ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
(കാകളി)
വിശ്വമിത്രാമൃതജ്യോതിസ്സുയർത്തിനാന്‍;
ദേവർക്കു കണ്ണാമൊളി പൊങ്ങി, കര്‍മ്മത്തി;-
നാവിഷ്കരിച്ചാളുഷസ്സുലകൊക്കയും! 1
വാനോരിലെത്തും വിബാധമാര്‍ഗ്ഗങ്ങൾ മേ:
പൊങ്ങീ, കിഴക്കുഷസ്സിന്‍െറ കൊടിമര;
മിങ്ങോട്ടിറങ്ങിനാൾ, മേടകൾ വിട്ടവൾ! 2
തൃക്കതിര്‍മണ്ഡലംതാനു,ഷസ്സേ, പകൽ:
ജാരങ്കൽ, വിട്ടുപോകാതെ വീണ്ടും പെരു –
മാറുമൊരുത്തി പോലല്ലോ, ലസിപ്പു നീ! 3
സിദ്ധമന്ത്രത്താലുഷസ്സിനെക്കാട്ടിയോ;
സത്യര്‍ കവികളപ്പൂര്‍വപിതാക്കൾതാന്‍,
മര്‍ത്ത്യേതരന്മാരൊടൊത്തു മത്താടിയോർ! 4
തുല്യബുദ്ധ്യാ വേര്‍പെടാതെനിന്നാരവർ;
ദേവകര്‍മ്മങ്ങ്ൾക്കു ഹാനി വരുത്തീല,
തൂവെളിച്ചത്തില്‍ നടക്കുമഹിംസകര്‍! 5
ശ്രീലയാം നിന്നെ സ്തുതിപ്പൂ, സ്തവങ്ങളാൽ:
ഞങ്ങൾക്കുഷസ്സേ, സുജാതേ, പുലര്‍ന്നരുൾ –
കി; – ങ്ങഗ്ര്യായ് വായ്ക്കുക, ന്നഗോദാത്രി നീ! 6
ഗീത, വെളിച്ചം വിരിപ്പോളു, ഷസ്സിവൾ
വിത്തം സുവിശ്രുതം ഞങ്ങളില്‍ വെഴ്ക്കുവോൾ:
‘സ്വസ്തിയാല്‍പ്പാലിപ്പിനെ,പ്പെഴുമെങ്ങളെ!’ 7
[1] വിശ്വമ ത്രാമൃത ജ്യോതിസ്സ് = ഏവർക്കും മിത്ര(ഹിത)വും അനശ്വരവുമായ തേജസ്സ്. ഒളി – ഉഷസ്സിന്റെ പ്രഭ. ആവിഷ്കരിച്ചാൾ – വെളിപ്പെടുത്തി.
[2] വാനോരിലെത്തും വിബാധമാര്‍ഗ്ഗങ്ങൾ – ദേവന്മാരുടെ അടുക്കുലെയ്ക്കുള്ള നിര്‍ബാധമാര്‍ഗ്ഗങ്ങൾ. കൊടിമരം – -അടയാളമായ വെളിച്ചം. മേടകൾ – മാളികയും മറ്റുമായ ഉന്നതപ്രദേശങ്ങൾ.
[3] ജാരങ്കല്‍ – ചാരിത്രമില്ലാത്ത ഭർത്താവിനെയും സതിയായ സ്ത്രി ഉപേക്ഷിയ്ക്കില്ല; അതുപോലെ രാത്രിയുടെ ജാരനായ (രാത്രിയ്ക്കു വാര്‍ദ്ധക്യം വരുത്തുന്ന) സൂര്യങ്കൽത്തന്നെ നീ പെരുമാറുന്നു. ലസിപ്പു = ശോഭിയ്ക്കുന്നു, കാണപ്പെടുന്നു.
[4] ഗ്രസ്തം – ഇരുട്ടില്‍ മറഞ്ഞത്. ജ്യോതിസ്സു – സൂര്യതേജസ്സ്. സത്യര്‍ – സത്യശീലര്‍. കവികൾ അനൂപാനന്മാര്‍, വേദവേദാംഗജ്ഞന്മാര്‍. അപ്പൂര്‍വ പിതാക്കൾ – അംഗിരസ്സുകൾ; ഇവര്‍ സൂര്യനെ കണ്ടുപിടിച്ചത് അഞ്ചാംമണ്ഡലത്തിലുണ്ടു്. മര്‍ത്ത്യേതരന്മാർ – അമര്‍ത്ത്യന്മാര്‍. മത്താടിയോര്‍ – സോമപാനത്താല്‍, അഥവാ ആഹ്ലാദത്താല്‍.
[5] ഗോക്കളില്‍ – പണികളില്‍നിന്നു വീണ്ടെടുത്ത ഗോക്കളിൽ, അവര്‍ – അംഗിരസ്സുകൾ. തുല്യബുദ്ധ്യാ – ഒരേമനസ്സോടേ. തൂവെളിച്ചം – തങ്ങൾ ആവിഷ്ക്കരിച്ച ഉഷസ്സിന്റെ പ്രകാശം.
[6] വസിഷ്ഠര്‍ = വസിഷ്ഠനും തദ്ഗോത്രന്മാരും. ശ്രീല = ശ്രീമതി. അഗ്ര്യ – മറ്റു ദേവന്മാരെക്കാൾ മുഖ്യ.
[7] വസിഷ്ഠോപഗീത = വസിഷ്ഠന്മാരാല്‍ വാഴ്ത്തപ്പെട്ടവൾ. വെയ്ക്കുവോൾ – തരുന്നവൾ.