വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; രക്ഷോഹാഗ്നി ദേവത. (കാകളി)
സേവി സാമാത്യൻ നൃപൻപോലെ ചെല്ക, നീ:
നല്ല സൈന്യത്തെ മുന്നോടിച്ചു, മാറ്റരെ-
ത്തള്ളും ഭവാനെയ്കെ,രിയമ്പരക്കനില്‍! 1
രഗ്നേ, ക്രമാല്‍ത്തൊടുകി,പ്പടുദീപ്തിയാല്‍;
ചൂടും പൊരികളുമുല്ക്കയും ജ്വാലയാല്‍-
പ്പാടേ വിരിയ്ക്ക, വിലക്കപ്പെടാത്ത നീ! 2
ക്കാക്കുകി,യ്യുള്ളോരെയഗ്നേ, പ്രവേഗി നീ;
ദൂരസ്ഥനോ സമീപസ്ഥനോ ദ്രോഹിയാ-
യ്ക്കാ,രുമൊന്നാക്രമിയ്ക്കായ്ക, നിന്‍ഞങ്ങളെ! 3
ളൊപ്പം പരത്തിച്ചുടുക, രിപുക്കളെ;
ഞങ്ങളില്‍ വൈരമുൾക്കൊണ്ടോനെയിട്ടമ-
ര്‍ത്ത,ങ്ങുണക്കമരത്തെപ്പോലെരിയ്ക്കണം! 4
യങ്ങെയ്ക, കാണിയ്ക്ക, ദവ്യത്വമഗ്നി നി:
ഛേദിയ്ക്ക, യാതുവിൻ വില്‍ഞാണ്‍; ചതയ്ക്ക, നീ
ജ്ഞാതിയുമജ്ഞാതിയുമായ വൈരിയെ! 5
നായ നേതാവാം ഭവാനെ സ്തുതിപ്പവന്‍:
നാളൊക്കെയക്കർമ്മവാന്നു സുദിനമാ;-
മാളും, ധനങ്ങൾ തദ്ഗേഹേ യുവോത്തമ! 6
യർച്ചിപ്പവൻ സുദാതാവായ്സ്സുഭഗനായ്
ദുര്‍ല്ലഭായുസ്സു നേടട്ടേ; സുദിനമാ-
കെ,ല്ലാമവന്നു; ഫലിയ്ക്കട്ടെ, യജ്ഞവും! 7
ര്‍ത്തുച്ചത്തില്‍ നിന്നെ സ്തുതിയ്ക്കട്ടെ,യീ മൊഴി;
സദ്രഥാശ്വാഢ്യരായ്സ്സേവിച്ചിടാമെങ്ങൾ;
വിത്തങ്ങളന്വഹം വെയ്ക്ക, നീയെങ്ങളില്‍! 8
സേവിയ്ക്കുവോര്‍, സ്വയമാൾകളിങ്ങന്വഹം;
ശത്രുധനം തനതാക്കി, രമിച്ചു, സ-
ച്ചിത്തരായ് നിന്നെബ്ഭജിയ്ക്കാവു, ഞങ്ങളും! 9
ന്നെത്തു,മാരഗ്നേ, ഭവാങ്കല്‍സ്സവിത്തനായ്;
ത്രാതാവ,വന്നു നീ; – യങ്ങയ്ക്കനുക്രമാ-
ലാതിഥ്യമർപ്പിപ്പവന്നൊരു തോഴര്‍, നീ! 10
മിത്രതകൊണ്ടു ഞാൻ ചീന്തട്ടെ വമ്പരെ:
ശ്രദ്ധിയ്ക്ക, ഞങ്ങൾതൻ വാക്കിതില്‍ നീ ദാന്ത-
ചിത്ത, സുപ്രജ്ഞ, ഹോതാവേ, യുവോത്തമ! 11
ടാതേ നടക്കുന്ന താവകരശ്മികൾ,
സുക്ഷേമയുക്തങ്ങൾ ചേർന്നിരുന്നെങ്ങളെ
രക്ഷിച്ചരുളട്ടെ,യഗ്നേ, വിചക്ഷണ! 12
