SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-10-02-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ബ­ലാർ­ഷാ–നാ­ഗ­പ്പൂർ റോഡിൽ ജാം എ­ന്നൊ­രു സ്ഥ­ല­മു­ണ്ടു്. അ­വി­ടെ­യു­ള്ള ഒരു ല­ഘു­ഭ­ക്ഷ­ണ­ശാ­ല­യി­ലി­രു­ന്നു മ­ഹാ­രാ­ഷ്ട്ര­ക്കാ­ര­ന്റെ ചായ കു­ടി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ട­യിൽ ഞാൻ എന്റെ പ­രി­ച­യ­ക്കാ­ര­നാ­യ ആ­ത്മ­ച­ര­നോ­ടു ചോ­ദി­ച്ചു: “ഈ ജീ­വി­ത­ത്തി­ന്റെ അർ­ത്ഥ­മെ­ന്താ­ണു്?” ആ ചോ­ദ്യ­ത്തി­നു ചാ­യ­യു­ടെ സ­വി­ശേ­ഷ­ത­യാ­യി­രു­ന്നു കാരണം. ന­മ്മ­ളെ­പ്പോ­ലെ വെ­ള്ളം തി­ള­പ്പി­ച്ചു് ചാ­യ­പ്പൊ­ടി­യി­ട്ടു് പാലും പ­ഞ്ചാ­ര­യും ചേർ­ത്ത­ല്ല അ­വി­ടെ­യു­ള്ള­വർ ചാ­യ­യു­ണ്ടാ­ക്കു­ക. വെ­ള്ള­വും പാലും തേ­യി­ല­യും പ­ഞ്ചാ­ര­യും ഒ­രു­മി­ച്ചു­ചേർ­ത്തു സ്റ്റൗ­വിൽ­വ­ച്ചു തി­ള­പ്പി­ക്കും. തി­ള­ച്ചു­മ­റി­യു­ന്ന ആ കൊ­ഴു­ത്ത ദ്രാ­വ­കം ടം­ബ്ല­റിൽ ഒ­ഴി­ച്ചു മുൻ­പിൽ വ­ച്ചു­ത­രും. അതു ത­ണു­ത്താ­ലും ഒ­രു­തു­ള്ളി­പോ­ലും കു­ടി­ക്കാ­നാ­വി­ല്ല. പ­ഞ്ചാ­ര­യു­ണ്ടെ­ങ്കി­ലും അ­ത്ര­യ്ക്കു ക­യ്പാ­ണ­തി­നു്. മ­ഹാ­നാ­യ നോ­വ­ലി­സ്റ്റ് പ്രൂ­സ്ത് ഒരു കഷണം കെ­യ്ക്കെ­ടു­ത്തു ചാ­യ­യിൽ മു­ക്കി വാ­യ്ക്ക­ക­ത്തേ­ക്കു് ഇ­ട്ട­പ്പോൾ ഭൂ­ത­കാ­ല­സ്മ­ര­ണ­ക­ളു­ടെ പ്ര­വാ­ഹ­മു­ണ്ടാ­യി­ല്ലേ? അ­തു­പോ­ലെ മ­ഹാ­രാ­ഷ്ട്ര­ക്കാ­ര­ന്റെ ചാ­യ­യു­ടെ ച­വർ­പ്പു് ജീ­വി­ത­ത്തി­ന്റെ ച­വർ­പ്പി­ലേ­ക്കു് എന്നെ കൊ­ണ്ടു­ചെ­ന്നു. പ­രി­ച­യ­ക്കാ­രൻ മ­റു­പ­ടി­യൊ­ന്നും പ­റ­യാ­തെ താ­നോ­ടി­ച്ചി­രു­ന്ന കാ­റി­ന്റെ അ­ടു­ത്തേ­ക്കു ന­ട­ന്നു. റേ­ഡി­യേ­റ്റർ തു­റ­ന്നു. ഫാൻ, ഫാൻ­ബെൽ­റ്റ്, കാർ­ബു­റെ­റ്റർ ഇ­വ­യൊ­ക്കെ തോ­ട്ടു­നോ­ക്കി. എ­ഞ്ചി­ന്റെ ആ ഭാ­ഗ­ങ്ങൾ ക­ണ്ട­പ്പോൾ എ­നി­ക്കു് ജീ­വി­ത­ത്തി­ന്റെ അർ­ത്ഥം മ­ന­സ്സി­ലാ­യി­ല്ലെ­ങ്കി­ലും സ്വ­ഭാ­വം മ­ന­സ്സി­ലാ­യി. ഓരോ യ­ന്ത്ര­ഭാ­ഗം­പോ­ലെ മ­നു­ഷ്യ­ജീ­വി­ത­വും വി­വി­ധ­ഭാ­ഗ­ങ്ങ­ളാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. വ്യ­ക്തി­ക­ളൊ­ക്കെ വി­ഭി­ന്നർ. അ­വ­രു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളെ­ല്ലാം വ്യ­ത്യ­സ്ത­ങ്ങൾ. മേശ, കസേര, പു­സ്ത­കം, പേന ഇ­വ­യ്ക്കു വി­ഭി­ന്ന­ത­യു­ണ്ടു്. ഒരു മ­ണൽ­ത്ത­രി വേ­റൊ­രു മ­ണൽ­ത്ത­രി­യിൽ­നി­ന്നു വി­ഭി­ന്നം. ജീ­വി­ത­ത്തി­ന്റെ ഈ സ്വ­ഭാ­വ സ­വി­ശേ­ഷ­ത സാ­ഹി­ത്യ­ത്തി­ലും കാണാം. കു­മാ­ര­നാ­ശാ­ന്റെനളിനി’ വേ­ദാ­ന്ത­വി­ഷ­യ­ക­മാ­യ കാ­വ്യം. അ­ദ്ദേ­ഹ­ത്തി­ന്റെ ‘കരുണ’ ബു­ദ്ധ­മ­ത­സം­ബ­ന്ധി­യാ­യ കൃതി ‘ദു­ര­വ­സ്ഥ’ ജാ­തി­ധ്വം­സ­ന­പ­ര­മാ­യ കാ­വ്യം. എസ്. കെ. പൊ­റ്റെ­ക്കാ­ട്ടു് ജീ­വി­ത­ത്തി­ന്റെ കാ­ല്പ­നി­ക­ത­യെ വ്യ­വ­ച്ഛേ­ദി­ക്കു­ന്നു. തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള അ­തി­ന്റെ യാ­ഥാർ­ത്ഥ്യ­ത്തെ വേർ­തി­രി­ച്ചു കാ­ണി­ക്കു­ന്നു. ജീ­വി­തം ഒ­രു­ത­ര­ത്തി­ലു­ള്ള വി­ഭ­ജ­ന­മാ­ണ്… ഞങ്ങൾ ര­ണ്ടു­പേ­രും കാ­റിൽ­ക്ക­യ­റി യാ­ത്ര­തു­ടർ­ന്നു. വി­നോ­ബ­ഭാ­വെ താ­മ­സി­ച്ചി­രു­ന്ന സ്ഥ­ല­ത്തേ­ക്കു തി­രി­യു­ന്ന വ­ഴി­യി­ലെ­ത്തി. വി­ജ­ന­പ്ര­ദേ­ശം. ഒന്നോ രണ്ടോ മ­രം­മാ­ത്രം കാണാം. അവിടെ പാ­ത­യ്ക്ക­രി­കിൽ ഒരു സ്ക്കൂ­ട്ടർ ത­കർ­ന്നു കി­ട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. പക്ഷേ, ആ യ­ന്ത്ര­ത്തി­ന്റെ ഒരു ഭാ­ഗ­വും വേർ­തി­രി­ച്ചു­കാ­ണാൻ ക­ഴി­ഞ്ഞി­ല്ല. പെ­ട്രോൾ ഒ­ഴി­ച്ചു തീ­ക­ത്തി­ച്ച­തു­പോ­ലു­ണ്ടു്. ആ യ­ന്ത്ര­ക­ങ്കാ­ളം നോ­ക്കി­ക്കൊ­ണ്ടു് ഞങ്ങൾ സ്വ­ല്പ­നേ­രം നി­ന്ന­പ്പോൾ ഞാൻ ഇ­ന്ന­ത്തെ സാ­ഹി­ത്യ­ത്തി­ന്റെ അ­വ­സ്ഥ­യെ­ക്കു­റി­ച്ചു ചി­ന്തി­ക്കു­ക­യാ­യി. ജീ­വി­ത­ത്തെ ഇ­തു­പോ­ലെ അ­ടി­ച്ചു­പൊ­ടി­ക്കു­ക­യോ തീ­ക­ത്തി­ക്കു­ക­യോ ചെ­യ്യു­ക­യാ­ണ­ല്ലോ ലോ­ക­മെ­മ്പാ­ടു­മു­ള്ള നവീന സാ­ഹി­ത്യ­കാ­ര­ന്മാർ. ഫാനും ഫാൻ­ബെൽ­റ്റും കാർ­ബു­റെ­റ്റ­റും ഇ­രി­ക്കേ­ണ്ടി­ട­ത്തി­രു­ന്നു പ്ര­വർ­ത്തി­ക്കു­മ്പോൾ എ­ഞ്ചിൻ പ്ര­വർ­ത്തി­ക്കു­ന്നു. ച­ക്ര­ങ്ങൾ ഉ­രു­ളു­ന്നു. കാ­റി­ന്റെ ഓരോ ഭാ­ഗ­വും അ­തി­ന്റെ ആന്തര “ചൈ­ത­ന്യ”ത്തോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. ഈ ബ­ന്ധ­മി­ല്ല ത­കർ­ന്ന സ്ക്കൂ­ട്ട­റി­ന്റെ ഭാ­ഗ­ങ്ങൾ­ക്കു്. അ­തു­കൊ­ണ്ടു് അവ യോ­ജി­പ്പി­ച്ചു­വ­ച്ചാ­ലും സ്ക്കൂ­ട്ടർ ആ­വു­ക­യി­ല്ല. ആ­യാ­ലും അതു പ്ര­വർ­ത്തി­ക്കി­ല്ല. നവീന സാ­ഹി­ത്യ­ത്തി­ലെ ജീ­വി­താ­വി­ഷ്ക­ര­ണം ഇ­തു­പോ­ലെ ത­കർ­ന്നു കി­ട­ക്കു­ന്നു… ഞങ്ങൾ മു­ന്നോ­ട്ടു­പോ­യി. മ­ദ്ധ്യാ­ഹ്നം സാ­യാ­ഹ്ന­മാ­യി. സാ­യാ­ഹ്നം രാ­ത്രി­യാ­യി. ഒരു ഗ്രാ­മം. അ­തി­ന്റെ മു­ക­ളിൽ പൂർ­ണ്ണ­ച­ന്ദ്രൻ. എ­ന്തൊ­രു നി­ശ്ശ­ബ്ദ­ത. ഒ­രി­ല­പോ­ലും വീ­ഴു­ന്നി­ല്ല. മ­ര­മു­ണ്ടാ­യി­ട്ടു­വേ­ണ്ടേ ഇ­ല­വീ­ഴാൻ. ഒരു കാ­ലൊ­ച്ച കേൾ­ക്കാൻ. നി­ശ്ശ­ബ്ദ­ത ഭ­യ­ജ­ന­ക­മാ­യ­പ്പോൾ ഞാൻ പ­റ­ഞ്ഞു: ‘ന­മു­ക്കു പോകാം’. അ­ദ്ദേ­ഹം കാർ സ്റ്റാർ­ട്ട്ചെ­യ്തു. അതു വേ­ഗ­ത്തിൽ പൊ­യ്ക്കൊ­ണ്ടി­രു­ന്നു. ശൂ­ന്യ­മാ­യ ജീ­വി­ത­ത്തിൽ ഹ­ത­ഭാ­ഗ്യ­രാ­യ നമ്മൾ നീ­ങ്ങു­ന്ന­തു­പോ­ലെ.

