വസുശ്രുതന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; സമിദ്ധാദികൾ ദേവത.
ജാതവേദസ്സുമാമഗ്നിയ്ക്കേറ്റം ഹോമിയ്ക്കുവിൻ, ഘൃതം! 1
മധു തൃക്കയ്യിലുടയോനല്ലോ, മേധാവിയാമവന്‍. 2
കൊണ്ടുവന്നാലു,മിവിടെപ്പൂജ്യനാം പ്രിയനിന്ദ്രനെ! 3
നോക്കി സ്തുതിപ്പൂ, സ്തോതാക്ക;-ളെത്തിയ്ക്ക, ധനമെങ്ങളില്‍! 4
നിറയ്ക്കുവിൻ, ഞങ്ങളുടെ രക്ഷയ്ക്കു യജമാനനെ! 5
സ്തുതിയ്ക്ക, രാവും പകലുമാമീ മഹതിമാരെ നാം! 6
വരുവിന്‍ നുതരാം നിങ്ങൾ നരരാം ഞങ്ങൾതന്‍ മഖേ! 7
ദയാപൂർവമിരിയ്ക്കട്ടേ, ദർഭയില്‍സ്സുഖദാത്രിമാർ! 8
സ്വയം യജ്ഞത്തിൽ യജ്ഞത്തിൽ വിഭു നീ കാക്കുകെ,ങ്ങളെ! 9
അങ്ങെത്തിയ്ക്കുകവേണം, നീ ഹവിസ്സുകൾ വനസ്പതേ! 10
സ്വാഹാ, മരുദ്ഗണത്തിന്നും; സ്വാഹാ, ദേവഗണത്തിനും! 11
[1] ഋത്വിക്കുകളോട്: സമിദ്ധന്‍ – ഒരഗ്നിയുടെ പേര്‍; വർദ്ധിപ്പിയ്ക്ക (ജ്വലിപ്പിയ്ക്കു)പ്പെട്ടവൻ.
[2] നരാശംസൻ – ഒരഗ്നിയുടെ പേര്‍. മധു – മധുരസോമം.
[3] ഈഡിതന്‍ – ഒരഗ്നിയുടെ പേര്‍. സുഖത്തേര്‍കൾ = സുഖകരങ്ങളായ രഥങ്ങൾ.
[4] രോമത്തുകില്‍പ്പതുപ്പൊത്ത – രോമക്കമ്പിളിയുടെ മാർദ്ദവമുള്ള.
[5] വിട്ടുനില്പിൻ – സ്വയം തുറക്കുവിൻ. നിറയ്ക്കുവിന്‍ – അഭിമതഫലങ്ങൾകൊണ്ട്.
[6] രാവും പകലുമായ ഈ (ഇപ്രകാരമുള്ള) മഹതിമാരെ അഹോരാത്രിഷളെ) നാം സ്തുതിയ്ക്കുക.
[7] ദേവപുത്രര്‍ – അഗ്നിസൂർയ്യോല്‍പന്നര്‍. മഖേ = യാഗത്തില്‍.
[8] മഹി – ഭാരതി.
[9] പൂഷ്ടിയ്ക്കായ് – പുഷ്ടിവരുത്താന്‍.
[10] വനസ്പതേ – യൂപമേ.
[11] സ്വാഹാ – സ്വാഹാ എന്നുച്ചരിച്ച് അർപ്പിയ്ക്കുന്നു.