ന്നന്ധത പോക്കിയ നിൻധന്യരശ്മിയെ
വെച്ചുസൂക്ഷിയ്ക്കുന്നു, വിശ്വവേദസ്സു നീ;-
യിച്ഛിച്ച മാററാര്‍ വരുത്തീല,വന്നഴല്‍! 13
ലൊപ്പം ധനികരായ് നേടാവു, ഭക്ഷണം;
കൊല്കി,രുദുഷ്ടരെസ്സത്യവിസ്താരക;
ചെയ്കി,തലജ്ജിതചാരിൻ, ക്രമേണ നീ! 14
യഗ്നേ, സുഹൃല്‍പൂജ്യ, കൈക്കൊള്ളുകി,സ്തവം;
നീറാക്കുകുഗ്രരക്ഷസ്സിനെ; രക്ഷിയ്ക്ക,
നിന്ദനദ്രോഹദുഷ്പേരില്‍നിന്നെങ്ങളെ! 15
[1] വാര്‍വലപോലെ – വേടന്‍ പക്ഷികളെ പിടിപ്പാന്‍ വലിയ വല വിരിയ്ക്കുന്നതുപോലെ, അങ്ങു രക്ഷോഹനനത്തിന്നു തേജസ്സു പരത്തുക. ഇഭസേവി = ആനപ്പുറത്തു കേറിയവൻ. സാമാത്യന്‍ = അമാത്യാന്വിതൻ. നൃപന്‍പോലെ – രാജാവു ശത്രുസൈന്യത്തിന്റെ നേരെ ചെല്ലുന്നതുപോലെ, അങ്ങു രാക്ഷസരെ ഹനിപ്പാൻ ചെല്ലുക. തള്ളും – തട്ടിനീക്കുന്ന. എരിയമ്പ് – തേജസ്സാകുന്ന പൊള്ളിയ്ക്കുന്ന ശരം. അരക്കനില്‍ എയ്താലും.
[2]ഇപ്പടുദീപ്തിയാല്‍ – ശത്രുക്കളെ അമർത്താന്‍ കഴിവുള്ള ഈ തേജസ്സുകൊണ്ടു ക്രമേണ വൈരികളെ തൊടുക. ഇതിന്റെ വിവരണമാണ്, ഉത്തരാർദ്ധം: പൊരികൾ – തീപ്പൊരികൾ. ഉല്ക്ക – തീക്കൊള്ളി. വിലക്കപ്പെടാത്ത – ആരാലും തടയപ്പെടാത്ത.
[3] നേർക്ക് – ശത്രക്കളുടെ നേരെ. ചാരര്‍ – നാട്ടിലെ ഉള്ളുകള്ളികളറിയാന്‍ അയയ്ക്കപ്പെടുന്നവര്‍; രശ്മികളാണ്, അഗ്നിയുടെ ചാരന്മാര്‍. പ്രവേഗി = വേഗമേറിയവന്‍. നിന്‍ഞങ്ങളെ – അങ്ങയുടെ ആളുകളായ ഞങ്ങളെ.
[4] കല്പിച്ചെണീയ്ക്ക – രക്ഷോഹനനത്തിന്നൊരുങ്ങുക. ചുടുക – ദഹിപ്പിച്ചാലും. അങ്ങ് = ഭവാന്‍.
[5] മികവുള്ളോരെ – രാക്ഷസരെ. എയ്ക – തേജശ്ശരംകൊണ്ട്. യാതു = രക്ഷസ്സ്. ജ്ഞാതി – ഞങ്ങളുടെ ചാർച്ചക്കാരന്‍.
[6] ശുഭാഗമന്‍ – അഗ്നിയുടെ ആഗമനം മംഗളകരമാണല്ലോ. നേതാവ് = തലവന്‍. തദ്ഗേഹേ = അവന്റെ ഗൃഹത്തില്‍. ധനങ്ങൾ ആളും – രത്നകനകാദികൾ വന്നുചേരും.
