ശ്യാവാശ്വന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത. (കേക)
യങ്ങു ചെയ്യുക വാനിന്നൂഴിയെ സ്തുതിപ്പാൻ, ഞാന്‍.
തൂകുന്നു തണ്ണീര,ന്തരിക്ഷത്തില്‍ച്ചരിയ്ക്കുന്നു;
കാര്‍കളോടിടചേർത്തീടുന്നു, തൻതേജസ്സവര്‍. 1
വൻനിറവഞ്ചി വലഞ്ഞുലഞ്ഞു പോകുംപോലേ!
ദൂരത്തു കാണായ്വതുമെങ്കിലും ഗതിജ്ഞേയ-
ന്മാരിവര്‍ മധ്യേ യത്നിയ്ക്കുന്നു, യജ്ഞാന്നത്തിന്നായ്. 2
മോചനത്തിനു സൂര്യൻപോലക്ഷി തുറക്കുന്നു;
സുന്ദരരശ്വങ്ങൾപോലോടുവോര്‍ നിങ്ങൾ, നര-
രെന്നപോലുണരുന്നു, നല്പിനായ് നേതാക്കളേ! 3
ലാര്‍ നുതികളി?-ലാര്‍താന്‍ മരുത്തുക്കേ, കെല്പില്‍?
മന്നിനെ മയൂഖത്തെപ്പോലെ പാറിപ്പൂ, നിങ്ങൾ;
തണ്ണീരും വഹിയ്ക്കുന്നു, വേണ്ടതു കൊടുക്കാനായ്! 4
നൽശ്ശൂരഭടര്‍പോലേ പൊരുവോര,ന്നേതാക്കാൾ;
വളരും നരര്‍പോലേ ശരിയായ് വളർന്നവര്‍;
വലിയ മഴകൊണ്ടെ സൂര്യന്റെ കണ്‍ പൊത്തുന്നോര്‍! 5
വായ്പു പൂണ്ടരുളുന്നു, തേജസ്സാല്‍പ്പിളർത്തുവോര്‍;
പിറപ്പാല്‍സ്സുജാതന്മാർ, പൃശ്നിജര്‍, നരഹിതര്‍
വരുവിൻ, വാനിങ്കല്‍നിന്നെങ്ങൾതൻ ചാരേ നിങ്ങൾ! 6
മരുണപ്രാന്തങ്ങളില്‍ത്തുംഗശൃംഗത്തിൻചുറ്റും;
ഇരുകൂട്ടരും തേറുമാറ,വരുടെയശ്വ-
പ്പരിഷ പൊഴിയ്ക്കുന്നു, മേഘത്തിന്‍ ജലങ്ങളെ! 7
ചിത്രവർണ്ണങ്ങൾ വിരിച്ചുഷസ്സു വന്നെത്തട്ടേ!
ത്വല്‍സ്തുതിയാലീ രുദ്രപുത്രരാം മരുത്തുക്ക-
ളത്ര തൂകിടുമല്ലോ, ദിവ്യമാം ജലമൃഷേ! 8
[1] ആദ്യകാവ്യം പ്രത്യക്ഷോക്തി: ലഭ്യം = ലഭിയ്ക്കേണ്ടത്, ഹവിസ്സ്. അർച്ചയങ്ങു ചെയ്യുക വാനിന്ന് – ഹോതാവേ, അങ്ങ് വാനിന്ന് അർച്ച (സ്തുതി) ചെയ്യുക; ഞാന്‍ ഊഴിയെ സ്തുതിയ്ക്കാം. അവര്‍ – മരുത്തുക്കൾ.
[2] വൻനിറവഞ്ചി – നിറയെ ചരക്കു കേറ്റിയ തോണി. ഗതിജ്ഞേയന്മാര്‍ = ഗമനംകൊണ്ട് അറിയപ്പെടേണ്ടവര്‍. മധ്യേ – വാനൂഴികൾക്കിടയില്‍, യജ്ഞാന്നത്തിന്നായ് – ഹവിസ്സു ഭുജിപ്പാന്‍.
[3] പൈക്കൊമ്പുപോലേ – ഗോക്കളുടെ കൊമ്പത്ത് ആഭരണമണിയാറുണ്ടല്ലോ. വൃഷ്ടിമോചനം = വർഷണം. സൂര്യന്‍പോലെ – സൂര്യന്‍ തേജസ്സു പുറപ്പെടുവിയ്ക്കുന്നതുപോലെ. അക്ഷി = കണ്ണ്. നല്പിനായ് = നന്മയ്ക്കായ്, നല്ല കർമ്മങ്ങൾ ചെയ്യാന്‍.
[4] നിങ്ങളുടെ പെരുമ(മഹിമ)യോ, നുതിയോ, കെല്പോ ആർക്കും പ്രാപ്യമല്ല. മയൂഖത്തെപ്പോലെ – മഴയ്ക്കു രശ്മിയെ പാറിയ്ക്കുന്നതുപോലെ, മന്നിനെയും പാറിയ്ക്കുന്നു. വേണ്ടത് – നേടേണ്ടത്, ധനം.
[5] അശ്വങ്ങൾപോലേ – ശീഘ്രഗാമികൾ. പൊരുവോര്‍ – ശത്രുക്കളോടു പൊരുതുന്നവര്‍. വളരും നരർപോലെ – മനുഷ്യര്‍ സ്വപ്രയത്നത്താൽ വളർച്ചനേടുമല്ലോ. കണ്‍ – തേജസ്സ് എന്നർത്ഥം. വർഷാകാലത്തു സൂര്യതേജസ്സു മറയുമല്ലോ.
[6] മൂത്തവന്‍, ഇളയവന്‍, എന്ന വ്യത്യാസം മരുത്തുക്കളിലില്ല; ഒരേപ്രായക്കാരാണെല്ലാവരും. പിളർത്തുവോര്‍ – ശത്രുക്കളെ. തേജസ്സാൽ വായ്പ പൂണ്ടരുളുന്നു – വർദ്ധിയ്ക്കുന്നു. ഉത്തരാർദ്ധം പ്രത്യക്ഷോക്തി:
[7] അരുണപ്രാന്തങ്ങളില്‍ – സൂര്യന്റെ പരിസരങ്ങളില്‍. തുംഗശൃംഗം – ഉയർന്ന ആകാശമണ്ഡലം. ഇരുകൂട്ടരും – ദേവകളും മനുഷ്യരും.
[8] സ്വസ്ഥയാം – അസുഖമൊന്നുമില്ലാത്ത. ഉല്‍പത്തിസുഖം – പ്രജോപാദനത്തിന്നു വേണ്ടുന്ന സുഖം. ചിത്രവർണ്ണങ്ങൾ = വിവിധനിറങ്ങൾ. സ്തോതാവിനെ യജമാനന്‍ അനുമോദിയ്ക്കുന്നതാണിത്.