ശ്യാവാശ്വൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; മരുത്തുക്കൾ ദേവത. (കേക)
ശീഘ്രാശ്വസമേതരായ്ക്കെല്പോടേ നടക്കൊൾവൂ;
ആ മരുത്തുക്കളുടെ ദീപ്തവും നവീനവു-
മാകുമിഗ്ഗണത്തെത്താനിന്നു ഞാന്‍ സ്തുതിയ്ക്കുന്നേൻ. 1
ർന്നാകമ്പമുളവാക്കും ധീമത്താം ഗണത്തിനെ –
സ്വത്തും സൗഖ്യവുമേകുമമിതപ്രഭാവരാം
വിത്തവന്നേതാക്കളെ – സ്തുതിയ്ക്ക, ഹോതാവേ നീ; 2
മാ മരുത്തുകൾ വന്നെത്തട്ടെ, നിങ്ങളിലിപ്പോൾ:
അഗ്നിയിങ്ങിതാ, മരുത്തുക്കളേ, സമിദ്ധനായ്;
നില്ക്കുവിന,വങ്കൽ മേധാഢ്യരാം യുവാക്കളേ, 3
വിഭ്വസൃഷ്ടനാം വെല്ലും വിഭുവെജ്ജനിപ്പിപ്പൂ:
നിങ്ങളില്‍നിന്നുണ്ടാകും, വൈരിഘ്നഭുജാടോപൻ;
നിങ്ങളിൽനിന്നുണ്ടാകും, നല്ല സാശ്വനാം വീരന്‍! 4
ദാകാരര്‍ മരുത്തുക്കളുദിപ്പൂ, മഹസ്സോടേ;
വേഗമേറിയോര്‍ പൃശ്നിപുത്രന്മാര്‍ മിഥസ്തുല്യര്‍
തൂകുന്നു സ്വമനസ്സാലുദകം മഹത്തുക്കൾ! 5
നടകൊണ്ടിടു,മെപ്പോൾ മരുത്തുക്കളേ, നിങ്ങൾ;
അപ്പൊഴുതുദകച്ചാർത്തുതിരു,മൊടിയും, കാ-
ട – ർക്കാംശുവൃഷം ദീപ്തം തലചായ്ചലറട്ടേ! 6
സ്വീയാംബു നിക്ഷേപിച്ചാർ, കണവന്‍ ഗർഭംപോലെ:
വേഗമേറിയ തുരംഗങ്ങളെ മുന്നില്‍പ്പൂട്ടി-
ത്തൂകുന്നുവല്ലോ, വേർപ്പാം വൃഷ്ടിയെ രുദ്രാത്മജര്‍! 7
ചേർക്കുവിൻ, മഖജ്ഞന്മാര,മൃതര്‍, പുരുവിത്തർ,
സത്യത്താൽ വിളിപ്പെട്ടോര്‍, കവികൾ, യുവാക്കന്മാ,-
രത്യന്തസ്തുത,രേറ്റം നനയ്ക്കുന്നര്‍ നിങ്ങൾ! 8
[1] നീര്‍ക്കധീധശരായ് = വെള്ളത്തിന്റെ ഉടമകളായി.
[2] ആകമ്പമുളവാക്കും – എന്തിനെയും ഇളക്കുന്ന. വിത്തവന്നേതാക്കൾ – ധനം വളരെയുള്ള നേതാക്കൾ, മരുത്തുക്കൾ.
[3] ഉത്തരാർദ്ധം പ്രത്യക്ഷോക്തി: അവങ്കല്‍ – അഗ്നിയുടെ അടുക്കല്‍.
[4] വിഭ്വസൃഷ്ടൻ = കരകൌശലമേറിയ വിഭ്വാവിനാൽ (ഋഭുക്കൾ മുവ്വരിൽ മധ്യമന്‍) നിർമ്മിയ്ക്കുപ്പെട്ടവന്‍പോലെ സുരൂപന്‍. വിഭു – സ്വാമി. സുരൂപനും വിജയിയും ഭരണകർത്താവുമായ പുത്രനെ നിങ്ങൾ മനുഷ്യന്നു നല്കും. ഉത്തരാർദ്ധത്തില്‍. എടുത്തു പറയുന്നു:
[5] ദിവസങ്ങളെല്ലാം ഒരേമട്ടിലാണ്; വണ്ടിച്ചക്രത്തിന്റെ ഏർക്കാലുകളും ഒരേ വടിവില്‍ത്തന്നെ. അതുപോലെ, അഭേദാകാര(ഏകരൂപ)രായ മരുത്തുക്കൾ മഹസ്സോടേ (തേജസ്സോടുകൂടി) ഉദിപ്പൂ, ആവിർഭവിയ്ക്കുന്നു. മിഥസ്തുല്യര്‍ = പരസ്പരം സദൃശര്‍.
[6] ദൃഢനേമികളായ = ഉരുൾച്ചുറ്റിന്നുറപ്പുള്ള. ദീപ്തമായ (തിളങ്ങുന്ന) അർക്കാംശുവൃഷം (പർജ്ജന്യന്‍) തലചായ്ച് (കീഴ്പോട്ടു നോക്കി) അലറട്ടെ – മഴയ്ക്കായി ഇടി മുഴക്കട്ടെ.
[7] ആയാതര്‍ = വന്നവര്‍. സ്വീയാംബു – സ്വന്തം ജലം. കണവന്‍ ഗർഭംപോലെ – ഭർത്താവു ഭാര്യയിൽ ഗർഭാധാനം ചെയ്യുന്നതുപോലെ. വേർപ്പ് = വിയർപ്പ്.