അത്രിവംശ്യൻ ദ്വിതൻ, ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ. അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’ പോലെ)
ഭൂതപ്രിയാതിഥി,യഗ്നി:
മർത്ത്യഹവ്യങ്ങളിലെല്ലാം
ബദ്ധകാമനീ,യമർത്ത്യൻ! 1
വിത്തം നല്ക, തൻമിടുക്കാല്‍:
സ്തോമം ചൊല്‍വോന,ങ്ങയ്ക്കെന്നും
സോമം കൊൾവോന,വൻ ദേവ! 2
ച്ചാഢ്യർക്കായ് ഞാൻ വിളിയ്ക്കുന്നേന്‍:
അശ്വപ്രദ, ചരിയ്ക്കട്ടെ, –
യക്ലിഷ്ടമായിവര്‍തന്‍ തേര്‍! 3
യുക്തരിവരധ്വരത്തില്‍
ദർഭ വിരിച്ചതിൻമീതെ-
യർപ്പിയ്ക്കുന്നുണ്ട,ന്നങ്ങളെ. 4
യ്ക്കമ്പതു കുതിരകളെ
തന്നവരാം ധനികർക്കു
നിർന്നാശ, നീ നല്കെണമേ,
ആ ദീപ്തമായ് മികച്ചതാ-
മാൾക്കാരൊത്ത മഹാന്നത്തെ! 5
[1] ഭൂതപ്രിയാതിഥി = പ്രാണികൾക്കു പ്രിയനും അതിതിയുമായിട്ടുള്ളവന്‍. ബദ്ധകാമൻ – കാംക്ഷപൂണ്ടവനാകുന്നു.
[2] മൃക്തവാഹോദ്വിതൻ – മൃക്തവാഹസ്സ് എന്ന ദ്വിതപുത്രൻ. മൃക്തം, വിശുദ്ധഹവിസ്സ്, ദേവകൾക്കെത്തിയ്ക്കുന്നവന്‍ എന്നത്രേ, മൃക്തവാഹസ്സ് എന്നതിന്റെ അർത്ഥം.
[3] ആഢ്യര്‍ = ധനവാന്മാർ. അക്ലിഷ്ടമായ് – ശത്രുപീഡ പറ്റാതെ എന്നു സാരം.
[4] ഇവര്‍ – ഋത്വിക്കുകൾ.
[6] സ്തുതിച്ചതിന്ന് – അങ്ങയെക്കറിച്ചുള്ള സ്തോത്രം ചൊല്ലിയതിന്നു പ്രതിഫലമായി. നിന്നാശ = അമരണ. ആദീപ്തം = തിളങ്ങുന്നത്.