ശ്യാവാശ്വന്‍ ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത. (മാകന്ദമഞ്ജരി)
പൊൽക്കോപ്പണിഞ്ഞ; മരുത്തുക്കളെ:
ശ്രീവീശും വിണ്ണിങ്കല്‍നിന്നിന്നിവിടെയ്ക്കു
ഞാന്‍ വിളിയ്ക്കുന്നേൻ, മരുദ്ഗണത്തെ! 1
രമ്മട്ടേ വന്നെത്തുകെ,ൻനന്മയ്ക്കായ്
താവകാഹ്വാനത്താലന്തികത്തെത്തിയാല്‍,-
ക്കൈവളർത്താലും, നീയബ്ഭീമരെ! 2
ലെത്തുമേ, നമ്മളിലൻപോടവര്‍!
അഗ്നിപോലേ കർമ്മി, നീ മരുദ്വർഗ്ഗമേ;
ദുര്‍ഗ്രഹം, കൂറ്റന്റെ പൈപോലെ നീ!3
ലപ്രയാസേന കൊൽവോരാമവർ
വായ്പുറ്റിരയ്ക്കുന്ന നീരണിമേഘത്തെ-
ക്കീഴ്പോട്ടയയ്ക്കുന്ന, പോക്കുകളാൾ! 4
ലാദ്രരായ്ത്തിർന്ന മരത്തുക്കളേ,
വായ്ക്കുമപൂർവകരാകിയ നിങ്ങളെ, –
ഗ്ഗോക്കളെപ്പോലെ വിളിയ്ക്കുന്നോൻ, ഞാന്‍! 5
പ്പൂട്ടുവിന്‍, തേരില്‍ച്ചെമ്മാനുകളെ.
പൂട്ടവിന്‍, മുന്നില്‍, പ്രവേഗഹരികളെ-
പ്പൂട്ടവിന്‍, മുന്നിൽ വന്‍വോഢാക്കളെ! 6
ച്ചാരുവായ്പ്പൂട്ടിക്കഴിഞ്ഞുവല്ലോ;
ഈ രഥ്യം യാത്രയിൽ നിങ്ങളെ വൈകിയ്ക്കൊ –
ല്ലേ; – റിത്തെളിപ്പിന്‍, മരുത്തുക്കളേ!7
രോദസി മാരുതസംയുതയായ്;
ആഹാരകാംക്ഷിയാമമ്മരുല്‍ത്തേരിനെ-
യാഹ്വാനംചെയ്യുക, നമ്മളിപ്പോൾ! 8
സ്ഫാരസൌഭാഗ്യയാം രുദ്രപത്നി;
തേരില്‍ത്തിളങ്ങുമാ സ്തുത്യർഹരാം ഭവാ-
ന്മാരെ വിളിപ്പൂ, ഞാന്‍ മാരുതരേ! 9
[1] ശ്രീ = ശോഭ.
[2] അബ്ഭീമരെ – കാലവിളംബം സഹിയ്ക്കായ്കയാൽ ഘോരാകാരരായിത്തീർന്ന മരുത്തുക്കളെ. കൈ വളർത്താലും – ഹവിസ്സു കൊണ്ടുകൊടുത്ത്.
[3] ശത്ര്വഭിഭൂതര്‍ (ശത്രുക്കളാൽ തോല്പിയ്ക്കപ്പെട്ടവര്‍) സ്വാമിയുടെ അടുക്കലെയ്ക്കു പായുമല്ലോ; അതുപോലെ, അവർ (മരുത്തുക്കൾ) നമ്മുടെ അടുക്കൽ വന്നെത്തും. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: കർമ്മി = കർമ്മത്തോടുകൂടിയത്. കൂറ്റന്റെ – വിത്തുകാളയുടെ സമീപത്തു നില്ക്കുന്ന പയ്യിനെ എളുപ്പത്തിൽ പിടിയ്ക്കവയ്യല്ലോ; അതുപോലെ ദുര്‍ഗ്രഹമാകുന്നു, മരുദ്വർഗ്ഗം.
[4] ദുഷ്പീഡ്യർ = എളുപ്പത്തിൽ പീഡിപ്പിയ്ക്കാവതല്ലാത്ത. കൊല്‍വോര്‍ – ശത്രുക്കളെ. പോക്കുകളാൽ (ഗമന ങ്ങൾകൊണ്ടു്) കീഴ്പോട്ടയയ്ക്കുന്ന – മഴ പെയ്യാന്‍.
[5] തിട്ടം – ഈ സ്തോത്രം നിങ്ങളെ ആർദ്രരാക്കിയിരിയ്ക്കും. അപൂർവകര്‍ – പൂർവകന്‍ (മുൻ ജനിച്ചവന്‍) ഇല്ലാത്തവര്‍. ഗോക്കളെപ്പോലെ – പൈക്കളെ സമീപത്തെയ്ക്കു വിളിയ്ക്കുന്നതുപോലെ.
[6] പെണ്‍കുതിരകളെയോ മറ്റോ തേരിനുമുമ്പിൽ പൂട്ടുവിൻ – ഇങ്ങോട്ടു പോരുവാന്‍. പ്രവേഗഹരികൾ = വേഗമേടിയ. രണ്ടു ഹരികൾ. വൻവോഢാക്കൾ = വലിയ വോഢാക്കൾ, ഭാരവഹനകുശലരായ ഹരികൾ. മൂന്നാംപാടത്തിന്റെ ആർവത്തനമാണ്, നാലാംപാദം.
[7] രോഹിതവാജി = ചെംകുതിര. ചാരുവായ് – ഭംഗിയിൽ. രഥ്യം = തേർക്കുതിര.
[8] രോദസി – രുദ്രപത്നി. ആഹാരകാംക്ഷി = അന്നേച്ഛു
[9] ആരില്‍ – യാവചിലരുടെ ഇടയില്‍.