മാ­ന്ത്രി­ക­ത്വ­മി­ല്ല
images/IsadoraDuncan4.jpg
ഇസഡോറ ഡങ്കൻ

അ­മേ­രി­ക്ക­യി­ലെ നർ­ത്ത­കി­യാ­യി­രു­ന്ന ഇസഡോറ ഡ­ങ്ക­ന്റെ (Isadora Duncan, 1878–1929) ആ­ത്മ­ക­ഥ­യിൽ ഫ്ര­ഞ്ച് പ്ര­തി­മാ­നിർ­മ്മാ­താ­വു് റൊ­ദ­ങ്ങി നെ (Rodin, 1840–1917) അവർ ക­ണ്ട­തു വി­വ­രി­ക്കു­ന്ന ഒരു ഭാ­ഗ­മു­ണ്ടു്: “ഒ­ടു­വിൽ അ­ദ്ദേ­ഹം കു­റ­ച്ചു ക­ളി­മ­ണ്ണെ­ടു­ത്തു് ഉ­ള്ളം­കൈ­ക്ക­ക­ത്തു­വ­ച്ചു് അ­മർ­ത്തി. അതു ചെ­യ്ത­പ്പോൾ അ­ദ്ദേ­ഹം പ്ര­യാ­സ­പ്പെ­ട്ടു ശ്വ­സി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. തി­ള­ക്ക­മാർ­ന്ന ചൂ­ള­യിൽ­നി­ന്നെ­ന്ന­പോ­ലെ അ­ദ്ദേ­ഹ­ത്തിൽ­നി­ന്നു് ആ­വി­യൊ­ഴു­കി. ഏ­താ­നും നി­മി­ഷ­ങ്ങൾ­ക്ക­കം അ­ദ്ദേ­ഹം ഒരു സ്ത്രീ­സ്ത­നം നിർ­മ്മി­ച്ചു. അതു് അ­ദ്ദേ­ഹ­ത്തി­ന്റെ വി­ര­ലു­കൾ­ക്കു താ­ഴെ­ക്കി­ട­ന്നു തു­ടി­ച്ചു”. ഇനി ഇം­ഗ്ലീ­ഷ് ത­ന്നെ­യാ­ക­ട്ടെ. എന്റെ വി­ക­ല­മാ­യ തർ­ജ്ജ­മ എ­ന്തി­നു് സൗ­ന്ദ­ര്യ­ത്തെ വൈ­രൂ­പ്യ­മാ­ക്കു­ന്നു?” “He ran his hands over my neck, breast, stroked my arms and ran his hands over my hips, my bare legs and feet. He began to knead my whole body as if it were clay, while from him emanated heat that scorched and melted me. My whole desire was to yield to him my entire being and… ” (My Life, Isadora Duncan).

ആ­ശ­യ­ത്തെ ആശയം കൊ­ണ്ടാ­ണു നേ­രി­ടേ­ണ്ട­തു്. അ­ല്ലാ­തെ വി­മർ­ശ­ക­നെ മ­ദ്യ­പ­നെ­ന്നും, ക­ഞ്ചാ­വു പു­ക­യ്ക്കു­ന്ന­വ­നെ­ന്നും വി­ളി­ക്കു­ക­യ­ല്ല. അ­ങ്ങ­നെ വി­ളി­ച്ചാൽ ചിലർ അതേ നാ­ണ­യ­ത്തിൽ മ­റു­പ­ടി നൽ­കി­യെ­ന്നു­വ­രും. അതിലെ ഗർ­ഹ­ണീ­യ­ങ്ങ­ളാ­യ ആ­ശ­യ­ങ്ങൾ ബ­ഹു­ജ­ന­മ­ദ്ധ്യ­ത്തിൽ പ്ര­ച­രി­ക്കും. കു­റെ­പ്പേ­രെ­ങ്കി­ലും അതു വി­ശ്വ­സി­ക്കു­ക­യും ചെ­യ്യും. അ­തു­കൊ­ണ്ടു്, ആരും മ­റ്റൊ­രാ­ളെ ‘വ്യ­ക്തി­പ­ര­മാ­യി’ ആ­ക്ഷേ­പി­ക്ക­രു­തു്.

റൊദങ് ക­ളി­മ­ണ്ണു് ഉ­ള്ള­ങ്കൈ­യിൽ വ­ച്ചു­രു­ട്ടി തു­ടി­ക്കു­ന്ന മു­ല­യു­ണ്ടാ­ക്കി­യ­തും ജീ­വ­നു­ള്ള ഇ­സ­ഡോ­റ­യു­ടെ ശ­രീ­ര­ത്തെ തടവി കൂ­ടു­തൽ സ­ജീ­വ­മാ­ക്കി­യ­തും ക­ലാ­പ്ര­വർ­ത്ത­ന­മാ­ണു്. ഓരോ ഇമേജ് അ­ല്ലെ­ങ്കിൽ ബിംബം നിർ­മ്മി­ക്കു­ക­യാ­ണു് ക­ലാ­കാ­ര­ന്മാർ. ടാ­ഗോ­റി ന്റെ “ച­ന്ദ്ര­ക്ക­ല” എന്ന കാ­വ്യ­സ­മാ­ഹാ­ര­ത്തി­ലെ ഒരു ശിശു അ­തി­ന്റെ അ­മ്മ­യോ­ടു് “അമ്മേ ഞാ­നെ­വി­ടെ­നി­ന്നു വന്നു”? അമ്മ എവിടെ നി­ന്നാ­ണു് എന്നെ എ­ടു­ത്ത­തു?” എന്നു ചോ­ദി­ക്കു­ന്നു. അ­തി­നു് അമ്മ നൽ­കു­ന്ന മ­റു­പ­ടി: “ഓമനേ, എന്റെ ഹൃ­ദ­യ­ത്തി­ന്റെ അ­ഭി­ലാ­ഷ­മാ­യി നീ അതിൽ ഒ­ളി­ച്ചി­രു­ന്നു. എന്റെ ബാ­ല്യ­കാ­ല വി­നോ­ദ­ങ്ങ­ളി­ലെ പാ­വ­ക­ളിൽ നീ­യു­ണ്ടാ­യി­രു­ന്നു. എല്ലാ പ്ര­ഭാ­ത­ങ്ങ­ളി­ലും ഞാൻ ക­ളി­മ­ണ്ണു­കൊ­ണ്ടു് എന്റെ ദേ­വ­ത­യു­ടെ രൂ­പ­മു­ണ്ടാ­ക്കി­യ­പ്പോൾ നി­ന്നെ ഞാൻ സൃ­ഷ്ടി­ക്കു­ക­യും ഇ­ല്ലാ­താ­ക്കു­ക­യും ചെ­യ്തു. എന്റെ വ­ര­ദേ­വ­ത­യോ­ടൊ­രു­മി­ച്ചു നീ­യു­ണ്ടാ­യി­രു­ന്നു. ആ ദേ­വ­ത­യെ ആ­രാ­ധി­ച്ച ഞാൻ നി­ന്നെ ആ­രാ­ധി­ക്കു­ക­യാ­യി­രു­ന്നു”. ക­ളി­മ­ണ്ണി­ലൂ­ടെ സ്പ­ന്ദി­ക്കു­ന്ന അ­വ­യ­വ­ത്തെ സാ­ക്ഷാ­ത്ക­രി­ക്കു­ക, ദേ­വ­ത­യു­ടെ രൂ­പ­വ­ത്ക്ക­ര­ണ­ത്തി­ലൂ­ടെ സ്വ­ന്തം അ­ഭി­ലാ­ഷ­ത്തെ സാ­ക്ഷാ­ത്ക­രി­ക്കു­ക ഇ­താ­ണു് ക­ലാ­പ്ര­വർ­ത്ത­നം.

