ഭൗമനായ. അത്രി ഋഷി; ത്രിഷ്ടുപ്പും അതിജഗതിയും ഏകപദാവിരാട്ടും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.
മിത്രാവരുണന്മാരേ, നിങ്ങളെ ആര്‍ യജിയ്ക്കും? ദ്യോവിന്റേയും ഭൂവിന്റെയും അന്തരിക്ഷത്തിന്റെയും സ്ഥാനങ്ങളിൽ ഞങ്ങളെ നിങ്ങൾ രക്ഷിയ്ക്കണം യജ്ഞേച്ഛുവിന്നും ദാതാവിന്നും നിങ്ങൾ മാടുകളെയും അന്നവും നല്കണം! 1
മിത്രൻ, വരുണൻ, അര്യാമാവ്, വായു, ഋഭുക്ഷാവായ ഇന്ദ്രൻ, സുഖപ്രദനായ രുദ്രനോടൊപ്പം പ്രീതിപ്പെടുന്ന മരുത്തുക്കൾ എന്നിവര്‍ ഞങ്ങളുടെ ഹവിസ്സുകളും ശോഭനമായ സ്തുതിയും – സ്തോത്രഭാക്കുകളാണല്ലോ, ഇവര്‍ – സ്വീകരിയ്ക്കട്ടെ: 2
അശ്വികളേ, നിയന്താക്കളായ നിങ്ങളെ ഞാന്‍ വാതാശ്വലബ്ധിയ്ക്കും രഥപുഷ്ടിയ്ക്കുമായി വിളിയ്ക്കട്ടെയോ? ‘യാഗം നടത്തിത്തരുന്ന ദിവ്യനായ പ്രാണദാതാവിന്നു നിങ്ങൾ സ്തോത്രവും അന്നവും ഒരുക്കുവിൻ’ 3
ചെറുക്കുന്നവനും ദിവ്യനും കണ്വരാകുന്ന ഹോതാക്കളോടുകൂടിയവനും മൂന്നിടങ്ങളിൽ വ്യാപിയ്ക്കുന്നവനും സൂര്യസഹചാരിയുമായ വായു, അഗ്നി, പൂഷാവ്, ഭഗൻ എന്നിവര്‍ – ജവനാശ്വരിൽ മികച്ച സർവരക്ഷകര്‍ – യജ്ഞത്തില്‍, യുദ്ധത്തിലെന്നപോലെ ചെല്ലുന്നു. 4
മരുത്തുക്കളേ, നിങ്ങൾ അശ്വയുക്തനായ പുത്രനെ തന്നരുളുവിന്‍: ധനാപ്തിയ്ക്കും രക്ഷയ്ക്കുമായി സ്തോതാവു സ്തുതിയ്ക്കുന്നു. സത്വരരായ നിങ്ങളുടെ വാഹനങ്ങൾ എവയോ, ആ വാഹനങ്ങളാല്‍, കക്ഷീവാന്റെ ഹോതാവു നല്ല സുഖമടയട്ടെ! 5
നിങ്ങൾ വായുവിനെ പള്ളിത്തേരിൽ കേറുവിൻ: ആ മേധാവിയും സ്തുത്യനുമായ ദേവനെ പുകഴ്ത്തുവിന്‍. യജ്ഞത്തിൽ സംബന്ധിപ്പാന്‍ എഴുന്നള്ളുന്ന ഉത്തമസ്ത്രീകളായ പത്മിമാർ ഇവിടെ നമ്മുടെ കർമ്മത്തിന്നു വന്നുകഴിഞ്ഞു! 6
ദിനരാത്രികളേ, ഞാൻ മഹതികളായ നിങ്ങൾക്കും മറ്റു വന്ദനീയർക്കും സുഖകരങ്ങളും ജ്ഞാപകങ്ങളുമായ മന്ത്രങ്ങൾകൊണ്ടു ഹവിസ്സെത്തിയ്ക്കുന്നു: എല്ലാമറിഴയുന്നവരെന്നപോലെ, മനുഷ്യന്നു യജ്ഞം കൊണ്ടുവരുന്നവരാണല്ലോ, നിങ്ങളിരുവരും. 7
ഞാന്‍ വാസ്തോഷ്പതിയായ ത്വഷ്ടാവിന്നു സ്തുതിയർപ്പിച്ചുകൊണ്ടു, പോഷിപ്പിയ്ക്കുന്ന നേതാക്കളായ നിങ്ങളെയും, കൂടെ നടക്കുന്ന സമ്പദ്ദാത്രിയായ ധിഷണയെയും, വനസ്പതികളെയും, ഓഷധികളെയും ധനലബ്ധിയ്ക്കായി വണങ്ങി വണങ്ങി പൂജിയ്ക്കുന്നു. 8
വീരന്മാരെന്നപോലെ വാസയിതാക്കളായ മേഘങ്ങൾ നമ്മുടെ പുത്രങ്കലും പൗത്രങ്കലും നന്നായി പെരുമാറട്ടെ; സ്തുത്യനും പ്രാപ്യനും മനുഷ്യഹിതനുമായ യഷ്ടവ്യൻ എല്ലായ്പോഴും അഭിഗമനത്തിൽ നമ്മുടെ സ്ത്രോത്രം വർദ്ധിപ്പിയ്ക്കട്ടെ! 9
