SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-10-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

പാ­ര­മ്പ­ര്യ­ത്തെ ത­ള്ളി­പ്പ­റ­യു­ന്ന യു­വാ­ക്ക­ന്മാ­രു­ടെ തലമുറ അ­വർ­ക്കു മുൻ­പു­ള്ള ത­ല­മു­റ­യെ മ­ന­സ്സി­ലാ­ക്കു­ന്നി­ല്ല. നി­രാ­ക­രി­ക്കൽ മാ­ത്ര­മാ­ണു് അ­വ­രു­ടെ പ്ര­വർ­ത്ത­നം.

ധൈ­ഷ­ണി­ക കാ­ര്യ­ങ്ങ­ളിൽ മു­ന്നിൽ നിൽ­ക്കു­ന്ന ഒരു പ­ത്രാ­ധി­പർ എ­ന്നോ­ടു പ­റ­ഞ്ഞു: “ന­മ്മ­ളൊ­ക്കെ ബി. എ. എം. എ. പ­രീ­ക്ഷ­കൾ­ക്കു­വേ­ണ്ടി നാ­ലു­കൊ­ല്ലം പ­ഠി­ച്ചു. ഈ ചെറിയ കാ­ല­യ­ള­വു­കൊ­ണ്ടു് നമ്മൾ അ­ഭ്യ­സി­ച്ച­തു തു­ച്ഛം. മ­ഹാ­സാ­ഗ­രം പോ­ലു­ള്ള അ­റി­വി­ന്റെ ഒരു ക­ണി­ക­യു­ടെ ആ­യി­ര­ത്തി­ലൊ­രം­ശം­പോ­ലും ന­മു­ക്കു കി­ട്ടു­ന്നി­ല്ല. സാ­മ്പ­ത്തി­ക ശാ­സ്ത്ര­ത്തിൽ എ­നി­ക്കു­ള്ള അറിവു നി­സ്സാ­രം. താ­ങ്കൾ മ­ല­യാ­ളം മു­ഴു­വ­നും മ­ന­സ്സി­ലാ­ക്കി­യെ­ന്നു് വി­ചാ­രി­ക്കു­ന്നു­ണ്ടോ?” ഞാൻ മ­റു­പ­ടി നൽകി: “എ­നി­ക്കും ഒരു ബി­ന്ദു­വി­ന്റെ ആ­യി­ര­ത്തി­ലൊ­രം­ശം മാ­ത്ര­മേ കി­ട്ടി­യി­ട്ടു­ള്ളു”. പ­ത്രാ­ധി­പർ തു­ടർ­ന്നു: “സ­ത്യ­മി­താ­ണെ­ങ്കിൽ ചെറിയ കാ­ല­യ­ള­വു­കൊ­ണ്ടു് എം. ബി. ബി. എസ്. പ­രീ­ക്ഷ ജ­യി­ക്കു­ന്ന­വർ ശ­രീ­ര­ശാ­സ്ത്ര­വും ഔ­ഷ­ധ­ശാ­സ്ത്ര­വും സാ­ക­ല്യാ­വ­സ്ഥ­യിൽ മ­ന­സ്സി­ലാ­ക്കി­യെ­ന്ന മ­ട്ടിൽ പെ­രു­മാ­റു­ന്ന­തു ശ­രി­യാ­ണോ?” “അല്ല” എന്നു ഞാൻ അ­റി­യി­ച്ചു.

images/Naipaul.jpg
നൈപോൾ

ഏതു സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചും ന­മു­ക്കു­ള്ള അ­റി­വു് ഇ­തു­പോ­ലെ തു­ച്ഛ­മാ­ണു്; ക്ഷു­ദ്ര­മാ­ണു്. പക്ഷേ, അതല്ല എ­ഴു­ത്തു­കാ­രു­ടെ സ്ഥി­തി. സാ­ഹി­ത്യ­പാ­രാ­വാ­രം മു­ഴു­വ­നും ക­ല­ക്കി കു­ടി­ച്ചി­രി­ക്കു­ന്നു എ­ന്നാ­ണു് അ­വ­രു­ടെ മ­ട്ടു്. ചെ­റു­പ്പ­ക്കാർ­ക്കാ­ണു് ഈ അഹന്ത കൂ­ടു­ത­ലെ­ന്നു ഞാ­നെ­ഴു­തു­മ്പോൾ അവർ സദയം ക്ഷ­മി­ക്ക­ണം. പുതിയ ത­ല­മു­റ­യ്ക്കു പഴയ ത­ല­മു­റ­യിൽ­നി­ന്നു് വി­ഭി­ന്ന­ത ആ­വാ­ഹി­ക്ക­ണ­മെ­ന്നു­ണ്ടെ­ങ്കിൽ പഴയ ത­ല­മു­റ­യു­ടെ സ്വ­ഭാ­വ­മാ­കെ അ­റി­ഞ്ഞേ പറ്റു. അതു ചെ­യ്തി­ല്ലെ­ങ്കിൽ ന­വീ­ന­ത­യ്ക്കു അ­സ്തി­ത്വ­മു­ണ്ടാ­കി­ല്ല. ന­മ്മു­ടെ ദോഷം അ­താ­ണു്. പാ­ര­മ്പ­ര്യ­ത്തെ ത­ള്ളി­പ്പ­റ­യു­ന്ന യു­വാ­ക്ക­ന്മാ­രു­ടെ തലമുറ അ­വർ­ക്കു മുൻ­പു­ള്ള ത­ല­മു­റ­യെ മ­ന­സ്സി­ലാ­ക്കു­ന്നി­ല്ല. നി­രാ­ക­രി­ക്കൽ മാ­ത്ര­മാ­ണു് അ­വ­രു­ടെ പ്ര­വർ­ത്ത­നം.

നൈ­പോ­ളി­ന്റെ ഇ­ന്ത്യ
images/AreaOfDarkness.jpg

നൈ­പോ­ളി­ന്റെ ഇ­ന്ത്യ’ എന്ന പ്ര­യോ­ഗം എ­ന്റേ­തു­ത­ന്നെ എന്നു പറയാൻ വയ്യ. ന­മ്മു­ടെ രാ­ജ്യ­ത്തെ നി­ന്ദി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം 1964-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ An Area of Darkness എന്ന പു­സ്ത­കം നി­രൂ­പ­ണം ചെ­യ്യു­ന്ന വേ­ള­യിൽ പ്ര­ശ­സ്ത­നാ­യ കവി നി­സ്സിം ഇ­സീ­കീ­യൽ (Nissim Ezekiel) ന­ട­ത്തി­യ പ്ര­യോ­ഗ­മാ­ണു് അതു്. നൈ­പോ­ളി­ന്റെ ഇ­ന്ത്യ ഒ­ന്നു്, ഇ­സീ­കീ­യ­ലി­ന്റെ ഇ­ന്ത്യ മ­റ്റൊ­ന്നു് എ­ന്നു് അർ­ത്ഥം. നൈ­പോ­ളി­നെ­പ്പോ­ലെ വ­സ്തു­ത­ക­ളെ യാ­ഥാർ­ത്ഥീ­ക­രി­ക്കാ­തെ­യും സ്ഥൂ­ലീ­ക­രി­ക്കാ­തെ­യും ഇ­ന്ത്യ­യെ­ക്കു­റി­ച്ചു പു­സ്ത­ക­മെ­ഴു­താ­വു­ന്ന­താ­ണെ­ന്നു് അ­ദ്ദേ­ഹം ആ നി­രൂ­പ­ണ­ത്തിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്നു. ഈ വർഷം നൈപോൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ India—A Million Mutinies Now (Rupa and co. Rs. 250) എന്ന പു­സ്ത­ക­ത്തി­ന്റെ 520 പു­റ­ങ്ങ­ളും വാ­യി­ച്ചു­തീർ­ത്ത­പ്പോൾ—പ്ര­യാ­സ­പ്പെ­ട്ടു വാ­യി­ച്ചു­തീർ­ത്ത­പ്പോൾ—എ­നി­ക്കു് ഇ­സീ­കീ­യൽ വാ­ഴ്ത്ത­പ്പെ­ട­ട്ടെ­യെ­ന്നു ബ­ഹു­ശഃ­പ്ര­ഘോ­ഷി­ക്കേ­ണ്ട­താ­ണെ­ന്നു തോ­ന്നി­പ്പോ­യി. അ­ത്ര­യ്ക്കു പ­ക്ഷ­പാ­ത സ­ങ്കീർ­ണ്ണ­മാ­ണു് ആ ഗ്ര­ന്ഥം. സത്യം ഇതിൽ അ­സ­ത്യ­മാ­യി ഭ­വി­ക്കു­ന്നു; പ്ര­കാ­ശം ഇ­രു­ട്ടാ­യും. യു­ക്തി­ക്കു നാലു കാ­ലു­ണ്ടെ­ന്നാ­വാം നൈപോൾ വി­ചാ­രി­ക്കു­ന്ന­തു്. അതിനെ അ­ദ്ദേ­ഹം ‘ഇ­ന്ത്യാ­വി­രോ­ധം’ എന്ന വ­ടി­കൊ­ണ്ട­ടി­ക്കു­ന്നു. അതു് തെ­ക്കും വ­ട­ക്കും കി­ഴ­ക്കും പ­ടി­ഞ്ഞാ­റും ദേ­ശ­ങ്ങ­ളി­ലേ­ക്കു് ഓ­ടു­ന്നു. ഓ­ടു­ന്ന വേ­ള­യിൽ ഏതു വി­ള­ക്കു­കാ­ലു­ക­ണ്ടാ­ലും ഒ­രു­കാൽ പൊ­ക്കി­നി­ന്നു് മ­ണ്ണി­നു ന­ന­വു­ണ്ടാ­ക്കു­ന്നു. അ­ടു­ത്തു ചെ­ല്ലു­ന്ന­വ­നു നാ­റ്റ­വും നൈ­പോ­ളി­ന്റെ വാ­ക്കു­കൾ­ത­ന്നെ കേൾ­ക്കു­ക: In India, with its layer below layer of distress and cruelty, it had to come as disturbance. It had to come as rage and revolt. India was now a country of a million little mutinies. ഇ­ന്ത്യ­യി­ലെ വി­പ­ത്തു­ക­ളും ക്രൂ­ര­ത­ക­ളും ക്രോ­ധാ­വേ­ശ­മാ­യും വി­പ്ല­വ­മാ­യും പ്ര­ത്യ­ക്ഷ­ങ്ങ­ളാ­വു­ന്നു. ഈ രാ­ജ്യ­ത്തു് ല­ക്ഷ­ക്ക­ണ­ക്കി­നു കൂ­ട്ട­ല­ഹ­ള­കൾ ഉ­ണ്ടു­പോ­ലും. സാ­യ്പി­നു് ഇ­ഷ്ട­പ്പെ­ടു­ന്ന ഈ പ്ര­സ്താ­വം ശ­രി­യാ­ണെ­ന്നു കാ­ണി­ക്കാൻ നൈപോൾ ഒരു പ്രാ­തി­നി­ധ്യ­സ്വ­ഭാ­വ­വു­മി­ല്ലാ­ത്ത കുറെ ആ­ളു­ക­ളെ വിവിധ പ്ര­ദേ­ശ­ങ്ങ­ളിൽ­നി­ന്നു കൊ­ണ്ടു­വ­ന്നു ന­മ്മു­ടെ മുൻ­പിൽ നി­റു­ത്തു­ന്നു. അ­വ­രെ­ക്കൊ­ണ്ടു സം­സാ­രി­പ്പി­ക്കു­ന്നു. സം­സാ­രം എ­പ്പോ­ഴും ഇ­ന്ത്യ­യെ നി­ന്ദി­ക്കു­ന്ന ത­ര­ത്തി­ലാ­യി­രി­ക്കും. ഒരാൾ പ­റ­യു­ന്നു: The present day Maharajas are the ministers. Indira Gandhi was a Maharani (p. 184) ഇ­ന്ത്യാ­ക്കാ­രാ­കെ ക­ള്ള­ന്മാ­രും ‘വൃ­ത്തി­കെ­ട്ട­വ’ന്മാ­രും ആ­ണെ­ന്നു തെ­ളി­യി­ക്കാൻ­വേ­ണ്ടി കർ­ണ്ണാ­ട­ക സർ­ക്കാ­രി­ലെ മ­ന്ത്രി­യാ­യി­രു­ന്ന പ്ര­കാ­ശി­ന്റെ മുൻ­പി­ലെ­ത്തി­യ ഒരു വി­ല്ലേ­ജ് എ­ക്കൗ­ണ്ട­ന്റി­ന്റെ ചി­ത്രം വ­ര­യ്ക്കു­ന്നു നൈപോൾ. അയാൾ സർ­ക്കാ­രി­ന്റെ വ­ക­യാ­യ­അ­യ്യാ­യി­രം രൂപ അ­പ­ഹ­രി­ച്ചു. സ­സ്പെൻ­ഷ­നി­ലു­മാ­യി. അയാൾ പ്ര­കാ­ശി­നെ കാണാൻ വ­ന്ന­ത­റി­ഞ്ഞു് നൈപോൾ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: “Did the man cry? Did he drop to the ground and hold your legs?” മ­ന്ത്രി­യു­ടെ മ­റു­പ­ടി: “He might have cried the first night, after he’d been caught. But after a year he’s become hardened (p. 183).”

