വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വൈശ്വാനരാഗ്നി ദേവത. (കാകളി)
വന്‍പൂർണ്ണമൈകൊണ്ടു വാനിനെത്താങ്ങിയോ;
ആ വർഷകനായ വൈശ്വാനരാഗ്നിയ്ക്കു
നൈവേദ്യമെമ്മട്ടു നല്കും, സഹർഷര്‍ നാം! 1
വൻനാഥനന്നവാൻ മേധാവി സന്മതി
ഏകിയല്ലോ, മഹാനദ്ദേവനവ്യയൻ
പാകമാർന്ന നരനാമെനിയ്ക്കിദ്ധനം! 2
നഗ്നി സഹസ്രരേതസ്സു,രുവിത്തവാൻ
ഗോഷ്പദംപോലേ നിഗൂഢം മഹാസ്തവം,
പ്രാപ്യമറിഞ്ഞെനിയ്ക്കോതിത്തരേണമേ! 3
സുസ്ഥിരകർമ്മത്തെയേവരുടയ്ക്കുമോ,
അക്കൂട്ടരെച്ചുടുഭാസ്സാലെരിയ്ക്കട്ടെ,-
യുല്‍ക്കടദംഷ്ട്രനാമഗ്നി, ശുഭധനൻ! 4
ഭർത്തൃവിദ്വേഷിണിമാർപോലെ ദുര്‍വ്രതര്‍,
നേര്‍ പരമുള്ളിലും ചൊല്ലിലുമില്ലാത്ത
പാപികൾ തോണ്ടുകയാണ,പ്പെരുംകുഴി! 5
ലിട്ടെറിഞ്ഞിട്ടില്ലി,തഗ്നേ, പുനാന, ഞാന്‍:
കിട്ടിയ്ക്ക, മേ ലാള ്യമാധർഷകോദനം
പുഷ്ടം ഗഭീരമേഴ്മട്ടാം മഹാധനം! 6
ന്നുദ്ധൃതൻ, ചേലുറ്റ രോഹിതാശ്വനെവൻ
അസ്സമാനങ്കലേ ചെല്ക, വിശുദ്ധിദ-
മിസ്സദൃശസ്തവം കർമ്മമൊത്തഞ്ജസാ! 7
യിഗ്ഗോക്കളില്‍നിന്നുറത്തുന്ന പാലി,വൻ
മൂടിവെച്ചുള്ളതാണെന്നാർ; പുലർത്തുന്നു,
നീടുറ്റ മന്നില്‍ പ്രിയാഗ്ര്യപദത്തെയും! 8
നല്ക്കറവുറ്റ പൈ പണ്ടേ ഭജിച്ചതും,
ഗൂഢമൊലിപ്പതും, വാനില്‍ജ്ജ്വലിപ്പതു-
മോടുന്നതുമിതാണെന്നറിഞ്ഞേനിവൻ! 9
ഹേതിമാൻ പയ്യിന്റെ നല്‍ഗുഢവസ്തുവെ-
ഗോവായ തായിന്‍ മഹാർഹപദസ്ഥത്തെ-
നാവാല്‍ക്കുടിപ്പാൻ നിനച്ചിതു, നിശ്ചിതൻ! 10
ജ്ജാതവേദസ്സേ, ഭവാനെ സ്തുതിയ്ക്കയാല്‍
കിട്ടുമീ വിത്തം ഭവാന്റേതുതന്നെയാ-
മൊട്ടുക്കു വിണ്ണിലും മന്നിലുമുള്ളതും! 11
ന്തെ? – ന്തൊന്നു ഗൂഢ,മുല്‍കൃഷ്ടം വഴിയിതില്‍?
ചൊല്കി,ങ്ങു ജാതവേദസ്സേ, ബുധന്‍ ഭവാന്‍:
പൂകൊലാ, നിന്ദിതരായെങ്ങൾ പാഴ്പദം! 12
ന്തെ,ന്നിതണകെങ്ങൾ, വാജി പോര്‍പോലവേ;
എന്നൊളിവീശു,മമൃതന്റെ പത്നിമാ-
രെങ്ങളിലമ്മമാരാമുഷോദേവിമാര്‍? 13
നിസ്സാരവാക്കിനാല്‍ത്തൃപ്തിവരാത്തവര്‍
എന്തിങ്ങു ചൊല്ലുമിന്നഗ്നേ, ഭവാനോടു?