[7] ദുര്‍ല്ലഭായുസ്സു – കിട്ടാന്‍ പ്രയാസമുള്ള ദീഗ്ഘായുസ്സ്. എല്ലാം സുദിനമാക – എല്ലാദ്ദിനവും സുദിനമായിവരട്ടെ.
[8] ഈ മൊഴി – എന്റെ വാക്കു ഭവല്‍സ്തുതിയായിബ്ഭവിയ്ക്കട്ടെ. സദ്രഥാശ്വാഢ്യരായ് – നല്ല തേരുകളം കുതിരകളുമുള്ളവരായിട്ട്. സേവിച്ചിടാം – അങ്ങയെ പരിചരിച്ചുകൊള്ളാം.
[9] ഇങ്ങ് – ഈ ലോകത്തില്‍. ആൾകൾ = ആളുകൾ. സ്വയം നിന്നെ അന്വഹം തുലോം സേവിയ്ക്കുവോർ – സേവിച്ചുപോരുന്നു; ഞങ്ങളും ത്വല്‍പ്രസാദത്താല്‍ ശത്രുസമ്പത്തടക്കി, സന്താനങ്ങളുമായി രമിച്ചു, സച്ചിത്തരായ് (വിശുദ്ധഹൃദയരായി) സേവിയ്ക്കുമാറാകണം!
[10] വസ്തുക്കൾ വെച്ച – നെല്ലും മറ്റും കേററിയ. സവിത്തനായ് – യാഗത്തിന്നു വേണ്ടുന്ന ധനത്തോടേ. ഭവാങ്കല്‍ എത്തും – ഭവാനെ പരിചരിപ്പാൻ സമീപിയ്ക്കും. ആതിഥ്യം = അതിഥിയോഗ്യമായ സല്‍ക്കാരം, പൂജ.
[11] ഇത്താതഗോതമാവാപ്തസ്തവോത്ഥം = അച്ഛനായ ഗോതമങ്കല്‍നിന്നു കിട്ടിയ (അച്ഛൻ ഉപദേശിച്ച) ഈ സ്തോത്രത്താലുണ്ടായത്. മിത്രത – ഭവത്സഖ്യം. വമ്പരെ – രാക്ഷസക്കൂറ്റന്മാരെ. ചീന്തട്ടെ – പിളർത്തട്ടെ, കൊല്ലട്ടെ. വാക്ക് – സ്തുതി.
[12] ബാധ – ശത്രുപീഡ. അലസാതെ മടിയില്ലാതെ. ഇരുന്ന് – ഞങ്ങളുടെ യാഗത്തില്‍ ഉപവേശിച്ച്.
[13] മമത എന്ന ഉചഥ്യപത്നിയുടെ മകന്‍ ദീർഗ്ഘതമസ്സു ബൃഹസ്പതി ശാപത്താല്‍ സംഭവിച്ച ജാത്യന്ധതയില്‍നിന്ന് അഗ്നിപ്രസാദത്താല്‍ വിമുക്തനായി എന്ന ഇതിഹാസം മുമ്പുണ്ട്. ഇച്ഛിച്ച മാററാര്‍ – ദ്രോഹിപ്പാനൊരുങ്ങിയ ശത്രുക്കൾ അവന്ന് അഴല്‍ വരുത്താന്‍ ശക്തരായില്ല.
[14] ഉത്തരവ് = അനുജ്ഞ. ഇരുദുഷ്ടര്‍ – അടുത്തും അകലത്തുമുള്ള ദ്രോഹികൾ. ഇത് – ഈ സൂക്തത്തില്‍ അപേക്ഷിയ്ക്കപ്പെട്ടത്. അലജ്ജിതചാരിന്‍ = ലജ്ജകൂടാതെ സഞ്ചരിയ്ക്കുന്നവനേ, ലജ്ജിയ്ക്കത്തക്കതൊന്നും ചെയ്തിട്ടില്ലാത്തവനേ.
[15] ഗീതി – സ്തുതി. നിന്ദനദ്രോഹദുഷ്പേര് – എതിരാളിയുടെ നിന്ദനം, ദ്രോഹം, അപവാദം എന്നിവ.