ആത്രേയന്‍ രാതഹവ്യൻ ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; മിത്രാവരുണര്‍ ദേവത. (അന്നനട)
മറിവെഴുമാർതന്‍ മൊഴി കൈക്കൊള്ളുമോ,
അവനത്രേ, ശുഭവ്രതൻ സ്തോതാക്കളി;-
ലവനരുളട്ടേ, നമുക്കുപദേശം! 1
ര,കുലത്തുനിന്നേ പിളി തുലോം കേൾപ്പോര്‍;
അവര്‍ സല്‍പതികൾ, മഖം വളർത്തുവോ,-
രണയുവോര്‍, മനുഷ്യനിൽ മനുഷ്യനില്‍! 2
പുരാതനരുമാം ഭവാന്മാരെയൊപ്പം
അണഞ്ഞു വാഴ്ത്തുന്നോൻ, സ്വരക്ഷണത്തിനു-
മതിതരാമന്നം ലഭിപ്പാനുമായ് ഞാന്‍. 3
പെരുതായ ഗൃഹം ലഭിയ്ക്കുവാന്‍ വഴി:
പരിചരിയ്ക്കുകിലറുദുഷ്ടനിലും
തിരുമനം തെളിയുവോനല്ലോ, മിത്രന്‍!4
ലിരിയ്ക്കാവൂ, പാപരഹിതരായ് ഞങ്ങൾ!
തിരുവടി പാലിയ്ക്കുയാല്‍പ്പിറക്കാവൂ,
കരുമന നീക്കും സുതര്‍ ഞങ്ങൾക്കെല്ലാം? 5
വരുണമിത്രരേ, ഹവിർദ്ധനരെയും
ഋഷികളാമെങ്ങളുടെ സുതരെയും
ത്യജിയ്ക്കൊല്ലെ,ങ്ങളെ ബ്ഭരിയ്ക്കുവിന്‍, യജ്ഞേ! 6
[1] വടിവിയന്ന – സുരൂപനായ. മൊഴി – സ്തുതി. ശുഭവ്രതന്‍ = ശോഭനകർമ്മാവ്. ഉപദേശം – വരുണമിത്രന്മാരെ എങ്ങനെ സ്തുതിയ്ക്കുണമെന്ന്.
[2] പുരാക്കൾ = തമ്പുരാന്മാർ. അകലത്തുനിന്നേ – ദൂരത്തുനിന്നുതന്നെ. മനുഷ്യനിൽ മനുഷ്യനില്‍ – സ്തുതിയ്ക്കുന്നവരിലെല്ലാം. അണയുവോര്‍ = ചെല്ലുന്നവർ.
[3] പ്രത്യക്ഷോക്തി:
[4] പരോക്ഷവചനം: പൂവാർദ്ധത്തിന്റെ വിവരണമാണ്, ഉത്തരാർദ്ധം.
[5] കരുമന = ഉപദ്രവം.
[6] ഇവങ്കല്‍ – എങ്കല്‍. അണയ്ക്കയും ചെയ്വിന്‍ – അഭീഷ്ടങ്ങളെ.