വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)
ലഗ്നേ, പ്രയഷ്ടാവു യാഗഹോതാവു നീ:
വിത്തമെല്ലാമടക്കുന്നുവല്ലോ ഭവാൻ;
വിസ്തരിപ്പിയ്ക്കുന്നു, കർമ്മിതന്‍ സ്തോത്രവും! 1
വിദ്യോന്നതനഗ്നി ഹോതാവു ഹർഷദൻ
ഭാനുമാൻപോലുയർത്തുന്നു, തേജസ്സിനെ;
വാനില്‍ നിർത്തുന്നു, തൂണ്‍പോലേ പുകയെയും! 2
വെപ്പൂ, പ്രദക്ഷിണമധ്വരവർദ്ധകൻ;
പൊങ്ങീ, പുതുയൂപ; – മാഞ്ഞുവെട്ടാനൊളി
തിങ്ങിയ കത്തി ചെല്ലുന്നൂ,പശുക്കളില്‍! 3
സ്സുപ്രിയനായ്പൊങ്ങിനിന്നൂ, മഖോദ്വഹൻ;
ചുററുന്നു, മൂന്നുരു മാട്ടിടയൻപോലെ,
മുററിയ്ക്കുമഗ്നി, ഹോതാവു, പുരാതനൻ! 4
മട്ടെതിര്‍ഭാഷണന്‍ ഹോതാവു ഹർഷദൻ;
ഈ യജ്ഞവാന്റെ നാളങ്ങളശ്വോപമം
പായുന്നു; പേടിപ്പു, പാരൊക്കെയാളലില്‍! 5
പുണ്യമാം പൊന്നുടല്‍ ദർശനീയം ശുചേ:
രോധിപ്പതില്ല, നിൻകാന്തിയെ രാവിരുൾ;
ബാധിപ്പതുമില്ല,രക്കര്‍ നിൻമേനിയെ! 6
കൈവിട്ടയയ്ക്കില്ല, തായ്താതരഞ്ജസാ;
കത്തിജ്ജ്വലിയ്ക്കുമേ, പാവകനീയഗ്നി
മർത്ത്യരില്‍ച്ചങ്ങാതിപോലത്ര തൃപ്തനായ്! 7
ളത്രേ ജനിപ്പിച്ചു, മാതര്‍പോലഗ്നിയെ,
കാലത്തുണര്‍വോനെ,യുണ്മോനെ, വെണ്മഴു-
പോലെയുള്ളോനെ,സ്സുവക്ത്രനെ,ദ്ദീപ്തനെ! 8
നീരൊഴുക്കു,മഴകുണ്ട,ണ്ഡപുഷ്ടിയും-
ഇമ്മട്ടിലാം നിൻവൃഷാരുണാശ്വങ്ങളെ-
ക്കർമ്മി വിളിപ്പതുണ്ടഗ്നേ, മഖത്തിനായ്! 9
ളർച്ചനീയങ്ങളാ നിൻതെളിരശ്മികൾ,
അശ്വങ്ങൾപോലണയുന്നു, വേണ്ടുമിട;-
ത്തൊച്ച കൂട്ടുന്നു, മരുദ്ഗണംപോലവേ! 10
മോതുന്നു; നല്ക, യഷ്ടാവിന്നുരുദ്യുതേ!
സ്തുത്യഹോതാവാകുമഗ്നിയെപ്പൂജിച്ചു
വർത്തിയ്ക്കയാണ,ഭിലാഷികളാളുകൾ. 11
[1] ഉയർന്നുതാന്‍ നില്ക്കുക – ഉജ്ജ്വലിയ്ക്കുക. പ്രയഷ്ടാവ് = മികച്ച യജനശീലന്‍. വിത്തം – ശത്രുക്കളുടെ. വിസ്തരിപ്പിയ്ക്കുന്നു – വർദ്ധിപ്പിയ്ക്കുന്നു.