images/IndiaMillionMutinies.jpg

ജോ­ലി­ക്കു­വേ­ണ്ടി പ്ര­കാ­ശി­നെ കാ­ണാ­നെ­ത്തി­യ ഒരു പാവം കു­ഞ്ഞി­നെ­യും കൊ­ണ്ടു എ­ത്തു­ന്ന­തും മ­ന്ത്രി­യു­ടെ കാൽ­ക്കൽ വീ­ഴു­ന്ന­തും വീ­ഴു­ന്ന­തി­നു­മു­മ്പു് കു­ഞ്ഞി­ന്റെ പാൽ­ക്കു­പ്പി മ­ന്ത്രി­മ­ന്ദി­ര­ത്തി­ന്റെ കോൺ­ക്രീ­റ്റ് തറയിൽ ഭ­ദ്ര­മാ­യി വ­യ്ക്കു­ന്ന­തും ആ Wretched man മ­ന്ത്രി­യു­ടെ ആ­ജ്ഞ­യ­നു­സ­രി­ച്ചു് എ­ഴു­ന്നേൽ­ക്കു­ന്ന­തും പേ­ടി­ച്ചു­പോ­യ കു­ഞ്ഞി­ന്റെ വായിൽ അയാൾ പാൽ­ക്കു­പ്പി ക­ട­ത്തി­വ­യ്ക്കു­ന്ന­തു­മൊ­ക്കെ എ­ന്തു് ഉ­ത്സാ­ഹ­ത്തോ­ടെ­യാ­ണെ­ന്നോ നൈപോൾ വർ­ണ്ണി­ക്കു­ന്ന­തു്. (പുറം 187) ഈ രീ­തി­യി­ലു­ള്ള അനേകം ക്ഷു­ദ്ര­സം­ഭ­വ­ങ്ങ­ളി­ലൂ­ടെ യ­ഥാർ­ത്ഥ­മാ­യ ഇ­ന്ത്യ­യെ കാ­ണാ­നാ­ണു് നോബൽ സ­മ്മാ­ന­ത്തി­നു് കൈയും നീ­ട്ടി­യി­രി­ക്കു­ന്ന ഈ സാ­ഹി­ത്യ­കാ­ര­ന്റെ ആ­ഹ്വാ­നം.

images/achari.png
ജഗതി എൻ. കെ. ആചാരി

ആ­ശ­യ­ങ്ങ­ളെ ക­ഴു­ത്തി­നു കു­ത്തി­പ്പി­ടി­ച്ചു് കോൺ­ക്രീ­റ്റ് തറയിൽ ഇ­ടി­ച്ചി­ട്ടു് ര­ക്ത­മൊ­ലി­പ്പി­ക്കു­ക­യാ­ണു് നൈപോൾ. ഈ ചോ­ര­യാ­ണു് ഇ­ന്ത്യ എന്നു അ­ദ്ദേ­ഹം ഉ­ദ്ഘോ­ഷി­ക്കു­ന്നു. ഒ­രി­ട­ത്തും ഭാ­ര­തീ­യ­രു­ടെ മ­ഹ­നീ­യ­മാ­യ സം­സ്കാ­ര­ത്തെ­ക്കു­റി­ച്ചോ മറ്റു രാ­ജ്യ­ങ്ങ­ളിൽ ഇ­ല്ലാ­ത്ത ന­മ്മു­ടെ ലോ­ല­ഭാ­വ­ങ്ങ­ളെ­ക്കു­റി­ച്ചോ ഒരു വാ­ക്കു­പോ­ലു­മി­ല്ല. ഭാരതം ഭാ­ര­തീ­യർ­ക്കു് അ­മ്മ­യാ­ണു്. ഏ­ത­മ്മ­യ്ക്കാ­ണു് ന്യൂ­ന­ത­ക­ളി­ല്ലാ­ത്ത­തു്? ആ ന്യൂ­ന­ത­ക­ളു­ണ്ടെ­ങ്കി­ലും അമ്മ അ­മ്മ­യ­ല്ലാ­താ­വു­ന്നി­ല്ല. അവർ കു­ഞ്ഞു­ങ്ങ­ളെ സ്നേ­ഹി­ക്കും. കു­ഞ്ഞു­ങ്ങൾ അ­വ­രെ­യും, നൈ­പോ­ള­ന്റെ ദൃ­ഷ്ടി­യിൽ ഭാരതം പൂ­ത­ന­യാ­ണു്. ശി­ശു­ക്കൾ സ്ത­ന്യ­പാ­നം ന­ട­ത്തി അവരെ കൊ­ല്ലു­ന്ന­ത്രേ. ഒരു ഇം­ഗ്ലീ­ഷ് വാ­ക്കാ­ണു് ഈ ‘ചവറി’നു് യോ­ജി­ക്കു­ന്ന­തു്. Deceptive (വ­ഞ്ച­നാ­ത്മ­കം)

ചു­ണ്ടെ­വി­ടെ?
images/Nissim-ezekiel.jpg
നി­സ്സിം ഇ­സീ­കീ­യൽ

ഹാ­സ്യ­സാ­ഹി­ത്യ­കാ­ര­നാ­യ ജഗതി എൻ. കെ. ആചാരി യോ­ടൊ­രു­മി­ച്ചു് ഞാ­നൊ­രു സ­മ്മേ­ള­ന­ത്തി­നു പോയി. ആ­ല­പ്പു­ഴ സനാതന ധർമ്മ ക­ലാ­ല­യ­ത്തി­ലെ യൂ­ണി­യൻ ഉ­ദ്ഘാ­ട­ന­മാ­ണെ­ന്നാ­ണു് ഓർമ്മ. ജഗതി നേ­ര­മ്പോ­ക്കു­കൾ പ­റ­ഞ്ഞു കു­ട്ടി­ക­ളെ ചി­രി­പ്പി­ച്ചു. അവയിൽ ഒ­ന്നു്: ജ­ഗ­തി­യു­ടെ അച്ഛൻ ശ­ബ­രി­മ­ല­യിൽ പോ­യി­ട്ടു തി­രി­ച്ചെ­ത്തി. നീണ്ട താടി ഷേവ് ചെ­യ്തു ക­ള­യാൻ­വേ­ണ്ടി ബാർബർ ഷോ­പ്പിൽ കയറി ക­സേ­ര­യിൽ ഇ­രി­പ്പു­റ­പ്പി­ച്ചു. ക്ഷു­ര­കൻ അ­ദ്ദേ­ഹ­ത്തെ ആ­കെ­യൊ­ന്നു നോ­ക്കി­യി­ട്ടു് ഒരു ബീ­ടി­ക­ത്തി­ച്ചു് നീ­ട്ടി. അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ഏയ് ഇ­ല്ല­യി­ല്ല. ഞാൻ ബീടി വ­ലി­ക്കി­ല്ല.” ക്ഷു­ര­കൻ അ­തു­കേ­ട്ടു പ­റ­യു­ക­യാ­യി: “അങ്ങു ബീ­ടി­വ­ലി­ക്കി­ല്ല എ­ന്നു് എ­നി­ക്കു­മ­റി­യാം. പക്ഷേ, ചു­ണ്ടു് എ­വി­ടെ­യാ­ണെ­ന്നു് എ­നി­ക്ക­റി­യ­ണ്ടേ കത്തി പ്ര­യോ­ഗി­ക്കു­ന്ന­തി­നു­മുൻ­പു്?”

