സംവരണന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)
നിസ്സംഖ്യമന്നമഭംഗുരം സ്വർഗ്ഗദം:
നന്നായ്പ്പിഴിവിൻ, പചിപ്പിൻ, സ്തവങ്ങളേ-
ന്തുന്ന പുരുസ്തുതന്നഗ്ര്യമായ്ച്ചെയുവിൻ! 1
ധാമാവു വജ്രം മൃഗാഹതിയ്ക്കോങ്ങവേ,
സോമനീര്‍കൊണ്ടു നിറച്ചാൻ തിരുവയ;-
റാ മധുവുണ്ടു മദിച്ചാൻ, മഹായുധൻ! 2
സോമം പിഴിയുവോന്‍ തേജസ്വിയായ് വരും:
തള്ളുന്നു, മൈമോടി കൂട്ടുമധർമ്മിയാം
പുള്ളിയെശ്ശക്രൻ, കുമിത്രധനിയെയും! 3
ക്കൊന്നിട്ടു, വിട്ടേച്ചുപോരില്ലൊരാളെയും:
ദുഃഖാല്‍ച്ചലിയ്ക്കാതടക്കിദ്ധനം കാഴ്ച-
വെയ്ക്കുന്നവന്റെ ദാനങ്ങൾ കൈക്കൊള്ളുമേ! 4
തീണ്ടാ, പിഴിയാത്ത, പോറ്റാത്തവനെയും-
കൊല്ലും, വലയ്ക്കും, വിറപ്പിപ്പവൻ; ദേവ-
വല്ലഭന്നോ, പെരുംപൈത്തൊഴുത്തേകിടും! 5
ചേർക്കും, സമൃദ്ധി; ചടപ്പിയ്ക്കു,മാജിയിൽ;
ചക്രമെറിഞ്ഞിടും ദാസനെത്തൻകയ്യില്‍
വെയ്ക്കു,മുഗ്രൻ ജഗച്ഛാസിയിന്ദ്രിന്‍ പ്രഭു! 6
നേകും, യഭിപ്പോനു സന്മർത്ത്യമാം ധനം;
ഭൂര്യപായത്തിലും താങ്ങാകുവോനിവന്‍,
വീര്യമിവന്ന വളർത്തവർക്കൊക്കയും! 7
നോർക്കിളക്കും, മഘവാവു നൽഗ്ഗോപ്രദൻ;
ഏകനെച്ചങ്ങാതിയാക്കി,പ്പശുക്കളെ-
യേകും, വിറപ്പിയ്ക്കുമിന്ദ്രന്‍ മരുദ്യുതൻ! 8
ക്കീർത്തിമാനാമാഗ്നിലവേശിയെ സ്വാമി ഞാന്‍:
ശക്ര, നല്‍ത്തണ്ണീര്‍ തഴപ്പിയ്ക്ക, ശത്രിയെ;-
ശ്ശക്തിയവങ്കൽത്തിളങ്ങട്ടെ, വിത്തവും! 9
[1] നിഹന്താവ് – വൈരികളെ വധിയ്ക്കുന്ന ഇന്ദ്രൻ. നിസ്സംഖ്യം = അപരിമിതം. അന്നം – ഹവിസ്സ്. പിഴിവിൻ – സോമം. പചിപ്പിന്‍ – പുരോഡാശാദി. സ്തവങ്ങളേന്തുന്ന – സ്തോത്രങ്ങളെ കൈക്കൊള്ളുന്ന അഗ്ര്യമായ്ച്ചെയ്യുവിൻ – ഓരോ കർമ്മവും ഉല്‍ക്കൃഷ്ടമാംവണ്ണം അനുഷ്ഠിയ്ക്കുവിൻ. ഋത്വിക്കുകളോടു, പറയുന്നതാണിത്.
[2] നിസ്സീമധാമാവ് = അമിതതേജസ്കന്‍. മൃഗാഹതിയ്ക്കു് – മൃഗനെന്ന അസുരനെ കൊല്ലാൻ. മധു – മധുരസോമം.
