SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂ​ക്തം 1.

വി​ശ്വാ​മി​ത്ര​പു​ത്രൻ മധു​ച്ഛ​ന്ദ​സ്സ് ഋഷി; ഗാ​യ​ത്രി ഛന്ദ​സ്സ്; അഗ്നി ദേവത.

ഓം. സ്തു​തി​പ്പു, ഞാൻ യജ്ഞ​പു​രോ​ഹി​ത​നാ​മ​ഗ്നി​ദേ​വ​നെ,
ഋത്വി​ക്കാ​കിയ ഹോ​താ​വെ,സ്സു​ത​രാം രത്ന​ധാ​രി​യെ. 1
സ്തു​ത്യ​ന​ഗ്നി പു​രാ​ണർ​ഷി​മാര്‍ക്കും പു​തി​യ​വർ​ക്കു​മേ;
ദേ​വ​വൃ​ന്ദ​ത്തെ​യി​വി​ടെ​യ്ക്കാ​വാ​ഹി​യ്ക്ക​ട്ടെ നേർ​ക്ക​വന്‍! 2
അഗ്നി​യെ​ക്കൊ​ണ്ടു നേ​ടു​ന്നൂ, നാൾ​തോ​റും പെ​രു​കു​ന്ന​താ​യ്,
പു​ക​ഴ്ച​യും വീ​ര​ജ​ന​പ്പ​ര​പ്പും ചേർ​ന്ന​താം ധനം. 3
അഗ്നേ, യാ​തൊ​രു യജ്ഞ​ത്തിൻ ചു​റ​റും മേ​വു​ന്നു നീളെ നീ
തീർ​ച്ച​യായ,ധ്വ​ര​മ​തു ചെ​ന്നു​ചേ​രു​ന്നു ദേ​വ​രിൽ! 4
അഗ്നി, ഹോതാവ,തി​ത​രാം ചി​ത്ര​കീർ​ത്തി, കവി​ക്ര​തു,
ദേ​വന്‍ ദേ​വ​ക​ളോ​ടൊ​ത്തി​ങ്ങെ​ഴു​ന്ന​ള്ള​ട്ടെ സത്യ​വാന്‍! 5
അഗ്നേ, ഭവാൻ പ്ര​ദാ​താ​വി​ന്നെ​ന്തു നന്മ വരു​ത്തു​മോ
അതം​ഗി​ര​സ്സേ, നി​യ​ത​മ​വി​ടു​ത്തെ​യ്ക്കു​ത​ന്നെ​യാം! 6
ഞങ്ങ​ള​ഗ്നേ, നാ​ളില്‍ നാ​ളില്‍പ്പ​കല്‍നേ​ര​ത്തു​മ​ല്ലി​ലും
ഹൃ​ത്താല്‍ വണ​ങ്ങി​യി​ട്ട​ത്രേ, സമീ​പി​യ്ക്കു​ന്ന​ത​ങ്ങ​യെ, 7
അധ്വ​ര​ങ്ങ​ളെ രക്ഷി​ച്ചു​പോ​രു​ന്നോ​നെ, പ്ര​ദീ​പ്ത​നെ,
നേ​രേ​റ​റം തെ​ളി​യി​പ്പോ​നെ, സ്വ​സ്ഥാ​നേ വർ​ദ്ധ​മാ​ന​നെ. 8
ആ നീ സു​പ്രാ​പ​നാ​കെ​ങ്ങ​ക്കൾ​ക്ക,ച്ഛൻ മക​നു​പോ​ല​വേ;
ഒന്നി​ച്ചി​രി​യ്ക്ക​യും ചെ​യ്യു​ക​ഗ്നേ, ഞങ്ങൾ​ക്കു നല്പി​നാ​യ്! 9
കു​റി​പ്പു​കൾ: സൂ​ക്തം 1.

[1] ഋത്വി​ക്ക്–യജ​മാ​ന​നാല്‍ വരി​യ്ക്ക​പ്പെ​ട്ടു യാ​ഗ​കർ​മ്മ​ങ്ങൾ ചെ​യ്യു​ന്ന ആൾ. ദേ​വ​ക​ളു​ടെ യാ​ഗ​ങ്ങ​ളില്‍ അഗ്നി​യ​ത്രേ, ഹോ​താ​വെ​ന്ന ഋത്വി​ക്ക്. സു​ത​രാം = ഏറ​റ​വും. രത്ന​ധാ​രി = രത്ന​ങ്ങൾ കയ്യി​ലു​ള്ള​വൻ; അല്ലെ​ങ്കിൽ രത്ന​പോ​ഷ​കന്‍.

[2] പു​രാ​ണര്‍ഷി​മാര്‍ = പണ്ടേ​ത്തെ ഋഷി​മാർ. ആവാ​ഹി​യ്ക്ക = മന്ത്രം കൊ​ണ്ടു വരു​ത്തുക. നേർ​ക്ക് = നേരെ.

[3] വീ​ര​ജ​ന​പ്പ​ര​പ്പ് = വളരെ വീ​ര​ജ​ന​ങ്ങൾ. ധന​മു​ണ്ടാ​യാൽ, വീ​ര​രായ ആൾ​ക്കാ​രെ നി​യ​മി​യ്ക്കാം; സല്‍ക്കര്‍മ്മം​കൊ​ണ്ടു വീ​ര​സ​ന്താ​ന​ങ്ങ​ളെ ജനി​പ്പി​യ്ക്കാം. നേ​ടു​ന്നു എന്ന ക്രി​യ​യ്ക്കു കർ​ത്തൃ​പ​ദ​മാ​യി യജ​മാ​നന്‍ (യാ​ഗം​ചെ​യ്യു​ന്ന ആൾ) എന്ന പദം അധ്യാ​ഹ​രി​യ്ക്ക​ണം.

[5] അതി​ത​രാം = ഏറ്റ​വും. ചി​ത്ര​കീർ​ത്തി = വി​വി​ധ​യ​ശ​സ്സു​ക​ളു​ള്ള​വൻ. കവി​ക്ര​തു = കടന്ന ബു​ദ്ധി, അല്ലെ​ങ്കില്‍ കർ​മ്മം, ഉള്ള​വന്‍.

[6] പ്ര​ദാ​താ​വ്–ഹവി​സ്സി​നെ നല്കിയ യജ​മാ​നന്‍. അം​ഗി​ര​സ്സ് = അംഗാര(കനൽ)രൂപൻ; അം​ഗി​ര​സ്സ് എന്ന ഋഷി​യു​ടെ വം​ശ​ത്തില്‍ ജനി​ച്ച​വന്‍. അത​വി​ടു​ത്തെ​യ്ക്കു​ത​ന്നെ​യാം–നന്മ (സമ്പ​ത്ത്) ഉണ്ടാ​യാല്‍ പ്ര​ദാ​താ​വു പി​ന്നെ​യും യജ്ഞം ചെ​യ്ത് അങ്ങ​യെ സു​ഖി​ത​നാ​ക്കു​മ​ല്ലോ. നിയതം = തീർ​ച്ച​യാ​യും.

[7] ഹൃ​ത്ത് = മന​സ്സ്.

[8] അധ്വ​ര​ങ്ങൾ യാ​ഗ​ങ്ങൾ. മു​ക​ളി​ലെ പദ്യ​ത്തി​ലു​ള്ള അങ്ങ​യെ എന്ന പദ​ത്തി​ന്റെ വി​ശേ​ഷ​ണ​ങ്ങ​ളാ​ണ്, ഈ പദ്യ​ത്തി​ലെ ദ്വി​തീ​യാ​ന്ത​പ​ദ​ങ്ങ​ളൊ​ക്കെ. സ്വ​സ്ഥാ​നേ–യാ​ഗ​ശാ​ല​യിൽ. വർ​ദ്ധ​മാ​നൻ = വള​രു​ന്ന​വൻ.

[9] സു​പ്രാ​പൻ = സുഖേന പ്രാ​പി​യ്ക്ക​പ്പെ​ടാ​വു​ന്ന​വന്‍. അച്ഛ​ന്റെ അടു​ക്കല്‍ മക​ന്ന് എപ്പോ​ഴും എങ്ങി​നെ​യും ചെ​ല്ലാ​മ​ല്ലോ; അച്ഛൻ മക​നൊ​ന്നി​ച്ചു വസി​ക്കു​ക​യും ചെ​യ്ക്കും. നല്ല് = നന്മ.

സൂ​ക്തം 2.

മധു​ച്ഛ​ന്ദ​സ്സ് ഋഷി; ഗാ​യ​ത്രി ഛന്ദ​സ്സ്; വാ​യു​വും ഇന്ദ്ര​വാ​യു​ക്ക​ളും മി​ത്രാ​വ​രു​ണ​ന്മാ​രും ദേ​വ​ത​കൾ.

വായോ, സുഭഗ, വന്നാ​ലു;-മിതാ, സോമം സു​സം​സ്കൃ​തം;
കു​ടി​ച്ചു​കൊ​ള്ളു​കി​തു നീ; ചെ​വി​ക്കൊ​ണ്ട​രുള്‍കീ വിളി! 1
വായോ, ഭവാ​നെ​യു​ദ്ദേ​ശി​ച്ച,ഹർ​വേ​ദി​കൾ വാ​ഴ്ത്തി​കൾ
സോമം പി​ഴി​ഞ്ഞു​വെ​ച്ചു,ക്ഥ​സ്തു​തി ചൊ​ല്ലു​ന്നു ഭം​ഗി​യില്‍. 2
വായോ, സോമം നു​ക​രു​വാൻ തന്നോ​നിൽ​ച്ചെ​ന്ന​ണ​ഞ്ഞി​ടും,
അനേ​ക​ഗാ​മി​യാ​കും നി​ന്ന​ഭി​ന​ന്ദ​ന​ഭാ​ഷി​തം! 3
ഇന്ദ്ര​വാ​യു​ക്ക​ളേ, സോ​മ​മി​താ; വരിക ചോ​റു​മാ​യ്:
കാ​ത്തി​രി​യ്ക്കു​ക​യാ​ണ​ല്ലോ, സോ​മ​നീ​രി​തു നി​ങ്ങ​ളെ. 4
വായോ, സാ​ന്ന​ഹ​വി​സ്സ​ക്ത​ന്മാ​രാ​മ​ങ്ങ​യു​മി​ന്ദ്ര​നും
നീ​രിൻ​സ്വാ​ദ​റി​വോ​ര​ല്ലോ; വരു​വിൻ നി​ങ്ങ​ള​ഞ്ജ​സാ! 5
വായോ, പി​ഴി​ഞ്ഞു​വെ​ച്ചോ​നിൽ വരി​ക​ങ്ങ​യു​മി​ന്ദ്ര​നും:
എന്നാ​ലേ ശരി​യാ​യ് ശ്ശു​ദ്ധി​പ്പെ​ടൂ, കർ​മ്മം സു​ശ​ക്ത​രേ. 6
പവി​ത്ര​ബ​ല​നാം മി​ത്രന്‍, വരുണൻ വൈ​രി​സൂ​ദ​നൻ;
വി​ളി​യ്ക്കു​ന്നേൻ, മഴ പൊ​ഴി​പ്പോ​രാ​മി​യ്യി​രു​പേ​രെ ഞാന്‍. 7
മി​ത്രാ​വ​രു​ണ​രേ, നി​ങ്ങള ്യ​താ​ഢ്യ​ര്യ​ത​വർ​ദ്ധ​കര്‍
സത്യ​ത്താൽ​ച്ചേർ​ന്നി​രി​പ്പു​ണ്ടീ മഹാ​യ​ജ്ഞ​ത്തി​ലെ​ങ്ങു​മേ! 8
മേ​ധാ​ഢ്യർ മി​ത്രാ​വ​രു​ണ​ര​നേ​കർ​ക്കാ​യ്പ്പി​റ​ന്ന​വര്‍
നമു​ക്കു കർ​മ്മ​വും കെ​ല്പും വാ​യ്പി​പ്പൂ, ബഹു​മ​ന്ദി​രര്‍. 9
കു​റി​പ്പു​കൾ: സൂ​ക്തം 2.

[1] സോമം–സോമലത പി​ഴി​ഞ്ഞെ​ടു​ത്ത നീർ. സു​സം​സ്കൃ​തം = വെ​ടു​പ്പു വരു​ത്ത​പ്പെ​ട്ട​ത്.

[2] അഹർ​വേ​ദി​കൾ–ഒരു പകല്‍കൊ​ണ്ട​വ​സാ​നി​യ്ക്കു​ന്ന യാ​ഗ​ത്തി​ന്ന് അഹ​സ്സ് എന്ന​ത്രേ പേർ; യാ​ഗ​ച്ച​ട​ങ്ങ​റി​യു​ന്ന​വര്‍. വാ​ഴ്ത്തി​കൾ = സ്തോ​താ​ക്കൾ. ഉക്ഥം–ശസ്ത്ര​മെ​ന്ന ഒരു തരം സ്തോ​ത്രം.

[3] അനേ​ക​ഗാ​മി = വളരെ ആളു​ക​ളില്‍ (സോമം നല്‍കു​ന്ന​വ​രി​ലൊ​ക്കെ)ചെ​ല്ലു​ന്ന​ത്. അഭി​ന​ന്ദ​ന​ഭാ​ഷി​തം–‘ഹേ യജമാന, ഭവാൻ തന്ന സോമം ഞാൻ കു​ടി​യ്ക്കാ’മെ​ന്നു വായു കൊ​ണ്ടാ​ടും.

[4] ചോ​റു​മാ​യ്–ഞങ്ങൾ​ക്കു തരാൻ അന്നം​വും​കൊ​ണ്ട്.

[5] സാ​ന്ന​ഹ​വി​സ്സ​ക്തന്‍മാര്‍ = അന്ന​ത്തോ​ടു​കൂ​ടിയ ഹവി​സ്സില്‍ തല്‍പ​ര​ന്മാര്‍. നീര്‍–സോ​മ​ര​സം. അഞ്ജ​സാ = വേ​ഗ​ത്തില്‍.

[6] പി​ഴി​ഞ്ഞു​വെ​ച്ചോ​നില്‍–സോ​മ​നീർ തയ്യാ​റാ​ക്കിയ യജ​മാ​ന​ന്റെ അടു​ക്കൽ. സു​ശ​ക്ത​രേ = സാ​മര്‍ത്ഥ്യ​ശാ​ലി​ക​ളേ; വാ​യ്വി​ന്ദ്ര​ന്മാ​രോ​ടു​ള്ള സം​ബു​ദ്ധി.

[8] മി​ത്രാ​വ​രു​ണർ = മി​ത്ര​നും വരു​ണ​നും. ഋത​ശ​ബ്ദ​ത്തി​ന്നു വെ​ള്ളം, സത്യം, യജ്ഞം എന്നു മൂ​ന്നർ​ത്ഥ​ങ്ങ​ളു​ണ്ട്; മൂ​ന്നും ഇവിടെ ചേരും. നി​ങ്ങൾ ഈ യജ്ഞ​ത്തി​ലെ​ങ്ങും പെ​രു​മാ​റു​ന്നു​ണ്ട്. സത്യ​ത്താല്‍–കർ​മ്മ​ത്തി​ന്നു ഫലം കൊ​ടു​ക്ക​ണ​മെ​ന്ന ദൃ​ഢ​വ്യ​വ​സ്ഥ​നി​മി​ത്തം.

[9] മേ​ധാ​ഢ്യര്‍ = മേധ (ആശു​ഗ്ര​ഹ​ണ​ബു​ദ്ധി) ഏറി​യ​വര്‍. അനേ​കർ​ക്കാ​യ് = ബഹു​ജ​നോ​പ​കാ​രാർ​ത്ഥം. ബഹു​മ​ന്ദി​രര്‍ = വളരെ ഗൃ​ഹ​ങ്ങ​ളു​ള്ള​വര്‍; വളരെ യാ​ഗ​ശാ​ല​ക​ളില്‍ (ആവാ​ഹി​യ്ക്ക​പെ​ട്ടു) ചെ​ന്നു വസി​യ്ക്കു​ന്ന​വര്‍. കർ​മ്മ​വും കെ​ല്പും വാ​യ്ക്കാന്‍ മി​ത്രാ​വ​രു​ണ​ന്മാര്‍ അനു​ഗ്ര​ഹി​ക്ക​ണം.

സൂ​ക്തം 3.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; അശ്വി​നി​ക​ളും, ഇന്ദ്ര​നും, വി​ശ്വ​ദേ​വ​ക​ളും, സര​സ്വ​തി​യും ദേ​വ​ത​കൾ.

നി​ങ്ങ​ള​ശ്വി​ക​ളേ, കൈകൾ നീ​ട്ടി യാ​ഗ​ഹ​വി​സ്സു​കൾ
വാ​ങ്ങി​ബ്ഭു​ജി​യ്ക്കു​വിന്‍ പീ​ന​ഭു​ജ​രേ, ശു​ഭ​പാ​ല​രേ! 1
നി​ങ്ങ​ള​ശ്വി​ക​ളേ, ഭൂ​രി​ക്രി​യ​രേ, ധൃ​ഷ്ട​ശീ​ല​രേ,
പാ​യു​ന്ന ബു​ദ്ധ്യാ കൈ​ക്കൊൾ​വിന്‍ നാഥരേ, ഞങ്ങൾ​തന്‍മൊ​ഴി! 2
വന്നാ​ലും, രു​ദ്ര​വി​ക്രാ​ന്തർ നി​ങ്ങൾ നാ​സ​ത്യ​ദ​സ്ര​രേ,
നീര്‍ചേർ​ത്ത സോ​മ​നീർ ദർ​ഭ​ച്ചാർ​ത്തില്‍ വെ​ച്ച​തെ​ടു​ക്കു​വാൻ! 3
ഇന്ദ്രാ, വരൂ: വി​രല്‍ക​ളാല്‍പ്പി​ഴി​യ​പ്പെ​ട്ട നീ​രി​താ,
നി​ന്നെ​ക്കൊ​തി​ച്ചി​രി​യ്ക്കു​ന്നൂ ചി​ത്ര​ഭാ​നോ, സദാ ശുചി! 4
ഇന്ദ്ര, ഞങ്ങ​ളു​മുൽ​പ്ര​ജ്ഞ​ന്മാ​രും ഭക്ത്യാ സ്മ​രി​ച്ച നീ
വന്നാ​ലും, നീരു പി​ഴി​യു​മൃ​ത്വി​ക്കിൻ സ്തു​തി കേൾ​ക്കു​വാൻ! 5
വരിക,ശ്വ​പ്പു​റ​ത്തേ​റി​സ്സ​ത്വ​രം സ്തു​തി കേൾ​ക്കു​വാൻ;
കൈ​ക്കൊൾക, സോ​മ​കർ​മ്മ​ത്തി​ലി​ന്ദ്ര, ഞങ്ങ​ടെ​യ​ന്ന​വും! 6
വി​ശ്വ​ദേ​വ​ക​ളേ, നി​ങ്ങൾ നര​ധാ​ര​കര്‍ പാലകർ
വരു​വിൻ, സോ​മ​നീര്‍ നല്കു​ന്ന​വ​ന്നു ഫല​മേ​കു​വാൻ! 7
വി​ശ്വ​ദേ​വ​ക​ളേ, വൃ​ഷ്ടി​പ്ര​ദ​രാം നി​ങ്ങൾ സത്വ​രം
നീ​രി​ന്ന​ടു​ക്കൽ വരു​വിന,ഹസ്സില്‍ വെ​യില്‍പോ​ല​വേ! 8
വി​ശ്വ​ദേ​വ​ക​ളാ​മേ​ഹി​മാ​യാ​സ്സു​ക​ള​പ​ക്ഷ​യർ
മേ​ധ​ത്തി​ലെ​ത്തി​ച്ചേ​ര​ട്ടേ, നിര്‍ദ്രോ​ഹര്‍, ധന​വാ​ഹി​കൾ! 9
അന്ന​ങ്ങ​ളാല്‍,പ്പാ​വ​നി​യാം വെ​പ്പു​കാ​രി സര​സ്വ​തി
നട​ത്തുക,സ്മ​ദ്യ​ജ്ഞ​ത്തെ​ദ്ധ​ന​കാ​ര​ണ​ഭൂ​ത​യാൾ! 10
സൂ​നൃ​ത​ങ്ങൾ കഥി​പ്പി​പ്പോൾ, സു​പ്ര​ജ്ഞർ​ക്ക​റി​വേ​കു​വോള്‍,
യജ്ഞ​ത്തെ നി​ല​നിർ​ത്തി​പ്പോ​ന്ന​വ​ള​ത്രേ, സര​സ്വ​തി. 11
സ്പ​ഷ്ട​മാ​യ് വള​രെ​ത്ത​ണ്ണീ​രൊ​ഴു​ക്കു​ന്നു സര​സ്വ​തി;
പ്ര​കാ​ശി​പ്പി​യ്ക്ക​യും ചെ​യ്വൂ, സർ​വ​ബു​ദ്ധി​ക​ളേ​യു​മേ. 12
കു​റി​പ്പു​കൾ: സൂ​ക്തം 3.

[1] പീ​ന​ഭു​ജര്‍ = തടി​ച്ചു​രു​ണ്ട കൈ​ക​ളോ​ടു​കൂ​ടി​യ​വര്‍. ശു​ഭ​പാ​ലര്‍–സല്‍കർ​മ്മ​ത്തെ രക്ഷി​യ്ക്കു​ന്ന​വർ.

[2] ഭൂ​രി​ക്രി​യര്‍–ബഹു​കർ​മ്മാ​ക്കൾ. ധൃ​ഷ്ട​ശീ​ലര്‍ = കൂ​സ​ലി​ല്ലാ​ത്ത​വര്‍. പാ​യു​ന്ന–എങ്ങും തട​വി​ല്ലാ​ത്ത. നാ​ഥര്‍ = നേ​താ​ക്കൾ. മൊഴി–സ്തു​തി.

[3] രു​ദ്ര​വി​ക്രാ​ന്തർ = കര​യി​യ്ക്കു​ന്ന (ശത്രു​ക്ക​ളെ ദുഃ​ഖി​പ്പി​യ്ക്കു​ന്ന) വി​ക്ര​മ​മു​ള്ള​വര്‍. നാ​സ​ത്യ​ദ​സ്രർ = അസ​ത്യ​മി​ല്ലാ​ത്ത​വ​രും, രോ​ഗ​ങ്ങ​ളെ ശമി​പ്പി​യ്ക്കു​ന്ന​വ​രും. നാ​സ​ത്യ​പ​ദ​വും ദസ്ര​പ​ദ​വും അശ്വി​പ​ര്യാ​യ​ങ്ങ​ളാ​ണ്. സ്വർ​ഗ്ഗ​വൈ​ദ്യ​ന്മാ​ര​ത്രേ, അശ്വി​ക​ളി​രു​വ​രും. നീർ = വെ​ള്ളം. ദർ​ഭ​ച്ചാര്‍ത്ത് = ദർ​ഭ​പ്പു​ല്ലു​കൾ വി​രി​ച്ച​ത്.

[4] ചി​ത്ര​ഭാ​നു = വി​ചി​ത്ര​പ്ര​കാ​ശന്‍. ശുചി = പരി​ശു​ദ്ധം. വി​രൽ​ക​ളാല്‍–ഋത്വി​ക്കു​ക​ളു​ടെ കൈ​വി​ര​ലു​ക​ളാല്‍. നീര്‍–സോ​മ​ര​സം.

[5] ഉല്‍പ്ര​ജ്ഞ​ന്മാര്‍ = ഉയർ​ന്ന ബു​ദ്ധി​യു​ള്ള​വര്‍; ഋത്വി​ക്കു​കൾ.

[6] സോ​മ​കർ​മ്മം = സോ​മ​യാ​ഗം. അന്നം–ഹവി​സ്സ്.

[7] വി​ശ്വ​ദേ​വ​കൾ–ദേ​വ​വർ​ഗ്ഗ​ത്തി​ലെ ഒരു കൂ​ട്ടര്‍. നര​ധാ​ര​കര്‍ = മനു​ഷ്യ​രെ നി​ല​നിർ​ത്തു​ന്ന​വര്‍. പാലകർ = രക്ഷി​താ​ക്കൾ. സോ​മ​നീര്‍ നല്കു​ന്ന​വന്‍–യജ​മാ​നൻ.

[8] വൃ​ഷ്ടി​പ്ര​ദര്‍–മഴ തരു​ന്ന​വര്‍, പെ​യ്യി​ക്കു​ന്ന​വര്‍. അഹസ്സ്-​പകല്‍.

[9] ഏഹി​മാ​യാ​സ്സു​കൾ–വി​ശ്വ​ദേ​വ​ക​ളു​ടെ മറെ​റാ​രു പേര്‍: വെ​ള്ള​ത്തില്‍ മു​ങ്ങിയ സൌ​ചീ​ക​നെ​ന്ന അഗ്നി​യോ​ട്, ‘ഏഹി (വരിക) മാ യാസീഃ’ (പോ​ക​രു​ത്) എന്നു പറ​ഞ്ഞ​തി​നാ​ല​ത്രേ, ഈ പേര്‍ വന്ന​ത്. അപ​ക്ഷ​യര്‍ = ക്ഷ​യ​ര​ഹി​തർ,മേധം-​യാഗം. ധന​വാ​ഹി​കൾ = ധന​ത്തെ വഹി​യ്ക്കു​ന്ന​വർ.

[10] അസ്മ​ദ്യ​ജ്ഞം–നമ്മു​ടെ യാഗം. ധന​കാ​ര​ണ​ഭൂത–കർ​മ്മ​ഫ​ല​മായ ധനം കൊ​ടു​ക്കു​ന്ന​വൾ. സര​സ്വ​തി സ്വയം വെ​ച്ചു​ണ്ടാ​ക്കിയ അന്ന​ങ്ങൾ ആളു​കൾ​ക്കു കൊ​ടു​ത്തു, യാഗം നട​ത്തി​ത്ത​ര​ട്ടെ.

[11] സൂ​നൃ​ത​ങ്ങൾ = സത്യ​വും പ്രി​യ​വു​മായ വാ​ക്കു​കൾ. സു​പ്ര​ജ്ഞര്‍ = സു​മ​തി​കൾ.

[12] സര​സ്വ​തി​യു​ടെ നദീ​രൂ​പ​മാ​ണി​തില്‍.

സൂ​ക്തം 4.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; ഇന്ദ്രൻ ദേവത.

സല്‍ക്കർ​മ്മ​വാ​നെ രക്ഷ​യ്ക്കാ​യ് നാ​ളില്‍ നാ​ളില്‍ വി​ളി​യ്ക്ക നാം,
നന്നാ​യ്ച്ചു​ര​ത്തും പശു​വെ​ക്ക​റ​വി​ന്നെ​ന്ന​പോ​ല​വേ. 1
വരികെ,ങ്ങടെ യാ​ഗ​ത്തില്‍; സോമം സേ​വി​യ്ക്ക സോമപ:
ധനി​യാം നീ പ്ര​സാ​ദി​ച്ചാൽ​ക്കി​ട്ടു​മെ​ങ്ങൾ​ക്കു പൈ​ക്ക​ളെ! 2
പി​മ്പെ​ങ്ങ​ള​റി​യും നി​ന്നെ, നി​ന്ന​ന്തേ​വാ​സി​ശി​ഷ്ട​രാൽ;
നീ​യെ​ങ്ങ​ളെ​ക്ക​വി​ച്ചെ​ങ്ങും ചൊ​ല്ലാ​യ്ക; വരി​കി​ങ്ങു​താൻ! 3
‘ദ്രോ​ഹ​മേ​ല്ക്കാ​ത്ത ധീ​മാ​നാ​മി​ന്ദ്ര​ങ്കൽ​ച്ചെ​ല്ക: വി​ജ്ഞ​നെ
ചോ​ദി​യ്ക്കുക; വരം നല്കു​മ​ല്ലോ, നിൻ​കൂ​ട്ടു​കാർ​ക്ക​വൻ.’ 4
സ്തു​തി​പ്പിൻ; മറ​റി​ടം​പോ​ലും വി​ട്ടു​പോ​ക​ട്ടെ നി​ന്ദ​കർ;
ഇന്ദ്ര​സേ​വ​ക​രാ​യ്ത്ത​ന്നേ വാ​ഴ്‌​വിൻ നമ്മു​ടെ​യാ​ളു​കൾ! 5
ചൊ​ല്കെ​ങ്ങ​ളെ​സ്സു​ഭ​ഗ​രെ​ന്നാൾ​ക്കാര്‍, ശത്രു​ക്കൾ​പോ​ലു​മേ:
വൈ​രി​ഘ്ന, വാ​ഴു​മാ​റാക, ഞങ്ങ​ളി​ന്ദ്ര​സു​ഖ​ങ്ങ​ളില്‍! 6
വ്യാ​പ്ത​ന്നർ​പ്പി​യ്ക്ക, മർ​ത്ത്യ​ന്നു മത്തേ​കും യജ്ഞ​ഭൂ​തി​യും,
ഹർ​ഷ​പ്ര​ദ​ന്നി​ഷ്ട​നു​മാം കർ​മ്മാ​പ്ത​മി​തു നീളവേ. 7
ഇതാ​സ്വ​ദി​ച്ചി​ട്ട​ല്ലോ, നീ വൃ​ത്ര​ന്മാ​രെ​ശ്ശ​ത​ക്ര​തോ,
വധി​ച്ചു പരി​ര​ക്ഷി​ച്ചൂ, പോ​രില്‍ത്തൻ​പ​ട​യാ​ളി​യെ. 8
അത്ര​യ്ക്ക​ടര്‍ക്ക​രു​ത്തൊ​ക്കു​മ​ങ്ങ​യ്ക്കി​ന്ദ്ര, ശത​ക്ര​തോ,
അന്നം നി​വേ​ദി​ച്ചീ​ടാ​വൂ, ഞങ്ങൾ വി​ത്താര്‍ജ്ജ​ന​ത്തി​നാ​യ്! 9
മഹാൻ, ധനാ​ധി​പൻ,സോമം നല്‍കു​വോ​നു സഖാ​വെ​വൻ,
ആക്കർ​മ്മ​സം​പൂ​ര​ക​നാ​മി​ന്ദ്ര​ന്നാ​യ് സ്തു​തി പാ​ടു​വിൻ! 10
കു​റി​പ്പു​കൾ: സൂ​ക്തം 4.

[1] സല്‍ക്കർ​മ്മ​വാ​നെ–ഇന്ദ്ര​നെ. പശു-​പയ്യ്.

[2] സേ​വി​യ്ക്ക = കു​ടി​ച്ചാ​ലും. സോമപൻ = സോ​മ​നീര്‍ കു​ടി​യ്ക്കു​ന്ന​വൻ. ധനി = ധന​വാന്‍.

[3] പി​മ്പ്–അങ്ങു സോ​മ​പാ​നം ചെ​യ്ത​തി​ന്നു​ശേ​ഷം. നി​ന്ന​ന്തേ​വാ​സി​ശി​ഷ്ട​രാൽ = അങ്ങ​യ്ക്ക് ഏറ​റ​വും അടു​ത്ത​വ​രായ സജ്ജ​ന​ങ്ങൾ​വ​ഴി​യാ​യി. ഞങ്ങൾ അങ്ങ​യെ മന​സ്സി​ലാ​ക്കും. ഞങ്ങ​ളെ​ക്ക​വി​ച്ച്–ഞങ്ങ​ളോ​ടു പറ​യു​ന്ന​തി​ല​ധി​കം. എങ്ങും ചൊ​ല്ലാ​യ്ക–ആരോ​ടും അങ്ങ​യു​ടെ സ്വ​രൂ​പം പറ​യ​രു​ത്.

[4] യജ​മാ​ന​നോ​ടു ഹോ​താ​വു പറ​യു​ന്നു: ദ്രോ​ഹ​മേ​ല്ക്കാ​ത്ത–ഇന്ദ്ര​നെ ദ്രോ​ഹി​യ്ക്ക ആർ​ക്കും ശക്യ​മ​ല്ല. വി​ജ്ഞ​നെ ചോ​ദി​യ്ക്കുക–‘ഈ ഹോ​താ​വു വേ​ണ്ട​തിൻ​വി​ധം കർ​മ്മ​ങ്ങൾ ചെ​യ്യു​ന്നി​ല്ലേ?’ എന്ന്, എന്റെ അഭി​ജ്ഞ​ത​യെ അന്വേ​ഷി​ച്ചു നോ​ക്കുക; അപ്പോ​ള​റി​യാം, എന്റെ വി​ദ​ഗ്ദ്ധ​ത​യും, അതില്‍ ഇന്ദ്ര​ന്നു​ണ്ടായ പ്രീ​തി​യും.

[5] ഋത്വി​ക്കു​ക​ളോ​ട്: സ്തു​തി​പ്പിൻ–ഇന്ദ്ര​നെ. മറ​റി​ടം​പോ​ലും–ഇവിടെ നി​ന്നു​മാ​ത്രം വി​ട്ടു​പോ​യാല്‍ പോരാ.

[6] ചൊല്ക–ചൊ​ല്ലു​മാ​റാ​ക​ട്ടെ. ഇന്ദ്ര​സു​ഖ​ങ്ങൾ–ഇന്ദ്ര​പ്ര​സാ​ദ​ത്താല്‍ ലഭി​ച്ച സു​ഖ​ങ്ങൾ.

[7] യഷ്ടാ​വി​നോ​ട്: വ്യാ​പ്തൻ–സർ​വ​യാ​ഗ​വ്യാ​പി​യായ ഇന്ദ്രൻ. യജ്ഞഭൂതി-​യജ്ഞത്തിന്റെ സമ്പ​ത്താ​യി​ട്ടു​ള്ള​ത്. ഹർ​ഷ​പ്ര​ദ​ന്ന്–യജ​മാ​നർ​ക്കു സന്തോ​ഷം കൊ​ടു​ക്കു​ന്ന ഇന്ദ്ര​ന്ന്. ഇഷ്ടൻ = തോഴൻ. കർമ്മാപ്തം-​മൂന്നു സവ​ന​ങ്ങ​ളി​ലും ചേ​രു​ന്ന​ത്. ഇതു–സോ​മ​നീർ; ചൂ​ണ്ടി​ക്കാ​ട്ടി പറ​ഞ്ഞ​താ​ണ്.

[8] ഇതു–സോമം. വൃ​ത്ര​ന്മാർ–വൃ​ത്രാ​സു​രാ​ദി​ശ​ത്രു​ക്കൾ. തൻ​പ​ട​യാ​ളി–സ്വ​ഭ​ക്ത​നായ ഭടൻ; ജാ​ത്യേ​ക​വ​ച​ന​മാ​ണ്, ഭട​ന്മാര്‍.

[9] അന്നം–ഹവി​സ്സ്. വി​ത്താർ​ജ്ജ​ന​ത്തി​നാ​യ്–അങ്ങ​യു​ടെ പ്ര​സാ​ദ​ത്താല്‍ സമ്പ​ത്തു നേടാൻ വേ​ണ്ടി.

[10] ഋത്വി​ക്കു​ക​ളോ​ട്: സഖാവ്–സു​ഹൃ​ത്തെ​ന്ന​പോ​ലെ പ്രി​യന്‍. കർ​മ്മ​സം​പൂ​ര​കൻ = കർ​മ്മ​ത്തെ വഴി​പോ​ലെ പൂ​രി​പ്പി​യ്ക്കു​ന്ന​വൻ. ഇന്ദ്ര​ന്നാ​യ് = ഇന്ദ്ര​നെ ഉദ്ദേ​ശി​ച്ച്.

സൂ​ക്തം 5.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

വരു​വിൻ, വരു​വിന്‍ വെക്ക,മി​രി​പ്പി​നഥ പാ​ടു​വിൻ
ഇന്ദ്ര​നെ​പ്പ​റ്റി മി​ക​വില്‍, സ്തോ​മം ചൊ​ല്ലും സഖാക്കളേ-​ 1
വള​രെ​പ്പേ​രെ വെ​ന്നോ​നെ, വളരെ സ്വ​ത്തി​നീ​ശ​നെ,
ഇന്ദ്ര​നെ​പ്പ​റ്റി​യെ​പ്പേ​രും​കൂ​ടി,സ്സോ​മം പി​ഴി​ഞ്ഞിഹ! 2
അവനേ യോഗ,മവനേ ബു​ദ്ധി​വാ​യ്പ,വനേ ധനം
നല്ക​ട്ടെ നമ്മൾ​ക്ക;–വനേ വര​ട്ടെ​യിഹ ചോ​റു​മാ​യ്! 3
എവ​ന്റെ പള്ളി​ത്തേ​രിന്‍ രണ്ട​ശ്വ​ങ്ങ​ളൊ​ടു വൈ​രി​കൾ
അടു​ക്കു​കി​ല്ല​ട​രി​ലാ,യി​ന്ദ്ര​ന്നാ​യി​ട്ടു പാ​ടു​വിൻ!4
പി​ഴി​ഞ്ഞ​രി​ച്ചു തയി​രും ചേർ​ത്ത സോ​മ​മി​തു​ത്ത​മം
ചെ​ന്നെ​ത്തു​മേ, നീര്‍ നു​ക​രു​ന്ന​വ​ങ്ക​ല​മ​റേ​ത്തി​നാ​യ്! 5
സോ​മ​നീ​രു കു​ടി​പ്പാ​നും മൂ​പ്പു കി​ട്ടു​ന്ന​തി​ന്നു​മാ​യ്
തല്‍ക്ഷ​ണേ വൃ​ദ്ധ​നാ​യ്ത്തീർ​ന്നൂ ഭവാ​നി​ന്ദ്ര, ശു​ഭ​ക്ര​തോ! 6
വ്യാ​പ്ത​ങ്ങ​ളായ സോ​മ​ങ്ങ​ളി​ന്ദ്ര​നേ, സ്തു​തി​സേ​വ്യ​നേ,
നി​ങ്കല്‍പ്പൂ​കി പ്ര​ചേ​ത​സ്സാം നി​ന​ക്കേ​കേ​ണ​മേ സുഖം! 7
ഭവാൻ സ്തോ​മ​ങ്ങ​ളാല്‍ പ്രീ​തൻ; ഭവാ​നു​ക് ഥങ്ങ​ളാ​ലു​മേ;
അമ്മ​ട്ട​സ്മല്‍സ്ത​വ​ത്താ​ലും പ്രീ​ത​നാക, ശത​ക്ര​തോ! 8
നി​ത്യ​ര​ക്ഷ​ക​നാ​മി​ന്ദ്രൻ കൈ​ക്കൊ​ണ്ട​രു​ളി​ടേ​ണ​മേ
ഈയൊ​രാ​യി​ര​മാ​മ​ന്നം, സർ​വ​പൌ​രു​ഷ​ദാ​യ​കം! 9
ദ്രോ​ഹി​ച്ചി​ടാ​യ്കെ​ങ്ങ​ളു​ടെ ശരീ​ര​ങ്ങ​ളെ​യാ​ളു​കൾ;
അക​റ്റു​കി​ന്ദ്ര, നു​ത്യർഹ, വധ​ത്തെ​ശ്ശ​ക്ത​നാം ഭവാന്‍! 10
കു​റി​പ്പു​കൾ: സൂ​ക്തം 5.

[1] സ്തോ​മം–സ്തോ​ത്രം. സഖാ​ക്കൾ–ഋത്വി​ക്കു​കൾ.

[2] ഇഹ–ഈ യജ്ഞ​ത്തില്‍. പാ​ടു​വിൻ എന്ന ക്രി​യാ​പ​ദം അധ്യാ​ഹ​രി​യ്ക്ക​ണം.

[3] അവനേ-​അവൻ (ഇന്ദ്രൻ) തന്നെ. യോഗം–അല​ബ്ധ​ലാ​ഭം. ബുദ്ധി-​ജ്ഞാനം.

[5] നീര്‍–സോ​മ​ര​സം. നു​ക​രു​ന്ന​വ​ങ്കല്‍, ഇന്ദ്ര​ന്റെ അടു​ക്കല്‍. അമ​റേ​ത്ത്–ഭോജനം; ‘ആചാര’ഭാഷ.

[6] മൂ​പ്പു്–ദേ​വ​ക​ളില്‍ കാ​ര​ണ​വ​സ്ഥാ​നം. വൃ​ദ്ധൻ–ഉത്സാ​ഹം വർ​ദ്ധി​ച്ച​വൻ. ക്ര​തു​ശ​ബ്ദ​ത്തി​ന്നു കർ​മ്മ​മെ​ന്നും ബു​ദ്ധി​യെ​ന്നും അർ​ത്ഥ​മു​ണ്ട്.

[7] വ്യാ​പ്ത​ങ്ങൾ–മൂ​ന്നു സവ​ന​ങ്ങ​ളി​ലും ചേർ​ന്നി​രി​യ്ക്കു​ന്നവ. ഇന്ദ്ര​നേ–ഹേ ഇന്ദ്ര. പ്ര​ചേ​ത​സ്സ്–മി​ക​ച്ച ജ്ഞാ​ന​മു​ള്ള​വൻ.

[8] പ്രീ​തന്‍ എന്ന പദം രണ്ടാം​പാ​ദ​ത്തി​ലു​മെ​ടു​ക്ക​ണം.

[9] സർ​വ​പൌ​രു​ഷ​ദാ​യ​കം = എല്ലാ​പ്പൌ​രു​ഷ​ങ്ങ​ളേ​യും കൊ​ടു​ക്കു​ന്ന​ത്; അന്ന​ത്തി​ന്റെ (ഹവി​സ്സി​ന്റെ) വി​ശേ​ഷ​ണം.

[10] നു​ത്യർഹ = സ്തു​ത്യ. വധ​ത്തെ–ഞങ്ങ​ളില്‍ പ്ര​യോ​ഗി​യ്ക്ക​പ്പെ​ടു​ന്ന ഹിം​സ​യെ. ശക്തൻ-​കഴിവുള്ളവൻ.

സൂ​ക്തം 6.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; ഇന്ദ്ര​നും മരു​ത്തു​ക്ക​ളും ദേ​വ​ത​കൾ.

