കണ്വഗോത്രൻ കുരുസുതി ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’പോലെ)
നിന്നേരം ഞാൻ മരുത്ത്വാനെ,
കെല്പാൽപെരുമാളാകിയ
സുപ്രജ്ഞാനാമീയിന്ദ്രനെ.1
ന്മിത്രാനാമീയിന്ദ്രൻ ചെമ്മേ
വെട്ടിയിട്ടാനല്ലോ, നൂറു
മൊട്ടിണങ്ങും വജ്രത്തിനാൽ!2
ന്മിത്രനിന്ദ്രൻ മുകിലിനെ
കുത്തിക്കീറിയല്ലോ, വിയ –
ദ്വർത്തിയായ ജലം തൂകാൻ!3
സോമനീരു നുകരാനായ്
ഇന്നാകമണ്ഡലമെല്ലാം
വെന്നടക്കിയോനാണി,ന്ദ്രൻ!4
ളൊന്നിച്ചോനു, മൃജീഷിയും,
അത്യേജസ്സുമാമിന്ദ്രനെ
സ്തുത്യാ വിളിയ്ക്കുന്നു, ഞങ്ങൾ.5
സ്സോമമിതു കുടിപ്പാനായ്,
പണ്ടേത്തതാമൊരു സൂക്തം –
കൊണ്ടു വിളിയ്ക്കുന്നു, ഞങ്ങൾ.6
സന്ദായക,ശതക്രതോ,
നീ മരുത്തുക്കളോടൊത്തു
സോമമുണ്ണുകീ, യജ്ഞത്തിൽ!7
സ്തോമവാനാം ഭവാന്നുതാൻ
ഉക്ഥം ചൊല്ലി ഹോമിയ്ക്കുന്നു,
ഭക്തജനമിന്ദ്ര, വജ്രിൻ.8
ളൊന്നിച്ചുഷഃകാലങ്ങളിൽ
കല്പിച്ചശിയ്ക്കുക, സോമം;
കെല്പാലണയ്ക്കുക, വജ്രം!9
ക്കൊണ്ട സോമം കുടിച്ചിന്ദ്ര,
കെല്പോടെണീറ്റ,ണക്കട-
യൊപ്പം കുലുക്കുക, ഭവാൻ!10
വെട്ടുംസമയത്തു നിന്നെ
ഇന്ദ്ര, ചമയിയ്ക്കുമല്ലോ,
നന്നായ് വാനൂഴികൾ രണ്ടും. 11
തിക്കും യജ്ഞസ്തുതിയ്ക്കു ഞാന്‍
ഇന്ദ്രനുടെ പൂർണ്ണതയില്‍ –
നിന്നിത്തിരിയെടുക്കുന്നേൻ! 12
[1] കൊന്നൊടുക്കാൻ – ശത്രുക്കളെ.
[2] മരുന്മിത്രൻ = മരുത്തുക്കളാകുന്ന സഖാക്കളോടുകൂടിയവൻ.
[3] വിയദ്വർത്തി = അന്തരിക്ഷസ്ഥം. തൂകാൻ – വർഷിപ്പാൻ.
[4] നാകമണ്ഡലം = സ്വർഗ്ഗരാജ്യം.
[5] ഉന്നതൻ – മഹാൻ. സ്തുത്യാ = സ്തുതികൊണ്ടു്.
[6] സൂക്തം – സ്തോത്രം.
[7] വൃഷ്ടിസന്ദായക – മഴ തരുന്നവനേ.
[8] മരുൽസ്തോമവാൻ = മരുദ്ഗണോപേതൻ.
[9] അണയ്ക്കുക – ശത്രുവധത്തിന്നു മൂർച്ചപ്പെടുത്തുക.
[10] കുലുക്കുക – വകതശൂദ്ധിയ്ക്കു്.
[11] ചമയിയ്ക്കും – കൊണ്ടാടുമെന്നു സാരം.
[12] ഒമ്പതിലും – മീതെ സൂര്യപദത്തിലും. തിക്കും – ചെന്നുരുമ്മുന്ന. ഇത്തിരി – ഇന്ദ്രന്റെ സംപൂര്‍ണ്ണത മുഴുവന്‍ വര്‍ണ്ണിയ്ക്കാവതല്ലെന്നർത്ഥം.