ശ്യാവാശ്വൻ ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത. (‘താമരക്കണ്ണൻ പോലെ)
യഷ്ടവ്യമരുത്തൂക്കളെ:
സ്തൂത്യരാമിവര്‍ നിർദ്ദോഷാന്നത്താല്‍
മത്താടുമല്ലോ, നിച്ചുലും! 1
നല്‍ത്തുണനില്ക്കുവോരല്ലോ;
പോക്കിയും കീഴമർത്തുവോരവര്‍
കാക്കുമേ, സ്വയം പ്രാജ്യരെ! 2
കാലത്തിൻമീതേ പോകുന്നു;
പൃത്ഥ്വിയിങ്കലും വിണ്ണിലും ചേർന്ന
തത്തേജസ്സെങ്ങൾ വാഴ്ത്തുന്നു. 3
ത്തുക്കളിൽ സ്തോത്രയജ്ഞങ്ങൾ:
വിദ്രോഹികളിൽ നിന്നു രക്ഷിപ്പൂ
മർത്ത്യനെയിവരെന്നെന്നും! 4
സമ്പന്നബലന്മാ,രവർ;
അധ്വരാർഹരാമമ്മരുത്തുക്കൾ-
ക്കർപ്പിയ്ക്ക, തെളിഹവ്യം നീ!5
ചാർത്തി മിന്നുന്ന മാരുതര്‍:
പിന്തുടരുന്നു മിന്നലു,മൊലി
പൊന്തും നീര്‍പോലീ വമ്പരെ;
താനേ പുറപ്പെട്ടുള്ളൊന്നി,ശ്ശോഭ-
മാനന്മാരുടെ വാരൊളി! 6
തന്നിലു,മാറ്റിന്‍ കെല്പിലും,
വാരുറ്റ വിണ്ണിന്‍ ഭാഗങ്ങളിലും
വായ്ക്കുവോരല്ലോ നേര്‍ക്കിവര്‍! 7
വാസ്തവവേഗമുത്തുംഗം:
പൂട്ടിനാരല്ലോ, തണ്ണീര്‍ക്കായ് സ്വയ-
മോട്ടക്കാരാമന്നേതാക്കൾ!8
മേവുന്നു, പരൂഷ്ണിലിയിങ്കല്‍;
അത്രയല്ല, പിളർത്തുമക്കെല്പ-
രദ്രിയെപ്പോലും തേര്‍വട്ടാല്‍! 9
രെ,ങ്ങും ചെല്ലുവോര്‍, നിർബാധര്‍ –
ഈ രൂപങ്ങളാലേന്തുന്നു, യജ്ഞം
വാരുറ്റുനിന്നെനിയ്ക്കായി! 10
ചേർത്തിണക്കിയുമേന്തുന്നു;
ദൂരദേശത്തുമേന്തുന്നു – കാണു-
മാറാകീ, നാനാരൂപങ്ങൾ! 11
ഗാഥാസ്തുത്യരസ്സേക്താക്കൾ:
സ്തേനര്‍പോലതിൽ ത്രാതാക്കൾ ചിലര്‍
കാണായ് മേ; ചിലര്‍ കെല്പേകി! 12
മേധാഢ്യര്‍, മിന്നും വാൾ പൂണ്ടോര്‍;
വന്ദിയ്ക്ക, നന്ദിപ്പിയ്ക്കുകീ, മരു-
ദ്വ്യന്ദത്തെ സ്തോത്രത്താല്യഷേ! 13
ദ്വർഗ്ഗത്തില്‍, വാഴ്ത്തി നല്കി നീ.’
സ്വർഗ്ഗത്തിൽ നിന്നോ വന്നാലും, ധൃഷ്ണു
വിക്രമര്‍ നുതരാം നിങ്ങൾ! 14
മറ്റു വാനോരില്‍ച്ചെല്ലാത്തോന്‍
നേർക്കിഷ്ടം നേടും, വ്യഞ്ജകരാമീ –
പ്പോക്കില്‍പ്പേരാണ്ട വിജ്ഞരാല്‍! 15
ടോതിനാ,രമ്മ ഗോവെന്നായ്;
താതന,ന്നവാൻ രുദ്രനാണെന്നു-
മോതിനാര്‍, ശക്തരാ വിജ്ഞര്‍! 16
[1] ഋഷി തന്നോടുതന്നെ പറയുന്നു: അന്നം – ഹവിസ്സ്.
[2] അദ്ധൃഷ്ടര്‍ – മരുത്തുക്കൾ. കീഴമർത്തുവോര്‍ – എതിരാളികളെ. പ്രാജ്യരെ – വളരെപ്പേരെ, നമ്മളെയും നമ്മുടെ പുത്രഭൃത്യാദികളെയും.
[3] ലോലര്‍ – ചലനസ്വഭാവര്‍, വീശുന്നവര്‍. കാലത്തിന്‍മീതേ പോകുന്നു = കാലത്തെ അതിലംഘിയ്ക്കുന്നു; ശാശ്വതരാണെന്നർത്ഥ. തത്തേജസ്സ് = അവരുടെ തേജസ്സ്.