സൂ​ര്യാ​ഗ്നി​വാ​യു​ക്ക​ള​വന്‍, കർ​മ്മ​ത്തില്‍പ്പാ​രു മൂ​ന്നി​നും;
ആകാ​ശ​ത്തു വി​ള​ങ്ങു​ന്ന നക്ഷ​ത്ര​ങ്ങ​ള​വ​ന്റെ​താൻ! 1
അവ​ന്റെ തേര്‍ക്കി​രു​വ​ശം പൂ​ട്ടു​ന്നൂ രമ്യ​ധീ​ര​രാ​യ്
തന്നാൾ​ക്കാ​രെ വഹി​യ്ക്കു​ന്ന രണ്ടു ശോ​ണ​ഹ​യ​ങ്ങ​ളെ. 2
ഉണർ​ച്ച​യ​റേ​റാർ​ക്കു​ണർ​വു​മ​രൂ​പ​ങ്ങൾ​ക്കു രൂ​പ​വും
രശ്മി​യാ​ല​രു​ളി​ക്കൊ​ണ്ടു ജനി​യ്ക്കു​ന്നൂ, മരി​ച്ച നീ! 3
തു​ടർ​ന്നേ ഗർ​ഭ​വാ​സ​ത്തി​ലേർ​പ്പെ​ടു​ത്തു​ന്നു വാ​രി​യെ
അന്ന​മു​ണ്ടാ​കു​വാൻ​വേ​ണ്ടി, യജ്ഞാർ​ഹ​പ്പേർ വഹി​പ്പ​വര്‍. 4
ഇന്ദ്ര, നീ ദുർ​ഗ്ഗ​വു​മു​ട​ച്ചൂ​ക്കൊ​ടേ വീ​ശു​വോ​രു​മാ​യ്
ചേർ​ന്നി​ട്ട​ല്ലോ വീ​ണ്ടെ​ടു​ത്തൂ, ഗു​ഹ​യില്‍പ്പെ​ട്ട ഗോ​ക്ക​ളെ. 5
ദേ​വ​ത്വം നണ്ണി വാ​ഴ്ത്തു​ന്നൂ മതി​മാ​നെ​ക്ക​ണ​ക്കി​നെ,
സ്തോ​താ​ക്ക​ളാ മഹാ​ന്മാ​രാം പ്ര​ഖ്യാ​പ​ക​ധ​നാ​ഢ്യ​രെ. 6
ധീ​ര​നാ​മി​ന്ദ്ര​നൊ​ന്നി​ച്ചു കാ​ണാ​വൂ ഞങ്ങൾ നി​ങ്ങ​ളെ:
പ്ര​ഹൃ​ഷ്ട​ന്മാ​രി​രു​വ​രും, തു​ല്യ​തേ​ജ​സ്സി​യ​ന്ന​വര്‍. 7
സമാ​രാ​ധി​യ്ക്കു​വൊ​ന്നാ​ണീ യജ്ഞ,മി​ന്ദ്ര​നെ​യും തുലോം
ഗു​ണാ​ഢ്യ​മാ​യ് വി​ണ്ണ​ണ​യും സ്പൃ​ഹ​ണീ​യ​ഗ​ണ​ത്തെ​യും.8
അതി​നാല്‍, വാ​നില്‍നി​ന്ന,ല്ലെ​ന്നാ​കി​ലർ​ക്ക​ങ്കല്‍നി​ന്നു നീ
വരികി;–ങ്ങു​ണ്ടു പാ​ടു​ന്നൂ പരി​തോ​വ്യാ​പ്ത​മേ, സ്തു​തി. 9
ഇമ്മ​ന്നിൽ​നി​ന്നു​താൻ, വി​ണ്ണിൽ​നി​ന്നു​താൻ, വാ​നില്‍നി​ന്നു​താൻ,
ഇര​ക്കു​ന്ന നമു​ക്കി​ന്ദ്രൻ കല്പി​ച്ചേ​കേ​ണ​മേ ധനം! 10
കു​റി​പ്പു​കൾ: സൂ​ക്തം 6.

[1] അവൻ (ഇന്ദ്രൻ) ത്രി​ലോ​ക​വാ​സി​ക​ളാല്‍ യജ്ഞ​ങ്ങ​ളി​ലൊ​ക്കെ സൂ​ര്യ​നും അഗ്നി​യും വാ​യു​വു​മാ​കു​ന്ന ദേ​വ​ത​ക​ളാ​ക്ക​പ്പെ​ടു​ന്നു; ഈ മൂ​ന്നു രൂ​പ​ങ്ങ​ളി​ലും വർ​ത്തി​യ്ക്കു​ന്ന​ത്, ഇന്ദ്രൻ തന്നെ.

[2] പൂ​ട്ടു​ന്നൂ–കർ​ത്താ​വു, സാരഥി. രമ്യ​ധീ​രർ = രമ്യ​രും നിർ​ഭ​യ​രും. തന്നാൾ​ക്കാ​രെ–തേ​രില്‍ക്കേ​റു​ന്ന ഇന്ദ്ര–സൂ​താ​ദി​ക​ളെ. ശോ​ണ​ഹ​യ​ങ്ങൾ​തു​ടു​ത്ത കു​തി​ര​കൾ.

[3] സൂ​ര്യ​രൂ​പ​നായ ഇന്ദ്ര​നോ​ടു പറ​യു​ന്നു: മരി​ച്ച–അസ്ത​മ​യ​ത്തെ മര​ണ​മാ​ക്കി കല്പി​ച്ചി​രി​യ്ക്കു​ന്നു; ഉദ​യ​ത്തെ ജന​ന​മാ​യും.

[4] ഇതു മരു​ത്തു​ക്ക​ളെ കു​റി​ച്ചു​ള്ള​താ​ണ്: യജ്ഞാർ​ഹ​പ്പേര്‍ വഹി​പ്പ​വര്‍–യജ്ഞ​ങ്ങ​ളില്‍ ജപി​യ്ക്കേ​ണ്ടു​ന്ന പേ​രു​ക​ളു​ള്ള മരു​ത്തു​ക്കൾ. വാ​രി​യെ ( = വെ​ള്ള​ത്തെ) ഗർ​ഭ​വാ​സ​ത്തി​ലേർ​പ്പെ​ടു​ത്തു​ന്നു. (മേ​ഘ​ങ്ങ​ളു​ടെ ഉള്ളില്‍ നി​റ​യ്ക്കു​ന്നു); അങ്ങി​നെ, ലോ​ക​ത്തില്‍ ഭക്ഷ്യോല്‍പാ​ദ​ന​ത്തി​ന്നു തു​ടർ​ന്നേ (ആണ്ടു​തോ​റും) മഴ പെ​യ്യി​യ്ക്കു​ന്നു.

[5] വീ​ശു​വോര്‍–മരു​ത്തു​ക്കൾ. ഗു​ഹ​യില്‍പ്പെ​ട്ട ഗോ​ക്ക​ളെ–പണികൾ എന്ന അസു​ര​ന്മാര്‍ ദേ​വ​ലോ​ക​ത്തു​നി​ന്നു ഗോ​ക്ക​ളെ അപ​ഹ​രി​ച്ച്, ഒരു ഗു​ഹ​യിൽ കൊ​ണ്ടു​നിർ​ത്തി​പോല്‍.

[6] മതി​മാ​നെ (മന​ന​ശീ​ല​നായ ഇന്ദ്ര​നെ) എന്ന​പോ​ലെ മരു​ത്തു​ക്ക​ളേ​യും സ്തോ​താ​ക്കൾ (യജ്ഞ​ങ്ങ​ളില്‍ സ്തു​തി പാ​ടു​ന്ന​വർ) വാ​ഴ്ത്തു​ന്നു. പ്ര​ഖ്യാ​പ​ക​ധ​നാ​ഢ്യര്‍–സ്വ​മ​ഹി​മ​യെ പ്ര​ഖ്യാ​പി​യ്ക്കു​ന്ന (വെ​ളി​പ്പെ​ടു​ത്തു​ന്ന) ധന​ശ​ക്തി​യു​ള്ള​വര്‍;മരു​ത്തു​ക്കൾ.

[7] നി​ങ്ങ​ളെ–മരു​ത്തു​ക്ക​ളെ. ഇരു​വ​രും–രണ്ടു​കൂ​ട്ട​രും, ഇന്ദ്ര​നും നി​ങ്ങ​ളും.

[8] ഞങ്ങ​ളു​ടെ ഈ യജ്ഞം ഇന്ദ്ര​ന്നും മരു​ദ്ഗ​ണ​ത്തി​ന്നു​മു​ള്ള​താ​ണ്. ഗണം = മരു​ത്സ​മൂ​ഹം.

[9] പരി​തോ​വ്യാ​പ്ത​മേ–ചു​റ്റും വ്യാ​പി​ച്ചി​രി​യ്ക്കു​ന്ന മരു​ദ്ഗ​ണ​മേ. സ്തു​തി–നി​ന്നെ​പ്പ​റ്റി ഋത്വി​ക്ക് സ്തോ​ത്രം പാ​ടു​ന്നു.

[10] നി​ന്നു​താന്‍ = നി​ന്നോ.

സൂ​ക്തം 7.

ഋഷി​ച്ഛ​ന്ദോ ദേ​വ​ത​കൾ മു​മ്പേ​ത്തവ.

ഇന്ദ്ര​നെ​ഗ്ഗാ​യ​കര്‍ ബൃ​ഹ​ത്താ​ലു,മി​ന്ദ്ര​നെ​യർ​ച്ച​കര്‍
മന്ത്ര​ത്താ​ലും സ്തു​തി​ച്ചാര,ങ്ങ​ന്യ​രി​ന്ദ്ര​നെ വാ​ണി​യാല്‍. 1
വി​ളി​ച്ചാല്‍പ്പൂ​ട്ടി​നി​ല്ക്കു​ന്ന രണ്ട​ശ്വ​ങ്ങ​ളെ​യൊ​പ്പ​മേ
എങ്ങും നട​ത്തു​വോ​നി​ന്ദ്രൻ; ഇന്ദ്രന്‍ വജ്രി ഹി​ര​ണ്മ​യന്‍. 2
ഇന്ദ്രൻ നെടിയ കാ​ഴ്ച​യ്ക്കാ​യ് ദ്യോ​വി​ങ്കല്‍ക്കേ​റ്റി സൂ​ര്യ​നെ;
കല്പി​ച്ചു​നിർ​ത്തീ മേ​ഘ​ത്തില്‍ജ്ജ​ല​ത്തെ​യ​വി​ടു​ന്നു​താൻ. 3
ഇന്ദ്ര, ദുർ​ദ്ധര്‍ഷ​നാ​മ​ങ്ങു ദുർ​ദ്ധര്‍ഷ​പ​രി​ര​ക്ഷ​യാല്‍
പാ​ലി​യ്ക്ക ഞങ്ങ​ളെ​പ്പോ​രി​ലാ​യി​രം പട​യി​ങ്ക​ലും. 4
ഇണ​ങ്ങി​നി​ന്നു. മാ​റ​റാ​രി​ലി​ടി​വാൾ വീ​ഴ്ത്തു​മി​ന്ദ്ര​നെ
വി​ളി​യ്ക്ക നാം വന്മു​ത​ലി​ന്നി,ന്ദ്ര​നെ​ച്ചെ​റു​തി​ന്നു​മേ! 5
വൃ​ഷാ​വേ, മേ​ഘ​മി​തി​നെ​സ്സർ​വാ​ഭീ​ഷ്ട​സ​ഹ​പ്രദ,
ഞങ്ങൾ​ക്കാ​യ്, ഞങ്ങ​ളോ,‘ടി​ല്ലെ’ന്നോ​താ​ത്തോ​നേ, തു​റ​ക്ക നീ! 6
മറ്റു​ള്ളോ​രെ​ക്കു​റി​ച്ചു​ള്ള മേ​ത്ത​രം സ്തോ​മ​മൊ​ന്നു​മേ
ഈ വജ്ര​ഭൃ​ത്താ​മി​ന്ദ്ര​ന്നു ശരി​യാം സ്തു​തി​യാ​യ് വരാ! 7
വൃ​ഷാ​വി,‘ല്ലെ’ന്നു ചൊ​ല്ലാ​ത്ത ശക്തി​യു​ക്തൻ മനു​ഷ്യ​രില്‍
വന്നു​ചേ​രു​ന്നി​തോ​ജ​സ്സാൽ,ഗ്ഗോ​ക്ക​ളിൽ​ക്കാ​ള​പോ​ല​വേ. 8
ഏകനാം യാ​തൊ​രു​വ​നോ മനു​ഷ്യർ​ക്കും ധന​ത്തി​നും,
ആയി​ന്ദ്രൻ​ത​ന്നെ​യു​ട​യോൻ, പഞ്ച​ഭൂ​വാ​സി​കൾ​ക്കു​മേ! 9
നി​ങ്ങൾ​ക്കു​വേ​ണ്ടി,സ്സര്‍വർ​ക്കും മീ​തെ​യാ​യ് മേ​വു​മി​ന്ദ്ര​നെ
വി​ളി​യ്ക്കാം ഞങ്ങള;–വി​ടു​ന്നേ​റെ നോ​ക്ക​ട്ടെ നമ്മ​ളെ! 10
കു​റി​പ്പു​കൾ: സൂ​ക്തം 7.

[1] ഗാ​യ​കര്‍ = ഉദ്ഗാ​താ​ക്കൾ. ബൃ​ഹ​ത്ത്–തന്നാ​മ​ക​മായ സാമം; സാ​മ​വേ​ദി​കൾ സാമം പാടി. അർ​ച്ച​കര്‍ = ഹോ​താ​ക്കൾ ഋങ്മ​ന്ത്രം ചൊ​ല്ലി. അന്യര്‍ വാ​ണി​യാല്‍ (യജുർ​വാ​ക്യ​ങ്ങൾ​കൊ​ണ്ടു) സ്തു​തി​ച്ചു. അങ്ങ്–യാ​ഗ​ശാ​ല​യില്‍.

[2] വി​ളി​ച്ചാല്‍പ്പൂ​ട്ടി​നി​ല്ക്കു​ന്ന–സാ​ര​ഥി​യും മറ്റും വേ​ണ്ടാ; സ്വയം രഥ​ബ​ദ്ധ​രാ​യി നി​ന്നു​കൊ​ള്ളും. വജ്രി = വജ്ര​മെ​ന്ന ആയു​ധ​മു​ള്ള​വൻ. ഹി​ര​ണ്മ​യന്‍ = സ്വർ​ണ്ണ​മ​യന്‍; സ്വർ​ണ്ണാ​ഭ​ര​ണ​ഭൂ​ഷി​തൻ.

[3] കാ​ഴ്ച​യ്ക്കാ​യ്–പ്രാ​ണി​കൾ​ക്കു ദർ​ശ​ന​ശ​ക്തി​യു​ണ്ടാ​കാന്‍. ദ്യോ​വ് = ആകാശം.

[4] ദുർദ്ധര്‍ഷന്‍-​ആക്രമിയ്ക്കപ്പെടാവല്ലാത്തവന്‍. പരി​ര​ക്ഷ–രക്ഷ​ണോ​പാ​യം, രക്ഷാ​നിര.

[5] ഇണ​ങ്ങി​നി​ന്നു–നാം ഒത്തൊ​രു​മി​ച്ച്. വമ്പി​ച്ച സമ്പ​ത്തി​നും അല്പ സമ്പ​ത്തി​ന്നും (അതു തരാന്‍).

[6] വൃ​ഷാ​വ് = വൃ​ഷ്ടി​പ്ര​വർ​ത്ത​കൻ. സർ​വാ​ഭീ​ഷ്ട​സ​ഹ​പ്രദ = എല്ലാ അഭീ​ഷ്ട​ങ്ങ​ളെ​യും ഒന്നി​ച്ചു നല്കു​ന്ന​വ​നേ. ഞങ്ങ​ളോ​ടി​ല്ലെ​ന്നോ​താ​ത്തോ​നേ–ഞങ്ങൾ​ക്ക് എന്തും തരു​ന്ന​വ​നേ. മേ​ഘ​മി​തി​നെ തു​റ​ക്ക–മഴ പെ​യ്യി​ച്ചാ​ലും.

[7] മറ്റു​ള്ളോ​രെ(അന്യ​ദേ​വ​ന്മാ​രെ)ക്കു​റി​ച്ചു​ള്ള സ്തു​തി​യൊ​ന്നും ഇന്ദ്ര​ന്ന​നു​രൂ​പ​മായ സ്തു​തി​യാ​വി​ല്ല: അവ​രി​ലൊ​ക്കെ മീ​തെ​യാ​ണ്, ഇന്ദ്രന്‍.

[8] വന്നു​ചേ​രു​ന്നു–മനു​ഷ്യ​രെ അനു​ഗ്ര​ഹി​പ്പാന്‍ വന്നെ​ത്തു​ന്നു.

[9] ഒരേ ഇന്ദ്ര​നാ​ണ്, മനു​ഷ്യർ​ക്കും ധന​ത്തി​നും ഭര​ണ​കർ​ത്താ​വ്; അദ്ദേ​ഹം തന്നെ, പഞ്ച​ഭൂ​വാ​സി​കൾ​ക്കും (ഭൂ​മി​യി​ലെ അഞ്ചു​വർ​ഗ്ഗ​ങ്ങൾ​ക്കും) ഉട​യ​വന്‍.

[10] ഋത്വി​ഗ്യ​ജ​മാ​ന​രോ​ട്: ഏറെ നോ​ക്ക​ട്ടെ–അധികം അനു​ഗ്ര​ഹി​യ്ക്ക​ട്ടെ.

സൂ​ക്തം 8.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

എതിർ​പ്പോ​രെ​ജ്ജ​യി​ച്ചെ​ന്നും തോ​ല്പി​യ്ക്കും സേ​വ്യ​മാം ധനം
കോ​രി​ച്ചൊ​രി​ഞ്ഞ​രുൾക നീ​യി​ന്ദ്ര, സം​ര​ക്ഷ​ണ​ത്തി​നാ​യ്: 1
എന്നാ​ലി​ടി​ച്ചു തട​യാ​മ​ല്ലോ ഞങ്ങൾ​ക്കു മാ​റ​റ​രെ,
ഭവാ​നാല്‍പ്പാ​ലി​ത​ന്മാ​രാം ഞങ്ങൾ​ക്ക​ശ്വ​ത്തി​നാ​ലു​മേ! 2
ഭവാ​നാല്‍പ്പാ​ലി​ത​ന്മാ​രാം ഞങ്ങ​ളി​ന്ദ്ര, രണ​ങ്ങ​ളില്‍
കടു​ത്ത വജ്രം കൈ​ക്കൊ​ണ്ടു ജയി​യ്ക്കാ​വൂ, രി​പു​ക്ക​ളെ!3
ഇന്ദ്ര, നിൻ​തു​ണ​യാ​ലെ​ങ്ങൾ നേ​ടാ​വൂ ശൂ​ര​യോ​ധ​രെ;
എന്നി​ട്ടു തീ​രെ​ത്തോ​ല്പി​ച്ചു​വി​ടാ​വൂ ശത്രു​സേ​ന​യെ! 4
പെ​രി​യോൻ, മു​ന്തി​യോ​നി​ന്ദ്രൻ: നി​ല്ക്ക, വജ്രി​യ്ക്കു മേ​ന്മ​കൾ;
വാ​നി​ടം​പോ​ലെ വി​സ്തീർ​ണ്ണ​മാ​ക​യും ചെയ്ക, തല്‍ബ​ലം! 5
ആണു​ങ്ങ​ളാ​ഹ​വ​ത്തി​ങ്കല,ഥവാ പു​ത്ര​ല​ബ്ലി​യില്‍,
മേ​ധാ​ഡ്യർ സന്ത​തി​യ്ക്കാ​യോ സ്തു​തി​ച്ചാല്‍ക്കൈ​വ​രും ഫലം. 6
സോ​മ​മേ​റ​റം ചെ​ലു​ത്തു​ന്ന വയര്‍ വാ​രാ​ശി​പോ​ല​വേ
വേ​ലി​യേ​റു​ന്നു; ചേ​രു​ന്നു വെ​ള്ളം പെ​രു​തു വാ​യ​യില്‍! 7
മാ​ന്യം, നാ​നോ​പ​ചാ​രാ​ഡ്യ,മവന്‍െറ തി​രു​നേര്‍മൊ​ഴി
ഗോ​പ്ര​ദം യജ​മാ​ന​ന്നു, പഴ​ക്കൊ​മ്പെ​ന്ന​പോ​ല​വേ! 8
ഇമ്മ​ട്ടി​ലു​ള്ള​താ​ണ​ല്ലോ, നിന്‍റെ​യൈ​ശ്വ​ര്യ​മി​ന്ദ്ര​നേ:
എന്നെ​പ്പോ​ലു​ള്ള ഹോ​താ​വി​ന്ന​പ്പൊ​ഴേ രക്ഷ​യാ​യ്വ​രും! 9
ഇമ്മ​ട്ടി​ലു​ള്ള​താ​ണ​ല്ലോ: കാ​മ്യം, ശ്ലാ​ഘാ​ക്ഷ​രോ​ചി​തം,
ഇന്ദ്ര​ന്നു സോ​മ​പാ​ന​ത്തി​ന്ന,വങ്കല്‍ സ്തോ​മ​മു​ക്ഥ​വും! 10
കു​റി​പ്പു​കൾ: സൂ​ക്തം 8.

[1] ധന​മു​ണ്ടാ​യാല്‍, ശൂ​ര​രായ ഭട​രേ​യും മറ്റും ഏർ​പ്പെ​ടു​ത്തി ശത്രു​ക്ക​ളെ ജയി​യ്ക്കാ​മ​ല്ലോ. അരുൾക = തരിക.

[2] ഇടി​ച്ചു–മു​ഷ്ടി​പ്ര​ഹ​രം​ചെ​യ്യു​ന്ന കാ​ലാൾ​പ്പ​ട​കൊ​ണ്ടും കു​തി​ര​പ്പ​ട​കൊ​ണ്ടും മാ​റ​റ​രെ (ശത്രു​ക്ക​ളെ) തടയാം.

[5] വജ്രി​യ്ക്കു (വജ്രാ​യു​ധ​നായ ഇന്ദ്ര​ന്നു) മേ​ന്മ​കൾ ( = ഉന്ന​തി​കൾ, മഹ​ത്ത്വ​ങ്ങൾ) നി​ല്ക്ക–നി​ല​നി​ല്ക്ക​ട്ടെ. ചെയ്ക–ചെ​യ്യ​ട്ടെ. തല്‍ബലം-​അവന്റെ (ഇന്ദ്രന്‍റെ) ബലം (സൈ​ന്യം).

[6] സ്തു​തി​ച്ചാല്‍–ഇന്ദ്ര​നെ.

[7] വാ​രാ​ശി = സമു​ദ്രം. ഇന്ദ്ര​ന്റെ സോ​മ​നീര്‍ക്കൊ​തി!

[8] തി​രു​നേർ​മൊ​ഴി = സത്യ​മായ തി​രു​മൊ​ഴി, അരു​ള​പ്പാ​ട്. ഗോ​പ്ര​ദം = ഗോ​ക്ക​ളെ കൊ​ടു​ക്കു​ന്ന​ത്. പഴ​ങ്ങൾ നി​റ​ഞ്ഞ വൃ​ക്ഷ​ക്കൊ​മ്പ് എല്ലാ​വർ​ക്കും മതി​വ​രു​ത്തു​മ​ല്ലോ.

[9] അപ്പൊ​ഴേ–കർ​മ്മാ​നു​ഷ്ഠാ​ന​സ​മ​യ​ത്തു​ത​ന്നെ.

[10] ഇന്ദ്ര​നെ സോ​മ​പാ​ന​ത്തി​ന്നാ​യി സ്തോ​മം (സാ​മ​സ്തോ​ത്രം) കൊ​ണ്ടും, ഉക്ഥം (ഋക്സ്തോ​ത്രം) കൊ​ണ്ടും സ്തു​തി​യ്ക്കു​ന്ന​ത് ഇമ്മ​ട്ടി​ലു​ള്ള​താ​ണ്. എമ്മ​ട്ടില്‍? കാ​മ്യ​വും ശ്ലാ​ഘാ​ക്ഷ​രോ​ചി​ത​വും; ശ്ലാ​ഘാ​ക്ഷ​രോ​ചി​തം = ശ്ലാ​ഘാർ​ഹം.

സൂ​ക്തം 9.

ഋഷി​ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

വരി​കി​ന്ദ്ര: ഭവാൻ സോ​മ​ര​സ​മാ​മ​ന്ന​മൊ​ക്ക​യും
ഭു​ജി​ച്ചു മത്തി​യ​ന്നേ,റും കെ​ല്പാല്‍ത്തോ​ല്പി​യ്ക്ക മാ​റ​റ​രെ! 1
പി​ഴി​ഞ്ഞു​വെ​ച്ച​തില്‍ പ്രീ​തി​പ്ര​ദ​മാ​മി​തൊ​ഴി​യ്ക്കു​വിൻ
ഹര്‍ഷി​യ്ക്കും വി​ശ്വ​കർ​മ്മാ​വാ​മി​ന്ദ്ര​ന്നാ​യ്, നല്പി​യ​റ്റു​വാന്‍. 2
മത്തു​കൊ​ള്ളുക,മത്തേ​കും സ്തോ​മ​ത്താൽ മഞ്ജു​നാ​സിക;
ഒപ്പം സർ​വ​ന​രാ​രാ​ദ്ധ, വരികി,സ്സ​വ​ന​ങ്ങ​ളില്‍. 3
വർ​ഷി​യ്ക്കും നാ​ഥ​നാം നി​ന്നെ​പ്പ​റ്റി​ത്തീർ​ത്തേന്‍സ്ത​വ​ങ്ങൾ ഞാൻ;
അവ നി​ങ്ക​ലു​യർ​ന്നെ​ത്തീ; ഇന്ദ്ര, കൈ​ക്കൊ​ണ്ടി​ത​ങ്ങ​യും. 4
ഇന്ദ്ര, വർ​ഷി​യ്ക്കു​കി​ങ്ങോ​ട്ടു മി​ക​ച്ച വി​വി​ധം ധനം:
ഭവാ​ന്റെ പക്ക​ലു​ണ്ട​ല്ലോ, വേ​ണ്ടു​വോ​ള​വു​മേ​റെ​യും. 5
പ്രേ​രി​പ്പി​യ്ക്കുക, സമ്പ​ത്തു​ണ്ടാ​കാ​നി​ന്ദ്ര, ശരി​യ്ക്ക​തില്‍
വെ​മ്പല്‍ക്കൊ​ള്ളും പു​കൾ​പ്പെ​ട്ട ഞങ്ങ​ളെ​ത്തും​ഗ​വി​ത്ത, നീ! 6
അന്ന​വും ഗോ​ക്ക​ളും വാ​യ്ചു മി​ക​ച്ച വള​രെ​ദ്ധ​നം
നല്ക ഞങ്ങൾ​ക്കു നി​യി​ന്ദ്ര, ശാ​ശ്വ​തം വി​ശ്വ​ജീ​വ​നം. 7
നല്ക ഞങ്ങൾ​ക്കു​രു​യ​ശ​സ്സാ,യി​ര​ത്തോ​തില്‍ വി​ത്ത​വും
ഒട്ടേ​റെ വണ്ടി​ക​ളൊ​ടൊ​ത്ത​ന്ന​വൃ​ന്ദ​വു​മി​ന്ദ്ര, നീ! 8
ഋക്കെ​ണ്ണി​ക്കൊ​ണ്ടു​ഴു​ന്ന​ള​ളും ധന​പാ​ല​ക​നി​ന്ദ്ര​നെ,
ധനം രക്ഷി​പ്പ​തി​ന്നാ​യി, സ്തു​തി ചൊ​ല്ലി വി​ളി​യ്ക്ക നാം! 9
നി​ശ്ചി​ത​സ്ഥാ​ന​നാം പ്രൌ​ഢ​നി​ന്ദ്ര​ന്നാ​യ് പ്പേർ​ത്തു​പേർ​ത്തു​മേ
പി​ഴി​ഞ്ഞു​വെ​ച്ചു,രുബലം വാ​ഴ്ത്തു​ന്നൂ സർ​വ​കർ​മ്മി​യും. 10
കു​റി​പ്പു​കൾ: സൂ​ക്തം 9.

[1] മത്ത് = മദം, ലഹരി.

[2] അധ്വ​ര്യ​ക്ക​ളോ​ട്: പി​ഴി​ഞ്ഞു​വെ​ച്ച​തില്‍ (സോ​മ​നീ​രില്‍) ഇത്–(ഹസ്ത​നിർ​ദ്ദേ​ശം) ഈ സോ​മ​നീര്‍കൂ​ടി ഒഴി​യ്ക്കു​വിന്‍ അത് ഇന്ദ്ര​ന്നു പ്രീ​തി​ക​ര​മാ​യി​രി​യ്ക്കും. വി​ശ്വ​കർ​മ്മാ​വ്–സർ​വ​കർ​മ്മ​നിര്‍വാ​ഹ​കൻ. നല്പി​യ​റ്റു​വാന്‍–നമു​ക്കു നന്മ വരു​ത്തു​വാന്‍.

[3] മഞ്ജു​നാ​സിക = അഴ​കൊ​ത്ത മൂ​ക്കു​ള്ള​വ​നേ. ഒപ്പം–മറ്റു ദേ​വ​ക​ളോ​ടു​കൂ​ടി. സർവനരാരാദ്ധ-​എല്ലാ മനു​ഷ്യ​രാ​ലും പൂ​ജി​യ്ക്ക​പ്പെ​ട്ട​വ​നേ. സവ​ന​ങ്ങൾ = യജ്ഞ​ങ്ങൾ.

[4] വർ​ഷി​യ്ക്കും–അഭീ​ഷ്ട​ങ്ങ​ളെ പെ​യ്തു​ത​രു​ന്ന. നാ​ഥന്‍ = രക്ഷി​താ​വ്. തീർ​ത്തേന്‍–ഉണ്ടാ​ക്കി. അവ ഉയർ​ന്ന് അങ്ങ​യു​ടെ അടു​ക്ക​ലെ​ത്തു​ക​യും, അങ്ങു സ്വീ​ക​രി​ക്കു​ക​യും​ചെ​യ്തി​രി​യ്ക്കു​ന്നു.

[6] അതില്‍–കർ​മ്മ​ത്തില്‍. തും​ഗ​വി​ത്ത = സമ്പ​ത്തേ​റി​യ​വ​നേ.

[7] വി​ശ്വ​ജീ​വ​നം–എല്ലാ​വർ​ക്കും ജീ​വി​പ്പാ​നു​ത​കു​ന്ന​ത്.

[8] ഒട്ടേ​റെ വണ്ടി​ക​ളൊ​ത്ത്–വളരെ വണ്ടി​ക​ളില്‍ കേ​റ്റ​പ്പെ​ട്ട.

[9] ഋക്കെ​ണ്ണി​ക്കൊ​ണ്ട്–ഋക്കു​കൾ (സ്തോ​ത്ര​ങ്ങൾ) ഒന്നൊ​ന്നാ​യി സ്വീ​ക​രി​ച്ചു​കൊ​ണ്ട്. എഴു​ന്ന​ള്ളും–യാ​ഗ​സ്ഥ​ല​ങ്ങ​ളി​ലെ​യ്ക്കു പോ​കു​ന്ന.

[10] നി​ശ്ചി​ത​സ്ഥാ​നൻ–യാ​ഗ​ശാ​ല​യില്‍ ഇന്ദ്ര​ന്നു സ്ഥാ​ന​മി​ന്ന​തെ​ന്നു വ്യ​വ​സ്ഥ​യു​ണ്ട്. ഉരു​ബ​ലം–ഇന്ദ്ര​ന്റെ മഹ​ത്തായ ബലം. സർ​വ​കർ​മ്മി​യും–എല്ലാ യജ​മാ​ന​ന്മാ​രും

സൂ​ക്തം 10.

ഋഷി​ദേ​വ​ത​കൾ മു​മ്പേ​ത്തവ; അനു​ഷ്ടു​പ്പ് ഛന്ദ​സ്സ്. (കാകളി)

ഗായകർ പാ​ടു​ന്നു നി​ന്നെ​ക്കു​റി​ച്ച;–ർച്ച-
നീ​യ​നാം നി​ന്നെ​സ്സ​മർ​ച്ചി​പ്പു മാ​ന്ത്രി​കർ;
പി​ന്നെ​യോ, പൊ​ക്കു​ന്നു വം​ശ​ത്തി​നെ​പ്പോ​ലെ
നി​ന്നെ​ശ്ശ​ത​ക്ര​തോ, ബ്ര​ഹ്മ​പ്ര​ഭൃ​തി​കൾ. 1
സാ​നു​വില്‍നി​ന്ന​ന്യ​സാ​നു​വി​ലേ​റി,യ-
ന്യൂ​ന​മാം കർ​മ്മം തു​ട​ങ്ങി​യാ​ല​പ്പൊ​ഴേ
ഇം​ഗി​ത​മെ​ന്തെ​ന്ന​റി​ഞ്ഞു, ഗണത്തൊടൊ-​
ത്ത​ങ്ങോ​ട്ടെ​ഴു​ന്ന​ള്ളു,മി​ന്ദ്രൻ ബഹു​പ്ര​ദന്‍. 2
പൂ​ട്ടുക, കീ​ഴ്‌​വാ​റു വീർ​പ്പി​പ്പ​താ​യ്,സ്സട-
ക്കൂ​ട്ട​മി​യ​ന്ന യു​വാ​ശ്വ​ദ്വ​യ​ത്തെ നീ;
എന്നി​ട്ടു, ഞങ്ങൾ​തന്‍ സ്തോ​ത്ര​ങ്ങൾ കേൾ​ക്കു​വാൻ
വന്നാ​ലു,മി​ങ്ങി​ന്ദ്ര, സോ​മ​പാ​യിന്‍, ഭവാന്‍! 3
വന്നെ​ത്തുക വസോ: സ്തോമങ്ങളെക്കുറി-​
ച്ചൊ​ന്നു ശബ്ദി​യ്ക്ക, വർ​ണ്ണി​യ്ക്കുക, മൂളുക;
എന്നി​ട്ടു, ഞങ്ങൾ​ക്കു യജ്ഞ​വു​മ​ന്ന​വു–
മൊ​ന്നി​ച്ചു വർ​ദ്ധി​യ്ക്കു​മാ​റാ​ക്കു​കി​ന്ദ്ര, നീ! 4
പറ്റലര്‍ക്കൂട്ടരെപ്പായിയ്ക്കുമിന്ദ്രനെ-​
പ്പ​റ്റി​ജ്ജ​പി​യ്ക്ക, നാ​മു​ക് ഥം സമൃ​ദ്ധി​ദം:
ശബ്ദി​ച്ച​രു​ള​ട്ടെ ശക്ര​നീ, നമ്മു​ടെ
പു​ത്ര​രോ​ടും സു​ഹൃ​ത്ത്വ​ത്തില്‍ നി​ല്പോ​രൊ​ടും! 5
മി​ത്ര​താ​വാ​പ്തി​യ്ക്കു ചെ​ല്ക​വ​ങ്കൽ ദ്ധന-
ലബ്ധി​യ്ക്ക​വ​ങ്കൽ,സ്സു​ശ​ക്തി​യ്ക്ക​വ​ങ്കൽ നാം:
അത്ര​യ​ല്ലാ​ളു​മാ​മ​ല്ലോ, നമു​ക്കൊ​ക്കെ
വി​ത്തം തരും ശക്ര​നി​ന്ദ്രന്‍ തി​രു​വ​ടി. 6
അന്ന​മെ​ല്ലാ​ട​ത്തു​മെ​ത്തീ ശരി​യ്ക്കി​ന്ദ്ര,
നി​ന്നാല്‍ പ്ര​ശോ​ധി​ത​മാ​യി, സു​പ്രാ​പ​മാ​യ്;
ഇന്നി​ത്തു​റ​ക്കുക പൈ​ത്തൊ​ഴു​ത്തൊ​ന്നു നീ;
കു​ന്നെ​തിർ​വ​ജ്ര​നേ, നേടുക വി​ത്ത​വും! 7
ഇന്ദ്ര, ഭവാ​ന്റെ രിപുവധപ്രാഭവ-​
മൊ​ന്നൊ​തു​ങ്ങീ​ടു​കി​ല്ലൂ,ഴി​വാ​ന​ങ്ങ​ളില്‍;
അങ്ങി​നി​ത്ത​ണ്ണീര്‍ പൊ​ഴി​യ്ക്കുക വിണ്ണിൽനി-​
ന്നെ,ങ്ങൾ​ക്ക​യ​യ്ക്ക​യും ചെ​യ്യുക, പൈ​ക്ക​ളെ! 8
കേൾ​ക്കെൻ​വി​ളി ജവാല്‍ സർ​വ​തഃ​കര്‍ണ്ണ, നീ;
ചേർ​ക്ക തി​രു​വു​ള്ളി​ലെ​ന്നു​ടെ വാ​ക്കു​കൾ;
എന്നു​ടേ​താ​കു​മി​സ്തോ​മം സഖാവിന്‍െറ-​
യെ​ന്ന​പോ​ലം​ഗീ​ക​രി​ച്ചാ​ലു​മി​ന്ദ്ര, നീ! 9
ഞങ്ങ​ള​റി​യു​ന്നു: കോ​രി​ച്ചൊ​രി​യു​വോ–
ന,ങ്ങെ​ങ്ങൾ​തൻ വിളി കേൾ​ക്കു​വോന്‍ പോര്‍ക​ളില്‍;
കോ​രി​ച്ചൊ​രി​യും ഭവാനെ വിളിയ്ക്കുന്നി-​
തോ,രാ​യി​രം തരും രക്ഷ​യോർ​ത്തി​ജ്ജ​നം. 10
വന്ന​രുള്‍കി​ന്ദ്ര, ഹേ കൌശിക, ഞങ്ങ​ളി–
ലു,ന്ന​മ്ര​ഹ​ഷം കു​ടി​യ്ക്കുക സോ​മ​നീർ
ആയ​ത​മാ​ക്കുക, നവ്യ​മാ​മാ​യു​സ്സൊ;-
രാ​യി​രം കി​ട്ടു​മൃ​ഷി​യാ​ക്കു​കെ​ന്നെ നീ! 11
ചെ​റേ​റ​റെ നീ​ണ്ടൊ​രാ​യു​സ്സൊ​ക്കു​മ​ങ്ങ​യെ–
പറ​റി​യെ​ല്ലാ​റ​റി​ലും വാ​യ്ക്കു​മീ വാ​ക്കു​കൾ.
സ്തു​ത്യർ​ഹ​നാം നി​ങ്കല്‍ വന്നെ​ത്തി ഞങ്ങളെ-​
യു​ത്തോ​ഷ​രാ​ക്ക​ട്ടെ,യങ്ങു കൈ​ക്കൊൾ​ക​യാല്‍! 12
കു​റി​പ്പു​കൾ: സൂ​ക്തം 10.

[1] ഗാ​യ​കര്‍–സാ​മ​വേ​ദി​കൾ. അർച്ചനീയന്‍-​പൂജനീയന്‍, സ്തു​ത്യൻ. സമർ​ച്ചി​പ്പു = വഴി​പോ​ലെ പൂ​ജി​യ്ക്കു ന്നു, സ്തു​തി​യ്ക്കു​ന്നു. മാ​ന്ത്രി​കര്‍ = മന്ത്രം. (ഋക്ക്) ചൊ​ല്ലു​ന്ന​വര്‍. ബ്ര​ഹ്മ​പ്ര​ഭൃ​തി​കൾ–ബ്ര​ഹ്മാ​വും (പരി​കർ​മ്മി​ക​ളി​ലൊ​രാ​ളു​ടെ സ്ഥാ​ന​പ്പേര്‍) മറ്റും. വം​ശ​ത്തി​നെ​പ്പോ​ലെ ‘കമ്പ​ക്ക​ളി’ക്കാര്‍ മുളയെ എന്ന​പോ​ലെ; അഥവാ, നല്ല ആൾ സ്വ​കു​ല​ത്തെ എന്ന​പോ​ലെ. പൊ​ക്കു​ന്നു = പൊ​ന്തി​യ്ക്കു​ന്നു, മഹ​ത്ത്വ​പ്പെ​ടു​ത്തു​ന്നു.

[2] യജ​മാ​നന്‍ ഒരു സാനു (മല​ഞ്ചെ​രി) വില്‍നി​ന്നു മറെ​റാ​ന്നില്‍ കേറി സോ​മ​ല​ത​യും മറ്റും​കൊ​ണ്ടു​പോ​ന്ന് അന്യൂ​ന​മാം (കു​റ​വൊ​ന്നു​മി​ല്ലാ​ത്ത) കർ​മ്മം (യജ്ഞം) തു​ട​ങ്ങു​ന്ന​തോ​ടേ, ഇന്ദ്രന്‍ അവി​ടെ​യ്ക്കു പു​റ​പ്പെ​ടും. ഇം​ഗി​തം–യജ​മാ​ന​ന്റെ അന്തർ​ഗ്ഗ​തം. ഗണം–മരു​ത്സ​മൂ​ഹം. ബഹു​പ്ര​ദൻ = വളരെ കൊ​ടു​ക്കു​ന്ന​വന്‍.

[3] കീ​ഴ്‌​വാ​റ് (കു​തി​ര​യു​ടെ വയ​റ​റ​ത്തു കെ​ട്ടു​ന്ന​ത്) വീർ​ക്കു​ന്ന​തു്, കു​തി​ര​യു​ടെ അം​ഗ​പു​ഷ്ടി​കൊ​ണ്ടാ​കു​ന്നു. സട = കു​ഞ്ചി​രോ​മം. യു​വാ​ശ്വ​ദ്വ​യം = യൌവന പ്രാ​യ​ക്കാ​രായ രണ്ടു കു​തി​ര​കൾ, ഹരികൾ. പൂ​ട്ടുക = തേ​രോ​ടു​ചേർ​ത്തു​കെ​ട്ടുക. സോ​മ​പാ​യിന്‍ = സോമം കു​ടി​യ്ക്കു​ന്ന​വ​നേ.

[4] വസോ = വസി​പ്പി​യ്ക്കു​ന്ന​വ​നേ, പ്രാ​ണി​ക​ളെ പൊ​റു​പ്പി​യ്ക്കു​ന്ന​വ​നേ. ശബ്ദി​ച്ചും (പ്രീ​തി​സൂ​ച​ക​മായ ഒരൊ​ച്ച പു​റ​പ്പെ​ടു​വി​ച്ചും), വർ​ണ്ണി​ച്ചും, മൂ​ളി​യും ഞങ്ങ​ളൂ​ടെ സ്തോമ (സ്തോ​ത്ര)ങ്ങളെ അഭി​ന​ന്ദി​ച്ചാ​ലും.

[5] ഉക്ഥം = ആ പേ​രി​ലു​ള്ള സ്തോ​ത്രം. സമൃ​ദ്ധി​ദം = സമ്പല്‍ക​രം. ശബ്ദി​ച്ച​രു​ള​ട്ടെ–നമ്മെ​പ്പ​റ്റി ശ്ലാ​ഘി​ച്ചു സം​സാ​രി​യ്ക്ക​ട്ടെ. സു​ഹൃ​ത്ത്വ​ത്തില്‍ നില്‍പ്പോർ = സ്നേ​ഹ​ത്തിൽ വർ​ത്തി​യ്ക്കു​ന്ന​വര്‍, സ്നേ​ഹി​ത​ന്മാർ.

[6] മി​ത്ര​താ​വാ​പ്തി​യ്ക്ക്–ഇന്ദ്രന്‍െറ മൈ​ത്രി കി​ട്ടാന്‍. ആളു​മാം = സമർ​ത്ഥ​നു​മാ​കും നമ്മെ രക്ഷി​പ്പാൻ അവി​ടെ​യ്ക്കു കഴി​വു​ണ്ട്.

[7] സു​പ്രാ​പം = സുലഭം. ഇന്നി = ഇനി. കു​ന്നെ​തിർ​വ​ജ്ര​നേ = മല​യ്ക്കൊ​ത്ത വജ്ര​മു​ള്ള​വ​നേ. നേടുക–പ്രാർ​ത്ഥി​യ്ക്കു​ന്ന​വർ​ക്കു കൊ​ടു​ക്കാന്‍.

[8] അങ്ങ​യ്ക്കു ശത്രു​വ​ധ​ത്തി​ലു​ള്ള മി​ടു​ക്ക് ഊഴി​വാ​ന​ങ്ങ​ളില്‍ ഒതു​ങ്ങു​കി​ല്ല; അവ​യെ​ക്കാ​ളും വി​സ്തീര്‍ണ്ണ​മാ​ണ​ത്.

[9] സർ​വ​തഃ​കര്‍ണ്ണ = എല്ലാ​ട​ത്തും ചെ​വി​യു​ള്ള​വ​നേ; എല്ലാം കേൾ​ക്കു​ന്ന​വ​നേ. വാ​ക്കു​കൾ–സ്തു​തി​കൾ. ഒരു സു​ഹൃ​ത്തിന്‍െറ വാ​ക്കു​പോ​ലെ, എന്‍റെ ഈ സ്തു​തി അങ്ങ​യെ പ്രീ​തി​പ്പെ​ടു​ത്ത​ട്ടെ.

