ശ്യാവാശ്വൻ ഋഷി; ഗായത്രിയും അനുഷ്ടുപ്പും സതോബൃഹതിയും ഛന്ദസ്സുകൾ; മരുത്തുകൾ ദേവത.
ജീന്‍ വെച്ചിട്ടുണ്ടു, മുതുകിൽ;ക്കയറുണ്ടി,രുമൂക്കിലും; 2
ശുഭമായെഴുനള്ളുന്നൂ, സ്തൂത്യർഹം തടവെന്നിയേ! 13
ആ നിങ്ങൾ മാറ്റരെത്തിന്നു ഞങ്ങൾക്കേകുന്നു, നന്മുതല്‍! 16
[1] പണ്ട്, ദല്ഭഗോത്രനായ രഥവീതിരാജാവിനാൽ യജ്ഞത്തിൽ ഋത്വിക്കായി വരിയ്ക്കുപ്പെട്ട അർച്ചനാനസ്സ് എന്ന ആത്രേയനായ ഋഷി രാജാവിന്റെ കന്യകയായ മകളെ സ്വപുത്രനായ ശ്യാവാശ്വനെക്കൊണ്ടു വേൾപ്പിച്ചാല്‍ക്കൊള്ളാമെന്നപേക്ഷിച്ചു. രാജാവു ഭാര്യയോട് അഭിപ്രായം ചോദിച്ചു; ഋഷിയല്ലാത്തവന്നു മകളെ കൊടുത്തുകൂടാ എന്നായിരുന്നു, രാജ്ഞിയുടെ ഉറച്ച മറുപടി. അതിനാൽ രഥവീതി അർച്ചനാനസ്സിന്റെ അഭർത്ഥന നിരസിയ്ക്കയാണ്, ചെയ്തത്. രാജകന്യകയിൽ രാഗമിയന്ന ശ്യാവാശ്വനാകട്ടേ, തപസ്സുചെയ്ത് ഋഷിത്വം നേടാൻ നിശ്ചയിച്ചു. ആ ബ്രഹ്മചാരിയുവാവു ഭിക്ഷാടനത്തിന്നിടയില്‍, തരന്തനെന്ന രാജാവിന്റെ മഹിഷിയായ ശശീയസിയുടെ അടുക്കൽ ചെന്നു. ആ രാജ്ഞി ഭർത്താവിന്റെ അനുമതിയോടേ ഒരു പൈക്കൂട്ടത്തെയും ആഭരണങ്ങളും ശ്യാവാശ്വന്നു കൊടുത്തു; തരന്തനും സ്വയം ധനം നല്കി, ശ്യാവാശ്വനെ സ്വനുജനായ പുരുമീള്ഹന്റെ അടുക്കലെയ്ക്കു ഭിക്ഷയ്ക്കയച്ചു: അങ്ങോട്ടു വഴി കാട്ടിക്കൊടുത്തതു, ശശീയസിതന്നെയാണ്! വഴിയില്‍വെച്ചു, ഭാഗ്യവശാൽ ശ്യാവാശ്വൻ മരുത്തുക്കളെ കണ്ടെത്തി: ഉടനേ അദ്ദേഹം സംഭ്രമിച്ചു കോൾമയിര്‍ക്കൊണ്ടു വീണുവണങ്ങീ, തൊഴുത്, അവരെ സ്തുതിച്ചു. അവർ പ്രസാദിച്ച് അഭിമതമെല്ലാം നല്കുകയും ചെയ്തു. അങ്ങനെ ഋഷിത്വം പ്രാപിച്ചു തിരിച്ചെത്തിയ ശ്യാവാശ്വന്നു പത്നീസഹിതനായ രഥവീതി സസന്തോഷം മകളെ കൊടുത്തു. ഈ കഥയാണ്, ഈ സൂക്തത്തിലെ വിഷയം. മരുത്തുക്കളെ കണ്ടിട്ടു ശ്യാവാശ്വന്‍ ചോദിയ്ക്കുന്നു:
[2] മുതുകില്‍ – അശ്വങ്ങളുടെ പുറത്തു ജീനിയുണ്ട്, മൂക്കിന്‍തുളകളിൽ കയറും.
[3] വയറ്റത്തു ചമ്മട്ടിയുമുണ്ട്. കുഞ്ഞിന്നായ് – പുത്രോർപാദനപ്രയോജനമായ സംഭോഗത്തിന്നായി.
[4] തിയ്യില്‍പ്പഴുപ്പിച്ചവപോലുള്ള – തീയ്യില്‍ച്ചുട്ടു ചെമ്പും മറ്റുംപോലെ തിളങ്ങുന്ന.
[5] വീരന്നായിട്ട് – വീരനായ തരന്തനെ പൂണരാന്‍, അവൾ – ശശീയസി.
[6] ലുബ്ധലുമ്പരെ നമ്പാത്ത – ധനമുണ്ടെങ്കിലും, പിശുക്കുമൂലം ദേവകളെ പൂജിയ്ക്കാത്ത.
[7] അറിയുവോൾ – അറിഞ്ഞു സഹായിയ്ക്കുന്നവൾ, ദേവാർപ്പിതമനസ്സ് – മനസ്സു ദേവന്മാരിൽ വെച്ചവൾ.
[8] സ്തുതിച്ചിട്ടില്ല എന്നുതന്നെ ഞാന്‍ പറയുന്നു: എത്ര സ്തുതിച്ചാലും തരന്തന്റെ ഗുണങ്ങൾ തീരില്ല.
[9] വിപ്രന്‍ = മേധാവി. ശ്യാവനെ (ശ്യാവാശ്വനെ) ശോണാശ്വരഥത്തിൽ (ചെംകുതിരത്തേരില്‍) കേറ്റിയതും, അത്തയ്യലാൾ (യുവതിയായ ശശീയസി) തന്നെ.
[10] വൈദദശ്വി – പുരുമീള്ഹന്‍. തരംചേർന്ന തക്കതായ, കാമ്യമായ,
[11] ഇവര്‍ – മരുത്തുക്കൾ. സോമം – വഴിയാത്രയിൽ കുടിപ്പാന്‍ എടുത്തിരുന്നത്.
[12] വാനൂഴി = വാനും ഉഴിയും. ശ്രീ = ശോഭ.
[14] വിറപ്പിപ്പവര്‍ – ശത്രുക്കളെ. യജ്ഞസഞ്ജാതര്‍-യജ്ഞത്തിൽ ജനിച്ച(ആവിർഭവിച്ച)വര്‍. അധുനാ = ഇപ്പോൾ.
[15] ചെവിക്കൊണ്ട് – വിളികേട്ട്. കൊണ്ടാക്കുന്നു – സ്വർഗ്ഗദിസ്ഥാനങ്ങളില്‍.
[17] ശ്യാവാശ്വന്‍ രാത്രിയെ രഥവീതിയുടെ അടുക്കലെയ്ക്കു ദൂതിന്നയയ്ക്കുന്നു: ദാല്ഭ്യന്‍ – രഥവീതി
[18] ‘ഞാന്‍ ഇപ്പോഴും ഭവാന്റെ പുത്രിയെ കാമിയ്ക്കുന്നവന്‍തന്നെ.’
[19] മകളെ ശ്യാവാശ്വന്നു കൊടുത്തിട്ടു കൃതാർത്ഥനായ രഥവീതി തപസ്സിന്നു ഹിമാലയത്തിലെയ്ക്കു പോയി.