സന്താപമേല്ക്കട്ടെ, സാധനവർജ്ജിതര്‍! 14
വൻപട ഗേഹേ ജ്വലിപ്പൂ, ശുഭത്തിനായ്:
തേജസ്സുടുത്തു, ധനിയാമൊരാൾപോലെ
രാജിപ്പു, ഭൂരിവരേണ്യൻ മനോഹരന്‍! 15
[1] നൈവേദ്യം – ഹവിസ്സ്. എമ്മട്ടു നല്കും – എങ്ങനെ നല്കിയാലാണ്, വേണ്ടപോലാകുക? സഹർഷര്‍ = സമാനഹർഷര്‍.
[2] ഹോതാവിനോടും മറ്റും പറയുന്നു: നിന്ദിയ്ക്കൊലാ – പ്രത്യുത സ്തുതിയ്ക്കുവിന്‍. വന്‍നാഥന്‍ = വലിയ നേതാവ്. സന്മതി = വിശിഷ്ടപ്രജ്ഞന്‍. അവ്യയന്‍ – മരണരഹിതന്‍. പാകം – മനഃപക്വത.
[3] രണ്ടിടം – മധ്യമോത്തമസ്ഥാനങ്ങൾ. സഹസ്രരേതസ്സ് = വളരെ സാരം (കാതല്‍, ഉൾക്കരുത്ത്) ഉള്ളവന്‍. ഗോഷ്പദംപോലേ – എങ്ങോ പോയ്പോയ പയ്യിന്റെ കാല്‍പ്പാട് എങ്ങനെ കണ്ടെത്തും? അതുപോലെ നിഗൂഢമായ. പ്രാപ്യം = ലഭിയ്ക്ക(അറിയ)പ്പെടേണ്ടത്.
[4] വിദ്വദ്വരുണമിത്രന്മാർക്കരുമയാം = വിദ്വാന്മാരായ വരുണന്നും മിത്രന്നും പ്രിയപ്പെട്ടതായ. ഭാസ്സ് = തേജസ്സു്. ഉല്‍ക്കടദംഷ്ട്രന്‍ – ജ്വാലകളാകുന്ന തീക്ഷ്ണദംഷ്ട്രകളുള്ളവൻ.
[5] അഭ്രാതൃകസ്ത്രീകൾ – സോദരനില്ലാത്ത വിധവമാര്‍ ഭര്‍ത്തൃഗൃഹത്തില്‍ നിന്നു പിതാവിന്റെ ഗൃഹത്തില്‍ തിരിച്ചുവരുന്നതുപോലെ, അധർമ്മത്തിലെയ്ക്കു തിരിച്ചവര്‍. ദൂര്‍വ്രതര്‍ – ദുർന്നടപ്പുകാര്‍. നേർ = സത്യം. പെരുംകഴി – അവർക്കു പാർക്കാനുള്ള നരകം.
[6] ഒരു ദുർബ്ബലനായ കൊച്ചന്‍ കനത്ത ചുമട് ഇട്ടെറിഞ്ഞേയ്ക്കുമല്ലോ; എന്നാല്‍ ഞാന്‍ ഇത് (ഭവാനെക്കുറിച്ചുള്ള കർമ്മം) ഇട്ടെറിഞ്ഞിട്ടില്ല, ത്യജിച്ചിട്ടില്ല. പുനാന = ശുദ്ധിപ്പെടുത്തുന്നവനേ. അതിനാല്‍ എനിയ്ക്കു മഹാധനം കിട്ടിച്ചാലും. ലാള ്യാദികൾ മഹാധനത്തിന്റെ വിശേഷണങ്ങൾ: ലാള ്യം = ലാളനീയം. ആധർഷകോദനം – ശത്രുക്കളെ ആക്രമിയ്ക്കുന്ന (അതിന്നു കെല്പുണ്ടാക്കുന്ന) അന്നത്തോടുകൂടിയത്. ഏഴ്മട്ടാം – ഏഴു ഗ്രാമ്യപശുക്കളും ഏഴ് ആരണ്യപശുക്കളുമാകുന്ന.
[7] ആദിത്യാത്മകനായ വൈശ്വാനരനെപ്പറ്റി: സുപ്തനാകാഗ്രേ – സുപ്തമായ (നിശ്ചലതയാല്‍ നിദ്രിതംപോലിരിയ്ക്കുന്ന) നാകത്തിന്റെ (ദ്യോവിന്റെ) മുകളില്‍. ഉദ്ധൃതൻ = പൊക്കപ്പെട്ടവനായി. അസ്സമാനങ്കമേ – സർവസാധാരണനായ വൈശ്വാനരങ്കല്‍ത്തന്നെ. വിശുദ്ധിതം – ഞങ്ങൾക്കു ശുദ്ധിയെ നല്കുന്ന.ഈദൃശസ്തവം = ഈ അനുരൂപമായ സ്തുതി. കർമ്മമൊത്ത് – ഞങ്ങളുടെ കർമ്മത്തോടുകൂടി. അഞ്ജസാ ചെല്ക – വേഗത്തില്‍ ചെന്നെത്തട്ടെ.