[10] ഓരാ​യി​രം തരും–വളരെ ഗു​ണ​മു​ള​വാ​ക്കു​ന്ന. ഇജ്ജ​നം–ഞങ്ങൾ. രക്ഷ​യോർ​ത്ത്–രക്ഷ​യ്ക്കു​വേ​ണ്ടി.

[11] കൌ​ശി​കന്‍–ഇന്ദ്ര​പ​ര്യാ​യം. ഞങ്ങ​ളില്‍–ഞങ്ങ​ളു​ടെ അടു​ക്കല്‍. ആയതം = നീ​ണ്ട​ത്. നവ്യം = സ്തു​ത്യം. ആയു​സ്സു ദീർ​ഘി​ച്ചാല്‍ പോരാ, പ്ര​ശം​സ​നീ​യ​വു​മാ​ക​ണം. ആയിരം കി​ട്ടും–വളരെ സി​ദ്ധി​കൾ കൈ​വ​ന്ന.

[12] എല്ലാ​റ്റി​ലും–സർ​വ​കർ​മ്മ​ങ്ങ​ളി​ലും. ഉത്തോ​ഷർ = സന്തോ​ഷ​മു​യർ​ന്ന​വര്‍.

സൂ​ക്തം 11.

മധു​ച്ഛ​ന്ദ​സ്സി​ന്റെ മകന്‍ ജേ​താ​വ് ഋഷി; ഛന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ. (കാകളി)

തേ​രാ​ളി​മാ​രില്‍ മി​ക​ച്ച തേരാളിയായ്-​
ച്ചോ​റി​ന്റെ നാ​ഥ​നാ​യ്സ്സ​ജ്ജ​ന​പാ​ല​നാ​യ്
വാ​രാ​ശി​പോ​ലേ വിശാലനാമങ്ങയെ-​
പ്പാ​രം വളർ​ത്തു​മാ​റാക, വാ​ക്കൊ​ക്ക​യും! 1
അന്ന​സ​മ്പ​ന്ന​രാ​യ് നിർ​ഭ​യ​രാ​കെ​ങ്ങൾ,
നി​ന്നു​ടെ മൈ​ത്രി​യാ​ലി​ന്ദ്ര, ബല​പ്ര​ഭോ;
ഞങ്ങൾ നി​കാ​മം പര​ക്കെ സ്തു​തി​യ്ക്കാ​വു,
ഭംഗം പെ​ടാ​ത്ത ജേ​താ​വാ​കു​മ​ങ്ങ​യെ! 2
ഇന്ദ്രന്‍െറ സമ്പല്‍പ്ര​ദാ​ന​പ്ര​വൃ​ത്തി പ-
ണ്ടെ​ന്നോ തു​ട​ങ്ങി​യ​താ​ണെ​ന്നി​രി​യ്ക്ക​യാല്‍,
ചേ​രി​ല്ല രക്ഷ​യ്ക്കി​ടി​ച്ചില്‍, പശു​വി​നും
ചോ​റി​ന്നു​മാ​യ്പ്പ​ണം കർ​മ്മി​കൾ​ക്കേ​കി​യാല്‍! 3
ഇന്ദ്രന്‍ പു​ര​ങ്ങൾ പി​ളർ​ത്തു​ന്ന​വൻ, കവി-
യെ​ന്നും യുവാവ,പ്ര​മേ​യ​ബ​ലാ​ന്വി​തൻ,
കർ​മ്മ​ത്തെ​യൊ​ക്ക​യും പു​ഷ്ടി​പ്പെ​ടു​ത്തു​വോ–
നു,ന്മി​ഷ​ദ്വ​ജ്രന,നേ​ക​ത്ര സം​സ്തു​തൻ! 4
ഹേ വജ്ര​ഭ്രു​ത്തേ, തു​റ​ന്നു​വ​ല്ലോ ബഹു-
ഗോ​വൃ​ന്ദ​നായ വല​ന്റെ ബി​ല​ത്തെ നീ;
അപ്പോൾ ഭവാ​ങ്ക​ല​ണ​ഞ്ഞാര്‍ ഭയം വെടി-
ഞ്ഞു,ല്‍പ്പ​ന്ന​പീ​ഢ​രാ​യ് മേവിന ദേവകൾ. 5
ശൂര, നീ രക്ഷി​ച്ച​തോർ​ത്തു വന്നെ​ത്തി​നേൻ,
നീ​രില്‍ പ്ര​കീർ​ത്തി​ച്ചു​കൊ​ണ്ടു ഞാന്‍ പി​ന്നെ​യും:
ഭൂ​രി​സ്ത​വാർഹ, ഭവാനെശ്ശരിയ്ക്കറി-​
ഞ്ഞോ​രാ​ണു, മു​ല്പാ​ടു​പാ​സി​ച്ച കർ​മ്മി​കൾ! 6
മാ​യ​കൾ​കൊ​ണ്ടു മഥി​ച്ചു​വ​ല്ലോ, മഹാ-
മാ​യാ​വി​യാ​കിന ശു​ഷ്ണ​നെ​യി​ന്ദ്ര, നീ;
ആയ​ത​റി​ഞ്ഞി​രി​യ്ക്കു​ന്നു മേ​ധാ​വി​കൾ
ഭൂ​യി​ഷ്ട​മാ​ക്കുക, ഭക്ഷ്യ​മ​വർ​ക്കു നീ! 7
ആരൊ​രാൾ ചെ​യ്യു​ന്ന വിത്തപ്രദാനങ്ങ-​
ളോ​രാ​യി​ര​മോ, ശരി​യ്ക്ക​തി​ലേ​റെ​യോ,
പാ​രി​ച്ച കെ​ല്പൊ​ക്കു​മാ നാ​ഥ​നി​ന്ദ്ര​നെ
സ്വൈ​രം സ്തു​തി​യ്ക്കു​വിൻ, നി​ങ്ങള്‍ഋ​ത്വി​ക്കു​കൾ! 8
കു​റി​പ്പു​കൾ: സൂ​ക്തം 11.

[1] തേ​രാ​ളി–തേ​രിൽ​ക്കേ​റി പൊ​രു​തു​ന്ന​വന്‍. വാ​ക്ക്–ഞങ്ങ​ളു​ടെ സ്തു​തി.

[2] ബല​പ്ര​ഭു = ബല​ര​ക്ഷ​കൻ. നി​കാ​മം = ഏറ​റ​വും. ഭംഗം = തോല്മ.

[3] കർ​മ്മി​കൾ​ക്കു (ഋത്വി​ക്കു​കൾ​ക്കു) ദക്ഷി​ണ​യാ​യി പണം കൊ​ടു​ത്ത യജ​മാ​ന​ന്നു ചേ​ത​മൊ​ന്നും വരി​ല്ല: ഇന്ദ്രന്‍ എന്നും ധനം കൊ​ടു​ത്തു​കൊ​ണ്ടി​രി​യ്ക്കും.

[4] പു​ര​ങ്ങൾ = അസു​ര​ന​ഗ​ര​ങ്ങൾ. കവി = മേ​ധാ​വി. ഉന്മി​ഷ​ദ്വ​ജ്രന്‍ = പ്ര​കാ​ശി​യ്ക്കു​ന്ന വജ്ര​ത്തോ​ടു​കൂ​ടി​യ​വൻ. അനേ​ക​ത്ര = വളരെ (യാഗ)സ്ഥ​ല​ങ്ങ​ളില്‍. സം​സ്തു​തന്‍ = നന്നാ​യി സ്തു​തി​യ്ക്ക​പ്പെ​ട്ട​വൻ.

[5] വലൻ എന്ന അസുരൻ ദേ​വ​ന്മാ​രു​ടെ വളരെ ഗോ​ക്ക​ളെ അപ​ഹ​രി​ച്ച് ഒരു ബി​ല​ത്തില്‍ (ഗു​ഹ​യില്‍) ഒളി​പ്പി​ച്ചു; അവയെ ഇന്ദ്രൻ ഗ്രഹ തു​റ​ന്നു വീ​ണ്ടെ​ടു​ത്തു. ഇങ്ങ​നെ ഒരു കഥ​യു​ണ്ട്. ഉല്‍പ​ന്ന​പീ​ഡര്‍–വലൻ​മൂ​ലം ഉപ​ദ്ര​വ​മു​ള​വാ​യ​വര്‍.

[6] നീ​രില്‍–സോ​മ​യാ​ഗ​ത്തില്‍. പ്ര​കീർ​ത്തി​ച്ചു​കൊ​ണ്ട്–അങ്ങ​യു​ടെ ദാ​ന​ശീ​ല​ത്വം ഉദ്ഘോ​ഷി​ച്ചു​കൊ​ണ്ട്. മു​ല്പാ​ടു​പാ​സി​ച്ച (മു​മ്പു ഭവാനെ സമീ​പി​ച്ച) കർ​മ്മി​കൾ​ക്ക​റി​യാം, ഭവാന്‍റെ ഔദാ​ര്യം.

[7] മഥി​ച്ചു–കൊ​ന്നു. ശു​ഷ്ണന്‍–ഒര​സു​രന്‍െറ പേര്‍. ഭൂ​യി​ഷ്ഠ​മാ​ക്കുക–ധാ​രാ​ളം കൊ​ടു​ക്കുക.

[8] വി​ത്ത​പ്ര​ദാ​ന​ങ്ങൾ = ധന​ദാ​ന​ങ്ങൾ.

സൂ​ക്തം 12.

കണ്വ​പു​ത്രന്‍ മേ​ധാ​തി​ഥി ഋഷി; ഗാ​യ​ത്രി ഛന്ദ​സ്സ്; അഗ്നി ദേവത.

വരി​യ്ക്ക, നാ​മീ​യ​ജ്ഞ​ത്തി​ന്ന,ശേ​ഷ​ധ​ന​യു​ക്ത​നാ​യ്,
ഹോ​താ​വാ​യ് ശ്ശു​ഭ​കർ​മ്മാ​വാ​യ്, ദൂ​ത​നാ​യ് നി​ല്ക്കു​മ​ഗ്നി​യെ! 1
ആവാ​ഹി​യ്ക്കു​ന്നു, മന്ത്ര​ങ്ങൾ ചൊ​ല്ലി നി​ത്യം പ്ര​ജേ​ശ​നെ,
ഹവി​സ്സേ​ത്തും ബഹു​പ്രീ​തി​കൃ​ത്താ​മ​ഗ്നി​യെ,യഗ്നി​യെ! 2
വി​ളി​യ്ക്ക, ദേവരെ,യിഹ ദർ​ഭ​കൊ​യ്തോ​നു​വേ​ണ്ടി നീ:
അഗ്നേ, സ്തു​ത്യർ​ഹ​നാം ഹോ​താ​വെ​ങ്ങൾ​ക്ക,രണിജൻ ഭവാന്‍. 3
കൊ​തി​യ്ക്കു​മ​വ​രെ–ദ്ദൂ​ത​ന​ല്ലോ–നേർ​ക്ക​റി​യി​യ്ക്ക​നീ;
വന്നി​രി​യ്ക്കു​ക​യും ചെ​യ്കി,ക്കർ​മ്മ​ത്തിൽ​ദ്ദേ​വ​യു​ക്ത​നാ​യ് ! 4
നൈ​കൊ​ണ്ടാ​ഹു​ത​നാ​മ​ഗ്നേ, ദീ​പ്ത​നാ​യ്ച്ചു​ട്ടെ​രി​യ്ക്ക, നീ,
അര​ക്ക​രോ​ടൊ​പ്പ​മു​പ​ദ്ര​വി​യ്ക്കു​മെ​തി​രാ​ള​രെ! 5
അഗ്നി​യ​ഗ്നി​യു​മാ​യി​ച്ചേര്‍ന്നി​ട്ടു​ജ്ജ്വ​ലി​പ്പൂ ജു​ഹൂ​മു​ഖൻ,
എന്നും യു​വാ​വു, മേ​ധാ​വി, ഹവ്യ​വാ​ഹന്‍, ഗൃ​ഹേ​ശ്വ​രൻ! 6
ചാരേ സ്തു​തി​പ്പിൻ യജ്ഞ​ത്തില്‍ മേ​ധാ​ഗു​ണ​സ​മേ​ത​നെ,
സത്യ​ധർ​മ്മാ​വി​നെ,ശ്ശ​ത്രു​മർ​ദ്ദി​യാ​മ​ഗ്നി​ദേ​വ​നെ! 7
യാ​തൊ​രാൾ ദൂ​ത​നാം നി​ന്നെ​യ​ഗ്നി​ദേവ ഹവി​സ്സി​നാല്‍
പൂ​ജി​ച്ചു​പോ​രു,മാ​യാ​ളെ​പ്പാ​ലി​ച്ച​രുൾക തീർ​ച്ച​യാ​യ് ! 8
ഹവി​സ്സാല്‍ദ്ദേ​വ​യ​ജ്ഞ​ത്തി​ന്ന​ഗ്നി​ത​ങ്ക​ല​ണ​ഞ്ഞെ​വൻ
ശു​ശ്രൂ​ഷ​ചെ​യ്യു,മവ​നെ​സ്സു​ഖി​പ്പി​യ്ക്കുക പാവക! 9
വി​ളി​യ്ക്ക ദേ​വ​ക​ളെ​യി​ങ്ങ,ഗ്നേ, പാവക, ദീപ്ത, നീ;
എത്തി​യ്ക്ക, ഞങ്ങ​ളു​ടെ​യീ യജ്ഞ​വും ഹവ്യ​വും ഭവാന്‍. 10
അതി​നൂ​ത​ന​ഗാ​യ​ത്രം​കൊ​ണ്ടു സം​സ്തു​ത​നാം ഭവാന്‍
സം​ഭ​രി​യ്ക്കുക, ഞങ്ങൾ​ക്കാ​യ് സ്വ​ത്തും വീ​രാ​ന്വി​താ​ന്ന​വും. 11
അഗ്നേ, വെണ്‍ദീ​പ്തി​യും സർ​വ​ദേ​വാ​ഹ്വാ​ന​വു​മൊ​ത്ത നീ
ഈയ​സ്മ​ദി​യ​മാം സ്തോ​മം കൈ​ക്കൊ​ണ്ട​രു​ളി​ടേ​ണ​മേ! 12
കു​റി​പ്പു​കൾ: സൂ​ക്തം 12.

[1] ദേ​വ​ക​ളു​ടെ ദൂ​ത​ന​ത്രേ, അഗ്നി.

[2] പ്ര​ജേ​ശൻ–മനു​ഷ്യ​രു​ടെ ഹോ​മാ​ദി​ക​ളെ രക്ഷി​യ്ക്കു​ന്ന​വൻ. ഹവി​സ്സേ​ന്തും–ഹവി​സ്സു ദേ​വ​കൾ​ക്കു കൊ​ണ്ടു​കൊ​ടു​ക്കാ​നാ​യി വഹി​യ്ക്കു​ന്ന. ബഹു​പ്രീ​തി​കൃ​ത്ത് = വള​രെ​പ്പേർ​ക്കു പ്രീ​തി​യു​ണ്ടാ​ക്കു​ന്ന​വൻ. അഗ്നി ഏക​നെ​ങ്കി​ലും, ആഹ​വ​നീ​യാ​ദി സ്വ​രൂ​പേണ വർ​ത്തി​യ്ക്കു​ന്നു എന്ന​തു​കൊ​ണ്ടാ​ണ്, അഗ്നി​പ​ദം രണ്ടെ​ണ്ണം പ്ര​യോ​ഗി​ച്ചി​രി​യ്ക്കു​ന്ന​ത്. കർ​മ്മി​കൾ അഗ്നേ, അഗ്നേ, എന്നു ജപി​ച്ച് ആവാ​ഹി​യ്ക്കു​ന്നു എന്നും അർ​ത്ഥ​മെ​ടു​ക്കാം.

[3] ദർ​ഭ​കൊ​യ്തോൻ–യജ്ഞ​ത്തി​ന്നു ദർഭ മു​റി​ച്ചൊ​രു​ക്കി​യ​വന്‍; യജ​മാ​നന്‍.അര​ണി​ജന്‍–രണ്ടു മര​പ്പൊ​ളി​കൾ കൂ​ട്ടി​യു​ര​സി​യി​ട്ടാ​ണ്, യാ​ഗ​ത്തി​ന്ന് അഗ്നി​യെ ഉണ്ടാ​ക്കുക; ആ മര​ത്തി​ന്ന് അരണി എന്നു പേര്‍.

[4] അവര്‍ (ദേവകൾ) ഹവ്യ​ക്കൊ​തി​യ​ന്മാ​രാ​ണ്: ഇവിടെ ഒരു യജ്ഞ​മു​ണ്ടെ​ന്ന​റി​യി​യ്ക്ക​പ്പെ​ട്ടാല്‍ ഇങ്ങോ​ട്ടു പോ​ന്നു​കൊ​ള്ളും.

[5] ആഹു​തന്‍ = ഹോ​മി​യ്ക്ക​പ്പെ​ട്ട​വന്‍. ദീ​പ്ത​നാ​യ് = ജ്വ​ലി​ച്ച്. അര​ക്ക​രോ​ടൊ​പ്പം–രാ​ക്ഷ​സ​രെ​യും.

[6] അഗ്നി–ആഹ​വ​നീ​യന്‍. അഗ്നി = തി​യ്യ്. ജു​ഹൂ​മു​ഖന്‍–ജുഹു (ഹോ​മ​ദ്ര​വ്യം കോ​രി​യെ​ടു​ക്കു​ന്ന ഒരു തരം കര​ണ്ടി) ആകു​ന്ന മു​ഖ​ത്തോ​ടു​കൂ​ടി​യ​വന്‍. ഗൃ​ഹേ​ശ്വ​രൻ–യാ​ഗ​ശാ​ല​യെ, അഥവാ യജ​മാ​ന​ഗൃ​ഹ​ത്തെ രക്ഷി​യ്ക്കു​ന്ന​വൻ.

[10] എത്തി​യ്ക്ക–ദേ​വ​ക​ളു​ടെ അടു​ക്കല്‍ കൊ​ണ്ടു​വെ​യ്ക്കുക.

[11] അതി​നൂ​ത​ന​ഗാ​യ​ത്രം–ഏറ​റ​വും പു​തു​തായ (ഞങ്ങ​ളു​ടെ പൂര്‍വ​ന്മാർ​ക്കും കി​ട്ടി​യി​ട്ടി​ല്ലാ​ത്ത) ഗാ​യ​ത്രീ​ച്ഛ​ന്ദ​സ്സി​ലു​ള്ള സ്തോ​ത്രം. വീ​രാ​ന്വി​താ​ന്നം–വീ​ര​രായ പു​ത്ര​ഭൃ​ത്യാ​ദി​ക​ളോ​ടു​കൂ​ടിയ അന്നം; ആഹാ​ര​സ​മൃ​ദ്ധി വീ​ര​പു​ത്രാ​ദി​കൾ​ക്കു കാ​ര​ണ​മാ​കു​മ​ല്ലോ.

[12] സർ​വ​ദേ​വാ​ഹ്വാ​നം–ദേ​വ​ക​ളെ​യെ​ല്ലാം വി​ളി​പ്പാന്‍ സ്വയം നിർ​മ്മി​ച്ച സ്തോ​ത്ര​ങ്ങൾ. അസ്മ​ദീ​യം = ഞങ്ങ​ളു​ടേ​ത്.

സൂ​ക്തം 13.

ഋഷി–ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്ത​വ​ത​ന്നേ; സമി​ദ്ധാ​ദി​ക​ളായ പന്തി​ര​ണ്ടു​പേര്‍ ദേ​വ​ത​കൾ.

വി​ളി​യ്ക്കുക,സ്മല്‍ക്കർ​മ്മി​യ്ക്കാ​യ​ഗ്നേ, ദേ​വ​ക​ളെ​ബ്ഭ​വാൻ;
സമി​ദ്ധ​നാം നീ ഹോ​താ​വേ, ചെയ്ക പാവക, യജ്ഞ​വും! 1
കവേ, തനൂ​ന​പാ​ത്താം നീ ദേ​വ​കൾ​ക്ക​മ​റേ​ത്തി​നാ​യ്
എത്തി​യ്ക്ക ഞങ്ങ​ളു​ടെ​യീ​ത്തേൻ കലർ​ന്ന ഹവി​സ്സി​നെ! 2
നരാ​ശം​സ​നെ ഞാ​നി​ങ്ങീ യജ്ഞ​ത്തി​ന്നു വി​ളി​യ്ക്കു​വന്‍,
ഹവി​ഷ്കർ​ത്താ​വി​നെ,ത്തേൻ​നാ​വു​ള്ളോ​നെ, പ്രീ​തി​ദാ​യി​യെ. 3
ഈഡി​തന്‍ നീ സു​ഖ​ത്തേ​രി​ലെ​ഴു​ന്ന​ള്ളി​യ്ക്ക, ദേവരെ:
ഹോ​താ​വ​ല്ലോ ഭവാ​ന​ഗ്നേ, മന്ത്ര​പൂർ​വം പ്ര​തി​ഷ്ഠി​തന്‍. 4
മീതേ നൈ​വെ​ച്ച ബര്‍ഹി​സ്സി​ങ്ങി​ട​തൂർ​ത്തു വി​രി​യ്ക്കു​വിൻ:
ഇതി​ങ്ക​ല​ക​മൃ​താ​ലോ​ക​മു​ണ്ടാ​മ​ല്ലോ, സു​ധീ​ക​ളേ. 5
സത്യം വളർ​ത്തു​മാൾ​പൂ​കാ​ദ്ദീ​പ്ര​ദ്വാ​ര​ങ്ങ​ളൊ​ക്ക​യും
തു​റ​ന്നി​ടു​വി​നി,ന്നാ​ളിൽ​ത്തീർ​ച്ച​യാ​യും യജി​യ്ക്കു​വാന്‍. 6
വി​ളി​പ്പൂ ഞാന,ഴകെ​ഴും നക്തോ​ഷ​സ്സു​ക​ളെ സ്വയം,
ഈ യജ്ഞേ നമ്മ​ളു​ടെ​യി​ദ്ദർ​ഭ​മേല്‍ വന്നു​ചേ​രു​വാൻ. 7
സു​ജി​ഹ്വ​രാ​യ്ക്ക​വി​ക​ളാം ഹോ​തൃ​ദൈ​വ്യ​രെ​യി​ങ്ങു ഞാന്‍
വി​ളി​യ്ക്കു​ന്നേൻ: നട​ത്ത​ട്ടെ,യവര്‍ നമ്മു​ടെ​യീ മഖം! 8
തി​ള​ങ്ങു​വോ​രിള, സര​സ്വ​തി, ഭാരതി, മൂ​ന്നു​പേര്‍
വന്നെ​ത്തു​കി​ങ്ങ,ക്ഷ​യ​മാര്‍ ദർ​ഭ​മേൽ​സു​ഖ​ദാ​ത്രി​മാർ. 9
ഉൽ​കൃ​ഷ്ട​നാ​കും ത്വ​ഷ്ടാ​വാം വി​ശ്വ​രൂ​പ​നെ​യി​ങ്ങു ഞാന്‍
വി​ളി​ച്ചി​ടു​ന്നേന;-​വിടുന്നേറെ നോ​ക്ക​ട്ടെ, നമ്മ​ളെ! 10
ഹവി​സ്സി​നെ​ദ്ദേവ, ഭവാന്‍ ദേ​വ​കൾ​ക്കു വന​സ്പ​തേ,
നേരേ കൊ​ണ്ടു​കൊ​ടു​ത്താ​ലും: ജ്ഞാ​നം നേ​ട​ട്ടെ ദാ​യ​കന്‍. 11
സ്വാ​ഹാ​യ​ജ്ഞ​ത്തെ​യി​ന്ദ്ര​ന്നാ​യ് നി​ങ്ങൾ യഷ്ട്യ​നി​കേ​ത​നേ
നട​ത്തു​വിൻ; ദേ​വ​ക​ളെ വി​ളി​യ്ക്കാ​മ​വി​ടെ​യ്ക്കു ഞാന്‍. 12
കു​റി​പ്പു​കൾ: സൂ​ക്തം 13.

[1] അസ്മല്‍കർ​മ്മി–ഞങ്ങ​ളു​ടെ യജ​മാ​നന്‍. സമി​ദ്ധൻ–സമി​ദ്ധ​നെ​ന്ന അഗ്നി.

[2] കവേ = ഹേ മേ​ധാ​വിന്‍. തനൂ​ന​പാ​ത്ത്–അപ്പേ​രി​ലു​ള്ള അഗ്നി. തേൻ കലർ​ന്ന–മധു​ര​മായ, സ്വാ​ദേ​റിയ.

[3] നരാ​ശം​സന്‍–തന്നാ​മ​ക​നായ അഗ്നി. ഹവി​ഷ്കർ​ത്താ​വ് = ഹവി​സ്സൊ​രു​ക്കു​ന്ന​വൻ. തേൻ​നാ​വു​ള്ളോന്‍–മധു​ര​ഭാ​ഷി​യായ, മധു​ര​ഭോ​ജി​യായ നാ​വു​ള്ള​വന്‍.

[4] ഈഡി​തന്‍–അപ്പേ​രി​ലു​ള്ള അഗ്നി. സു​ഖ​ത്തേർ–ഇരി​പ്പാൻ സു​ഖ​മു​ളള രഥം. മന്ത്ര​പൂർ​വം പ്ര​തി​ഷ്ഠി​യ്ക്ക​പ്പെ​ട്ട ഭവാന്‍ ഹോ​താ​വാ​ണ​ല്ലോ. ഹോ​താ​വ് = വി​ളി​യ്ക്കു​ന്ന​വൻ. ദേ​വ​ക​ളെ വി​ളി​പ്പാ​നാ​ണ​ല്ലോ, അങ്ങ​യെ പ്ര​തി​ഷ്ഠി​ച്ചി​രി​യ്ക്കു​ന്ന​ത്.

[5] നൈ​വെ​ച്ച–നൈ​നി​റ​ച്ച സ്രു​ക്കു​കൾ (ഒരു തരം കര​ണ്ടി​കൾ) വെച്ച. ബർ​ഹി​സ്സ് = ദർ​ഭ​പ്പു​ല്ല്; ബർ​ഹി​സ്സ് എന്ന അഗ്നി​യെ സൂ​ചി​പ്പി​ക്കു​ന്നു. ഇതി​ങ്കല്‍–ദർഭ വി​രി​പ്പില്‍. അമൃ​താ​ലോ​കം–അമൃ​തി​ന്നൊ​ത്ത നെ​യ്യി​ന്റെ, അഥവാ അമൃ​ത​ന്റെ (മര​ണ​ര​ഹി​ത​നായ ബർ​ഹി​സ്സ് എന്ന അഗ്നി​യു​ടെ) ദർശനം. സു​ധീ​ക​ളേ–സൽ​ബു​ദ്ധി​ക​ളായ ഋത്വി​ക്കു​ക​ളേ.

[6] സത്യം വളർ​ത്തും–സത്യാ(യജ്ഞാ)ഭി​വൃ​ദ്ധി​ക​ര​ങ്ങ​ളായ. ആൾ​പൂ​കാ​ദ്ദീ​പ്ര​ദ്വാ​ര​ങ്ങൾ–ജന​പ്ര​വേ​ശ​മി​ല്ലാ​ത്ത ഉജ്ജ്വ​ല​ദ്വാ​ര​ങ്ങൾ. യജി​ക്കുക = യജ്ഞം ചെ​യ്യുക.

[7] നക്തോ​ഷ​സ്സു​കൾ–നക്തം, ഉഷ​സ്സ് എന്ന രണ്ട് അഗ്നി​മൂർ​ത്തി​കൾ.

[8] സു​ജി​ഹ്വര്‍ = നല്ല (പ്രി​യ​സ​ത്യ​വാ​ദി​യായ) നാവ്, അല്ലെ​ങ്കില്‍ ജ്വാല, ഉള്ള​വര്‍. കവികൾ = മേ​ധാ​വി​കൾ. ഹോ​തൃ​ദൈ​വ്യര്‍ = ഹോ​താ​വെ​ന്നും ദൈ​വ്യ​നെ​ന്നും പേ​രു​ള്ള രണ്ട​ഗ്നി​കൾ. മഖം = യാഗം.

[9] ദർ​ഭ​മേല്‍ വന്നെ​ത്തുക–വന്നു ദർ​ഭ​വി​രി​പ്പില്‍ ഇരി​യ്ക്ക​ട്ടെ.

[10] ത്വ​ഷ്ടാ​വ്–ആ പേ​രി​ലു​ള്ള അഗ്നി. വി​ശ്വ​രൂ​പൻ–വി​വി​ധ​സ്വ​രു​പന്‍. ഏറെ–മറ്റു​ള്ള​വ​രെ നോ​ക്കു​ന്ന (അനു​ഗ്ര​ഹി​ക്കു​ന്ന)തി​നെ​ക്കാൾ അധികം.

[11] വന​സ്പ​തി–തന്നാ​മ​കാ​ഗ്നി. ദായകൻ–ഹവി​സ്സു​കൊ​ടു​ത്ത​വന്‍, യജ​മാ​നന്‍.

[12] സ്വാ​ഹാ​യ​ജ്ഞം–സ്വാഹ എന്ന അഗ്നി​യാൽ സം​പാ​ദി​ത​മായ യാഗം. യഷ്ട്യ​നി​കേ​ത​നേ = യജ​മാന്‍െറ ഗൃ​ഹ​ത്തില്‍വെ​ച്ച്.

സൂ​ക്തം 14.

മേ​ധാ​തി​ഥി ഋഷി; ഗാ​യ​ത്രി ഛന്ദ​സ്സ്; വി​ശ്വ​ദേ​വ​കൾ ദേവത.

ഈയെ​ല്ലാ​ദ്ദേ​വ​ക​ളു​മൊ​ത്ത​ഗ്നേ, സ്തു​തി​യു​മർ​ച്ച​യും
കൈ​ക്കൊ​ണ്ടു സോമം നു​ക​രാന്‍ വന്നെ​ത്തുക, യജി​യ്ക്ക നീ. 1
അഗ്നേ, നി​ന്നെ വി​ളി​യ്ക്കു​ന്നൂ, തവ കർ​മ്മ​ങ്ങ​ളും കവേ
വാ​ഴ്ത്തു​ന്നു മേ​ധാ​വി​ക​ളി;ങ്ങാ​ഗ​മി​യ്ക്ക, സദേ​വ​നാ​യ്. 2
ഇന്ദ്രന്‍, വായു, ഭഗൻ, മി​ത്രൻ, പുഷാവ,ഗ്നി ബൃ​ഹ​സ്പ​തി,
ആദി​ത്യ​ന്മാര്‍, മരു​ദ്വർ​ഗ്ഗം, യജി​യ്ക്കു​കി​വ​രെ​ബ്ഭ​വാന്‍., 3
ഇറ്റി​ച്ചു വെ​ച്ചി​രി​ക്കു​ന്നൂ നി​ങ്ങൾ​ക്കാ​യ്ച്ച​മ​സാ​ദി​യില്‍,
തൃ​പ്തി​യും മത്തു​മു​ള​വാ​ക്കു​ന്ന തേനായ സോ​മ​നീര്‍. 4
സ്തു​തി​യ്ക്കു​ന്നൂ സ്വ​ര​ക്ഷ​യ്ക്കു​വേ​ണ്ടി മേ​ധാ​ഢ്യ​ര​ങ്ങ​യെ,
മു​റ​യ്ക്കു ദർഭകൾ മു​റി​ച്ച,ണി​ചാർ​ത്തി, ഹവി​സ്സു​മാ​യ്. 5
പു​റ​ത്തു നെ​യ്യോ​ലു​മെവ നി​ന​യ്ക്കെ​പ്പൂ​ട്ടി​നി​ല്ക്കു​മോ
ആ നിൻ​വാ​ഹ​ങ്ങ​ളെ​ത്തി​യ്ക്ക, സോ​മ​പീ​തി​യ്ക്കു ദേവരെ! 6
സത്യം വളർ​ത്തു​മാ യാ​ജ്യ​ന്മാ​രെ​യും പത്നി​മാ​രെ​യും
കു​ടി​പ്പി​യ്ക്കുക തേ​നിൻ​പ​ങ്ക,ഗ്നേ, ശോ​ഭ​ന​ജി​ഹ്വ, നീ. 7
യജ്ഞാർ​ഹ​രും സ്തു​ത്യ​രു​മാ​മ​വര്‍ നിൻ​തി​രു​നാ​വി​നാൽ
കു​ടി​യ്ക്ക​ട്ടെ വഷ​ട്ക്കാ​ര​ത്തി​ങ്ക​ല​ഗ്നേ, മു​റ​യ്ക്കു തേന്‍! 8
ആവാ​ഹി​യ്ക്ക​ട്ടെ സൂ​ര്യ​ന്റെ രോ​ച​ന​ത്തി​ങ്കല്‍നി​ന്ന​വൻ,
ധീമാൻ ഹോ​താ​വു,ഷസ്സി​ങ്ക​ലു​ണ​രും സർ​വ​ദേ​വ​രെ. 9
കു​ടി​ച്ച​രുൾക സോ​മ​ത്തേ​ന​ഗ്നേ, വാ​യു​വു​മി​ന്ദ്ര​നും
മി​ത്ര​ന്റെ തേ​ജ​സ്സു​ക​ളു​മെ​പ്പേ​രു​മൊ​രു​മി​ച്ചു നീ! 10
മന്ത്ര​സ്ഥാ​പി​ത​ന​ങ്ങ​ഗ്നേ, ഹോ​താ​വ​ല്ലോ മഖ​ങ്ങ​ളില്‍;
അബ്ഭ​വാന്‍ നി​റ​വേ​റ്റീ​ടു​കീ, ഞങ്ങ​ളു​ടെ​യ​ധ്വ​രം! 11
രോ​ഹി​ദ​ശ്വാം​ഗ​ന​ക​ളെ​ദ്ദേവ, തേ​രി​ന്നു പൂ​ട്ടി നീ
കൊ​ണ്ടോ​ടു​മ​വ​യെ​ക്കൊ​ണ്ടി​ങ്ങെ​ത്തി​ച്ച​രുൾക, ദേവരെ! 12
കു​റി​പ്പു​കൾ: സൂ​ക്തം 14.

[1] അർച്ച = പൂജ.

[2] തവ കർ​മ്മ​ങ്ങ​ളും വാ​ഴ്ത്തു​ന്നു–അങ്ങ​യു​ടെ കർ​മ്മ​ങ്ങ​ളെ വാ​ഴ്ത്തു​ക​യും ചെ​യ്യു​ന്നു. ആഗ​മി​യ്ക്ക = വരിക. സദേവൻ = ദേ​ന്മാ​രോ​ടു​കൂ​ടി യവന്‍.

[3] അഗ്നി–മറെ​റാ​ര​ഗ്നി​യാ​ണി​ത്.

[4] ചമസം–ഒരു​ത​രം യജ്ഞ​പാ​ത്രം. തേനായ–തേന്‍പോ​ലെ മധു​ര​മായ.

[5] അണി​ചാർ​ത്തി = ആഭ​ര​ണ​മ​ണി​ഞ്ഞ്.

[6] പു​റ​ത്തു നെ​യ്യോ​ലും–നെ​യ്യൊ​ലി​യ്ക്കു​ന്നു​ണ്ടെ​ന്നു തോ​ന്ന​ത്ത​ക്ക​വ​ണ്ണം സ്നി​ഗ്ധ​മായ പൃ​ഷ്ഠം ഉള്ള​വര്‍. വി​ചാ​രി​ച്ചാല്‍ക്ക​ഴി​ഞ്ഞു, സ്വ​യം​ബ​ദ്ധ​രാ​യി നി​ന്നു കൊ​ള്ളും. വാ​ഹ​ങ്ങൾ = അശ്വ​ങ്ങൾ. സോ​മ​പീ​തി = സോ​മ​പാ​നം.

[7] യാ​ജ്യ​ന്മാർ = യജ​നീ​യര്‍ (ദേ​വ​ന്മാര്‍). തേ​നിന്‍പ​ങ്ക്–തേന്‍പോ​ലെ​യു​ള്ള സോ​മ​നീ​രിന്‍െറ അം​ശ​ങ്ങൾ. (ഇന്ന ദേ​വ​ന്ന് ഇത്ര സോ​മ​നീർ എന്നു വ്യ​വ​സ്ഥ​യു​ണ്ട്.) ശോ​ഭ​ന​ജി​ഹ്വ = നല്ല നാവ് (ജ്വാല) ഉള്ള​വ​നേ.

[8] ദേ​വ​ന്മാ​രു​ടെ മുഖം അഗ്നി​യ​ത്രേ. മു​റ​യ്ക്കു = ക്ര​മാ​നു​സാ​രേണ. വഷ​ട്ക​ര​ത്തി​ങ്കല്‍–ഹവി​രർ​പ്പ​ണ​സ​മ​യ​ത്ത്.

[9] രോചനം = പ്ര​കാ​ശ​മ​ണ്ഡ​ലം. അവന്‍–അഗ്നി. സർ​വ​ദേ​വ​രെ = എല്ല​ദ്ദേ​വ​ക​ളെ​യും.

[10] തേ​ജ​സ്സു​കൾ–മൂർ​ത്തി​ഭേ​ദ​ങ്ങൾ.

[11] മന്ത്ര​സ്ഥാ​പി​തൻ = മന്ത്ര​ങ്ങൾ ജപി​ച്ചു പ്ര​തി​ഷ്ഠി​യ്ക്ക​പ്പെ​ട്ട​വന്‍. അങ്ങ് ഭവാന്‍. അധ്വ​രം = യാഗം.

[12] രോ​ഹി​ദ​ശ്വാം​ഗ​ന​കൾ = രോ​ഹി​ത്തു​കൾ എന്നു പേരായ പെണ്‍കു​തി​ര​കൾ. കൊ​ണ്ടോ​ടും–തേർ​വ​ഹി​ച്ചു പാ​യു​ന്ന.

സൂ​ക്തം 15.

ഋഷി​ച്ച​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; ഋതു​ക്കൾ ദേവത.

കു​ടി​യ്ക്കു​കി​ന്ദ്ര, നീ സോ​മ​മൃ​തു​വോ​ടൊ​ത്തു തൃ​പ്തി​ദം:
നിൻ​വ​യ​റ​റില്‍ക്ക​ട​ക്ക​ട്ടേ, തന്നി​കേ​ത​ന​മീ രസം! 1
ഋതു​വോ​ടൊ​ത്തു പോ​ത്ര​ത്തില്‍നി​ന്നു സേ​വി​പ്പിന,ധ്വരം
ശു​ദ്ധീ​ക​രി​പ്പിന്‍: ശു​ഭ​ദ​ര​ല്ലോ നി​ങ്ങൾ മരു​ത്തു​കൾ! 2
വർ​ണ്ണി​യ്ക്കു​കെ​ങ്ങൾ​തൻ യജ്ഞ,മൃ​തു​വൊ​ത്തു കു​ടി​യ്ക്ക, നീ:
രത്ന​ങ്ങൾ നല്കു​വോ​ന​ല്ലോ, ത്വ​ഷ്ടാ​വേ, സ്ത്രീ​സ​മേത, നീ! 3
വരു​ത്തി​ദ്ദേ​വ​ക​ളെ മൂ​ന്നി​ട​ങ്ങ​ളി​ലി​രു​ത്തി നീ
അലം​ക​രി​യ്ക്കു​കി​ങ്ങ​ഗ്നേ; കു​ടി​യ്ക്കു​കൃ,തു​വൊ​ത്തു നീ! 4
ബ്രാ​ഹ്മ​ണാ​ച്ഛം​സി​സ​മ്പ​ത്തില്‍നി​ന്നൃ​തു​ക്ക​ളൊ​ടൊ​പ്പ​മേ
സോമം കു​ടി​യ്ക്ക, നീ​യി​ന്ദ്ര: മി​ത്ര​ര​ല്ലോ നി​ന​ക്ക​വര്‍. 5
മി​ത്രാ​വ​രു​ണ​രേ, നി​ങ്ങൾ കൈ​ക്കൊ​ണ്ട,തു​സ​മേ​ത​രാ​യ്
ശ്രീ​മ​ദ​ക്ഷ​യ്യ​യ​ജ്ഞ​ത്തില്‍പ്പെ​രു​മാ​റാ​വു നീളവേ! 6
ദ്ര​വ്യോൽ​ക്കർ ചത​ക​ല്ലേ​ന്തി, ദ്ര​വി​ണോ​ദ​സ്സു​ദേ​വ​നെ
സ്തു​തി​യ്ക്കു​ന്നു​ണ്ട​ധ്വ​ര​ത്തില്‍, യജ്ഞ​ങ്ങ​ളി​ലു​മ​ങ്ങ​നെ. 7
തര​ട്ടേ, ദ്ര​വി​ണോ​ദ​സ്സു കേൾ​വി​പ്പെ​ട്ട ധന​ങ്ങ​ളെ:
ദേ​വ​ന്മാ​രില്‍സ്സ​മർ​പ്പി​യ്ക്കാ​മ​ല്ലോ, പേർ​ത്തും നമു​ക്കവ! 8
ദ്ര​വി​ണോ​ദ​സ്സു നേ​ഷ്ട​ത്തില്‍നി​ന്നൃ​തു​ക്ക​ളോ​ടൊ​പ്പ​മേ
നീര്‍ കു​ടി​പ്പ​തി​നി​ച്ഛി​പ്പൂ; ചെ​ന്നു, ഹോ​മി​ച്ചു, പോ​രു​വിൻ. 9
ഞങ്ങൾ നാ​ലാ​മ​തു​മൃ​തു​യു​ക്ത​നാം തി​രു​മേ​നി​യെ
യജി​പ്പൂ, ദ്ര​വി​ണോ​ദ​സ്സേ ഞങ്ങൾ​ക്കേ​കേ​ണ​മേ: ഭവാൻ! 10
ശു​ദ്ധ​കർ​മ്മാ​ക്ക​ളാ​മ​ശ്വി​മാ​രേ, ദീ​പ്താ​ഗ്നി​യു​ക്ത​രേ,
യജ്ഞ​സാ​ധ​ക​രാം നി​ങ്ങൾ കു​ടി​പ്പി​നൃ​തു​വൊ​ത്തു തേന്‍! 11
ഗാർ​ഹ​പ​ത്യർ​ത്തു​യു​ത​നാ​യ് മഖം സാ​ധി​പ്പ​വൻ ഭവാൻ
യജി​യ്ക്ക, ദേ​വ​രെ​ദ്ദേ​വോ​ന്മു​ഖ​ന്നാ​യി, പ്ഫ​ല​പ്രദ! 12
കു​റി​പ്പു​കൾ: സൂ​ക്തം 15.

[1] തന്നി​കേ​ത​നം = അതാ​കു​ന്ന (വയ​റാ​കു​ന്ന) പാർ​പ്പി​ട​ത്തോ​ടു​കൂ​ടി​യ​ത്. അങ്ങ​യു​ടെ വയ​റ​റി​ലാ​ണ്, സോ​മ​ര​സ​ത്തി​ന്റെ നി​വാ​സം!

[2] പോ​ത്രം–പോ​താ​വ് എന്ന ഋത്വി​ക്കി​ന്റെ പാ​ത്രം. സേ​വി​പ്പിൻ–സോമം കു​ടി​യ്ക്കു​വിന്‍.

[3] സ്ത്രീ​സ​മേത = സ്ത്രീ(പത്നി)യോ​ടു​കൂ​ടി​യ​വ​നേ. കു​ടി​യ്ക്ക–സോ​മ​നീര്‍.