അന്തരിക്ഷത്തിലെ വൃഷാവിന്റെ ശിശുവായ ജലരക്ഷകനെ ഞാന്‍ ശോഭനമാംവണ്ണും സ്തുതിച്ചു: ആ ത്രിസ്ഥാനവ്യാപിയായ അഗ്നി സമീപിച്ച എന്നെ സുഖിപ്പിയ്ക്കുകയല്ലാതെ, വിഴുങ്ങിക്കളയില്ല; വനങ്ങളെയാകട്ടെ, ശോചിഷ്കേശന്‍ ചുട്ടെരിയ്ക്കും! 10
നാം ധനലബ്ധിയ്ക്ക്, എങ്ങനെ മഹാന്മാരായ രുദ്രപുത്രന്മാരെയും, എങ്ങനെ സർവജ്ഞനായ ഭഗനെയും, സ്തുതിയ്ക്കേണ്ടു? ജലം, ഓഷധികൾ, ദ്യോവ്, വനങ്ങൾ, വൃക്ഷകേശരായ വിരികൾ എന്നിവ നമ്മെരക്ഷിയ്ക്കുട്ടെ! 11
ആകാശചാരിയായ, ചുറ്റും നടക്കുന്ന, ഗമനശീലനായ, ആ അന്നപതി നമ്മുടെ സ്തുതികൾ കേൾക്കട്ടെ; മാമലയുടെ ചുറ്റും പ്രവഹിയ്ക്കുന്ന, പുരികൾപോലെ വെണ്മ പൂണ്ട വെള്ളങ്ങളും കേൾക്കട്ടെ! 12
മഹാന്മാരേ, ദർശനീയരേ, ഞങ്ങൾ ഹവിസ്സെടുത്തു സമീപിച്ചു സ്തുതിയ്ക്കുന്നതു നിങ്ങൾ ഉൾക്കൊണ്ടാലും: ആ വളരുന്ന ഗമനശീലര്‍ ക്ഷോഭിപ്പിച്ചെതിരിട്ട മനുഷ്യനെ ആയുധങ്ങൾകൊണ്ടു നീക്കി, ഇങ്ങോട്ടെഴുന്നള്ളുന്നു! 13
ദിവ്യ-ഭൌമജനങ്ങളും ജലങ്ങളും വന്നുചേരാൻവേണ്ടി ഞാന്‍ സുയജ്ഞരോടർത്ഥിയ്ക്കുന്നു: സ്തുതികൾ ആഹ്ലാദിപ്പിച്ചും പ്രകാശിപ്പിച്ചും വർദ്ധിയ്ക്കുട്ടെ; നദികളും അലക്കൊണ്ടു വർദ്ധിയ്ക്കടെ! 14
എന്റെ സ്തുതിയെ അപ്പൊഴപ്പോൾ നട്ടിരിയ്ക്കുന്നു: ഇതു ശേഷി പൂണ്ടു രക്ഷകളാൽ ഉപദ്രവങ്ങളെ തടുക്കുമല്ലോ. അമ്മ, മഹതിയായ ഭൂമി, നമ്മെ കൈക്കൊള്ളട്ടെ – നല്ല സൂരികളുടെ സ്തുതിയാല്‍, തൃക്കൈ നീട്ടി നന്മ നല്കട്ടെ! 15
ശോഭനദാനരായ മരുത്തുക്കളെ – ഉൽക്കൃഷ്ടാന്നരായ മരുത്തുക്കളെ – ഇങ്ങനെയെന്നു പറഞ്ഞുതരാൻ – പറഞ്ഞുതരാൻ – ഹവിസ്സുകൊണ്ടു നാം എങ്ങനെ പരിചരിയ്ക്കും? അഹിബ്ബുധ്ന്യൻ നമ്മെ ദ്രോഹിയ്ക്കു കൊടുക്കരുത്; നമ്മുടെ വൈരികളെ നശിപ്പിയ്ക്കട്ടെ! 16
ദേവന്മാരേ, വേഗത്തിൽ മക്കളും മാടുകളുമുണ്ടായിവരാൻ, ഇങ്ങനെ മനുഷ്യന്‍ നിങ്ങളെ സേവിയ്ക്കുന്നു – ദേവന്മാരേ, മനുഷ്യന്‍ നിങ്ങളെ സേവിയ്ക്കുന്നു. ഇവിടെ നിര തി എന്റെ ഈ ദേഹത്തിന്നു നല്ല ഭക്ഷണം നല്കട്ടെ; ജരയെ വിഴുങ്ങുകയും ചെയ്യട്ടെ! 17
ദേവന്മാരേ, വസുക്കളേ, നിങ്ങളുടെ ആ സദ്ബുദ്ധിജനകവും ബലപ്രദവുമായ അന്നം ഞങ്ങൾ സ്തുതിയാൽ ഗോവിങ്കല്‍നിന്നു നേടുമാറാകണം! ആ ശോഭനദാനയും സുഖകരിയുമായ ദേവി ഇങ്ങോട്ടു പുറപ്പെട്ടു, സുഖിപ്പിയ്ക്കാനായി ഞങ്ങളിൽ വന്നെത്തട്ടെ! 18
ഗോക്കളുടെ അമ്മയായ ഇള – അല്ലെങ്കിൽ ഉർവശി – നദികളോടുകൂടി നമ്മെ പുകഴ്ത്തിപ്പാടട്ടെ; അല്ലെങ്കില്‍, ഉർവശി മനുഷ്യന്റെ യജ്ഞത്തെ മഹത്തായ തേജസ്സുകൊണ്ടു മൂടി, പുകഴ്ത്തട്ടെ! 19
പോഷകനായ ഊർജ്ജവ്യന്റെ നമ്മളെ കൈക്കൊള്ളട്ടെ? 20
[1] ദാതാവ് – ഹവിസ്സു നല്കുന്നവൻ.