[8] എന്റെ ഇച്ചൊല്ലില്‍ തർക്കമെന്ത്? സത്യമാണിത്. ഇവന്‍ – വൈശ്വാനരൻ. മൂടി(മറച്ചു)വെച്ചിരിയ്ക്കുന്നതാണെന്നാര്‍ – എന്ന് അഭിജ്ഞന്മാർ പറഞ്ഞിരിയ്ക്കുന്നു. പ്രിയാഗ്ര്യപദത്തെയും പുലർത്തുന്നു – പ്രിയവും ശ്രേഷ്ഠവുമായ സ്ഥാനത്തെ ഇവന്‍ പുലർത്തുക(രക്ഷിയ്ക്കുക)യും ചെയ്യുന്നു.
[9] മഹത്തായ ആ മഹദ്ഗണം – ദേവസമൂഹരൂപമായ സൂര്യമണ്ഡലം ഇക്കാണ്മതേ – ഇക്കാണുന്നതുതന്നെ, വൈശ്വാനരൻതന്നെ. പയ്യിനാല്‍ പണ്ടേ സേവിതവും, ഗൂഢമായി ഒലിപ്പതും (ചരിപ്പതും) വാനില്‍ ജ്വലിപ്പതും, ഓടുന്നതു(ശീഘ്രഗാമിയു)മായ സൂര്യമണ്ഡലം ഇതാണെന്ന് (വൈശ്വാനരനാണെന്ന്) ഇവന്‍ അറിഞ്ഞേൻ – ഞാന്‍ അറിഞ്ഞിരിയ്ക്കുന്നു.
[10] തായ്താതര്‍ – ദ്യാവ്യാപൃഥിവികൾ. ഹേതിമാന്‍ = തേജസ്വി. ഗൂഢ വസ്തു – പാല്‍; ഇതിന്റെ സ്പഷ്ടീകരണമാണ്, മൂന്നാം പാദം: മഹാർഹപദസ്ഥം = ഉല്‍കൃഷ്ടസ്ഥാനത്ത് ( അകിട്ടില്‍) ഇരിയ്ക്കുന്നത്. നാവ് – ജ്വാല. നിശ്ചിതന്‍ – ആഹവനീയാദിരൂപേണ നിയമിതനായ വൈശ്വാനരൻ.
[11] ഉള്ളതും ഭവാന്റേതുതന്നെയാണു്.
[12] വഴിയിതില്‍ – ഈ ധനപ്രാപ്തിമാർഗ്ഗത്തില്‍. ബുധൻ = വിദ്വാന്‍. പൂകൊലാ – ഞങ്ങൾ നിന്ദിയ്ക്കപ്പെട്ട പാഴ്പദം (ശൂന്യസ്ഥാനം, ദരിദ്രഗൃഹം) പൂകുവാനിടവരുത്താതേ, അങ്ങു ഞങ്ങളുടെ ഗൃഹത്തെ ധനസമൃദ്ധമാക്കിയാലും.
[13] എന്നിതണക – ഈ വിവേകം പ്രാപിയ്ക്കുമാറാകട്ടെ; വാജി (അശ്വം) പോര്‍ (പടക്കളം) പ്രാപിയ്ക്കുന്നതുപോലെ. ഞങ്ങളില്‍ എന്ന് ഒളിവീശും – ഞങ്ങൾക്കു നല്ല വെളിച്ചം എന്നു കിട്ടും? അമൃതന്‍ – സൂര്യന്‍.
[14] അന്നമില്ലാതെ വല്ലതുമൊക്കെ പറഞ്ഞാല്‍, ആളുകൾ തൃപ്തിപ്പെടാറില്ല; അപ്പോൾ, ഭവാനോട് (ഹവിസ്സില്ലാതെ) അവർ എന്തു പറയും? സാധനവർജ്ജിതര്‍ (ആരാധനോപകരണങ്ങളില്ലാത്തവര്‍) സന്താപമേല്ക്കട്ടെ – ദുഃഖിയ്ക്കുകതന്നെ!
[15] വന്‍പട – തേജസ്സമൂഹം. ഗേഹേ – യാഗശാലയില്‍. ശുഭത്തിനായ് – യജമാനന്മാരുടെ നന്മയ്ക്ക്. രാജിപ്പു = ശോഭിയ്ക്കുന്നു.