ദൗർ­ഭാ­ഗ്യ­ത്താൽ ക­ല­യു­ടെ ഈ മാ­ന്ത്രി­ക­ത്വം വെ­ട്ടൂർ രാ­മൻ­നാ­യ­രു ടെ “ആ­ത്മാ­ഹു­തി” എന്ന ചെ­റു­ക­ഥ­യിൽ കാ­ണാ­നി­ല്ല. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ഊ­ണു­ക­ഴി­ക്കു­ന്ന വേ­ള­യിൽ ഒ­രു­ത്തൻ പ­തി­വാ­യി ഒരു കാ­ക്ക­യ്ക്കു് പ­പ്പ­ട­വും ചോറും കൊ­ടു­ത്തി­രു­ന്നു. അയാൾ ആ വീ­ട്ടിൽ­നി­ന്നു പോ­യ­പ്പോൾ വേ­റൊ­രാൾ അവിടെ താ­മ­സ­മാ­യി. കാക്ക അ­യാ­ളെ­യും ശ­ല്യ­പ്പെ­ടു­ത്തി­യ­പ്പോൾ തോ­ക്കെ­ടു­ത്തു് ഒരാൾ അതിനെ വെ­ടി­വ­ച്ചു കൊ­ന്നു. ക­ഥ­യു­ടെ ദോ­ഷ­മെ­ന്തെ­ന്നു് മുൻ­പു­ള്ള ഖ­ണ്ഡി­ക­ക­ളിൽ ഞാൻ സൂ­ചി­പ്പി­ച്ചു­ക­ഴി­ഞ്ഞു. അ­തു­കൊ­ണ്ടു് ഒരു ഇം­ഗ്ലീ­ഷ് വാ­ക്യം­കൂ­ടി ആ­യി­ക്കൊ­ള്ള­ട്ടെ. The whole story is boring.

ബഹൂനി മേ വ്യ­തീ­താ­നി ജ­ന്മാ­നി ത­വ­ചാർ­ജു­ന

താ­ന്യ­ഹം വേദ സർ­വാ­ണി ന ത്വം വേത്ഥ പ­ര­ന്ത­പ

(ഭ­ഗ­വ­ദ്ഗീ­ത. 4–5)

(അർ­ജ്ജു­ന, ഞാനും നീയും പല ജ­ന്മ­ങ്ങ­ളി­ലൂ­ടെ ക­ട­ന്നു­പോ­യി. എ­നി­ക്കു് അ­വ­യെ­ല്ലാം ഓർ­മ്മ­യു­ണ്ടു്. നി­ന­ക്കു് ഓർ­മ്മ­യി­ല്ല­താ­നും.)

അ­ബോ­ധ­മ­ന­സ്സിൽ കി­ട­ക്കു­ന്ന പൂർ­വ­കാ­ലാ­നു­ഭ­വ­ങ്ങ­ളെ വർ­ത്ത­മാ­ന­കാ­ല­ത്തെ അ­നു­ഭ­വ­ങ്ങ­ളു­മാ­യി കൂ­ട്ടി­യി­ണ­ക്കി മ­നോ­ഹ­ര­മാ­യി ആ­വി­ഷ്ക­രി­ക്കു­മ്പോൾ ക­ലാ­കാ­രൻ ശ്രീ­കൃ­ഷ്ണ­നെ­പ്പോ­ലെ­യാ­കു­ന്നു. അതിനു ക­ഴി­വി­ല്ലെ­ങ്കിൽ അ­യാ­ളൊ­രു സാ­ധാ­ര­ണ മ­നു­ഷ്യൻ.

ജ­ലാ­ശ­യ­ത്തി­ലെ നി­ലാ­വു്

പാ­ട­ത്തു നെ­ന്മ­ണി കൊ­ത്തി­പ്പ­റ­ക്കു­ന്ന

മാ­ട­പ്പി­റാ­ക്ക­ളെ നോ­ക്കി­നോ­ക്കി

മാ­ന­ഞ്ചും ക­ണ്ണി­യാ­ളാ­ന­ന്ദ­സ്ത­ബ്ധ­യാ­യ്

മാ­ന­വും നോ­ക്കി­നി­ന്നീ­ടും­നേ­രം

ഞാ­ന­രി­ക­ത്ത­ണ­ഞ്ഞ­ഞ്ചാ­റു പൂവവൾ

കാ­ണാ­തെ മ­ന്ദ­മ­പ­ഹ­രി­ച്ചാൽ

‘ആട്ടെ’യെ­ന്നു­ള്ളൊ­രു വാ­ക്കിൽ പരിഭവ

മാ­ക്കി­യ­വൾ നിൽ­ക്കും മൗ­ന­മാ­യി;

എങ്കിലുമന്നുഞാനോർത്തതില്ലോമലാ-​

ളെൻ ക­രൾ­ത്താ­രു ക­വർ­ന്ന കാ­ര്യം!

എന്ന വരികൾ ഉ­റ­ക്കെ വാ­യി­ക്കു­മ്പോൾ അ­വ­യി­ലെ ചി­ന്ത­കൾ സർ­വ­സാ­ധാ­ര­ണ­ങ്ങ­ളാ­ണെ­ങ്കി­ലും എ­നി­ക്കെ­ന്തോ ആ­ഹ്ലാ­ദാ­നു­ഭൂ­തി. വി­ദേ­ശ­യാ­ത്ര­യി­ലെ മ­രു­ഭൂ­മി­ക­ളും വൃ­ക്ഷ­ര­ഹി­ത­ങ്ങ­ളാ­യ സ­മ­ത­ല­പ്ര­ദേ­ശ­ങ്ങ­ളും ക­ണ്ടു­ക­ണ്ടു മ­ടു­ത്ത ഞാൻ കേ­ര­ള­ക്ക­ര­യി­ലേ­ക്കു പ്ര­വേ­ശി­ച്ചു് ഇ­വി­ടു­ത്തെ പ­ച്ച­പി­ടി­ച്ച പ്ര­ദേ­ശ­ങ്ങ­ളും തെ­ങ്ങിൻ­തോ­പ്പു­ക­ളും കാ­ണു­മ്പോൾ ഉൾ­ക്കു­ളി­ര­നു­ഭ­വി­ക്കു­ന്നു. അതിനു തു­ല്യ­മാ­യ അ­നു­ഭൂ­തി­യാ­ണു് ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള യുടെ ഈ കാ­വ്യം ഉ­ള­വാ­ക്കു­ക. ഓ­ണ­ക്കാ­ല­ത്തു് ഊ­ഞ്ഞാ­ലാ­ടു­ന്ന പ്രി­യ­ത­മ­യു­ടെ അ­ഴി­ഞ്ഞു­ല­ഞ്ഞ ത­ല­മു­ടി­യിൽ നി­ലാ­വു് മു­ല്ല­പ്പൂ­മാ­ല ചാർ­ത്തു­ന്ന­തു­ക­ണ്ടു്, ച­ന്ദ്രി­ക വീണു് അ­വ­ളു­ടെ മുഖം കൂ­ടു­തൽ ചേ­തോ­ഹ­ര­മാ­കു­ന്ന­തു ദർ­ശി­ച്ചു് പ്രി­യ­ത­മൻ ‘ഞാനും അവളും ഒ­ന്നു്’ എന്നു ക­രു­തു­മ്പോൾ ഉ­ണ്ടാ­കു­ന്ന അ­നു­ഭൂ­തി­ക്കു സ­ദൃ­ശ­മാ­യ അ­നു­ഭൂ­തി.

ഇ­തു­ത­ന്നെ­യാ­ണു് ച­ങ്ങ­മ്പു­ഴ യുടെ, താ­ഴെ­ച്ചേർ­ക്കു­ന്ന വ­രി­ക­ളും ഉ­ള­വാ­ക്കു­ക:

അ­ന്ന­ത്തെ രാ­ത്രി­യു­മാ­ന­ദീ­തീ­ര­വും

മ­ന്ദ­ഹ­സി­ക്കു­ന്ന പൂ­നി­ലാ­വും

വി­ണ്ണി­നു രോ­മാ­ഞ്ച­മു­ണ്ടാ­യ രീ­തി­യിൽ

മ­ന്ദ­ഹ­സി­ക്കു­ന്ന താ­ര­ക­ളും

പ­ച്ചി­ല­ച്ചാർ­ത്തി­നെ­പ്പ­യ്യെ­ച്ച­ലി­പ്പി­ച്ചു

പി­ച്ച­വ­ച്ചെ­ത്തു­ന്ന കൊ­ച്ചു­കാ­റ്റും

ഓരോരോ വ­ല്ലി­കൾ പൂ­ത്തു പൂ­ത്തെ­മ്പാ­ടു

മോളം തു­ളു­മ്പും പ­രി­മ­ള­വും

നാ­ണം­കു­ണു­ങ്ങി­ക്കൊ­ണ്ടെ­ന്നോ­ടു ചേർന്നമർ-​

ന്നാ­ന­നം താ­ഴ്ത്തി­യി­രു­ന്നു നീയും.