[3] പ്രാണദാതാവ് – വായു. രണ്ടാമത്തെ വാക്യം ഋത്വിക്കുകളോടുള്ളതാണ്. അന്നം – ഹവിസ്സ്.
[4] ചെറുക്കുന്നവന്‍ – ശത്രുക്കളെ. കണ്വര്‍ – കണ്വഗോത്രക്കാരായ ഋഷിമാര്‍. ജവനാശ്വരിൽ മികച്ച = വേഗമേറിയ അശ്വമുള്ളവരില്‍വെച്ചു ശ്രേഷ്ഠരായ.
[5] രക്ഷ – ലബ്ധധനരക്ഷണം. കക്ഷീവാന്റെ ഹോതാവ് – അത്രി; നിങ്ങളുടെ വാഹനങ്ങളെ (അശ്വങ്ങളെ) അദ്ദേഹത്തിന്നു കൊടുക്കുവിൻ എന്നർത്ഥം.
[6] ഋത്വിക്കുകളോട്: പത്നിമാര്‍ – ദേവപത്നിമാര്‍.
[7] മറ്റു വന്ദനീയര്‍ – ദേവന്മാര്‍. ജ്ഞാപകങ്ങൾ – ഓരോ ദേവതയുടെയും പ്രഭാവത്തെ അറിയിയ്ക്കുന്നവ, വെളിപ്പെടുത്തുന്നവ.
[8] ദേവന്മാരോട്: ധിഷണ – വാഗ്ദേവി.
[9] വാസയിതാക്കൾ – ജഗത്തിനെ വസിപ്പിയ്ക്കുന്നവര്‍, നിലനീർത്തുന്നവര്‍. യഷ്ടവ്യന്‍ – ആദിത്യന്‍. അഭിഗമനം – യജഞത്തിൽ വരിക.
[10] വൃഷാവ് – പർജ്ജന്യൻ. ജലരക്ഷകന്‍ – വൈദ്യുതാഗ്നി.
[11] വൃക്ഷകേശര്‍ – മരക്കൂട്ടമാകുന്ന തലമുടിയോടുകൂടിയവ.
[12] അന്നപതി – വായു. വെള്ളങ്ങൾ – ചോലകൾ.
[13] മരുത്തുക്കളോടുള്ള പ്രത്യക്ഷകഥനമാണ്, ആദ്യവാക്യം: ഗമനശീലര്‍ – മരുത്തുക്കൾ. എതിരിട്ട മനുഷ്യനെ – വൈരിയെ.
[14] സുയജ്ഞര്‍ – മരുത്തുക്കൾ. പ്രകാശിപ്പിയ്ക്കുക – അർത്ഥത്തെ വെളിപ്പെടുത്തുക.
[15] നട്ടിരിയ്ക്കുന്നു – ഒരു വൃക്ഷത്തയ്യിനെപ്പോലെ. ശേഷി – വളർച്ചയാലുണ്ടാകുന്ന കഴിവ്.
[16] പറഞ്ഞുതരാന്‍ – കർത്തവ്യം ഉപദേശിപ്പാൻ.
[17] ഇവിടെ – ഈ യാഗത്തില്‍. എന്റെ ഈ ദേഹം – പുത്രന്‍. എന്റെ ജരയെ നശിപ്പിയ്ക്കുകയും ചെയ്യട്ടെ.
[18] സദ്ബുദ്ധിജനകം – നല്ല ബുദ്ധിയെ (ബുദ്ധിശക്തിയെ) ജനിപ്പിയ്ക്കുന്നത്; അന്നംകൊണ്ടാണല്ലോ, ബുദ്ധി വളരുന്നത്. അന്നം – ക്ഷീരാദി. ദേവി – ഇള.
[19] പുകഴ്ത്തിപ്പാടട്ടെ – നമ്മുടെ സ്തുതിയെ പ്രശംസിയ്ക്കട്ടെ.
[20] ഊർജ്ജവ്യന്റെ നമ്മളെ – ഊർജ്ജവ്യനെന്ന രാജാവിന്റെ ആളുകളായ നമ്മെ. കൈക്കൊള്ളട്ടെ – ദേവന്മാർ.