SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Eduard_Swoboda.jpg
A little bookworm, painting by Eduard Swoboda (1814–1902).
പേ­ജു­കൾ­ക്കി­ട­യിൽ ഏ­തൊ­രാ­ളും ഏ­കാ­കി­യാ­ണു്
പി. കൃ­ഷ്ണ­ദാ­സ്

“I’m old-​fashioned and think that reading books is the most glorious pastime that humankind has yet devised.”—Wislawa Szymborska, Nonrequired Reading

images/Wislawa_Szymborska.jpg
Wislawa Szymborska

വായന ഏ­കാ­ന്ത­മാ­യ പ്ര­വൃ­ത്തി­യാ­യി­രി­ക്കു­മ്പോൾ തന്നെ വാ­യ­ന­യി­ലൂ­ടെ കൂ­ട്ടാ­യ്മ­കൾ സ­ജീ­വ­മാ­കു­ക­യും ചെ­യ്യു­ന്നു. ഒരു കൂ­ട്ടം ആളുകൾ ഒ­രാ­ളു­ടെ വായന ശ്ര­ദ്ധി­ച്ചു് കൊ­ണ്ടു് പ്ര­വൃ­ത്തി­യി­ലേർ­പ്പെ­ടു­ന്ന ദൃ­ശ്യം ബാ­ല്യ­കാ­ല­ത്തെ സ­വി­ശേ­ഷ കാ­ഴ്ച്ച­ക­ളി­ലൊ­ന്നാ­യി­രു­ന്നു. ദീ­നേ­ശ് ബീഡി കേ­ന്ദ്ര­ത്തി­ന്റെ മു­ന്നി­ലൂ­ടെ ബസ് സ്റ്റോ­പ്പി­ലേ­യ്ക്കു് പോ­കു­മ്പോൾ ഒരാൾ തന്റെ ഘ­ന­മാർ­ന്ന ശ­ബ്ദ­ത്തിൽ പത്രം വാ­യി­ക്കു­ന്ന­തു് കേൾ­ക്കാം. ജ­ന­ലി­ലൂ­ടെ അ­ക­ത്തേ­യ്ക്കു് നോ­ക്കി­യാൽ കാ­ണു­ന്ന­തു് കുറേ പേർ ബീഡി തെ­റു­ക്കു­ന്ന­തും ഒരാൾ അ­വർ­ക്കാ­യി പത്രം വാ­യി­ക്കു­ന്ന­തു­മാ­ണു്. അ­യാ­ളു­ടെ പ­ങ്കു് ബീഡി തെ­റു­പ്പു്, വായന കേൾ­ക്കു­ന്ന­വർ ചേർ­ന്നു് നിർ­വ്വ­ഹി­ക്കു­ന്നു. കേ­ര­ള­ത്തി­ന്റെ സാ­മൂ­ഹി­ക­പ­രി­സ­ര­ത്തിൽ മാ­ത്രം ദൃ­ശ്യ­വേ­ദ്യ­മാ­യ കാ­ഴ്ച്ച­യാ­ണി­തു്. ഇ­ങ്ങ­നെ­യൊ­രു പൊ­തു­മ­ണ്ഡ­ല­ത്തി­ന്റെ (Public sphere) രൂ­പീ­ക­ര­ണം സാ­ധ്യ­മാ­ക്കി­യ ച­രി­ത്ര­പ­ശ്ചാ­ത്ത­ല­ത്തെ നാം ഓർ­മ്മി­ക്കേ­ണ്ടു­ന്ന സ­ന്ദർ­ഭ­മാ­ണു് ഓരോ വാ­യ­ന­ദി­ന­വും. ദൈ­നം­ദി­ന രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൊ­ന്നാ­യി വാ­യ­ന­യും, ചർ­ച്ച­ക­ളും മാ­റു­ന്ന അവസ്ഥ. ജീ­വി­ത­ത്തി­ന്റെ അനേകം പ­രാ­ധീ­ന­ത­ക­ളിൽ നി­ന്നു് വി­മോ­ച­നം തേടി വാ­യ­ന­ശാ­ല­യു­ടെ ത­ണു­ത്ത പ്ര­ത­ല­ത്തിൽ കാ­ലൂ­ന്നി പ­തു­ക്കെ പു­സ്ത­ക­ങ്ങൾ വാ­യി­ക്കു­ന്ന ഒരാളെ ക­ണ്ടി­ട്ടു­ണ്ടു്. അ­യാ­ളു­ടെ ത­ളർ­ന്ന ക­ണ്ണു­കൾ ഇ­ട­യ്ക്കി­ടെ ത­ളർ­ച്ച ബാ­ധി­ച്ചു് അ­ട­ഞ്ഞു­പോ­വാ­റു­ണ്ടു്. ഇ­ട­യ്ക്കി­ടെ അതു് ന­ന­യാ­റു­ണ്ടു്. പേ­ജു­കൾ­ക്കി­ട­യിൽ ജീ­വി­ത­ത്തിൽ എന്ന പോലെ അയാൾ ചി­ല­പ്പോൾ ഒ­റ്റ­പ്പെ­ടു­ന്നു. ഇ­തി­ലു­മെ­ത്ര­യോ ല­ളി­ത­മാ­ണ­ല്ലോ തന്റെ അ­നു­ഭ­വ­ങ്ങൾ എ­ന്നു് അയാൾ ആ­ശ്വാ­സം കൊ­ള്ളു­ന്നു. ഒ­രി­ട­ത്തു് നി­ശ­ബ്ദ­ത­യും ഏ­കാ­ന്ത­ത­യും ഒരു വ­ശ­ത്തു് വായന എന്ന പ്ര­വൃ­ത്തി­യെ പുൽ­കു­മ്പോൾ, മ­റ്റൊ­രി­ട­ത്തു് ആൾ­ക്കൂ­ട്ട­വും പ്ര­വൃ­ത്തി­യും വാ­യ­ന­യെ നിർ­ണ്ണ­യി­ക്കു­ന്നു. ര­ണ്ടു് വ്യ­ത്യ­സ്ത വാ­യ­ന­സ­ന്ദർ­ഭ­ങ്ങൾ. “The book is like the spoon, scissors, the hammer, the wheel. Once invented, it cannot be improved. You cannot make a spoon that is better than a spoon. When designers try to improve something like the corkscrew, their success is very limited; most of their “improvements” don’t even work…” വായന എന്ന പദം പു­സ്ത­ക വാ­യ­ന­യെ മാ­ത്ര­മ­ല്ല ഉൾ­ക്കൊ­ള്ളു­ന്ന­തു്. പു­സ്ത­ക­വു­മാ­യി അ­തി­നു­ള്ള ചേർ­ച്ച കാരണം ആ സ­മ­സ്ത­പ­ദ­ത്തി­നു് ല­ഭി­ച്ച പ്ര­ചു­ര­പ്ര­ചാ­രം അതിനെ പു­സ്ത­ക­വാ­യ­ന മാ­ത്ര­മാ­ക്കി ചു­രു­ക്കി. വീ­ണ­യും വ­യ­ലി­നും നാം വാ­യി­ക്കു­ക­യാ­ണ­ല്ലോ. മ­നു­ഷ്യ­രെ­യും പ്ര­പ­ഞ്ച­ത്തെ­യും നാം സൂ­ക്ഷ്മ­മാ­യി വാ­യി­ക്കു­ന്നു. ഒരു ഗാ­ഢ­പാ­രാ­യ­ണം തന്നെ ന­ട­ത്തു­ന്നു. പാ­രാ­യ­ണം എന്ന പ­ദ­ത്തി­നു് പൂർ­ണ്ണ­മാ­യും ഏ­തെ­ങ്കി­ലും കാ­ര്യ­ത്തിൽ മ­ന­സ്സു് വെ­ച്ചു് പ്ര­വർ­ത്തി­ക്കൽ (പാരാ—അയന) എ­ന്നും അർ­ത്ഥ­മു­ണ്ടു് (ശ­ബ്ദ­താ­രാ­വ­ലി). ശ്ര­ദ്ധാ­പൂർ­വ്വം ചെ­യ്യേ­ണ്ട പ്ര­വൃ­ത്തി­ക­ളി­ലൊ­ന്നാ­യി അതു് മാ­റു­ന്നു. ഓരോ കാ­ല­ഘ­ട്ട­ത്തി­ലും ഒരു വ്യ­ക്തി­യു­ടെ ജീ­വി­ത­ത്തിൽ അ­തി­നു­ള്ള സ്ഥാ­നം മാറി വ­രു­ന്നു. വായന എന്ന പ്ര­വൃ­ത്തി­ക്കു് വ്യ­ക്തി­യോ­ടൊ­പ്പം തന്നെ പ­രി­ണാ­മം സം­ഭ­വി­ക്കു­ന്നു. വായന സ­മീ­പി­ക്കു­ന്ന രീ­തി­യി­ലാ­ണു് മാ­റ്റം പ്ര­ക­ട­മാ­വു­ന്ന­തു്. ജീ­വി­ത­ത്തിൽ നി­ന്നു് ആർ­ജ്ജി­ക്കു­ന്നു വിവിധ അ­നു­ഭ­വ­ങ്ങൾ വാ­യ­ന­യിൽ കാ­ര്യ­മാ­യി ഇ­ട­പെ­ടു­ന്നു. പു­സ്ത­കം ഒരു ജൈ­വാ­നു­ബ­ന്ധ­മാ­യി മാ­റു­ന്നു. വാ­യ­ന­യെ കു­റി­ച്ചോർ­ക്കു­മ്പോൾ പു­സ്ത­ക­ത്തെ കു­റി­ച്ചു് ഓർ­ക്കാ­തെ വയ്യ. ആ ഓർമ്മ പതിയെ പതിയെ ഇ-​റീഡറിലേയ്ക്കു് സം­ക്ര­മി­ക്കു­ന്നു. പു­സ്ത­ക­ത്തോ­ടു­ള്ള ഗൃ­ഹാ­തു­ര­പ്രേ­മ­ത്തിൽ നി­ന്നു് മാ­റു­ന്ന രൂ­പ­ത്തോ­ടു് കൂടി ചേ­രേ­ണ്ട കാ­ല­മാ­ണി­തു്. ദി ഷോ മ­സ്റ്റ് ഗോ ഓൺ എ­ന്ന­തു് വാ­യ­ന­യ്ക്കു് ബാ­ധ­ക­മാ­ണു്. ഉ­മ്പർ­ട്ടോ എ­ക്കോ­യ്ക്കു് സ്തു­തി ചൊ­ല്ലി ഈ വാ­ക്യ­മോർ­ക്കാം “The book is like the spoon, scissors, the hammer, the wheel. Once invented, it cannot be improved. You cannot make a spoon that is better than a spoon. When designers try to improve something like the corkscrew, their success is very limited; most of their “improvements” don’t even work… The book has been thoroughly tested, and it is very hard to see how it could be improved on for its current purposes. Perhaps it will evolve in terms of components; perhaps the pages will no longer be made of paper. But it will still be the same thing.” (This not the end of the book) വീ­ട്ടി­ലാ­വാം, ഓ­ഫീ­സി­ലാ­വാം പു­സ്ത­ക­ങ്ങൾ പ്ര­ദർ­ശി­പ്പി­ക്കു­ക വഴി അതു് വ്യ­ക്തി­യു­ടെ ഭാ­വു­ക­ത്വ­ത്തെ­യാ­ണു് പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­തു് എന്ന ബോധം ന­മ്മ­ളി­ലു­ണ്ടാ­കു­ന്നു.