(ശ്മ­ശാ­ന­ത്തി­ലെ തുളസി—വ്യ­തി­യാ­നം)

ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള­യും ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള­യും സൃ­ഷ്ടി­ക്കു­ന്ന ലോകം അ­വ­രെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം യ­ഥാർ­ത്ഥ­മാ­യി­രി­ക്കാം. പക്ഷേ, ന­മു­ക്കു് അവ യ­ഥാർ­ത്ഥ­മ­ല്ല. എ­ങ്കി­ലും ക­വി­ക­ളു­ടെ പ്രാ­ഗൽ­ഭ്യം­കൊ­ണ്ടു് ന­മു­ക്കു് അവ യ­ഥാർ­ത്ഥ­മാ­യി ഭ­വി­ക്കു­ന്നു. നമ്മൾ ആ ലോ­ക­ത്തു് ജീ­വി­ക്കു­ന്ന­താ­യി തോ­ന്നു­ന്നു. “പെൺ­കു­ട്ടി­കൾ­ക്കു പ്രേ­മ­ബ­ന്ധ­ങ്ങൾ ക്ഷ­ണി­ക­ങ്ങ­ളാ­ണു്. ഒന്നു ത­കർ­ന്നാൽ അവർ വേ­റൊ­ന്നി­നു പോ­കു­ന്നു”. ആ­രെ­ങ്കി­ലും പ­റ­ഞ്ഞു­കേ­ട്ടാൽ ‘ശരി’ എന്നു നമ്മൾ സ­മ്മ­തം­മൂ­ളി­യെ­ന്നു വരും. എ­ന്നാൽ അതു ന­മ്മു­ടെ ഹൃ­ദ­യ­ത്തി­ലേ­ക്കു ക­ട­ക്കു­ന്നി­ല്ല. വൈ­ലോ­പ്പി­ള്ളി.

“ക­ന്യ­മാർ­ക്കു ന­വാ­നു­രാ­ഗ­ങ്ങൾ

ക­മ്ര­ശോ­ണ സ്ഫ­ടി­ക­വ­ള­കൾ

ഒ­ന്നു­പൊ­ട്ടി­യാൽ മ­റ്റൊ­ന്നു്”.

എ­ന്നെ­ഴു­തു­മ്പോൾ ആ വരികൾ സൃ­ഷ്ടി­ക്കു­ന്ന ലോ­ക­ത്തി­ലെ ആ­ളു­ക­ളാ­യി നമ്മൾ മാ­റു­ന്നു. ഇ­താ­ണു് സാ­ഹി­ത്യ­ത്തി­ന്റെ ശക്തി. ഈ ശ­ക്തി­വി­ശേ­ഷം ‘രക്ഷ, രക്ഷ’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ മു­ണ്ടൂർ സേ­തു­മാ­ധ­വ­നെ അ­നു­ഗ്ര­ഹി­ച്ചി­രി­ക്കു­ന്നു. (ക­ലാ­കൗ­മു­ദി) ഭാ­ര്യ­യു­ടെ നിർ­ബ­ന്ധം­കൊ­ണ്ടു് രാ­മേ­ശ്വ­ര­ത്തു തൊഴാൻ പോ­കു­ന്ന ഭർ­ത്താ­വു്. അ­വ­രു­ടെ മകൾ. തീ­വ­ണ്ടി­കാ­ത്തു് പ്ലാ­റ്റ്ഫോ­മിൽ ഇ­രി­ക്കു­മ്പോൾ പൂർ­വ­കാ­ല­ത്തെ ഒരു പ്രേ­മ­ബ­ന്ധം അ­യാൾ­ക്കു് ഓർ­മ്മ­വ­രു­ന്നു. ആ ബ­ന്ധ­മു­ണ്ടാ­യി­രു­ന്ന കാ­ല­യ­ള­വി­ലെ ആ­ഹ്ലാ­ദ­മെ­വി­ടെ? ഇ­ന്ന­ത്തെ ജീ­വി­ത­ത്തി­ന്റെ വൈ­ര­സ്യ­മെ­വി­ടെ? “പ്ര­ഭാ­ത­ത്തിൽ ശ­യ­നീ­യ­ത്തി­ലെ­ഴു­ന്നേ­റ്റി­രു­ന്നു ത­ലേ­ദി­വ­സം കൊ­ഴി­ഞ്ഞു­വീ­ണ പൂ­ക്ക­ളു­ടെ ഇ­ത­ളു­കൾ എ­ണ്ണി­നോ­ക്കു­ന്ന” വ്യ­ക്തി­യെ­പ്പോ­ലെ അയാൾ പൂർ­വ­കാ­ല­സ്മൃ­തി­ക­ളാ­കു­ന്ന റോ­സാ­ദ­ല­ങ്ങൾ എ­ണ്ണി­നോ­ക്കു­ന്നു. അ­പ്പോൾ വി­കാ­രം കൂ­ടു­തൽ പ്ര­വ­ഹി­ക്കും. അ­ങ്ങ­നെ ന­ഷ്ട­പ്പെ­ട്ട കാ­ല­ത്തെ അയാൾ ഭാ­വ­നാ­ത്മ­ക­മാ­യി സാ­ക്ഷാ­ത്ക­രി­ക്കു­ന്നു. ഭാ­ര്യ­യു­ടെ നിർ­ബ്ബ­ന്ധ­ത്താൽ, വി­ശ്വാ­സം നന്നേ കു­റ­ഞ്ഞ അയാൾ കടലിൽ മു­ങ്ങി നി­വർ­ന്നി­ട്ടും ആ പഴയ ലോ­ക­ത്തി­ന്റെ ഉൺമ ന­ഷ്ട­പ്പെ­ട്ടു പോ­കു­ന്നി­ല്ല. അ­യാ­ളോ­ടൊ­പ്പം അ­വി­ടെ­ച്ചെ­ല്ലാൻ വാ­യ­ന­ക്കാ­രാ­യ ന­മ്മൾ­ക്കും അ­ഭി­ലാ­ഷം. ജ­ലാ­ശ­യ­ത്തിൽ വീണ നി­ലാ­വു­പോ­ലെ സ­മ­കാ­ലി­ക­ജീ­വി­ത­ത്തിൽ ന­ഷ്ട­പ്പെ­ട്ട ജീ­വി­തം വ­ന്നു­വീ­ഴു­ന്നു. ര­ണ്ടും ഒ­ന്നാ­യി­ത്തീ­രു­ന്നു. മ­നോ­ഹ­ര­മാ­യ ക­ഥ­യാ­ണു് മു­ണ്ടൂർ സേ­തു­മാ­ധ­വ­ന്റേ­തു്.

