അത്രിവംശ്യൻ വസുശ്രുതൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)
യുദ്ഗമിച്ചാൽ മിത്രനാം, നീ ബലാത്മജ!
ദിവ്യജനങ്ങളെപ്പേരുമേ നിങ്കലാം;
ഹവ്യമേകും നരന്നിന്ദ്രനാകുന്നു, നീ! 1
യന്നവൻ, ഗോപ്യമാം പേര്‍ വഹിയ്ക്കുന്നു നീ;
ദമ്പതിമാർതന്‍ മനസ്സിണക്കും നിന-
ക്ക,ൻപുറ്റ തോഴന്നുപോലേ തരുന്നു, പാല്‍! 2
നിന്നുദ്ഭവം രുദ്ര, മാന്യം, മനോരമം;
വിഷ്ണുവിൻ ഗുഹ്യമാം കാൽ വെച്ചിടത്തു നീ
രക്ഷിപ്പു, നീരിൻ നിഗൂഢനാമങ്ങളെ! 3
ദ്ദേവര്‍ പീയൂഷമുണ്ണന്നൂ, കൃതജ്ഞരായ്;
മർത്ത്യര്‍ സേവിപ്പു, ഹോതാവാകുമഗ്നിയെ
നിത്യം ഫലൈഷിയ്ക്കുവേണ്ടി ഹവിസ്സിനാല്‍! 4
മില്ലൊ,രു യഷ്ടാവുമഗ്നേ, സ്തവാർഹനും;
ആർക്കുന്നവൻ, നീയതിഥി,യവൻ വശ-
ത്താക്കുമേ, ദേവ, മഖത്താൽ മനുഷ്യരെ! 5
ഞങ്ങൾ നേടാവൂ, ധനങ്ങൾ നിൻപാലനാൽ;
നിത്യം മഖത്തിലും പോരിലും ശേഷിയു,-
മർത്ഥമോടാളുകളേയും ബലാത്മജ!6
മെയ്യട്ടെ, പാതകമപ്പീഡകങ്കലേ-
രണ്ടാലുമഗ്നേ, വലയ്ക്കുമാരെങ്ങളെ-
ക്കണ്ടു വധിയ്ക്ക, നീയമ്മൃഷാവാദിയെ!7
ദൂതനാക്കി ഹവിസ്സാലേ പുലരിയിൽ:
ആവസിപ്പിച്ചു മനുഷ്യർ വളർത്തുന്ന
ദേവനാം നീ ചെല്ലുമല്ലോ, ധനാസ്പദേ!8
ന്നോർത്തു സേവിപ്പൂ, ബലോത്ഥ, നിന്നെസ്സുതൻ;
എന്നെങ്ങളെ നോക്കു,മഗ്നേ,മനസ്വിനീ?-
യെന്നയയ്ക്കും, ക്രതുമാർഗ്ഗത്തിലെയ്ക്കു നീ?9
നച്ഛനാമങ്ങയ്ക്കു ഭക്ഷിയ്ക്കുവാൻ വസോ;
യഷ്ടൃകാമൻ ബലസംയുതനാമഗ്നി
പുഷ്ടനായൊട്ടേറെ നല്കുമല്ലോ, ധനം! 10
മപ്പുറത്താക്കുന്നു, വാഴ്ത്തുവോനെബ്ഭവാൻ;
ചോരരെക്കണ്ടുപിടിച്ചൂ; വിവർജ്ജിത-
ന്മാരായി, നിഹ്നുതചിഹ്നരാം വൈരികൾ. 11
ല്ലെങ്കില്‍ദ്ധനാർത്ഥം കഥിച്ചതു കുറ്റമായ്:
ഋദ്ധനാമഗ്നി കൊടുക്കില്ല, നമ്മളെ
മിഥ്യാപവാദിയ്ക്കുമുന്മഥിതാവിനും! 12
[1] വരുണൻ – തമോവാരകന്‍, ഉദ്ഗമിച്ചാല്‍ – ജ്വലിച്ചാല്‍. മിത്രന്‍ – ഹിതകാരി, ദിവ്യജനങ്ങൾക്കു (ദേവകൾക്കു) നീതന്നെ ശരണം. അവരെ ഹവിസ്സു കൊടുത്തു പോറ്റുന്നതു, നീയാണല്ലോ. ഇന്ദ്രന്‍ = സ്വാമി. വരുണനും മിത്രനും ഇന്ദ്രനും ഭവാൻതന്നേ!