[4] മൂ​ന്നി​ട​ങ്ങ​ളില്‍–സവ​ന​ത്ര​യ​സ്ഥാ​ന​ങ്ങ​ളില്‍. അലം​ക​രി​യ്ക്കുക–ദേ​വ​ക​ളെ പണ്ട​മ​ണി​യി​ച്ചാ​ലും.

[5] ബ്രാ​ഹ്മ​ണാ​ച്ഛം​സി​സ​മ്പ​ത്ത്–ബ്രാ​ഹ്മ​ണാ​ച്ഛം​സി എന്ന ഋത്വി​ക്കിന്‍െറ മു​തല്‍, പാ​ത്രം. അവര്‍–ഋതു​ക്കൾ.

[6] കൈ​ക്കൊ​ണ്ട്–യജ്ഞ​ത്തെ സ്വീ​ക​രി​ച്ച്. ശ്രീ​മ​ദ​ക്ഷ​യ്യ​യ​ജ്ഞം = ശ്രീ​മ​ത്തും (സമൃ​ദ്ധ​വും) അക്ഷ​യ്യ​വും (നി​ങ്ങ​ളു​ടെ സാ​ന്നി​ധ്യം​മൂ​ലം ശത്രു​ക്കൾ​ക്കു നശി​പ്പി​യ്ക്കാ​വ​ത​ല്പാ​ത്ത​തും) ആയ യജ്ഞം.

[7] ദ്ര​വ്യോല്‍ക്കര്‍–ധന​കാ​മ​രായ ഋത്വി​ക്കു​കൾ. ചത​ക​ല്ല്–നീര്‍ പി​ഴി​യാൻ സോമലത ചമ​യ്ക്കു​ന്ന അമ്മി​ക്കുഴ. ദ്ര​വി​ണോ​ദ​സ്സു​ദേ​വ​നെ–ദ്ര​വി​ണോ​ദ​സ്സ് (ധന​ദാ​താ​വ്) എന്ന അഗ്നി​ദേ​വ​നെ. അധ്വ​രം–അഗ്നി​ഷ്ടോ​മ​വും മറ്റും. യജ്ഞ​ങ്ങൾ–ഉക്ഥ്യ​വും മറ്റും.

[9] ഋത്വി​ക്കു​ക​ളോ​ട്: നേ​ഷ്ടം–നേ​ഷ്ടാ​വ് എന്ന ഋത്വി​ക്കിന്‍െറ പാ​ത്രം. പോ​രു​വിൻ–ഹോ​മി​ച്ച​തി​ന്നു​ശേ​ഷം അവിടെ നി​ല്ക്കു​രു​ത്: അവര്‍ സോമം കു​ടി​ച്ചു കൊ​ള്ള​ട്ടെ.

[10] ഋതു​യു​ക്ത​നാം തി​രു​മേ​നി​യെ–ഋതു​ക്ക​ളോ​ടു​കൂ​ടിയ അങ്ങ​യെ; അങ്ങ​യെ​യും ഋതു​ക്ക​ളെ​യും. ഏകേ​ണ​മേ–ധനം തരേ​ണ​മേ.

[11] ദീ​പ്താ​ഗ്നി​യു​ക്ത​രേ–ഉജ്ജ്വ​ല​രായ ആഹ​വ​നീ​യാ​ദ്യ​ഗ്നി​ക​ളോ​ടു​കൂ​ടി​യ​വ​രേ. ഋതു–ഋതു​ദേ​വത. തേൻ–മധു​ര​സോ​മ​ര​സം.

[12] ഗാർ​ഹ​പ​ത്യർ​ത്തു​യു​ത​നാ​യ്–അഗ്നി​യു​ടെ​ത​ന്നെ രൂ​പ​മായ ഗാർ​ഹ​പ​ത്യ(ഗൃ​ഹ​പ​തി)നോടും ഋതു​ദേ​വ​ത​യോ​ടും​കൂ​ടി. ദേ​വോ​ന്മു​ഖ​ന്നാ​യി–ദേ​വ​ക​ളെ (ദേ​വ​പ്രീ​തി​യെ) കാ​മി​യ്ക്കു​ന്ന യജ​മാ​ന​ന്നു​വേ​ണ്ടി.

സൂ​ക്തം 16.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; ഇന്ദ്രൻ ദേവത.

എത്തി​യ്ക്ക, സോമം നു​ക​രാൻ വൃ​ഷാ​വാം നി​ന്നെ വാ​ജി​കൾ:
ഇന്ദ്ര, നി​ന്നെ പ്ര​കാ​ശി​പ്പി​യ്ക്ക​ട്ടേ, സൂ​ര്യ​സ​മ​പ്ര​ഭര്‍! 1
ഈ നൈ​പ്പൊ​രി​യ​വി​ല്ക്കാ​യി​ട്ടി​ങ്ങ​ണ​യ്ക്ക​ട്ടെ ചാരവേ,
പാരം സു​ഖ​ദ​മാം പള്ളി​ത്തേ​രി​ലി​ന്ദ്ര​നെ വാ​ജി​കൾ! 2
ഉഷ​സ്സി​ലി​ന്ദ്ര​നെ, മഖം നട​ക്കു​മ​ള​വി​ന്ദ്ര​നെ,
വി​ളി​പ്പൂ, ഞങ്ങ​ളൊ​ടു​വിൽ​സ്സോ​മ​പാ​ന​ത്തി​നി​ന്ദ്ര​നെ. 3
സോ​മ​ത്തി​ന്നി​ങ്ങ​ണ​ഞ്ഞാ​ലും, സട ചേർ​ന്ന ഹയ​ങ്ങ​ളാല്‍:
പി​ഴി​ഞ്ഞു​വെ​ച്ചി​ന്ദ്ര, വി​ളി​ച്ചീ​ടു​ന്നൂ ഞങ്ങ​ള​ങ്ങ​യെ. 4
വരികീ, ഞങ്ങൾ​തന്‍ സ്തോ​ത്ര​ത്തി​ന്നി;താ കർ​മ്മ​സോ​മ​നീര്‍;
ഇന്ദ്ര, ഗൌ​ര​മൃ​ഗം​പോ​ലേ ദാഹം പൂ​ണ്ടു കു​ടി​യ്ക്ക നീ! 5
ഇതാ, യജ്ഞ​ത്തില്‍ വള​രെ​പ്പി​ഴി​ഞ്ഞ കു​ളിർ​സോ​മ​നീർ
അതെ​ടു​ത്തു കു​ടി​ച്ചാ​ലും, ഭവാ​നി​ന്ദ്ര, ബല​ത്തി​നാ​യ്! 6
ഉള്ളില്‍ത്ത​ട്ടി​സ്സു​ഖി​പ്പി​യ്ക്ക നി​ന്നെ​യി​സ്തോ​ത്ര​മ​ഗ്ര്യ​മാ​യ്;
പി​ല്പാ​ടു നീ, കു​ടി​ച്ചാ​ലും പി​ഴി​യ​പ്പെ​ട്ട സോ​മ​നീര്‍. 7
പോ​ന്നെ​ഴു​ന്ന​ള്ളു​മേ സോ​മ​സ​വ​ന​ങ്ങ​ളി​ലൊ​ക്ക​യും,
നീര്‍ കു​ടി​ച്ചു മദം​കൊൾ​വാ​നി​ന്ദ്രന്‍, വൃ​ത്ര​നി​ഷൂ​ദ​നൻ! 8
ആ നി​യ്യീ ഞങ്ങൾ​തൻ കാമം ഗവാ​ശ്വ​ത്താല്‍ശ്ശ​ത​ക്ര​തോ,
പൂ​രി​പ്പി​യ്ക്ക; പു​ക​ഴ്ത്തു​ന്നൂ ധ്യാ​ന​മാർ​ന്നെ​ങ്ങ​ള​ങ്ങ​യെ! 9
കു​റി​പ്പു​കൾ: സൂ​ക്തം 16.

[1] എത്തി​യ്ക്ക–കൊ​ണ്ടു​വ​ര​ട്ടെ. വാ​ജി​കൾ–അങ്ങ​യു​ടെ അശ്വ​ങ്ങൾ. പ്ര​കാ​ശി​പ്പി​യ്ക്കുക–മന്ത്ര​ങ്ങൾ​കൊ​ണ്ടു വെ​ളി​പ്പെ​ടു​ത്തുക. സൂ​ര്യ​സ​മ​പ്ര​ഭർ–സൂ​ര്യ​ന്നൊ​ത്ത പ്ര​കാ​ശ​മു​ള്ള ഋത്വി​ക്കു​കൾ.

[2] ഈ നൈ​പ്പൊ​രി​യ​വി​ല്ക്കാ​യി–ഈ (ചു​ണ്ടി​ക്കാ​ട്ടു​ക​യാ​ണ്) നെ​യ്യില്‍ നനച്ച പൊ​രി​യ​വില്‍ ഭു​ജി​പ്പാൻ.

[4] സട ചേർ​ന്ന ഹയ​ങ്ങ​ളാല്‍–കു​ഞ്ചി​രോ​മ​മു​ള്ള കു​തി​ര​കൾ വലി​യ്ക്കു​ന്ന തേ​രില്‍.

[5] കർ​മ്മ​സോ​മ​നീര്‍–കർ​മ്മ​ത്തി​ന്നു​വെ​ച്ചു സോ​മ​ര​സം. ഇതാ–ഹസ്ത​നിർ​ദ്ദേ​ശം. ഗൌ​ര​മൃ​ഗം = ഗൌ​ര​മെ​ന്ന മൃഗം. ദാഹം പൂ​ണ്ടു കടി​യ്ക്ക–ദാ​ഹ​മു​ള്ള​പ്പോൾ പാനം ഏറെ പ്രീ​തി​ക​ര​മാ​കു​മ​ല്ലോ.

[7] അഗ്ര്യ​മാ​യ്–മി​ക​ച്ച​താ​യി​ച്ച​മ​ഞ്ഞ്.

[9] കാമം = അഭി​ലാ​ഷം. ഗവാ​ശ്വ​ത്താല്‍–ഗോ​ക്ക​ളേ​യും കു​തി​ര​ക​ളേ​യും തന്ന്. പൂ​രി​പ്പി​യ്ക്ക–നി​റ​വേ​റ്റി​യാ​ലും.

സൂ​ക്തം 17.

മേ​ധാ​തി​ഥി ഋഷി; ഗാ​യ​ത്രി​യും പാ​ദ​നി​ച്യ​ത്തും ഛന്ദ​സ്സ്; ഇന്ദ്രാ​വ​രു​ണ​ന്മാര്‍ ദേവത.

ഇന്ദ്രാ​വ​രു​ണ​രാ​കു​ന്ന സമ്രാ​ട്ടു​ക​ളില്‍നി​ന്നു ഞാന്‍
നേ​രു​ന്നേൻ രക്ഷ;–യതി​നാല്‍സ്സു​ഖം നല്ക, നമു​ക്ക​വര്‍! 1
രക്ഷി​പ്പ​തി​ന്നാ​യെ​ന്നെ​പ്പോ​ലു​ള്ള വി​പ്രന്‍ വി​ളി​യ്ക്കു​കില്‍
അങ്ങെ​ഴു​ന്ന​ള്ള​വോ​ര​ല്ലോ നി​ങ്ങൾ, മാ​നു​ഷ​പാ​ല​കര്‍. 2
വേ​ണ്ട​പ്പോ​ളൊ​ക്കെ വേ​ണ്ടോ​ള​മി​ന്ദ്രാ​വ​രു​ണ​രേ, ധനം
തരു​വിൻ: താ​മ​സി​യ്ക്കൊ​ല്ലെ​ന്നർ​ത്ഥി​പ്പൂ ഞങ്ങൾ നി​ങ്ങ​ളില്‍! 3
കർ​മ്മ​ത്തില്‍ക്കൂ​ട്ടു​നീര്‍പോ​ലെ​യ​ല്ലോ, സു​മ​തി​ഗാ​ഥ​യും;
അന്ന​ദാ​താ​ക്ക​ളിൽ ശ്രേ​ഷ്ഠ​രാ​ക്കി​വെ​യ്ക്കു​വി​നെ​ങ്ങ​ളെ! 4
ഇന്ദ്ര​നോ​രാ​യി​ര​ത്തോ​തില്‍ദ്ദാ​നം ചെ​യ്വോ​രി​ല​ഗ്രി​മൻ;
സ്തു​ത്യ​ന​ല്ലോ, വരു​ണ​നും പ്ര​ശം​സാ​യോ​ഗ്യ​രില്‍ത്തു​ലോം! 5
അവര്‍ കല്പി​ച്ചു​ര​ക്ഷി​ച്ചാല്‍ നേടാം, കരു​തി​വെ​ച്ചി​ടാം;
എന്നാ​ല​തില്‍ക്ക​വി​ഞ്ഞും സ്വ​ത്തെ​ങ്ങൾ​ക്കു​ണ്ടാ​യ് വരേ​ണ​മേ! 6
ഇന്ദ്രാ​വ​രു​ണ​രേ, നാ​നാ​ധ​ന​ങ്ങൾ​ക്കാ​യി നി​ങ്ങ​ളെ
വി​ളി​ച്ചീ​ടു​ന്നു ഞാൻ; നന്നാ​യ് വി​ജ​യി​പ്പി​പ്പി​നെ​ങ്ങ​ളെ!7
ഇന്ദ്രാ​വ​രു​ണ​രേ, ഞങ്ങൾ​ക്കു​ള്ളിൽ​സ്സേ​വേ​ച്ഛ തോ​ന്ന​വേ,
നി​ങ്ങൾ ചി​ക്കെ​ന്നു ചി​ക്കെ​ന്നു സു​ഖ​മെ​ങ്ങും തരേ​ണ​മേ! 8
ഇന്ദ്രാ​വ​രു​ണ​രേ, രണ്ടു​പേ​രെ​യും ഞാന്‍ വി​ളി​പ്പ​തും,
ഒപ്പം വാ​ഴ്ത്തു​വ​തും സു​ഷ്ഠു​സ്തു​തി​യാ​യ്പ്പു​ല്ക, നി​ങ്ങ​ളെ! 9
കു​റി​പ്പു​കൾ: സൂ​ക്തം 17.

[2] വി​പ്രന്‍–ഋത്വി​ക്ക്.

[3] നി​ങ്ങ​ളില്‍–നി​ങ്ങ​ളു​ടെ അടു​ക്കല്‍. അർ​ത്ഥി​പ്പൂ = പ്രാർ​ത്ഥി​യ്ക്കു​ന്നു.

[4] കൂ​ട്ട​നീര്‍–വെ​ള്ള​വും മറ്റും ചേർ​ത്ത സോ​മ​ര​സം; ഇതു​പോ​ലെ, നാ​നാ​ഗു​ണ​സ​മേ​ത​മാ​യി​രി​യ്ക്കും, സു​മ​തി​ഗാ​ഥ​യും (സജ്ജ​ന​കൃ​ത​മായ സ്തു​തി​യും). നി​ങ്ങൾ ഇതു രണ്ടും സ്വീ​ക​രി​ച്ചു, ഞങ്ങ​ളെ മി​ക​ച്ച അന്ന​ദാ​താ​ക്ക​ളാ​ക്കി​ത്തീർ​ക്കു​വിന്‍; വളരെ അന്ന​ദാ​നം നട​ത്താന്‍ വേ​ണ്ടു​ന്ന ധനം ഞങ്ങൾ​ക്കു തരു​വിൻ.

[5] അഗ്രി​മൻ = മു​മ്പന്‍. പ്ര​ശം​സാ​യോ​ഗ്യ​രില്‍–പ്ര​ശം​സ​നീ​യ​രില്‍വെ​ച്ച്.

[6] നേടാം–ധനം സമ്പാ​ദി​യ്ക്കാം. കരു​തി​വെ​ച്ചി​ടാം–അനു​ഭ​വി​ച്ചു ശേ​ഷി​ച്ച​തു നി​ധി​യാ​ക്കി​വെ​യ്ക്കാം.

[8] സേ​വേ​ച്ഛ തോ​ന്ന​വേ–നി​ങ്ങ​ളെ സേ​വി​പ്പാൻ താല്‍പ​ര്യ​മു​ണ്ടാ​കു​മ്പേ​ാൾ.

[9] രണ്ടു​പേ​രെ​യും–നി​ങ്ങ​ളി​രു​വ​രെ​യും.

സൂ​ക്തം 18.

മേ​ധാ​തി​ഥി ഋഷി; ഗാ​യ​ത്രി ഛന്ദ​സ്സ്; ബ്ര​ഹ്മ​ണ​സ്പ​ത്യാ​ദി​കൾ ദേ​വ​ത​കൾ.

കീർ​ത്തി​മാ​നാ​ക്കു​കി,സ്സോ​മ​കർ​മ്മി​യെ ബ്ര​ഹ്മ​ണ​സ്പ​തേ,
ഉശി​ക്കിൻ പു​ത്ര​നാം കക്ഷീ​വാ​നെ​യെ​ന്ന​വി​ധം ഭവാന്‍! 1
എവനോ ധനി, രോ​ഗ​ഘ്നന്‍, ലബ്ധാർ​ത്ഥൻ, പു​ഷ്ടി​വർ​ദ്ധ​നൻ;
ക്ഷി​പ്ര​കർ​ത്താ​വ​വന്‍ കൈ​ക്കൊ​ണ്ട​രു​ളീ​ട​ട്ടെ നമ്മ​ളെ!2
ആരാ​നും വന്നു, നോ​വും​മാ​റ​ധി​ക്ഷേ​പി​പ്പ​തെ​ങ്ങ​ളില്‍
തട്ടാ​ത്ത​വ​ണ്ണം രക്ഷി​യ്ക്കു​കെ,ങ്ങളെ ബ്ര​ഹ്മ​ണ​സ്പ​തേ!3
എതു മർ​ത്ത്യ​നെ​യാ​ണി​ന്ദ്രൻ, ബ്ര​ഹ്മ​ണ​സ്പ​തി, സോ​മ​നും
വള​ത്തി​പ്പോ​രു​വത,വന്‍ തന്നെ വീ​ര​ന​ന​ത്യ​യൻ! 4
ആ മർ​ത്ത്യ​നെ​ബ്ഭ​വാ​നി,ന്ദ്രൻ, ദേവി ദക്ഷിണ, സോ​മ​നും
പാ​പ​ത്തില്‍നി​ന്നു രക്ഷി​യ്ക്ക​വേ​ണ​മേ ബ്ര​ഹ്മ​ണ​സ്പ​തേ!5
കാ​മ്യ​നാ,ശ്ച​ര്യ​കൃ​ത്തി,ന്ദ്ര​ന്നി​ഷ്ട​നാം സദ​സ​സ്പ​തി,
ധന​ദാ​താ​വു​പാ​സി​യ്ക്കു​മെ​നി​യ്ക്കേ​ക​ട്ടെ മേധയെ! 6
ആരെ​ക്കൂ​ടാ​തെ സാ​ധി​യ്ക്കാ യജ്ഞം വി​ജ്ഞ​ന്നു​പോ​ലു​മേ,
ചേർ​ന്നു​നി​ല്ക്കു​ന്നു കർ​മ്മ​ത്തി​ലെ​ല്ലാ​മ​സ്സ​ദ​സ​സ്പ​തി!7
ഉടൻ സമൃ​ദ്ധ​നാ​ക്കു​ന്നൂ; ഹവി​ഷ്കാ​ര​നെ​യി​ങ്ങ​വൻ;
യജ്ഞം നന്നാ​യ് നട​ത്തു​ന്നൂ; സ്തു​തി ചെ​ല്ലു​ന്നു ദേ​വ​രില്‍! 8
കണ്ടേൻ നരാ​ശം​സ​നെ ഞാനേ,ററവും ധാർ​ഷ്ട്യ​ശാ​ലി​യെ,
തുലോം പ്ര​ഖ്യാ​ത​നെ, ദ്യോ​വി​ന്നൊ​ത്ത തേ​ജ​സ്സ​മേ​ത​നെ! 9
കു​റി​പ്പു​കൾ: സൂ​ക്തം 18.

[1] സോ​മ​കർ​മ്മി–സോ​മ​നീ​രൊ​രു​ക്കി​യ​വന്‍, യജ​മാ​നന്‍. ബ്ര​ഹ്മ​ണ​സ്പ​തി–ഒരു ദേ​വന്‍െറ പേര്‍. കക്ഷി​വാ​നെ​ന്ന ഋഷി​യ​ത്രേ, യജ്വാ​ക്ക​ളില്‍വെ​ച്ചു കീർ​ത്തി​മാൻ. ഉശി​ക്ക്–അച്ഛന്‍െറ പേർ.

[2] ധനി = ധന​വാന്‍. ലബ്ധാർ​ത്ഥൻ = ധനം ലഭി​ച്ച​വന്‍. ക്ഷി​പ്ര​കർ​ത്താ​വ് = വേ​ഗ​ത്തില്‍ ചെ​യ്യു​ന്ന​വന്‍, ഫലം നല്കു​ന്ന​വൻ. നമ്മ​ളെ കൈ​ക്കൊ​ണ്ട​രു​ളീ​ട​ട്ടെ = അനു​ഗ്ര​ഹി​യ്ക്ക​ട്ടെ. അവൻ ബ്ര​ഹ്മ​ണ​സ്പ​തി.

[3] നോ​വും​മാ​റ് = വേദന തോ​ന്ന​ത്ത​ക്ക​വ​ണ്ണം.

[4] അന​ത്യ​യന്‍–അത്യ​യം (നാശം) ഇല്ലാ​ത്ത​വന്‍.

[5] ആ മർ​ത്ത്യ​നെ–കർ​മ്മ​മ​നു​ഷ്ഠി​യ്ക്കു​ന്ന​വ​നെ.

[6] കാമ്യൻ-​സ്പൃഹണീയന്‍. ആശ്ച​ര്യ​കൃ​ത്ത് = വി​സ്മ​യ​ക​രന്‍. ഇഷ്ടൻ = സ്നേ​ഹി​തന്‍. മേധ = ആശു​ഗ്ര​ഹ​ണ​ബു​ദ്ധി. ഒരു ദേ​വന്‍െറ പേ​രാ​ണ്, സദ​സ​സ്പ​തി.

[7] സർ​വ​കർ​മ്മ​വ്യാ​പി​യാ​ണ്, സദ​സ​സ്പ​തി.

[8] ഉടന്‍–അനു​ഷ്ഠാ​നാ​വ​സാ​ന​ത്തില്‍ത്ത​ന്നെ. ഹവിഷ്കാരന്‍-​ഹവിസ്സുണ്ടാക്കിയവന്‍, യജ​മാ​നന്‍. സ്തു​തി ചെ​ല്ലു​ന്നു ദേ​വ​രില്‍–നമ്മു​ടെ സ്തു​തി സദ​സ്പ​തി​മു​ഖേന ദേ​വ​ന്മാ​രെ പ്രാ​പി​യ്ക്കു​ന്നു.

[9] നരാ​ശം​സന്‍–ഒരു ദേ​വന്‍െറ പേര്‍. ധാർ​ഷ്ട്യ​ശാ​ലി = പ്ര​ഗ​ല്ഭന്‍. ദ്യോ​വ് = സ്വർ​ഗ്ഗം. തേ​ജ​സ്സ​മേ​തൻ = തേ​ജ​സ്സോ​ടു​കൂ​ടി​യ​വന്‍. ദ്വി​തീ​യാ​ന്ത​പ​ദ​ങ്ങ​ളെ​ല്ലാം നരാ​ശം​സന്‍െറ വി​ശേ​ഷ​ണ​ങ്ങൾ. കണ്ടേന്‍–ഞാന്‍ ശാ​സ്ത്ര​ദൃ​ഷ്ട്യാ ദർ​ശി​ച്ചു.

സൂ​ക്തം 19.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; അഗ്നി​മ​രു​ത്തു​ക്കൾ ദേ​വ​ത​കൾ.

വി​ളി​ക്കു​മ​ല്ലോ, സദ്യാ​ഗേ സോ​മ​പാ​ന​ത്തി​ന​ങ്ങ​യെ;
അതി​നാല്‍ വരി​കി​ങ്ങ​ഗ്നേ, മരു​ദ​ന്വി​ത​നാ​യ്ബ്ഭ​വാൻ! 1
മഹാന്‍ നിന്‍ ക്ര​തു​വിൻ​മീ​തേ ദേ​വ​നി​ല്ലി,ല്ല മർ​ത്ത്യ​നും;
അഗ്നേ, മരു​ത്തു​ക​ളൊ​ടൊ​ത്തി​ങ്ങെ​ഴു​ന്ന​ള്ളി​ടേ​ണ​മേ! 2
എവർ വന്മഴ പെ​യ്യി​പ്പോ​രു,പകാ​രി​ക​ളേ​വ​രും,
അത്തേ​ജ​സ്വി​മ​രു​ത്തു​ക്ക​ളൊ​ത്ത​ഗ്നേ, വരി​കി​ങ്ങു നീ! 3
എവര്‍ ദു​ദ്ധർ​ഷ​രോ​ജ​സ്സാ​ലു​ഗ്രര്‍ വെ​ള്ളം വഹി​പ്പ​വർ,
ആ മരു​ത്തു​ക്ക​ളോ​ടൊ​ന്നി​ച്ച​ഗ്നേ, വന്നെ​ത്തു​കി​ങ്ങു നീ! 4
എവര്‍ സദ്വി​ത്തർ ഘോ​രാം​ഗര്‍ ശത്രു​ഭ​ക്ഷ​കര്‍ ശോ​ഭ​നര്‍,
ആ മരു​ത്തു​ക്ക​ളോ​ടൊ​ന്നി​ച്ചു​ഗ്നേ, വന്നെ​ത്തു​കി​ങ്ങു നീ! 5
എവര്‍ സൂ​ര്യോ​പ​രി വി​ള​ങ്ങു​ന്ന വി​ണ്ണി​ലി​രി​പ്പി​തോ,
ആദ്ദീ​പ്ത​രാം മരു​ത്തു​ക്ക​ളൊ​ത്ത​ഗ്നേ, വരി​കി​ങ്ങു നീ! 6
തകർ​ക്കു​മെ​വര്‍ മേ​ഘ​ത്തെ,ക്ക​ല​ക്കു​മ​ല​യാ​ഴി​യെ,
ആ മരു​ത്തു​ക്ക​ളോ​ടൊ​ന്നി​ച്ച​ഗ്നേ, വന്നെ​ത്തു​കി​ങ്ങു നീ! 7
പര​ക്കും, കതി​രൊ​ത്ത​വര്‍; കല​ക്കും, സി​ന്ധു​വെ​ബ്ബ​ലാല്‍
ആ മരു​ത്തു​ക്ക​ളോ​ടൊ​ന്നി​ച്ച​ഗ്നേ, വന്നെ​ത്തു​കി​ങ്ങു നീ! 8
മു​ന്നേ​പ്പോ​ലെ കു​ടി​പ്പാൻ തേ വെ​യ്ക്കു​ന്നേൻ സോ​മ​നീര്‍മ​ധു;
മരു​ത്തു​ക്ക​ളൊ​ടും​കൂ​ടി​യ​ഗ്നേ, വന്നെ​ത്തു​കി​ങ്ങു നീ! 9
കു​റി​പ്പു​കൾ: സൂ​ക്തം 19.

[1] സദ്യാ​ഗേ = നല്ല (കു​റ​വൊ​ന്നു​മി​ല്ലാ​ത്ത) യാ​ഗ​ത്തില്‍. വി​ളി​യ്ക്കു​മ​ല്ലോ–അനു​ഷ്ഠാ​താ​ക്കൾ വി​ളി​യ്ക്കുക പതി​വാ​ണ്; ഞങ്ങ​ളും വി​ളി​യ്ക്കു​ന്നു. മരു​ദ​ന്വി​തന്‍ = മരു​ത്തു​ക്ക​ളോ​ടു​കൂ​ടി​യ​വന്‍.

[2] മഹാ​നായ അങ്ങ​യ്ക്കു​ള്ള യാ​ഗ​ത്തില്‍ പൂ​ജി​യ്ക്ക​പ്പെ​ടു​ന്ന ദേ​വ​നും അത​നു​ഷ്ഠി​യ്ക്കു​ന്ന മനു​ഷ്യ​നും​ത​ന്നെ ഉല്‍ക്കൃ​ഷ്ടർ.

[4] ഓജ​സ്സ് = ബലം.

[5] സദ്വി​ത്തര്‍ = നല്ല (വി​ശു​ദ്ധ) ധന​മു​ള്ള​വര്‍. ശത്രു​ഭ​ക്ഷ​കര്‍ = ശത്രു​ക്ക​ളെ വി​ഴു​ങ്ങു(നശി​പ്പി​യ്ക്കു)ന്ന​വര്‍.

[7] തകർ​ക്കും–ചി​ത​റി​യ്ക്കും.

[8] പര​ക്കും = വ്യാ​പി​യ്ക്കും: ക്രി​യാ​പ​ദം. കതി​രൊ​ത്ത്–സൂ​ര്യ​ര​ശ്മി​ക​ളോ​ടു​കൂ​ടി. സി​ന്ധു = സമു​ദ്രം.

[9] മു​ന്നേ​പ്പോ​ലെ–പതി​വിൻ​പ​ടി. തേ = അങ്ങ​യ്ക്ക്. സോ​മ​നീര്‍മ​ധു–തേൻ​പോ​ലെ മധു​ര​മായ സോ​മ​ര​സം.

സൂ​ക്തം 20.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; ഋഭു​ക്കൾ ദേ​വ​ത​കൾ.

ദേ​വ​ന്മാ​രാ​യ്ച്ച​മ​ഞ്ഞോ​രെ​ക്കു​റി​ച്ചു മതി​ശാ​ലി​കൾ,
മു​ഖ​ങ്ങ​ളാല്‍ച്ചൊ​ല്ലി​യ​താ​ണി,സ്തോ​ത്ര​മ​തി​ര​ത്ന​ദം: 1
ഇന്ദ്ര​ന്നാ​യ്,ച്ചൊ​ല്ലി​നാല്‍പ്പൂ​ട്ട​പ്പെ​ടും രണ്ടു ഹയ​ങ്ങ​ളെ
മന​സ്സു​കൊ​ണ്ടു സൃ​ഷ്ടി​ച്ചോര്‍ പണി​ക്കാ​രാ​യ്, മഖ​ങ്ങ​ളില്‍! 2
ചമ​ച്ചാ​ര​ശ്വി​കൾ​ക്കാ​യി,പ്പാ​യും സു​ഖ​ദ​മാം രഥം;
നേ​ടി​നാർ, സർ​വ​ദു​ഘ​യാ​മൊ​രു പയ്യി​നെ​യും സ്വയം. 3
മാ​താ​പി​താ​ക്ക​ളെ​പ്പേർ​ത്തു​മാ​ത്ത​താ​രു​ണ്യ​രാ​ക്കി​നാര്‍
ഋഭു​ക്കൾ, സത്യ​മ​ന്ത്ര​ന്മാര,വ്യാ​ജർ തട​വ​റ്റ​വർ! 4
ഒന്നി​ച്ചാ​ണു, മദി​പ്പി​യ്ക്കും രസം നി​ങ്ങൾ​ക്കു,മി​ന്ദ്ര​നും,
മരു​ത്തു​ക്കൾ​ക്കു,മു​ദ്ദീ​പ്ത​ന്മാ​രാ​മ​ദി​തി​ജർ​ക്കു​മേ. 5
ത്വ​ഷ്ട്യ​ദേ​വ​ന്റെ കൃ​തി​യാ​മ​പ്പു​ത്തൻ​ച​മ​സ​ത്തി​നെ
നാ​ലാ​ക്കി​വെ​യ്ക്ക​യും ചെ​യ്താര്‍, ശ്ലാ​ഘാ​യോ​ഗ്യ​ത്തെ വീ​ണ്ടു​മേ! 6
ആ നി​ങ്ങൾ ചേ​ലില്‍ സ്തൂ​ത​രാ​യ് രത്ന​സാ​പ്ത​ത്ര​യ​ങ്ങ​ളെ
ഞങ്ങൾ​തൻ സോ​മ​കർ​ത്താ​വി​ന്നൊ​ന്നൊ​ന്നാ​യി​ട്ടു നല്കു​വിൻ! 7
മരി​യ്ക്കാ​ത്ത​വ​രാ​യ്ത്തീർ​ന്നൂ, ഭാ​ര​വാ​ഹി​ക​ളാ​മി​വര്‍;
നേ​ടി​നാര്‍ സു​കൃ​തം​കൊ​ണ്ടു. ദേ​വ​ന്മാ​രില്‍ മഖാം​ശ​വും! 8
കു​റി​പ്പു​കൾ: സൂ​ക്തം 20.

[1] ദേ​വ​ന്മാ​രാ​യ്ച്ച​മ​ഞ്ഞോ​രെ–ഋഭു​ക്ക​ളെ. തപ​സ്സു​ചെ​യ്തു ദേ​വ​ത്വം പ്രാ​പി​ച്ച​വ​ര​ത്രേ, ഋഭു​ക്കൾ. മതി​ശാ​ലി​കൾ = ബു​ദ്ധി​മാ​ന്മാര്‍. മു​ഖ​ങ്ങ​ളാല്‍–സ്വയം നിർ​മ്മി​ച്ച്. അതി​ര​ത്ന​ദം = രത്ന​ങ്ങ​ളെ ഏറ​റ​വും ദാ​നം​ചെ​യ്യു​ന്ന​ത്; ഈ സ്തോ​ത്രം ജപി​ച്ചാല്‍, ഋഭു​ക്കൾ പ്ര​സാ​ദി​ച്ചു വളരെ ധനം നല്കും.

[2] പറ​ഞ്ഞാല്‍ മതി, സ്വയം ബദ്ധ​രാ​യി​നി​ന്നു​കൊ​ള്ളും, അങ്ങ​നെ​യു​ള്ള രണ്ടു തേര്‍ക്കു​തി​ര​ക​ളെ ഇന്ദ്ര​ന്നു​വേ​ണ്ടി മന​സ്സു(സങ്ക​ല്പ​മാ​ത്രം)കൊ​ണ്ടു സൃ​ഷ്ടി​ച്ചോര്‍ (സൃ​ഷ്ടി​ച്ച​വ​രായ ഋഭു​ക്കൾ) മഖ​ങ്ങ​ളില്‍ (യാ​ഗ​ങ്ങ​ളില്‍) പണി​ക്കാ​രാ​യ്–ചമസ നിർ​മ്മാ​ണാ​ദി​ജോ​ലി​കൾ ചെ​യ്തു​പോ​രു​ന്നു.

[3] ഋഭു​ക്കൾ​ത​ന്നെ കർ​ത്തൃ​പ​ദം. സർ​വ​ദുഘ = വേ​ണ്ടു​വോ​ളം പാല്‍ ചു​ര​ത്തു​ന്ന.

[4] ആത്ത​താ​രു​ണ്യര്‍ = യൌവനം കി​ട്ടി​യ​വര്‍. സത്യ​മ​ന്ത്ര​ന്മാര്‍ = നി​ഷ്ഫ​ല​മാ​കാ​ത്ത മന്ത്ര​ത്തോ​ടു​കൂ​ടി​യ​വര്‍; മന്ത്ര​സി​ദ്ധി​കൊ​ണ്ടാ​ണ് അച്ഛ​ന​മ്മ​മാ​രു​ടെ വാർ​ദ്ധ​ക്യം നീ​ക്കി​യ​ത്.

[5] മദി​പ്പി​യ്ക്കും രസം–മത്തു​പി​ടി​പ്പി​യ്ക്കു​ന്ന സോ​മ​നീര്‍. ഉദ്ദീ​പ്ത​ന്മാര്‍ = തി​ള​ങ്ങു​ന്ന​വര്‍. അദി​തി​ജർ = ആദി​ത്യര്‍. ഋഭു​ക്കൾ​ക്ക് ഇന്ദ്രാ​ദി​ക​ളോ​ടൊ​പ്പ​മാ​കാം, തൃ​തീ​യ​സ​വ​ന​ത്തില്‍ സോ​മ​പാ​നം.

[6] ത്വ​ഷ്ട്യ​ദേ​വന്‍െറ കൃ​തി​യാം–ത്വ​ഷ്ടാ​വെ​ന്ന ദേ​വന്‍ നിർ​മ്മി​ച്ച. ശ്ലാ​ഘാ​യോ​ഗ്യ​ത്തെ = ശ്ലാ​ഘ്യ​ത്തെ; ചമ​സ​ത്തിന്‍െറ വി​ശേ​ഷ​ണം. ഒരു ചമ​സ​ത്തെ ത്വ​ഷ്ട്യ​ശി​ഷ്യ​രായ ഋഭു​ക്കൾ നാ​ലെ​ണ്ണ​മാ​ക്കി.

[7] ചേ​ലില്‍–വഴി​പോ​ലെ. രത്ന​സാ​പ്ത​ത്ര​യ​ങ്ങൾ = രത്ന​ങ്ങ​ളും (രമ്യ​വ​സ്തു​ക്ക​ളും) സാ​പ്ത​ത്ര​യ​ങ്ങ​ളും (മു​മ്മൂ​ന്നു സപ്ത​കർ​മ്മ​വർ​ഗ്ഗ​വും); അങ്ങി​നെ ഇരു​പ​ത്തൊ​ന്നു കർ​മ്മ​ങ്ങൾ. സോ​മ​കർ​ത്താ​വ് = യജ​മാ​നന്‍.

[8] ഭാ​ര​വാ​ഹി​കൾ–യജ്ഞ​ങ്ങ​ളില്‍ ചമ​സ​നിർ​മ്മാ​ണാ​ദി​ച്ചു​മ​ത​ല​ക്കാര്‍. ദേ​വ​ന്മാ​രില്‍ (ദേ​വ​ന്മാ​രു​ടെ ഇട​യില്‍) യജ്ഞാം​ശ​ഭാ​ഗി​ക​ളു​മാ​യി​ച്ച​മ​ഞ്ഞു.

സൂ​ക്തം 21.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; ഇന്ദ്രാ​ഗ്നി​കൾ ദേവത.

വി​ളി​പ്പ​നി​ദ്രാ​ഗ്നി​ക​ളെ; വേണം സ്തോ​മ​മ​വർ​ക്കു​താൻ.
സോമം നു​ക​രു​മാ​റാക, തുലോം സോ​മ​പ​രാ​മ​വര്‍! 1
ആയി​ന്ദ്രാ​ഗ്നി​ക​ളെ​ക്കീർ​ത്തി​യ്ക്കു​വിൻ യജ്ഞ​ത്തില്‍ മർ​ത്ത്യ​രേ;
ചാർ​ത്തി​പ്പിന;–വരെ​പ്പ​റ്റി​ഗ്ഗാ​യ​ത്രീ​ഗാഥ പാ​ടു​വിൻ! 2
ആയി​ന്ദ്രാ​ഗ്നി​ക​ളൻ​പാർ​ന്നു പു​ക​ഴ്ച​യ​രു​ളു​ട്ടെ മേ;
വി​ളി​യ്ക്കുക,സ്സോ​മ​പ​രെ​സ്സോ​മ​പാ​ന​ത്തി​നാ​യി നാം. 3
ഇസ്സോ​മ​സ​വ​ന​ത്തി​ങ്ക​ലെ​ഴു​ന​ള്ളാൻ വി​ളി​യ്ക്ക, നാം:
ക്രൂ​ര​രാ​യ്ത്തീ​രു​മ​ഗ്നീ​ന്ദ്ര​ന്മാ​രി​ങ്ങോ​ട്ടു വരേ​ണ​മേ! 4
സദ​സ്പ​തി​ക​ള​ഗ്നി​ന്ദ്ര​രാ മഹാ​ന്മാ​ര​ര​ക്ക​രെ
ശരി​യ്ക്കാ​ക്ക​ട്ടെ,യു​ണ്ടാ​കാ​തി​രി​യ്ക്ക​ട്ടെ വി​നാ​ശ​കര്‍! 5
അസ്സ​ത്യ​ത്താ​ലു​ണ​രു​വിൻ, ഫല​ദാ​ന​ങ്ങ​ളില്‍ത്തു​ലോം:
രണ്ടാ​ളു​മി​ന്ദ്രാ​ഗ്നി​ക​ളേ, കല്പി​ച്ചു​ത​രു​വിൻ, സുഖം. 6
കു​റി​പ്പു​കൾ: സൂ​ക്തം 21.

[1] അവർ​ക്കു​താന്‍–അവ​രെ​ക്കു​റി​ച്ചു​ത​ന്നെ. സോ​മ​പര്‍ = സോമം കു​ടി​യ്ക്കു​ന്ന​വര്‍.

[2] ചാർ​ത്തി​പ്പിൻ–ആഭ​ര​ണ​ങ്ങ​ള​ണി​യി​പ്പിന്‍. ഗായത്രീഗാഥ-​ഗായത്രീച്ഛന്ദസ്സിലുള്ള പാ​ട്ട്.

[3] അൻപ് = സ്നേ​ഹം.

[4] ക്രൂ​ര​രാ​യ്ത്തീ​രും–ശത്രു​വ​ധാ​ദി​ക​ളില്‍ ക്രൂ​ര​രാ​യി​ത്തീ​രു​ന്ന.

[5] സദ​സ്പ​തി​കൾ = സഭാ​പാ​ല​ക​ന്മാര്‍. ശരി​യ്ക്കാ​ക്ക​ട്ടെ–ഉപ​ദ്ര​വി​യ്ക്കാ​ത്ത​വ​രാ​ക്കി​ത്തീർ​ക്ക​ട്ടെ. വി​നാ​ശ​കർ = മു​ടി​യ​ന്മാര്‍.

[6] അസ്സ​ത്യ​ത്താല്‍–ഞങ്ങൾ ചെയ്ത വി​ഫ​ല​മാ​കാ​ത്ത കർ​മ്മ​ത്താല്‍ (യാഗം മൂലം). ഉണ​രു​വിൻ–അവ​ധാ​നം​കൊ​ള്ളു​വിൻ.

സൂ​ക്തം 22.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; അശ്വി​ക​ളും, സവി​താ​വും, അഗ്നി​യും, ദേ​വി​ക​ളും, ഇന്ദ്ര​വ​രു​ണാ​ഗ്നി​പ​ത്നി​ക​ളും, ദ്യാ​വാ​പൃ​ഥി​വി​ക​ളും, പൃ​ഥി​വി​യും, വി​ഷ്ണു​വും ദേ​വ​ത​കൾ.