യേ­ശു­ദാ­സ്

കു­ങ്കു­മം വാ­രി­ക­യിൽ, ഗാ­യ­ക­നാ­യ യേ­ശു­ദാ­സ് ഏ­താ­ണ്ടു് രണ്ടു കോ­ള­ത്തോ­ളം എ­ന്നെ­ക്കു­റി­ച്ചു സ­ഭ്യ­മ­ല്ലാ­ത്ത ഭാ­ഷ­യിൽ എ­ഴു­തി­യി­ട്ടു­ണ്ടു്. കോ­പാ­ധി­ക്യ­ത്താൽ അ­ദ്ദേ­ഹം എന്നെ ജേ­ണ­ലി­സ്റ്റ്, ദൂ­ഷ­ണ­മെ­ഴു­തു­ന്ന­വൻ, ‘ക­ലാ­കൗ­മു­ദി’യോടു നന്ദി കാ­ണി­ക്കു­ന്ന­വൻ, കം­സ­വേ­ഷ­ക്കാ­രൻ, ക­ഞ്ഞി­പ്ര­യോ­ക്താ­വു്, ന­ട്ടെ­ല്ലി­ല്ലാ­ത്ത­വൻ എ­ന്നൊ­ക്കെ വി­ളി­ക്കു­ന്നു. ഇ­തി­നും­പു­റ­മേ അ­ദ്ദേ­ഹ­ത്തെ വി­മർ­ശി­ച്ച ഒരു മാ­ന്യ­നെ മ­ദ്യ­ത്തി­നും ക­ഞ്ചാ­വി­നും അ­ടി­മ­യാ­യ എ­ഴു­ത്തു­കാ­രൻ എ­ന്നും മ­റ്റും വി­ശേ­ഷി­പ്പി­ക്കു­ന്നു. യേ­ശു­ദാ­സ് എ­നി­ക്കു നൽകിയ വി­ശേ­ഷ­ണ­ങ്ങ­ളെ­ക്കു­റി­ച്ചു് എ­നി­ക്കൊ­ന്നും പ­റ­യാ­നി­ല്ല. ഇ­രു­പ­തു­വർ­ഷ­മാ­യി ഓരോ ആ­ഴ്ച­യും ഈ കോ­ള­മെ­ഴു­തു­ന്നു ഞാൻ. അതു വാ­യി­ക്കു­ന്ന­വർ ഈ വി­ശേ­ഷ­ണ­ങ്ങൾ ശ­രി­യാ­ണോ അ­ല്ല­യോ എന്നു തീ­രു­മാ­നി­ച്ചു കൊ­ള്ളും. ശ­ബ്ദ­മാ­ധു­ര്യം­കൊ­ണ്ടു ശ്രോ­താ­ക്ക­ളെ ആ­ഹ്ലാ­ദി­പ്പി­ക്കു­ന്ന യേ­ശു­ദാ­സ് അ­ഹ­ങ്കാ­രം കാ­ണി­ക്കു­ന്ന­തു് ശ­രി­യ­ല്ലെ­ന്നു് ഞാൻ എ­ഴു­തി­യ­താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കോ­പാ­ഗ്നി­യെ ജ്വ­ലി­പ്പി­ച്ചു­വി­ട്ട­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­ധർ­മ്മി­ണി ഒരു മാ­സി­ക­യിൽ ആ­ത്മ­ക­ഥ­യു­ടെ മ­ട്ടിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ അ­ന്ത­സ്സാ­ര­ശൂ­ന്യ­ങ്ങ­ളാ­ണെ­ന്നു ഞാൻ അ­ഭി­പ്രാ­യ­പ്പെ­ട്ട­പ്പോൾ ആ കോ­പാ­ഗ്നി ആ­ളി­ക്ക­ത്തു­ക­യാ­യി. അ­തി­ന്റെ ഫ­ല­മാ­ണു് യേ­ശു­ദാ­സി­ന്റെ ഇ­പ്പോ­ഴ­ത്തെ ഹാ­ലി­ള­ക്കം. അ­ദ്ദേ­ഹ­ത്തി­ന്റെ ശ­ബ്ദ­ത്തെ ഞാൻ വാ­ഴ്ത്തി­പ്പ­റ­ഞ്ഞ­തും അ­ദ്ദേ­ഹം പു­റ­ങ്കൈ­കൊ­ണ്ടു ത­ട്ടി­ക്ക­ള­ഞ്ഞി­രി­ക്കു­ന്നു. തി­ക­ഞ്ഞ ആർ­ജ്ജ­വ­ത്തോ­ടെ ഒ­രു­ത്തൻ ഒ­രാ­ളി­നെ­ക്കു­റി­ച്ചു ന­ല്ല­തു പ­റ­ഞ്ഞാൽ അതു് അ­വ­ഗ­ണി­ക്കു­ന്ന­തും പ്ര­ശം­സി­ച്ച­വ­നെ പു­ച്ഛി­ക്കു­ന്ന­തും മ­നു­ഷ്യ­ത്വ­മു­ള്ള­വ­രു­ടെ ല­ക്ഷ­ണ­മ­ല്ല. എ­ങ്കി­ലും ഞാൻ വീ­ണ്ടും പ­റ­യു­ന്നു: യേ­ശു­ദാ­സി­ന്റേ­തു് “സു­വർ­ണ്ണ­ശ­ബ്ദം” ത­ന്നെ­യാ­ണു്. പക്ഷേ, അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം സം­ഗീ­ത­സ­മ്രാ­ട്ടു­ക­ളാ­യ ചെ­മ്പൈ വൈ­ദ്യ­നാ­ഥ­യ്യർ, ചെ­മ്മം­കു­ടി, ഡോ­ക്ടർ ബാ­ല­മു­ര­ളീ­കൃ­ഷ്ണ, എം. എസ്. സു­ബ്ബ­ല­ക്ഷ്മി, സൈഗാൾ, പ­ങ്ക­ജ് മ­ല്ലി­ക് ഇ­വ­രു­ടെ അ­ടു­ത്തെ­ങ്ങും എ­ത്തു­കി­ല്ല. അ­തു­പോ­ക­ട്ടെ, നെ­യ്യാ­റ്റിൻ­ക­ര വാ­സു­ദേ­വ­ന്റെ ഏ­ഴ­യ­ല­ത്തു­പോ­ലും എ­ത്തു­കി­ല്ല. വാ­സു­ദേ­വൻ സം­ഗീ­ത­ത്തി­ന്റെ അ­ധി­ത്യ­ക­യി­ലി­രി­ക്കു­ന്നു; യേ­ശു­ദാ­സ് അ­തി­ന്റെ ഉ­പ­ത്യ­ക­യി­ലും. ഈ ഉ­പ­ത്യ­ക­യിൽ­നി­ന്നു് അ­ധി­ത്യ­ക­യി­ലേ­ക്കു കയറാൻ അ­ദ്ദേ­ഹം ശ്ര­മി­ക്കു­മ്പോൾ വഴുതി താ­ഴെ­വീ­ഴു­ന്നു. അ­പ്പോ­ഴു­ണ്ടാ­കു­ന്ന നൈ­രാ­ശ്യ­വും ദേ­ഷ്യ­വും­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം മാ­ന്യ­ന്മാ­രെ നോ­ക്കി ഉ­പാ­ലം­ഭം ചൊ­രി­യു­ന്ന­തു്. ഞാ­നി­ത്ര­യും എ­ഴു­തി­യ­തു­കൊ­ണ്ടോ ഇനി മ­റ്റു­ള്ള­വർ എ­ഴു­താൻ പോ­കു­ന്ന­തു­കൊ­ണ്ടോ യേ­ശു­ദാ­സി­ന്റെ ശ­കാ­ര­പ്ര­വ­ണ­ത മാ­റു­കി­ല്ല. സ്വ­ഭാ­വം ‘സെ­റ്റാ­യി’പ്പോയ സി­മ­ന്റു പോ­ലെ­യാ­ണു്. അതിലെ കു­മ്മാ­യ­മാ­ണു് അ­ഹ­ങ്കാ­രം. ഉറച്ച സി­മ­ന്റിൽ­നി­ന്നു് കു­മ്മാ­യം വേർ­തി­രി­ച്ചെ­ടു­ക്കു­ന്ന­തെ­ങ്ങ­നെ?

images/BodyWatching.jpg

ആ­ശ­യ­ത്തെ ആ­ശ­യം­കൊ­ണ്ടാ­ണു നേ­രി­ടേ­ണ്ട­തു്. അ­ല്ലാ­തെ വി­മർ­ശ­ക­നെ മ­ദ്യ­പ­നെ­ന്നും ക­ഞ്ചാ­വു പു­ക­യ്ക്കു­ന്ന­വ­നെ­ന്നും വി­ളി­ക്കു­ക­യ­ല്ല. അ­ങ്ങ­നെ വി­ളി­ച്ചാൽ ചിലർ അതേ നാ­ണ­യ­ത്തിൽ മ­റു­പ­ടി നൽ­കി­യെ­ന്നു വരും. അതിലെ ഗർ­ഹ­ണീ­യ­ങ്ങ­ളാ­യ ആ­ശ­യ­ങ്ങൾ ബ­ഹു­ജ­ന­മ­ദ്ധ്യ­ത്തിൽ പ്ര­ച­രി­ക്കും. കു­റെ­പ്പേ­രെ­ങ്കി­ലും അതു വി­ശ്വ­സി­ക്കു­ക­യും ചെ­യ്യും. അ­തു­കൊ­ണ്ടു് ആരും മ­റ്റൊ­രാ­ളെ ‘വ്യ­ക്തി­പ­ര­മാ­യി’ ആ­ക്ഷേ­പി­ക്ക­രു­തു്.

ഇ­വി­ടെ­യാ­ണു് സം­സ്കാ­ര­ത്തെ­ക്കു­റി­ച്ചു പ­റ­യേ­ണ്ട­താ­യി വ­രു­ന്ന­തു്. ജ­രാ­സ­ന്ധ­ന്റെ അ­തി­ഥി­യാ­യി­ട്ടാ­ണു് ഭീമൻ ചെ­ന്ന­തു്. അവർ ത­മ്മിൽ യു­ദ്ധം ചെ­യ്യേ­ണ്ട­താ­യി വന്നു. ആ­യു­ധ­മൊ­ന്നും കൂ­ടാ­തെ എ­ത്തി­യ ഭീ­മ­നു് ജ­രാ­സ­ന്ധൻ തന്റെ ഏ­റ്റ­വും നല്ല ഗദ കൊ­ടു­ത്തു. പി­ന്നീ­ടാ­ണു് യു­ദ്ധം. സാ­യാ­ഹ്ന­ത്തിൽ യു­ദ്ധം തീ­രു­മ്പോൾ ഭീമൻ ജ­രാ­സ­ന്ധ­ന്റെ അ­തി­ഥി­യാ­യി ചെ­ല്ലും. അവർ കൂ­ട്ടു­കാ­രെ­പ്പോ­ലെ ക­ഴി­ഞ്ഞു­കൂ­ടും. (ഇ­ത്യു­ക്ത്വാ­ഭീ­മ­സേ­നാ­യ പ്ര­ദാ­യ മഹതീം ഗദാം ദ്വി­തീ­യാം സ്വ­യ­മാ­ദാ­യ നിർ­ജ­ഗാ­മ പൂ­രാ­ദു് ബഹിഃ ഇ­പ്ര­കാ­രം പ­റ­ഞ്ഞി­ട്ടു് ഒരു വലിയ ഗദ ഭീ­മ­സേ­ന­നു ജ­രാ­സ­ന്ധൻ കൊ­ടു­ത്തു. ത­നി­ക്കാ­യി വേ­റൊ­രു ഗ­ദ­യെ­ടു­ത്തു­കൊ­ണ്ടു് ന­ഗ­ര­ത്തി­ന്റെ പു­റ­ത്തേ­ക്കു പോയി (ഭാ­ഗ­വ­തം, 10–33). നാ­ല്പ­താ­മ­ത്തെ ശ്ലോ­കം­കൂ­ടി നോ­ക്കു­ക.) ഇതാണു ഭാ­ര­ത­സം­സ്കാ­രം. ശ­ബ­രി­മ­ല­യിൽ പോയതു കൊ­ണ്ടോ ഗു­രു­വാ­യൂ­ര­മ്പ­ല­ത്തിൽ ക­യ­റ­ണ­മെ­ന്നു ശ­ഠി­ച്ച­തു­കൊ­ണ്ടോ ഈ സം­സ്കാ­രം കൈ­വ­രി­ല്ല. അതു ര­ക്ത­ത്തി­ലു­ണ്ടാ­യേ മ­തി­യാ­വൂ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സ്ത്രീ­വി­ദ്വേ­ഷി­ക­ളെ­ക്കു­റി­ച്ചു് എ­ന്തു­പ­റ­യു­ന്നു?