ഏതു സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചും ന­മു­ക്കു­ള്ള അ­റി­വു് തു­ച്ഛ­മാ­ണു്; ക്ഷു­ദ്ര­മാ­ണു്. പക്ഷേ, അതല്ല എ­ഴു­ത്തു­കാ­രു­ടെ സ്ഥി­തി. സാ­ഹി­ത്യ­പാ­രാ­വാ­രം മു­ഴു­വ­നും ക­ല­ക്കി കൂ­ടി­ച്ചി­രി­ക്കു­ന്നു എ­ന്നാ­ണു് അ­വ­രു­ടെ മ­ട്ടു്.

തോമസ് ജോസഫ് ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ ‘മ­രി­ച്ച­വ­രു­ടെ സം­ഗീ­തം’ എന്ന ചെ­റു­ക­ഥ വാ­യി­ച്ച­പ്പോൾ ഞാ­നൊ­രു ക്ഷു­ര­ക­നാ­യി മാറി. ഫാ­ന്റ­സി­ക­ളു­ടെ രോ­മ­ങ്ങൾ ഇ­ട­തൂർ­ന്നു വ­ളർ­ന്നു നീ­ണ്ടി­രി­ക്കു­ന്നു. പ്ര­മേ­യ­മെ­ന്ന അധരം എ­വി­ടി­രി­ക്കു­ന്നു­വെ­ന്നു് എ­നി­ക്ക­റി­യാൺ മേല. നി­രൂ­പ­ണ­ത്തി­ന്റെ ബീടി ക­ത്തി­ച്ചു കൊ­ടു­ക്കാ­മെ­ന്നു വി­ചാ­രി­ച്ച­പ്പോൾ ബീ­ടി­യു­മി­ല്ല, തീ­പ്പെ­ട്ടി­യു­മി­ല്ല. വർ­ദ്ധി­ച്ച വി­ന­യ­ത്തോ­ടെ ഞാൻ ഈ അ­യ്യ­പ്പ­നോ­ടു പ­റ­യു­ന്നു: വേ­റെ­യേ­തെ­ങ്കി­ലും അ­ത്യ­ന്താ­ധു­നി­ക ഷോ­പ്പിൽ പോകൂ. അ­വി­ടെ­യു­ള്ള ക്ഷു­ര­ക നി­രൂ­പ­കൻ വി­ദ­ഗ്ദ്ധ­നാ­യി­രി­ക്കും.

Edgar Lee Master എന്ന ക­വി­യു­ടെ കാ­വ്യ­ങ്ങൾ എ­നി­ക്കു ഇ­ഷ്ട­മാ­ണു്. വി­ശേ­ഷി­ച്ചും ‘നി­ശ്ശ­ബ്ദ­ത’യെ­ക്കു­റി­ച്ചു­ള്ള കാ­വ്യം.

images/EdgarLeeMasters.png
Edgar Lee Master

“നി­ങ്ങ­ളു­ടെ കൈയിൽ പെ­ട്ടെ­ന്നു ക­യ­റി­പ്പി­ടി­ക്കു­ന്ന, മ­രി­ക്കാൻ പോ­കു­ന്ന മ­നു­ഷ്യ­ന്റെ നി­ശ്ശ­ബ്ദ­ത. അ­തു­ണ്ടു്. അ­ച്ഛ­നു സ്വ­ന്തം ജീ­വി­ത­ത്തി­ന്റെ വി­ശ­ദീ­ക­ര­ണം നൽകാൻ ക­ഴി­യാ­തെ വ­രു­മ്പോൾ അ­ച്ഛ­ന്റെ­യും മ­ക­ന്റെ­യും ഇ­ട­യ്ക്കു് നി­ശ്ശ­ബ്ദ­ത­യു­ണ്ടു്. ഭർ­ത്താ­വി­ന്റെ­യും ഭാ­ര്യ­യു­ടെ­യും ഇ­ട­യ്ക്കു നി­ശ്ശ­ബ്ദ­ത­യു­ണ്ടു്. ത­കർ­ന്ന രാ­ഷ്ട്ര­ങ്ങ­ളെ­യും പ­രാ­ജ­യ­പ്പെ­ട്ട­വ­രെ­യും ആവരണം ചെ­യ്യു­ന്ന നി­ശ്ശ­ബ്ദ­ത­യു­ണ്ടു്. വി­വേ­കം സ­മ്പൂർ­ണ്ണ­മാ­യി­പ്പോ­യ­തു­കൊ­ണ്ടു് നാ­ക്കി­നു് അതു പ­കർ­ന്നു­കൊ­ടു­ക്കാൻ ക­ഴി­യാ­ത്ത വ­യ­സ്സി­ന്റെ നി­ശ്ശ­ബ്ദ­ത­യു­ണ്ടു് പി­ന്നെ; മ­രി­ച്ച­വ­രു­ടെ നി­ശ്ശ­ബ്ദ­ത­യു­മു­ണ്ടു്.”

അ­വ­സാ­നം പറഞ്ഞ ഈ നി­ശ്ശ­ബ്ദ­ത­യാ­ണു് സ്യൂ­ഡോ ആർട് കാ­ണു­മ്പോൾ അ­ഭി­കാ­മ്യ­മാ­യി എ­നി­ക്കു തോ­ന്നു­ക.

തെ­റ്റു­കൾ

സ്വർ­ഗ്ഗ­ത്തെ എത്ര ശ്ര­മി­ച്ചാ­ലും കൈ­കൊ­ണ്ടു എ­ത്തി­പ്പി­ടി­ക്കാ­നാ­വി­ല്ല. നി­ത്യ­ജീ­വി­ത സം­ഭ­വ­ങ്ങൾ­ക്കു അ­പ്പു­റ­ത്തു­ള്ള സ­ത്യ­ത്തി­ന്റെ സാ­ക്ഷാ­ത്കാ­ര­ത്തി­നു­ള്ള എ­ഴു­ത്തു­കാ­ര­ന്റെ­യോ ചി­ത്ര­കാ­ര­ന്റെ­യോ ശ്ര­മ­മാ­ണു് സാ­ഹി­ത്യ­ത്തി­നും ചി­ത്ര­ക­ല­യ്ക്കും വി­സ്മ­യാം­ശം ന­ല്കു­ന്ന­തു്.

ര­ച­ന­യിൽ തെ­റ്റു­കൾ ര­ണ്ടു­വി­ധ­ത്തിൽ വരാം. 1) തി­ടു­ക്ക­ത്തിൽ എ­ഴു­തു­മ്പോൾ വ­രു­ന്ന തെ­റ്റു­കൾ. എ­ഴു­തി­യ­തു് ഒ­ന്നു­കൂ­ടെ വാ­യി­ച്ചു നോ­ക്കി­യാൽ ആ തെ­റ്റു­കൾ തി­രു­ത്താ­വു­ന്ന­തേ­യു­ള്ളു. വീ­ണ്ടും വാ­യി­ക്കാൻ സമയം കി­ട്ടാ­ത്ത­തു­കൊ­ണ്ടു്, ഞാൻ അ­ടു­ത്ത­കാ­ല­ത്തു് ‘എന്റെ ആ­ത്മാ­ഭി­മാ­നം’ എ­ന്നെ­ഴു­തി­യ­തു് അ­തു­പോ­ലെ അ­ച്ച­ടി­ച്ചു­വ­ന്നു. എന്റെ അ­ഭി­മാ­ന­മെ­ന്നോ ആ­ത്മാ­ഭി­മാ­ന­മെ­ന്നോ എ­ഴു­തേ­ണ്ടി­യി­രു­ന്നു. 2) അ­റി­വി­ന്റെ കു­റ­വു­കൊ­ണ്ടു വ­രു­ന്ന തെ­റ്റു­കൾ. പ്രൈ­മ­റി സ്കൂ­ളി­ലെ അ­ധ്യാ­പ­കൻ അ­ധി­ത്യ­ക എന്ന വാ­ക്കി­ന്റെ അർ­ത്ഥം താ­ഴ്‌­വ­ര എന്നു പ­ഠി­പ്പി­ച്ച­തു­കൊ­ണ്ടു് ഞാൻ കോ­ളേ­ജ­ധ്യാ­പ­ക­നാ­യി­ട്ടും അ­ധി­ത്യ­ക­യ്ക്കു താ­ഴ്‌­വ­ര എ­ന്നാ­ണു് അർ­ത്ഥ­മെ­ന്നു കു­ട്ടി­ക­ളോ­ടു പ­റ­ഞ്ഞു­പോ­ന്നു. ഒരു വി­ദ്യാർ­ത്ഥി അതു തി­രു­ത്തി.

ഡോ­ക്ടർ കൂ­ര്യാ­സ് ‘ഭാ­ഷാ­പോ­ഷി­ണി’യിൽ എ­ഴു­തി­യ ഒരു പ്ര­ബ­ന്ധ­ത്തി­ലെ ചില വാ­ക്യ­ങ്ങൾ ഞാൻ എ­ടു­ത്തെ­ഴു­തു­ന്നു. വ­ല­യ­ത്തി­ന­ക­ത്തു് എന്റെ അ­ഭി­പ്രാ­യ­ക്കു­റി­പ്പു­ക­ളും.

