പ്രജാപതിപുത്രൻ സംവരണന ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)
ലിത്ഥം വലുതൊന്നു ചൊല്ലാ,മെളിയ ഞാൻ:
നന്മനസ്സൂന്നീടുമല്ലോ, ഭടാന്വിത-
നമ്മഹാന്‍ പോരിൽ സ്തുതി കേട്ടിവന്റെമേല്‍! 1
ന്നിപ്പടിയ്ക്കന്‍പുളവാക്കും സ്തവങ്ങളാല്‍
അശ്വക്കടിഞാണ്‍ വൃഷാവേ, പിടിയ്ക്കണം;
വെച്ചമർത്തേണം, മഘവൻ, സപത്നരെ! 2
ത്തുംഗകർമ്മാപേതര്‍ നിന്നുടെയല്ലതാൻ:
ദേവ, കേറിയിരിയ്ക്കിന്ദ്ര, വജ്രധര,
നീ വരാശ്വക്കടിഞാണ്‍ പിടിയ്ക്കും രഥേ! 3
മന്നിനായ്ത്തണ്ണീര്‍ക്കടരിട്ട,റുത്തു നീ
നിർത്തി, വർഷിപ്പാനിനന്‍തൻ നിജാസ്പദേ;
യുദ്ധത്തിൽ മായ്ചു, നീ ദാസന്റെ പേരുമേ! 4
യ്ക്കുന്ന നേതാക്കളാം ഞങ്ങൾ ഭവാന്റെയാം:
യുദ്ധത്തിലാൾക്കാര്‍ വരേണമേ ഞങ്ങളില്‍,
സ്തുത്യൻ ചരിഷ്ണു ഭഗൻപോലുരുബല! 5
നിത്യനായ് വ്യപ്തനായ് നൃത്തമാടുന്ന നീ
കൂട്ടുക, വെണ്‍ മുതൽ വിത്തവും ഞങ്ങളി;-
ലാഢ്യനാം സ്വാമിതൻ ദാനത്തെ വാഴ്ത്തുവൻ! 6
നിത്ഥം സ്തുതിയ്ക്കും സയജ്ഞരാം ഞങ്ങളെ:
യുദ്ധങ്ങളിലുടല്‍ച്ചട്ടയെ നല്കുന്ന
ഹൃദ്യമാം സോമനീര്‍കൊണ്ടു രസിയ്ക്ക, നീ! 7
സൂരി ധനാഢ്യനെവയെയോ നല്കി, മേ
അപ്പത്തുവെണ്‍തുരംഗങ്ങൾ വഹിയ്ക്ക, മാം;
ക്ഷിപ്രം പണികളിലേർപ്പെട്ടിടാവു, ഞാൻ! 8
നല്ല നടയുള്ള ലോഹിതാശ്വങ്ങളെ;
ആയിരം തന്നാ,നൊരാര്യനാകുമെനി-
യ്ക്കായഴിച്ചേകിനാനാഭരണങ്ങളും. 9
ലക്ഷ്മി തെളിഞ്ഞ ധുരന്ധരാശ്വങ്ങളെ:
സംവരണർഷിയെ പ്രാപിച്ചു, തന്ന വൻ-
സമ്പത്തു, ഗോക്കാൾ തൊഴുത്തിനെപ്പോലവേ! 10
[1] മർത്ത്യര്‍തന്‍ കെല്പിനു – എന്റെ ആളുകൾക്കു ബലമുണ്ടാകാന്‍. ഇന്ദ്രങ്കല്‍ – ഇന്ദ്രന്റെ അടുക്കല്‍. ഒന്നു – ഒരു സ്തോത്രം. ഇവന്റെമേല്‍ – എങ്കൽ.
[2] പിടിയ്ക്കണം – യുദ്ധത്തിന്നിറങ്ങണമെന്നർത്ഥം.
[3] നിങ്കൽ ചേർന്നീല – അങ്ങയെ ആശ്രയിച്ചില്ല. തുംഗകർമ്മാപേതര്‍ – യജ്ഞരഹിതര്‍. രഥേ – സ്വന്തം തേരിൽ.
[4] അറുത്തു – ജലനിരോധികളെ പിളർത്ത്. നിർത്തീ – മേഘങ്ങളെ. ഇനൻതന്‍ നിജാസ്പദേ – സൂര്യന്റെ സ്വസ്ഥാനത്ത്. ദാസൻ – മഴ തടഞ്ഞ ഒരസുരന്‍. പേരുമേ മായ്ചു – അവനെ തീരെ നശിപ്പിച്ചു.
[5] സമീപിച്ചു – ഭവാനെ. കെല്പിയറ്റി – സ്തോത്രങ്ങൾകൊണ്ടു ഭവാനു ബലമുളവാക്കി. ചരിയ്ക്കുന്ന – യാഗശാലയിൽ പെരുമാറുന്ന. ആൾക്കാര്‍, ഭഗന്‍ പോലെ ഞങ്ങളിൽ വരേണമേ – ഭഗന്‍ ഞങ്ങളെ തുണയ്ക്കാന്‍ വരാറുള്ളതുപോലെ, അങ്ങയുടെ അനുഗ്രഹത്താൽ ആളുകൾ വന്നു സഹായിയ്ക്കട്ടെ.
[6] നൃത്തമാടുന്ന – സ്വച്ഛന്ദം വിഹരിയ്ക്കുന്ന. വെണ്‍മുതല്‍ – ഗവാശ്വാദി. ഞങ്ങളിൽ കൂട്ടുക – ഞങ്ങൾക്കു തരിക.
[7] ത്വദ്രക്ഷ – ഭവാന്റേതായ രക്ഷ. സോമനീര്‍ ഉടല്‍ച്ചട്ടയെ നല്കും – പരിക്കു പറ്റാതെ രക്ഷിയ്ക്കും.
[8] ഗൌരിക്ഷിതന്‍ = ഗിരിക്ഷിതിഗോത്രജന്‍. പൗരുകുത്സ്യന്‍ = പുരുകുത്സ പുത്രന്‍. ത്രസദസ്യു – ഒരു രാജർഷി. മാം വഹിയ്ക്കു – എന്നെ കൊണ്ടുനടക്കട്ടെ.
[9] മാരുതാശ്വൻ = മരുതാശ്വനന്റെ പുത്രന്‍. വിദഥൻ – ഒരു രാജാവ്. ലോഹിതാശ്വങ്ങൾ = ചെങ്കുതിരകൾ. ആയിരം – വളരെ ദ്രവ്യം. ആര്യന്‍ = പൂജ്യന്‍.
[10] ധ്വന്യൻ – ഒരു രാജാവ്. ലക്ഷ്മി = ശോഭ. ധുരന്ധരാശ്വങ്ങൾ = ഭാരംവഹിയ്ക്കുന്ന (കെല്പുള്ള) കുതിരകൾ. സംവരണർഷിയെ – എന്നെ.