[3] മൈമോടി കൂട്ടും – ചമഞ്ഞിരിയ്ക്കുന്ന, തന്നെപ്പോറ്റിയായ. കുമിത്ര ധനി – ചീത്തച്ചങ്ങാതികളോടു കൂടിയ ധനവാന്‍..
[4] ഇന്ദ്രൻ ഒരാളുടെ യജ്ഞരഹിതരായ ബന്ധുക്കളെ കൊന്നേയ്ക്കും; എന്നാൽ അയാളെ ത്യജിയ്ക്കില്ല. അയാൾ ബന്ധുവധദുഃഖത്താൽ ചലിയ്ക്കാതെ, മനസ്സടക്കി, ധനം (ഹവിസ്സ്) കാഴ്ചവെച്ചാല്‍, ആ ദാനം ഇന്ദ്രൻ സ്വീകരിയ്ക്കുകതന്നെ ചെയ്യും.
[5] വേണ്ടാ – താൻതന്നെ മതി. പിഴിയാത്ത പോറ്റാത്തവനെയും – സോമം പിഴിയാത്തവനെയും കുടുംബത്തെ പോറ്റാത്തവനെയും ഇവന്‍ (ഇന്ദ്രൻ) തീണ്ടാ (സമീപിയ്ക്കില്ല); നേരേമറിച്ച്, കൊല്ലും, വലയ്ക്കും (കഷ്ടപ്പെടുത്തും). വിറപ്പിപ്പവൻ – ശത്രുക്കളെ. ദേവവല്ലഭൻ – ദേവകാമന്‍, യജമാനന്‍. പെരുംപൈത്തൊഴുത്തേകിടും – വളരെപ്പൈക്കളെ കൊടുക്കും.
[6] ആജിയിൽ (യുദ്ധത്തില്‍) ചടപ്പിയ്ക്കും – ശത്രുക്കളെ ബലഹീനരാക്കും. ചക്രമെറിഞ്ഞിടും – എതിരാളിയുടെ നേര്‍ക്ക്. ദാസന്‍ = സേവകന്‍.
[7] സന്മർത്ത്യമാം ധനം = നല്ല ആളുകളോടുകൂടിയ ധനം. പിശുക്കന്റെ തീറ്റ (മുതല്‍) കട്ടെടുത്തു യജ്ഞാനുഷ്ഠാതാവിന്നു കൊടുക്കും. ഇന്ദ്രന്നു സ്തോത്രാദിയാൽ വീര്യം വളർത്തിയ ആളുകൾക്കൊക്കെ വമ്പിച്ച അപായത്തിലും അവിടുന്നു താങ്ങായി നില്കും.
[8] നേര്‍ക്കിളക്കും – മേഘങ്ങളെ ശരിയ്ക്കു പ്രേരിപ്പിയ്ക്കുന്ന. നല്‍ഗ്ഗോപ്രദനായ മഘവാവു രണ്ടു പണക്കാരെ നോക്കും, ഇവരിൽ ആർക്കു കൊടുക്കേണ്ടു പൈക്കളെ എന്ന്; ഏകനെ – അവരിൽ യഷ്ടാവാരോ, അവനെ, വിറപ്പിയ്ക്കും – ശത്രുക്കളെ വിറപ്പിയ്ക്കുന്ന.
[9] ലക്ഷടന്‍ – വളരെദ്ധനം നല്കുന്നവന്‍, ഉപമാനം – ഉദാരജനങ്ങൾക്ക് ഉപമാനമായിട്ടുള്ളവന്‍. ആഗ്നിവേശി – അഗ്നിവേശിയുടെ പുത്രനായ ശത്രി എന്ന രാജാവ്. സ്വാമി – യജ്ഞാധിപതി. നല്‍ത്തണ്ണീർ – ത്വദ്ദത്തമായ നല്ല ജലം. ശത്രിയെ തഴപ്പിയ്ക്ക – ശത്രിയെ സമൃദ്ധനാക്കട്ടെ.