
മലയാളത്തിലെ അറിയപ്പെടുന്ന ഒരു കവയിത്രിയാണ് ലളിതാ ലെനിൻ. കേരള സർവകലാശാലയിലെ ലൈബ്രറി സയൻസ് വിഭാഗം മേധാവിയായിരുന്നു.
1946-ൽ തൃശൂർ ജില്ലയിലെ തൃതല്ലൂരിൽ ജനിച്ചു. കേരള സർവകലാശാലയിൽ നിന്നും രസതന്ത്രം, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദം നേടി. 1976-ൽ മൈസൂർ സർവ്വകലാശാലയിൽ നിന്നും ലൈബ്രറി സയൻസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കും ഡോ. എസ്.ആർ. രംഗനാഥൻ സ്വർണ മെഡലും കരസ്ഥമാക്കി. 1977-ൽ പീച്ചിയിലെ വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ചു. 1979-ൽ കേരള സർവകലാശാലയിൽ അധ്യാപികയായി ജോലി ലഭിച്ചു. 1990 മുതൽ 1995 വരെ ലൈബ്രറി സയൻസ് വിഭാഗം മേധാവിയായിരുന്നു. 2006 മാർച്ച് 31-നു് ജോലിയിൽ നിന്നും വിരമിച്ചു.
- കരിങ്കിളി (കവിത)
- കർക്കിടവാവ് (കവിത)
- നമുക്കു പ്രാർത്ഥിക്കാം (കവിത)
- കടൽ (കവിത)
- സമാഹരിക്കാത്ത കവിതകൾ (കവിത)
- മിന്നു (കുട്ടികൾക്കായുള്ള നോവൽ)
- ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1986)
- അബുദാബി ശക്തി അവാർഡ് (1996)
- മൂലൂർ പുരസ്കാരം (2001)