ശ്യാവാശ്വന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; അഗ്നി-മരുത്തുകൾ ദേവത. (കാകളി)
വന്നു കേൾക്കട്ടേ, നമുക്കായ്ക്കൃതമവന്‍.
ആരചിയ്ക്കാം, വലംവെച്ച,ന്നകാംക്ഷിയാം
തേരുപോലുള്ള മരുല്‍സ്തോത്രവുമിവൻ: 1
പേരുറ്റ പുള്ളിമാൻതേര്‍കളില്‍ക്കേറുവോര്‍ –
കാടും കുനിയുന്നു, നിങ്ങളെപ്പേടിച്ചു;
മാടും വിറയ്ക്കുന്നു, മന്നും കരുത്തരേ! 2
വിണ്മുകൾബ്ഭാഗവും നിങ്ങൾതന്‍ ചീറ്റലില്‍.
വാൾകളേന്തി വിളയാടുന്ന നിങ്ങൾ, ത-
ണ്ണീര്‍കൾപോലൊന്നിച്ചു പായുന്നു, രൌദ്രരേ! 3
ധന്യർ വരര്‍പോലെ, ശോഭനന്മാരിവര്‍ –
കെല്പർ മോടിയ്ക്കായ്, രഥങ്ങളിലേറിവാ-
ണൊപ്പം തിരുവുടലുജ്ജ്വലമാക്കിനാര്‍! 4
വായ്പുകൊണ്ടാരീ,സ്സഗർഭ്യർ മരുത്തുകൾ:
അച്ഛൻ യുവാവാം സുകർമ്മാവു രുദ്രനും
പൃശ്നിഗോവുമിവർക്കേകീ, സുവാസരം! 5
വാഴ്‌വൂ, സുഭഗരായ് നിങ്ങൾ മരുത്തുകൾ;
അങ്ങുനിന്നിങ്ങെഴുന്നള്ളവിന്‍, രുദ്രരേ;
ഞങ്ങളഗ്നേ, ഇതാ, ഹവ്യം തരുന്നു, തേ! 6
വിശ്വജ്ഞര്‍ നിങ്ങളുമഗ്നിയും തുഷ്ടരായ്
ആ വിറപ്പിയ്ക്കുന്ന നിങ്ങൾ പിഴിഞ്ഞ യ-
ഷ്ടാവിന്നു, മാറ്റരെത്തിന്നേ,കുവിൻ, വരം! 7
വർത്തിച്ചുലകം കുളിര്‍പ്പിയ്ക്കുമുജ്ജ്വലര്‍ –
അമ്മരുത്തുക്കളൊത്തിസ്സോമമുണ്‍ക, നീ
മുന്മട്ടിലാജി വൈശ്വാനരാഗ്നേ, മുദാ! 8
[1] നമുക്കായ് – നമുക്കുവേണ്ടി കേൾക്കട്ടേ. കൃതം – ഉണ്ടാക്കപ്പെട്ട സ്തോത്രം.
[2] സുഖങ്ങൾ = നല്ല ദ്വാരങ്ങളോടുകൂടിയവ. ഉത്തരാർദ്ധം പ്രത്യക്ഷകഥനം; മാടും – മലപോലും.
[3] ചീറ്റൽ = ഇരമ്പം. തണ്ണീര്‍കൾപോലെ – വെള്ളം ഊക്കിൽ ഒഴുകുന്നതുപോലെ. വാൾകൾ – ചുരികകൾ. രൗദ്രർ, മരുത്തുക്കൾ.
[4] ധന്യര്‍ – ധനവാന്മാർ. വരര്‍ = വിവാഹോദ്യുക്തന്മാര്‍. ഇവര്‍ ആഭരണമണിയുമല്ലോ; അതുപോലെ, ശോഭനന്മാരായ ഇവര്‍ (മരുത്തുക്കൾ) പൊന്നുകൊണ്ടും ജലംകൊണ്ടും ദേഹം അലംകരിച്ചു. ഇതുതന്നെ ഉത്തരാർദ്ധത്തിൽ എടുത്തുപറയുന്നു. പൊന്ന് എന്നതു, വിദ്യുത്ത് എന്ന ആഭരണങ്ങളത്രേ.
[5] സഗർഭ്യര്‍ – അന്യോന്യം സഹോദരര്‍. പൃശ്നിഗോവ് – അമ്മയായ പൃശ്നി എന്ന ഗോവ്. സുവാസരം ഏകീ – ഇവരെ സുഖിതരാക്കി എന്നു സാരം.
[6] പ്രത്യക്ഷോക്തി: രുദ്രരേ – രുദ്രപുത്രന്മാരേ. തേ = അങ്ങയ്ക്ക്.
[7] അത്യുച്ചത്തില്‍ – അത്യുന്നതസ്ഥാനത്ത്. പിഴിഞ്ഞ യഷ്ടാവിന്ന് – സോമം പിഴിഞ്ഞ യജമാനന്ന്. മാറ്റരെത്തിന്ന് – ശത്രുക്കളെ മുടിച്ച്. വരം = ശ്രേഷ്ഠവസ്തു, ധനം.
[8] കുളിര്‍പ്പിയ്ക്കുന്ന – മഴകൊണ്ട്. ഉണ്‍ക = ഭുജിച്ചാലും.