[4] അധ്വർയ്യുപ്രഭൃതികളോട്: വെയ്ക്കുടുവിൻ – അർപ്പിപ്പിന്‍. സ്തോത്രയജ്ഞങ്ങൾ = സ്തോത്രവും യജ്ഞവും.
[5] ഹോതാവിനോട്.
[6] സാസ്ത്രര്‍ = ആയുധങ്ങളുള്ളവര്‍. വാൾ ചാട്ടും – മേഘത്തെപ്പിളർത്താന്‍ ചുരികയെറിയും. ചെമ്പൊന്‍ – കനകാഭരണങ്ങൾ. മാരുതര്‍ = മരുത്തുക്കൾ. ഒലിപൊന്തും (ഇരമ്പുന്ന) വെള്ളംപോലെ മിന്നലും പിന്തുടരുന്നു.
[7] സ്ഫാരം = പ്രവൃദ്ധം, വിശാലം.
[8] സ്തോതാവിനോട്: വാസ്തവവേഗം = സത്യമായ വേഗത്തോടുകൂടിയത്. ഉത്തുംഗം – മഹത്ത്. ഓട്ടക്കാരാം (ചലനസ്വഭാവരായ) ആ നേതാക്കൾ തണ്ണീര്‍ക്കായ് (മഴപെയ്യിയ്ക്കാന്‍) സ്വയം പുള്ളിമാനുകളെ തേരിനു പൂട്ടിയല്ലോ; മേഘങ്ങളോടു പൊരുതാൻ പുറപ്പെട്ടുവല്ലോ.
[9] പരൂഷ്ണി – ഒരു നദി. തേര്‍വട്ടാല്‍ – തേരോടിച്ചു മലയെപ്പോലും പിളർത്തും.
[10] നിര്‍ബാധര്‍ – വഴിയിൽ ഉപദ്രവമില്ലാത്തവര്‍. ഇങ്ങനെയുള്ള മരുത്തുക്കൾ വാരുറ്റുനിന്ന് (വിശാലരായി) എനിയ്ക്കായി യജ്ഞം ഏന്തുന്നു (വഹിയ്ക്കുന്നു.)
[11] ഏന്തുന്നു – യജ്ഞത്തെ. മരുമക്കളുടെ ഈ നാനാരൂപങ്ങൾ കാണുമാറാക – നമുക്കു കാണായ്വരട്ടെ.
[12] സ്തോതാവിന്ന് – ഗോതമന്ന്. ഇക്കഥ മുൻമണ്ഡലങ്ങളിലുണ്ട്. ഗാഥാസ്തുത്യർ – ഛന്ദസ്സുകൾകൊണ്ടു സ്തുതിയ്ക്കപ്പെടേണ്ടവര്‍. സ്തേനര്‍പോലെ – സദാ ഒളിച്ചിരിയ്ക്കുന്ന തസ്കരന്മാർ കണ്ടെത്തപ്പെടുന്നതുപോലെ. കെല്പേകി – പ്രാണങ്ങളായി വർത്തിച്ചും ബലമുളവാക്കി.
[13] ശ്യാവാശ്വനോടു യജമാനന്‍ പറയുന്നു:
[14] അർക്കന്‍ = സൂര്യന്‍. നല്കി – ഹവിസ്സ്. ഉത്തരാർദ്ധം ഋഷിയുടെ പ്രത്യക്ഷോക്തി: സ്വർഗ്ഗത്തില്‍നിന്നോ – മറ്റിരുലോകങ്ങളില്‍നിന്നോ. ധൃഷ്ണുവിക്രമർ – ശത്രുക്കളെ ആക്രമിയ്ക്കുന്ന ബലമുള്ളവർ.
[15] തെറ്റെന്ന് = ക്ഷിപ്രം. താങ്ങിന്നായ് = അവലംബത്തിനുവേണ്ടി. വ്യഞ്ജകര്‍ – ഫലസൂചകര്‍. വിജ്ഞരാല്‍ – വിജ്ഞരുടെ കനിവിനാല്‍. മറ്റു ദേവകളെ ആശ്രയിക്കാതെ, മരുത്തുകളെത്തന്നേ സ്തുതിച്ചാൽ അഭീഷ്ടം നിറവേറും. പോക്കിൽപ്പേരാണ്ട – ദ്രുതഗമനത്തിൽ പുകൾപ്പെട്ട.
[16] ഞാന്‍ മരുത്തുക്കളോട്, അവരുടെ അമ്മയച്ഛന്മാരാരാണെന്നന്വേഷിച്ചു: അമ്മ ഗോവും, അച്ഛൻ അന്നവാനായ രുദ്രനുമാണെന്നാണു് അവര്‍ പറഞ്ഞത്.
[17] അശ്ശക്തര്‍ ഏഴേഴുഗണമാണ്: ഓരോ ഗണവും എനിയ്ക്ക് നൂറ് (ഗവാശ്വാദികളെ) ഏകട്ടേ. വിത്തയാമുനഗോസ്വത്തും – പ്രസിദ്ധകളായ യമുനാതീരത്തിലെ ഗോക്കളാകുന്ന ധനവും. അശ്വവിത്തവും – കുതിരകളാകുന്ന സമ്പത്തും. തലോടാവൂ ഞാൻ – എനിയ്ക്കു കൈവരട്ടെ.