ആത്രേയന്‍ ഭൗമന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത. (കാകളി)
ബുദ്ധിമാന്മാര്‍ മുതിർക്കുന്നു, ദേവസ്തവം;
തൃത്തേരിലിങ്ങോട്ടെഴുന്നള്ളുവിനി,പ്പൊ-
ഴൃദ്ധാംഗമാം പ്രവർഗ്ഗ്യത്തിനശ്വികളേ! 1
ചാരത്തു വന്നു വാഴ്ത്തപ്പെടു,മശ്വികൾ-
പ്രാതസ്സ്വരക്ഷയാ പഞ്ഞം കെടുത്തുപാ-
യാതരായ് നല്കട്ടെ, ഹവ്യദന്നു സുഖം! 2
ഭാസ്കരന്നേറ്റം വളർച്ചയെത്തുമ്പൊഴും –
രാവും പകലും വരുവിൻ, സുരക്ഷയാ:
ചെയ്വതില്ലി,പ്പൊഴും പാനമശ്വികളേ! 3
മിങ്ങാലയ,മിങ്ങു ശാലയശ്വികളേ;
വിണ്ണില്‍നിന്ന,ഭൂത്തിൽനിന്നു, വന്‍കാറില്‍നി-
ന്ന,ന്നവും കെല്പു,മായെത്തുവിനെ,ങ്ങളില്‍! 4
പുത്തനാം രക്ഷയും സൌഖ്യദായാനവും:
നിത്യരേ, കൊണ്ടുവന്നീടുവിനെ,ങ്ങൾക്കു
സദ്വീരവിത്തവും സർവസൌഭാഗ്യവും! 5
[1] ഉഷസ്സിന്‍മുഖം – ഉഷസ്സിൽ ഉണരുന്നവനായ എന്നർത്ഥം. ഋദ്ധാംഗമാം – അംഗങ്ങൾ തികഞ്ഞ. പ്രവർഗ്ഗ്യം – ഒരു യജ്ഞകർമ്മം.
[2] നേരേ തൂടർന്നതു – കർമ്മം. സ്വരക്ഷയാ = തങ്ങളുടെ രക്ഷകൊണ്ട്, ഉപായാതരായ് – വന്നെത്തി. ഹവ്യദൻ – യജമാനന്‍.
[3] പൈക്കറനേരം – പൈക്കളെ കറക്കുന്ന സമയം, പുലര്‍കാലം. ഉഷസ്സ് = പ്രഭാതം. ഭാസ്കരന്നേറ്റം = വളർച്ചയെത്തുമ്പൊഴും – അപരാഹ്നത്തിലും. ഇപ്പൊഴും പാനംചെയ്വതില്ല – മറ്റു ദേവന്മാര്‍, നിങ്ങൾ വരാഞ്ഞതിനാല്‍, ഇപ്പോഴും സോമം കുടിപ്പാൻ തുടങ്ങിയിട്ടില്ല.
[4] ചൂണ്ടിക്കാട്ടുകയാണ്: ഇത് – ഉത്തരവേദി. അഭ്രം – അന്തരിക്ഷം. എവിടെനിന്നെങ്കിലും, ഞങ്ങൾക്കു തരാൻ അന്നവും കെല്പും കയ്യിലെടുത്തു, ഞങ്ങളുടെ അടുക്കൽ വന്നെത്തുവിന്‍.
[5] പൂർവാർദ്ധം പരോക്ഷകഥനം: സിദ്ധമാകാവു – ലഭിയ്ക്കുമാറാകട്ടെ. സൗഖ്യദായാനം – സുഖപ്രദമായ ആഗമനം. സദ്വീരവിത്തം = നല്ല വീരന്മാരോടു കൂടിയ ധനം.