പാലയ്ക്കൽ തറവാട്ടിലെ നിത്യകന്യകയായ അമ്മ; എപ്പോഴും വിഷാദച്ഛായപരന്ന മുഖം. നര കേറിയ തലമുടി, വളരെ സ്ഥൂലിച്ചതല്ലാത്ത ശരീരം. ഇരുനിറം.
മാലിനി:
ഒരു കോളേജുകുമാരിയുടെ ആകൃതിയും പ്രകൃതിയും വിട്ടുമാറീട്ടില്ല. സുന്ദരിയാണു്. അല്പമൊരു തണ്ടും കൂസലില്ലായ്മയും ഉണ്ടു്. നവീന പരിഷ്കാരങ്ങൾ മുഴുവനും ഒത്തിണങ്ങിയ വേഷവും നടപ്പും.
പ്രഭാകരൻ:
പാലയ്ക്കൽ വീട്ടിലെ ഏക സന്താനം. മീനാക്ഷിഅമ്മയുടെ അനുജത്തിയുടെ മകൻ. അമ്മ വളരെ ചെറുപ്പത്തിലേ മരിച്ചു. താലോലിച്ചു വളർത്തിയതുകൊണ്ടു് തന്റേടം കുറഞ്ഞ ശീലമാണു്. കോളേജു വിദ്യാഭ്യാസം കഴിഞ്ഞു വീട്ടിൽ ഇരിപ്പാണു്.
കൃഷ്ണമേനോൻ:
പ്രഭാകരന്റെ അച്ഛൻ. ഭാര്യ മരിച്ചു ശേഷം വിവാഹം കഴിക്കാതെ ജീവിക്കുകയാണു്. അദൃശ്യമായ വേദനകൾ തിന്നൊടുക്കുന്ന മുഖഭാവം. പ്രായത്തേക്കാൾ അവശതതോന്നിക്കുന്ന ശരീരപ്രകൃതി. ശാന്തനും ദയാലുവുമാണു്.
വേലായുധൻനായർ:
ചെറുപ്പം മുതലേ പാലയ്ക്കൽ വീട്ടിലെ കാര്യസ്ഥൻ. വെപ്പുകാരനായി വന്നുചേർന്നു. വേലക്കാരിയെ സംബന്ധം വെച്ചു്, ഒരു കുട്ടിക്കച്ഛനായി, ക്രമേണ വെപ്പുപണിയിൽനിന്നു ക്ളാസ്സുകയറ്റം സമ്പാദിക്കുകയും പാലയ്ക്കൽ വീട്ടിലെ ഒന്നാം കാര്യസ്ഥനായിത്തീരുകയും ചെയ്തു.
നാണിക്കുട്ടി:
കാര്യസ്ഥന്റെ മകൾ. പാവപ്പെട്ടൊരു പെൺകുട്ടി. അത്യാവശ്യം വീട്ടുജോലികൾ ചെയ്യുന്നതിനു് പുറമെ മീനാക്ഷി അമ്മയുടെ ശുശ്രൂഷകൾ മുഴുവൻ നിർവഹിക്കുകയും ചെയ്യുന്നു.
Colophon
Title: Prasavikkātta amma (ml: പ്രസവിക്കാത്ത അമ്മ).
Author(s): Thikkodiyan.
First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.
Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.
Date: August 12, 2022.
Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.
Cover: Self portrait, an oil on canvas painting by Anne Marie Busschers . The image is taken from Wikimedia Commons and is gratefully acknowledged.
Production history:Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.
Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.