  1. സ­മ­കാ­ലി­ക മലയാള ക­വി­ത­യി­ലെ ഏ­റ്റ­വും മു­ഴ­ക്ക­മു­ള്ള ശ­ബ്ദ­മാ­ണു് ഓ­യെൻ­വി. (ഒ. എൻ. വി. എന്ന കവി മു­ഴ­ക്ക­മു­ള്ള ശ­ബ്ദ­മാ­കു­ന്ന­തെ­ങ്ങ­നെ? മു­ഴ­ക്ക­മു­ള്ള ശ­ബ്ദ­മാ­ണു് ഓ­യെൻ­വി­യു­ടേ­തു് എ­ന്നാ­ക്കി­യാൽ ശരി.)
  2. അന്നു മലയാള കവിത ച­ങ്ങ­മ്പു­ഴ­യു­ടെ മാ­സ്മ­ര സ്വാ­ധീ­ന­ത്തി­ലാ­യി­രു­ന്നു. (അ­ങ്ങ­നെ­യു­മു­ണ്ടോ ഒരു സ്വാ­ധീ­നം? മെ­സ്മർ എന്ന ഓ­സ്ട്രി­യൻ ഭി­ഷ­ഗ്വ­ര­നെ സം­ബ­ന്ധി­ച്ച­താ­ണു മാ­സ്മ­രം. അതു് സം­സ്കൃ­ത­മ­ല്ല, മ­ല­യാ­ള­മ­ല്ല, ഇം­ഗ്ലീ­ഷ­ല്ല.)
  3. അ­ക്ഷ­ര­ങ്ങ­ളിൽ രക്തം പൊ­ടി­ഞ്ഞു­നി­ന്ന വി­പ്ല­വ ക­വി­ത­ക­ളും ഏറെ ആ­സ്വാ­ദ­ക­രെ ഹ­രം­പി­ടി­പ്പി­ക്കു­ക­യു­ണ്ടാ­യി. (രക്തം ക­ണ്ടാൽ ആ­സ്വാ­ദ­കർ­ക്കു ഹ­ര­മു­ണ്ടാ­കു­മോ? ഉ­ണ്ടാ­ക­ണ­മെ­ങ്കിൽ അ­വ­രെ­ല്ലാം വ­ധ­കർ­ത്താ­ക്ക­ളാ­യി­രി­ക്ക­ണം. ഭൗർ­ഭാ­ഗ്യ­ത്താൽ അ­ത­ല്ല­ല്ലോ സ്ഥി­തി.)
  4. ഓ­യെൻ­വി­ക്ക­വി­ത­യു­ടെ ശ്ര­ദ്ധേ­യ­മാ­യ ഒരു സ­വി­ശേ­ഷ­ത­യാ­ണ്… (വി­ഗ­ത­മാ­യ ശേ­ഷ­ത്തോ­ടു­കൂ­ടി­യ­തു വി­ശേ­ഷം. ‘ഒ­ന്നു്’ എ­ന്നർ­ത്ഥം. ഇ­പ്പു­റ­ത്തു ‘സ’ കൂടി ചേർ­ക്കു­മ്പോ­ഴും അർ­ത്ഥ­ത്തി­നു വ്യ­ത്യാ­സ­മി­ല്ല. അ­തി­നാൽ ശ്ര­ദ്ധേ­യ­മാ­യ സ­വി­ശേ­ഷ­ത എന്നു മതി. ശ്ര­ദ്ധേ­യം വി­ട്ടു­ക­ള­ഞ്ഞി­ട്ടു് ഓ­യെൻ­വി­ക്ക­വി­ത­യു­ടെ സ­വി­ശേ­ഷ­ത­യാ­ണ്… എ­ന്നാ­ക്കി­യാൽ ഭം­ഗി­യാ­യി.)

ഡോ­ക്ടർ കു­ര്യാ­സി­ന്റെ വാ­ക്യ­ങ്ങ­ളാ­കെ ഇ­ങ്ങ­നെ വി­ക­ല­ങ്ങ­ളാ­ണു്. തി­ടു­ക്ക­മാ­ണോ അതോ അ­റി­വി­ല്ലാ­യ്മ­യാ­ണോ ഈ വൈ­ക­ല്യ­ങ്ങൾ­ക്കു ഹേതു?

കു­വൈ­റ്റി­ലെ ക­വ­യി­ത്രി
images/Abdullahmubarakalsabah.jpg
ഡോ­ക്ടർ സ്യാ­ദ് അ­ബ്ദു­ല്ല അൽ­മു­ബാ­റ­ക് അൽ സബ

ഡോ­ക്ടർ സ്യാ­ദ് അ­ബ്ദു­ല്ല അൽ­മു­ബാ­റ­ക് അൽ സബ കു­വൈ­റ്റി­ലെ രാ­ജ­വം­ശ­ത്തിൽ­പ്പെ­ട്ട ക­വ­യി­ത്രി­യാ­ണു്. സ­ദ്ദാം ഹുസൈൻ അ­വ­രു­ടെ രാ­ജ്യം ആ­ക്ര­മി­ച്ച­പ്പോൾ രോ­ഷാ­കു­ല­യാ­യി അവർ ആ ആ­ക­മ­ണ­ത്ത നി­ന്ദി­ച്ചു­കൊ­ണ്ടു് പല കാ­വ്യ­ങ്ങ­ളും ലേ­ഖ­ന­ങ്ങ­ളും എഴുതി. Alsharq Al Awsat ദി­ന­പ­ത്ര­ത്തിൽ വന്ന അ­വ­രു­ടെ ഒരു കാ­വ്യം (ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ) കു­വൈ­റ്റി­ലെ ഒരു ക­ലാ­കൗ­മു­ദി വാ­യ­ന­ക്കാ­രൻ എ­നി­ക്കു് അ­യ­ച്ചു­ത­ന്നു. അതിൽ നി­ന്നൊ­രു ഭാഗം:

Wherever you walk on Kuwaiti Soil

You will feel the sand turning into stones,

And the sea becoming fire

You who used to be a neighbour,

You who terrified scores of orynx:

Removing Kohl[1] from the eyes is not victory

What you have called the great epic

Is suicide in my terms.

കു­റി­പ്പു­കൾ

[1] Arab women wear Kohl (mascara) to enhance the beauty of their eyes. The reference here suggests that taking the beauty of the eye is not victory because the eye remains.

സാ­യ്പി­ന്റെ നേ­ര­മ്പോ­ക്കു്. സാ­ഹി­ത്യ­വാ­ര­ഫ­ല­വു­മാ­യി ഇതിനു ബ­ന്ധ­മി­ല്ലെ­ങ്കി­ലും നേ­ര­മ്പോ­ക്കി­നു­വേ­ണ്ടി മാ­ത്രം എ­ഴു­തു­ക­യാ­ണു്:

images/Kafka_portrait.jpg
കാഫ്ക

“വി­ദ്യാ­ഭ്യാ­സ­മു­ള്ള ഒരു യു­വാ­വു് എന്റെ അ­ടു­ക്കൽ വന്നു പ­റ­ഞ്ഞു: “ക്ഷ­മി­ക്ക­ണം സർ. യാ­ചി­ക്കാൻ എ­നി­ക്കു മ­ടി­യാ­ണു്. എ­ങ്കി­ലും ചോ­ദി­ക്കു­ക­യാ­ണു്. എ­നി­ക്കു കു­റ­ച്ചു പണം കടം തരുമോ? ഞാൻ മ­റു­പ­ടി നൽകി: ‘തരാം. പക്ഷേ, നി­ങ്ങ­ള­തു് എ­ന്തി­നു­വേ­ണ്ടി ചെ­ല­വാ­ക്കും? ആഹാരം ക­ഴി­ക്കാ­നോ മ­ദ്യ­പി­ക്കാ­നോ? അതോ വീ­ട്ടു­വാ­ട­ക കൊ­ടു­ക്കാ­നോ?” അ­യാ­ളു­ടെ മ­റു­പ­ടി: “അ­തി­നൊ­ന്നി­നു­മ­ല്ല. സർ. ഒരു ചെ­റു­പ്പ­ക്കാ­രി­യു­മാ­യി ഇന്നു രാ­ത്രി ക­ഴി­ഞ്ഞു­കൂ­ടാ­നാ­ണു്. വ­ള­രെ­ക്കാ­ല­മാ­യി ഞാൻ ആ­ഹ്ലാ­ദ­മ­നു­ഭ­വി­ച്ചി­ട്ടു്, ഞാൻ പ­റ­ഞ്ഞു: “നി­ങ്ങൾ­ക്കു് ഒരു സ്ത്രീ­യെ വേ­ണ­മെ­ങ്കിൽ, വി­വാ­ഹം ക­ഴി­ച്ചു­കൂ­ടേ? അയാൾ ഉടനെ പ­റ­യു­ക­യാ­യി: ‘എന്തു സർ. അ­തി­നു­വേ­ണ്ടി എ­ന്നും അ­വ­ളോ­ടു­യാ­ചി­ക്കാ­നോ?” (Play boy jokes-​ൽ ക­ണ്ട­തു്).