[2] കന്യകാബന്ധം = കന്യകമാരോടുള്ള ചാർച്ച. അർയ്യമാവ് – നിയന്ത്രിയ്ക്കുന്നവന്‍. പേര്‍ – വൈശ്വാനരനെന്ന നാമം. പാല്‍ – ക്ഷീരാദികൾ. അർയ്യമാവ്, വൈശ്വാനരന്‍ എന്നിവരും നീതന്നേ. വിവാഹമന്ത്രങ്ങളിലൊന്നത്രേ, ഇത്.
[3] ഒന്നാംപാദത്തിൽ അന്തരിക്ഷാഗ്നിയും, മറ്റുപാദങ്ങളിൽ വൈദ്യുതാഗ്നിയും പ്രതിപാദിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കാല്‍വെച്ചിടത്ത്-അന്തരിക്ഷത്തില്‍.
[4] പീയൂഷം = അമൃത്, ഹവിസ്സ്. മർത്ത്യര്‍ – ഋത്വിക്കുകൾ. ഫലൈഷി – യജമാനന്‍.
[6] നേടാവൂ എന്ന ക്രിയാപദം ഉത്തരാർദ്ധത്തിലുമെടുക്കണം. അർത്ഥം = ധനം.
[7] പൂർവാർദ്ധം പരോക്ഷം: പാതകമാകുന്ന ശരം അപ്പീഡകങ്കൽത്തന്നേ എയ്യട്ടെ – അഗ്നി ആ ദ്രോഹിയെത്തന്നെ പാപവ്യധിതനാക്കട്ടെ. രണ്ടാലും – കുറ്റം കൊണ്ടും പാപംകൊണ്ടും. മൃഷാവാദി = നുണയൻ, വെറുതേ ദോഷം പറയുന്നവൻ.
[8] പൂജിച്ചുപോന്നൂ – ഭവാനെ. ആവസിപ്പിച്ചു = പ്രതിഷ്ഠിച്ചു. ധനാസ്പദേ – ധനങ്ങളുടെ (ഹവിസ്സുകളുടെ) ഇരിപ്പിടത്തിൽ, യജ്ഞത്തിൽ.
[9] വിടുവിയ്ക്ക – പാപത്തിൽനിന്നു മോചിപ്പിച്ചാലും. സുതൻ – പുത്രസ്ഥാനീയനായ യജമാനൻ.
[10] തുച്ഛേതരാന്നം – അനല്പമായ ഹവിസ്സ്. ഉത്തരാർദ്ധം പരോക്ഷം: യഷ്ട്യകാമന്‍ = യജമാനതല്‍പരൻ, പുഷ്ടനായ് – കത്തിപ്പടർന്ന്.
[11] ചോരന്മാരെ ഞങ്ങൾ കണ്ടുപിടിച്ചു. നിഹ്നുതചിഹ്നരായ (അടയാളം മറച്ച, ഗുഢോദ്ദേശരായ) വൈരികൾ വിവർജ്ജിതന്മാരായി – വൈരികളിൽ നിന്നു ഞങ്ങൾ ഒഴിഞ്ഞുവെച്ചു.
[12] ധനാർത്ഥം കഥിച്ചതു – ധനത്തിനുവേണ്ടി ഞാന്‍ പറഞ്ഞതു (യാചിച്ചതു) കുറ്റമായ് – ഒരപരാധമായിപ്പോയി: ഋദ്ധന്‍ – സ്തുതികൊണ്ടു വളർന്നവന്‍. മിഥ്യപവാദി = വെറുതേ ദോഷം പറയുന്നവന്‍. ഉന്മഥിതാവ് – ഉപദ്രവിയ്ക്കുന്നവൻ. കൊടുക്കില്ല – വീട്ടുകൊടുക്കില്ല.