ഇഷൻ ഋഷി; ജഗതി ഛന്ദസ്സ്; അഗ്നി ദേവത. (കേക)
ര,ധ്വരൈഷികൾ പൂർവര്‍ പൂർവനാം നിന്നെച്ചെമ്മേ,
വളരെപ്പൊന്നും ചേറുമുള്ളോനെ, മഖാർഹനെ
വരണീയനെ,ഗ്ഗൃഹനാഥനെ,ദ്ദാനോല്‍ക്കനെ. 1
ദ്ധ്വജനായതിഥിയായ്പ്പൂർവനാകിയ നിന്നെ,
പുരുരൂപനെ,ശ്ശോചിഷ്കേശനെ,സ്സുരക്ഷനെ.
ത്തരുവ്യാപിയെ,ദ്ധാപ്രദനെ,സ്സുസൌഖ്യനെ. 2
യതിരത്നദനായി ഹോത്രവേത്താവാം നിന്നെ,
വിശ്വദൃശ്യനെ,ഗ്ഗുഹാസ്ഥിതനെ,സ്സുയജ്ഞനെ,
വിസ്തൃതപ്രണാദനെ,ത്തുനെയ്യിലിരിപ്പോനെ. 3
പലമാതിരി പാടിപ്പുകഴ്ത്തിപ്പണിഞ്ഞെങ്ങൾ;
ഞങ്ങളെക്കൈക്കൊണ്ടാലും, മർത്ത്യകീർത്തിയാല്‍ക്കത്തി-
പ്പൊങ്ങി നൽജ്ജ്വാലച്ചാർത്താർന്നംഗിരോദേവൻ ഭവാൻ! 4
ണ്ടൊ,രു കാരണപൻപോല,നേകാത്മാവാം ഭവാൻ:
ശക്തിയാൽ ബഹ്വന്നങ്ങൾക്കീശൻ, നീ ബഹുസ്തുത;
ദുർദ്ധർഷമല്ലോ, കത്തും നിന്റെയത്തേജസ്സഗ്നേ! 5
ദിവ്യന്മാരെരിഞ്ഞാളുമങ്ങയെ യുവതമ;
ബുദ്ധിചോദനാൽ മിന്നും കണ്ണുമാക്കിനാരല്ലോ,
വിദ്രുതപ്രസരനെ, ഹുതനെ,ഗ്ഘ്യതോത്ഥനെ! 6
കൊണ്ടഗ്നേ, ഘൃതം ഹോമിച്ചങ്ങയെസ്സുഖാപ്തിയ്ക്കായ്;
വളർന്നബ്ഭവാൻ പേർത്തോഷധിയാൽ നനയ്ക്കുപ്പെ-
ട്ടി,ളതന്നന്നങ്ങളിൽത്തെളിഞ്ഞു മരുവുന്നു! 7
[1] ശക്തികർത്താവ് = ബലമുളവാക്കുന്നവന്‍. അധ്വരൈഷികൾ = യജ്ഞകാമർ.
[2] പ്രജകൾ – യജമാനര്‍. ഗൃഹപതി – ഗാർഹപത്യന്‍. ബൃഹദ്ധ്വജന്‍ = വലിയ കൊടിമരം (പുക) ഉള്ളവന്‍. തരുവ്യാപി = ദാവാഗ്നിയായി വൃക്ഷങ്ങളിൽ വ്യാപിയ്ക്കുന്നവൻ.
[3] അതിരത്നദന്‍ = ഏറ്റവും രത്നപ്രദന്‍. ഹോത്രവേത്താവ് = ഹോതൃകർമ്മജ്ഞന്‍. ഗുഹാസ്ഥിതന്‍ = ഗുഹയിൽ (അരണിയ്ക്കുള്ളില്‍) സ്ഥിതൻ. വിസ്തൃതപ്രണാദൻ = ഒച്ച തഴച്ചവൻ.
[4] മർത്ത്യകീർത്തി – യജമാനന്റെ യശസ്സ്. അംഗിരോദേവന്‍-അംഗിരോഗോത്രനായ ദേവന്‍.
[5] കാരണവന്‍ തറവാട്ടിലെ ഓരോ ആൾക്കും ആഹാരം കരുതിവെയ്ക്കുമല്ലോ.
[6] ദിവ്യന്മാര്‍ – ദേവകൾ. ബുദ്ധിചോദനാൽ മിന്നും – ബുദ്ധിയാൽ പ്രേരിപ്പിയ്ക്കുപ്പെടുമ്പോളാണല്ലോ, കണ്ണു പ്രകാശിയ്ക്കുക, കണ്ടറിയുക. വിദ്രുതപ്രസരന്‍ = വേഗേന പടരുന്നവന്‍. ഹുതന്‍ = ഹോമിയ്ക്കുപ്പെട്ടവൻ. ഘൃതോത്ഥന്‍ – നൈകൊണ്ടു ജ്വലിയ്ക്കുന്നവന്‍. ദ്വിതീയാന്തപടങ്ങളെല്ലാം അങ്ങയെ എന്നതിന്റെ വിശേഷണങ്ങൾ. അങ്ങ് ദേവകളുടെ ദൂതനുമാണ്, കണ്ണുമാണ്.
[7] അന്നങ്ങൾ – ചരുപുരോഡാശാദികൾ.