ഉണർ​ത്തുക,ശ്വി​ക​ളെ നേർ​ക്കു​ഷ​സ്സ​വ​ന​ച​ര്യ​യാല്‍:
ഇസ്സോ​മ​നീർ നു​ക​രു​വാ​ന​വ​രി​ങ്ങു വരേ​ണ​മേ! 1
രഥീ​ന്ദ്ര​രാ​യ്സ്സു​ര​ഥ​രാ​മെ​വ​രോ ദ്യോ​വില്‍ മേ​വു​വോര്‍,
ആയ​ശ്വി​ദേ​വ​രി​രു​പേർ​ക​ളെ​യി​ങ്ങു വി​ളി​യ്ക്ക നാം.2
നി​ങ്ങൾ സൂ​നൃ​ത​വ​ത്തായ നീ​ര​ണി​ച്ചാ​ട്ടു​വാ​റു​മാ​യ്
വന്നൊ​രു​ങ്ങുക, യജ്ഞ​ത്തെ​സ്സേ​ചി​പ്പാ​ന​ശ്വി​ദേ​വ​രേ! 3
നി​ങ്ങ​ള​ശ്വി​ക​ളേ, തേ​രി​ലെ​വി​ടെ​യ്ക്കെ​ഴു​ന​ള്ളു​മോ
അസ്സോ​മ​കാ​ര​സ​ദ​നം നി​ങ്ങൾ​ക്ക​ക​ലെ​യാ​യ്വ​രാ! 4
രക്ഷ​യ്ക്കാ​യ്, സ്വർ​ണ്ണ​ക​ര​നാം സവി​താ​വെ വി​ളി​പ്പൂ ഞാൻ:
അവന്‍ ദേ​വ​ത​യാ​യ്ത്തീർ​ന്നാ പ്രാ​പ്യ​ത്തെ​യ​റി​യി​യ്ക്കു​മേ. 5
സ്തു​തി​യ്ക്ക, രക്ഷ​യ്ക്കു, ജലം വറ്റി​യ്ക്കും സവി​താ​വി​നെ:
അദ്ദേ​ഹ​ത്തി​ന്റെ കർ​മ്മ​ങ്ങൾ നാമും ചെ​യ്യാ​യ്വ​രേ​ണ​മേ! 6
നാ​നാ​ധ​നം പൊ​റു​പ്പി​ന്നാ​യ് വീ​തി​പ്പോ​നും, മനു​ഷ്യ​രില്‍
പ്ര​കാ​ശം ചേർ​പ്പ​വ​നു​മാം സവി​താ​വെ വി​ളി​യ്ക്ക നാം! 7
ഇരി​പ്പിൻ മി​ത്ര​രേ; വെ​ക്കം സ്തു​തി​യ്ക്ക സവി​താ​വെ നാം:
ധന​ങ്ങൾ തരു​വാ​ന​ല്ലോ മു​തി​രു​ന്നു തെ​ളി​ഞ്ഞ​വൻ! 8
അഗ്നേ, വരു​ത്തു​കി,ച്ഛി​യ്ക്കും ദേ​വ​പ​ത്നീ​ജ​ന​ത്തെ​യും,
ത്വ​ഷ്ടാ​വി​നെ​യു​മി​ങ്ങോ​ട്ടു സോ​മ​പാ​ന​ത്തി​നാ​യ്ബ്ഭ​വാൻ. 9
വരു​ത്തുക യവി​ഷ്ഠാ​ഗ്നേ, രക്ഷാർ​ത്ഥം ഹോത്ര, ഭാരതി,
വരേ​ണ്യ​യാം ധി​ഷ​ണ​യി​ദ്ദേ​വ​പ​ത്നി​ക​ളെ​ബ്ഭ​വാന്‍. 10
രക്ഷ​യും വന്‍സു​ഖ​വു​മാ​യ് വന്നു​നി​ല്ക്ക​ട്ടെ, ഞങ്ങ​ളില്‍,
നര​പാ​ലി​ക​മാര്‍, പക്ഷ​മ​റ്റു​പോ​കാ​ത്ത ദേ​വി​മാര്‍! 11
വി​ളി​പ്പേ​നി​ങ്ങു നന്മ​യ്ക്കും സോ​മ​പീ​തി​യ്ക്കു​മാ​യി ഞാൻ,
ഇന്ദ്രാ​ണി​യേ​യും,വരു​ണാ​ഗ്നി​കൾ​തൻ പത്നി​മാ​രെ​യും. 12
മഹാ​ദ്യോ​വും പൃ​ഥി​വി​യു​മീ നമ്മ​ളു​ടെ​യ​ധ്വ​രം
സം​സേ​ചി​യ്ക്ക​ട്ടെ; രക്ഷി​ച്ചു പൂർ​ണ്ണ​രാ​ക്ക​ട്ടെ നമ്മ​ളെ! 13
ഗന്ധർ​വര്‍തൻ സ്ഥി​ര​സ്ഥാ​നേ മേ​വു​മാ രണ്ടു​പേ​രു​ടെ
തണ്ണീ​ര​ല്ലോ, ഘൃ​തം​പോ​ലെ സേ​വി​പ്പൂ പ്രാ​ജ്ഞ​കർ​മ്മി​കൾ! 14
അല്ലേ പൃ​ഥി​വി, മു​ള്ളെ​ന്ന്യേ നി​വാ​സ​സ്ഥാ​ന​മായ നീ
വി​സ്താ​രം കൊൾക; ഞങ്ങൾ​ക്കു നല്ക, വാ​യ്പ്പു​ററ പാർ​പ്പി​ടം! 15
എങ്ങു​നി​ന്ന​ടി വെ​ച്ചാ​നോ വി​ഷ്ണു ധാ​മ​ങ്ങ​ളേ​ഴി​നാല്‍
അമ്മ​ന്നി​ട​ത്തി​ങ്കല്‍നി​ന്നു നമ്മെ രക്ഷി​യ്ക്ക ദേവകൾ! 16
ഇത​ള​ക്കാൻ മു​തിർ​ന്നി​ട്ടു വെ​ച്ച​ല്ലോ, വി​ഷ്ണു മൂ​ന്ന​ടി;
അവ​ന്റെ തൃ​ക്കാൽ​പ്പൊ​ടി​യി​ല​ട​ങ്ങി​പ്പോ​യ്, സമ​സ്ത​വും! 17
വി​ദ്രോ​ഹി​യ്ക്ക​പ്പെ​ടാ​വ​ല്ലാ​ത്ത​വ​നാം വി​ഷ്ണു, രക്ഷ​കന്‍
വെ​ച്ചാൻ മൂ​ന്ന​ടി​യി​ങ്ങെ​ല്ലാം, ധർ​മ്മ​ങ്ങ​ളെ വളർ​ത്തു​വാന്‍. 18
നോ​ക്കു​വിൻ വി​ഷ്ണു​കർ​മ്മ​ങ്ങൾ: ഇവ​യ​ല്ലോ വ്ര​ത​ങ്ങ​ളെ
അനു​ഷ്ടി​പ്പി​പ്പ​തി;-​ന്ദ്രന്നൊരിണങ്ങിയ സഖാവ,വൻ. 19
ആ വി​ഷ്ണ്ണു​വിൻ പരപദം സദാ കാ​ണു​ന്നു സൂ​രി​കൾ,
വാ​നി​ങ്ക​ലെ​ങ്ങും പെ​രു​മാ​റു​ന്ന കണ്ണു​കൾ​പോ​ല​വേ. 20
ആ വി​ഷ്ണു​വിൻ പര​മ​മാം പദ​ത്തെ​ജ്ജാ​ഗ​രൂ​ക​രാ​യ്
പാരം പു​ക​ഴ്ത്തി മഹി​മ​പ്പെ​ടു​ത്തു​ന്നു മനീ​ഷി​കൾ. 21
കു​റി​പ്പു​കൾ: സൂ​ക്തം 22.

[1] ഉഷ​സ്സ​വ​ന​ച​ര്യ = പ്ര​ഭാ​ത​ത്തി​ലെ സവ​ന​കർ​മ്മം.

[2] രഥീ​ന്ദ്രര്‍ = തേ​രാ​ളി​ക​ളില്‍ ശ്രേ​ഷ്ഠര്‍. സു​ര​ഥര്‍ = നല്ല തേ​രു​ള്ള​വര്‍. ദ്യോ​വ് = സ്വർ​ഗ്ഗം.

[3] സൂ​നൃ​ത​വ​ത്ത് = സൂ​നൃ​ത​ത്തോ​ടു (സത്യ​വാ​ക്കോ​ടു) കൂ​ടി​യ​ത്. ചാ​ട്ടു​വാ​റു (ചമ്മ​ട്ടി​കൊ​ണ്ട​ടി​യ്ക്കു​മ്പോ​ഴ​ത്തെ ശബ്ദ​ത്തി​ന്നു (അതു കേൾ​ക്കു​ന്ന​തു തേ​രാ​ളി​കൾ​ക്കു പ്രി​യ​മാ​ക​യാല്‍) സൂ​നൃ​ത​ത്വം കല്പി​ച്ചി​രി​യ്ക്കു​ന്നു. നീര്‍–അടി​യേ​റ്റു കു​തി​ച്ചോ​ടു​ന്ന കു​തി​ര​ക​ളു​ടെ വി​യർ​പ്പ്. സേ​ചി​പ്പാൻ–സോ​മ​നീര്‍കൊ​ണ്ട് നന​യ്ക്കാന്‍.

[4] സോ​മ​കാ​ര​സ​ദ​നം–യജ​മാ​ന​ഗൃ​ഹം. അതി​വേ​ഗി​ക​ളാ​ണ​ല്ലോ, നി​ങ്ങ​ളു​ടെ തേര്‍ക്കു​തി​ര​കൾ. അതി​നാല്‍, നി​ങ്ങൾ​ക്കു ദൂരം എന്നൊ​ന്നി​ല്ല.

[5] സ്വർ​ണ്ണ​ക​രൻ–ഒരു ദേ​വ​യ​ജ്ഞ​ത്തില്‍വെ​ച്ചു സവി​താ​വി(സൂര്യ)ന്‍െറ കൈ​പ്പ​ട​ങ്ങൾ കാ​ര​ണ​വ​ശാല്‍ മു​റി​ഞ്ഞു​പോ​യ​തി​നാല്‍, പകരം അവ സ്വർ​ണ്ണം​കൊ​ണ്ടു​ണ്ടാ​ക്കി എന്നൊ​രു​പാ​ഖ്യാ​ന​മു​ണ്ട്; യജ​മാ​ന​ന്നു കൊ​ടു​ക്കാന്‍ സ്വർ​ണ്ണം കയ്യി​ലെ​ടു​ത്ത​വന്‍ എന്നു​മാ​കാം. ദേ​വ​ത​യാ​യ്ത്തീർ​ന്ന്–അവനെ ദേ​വ​നാ​ക്കി മന്ത്രം ജപി​ച്ചാല്‍, യജ​മാ​ന​ന്റെ പ്രാ​പ്യ​സ്ഥാ​നം ഏതെ​ന്ന് അവന്‍ പറയും.

[6] കർ​മ്മ​ങ്ങൾ–സോ​മ​യാ​ഗാ​ദി​കൾ.

[7] പൊ​റു​പ്പ് = ജീ​വ​ധാ​ര​ണം. വീ​തി​പ്പോൻ–ഓരോ യജ​മാ​ന​ന്നും യഥാർ​ഹം പങ്കി​ടു​ന്ന​വന്‍.

[8] മി​ത്ര​രേ–ഋത്വി​ക്കു​ക​ളേ. തെ​ളി​ഞ്ഞ്–ശോ​ഭി​ച്ച്.

[9] ഇച്ഛി​യ്ക്കും–സോ​മ​പാ​ന​ത്തെ അഭി​ല​ഷി​യ്ക്കു​ന്ന.

[10] യവി​ഷ്ഠ = അതി​യു​വാ​വേ. ഹോത്ര–ഹോ​താ​വെ​ന്ന അഗ്നി​യു​ടെ പത്നി. ഭാരതി–ഭര​ത​നെ​ന്ന ആദി​ത്യ​ന്റെ പത്നി. ധിഷണ = വാ​ഗ്ദേ​വി.

[11] രക്ഷ​യും വൻ​സു​ഖ​വു​മാ​യ്–ഞങ്ങൾ​ക്കു തരാ​നു​ള്ള രക്ഷ​യോ​ടും വമ്പി​ച്ച സു​ഖ​ത്തോ​ടും കൂടി. നര​പാ​ലി​ക​മാര്‍ = മനു​ഷ്യ​ര​ക്ഷി​ണി​കൾ. പക്ഷം (ചിറക്) അറ്റു​പോ​കാ​ത്ത–അവ​രു​ടെ ചി​റ​കു​കൾ ആർ​ക്കും ഛേ​ദി​യ്ക്കാ​വു​ന്ന​വ​യ​ല്ല.

[12] ഇങ്ങ്–ഞങ്ങ​ളു​ടെ. പീതി = പാനം.

[13] മഹാ​ദ്യാ​വും പൃ​ഥി​വി​യും–മഹ​തി​യായ സ്വർ​ഗ്ഗ​ദേ​വ​ത​യും, ഭൂ​ദേ​വ​ത​യും. സം​സേ​ചി​യ്ക്ക​ട്ടെ–സ്വ​ന്തം ജല​വി​ശേ​ഷം​കൊ​ണ്ടു നന​യ്ക്ക​ട്ടെ.

[14] ഗന്ധർ​വര്‍തൻ സ്ഥി​ര​സ്ഥാ​നേ = ഗന്ധർ​വ​രു​ടെ ശാ​ശ്വ​ത​സ്ഥാ​ന​ത്ത് (അന്ത​രി​ക്ഷ​ത്തില്‍). രണ്ടു​പേ​രു​ടെ–ദ്യോ​വി​ന്റേ​യും ഭൂ​വി​ന്റേ​യും. തണ്ണീര്‍–മുന്‍പ​ദ്യ​ത്തില്‍ സൂ​ചി​പ്പി​ച്ച വെ​ള്ളം. ഘൃതം = നൈ. പ്രാ​ജ്ഞ​കർ​മ്മി​കൾ = മേ​ധാ​വി​ക​ളായ അനു​ഷ്ഠാ​താ​ക്കൾ. മേ​ധാ​വി​കൾ കർ​മ്മ​ങ്ങ​ള​നു​ഷ്ഠി​ച്ച്, ഈ ജല​ദ്വ​യ​ത്തെ പാ​നം​ചെ​യ്യു​ന്നു; ഇതു നൈ​പോ​ലെ പോ​ഷ​ക​മാ​ണ്.

[15] മു​ള്ള്–ഉപ​ദ്ര​വ​ങ്ങൾ. നി​വാ​സ​സ്ഥാ​നം–പ്രാ​ണി​ക​ളു​ടെ പാർ​പ്പി​ടം.

[16] ധാ​മ​ങ്ങ​ളേ​ഴി​നാല്‍–ഗാ​യ​ത്ര്യാ​ദി​ച്ഛ​ന്ദ​സ്സു​ക​ളാ​കു​ന്ന ഏഴു​പ​ക​ര​ണ​ങ്ങൾ കൊ​ണ്ട്. മൂ​ന്നു​ലോ​കം മൂ​ന്ന​ടി​കൊ​ണ്ട് അള​ക്കാ​നൊ​രു​ങ്ങിയ വാ​മ​ന​രു​പി​യായ വി​ഷ്ണു ഭൂ​മി​യി​ലാ​ണ് ഒന്നാ​മ​ത്തെ അടി വെ​ച്ച​ത്. മന്നി​ട​ത്തില്‍നി​ന്നു രക്ഷി​യ്ക്ക എന്ന​തി​ന്റെ അർ​ത്ഥം, ഭൂ​വാ​സി​ക​ളു​ടെ പാ​പ​ങ്ങൾ തടു​ക്കുക എന്നാ​കു​ന്നു.

[17] ഇത്–ഇക്കാ​ണു​ന്ന ലോകം. സമ​സ്ത​വും–ജഗ​ത്തു​മു​ഴു​വ​നും.

[18] ഇങ്ങെ​ല്ലാം–പൃ​ഥി​വ്യാ​ദി​ക​ളായ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ലും.

[19] വി​ഷ്ണ​ണു​വി​ന്റെ കർ​മ്മ​ങ്ങ​ളാ​ലു​ള്ള രക്ഷ​കൊ​ണ്ടാ​ണ്, ഭൂ​ലോ​ക​ത്തു വ്ര​താ​നു​ഷ്ഠാ​നം ശരി​യ്ക്കു നട​ക്കു​ന്ന​ത്.

[20] കാ​ണു​ന്നു–ശാ​സ്ത്ര​ദൃ​ഷ്ട്യാ ആകാ​ശ​ത്തു ചരി​യ്ക്കു​ന്ന കണ്ണു​കൾ​ക്കു തട​വി​ല്ലാ​തെ എന്തും സ്പ​ഷ്ട​മാ​യി കാണാം; അവ​പോ​ലെ സൂ​രി​കൾ (വി​ദ്വാ​ന്മാര്‍) കാ​ണു​ന്നു.

സൂ​ക്തം 23.

മേ​ധാ​തി​ഥി ഋഷി; ഗാ​യ​ത്രി​യും പു​ര​ഉ​ഷ്ണി​ക്കും അനു​ഷ്ടു​പ്പും ഛന്ദ​സ്സ്; വാ​യു​വും, ഇന്ദ്ര​വാ​യു​ക്ക​ളും, മി​ത്ര​വ​രു​ണ​ന്മാ​രും, മരു​ദി​ന്ദ്ര​ന്മാ​രും, വി​ശ്വ​ദേ​വ​ന്മാ​രും, പൂ​ഷാ​വും, ജലവും, അഗ്നി​യും ദേ​വ​ത​കൾ.

പി​ഴി​ഞ്ഞെ​ടു​ത്ത കൊ​ണ്ടാ​ട​പ്പെ​ട്ട​താം സോ​മ​നീ​രി​താ,
വേ​ണ്ടോ​ളം കൊ​ണ്ടു​വെ​ച്ചി​ട്ടു​ണ്ടു;-തു വായോ, കടി​യ്ക്ക നീ. 1
ദ്യോ​വി​ങ്കല്‍ മേവും വാ​യ്വി​ന്ദ്ര​ന്മാ​രാ​കു​മി​രു​ദേ​വ​രെ
ആഹ്വാ​നം​ചെ​യ്തി​ടുക നാ,മി​സ്സോ​മ​ത്തെ നു​കർ​ന്നി​ടാൻ. 2
വി​ളി​പ്പു രക്ഷ​യ്ക്കു, മനോജവ,മാ​യി​ര​മ​ക്ഷി​യും
ചേർ​ന്ന ധീ​പാ​ല​രാ​മി​ന്ദ്ര​വാ​യു​ക്ക​ളെ മനീ​ഷി​കൾ. 3
മി​ത്രാ​വ​രു​ണ​രെ​സ്സോ​മ​പാ​ന​ത്തി​ന്നാ​യ് വി​ളി​യ്ക്ക നാം:
ഇങ്ങെ​ഴു​ന്ന​ള്ളു​മാ​റാക, വി​ശു​ദ്ധ​ബ​ല​രാ​മ​വര്‍! 4
സത്യ​തേ​ജോ​ധി​പ​രെ​വര്‍ സത്യാൽ​സ്സ​ത്യം വളർ​ത്തു​വോർ
ആ മി​ത്രാ​വ​രു​ണ​ന്മാ​രെ​യി​ങ്ങാ​വാ​ഹി​ച്ചി​ടു​ന്നു ഞാൻ. 5
നന്നാ​യ് രക്ഷി​യ്ക്ക വരുണൻ; മി​ത്രൻ പാ​ലി​യ്ക്ക നീളവേ;
ധനം ധാ​രാ​ള​മേ​കീ​ടു​മാ​റാ​ക​ട്ടെ, നമു​ക്ക​വര്‍! 6
വി​ളി​യ്ക്ക നാം, നീര്‍ നു​ക​രാന്‍ മരു​ത്ത്വാ​നാ​കു​മി​ന്ദ്ര​നെ;
സം​തൃ​പ്ത​നാ​യ്ബ്ഭ​വി​യ്ക്ക​ട്ടേ, ഗണ​ത്തോ​ടൊ​രു​മി​ച്ച​വൻ! 7
ഇന്ദ്രാ​ദ്യ​രേ, മാ​രു​ത​രേ, പൂ​ഷ​പ്ര​മു​ഖ​ദേ​വ​രേ,
ശ്ര​വി​ച്ച​രു​ള​വിൻ നി​ങ്ങ​ളെ​ന്റെ​യാ​ഹ്വാ​ന​മേ​വ​രും! 8
ബലി​ഷ്ഠ​നാ​മി​ന്ദ്ര​നു​മാ​യ് നി​ങ്ങൾ മം​ഗ​ള​ദാ​ന​രേ
കൊൽ​വിൻ വൃ​ത്ര​നെ;–യദ്ദു​ഷ്ടൻ ശക്ത​നാ​കൊ​ല്ല, ഞങ്ങ​ളില്‍! 9
എല്ലാ മരു​ദ്ദേ​വ​രെ​യും നീർ കു​ടി​പ്പാന്‍ വി​ളി​യ്ക്ക നാം:
ഉർവി പെ​റ്റ​വ​രാ​ണ​ല്ലോ, ദുർ​വാ​ര​ബ​ല​രാ​മ​വര്‍. 10
ആ മരു​ത്തു​ക്കൾ​തന്‍ ശബ്ദം, ജേ​താ​ക്ക​ളു​ടെ​പോ​ല​വേ
ഊറ​റ​മോ​ടെ​ത്തു​മേ, നി​ങ്ങൾ യജ്ഞം പ്രാ​പി​യ്ക്കെ നാഥരേ! 11
ഒളി​വീ​ശി വി​ള​ങ്ങു​ന്ന വാ​നിൽ​നി​ന്നു പി​റ​ന്ന​വര്‍
നമ്മെ രക്ഷി​യ്ക്ക; നമ്മൾ​ക്കു സുഖം നല്ക, മരു​ത്തു​കൾ! 12
സചി​ത്ര​ദർ​ഭ​സോ​മ​ത്തെ ദീപ്ത, പൂ​ഷന്‍, ചരി​ഷ്ണു നീ
പോ​യോ​രു മാ​ടി​നെ​പ്പോ​ലേ കൊ​ണ്ടു​വ​ന്നാ​ലു​മം​ബ​രാല്‍! 13
സചി​ത്ര​ദർ​ഭ​മാം സോമ,മതി​ഗൂ​ഢം, ഗു​ഹാ​സ്ഥി​തം
കൈ​വ​രു​ത്തീ​ടി​നാ​ന​ല്ലോ,പു​ഷാ​വൊ,ളി തെ​ളി​ഞ്ഞ​വൻ. 14
എനി​യ്ക്കെ​ത്തി​യ്ക്ക​യും ചെ​യ്വൂ സോ​മ​മോ​ടാ​മൃ​തു​ക്ക​ളെ,
യവ​ത്തി​നാ​യ് ക്കാ​ള​ക​ളാ​ലു​ഴു​തു​ന്ന​തു​പോ​ല​വൻ. 15
ഒഴു​കു​ന്നൂ വഴി​ക​ളി​ലൂ​ടേ യജ്ഞാ​നു​ഷ​ക്തി​യില്‍,
നറും​പാ​ലുൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട​മ്മ ബന്ധു​ക്ക​ളാം ജലം! 16
സൂ​ര്യ​ങ്കല്‍ യാ​തൊ​ന്ന,ലെ​ങ്കില്‍സ്സൂ​ര്യൻ യാ​തൊ​ന്നൊ​ടൊ​പ്പ​മോ;
അജ്ജ​ലം പ്രീ​ത​മാ​ക്ക​ട്ടെ, നമ്മൾ​ത​ന്ന​ധ്വ​ര​ത്തി​നെ!17
നമ്മൾ​തൻ ഗോ​ക്കൾ നു​ക​രും ജല​മാ​കു​ന്ന ദേ​വി​യെ
വി​ളി​പ്പൻ; തീർ​ക്കു​കൊ,ഴു​ക​മ​വൾ​ക്കാ​യി ഹവി​സ്സി​നെ. 18
ജലാ​ന്ത​സ്സം​സ്ഥ​മ​മൃ​തം; മരു​ന്നും ജല​സം​സ്ഥി​തം;
ജല​ത്തെ​പ്പേർ​ത്തു കീർ​ത്തി​പ്പാൻ വെ​മ്പു​വിൻ, യജ​മാ​ന​രേ! 19
സോ​മന്‍ ചൊ​ന്നാ​നെ​ന്നൊ​ടെ,‘ല്ലാ​മ​രു​ന്നും ജല​സം​സ്ഥി​തം,
അഗ്നി​യാം വി​ശ്വ​ശം​ഭൂ​വും;’ ജലം സക​ല​ഭേ​ഷ​ജം! 20
ജലമേ, മമ രോ​ഗ​ത്തെ​ത്ത​ടു​ക്കു​ന്ന മരു​ന്നി​നെ
തി​ക​ച്ചും തന്ന​രുൾക: ഞാൻ നോ​ക്കാ​വൂ സു​ര്യ​നെ​ച്ചി​രം! 21
ജലമേ, നീ​യൊ​ഴു​ക്കി​പ്പോ​ക്കുക, ഞാന്‍ ചെയ്ത പാപമോ,
കേ​റി​ദ്രോ​ഹി​ച്ച​തോ, ശാ​പ​മി​ട്ട​തോ, നു​ണ​ചൊ​ന്ന​തോ! 22
ജല​ത്തില്‍ മു​ങ്ങി​നേൻ ഞാ​നി​ന്ന;–തിൻ​സ​ത്തോ​ടി​ണ​ങ്ങി​നേൻ;
വരി​ക​ഗ്നേ, സതോ​യന്‍ നീ; തേ​ജ​സ്സെ​ങ്ക​ല​ണ​യ്ക്ക നീ! 23
എങ്കല്‍ച്ചേർ​ത്ത​രുൾ​ക​ഗ്നേ, നീ തേ​ജ​സ്സാ​യു​സ്സ​പ​ത്യ​വും;
ദേ​വ​ന്മാ​ര​റി​കീ​യെ​ന്നെ,യൃ​ഷി​മാ​ര​റി​കി,ന്ദ്ര​നും! 24
കു​റി​പ്പു​കൾ: സൂ​ക്തം 23.

[3] മനോ​ജ​വം = മന​സ്സി​ന്നൊ​ത്ത ഗതി​വേ​ഗം. ആയിരം അക്ഷി (കണ്ണ്) ഇന്ദ്ര​ന്നേ ഉള്ളൂ. ധീ​പാ​ലര്‍ = ബു​ദ്ധി​യെ (ദോ​ഷ​ങ്ങ​ളിൽ​നി​ന്നു) രക്ഷി​യ്ക്കു​ന്ന​വര്‍; കർ​മ്മ​പാ​ല​ക​രെ​ന്നു​മാ​കാം. മനീ​ഷി​കൾ–മേ​ധാ​വി​ക​ളായ യജ​മാ​ന​ന്മാ​രും ഋത്വി​ക്കു​ക​ളും.

[5] സത്യ​തേ​ജോ​ധി​പര്‍ = യഥാർ​ത്ഥ വെ​ളി​ച്ച​ത്തി​ന്റെ അധി​പ​തി​കൾ. മി​ത്ര​വ​രു​ണ​ന്മാ​രും ആദി​ത്യ​രി​ലുൾ​പ്പെ​ട്ട​വ​ര​ത്രേ. സത്യാല്‍–കർ​മ്മ​ങ്ങൾ​ക്കു ഫലം കൊ​ടു​ക്കു​മെ​ന്ന പ്ര​തി​ജ്ഞ​യാല്‍. സത്യം–അവ​ശ്യം​ഭാ​വി​യായ കർ​മ്മ​ഫ​ലം.

[7] മരു​ത്ത്വാൻ = മരു​ത്തു​ക്ക​ളോ​ടു​കൂ​ടി​യ​വന്‍. സം​തൃ​പ്തൻ = മതി​വ​ന്ന​വന്‍. ഗണം–മരു​ദ്ഗ​ണം.

[8] മാ​രു​തര്‍ = മരു​ത്തു​ക്കൾ.

[9] മം​ഗ​ള​ദാ​ന​രേ = ശോ​ഭ​നൌ​ദാ​ര്യ​ന്മാ​രേ. നി​ങ്ങൾ–മരു​ത്തു​ക്കൾ. ഞങ്ങ​ളില്‍ ശക്ത​നാ​കൊ​ല്ല–ഞങ്ങ​ളെ ഉപ​ദ്ര​വി​പ്പാൻ ആളാ​ക​രു​ത്.

[10] മരു​ദ്ദേ​വര്‍ = മരു​ത്തു​ക്ക​ളെ​ന്ന ദേ​വ​ന്മാർ; ഭൂ​പു​ത്ര​ന്മാ​ര​ത്രേ, അവര്‍.

[11] മരു​ത്തു​ക്ക​ളും നി​ങ്ങ​ളും ഒന്നു​ത​ന്നെ. ജേ​താ​ക്ക​ളു​ടെ–വി​ജ​യി​ക​ളു​ടെ ശബ്ദം. നാഥരേ–നേ​താ​ക്ക​ളേ.

[13] സചി​ത്ര​ദർ​ഭം = വി​ചി​ത്ര​ങ്ങ​ളായ ദർ​ഭ​പ്പു​ല്ലു​ക​ളോ​ടു​കൂ​ടി​യ​ത്. ദീപ്ത = തി​ള​ങ്ങു​ന്ന​വ​നേ. പൂഷൻ = -​പൂഷാവേ. ചരി​ഷ്ണു = സഞ്ചാ​ശീ​ലന്‍. ഒരാൾ കാ​ണാ​തെ​പോയ പശു​വി​നെ തി​ര​ഞ്ഞു​പി​ടി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തു​പോ​ലെ, അങ്ങ് അം​ബ​രാല്‍. (ആകാ​ശ​ത്തു​നി​ന്നു) സോമം കൊ​ണ്ടു​വ​ന്നാ​ലും.

[14] കൈ​വ​രു​ത്തീ​ടി​നാൻ–കണ്ടു​പി​ടി​ച്ചു കയ്യി​ലാ​ക്കി.

[15] യവ​ത്തി​നാ​യ്–യവം വി​ത​പ്പാന്‍. ഉഴല്‍ ആണ്ടു​തോ​റു​മു​ണ്ട​ല്ലോ; ഋതു​ക്ക​ളും പ്ര​തി​വര്‍ഷം വരു​ന്നു. അവൻ–പൂ​ഷാ​വ്.

[16] വഴികൾ–ദേ​വ​യ​ജ​ന​മാർ​ഗ്ഗ​ങ്ങൾ. യജ്ഞാ​നു​ഷ​ക്തി​യില്‍–ഞങ്ങൾ യജ്ഞ​ത്തി​ലേർ​പ്പെ​ടു​മ്പോൾ. നറും​പാ​ലുൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട്–പൈ​ക്ക​ളി​ലും മറ്റും മധു​ര​മായ പാല്‍ ഉണ്ടാ​കു​ന്ന​തു വെ​ള്ള​ത്താ​ലാ​ണ​ല്ലോ. അമ്മ​ബ​ന്ധു​ക്ക​ളാം = അമ്മ​യും ബന്ധു​വു​മായ. പ്രാ​ണി​കൾ​ക്ക് അമ്മ​യാ​ണ്, ബന്ധു​വാ​ണ്, വെ​ള്ളം.

[17] പ്രീ​ത​മാ​ക്ക​ട്ടേ–നി​റ​വേ​റ​റ​ട്ടെ.

[19] വെ​ള്ള​ത്തില്‍ അമൃ​തി​രി​പ്പു​ണ്ട്; മരു​ന്നു​മു​ണ്ട്, വെ​ള്ള​ത്തില്‍. കീർ​ത്തി​പ്പാൻ–സ്തു​തി​പ്പാന്‍.

[20] വി​ശ്വ​ശം​ഭൂ​വ്–ഒര​ഗ്നി​യു​ടെ പേര്‍; ജഗല്‍സു​ഖ​ക​രന്‍ എന്നാ​ണ്, പദ​ത്തിന്‍െറ അർ​ത്ഥം. ഈ അഗ്നി​യും വെ​ള്ള​ത്തി​ലു​ണ്ടെ​ന്നു സോമൻ എന്നോ​ടു പറ​ഞ്ഞി​ട്ടു​ണ്ട്. സക​ല​ഭേ​ഷ​ജം = എല്ലാ മരു​ന്നു​ക​ളോ​ടും​കൂ​ടി​യ​ത്,

[21] ഞാന്‍ നോ​ക്കാ​വൂ സൂ​ര്യ​നെ​ച്ചി​രം–വള​രെ​നേ​രം സൂ​ര്യ​നെ നോ​ക്കാൻ എനി​യ്ക്ക് ആരോ​ഗ്യം ലഭി​യ്ക്ക​ട്ടെ.

[22] പാപം–അറി​യാ​തെ ചെ​യ്ത​ത്. ദ്രോ​ഹി​ച്ച​ത്–അറി​ഞ്ഞു ചെയ്ത ദ്രോ​ഹം. ശാ​പ​മി​ട്ട​ത്–സജ്ജ​ന​ളെ ശപി​ച്ചു സം​സാ​രി​ച്ച​ത്.

[23] മു​ങ്ങി​നേൻ–അവ​ഭൃ​ഥ​സ്നാ​ന​മ​നു​ഷ്ഠി​ച്ചേൻ; മു​ങ്ങി​യ​തു​കൊ​ണ്ടു വെ​ള്ള​ത്തിന്‍െറ സത്തോ​ടു ചേർ​ന്നു. സതോയൻ = വെ​ള്ള​ത്തോ​ടു​കൂ​ടി​യ​വൻ; ജല​വർ​ത്തി​യാ​ക​കൊ​ണ്ടു ദേ​ഹ​ത്തില്‍ വെ​ള്ളം പറ​റി​യ​വന്‍. അഗ്നേ–വി​ശ്വ​ശം​ഭൂ​വേ.

[24] അപ​ത്യം = സന്ത​തി. ഈ എന്നെ അറിക–എന്‍െറ അനു​ഷ്ഠാ​ന​ത്തെ മന​സ്സി​ലാ​ക്കു​മാ​റാ​ക​ട്ടെ.

സൂ​ക്തം 24.

അജീ​ഗർ​ത്ത​പു​ത്രൻ ശു​ന​ശ്ശേ​പൻ ഋഷി; ത്രി​ഷ്ടു​പ്പും ഗാ​യ​ത്രി​യും ഛന്ദ​സ്സു​കൾ; പ്ര​ജാ​പ​തി​യും, അഗ്നി​യും, സവി​താ​വും, ഭഗനും, വരു​ണ​നും ദേ​വ​ത​കൾ. (പാന)

ഏതൊ​രേ​തൊ​രു ദേ​വ​ന്റെ നല്ല പേ-
രോ​തു​ക​വേ​ണ്ടു ഞങ്ങ​ള​മർ​ത്ത്യ​രില്‍?
ആര്‍ തി​രു​മ​ന്നി​നേ​കി​ടും, വി​ണ്ടു​മേ
മാ​തൃ​താ​ത​രെ​ക്കാ​ണു​ന്ന​തി​ന്നെ​ന്നെ? 1
ആദി​മ​നാ​കു​മ​ഗ്നി​തൻ നല്ല പേ-
രോ​തി​ടു​ന്നി​തു ഞങ്ങ​ള​മർ​ത്ത്യ​രില്‍:
ഹാ, തി​രു​മ​ന്നി​നേ​കു​കെ​ന്നെ​യ​വൻ,
മാ​തൃ​താ​ത​രെ​ക്കാ​ണു​വാൻ വീ​ണ്ടു​മേ! 2
അർ​ത്ഥി​കൾ, ഞങ്ങൾ വി​ത്തേ​ശ​നാം നി​ങ്കല്‍,
നി​ത്യ​ര​ക്ഷക, ദേവ, സവി​താ​വേ: 3
നി​ന്ദ​ന​ദ്വേ​ഷ​മു​ക്ത​മാ​യ് സ്തു​ത്യ​മാ–
കുന്ന തൃ​സ്വ​ത്തു നിന്‍ക​യ്യി​ലു​ണ്ട​ല്ലോ! 4
നി​ന്റെ ഞങ്ങൾ ധനാ​ഢ്യ​നാം നിൻ തുണ–
കൊ​ണ്ടു കേ​റാ​വു, സം​പ​ത്തിൻ മൂർ​ദ്ധാ​വില്‍! 5
ഇല്ല നിൻ​ക്രോ​ധ​മി​ല്ല നിന്‍വി​ക്രമ,-
മില്ല കെ​ല്പീ,പ്പ​റ​ക്കും ഖഗ​ങ്ങൾ​ക്കും;
ഇല്ല നി​ല്ലാ​തൊ​ലി​യ്ക്കും ജല​ത്തി​നു,-
മില്ല കാ​റ്റി​നു,മിത്ര ഗതി​വേ​ഗം! 6
പൂ​ത​വി​ര്യൻ വരു​ണ​നാം തമ്പു​രാന്‍
മീതെ നിർ​ത്തു​ന്നു, വാ​നില്‍ക്ക​തിര്‍ക​ളെ;
മീതെ വേർ, തു​മ്പു താ​ഴെ​യു​മാ​മവ
കേ​തു​വാ​യു​ള്ളില്‍ നി​ല്ക്കാ​വു നമ്മ​ളില്‍!7
ആ വരു​ണ​രാ​ജാ​വ​ല്ലോ, സൂ​ര്യ​നു
വാർ​വ​ഴി തീർ​ത്തു, പോ​ക്കു​വ​ര​വി​നാ​യ്;
ആവ​ത​ല്ലാ​ത്തി​ട​ത്തു കാല്‍ വെ​യ്ക്ക ഞാൻ!
പോ​വു​മാ​റാക, നെ​ഞ്ചം പി​ളർ​പ്പോ​നും! 8
വൈ​ദ്യർ ദേവ, നൂ​റാ​യി​ര​മു​ണ്ടു തേ;
വാ​യ്ക്ക, നിൻ​കൃ​പ​യ്ക്കാ​ഴ​വും വീ​തി​യും:
അങ്ങ​ക​റ്റി വല​യ്ക്ക നി​ര്യ​തി​യെ;–
ബ്ഭം​ഗ​മേ​കുക ചെയ്ത പാ​പ​ത്തി​നും! 9
ദ്യോ​വില്‍ നി​ല്ക്കു​മി​ത്താ​ര​ങ്ങൾ കാ​ണാ​കും,
രാ​വി​ലെ;–ങ്ങോ ഗമി​യ്ക്കു​മ​ഹ​സ്സി​ങ്കല്‍;
ഇല്ലി​ടി​ച്ചിൽ വരു​ണ​ന്റെ ചെ​യ്തി​കൾ–
ക്ക,ല്ലി​ലെ​ത്തു​ന്നു ചന്ദ്ര​നൊ​ളി വീശി! 10
വാ​ഴ്ത്തി വന്ദി​ച്ചി​ര​ക്കു​ന്നു ഞാ​നി​തി;–
താ​ത്ത​ഹ​വ്യ​നാ​യ് നേ​രു​ന്നു കർ​മ്മി​യും:
ആസ്ഥ​യോ​ട​റി​കി​ങ്ങെ,ങ്ങൾ​ത​ന്നു​യിര്‍
കീർ​ത്ത​നീയ, വരുണ, നീ കക്കൊ​ലാ! 11
ചൊ​ല്ലി​നാ​രി​തേ രാ​പ്പ​ക​ലെ​ന്നോ​ടെ;–
ന്നു​ള്ളിൽ​നി​ന്നു​മി​തൊ​ന്നേ വെ​ളി​പ്പെ​ട്ടു:
ബദ്ധ​നാ​യ് വി​ളി​യ്ക്കു​ന്ന ശു​ന​ശ്ശേ​പൻ
മു​ക്ത​നാക, വരു​ണ​രാ​ജാ​വി​നാല്‍! 12
ദാ​രു​വിന്‍ മൂ​ന്നി​ട​ത്താ​യ് ത്തളയ്ക്കപ്പെ-​
ട്ടാ,രെ​യ​ങ്ങു വി​ളി​ച്ചാൻ ശു​ന​ശ്ശേ​പന്‍,
ആ വരു​ണ​നാം രാ​ജാ​വ​റി​വു​റേ​റാ–
നാ​ദി​തേ​യ​ന​പീ​ഡി​ത​നി​യ്യാ​ളെ.
കല്പി​ച്ചു​വി​ടു​വി​യ്ക്കു​ക​വേ​ണ​മേ:
കെല്‍പ്പൊ​ടേ വെ​ട്ടി​നീ​ക്ക​ട്ടെ കെ​ട്ടു​കൾ! 13
ഞങ്ങൾ നീ​ക്കു​ന്നു ദേവ, നിന്‍കോ​പ​ത്തെ
മം​ഗ​ള​ഹ​വി​സ്സാ​ലും, നമ​സ്സാ​ലും:
ഇങ്ങു വാ​ണ​പ്രി​യ​ഘ്ന, പ്ര​ചേ​ത​സ്സേ,
ഞങ്ങള്‍തൻ പിഴ തീര്‍ക്കൂ വരുണ, നീ! 14
മീ​തെ​യും നടു​വി​ങ്ക​ലും താ​ഴെ​യും
ജാ​ത​മി​ക്കെ​ട്ട​ഴി​യ്ക്കൂ വരുണ, നീ;
ആദി​തേയ, പി​മ്പെ​ങ്ങൾ നിന്‍ചെ​യ്തി​യില്‍–
ബ്ബാധ പറ​റാ​തെ നി​ന്നി​ടാം, തെ​റ്റെ​ന്ന്യേ! 15
കു​റി​പ്പു​കൾ: സൂ​ക്തം 24.

[1] ഒരു രാ​ജാ​വി​നാല്‍ നര​മേ​ധ​ത്തി​ന്നു വി​ല​യ്ക്കു വാ​ങ്ങ​പ്പെ​ട്ട​വ​നും യൂപ(സ്തംഭ)ത്തില്‍ ബദ്ധ​നു​മായ ശു​ന​ശ്ശേ​പര(ഫ)ന്റെ വി​ലാ​പം: ഞങ്ങൾ-​ഞാന്‍. അമ​ത്ത്യ​രില്‍–ദേ​വ​ന്മാ​രില്‍വെ​ച്ച് ആരു​ടെ​യാ​രു​ടെ പേര്‍ ഉച്ച​രി​യ്ക്കേ​ണ്ടു? ഏതു ദേവനെ കീർ​ത്തി​ച്ചാ​ലാ​യി​രി​യ്ക്കും എനി​യ്ക്കു വി​ടു​തി കി​ട്ടുക? തി​രു​മ​ന്ന് = ശ്രീ​ഭൂ​മി.

[2] അഗ്നി​യെ സ്തു​തി​യ്ക്കാൻ പ്ര​ജാ​പ​തി ഉപ​ദേ​ശി​ച്ച​തി​നാല്‍ ശു​ന​ശ്ശേ​പൻ അതു ചെ​യ്യു​ന്നു:

[3] അഗ്നി സവി​താ​വി​നെ സ്തു​തി​പ്പാൻ നിർ​ദ്ദേ​ശി​ച്ചു. അതി​നാല്‍ ശു​ന​ശ്ശേ​പന്‍ സവി​താ​വി​നെ സ്തു​തി​യ്ക്കു​ന്നു. നി​ങ്കല്‍ അർ​ത്ഥി​കൾ–അങ്ങ​യു​ടെ ധന​ത്തിന്‍െറ ഒരംശം തരിക എന്ന് അങ്ങ​യു​ടെ അടു​ക്കല്‍ യാ​ചി​യ്ക്കു​ന്നു.

[4] നി​ന്ദ​ന​ദ്വേ​ഷ​മു​ക്ത​മാ​യ് സ്തു​ത്യ​മാ​കു​ന്ന–നി​ന്ദ​ന​ത്തി​ന്നും ദ്വേ​ഷ​ത്തി​ന്നും വി​ഷ​യ​മാ​യി​ട്ടി​ല്ലാ​യ്ക​യാല്‍ സ്തു​തി​യ്ക്ക​പ്പെ​ട്ടു​വ​രു​ന്ന.

[5] നിന്‍െറ ഞങ്ങൾ–അങ്ങ​യു​ടെ ആളു​ക​ളായ ഞങ്ങൾ.

[6] സവി​താ​വു വരു​ണ​നെ സ്തു​തി​പ്പാ​നു​പ​ദേ​ശി​ച്ചു; ശു​ന​ശ്ശേ​പന്‍ അതു ചെ​യ്യു​ന്നു: നിന്‍ക്രോ​ധ​മി​ല്ല എന്ന​തു​കൊ​ണ്ട്, അങ്ങു ക്രോ​ധി​ച്ചാല്‍, അതു താ​ങ്ങാന്‍ കഴി​വി​ല്ലെ​ന്നു​കൂ​ടി വ്യ​ഞ്ജി​യ്ക്കു​ന്നു.

