ആത്രേയന്‍ സത്യശ്രവസ്സ് ഋഷി; പംക്തി ഛന്ദസ്സ്; ഉഷസ്സ് ദേവത. (കേക)
തുംഗസമ്പത്തിന്നിന്നും, ദീപ്തയാമുഷസ്സേ, നീ;
വയ്യപുത്രനാം സത്യശ്രവസ്സെന്നവങ്കൽ നീ
ചെയ്യുക, കനിവശ്വസ്തനൃതേ, ശുഭോദയേ! 1
വീശിനാളല്ലോ, നല്ല വെളിച്ചം വിണ്ണിൻകുഞ്ഞേ;
കെല്പം കൂടിയ സത്യശ്രവസ്സാം വായ്യങ്കലു-
മപ്പടി ചെയ്തി,ന്നശ്വസൂനൃതേ, ശുഭോദയേ! 2
മെങ്ങളിൽ വിണ്ണിൻകഞ്ഞേ, വീശുക, വെളിച്ചത്തെ,
കെല്പം, കൂടിയ സത്യശ്രവസ്സാം വായ്യൻതങ്കല്‍
മുല്പാടെന്നപോലശ്വസൂനൃതേ, ശുഭോദയേ! 3
ച്ചാരുശ്രീകളാ,മവര്‍ വിത്തത്താൽ വിഭാവരി;
ദാനശീലരായ്ത്തീരും, മഘോനി, നന്നായ്ച്ചെയും.
ദാനങ്ങളവരശ്വസൂനൃതേ, ശുഭോദയേ! 4
പ്പൊന്നിനുവേണ്ടിയനുകൂലയാക്കുന്നുണ്ടല്ലോ;
ഭംഗമില്ലാത്ത ധനമിച്ഛയാ നല്കുമിവ-
രെങ്ങൾക്കു താങ്ങണ,ശ്വസൂനൃതേ, ശുഭോദയേ! 5
ഞങ്ങൾക്കു മഘോനിയാമുഷസ്സേ, നല്കിപ്പോന്നൂ;
വീരയുക്തമാം കീർത്തി കൊണ്ടുവന്നരുളുക,-
സ്സൂരികൾക്കു നിയശ്വസൂനൃതേ, ശുഭോദയേ! 6
ഭൂതിയെ മഘോനിയാമുഷസ്സേ, നല്കിപ്പോന്നൂ;
നിന്തിരുവടിയവർക്കെത്തിയ്ക്കു, മിന്നും സ്വത്തും
മുന്തുമന്നവുമശ്വസൂനൃതേ, ശുഭോദയേ! 7
മകളേ, തെളിതേജസ്സുജ്ജ്വലിപ്പതോടൊപ്പം
നീ കൊണ്ടുവരേണമേ, ഞങ്ങൾക്കു ഭോജ്യത്തെയും
ഗോഗണത്തെയുമശ്വസൂനൃതേ, ശുഭോദയേ! 8
വൈകിച്ചിടൊല്ലേ, കർമ്മാനുഷ്ഠാനങ്ങളെത്തെല്ലും,
സ്തോനനാം രിപുവെപ്പോലെരിയിയ്ക്കൊലാ, നിന്നെ-
ബ്ഭാനുമാൻ വൈലാലശ്വസൂനൃതേ ശുഭോദയേ! 9
ശക്തയാണേ,കാൻ വിഭാവരിയാമുഷസ്സേ, നീ:
അരിശപ്പെടില്ലല്ലോ, വെളിച്ചം സ്തോതാക്കന്മാ-
ർക്കരുൾവോളാം നീയശ്വസൂനൃതേ, ശുഭോദയേ! 10
[1] വയ്യൻ – സത്യശ്രവസ്സിന്റെ അച്ഛൻ. കനിവ് ചെയ്യുക – കനിഞ്ഞാലും. അശ്വസൂനൃത – ഉഷസ്സിന്റെ ഒരു പര്യായം.
[2] വായ്യന്‍ = വയ്യപുത്രൻ.
[4] ഭാരവാഹികൾ – ഋത്വിക്കുകൾ. ചാരുശ്രീകളാം = നല്ല ശ്രീയുള്ളവരായിത്തീരും. വിഭാവരി, മഘോനി എന്നിവയും ഉഷഃപര്യായങ്ങൾതന്നെ.
[5] പൊന്നിനുവേണ്ടി – ധനലബ്ധിയ്ക്കായി.
[6] വീരയുക്തം – പുത്രാദികളോടുകൂടിയതു്. സൂരികൾ – സ്തോതാക്കൾ.
[7] എടുത്തുപറയുന്നു: ഭൂതി = സമ്പത്ത്. മിന്നും സ്വത്തും – സ്വർണ്ണരത്നാദയും.
[8] തെളിതേജസ്സ് – അഗ്നിയുടെ.
[9] സ്തേനനാം രിപുവെപ്പോലെ – മോഷ്ടിച്ച ശത്രുവിനെ രാജപുരുഷന്മാര്‍ ദണ്ഡിപ്പിയ്ക്കുന്നതുപോലെ. വൈകിയാല്‍, നിനക്കു ചുടുവെയിൽ കൊള്ളേണ്ടിവരും.
[10] അരുൾവോൾ – നല്കുന്നവൾ.