ര­ണ്ടു്
images/Pierre_Bourdieu.jpg
ബോർ­ദ്യൂ

പു­സ്ത­കം കേവല വാ­യ­ന­യ്ക്കു­ള്ള ഉപാധി എ­ന്ന­തി­ന­പ്പു­റം പിയർ ബോർ­ദ്യൂ­വി­ന്റെ ഭാ­ഷ­യിൽ സാം­സ്കാ­രി­ക മൂ­ല­ധ­നം (culture capital) കൂ­ടി­യാ­ണു്. 1986-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച Forms of capital എന്ന ലേ­ഖ­ന­ത്തിൽ മൂ­ന്നു് ത­ര­ത്തി­ലു­ള്ള മൂ­ല­ധ­ന­രൂ­പ­ങ്ങ­ളെ­ക്കു­റി­ച്ചു് ബോർ­ദ്യൂ വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു് (culturel, economical, social). ശ­രീ­ര­വ­ത്കൃ­ത (embodiement) അവസ്ഥ, വ­സ്തു­വ­ത്കൃ­ത (objectified) അവസ്ഥ, സ്ഥാ­പ­ന­വ­ത്കൃ­ത (institutionilized) അവസ്ഥ എ­ന്നി­ങ്ങ­നെ മൂ­ന്നാ­യി സാം­സ്കാ­രി­ക മൂ­ല­ധ­ന­ത്തെ വി­ഭ­ജി­ക്കാം. “Cultural capital can exist in three forms: in the embodied state, i.e., in the form of long-​lasting dispositions of the mind and body; in the objectified state, in the form of cultural goods (pictures, books, dictionaries, instruments, machines, etc.), which are the trace or realization of theories or critiques of these theories, problematics, etc.; and in the institutionalized state, a form of objectification which must be set apart because, as will be seen in the case of educational qualifications, it confers entirely original properties on the cultural capital which it is presumed to guarantee.” എ­ന്നു് ബോർ­ദ്യൂ കു­റി­ക്കു­ന്നു. വ­സ്തു­വ­ത്കൃ­ത അവസ്ഥ എന്ന ഗ­ണ­ത്തിൽ പു­സ്ത­ക­ശേ­ഖ­ര­ണ­ത്തെ­യും, അ­വ­യു­ടെ പ്ര­ദർ­ശ­ന­ത്തെ­യും ഉൾ­പ്പെ­ടു­ത്താ­മെ­ന്നു് തോ­ന്നു­ന്നു. അ­തു­വ­ഴി കൈ­വ­രു­ന്ന സാം­സ്കാ­രി­ക മൂ­ല­ധ­നം പ്ര­ധാ­ന­പ്പെ­ട്ട­താ­ണു്. വീ­ട്ടി­ലാ­വാം, ഓ­ഫീ­സി­ലാ­വാം പു­സ്ത­ക­ങ്ങൾ പ്ര­ദർ­ശി­പ്പി­ക്കു­ക വഴി അതു് വ്യ­ക്തി­യു­ടെ ഭാ­വു­ക­ത്വ­ത്തെ­യാ­ണു് പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­തു് എന്ന ബോധം ന­മ്മ­ളി­ലു­ണ്ടാ­കു­ന്നു.

“The woods are lovely, dark and deep,

But I have promises to keep,

And miles to go before I sleep,

And miles to go before I sleep.”

images/Robert_Frost.jpg
റോ­ബർ­ട്ട് ഫ്രോ­സ്റ്റ്

നെ­ഹ്റു വി­ന്റെ മു­റി­യിൽ കണ്ട റോ­ബർ­ട്ട് ഫ്രോ­സ്റ്റി ന്റെ വ­രി­ക­ളെ­ക്കു­റി­ച്ചു് കൃ­ഷ്ണ­മേ­നോൻ എഴുതി ക­ണ്ടി­ട്ടു­ണ്ടു്. അതു് നെ­ഹ്റു­വി­ന്റെ ലോ­ക­ബോ­ധ­ത്തി­ന്റെ അ­ട­യാ­ള­മാ­യി കൃ­ഷ്ണ­മേ­നോൻ കു­റി­ക്കു­ന്നു. അതു് വഴി വ­സ്തു­വ­ത്കൃ­ത അവസ്ഥ എന്ന സാം­സ്കാ­രി­ക മൂ­ല­ധ­നം നെ­ഹ്റു ക­യ്യാ­ളു­ന്നു. ഭാ­വു­ക­ത്വ­ത്തെ ഈ പ്ര­ദർ­ശ­ന­പ­ര­ത നിർ­ണ്ണ­യി­ക്കു­ന്നു. വ്യ­ക്തി­യു­ടെ ഭാ­വു­ക­ത്വ­ത്തി­ന്റെ നി­ദർ­ശ­ന­മാ­യി അ­യാ­ളു­ടെ അ­ടു­ക്കി­വെ­ക്ക­ലി­നെ, ചി­ട്ട­യെ കാ­ണു­ന്നു. പക്ഷേ, അതിനെ നിർ­ണ്ണ­യി­ക്കു­ന്ന സാ­മ്പ­ത്തി­ക­പ­രി­സ­ര­ത്തെ­യും, സാ­മൂ­ഹി­ക പ­രി­സ­ര­ത്തെ­യും കാ­ണാ­തെ പോ­വ­രു­തു്. സാമ്പത്തിക-​സാമൂഹിക പ­രി­സ­ര­ങ്ങ­ളാ­ണു് ഈ ഭാ­വു­ക­ത്വ­വി­കാ­സ­ത്തെ സ്വാ­ധീ­നി­ക്കു­ന്ന­തു്. പ്രി­വി­ലേ­ജ് നൽ­കു­ന്ന സാ­ധ്യ­ത­കൾ ഈ അ­ടു­ക്കി­വെ­ക്ക­ലു­ക­ളിൽ പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടു്. ആ­യ­തി­നാൽ വാ­യ­ന­യെ, പു­സ്ത­ക­ത്തെ കേവല കാ­ല്പ­നി­ക പ­രി­സ­ര­ത്തിൽ നി­ന്നു അല്പം അ­ക­ന്നും സ­മീ­പി­ക്കാം. അതു് വായന എന്ന പ്ര­വൃ­ത്തി­യു­ടെ രാ­ഷ്ട്രീ­യ­പാ­രാ­യ­ണ­മാ­യി മാ­റു­ന്നു. പാ­രാ­യ­ണ­ങ്ങ­ളി­ലൂ­ടെ രൂ­പ­പ്പെ­ട്ട വ്യ­ക്തി­യെ വാ­യി­ക്കു­ന്നു. അ­തു­വ­ഴി സമൂഹ ച­രി­ത്ര­ത്തിൽ വായന എന്ന പ്ര­ക്രി­യ ഇ­ട­പെ­ട്ട രീ­തി­കൾ പ­രി­ശോ­ധി­ക്കു­ന്നു. അതു് മ­റ്റൊ­രു സാ­ധ്യ­ത­യാ­ണു്, അ­ന­ന്ത­മാ­യ പാ­രാ­യ­ണ­ങ്ങ­ളു­ടെ ഭൂമിക.

മൂ­ന്നു്

വാ­യ­ന­ശാ­ല­യി­ലെ­ത്തു­ന്ന ഒരാൾ ഒരു അ­ന്വേ­ഷ­ക­ന്റെ സൂ­ക്ഷ്മ­ശ്ര­ദ്ധ­യും ജാ­ഗ്ര­ത­യും ദീ­ക്ഷി­ച്ചു് റാ­ക്കു­കൾ­ക്കി­ട­യി­ലൂ­ടെ ന­ട­ക്കു­ന്നു. ത­നി­ക്കു് വേണ്ട പു­സ്ത­ക­ങ്ങൾ അ­ന്വേ­ഷി­ക്കു­ന്നു. അ­ന്വേ­ഷി­ച്ച­വ കി­ട്ടി­യി­ല്ലെ­ങ്കിൽ കി­ട്ടി­യ­വ­യിൽ സം­തൃ­പ്തി തേ­ടു­ന്നു. വി­വ­ര­ങ്ങ­ളു­ടെ കു­ത്തൊ­ഴു­ക്കിൽ തി­ര­ഞ്ഞ­വ കി­ട്ടി­യി­ല്ലെ­ങ്കി­ലും കി­ട്ടി­യ­വ­യിൽ ആ­ശ്വാ­സം കൊ­ള്ളു­ന്ന അ­തി­ന്റെ ദി­ശ­യിൽ മ­റ്റൊ­ന്നി­ലേ­യ്ക്കു്, അവിടെ നി­ന്നും മ­റ്റൊ­ന്നി­ലേ­യ്ക്കു്. അ­ന­ന്ത­മാ­യ അ­ല­ച്ചിൽ. വാ­യ­ന­യെ രൂ­പ­പ്പെ­ടു­ത്തു­ന്ന­തി­ലും വി­പു­ല­മാ­ക്കു­ന്ന­തി­ലും പ്ര­ധാ­ന പ­ങ്കു് വാ­യ­ന­ശാ­ല വ­ഹി­ക്കു­ന്നു­ണ്ടു്. പു­സ്ത­ക­ങ്ങൾ സം­ര­ക്ഷി­ക്കു­ന്ന ഒരിടം എ­ന്ന­തി­ലു­പ­രി പ്ര­ദേ­ശ­ത്തി­ന്റെ രാ­ഷ്ട്രീ­യ­ത്തെ, സാം­സ്കാ­രി­ക പ്ര­വർ­ത്ത­ന­ങ്ങ­ളെ നിർ­ണ്ണ­യി­ച്ചാ­ണു് അതു് നി­ല­കൊ­ള്ളു­ന്ന­തു്. അനേകം മ­നു­ഷ്യ­രു­ടെ ദീർ­ഘ­നാ­ള­ത്തെ പ്ര­യ­ത്ന­ഫ­ല­മാ­ണു് വാ­യ­ന­ശാ­ല­ക­ളാ­യി നി­ല­നിൽ­ക്കു­ന്ന­തു്. പു­സ്ത­ക­ശേ­ഖ­ര­ണ­വും, സം­ര­ക്ഷ­ണ­വും, വി­ത­ര­ണ­വും അ­നു­ബ­ന്ധ­പ­രി­പാ­ടി­ക­ളും വാ­യ­ന­ശാ­ല എന്ന സ്ഥാ­പ­നം കേ­ന്ദ്ര­മാ­ക്കി ന­ട­ത്തു­ന്നു.