[7] വാ​നില്‍–തന്റെ വാ​സ​സ്ഥാ​ന​മായ അന്ത​രി​ക്ഷ​ത്തില്‍. മീതെ വേര്‍, തു​മ്പു താ​ഴെ​യും–ആ കതി​രു​ക​ളു​ടെ (തേ​ജ​സ്സി​ന്റെ) വേര്‍ (കീ​ഴ്ഭാ​ഗം) മീ​തെ​യും, തു​മ്പ് (അഗ്ര​ഭാ​ഗം) താ​ഴെ​യു​മാ​ണ്. കേ​തു​വാ​യ്–അട​യാ​ള​മാ​യി, പ്രാ​ണ​നാ​യി.

[8] വാര്‍വ​ഴി = വി​ശാ​ല​മാർ​ഗ്ഗം. പോ​ക്കു​വ​ര​വ്–അസ്ത​മ​യോ​ദ​യ​ങ്ങൾ. ഞാന്‍ ആവ​ത​ല്ലാ​ത്തി​ട​ത്തു കാൽ വെ​യ്ക്ക–ഞാൻ ബന്ധ​ന​മു​ക്ത​നാ​യി അഗ​മ്യ​പ്ര​ദേ​ശ​ത്തൂ​ടെ​യെ​ങ്കി​ലും നട​ന്നു​പോ​കു​മാ​റാ​ക​ട്ടെ. എന്റെ നെ​ഞ്ചം പി​ളര്‍പ്പോ​നും (വേ​ദ​ന​പ്പി​യ്ക്കു​ന്ന ശത്രു​വും) പോ​വു​മാ​റാക (വി​ട്ടു​പോ​ക​ട്ടെ). ഇതി​ന്നു വരു​ണന്‍ അനു​ഗ്ര​ഹി​ക്ക​ട്ടെ.

[9] വൈ​ദ്യര്‍–ബന്ധ​നം വി​ടുർ​ത്താന്‍ ത്രാ​ണി​യു​ള്ള വൈ​ദ്യ​ന്മാര്‍. വാ​യ്ക്ക–അങ്ങ​യ്ക്ക് എങ്കില്‍ അഗാ​ധ​വി​ശാ​ല​മായ അനു​ഗ്ര​ഹ​ബു​ദ്ധി ഉണ്ടാ​ക​ട്ടെ. നി​ര്യ​തി​യെ (പാ​പ​ദേ​വ​ത​യെ) ദൂ​രീ​ക​രി​ച്ചു കഷ്ട​പ്പെ​ടു​ത്തി​യാ​ലും. ഭംഗം = നാശം.

[10] അഹ​സ്സ് = പകൽ. ഇതൊ​ക്കെ വരു​ണ​ന്റെ ആജ്ഞ​യാ​ലാ​ണ്. എത്തു​ന്നു–ഉദി​ച്ചു​പൊ​ങ്ങു​ന്നു.

[11] ഇത്–ഉത്ത​രാർ​ദ്ധ​ത്തില്‍ പറ​യു​ന്ന​ത്. ആത്ത​ഹ​വ്യൻ–അങ്ങ​യ്ക്കാ​യി ഹവി​സ്സെ​ടു​ത്ത​വൻ. കർ​മ്മി–യജ​മാ​നൻ. ആസ്ഥ​യോ​ടും–അനാ​ദ​രി​യ്ക്കാ​തെ.അറിക–ഞങ്ങ​ളു​ടെ അപേ​ക്ഷ മന​സ്സി​ലാ​ക്കുക. ഉയിര്‍ കക്കൊലാ-​എങ്ങളെ (എന്നെ) മൃ​ത്യു​വില്‍നി​ന്നു രക്ഷി​ച്ചാ​ലും.

[12] ചൊ​ല്ലി​നാര്‍–അഭി​ജ്ഞര്‍ പറ​ഞ്ഞു​ത​ന്നു. ഇതേ–വരു​ണ​സേ​വ​നം തന്നെ. വി​ളി​യ്ക്കു​ന്ന–വരു​ണ​നോ​ടു പ്രാർ​ത്ഥി​യ്ക്കു​ന്ന. മു​ക്ത​നാക = മോ​ചി​പ്പി​യ്ക്ക​പ്പെ​ട​ട്ടെ.

[13] ദാരു = മരം, യൂപം. മൂ​ന്നി​ട​ത്താ​യ്–മൂ​ന്നു കൊ​ത​ക​ളില്‍. തള​യ്ക്ക​പ്പെ​ട്ട്–പി​ടി​ച്ചു​കെ​ട്ട​പ്പെ​ട്ട്. അങ്ങു–അവി​ടെ​നി​ന്ന്. ആദി​തേയ = അദി​തി​യു​ടെ പു​ത്രൻ. അപീ​ഡി​തന്‍–ശത്രു​ക്ക​ളാല്‍ ഉപ​ദ്ര​വി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​വൻ. ഇയ്യാ​ളെ–ശു​ന​ശ്ശേ​പ​നെ.

[14] അപ്രി​യ​ഘ്ന–അനി​ഷ്ട​നാ​ശന. പ്ര​ചേ​ത​സ്സേ = മി​ക​ച്ച ജ്ഞാ​ന​മു​ള്ള​വ​നേ; വരു​ണ​പ​ര്യാ​യ​മാ​ണ്, പ്ര​ചേ​ത​സ്സ്. പിഴ–പാപം.

[15] മീതെ = ശി​ര​സ്സില്‍. നടു = അര. താഴെ–കാ​ലു​ക​ളില്‍. ജാതം = സം​ഭ​വി​ച്ച. പി​മ്പ്–മോ​ച​നാ​ന​ന്ത​രം, മേ​ലില്‍. നിന്‍ചെ​യ്തി​യിൽ (അങ്ങ​യു​ടെ കർ​മ്മ​ത്തില്‍) നി​ന്നി​ടാം (നി​ന്നു​കൊ​ള്ളാം). എന്നാല്‍ ബാധ (ഉപ​ദ്ര​വം) പറ​റി​ല്ല​ല്ലോ. തെ​റ​റ​ന്യേ–പിഴ (പാപം) ചെ​യ്യാ​തെ.

സൂ​ക്തം 25.

ശു​ന​ശ്ശേ​പൻ ഋഷി; ഗാ​യ​ത്രി ഛന്ദ​സ്സ്; വരു​ണന്‍ ദേവത.

ദേവ, വരുണ, പ്ര​ജ​ക​ളെ​ന്ന​പോ​ലെ ഞങ്ങ​ളും അങ്ങ​യു​ടെ വല്ല കർ​മ്മ​ത്തെ​യും പ്ര​തി​ദി​നം തക​രാ​റി​ലാ​ക്കി​യി​രി​യ്ക്കാം! 1
അനാ​ദ​ര​രെ ഹനി​യ്ക്കു​ന്ന ഭവാൻ ഞങ്ങ​ളെ കൊ​ല്ലാ​നൊ​രു​ങ്ങ​രു​ത്; ചു​ണ​ച്ച​രി​ശ​പ്പെ​ട​രു​ത് ! 2
വരുണ, ഞങ്ങൾ സു​ഖ​ത്തി​ന്നാ​യി അങ്ങ​യു​ടെ മന​സ്സി​നെ, തേ​രാ​ളി തളർ​ന്ന കു​തി​ര​യെ എന്ന​പോ​ലെ, വാ​ക്കു​കൾ കൊ​ണ്ടു വശ​പ്പെ​ടു​ത്തു​ന്നു! 3
എന്‍െറ അരി​ശ​മി​ല്ലാ​ത്ത നി​ന​വു​കൾ വി​ല​യേ​റിയ ജീ​വ​ന​ത്തി​ലെ​യ്ക്കു, പക്ഷി​കൾ കൂ​ട്ടി​ലെ​യ്ക്കെ​ന്ന​പോ​ലെ പിൻ​തി​രി​യാ​തെ പറ​ക്കു​ന്നു! 4
ഞങ്ങൾ സു​ഖ​ത്തി​ന്നാ​യി, ബല​വാ​നും നേ​താ​വും ബഹു​ദ്ര​ഷ്ടാ​വു​മായ വരു​ണ​നെ എപ്പോൾ വരു​ത്തും! 5
കർ​മ്മി​യു​ടെ ദാ​ന​ത്തില്‍ താല്‍പ​ര്യ​മു​ള്ള ഇരു​വ​രും പതി​വു​പോ​ലെ അതു​ത​ന്നെ ഭു​ജി​ച്ചു​പോ​ന്നു; അമാ​ന്തി​യ്ക്കാ​റി​ല്ല. 6
അവി​ടെ​യ്ക്ക​റി​യാ​മ​ല്ലോ, ആകാ​ശ​ത്തൂ​ടേ പറ​ക്കു​ന്ന പക്ഷി​ക​ളു​ടെ പോ​ക്ക്; തോ​ണി​യു​ടേ​തും ആ സമു​ദ്ര​വാ​സി​യ്ക്ക​റി​യാം; 7
പന്തി​ര​ണ്ടു മാ​സ​ങ്ങ​ളെ​യും, അപ്പോ​ള​പ്പോ​ളു​ണ്ടാ​കു​ന്ന​വ​യെ​യും ആ ധൃ​ത​വ്ര​തൻ അറി​യു​ന്നു; അധി​മാ​സം വരു​ന്ന​തും അറി​യു​ന്നു; 8
പര​പ്പും പെ​രു​മ​യും അഴ​കു​മൊ​ത്ത​തായ വാ​യു​വി​ന്റെ മാർ​ഗ്ഗം അവി​ടു​ന്ന​റി​യു​ന്നു; മു​ക​ളില്‍ വസി​യ്ക്കു​ന്ന​രെ​യും അറി​യു​ന്നു! 9
ധൃ​ത​വ്ര​ത​നും ശു​ഭ​കർ​മ്മാ​വു​മായ വരു​ണന്‍ ദേ​വ​പ്ര​ജ​ക​ളില്‍ സാ​മ്രാ​ജ്യ​ത്തി​ന്നാ​യി എഴു​ന്ന​ള്ളി​യി​രു​ന്നു. 10
അദ്ദേ​ഹം ചെ​യ്ത​വ​യും ചെ​യ്യാന്‍ പോ​കു​ന്ന​വ​യു​മായ അദ്ഭു​ത​ങ്ങ​ളെ​ല്ലാം ബു​ദ്ധി​മാന്‍ നേരേ കാ​ണു​ന്നു​ണ്ട്. 11
ആ സു​മ​തി​യായ അദി​തി​പു​ത്രൻ ഞങ്ങ​ളെ എല്ലാ നാ​ളു​ക​ളി​ലും സന്മാർ​ഗ്ഗ​ത്തില്‍ നട​ത്ത​ട്ടെ; ഞങ്ങൾ​ക്ക് ആയു​സ്സും വളർ​ത്ത​ട്ടെ! 12
വരു​ണന്‍ ചു​റ​റും ഒളി​വീ​ശു​ന്ന പൊ​ന്നിൻ​ച​ട്ട​യി​ട്ടു മു​ഴു​പ്പു​ററ തി​രു​മൈ മറ​യ്ക്കു​ന്നു. 13
ഹിം​സൈ​ഷി​കൾ ആ ദേവനെ ഹിം​സി​യ്ക്കി​ല്ല; ജന​ദ്രോ​ഹി​കൾ ദ്രോ​ഹി​യ്ക്കി​ല്ല; പാ​പ​ങ്ങൾ സ്പർ​ശി​യ്ക്കി​ല്ല! 14
അദ്ദേ​ഹം സർ​വ​ത്ര മനു​ഷ്യർ​ക്കു് തി​ക​ഞ്ഞ ഭക്ഷ​ണം നല്കി; ഞങ്ങ​ളു​ടെ വയ​റു​കൾ​ക്കും. 15
എന്‍െറ നി​ന​വു​കൾ ആ ബഹു​ദർ​ശ​നീ​യ​ന്റെ നേർ​ക്കു, ഗോ​ക്കൾ തൊ​ഴു​ത്തി​ലെ​യ്ക്കെ​ന്ന​പോ​ലെ പി​ന്തി​രി​യാ​തെ നട​ക്കു​ന്നു. 16
എന്റെ കാ​ര്യ​ത്തി​ന്ന് ഒരു​ക്കിയ അരു​മ​ത്തേൻ ഹോ​താ​വി​നെ​പ്പോ​ലെ അങ്ങും ആസ്വ​ദി​യ്ക്കു​മ​ല്ലോ; അതി​ന്നു​ശേ​ഷം, നമു​ക്കി​രു​വർ​ക്കും തമ്മില്‍ സം​സാ​രി​യ്ക്കാം! 17
വി​ശ്വ​ദർ​ശ​നീ​യ​നെ ഞാൻ കണ്ടു; നി​ല​ത്തു പള്ളി​ത്തേ​രും ഞാന്‍ നേരേ കണ്ടു. എന്റെ ഈ വാ​ക്കു​കൾ അവി​ടു​ന്നു സ്വീ​ക​രി​ച്ചി​രി​യ്ക്കു​ന്നു! 18
വരുണ, എന്റെ ഈ വിളി കേൾ​ക്കുക; ഇന്നു സു​ഖി​പ്പി​യ്ക്കു​ക​യും ചെ​യ്യുക. രക്ഷ​യ്ക്കാ​യി ഞാന്‍ അങ്ങ​യു​ടെ നേർ​ക്കു ശബ്ദി​യ്ക്കു​ന്നു. 19
ഹേ മേ​ധാ​വിന്‍, അങ്ങു ദ്യോ​വി​ലും ഭൂ​വി​ലും–ലോ​ക​ത്തി​ലെ​ങ്ങും–പരി​ശോ​ഭി​യ്ക്കു​ന്നു. അതി​നാല്‍, ക്ഷേ​മം വരു​ത്താ​മെ​ന്നേ​ല്ക്കുക! 20
ജീ​വി​പ്പാന്‍ ഞങ്ങ​ളു​ടെ മു​ക​ളി​ലെ കയര്‍ വി​ടു​വി​യ്ക്കുക; നടു​വി​ലേ​തും താ​ഴ​ത്തേ​തും അഴി​ച്ചു​ക​ള​യുക! 21
കു​റി​പ്പു​കൾ: സൂ​ക്തം 25.

[1] പ്ര​ജ​കൾ–മറ​റാ​ളു​കൾ.

[4] അരി​ശ​മി​ലാ​ത്ത–പ്ര​ശാ​ന്ത​ങ്ങ​ളായ.

[5] ബഹു​ദ്ര​ഷ്ടാ​വ് = വളരെ വസ്തു​ക്ക​ളെ കണ്ട​റി​ഞ്ഞ​വന്‍.

[6] ഇരു​വ​രും–വരു​ണ​നും മി​ത്ര​നും. അതു​ത​ന്നെ–ഞങ്ങൾ അർ​പ്പി​ച്ച ഹവി​സ്സു​ത​ന്നെ.

[7] അവി​ടെ​യ്ക്ക്–വരു​ണ​ന്ന്. തോ​ണി​യു​ടേ​തും–തോ​ണി​യു​ടെ ഗതി​യും. അദ്ദേ​ഹം എന്നെ ബന്ധ​മു​ക്ത​നാ​ക്ക​ട്ടെ!

[10] സാ​മ്രാ​ജ്യ​ത്തി​ന്നാ​യി–കോയ്മ സ്ഥാ​പി​പ്പാന്‍വേ​ണ്ടി.

[16] ബഹു​ദർ​ശ​നീ​യൻ = വള​രെ​പ്പേ​രാല്‍ കാ​ണ​പ്പെ​ടേ​ണ്ടു​ന്ന​വൻ; സു​ന്ദ​രാ​കാ​രന്‍.

[17] അരു​മ​ത്തേൻ–പ്രി​യ​പ്പെ​ട്ട മധു​ര​ഹ​വി​സ്സ്.

[18] വി​ശ്വ​ദർ​ശ​നീ​യ​നെ–സു​ന്ദ​രാ​കാ​ര​നായ വരു​ണ​നെ. വാ​ക്കു​കൾ–സ്തു​തി​കൾ.

[19] ശബ്ദി​യ്ക്കു​ന്നു–സ്തു​തി​ക​ളെ അയ​യ്ക്കു​ന്നു.

[20] ക്ഷേ​മം–എന്നെ രക്ഷി​യ്ക്കാ​മെ​ന്നു മറു​പ​ടി തരിക.

[21] ജീ​വി​പ്പാൻ–ഞാന്‍ മരി​യ്ക്കാ​തി​രി​പ്പാൻ. ഞങ്ങ​ളു​ടെ–എന്റെ.

സൂ​ക്തം 26.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; അഗ്നി ദേവത.

യജ്ഞാർഹ, അന്ന​ര​ക്ഷക, അങ്ങു വസ്ത്ര​ങ്ങ​ളു​ടു​ക്കുക; എന്നി​ട്ടു, ഞങ്ങ​ളു​ടെ ഈ യാഗം നി​റ​വേ​റ്റുക. 1
അഗ്നേ, എന്നും അതി​യു​വാ​വേ, വരേ​ണ്യ​നും തേ​ജ​സ്വി​യു​മായ ഭവാന്‍ ഞങ്ങ​ളു​ടെ ഹോ​താ​വാ​യി​ട്ടു, തി​ള​ങ്ങു​ന്ന സ്തു​തി കേ​ട്ടു​കൊ​ണ്ടി​രു​ന്നാ​ലും!2
വരേ​ണ്യ​നായ ഭവാൻ അച്ഛന്‍; ഞാൻ മകന്‍. ബന്ധു ബന്ധു​വി​നെ​യും, സഖാവു സഖാ​വി​നെ​യും സർവഥാ പ്രീ​തി​പ്പെ​ടു​ത്തു​മ​ല്ലോ! 3
ഹിം​സ​ക​രെ വി​ഴു​ങ്ങു​ന്ന വരു​ണ​നും മി​ത്ര​നും അര്യ​മാ​വും ഞങ്ങ​ളു​ടെ യജ്ഞ​ത്തിൽ, മനു​വി​ന്റേ​തി​ലെ​ന്ന​പോ​ലെ വന്ന​ണ​യ​ട്ടെ! 4
പൂർവക, ഹോ​താ​വേ, ഇതി​ന്നും സ്നേ​ഹ​ത്തി​ന്നു​മാ​യി ഭവാന്‍ പ്ര​സാ​ദി​ച്ചാ​ലും; ഞങ്ങ​ളു​ടെ ഈ വാ​ക്കു​കൾ കേൾ​ക്കു​ക​യും ചെ​യ്യാ​ലും! 5
ഞങ്ങൾ മറേ​റാ​രോ ദേ​വ​ന്നാ​ണ്, എന്നെ​ന്നും സവി​സ്ത​ര​മായ യജ്ഞം ചെ​യ്യു​ന്ന​തെ​ങ്കി​ലും, ആ ഹവി​സ്സു ഭവാ​ങ്കൽ​ത്ത​ന്നെ​യാ​ണ​ല്ലോ, ഹോ​മി​യ്ക്ക​പ്പെ​ടു​ന്ന​ത്! 6
പ്ര​ജാ​പാ​ല​ക​നും ഹൃ​ഷ്ട​നും വരേ​ണ്യ​നു​മായ ഹോ​താ​വു ഞങ്ങൾ​ക്കു പ്രി​യ​നാ​യി​വ​ര​ട്ടെ; ഞങ്ങൾ അഗ്നി​യ്ക്കും പ്രി​യ​രാ​ക​ട്ടെ! 7
ശോ​ഭ​നാ​ഗ്നി​യു​ക്ത​രായ തേ​ജ​സ്വി​ക​ളാ​ണ​ല്ലോ, ഞങ്ങ​ളു​ടെ ഹവി​സ്സെ​ടു​ത്തി​രി​യ്ക്കു​ന്ന​ത്; അതി​നാല്‍ ഞങ്ങൾ ശോ​ഭ​നാ​ഗ്നി​യു​ക്ത​രാ​യി പ്രാർ​ത്ഥി​യ്ക്കു​ന്നു. 8
മര​ണ​മി​ല്ലാ​ത്ത​വ​നേ, ഒടു​വില്‍ മർ​ത്ത്യ​രായ ഞങ്ങ​ളും അങ്ങും–ഇരു​കൂ​ട്ട​രും–പര​സ്പ​രം പ്ര​ശം​സി​യ്ക്കു​മാ​റാ​ക​ട്ടെ! 9
ബല​ത്തി​ന്റെ മകനായ അഗ്നേ, എല്ലാ അഗ്നി​ക​ളോ​ടും​കൂ​ടി ഈ യജ്ഞ​ത്തി​ലും ഈ സ്തു​തി​യി​ലും ചേര്‍ന്ന്, അന്നം തന്ന​രു​ളി​യാ​ലും. 10
കു​റി​പ്പു​കൾ: സൂ​ക്തം 26.

[1] അഗ്നി​യെ സ്തു​തി​പ്പാ​നാ​ണ്, വരു​ണന്‍ നിർ​ദ്ദേ​ശി​ച്ച​ത്. അതു​നി​മി​ത്തം ശു​ന​ശ്ശേ​പന്‍ വീ​ണ്ടും അഗ്നി​യെ സ്തു​തി​യ്ക്കു​ന്നു: വസ്ത്ര​ങ്ങൾ–തേ​ജ​സ്സ്. പ്ര​ജ്വ​ലി​യ്ക്കുക എന്ന​ത്ഥം.

[4] ഹിം​സ​കര്‍ = ദ്രോ​ഹി​കൾ. വി​ഴു​ങ്ങു​ന്ന–കൊ​ന്നൊ​ടു​ക്കു​ന്ന. മനു​വി​ന്റേ​തില്‍–മനു​വി​ന്റെ യാ​ഗ​ത്തില്‍. വന്ന​ണ​യ​ട്ടെ–അതി​ന്ന് അങ്ങ് ആ സ്നേ​ഹി​ത​ന്മാ​രെ പ്രേ​രി​പ്പി​ച്ചാ​ലും!

[5] പൂർവക–ഞങ്ങൾ മു​ത​ലാ​യ​വർ​ക്കൊ​ക്കെ മു​മ്പേ ജനി​ച്ച​വ​നേ. ഇതി​ന്നും സ്നേ​ഹ​ത്തി​ന്നു​മാ​യി–ഈ യാഗം നി​റ​വേ​റ​റാ​നും ഞങ്ങ​ളെ സ്സേ​ഹി​പ്പാ​നു(അനു​ഗ്ര​ഹി​പ്പാ​നു)മായി. വാ​ക്കു​കൾ–സ്തു​തി​കൾ.

[6] അന്യ​ദേ​വ​താ​വി​ഷ​യ​മായ യാ​ഗ​വും അങ്ങ​യ്ക്കു​ള്ള​തു​ത​ന്നെ.

[7] ഹോ​താ​വ് = അഗ്നി.

[8] തേ​ജ​സ്വി​കൾ–ഋത്വി​ക്കു​കൾ.

[9] ഒടു​വില്‍–യാ​ഗാ​വ​സാ​ന​ത്തില്‍. മര്‍ത്ത്യര്‍ = മര​ണ​മു​ള്ള​വര്‍. പര​സ്പ​രം–‘അനു​ഷ്ഠാ​നം നന്നാ​യി‘ എന്ന് അഗ്നി; ‘ഞങ്ങൾ അനു​ഗൃ​ഹീ​ത​രാ​യി‘ എന്നു ഞങ്ങൾ. ഇങ്ങി​നെ അന്യോ​ന്യം കൊ​ണ്ടാ​ടു​മാ​റാ​ക​ട്ടെ.

[10] അഗ്നി​കൾ–ആഹ​വ​നീ​യാ​ദി​കൾ. ഈ–ഞങ്ങ​ളു​ടെ. ചേർ​ന്ന്–സ്വീ​ക​രി​ച്ച്.

സൂ​ക്തം 27.

ശു​ന​ശ്ശേ​പൻ ഋഷി; ഗാ​യ​ത്രി​യും ത്രി​ഷ്ടു​പ്പും ഛന്ദ​സ്സു​കൾ; അഗ്നി​യും വി​ശ്വ​ദേ​വ​ന്മാ​രും ദേ​വ​ത​കൾ.

അഗ്നേ, യജ്ഞ​സ​മ്രാ​ട്ടായ നി​ന്തി​രു​വ​ടി​യെ ഞങ്ങൾ വാല്‍ തഴച്ച കു​തി​ര​യെ എന്ന​പോ​ലെ വണ​ങ്ങി വന്ദി​യ്ക്കു​ന്നു. 1
ആ പരന്ന നട​പ്പൊ​ത്ത ബല​പു​ത്രൻ നമു​ക്കു സു​മു​ഖ​നാ​യി​ബ്ഭ​വി​യ്ക്ക​ട്ടെ; നമ്മ​ളില്‍ കോ​രി​ച്ചൊ​രി​യ​ട്ടെ! 2
എങ്ങും നട​ക്കു​ന്ന അവി​ടു​ന്നു ദൂ​ര​ത്തും ചാ​ര​ത്തും ഉപ​ദ്ര​വി​യ്ക്കാൻ നോ​ക്കു​ന്ന മനു​ഷ്യ​നില്‍നി​ന്നു ഞങ്ങ​ളെ സദാ രക്ഷി​ച്ചാ​ലും! 3
അഗ്നേ, ഞങ്ങ​ളു​ടെ ഈ ഹവിർ​ദ്ദാ​ന​വും അതി​നൂ​ത​ന​മായ ഗാ​യ​ത്ര​വും ഭവാന്‍ ദേ​വ​ക​ളില്‍ വർ​ണ്ണി​ച്ചു​പ​റ​യ​ണം! 4
അങ്ങു ഞങ്ങ​ളെ മു​ക​ളി​ലും നടു​വി​ലു​മു​ളള അന്ന​ങ്ങ​ളി​ലെ​ത്തി​യ്ക്കുക; അടു​ത്ത​തി​ന്റെ ധനവും തന്ന​രു​ളുക! 5
ഹേ ചി​ത്ര​ഭാ​നോ. അങ്ങു നദീ​സ​മീ​പ​ത്തു തി​ര​ക​ളെ എന്ന​പോ​ലെ, ധന​ങ്ങ​ളെ വേർ​തി​രി​യ്ക്കു​ന്നു; ഹവിർ​ദ്ദാ​താ​വി​ന്നു തല്‍ക്ഷ​ണം വർ​ഷി​ച്ചും​കൊ​ടു​ക്കു​ന്നു! 6
അഗ്നേ, അങ്ങു യാ​തൊ​രു​വ​നെ സമ​ര​ങ്ങ​ളില്‍ സം​ര​ക്ഷി​യ്ക്കു​ന്നു; യാ​തൊ​രു​വ​നെ യു​ദ്ധ​ങ്ങ​ളില്‍ പ്രേ​രി​പ്പി​യ്ക്കു​ന്നു; ആ മനു​ഷ്യന്‍ എന്നെ​ന്നും അന്ന​ങ്ങ​ളെ നി​യ​ന്ത്രി​യ്ക്കും! 7
ശത്രു​ക്ക​ളെ തോ​ല്പി​യ്ക്കു​ന്ന​വ​നേ, ഇവനെ ഒരു​ത്ത​നും ആക്ര​മി​യ്ക്കു​കി​ല്ല: ഇവ​ന്നു, കേൾ​ക്ക​ത്ത​ക്ക കരു​ത്തു​ണ്ടാ​വും! 8
സർ​വ​മ​നു​ഷ്യാ​ന്വി​ത​നായ അവി​ടു​ന്ന് അശ്വ​ങ്ങ​ളെ​ക്കൊ​ണ്ടു യു​ദ്ധം കട​ത്തി​വി​ട​ട്ടെ; മേ​ധാ​വി​ക​ളോ​ടു​കൂ​ടിയ അവി​ടു​ന്നു ഫലം കല്പി​ച്ചു​ന​ല്ക​ട്ടെ: 9
സ്തു​തി​കൊ​ണ്ടു​ണർ​ത്ത​പ്പെ​ടു​ന്ന​വ​നേ, അങ്ങു മനു​ഷ്യ​ന്നു മനു​ഷ്യ​ന്നു യജ്ഞം നി​റ​വേ​റാന്‍, രു​ദ്ര​നെ​ക്കു​റി​ച്ചു സമീ​ചീ​ന​മായ സ്തോ​മം ചൊ​ല്ലി​യാ​ലും! 10
മഹാ​നും അപ്ര​മേ​യ​നും ധൂ​മ​ധ്വ​ജ​നും ഭൂ​രി​തേ​ജ​സ്സു​മായ അവി​ടു​ന്നു നമ്മെ കർ​മ്മ​ത്തി​ന്നും അന്ന​ത്തി​ന്നും പ്രോ​ത്സാ​ഹി​പ്പി​യ്ക്ക​ട്ടെ! 11
ആ പ്ര​ജാ​പാ​ല​ക​നും ദേ​വ​ദൂ​ത​നും തി​ള​ക്ക​മേ​റി​യ​വ​നു​മായ അഗ്നി, ഒരു ധനി​ക​നെ​ന്ന​പോ​ലെ നമ്മു​ടെ ഉക്ഥം ശ്ര​വി​ച്ച​രു​ള​ട്ടെ! 12
ഉയർ​ന്ന​വർ​ക്കു നമ​സ്കാ​രം; താ​ന്ന​വർ​ക്കു നമ​സ്കാ​രം; യു​വാ​ക്കൾ​ക്കു നമ​സ്കാ​രം; വൃ​ദ്ധ​ന്മാർ​ക്കു നമ​സ്കാ​രം! കഴി​വു​ണ്ടെ​ങ്കില്‍ ഞങ്ങൾ ദേ​വ​യ​ജ​നം അനു​ഷ്ഠി​ക്കും. ദേ​വ​ക​ളേ, ഞാൻ ജ്യേ​ഷ്ഠ​നെ സ്തു​തി​യ്ക്കു​ന്ന​തു മു​റി​യ​രു​തേ! 13
കു​റി​പ്പു​കൾ: സൂ​ക്തം 27.

[1] കുതിര വാ​ലു​കൊ​ണ്ട് ഈച്ച​ക​ളെ​യും മറ്റു​മെ​ന്ന​പോ​ലെ, അങ്ങു ജ്വാ​ല​കൾ​കൊ​ണ്ടു ഞങ്ങ​ളു​ടെ വി​രോ​ധി​ക​ളെ ആട്ടി​പ്പാ​യി​യ്ക്കു​ന്നു.

[2] പരന്ന നട​പ്പൊ​ത്ത = വി​ശാ​ല​ഗ​തി​യായ. ബല​പു​ത്രൻ–അഗ്നി. കോ​രി​ച്ചൊ​യൊ​രി​യ​ട്ടെ–അഭീ​ഷ്ട​ങ്ങൾ വർ​ഷി​യ്ക്ക​ട്ടെ.

[3] എങ്ങും നട​ക്കു​ന്ന–സർ​വ​വ്യാ​പി​യായ.

[4]ഗാ​യ​ത്രം–ഗാ​യ​ത്രീ​ച്ഛ​ന്ദ​സ്സി​ലു​ള്ള സ്തു​തി.

[5] മുകൾ–സ്വർ​ഗ്ഗ​ലോ​കം. നടു–അന്ത​രി​ക്ഷ​ലോ​കം. അടു​ത്ത​ത്–ഭൂ​ലോ​കം. അന്ന​ങ്ങ​ളി​ലെ​ത്തി​യ്ക്കുക–അന്ന​ങ്ങൾ ഞങ്ങൾ​ക്കു കൊ​ണ്ടു​വ​ന്നു തരിക.

[6] തി​ര​ക​ളെ എന്ന​പോ​ലെ–ആളുകൾ തി​ര​ക​ളെ തോടും മറ്റു​മാ​ക്കി വേർ​തി​രി​യ്ക്കു​ന്ന​തു​പോ​ലെ. ഹവാർ​ദ്ദാ​താ​വ്–യജ​മാ​നൻ. വർ​ഷി​ച്ചും​കൊ​ടു​ക്കു​ന്നു–ധന​ങ്ങ​ളെ കോ​രി​ച്ചൊ​രി​ഞ്ഞു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. തല്‍ക്ഷ​ണം–കർ​മ്മാ​നു​ഷ്ഠാ​നാ​വ​സാ​ന​ത്തില്‍ത്ത​ന്നെ.

[7] അന്ന​ങ്ങൾ ആ മനു​ഷ്യ​ന്റെ വരു​തി​യി​ലാ​കും.

[8] ഇവനെ–മു​ക​ളില്‍ പറ​യ​പ്പെ​ട്ട മനു​ഷ്യ​നെ. കേൾ​ക്ക​ത്ത​ക്ക–വി​ശ്രു​ത​മായ.

[9] അവി​ടു​ന്ന്–അഗ്നി. അശ്വ​ങ്ങ​ളെ​ക്കൊ​ണ്ട്–ഞങ്ങൾ​ക്കു കു​തി​ര​ക​ളെ​ത്ത​ന്ന്. യു​ദ്ധം കട​ത്തി​വി​ട​ട്ടെ–ജയി​പ്പി​യ്ക്ക​ട്ടെ. മേ​ധാ​വി​ക​ളോ​ടു​കൂ​ടിയ–ഋത്വി​ക്കു​ക​ളാൽ ആരാ​ധി​ത​നായ.

[12] ധനി​ക​നെ​ന്ന​പോ​ലെ–ഒരു പണ​ക്കാ​രൻ വൈ​താ​ളി​ക​രു​ടെ സ്തു​തി കേൾ​ക്കു​ന്ന​തു​പോ​ലെ. ഉക്ഥം–ഒരു തരം സ്തോ​ത്രം.

[13] അഗ്നി​യാൽ പ്രേ​രി​ത​നായ ശു​ന​ശ്ശേ​പൻ വി​ശ്വ​ദേ​വ​ക​ളെ സ്തു​തി​യ്ക്കു​ന്നു: ജ്യേ​ഷ്ഠന്‍–മൂ​പ്പേ​റിയ ദേവൻ. മു​റി​യ​രു​തേ–അവി​ച്ഛി​ന്ന​മാ​യി നട​ക്ക​ട്ടെ.

സൂ​ക്തം 28.

ശു​ന​ശ്ശേ​പൻ ഋഷി; അനു​ഷ്ടു​പ്പും, ഗാ​യ​ത്രി​യും ഛന്ദ​സ്സ്; ഇന്ദ്ര​നും,ഉരലും,ഉല​യ്ക്ക​യും, കാ​ള​ത്തോ​ലും ദേ​വ​ത​കൾ.

ഇന്ദ്ര, യാ​തൊ​ന്നിൽ അടി​പ​ര​ന്ന ഉയർ​ന്ന കല്ല് അഭി​ഷ​വ​ത്തി​ന്നു​ണ്ടോ ആ കർ​മ്മ​ത്തിൽ, ഉര​ലി​ലി​ടി​ച്ചു​പി​ഴി​ഞ്ഞ​തു തന​താ​യി​ക്ക​രു​തി അങ്ങു നു​കർ​ന്നു​കൊ​ണ്ടാ​ലും! 1
ഇന്ദ്ര യാ​തൊ​ന്നില്‍ നി​തം​ബ​ങ്ങൾ​ക്കൊ​ത്ത രണ്ട​രി​പ്പ​കൾ ഒരു​ക്കി​വെ​ച്ചി​ട്ടു​ണ്ടോ ആ കർ​മ്മ​ത്തിൽ, ഉര​ലി​ലി​ടി​ച്ചു​പി​ഴി​ഞ്ഞ​തു തന​നാ​യി​ക്ക​രു​തി അങ്ങു നു​കർ​ന്നു​കൊ​ണ്ടാ​ലും! 2
ഇന്ദ്ര, യാ​തൊ​ന്നില്‍ സ്ത്രീ പു​റ​ത്തു​പോ​ക​ലും അക​ത്തു​വ​ര​ലും അഭ്യ​സി​യ്ക്കു​ന്നു​വോ ആ കർ​മ്മ​ത്തില്‍, ഉര​ലി​ലി​ടി​ച്ചു​പി​ഴി​ഞ്ഞ​തു തന​താ​യി​ക്ക​രു​തി അങ്ങു നു​കർ​ന്നു​കൊ​ണ്ടാ​ലും! 3
ഇന്ദ്ര, യാ​തൊ​ന്നില്‍ കടി​ഞ്ഞാ​ണു​ക​ളി​ടാ​നെ​ന്ന​പോ​ലെ കട​കോല്‍ കെ​ട്ടി​യി​ട്ടു​ണ്ടോ ആ കർ​മ്മ​ത്തില്‍, ഉര​ലി​ലി​ടി​ച്ചു​പി​ഴി​ഞ്ഞ​തു തന​താ​യി​ക്ക​രു​തി അങ്ങു നു​കർ​ന്നു​കൊ​ണ്ടാ​ലും! 4
ഉരലേ, നീ ഓരോ വീ​ട്ടി​ലും വെ​യ്ക്ക​പ്പെ​ടു​ന്നു​ണ്ട്; എന്നാല്‍, ഇവിടെ വി​ജ​യി​ക​ളു​ടെ പെ​രും​പ​റ​പോ​ലെ ശബ്ദം മു​ഴ​ക്കുക! 5
മരമേ, നിന്‍െറ മു​മ്പില്‍ത്ത​ന്നെ കാ​റ്റു വി​ശേ​ഷാല്‍ വീ​ശു​ന്നു​ണ്ട​ല്ലോ; ഇനി ഉരലേ, ഇന്ദ്ര​ന്നു കു​ടി​പ്പാൻ സോ​മ​നീര്‍ ഉണ്ടാ​ക്കുക! 6
യജ്ഞ​സാ​ധ​ന​ങ്ങ​ളും തുലോം അന്ന​പ്ര​ദ​ങ്ങ​മ​ളു​മായ അവ രണ്ടും, തീറ്റ തി​ന്നു​ന്ന ഇന്ദ്രാ​ശ്വ​ങ്ങൾ​പോ​ലെ ഉച്ച​ത്തില്‍ ഒച്ച​യി​ട്ടു​തി​മർ​ക്കു​ന്നു!7
ഇരു​മ​ര​ങ്ങ​ളേ, നി​ങ്ങൾ ഇവിടെ ദർ​ശ​നീ​യ​രായ സോ​താ​ക്ക​ളോ​ടു​കൂ​ടി ദർ​ശ​നീ​യ​രാ​യി​ച്ച​മ​ഞ്ഞ്, ഇന്ദ്ര​ന്നാ​യി ഞങ്ങ​ളു​ടെ തേ​നൊ​ത്ത​സോ​മം ഇടി​ച്ചു​പി​ഴി​യു​വിൻ! 8
അരി​പ്പ​ക​ളി​ലെ ചണ്ടി വണ്ടി​മേ​ലി​ടുക, പി​ഴി​ഞ്ഞ​തു പവി​ത്ര​ത്തി​ന്മേ​ലൊ​ഴി​യ്ക്കുക; ബാ​ക്കി കാ​ള​ത്തോ​ലി​ലാ​ക്കി​വെ​യ്ക്കുക. 9
കു​റി​പ്പു​കൾ: സൂ​ക്തം 28.

[1] പി​ഴി​ഞ്ഞ​തു–സോ​മ​ര​സം. അഭി​ഷ​വം = ഇടി​ച്ചു​പി​ഴി​യല്‍.

[3] സ്ത്രീ–പത്നി. പു​റ​ത്തു–യാ​ഗ​ശാ​ല​യില്‍നി​ന്ന്. അഭ്യ​സി​യ്ക്കു​ന്നു–തു​ട​രെ​ത്തു​ട​രെ ചെ​യ്യു​ന്നു.

[4] കു​തി​ര​യ്ക്കു കടി​ഞ്ഞാ​ണു​ക​ളി​ടാ​നെ​ന്ന​പോ​ലെ, കയ​റു​കൾ​കൊ​ണ്ടു കട​കോല്‍ കെ​ട്ടി​യി​ട്ടു​ണ്ടോ.

[5] ഇവിടെ–ഈ വൈ​ദി​ക​കർ​മ്മ​ത്തില്‍. വി​ജ​യി​കൾ–യു​ദ്ധ​ത്തില്‍ ജയി​ച്ച​വര്‍. ശബ്ദം–ഉല​യ്ക്ക​കൊ​ണ്ട​ടി​യ്ക്കു​മ്പോ​ഴ​ത്തെ ഒച്ച.

[6] കാ​റ്റ്–ഉല​യ്ക്കു​കൊ​ണ്ടി​ടി​യ്ക്കെ പു​റ​പ്പെ​ടു​ന്ന കാ​റ്റ്.

[7] അവ–ഉരലും ഉല​യ്ക്ക​യും. തീററ തി​ന്നു​ന്ന–മു​തി​ര​യും മറ്റും കടി​ച്ചു തി​ന്നു​ന്ന. ഇന്ദ്രാ​ശ്വ​ങ്ങൾ–ഇന്ദ്ര​ന്റെ ഹരി​ക​ളെ​ന്ന രണ്ടു കു​തി​ര​കൾ.

[8] ഇരു​മ​ര​ങ്ങ​ളേ–ഉലൂ​ഖ​ല​മു​സ​ല​ങ്ങ​ളേ. സോ​താ​ക്കൾ–പി​ഴി​യു​ന്ന ഉപ​ക​ര​ണ​ങ്ങൾ.

സൂ​ക്തം 29.

ശു​ന​ശ്ശേ​പൻ ഋഷി; പം​ക്തി ഛന്ദ​സ്സ്; ഇന്ദ്രൻ ദേവത.

