ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
മങ്ങയെ നോക്കി സ്തുതിപ്പൂ, മഖത്തിൽ ഞാൻ:
അന്നൈഷികൾ ഞങ്ങളന്നങ്ങൾ നേടാവു;
നിന്നാലമർത്താവു, മർത്ത്യപ്പടയെയും! 1
ഭവ്യാവലോകനാകെ,ങ്ങൾക്കുരുപ്രഭൻ;
നൽഗ്ഗാർഹപത്യമോടെങ്ങൾക്കു നല്ക, കൊ–
റ്റ – ഗ്നേ, തരികന്നമെങ്ങൾക്കു നീ വിഭോ! 2
നൈ മുതുകത്തൊലിപ്പോനെ, ഹോതാവിനെ,
പാവകന്‍ വിശ്വജ്ഞനഗ്നിയെ വെയ്ക്കുവിന്‍:
ദേവരില്‍വെച്ചവനല്ലോ, ധൃതധനന്‍! 3
ച്ച,ർക്കാംശു കണ്ടാൽ ശ്രമം തുടങ്ങും ഭവാൻ;
വർത്തിയ്ക്കുക,സ്മത്സമിത്തി;-ലവിസ്സൂണി-
നെത്തിയ്ക്ക, ജാതവേദസ്സേ, നിലിമ്പരെ! 4
യസ്മന്മഖത്തില്‍ത്തികഞ്ഞ ദാനൈഷി നീ;
ഏല്പോരെയെല്ലാം വധിച്ചാ, രിപുക്കൾതൻ
കോപ്പുകൾ കൊണ്ടുവന്നാലു,മഭിജ്ഞ, നീ! 5
ല്ക്കന്നം ചമച്ചുകൊണ്ടഗ്നേ, ബലോത്ഥ, നീ;
ആദിത്യരെത്തൃപ്തരാക്കുമവിടുന്നു
നേതൃവർയ്യ, യുധി രക്ഷിയ്ക്കുകെ,ങ്ങളെ! 6
ലങ്ങയെസ്സേവിപ്പു, പാവക, സുപ്രഭ:
വിശ്വകാമ്യം ധനമെത്തിയ്ക്ക, ഞങ്ങൾക്കു –
വിത്തമെല്ലാം ശുചേ, വെയ്ക്ക, നീ ഞങ്ങളില്‍!7
ന്നധ്വരഹവ്യം ഭുജിയ്ക്കുക,ഗ്നേ ഭവാന്‍:
ഞങ്ങൾ വാനോരില്‍സ്സുകർമ്മാക്കളാകണം;
ഞങ്ങളെപ്പാലിയ്ക്ക, മുന്നിലമേടയില്‍! 8
മങ്ങുന്നൊ,രു പുഴ തോണിയാല്‍പ്പോലവേ:
അത്രിയാല്‍പ്പോലേ പുകഴ്ത്തപ്പെടും ഭവാ-
നഗ്നേ, മനം വെയ്ക്ക, ഞങ്ങളെക്കാക്കുവാൻ! 9
മർത്ത്യനാമീ ഞാനമർത്ത്യനാമങ്ങയെ:
ജാതവേദസ്സേ, യശസ്സേകുകെ,ങ്ങൾക്കു;
സാധിയ്ക്ക, ഞാന്‍ സ്ഥൈര്യമഗ്നേ, പ്രജകളാല്‍! 10
ജ്ജാതവേദസ്റ്റേ, സുഖദമാക്കും, ഭവാൻ;
പുത്രവിരാശ്വഗോവൃന്ദസമേതമാം
സ്വത്തവന്നഗ്നേ, കിടയ്ക്കു,മെന്നെയ്ക്കുമായ്! 11
[1] നിന്നാല്‍ – അങ്ങയുടെ കനിവിനാല്‍. മർത്ത്യപ്പട – ശത്രുക്കളായ മനുഷ്യരുടെ സൈന്യം.
[2] പൂർവാർദ്ധം പരോക്ഷവചനം: ഭവ്യാവലോകന്‍ = ശുഭദർശനന്‍. കൊറ്റും (ഭക്ഷണവും) നല്ല ഗാർഹപത്യവും ഞങ്ങൾക്കു നല്ക. നാലാംപാദം ആവർത്തനമാണ്. വിഭോ = വ്യാപ്തനായുള്ളോവേ.
[3] നൈ – ഹോമിയ്ക്കപ്പെട്ടു ഘൃതം. വെയ്ക്കുവിന്‍ – ഹേ ഋത്വിക്കുകളേ, വേദിയിൽ പ്രതിഷ്ഠിയ്ക്കുവിന്‍. ധൃതധനന്‍ – നമുക്കു തരാന്‍ ധനമെടുത്തവന്‍.
[4] ചെവിക്കൊൾക – ഞങ്ങളുടെ സ്തൂതി ശ്രവിച്ചാലും. ഭൂവ് – വേദി. ശു കണ്ടാല്‍ – സൂര്യനുദിച്ചാലപ്പോൾ. ശ്രമം – യജ്ഞാനുഷ്ഠാനയത്നം. അസ്മത്സമിത്തീൽ – ഞങ്ങളുടെ ചമതകളിൽ വർത്തിയ്ക്കുക, ഇരുന്നാലും.
[5] ഏല്പോരെ = എതിർക്കുന്നവരെ. കോപ്പുകൾ – മുതലുകൾ. കൊണ്ടുവന്നാലും – ഞങ്ങൾക്കു തരാൻ.
[6] ആദിത്യയരെത്തൃപ്തരാക്കും – ഹവിസ്സു കൊണ്ടുകൊടുത്തു ദേവകളെ ഊട്ടുന്ന, യുധി = യുദ്ധത്തില്‍.
[7] ശുചേ = അഗ്നേ.
[8] ത്രിസ്ഥാനവാസിന്‍ – സ്വർഗ്ഗാന്തരിക്ഷഭൂമികളാകുന്ന മൂന്നിടങ്ങളിൽ വസിയ്ക്കുന്നവനേ. വാനോരില്‍സ്സുകർമ്മാക്കളാകണം – ദേവകർമ്മം വഴിപോലെ ചെയ്യുമാറാകണം. മുന്നിലമേടയിൽ പാലിയ്ക്ക – മൂന്നു നിലമാളികയിൽ സുഖേന വസിപ്പിച്ചാലും!
[9] തോണികൊണ്ടു പുഴ കടത്തുന്നതുപോലെ, അങ്ങുന്നു ഞങ്ങളെ കെടുപാപത്തിന്റെയെല്ലാം മറുകരയിലണയ്ക്കണം. അത്രിയാല്‍പ്പോലെ – ഞങ്ങളാല്‍.
[10] ഞാന്‍ പ്രജകളാൽ (സന്തതികളെക്കൊണ്ടു) സ്ഥൈര്യം (കലസ്ഥിരത, വംശവിച്ഛേദം വരായ്ക്കു) സാധിയ്ക്ക – നേടുമാറാകട്ടെ.