ത­ല്ലി­ക്കൂ­ട്ടൽ

‘മ­നു­ഷ്യ­നു പി­ടി­ച്ചെ­ടു­ക്കാ­വു­ന്ന­തിൽ­നി­ന്നു് അ­തീ­ത­മാ­യി­രി­ക്ക­ണം ആ വസ്തു. അ­ല്ലെ­ങ്കിൽ സ്വർ­ഗ്ഗ­മെ­ന്തി­നു്? എന്നോ മറ്റോ ഒരു ഇം­ഗ്ലീ­ഷ് കവി ചോ­ദി­ച്ചി­ല്ലേ പ­ണ്ടു്? സാ­ഹി­ത്യ­ത്തി­നും അ­തു­ചേ­രും. സ്വർ­ഗ്ഗ­ത്തെ എത്ര ശ്ര­മി­ച്ചാ­ലും കൈ­കൊ­ണ്ടു എ­ത്തി­പ്പി­ടി­ക്കാ­നാ­വി­ല്ല. നി­ത്യ­ജീ­വി­സം­ഭ­വ­ങ്ങൾ­ക്കു അ­പ്പു­റ­ത്തു­ള്ള സ­ത്യ­ത്തി­ന്റെ സാ­ക്ഷാ­ത്കാ­ര­ത്തി­നു­ള്ള എ­ഴു­ത്തു­കാ­ര­ന്റെ­യോ ചി­ത്ര­കാ­ര­ന്റെ­യോ ശ്ര­മ­മാ­ണു് സാ­ഹി­ത്യ­ത്തി­നും ചി­ത്ര­ക­ല­യ്ക്കും വി­സ്മ­യാം­ശം നൽ­കു­ന്ന­തു്. ഇ­തി­നു­വേ­ണ്ടി ഞാൻ ഒ­രു­ദാ­ഹ­ര­ണം നൽകാം. അതു് ഇ­തി­നു­ശേ­ഷം പറയാൻ പോ­കു­ന്ന മലയാള കഥ യൂ­റോ­പ്യൻ ക­ഥ­യു­ടെ മുൻ­പിൽ ക്ഷു­ദ്ര­മാ­ണെ­ന്നു തെ­ളി­യി­ക്കാ­ന­ല്ല. സാ­ഹി­ത്യ­ത്തി­ലെ അ­ദ്ഭു­താം­ശം എ­വി­ടി­രി­ക്കു­ന്നു­വെ­ന്നു വ്യ­ക്ത­മാ­ക്കാൻ മാ­ത്രം. കാഫ്ക ‘മാളം’ (Burrow) എ­ന്നൊ­രു ക­ഥ­യെ­ഴു­തി­യി­ട്ടു­ണ്ടു്. ഒരു മൃഗം താ­മ­സ­ത്തി­നും സു­ര­ക്ഷി­ത­ത്വ­ത്തി­നു­വേ­ണ്ടി മാളം നിർ­മ്മി­ക്കു­ന്ന­താ­ണു് കഥ. മൃഗം തന്നെ അക്കഥ പ­റ­യു­ന്ന­താ­യി­ട്ടാ­ണു് രചന. ഞാൻ അ­തി­ന്റെ ചു­രു­ക്കം നൽ­കു­ക­യാ­ണു്. മാളം നിർ­മ്മി­ച്ചു­ക­ഴി­ഞ്ഞു മൃഗം. വെ­ളി­യിൽ­നി­ന്നു് നോ­ക്കി­യാൽ ഒരു ദ്വാ­രം മാ­ത്രം. മാ­റ്റാ­വു­ന്ന ഒരു പായൽ അ­ടു­ക്കു് പ്ര­വേ­ശ­ന­ദ്വാ­ര­ത്തി­ലു­ണ്ടു്. മാ­ള­ത്തി­ന്റെ ന­ടു­ക്കാ­യി ഭ­ക്ഷ­ണം സൂ­ക്ഷി­ച്ചു വ­യ്ക്കാ­നും വലിയ അ­പ­ക­ട­ങ്ങൾ വ­ന്നാൽ ഒ­ളി­ച്ചി­രി­ക്കാ­നു­മാ­യി Castle Keep എന്നു വി­ളി­ക്കു­ന്ന ഒ­ര­റ­യു­ണ്ടു്. സു­ഖ­പ്ര­ദ­മാ­ണു് മാ­ള­ത്തി­ന­ക­ത്തെ താമസം. പക്ഷേ, മൃ­ഗ­ത്തി­നു് എ­പ്പോ­ഴും ഉ­ത്ക­ണ്ഠ­യാ­ണു്. ശത്രു ഏതു സ­മ­യ­ത്തും പാ­യ­ല­ടു­ക്കു നീ­ക്കി അ­ക­ത്തേ­ക്കു വ­ന്നേ­ക്കും. വെ­ളി­യി­ലെ ആ­ഹാ­ര­മാ­ണു് മാ­ള­ത്തി­ന­ക­ത്തു­ള്ള ആ­ഹാ­ര­ത്തെ­ക്കാൾ ന­ല്ല­തു്. അ­തു­കൊ­ണ്ടു് മാ­ള­ത്തിൽ­നി­ന്നു പു­റ­ത്തു­പോ­യാൽ മൃ­ഗ­ത്തി­നു് അ­ക­ത്തേ­ക്കു വീ­ണ്ടും വരാൻ വൈ­മ­ന­സ്യം. അ­തി­ല്ലാ­ത്ത സ­മ­യ­ത്തു് ശ­ത്രു­വി­നു് അ­ക­ത്തു ക­ട­ന്നു് ഇ­രി­ക്കാ­മ­ല്ലോ. ഒറ്റ മാർ­ഗ്ഗ­മേ­യു­ള്ളു. ഒരു സൂ­ക്ഷി­പ്പു­കാ­ര­നെ നി­യ­മി­ക്കാം. എ­ന്നാൽ അ­യാ­ളെ­ത്ത­ന്നെ വി­ശ്വ­സി­ക്കു­ന്ന­തെ­ങ്ങ­നെ? അ­ക­ത്തി­രി­ക്കാൻ വയ്യ; പു­റ­ത്തു ക­ഴി­യാ­നും വയ്യ.

ന­മ്മു­ടെ­യെ­ല്ലാം അവസ്ഥ ഇ­തു­ത­ന്നെ­യ­ല്ലേ? ന­മ്മു­ടെ ഉ­ത്ക­ണ്ഠ­യേ­യും പേ­ടി­യേ­യും അ­സാ­ധാ­ര­ണ­മാ­യ ശ­ക്തി­യോ­ടെ അ­ന്യാ­ദൃ­ശ­മാ­യ ക­ലാ­ത്മ­ക­ത­യോ­ടെ കാഫ്ക ചി­ത്രീ­ക­രി­ക്കു­ന്നു. ഇ­ക്ക­ഥ­യി­ലെ അ­ദ്ഭു­താം­ശം നി­സ്തു­ല­മെ­ന്നേ പ­റ­യേ­ണ്ടു.

ചെറിയ കാ­ര്യ­മാ­ണു വേ­ദ­നാ­ജ­ന­കം. എംപയർ സ്റ്റേ­റ്റ്സ് ബിൽ­ഡി­ങ്ങ്സി­ന്റെ മു­ക­ളിൽ കയറി ഇ­രി­ക്കാം. ക­സേ­ര­യിൽ മൊ­ട്ടു­സൂ­ചി കൂർ­ത്ത­വ­ശം മു­ക­ളി­ലാ­ക്കി­വ­ച്ചി­ട്ടു് അതിൽ ഇ­രി­ക്കാൻ പ­റ്റു­മോ?

വി­സ്മ­യ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട ഈ അംശം സേതു ഭാ­ഷാ­പോ­ഷി­ണി മാ­സി­ക­യിൽ എ­ഴു­തി­യ ‘രാം­സ­രൺ’ എന്ന ചെ­റു­ക­ഥ­യിൽ തെ­ല്ലു­പോ­ലു­മി­ല്ല. ഒരു ബാലൻ ജോലി അ­ന്വേ­ഷി­ച്ചു് ഒ­രു­ത്ത­ന്റെ വീ­ട്ടി­ലെ­ത്തു­ന്നു. അവൻ വേ­റൊ­രു­ത്ത­ന്റെ—മ­ര­ക്ക­ട­ക്കാ­ര­ന്റെ—വീ­ട്ടിൽ ജോ­ലി­ക്കു നി­ന്ന­വൻ. അ­യാ­ളു­ടെ സ്വ­വർ­ഗ്ഗ­ര­തി­ക്കു വി­ധേ­യ­നാ­വാൻ ബാലൻ കൂ­ട്ടാ­ക്കി­യി­ല്ല. മ­ര­ക്ക­ട­ക്കാ­രൻ ക­ള്ള­ക്കെ­യ്സു­ണ്ടാ­ക്കി പൊ­ലീ­സി­നെ­ക്കൊ­ണ്ടു് ആ ബാലനെ അ­റ­സ്റ്റു ചെ­യ്യി­ക്കു­ന്നു. ആ­ഖ്യാ­ന­ത്തി­ന്റെ സ്വ­ഭാ­വ­മാർ­ന്ന ഒരു റി­പോർ­ട്ട് മാ­ത്ര­മാ­ണു് ഇതു്. കൈ­നീ­ട്ടു­ന്തോ­റും അ­ക­ന്നു ക­ട­ന്നു­പോ­കു­ന്ന ‘മി­സ്റ്റ­റി’യാണു്—കല. എ­ഴു­തി­യ­തു് ഒ­പ്പി­യെ­ടു­ക്കാൻ ഒ­പ്പു­ക­ട­ലാ­സ്സു് ഉ­പ­യോ­ഗി­ക്കു­ന്ന­തു­പോ­ലെ നി­ത്യ­ജീ­വി­ത സം­ഭ­വ­ങ്ങ­ളെ അതേ രീ­തി­യിൽ പ­കർ­ത്തി വ­യ്ക്കു­ന്ന­ത­ല്ല അതു്. ‘പാ­ണ്ഡ­വ­പു­രം’ എന്ന ചേ­തോ­ഹ­ര­മാ­യ നോ­വ­ലും ‘ദൂതു്’ എന്ന ഉ­ജ്ജ്വ­ല­മാ­യ ചെ­റു­ക­ഥ­യു­മെ­ഴു­തി­യ സേ­തു­വി­നോ­ടു് ഇതു പ­റ­യേ­ണ്ട­തി­ല്ല എ­ന്നു് എ­നി­ക്ക­റി­യാം. ക­ഥ­യെ­ഴു­താൻ നിർ­ബ­ദ്ധ­നാ­വു­മ്പോൾ എ­ന്തെ­ങ്കി­ലു­മൊ­ന്നു ത­ല്ലി­ക്കൂ­ട്ട­ണ­മ­ല്ലോ. അ­തി­നാൽ ഒരു ക­ണ­ക്കിൽ ഇതു ക്ഷ­മി­ക്ക­ത്ത­ക്ക­തു­മാ­ണു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: പി. ടി. ഉ­ഷ­യു­ടെ പ­രാ­ജ­യ­ത്തെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: സ്വരം ന­ന്നാ­യി­രു­ന്ന­പ്പോൾ പാ­ട്ടു നി­റു­ത്തേ­ണ്ടി­യി­രു­ന്നു. ഒ­ന്നും അ­തി­ന്റെ അ­ത്യ­ന്താ­വ­സ്ഥ­യി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ല­രു­തെ­ന്നു കു­മാ­ര­നാ­ശാൻ കൂ­ട­ക്കൂ­ടെ പ­റ­യു­മാ­യി­രു­ന്നു­വെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ മകൻ പ്ര­ഭാ­ക­രൻ എ­ന്നോ­ടു പ­റ­ഞ്ഞി­ട്ടു­ണ്ടു്.

ചോ­ദ്യം: ചില പ്രാ­യോ­ഗി­ക നിർ­ദ്ദേ­ശ­ങ്ങൾ തരൂ.

ഉ­ത്ത­രം: ഒ­രാ­ളി­ന്റെ­യും വീ­ട്ടിൽ പോ­ക­രു­തു്. പോ­കേ­ണ്ടി­വ­ന്നാൽ പത്തു മി­നി­ട്ടിൽ കൂ­ടു­തൽ ഇ­രി­ക്ക­രു­തു്. സ്വ­ന്തം കു­ട്ടി­ക­ളെ അ­ടു­ത്ത വീ­ട്ടിൽ അ­യ­യ്ക്ക­രു­തു്. അ­വർ­ക്കു് അ­വ­രു­ടെ കു­ഞ്ഞു­ങ്ങ­ളെ­ത്ത­ന്നെ സ­ഹി­ക്കാ­നാ­വി­ല്ല. അ­പ്പോൾ മറ്റു പി­ള്ളേർ കൂടി ഉ­പ­ദ്ര­വി­ക്കാൻ ചെ­ന്നാ­ലോ?