സത്യ​വാ​നും സോ​മ​പാ​യി​യു​മായ ഇന്ദ്ര, ഞങ്ങൾ കൊ​ള്ള​രു​താ​ത്ത​വ​രാ​യി​രി​യ്ക്കാം. എന്നാ​ലും, സമ്പ​ത്തേ​റി​യ​വ​നേ, നി​ന്തി​രു​വ​ടി ഞങ്ങ​ളെ ആയി​ര​മാ​യി​രം നല്ല ഗവാ​ശ്വ​ങ്ങ​ളെ​ക്കൊ​ണ്ടു നീളെ പ്ര​ശ​സ്തി​പ്പെ​ടു​ത്തി​യാ​ലും! 1
ഹേ ശക്തി​മന്‍, നല്ല അണ​ക്ക​ട​ക​ളു​ള്ള​വ​നേ, അന്ന​പാ​ലക, അങ്ങ് ഒര​നു​ഗ്ര​ഹ​ശീ​ല​നാ​ണ​ല്ലോ: സമ്യ​വ​നേ, നി​ന്തി​രു​വ​ടി ഞങ്ങ​ളെ ആയി​ര​മാ​യി​രം നല്ല ഗവാ​ശ്വ​ങ്ങ​ളെ​ക്കൊ​ണ്ടു നീളെ പ്ര​ശ​സ്തി​പ്പെ​ടു​ത്തി​യാ​ലും!2
ഇന്ദ്ര, മി​ഥൂ​ദൃ​ശ​ക​ളെ ഉറ​ക്കുക: അവ​രി​രു​വ​രും മതി​മ​റ​ന്നു​റ​ങ്ങ​ട്ടെ! സമ്പ​ത്തേ​റി​യ​വ​നേ, നി​ന്തി​രു​വ​ടി ഞങ്ങ​ളെ ആയി​ര​മാ​യി​രം നല്ല ഗവാ​ശ്വ​ങ്ങ​ളെ​ക്കൊ​ണ്ടു നീളെ പ്ര​ശ​സ്തി​പ്പെ​ടു​ത്തി​യാ​ലും! 3
ശൂര, ഇന്ദ്ര, ആ കൊ​ടാ​ത്ത​വർ ഉറ​ങ്ങ​ട്ടെ; കൊ​ടു​ക്കു​ന്ന​വർ ഉണർ​ന്നി​രി​യ്ക്ക​ട്ടെ! സമ്പ​ത്തേ​റി​യ​വ​നേ, നി​ന്തി​രു​വ​ടി ഞങ്ങ​ളെ ആയി​ര​മാ​യി​രം നല്ല ഗവാ​ശ്വ​ങ്ങ​ളെ​ക്കൊ​ണ്ടു നീളെ പ്ര​ശ​സ്തി​പ്പെ​ടു​ത്തി​യാ​ലും! 4
ഇന്ദ്ര, ഇങ്ങ​നെ പൊ​ല്ലാ​പ്പു ചി​ല​യ്ക്കു​ന്ന കഴു​ത​യെ കൊ​ന്നു​ക​ള​യുക! ഇന്ദ്ര, സമ്പ​ത്തേ​റി​യ​വ​നേ, നി​ന്തി​രു​വ​ടി ഞങ്ങ​ളെ ആയി​ര​മാ​യി​രം നല്ല ഗവാ​ശ്വ​ങ്ങ​ളെ​ക്കൊ​ണ്ടു നീളെ പ്ര​ശ​സ്തി​പ്പെ​ടു​ത്തി​യാ​ലും! 5
ഇന്ദ്ര, ചു​ഴ​ലി​ക്കാ​റ​റു കാ​ട്ടില്‍നി​ന്നു​കൂ​ടി ഏറെ ദൂ​ര​ത്തു പോ​ക​ട്ടെ! സമ്പ​ത്തേ​റിയ നി​ന്തി​രു​വ​ടി ഞങ്ങ​ളെ ആയി​ര​മാ​യി​രം നല്ല ഗവാ​ശ്വ​ങ്ങ​ളെ​ക്കൊ​ണ്ടു നീളെ പ്ര​ശ​സ്തി​പ്പെ​ടു​ത്തി​യാ​ലും! 6
ഇന്ദ്ര, പഴി​ക്കാ​രെ​യൊ​ക്കെ തു​ല​യ്ക്കുക; ദ്രോ​ഹി​യെ മർ​ദ്ദി​യ്ക്കുക; സമ്പ​ത്തേ​റി​യ​വ​നേ, നി​ന്തി​രു​വ​ടി ഞങ്ങ​ളെ ആയി​ര​മാ​യി​രം നല്ല ഗവാ​ശ്വ​ങ്ങ​ളെ​ക്കൊ​ണ്ടു നീളെ പ്ര​ശ​സ്തി​പ്പെ​ടു​ത്തി​യാ​ലും!. 7
കു​റി​പ്പു​കൾ: സൂ​ക്തം 29.

വി​ശ്വ​ദേ​വ​ക​ളാല്‍ പ്രേ​രി​ത​നായ ശു​ന​ശ്ശേ​പൻ ഇന്ദ്ര​നെ സ്തു​തി​യ്ക്കു​ന്നു:

[1] ഗവാ​ശ്വ​ങ്ങ​ളെ​ക്കൊ​ണ്ടു–പശു​ക്ക​ളെ​യും കു​തി​ര​ക​ളെ​യും തന്ന്.

[3] മി​ഥൂ​ദൃ​ശ​കൾ = ഒപ്പം നട​ക്കു​ന്ന രണ്ടു യമ​ദൂ​തി​കൾ. മതി​മ​റ​ന്ന്–ഞങ്ങ​ളെ മരി​പ്പി​യ്ക്കുക എന്ന ഉദ്ദേ​ശം വി​സ്മ​രി​ച്ച്.

[4] ആ കൊ​ടാ​ത്ത​വർ–ഞങ്ങൾ​ക്കു നേ​രി​ട്ടു പരി​ച​യ​മി​ല്ലാ​ത്ത അദാ​താ​ക്കൾ, ശത്രു​ക്കൾ. കൊ​ടു​ക്കു​ന്ന​വർ–ബന്ധു​ക്കൾ.

[5] കഴു​ത​യെ–ശത്രു​വി​നെ.

സൂ​ക്തം 30.

ശു​ന​ശ്ശേ​പൻ ഋഷി; ഗാ​യ​ത്രി​യും പാ​ദ​നി​ചൃ​ത്തും ത്രി​ഷ്ടു​പ്പും ഛന്ദ​സ്സു​കൾ ഇന്ദ്ര​നും, അശ്വി​നി​ക​ളും, ഉഷ​സ്സും ദേ​വ​ത​കൾ. (അന്ന​നട)

ഇര തേടും ഞങ്ങ​ള​യി നി​ങ്ങ​ളു​ടെ
പെ​രി​യൊ​രു ശത​ക്ര​തു​വാ​മി​ന്ദ്ര​നെ
നി​റ​ച്ചു​കൊ​ള​ളു​ന്നൂ കു​ളിർ​സോ​മ​നീ​രാ–
ലൊ,രു കു​ണ്ടു​കി​ണ​റി​നെ​യെ​ന്ന​പോ​ലെ. 1
പരി​ശു​ദ്ധ​ര​സ​മൊ​രു​നൂ​റോ, കാച്ചു-​
മരു​ന്നി​ട്ട രസ​മൊ​രാ​യി​രം​താ​നോ
തി​രു​വ​ടി​യി​ങ്ക​ല​ണ​ഞ്ഞി​ടു​മ​ല്ലോ,
ശരി​യ്ക്കൊ,രു കു​ഴി​നി​ല​ത്തെ​ന്ന​പോ​ലെ. 2
ഇത​ക്കെ​ല്പ​ന്നു മത്തു​ള​വാ​ക്കി​പ്പര–
ക്കു​മേ തൃ​ക്കു​ക്ഷി​യി​ലു,ദു​ധി​യിൽ​പ്പോ​ലേ. 3
തി​രു​മേ​നി സദാ സദാ യാ​തൊ​ന്നി​ങ്കല്‍,–
പ്പി​റാ​വു ഗർ​ഭി​ണി​പ്പി​ട​യി​ങ്കല്‍പ്പോ​ലെ
എഴു​ന്ന​ള​ളു,മതി​ങ്ങി​താ; ഞങ്ങ​ളു​ടെ
മൊഴി ഭവാന്‍ കേൾ​പ്പത,തി​നാല്‍ത്താ​ന​ല്ലോ! 4
‘ധനപതേ, വീര, വചോ​വാഹ’ എന്നു
നു​ത​നാം നിന്‍ ലക്ഷ്മി പ്രി​യ​സ​ത്യ​യാക! 5
ഉയർ​ന്നു​നി​ല്ക്കു​കീ,യട​രി​ലെ​ങ്ങ​ളെ–
പ്പ​രി​പാ​ലി​പ്പാ​നാ​യ് ശ്ശ​ത​ക്ര​തോ, ഭവാൻ;
ഇത​ര​മാ​കിയ വി​ഷ​യ​മൊ​ക്കെ നാ–
മി​രു​വ​രും കൂ​ടി​യി​രു​ന്നാ​ലോ​ചി​യ്ക്കാം! 6
തു​ട​ങ്ങ​ലില്‍ത്തു​ട​ങ്ങ​ലില്‍,പ്പ​ട​യി​ങ്കല്‍–
പ്പ​ട​യി​ങ്ക​ലൊ,രു പരി​ര​ക്ഷ​യ്ക്കാ​യി
വി​ളി​യ്ക്കുക ചങ്ങാ​തി​ക​ളു​ടെ മട്ടിൽ,–
ബ്ബ​ലി​ഷ്ഠ​നാ​മി​ന്ദ്രൻ​തി​രു​വ​ടി​യെ നാം:7
ശരി​യ്ക്കെ​ത്തും, നമ്മ​ളു​ടെ വിളി കേ​ട്ടാ–
ലൊ​രാ​യി​രം രക്ഷ​യൊ​ടു​മി​ര​യൊ​ടും! 8
പു​രാ​ത​ന​മായ പു​ര​ത്തി​ങ്കല്‍ന്നി​ന്നു
പെ​രു​തി​ട​ങ്ങ​ളി​ലെ​ഴു​ന്ന​ള്ളു​വോ​നെ
ക്ര​മാ​നു​സാ​രേണ വി​ളി​പ്പ​തു​ണ്ടു ഞാന്‍,
മമ താ​തന്‍ പണ്ടു വി​ളി​ച്ച​തു​പോ​ലെ. 9
പു​രു​ഹൂത, വി​ശ്വ​വ​ര​ണീയ, സഖേ,
ശര​ണ​ദാ​താ​വേ, സ്തു​തി​കാ​ര​ന്മാർ​ക്കാ​യ്
ഇര​ക്കു​ന്നു ഞങ്ങൾ ഭവാ​നൊ​ടു: വജ്ര–
ധര, സഖേ, സോ​മ​ര​സം കു​ടി​പ്പോ​നേ,
തരിക, സോ​മ​പര്‍ സഖാ​ക്ക​ളെ​ങ്ങൾ​ക്കു
പെരിയ മൂ​ക്കു​ള്ള പശു​പ്പ​രി​ഷ​യെ! 10–11
വരി​കെ​ങ്ങൾ​ക്ക​ഭി​മ​ത​സി​ദ്ധി; കല്പി-​
ച്ച​രുൾ​ക​തു വജ്രിൻ, സഖേ, സോ​മ​പാ​യിൻ! 12
സമ​പ്രീ​ത​നി​ന്ദ്രൻ തര​ട്ടെ, ചോ​റു​ള്ള
നമു​ക്കി​മ്പ​മേ​റ്റും ബലി​ഷ്ഠ​ഗോ​ക്ക​ളെ! 13
ഒരു ഭവ​ത്സ​മന്‍ സ്വയം വന്നു ധൃ​ഷ്ണോ,
പരി​പൂ​ജി​ത​നാ​യ് സ്തു​തി​കാ​ര​ന്മാ​രില്‍
ശരി​യ്ക്ക​ണ​യ്ക്ക​ട്ടേ തദീ​യാ​ഭീ​പ്സിത,–
മു​രുൾ​ക​ളി​ല​ച്ചു​ത​ടി​യെ​ന്ന​പോ​ലേ! 14
ശത​ക്ര​തോ ഭവാൻ സ്തു​തി​പ്പോ​രിൽ​ച്ചേർ​ക്കും,
രഥ​ത്ത​ച്ച​ന​ച്ചു​ത​ടി​പോ​ലേ ധനം! 15
ചി​ന​ച്ചു വീർ​ത്ത​യ​വി​ടു​മ​ശ്വ​ങ്ങ​ളാല്‍–
ദ്ധനം സദാപി കീ​ഴ​ട​ക്കി​യോ​നി​ന്ദ്രൻ;
അവന്‍ കർ​മ്മ​ശീ​ലന,വന്‍ ദാ​താ​വെ​ങ്ങൾ–
ക്ക​രു​ളി​നാൻ കേ​റാ​നൊ,രു കന​ക​ത്തേർ! 16
വരി​ക​ശ്വി​ക​ളേ, പു​രു​ഹ​യാ​ന്ന​രാ​യ്;-
പ്പെ​രു​കു​കി​ങ്ങു, പൊൻ–പശു​ക്കൾ ദസ്ര​രേ! 17
ഇരു​വര്‍ നി​ങ്ങൾ​ക്കു​ള്ളൊ​രേ​ര​ഥം വാ​നില്‍–
ച്ച​രി​യ്ക്കു​ന്നൂ, തട​പെ​ടാ​തെ ദസ്ര​രേ: 18
രഥ​ത്തി​ന്റെ വട്ടൊ​ന്ന​ച​ലാ​ഗ്രേ നിർ​ത്തു;-
മി​ത​ര​മോ, ചു​റ​റി​ന​ട​ന്നി​ടും വാ​നില്‍. 19
സനാ​ത​നോ​ഷ​സ്സേ, സ്തു​തി​പ്പി​യേ, നിന-
ക്ക​നു​ഭ​വി​പ്പാ​നേ​തൊ​രു നര​നു​ള്ളു?
എവ​ങ്കൽ​ച്ചെ​ല്ലും നീ വി​ശി​ഷ്ടാ​നു​ഭാ​വേ?
സു​വി​ദ്യോ​തേ, ചി​ത്രേ, വി​സ​ര​ണ​ശീ​ലേ,
അരി​കില്‍നി​ന്നു തൊ​ട്ട​ക​ല​ത്തു​വ​രെ–
യ്ക്ക​റി​യു​ന്നീ​ല​ല്ലോ, ഭവ​തി​യെ ഞങ്ങൾ! 20–21
വരിക,നീ ദ്യോ​വിൻ​സു​തേ, ധൃ​താ​ന്ന​യാ​യ്;–
പ്പെ​രു​തു​റ​പ്പി​യ്ക്ക, ധന​ങ്ങ​ളെ​ങ്ങ​ളില്‍! 22
കു​റി​പ്പു​കൾ: സൂ​ക്തം 30.

[1] ഞങ്ങൾ–ഞാൻ, ശു​ന​ശ്ശേ​പ​നൻ. അയി–ഋത്വി​ക്കു​ക​ളേ, യജ​മാ​ന​ന്മാ​രേ.

[2] രസം–സോ​മ​നീര്‍. തി​രു​വ​ടി–ഇന്ദ്രന്‍. കു​ഴി​നി​ലം = നി​മ്ന​പ്ര​ദേ​ശം. വെ​ള്ളം നി​മ്ന​പ്ര​ദേ​ശ​ത്തെ​യ്ക്കൊ​ഴു​കു​ന്ന​തു​പോ​ലെ.

[3] ഇത്–സോ​മ​നീര്‍. അക്കെ​ല്പ​ന്ന്–ബല​വാ​നായ ഇന്ദ്ര​ന്ന്. തൃ​ക്കു​ക്ഷി​യില്‍–ഇന്ദ്ര​ന്റെ വയ​റ​റില്‍. ഉദ​ധി​യിൽ​പോ​ലെ–നദീ​ജ​ലം സമു​ദ്ര​ത്തില്‍ ചെ​ന്നു പര​ക്കു​ന്ന​തു​പോ​ലെ.

[4] അത്-​സോമനീർ. ഇതാ–അങ്ങ​യ്ക്കാ​യി ഒരു​ക്കി​വെ​ച്ചി​രി​ക്കു​ന്നു. അതി​നാൽ​ത്താ​ന​ല്ലോ (സോ​മ​ത്തെ​ക്കു​റി​ച്ചു​ള്ള പ്രേ​മം​കൊ​ണ്ടു​ത​ന്നെ​യാ​ണ​ല്ലോ) ഭവാൻ ഞങ്ങ​ളു​ടെ മൊഴി (പ്രാർ​ത്ഥന) കേൾ​ക്കു​ന്ന​ത് (സ്വീ​ക​രി​ക്കു​ന്ന​ത്).

[5] വചോ​വാഹ = വച​സ്സ് (സ്തു​തി) ആകു​ന്ന വാ​ഹ​ന​ത്തോ​ടു കൂ​ടി​യ​വ​നേ; സ്തു​തി​യാല്‍ വഹി​യ്ക്ക​പ്പെ​ടു​ന്ന​വ​നേ. സ്തു​തി ഒരു വാ​ഹ​ന​മെ​ന്ന​പോ​ലെ അങ്ങ​യെ യജ​ന​സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​യ്ക്കു​ന്നു. നുതൻ = സ്തു​തി​യ്ക്ക​പ്പെ​ട്ട​വൻ. നിൻ ലക്ഷ്മി (സമ്പ​ത്ത്) പ്രി​യ​സ​ത്യ​യാക–അസ്മാ​ദൃ​ശ​രെ തീർ​ച്ച​യാ​യും പ്രീ​തി​പ്പെ​ടു​ത്തു​മാ​റാ​ക​ട്ടെ. ഞങ്ങൾ​ക്കു സമ്പ​ത്തു തന്ന​രു​ളുക.

[6] ആലോ​ചി​യ്ക്കാം–ഞാന്‍ രക്ഷി​യ്ക്ക​പ്പെ​ട്ട​തി​ന്നു​ശേ​ഷം.

[7] തു​ട​ങ്ങല്‍–കർ​മ്മാ​രം​ഭം. പട–വി​ഘ്ന​കാ​രി​ക​ളോ​ടു​ള്ള യു​ദ്ധം.

[8] ഇര–അന്നം.

[9] പു​രാ​ത​നം = പണ്ടേ ഉള്ള​ത്. പുരം–സ്വർ​ഗ്ഗം. പെ​രു​തി​ട​ങ്ങ​ളില്‍ (വളരെ യാ​ഗ​ശാ​ല​ക​ളില്‍) എഴു​ന്ന​ള്ളു​വോ​നെ–ഇന്ദ്ര​നെ. ക്ര​മാ​നു​സാ​രേണ–കർ​മ്മ​ങ്ങ​ളു​ടെ ക്ര​മ​മ​നു​സ​രി​ച്ച്. പണ്ടു–യജ്ഞാ​വ​സ​ര​ത്തില്‍.

[10–11] ശര​ണ​ദാ​താ​വേ = പാർ​പ്പി​ടം നല്കു​ന്ന​വ​നേ. സ്തു​തി​കാ​ര​ന്മാർ​ക്കാ​യ്–സ്തോ​താ​ക്കൾ​ക്കു​വേ​ണ്ടി. പെരിയ–നീണ്ട.

[12] അത്–അഭി​മ​ത​സി​ദ്ധി (അഭീ​ഷ്ട​പ്രാ​പ്തി).

[13] സമ​പ്രീ​തൻ–നമ്മോ​ടൊ​പ്പം തോ​ഷി​ച്ച. ബലി​ഷ്ഠ​ഗോ​ക്ക​ളെ = കരു​ത്തേ​റിയ പൈ​ക്ക​ളെ. ചോ​റു​ള്ള–ആഹാ​ര​വും ഇന്ദ്രൻ തര​ട്ടെ എന്നു ധ്വനി.

[14] ഒരു ഭവ​ത്സ​മൻ–അങ്ങ​യോ​ടു തു​ല്യ​നായ ഒരു ദേവൻ. ധൃ​ഷ്ണോ = ദൃ​ഷ്ണ​നാ​യു​ള്ളോ​വേ. തദീ​യാ​ഭീ​പ്സി​തം–അവ​രു​ടെ (സ്തോ​താ​ക്ക​ളു​ടെ) അഭീ​ഷ്ടം. ഉരുൾ​കൾ = വണ്ടി​ച്ച​ക്ര​ങ്ങൾ. അച്ചു​ത​ടി = അച്ചു​ത​ണ്ട്. വണ്ടി​ച്ച​ക്ര​ങ്ങ​ളില്‍ അച്ചു​ത​ണ്ടു ചേർ​ക്കു​ന്ന​തു​പോ​ലെ, സ്തോ​താ​ക്ക​ളില്‍ ഇഷ്ട​സി​ദ്ധി ചേർ​ക്ക​ട്ടെ.

[15] രഥ​ത്ത​ച്ചൻ (തേ​രു​ണ്ടാ​ക്കു​ന്ന​വന്‍) ചക്ര​ങ്ങ​ളില്‍ അച്ചു​ത​ണ്ടു ചേർ​ക്കു​ന്ന​തു​പോ​ലെ, ഭവാന്‍ സ്തോ​താ​ക്ക​ളില്‍ സമ്പ​ത്തു ചേർ​ത്തു​പോ​രു​ന്നു.

[16] ചീ​ന​ച്ച് = ശബ്ദം പു​റ​പ്പെ​ടു​വി​ച്ച്. വീർ​ത്ത് = വീർ​പ്പി​ട്ട്, കി​ത​ച്ച്. അശ്വ​ങ്ങ​ളാല്‍–യു​ദ്ധ​ത്തി​ലി​റ​ക്ക​പ്പെ​ട്ട സ്വ​ന്തം കു​തി​ര​ക​ളെ​ക്കൊ​ണ്ട്. ധനം–ശത്രു​ക്ക​ളു​ടെ സമ്പ​ത്ത്. സ്തു​തി​പ്ര​സ​ന്ന​ന്നായ ഇന്ദ്രന്‍ ശു​ന​ശ്ശേ​പ​ന്ന് ഒരു സ്വർ​ണ്ണ​ര​ഥം കൊ​ടു​ത്തു​പോല്‍.

[17] പു​രു​ഹ​യാ​ന്ന​രാ​യ്–ഞങ്ങൾ​ക്കു തരു​വാന്‍ വളരെ കു​തി​ര​ക​ളോ​ടും അന്ന​ങ്ങ​ളോ​ടും​കൂ​ടി. ഇങ്ങു–ഞങ്ങ​ളു​ടെ ഗൃ​ഹ​ങ്ങ​ളില്‍. പൊൻ–പശു​ക്കൾ = പൊ​ന്നും കന്നാ​ലി​ക​ളും. ഇന്ദ്ര​പ്പേ​ര​ണ​യാ​ലാ​ണ്, ശു​ന​ശ്ശേ​പൻ അശ്വി​ദേ​വ​ന്മാ​രെ സ്തു​തി​ച്ചു തു​ട​ങ്ങി​യ​ത്

[18] തട = തട​സ്സം.

[19] വട്ടൊ​ന്ന് = ഒരു ചക്രം. അച​ലാ​ഗ്രേ = പർ​വ​ത​മു​ക​ളില്‍. ഇതരം–മറേ​റ​ച്ച​ക്രം.

[20–21] അശ്വി​ക​ളാല്‍ പ്രേ​രി​ത​നായ ശു​ന​ശ്ശേ​പന്‍ ഉഷ​സ്സി​നെ സ്തു​തി​യ്ക്കു​ന്നു: സനാ​ത​നോ​ഷ​സ്സേ = നാ​ശ​മി​ലാ​ത്ത ഉഷ​സ്സേ. നി​ന​ക്ക​നു​ഭ​വി​യ്ക്ക​ത്ത​ക്ക​വ​നാ​യി, മനു​ഷ്യ​രില്‍ ഒരു​ത്ത​നു​മി​ല്ല. വി​ശി​ഷ്ടാ​നു​ഭാ​വേ = അസാ​ധ​ര​ണ​പ്ര​ഭാ​വ​മു​ള്ള​വ​ളേ. നീ എവ​ങ്കല്‍ ചെ​ല്ലും.നി​ന്നെ രമി​പ്പി​യ്ക്കാൻ ഒരു​വ​നും ശക്ത​നാ​കി​ല്ല. സു​വി​ദ്യോ​തേ = നല്ല പ്ര​ഭ​യു​ള്ള​വ​ളേ. ചി​ത്രേ = നാ​നാ​വർ​ണ്ണ​ങ്ങ​ളു​ള്ള​വ​ളേ. വി​സ​ര​ണ​ശീ​ലേ = വ്യാ​പി​നി.

[22] ദ്യോ​വിൻ​സു​തേ–ദ്യു​ദേ​വ​ത​യു​ടെ മകളായ ഉഷ​സ്സേ. ഈ സ്തു​തി​യോ ടേ ശു​ന​ശ്ശേ​പന്‍ കെ​ട്ടിൽ​നി​ന്നു വേര്‍പെ​ട്ടു​പോല്‍.

സൂ​ക്തം 31.

അം​ഗി​ര​സ്സി​ന്റെ മകന്‍ ഹി​ര​ണ്യ​സ്തൂ​പൻ ഋഷി; ത്രി​ഷ്ടു​പ്പും ജഗ​തി​യും ഛന്ദ​സ്സു​കൾ; അഗ്നി ദേവത. (കേക)

അഗ്നേ, നീ​യൊ​ന്നാ​മ​നാ​മം​ഗി​ര​സ്സൃ​ഷി, ദേവ–
വർ​ഗ്ഗ​ത്തി​ന്നൊ​രു നല്ല മി​ത്ര​മാ​കിയ ദേവൻ;
നി​ന്നു​ടെ കർ​മ്മ​ത്തി​ങ്കല്‍പ്പി​റ​ന്നോര്‍, പൃ​ഥു​ജ്ഞാ​നര്‍
മി​ന്നു​മാ​യു​ധ​മു​ള്ള കവികൾ മരു​ത്തു​ക്കൾ. 1
ആദി​മാം​ഗി​ര​സ്സ​ഗ്നേ, രണ്ട​മ്മ​മാര്‍തന്‍ പു​ത്രൻ
മേ​ധാ​വി ശോ​ഭി​പ്പി​പ്പൂ ദേ​വ​കർ​മ്മ​ത്തെ​ബ്ഭ​വാൻ;
അങ്ങെ​ല്ലാ​ജ്ജ​ഗ​ത്തി​ന്നും​വേ​ണ്ടി നാ​നാ​ത്മാ​വാ​യ്ത്തീ–
ർന്നെ​ങ്ങ​നെ​യൊ​ക്കെ​പ്പ​ള്ളി​കൊ​ള്ളു​ന്നു മനു​ഷ്യർ​ക്കാ​യ് ! 2
വാ​യു​വി​ന്ന​ഗ്ര്യൻ ഭവാൻ വാസദ, സല്‍ക്കർമ്മേച്ഛു-​
വാ​യു​പ​ച​രി​പ്പോ​നു കാ​ണു​മാ​റാ​യ് വന്നാ​ലും;
ഞെ​ട്ടി​പ്പോ​യ് ദ്യോ​വും ഭൂവും: ഹോ​തൃ​കൃ​ത്യ​ത്തിൻ ഭാര–
മൊ​ട്ടു​ക്കു വഹി​ച്ചു; നീ യജി​ച്ചൂ മഹാ​ന്മാ​രെ! 3
അഗ്നേ, നീ മനു​വി​ന്നാ​യ് സ്വർ​ഗ്ഗ​ത്തെ​യു​ദ്ഘോ​ഷി​ച്ചൂ;
സല്‍ക്കർ​മ്മി പു​രൂ​ര​വ​സ്സി​ന്ന​തി​ശു​ഭം നല്കീ.
അര​ണി​ദ്വ​യ​ഘർ​ഷോല്‍പ​ന്ന​നാം നി​ന്നെ​ക്കിഴ–
ക്ക​ണ​ച്ചു​വെ​ച്ചാ​ര​ല്ലോ, പി​ല്പാ​ടു പടി​ഞ്ഞാ​റും.4
അഗ്നേ. നീ പ്ര​വർ​ഷി​പ്പൂ, പു​ഷ്ട്രി​യെ വളർ​ത്തു​ന്നൂ,
സ്രു​ക്കെ​ടു​ത്ത​വ​ന്നാ​യി ശ്ര​വ്യ​നാ​യ്ച്ച​മ​യു​ന്നൂ;
മു​മ്പേ, സദ്വ​ഷ​ട്കാ​ര​ഹ​വി​സ്സർ​പ്പി​പ്പോ​നെ​യും
പി​മ്പാൾ​ക്കാ​രെ​യും ശോ​ഭി​പ്പി​പ്പു നീ, തദേ​കാ​ന്നൻ. 5
മു​ഖ്യ​വി​ജ്ഞാന, കെ​ടു​മാർ​ഗ്ഗ​ത്തില്‍ നടപ്പോനെ-​
ത്ത​ക്ക കർ​മ്മ​ത്തില്‍ക്കൊ​ണ്ടു​നിർ​ത്തു​ന്നൂ ഭവാ​ന​ഗ്നേ;
പരി​തോ​ഗ​ന്ത​വ്യ​മാം ശൂ​രര്‍തൻ സ്വ​ത്തില്‍ച്ചെ​മ്മേ
പൊ​രു​മ​ല്പ​രെ​ക്കൊ​ണ്ടും കൊൽവു നീ കേ​മ​ന്മാ​രെ! 6
അമ്മ​നു​ഷ്യ​നോ നാ​ളില്‍ നാ​ളി​ലാ​ഹാ​ര​ത്തി​ന്നാ​യ്
വന്മ​ത്തർ​ത്ത്യേ​ത​ര​ത്വ​ത്തിൽ​നിർ​ത്തു​ന്നൂ ഭവാ​ന​ഗ്നേ;
നാ​ല്ക്കാ​ലി​യി​രു​കാ​ലി​വർ​ഗ്ഗ​ത്തി​നാ​യി​ദ്ദാ​ഹം
വാ​യ്ക്കു​ന്ന വി​ജ്ഞ​ന്നു​ണ്ടാ​ക്കു​ന്നു സൌ​ഖ്യ​വും ചോറും! 7
ഞങ്ങൾ​ക്കു ധനം നല്കാ​നാ​യി​ട്ടു, വി​നു​ത​നാ–
മങ്ങ​ഗ്നേ, തരികൊ,രു കർ​മ്മി​യാം യശ​സ്വി​യെ:
കൈ​വ​ളർ​ത്താ​വൂ കർ​മ്മം പു​തു​നേ​ട്ട​ത്താ​ലെ​ങ്ങൾ;
കാ​ക്കു​കെ​ങ്ങ​ളെ,ദ്ദേ​വ​ന്മാ​രു​മാ​യ് ദ്യോ​വേ, ഭൂവേ! 8
ഹേ വി​ശു​ദ്ധാ​ഗ്നേ, ദേ​വ​ന്മാ​രില്‍വെ​ച്ചു​ണര്‍വാ​ണ്ട
ദേവൻ നീ മാ​താ​പി​തൃ​സ​ന്നി​ധി​സ്ഥ​നാ​യ്ത്ത​ന്നേ
ഞങ്ങൾ​ക്കു മകനാക; കർ​മ്മി​യില്‍ക്ക​രൾ വെ​യ്ക്ക;
മം​ഗ​ളാ​ത്മാ​വേ, സർ​വ​വി​ത്ത​ഭൃ​ത്ത​ല്ലോ, ഭവാന്‍! 9
നീ​യ​ഗ്നേ, കരള്‍ വെ​പ്പോ​നെ​ങ്ങ​ളി;–ലെ​ങ്ങൾ​ക്ക​ച്ഛ–
നാ, യു​ഷ്യ​പ്ര​ദാ​യി നീ; നിന്‍െറ ചാർ​ച്ച​ക്കാര്‍ ഞങ്ങൾ;
നൂ​റു​മാ​യി​ര​വു​മാ​യ്ച്ചേ​രു​ന്നൂ ധന​ങ്ങൾ, സ-
ദ്വീ​ര​നാ​യ​ജ​യ്യ​നാ​യ് ക്കർ​മ്മ​പാ​ല​നാം നി​ങ്കല്‍! 10
ആദി​യില്‍ നി​ന്നെ​യൊ​രു നഹു​ഷ​നെ​ന്ന നര–
ന്നാ​യു​വാം ചമൂ​നാ​ഥ​നാ​ക്കി, ദേ​വ​ക​ള​ഗ്നേ;
മനു​വി​ന്നു​പ​ദേ​ഷ്ടി​യാ​ക്കി​നാ​രി​ള​യെ​യും;
ജനി​ച്ചൂ നീ താ​നെ​ന്നെ,ന്ന​ച്ഛ​ന്നു മക​നാ​യി! 11
വന്ദ്യ, നീ സ്വ​ശ​ക്തി​യാല്‍പ്പാ​ലി​യ്ക്ക, ധനാ​ഢ്യ​രാ–
കുന്ന ഞങ്ങ​ളെ​ദ്ദേവ, ദേ​ഹ​ങ്ങ​ളെ​യു​മ​ഗ്നേ:
പി​ല്പാ​ടാര്‍ തവ കർ​മ്മം കണ്ണി​മ​യ്ക്കാ​തേ കാ​ക്കു,–
മപ്പു​ത്ര​ത​ന​യ​ന്റെ ഗോ​ക്ക​ളെ​പ്പാ​ലി​പ്പോൻ നീ! 12
അഗ്നേ, നീ യജി​പ്പോ​നു കാ​വ​ലാ​യ് ക്കേ​ടേ​ശാ​യ്വാന്‍
ദി​ക്കില്‍ നാ​ലി​ലും കണ്‍വെ​ച്ചു​ജ്ജ്വ​ലി​യ്ക്കു​ന്നൂ ചാരേ;
സദയം പോ​ഷി​പ്പി​യ്ക്കും നി​ന​ക്കു ഹവി​സ്സേ​കി–
സ്തു​തി​പ്പോ​നു​ടെ മന്ത്രം മനസാ യാ​ചി​പ്പോന്‍ നീ! 13
കൈ​വ​രേ​ണ​മേ. ഭൂ​രി​ശ്ലാ​ഘ്യ​നാ​മൃ​ത്വി​ക്കി​ന്നു
കാ​മ്യം നന്മു​ത​ലെ​ന്നു നണ്ണു​വോൻ ഭവാ​ന​ഗ്നേ;
പോ​ഷ​ണീ​യ​ന്നും ഭവാ​നൻ​പു​റ്റ പി​താ​വെ​ന്നാർ;
ശാ​സി​പ്പൂ, ശി​ശു​വെ​യും ദി​ക്കു​ക​ളെ​യും വി​ദ്വൻ! 14
ദക്ഷിണ കൊ​ടു​ത്തോ​രു നര​നെ​ബ്ഭ​വാ​ന​ഗ്നേ,
രക്ഷി​പ്പു, നന്നാ​യ്ത്ത​യ്ക്ക​പ്പെ​ട്ട ചട്ട​പോ​ലെ​ങ്ങും;
എവനോ ഗൃ​ഹ​ത്തി​ങ്കല്‍ നല്‍ച്ചോ​റാൽ​സ്സു​ഖി​പ്പി​ച്ചു
ജീ​വ​യ​ജ്ഞ​ത്തെ​ച്ചെ​യ്യും, വി​ണ്ണി​നു തു​ല്യ​ന​വന്‍! 15
അങ്ങ​ഗ്നേ, പൊ​റു​ക്കു​കീ​യെ​ങ്ങൾ​തൻ വ്ര​ത​ഭംഗ,–
മെ​ങ്ങൾ പൊ​ന്ന​ക​ല​ത്തീ മാർ​ഗ്ഗ​ത്തി​ല​ണ​ഞ്ഞ​തും;
ഗമ്യന,ൻപെ​ഴു​മ​ച്ഛൻ, സോ​മാർ​ഹ​മ​നു​ഷ്യർ​ക്കു
കർ​മ്മ​സാ​ധ​കൻ, പ്ര​ത്യ​ക്ഷാ​ത്മാ​വു​മ​ല്ലോ ഭവാൻ! 16
മനു,വം​ഗി​ര​സ്സ,ഥ യയാതി, പൂർ​വ​രി​വര്‍–
കണ​ക്കെ,ശ്ശു​ചി​യാ​യൊ​രം​ഗി​ര​സ്സാം നീ നേരേ
സഭ്യ​ശാ​ല​യില്‍ച്ചെ​ല്കാ,വാ​ഹി​യ്ക്ക ദേ​വ​ന്മാ​രെ,–
ദ്ദർ​ഭ​യി​ലി​രു​ത്തുക, നല്ക വേ​ണ്ട​തു​മ​ഗ്നേ! 17
വർ​ദ്ധി​യ്ക്ക ഭവാ​ന​ഗ്നേ, ഞങ്ങ​ള​ങ്ങ​യെ​പ്പ​റ്റി–
ശ്ശ​ക്തി​യാ,ലറി​വാ​ലോ തീർ​ത്ത​താ​മീ മന്ത്ര​ത്താല്‍;
ഉന്ന​തി​യ​ണ​യ്ക്ക​യും ചെ​യ്യു​കെ​ങ്ങ​ളെ ബ്ഭ​വാൻ;
തന്ന​രുൾ​കെ,ങ്ങൾ​ക്ക​ന്ന​സ​മ്പ​ത്തും സു​മ​ന​സ്സും! 18
കു​റി​പ്പു​കൾ: സൂ​ക്തം 31.

[1] ഒന്നാ​മ​നാ​മം​ഗി​ര​സ്സൃ​ഷി–അം​ഗി​രഃ​കു​ല​കൂ​ട​സ്ഥന്‍. കവികൾ = മേ​ധാ​വി​കൾ.

[2] രണ്ട​മ്മ​മാര്‍–രണ്ടു മര​ക്ക​ഷ്ണ​ങ്ങൾ (അര​ണി​കൾ): ഇവ​യു​ടെ ഘര്‍ഷ​ണ​ത്തില്‍ അഗ്നി ജനി​യ്ക്കു​ന്നു. നാനാത്മാവായ്ത്തീർന്ന്-​ആഹവനീയനും മറ്റു​മാ​യി​ച്ച​മ​ഞ്ഞ്. മനു​ഷ്യർ​ക്കാ​യ്–മനു​ഷ്യർ​ക്കു​വേ​ണ്ടി. എങ്ങി​നെ​യൊ​ക്കെ​പ്പ​ള്ളി​കൊ​ള്ളു​ന്നു (ശയി​യ്ക്കു​ന്നു). ഒരോ മനു​ഷ്യ​ഗൃ​ഹ​ത്തി​ലും സ്ഥി​തി​ചെ​യ്യു​ന്ന അങ്ങ​യു​ടെ സ്വ​രൂ​പ​ങ്ങൾ ഇത്ര എന്ന് ആർ​ക്കും അറി​ഞ്ഞു​കൂ​ടാ.

[3] അഗ്ര്യൻ = മു​മ്പൻ. വാസദ–പാർ​പ്പി​ടം നല്കു​ന്ന​വ​നേ. കാ​ണു​മാ​റാ​യ് വന്നാ​ലും = പ്ര​ത്യ​ക്ഷീ​ഭ​വി​ച്ചാ​ലും. ഞെ​ട്ടി​പ്പോ​യ്–അങ്ങ​യു​ടെ പ്ര​ഭാ​വം കണ്ടി​ട്ട്. മഹാ​ന്മാ​രെ യജി​ച്ചു–മഹാ​ന്മാ​രെ (ദേ​വ​ന്മാ​രെ) ഉദ്ദേ​ശി​ച്ചു യജ്ഞം​ചെ​യ്തു.

[4] മനു​വി​ന്നാ​യ്–മനു​വി​നെ അനു​ഗ്ര​ഹി​പ്പാൻ. സ്വർ​ഗ്ഗ​ത്തെ​യു​ദ്ഘോ​ഷി​ച്ചൂ–പു​ണ്യ​ല​ഭ്യ​മാ​ണ്’ സ്വർ​ഗ്ഗ​മെ​ന്നു വെ​ളി​പ്പെ​ടു​ത്തി. സല്‍ക്കർ​മ്മി–അങ്ങ​യെ പൂ​ജി​ച്ച. കി​ഴ​ക്ക​ണ​ച്ചു–വേ​ദി​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്ത് ആഹ​വ​നീ​യ​നെ​ന്ന പേ​രില്‍ പ്ര​തി​ഷ്ഠി​ച്ചു; പി​ല്പാ​ടു പടി​ഞ്ഞാ​റും–പടി​ഞ്ഞാ​റെ​ബ്ഭാ​ഗ​ത്തു ഗാർ​ഹ​പ​ത്യ​നെ​ന്ന പേ​രി​ലും പ്ര​തി​ഷ്ഠി​ച്ചു.

[5] പ്ര​വർ​ഷി​പ്പൂ–കാ​മ​ങ്ങ​ളെ കോ​രി​ച്ചൊ​രി​ഞ്ഞു​കൊ​ടു​ക്കു​ന്നു. പു​ഷ്ടി​യെ–യജ​മാ​നന്‍െറ സമ്പ​ത്തി​നെ. സ്രു​ക്കെ​ടു​ത്ത​വ​ന്നാ​യി ശ്ര​വ്യ​നാ​യ്ച്ച​മ​യു​ന്നു–ഹോ​മം​ചെ​യ്യു​ന്ന​വ​നെ അനു​ഗ്ര​ഹി​പ്പാൻ​വേ​ണ്ടി, മന്ത്ര​ങ്ങൾ​കൊ​ണ്ടു വി​ളി​യ്ക്ക​പ്പെ​ടാ​വു​ന്ന​വ​നാ​യി​ബ് ഭവി​യ്യു​ന്നു. വഷ​ട്കാ​ര​ത്തോ​ടു​കൂ​ടി ഹവി​സ്സി​നെ അർ​പ്പി​യ്ക്കു​ന്ന​വ​നെ മു​മ്പും, അവ​ന്റെ ആൾ​ക്കാ​രെ പി​മ്പും, തദേ​കാ​ന്ന​നായ (ആ ഹവി​സ്സു​മാ​ത്രം ആഹാ​ര​മാ​യി​ട്ടു​ള്ള) നീ ശോ​ഭി​പ്പി​യ്ക്കു​ന്നു; അവർ​ക്കു മേന്മ വരു​ത്തു​ന്നു.

[6] പരി​തോ​ഗ​ന്ത​വ്യ​മാം = ചു​റ്റും നട​ക്ക​പ്പെ​ടേ​ണ്ട​തായ. ശൂ​രര്‍തന്‍ സ്വ​ത്തില്‍–ശൂ​ര​ന്മാർ​ക്കു സമ്പ​ത്തു​പോ​ലെ പ്രി​യ​പ്പെ​ട്ട യു​ദ്ധ​ത്തില്‍. പൊരും = പൊ​രു​തു​ന്ന. കേ​മ​ന്മാ​രെ അല്പ​രെ​ക്കൊ​ണ്ടും കൊ​ല്ലു​ന്നു; ഇത്ര​യ്ക്കു​ണ്ട്, അങ്ങ​യ്ക്കു മഹിമ!

[7] അമ്മ​നു​ഷ്യ​നെ–അങ്ങ​യെ സേ​വി​യ്ക്കു​ന്ന​വ​നെ. വന്മർ​ത്ത്യേ​ത​ര​ത്വം = ഉല്‍കൃ​ഷ്ട​മായ മര​ണ​ര​ഹി​ത​ത്വം. നാ​ല്ക്കാ​ലി–യി​രു​കാ​ലി​വർ​ഗ്ഗ​ത്തി​നാ​യി​ദ്ദാ​ഹം വാ​യ്ക്കു​ന്ന–നാ​ല്ക്കാ​ലി​ക​ളേ​യും (പശ്വാ​ദി​ക​ളെ​യും) ഇരു​കാ​ലി​ക​ളേ​യും (മി​ത്ര​ഭൃ​ത്യാ​ദി​മ​നു​ഷ്യ​രെ​യും) കി​ട്ടാൻ കൊ​തി​യ്ക്കു​ന്ന. വി​ജ്ഞ​ന്ന്–യജ​മാ​ന​ന്ന്. ഉണ്ടാ​ക്കു​ന്നു–കൊ​ടു​ക്കു​ന്നു.

[8] വി​നു​തൻ = സ്തു​തൻ. അങ്ങ് = ഭവാന്‍. യശ​സ്വി​യെ = കീർ​ത്തി​മാ​നായ പു​ത്ര​നെ; അവൻ ഞങ്ങൾ​ക്കു ധനം സമ്പാ​ദി​ച്ചു​ത​ന്നു​കൊ​ള്ളും. പു​തു​നേ​ട്ട​ത്താല്‍–പു​ത്ര​ലാ​ഭ​ത്താല്‍. കാ​ക്കുക–നി​ങ്ങ​ളി​രു​വ​രും ഞങ്ങ​ളെ രക്ഷി​യ്ക്കു​വിന്‍.

[9] മാ​താ​പി​തൃ​സ​ന്നി​ധി​സ്ഥ​നാ​യ്ത്ത​ന്നേ–ദ്യാ​വാ​പൃ​ഥി​വി​ക​ളു​ടെ അടു​ക്ക​ലി​രു​ന്നു​കൊ​ണ്ടു​ത​ന്നെ. കർ​മ്മി​യില്‍ക്ക​രൾ വെ​യ്ക്ക–യജ​മാ​ന​നെ അനു​ഗ്ര​ഹി​പ്പാൻ കനി​യുക. സർ​വ​വി​ത്ത​ഭൃ​ത്ത്–യജ​മാ​ന​ന്നു നല്കാൻ എല്ലാ​ദ്ധ​ന​ങ്ങ​ളും ഭരി(വഹി)യ്ക്കു​ന്ന​വൻ.

