ആത്രേയന്‍ പൌരന്‍ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത. (‘താമരക്കണ്ണൻ’ പോലെ)
മേറെസ്ഥലത്തിലായാലും,
അന്തരിക്ഷത്തിലായാലും വരി-
ക,ശ്വികൾ നിങ്ങളുദ്രക്ഷർ!1
വാരുറ്റോർ, സേവ്യന്മാരവര്‍:
ചെന്നാ നിഗൂഢചേഷ്ടരെ വിളി-
യ്ക്കുന്നേൻ, ഞാനിങ്ങു രക്ഷയ്ക്കായ്. 2
ചന്തത്തിന്നേകീ, ഭാസുരം;
മറ്റതാപ്പകലല്ലുപാര്‍കളില്‍-
ച്ചുറ്റുന്നു, നിങ്ങൾ മാഹാത്മ്യാല്‍! 3
കൈവരികി,വന്നുക്തികൾ:
വെവ്വേറേ വായ്ച നിഷ്പാപര്‍ നിങ്ങൾ
ഭവ്യാന്നമെങ്ങൾക്കേകേണം! 4
തൃത്തേരിൽസ്സൂര്യ കേറുമ്പോൾ
ചേരുന്നു, ദീപ്ത്യാ നിങ്ങൾതൻ ചുറ്റും
പാറുന്ന ചുടുരശ്മികൾ! 5
ചേതസ്സാലത്രി തേറിനാന്‍:
നിങ്ങളെ സ്തുതിച്ചപ്പൊഴേ തീച്ചൂ
ടങ്ങൊഴിഞ്ഞല്ലോ, ദസ്രരേ! 6
ശീഘ്രത്തേരൊലി ദസ്രരേ:
ഇങ്ങാകർഷിച്ചാനല്ലോ, കർമ്മത്താല്‍
നിങ്ങളെയത്രി നാഥരേ! 7
ലെത്തുന്നു, തേനിതൻപേകാൻ:
പക്വാന്നം വെയ്ക്കുന്നുണ്ടല്ലോ, വാന-
മൊക്കെപ്പിന്നിടും നിങ്ങൾക്കായ്! 8
ന്നോതുന്നതശ്വിദേവരേ;
യാഗാഹ്വാതവ്യരാവുകാ, നിങ്ങ;-
ളേകുവിൻ, യജ്ഞേ സൌഖ്യവും! 9
ഗീരിനാലശ്വികൾക്കേറ്റം
ചേരുമാറാക, വായ്പും സൌഖ്യവും;
ഭൂരിനമസ്സു ചൊല്ക, നാം! 10
[1] ഏറെസ്ഥലത്തിൽ = ബഹുപ്രദേശങ്ങളില്‍. ഉദ്രക്ഷർ = ഉൽകൃഷ്ടമായ രക്ഷയോടു കൂടിയവര്‍.
[2] പരോക്ഷകഥനം: ഭൂരിസംപ്രീതര്‍ = ഭൂരികളില്‍, വളരെ യജമാനരില്‍, സംപ്രീതര്‍. നിഗൂഢചേഷ്ടര്‍ = അജ്ഞേയചേഷ്ടിതര്‍.
[3] ചന്തത്തിന്ന് = മോടിയ്ക്ക്. ഭാസുരം = ശോഭിയ്ക്കുന്നത്; വട്ടിന്റെ (ചക്രത്തിന്റെ) വിശേഷണം. പകലല്ലുപാര്‍കളില്‍ – പകലുകളിലും അല്ലുകളിലും ലോകങ്ങളിലും. മറ്റത് – മറ്റോവട്ട്. ചുറ്റുന്നു = സഞ്ചരിയ്ക്കുന്നു.
[4] വിഭുക്കൾ = വ്യാപ്തര്‍. ഉക്തികൾ = വാക്കുകൾ.
[5] സൂര്യ = സൂര്യപുതി. ദീപ്ത്യാ = തിളക്കത്തോടേ.
[6] സ്വസ്ഥചേതസ്സാല്‍ – ചുടില്‍നിന്നു വിടുതി കിട്ടിയതിനാൽ സുഖിതമായ മനസ്സുകൊണ്ട്. തേറിനാൻ = അറിഞ്ഞു; സ്തുതിച്ചു എന്നു ഭാവം. അങ്ങ് – അത്രിയ്ക്ക് എന്നർത്ഥം. ഇക്കഥ ഒന്നാംമണ്ഡലത്തില്‍ത്തന്നെയുണ്ട്.
[7] നാഥര്‍ = നേതാക്കൾ.
[8] രുദ്രർ – രുദൃപുത്രർ. തേനീത് – ഞങ്ങളുടെ ഈ മധുരമായ സ്തുതി. പക്വാന്നം – പുരോഡാശാദി. വെയ്ക്കുന്നുണ്ടല്ലോ – യജമാനർ.
[9] നിങ്ങൾ സുഖകാരരാണെന്നു (സുഖമുളവാക്കുന്നവരാണെന്നു) വിദ്വാന്മാര്‍ പറയുന്നതു നേരുതന്നെ. യാഗാഹ്വാതവ്യര്‍ = യാഗത്തിൽ വിളിയ്ക്കുപ്പെടാവുന്നവര്‍.