ഉ­ത്ത­രം: അ­ങ്ങ­നെ­യാ­രു­മി­ല്ല. ഭാ­ര്യ­യോ­ടോ കാ­മു­കി­യോ­ടോ ഉള്ള ദേ­ഷ്യം സ്ത്രീ­ക­ളോ­ടു പൊ­തു­വെ കാ­ണി­ക്കു­ന്ന­താ­ണു് സ്ത്രീ­വി­ദ്വേ­ഷം. “സ്ത്രീ­വി­ദ്വേ­ഷി­കൾ”ക്കു് ഓരോ സ്ത്രീ­യെ­യും ഇ­ഷ്ട­മാ­ണു്.

ചോ­ദ്യം: ഏ­തെ­ങ്കി­ലു­മൊ­രു നാ­ട­ക­ത്തി­ലെ ര­സ­ക­ര­മാ­യ ഒരു സം­ഭാ­ഷ­ണ­ശ­ക­ലം കേൾ­ക്ക­ട്ടെ?

ഉ­ത്ത­രം: ഞാൻ സം­ശ­യി­ക്കു­ന്ന സ്വ­ഭാ­വ­ക്കാ­രി­യ­ല്ല. പക്ഷേ, എന്റെ ഭർ­ത്താ­വു് തി­ക­ച്ചും വി­ശ്വ­സ്ത­ത­യോ­ടെ­യാ­ണു് എ­ന്നോ­ടു പെ­രു­മാ­റി­യ­തെ­ന്നു് എ­നി­ക്കു വി­ചാ­ര­വു­മി­ല്ല.

ചോ­ദ്യം: എന്താ അ­ങ്ങ­നെ വി­ചാ­രി­ക്കു­ന്ന­തു?

ഉ­ത്ത­രം: എന്റെ അ­വ­സാ­ന­ത്തെ കു­ട്ടി­ക്കു് അ­ദ്ദേ­ഹ­ത്തോ­ടു് ഒരു സാ­ദൃ­ശ്യ­വു­മി­ല്ല.

ചോ­ദ്യം: റേ­ഡി­യോ ഇ­പ്പോൾ പ്ര­യോ­ജ­ന­മി­ല്ലാ­ത്ത ഒരു ഉ­പ­ക­ര­ണ­മാ­യി മാറി, അല്ലേ?

ഉ­ത്ത­രം: ഇല്ല. ഇ­പ്പോൾ പലരും ടെ­ലി­വി­ഷൻ­സെ­റ്റ് തൊ­ടാ­റി­ല്ല. റേ­ഡി­യോ പ്ര­വർ­ത്തി­പ്പി­ച്ചു തു­ട­ങ്ങി­യി­രി­ക്കു­ന്നു. റേ­ഡി­യോ­യിൽ ബേ­ഡി­യു­ടെ ന്യൂ­സ് വാ­യ­ന­യി­ല്ല­ല്ലോ. മീ­നു­വി­ന്റെ മു­പ്പ­ത്തി­ര­ണ്ടു പ­ല്ലു­ക­ളും കാ­ണേ­ണ്ട­തി­ല്ല­ല്ലോ.

ചോ­ദ്യം: വണ്ണം വ­ള­രെ­ക്കൂ­ടി­യ­വർ?

ഉ­ത്ത­രം: ട്രാൻ­സ്പോർ­ട്ട് ബ­സ്സിൽ ക­യ­റ­രു­തു്.

ചോ­ദ്യം: വി­വാ­ഹം ക­ഴി­ക്കാ­ത്ത പു­രു­ഷ­ന്മാ­രെ­ക്കു­റി­ച്ചു്?

ഉ­ത്ത­രം: പെൺ­കു­ട്ടി­കൾ ഭാ­ഗ്യം­ചെ­യ്ത­വർ.

ചോ­ദ്യം: വി­വാ­ഹ­ത്തി­നു­മുൻ­പു­ള്ള തന്റെ പു­രു­ഷ­ബ­ന്ധ­ത്തെ ഏ­റ്റു­പ­റ­യു­ന്ന ഭാ­ര്യ­യ്ക്കു് ഭർ­ത്താ­വു് മാ­പ്പു­കൊ­ടു­ക്കു­മോ?

ഉ­ത്ത­രം: സ്ത്രീ­യു­ടെ സൗ­ന്ദ­ര്യ­ത്തെ ആ­ശ്ര­യി­ച്ചി­രി­ക്കും മാ­പ്പു­കൊ­ടു­ക്ക­ലും കൊ­ടു­ക്കാ­തി­രി­ക്ക­ലും. സ്ത്രീ കാണാൻ കൊ­ള്ളു­കി­ല്ലെ­ങ്കിൽ അയാൾ അവളെ ച­വി­ട്ടി പു­റ­ന്ത­ള്ളും. സു­ന്ദ­രി­യാ­ണെ­ങ്കിൽ സ്വീ­ക­രി­ച്ചു­കൊ­ണ്ടു് കൂ­ട­ക്കൂ­ടെ പഴയ കാ­ര്യം പ­റ­ഞ്ഞു് വ­ഴ­ക്കു­കൂ­ടും. അ­തി­സു­ന്ദ­രി­യാ­ണെ­ങ്കിൽ അ­വ­ളു­ടെ ച­വി­ട്ടേ­റ്റു കി­ട­ന്നു­കൊ­ള്ളും. അ­തി­സു­ന്ദ­രി­ക­ളു­ടെ ച­വി­ട്ടു­കി­ട്ടു­ന്ന­തു് പു­രു­ഷ­ന്മാർ­ക്കു പ­ര­മ­സു­ഖ­മാ­ണു്.

ചോ­ദ്യം: നി­ങ്ങൾ ഈ ആഴ്ച വാ­യി­ച്ച ഒരു നല്ല പു­സ്ത­ക­ത്തി­ന്റെ പേരു പറയൂ?

ഉ­ത്ത­രം: ഡെ­സ്മ­ണ്ട് മോ­റി­സ് എ­ഴു­തി­യ Body watching. ര­സ­ക­ര­മാ­ണു് ഈ പു­സ്ത­കം. ത­ല­മു­ടി­തൊ­ട്ടു് കാൽ­ന­ഖം­വ­രെ­യു­ള്ള മ­നു­ഷ്യാ­വ­യ­ങ്ങ­ളു­ടെ സ­വി­ശേ­ഷ­ത­കൾ വ്യ­ക്ത­മാ­ക്കു­ക എ­ന്ന­താ­ണു് ഈ ഗ്ര­ന്ഥ­മ­നു­ഷ്ഠി­ക്കു­ന്ന കൃ­ത്യം. അതു വി­ര­സ­മാ­യ ശ­രീ­ര­ശാ­സ്ത്ര­മ­ല്ല. അന്യർ ന­മ്മു­ടെ ശ­രീ­ര­ത്തെ­യും നമ്മൾ അ­ന്യ­രു­ടെ ശ­രീ­ര­ത്തെ­യും എ­ങ്ങ­നെ വീ­ക്ഷി­ക്കു­ന്നു എ­ന്ന­തി­നെ വി­ശ­ദീ­ക­രി­ക്കു­ന്നു ഇതു്. ക­ഷ­ണ്ടി­യെ­ക്കു­റി­ച്ചു് എ­ഴു­തു­ന്ന മോ­റി­സ്: “One way to prevent baldness is to have yourself castrated before you reach puberty… Bald may not be handsome but it is almost certainly sexier” (P. 25, Body watching, Desmond Morris, Grafton Books, GBP 9.95).

