ശ്യാവാശ്വവന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത. (കേക)
വന്നാലും, ക്രതുവിന്നായ്ക്കാഞ്ചനത്തേരില്‍ക്കേറി:
നിങ്ങളെക്കാമിയ്ക്കുന്നു, ഞങ്ങൾതന്‍ സ്തുതിയിതു;
നിങ്ങളത്തൃഷാർത്തന്നു, നല്കി, ദിവ്യാംഭസ്സല്ലോ! 1
നല്ല ഹേതിയും, നല്ലശ്വങ്ങളും, നൽത്തൃത്തേരും
ഉള്ളവരല്ലോ: മരുത്തുക്കളേ, വരികി,ങ്ങു
വെള്ളത്തിനു,ൾക്കെല്പേറും പൃശ്നിപുത്രരേ, നിങ്ങൾ! 2
നിങ്ങൾതൻ പോക്കില്‍പ്പേടിച്ചഞ്ചുന്നൂ, വിപിനങ്ങൾ;
തുള്ളിപ്പൂ, ധരണിയെപ്പൃ,ശ്നിപുത്രരേ, നീർക്കയ്-
പ്പുള്ളിമാൻകളെപ്പൂട്ടുമൂർജ്ജിതന്മാരാം നിങ്ങൾ! 3
ളുന്മഥിതാക്കളി,രട്ടകൾപോലേകാകാരർ,
ചെമ്മഞ്ഞക്കുതിരകളുള്ളവര,നവദ്യർ,
കമ്രാംഗർ, മഹത്ത്വത്താൽ വാനിന്റെ വിരിവുറേറാര്‍. 4
ചാർത്തിയോർ, ചമഞ്ഞവര്‍, സുദാനരൊളിപൂണ്ടോർ,
ഹാനിവർജ്ജിതധനർ, പൂജാർഹര്‍ നേടിക്കൊണ്ടാർ,
വാനില്‍നിന്നുപാഗമിച്ചമൃതഹവിസ്സിനെ. 5
കൈകജിൽ നിങ്ങാക്കുണ്ടു, ധൃഷ്ണുവാമോജോബലം;
തേര്‍കളിലുണ്ട,സ്ത്രങ്ങൾ; തലയിൽപ്പൊൻതൊപ്പിയും;
മൈകളിൽ മരുവുന്ന, നിങ്ങൾക്കു തേജസ്സെല്ലാം! 6
മന്നമെങ്ങൾക്കു മരുത്തുക്കളേ, തന്നീടുവിൻ;
ഞങ്ങൾക്കു സമൃദ്ധിയും ചേർക്കു, രുദ്രരേ, നിങ്ങൾ;
നിങ്ങൾതൻ ദിവ്യത്രാണം ഞാനനുഭവിയ്ക്കാവൂ! 7
ചേർക്കുവിൻ, മഖജ്ഞന്മാര,മൃതർ, പുരുവിത്തർ,
സത്യത്താൽ വിളിപ്പെട്ടോർ, കവികൾ, യുവാക്കന്മാ-
ര,ത്യന്തസ്തുതരേ,റ്റം നനയ്ക്കുന്നവര്‍ നിങ്ങൾ! 8
[1] രൂദ്രജര്‍ = രുദ്രപുത്രർ. ആ തൃഷാർത്തൻ – ഗോതമ.
[2] കയ്യുളി – ഒരുതരം ചെറിഅയ ഉളി. ബാണധി = ആവനാഴി. ഹേതി – ആയുധങ്ങൾ. വെള്ളത്തിന് – ഞങ്ങൾക്കു വെള്ളം കിട്ടാൻ. ഉൾക്കെല്പ് – മനോബലം.
[3] അർത്ഥം – ധനം. തുള്ളിപ്പൂ – വൃഷ്ടികൊണ്ടു വിറപ്പിയ്ക്കുന്നു നീർക്കായ് – വൃഷ്ടിയ്ക്കുവേണ്ടി.
[4] ഉന്മഥിതാക്കൾ – ശത്രുമർദ്ദനര്‍. ഇരട്ടകൾ – ഇരട്ടപെറ്റുണ്ടായവര്‍. ചെമ്മഞ്ഞക്കുതിരകൾ = ചെമന്നവയും മഞ്ഞച്ചവയുമായ കുതിരകൾ. വാനിന്റെ വിരിവുറ്റോര്‍ = ആകാശസദൃശമായ വിസ്തീർണ്ണതയുള്ളവര്‍.
[5] ഭൂര്യുദകര്‍ – വളരെ വെള്ളമുള്ളവര്‍. ആരം = ഹാരം, മുത്തുമാല. ചമഞ്ഞവര്‍ – മറ്റാഭരണങ്ങളുമണിഞ്ഞവര്‍. ഹാനിവർജ്ജിതധനര്‍ = അക്ഷയസമ്പത്തുള്ളവര്‍. ഉഗമിച്ച് – യജ്ഞത്തിൽ വന്നുചേർന്ന്.
[6] ഓജോബലം – രസാദിസപ്തധാതുക്കളുടെ സത്തത്രേ, ഓജസ്സ്; അതാകുന്ന ബലം. അസ്ത്രങ്ങൾ = ആയുധങ്ങൾ. എല്പാത്തേജസ്സുമുണ്ട്, നിങ്ങളുടെ ദേഹങ്ങളില്‍.
[7] രൂദ്രര്‍ – രൂദ്രപുത്രന്മാര്‍. ദിവ്യത്രാണം = ദിവ്യമായ രക്ഷ.
[8] നനയ്ക്കുന്നവര്‍ – വർഷകര്‍.