ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഞങ്ങൾതന്നരികത്താശു വന്നാലും, വൃത്രസ്തദന! 1
ചിത്ര, ചിത്രക്രിയന്മാരില്‍ച്ചേർക്കുന്നൂ, ചിത്രമാം ധനം! 2
കൊല്ലുമല്ലോ ഭവാൻ, ചാടിക്കേറുന്ന പെരിയോനെയും! 3
ഉയരെക്കാത്തുകൊണ്ടാലു,മിന്ദ്ര, ഞങ്ങളെ, ഞങ്ങളെ! 4
തോല്‍വി പറ്റാത്ത സംപുജ്യഭദ്രരക്ഷകളോടുമേ! 5
ചേരുമാറാകണം, ഞങ്ങളന്നം പെരുതു കിട്ടുവാന്‍! 6
അബ്ഭവാനിന്ദ്ര, പെരുതാം ഭോജ്യമെങ്ങൾക്കു നല്കണം!7
കല്പിച്ചൊരുങ്ങിയാലിന്ദ്ര, മറിച്ചാരും തടുത്തിടാ! 8
സ്തുതിച്ചുപോരുന്നുണ്ടല്ലോ, സ്യോത്രത്താലിന്ദ്ര, ഗോതമര്‍. 9
തകർത്തുവല്ലോ, ചെന്നേറിയസുരന്റെ പുരങ്ങളെ! 10
പാടിപ്പുകഴ്ത്തിപ്പോരുന്നൂ, നീർ പിഴിഞ്ഞ മനീഷികൾ! 11
അവർക്കു വീരയുതമാമന്നം നല്കീടുകിന്ദ്ര നീ! 12
എന്നാലുമങ്ങയെത്തന്നേ വിളിപ്പൂ, ഞങ്ങൾ കേവലം! 13
സോമനീരാല്‍ത്തുലോം മത്തു പൂണ്ടാലും, സോമപായി നീ! 14
ഹരിയുഗത്തെയിങ്ങോട്ടു തിരിച്ചരുളകിന്ദ്ര, നീ! 15
ഒരു പെണ്‍കൊതിയന്‍ പെണ്ണിൻകൊഞ്ചലെന്നവിധം ഭവാന്‍! 16
ഒരായിരം പഠിപ്പിയ്ക്കപ്പെട്ട വാജികൾതമ്മെയും! 17
ഭവാന്റേതായ ധനവും വന്നുചേരട്ടെ, ഞങ്ങളില്‍! 18
ഭവാന്‍ വളരെ നല്കുന്നോനാണല്ലോ, വൃത്രസൂദന! 19
തുലോം തരാനേ മുതിരൂ, ഭവാനിന്ദ്ര, ബഹുപ്രദന്‍! 20
ശൂര, വൃത്രഘ്ന, സമ്പത്തിൽപ്പങ്കുകാരാക്കുകെ,ങ്ങളെ! 21
അവയെക്കൊണ്ടു, ഗോദന്‍ നീ ചിതറിയ്ക്കായ്ക്കു ഗോക്കളെ! 22
അഴകാർന്നു വിളങ്ങുന്നു, കുരാലശ്വങ്ങളുധ്വരേ! 23
മതിയാകട്ടെ,യൻപുറ്റ കുരാലശ്വദ്വയം തുലോം!24
[2] ചിത്ര = ഹേ പൂജനീയ. ചിത്രക്രിയന്മാരില്‍ – നാനാകർമ്മങ്ങളോടുകൂടിയ ഞങ്ങളില്‍. ചിത്രം = മഹനീയം.
[3] മീതര്‍ = അല്ലസംഖ്യർ. പെരിയോനെയും – വമ്പിച്ച ശത്രുവിനെപ്പോലും കൊല്ലാന്‍, ഭവാന്നു കുറച്ചാളുകളുടെ തുണയേ വേണ്ടു.
[4] ഞങ്ങളെ ഞങ്ങളെ – ഞങ്ങളെ എല്ലാരെയും.
[5] തോല്‍വി പറ്റാത്ത – ശത്രുക്കളാൽ ആക്രമിയ്ക്കപ്പെടാത്ത.
[6] ഗോയുതന്റെ = ഗോക്കളോടുകൂടിയവന്റെ. സഖാക്കളായ് – സ്തോതാക്കളായി എന്നു താല്‍പർയ്യം. ചേരുമാറാകണം – ഗോയുതനായ അങ്ങയോട് എന്നാശയം.
[7] അങ്ങേകന്‍-അങ്ങ് മാത്രം. അധീശ്വരന്‍ – ഉടമസ്ഥന്‍.
[8] ചൊല്‍ – സ്തോത്രം.
[9] ഗോതമര്‍-ഗോതമഗോത്രക്കാരായ ഋഷിമാര്‍.
[10] മത്തുപിടിച്ച – സോമപാനത്താൽ മത്തനായ.
[11] ചൊല്ലുകൾ – സ്തോത്രങ്ങൾ. നീര്‍-സോമലതയുടെ.
[12] വർദ്ധിപ്പിയ്ക്കുന്നു – മഹത്വപ്പെടത്തുന്നു. സ്തവവാഹികൾ = സ്തവത്തെ വഹിയ്ക്കുന്നവര്‍; സ്തോത്രം ച്ചൊല്ലി എന്നർത്ഥം. വീരയുതം = വീരന്മാരോടു (പുത്രപൌത്രാദീകളോടു) കൂടിയത്.
[14] വസോ – ആളുകളെ യജ്ഞത്തിൽ വസിപ്പിയ്ക്കുന്നവനേ.
[15] ഹരിയുഗ്മം – ഇന്ദ്രന്റെ രണ്ടശ്വങ്ങൾ.
[16] കൊഞ്ചലെന്നവിധം – കൊഞ്ചൽ കേട്ടു രസിയ്ക്കുന്നതുപോലെ.
[17] പഠിപ്പിയ്ക്കുപ്പെട്ട – നടകൾ ശീലിപ്പിച്ച.
[18] ഗോശതശതങ്ങൾ – വളരെ വളരെ ഗോക്കൾ.
[19] കുംഭം – ഇരുപതുപറ.
[20] തുലോം – ധാരാളം. ബഹുപ്രദന്‍ = വളരെ കൊടുക്കുന്നവന്‍.
[21] പെരുതിടങ്ങൾ – അനേകയജ്ഞസ്ഥലങ്ങൾ.
[22] കുരാലശ്വദ്വയം = രണ്ടു തവിട്ടുനിറക്കുതിരകൾ; ഹരികൾ. അവയെക്കൊണ്ടു ഗോക്കളെ ചിതറിയ്ക്കുരുത്: കുതിരയെക്കണ്ടാൽ ഗോക്കൾ വിറളിപിടിച്ച് ഓടിക്കളയും. ഗോദന്‍ = ഗോക്കളെ കൊടുക്കുന്നവന്‍.
[23] പടിയ്ക്കല്‍ – കാഴ്ചപ്പുറത്തു് എന്നർത്ഥം. രണ്ടുണ്ണിപ്പാവ – രണ്ടു ചെറിയ പാവകൾ.
[24] തുലോം മതിയാകട്ടെ – ഏറ്റവും പർയ്യാപ്തമായിബ്ഭവിയ്ക്കുട്ടെ.