വാ­യ­ന­ശാ­ല­യെ­ക്കു­റി­ച്ചു് ഓർ­ക്കു­മ്പോൾ സ­ക്ക­റി­യ­യു­ടെ ‘യേ­ശു­പു­രം പ­ബ്ലി­ക്ക് ലൈ­ബ്ര­റി­യെ­പ്പ­റ്റി ഒരു പരാതി’ എന്ന കഥ ഓർമ്മ വരും. സ­ക്ക­റി­യ യുടെ ‘യേ­ശു­പു­രം പ­ബ്ലി­ക്ക് ലൈ­ബ്ര­റി­യെ­പ്പ­റ്റി ഒരു പരാതി’ ഒരു ക­ത്തി­ന്റെ രൂ­പ­ത്തിൽ എ­ഴു­തി­യ ക­ഥ­യാ­ണു്. ലൈ­ബ്ര­റി­യി­ലെ ആ­യു­ഷ്കാ­ല അംഗം ലൈ­ബ്ര­റി­യെ സം­ബ­ന്ധി­ച്ച തന്റെ ആ­ശ­ങ്ക­കൾ പ­റ­യു­ന്ന­താ­ണു് പ്ര­മേ­യം. ലൈ­ബ്ര­റി­യു­ടെ ആ­യു­ഷ്കാ­ല അംഗം എ­ന്ന­തി­നാൽ ലൈ­ബ്ര­റി­യു­ടെ നാശം ത­ന്റെ­യും നാ­ശ­മാ­ണെ­ന്നു് ആ വാ­യ­ന­ക്കാ­രൻ വി­ശ്വ­സി­ക്കു­ന്നു. ലൈ­ബ്ര­റി­യെ അ­ല­ങ്കോ­ല­മാ­ക്കു­ന്ന ഉ­ദ്യോ­ഗ­സ്ഥ­വൃ­ന്ദ­ത്തെ അയാൾ വി­മർ­ശി­ക്കു­ന്നു. പു­സ്ത­ക­ങ്ങ­ളെ ഏതോ അ­ബോ­ധ­പ്രേ­ര­ണ­യാൽ റാ­ക്കു­കൾ മാ­റ്റി വെ­ക്കു­ന്ന പ്യൂ­ണി­നെ അയാൾ പ­രി­ഹ­സി­ക്കു­ന്നു. എ­ന്നാൽ പു­സ്ത­ക­ങ്ങ­ളു­ടെ ഈ ലോകം തു­റ­ന്നു് ത­രു­ന്ന അ­ത്ഭു­ത പ്ര­പ­ഞ്ച­ത്തി­ന്റെ വ്യാ­പ്തി­യിൽ മ­തി­മ­റ­ക്കു­ന്നു. വാ­യ­ന­ശാ­ല­യി­ലെ­ത്തു­ന്ന ഒരാൾ ഒരു അ­ന്വേ­ഷ­ക­ന്റെ സൂ­ക്ഷ്മ­ശ്ര­ദ്ധ­യും ജാ­ഗ്ര­ത­യും ദീ­ക്ഷി­ച്ചു് റാ­ക്കു­കൾ­ക്കി­ട­യി­ലൂ­ടെ ന­ട­ക്കു­ന്നു. ത­നി­ക്കു് വേണ്ട പു­സ്ത­ക­ങ്ങൾ അ­ന്വേ­ഷി­ക്കു­ന്നു. അ­ന്വേ­ഷി­ച്ച­വ കി­ട്ടി­യി­ല്ലെ­ങ്കിൽ കി­ട്ടി­യ­വ­യിൽ സം­തൃ­പ്തി തേ­ടു­ന്നു. വി­വ­ര­ങ്ങ­ളു­ടെ കു­ത്തൊ­ഴു­ക്കിൽ തി­ര­ഞ്ഞ­വ കി­ട്ടി­യി­ല്ലെ­ങ്കി­ലും കി­ട്ടി­യ­വ­യിൽ ആ­ശ്വാ­സം കൊ­ള്ളു­ന്ന അ­തി­ന്റെ ദി­ശ­യിൽ മ­റ്റൊ­ന്നി­ലേ­യ്ക്കു്, അവിടെ നി­ന്നും മ­റ്റൊ­ന്നി­ലേ­യ്ക്കു്. അ­ന­ന്ത­മാ­യ അ­ല­ച്ചിൽ. ലൈ­ബ്ര­റി­യി­ലെ വി­ഷ­യ­വൈ­വി­ധ്യം തന്നെ ഒരു ഖ­ണ്ഡി­ക­യിൽ “ജീ­വ­ശാ­സ്ത്രം, യാ­ത്രാ­വി­വ­ര­ണം, ജ­ന്തു­ശാ­സ്ത്രം, സാ­ഹി­ത്യ­നി­രൂ­പ­ണം, ഗണിതം, ത­ത്ത്വ­ശാ­സ്ത്രം, സം­ഗീ­തം, സ­മു­ദാ­യി­ക­ശാ­സ്ത്രം, സാ­മു­ദ്രി­ക­ശാ­സ്ത്രം, ചെ­റു­ക­ഥ… വൈ­ദ്യം, നാടകം, പ്ര­കൃ­തി­ചി­കി­ത്സ, മ­നഃ­ശാ­സ്ത്രം, സർ­ക്ക­സ്സ്, തോ­ക്കു് നിർ­മ്മാ­ണം, എ­സ്ക­റ്റോ­ള­ജി എന്നീ വി­ഷ­യ­ങ്ങൾ ഭൂ­മി­ശാ­സ്ത്ര­ത്തി­ന്റെ അ­ല­മാ­ര­യിൽ ഒ­രു­മി­ച്ചി­രി­ക്കു­ന്നു. ഭൂ­മി­ശാ­സ്ത്രം മാ­ത്രം ഇല്ല.” ഓ­രോ­രു­ത്തർ വാ­യി­ക്കു­മ്പോ­ഴും പു­സ്ത­കം ഓ­രോ­ന്നാ­യി പ­രി­ണ­മി­ക്കു­ന്നു. ആദ്യ വാ­യ­ന­യിൽ കണ്ട പു­സ്ത­ക­മ­ല്ല, ര­ണ്ടാ­മ­ത്തെ പ്രാ­വ­ശ്യം വാ­യി­ക്കു­മ്പോൾ. ഒരു പു­സ്ത­കം, അനേകം അർ­ത്ഥ­ങ്ങൾ. അനേകം വി­കാ­സ­പ­രി­ണാ­മ­ങ്ങൾ ഓരോ വാ­യ­ന­ക്കാ­ര­നെ/വാ­യ­ന­ക്കാ­രി­യെ അ­ഭി­മു­ഖീ­ക­രി­ക്കു­മ്പോ­ഴും പു­സ്ത­ക­ത്തി­നു് സം­ഭ­വി­ക്കു­ന്നു. ലൈ­ബ്ര­റി­യു­ടെ അ­ക­ത്തു്, അ­തി­ന്റെ നി­ഗൂ­ഢ­ത­ക­ളിൽ തൂ­ങ്ങി മ­രി­ക്കു­ന്ന അനേകം പു­സ്ത­ക­ങ്ങ­ളെ­യാ­ണു് സ­ക്ക­റി­യ തന്റെ ക­ഥ­യി­ലൂ­ടെ സ്പർ­ശി­ക്കു­ന്ന­തു്. ഭൂഗർഭ അറയിൽ കേ­ന്ദ്രീ­ക­രി­ച്ച റ­ഫ­റൻ­സ് വി­ഭാ­ഗ­വും അവിടെ ര­ഹ­സ്യ­ങ്ങൾ നി­ഗൂ­ഹ­നം ചെയ്ത ക്ലാർ­ക്കും പു­സ്ത­ക­ങ്ങ­ളും. ക്ലാർ­ക്കി­ന്റെ തൂ­ങ്ങി­മ­ര­ണ­വും. അ­ങ്ങ­നെ ആ­കാം­ക്ഷാ­ജ­ന­ക­മാ­യ ഒരു ആ­ഖ്യാ­ന­മാ­യി മാ­റു­ന്ന­തി­നോ­ടൊ­പ്പം തന്നെ റാ­ക്കു­ക­ളിൽ നി­ശ­ബ്ദ­മ­ര­ണം സ്വീ­ക­രി­ക്കു­ന്ന പു­സ്ത­ക­ങ്ങ­ളെ സം­ബ­ന്ധി­ച്ച ആ­കു­ല­ത­യാ­യും കഥ മാ­റു­ന്നു.

