അംഗിരോഗോത്രന്‍ പ്രഭൂവസു ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘താമരക്കണ്ണൻ’പോലെ)
വന്നാലും, രക്ഷയ്ക്കെങ്ങളില്‍,
മർത്ത്യരെക്കീഴമർത്തുവൊന്ന,തി-
ശുദ്ധം, പോരിങ്കദ്ദുസ്തരം! 1
മെന്നപോലഞ്ചിനത്തിലും
ഉണ്ടല്ലോ, നിന്റെ രക്ഷക;-ളവ
കൊണ്ടുവന്നാലു,മെങ്ങളില്‍!2
യ്ക്കുന്നിതു ഞങ്ങൾ വന്‍വർഷിന്‍:
തല്‍ക്കർത്താവല്ലോ, വർഷണയാനൻ
വിക്രമി മരുദ്യുക്തൻ നീ! 3
പ്പുദ്വർഷമിന്ദ്ര, നിന്‍ബലം;
നിൻകരൾ കെല്പുള്ളൊന്നു, ധർഷകം;
സംഘസംഹാരി, നിന്‍വീര്യം! 4
നേരേ ചെന്നാലും വജ്രവൻ,
നീളേ നടക്കും തേരിനാലിന്ദ്ര,
നീ ശതക്രതോ, ശക്തീശ! 5
ർക്കഗ്ര്യനാം നിന്നെത്താനല്ലോ,
തൃപ്പടവെട്ടിന്നായ് വിളിയ്ക്കുന്നു,
ദർഭ വിരിച്ചിട്ടാളുകൾ! 6
ടൊന്നിച്ചു മുന്നില്‍ച്ചെല്‍വതായ്,
ദുർല്ലംഘമായി, സ്വത്തോരോന്നിന്നും
മല്ലിടുമസ്മത്തേരിനെ! 7
നന്ദിച്ചു കാക്കുകൂ,ർജ്ജിത;
ശ്രീമൻ, കാമ്യാന്നം വെയ്ക്കാവൂ, നിങ്കല്‍;
ശ്രീമാനെ ഞങ്ങൾ വാഴ്ത്താവൂ! 8
[1] ഉത്തരാർദ്ധം നല്‍ക്കർമ്മത്തിന്റെ വിശേഷണം.
[2] മൂന്ന് – ത്രിലോകം. നാല് – നാലു വർണ്ണങ്ങൾ. അഞ്ചിനം – പഞ്ചജനങ്ങൾ.
[3] വൻവർഷിന്‍ – വലിയ ഫലവർഷകനായ്യുള്ളോവേ. വർഷണയാനന്‍ = മഴ പെയ്യിയ്ക്കുന്ന യാത്രയോടുകൂടിയന്‍. മരുദ്യുക്തനായ നീ തല്‍ക്കർത്താവല്ലോ – രക്ഷയെ ഉൽപാദിയ്ക്കുന്നവനാണല്ലോ.
[4] ഉദ്വർഷം – വൃഷ്ട്യുൽപാദകമാകുന്നു. ധർഷകം – ശത്രുക്കളെ ആക്രമിയ്ക്കുന്നത്. സംഘസംഹാരി – ശത്രുവർഗ്ഗത്തെ കൊന്നൊടുക്കുന്നത്.
[5] ശക്തീശ – ബലാധിപതേ.
[6] ലോകർക്ക് – പ്രജകളിൽ വെച്ച്. അഗ്ര്യൻ – ഒന്നാമൻ, പുരാതനനെന്നർത്ഥം, തൃപ്പടവെട്ട് – ശത്രുക്കളോടു നിന്തിരുവടിയുടെ പൊരുതല്‍. ദർഭ വിരിച്ചിട്ട് – യജ്ഞോദ്യുക്തരായിട്ട്.
[7] സ്വത്തോരോന്നിന്നും – ഓരോ മുതലിന്നുംവേണ്ടി.
[8] നന്ദിച്ചു – പ്രസാദിച്ചു. ശ്രീമന്‍ = ശോഭമാന. ശ്രീമാനെ – ശോഭമാനനായ ഭവാനെ.