ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
പിച്ചദ്ദുരയന്നുമുമ്പേ നുകരണം.
കാലത്തു യജ്ഞത്തിൽ വന്നെത്തു,മശ്വികൾ:
ചാലേ പുകഴ്ത്തിവരുന്നു, പൂർവർഷികൾ! 1
നശ്വികൾക്ക:-ന്തിയ്ക്കെടുക്കില്ല, ദേവകൾ.
നമ്മിൽനിന്നന്യന്‍ യജിയ്ക്കൊലാ, നല്കൊലാ:
മുന്മുൻ യജിപ്പവനത്രേ, സുഭാവിതൻ. 2
ദുസ്തരമൊട്ടുക്കു നിങ്ങളശ്വികളേ
അന്നവും കൊണ്ടുവരുന്നതുണ്ട,ബ്ഭവല്‍-
പ്പൊന്നണിത്തേര്‍, മധുരാഭം, സ്രുതോദകം! 3
ചെയ്തെൻ നല്കുമോ ഹവ്യ,മമ്മാനുഷൻ
തന്മകനെത്തടിപ്പിയ്ക്കും, ക്രിയകളാ;-
ലുന്മഥിയ്ക്കും, വിടാതഗ്നിവിഹീനരെ! 4
പുത്തനാം രക്ഷയും സൌഖ്യദായാനവും:
നിത്യരേ, കൊണ്ടുവന്നീടുവിനെ,ങ്ങൾക്കു
സദ്വീരവിത്തവും സർവസൗഭാഗ്യവും! 5
[1] ഋത്വിക്കുകളോട്: കാലത്തണവോരെ – പ്രഭാതത്തിൽ വരുന്നവരായ അശ്വികളെ. പിച്ചദ്ദുരയൻ – പിശുക്കനായ ദുരയന്‍; രാക്ഷസാദികാൾ കുടിച്ചുകളയുന്നതിന്നുമുമ്പേ, മുഖ്യരായ അശ്വികൾ സോമം നുകരണം.
[2] അയയ്ക്കുവിൻ – ഹവിസ്സുകൾ. ദേവകൾ അന്തിയ്ക്ക് (സായംകാലത്ത്) എടുക്കില്ല, ഹവിസ്സു സ്വീകരിയ്ക്കില്ല. മുന്മുൻ യജിച്ചവനത്രേ, സുഭാവിതന്‍ – മുമ്പേ മുമ്പേ യജിയ്ക്കുന്നവനാണ്, ദേവകളുടെ പ്രസാദം നേടുക; അതിനാൽ മറ്റൊരാൾ യജിയ്ക്കുകയും ഹവിസ്സു നല്കുകയും ചെയ്യുന്നതിന്നുമുമ്പു നമുക്കു യജിയ്ക്കണം.
[3] ഹൃദ്വാതവേഗം = മനസ്സിന്റെയും വായുവിന്റെയും വേഗമുള്ളത്. ദുസ്തരം – ദുർഗ്ഗമപ്രദേശം. മധുരാഭം = മനോജ്ഞവണ്ണം. സ്രൂതോദകം = ജലമൊഴുകുന്നത്.
[4] സ്ഫീതാന്നം = വളരെ അന്നങ്ങളോടുകൂടിയത്. വിടാതേ (നിരന്തരം) അഗ്നിവിഹീനരെ (അഗ്നിയെ പൂജിയ്ക്കാത്തവരെ) ഉന്മഥിയ്ക്കും – സംഹരിയ്ക്കും.