ലോ­ക്ക്ഡൗൺ വേ­ള­യിൽ അ­ട­ച്ചു് പൂ­ട്ട­പ്പെ­ട്ട ഗ്ര­ന്ഥാ­ല­യ­ങ്ങൾ. ഇ­നി­യൊ­രി­ക്ക­ലും ആ വാ­യ­ന­ശാ­ല തേടി വ­രാ­ത്ത ഭൂ­മി­യിൽ നി­ന്നു് മ­റ­ഞ്ഞു് പോയ വാ­യ­ന­ക്കാർ. പു­സ്ത­കം മ­ട­ക്കാൻ സാ­ധി­ക്കാ­തെ, പു­തി­യ­വ കൈ­പ്പ­റ്റാൻ സാ­ധി­ക്കാ­തെ മ­ര­ണ­മ­ട­ഞ്ഞ­വർ. രോഗം പു­നർ­നിർ­മ്മി­ച്ച ലോ­ക­ത്തി­ലേ­യ്ക്കാ­ണു് പു­സ്ത­ക­ങ്ങ­ളും ക­ട­ന്നു് ചെ­ല്ലു­ന്ന­തു്. പു­സ്ത­ക­ങ്ങ­ളാൽ നിർ­മ്മി­ച്ച, വായന എന്ന സർ­ഗ്ഗ­പ്ര­ക്രി­യ­യാൽ നിർ­മ്മി­ക്ക­പ്പെ­ട്ട ലോ­ക­ത്തി­ന്റെ അനേകം ആ­ശ­ങ്ക­കൾ. ’വാ­യ­ന­ശാ­ല വാ­സൂ­ള്ള’യെ­പ്പോ­ലെ പു­സ്ത­കം മോ­ഷ്ടി­ച്ചി­ട്ടാ­യാ­ലും ലൈ­ബ്ര­റി പ­രി­ര­ക്ഷി­ക്കു­ന്ന­വർ. അ­വ­രി­ലൂ­ടെ­യാ­ണു് പൊ­തു­മ­ണ്ഡ­ലം രൂ­പീ­കൃ­ത­മാ­കു­ന്ന­തു്. ജ­നാ­ധി­കാ­രം സു­സ്ഥി­ര­മാ­കു­ന്ന­തു്. ഇ­ത്ത­ര­മൊ­രു നിഗൂഢ ഗ്ര­ന്ഥാ­ല­യ­ത്തെ­യാ­ണു് ബോർ­ഹ­സ് ‘The babel library’യിൽ വി­ഭാ­വ­നം ചെ­യ്യു­ന്ന­തു്. ബാ­ല്യ­സ്മൃ­തി­ക­ളിൽ വാ­യി­ച്ച പു­സ്ത­കം മാ­ത്രം തെ­ളി­ഞ്ഞു് നിൽ­ക്കു­ന്ന ഒരു ‘വലിയ’ വാ­യ­ന­ക്കാ­രൻ അ­സ്ത­മി­ച്ച കാ­ഴ്ച്ച­യി­ലും വായന എന്ന പ്ര­ക്രി­യ നിർ­ബാ­ധം തു­ടർ­ന്നു. വായന ഓർ­ത്തെ­ടു­ക്കൽ കൂടി ചേ­രു­ന്ന പ്ര­ക്രി­യ­യാ­ണു്. ‘The book of sand’ എന്ന ര­സ­ക­ര­മാ­യ ക­ഥ­യി­ലും ബോർ­ഹ­സ് മു­ന്നോ­ട്ടു് വെ­യ്ക്കു­ന്ന­തു വായന എന്ന പ്ര­ക്രി­യ­യു­ടെ അ­ന­ന്ത­വൈ­വി­ധ്യ­ങ്ങ­ളെ­യാ­ണു്. രാ­ജ­സ്ഥാ­നിൽ നി­ന്നും ആ­ഖ്യാ­താ­വി­നു് ല­ഭി­ച്ച ഒരു പു­സ്ത­ക­മാ­ണു് ക­ഥ­യി­ലെ കേ­ന്ദ്ര­ബി­ന്ദു. ഓ­രോ­രു­ത്തർ വാ­യി­ക്കു­മ്പോ­ഴും പു­സ്ത­കം ഓ­രോ­ന്നാ­യി പ­രി­ണ­മി­ക്കു­ന്നു. ആദ്യ വാ­യ­ന­യിൽ കണ്ട പു­സ്ത­ക­മ­ല്ല, ര­ണ്ടാ­മ­ത്തെ പ്രാ­വ­ശ്യം വാ­യി­ക്കു­മ്പോൾ. ഒരു പു­സ്ത­കം, അനേകം അർ­ത്ഥ­ങ്ങൾ. അനേകം വി­കാ­സ­പ­രി­ണാ­മ­ങ്ങൾ ഒരോ വാ­യ­ന­ക്കാ­ര­നെ/ വാ­യ­ന­ക്കാ­രി­യെ അ­ഭി­മു­ഖീ­ക­രി­ക്കു­മ്പോ­ഴും പു­സ്ത­ക­ത്തി­നു് സം­ഭ­വി­ക്കു­ന്നു. വി­ചി­ത്ര­മാ­യ ആ പു­സ്ത­ക­ത്തെ ഒ­ടു­ക്കം ലൈ­ബ്ര­റി­യി­ലെ റാ­ക്കു­കൾ­ക്കി­ട­യി­ലാ­ണു് ആ­ഖ്യാ­താ­വു് ഉ­പേ­ക്ഷി­ക്കു­ന്ന­തു്. ഇല ഒ­ളി­പ്പി­ക്കാൻ ഉ­ചി­ത­മാ­യ സ്ഥലം കാ­ടാ­ണെ­ന്ന വാ­ക്യ­മാ­ണു് ഒ­ടു­ക്കം ആ­ഖ്യാ­താ­വു് പ­റ­യു­ന്ന­തു്. ബോർ­ഹ­സ്സി­ന്റെ ഭാ­വ­ന­യിൽ ‘പു­സ്ത­കം’ എന്ന വ­സ്തു­വും ‘വായന’ എന്ന പ്ര­ക്രി­യ­യും സ­വി­ശേ­ഷ­മാ­യ ഇ­ട­പെ­ടൽ ന­ട­ത്തു­ന്നു. ആ­ഖ്യാ­ന­ങ്ങ­ളെ മു­ഴു­വൻ നി­യ­ന്ത്രി­ക്കു­ന്ന കേ­ന്ദ്ര ഘ­ട­ക­മാ­യി അവ മാ­റു­ന്നു. ജീ­വി­തം നി­രാർ­ദ്ര­മാ­യി പെ­രു­മാ­റു­മ്പോൾ സ­മാ­ധാ­നം ല­ഭി­ക്കു­ന്ന, അ­ല്ലെ­ങ്കിൽ മ­റ്റൊ­രു അ­വ­സ്ഥ­യി­ലേ­യ്ക്കു് പ­ലാ­യ­നം ചെ­യ്യാ­നു­ള്ള നൗ­ക­യാ­യി പു­സ്ത­കം മാ­റു­ന്നു.

images/Jorge_Luis_Borges.jpg
ബോർ­ഹ­സ്

മഴ ബാ­ധി­ച്ച നാ­ട്ടി­ലെ ലൈ­ബ്ര­റി ഓർ­ക്കു­ന്നു. ഒരു മ­ഴ­ക്കാ­ല­ത്തു് ന­ന­ഞ്ഞു് കു­തിർ­ന്ന ചു­മ­രി­നോ­ടു് ചേർ­ന്ന പു­സ്ത­ക­ങ്ങ­ളെ­ല്ലാം ത­ണു­പ്പ­ടി­ച്ചു് നാ­ശ­മാ­യി. ചൂടും ത­ണു­പ്പും തീ­വ്ര­മാ­യാൽ പു­സ്ത­കം പതിയെ ഇ­ല്ലാ­താ­യി­ത്തു­ട­ങ്ങും. കു­ട്ടി­ക­ളും ലൈ­ബ്രേ­റി­യ­നും ചേർ­ന്നു് പു­സ്ത­ക­ങ്ങൾ ഉ­ണ­ക്കി. പാതി ന­ശി­ച്ച പു­സ്ത­ക­ങ്ങൾ കു­ട്ടി­കൾ സ്വ­ന്ത­മാ­ക്കും. അതിലെ കഥ പാ­തി­യിൽ വാ­യി­ച്ചു് മു­ഴു­വ­നാ­കാ­ത്ത നി­രാ­ശ­യിൽ വെ­റു­തെ ഇ­രി­ക്കും. ആ ലൈ­ബ്ര­റി­യോ­ളം ഏ­കാ­ന്ത­ത നി­റ­ഞ്ഞ പ്ര­കൃ­തി മ­റ്റെ­വി­ടെ­യും അ­റി­ഞ്ഞി­ട്ടി­ല്ല. ഇ­ത്ര­യേ­റെ നി­ശ­ബ്ദ­ത ക­ട­ലി­ന്റെ അ­ടി­ത്ത­ട്ടിൽ പോലും ഉ­ണ്ടാ­വു­മെ­ന്നു് തോ­ന്നു­ന്നി­ല്ല. മു­റാ­കാ­മി­യു­ടെ ‘Wind cave’ എന്ന കഥയിൽ ഗു­ഹ­യി­ലേ­യ്ക്കു് പോയ പെൺ­ക്കു­ട്ടി തന്റെ സ­ഹോ­ദ­ര­നു് ഗു­ഹാ­നു­ഭ­വം വി­വ­രി­ച്ചു് കൊ­ടു­ക്കു­ന്നു­ണ്ടു്. ക­ട­ലി­ന്റെ അ­ടി­ത്ത­ട്ടോ­ളം നി­ശ­ബ്ദ­ത എ­ന്നാ­ണു് ആ സ്ഥ­ല­ത്തെ അവൾ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്.

നാലു്

പു­സ്ത­കം എ­ന്നു് കേൾ­ക്കു­മ്പോൾ മ­ന­സ്സിൽ വ­രു­ന്ന­തു ക­ണ്ണിൽ ഇ­രു­ട്ടു് ബാ­ധി­ച്ച ഒരു വാ­യ­ന­ക്കാ­ര­നെ­യാ­ണു്. ലൂയി ബോർ­ഹ­സ് എന്ന വലിയ ലൈ­ബ്രേ­റി­യൻ. പു­സ്ത­ക­ങ്ങ­ളി­ലൂ­ടെ­യു­ള്ള അ­യാ­ളു­ടെ ദീർ­ഘ­പ­ര്യ­ട­ന­ങ്ങൾ. വായന എന്ന ഏ­കാ­ന്ത പ്ര­വൃ­ത്തി­യിൽ അ­യാ­ളോ­ളം മു­ഴു­കി­യ മ­നു­ഷ്യർ കു­റ­വാ­യി­രി­ക്കാം. ത­ന്നി­ലെ എ­ഴു­ത്തു­കാ­ര­നെ­ക്കാൾ വാ­യ­ന­ക്കാ­ര­നെ­യാ­ണു് അയാൾ ഇ­ഷ്ട­പ്പെ­ട്ട­തു്. പു­സ്ത­കം എന്ന വ­സ്തു­വി­നെ­ക്കാ­ളു­പ­രി പാ­രാ­യ­ണം എന്ന പ്ര­വൃ­ത്തി­യെ­യാ­ണു് ബോർ­ഹ­സ് ഇ­ഷ്ട­പ്പെ­ട്ട­തു്. ഇ­ന്നു­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഏ­തെ­ങ്കി­ലും മി­ക­ച്ച ഇ-​റീഡറുകളിലൊന്നു് ബോർ­ഹ­സി­ന്റെ ക­യ്യി­ലു­ണ്ടാ­യി­രു­ന്നേ­നെ. വായന എന്ന പ്ര­വൃ­ത്തി ത­രു­ന്ന വി­ഹാ­യ­സ്സു് ഭൂ­ത­കാ­ല­ത്തി­ന്റെ കെ­ട്ടു­പാ­ടു­ക­ളിൽ നി­ന്നു­ള്ള വി­മോ­ച­ന­വും കാ­ലാ­നു­സൃ­ത­മാ­യ മ­നോ­ഘ­ട­ന­യെ പു­തു­ക്കാ­നു­ള്ള പ്രേ­ര­ണ­യു­മാ­ണു്.

ലൈ­ബ്ര­റി­യി­ലെ റാ­ക്കു­ക­ളിൽ പു­സ്ത­ക­ത്തി­ന്റെ ക­വ­റു­കൾ നോ­ക്കി അ­തി­ന്റെ ക­ലാ­മേ­ന്മ­യാൽ ക­ണ്ണി­മ വെ­ട്ടാ­തെ നോ­ക്കി നി­ന്നു് ആ­ന­ന്ദാ­തി­രേ­ക­ത്താൽ ക­ണ്ണു് ന­ന­യു­ന്ന വൃ­ദ്ധ­നാ­യ ലൈ­ബ്രേ­റി­യ­നെ വെ­റു­തെ സ­ങ്ക­ല്പി­ച്ചി­ട്ടു­ണ്ടു്. അ­യാൾ­ക്കു് ബോർ­ഹ­സി­ന്റെ മു­ഖ­ച്ഛാ­യാ­യി­രു­ന്നു. വെ­റു­മൊ­രു കൗ­തു­ക­ത്തി­ന­പ്പു­റം സമസ്ത പ്ര­പ­ഞ്ച­ത്തെ­യും ഉൾ­വ­ഹി­ക്കാൻ തക്ക വ്യാ­പ്തി­യു­ള്ള ഒരു വസ്തു കൈ­കു­മ്പി­ളിൽ പി­ടി­ക്കു­മ്പോൾ ആ­രാ­ണു് ക­ണ്ണീ­ര­ണി­യാ­ത്ത­തു്. അ­തി­ന­പ്പു­റം അതു് തു­റ­ന്നു് അ­തി­നു­ള്ളി­ലെ ഭാ­വ­നാ­ത്മ­ക­ലോ­ക­ത്തി­ലൂ­ടെ സ­ഞ്ച­രി­ക്കു­മ്പോ­ഴും ഈ അ­നു­ഭൂ­തി ത­ന്നെ­യാ­ണു്. വാ­ക്കി­നാൽ മാ­ത്രം പ­ണി­യാ­വു­ന്ന ലാ­ബ്രി­ന്ത്.