പ­രി­ചി­ത­ഗ­ന്ധ­ങ്ങൾ
images/WalterdelaMare.jpg
വാൾ­ട്ടർ ഡി ല മർ

‘അ­ദ്ഭു­താ­വ­ഹം’ എന്ന വി­ശേ­ഷ­ണം സാ­ഹി­ത്യ­കൃ­തി­കൾ­ക്കു നൽ­കു­ന്ന­തു ശ­രി­യ­ല്ല എന്ന വി­ശ്വാ­സ­മാ­ണെ­നി­ക്കു്. പക്ഷേ, ഇം­ഗ്ലീ­ഷ് ക­വി­യും നോ­വ­ലി­സ്റ്റു­മാ­യ വാൾ­ട്ടർ ഡി­ല­മ­റി ന്റെ (Walter de la Mare, 1873–1956) ഓരോ ചെ­റു­ക­ഥ വാ­യി­ക്കു­മ്പോ­ഴും ഞാൻ അ­ദ്ഭു­താ­വ­ഹം എന്നു പ­റ­ഞ്ഞു­പോ­കു­ന്നു. ഓ­രോ­ന്നും മ­നോ­ഹ­ര­മാ­യ കാ­വ്യ­മാ­ണെ­ന്നു മാ­ത്രം പ­റ­ഞ്ഞാൽ­പ്പോ­രാ. ഉ­ദാ­ത്ത­മാ­യ കാ­വ്യ­മാ­ണു്, great poem എ­ന്നു് ഇം­ഗ്ലീ­ഷിൽ പ­റ­ഞ്ഞാൽ എന്റെ മ­ന­സ്സി­ലി­രി­ക്കു­ന്ന­തു് വ്യ­ക്ത­മാ­ക്കാൻ ക­ഴി­യും. ഒ­രു­ദാ­ഹ­ര­ണം, അ­ദ്ദേ­ഹ­ത്തി­ന്റെ The Trumpet എന്ന ചെ­റു­ക­ഥ­യാ­ണു്. ക­ഥ­യു­ടെ തു­ട­ക്കം നോ­ക്കു­ക: “The minute church, obscurely lit by a full moon that had not yet found window-​glass through which her direct beams could pierce into its gloaming, was deserted and silent. ഈ ഒരു വാ­ക്യം കൊ­ണ്ടു­ത­ന്നെ ക­ഥ­യു­ടെ അ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ക്കു­ന്നു ഡി ല മർ. ഈ പ­ള്ളി­യിൽ ര­ണ്ടു­കു­ട്ടി­കൾ, ഫി­ലി­പ്പും ഡി­ക്കും. രാ­ത്രി­യാ­ണു്. പ്രേ­ത­ങ്ങൾ പ­ള്ളി­ക്ക­ടു­ത്തു ന­ട­ക്കു­ന്നു­വെ­ന്നാ­ണു് വി­ശ്വാ­സം. അവയെ കാ­ണാ­നാ­യി ഡി­ക്ക് പു­റ­ത്തേ­ക്കു ചെ­ന്ന­പ്പോൾ മാർ­ബി­ളിൽ നിർ­മ്മി­ച്ച മാ­ലാ­ഖ­യു­ടെ പ്ര­തി­മ. പ­ള്ളി­യെ­ക്കാൾ വലിയ ക­ലാ­ശി­ല്പം. അ­തി­ലൊ­രു കു­ഴ­ലു­ണ്ടു്; കാഹളം മു­ഴ­ക്കാ­നു­ള്ള ഉ­ച്ച­ഭാ­ഷി­ണി­ക്കു­ഴൽ. അതു് ഊതി ശ­ബ്ദ­മു­ണ്ടാ­ക്കാ­നാ­യി ഡി­ക്ക് മു­ക­ളി­ലേ­ക്കു കയറി. അ­തു­ക­ണ്ട ഫി­ലി­പ്പ് It’s wicked! It’s my angel, It’s my trumpet I hate you! Listen!—I tell you! I command you to come down!” എന്നു വി­ളി­ച്ചു­പ­റ­ഞ്ഞു. ഡി­ക്ക് വ­ക­വ­ച്ചി­ല്ല. അവൻ ആ കു­ഴ­ലിൽ ക­യ­റി­പ്പി­ടി­ച്ചു. വെ­ടി­പൊ­ട്ടു­മ്പോ­ലെ ഒ­രു­ശ­ബ്ദം. നിർ­മ്മി­ച്ച­തി­നു­ശേ­ഷം ഒരു ജീ­വി­യും സ്പർ­ശി­ക്കാ­ത്ത ആ കുഴൽ അ­ടർ­ന്നു­പോ­യി. ഡി­ക്ക് താഴെ ക­ല്ലിൽ വ­ന്നു­വീ­ഴു­ക­യും ചെ­യ്തു. അ­പ­മാ­നി­ക്ക­പ്പെ­ട്ട മാലാഖ ലജ്ജ മ­റ­യ്ക്കാ­നെ­ന്ന­പോ­ലെ നി­ഴ­ലിൽ നി­ന്നു. അ­വ­ളു­ടെ, ദാ­രു­നിർ­മ്മി­ത­മാ­യ ട്രം­പ­റ്റ് ജീ­വ­നി­ല്ലാ­ത്ത ഒരുകൈ അ­മർ­ത്തി­പ്പി­ടി­ച്ചി­രി­ക്കു­ന്നു. പ­ല­ത­ല­ത്തിൽ അർ­ത്ഥം പ­റ­യാ­വു­ന്ന മ­ഹ­നീ­യ­മാ­യ ചെ­റു­ക­ഥ­യാ­ണി­തു്. ഡി ല മ­റി­ന്റെ ഗ­ദ്യ­ത്തി­ന്റെ സൗ­ന്ദ­ര്യം അ­സാ­ധാ­ര­ണ­മെ­ന്നേ പ­റ­ഞ്ഞു­കൂ­ടൂ. ഇ­തു­പോ­ലെ മ­നോ­ഹ­ര­വും മ­ഹ­നീ­യ­വു­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ “What Dreams may Come” എന്ന ചെ­റു­ക­ഥ­യും. അ­പ­ക­ട­ത്തിൽ­പ്പെ­ട്ടു് ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­ന്ന ഒരു ചെ­റു­പ്പ­ക്കാ­രി­യു­ടെ സ്വ­പ്നം ചി­ത്രീ­ക­രി­ക്കു­ന്ന ഇക്കഥ ഏതു സു­ന്ദ­ര­മാ­യ കി­നാ­വി­നെ­ക്കാ­ളും സു­ന്ദ­ര­മാ­ണു്. അ­ദ്ഭു­താ­വ­ഹ­മാ­യ­തു മ­റ്റൊ­രു കാ­ര്യ­മാ­ണു്. ഇ­തൊ­ക്കെ ര­ചി­ച്ച ഈ മ­ഹാ­നാ­യ ക­ലാ­കാ­ര­നെ ഇം­ഗ്ലീ­ഷു­കാർ അ­വ­ഗ­ണി­ക്കു­ന്നു. ദാ­രു­മ­യ­മാ­യ ക­വി­ത­യെ­ഴു­തി­യ എ­ല്യ­റ്റി നെ­യാ­ണു് അ­വർ­ക്കി­ഷ്ടം.

ജീ­വി­ത­ത്തി­ലെ ക്ഷു­ദ്ര­ങ്ങ­ളെ­ന്നോ അ­പ്ര­ധാ­ന­ങ്ങ­ളെ­ന്നോ ക­രു­താ­വു­ന്ന വ­സ്തു­ക്ക­ളി­ലും വ­സ്തു­ത­ക­ളി­ലും അ­ട­ങ്ങി­യ മ­ഹാ­ദ്ഭു­ത­ത്തെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ഡി ല മർ. സ­മീ­ക­രി­ച്ചു പ­റ­യു­ക­യ­ല്ല. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ‘പ­രി­ചി­ത ഗ­ന്ധ­ങ്ങൾ’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ അശോകൻ ച­രു­വി­ലും അ­നു­ഷ്ഠി­ക്കു­ന്ന കൃ­ത്യം അ­തു­ത­ന്നെ. ഒരു കാ­ള­വ­ണ്ടി. സ്വ­പ്ന­ത്തി­ലെ­ന്ന­പോ­ലെ അതു നീ­ങ്ങു­ന്നു. അതിൽ പ­നി­പി­ടി­ച്ച ഒരു പാവം, ചാ­ക്കു് പു­ത­ച്ചു­കി­ട­ക്കു­ന്നു. ആ കാ­ള­വ­ണ്ടി ന­മ്മു­ടെ ലോകമോ ന­മ്മു­ടെ ജീ­വി­ത­മോ ആണു്. അതിൽ രോ­ഗാർ­ത്ത­നാ­യി കി­ട­ക്കു­ന്ന­യാൾ ഞാ­നാ­ണു്. നി­ങ്ങ­ളാ­ണു്. എന്റെ ജീ­വി­താ­വ­ബോ­ധ­ത്തെ സു­ശ­ക്ത­മാ­ക്കു­ന്ന കാ­വ്യാ­ത്മ­ക­മാ­യ ക­ഥ­യാ­ണു് അശോകൻ ച­രു­വി­ലി­ന്റേ­തു്.

1988 സെ­പ്റ്റം­ബർ 6-ആം൹ലെ ഹി­ന്ദു ദി­ന­പ­ത്ര­ത്തി­ലെ ഒരു റി­പോർ­ട്ടി­ന്റെ ഒ­രു­ഭാ­ഗം: “Mr. Thakazhi Sivasankara Pillai, Mr. S. N. Kakkar, Mr. T. M. Chummar and Mr. Thangat Sankaran spoke”.

ഇതിലെ എസ്. എൻ. ക­ക്കാർ അ­ന്ത­രി­ച്ചു­പോ­യ എൻ. എൻ. ക­ക്കാ­ടാ ണു്. ത­ങ്ങാ­ട്ടു് ശ­ങ്ക­രൻ ഇനി ന­മ്മ­ളൊ­രി­ക്ക­ലും കാ­ണാ­ത്ത താ­യാ­ട്ടു ശങ്കര നാണു്. ടി. എം. ചു­മ്മാ­റും ഇ­ന്നി­ല്ല. ഇവർ മൂ­ന്നു­പേ­രും തൃ­ശ്ശൂ­രെ ഒരു പ­ത്ര­സ­മ്മേ­ള­ന­ത്തിൽ പ്ര­സം­ഗി­ച്ചു­വെ­ന്നാ­ണു് ‘ഹി­ന്ദു’വി­ന്റെ റി­പോർ­ട്ട് ക­ക്കാ­ടും ചു­മ്മാ­റും താ­യാ­ട്ട് ശ­ങ്ക­ര­നും സ്വർ­ഗ്ഗ­ത്തു­നി­ന്നു് ഏതു ട്രെ­യി­നിൽ ക­യ­റി­യാ­ണു് തൃ­ശ്ശൂ­രെ­ത്തി­യ­തെ­ന്നു് ‘ഹി­ന്ദു’ സ്പ­ഷ്ട­മാ­ക്കി­ത്ത­രു­മോ? അ­തിൽ­ക്ക­യ­റി എ­നി­ക്കു് അ­ങ്ങോ­ട്ടു പോ­കാ­നാ­ണു്. ല­ജ്ജാ­വ­ഹം എ­ന്ന­തു് ഇ­മ്മാ­തി­രി റി­പോർ­ട്ടു­ക­ളെ­ക്കു­റി­ച്ചു് പ­റ­യാ­വു­ന്ന ഒരു ‘മൃ­ദു­ല­പ­ദം’ മാ­ത്രം.