ചോ­ദ്യം: നി­ങ്ങൾ ചെറിയ കാ­ര്യ­ങ്ങൾ കണ്ടു പി­ണ­ങ്ങു­മെ­ന്നു പലരും പ­റ­യു­ന്നു. ശ­രി­യാ­ണോ?

ഉ­ത്ത­രം: ശ­രി­യാ­ണു്. ചെറിയ കാ­ര്യ­ങ്ങ­ളാ­ണു് വേ­ദ­ന­യു­ള­വാ­ക്കു­ന്ന­തു്. പലക മു­ഴു­വൻ ആണി അ­ടി­ച്ചു് ക­യ­റ്റി­യി­ട്ടു് ആ­ണി­ക­ളു­ടെ കൂർ­ത്ത­വ­ശം മു­ക­ളി­ലാ­ക്കി അ­തി­ന്റെ പു­റ­ത്തു ഒരാൾ കി­ട­ന്നു. ശ്രീ­നാ­രാ­യ­ണൻ അതു കണ്ടു പ­റ­ഞ്ഞു: ‘ഒരാണി മാ­ത്രം അ­ടി­ച്ച പ­ല­ക­യിൽ അയാൾ കി­ട­ക്ക­ട്ടെ! കി­ട­ക്കാൻ ഒ­ക്കു­കി­ല്ല. ചെറിയ കാ­ര്യ­മാ­ണു വേ­ദ­നാ­ജ­ന­കം. എംപയർ സ്റ്റേ­യ്റ്റ്സ് ബിൽ­ഡി­ങ്ങ്സി­ന്റെ മു­ക­ളിൽ ഇ­രി­ക്കാം. ക­സേ­ര­യിൽ മൊ­ട്ടു­സൂ­ചി കൂർ­ത്ത­വ­ശം മു­ക­ളി­ലാ­ക്കി വ­ച്ചി­ട്ടു് അതിൽ ഇ­രി­ക്കാൻ പ­റ്റു­മോ?

ചോ­ദ്യം: പറഞ്ഞ വാ­ക്കു പിൻ­വ­ലി­ച്ചു­വെ­ന്നു ചിലർ പ­റ­യു­ന്നു. അതിൽ വല്ല അർ­ത്ഥ­വു­മു­ണ്ടോ?

ഉ­ത്ത­രം: കാ­റി­ന്റെ­ട്യൂ­ബ് തു­റ­ന്നു വി­ട്ടി­ട്ടു് ആ കാ­റ്റു­ത­ന്നെ തി­രി­ച്ചു് അതിൽ ക­യ­റ്റാൻ സാ­ധി­ക്കു­മോ?

ചോ­ദ്യം: സ്ത്രീ­ക­ളു­ടെ പ്രാ­യ­മ­റി­യാൻ എ­ന്താ­ണു വേ­ണ്ട­തു?

ഉ­ത്ത­രം: അവൾ ഉ­ദ്യോ­ഗ­സ്ഥ­യാ­ണെ­ങ്കിൽ വൈ­കി­ട്ടു് ഓ­ഫീ­സിൽ­നി­ന്നു ഇ­റ­ങ്ങി­വ­രു­മ്പോൾ നോ­ക്ക­ണം. ജോ­ലി­യി­ല്ലാ­ത്ത­വ­ളാ­ണെ­ങ്കിൽ അ­തി­രാ­വി­ലെ വീ­ട്ടിൽ­ച്ചെ­ന്നു നോ­ക്ക­ണം. മു­ഖ­ത്തു പ്രാ­യം എ­ഴു­തി­വ­ച്ചി­രി­ക്കും.

ചോ­ദ്യം: മ­റ്റു­ള്ള­വർ വേ­ദ­ന­യോ­ടു­കൂ­ടി പ­റ­യു­ന്ന­തൊ­ക്കെ കേൾ­ക്കാൻ നി­ങ്ങൾ­ക്കു ക്ഷ­മ­യു­ണ്ടോ?

ഉ­ത്ത­രം: എ­നി­ക്ക­ല്ല. ലോ­ക­ത്താർ­ക്കും ക്ഷ­മ­കാ­ണി­ല്ല. വി­ശേ­ഷി­ച്ചും സർ­ക്കാർ സർ­വീ­സി­ലെ സീ­നി­യോ­റി­റ്റി, പ്ര­മോ­ഷൻ ഇ­വ­യെ­ക്കു­റി­ച്ചു ആരു പ­റ­ഞ്ഞാ­ലും എ­നി­ക്കു ആ പരാതി കേൾ­ക്കാൻ ക­ഴി­യി­ല്ല. എ­നി­ക്ക­തു മ­ന­സ്സി­ലാ­വു­ക­യു­മി­ല്ല. ഭർ­ത്താ­വു് വേ­ദ­ന­യോ­ടെ പ­റ­യു­ന്ന­തു ഭാര്യ കേൾ­ക്കി­ല്ല. ഭാര്യ വേ­ദ­ന­യോ­ടു­കൂ­ടി പ­റ­യു­ന്ന­തു് ഭർ­ത്താ­വു് ഒ­ട്ടും­ത­ന്നെ കേൾ­ക്കു­ക­യി­ല്ല.

യങ് അൻഡ് ഹാൻസം

ഒരു പ­ള്ളി­യിൽ അച്ചൻ പ്ര­സം­ഗം ത­കർ­ക്കു­ക­യാ­യി­രു­ന്നു. പെ­ട്ടെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ഇ­ക്കൂ­ട്ട­ത്തിൽ വ്യ­ഭി­ച­രി­ച്ച­വർ ആ­രെ­ങ്കി­ലു­മു­ണ്ടെ­ങ്കിൽ എ­ഴു­ന്നേ­റ്റു നിൽ­ക്ക­ട്ടെ”. അ­തു­കേ­ട്ട­യു­ട­നെ ഒരു യു­വാ­വു് എ­ഴു­ന്നേ­റ്റു നി­ന്നു. അച്ചൻ ചോ­ദി­ച്ചു: “നാ­ണ­മി­ല്ലേ നി­ങ്ങൾ­ക്ക്?” ചെ­റു­പ്പ­ക്കാ­ര­ന്റെ മ­റു­പ­ടി: “അതല്ല അച്ചോ. അച്ചൻ മാ­ത്രം നിൽ­ക്കു­കു­ന്ന­തു ശ­രി­യ­ല്ലെ­ന്നു ക­ണ്ടി­ട്ടാ­ണു് ഞാനും എ­ഴു­ന്നേ­റ്റു നിൽ­ക്കാ­മെ­ന്നു തീ­രു­മാ­നി­ച്ച­തു് ”

ആ­ശ­യ­ങ്ങ­ളെ ക­ഴു­ത്തി­നു­കു­ത്തി­പ്പി­ടി­ച്ചു് കോൺ­ക്രീ­റ്റ് തറയിൽ ഇ­ടി­ച്ചി­ട്ടു് ര­ക്ത­മൊ­ലി­പ്പി­ക്കു­ക­യാ­ണു് നൈപോൾ. ഈ ചോ­ര­യാ­ണു് ഇ­ന്ത്യ എ­ന്നു് അ­ദ്ദേ­ഹം ഉ­ദ്ഘോ­ഷി­ക്കു­ന്നു.

