വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രാവരുണന്മാര്‍ ദേവത. (കാകളി)
നിത്യന്‍ ഹവിർവാഹി ഹോതാവുപോലവേ
ഇന്ദ്ര, വരുണ, ഭവന്മനം പൂകുമോ;
നന്ദ്യമാ സ്തോത്രമേതി,ന്ദ്രാവരുണരേ? 1
നെന്നരൻ കൂട്ടിന്ന ബന്ധുക്കളാക്കുമോ;
കൊന്നിടും, പോരിൽ മാറ്റാരെ,യഘത്തെയും;
കുന്നിച്ച രക്ഷയാൽ ഖ്യാതനുമാ,മവൻ! 2
സ്യന്ദിച്ച സോമങ്ങൾകൊണ്ടിമ്പമേല്ക്കുകില്‍,
തന്നിടുമല്ലോ, സ്തുതിയ്ക്കും മനുഷ്യർക്കു
സുന്ദരാന്നരവരുത്തമമാം ധനം! 3
മുല്‍ക്കടവജ്രമീ ഹിംസ്രനില്‍ച്ചാട്ടുവിൻ-
ഞങ്ങൾക്കു ദുഷ്പ്രാപനായ പിടുങ്ങിയില്‍
നിങ്ങൾതന്‍ ധൃഷ്ണുവാം കെല്പൊന്നയയ്ക്കുവിൻ! 4
നിന്നുതിയെ, വൃഷര്‍ ഗോവിനെപ്പോലവേ:
ഞങ്ങൾക്കിതു ചുരത്തട്ടെ, പുല്‍മേയുന്ന
തുംഗയാം പാലേറ്റമുള്ള പൈപോലവേ! 5
ക്കെല്പേ,റെനാളർക്കദർശനമെന്നിവ
കിട്ടിച്ച,ഴല്‍പ്പാടിലെങ്ങളെക്കാക്കുവിൻ,
ദുഷ്ടഘ്നരാം നിങ്ങളിന്ദ്രാവരുണരേ! 6
ശൂരരാം നിങ്ങളെത്തന്നേ പ്രഭുക്കളേ,
സംപ്രീതി നല്കും പിതാക്കളെയെന്നപോ-
ല,ൻപിനും കൂട്ടിനും പൂർവരക്ഷയ്ക്കുമായ്! 7
രക്ഷണാർത്ഥം ഭവല്‍ക്കാമർ പോര്‍പോലവേ –
ചെല്ലുന്നു, ധേനു സോമത്തില്‍ക്കണക്കെ,ന്റെ
ചൊല്ലു ദാതാക്കളാമിന്ദ്രാവരുണരില്‍! 8
ച്ചെൻനുതി, സേവകനാഢ്യരില്‍പ്പോലവേ;
തന്നികടത്തിങ്കൽ നില്ക്കുന്നു, ചിക്കെന്നു
ചെന്നണഞ്ഞന്നമിരക്കുവോൻപോലവേ! 9
തേര്‍തുരംഗങ്ങൾക്ക,ഭംഗസമ്പത്തിനും;
അച്ചരിഷ്ണുക്കൾതൻ നവ്യരക്ഷകളാ-
ലശ്വധനങ്ങളുമെത്തട്ടെ, ഞങ്ങളില്‍! 10
മന്നാർത്ഥമാര്യരാമിന്ദ്രാവരുണരേ;
ശസ്ത്രങ്ങൾ സേനയില്‍ക്കേളിയാടുമട-
ർക്കെത്തുമാറാകെ,ങ്ങൾ, നിങ്ങൾതന്നാളുകൾ! 11
[1] പണിഞ്ഞ് – വണങ്ങി. ഹോതാവു(അഗ്നീ)പോലെ ഭവന്മനം പൂകുന്ന (നിങ്ങളുടെ ഹൃദയത്തെ സ്പർശിയ്ക്കുന്ന) സ്തോത്രം ഏതായിരിയ്ക്കും? നന്ദ്യം = അഭിനന്ദനീയം. ഇന്ദ്രവരുണപദത്തിന്റെ ആവർത്തനം ആദരാധിക്യത്താലാകുന്നു.
[2] എന്നരന്‍ – ഏതൊരു മനുഷ്യൻ. കൂട്ടിന്നു = സഖ്യത്തീന്നു. അഘത്തെ (പാപത്തെ)യും കൊന്നിടും – നശിപ്പിയ്ക്കും. കുന്നിച്ച – മഹത്തായ.
[3] സഖാക്കൾ – പരസ്പരം സ്നേഹിതന്മാര്‍. സ്യന്ദിച്ച = ഒഴുകിയ, പിഴിയപ്പെട്ട. സുന്ദരാന്നർ = ശോഭനമായ (സോമമാകുന്ന) അന്നത്തോടുകൂടിയവര്‍.
[4] ഉല്‍ക്കടം – ബലിഷ്ഠം. ഹിംസ്രന്‍ – ഹിംസാശീലനായ ഞങ്ങളുടെ ശത്രു. ദുഷ്പ്രാപ്തന്‍ – എതിത്തുകൂടാത്തവന്‍. പിടുങ്ങി – എന്തും തട്ടിയെടുക്കുന്നവന്‍.
[5] ഇന്നുതിയെ – ഈ സ്തുതിയെ വൃഷർ – ചിനപിടിപ്പിയ്ക്കുന്ന കൂറ്റന്മാര്‍. രസിപ്പിപ്പിന്‍ – സസ്നേഹം സ്വീകരിയ്ക്കുവിന്‍ എന്നർത്ഥം. ഇതു – സ്തുതി. ചുരത്തട്ടെ – അഭീമതഫലങ്ങമള. പുതമേയുന്ന – പുല്ലുതിന്നു നടക്കുന്ന. തുംഗ = മഹതീ.
[6] സല്‍പുത്രതല്‍പുത്രര്‍ = നല്ല പുത്രനും അവന്റെ പുത്രനും. സസ്യോവി = സസ്യസമൃദ്ധമായ നിലം. ഏറെനാളർക്കദർശനം – ദീർഘായുസ്സ്.
[7] ഗോരതര്‍ – ഗോലാഭതല്‍പരര്‍. സുബന്ധ്വർച്ച ്യശൂരരാം = നല്ല ബന്ധുക്കളും പൂജ്യരും ശുരരുമായ. പിതാക്കളെയെന്നപോടലെ – മക്കൾ അച്ഛന്മാരെ ആശ്രയിയ്ക്കുന്നതുപോലെ, അൻപ് = സ്നേഹം. പൂർവരക്ഷ = മുന്‍ചെയ്യപോലുള്ള രക്ഷണം.
[8] ഭവല്‍ക്കാമര്‍ – നിങ്ങളുടെ സാഹായ്യമിച്ഛിയ്ക്കുന്ന ഭടന്മാര്‍. ധേനു – പാൽ എന്നു സാരം. ചൊല്ല് – സ്തുതി.
[9] ആഢ്യര്‍ = ധനികന്മാര്‍. തന്നികടം – അവരുടെ, ഇന്ദ്രാവരുണന്മാരുടെ, സമീപത്ത്. നില്ക്കുന്നു എന്നതിന്നും കർത്തൃപദം, നുതിതന്നെ.
[10] തുരംഗങ്ങൾ – തേരിന്നു പൂട്ടുന്ന കുതിരകൾ.
[11] ആര്യര്‍-ശ്രേഷ്ഠർ. ഞങ്ങൾ നിങ്ങൾതന്നാളുകൾ – നിറങ്ങളുടെ ആളുകളായ ഞങ്ങൾ.