അർച്ചനാനസ്സ് ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; മിത്രാവരുണര്‍ ദേവത. (അന്നനട)
ക്കളെത്തിന്നുന്നോരാം വരുണമിത്രരേ,
കരബലാ,പ്പശുനിരപോലെമ്പാടും
ചരിയ്ക്കുന്ന വിണ്‍നാഥരാം ഭവാന്മാരെ. 1
തരുവിനി,സ്തുതിപ്പവന്നഭിമതം:
ഭവല്‍ക്കൃതമാകും പ്രശസ്തസൌഖ്യത്തെ–
ബ്ഭുവനത്തിലെങ്ങുമുറക്കെപ്പാടും, ഞാൻ! 2
നുടെ മാർഗ്ഗത്തൂടേ നടകൊള്ളാവൂ, ഞാന്‍:
ഇടര്‍പ്പെടുത്താത്തിസ്സുഹൃത്തിന്റേതാകു-
മിടത്തിങ്കലല്ലോ, നരരെത്തിച്ചേര്‍ന്നൂ! 3
ഗൃഹത്തിൽ യാതൊന്നിനിണക്കുത്തുണ്ടാമോ,
ഭവാന്മാരില്‍നിന്നാ വിഭുതി നേടാവൂ,
സ്തവങ്ങൾകൊണ്ടു ഞാന്‍ വരുണമിത്രരേ! 4
വരൂ, വരൂ, ഞങ്ങളുടെ യജ്ഞത്തിങ്കല്‍,
ഹവിർദ്ധനന്മാർക്കും സഖാക്കൾക്കും നിജ-
ഭവനത്തിലൊരു സമൃദ്ധി ചേർക്കുവാൻ! 5
ക്കരുതിയിട്ടുള്ള കരുത്തുമന്നവും
പെരുപ്പിപ്പിനെ,ങ്ങൾക്കിര ലഭിപ്പാനും
സ്ഥിരക്ഷേമത്തിന്നും ധനത്തിനുമായി! 6
രുചിരാധ്വരത്തില്‍പ്പിഴിഞ്ഞു, ഞാൻ സോമം;
ചരണം നാലുള്ള മൃഗങ്ങളാല്‍പ്പാഞ്ഞു-
വരിക,ർച്ചനാനസ്സിനെത്താങ്ങും നിങ്ങൾ!7
[1] പശുനിരപോലേ – മാടിൻകൂട്ടം മേഞ്ഞുനടക്കുന്നതുപോലെ. വീണ്‍ നാഥര്‍ – സ്വർഗ്ഗനേതാക്കൾ.
[2] അറിവിയന്ന – തൃക്കരത്തിന്നറിയാം; വേണ്ടതു കൊടുക്കാന്‍! ഭവല്‍കൃതം = നിങ്ങളാൽ ഉണ്ടാക്കപ്പെട്ടത്.
[3] മിത്രന്റെ വഴിയിലൂടെയാകണം, എന്റെ നടത്തം. നരർ – എല്ലാവരും.
[4] നിങ്ങൾ കനിഞ്ഞാല്‍, ഒരു വമ്പിച്ച പണക്കാരനോടു സ്പർദ്ധിയ്ക്കത്തക്ക വിഭൂതി(സമ്പത്ത്)യുണ്ടാവും, സ്തോതാവിന്ന്!
[6] എങ്ങൾക്കായ് – ഞങ്ങൾക്കു ഇര – അന്നം.
[7] വെളുപ്പിനു = പ്രഭാതത്തില്‍. രുചിരാധ്വരത്തിൽ = ശോഭമാനമായ യാഗത്തില്‍. ചരണം നാലുള്ള മൃഗങ്ങളാല്‍ – അശ്വങ്ങളെ പൂട്ടിയ തേരില്‍. അർച്ചനാനസ്സിനെ – എന്നെ.