റി­ച്ചാർ­ഡ് ബർജിൻ ലൂയി ബോർ­ഹ­സു­മാ­യി ന­ട­ത്തി­യ അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ത്തിൽ കു­ട്ടി­ക്കാ­ല­ത്തെ ഓർ­മ്മ­കൾ പ­ങ്കു് വെ­ക്കാൻ ബോർ­ഹ­സി­നോ­ടു് ആ­വ­ശ്യ­പ്പെ­ടു­ന്നു­ണ്ടു്. കു­ട്ടി­ക്കാ­ല­ത്തു് വാ­യി­ച്ച പു­സ്ത­ക­ങ്ങ­ളും ഹ­ക്കിൾ­ബ­റി ഫി­ന്നി­ന്റെ­യും ലൈഫ് ഓഫ് മി­സി­സി­പ്പി­യു­ടെ­യും ഇ­ല്യൂ­സ്ട്രേ­ഷ­നു­ക­ളു­മാ­ണു് ത­നി­ക്കു് ഓർമ്മ വ­രു­ന്ന­തെ­ന്നു് ബോർ­ഹ­സ് മ­റു­പ­ടി നൽ­കു­ന്നു. ‘അ­പ്പോൾ മ­നു­ഷ്യ­രെ­ക്കാ­ളേ­റെ പു­സ്ത­ക­ങ്ങ­ളെ­യാ­ണു് ഓർ­ക്കാൻ ക­ഴി­യു­ന്ന­തു് അല്ലേ?’ എന്ന ചോ­ദ്യ­ത്തി­നു് ‘അതെ, എ­നി­ക്ക­വ­യെ കാണാം’ എ­ന്നാ­ണു് ബോർ­ഹ­സി­ന്റെ മ­റു­പ­ടി. നി­ത്യാ­ന്ധ­ത­യി­ലേ­യ്ക്കു് പോയ ആ വലിയ വാ­യ­ന­ക്കാ­രൻ കാ­ഴ്ച്ച പ­രി­മി­ത­മാ­യ ഘ­ട്ട­ത്തി­ലും വാ­യ­ന­യെ കൈ­വി­ട്ടി­ല്ല. ബോർ­ഹ­സി­ന്റെ അ­ദൃ­ശ്യ­സാ­ന്നി­ധ്യം വാ­യ­ന­യെ­യും പു­സ്ത­ക­ത്തെ­യും കു­റി­ച്ചു­ള്ള ഏതൊരു ചർ­ച്ച­യി­ലും ഇ­ട­പെ­ടു­ന്ന­തു് കാണാം. മേ­തി­ലി­ന്റെ ഭാ­ഷ­യിൽ ‘ബോർ­ഹ­സി­ന്റെ ഇ­ട­പെ­ടൽ’. ടോ­ട്ടൽ ലൈ­ബ്ര­റി എ­ന്നാ­ണു് ബോർ­ഹ­സി­ന്റെ ലേ­ഖ­ന­സ­മാ­ഹാ­ര­ത്തി­ന്റെ ശീർ­ഷ­കം.

അ­ഞ്ചു്
images/Anton_Chekhov.jpg
ആ­ന്റോൺ ചെ­ക്കോ­വ്

ഓഷ് വി­റ്റ്സ് ന­ര­ഹ­ത്യ­യു­ടെ പേരിൽ ജീ­വ­പ­ര്യ­ന്തം ശി­ക്ഷി­ക്ക­പ്പെ­ടു­ന്ന ഹന്ന ഷ്മി­റ്റ്സി­നെ തേടി ചില ടേ­പ്പു­കൾ ജ­യി­ലി­ലെ­ത്തു­ന്നു. അവർ അതു് ടേ­പ്പി­നോ­ടൊ­പ്പ­മു­ണ്ടാ­യി­രു­ന്ന പ്ലെ­യ­റി­ലി­ട്ടു് പ്ര­വർ­ത്തി­പ്പി­ക്കു­ന്നു. അതിൽ നി­ന്നു­യർ­ന്ന ശബ്ദം ഒരു ഞെ­ട്ട­ലോ­ടെ­യാ­ണ­വർ കേ­ട്ട­തു്. പൊ­ടു­ന്ന­നെ ഓർ­മ്മ­കൾ അ­ല­ച്ചു് വ­ന്നാൽ തീയിൽ തൊ­ട്ടാ­ലെ­ന്ന പോലെ നാം കൈകൾ പി­റ­കോ­ട്ടു് വ­ലി­ക്കാം. എത്ര ശ്ര­മി­ച്ചാ­ലും ര­ക്ഷ­പ്പെ­ടാ­നാ­കാ­ത്ത വിധം നമ്മെ ചു­റ്റി­വ­ലി­യു­ന്ന ചില ഓർ­മ്മ­ക­ളു­ണ്ടു്. ടേ­പ്പു­ക­ളിൽ നി­ന്നു­യർ­ന്ന ശ­ബ്ദ­ത്തിൽ തെ­ളി­ഞ്ഞ­തു് ഒ­ഡീ­സി­യും, എ ലേഡി വി­ത്ത് എ ഡോഗും, വാർ ആൻ പീസും, ഹ­ക്കിൾ­ബെ­റി ഫി­ന്നു­മാ­ണു്. നി­ര­ക്ഷ­ര­യാ­ണു് താ­നെ­ന്ന കാ­ര്യം ആരും അ­റി­യാ­തി­രി­ക്കാ­നാ­ണു് ഹന്ന ചെ­യ്യാ­ത്ത കു­റ്റം ഏ­റ്റു­പ­റ­യു­ക­യും ജ­യിൽ­ശി­ക്ഷ അ­നു­ഭ­വി­ക്കു­ക­യും ചെ­യ്ത­തു്. ടേ­പ്പു­ക­ളിൽ നി­ന്നു­യർ­ന്ന പു­സ്ത­ക­ഭാ­ഗ­ങ്ങൾ ഹ­ന്ന­യെ അ­ക്ഷ­രാ­ഭ്യാ­സ­ത്തി­ലേ­യ്ക്കും വാ­യ­ന­യി­ലേ­യ്ക്കും ന­യി­ക്കു­ന്നു. ഹ­ന്ന­യെ തേടി പി­ന്നെ­യും ടേ­പ്പു­കൾ എ­ത്തു­ന്നു. ടേ­പ്പു­ക­ളിൽ നി­ന്നു് കേട്ട ആ­ന്റോൺ ചെ­ക്കോ­വി ന്റെ എ ലേഡി വി­ത്ത് എ ഡോഗ് എന്ന പു­സ്ത­കം ജ­യി­ലി­ലെ ലൈ­ബ്ര­റി­യിൽ നി­ന്ന­വർ എ­ടു­ക്കു­ന്നു. അതിലെ ഓരോ വാ­ക്കും എഴുതി പ­ഠി­ക്കു­ന്നു. ത­നി­ക്കു് ടേ­പ്പു­കൾ അയച്ച മൈ­ക്കൽ എന്ന ത­ന്നെ­ക്കാൾ പ്രാ­യ­കു­റ­വു­ള്ള സു­ഹൃ­ത്തി­നെ ഓർ­ക്കു­ന്നു. അ­വ­നോ­ടൊ­പ്പ­മു­ള്ള ദി­ന­ങ്ങൾ ഓർ­ക്കു­ന്നു. ആ ദി­ന­ങ്ങ­ളിൽ വാ­യി­ച്ച പു­സ്ത­ക­ങ്ങ­ളും പ­ങ്കു് വെച്ച പ്ര­ണ­യ­വും ഓർ­ക്കു­ന്നു. മൈ­ക്ക­ലി­നു് തന്റെ മി­ത­മാ­യ പ­ദ­സ­മ്പ­ത്തി­നാൽ അവർ ക­ത്തു­ക­ള­യ­ക്കു­ന്നു. ഒ­ടു­വിൽ മൈ­ക്ക­ലി­നെ കാ­ണു­ന്ന നേ­ര­ത്തു് ‘ഞാൻ ഒ­രു­പാ­ടു് വാ­യി­ച്ചു’ എ­ന്നു് അ­ഭി­മാ­ന­ത്തോ­ടെ പ­റ­യു­ന്ന ഹന്ന ഷ്മി­റ്റ്സി­നെ കാണാം. എ­ന്നാ­ലും വാ­യി­ച്ചു് കേൾ­ക്കു­ന്ന­താ­ണു് എ­നി­ക്കി­ഷ്ടം എന്ന ഓർ­മ്മ­ക­ളി­ലേ­യ്ക്കു് സ­ഞ്ച­രി­ച്ചു് പ­തി­ഞ്ഞ ശ­ബ്ദ­ത്തിൽ അവർ പ­റ­യു­ന്നു. മൈ­ക്ക­ലി­നോ­ടു­ള്ള സ്നേ­ഹം വി­റ­ങ്ങ­ലി­ച്ചു് നിൽ­ക്കു­ന്ന വാ­ക്കു­കൾ. ആ­ത്മാ­വി­നെ പൂർ­ണ്ണ­മാ­ക്കു­ന്ന­തു് സ്നേ­ഹം മാ­ത്ര­മാ­ണെ­ന്നു് നോ­വ­ലിൽ ഒ­രി­ട­ത്തു് കാണാം.

യു­ദ്ധാ­ന­ന്ത­ര ജർ­മ്മ­നി­യു­ടെ പ­ശ്ചാ­ത്ത­ല­ത്തിൽ ബേൺ­ഹാർ­ഡ് സ്ലി­ങ്കെ­ഴു­തി­യ വി­ഖ്യാ­ത­മാ­യ നോവൽ ‘ദി റീഡറി’ലാണു് ഹ­ന്ന­യെ­യും മൈ­ക്ക­ലി­നെ­യും നാം വാ­യി­ക്കു­ന്ന­തു്. ഈ നോവൽ പി­ന്നീ­ടു് ച­ല­ച്ചി­ത്ര­മാ­വു­ക­യും നാലു് ഗോൾഡൻ ഗ്ലോ­ബ് നോ­മി­നേ­ഷ­ന­ട­ക്കം നേ­ടു­ക­യും ചെ­യ്തു. വായന എന്ന പ്ര­ക്രി­യ­യു­ടെ ആഴവും പ­ര­പ്പും വ്യ­ക്ത­മാ­ക്കി­യ കൃ­തി­ക­ളി­ലൊ­ന്നാ­യി­രു­ന്നു ദി റീഡർ. ബോർ­ഹ­സ് പ­റ­ഞ്ഞ­തു­പോ­ലെ “I’m merely a dreamer, and then a writer, and my happiest moments are when I’m a reader.”. വായന യു­ദ്ധ­ത്തി­ന്റെ­യും പ്ര­ണ­യ­ത്തി­ന്റെ­യും ര­തി­യു­ടെ­യും പ്ര­ഖ്യാ­ത­മാ­യ­തും അ­ല്ലാ­ത്തു­മാ­യ ഏതു് സം­ഭ­വ­ങ്ങ­ളു­ടെ­യും ഇ­ട­യി­ലൂ­ടെ ഭൂ­മി­ക്ക­ടി­യി­ലെ നീ­രു­റ­വ ക­ണ­ക്കെ പ്ര­വ­ഹി­ക്കും. ഏതൊരു ഭൂ­ത­കാ­ല­സം­ഭ­വ­ത്തി­നി­ട­യി­ലും നാം ഒരു പു­സ്ത­ക­ത്തെ ദർ­ശി­ക്കു­ന്നു.

