അത്രി ഋഷി; അനുഷ്ടുപ്പും വിരാട് പൂർവയും ഛന്ദസ്സുകൾ; ഇന്ദ്രാഗ്നികൾ ദേവത. (‘താമരക്കണ്ണൻ’ പോലെ)
ലൊന്നിച്ചു കാക്കു,മാ നരൻ
കെല്പു,റ്റ വിത്തംപോലുമേ, ത്രിതൻ
ജല്പനംപോലേ ഖണ്ഡിയ്ക്കും! 1
ന്മാ,രഞ്ചുമർത്ത്യർക്കീശ്വരര്‍ –
ഇങ്ങനെയുള്ള ഇന്ദ്രാഗ്നികളെ
ഞങ്ങൾ പുകഴ്ത്തിക്കൊള്ളുന്നു. 2
തത്യുഗ്രം വജ്രം, കൈകളിൽ;
നല്‍ത്തണ്ണീരിന്നായ്ത്തൃത്തേരിലവര്‍
വൃത്രനെക്കൊല്ലാന്‍ ചെന്നെത്തും. 3
ളിന്ദ്രാഗ്നികളേ, വാഴ്ത്തുന്നു, സ്തോത്രസേവ്യരെ,ജ്ജംഗമധനം
കാത്തരുൾവോരെ, വിജ്ഞരെ! 4
ദുർദ്ധർഷരാമദ്ദേവരെ
അശ്വാർത്ഥമർച്ചിയ്ക്കുന്നേന,ംശർക്കൊ-
ത്തർച്ചിസ്സുള്ളോര,യർച്ച ്യരെ. 5
ചെമ്മേ പിഴിഞ്ഞ നീര്‍പോലെ,
കെല്പിനെയുളവാക്കും ഹവ്യവു-
മർപ്പിച്ചേനഗ്നീന്ദ്രർക്കേവം.
വാഴ്ത്തിപ്പാടുന്ന വിജ്ഞർക്കാ നിങ്ങൾ
കീർത്തിയും പുരുവിത്തവും
നല്കുവിൻ – വാഴ്ത്തിപ്പാടുവോർക്കന്നം
നല്കുവിനി,രുപേരുമേ! 6
[1] ഇന്ദ്രാഗ്നികൾ – ഇന്ദ്രനും അഗ്നിയുമായ ഭവാന്മാര്‍. ത്രിതന്‍ എന്ന ഋഷി ജല്പനം (പ്രതിപക്ഷവാദം) ഖണ്ഡിയ്ക്കുന്നതുപോലെ, വിത്തം (ശത്രുധനം) നശപ്പിയ്ക്കും.
[2] അഞ്ചുമർത്ത്യർക്കീശ്വരര്‍ – പഞ്ചജനപാലകര്‍.
[3] ധർഷകൌജസ്സിത് – ശത്രുക്കളെ ആക്രമിയ്ക്കുന്ന ഈ ബലം. അദ്ധനികർക്കേ – ധനവാന്മാരായ ഇന്ദ്രാഗ്നികൾക്കുമാത്രം. നല്‍ത്തണ്ണീരിന്നായ് – വൃഷ്ടിയ്ക്കുവേണ്ടി.
[4] തേരോടിപ്പാൻ – യുദ്ധത്തില്‍. സ്തോത്രസേവ്യര്‍ = സ്തോത്രങ്ങൾകൊണ്ടു സേവിയ്ക്കപ്പെടേണ്ടവര്‍. ദ്വിതീയാന്തപദങ്ങൾ മൂന്നും നിങ്ങളെ എന്നതിന്റെ വിശേഷണങ്ങൾ.
[5] പരോക്ഷോക്തി: നരര്‍ പ്രത്യഹം (നാൾതോറും) വർദ്ധിയ്ക്കുമല്ലോ; അതുപോലെ വർദ്ധിയ്ക്കുന്നു. അദ്ദേവരെ – ഇന്ദ്രാഗ്നികളെ. അശ്വാർത്ഥം – കുതിരയെ കിട്ടാന്‍. അംശര്‍ = അംശന്‍, ഭഗന്‍ എന്ന രണ്ടാദിത്യന്മാര്‍, അർച്ച ്യര്‍ = പൂജനീയര്‍.
[6] നീര്‍പോലെ – സോമരസംപോലെ ഹവ്യവും (പുരോഡാശാദി) അർപ്പിച്ചേന്‍. ഏവം = ഇങ്ങനെ സ്തുതിച്ചുകൊണ്ട്. അവശിഷ്ടം പ്രത്യക്ഷകഥനം: വിജ്ഞർക്ക് – ഞങ്ങൾക്ക്.