സത്യശ്രവസ്സ് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഉഷസ്സ് ദേവത. (കാകളി)
യാരുണ്യമാർന്നും, വെളിച്ചം പരത്തിയും
സൂരനില്‍ച്ചെല്ലമുഷോമഹാദേവിയെ-
ഗ്ഗീരിനാലേ സ്തുതിയ്ക്കുന്നു, മേധാധികൾ. 1
പാര്‍ക്കുണര്‍വേകും സുരൂപയുഷസ്സിവൾ;
ഇജ്ജഗദ്വ്യാപ്ത മഹതി മഹാരഥ-
യുജ്ജ്വലിപ്പിപ്പൂ, പകലിൻശിരസ്സിനെ! 2
നിർത്തുമീ വിശ്വവരേണ്യയാം ദേവിയാൾ;
നേരേ നടക്കുവാന്‍ മാർഗ്ഗങ്ങൾ കാട്ടുന്നു;
ഭൂരിസ്തുതയായ് ലസിപ്പൂ, തഴപ്പൊടേ. 3
ത്തൂവെണ്‍വപുസ്സു കാട്ടുന്നു, കിഴക്കിവൾ;
നേര്‍ക്കറിഞ്ഞോൾപോലനുവ്രജിപ്പൂ, രവി-
മാർഗ്ഗത്തെ; മങ്ങിപ്പതില്ലാ, ദിശകളെ. 4
മംഗാനപോലെയും കാണായ്, നമുക്കിതാ!
ശത്രുവാമന്ധകാരത്തെത്തുരത്തി വ-
ന്നെത്തീ, വിളങ്ങുമുഷസ്സായ വിണ്‍മകൾ! 5
നന്മങ്കപോലുടൽ കാട്ടുന്നു, ലോകരെ;
രമ്യവസ്തുക്കളെദ്ദാതാവിനേകുന്നു;
മുന്മട്ടു പേർത്തൊളി വീശുന്നു, തയ്യലാൾ! 6
[1] ധാരിതയജ്ഞ – യജ്ഞത്തെ വഹിച്ചവൾ. ആരുണ്യം = തുടുപ്പ്. ഗീരിനാലേ – സ്തോത്രങ്ങൾകൊണ്ട്.
[2] മുൻ – സൂര്യന്നുമുമ്പേ. പാര്‍ക്ക് – ലോകത്തിന്ന്. ശിരസ്സ് – പ്രാരംഭമെന്നർത്ഥം.
[3] ചെംകാളയെപ്പൂട്ടിനിർത്തും – തേരിന്നു ചുകന്ന കാളകളെ പൂട്ടുന്ന; തുടുരശ്മികളെ കാളകളാക്കിക്കല്പിച്ചിരിയ്ക്കുയാണ്. തഴപ്പൊടേ – അക്ഷീണയായി.
[4] മേല്‍വശത്തും നടുവിങ്കലും പ്രൌഡയായ് – ദ്യോവിലും അന്തരിക്ഷലും വളർന്ന്. നേര്‍ക്കറിഞ്ഞോൾപോലെ–സൂര്യാനുഗമനം സ്വകർത്തവ്യമാണെന്ന് അറിഞ്ഞിട്ടെന്നപോലെ. ദിശകൾ = ദിക്കുകൾ.
[5] മുങ്ങിയുയർന്നവൾ – വെള്ളത്തിൽ മുങ്ങി, പൊന്തിയവൾ; കുളിച്ചുകേറിയവൾ. ഈ ഉപമ സ്വച്ഛതയെ വ്യഞ്ജിപ്പിയ്ക്കുന്നു. സ്ഫുടാംഗി – പണ്ടങ്ങളണിഞ്ഞ്, അവയവങ്ങൾ വെളിപ്പെടുത്തുന്നവൾ. അംഗന = സുന്ദരി.
[6] പൂർവോക്തം എടത്തുപറയുന്നു: രമ്യവസ്തുക്കൾ – ധനങ്ങൾ ഭാതാവ് – ഹവിഷ്പ്രദന്‍, യജമാനന്‍. തയ്യലാൾ = യുവതി.