ആറു്
images/Carlos_Fuentes.jpg
കാർ­ലോ­സ് ഫ്യൂ­വ­ന്തേ­സ്

പു­സ്ത­ക­ങ്ങ­ളു­ടെ ച­രി­ത്ര­ത്തിൽ സ­മർ­പ്പ­ണ­ത്തി­ന്റെ ച­രി­ത്രം കൂ­ടി­യു­ണ്ടു്. സ­ഹ­യാ­ത്രി­ക­നു്, യാ­ത്രി­ക­യ്ക്കു്, കു­ട്ടി­കൾ­ക്കു്, അ­മ്മ­യ്ക്കു്, അ­ച്ഛ­നു്, സു­ഹൃ­ത്തി­നു്, ജീ­വി­ത­ത്തിൽ ദിശ കാ­ട്ടി തന്ന മ­നു­ഷ്യർ­ക്കു്, തു­ട­ങ്ങി സ­മർ­പ്പ­ണ­ത്തി­ന്റെ ലി­സ്റ്റ് നീ­ളു­ന്നു. മേതിൽ ഭൂ­മി­യെ­യും മ­ര­ണ­ത്തെ­യും കു­റി­ച്ചു് എന്ന സ­മാ­ഹാ­രം സ­മർ­പ്പി­ച്ചി­രി­ക്കു­ന്ന­തു് സ­ഹ­യാ­ത്രി­ക­യാ­യ പ്ര­ഭ­യ്ക്കാ­ണു്. ആ സ­മർ­പ്പ­ണ വാചകം വാ­യി­ച്ച നാ­ളു­ക­ളിൽ അതു് ഏറെ വി­സ്മ­യി­പ്പി­ച്ചി­രു­ന്നു. അതിലെ അ­ഗാ­ധ­സ്നേ­ഹം ഉള്ളം തൊ­ട്ടി­രു­ന്നു. അ­തി­ന്റെ ചു­വ­ടു് പി­ടി­ച്ചു് കൂ­ട്ടു­കാ­രി­ക്കു് കു­റി­പ്പെ­ഴു­തി­യി­രു­ന്നു. മേ­തി­ലി­ന്റെ ക­ഥ­ക­ളും പ്ര­ഭ­യ്ക്കു­ള്ള സ­മർ­പ്പ­ണ­മാ­ണു്. സു­ഭാ­ഷ് ച­ന്ദ്രൻ സ­മു­ദ്ര­ശി­ല സ­മർ­പ്പി­ച്ചി­രി­ക്കു­ന്ന­തു് ഭാ­ര്യാ മാ­താ­വി­നാ­ണു്. സ­ര­മാ­ഗോ­യു­ടെ കൃ­തി­ക­ളിൽ pilar-​നുള്ള സ­മർ­പ്പ­ണം കാണാം. സ­മർ­പ്പ­ണ­ങ്ങൾ തീർ­ത്തും വ്യ­ക്തി­പ­ര­മാ­യ കാ­ര്യ­മാ­ണു്. പാഠം മാ­ത്ര­മേ വാ­യ­ന­ക്കാ­രു­ടെ പ­രി­ധി­യിൽ വ­രേ­ണ്ട­തു­ള്ളൂ. എ­ങ്കി­ലും അ­തി­ലൊ­രു കൗ­തു­ക­മു­ണ്ടു്. ചില സ­മർ­പ്പ­ണ വാ­ച­ക­ളു­ടെ ഭാ­ഷ­പ­ര­മാ­യ ഭം­ഗി­യിൽ നാം ആ­കൃ­ഷ്ട­രാ­യേ­ക്കാം. കാർ­ലോ­സ് ഫ്യൂ­വ­ന്തേ­സ് ‘Good Conscience’ എന്ന നോവൽ ലൂയി ബു­നു­വ­ലി­നാ­ണു് സ­മർ­പ്പി­ച്ചി­രി­ക്കു­ന്ന­തു്. ഫ്യൂ­വ­ന്തേ­സ് ഇ­ങ്ങ­നെ എ­ഴു­തു­ന്നു “For Luis Buñuel great artist of our time, great destroyer of easy consciences, great creator of human hope” ചെ­റു­പ്രാ­യ­ത്തിൽ മ­രി­ച്ച തന്റെ മ­കൾ­ക്കാ­യാ­ണു് വി­ദ്വാൻ കെ. പ്ര­കാ­ശം മ­ഹാ­ഭാ­ര­തം ഗ­ദ്യ­വി­വർ­ത്ത­നം നിർ­വ്വ­ഹി­ക്കു­ന്ന­തു്. ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­നാ­ണു് ഈ ബൃഹദ് ഗ്ര­ന്ഥം സ­മർ­പ്പി­ച്ചി­രി­ക്കു­ന്ന­തു്. ലെ­നാർ­ഡ് കോഹൻ ‘Favourite Game’ എന്ന തന്റെ നോവൽ അ­മ്മ­യ്ക്കാ­ണു് സ­മർ­പ്പി­ച്ചി­രി­ക്കു­ന്ന­തു്. ഓർ­മ്മ­യിൽ പെ­ട്ടെ­ന്നു് വന്ന ചി­ല­തു് മാ­ത്ര­മാ­ണു് കു­റി­ച്ച­തു്. ഓരോ പു­സ്ത­കം ഏ­തെ­ങ്കി­ലും ഒരു വ്യ­ക്തി­യെ­യോ, ഒരു കൂ­ട്ടം പേ­രെ­യോ ഉൾ­ച്ചേർ­ക്കു­ന്നു­ണ്ടാ­വും. നി­ശ­ബ്ദ­മാ­യി അ­വ­രു­ടെ ഓർമ്മ ന­മ്മു­ടെ വാ­ക്കി­നെ തെ­ളി­ച്ച­മു­ള്ള­താ­ക്കു­ന്നു­ണ്ടാ­കാം. സൂ­സ­ന്ന­യു­ടെ ഗ്ര­ന്ഥ­പ്പു­ര­യിൽ പ­റ­യു­ന്ന­തു­പോ­ലെ ആ­രെ­യെ­ങ്കി­ലും ഓർ­ക്കാ­തെ ഒരു വാ­ക്കു് പോലും ന­മു­ക്കു് എ­ഴു­താൻ സാ­ധി­ക്ക­ണ­മെ­ന്നി­ല്ല. ഓർ­മ്മ­യിൽ നി­ന്നു് ന­ദി­യി­ലേ­യ്ക്കെ­ന്ന പോലെ ഒരില പൊ­ഴി­യു­ന്നു­ണ്ടു്. നാം അതു് ഭാ­ഷ­യി­ലേ­യ്ക്കു് വി­വർ­ത്ത­നം ചെ­യ്യു­ന്നു­ണ്ടു്. മ­ര­ണ­ത്തിൽ നി­ന്നും വി­സ്മൃ­തി­യിൽ നി­ന്നും ചിലർ നമ്മെ പി­ന്നോ­ട്ടു് പി­ടി­ച്ചു് വ­ലി­ക്കു­ന്നു­ണ്ടു്. പു­സ്ത­ക­ത്തി­നു് അ­ങ്ങ­നെ അനവധി നി­യോ­ഗ­ങ്ങൾ.

ഏഴു്

ഏ­തി­ട­മാ­ണു് വാ­യ­ന­യ്ക്കു് അ­നു­യോ­ജ്യ­മെ­ന്നു് നി­ങ്ങൾ ധ­രി­ച്ചി­രി­ക്കു­ന്ന­തെ­ന്നു് ചോ­ദി­ച്ചാൽ പ­ലർ­ക്കും പല ഉ­ത്ത­ര­ങ്ങ­ളാ­യി­രി­ക്കും. ഈ ചിന്ത തന്നെ വളരെ പ്രി­വി­ലേ­ജ്ഡാ­യ ഒ­ന്നാ­ണു്. പ്ര­ത്യേ­കി­ച്ചു് ന­മ്മു­ടെ മാ­ലി­ന്യ­കൂ­മ്പാ­ര­ങ്ങൾ­ക്കി­ട­യിൽ ഫ്ല­ക്സു­കൾ കൊ­ണ്ടു് മ­റ­ച്ചു് ജീ­വി­ക്കു­ന്ന റോ­ഹിം­ഗ്യൻ മു­സ്ലീ­ങ്ങ­ളെ­ക്കു­റി­ച്ചു് ഒരു ലേഖനം ഇ­ന്നു് വാ­യി­ച്ചി­രു­ന്നു. വായന, എ­ഴു­ത്തു് തു­ട­ങ്ങി­യ പ്ര­വൃ­ത്തി­ക­ളി­ലെ­ല്ലാം അതിൽ സ­ന്നി­ഹി­ത­മാ­യി­രി­ക്കു­ന്ന വി­മോ­ച­ന­മൂ­ല്യം പോലെ പ്രി­വി­ലേ­ജ്ഡാ­യ ജീ­വി­താ­വ­സ്ഥ­യും അ­ട­ങ്ങി­യി­രി­പ്പു­ണ്ടു്. പൊ­തു­വാ­യ­ന­ശാ­ല­കൾ ന­വോ­ത്ഥാ­ന­ച­രി­ത്ര­ത്തി­ലെ കെ­ട്ട­ട­ങ്ങാ­ത്ത ക­ന­ലാ­വു­ന്ന­തു് അ­തി­ന്റെ രൂ­പീ­ക­ര­ണ­ത്തി­നു് പി­റ­കിൽ പ്ര­വർ­ത്തി­ച്ച ല­ക്ഷ്യ­ങ്ങ­ളു­ടെ ആഴം കൊ­ണ്ടാ­ണു്. അതു് രൂ­പ­പ്പെ­ടു­ത്തി­യ പൊ­തു­മ­ണ്ഡ­ലം വാ­യ­ന­യെ എ­ല്ലാ­വർ­ക്കും ഇ­ട­പെ­ടാ­വു­ന്ന ഇ­ട­മാ­ക്കി. പു­സ്ത­ക­ത്തി­ന്റെ ച­രി­ത്ര­വ­ഴി­കൾ അ­ത്യ­ന്തം കൗ­തു­ക­വും ആ­വേ­ശ­വും നി­റ­ഞ്ഞ­താ­ണു്. അതു് വാ­യ­ന­യു­ടെ രീ­തി­ക­ളു­ടെ­യും ഇ­ട­ങ്ങ­ളു­ടെ­യും ച­രി­ത്ര­മാ­ണു്.