ഇതു കഥ. ഇ­നി­പ്പ­റ­യു­ന്ന­തു യ­ഥാർ­ത്ഥ സംഭവം. ഇ­വി­ടെ­യെ­ങ്ങു­മ­ല്ല. അങ്ങു ദൂരെ ദൂ­രെ­യെ­ന്നു പ­റ­ഞ്ഞാൽ വളരെ ദൂരെ. ഭാഷ മറാഠി, ഹി­ന്ദി, ഗു­ജ­റാ­ത്തി എ­ങ്കി­ലും അ­വി­ടെ­യൊ­രു പ­ള്ളി­യും അ­തി­ലൊ­രു മ­ല­യാ­ളി അ­ച്ച­നും. ആ സ്ഥ­ല­ത്തു കുറെ മ­ല­യാ­ളി­ക­ളു­മു­ണ്ടു്. അച്ചൻ അവിടെ മ­റ്റൊ­രു സ്ഥ­ല­ത്തു­നി­ന്നു മാ­റി­വ­ന്നി­ട്ടു് മൂ­ന്നോ നാലോ ദി­വ­സ­മേ ആ­യി­രു­ന്നു­ള്ളു. ഒരു ദിവസം കാ­ല­ത്തു ഞാൻ ന­ട­ക്കാൻ പോ­യ­പ്പോൾ വ­ഴി­യിൽ­വ­ച്ചു് കാണാൻ കൊ­ള്ളാ­വു­ന്ന ഒരു മ­ല­യാ­ളി സ്ത്രീ­യെ കണ്ടു. എ­ന്തെ­ങ്കി­ലും ചോ­ദി­ക്ക­ണ­മ­ല്ലോ എന്നു വി­ചാ­രി­ച്ചു് ഞാൻ അ­വ­രോ­ടു ചോ­ദി­ച്ചു: “പുതിയ അച്ചൻ എ­ങ്ങ­നെ?” ക്രി­സ്തു­ശി­ഷ്യൻ ഈ­ശ്വ­ര­പു­ത്ര­ന്റെ മാ­ഹാ­ത്മ്യം വ്യ­ക്ത­മാ­കു­മാ­റു് പ്ര­സം­ഗി­ക്കു­ന്നു­ണ്ടോ എ­ന്നാ­യി­രു­ന്നു ഞാൻ ആ ചോ­ദ്യം കൊ­ണ്ടു് ഉ­ദ്ദേ­ശി­ച്ച­തു്. അ­തു­കേ­ട്ട പാടേ ആ സ്ത്രീ­യു­ടെ മു­ഖ­മ­ങ്ങു വി­ക­സി­ച്ചു. ക­ണ്ണു­കൾ തി­ള­ങ്ങി. ചു­ണ്ടിൽ പു­ഞ്ചി­രി വി­ടർ­ന്നു. എ­ന്നി­ട്ടു് അവർ പ­റ­ഞ്ഞു: “അച്ചൻ കൊ­ള്ളാം. യങ് ആൻഡ് ഹാൻസം”. എ­നി­ക്കു അസൂയ. ‘ശരി’ എ­ന്ന­റി­യി­ച്ചി­ട്ടു ഞാൻ മൂ­ടൽ­മ­ഞ്ഞി­ലേ­ക്കു തലയിൽ കെ­ട്ടി­യ മ­ഫ്ല­റു­മാ­യി നീ­ങ്ങി. ദിവസം ക­ഴി­യു­ന്തോ­റും അ­ച്ച­ന്റെ ‘ഗൃ­ഹ­പ്ര­വേ­ശ’ങ്ങൾ ഞാ­ന­റി­ഞ്ഞു­കൊ­ണ്ടി­രു­ന്നു. വീ­ടു­ക­ളി­ലെ ആ­ണു­ങ്ങൾ പൊ­യ്ക്ക­ഴി­ഞ്ഞാൽ അച്ചൻ പെ­ണ്ണു­ങ്ങ­ളെ ഉ­ദ്ബോ­ധി­പ്പി­ക്കാൻ അവിടെ ക­ട­ന്നു­ചെ­ല്ലും. അ­ടു­ക്ക­ള­യിൽ തി­ടു­ക്ക­ത്തോ­ടെ ആഹാരം ത­യ്യാ­റാ­ക്കു­ക­യാ­യി­രി­ക്കും അവർ. എ­ങ്കി­ലും അ­ച്ച­നു വൈ­ഷ­മ്യ­മി­ല്ല. “സാ­റാ­മ്മേ, ത്രേ­സ്യാ­മ്മേ, മേ­രി­ക്കു­ട്ടി ഞാ­നി­വി­ടെ ഇ­രു­ന്നു­കൊ­ള്ളാം. ജോ­ലി­യൊ­ക്കെ ക­ഴി­ഞ്ഞി­ട്ടു വ­ന്നാൽ മതി” എ­ന്നു് അ­ദ്ദേ­ഹം പറയും. അ­ങ്ങ­നെ അ­ദ്ദേ­ഹം വീ­ടു­വീ­ടാ­ന്ത­രം, ന­ട­ന്നു ക്രൈ­സ്ത­വ ധർ­മ്മ­ങ്ങൾ ഉ­ദ്ബോ­ധി­പ്പി­ക്കു­ന്നു­വെ­ന്നു് ബി­ഷ­പ്പു് തി­രു­മേ­നി അ­റി­ഞ്ഞു. ഉടനെ വന്നു അ­ച്ച­നു സ്ഥാ­ന­ഭ്രം­ശം. അ­ദ്ദേ­ഹം പോ­കു­ന്നു­വെ­ന്ന­റ­ഞ്ഞു സ്ത്രീ­കൾ പ­ള്ളി­യിൽ വ­ന്നു­കൂ­ടി. അവർ വി­ഷാ­ദ­നി­വേ­ദ­നം ന­ട­ത്തി­യി­ട്ടു തി­രി­ച്ചു വ­രു­മ്പോൾ ഞാൻ എന്റെ പാർ­പ്പി­ട­ത്തി­ന്റെ മു­ന്നിൽ നിൽ­ക്കു­ക­യാ­യി­രു­ന്നു. ‘യങ് ആൻഡ് ഹാൻ­ഡ്സം’ എന്നു പാ­തി­രി­യെ വി­ശേ­ഷി­പ്പി­ച്ച സ്ത്രീ ദുഃ­ഖ­ത്തോ­ടെ അ­ദ്ദേ­ഹ­ത്തി­ന്റെ ഗു­ണ­ഗ­ണ­ങ്ങൾ വാ­ഴ്ത്തി­യ­പ്പോൾ ഞാ­നൊ­രു ക­ടം­വാ­ങ്ങി­യ ഫലിതം അ­വ­രോ­ടു പ­റ­ഞ്ഞു: “ശ­രി­യാ­ണു്. അ­ദ്ദേ­ഹം ഇവിടെ വ­രു­ന്ന­തു­വ­രെ പാപം എ­ന്തെ­ന്നു് ന­മ്മ­ളാ­രും അ­റി­ഞ്ഞി­രു­ന്നി­ല്ല.”

എ­ല്ലാ­വ­രും ക­ഥാ­ര­ച­ന എന്ന കു­ത്സി­ത­കർ­മ്മം ചെ­യ്യു­ന്നു; പാ­പ­കർ­മ്മം അ­നു­ഷ്ഠി­ക്കു­ന്നു. ഞാൻ മാ­ത്രം. അതു ചെ­യ്യാ­തി­രി­ക്കു­ന്ന­തെ­ന്തി­നു് എന്നു ചോ­ദി­ച്ചു­കൊ­ണ്ടു് എന്റെ പ്രി­യ­ശി­ഷ്യ­നാ­യ എം. രാ­ജീ­വ്കു­മാർ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ‘പാ­ഠ­പു­സ്ത­ക­ത്തി­ന­പ്പു­റം’ എന്ന ക­ഥ­യു­മാ­യി എ­ഴു­ന്നേ­റ്റു നിൽ­ക്കു­ന്നു. വാ­യ­ന­ക്കാ­രെ ഉ­ദ്ബോ­ധി­പ്പി­ക്കു­ന്നു. ഗ്രേ­സി എന്ന മ­ത­ഭ­ക്ത­യെ പ­രി­ഹ­സി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. അവൾ റ്റീ­ച്ചർ. വേ­ദ­പു­സ്ത­ക­ത്തി­ന­ക­ത്തു് പാ­ഠ­പു­സ്ത­ക­ങ്ങൾ വച്ചു പ­ഠി­പ്പി­ക്കു­ന്ന ‘അന്ധ’യായ മ­ത­ഭ­ക്ത. അവളെ അ­വി­ദ­ഗ്ദ്ധ­മാ­യി ചി­ത്രീ­ക­രി­ച്ച­തി­നു ശേഷം ചു­വ­ന്ന കൊടി ഉ­യർ­ത്തി വീ­ശി­ക്കൊ­ണ്ടു് ‘പാ­ഠ­പു­സ്ത­ക­ങ്ങൾ വേ­ദ­പു­സ്ത­ക­ത്തി­ന­ക­ത്തു വ­ച്ചാ­ണോ പ­ഠി­പ്പി­ക്കേ­ണ്ട­തു? എന്നു രാ­ജീ­വ്കു­മാർ ഉ­ച്ച­ത്തിൽ ചോ­ദി­ക്കു­ന്നു. ഞാനും അ­ദ്ദേ­ഹ­ത്തി­ന്റെ കൂ­ടെ­യു­ണ്ടു് അതേ ചോ­ദ്യ­വു­മാ­യി. പക്ഷേ, ആ ചോ­ദ്യ­ത്തെ നീ­തി­മ­ത്ക­രി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ ക­ഥ­യി­ലെ സം­ഭ­വ­ങ്ങൾ ചി­ത്രീ­ക­രി­ക്കേ­ണ്ടി­യി­രു­ന്നു ക­ഥാ­കാ­രൻ. സം­ഭ­വ­ങ്ങ­ളു­ടെ സ്വാ­ഭാ­വി­ക പ­രി­ണാ­മ­മാ­യി­രി­ക്ക­ണം അ­വ­സാ­ന­ത്തെ ചോ­ദ്യം. ഇ­ക്ക­ഥ­യിൽ അതു കാ­ണു­ന്നി­ല്ല. വേ­ദ­പു­സ്ത­ക­ത്തി­ന­ക­ത്തു­വ­ച്ചു് പാ­ഠ­പു­സ്ത­ക­ങ്ങൾ പ­ഠി­പ്പി­ക്കു­ന്ന­വ­രെ ശി­ക്ഷി­ക്ക­ണ­മെ­ന്നു് ആ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ടു് രാ­ജീ­വ്കു­മാർ ജാ­ഥ­ന­യി­ക്കു­മെ­ങ്കിൽ ഞാനും ചു­വ­ന്ന കൊ­ടി­പൊ­ക്കി­പ്പി­ടി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ കൂടെ മാർ­ച്ച് ചെ­യ്യാ­നു­ണ്ടാ­യി­രി­ക്കും. പക്ഷേ, കഥയെ ക­ലാ­ശൂ­ന്യ­മാ­ക്കു­ന്ന ഇ­ത്ത­രം പ്ര­വൃ­ത്തി­ക­ളെ എ­നി­ക്കു അം­ഗീ­ക­രി­ക്കാ­നാ­വി­ല്ല­ല്ലോ.

