ഋഷിച്ചുന്ദോദേവതകൾ മുമ്പവേത്തവ. (‘ദ്വാരകാമന്ദിരം’ പോലെ)
യ്ക്കിത്ഥം വർദ്ധിപ്പോനെ മർത്ത്യൻ:
ദേവനാമഗ്നിയ്ക്കായ് സ്തോത്രം
ചൊല്വൂ, രക്ഷയ്കധ്വരവാൻ. 1
സ്സുപ്രഭനെ,സ്സുഖവാനെ
പാടിപ്പുകഴ്ത്തുന്നു, ധീയാല്‍
പ്രൌഢകീർത്തേ, ധർമ്മിഷ്ഠന്‍ നീ! 2
ചീർത്ത തേജസ്സുജ്ജ്വലിപ്പോന്‍,
അർക്കന്നൊപ്പം വ്യാപ്തപ്രഭൻ;
തല്‍ക്കാന്തിയാല്‍ദ്ദീപ്തന,ർക്കൻ! 3
വിത്തം തേരില്‍ക്കയറ്റുന്നു:
പെട്ടെ,ന്നാഹ്വാതവ്യനഗ്നി
സുഷ്ടുതനായ്, സർവരാലും! 4
സ്തോതൃബുധര്‍ നേടും ധനം.
കാമം നല്കി രക്ഷിച്ചാലും:
ക്ഷേമാർത്ഥി, ഞാൻ ബലസൂനോ.
യുദ്ധങ്ങളിലെങ്ങളെ നീ
വർദ്ധിപ്പിച്ചരുളേണമേ! 5
[1] സ്തുത്യാ = സ്തുതികൊണ്ട്. വർദ്ധിപ്പോനെ – ജ്വലിയ്ക്കുന്ന അഗ്നിയെ. അധ്വരവാന്‍ – യജമാനൻ.
[2] സ്തോതാവിനോട്: അപ്പരനെ = ആ സർവോപരിസ്ഥനെ, അഗ്നിയെ.
[3] സ്തോത്രബലയുക്തന്‍ = സ്തോത്രത്തോടും ബലത്തോടും കൂടിയവന്‍. തല്‍ക്കാന്തിയാല്‍ദ്ദീപ്തനർക്കന്‍ – അവന്റെ (അഗ്നിയുടെ) കാന്തികൊണ്ടാണ്, അർക്കന്‍ വിളങ്ങുന്നത്.
[4] ഇദ്ദൃശ്യനെ – ദർശനീയനായ അഗ്നിയെ. ആര്യര്‍ = ശ്രേഷ്ഠര്‍, സുമതികൾ. കയറ്റുന്നു-വളരെദ്ധനം നേടുന്നു. പെട്ടെന്ന് – ഉൽപന്നനായ സമയത്തു തന്നേ സുഷ്ടുതനായ്.
[5] അങ്ങയെ സ്തുതിയ്ക്കുന്ന ബുധന്മാര്‍ (വിദ്വാന്മാര്‍) ധനം നേടുന്നുണ്ടല്ലോ; അതു ഞങ്ങൾക്കും തരിക. ക്ഷേമാർത്ഥി = ക്ഷേമം യാചിയ്ക്കുന്നവനാണ്.