images/Alberto_Manguel.jpg
ആൽ­ബർ­ട്ട് മാം­ഗ്വൽ

ആൽ­ബർ­ട്ട് മാം­ഗ്വൽ ഹി­സ്റ്റ­റി ഓഫ് റീ­ഡിം­ഗ് എന്ന പ്ര­സി­ദ്ധ­മാ­യ ഗ്ര­ന്ഥം പല വിധം വാ­യ­ന­ക്കാ­രു­ടെ ചി­ത്ര­ങ്ങൾ കാ­ട്ടി ത­ന്നു് അ­വ­രെ­ക്കു­റി­ച്ചു് പ­റ­ഞ്ഞാ­ണു് ആ­രം­ഭി­ക്കു­ന്ന­തു്. മേരി മ­ഗ്ദ­ലീ­ന­യും ബോർ­ഹ­സും ഡി­ക്കൻ­സും അ­രി­സ്റ്റോ­ട്ടി­ലും സെ­യ്ന്റ് ഫ്രാൻ­സി­സും അ­വ­ര­വ­രു­ടെ വാ­യ­ന­വേ­ള­യെ പ്ര­ദർ­ശി­പ്പി­ച്ചു് ചി­ത്ര­ങ്ങ­ളാ­യും പെ­യ്ന്റിം­ഗു­ക­ളാ­യും പു­സ്ത­ക­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ണ്ടു്. ശേഷം മാം­ഗ്വൽ ഇ­ങ്ങ­നെ പ­റ­യു­ന്നു “All these are readers, and their gestures, their craft, the pleasure, responsibility and power they derive from reading, are common with mine. I am not alone.” ഏ­കാ­കി­യാ­ണു് താ­നെ­ന്ന വി­ഷാ­ദ­ഭ­രി­ത­മാ­യ തോ­ന്ന­ലി­നെ മാ­യ്ക്കാ­നും (ചില നേ­ര­ങ്ങ­ളിൽ കൂ­ടു­തൽ ആ­ഴ്ത്തി­യു­റ­പ്പി­ക്കാ­നും) വായന എന്ന പ്ര­ക്രി­യ സ­ഹാ­യി­ക്കാ­റു­ണ്ടു്. വാ­യ­ന­യു­ടെ ഇടം ഏ­തു­മാ­വാം.

‘ക­യ്യൊ­പ്പു് ’ എന്ന ചി­ത്ര­ത്തിൽ ബാ­ല­ച­ന്ദ്ര­ന്റെ പല ഇ­ട­ങ്ങ­ളി­ലെ വാ­യ­ന­യെ, എ­ഴു­ത്തി­നെ കാ­ട്ടു­ന്നു­ണ്ടു്. വ­ള­നിർ­മ്മാ­ണ­ശാ­ല­യി­ലെ അ­ല­സ­വാ­യ­ന­യും, മു­റി­യിൽ ക­ട്ടി­ലിൻ മേൽ കി­ട­ന്നു­ള്ള വാ­യ­ന­യും, പു­സ്ത­ക­ശാ­ല­യിൽ നി­ന്നു­ള്ള കി­ത­പ്പു­ള്ള വാ­യ­ന­യും കാണാം. അ­യാ­ളി­ലെ വാ­യ­ന­ക്കാ­ര­നെ വ്യ­ക്ത­മാ­ക്കാൻ ഉ­പ­യോ­ഗി­ച്ച ദൃ­ശ്യ­ങ്ങ­ളാ­ണി­വ. അ­തി­ലൊ­രി­ട­ത്തു് പായൽ പി­ടി­ച്ച കൽ­പ്പ­ട­വി­ലി­രു­ന്നു് അയാൾ എ­ഴു­തു­ന്ന ദൃ­ശ്യ­മു­ണ്ടു്.

എ­ട്ടു്
images/OlavHHauge.jpg
ഒലാവ് എച്ച് ഹേഗ്

നി­ത്യ­ചൈ­ത­ന്യ യതി എന്ന പേരു് അ­റി­യു­ന്ന­തു് മു­ത്ത­ച്ഛ­ന്റെ സ്വ­കാ­ര്യ­ഡ­യ­റി കു­റി­പ്പിൽ നി­ന്നാ­ണു്. മേ­ശ­വ­ലി­പ്പിൽ സൂ­ക്ഷി­ച്ച ഒരു കു­ഞ്ഞു് നോ­ട്ട് ബു­ക്കിൽ തന്റെ ദി­ന­വൃ­ത്താ­ന്ത­ങ്ങൾ മു­ത്ത­ച്ഛൻ എ­ഴു­തി­യി­ടു­മാ­യി­രു­ന്നു. ദൈ­നം­ദി­ന­വൃ­ത്തി­കൾ ചെ­റു­വാ­ക്യ­ങ്ങ­ളാ­യി എ­ഴു­തും. വാ­യി­ച്ച­തും തോ­ന്നി­യ­തു­മാ­യ കാ­ര്യ­ങ്ങൾ. അതിൽ ചി­ല­തു് ചെ­റു­പ്പ­ത്തി­ന്റെ കൗ­തു­ക­ത്തിൽ വാ­യി­ച്ചി­രു­ന്നെ­ങ്കി­ലും ചെ­യ്ത­തു് ശ­രി­യ­ല്ല എ­ന്നു് പി­ന്നീ­ടു് തോ­ന്നി. ഒ­രാ­ളു­ടെ സ്വ­കാ­ര്യ­ത­യിൽ അ­തി­ക്ര­മി­ച്ചു് ക­യ­റു­ന്ന­തി­ലും നി­ന്ദ്യ­മാ­യ പ്ര­വൃ­ത്തി വേ­റെ­യി­ല്ല. ചി­ല­പ്പോൾ ആ സ്വ­കാ­ര്യ­ത­യെ ഭ­ഞ്ജി­ച്ചു­ള്ള പ്ര­വൃ­ത്തി മ­ഹ­ത്ത­ര­മാ­വു­ക­യും ചെ­യ്യാ­റു­ണ്ടു്. മാ­ക്സ് ബ്രോ­ഡ് ന­ട­ത്തി­യ ഇ­ട­പെ­ടൽ അ­ങ്ങ­നെ­യൊ­ന്നാ­ണു്. ബോ­ലാ­നോ അ­തി­നെ­ക്കു­റി­ച്ചു് Between parenthesis-​ൽ എ­ഴു­തു­ന്നു­ണ്ടു്. “Kafka, this century’s best writer, showed the way when he asked a friend to burn all his work. He assigned the task to Brod, on the one hand, and also to Dora, his lover. Brod was a writer and he didn’t keep his promise. Dora was less educated and she may have loved Kafka more, and one presumes that she carried out her lover’s request to the letter”. ഒരു പക്ഷേ, ഫൂ­ക്കോ­യു­ടെ അ­പ്ര­കാ­ശി­ത കൃ­തി­ക­ളും ഈ വിധം വെ­ളി­ച്ചം കാണണം എ­ന്നു് വാ­യ­ന­ക്കാർ ആ­ഗ്ര­ഹി­ക്കു­ന്നു­ണ്ടാ­വും. ഈ കൗ­തു­ക­വും, അ­ന്വേ­ഷ­ണ­വും വാ­യ­ന­യു­ടെ രാ­സ­ത്വ­ര­ക­മാ­യി പ്ര­വർ­ത്തി­ക്കു­ന്നു. മു­ത്ത­ച്ഛ­ന്റെ ആ ഡ­യ­റി­ക്കു­റി­പ്പി­ലാ­ണു് കാലം മഞ്ഞ നിറം നൽകിയ പേ­പ്പർ തു­ണ്ടിൽ നി­ത്യ­യു­ടെ പേരു് കാ­ണു­ന്നു. തൊ­ണ്ണൂ­റു­ക­ളി­ലെ പ­ത്ര­ക­ഷ്ണ­മാ­ണു്. ‘എന്റെ ചി­ത്ര­കൗ­തു­കം’ എ­ന്നാ­ണു് ലേ­ഖ­ന­ത്തി­ന്റെ ശീർ­ഷ­കം. രൂ­പ­ങ്ങൾ മ­ന­സ്സിൽ എ­ങ്ങ­നെ പ്ര­വർ­ത്തി­ക്കു­ന്നു എന്ന ചി­ന്ത­യാ­ണു് ലേഖനം അ­വ­ത­രി­പ്പി­ച്ച­തെ­ന്നാ­ണു് ഓർമ്മ. നി­ലാ­വി­നെ­ക്കു­റി­ച്ചും ഉ­ന്മാ­ദ­ത്തെ­ക്കു­റി­ച്ചും അതിൽ പ­റ­ഞ്ഞി­രു­ന്നു. പലതും മ­ന­സ്സി­ലാ­യി­ല്ലെ­ങ്കി­ലും ആ ലേ­ഖ­ന­ത്തി­ലൂ­ടെ എ­ഴു­ത്തു­കാ­ര­നെ തേ­ടി­പ്പി­ടി­ച്ചു് വാ­യി­ക്കാ­നു­ള്ള പ്രേ­ര­ണ­യു­ണ്ടാ­യി. ആ ലേഖനം കണ്ട വി­വ­ര­മോ, വാ­യി­ച്ച വി­വ­ര­മോ മു­ത്ത­ച്ഛ­നോ­ടു് ഈ നി­മി­ഷം വരെ പ­റ­ഞ്ഞി­ട്ടി­ല്ല. മു­ത്ത­ച്ഛൻ മ­രി­ച്ച­പ്പോൾ അ­ങ്ങ­നെ പ­റ­യാ­തെ ബാ­ക്കി വെച്ച അനേകം കാ­ര്യ­ങ്ങ­ളു­ണ്ടെ­ന്നു് തോ­ന്നു­ന്നു. വി­സ്മ­യം പോലെ ല­ഭി­ച്ച നി­മി­ഷ­ങ്ങ­ളെ ഏ­തെ­ല്ലാം വി­ധ­ത്തിൽ ഉ­പ­യോ­ഗി­ക്കാ­മാ­യി­രു­ന്നു എ­ന്നു് തോ­ന്നു­ന്നു. പഴയ കു­റി­പ്പു­ക­ള­ട­ങ്ങി­യ ഡയറി വീ­ടി­ന്റെ മ­ച്ചി­ലെ മേ­ശ­വ­ലി­പ്പിൽ അ­ച്ഛ­ന്റെ സം­ര­ക്ഷ­ണ­യിൽ ഭ­ദ്ര­മാ­യി­രി­ക്കു­ന്നു. പി­ന്നീ­ട­തു് തു­റ­ന്നു് നോ­ക്കി­യി­ട്ടി­ല്ല. കൗ­തു­കം ന­ഷ്ട­മാ­യി­ട്ട­ല്ല, ആ­ഗ്ര­ഹ­വു­മു­ണ്ടു്. പക്ഷേ, വാ­ത്സ­ല്യ­നി­ധി­യാ­യ ഒരു മ­നു­ഷ്യ­ന്റെ വ്യ­ക്തി­സ്വാ­ത­ന്ത്ര്യം ഏറെ പ്ര­ധാ­ന­പ്പെ­ട്ട­താ­ണു്. ഒലാവ് എച്ച് ഹേഗി ന്റെ ഒരു കവിത ഇ­ങ്ങ­നെ­യാ­ണു് ര­വി­കു­മാ­റി­ന്റെ വി­വർ­ത്ത­നം. “പഴയ ക­ട­ലാ­സ്സു­കൾ മ­റി­ച്ചു­നോ­ക്കു­ന്ന­തു് ഉ­ണ­ക്കി­ല­കൾ ഇ­ള­ക്കി­നോ­ക്കു­ന്ന­തു പോ­ലെ­യാ­ണു്. ഒരു ലാർ­വ­യോ ഒരു കൊ­ക്കൂൺ ത­ന്നെ­യോ നി­ങ്ങൾ­ക്കു കി­ട്ടി­യെ­ന്നു വരാം—അതിൽ നി­ന്നു പു­റ­ത്തു വ­രു­ന്ന­തു് ഏതു പൂ­മ്പാ­റ്റ­യാ­ണെ­ന്നു് നി­ങ്ങൾ അ­റി­യാ­നും പോ­കു­ന്നി­ല്ല.”

