ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘താമരക്കണ്ണൻ’ പോലെ)
വിത്തരാമശ്വിദേവരേ,
കേൾക്കുകിത:-ത്രിപുത്രൻ സേവിപ്പു,
നേര്‍ക്കർത്ഥം പെയ്യും നിങ്ങളെ. 1
ളെങ്ങു കോൾക്കായി, വിണ്ണിങ്കൽ?
ഏതൊരുത്തങ്കൽപ്പോകുന്നു, നിങ്ങൾ?
ആര്‍ തുണ, വാഴ്ത്താന്‍ നിങ്ങളെ? 2
തേരു പൂട്ടുന്നതെങ്ങോട്ടോ?
നിങ്ങൾ മോദിയ്ക്കു,മാര്‍തന്‍ സ്തോത്രത്താല്‍?
ഞങ്ങൾ നിങ്ങളെത്തേടുന്നു! 3
നീരുതിർക്കുമിപ്പൌരത്തെ
നേരിട്ടിറക്കുമാറുണ്ടു, നിങ്ങ-
ളാ,രണ്യസിംഹത്തെപ്പോലേ! 4
നിങ്ങൾതൻ ചാരത്താകെങ്ങൾ;
അന്നാർത്ഥര്‍ നിങ്ങളെന്‍വിളി കേട്ടു
വന്നാലും, രക്ഷായുക്തരായ്! 6
ന്മാരാം നിങ്ങളെസ്സേവിപ്പൂ? –
ഏതൊരു ധീമാൻ? ധീമദ്വാഹ്യരേ,
ഏതൊരാളധ്വരങ്ങളാല്‍? 7
തേര്‍കളെപ്പിന്നിട്ടെത്തട്ടേ,
ഏറെപ്പേരെയും പോക്കി, ഞങ്ങളില്‍-
ക്കൂറു പൂണ്ടശ്വിദേവരേ! 8
തൂകും നിങ്ങൾതന്നാവൃത്തി:
ഇങ്ങോട്ടു പോരിക,ശ്വാരൂഡരായ്
നിങ്ങൾ പരുന്തുപോലവേ! 9
നിങ്ങളീ വിളി കേൾക്കുവിൻ:
നിങ്ങളിൽ വഴിപോലണയുന്നു,
നിങ്ങളെത്തേടും ഭോഗ്യങ്ങൾ! 10
[1] സ്തോത്രവിത്തര്‍ = സ്തോത്രമാകുന്ന ധനത്തോടുകൂടിയവര്‍. ഇത് – സ്തോത്രം. അത്രിപുത്രന്‍ – പൗരനെന്ന ഞാന്‍. നേര്‍ക്ക് = ശരിയ്ക്കു്, വഴിപോലെ. അർത്ഥം പെയ്യും = ധനവർഷികളായ.
[2] എങ്ങു കേൾക്കായി – എവിടെയുണ്ടെന്നു കേൾക്കപ്പെട്ടു? ഉത്തരാർദ്ധം പ്രത്യക്ഷോക്തിതന്നെ: ഏതൊരുത്തങ്കല്‍ – ഏതൊരു യഷ്ടാവിന്റെ അടുക്കല്‍. അവിടെ നിങ്ങളെ വാഴ്ത്താൻ ആര്‍ സഹായിയ്ക്കും?
[3] പൂർവോക്തം ആവർത്തിയ്ക്കുന്നു: ആരില്‍ – ആരുടെ അടുക്കല്‍.
[4] പൌരര്‍ – മനുഷ്യസംബന്ധത്താൽ അശ്വികളും പൌരര്‍തന്നെ എന്നാശയം. വട്ടം – യജ്ഞസംഭാരം. പൌരൻ – ഋഷി. പൌരം – മേഘം. ആരണ്യസിംഹത്തെപ്പോലെ – വേട്ടക്കാർ കാട്ടിലെ സിംഹത്തെ ഇറക്കുന്നതുപോലെ.
[5] ഇക്കഥ ഒന്നാംമണ്ഡലത്തിലുണ്ട്. സ്ത്രീവരണീയൻ = സ്ത്രീയ്ക്കു വരിയ്ക്കത്തക്കവന്‍.
[6] വാഴ്ത്തുവോന്‍ – പൌരൻ ഇവിടെ നിങ്ങളെ സ്തുതിയ്ക്കുന്നു. ശ്രീയ്ക്കായ് = സമ്പല്ലാഭത്തിന്ന്. അന്നാർത്ഥര്‍ = അന്നമാകുന്ന ധനത്തോടുകൂടിയവര്‍.
[7] ഋഷി വിളംബം സഹിയ്ക്കാതെ വീണ്ടും വീണ്ടും പറയുന്നു: ധീമദ്വാഹ്യര്‍ = ധീമാന്മാരാൽ വഹിയ്ക്കപ്പെടേണ്ടവര്‍. ഉത്തരാർദ്ധവാക്യങ്ങളിലും ക്രിയാപദം സേവിപ്പൂ എന്നതുതന്നെ.
[8] തേര്‍കൾ – മറ്റു, ദേവന്മാരുടെ രഥങ്ങൾ. ഏറെപ്പേരെയും – ഞങ്ങളുടെ വൈരികളായ വളരെയാളുകളെപ്പോലും.
[9] ആവൃത്തി – പുനഃപുനരാഗമനം.
[10] എങ്ങിരുന്നാലും – എവിടെയായാലും. ഭോഗ്യങ്ങൾ – ഹവിസ്സുകൾ.