അത്രിവംശ്യന്‍ ഇഷന്‍ ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സ്; അഗ്നി ദേവത. (‘താമരക്കണ്ണുൻ’ പോലേ)
നുത്തമാന്നവും സ്തോത്രവും,
മർത്ത്യക്കായ്ത്തുലോം വർദ്ധിയ്ക്കും ബല-
പുത്രനാം കെല്പനഗ്നിയ്ക്കായ്. 1
രാളിപ്പൂ, തുഷ്ട്യാ ശാലയില്‍;
ആരെ പ്രാണികളുല്‍പ്പാദിപ്പിച്ചു-
പോരുന്നുമുണ്ടെ; – ങ്ങാ,യഗ്നി? 2
ഹവ്യം ഭുജിയ്ക്കമദ്ദേഹം
ശ്ലാഘ്യമാമന്നത്തിന്റെ കെല്പിനാല്‍
ക്കൈക്കൊള്ളും യജ്ഞരശ്മിയെ! 3
ച്ചുട്ടെരിയ്ക്കുമ്പോളെമ്പാടും,
പാവകനവൻ കാണിയ്ക്കും, കൊടി
രാവിലും ദൂരസ്ഥന്നുമേ! 4
യർച്ചിസ്സില്‍ത്തൂകി ഹോമിയ്ക്കേ,
കേറുന്നൂ, മുതുകത്തൊലിനെയ്യൊ,-
രാരോമല്‍പ്പൈതല്‍പോലവേ! 5
പാരിനെ പ്രവർത്തിപ്പിപ്പാൻ
അന്നത്തെ സ്വാദുവാക്കി,ഗ്ഗേഹത്തി-
ലന്നാർത്ഥം വാഴ്‌വോനാണെന്നായ്. 6
നില്ലാത്ത കെല്പുള്ളാ മഹാൻ
മേദുരമരു തിന്നൊടുക്കുന്നു,
മേയുന്ന മാടുപോലവേ! 7
നജ്ജഗദുപകാരകൻ,
സുപ്രജയമ്മ പെറ്റവൻ, പർശു-
കല്പനിങ്ങന്നമുണ്ണുന്നു. 8
നിയ്യിതില്‍സ്സുഖിപ്പോനെങ്കില്‍,
ഇമ്മനുഷ്യരിൽ വെയ്ക്ക, കീർത്തിയും
നിന്മനക്കാമ്പുമന്നവും! 9
ത്വദ്ദത്തപശുയുക്തനായ്
മർദ്ദിയ്ക്കും, ലുബ്ധദസ്യുവർഗ്ഗത്തെ –
മർദ്ദിയ്ക്കുമഗ്നേ, മാറ്റരെ! 10
[1] ഋത്വിക്കുകളോടു പറയുന്നു: വർദ്ധിയ്ക്കും – കത്തിപ്പടരുന്ന.
[2] ശാല = യജ്ഞഗൃഹം. ഉല്‍പാദിപ്പിയ്ക്കുക – അരണികളില്‍നിന്ന്. ആ അഗ്നി എവിടെയാണ്?
[3] ദ്രവ്യം – യാഗം കഴിപ്പാൻ വക. അദ്ദേഹം – അഗ്നി. യജ്ഞരശ്മി = യജ്ഞത്തിന്റെ കടിഞാണ്‍, സ്തോത്രം.
[4] ഇന്ധനങ്ങൾ = വിറകുകൾ. കൊടി – ജ്വാല. രാവിലും = രാത്രിയില്‍പ്പോലും.
[5] അർച്ചകജനം – അധ്വർയ്യുക്കൾ. അർച്ചിസ്സ് = ജ്വാല. ഒരാരോമല്‍പ്പൈതൽ അച്ഛന്റെ മുതുകത്തെന്നപോലെ, അധ്വർയ്യുക്കളാൽ ഹോമിയ്ക്കുപ്പെട്ട ഒലിനെയ്യ് (ഘൃതധാര) അദ്ദേഹത്തിന്റെ മുതുകത്തു കേറുന്നു, ഉപരിഭാഗത്തു വീഴുന്നു.
[6] ഇപ്പുരുകാമ്യൻ – അഗ്നി. വാഴ്‌വോനാണെന്നായ് നരന്‍ (യജമാനന്‍) തേറുന്നൂ – അറിയുന്നു.
[7] പല്ല് – ജ്വാല. മീശ-സ്ഫുലിംഗം. നില്ലാത്ത – നിർത്തപ്പെട്ടാൽ നില്ക്കാത്ത. മേദുരമരു = തടിച്ച (കുറ്റിക്കാടും മറ്റും തഴച്ച) മരു, നിർജ്ജലപ്രദേശം. തിന്നൊടുക്കുന്നു – ചുട്ടെരിയ്ക്കുന്നു എന്നർത്ഥം.
[8] ശുദ്ധന്‍ (യജമാനന്‍) അത്രിപോലെ ആരിൽ ചെല്ലന്നു – ഹവിസ്സർപ്പിപ്പാന്‍ ആരെ പ്രാപിയ്ക്കുന്നു. അജ്ജഗദുപകാരകന്‍ – ലോകോപകാരിയായ അഗ്നി. അമ്മ – അരണി. പര്‍ശുകല്പന്‍ – പര്‍ശു(പരശു, മഴു)പോലെ മരത്തെയും മറ്റും ഛേദിയ്ക്കുന്നവന്‍, ചുട്ടെരിയ്ക്കുന്നവന്‍.
[9] ഇതില്‍ – സ്തുതിയില്‍. ഇമ്മനുഷ്യരില്‍ – സ്തുതിയ്ക്കുന്ന ആത്രേയരില്‍.
[10] ആത്രേയൻ – ഇഷന്‍, ഞാന്‍. ത്വദ്ദത്തപശുയുക്തനായ് = അങ്ങയാൽ നല്കപ്പെട്ട മാടുകളോടുകൂടിയവനായിട്ട്.