ക­മ­ന്റ്സ്
  1. രാജു ക­ല്ല്യോ­ടു് ജ­ന­യു­ഗം വാ­രി­ക­യി­ലൂ­ടെ ഒരു ‘ഉഗ്രൻ’ പ്ര­തി­ജ്ഞ ന­ട­ത്തു­ന്നു.

    “ഞാ­നെ­ന്നും സൗ­ഹാർ­ദ്ദ­മാം ത­ങ്ക­ത്തേ­രു­രു­ട്ടി­യി

    മാനവ മ­ണം­പൊ­ന്തും വീ­ഥി­യിൽ ക­റ­ങ്ങു­ന്നു

    ത­ച്ചു­ട­ച്ചീ­ടും ഞാനീ ‘ത­ച്ചു­ശാ­സ്ത്ര­ങ്ങൾ’ —നവ

    ത­ച്ചു­ശാ­സ്ത്ര­ങ്ങൾ­കൊ­ണ്ടെൻ നാ­ടി­നെ ന­ന്നാ­ക്കും ഞാൻ”.

    വയലാർ രാ­മ­വർ­മ്മ മ­രി­ച്ചു­പോ­യി­യെ­ന്നാ­ണു് ഞാ­നി­ത്ര­യും­കാ­ലം വി­ചാ­രി­ച്ചി­രു­ന്ന­തു്. അ­ദ്ദേ­ഹം ക­ല്ല്യോ­ട്ടു് ജീ­വി­ച്ചി­രി­ക്കു­ന്നു­വെ­ന്ന­റി­ഞ്ഞ­തിൽ എ­നി­ക്കാ­ഹ്ലാ­ദ­മു­ണ്ടു്. നാലു നല്ല പാ­ട്ടെ­ങ്കി­ലും കേൾ­ക്കാ­മ­ല്ലോ.

  2. വെ­ളി­ച്ചം വെ­റു­ക്കു­വാൻ

    വി­ളി­ച്ചു മു­ദ്രാ­വാ­ക്യം

    ‘വ­ളി­ച്ച’ വി­പ്ല­വ­ത്തിൻ

    പാ­ളി­ച്ച ക­ണ്ടി­ല്ലി­വർ

    എ­ന്നു് എ. മു­ഹ­മ്മ­ദ് മാ­റ­ഞ്ചേ­രി ‘ച­ന്ദ്രി­ക’ ആ­ഴ്ച­പ്പ­തി­പ്പിൽ — നാലു വ­രി­ക­ളി­ലെ­യും ര­ണ്ടാ­മ­ത്തെ അ­ക്ഷ­രം ഒരേ രീ­തി­യിൽ ഇ­രി­ക്ക­ണ­മ­ല്ലോ. അ­ങ്ങ­നെ­യാ­ണു് കാ­വ്യ­ത്തിൽ വരാൻ പാ­ടി­ല്ലാ­ത്ത ‘വ­ളി­ച്ച’ എന്ന വാ­ക്കു­വ­ന്നു­പോ­യ­തു്. ഈ ലോ­ക­ത്തു­ള്ള എ­ല്ലാം ന­ശി­ക്കും. പക്ഷേ, ഇ­മ്മാ­തി­രി വാ­ക്കു­കൾ ന­ശി­ക്കി­ല്ല. എ. മു­ഹ­മ്മ­ദു­മാർ അവ പ്ര­യോ­ഗി­ച്ചു­കൊ­ണ്ടേ­യി­രി­ക്കും.

  3. പദ്മാ സു­ബ്ര­ഹ്മ­ണ്യ ത്തി­ന്റെ നൃ­ത്തം ക­ണ്ടു് ആ­ഹ്ലാ­ദ­പ­ര­വ­ശ­നാ­യ ആഷാ മേനോൻ ശ്ലോ­കം മാ­സി­ക­യിൽ എ­ഴു­തു­ന്നു: “ഭേ­ദി­ക്ക­പ്പെ­ടാ­ത്ത അ­വ­രു­ടെ സ്ത്രീ­ത്വം തേ­ജ­സ്സാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ടി­രി­ക്കു­മോ?”— ക­മ­ന്റി­ല്ല എ­നി­ക്കു്. ഈ ലേഖനം അ­ച്ച­ടി­ച്ചു വ­രു­ന്ന സമയം കൊ­ണ്ടു് പുതിയ അ­പ­കീർ­ത്തി­ബിൽ നി­യ­മ­മാ­യാൽ ക­മ­ന്റ് ന­ട­ത്തി­യ എന്നെ ആഷാ മേ­നോ­നോ പദ്മാ സു­ബ്ര­ഹ്മ­ണ്യ­മോ കൂ­ട്ടി­ലാ­ക്കി­ക്ക­ള­യും. അ­തു­കൊ­ണ്ടു് ക­മ­ന്റി­നു പേ­ടി­യു­ണ്ടെ­നി­ക്കു്.

ഗോൾ­ഡി­ങ്
images/WilliamGolding.jpg
ഗോൾ­ഡി­ങ്

സാ­ഹി­ത്യ­ത്തി­നു­ള്ള നോബൽ സ­മ്മാ­നം നേടിയ ഗോൾ­ഡി­ങ്ങി ന്റെ Close Quarters എന്ന നോവൽ (Faber & Faber Rs. 55) ഔ­ജ്ജ്വ­ല്യ­മാർ­ന്ന ക­ലാ­സൃ­ഷ്ടി­യാ­ണു്. 1980-ൽ പ്ര­സാ­ധ­നം­ചെ­യ്ത Rites of passage എന്ന നോ­വ­ലി­ന്റെ സീ­ക്വ­ലാ­ണു് (അ­ന­ന്ത­ര­ക­ഥ­യാ­ണു്) ഈ കൃതി. ടാൽ­ബ­ട്ട് (Rites of Passage-​ലെ ക­ഥാ­പാ­ത്രം­ത­ന്നെ) ക­പ്പ­ലിൽ സ­ഞ്ച­രി­ക്കു­ക­യാ­ണു്. ക­പ്പ­ലി­ലെ സ്റ്റോർ­കീ­പ്പ­റിൽ­നി­ന്നു പു­തു­താ­യി വാ­ങ്ങി­യ ഡ­യ­റി­യിൽ അയാൾ എ­ഴു­തി­ത്തു­ട­ങ്ങു­ന്നു. പക്ഷേ, മുൻ­പു് ക­ഥ­യു­ണ്ടാ­യി­രു­ന്നു എ­ഴു­താൻ. ഇ­പ്പോ­ഴാ­ക­ട്ടെ ക­ഥ­യി­ല്ല. (But I do remember writing towards the end of it that it had become some sort of a sea story. It was a journal that became a story by accident. There is no story to tell now) ഇ­പ്പോൾ പറയാൻ ക­ഥ­യി­ല്ല എന്നു ടാൽ­ബ­ട്ട് പ­റ­ഞ്ഞെ­ങ്കി­ലും ക്ര­മേ­ണ ഹൃ­ദ­യ­ത്തെ പി­ടി­ച്ചു കു­ലു­ക്കു­ന്ന കഥ ചു­രു­ള­ഴി­യു­ന്നു. അയാൾ സ­ഞ്ച­രി­ക്കു­ന്ന കപ്പൽ കൊ­ടു­ങ്കാ­റ്റിൽ­പ്പെ­ടു­ന്നു. ഇ­ന്ത്യ­യി­ലേ­ക്കു പോ­കു­ന്ന മ­റ്റൊ­രു ക­പ്പ­ലി­ലെ ത­രു­ണി­യോ­ടു് അ­യാൾ­ക്കു പ്രേ­മ­മു­ണ്ടാ­കു­ന്നു.

images/RitesOfPassage.jpg

We faced each other by the rail. I looked down at her, she looked up at me. The fan moved more and more slowly. Her lips moved and she made the shape of words without saying them. It was more than flesh and blood could endure (P. 122). പക്ഷേ, ഈ പ്രേ­മം സാ­ഫ­ല്യ­ത്തി­ലെ­ത്തി­യി­ല്ല. തരുണി അ­വ­ളു­ടെ ക­പ്പ­ലിൽ­ത്ത­ന്നെ യാ­ത്ര­ചെ­യ്തു പി­രി­ഞ്ഞു­പോ­യി. She turned to me and I saw how her eyes shone in the gloom; and the whisper reached me, as heartfelt as a whisper can be… she was gone. ടാൽ­ബ­ട്ട് നൈ­രാ­ശ്യ­ത്തിൽ വീ­ഴു­ന്നു. ല­ക്ഷ്യ­ത്തിൽ എ­ത്തു­ക­യി­ല്ല തന്റെ ക­പ്പ­ലെ­ന്നു് അയാൾ വി­ചാ­രി­ച്ചെ­ങ്കി­ലും അതു് എ­ത്താ­തി­രു­ന്നി­ല്ല. ടാൽ­ബ­ട്ട് ഇനി മൂ­ന്നാ­മ­ത്തെ പു­സ്ത­ക­മെ­ഴു­തും. പ്ര­തി­രൂ­പാ­ത്മ­ക സ്വ­ഭാ­വ­മാർ­ന്ന ഈ നോ­വ­ലി­ന്റെ ഗ­ഹ­ന­ത­യും മ­റ്റും വി­ശ­ദ­മാ­ക്കാൻ ഇവിടെ സ്ഥ­ല­മി­ല്ല. ഇം­ഗ്ലീ­ഷ് നോ­വ­ലി­ന്റെ മ­ഹ­നീ­യ­മാ­യ പാ­ര­മ്പ­ര്യം ഇതു് ഉ­യർ­ത്തി­പ്പി­ടി­ക്കു­ന്നു എന്നു മാ­ത്രം പ­റ­യ­ട്ടെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-10-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.