[2] ആഹിതൻ = സ്ഥാപിതന്‍. വിദ്യോന്നതന്‍ – അറിവേറിയവൻ.
[3] വെച്ച – യഥാസ്ഥാനം വെയ്ക്കപ്പെട്ട. അധ്വരവർദ്ധകന്‍ – അധ്വര്യു.
[4] സുപ്രിയനായ് – ദേവകൾക്കു തുലോം പ്രിയപ്പെട്ടവനായി, പ്രീതികരനായി. മഖോദ്വഹൻ = യജ്ഞനേതാവ്. മൂന്നുരു ചുറ്റുന്നു – പശുവിന്റെ ചുറ്റും അഗ്നിയെ മൂന്നുപ്രാവശ്യം കൊണ്ടുനടക്കും; മാട്ടിടയന്‍പോലെ അഗ്നി മൂന്നുരു പശുവിന്റെ ചുറ്റും നടക്കുന്നു. മുററിയ്ക്കും – ഇത്ര ഹവിസ്സിനെ അത്ര തഴപ്പിയ്ക്കുന്നു; അല്പത്തിന്ന് അനല്പഫലം നല്കുന്നു.
[5] മുൻപറഞ്ഞതിനെ സ്പഷ്ടമാക്കുന്നു: സ്വരൂപിയായ്ത്താന്‍ – സ്വന്തം രൂപത്തോടുകൂടിത്തന്നെ. മട്ടെതിർഭാഷണനൻ – മധുരവചനന്‍. അശ്വോപമം – കുതിരകൾപോലെ.
[6] ചണ്ഡന്‍ – ഭയങ്കരന്‍. സുസേന – നല്ല സേന(ജ്വാല)കളുള്ളവനേ. പുണ്യം – മംഗളകരം. ശുചേ = അഗ്നേ. ബാധിയ്ക്കുക = ഉപദ്രവിയ്ക്കുക.
[7] ഈ വിധാതാവു് – വൃഷ്ട്യുൽപാദകനായ വൈശ്വാനരന്‍. അവാരിതം – ആരാലും തടയപ്പെടാത്തതാകുന്നു. തായ്താതര്‍ അഞ്ജസാ കൈവിട്ടയയ്ക്കില്ല – ദ്യാവാപൃഥിവികൾക്കു മകന്റെ (വൈശ്വാനരന്റെ) വിയോഗം സഹ്യമല്ല.
[8] മാതര്‍ = സ്ത്രീകൾ. ഉത്തരാർദ്ധത്തില്‍ അഗ്നിവിശേഷണങ്ങൾ: ഉണ്മോനെ – ഹവിസ്സശിയ്ക്കുന്നവനെ. വെണ്മഴുപോലെയുള്ളോനെ – മൂർച്ചയേറിയ മഴുപോലെ രക്ഷസ്സുകളെ ഹനിയ്ക്കുന്നവനെ. സുവക്ത്രനെ = സുമുഖനെ.
[9] നീരൊഴുക്കും – ബലാധിക്യത്താല്‍ മൂക്കില്‍നിന്നും മറ്റും വെള്ളമൊഴുക്കും. അണ്ഡം… വൃഷണം.
[10] ചരിഷ്ണുക്കൾ – സഞ്ചരണശീലങ്ങൾ. ആക്രമപ്രൌഢങ്ങൾ – ശത്രുക്കളെ ആക്രമിയ്ക്കുന്നതില്‍ മിടുക്കുളളവ. ആ – പ്രസിദ്ധങ്ങളായ.
[11] സാധിതം – ഞങ്ങളാല്‍ വിരചിയ്ക്കപ്പെട്ടു. ഉക്ഥമോതുന്നു – ഹോതാവു ശസ്ത്രം ചൊല്ലുന്നു. നല്ക – ധനം കൊടുക്കുക. അഭിലാഷികൾ – സമ്പൽകാംക്ഷികൾ.