ക­മ­ന്റു­കൾ
  1. മ­ന്ത്രി വി. വി. രാഘവൻ എൻ. വി.-യുടെ ഛാ­യാ­ചി­ത്രം അ­നാ­വ­ര­ണം ചെ­യ്യു­ന്നു എന്ന അ­ടി­ക്കു­റി­പ്പോ­ടു­കൂ­ടി കു­ങ്കു­മം വാ­രി­ക­യിൽ (പുറം 24) ചി­ത്രം—നി­ത്യ­ജീ­വി­ത­ത്തിൽ നമ്മൾ വെ­റു­ക്കു­ന്ന വ­സ്തു­ക്കൾ, വ്യ­ക്തി­കൾ ഇ­വ­പെ­യി­ന്റി­ങ്ങാ­യി വ­രു­മ്പോൾ നമ്മൾ ആ ചി­ത്ര­ങ്ങ­ളെ ഇ­ഷ്ട­പ്പെ­ടും. എ­നി­ക്കു കേ­ര­ള­വർ­മ്മ കോ­യി­ത്ത­മ്പു­രാ­ന്റെ ക­വി­ത­യും സ്വ­ഭാ­വ­വും (പ­റ­ഞ്ഞു­കേ­ട്ട­തു്) ഇ­ഷ്ട­മ­ല്ല. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ എ­ണ്ണ­ച്ചാ­യ ചി­ത്രം തി­രു­വ­ന­ന്ത­പു­രം സം­സ്കൃ­ത കോ­ളേ­ജിൽ വ­ച്ചി­ട്ടു­ണ്ടു്. മ­നോ­ഹ­ര­മാ­ണു് അതു്. ആ­ദ­ര­ത്തോ­ടെ ഞാനതു നോ­ക്കി നി­ന്നി­ട്ടു­ണ്ടു്. എൻ. വി. കൃ­ഷ്ണ­വാ­രി­യ­രെ ഞാൻ പലതവണ ക­ണ്ടി­ട്ടു­ണ്ടു്. സം­സാ­രി­ച്ചി­ട്ടു­ണ്ടു്. സ്നേ­ഹ­ബ­ഹു­മാ­ന­ങ്ങ­ളോ­ടെ മാ­ത്ര­മേ ഓരോ ത­വ­ണ­യും ഞാൻ യാത്ര പ­റ­ഞ്ഞു­പോ­ന്നി­ട്ടു­ള്ളു. എൻ. വി.-ക്കു ഇ­ന്റ­ല­ക്ച്ച ്വ­ലി­ന്റെ മു­ഖ­മാ­ണു്. പക്ഷേ, കു­ങ്കു­മം വാ­രി­ക­യി­ലെ എൻ. വി.യുടെ പടം എ­നി­ക്കു വെ­റു­പ്പു് ഉ­ണ്ടാ­ക്കു­ന്നു. സം­സ്കൃ­ത­ത്തിൽ ലാ­ലാ­ശ­യ­ശോ­ഫ­മെ­ന്നും ഇം­ഗ്ലീ­ഷിൽ Mumps എ­ന്നും മ­ല­യാ­ള­ത്തിൽ മു­ണ്ടി­നീ­രു് എ­ന്നും പ­റ­യു­ന്ന നീ­രു­വ­ന്ന­തു­പോ­ലെ­യു­ള്ള ക­വി­ളു­കൾ. ബു­ദ്ധി­ശൂ­ന്യ­ന്റെ മുഖം. മ­ഹാ­വ്യ­ക്തി­ക­ളെ ബ­ഹു­മാ­നി­ച്ചി­ല്ലെ­ങ്കി­ലും വേ­ണ്ടി­ല്ല, അവരെ അ­പ­മാ­നി­ക്കാ­തി­രു­ന്നാൽ മതി.
  2. കു­ങ്കു­മം വാ­രി­ക­യിൽ ക­ണ്ട­തു്: “ഏതൊരു വൈ­ദേ­ശി­ക സാ­ഹി­ത്യ­ത്തെ­ക്കാ­ളും തന്റെ മ­ന­സ്സി­നെ സ്പർ­ശി­ക്കു­ന്ന­തു് സ്വ­ന്തം ഭാ­ഷ­യി­ലെ സാ­ഹി­ത്യ­മാ­ണെ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ട്ടു­കൊ­ണ്ടു് ഷേ­ക്സ്പി­യ­റെ­ക്കാൾ ത­നി­ക്ക­ഭി­മ­തൻ ഉ­ണ്ണാ­യി­വാ­രി­യ­രാ­ണെ­ന്നും ടോൾ­സ്റ്റോ­യി­യെ­യും ഡോ­സ്റ്റോ­യെ­വ്സ്കി­യെ­ക്കാ­ളും ത­നി­ക്കി­ഷ്ടം ത­ക­ഴി­യെ­യാ­ണെ­ന്നും ഡോ: ന­രേ­ന്ദ്ര­പ്ര­സാ­ദു് പ്ര­സ്താ­വി­ച്ച­പ്പോൾ, ‘ന­മു­ക്കു ഖേ­ദി­ക്കാം; എം. കൃ­ഷ്ണൻ­നാ­യർ ഈ സം­വാ­ദ­ത്തിൽ പ­ങ്കെ­ടു­ക്കു­ന്നി­ല്ല’ എന്ന കോ­വി­ല­ന്റെ പ്ര­തി­ക­ര­ണം സ­ദ­സ്സിൽ പൊ­ട്ടി­ച്ചി­രി­യു­യർ­ത്തി.” ഈ അ­ഭി­പ്രാ­യ­ത്തിൽ തെ­റ്റൊ­ന്നു­മി­ല്ല. ഉ­ണ്ണാ­യി­വാ­രി­യ­രെ യും തകഴി യെയും ഇ­ഷ്ട­മെ­ന്നേ ന­രേ­ന്ദ്ര­പ്ര­സാ­ദ് പ­റ­ഞ്ഞു­ള്ളു. ഷെ­യ്ക്സ്പി­യർ, ടോൾ­സ്റ്റോ­യി, ദ­സ്തെ­യെ­വ്സ്കി ഇ­വ­രെ­ക്കാൾ കേ­മ­ന്മാ­രാ­ണു് അ­വ­രെ­ന്നു് അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ട്ടി­ല്ല. ഉ­ണ്ണാ­യി­വാ­രി­യർ വലിയ ക­വി­യാ­ണു്. പക്ഷേ, ഹോമർ, വാ­ല്മീ­കി, ഷെ­യ്ക്സ്പി­യർ ഇ­വർ­ക്കു­ള്ള ‘സു­പ്രീം പോ­യ­റ്റി­ക് അ­ട്ട­റൻ­സ്’വാ­രി­യർ­ക്കു് ഇല്ല. പി­ന്നെ Catholicity— വി­ശാ­ല­വീ­ക്ഷ­ണം—ഉ­ള്ള­വർ­ക്കു ഷെ­യ്ക്സ്പി­യ­റി­നെ ഒ­രു­ത­ര­ത്തി­ലും നി­ന്ദി­ക്കാ­നാ­വി­ല്ല.
  3. ഭാ­ഷാ­പോ­ഷി­ണി­യിൽ വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നായർ: പ്രൊ­ഫ­സർ എം. കൃ­ഷ്ണൻ­നാ­യർ, ഒരു കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള­യ­ല്ല. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം ചെയ്ത (ചെ­യ്യു­ന്ന) സേവനം മോ­ശ­പ്പെ­ട്ട­താ­കു­ന്നി­ല്ല. ബാ­ല­കൃ­ഷ്ണ­പി­ള്ള­സാ­റ് ചെ­യ്ത­ത­ല്ല ഇന്നു മ­ല­യാ­ള­ത്തി­നു വേ­ണ്ട­തു്. വി­പു­ല­മാ­യ പു­സ്ത­ക പ­രി­ച­യ­ത്തി­ന്റെ വിവിധ മു­ഖ­ങ്ങൾ പ്രൊ­ഫ­സർ എം. കൃ­ഷ്ണൻ­നാ­യർ നൽ­കു­ന്നു. അതു വേ­ണ്ട­ത­ല്ലേ?” —ഇ­രു­പ­ത്തൊ­ന്നു വർഷം രാ­ത്രി­ക­ളെ പ­ക­ലു­ക­ളാ­ക്കി മാ­റ്റി­യും പ­ക­ലു­ക­ളിൽ ചാ­രു­ക­സേ­ര­യി­ലി­രു­ന്നു് അ­ന­വ­ര­തം എഴുതി ന­ട്ടെ­ല്ലു ത­കർ­ക്കു­ക­യും ചെയ്ത എ­നി­ക്കു് വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നായർ ത­രു­ന്ന ഈ അം­ഗീ­കാ­രം സ്വർ­ണ്ണ­നിർ­മ്മി­ത­മാ­യ കീർ­ത്തി­മു­ദ്ര­യെ­ന്ന­പോ­ലെ ഞാൻ ആ­ദ­രാ­വ­ന­ത­നാ­യി സ്വീ­ക­രി­ക്കു­ന്നു; കേ­ന്ദ്ര­മ­ന്ത്രി ഗു­ജ്റാൾ, ജ്ഞാ­ന­പീ­ഠം നേടിയ ശി­വ­രാം ക­ര­ന്ത്, ബി. ജെ. പി. നേ­താ­വു് അ­ദ്വാ­നി. ഏഷ്യൻ വീ­ക്കി­ന്റെ സ്ഥാ­പ­കൻ ടി. ജെ. എസ്. ജോർജ്, പ്ര­ശ­സ്ത­യാ­യ ചി­ത്രാ സു­ബ്ര­ഹ്മ­ണ്യം, നോ­വ­ലി­സ്റ്റ് നയൻ താരാ സെഗാൾ, അ­ന­ന്ത­മൂർ­ത്തി, വൈ­ക്കം മു­ഹ­മ്മ­ദു് ബഷീർ, എൻ. വി. കൃ­ഷ്ണ­വാ­രി­യർ ഇ­വ­രു­ടെ അം­ഗീ­കാ­ര­ത്തി­ന്റെ വി­ല­യു­ണ്ടു് വൈ­ക്ക­ത്തി­ന്റെ ഈ അം­ഗീ­കാ­ര­ത്തി­നും, ന­രേ­ന്ദ്ര­പ്ര­സാ­ദി­ന്റെ­യും കോ­വി­ല­ന്റെ­യും പ­രി­ഹാ­സ­ത്തെ ഞാൻ ശ­ഷ്പ­തു­ല്യം പ­രി­ഗ­ണി­ക്കു­ന്നു.

മൂ­ല­കൃ­തി അ­തു­പോ­ലെ പ­കർ­ത്തി­വ­ച്ചാൽ മാ­ത്ര­മ­ല്ല മോ­ഷ­ണ­മാ­കു­ന്ന­തു്. അതിലെ കഥാ സ­ന്ദർ­ഭ­ങ്ങൾ­ക്കു നേരേ വി­പ­രീ­ത­മാ­യ കഥാ സ­ന്ദർ­ഭ­ങ്ങ­ളു­ണ്ടാ­ക്കി­യാ­ലും മോ­ഷ­ണ­മാ­ണു്. ഇ­ബ്സ­ന്റെ ‘പാ­വ­ക്കൂ­ടു് ’ എന്ന നാ­ട­ക­ത്തി­ലെ നായിക വാതിൽ വ­ലി­ച്ച­ട­ച്ചി­ട്ടു് ഇ­റ­ങ്ങി­പ്പോ­കു­ന്ന­ല്ലോ. അതിനു പ­ക­ര­മാ­യി ഭർ­ത്താ­വു് വാതിൽ ത­ള്ളി­ത്തു­റ­ന്നു് വീ­ട്ടി­ന­ക­ത്തു ക­യ­റു­ന്ന­താ­യി നാ­ട­ക­മെ­ഴു­തി­യാൽ അതും മോ­ഷ­ണ­മ­ത്രേ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-10-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.