ആത്രേയന്‍ അവസ്യു ഋഷി; പംക്തി ഛന്ദസ്സ്; അശ്വികൾ ദേവത. (പാന)
മർത്ഥയുക്തം ഭവദ്രഥം സ്തോത്രത്താല്‍
നിന്നലങ്കരിയ്ക്കുന്നു, വാഴ്ത്തുമൃഷി –
നിങ്ങളെന്‍വിളി കേൾപ്പിൻ, മധുജ്ഞരേ! 1
പൊന്നുതേരില്‍സ്സനാതനാശ്വികളേ;
ഹേ വരാർത്ഥരേ, ദസ്രരേ, സർവം ഞാൻ
ചെയ്വ – നെന്‍വിളി കേൾപ്പിൻ, മധുജ്ഞരേ! 2
സദ്ധനങ്ങൾ പൊൽത്തേരിലശ്വികളേ,
അന്നസമ്പന്നരാം നിങ്ങളധ്വരം-
തന്നി – ലെൻവിളി കേൾപ്പിൻ, മധുജ്ഞരേ! 3
മംഗളോക്തികൾ; വൃഷ്ടാർത്ഥര്‍ നിങ്ങൾക്കായ്
അംഗവാനാർയ്യനാരാഞ്ഞൊരുക്കുന്നു-
ണ്ടന്ന – മെൻവിളി കേൾപ്പിൻ, മധുജ്ഞരേ! 4
ളശ്വിയാം തേരിലുദ്ബുദ്ധചിത്തരേ,
നിഷ്കപടന്‍ ച്യവനനില്‍ച്ചെന്നല്ലോ,
വെക്ക – മെൻവിളി കേൾപ്പിൻ, മധുജ്ഞരേ! 5
മദ്ഭുതാശ്വങ്ങൾ നാഥരാം നിങ്ങളെ
വിദ്രുതമണയ്ക്കട്ടേ, നുകരുവാൻ
സ്വത്തൊടെ – ൻവിളി കേൾപ്പിന്‍, മധുജ്ഞരേ! 6
ഇച്ഛ കൈവിടായ്കാ,ര്യനാസത്യരേ;
എത്ര ദൂരത്തുനിന്നുമീ യജ്ഞത്തി-
ലെത്തുകെ – ൻവിളി കേൾപ്പിൻ, മധുജ്ഞരേ! 7
ഹിംസ്യരല്ലാത്ത നിങ്ങളീ യജ്ഞത്തില്‍
പാടിവാഴ്ത്തുമവസ്യുവിങ്കലണ-
ഞ്ഞീടുകെ – ൻവിളി കേൾപ്പിൻ, മധുജ്ഞരേ! 8
കത്തിടുമഗ്നി ദത്തദ്രവിണരേ;
നിത്യമാം രഥം പൂട്ടുവിന്‍, ദസ്രരേ-
നിങ്ങളെൻവിളി കേൾപ്പിൻ, മധുജ്ഞരേ! 9
[1] അർത്ഥയുക്തം = ധനാന്വിതം. ഋഷി – അവസ്യുനാമാവായ ഞാന്‍. മധുജ്ഞരേ – മധുവിദ്യയറിയുന്നവരേ; അശ്വികൾ മധുവിദ്യ പഠിച്ചതു പ്രഥമമണ്ഡലത്തിൽ പ്രതിപാദിയ്ക്കുപ്പെട്ടിട്ടുണ്ട്.
[2] പിന്നിട്ട് – എല്ലാ യജമാനന്മാരെയും കടന്ന്; മറ്റെങ്ങും പോകാതെ. ആറൊഴുക്കും – വൃഷ്ടിപ്രേരണത്താൽ നദികളെ പ്രവഹിപ്പിയ്ക്കുന്ന. സനാതനാശ്വികൾ – സനാതായരായ അശ്വികൾ. വരാർത്ഥര്‍ – ശ്രേഷ്ഠമായ ധനത്തോടുകൂടിയവര്‍. സർവം – നിങ്ങളിൽ അനുഷ്ഠിയ്ക്കേണ്ടതൊക്കെ.
[3] സദ്ധനങ്ങൾ – നല്ല ധനങ്ങൾ.
[4] സ്തുതിപ്പോന്റെ – എന്റെ. മംഗളോക്തികൾ – സ്തുതികൾ. വൃഷ്ടാർത്ഥർ – ധനം വർഷിയ്ക്കുന്നവരായ. അംഗവാൻ – സുരൂപന്‍. ആര്യന്‍ – യജമാനന്‍. അന്നം – ഹവിസ്സ്.
[5] ശ്രുതസ്തവന്മാര്‍ = സ്തോത്രം കേട്ടവർ. അശ്വി = അശ്വയുക്തം.
[6] വിദ്രുതം = വെക്കം, നുകരുവാൻ – സോമം. സ്വത്തൊട് – ധനത്തോടുകൂടി അണയ്ക്കട്ടെ ഞങ്ങൾക്കു തരാന്‍ ധനം കൊണ്ടുവരണമെന്നർത്ഥം.
[7] അഹിംസ്യയര്‍ = ഹിംസിയ്ക്കാനശക്യര്‍. ഇച്ഛ – സോമപാനേച്ഛ. ആര്യനാസത്യരേ – ആര്യരായ (സ്വാമിമാരായ) നാസത്യരേ.
[9] ആഹിതനായ് – വേദിമേൽ വെയ്ക്കപ്പെട്ടു. ദത്തദ്രവിണര്‍ = ധനം നല്കുന്നവര്‍. നിത്യം = അനശ്വരം.