ഒൻ­പ­തു്
images/Umberto_Eco.jpg
ഉം­ബർ­ട്ടോ എക്കോ

ഉ­ത്ത­ര­മ­ല­ബാ­റിൽ മേടം പ­ത്തു്, പ­ത്താ­മു­ദ­യം വെ­ളി­ച്ച­ത്തി­ന്റെ ഉ­ത്സ­വ­മാ­ണു്. പു­സ്ത­ക­വും വെ­ളി­ച്ച­മാ­ണെ­ന്നു് പ­റ­യാ­റു­ണ്ടു്. വാ­ക്കി­ന്റെ വെ­ളി­ച്ച­ത്തെ­ക്കു­റി­ച്ചു് ആ­ചാ­ര്യ­ദ­ണ്ഡി­യു­ടെ ശ്ലോ­കം പ്ര­സി­ദ്ധ­മാ­ണ­ല്ലോ. എ­ന്നാൽ പു­സ്ത­കം വെ­ളി­ച്ചം മാ­ത്ര­മാ­ണോ, അല്ല വെ­ളി­ച്ചം മാ­ത്ര­മ­ല്ലെ­ന്നു് ആ­ന­ന്ദ് ഒ­രി­ട­ത്തു് എ­ഴു­തു­ന്നു­ണ്ടു്. അ­തി­നാ­യി അ­ദ്ദേ­ഹം കാ­മു­വി­ന്റെ ഒരു ഭാഗം ഉ­ദ്ധ­രി­ക്കു­ന്നു “He knew what those jubilant crowds did not know but could have learned from books: that the plague bacillus never dies or disappears for good; that it can lie dormant for years and years in furniture and linen chests; that it bides its time in bedrooms, cellars, trunks, and bookshelves; and that perhaps the day would come when, for the bane and the enlightening of men, it would rouse up its rats again and send them forth to die in a happy city.” തോമസ് കൂം­പെ­സ് 2016-ൽ എ­ഴു­തി­യ ലേ­ഖ­ന­ത്തി­ലും ഈ ഭാഗം പ­രാ­മർ­ശി­ക്കു­ന്നു­ണ്ടു്. കൊറോണ എന്ന മ­ഹാ­മാ­രി­യാൽ ലോ­ക­മാ­കെ വി­റ­ങ്ങ­ലി­ച്ചു് നിൽ­ക്കു­മ്പോൾ, ഇ­ട­വേ­ള­ക­ളി­ല്ലാ­തെ അതിനെ പ്ര­തി­രോ­ധി­ക്കു­മ്പോൾ പ്ലേ­ഗി­നും ഡെ­ത്ത് ഓഫ് വെ­നീ­സി­നും പ്ര­ധാ­ന്യ­മു­ള്ള­താ­യി കാണാം. ഡാ­ന്റെ­യു­ടെ ഡിവൈൻ കോ­മ­ഡി­യും, ഡാൻ ബ്രൗ­ണി­ന്റെ ഇൻ­ഫെർ­ണോ­യും നാം ഓർ­ത്തു് പോകാം. പു­സ്ത­കം ആ­ന­ന്ദം മാ­ത്ര­മ­ല്ല പ്ര­ധാ­നം ചെ­യ്യു­ന്ന­തു് ആ­ന­ന്ദി­ന്റെ വാ­ക്കു­ക­ളിൽ “പു­സ്ത­കം അ­റി­വി­ന്റെ­യും ആ­ന­ന്ദ­ത്തി­ന്റെ­യും മാ­ത്രം സ്രോ­ത­സ്സു­ക­ള­ല്ല എ­ന്ന­താ­ണു് കാ­ര്യം. അ­വ­യ്ക്കു് വേറെ പ­ല­തി­ന്റെ­യും ഉ­റ­വി­ട­മാ­കാൻ ക­ഴി­യും. ഉ­ദാ­ഹ­ര­ണ­മാ­യി ഒരു മ­ഹാ­മാ­രി­യു­ടെ, പാ­ത­ക­ങ്ങ­ളു­ടെ, നോവൽ വ്യം­ഗ്യ­മാ­യി പ­റ­യു­ന്ന ഇ­രു­ട്ടി­ന്റെ, അ­ധി­നി­വേ­ശ­ത്തി­ന്റെ ഒക്കെ.” (എ­ഴു­ത്തു്: പു­സ്ത­കം മുതൽ യു­ദ്ധം വരെ) കേവലം വാ­യ­ന­സു­ഖ­ത്തി­നു­ള്ള ഉപാധി എ­ന്ന­തി­ന­പ്പു­റം മ­നു­ഷ്യ വം­ശ­ത്തി­ന്റെ യാ­ത്ര­ക­ളി­ലു­ട­നീ­ളം മ­ത്സ­ര­ത്തി­നും അ­റു­കൊ­ല­കൾ­ക്കും വം­ശ­ഹ­ത്യ­ക്കും വ­ഴി­യൊ­രു­ക്കി­യ വ­സ്തു­വാ­യും പു­സ്ത­ക­ങ്ങ­ളെ കാണാം. നീ­റു­ന്ന ജീ­വി­ത­വ­ഴി­ക­ളി­ലൂ­ടെ­യാ­വാം ഒരു സൃ­ഷ്ടി പു­സ്ത­ക­രൂ­പം പ്രാ­പി­ക്കു­ന്ന­തു്. ജീ­വി­ത­സ­മ­ര­ത്തി­ന്റെ വ­ലി­യൊ­രു വഴി അ­തി­ന്റെ അ­ടി­ത്ത­ട്ടിൽ കാണാം. “‘സുഖം’ എന്ന പ­ദ­ത്തി­ന്റെ അർ­ത്ഥം എന്റെ നി­ഘ­ണ്ടു­വിൽ കൊ­ടു­ത്തി­ട്ടു­ണ്ടെ­ന്നു­വ­രി­കി­ലും പ­ര­മാർ­ത്ഥ­ത്തിൽ അ­തെ­ങ്ങ­നെ­യി­രി­ക്കു­മെ­ന്നു് ഞാ­നി­തു­വ­രെ അ­റി­ഞ്ഞി­ട്ടു­ള്ള­വ­ന­ല്ല” എന്ന ശ്രീ­ക­ണ്ഠേ­ശ്വ­ര­ത്തി­ന്റെ വാ­ക്കു­ക­ളു­ടെ പൊരുൾ ഈ സ­മ­ര­വും സ­ഹ­ന­വു­മാ­കു­ന്നു. എ­ങ്കി­ലും നാം സു­ഖ­ത്തി­ന്റെ ആ­ത്മാ­ന്വേ­ഷ­ണ­ത്തി­ന്റെ പുതിയ ഭൂ­ഖ­ണ്ഡ­ങ്ങൾ പു­സ്ത­ക­ങ്ങ­ളിൽ ക­ണ്ടെ­ത്തു­ന്നു. മൃ­ഗ­ത്തോ­ലിൽ നി­ന്നു് ഇ-​റീഡറിലേയ്ക്കു് പു­സ്ത­കം പ­രി­ണ­മി­ക്കു­ന്നു. ഉം­ബർ­ട്ടോ എക്കോ യുടെ ഒരു പു­സ്ത­ക­ത്തി­ന്റെ ശീർ­ഷ­കം ‘This is Not the End of the Book’ എ­ന്നാ­ണു്. അതെ This is not the end of the book.

പി. കൃ­ഷ്ണ­ദാ­സ്
images/krishnadas.jpg

കാ­സർ­ഗോ­ഡ് ജി­ല്ല­യി­ലെ മ­ടി­ക്കൈ സ്വ­ദേ­ശി. നി­ല­വിൽ കേരള സർ­വ്വ­ക­ലാ­ശാ­ല മലയാള വി­ഭാ­ഗ­ത്തിൽ ഗ­വേ­ഷ­കൻ. വാ­യ­ന­യും എ­ഴു­ത്തും സി­നി­മ­യും കലയും ഇ­ഷ്ട­വി­ഷ­യ­ങ്ങ­ളാ­ണു്. ഫി­സി­ക്സിൽ ബി­രു­ദം, മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ ബി­രു­ദാ­ന­ന്ത­ര­ബി­രു­ദം. ആ­നു­കാ­ലി­ക­ങ്ങ­ളി­ലും ഓൺലൈൻ പോർ­ട്ട­ലു­ക­ളി­ലും ചെ­റു­ക­ഥ­ക­ളും ലേ­ഖ­ന­ങ്ങ­ളും എ­ഴു­താ­റു­ണ്ടു്. യു­വ­ക­ഥാ­കൃ­ത്തു­ക­ളു­ടെ കഥകൾ ചേർ­ത്തു് ‘എ­ന്നി­ട്ടു്’ എന്ന പേരിൽ പു­സ്ത­കം എ­ഡി­റ്റ് ചെ­യ്തു് പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.

Colophon

Title: Pejukalkkidayil Ethoralum Ekakiyanu (ml: പേ­ജു­കൾ­ക്കി­ട­യിൽ ഏ­തൊ­രാ­ളും ഏ­കാ­കി­യാ­ണു്).

Author(s): P. Krishnadas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-06-08.

Deafult language: ml, Malayalam.

Keywords: Article, P. Krishnadas, Pejukalkkidayil Ethoralum Ekakiyanu, പി. കൃ­ഷ്ണ­ദാ­സ്, പേ­ജു­കൾ­ക്കി­ട­യിൽ ഏ­തൊ­രാ­ളും ഏ­കാ­കി­യാ­ണു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A little bookworm, painting by Eduard Swoboda (1814–1902). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.