[10] ആയു​ഷ്യ​പ്ര​ദാ​യി = ജീവനം തരു​ന്ന​വന്‍. സദ്വീ​രന്‍ = നല്ല വീ​ര​ന്മാ​രോ​ടു​കൂ​ടി​യ​വൻ.

[11] നഹുഷൻ = നഹു​ഷ​നെ​ന്ന രാ​ജാ​വ്. ആയു–പേര്‍ ചമൂ​നാ​ഥന്‍ = സേ​നാ​പ​തി. ഇള–പേര്‍; ഇവൾ മനു​വി​ന്റെ പു​ത്രി​യു​മാ​ണ്. എന്ന​ച്ഛ​ന്ന്–അം​ഗി​ര​സ്സി​ന്ന്.

[12] ദേ​ഹ​ങ്ങ​ളെ​യും–സന്താ​ന​ങ്ങ​ളെ​യും. ഞങ്ങ​ളു​ടെ പൌ​ത്രന്‍െറ ഗോ​ക്ക​ളെ സം​ര​ക്ഷി​പ്പാ​നും, അങ്ങാ​ണ്. അപ്പോൾ, ഞങ്ങ​ളു​ടെ കാ​ര്യം പറ​യാ​നു​ണ്ടോ?

[13] കേ​ടേ​ശാ​യ്വാൻ–തക​രാ​റൊ​ന്നും വരാ​തി​രി​പ്പാൻ. കൺ–ജ്വാല. സദയം പോ​ഷി​പ്പി​യ്ക്കും–ദയാ​ശീ​ല​ത്വ​ത്താല്‍ അഭി​വൃ​ദ്ധി​ക​ര​നായ. യാ​ചി​പ്പോന്‍ നീ–അത്ര​യ്ക്കു​ണ്ട്, ഹവിർ​ദ്ദാ​താ​വി​ന്റെ മന്ത്ര​ത്തില്‍ അങ്ങ​യ്ക്ക​ഭി​രു​ചി.

[14] ഭൂരിശ്ലാഘ്യൻ-​വളരെ ആളു​ക​ളാൽ ശ്ലാ​ഘ​നീ​യൻ. കാ​മ്യം = സ്പൃ​ഹ​ണീ​യം. ഋത്വി​ക്കി​ന്നു ധനം ലഭി​യ്ക്ക​ട്ടെ എന്നു വാ​ഞ്ച​രി​യ്ക്കു​ന്ന​വ​നാ​ണ്, ഭവാന്‍. എന്നാര്‍–അഭി​ജ്ഞര്‍ പറ​ഞ്ഞി​രി​യ്ക്കു​ന്നു. ശിശു–അന​ഭി​ജ്ഞ​നായ യജ​മാ​നന്‍. ദി​ക്കു​ക​ളെ​യും ശാസിപ്പൂ-​ഭവാൻ പറ​ഞ്ഞു കൊ​ടു​ക്കാ​ഞ്ഞാല്‍ കർ​മ്മി​കൾ​ക്കു ദി​ഗ്ഭ്ര​മം പറ​റി​പ്പോ​കും.

[15] ചട്ട–നല്ല ഒരു കവചം പോ​രാ​ളി​യെ രക്ഷി​ക്കു​ന്ന​തു​പോ​ലെ. സു​ഖി​പ്പി​ച്ചു–അതി​ഥി​ക​ളെ സം​തൃ​പ്ത​രാ​ക്കി. അവൻ–അതി​ഥി​പൂ​ജ​യാ​കു​ന്ന ജീ​വ​യ​ജ്ഞ​മ​നു​ഷ്ടി​ച്ച യജ​മാ​നൻ സ്വർ​ഗ്ഗ​തു​ല്യ​നാ​ണ്, ഋത്വി​ക്കു​ക​ളെ സ്വർ​ഗ്ഗ​മെ​ന്ന​പോ​ലെ സു​ഖി​ത​രാ​ക്കും.

[16] പോ​ന്ന്–ഭവ​ത്സേ​വ​നം ത്യ​ജി​ച്ചു പോ​ന്ന്. സോ​മാർ​ഹ​മ​നു​ഷ്യര്‍ക്കു–സോ​മ​ത്തി​ന്ന​ഹർ​രായ ആളു​കൾ​ക്ക്, അനു​ഷ്ഠാ​താ​ക്കൾ​ക്ക്. ഗമ്യന്‍ = പ്രാ​പ്യന്‍.

[17] യയാതി–യയാതി എന്ന രാ​ജാ​വ്. പൂർ​വര്‍–മറ്റു പൂർ​വ​ക​ന്മാര്‍. സഭ്യ​ശാല–യാ​ഗ​ശാല. വേ​ണ്ട​തും നല്ക–പ്രി​യ​വ​സ്തു (ഹവി​സ്സ്) നല്കു​ക​യും ചെ​യ്യുക.

[18] ശക്തി = കഴിവ്. ഈ മന്ത്ര​ത്താല്‍ അങ്ങു വർ​ദ്ധി​യ്ക്ക = മഹ​ത്ത്വ​പ്പെ​ടുക. ഞങ്ങ​ളെ ഉന്ന​തി​യ​ണ​യ്ക്ക​യും ചെ​യ്യുക. അനു​ഷ്ഠാ​താ​ക്ക​ളായ ഞങ്ങ​ളെ ശ്രേ​യ​സ്സി​ലെ​ത്തി​യ്ക്കു​ക​യും ചെ​യ്യുക. സു​മ​ന​സ്സും = നല്ല (കർ​മ്മ​ശ്ര​ദ്ധ​യുള) ഹൃ​ദ​യ​വും.

സൂ​ക്തം 32.

ഹി​ര​ണ്യ​സ്തൂ​പൻ ഋഷി; ത്രി​ഷ്ഠു​പ്പ് ഛന്ദ​സ്സ്; ഇന്ദ്രൻ ദേവത. (കാകളി)

വജ്ര​ഭൃ​ത്തി​ന്ദ്രന്‍ പുരാ ചെയ്ത വി​ക്ര​മം
വർ​ണ്ണി​ച്ചു​ര​യ്ക്കു​വ​നോ​രോ​ന്നു​മാ​ശു ഞാൻ:
കൊ​ന്നാൻ പയോ​ദ​ത്തെ; വീ​ഴ്ത്തി​നാൻ വെ​ള്ള​ത്തെ;
നന്നാ​യ് പ്പി​ളർ​ത്തി​നാ​ന​ദ്രി​ന​ദി​ക​ളെ.1
ത്വ​ഷ്ടാ​വു ചെ​ത്തി​ക്കൊ​ടു​ത്ത വജ്ര​മെ​റി–
ഞ്ഞി​ട്ടാ​ണു കൊ​ന്നത,ദ്രി​സ്ഥ​മാം കാ​റി​നെ;
അപ്പോ​ളൊ​ലി​ച്ച തണ്ണീ​രു​കൾ പാ​ഞ്ഞാ​ഴി–
യുൾ​പ്പു​ക്കി​തു,‘മ്പ’യിടും പൈ​ക്കൾ​പോ​ല​വേ. 2
സ്വീ​ക​രി​ച്ച​ങ്ങു കു​ടി​ച്ചാൻ വൃ​ഷം​പോ​ലെ,
യാ​ഗ​ത്ര​യ​ത്തില്‍പ്പി​ഴി​ഞ്ഞ​താം സോ​മ​നീര്‍
ആക​ലി​താ​സ്ത്ര​നാ​യ് ക്കൊ​ന്നാന്‍ മഘ​വാ​വു,
കാര്‍ക​ളി​ലാ​ദ്യം പി​റ​ന്നോ​രു കാ​റി​നെ. 3
തോ​യ​വാ​ഹ​ങ്ങ​ളി​ലാ​ദ്യ​നെ​ക്കൊ​ന്നി​ന്ദ്ര,
മാ​യാ​വി​ക​ളു​ടെ മാ​യ​യും പോ​ക്കി നീ
വാ​നു​ഷ​സ്സർ​ക്ക​രെ​പ്പേർ​ത്തും ജനി​പ്പി​ച്ചു;
താനഥ കണ്ടെ​ത്തി​യി​ല്ലൊ​രു വൈ​രി​യെ! 4
മൂ​ടല്‍വ​ളര്‍ത്തിയ വൃ​ത്ര​ന്റെ തോ​ളു​കൾ,
കോ​ടാ​ലി​യാല്‍ത്ത​രു​സ്ക​ന്ധ​ങ്ങൾ​പോ​ല​വേ
മെ​ത്തിയ വജ്ര​മെ​യ്തി​ന്ദ്രൻ മു​റി​യ്ക്ക​യാല്‍–
ച്ച​ത്ത​വന്‍ മന്നി​ല​ടി​ഞ്ഞു​കി​ട​ക്ക​യാ​യ് ! 5
പോ​രി​നി​ല്ലാ​ളെ​ന്ന​മ​ട്ടില്‍ക്കു​റു​മ്പൊ​ടി–
ന്ദ്രാ​രി വി​ളി​ച്ചാ​ന​രി​ഘ്ന​നാം വീരന;
ഭൂ​രി​ജേ​താ​വിൻ കൊ​ല​ക​ളെ​പ്പി​ന്നി​ടാന്‍
പോ​രാ​ഞ്ഞു വീ​ണ​ങ്ങ​ര​ച്ചാൻ പു​ഴ​ക​ളെ! 6
വൃ​ത്ര​ന​ടര്‍ തേടി, കൈ​കാ​ല​റു​കി​ലും,
പും​സ്ത്വേ​ച്ഛു​വാം ഛി​ന്ന​മു​ഷ്കന്‍ക​ണ​ക്കി​നെ!-
ഇന്ദ്ര​നോ, വജ്ര​മെ​റി​ഞ്ഞാൻ ചു​മല്‍ത്ത​ട്ടി–
ലൊ;–ന്നി​ലേ​റെ​പ്പ​രി​ക്കേ​റ്റു വീ​ണാ​ന​വൻ. 7
അക്കി​ട​പ്പോ​നെ​ക്ക​വി​ച്ചു പാ​ഞ്ഞൂ, കരൾ
കക്കും ജലം, വിണ്ട കൂ​ല​ത്തെ​യാം​വി​ധം;
നിർ​ത്തി​നാ​നേ​തി​നെ സ്വ​ന്തം പെ​രു​മ​യാൽ,
വൃ​ത്ര​ന​ഹി​യ​തിന്‍ കാ​ല്ക്കല്‍ക്കി​ട​ക്ക​യാ​യ് ! 8
നഷ്ട​യാ​യ് വൃ​ത്ര​മാ​താ​വു:–മി​ന്ദ്രൻ തദാ
വി​ട്ടാന,വൾതൻ ചു​വ​ട്ടി​ലെ​യ്ക്കാ​യു​ധം;
അമ്മ മീതേ, മകന്‍ താഴെ–യദ്ദാ​ന​വി
ചു​മ്മാ കി​ട​ന്നു, കു​ഞ്ഞൊ​ത്ത പൈ​പോ​ല​വേ! 9
നി​ല്ക്ക​ലി​രി​യ്ക്ക​ലി​ല്ലാ​ത്ത വെള്ളത്തിലുൾ-​
പ്പു​ക്കു പേർ പോ​യ്പോയ വൃ​ത്ര​വ​പു​സ്സി​നെ
കേ​റി​ക്ക​ട​ന്ന​ങ്ങൊ​ലി​ച്ചു; ജലം നീണ്ട
കൂ​രി​രു​ട്ടൊ​ന്നി​ല​ടി​ഞ്ഞി​തി​ന്ദ്രാ​ഹി​തൻ! 10
രോ​ധി​ച്ചു​നിർ​ത്തി​നാ​ന​ല്ലോ ജല​ങ്ങ​ളെ
നാ​ഥ​ന​ഹി, പണി പൈ​ക്ക​ളെ​യാം​വി​ധം;
പാ​രു​മു​ടി​യ്ക്കു​ന്ന വൃ​ത്ര​ന​ട​ച്ച ത–
ണ്ണീ​രിൻ ബി​ല​ത്തെ​ത്തു​റ​ന്നാൻ, തദ​ന്ത​കന്‍. 11
വജ്റ​പ്ര​ദീ​പ്തൻ തനി​ച്ചെ​തിർ​ത്ത​പ്പോ​ളൊ–
രശ്വ​വാ​ലാ​യ്ത്തീർ​ന്നി​തി​ന്ദ്ര, ശൂരൻ ഭവാൻ;
ഗോ​ക്ക​ളെ വെ​ന്നു നീ; സോ​മ​ത്തെ വെ​ന്നു നീ;
നേർ​ക്കൊ​ഴു​കി​ച്ചു നീ​യേ​ഴു പു​ഴ​യെ​യും! 12
വൃ​ത്രൻ ചമച്ച വാ​ദ​മി​ന്ന​ലും പാ​ഴി​ടി–
വെ​ട്ടും മഴ​യു​മി​ടി​വാ​ളു​മൊ​ന്നു​മേ
ഇന്ദ്ര​ങ്ക​ലേ​ശീല,വനു​മാ​യ് പ്പോര്‍ചെ​യ്കെ;
വെ​ന്നാൻ, മഘ​വാ​വു മറ്റു പണി​ക​ളും. 13
മറ​റാ​രെ നീ കണ്ടു വൃ​ത്ര​നെ​ക്കൊ​ല്ലു​വാൻ!
പറ്റി​യ​ല്ലോ ഭയം, കൊ​ന്ന​തി​ലി​ന്ദ്ര, തേ:
തൊ​ണ്ണൂ​റ​റി​യൊ​മ്പ​താ​റ​റിന്‍െറ വെ​ള്ളം ഭയാൽ–
പ്പി​ന്നി​ട്ടു​വ​ല്ലോ, പരു​ന്തെ​ന്ന​പോ​ലെ നീ! 14
സ്ഥാ​വ​രം. ജംഗമം, ശൃം​ഗിം, ശാ​ന്ത​മിവ–
യ്ക്കേ​വ​മ​ര​ച​നാ​യ്ത്തീർ​ന്നു വജ്രാ​യു​ധൻ;
മർ​ത്ത്യര്‍ക്കു​മി​ന്ദ്ര​നേ രാജാവ;-​വറ്റിനെ–
ച്ചു​റ​റി​നാൻ, നേ​മി​യേർ​ക്കാ​ല്ക​ളെ​പ്പോ​ല​വൻ! 15
കു​റി​പ്പു​കൾ: സൂ​ക്തം 32.

[1] കൊ​ന്നാൻ–പി​ളർ​ത്തി. വീ​ഴ്ത്തി​നാൻ വെ​ള്ള​ത്തെ–ഭൂ​മി​യില്‍ മഴ​പെ​യ്യി​ച്ചു. അദ്രി​ന​ദി​ക​ളെ പി​ളർ​ത്തി​നാന്‍–മല​മ്പു​ഴ​ക​ളെ, രണ്ടു കര​ക​ളും വലി​ച്ചു​നീ​ക്കി, പ്ര​വ​ഹി​പ്പി​ച്ചു.

[2] ചെ​ത്തി​ക്കൊ​ടു​ത്ത–കനം കു​റ​ച്ചു മൂർ​ച്ച കൂ​ട്ടി​ക്കൊ​ടു​ത്ത. അദ്രി​സ്ഥം = പർ​വ​ത​സ്ഥി​തം. ഉമ്പ​യി​ടും–ഉമ്പാ​ശ​ബ്ദം പു​റ​പ്പെ​ടു​വി​യ്ക്കു​ന്ന. പൈ​ക്ക​ളു​ടെ ഈ വി​ശേ​ഷ​ണം, ഒലി​യ്ക്കു​ന്ന വെ​ള്ള​ങ്ങ​ളു​ടെ ഇര​മ്പ​ത്തെ വ്യ​ഞ്ജി​പ്പി​യ്ക്കു​ന്നു. പൈ​ക്കൾ തൊ​ഴു​ത്തി​ലെ​ന്ന​പോ​ലെ ജല​ങ്ങൾ സമു​ദ്ര​ത്തില്‍ ചെ​ന്നു​ചേർ​ന്നു.

[3] വൃഷം = കാള. യാ​ഗ​ത്ര​യ​ത്തില്‍–ജ്യോ​തി​സ്സ്, ഗോവ്, ആയു​സ്സ് എന്നീ മൂ​ന്നു യാ​ഗ​ങ്ങ​ളില്‍. ആക​ലി​താ​സ്ത്ര​നാ​യ് = അസ്ത്രം (ആയുധം, വജ്രം) എടു​ത്ത്.

[4] തോ​യ​വാ​ഹ​ങ്ങൾ = മേ​ഘ​ങ്ങൾ. മാ​യാ​വി​കൾ–അസു​ര​ന്മാര്‍. വാ​നു​ഷ​സ്സർ​ക്ക​രെ = വാ​നി​നെ​യും ഉഷ​സ്സി​നെ​യും സൂ​ര്യ​നെ​യും. ജനി​പ്പി​ച്ചു–പ്ര​കാ​ശി​പ്പി​ച്ചു. അഥ = പി​ന്നെ. ഒരു വൈ​രി​യെ കണ്ടെ​ത്തി​യി​ല്ല–ഇന്ദ്ര​നെ എതിർ​ക്കാൻ ആരു​മി​ല്ലാ​താ​യി.

[5] തരു​സ്ക​ന്ധ​ങ്ങൾ = വൃ​ക്ഷ​ത്ത​ടി​കൾ.

[6] ആൾ–എതി​രാ​ളി. ഇന്ദ്രാ​രി = അസുരൻ, വൃ​ത്രൻ. അരി​ഘ്നൻ = ശത്രു ഹന്താ​വ്. ഭൂ​രി​ജേ​താ​വി​ന്റെ കൊ​ല​ക​ളെ​പ്പി​ന്നി​ടാൻ–വള​രെ​പ്പേ​രെ ജയി​ച്ച​വ​നായ ഇന്ദ്രന്‍െറ കൊ​ല​ക​ളിൽ​നി​ന്നു രക്ഷ​പ്പെ​ടാൻ. പു​ഴ​ക​ളെ–നദീ​തീ​ര​ങ്ങ​ളി​ലെ പാ​റ​ക​ളെ​യും മറ്റും.

[7] അടര്‍ തേടി–ഇന്ദ്ര​നോ​ടു പൊ​രു​താൻ നോ​ക്കി. ഛി​ന്ന​മു​ഷ്ക​നായ (വൃ​ഷ​ണ​ങ്ങ​ള​റു​ക്ക​പ്പെ​ട്ട) ഒരുവൻ പും​സ്ത്വം (ആണ​ത്തം) ഇച്ഛി​യ്ക്കു​ന്ന​തു​പോ​ലെ. വൃ​ഷ​ണ​മി​ല്ലാ​ത്ത​വ​ന്നു പൌ​രു​ഷ​മ​ല്ല, നപും​സ​ക​ത്വ​മാ​ണ​ല്ലോ, കി​ട്ടുക. ചു​മല്‍ത്ത​ട്ടില്‍–വൃ​ത്ര​ന്റെ തോ​ള​ത്ത്. ഒന്നി​ലേ​റെ–അനേ​കാ​വ​യ​വ​ങ്ങ​ളില്‍.

[8] കരൾ കക്കും (മനോ​ഹ​ര​മായ, മനു​ഷ്യ​രെ സന്തോ​ഷി​പ്പി​ച്ച) ജലം അക്കി​ട​പ്പോ​നെ​ക്ക​വി​ച്ചു പാ​ഞ്ഞൂ. (വൃ​ത്ര​ന്റെ ശരീ​ര​ത്തി​ന്മേ​ലൂ​ടേ കു​തി​ച്ചൊ​ഴു​കി); കൂലം (തീരം) പി​ളർ​ന്നാല്‍ നദീ​ജ​ലം തള്ളി​യൊ​ഴു​കു​ന്ന​തു​പോ​ലെ. ജല​ത്തെ നി​രോ​ധി​ച്ചു​നി​ന്ന വൃ​ത്രൻ ഇപ്പോൾ അതി​ന്റെ കാ​ല്ക്കല്‍ (ചു​വ​ട്ടില്‍) കി​ട​ക്കു​ക​യാ​യി: തന്റെ അപ​രാ​ധം ക്ഷ​മി​പ്പി​യ്ക്കാ​നെ​ന്ന​പോ​ലെ. അഹി–വൃ​ത്ര​ന്റെ മറെ​റാ​രു പേര്‍.

[9] മക​ങ്കല്‍ ആയുധം തട്ടാ​തി​രി​പ്പാന്‍ വൃ​ത്രന്‍െറ അമ്മ അവന്‍െറ മീതേ കി​ട​ന്നു. തദാ (അപ്പേ​ാൾ) ഇന്ദ്രന്‍ ആയുധം അവ​ളു​ടെ ചു​വ​ട്ടി​ലെ​യ്ക്കു (വൃ​ത്ര​ദേ​ഹ​ത്തി​ലെ​യ്ക്കു) വി​ട്ടു. അതി​നാല്‍ അവളും നഷ്ട​യാ​യ് (മരി​ച്ചു). അദ്ദാ​ന​വി (ആ അസു​ര​സ്ത്രീ), കു​ട്ടി​യോ​ടു​കൂ​ടിയ ഒരു പയ്യെ​ന്ന​പോ​ലെ ചു​മ്മാ (നി​ശ്ചേ​ഷ്ട​യാ​യി) കി​ട​ന്നു.

[10] നി​ല്ക്ക​ലി​രി​യ്ക്ക​ലി​ല്ലാ​ത്ത–നി​ല്ക്ക​ലും ഇരി​യ്ക്ക​ലു​മി​ല്ലാ​തെ സദാ ഒഴു​കി​പ്പോ​കു​ന്ന. പേര്‍ പോ​യ്പോയ–ആരാ​ലും അറി​യ​പ്പെ​ടാ​ത്ത​താ​യി​ത്തീർ​ന്ന. വപു​സ്സ് = ദേഹം. നീണ്ട കൂ​രി​രു​ട്ടൊ​ന്നില്‍–ഒരു ദീർ​ഘ​ത​മ​സ്സില്‍, മര​ണ​ത്തില്‍. ഇന്ദ്രാ​ഹി​തൻ = ഇന്ദ്ര​ശ​ത്രു, വൃതൻ.

[11] നാ​ഥ​ന​ഹി–ജല​ങ്ങ​ളു​ടെ നാ​ഥ​നാ​യി​ത്തീർ​ന്ന (അവയെ കീ​ഴ​ട​ക്കിയ) വൃ​ത്രന്‍. പണി–പണി എന്ന അസുരൻ. ബിലം–പ്ര​വ​ഹ​ണ​ദ്വാ​രം. തദ​ന്ത​കൻ = വൃ​ത്ര​നെ കൊന്ന ഇന്ദ്രന്‍.

[12] വജ്ര​പ്ര​ദീ​പ്തൻ–ഇടി​വാൾ​കൊ​ണ്ടു തി​ള​ങ്ങു​ന്ന വൃ​ത്രന്‍: സർ​വാ​യു​ധ​കു​ശ​ല​നാ​യി​രു​ന്നു, വൃ​ത്രൻ. അശ്വ​വാ​ലാ​യ്ത്തീർ​ന്നി​തു–കു​തി​ര​യു​ടെ വാല്‍ നി​ഷ്പ്ര​യാ​സം ഈച്ച​യേ​യും മറ്റും ആട്ടി​ക്ക​ള​യു​ന്ന​തു​പോ​ലെ, ഭവാന്‍ വൃ​ത്ര​നെ തട്ടി​നീ​ക്കി. ഗോ​ക്ക​ളെ വെ​ന്നു–പണി അപ​ഹ​രി​ച്ച ഗോ​ക്ക​ളെ വീ​ണ്ടെ​ടു​ത്തു. സോ​മ​ത്തെ വെ​ന്നു–സോ​മ​നീര്‍ ബലേന പാ​നം​ചെ​യ്തു. അങ്ങി​നെ ഒരു​പാ​ഖ്യാ​ന​മു​ണ്ട്. ഏഴു പു​ഴ​യേ​യും–ഗം​ഗാ​ദി​സ​പ്ത​ന​ദി​ക​ളെ.

[13] അവ​നു​മാ​യ്–വൃ​ത്ര​നോ​ട്. വെ​ന്നാൻ–നി​ഷ്ഫ​ല​മാ​ക്കി.

[14] ഇന്ദ്ര, അങ്ങ​യ്ക്കു വൃതനെ കൊ​ന്ന​തില്‍ ഒരു ഭയം–അപ​രാ​ധ​ഭ​യം–ഉണ്ടാ​യ​ല്ലോ; ആ ഭയം​മൂ​ലം ഭവാൻ തൊ​ണ്ണൂ​റെ​റാ​മ്പ​തു പുഴ കട​ന്ന്, ഒരു പരു​ന്തെ​ന്ന​പോ​ലെ ദൂ​ര​ത്തെ​യ്ക്കു പാ​യു​ക​യും ചെ​യ്തു. എന്നാല്‍, വൃ​ത്ര​നെ കൊ​ല്ലാന്‍ മറ​റാ​രെ​യെ​ങ്കി​ലും അങ്ങു കാ​ണു​ക​യു​ണ്ടാ​യോ? അതി​ന്നു വേറെ ആരും ഉണ്ടാ​യി​രു​ന്നി​ല്ല.

[15] ശൃംഗി–കൊ​മ്പു​ള്ള മഹി​ഷ​വൃ​ഷാ​ദി​കൾ. ശാ​ന്തം–കൊ​മ്പി​ല്ലാ​യ്ക​യാല്‍ ഉപ​ദ്ര​വി​യ്ക്കാ​ത്ത അശ്വ​ഗർ​ദ്ദ​ഭാ​ദി​കൾ. ഏവം–വൃ​ത്ര​നെ വധി​ച്ചി​ട്ട്. ഇന്ദ്ര​നേ–ഇന്ദ്രന്‍ത​ന്നെ. അവ​റ്റി​നെ സ്ഥാ​വ​രാ​ദി​ക​ളെ. ഏര്‍ക്കാ​ലു​കൾ തേ​രു​രുൾ​ച്ചു​റ​റി​നെ എന്ന​പോ​ലെ, സ്ഥാ​വ​രാ​ദി​കൾ ഇന്ദ്ര​നെ അവ​ലം​ബി​ച്ചു​നി​ല്ക്കു​ന്നു.

സൂ​ക്തം 33.

ഹി​ര​ണൃ​സ്തൂ​പൻ ഋഷി; ത്രി​ഷ്ടു​പ്പു് ഛന്ദ​സ്സ്; ഇന്ദ്രൻ ദേവത.

ഗേ​ാ​ക്ക​ളെ​ത്തേ​ടു​ന്ന​വ​രേ, വരു​വിന്‍, നമു​ക്ക് ഇന്ദ്ര​ന്റെ അടു​ക്കല്‍ പോകാം: അവി​ടു​ന്ന് ഉപ​ദ്ര​വ​മൊ​ന്നും പറ​റാ​തെ, നമു​ക്കു ബു​ദ്ധ്യുൽ​ക്കർ​ഷം വരു​ത്തും; എന്നി​ട്ടു നമു​ക്ക് ഈ ഗോ​ധ​ന​ത്തെ​ക്കു​റി​ച്ച് അറി​വും വളർ​ത്തും. 1
യാ​തൊ​രു​വ​നോ സ്തോ​താ​ക്കൾ​ക്കു​വേ​ണ്ടി, യു​ദ്ധം വന്നാല്‍ വി​ളി​യ്ക്ക​പ്പെ​ടേ​ണ്ട​വൻ; ആ ധന​പ്ര​ദ​നും ആദൃ​ത​നു​മായ ഇന്ദ്ര​ന്റെ അടു​ക്ക​ലെ​യ്ക്കു മി​ക​ച്ച സ്തോ​ത്ര​ങ്ങ​ളാല്‍ പൂ​ജി​ച്ചും​കൊ​ണ്ട്, ഒരു പരു​ന്തു സ്വ​ന്തം കൂ​ട്ടി​ലെ​യ്ക്കെ​ന്ന​പോ​ലെ പറ​ക്കു​ക​യാ​ണ്, ഞാന്‍. 2
പൂർ​ണ്ണ​സൈ​ന്യ​നായ തന്തി​രു​വ​ടി ആവ​നാ​ഴി​ക​ളി​ട്ടു; ഗോ​ക്ക​ളെ വേ​ണ്ടു​ന്ന​വ​ങ്കല്‍ കൊ​ണ്ടാ​ക്കാ​നും തു​ട​ങ്ങി. ഇന്ദ്ര, സമൃ​ദ്ധി​മൻ, വളരെ ധനം കൊ​ണ്ടു​വ​ന്നു​ത​രു​ന്ന ഇവി​ട​ന്നു ഞങ്ങ​ളു​ടെ അടു​ക്കൽ ഒരു വി​ല്പ​ന​ക്കാ​ര​നാ​യി​ത്തീ​ര​രു​തേ! 3
ഇന്ദ്ര, കൂ​ട്ടു​കാ​രി​രി​യ്ക്കെ, അങ്ങു തനിയെ ചെ​ന്നു, തട്ടി​പ്പ​റി​ക്കാ​ര​നായ മു​ത​ലാ​ളി​യെ വജ്രം​കൊ​ണ്ടു വധി​ച്ചു​വ​ല്ലോ; വി​ല്ലി​ന്റെ മു​ക​ളില്‍ എമ്പാ​ടും വന്നു​ചേർ​ന്ന യജ്ഞ​വി​രോ​ധി​ക​ളായ സന​ക​രും ചത്ത​ടി​ഞ്ഞു! 4
ഇന്ദ്ര, യജ്ഞം ചെ​യ്യാ​തെ യജ്വാ​ക്ക​ളോ​ടു പി​ണ​ങ്ങു​ന്ന അവര്‍ തല പി​ന്തി​രി​ച്ചു നട​കൊ​ണ്ടു: ഹരി​യു​ക്ത​നാ​യി നി​ല​ക്കൊ​ണ്ട ശൂ​ര​നായ ഭവാന്‍ ആ വ്ര​ത​ര​ഹി​ത​രെ അന്ത​രി​ക്ഷ​ത്തിൽ നി​ന്നും വാ​നൂ​ഴി​ക​ളില്‍ നി​ന്നും ഊതി​പ്പ​റ​പ്പി​ച്ചു! 5
നി​ര​വ​ദ്യ​ന്റെ സൈ​ന്യ​ത്തോ​ടു പൊ​രു​താൻ​നോ​ക്കിയ അവര്‍ നവ​ഗ്വ​രായ മനു​ഷ്യ​രാല്‍ പ്രോ​ത്സാ​ഹി​ത​നായ ഇന്ദ്ര​നാല്‍ തോ​ല്പി​യ്ക്ക​പ്പെ​ട്ടി​ട്ട്, ആണു​ങ്ങ​ളോ​ടെ​തിർ​ത്ത നപും​സ​ക​ങ്ങൾ​പോ​ലെ, ആവ​തി​ല്ലാ​യ്മ വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ടു കണ്ട വഴി​ക​ളി​ലൂ​ടെ മണ്ടി​പ്പോ​യി. 6
ഇന്ദ്ര, നി​ല​വ​വി​ളി​യ്ക്കു​ക​യോ തി​ന്നു​ക​യോ ചെ​യ്തി​രു​ന്ന അവ​രോ​ടു ഭവാൻ അന്ത​രി​ക്ഷ​ത്തി​ന്ന​പ്പു​റ​ത്തു​വെ​ച്ചു പോ​രാ​ടി; കൊ​ള്ള​ക്കാ​ര​നെ ആകാ​ശ​ത്തു​നി​ന്നു കൊ​ണ്ടു​പോ​ന്നു കേ​മ​മാ​യി ദഹി​പ്പി​ച്ചു; സോമം പി​ഴി​ഞ്ഞു സ്തു​തി​യ്ക്കു​ന്ന​വ​ന്റെ പ്ര​ശം​സ​യെ രക്ഷി​ക്കു​ക​യും ചെ​യ്തു! 7
മന്നി​ലെ​ങ്ങും നി​റ​ഞ്ഞു, പൊ​ന്നും കല്ലു​മ​ണി​ഞ്ഞു, പൊ​ങ്ങി​യി​രു​ന്ന​വര്‍ ഇന്ദ്ര​ങ്കൽ ഇടി​ഞ്ഞു​പോ​യി: ആ ഉപ​ദ്ര​വി​ക​ളെ അവി​ടു​ന്നു സൂ​ര്യ​നെ​ക്കൊ​ണ്ട​ക​റ്റി! 8
ഇന്ദ്ര, അവി​ടു​ന്നു വാ​നൂ​ഴി​ക​ളെ രണ്ടി​നെ​യും മു​ഴു​വന്‍ മഹ​ത്ത്വ​ത്താല്‍ക്കീ​ഴ​ട​ക്കി അനു​ഭ​വി​ച്ചു​പോ​ന്നു; ഇന്ദ്ര, അന്ന് അവി​ട്ടു​ന്ന് അന​ഭി​ജ്ഞ​രി​ലും അഭി​മാ​നം കൊ​ള്ളു​ന്ന മന്ത്ര​ങ്ങൾ​കൊ​ണ്ടു കൊ​ള്ള​ക്കാ​ര​നെ ആട്ടി​പ്പാ​യി​ച്ചു. 9
വെ​ള്ളം ദ്യോ​വില്‍നി​ന്നു ഭൂ​വി​ലെ​ത്തി​യി​രു​ന്നി​ല്ല; ധന​ദാ​യി​നി​യെ ശു​ശ്രൂ​ഷി​യ്ക്കു​ക​യും ചെ​യ്തി​രു​ന്നി​ല്ല. അപ്പേ​ാൾ, ശ്രേ​ഷ്ഠ​നായ ഇന്ദ്രന്‍ തി​ള​ങ്ങു​ന്ന വജ്രം കൈ​ക്കൊ​ണ്ട്, ഇരു​ട്ടില്‍നി​ന്നു വെ​ള്ള​മൊ​ക്കെ കറ​ന്നെ​ടു​ത്തു. 10
ജലം ഇന്ദ്ര​ന്റെ അമ​റേ​ത്തി​ന്നാ​യി പൊ​ഴി​ഞ്ഞി​രു​ന്നു. എന്നാല്‍ വൃ​ത്രൻ വന്‍പു​ഴ​ക​ളു​ടെ നടു​വി​ലാ​കെ വളർ​ന്നു: അവ​ന്റെ മന​സ്സ് ഇന്ദ്ര​ന്റെ കൂ​ടെ​ത്ത​ന്നെ നട​ക്കു​ക​യാ​യി​രു​ന്നു. ചില നാ​ളു​കൾ​ക്കി​ട​യില്‍ അവനെ ഇന്ദ്രന്‍ പ്ര​ബ​ല​മായ ആയു​ധം​കൊ​ണ്ടു നി​ഹ​നി​ച്ചു. 11
മന്നിൻ​മ​ട​യില്‍ കി​ട​ന്ന മാ​റ​റാന്‍െറ പെ​രും​പ​ട​യെ ഇന്ദ്രന്‍ നീളെ പരി​ക്കേ​ല്പി​ച്ചു; ആ വരൾ​ച്ച പി​ണ​ച്ച ശൃം​ഗോ​പ​മാ​യു​ധ​നെ പി​ളർ​ത്തി. ഉള്ള ഊക്കും ഉള്ള കെ​ല്പും മു​ഴു​വ​നെ​ടു​ത്തു മഘ​വാ​വ് എതിർ​ത്ത ശത്രു​വി​നെ കൊ​ന്നു. 12
ഇന്ദ്ര​ന്റെ ആയുധം ശത്രു​ക്ക​ളു​ടെ നേർ​ക്കു പാ​ഞ്ഞു; മൂർ​ത്ത​തും മി​ക​ച്ച​തു​മായ അതു പു​ര​ങ്ങ​ളെ പി​ളർ​ത്തി. പി​ന്നെ അവി​ടു​ന്നു വജ്ര​മെ​റി​ഞ്ഞു വൃ​ത്ര​നെ കൊ​ന്നു. തി​രു​വു​ള്ളം കു​ളിർ​പ്പി​ച്ചു. 13
ഇന്ദ്ര, സ്തു​തി​യാല്‍ പ്രീ​തി​പ്പെ​ടു​ത്തിയ കു​ത്സ​നെ അങ്ങു സം​ര​ക്ഷി​ച്ചു; പൊ​രു​തു​ന്ന ശ്രേ​ഷ്ഠ​നായ ദശ​ദ്യു​വി​നെ​യും സം​ര​ക്ഷി​ച്ചു. കു​തി​ര​ക്കു​ള​മ്പില്‍നി​ന്നു പു​റ​പ്പെ​ട്ട പൊടി വാ​നില്‍ പാറി. ശ്വൈ​ത്രേ​യൻ പൗ​രു​ഷം താ​ങ്ങാന്‍ എഴു​ന്നേ​റ​റു​നി​ന്നു: 14
മഘ​വാ​വേ. ഭവാൻ രക്ഷി​ച്ച​തി​നാ​ലാ​ണ​ല്ലോ, വെ​ള്ള​ത്തില്‍ മു​ങ്ങിയ ശ്രേ​ഷ്ഠ​നായ ശ്വൈ​ത്രേ​യൻ സ്വാ​സ്ഥ്യം നേടി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേർ​ന്ന​ത്. ചി​ര​കാ​ല​മാ​യി ഇവിടെ നി​ല​ക്കൊ​ണ്ടു പൊ​രു​തു​ന്ന ശത്രു​ക്ക​ളെ അങ്ങു നി​കൃ​ഷ്ട​ദു:ഖങ്ങ​ളില്‍ അക​പ്പെ​ടു​ത്തി​യാ​ലും! 15
കു​റി​പ്പു​കൾ: സൂ​ക്തം 33.

[1] ദേ​വ​ന്മാര്‍ അന്യോ​ന്യം പറ​യു​ന്നു.

[3] വേ​ണ്ടു​ന്ന​വ​ങ്കല്‍–ഉട​മ​സ്ഥ​നായ ഓരോ ദേ​വ​ന്റെ​യും ഗൃ​ഹ​ത്തില്‍. ധനം–ഗോധനം. വി​ല്പ​ന​ക്കാ​ര​നാ​യി​ത്തീ​ര​രു​തേ–വില കി​ട്ട​ണ​മെ​ന്നു പറ​യ​രു​തേ.

[4] കൂ​ട്ടു​കാര്‍–മരു​ത്തു​ക്കൾ. മു​ത​ലാ​ളി​യെ–വൃ​ത്ര​നെ. സന​കര്‍–വൃ​ത്രാ​നു​ച​ര​ന്മാ​രു​ടെ പേര്‍.

[5] അവര്‍–സന​കര്‍. ഹരി​യു​ക്ത​നാ​യി–ഹരികൾ എന്ന രണ്ട​ശ്വ​ങ്ങ​ളോ​ടു​കൂ​ടി. ആ വ്ര​ത​ര​ഹി​ത​രെ–വ്ര​താ​നു​ഷ്ടാ​ന​മി​ല്ലാ​ത്ത സനകരെ.

[6] നി​ര​വ​ദ്യ​ന്റെ–ദോ​ഷ​ങ്ങ​ളി​ല്ലാ​ത്ത, ഗു​ണ​വാ​നായ ഇന്ദ്ര​ന്റെ. അവര്‍–സന​കര്‍. നവ​ഗ്വര്‍–അം​ഗി​ര​സ്സു​ക​ളു​ടെ സത്ര​ത്തില്‍വെ​ച്ച് ഒമ്പ​തു​നാൾ​കൊ​ണ്ടു ഫലം ലഭി​ച്ച​വര്‍. കണ്ട–ഓടാൻ പറ്റു​മെ​ന്നു കണ്ട​റി​ഞ്ഞ.

[7] കൊ​ള്ള​ക്കാ​രന്‍–വൃ​ത്രന്‍. സ്തു​തി​യ്ക്കു​ന്ന​വ​ന്റെ–ജമാ​ന​ന്റെ. രക്ഷി​യ്ക്കു​ക​യും ചെ​യ്തു–സഫ​ലീ​ക​രി​യ്ക്കു​ക​യും ചെ​യ്തു.

[8] പൊ​ങ്ങി​യി​രു​ന്ന​വര്‍–അഭി​വൃ​ദ്ധി​പ്പെ​ട്ടു​പോ​ന്ന സന​കര്‍.

[9] അന​ഭി​ജ്ഞ​രി​ലും അഭി​മാ​നം കൊ​ള്ളു​ന്ന–അർ​ത്ഥ​ഗ്ര​ഹ​ണ​മി​ല്പാ​തെ ജപി​യ്ക്കു​ന്ന​വ​രെ​യും ഫല​ദാ​നാർ​ഹ​രാ​യി ഗണി​യ്ക്കു​ന്ന. മന്ത്ര​ങ്ങൾ​കൊ​ണ്ടു–മന്ത്ര​ങ്ങൾ കൊ​ണ്ടു സന്തു​ഷ്ട​നാ​യി​ട്ട്.

[10] ധന​ദാ​യി​നി–ഭൂമി. ഇരു​ട്ടില്‍നി​ന്നു–കാർ​മേ​ഘ​ത്തില്‍നി​ന്നു.

[11] നട​ക്കു​ക​യാ​യി​രു​ന്നു–ഇന്ദ്ര​നെ​ക്കു​റി​ച്ചാ​യി​രു​ന്നു, സദാ വൃ​ത്രന്‍െറ വി​ചാ​രം.

[12] ആ വരൾ​ച്ച പി​ണ​ച്ച–ജല​ത്തെ​ത്ത​ടു​ത്തു ലോ​ക​ത്തെ ഉണ​ക്കിയ. ശൃം​ഗോ​പ​മാ​യു​ധ​നെ–പോ​ത്തിൻ​കൊ​മ്പും മറ്റും​പോ​ലെ​യു​ള്ള ആയു​ധ​ങ്ങ​ളോ​ടു​കൂ​ടിയ വൃ​ത്ര​നെ.

[13] പു​ര​ങ്ങ​ളെ–വൃ​ത്ര​ന്റെ നഗ​ര​ങ്ങ​ളെ.

[14] പൊ​രു​തു​ന്ന–ശത്രു​ക്ക​ളോ​ടു യു​ദ്ധം ചെ​യ്യു​ന്ന. കു​ത്സ​നും ദശ​ദ്യു​വും രണ്ട് ഋഷി​മാ​ര​ത്രേ. കു​തി​ര​ക്കു​ള​മ്പ് = ഇന്ദ്രാ​ശ്വ​ങ്ങ​ളു​ടെ കു​ള​മ്പു​കൾ. ശ്വൈ​ത്രേ​യന്‍–പണ്ടു ശത്രു​ഭ​യ​ത്താല്‍ വെ​ള്ള​ത്തില്‍ മു​ങ്ങി​ക്കി​ട​ന്ന ശ്വി​ത്രാ​പു​ത്രൻ. പൌ​രു​ഷം താ​ങ്ങാൻ–പൊ​രു​താൻ, എഴു​ന്നേ​റ്റു​നി​ന്നു–വെ​ള്ള​ത്തില്‍നി​ന്നു കേറി.

[15] ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേർ​ന്ന​ത്–ശത്രു​ക്ക​ളോ​ടു പൊ​രു​തു​ന്ന​തി​നി​ട​യില്‍, ക്ഷേ​ത്ര​ത്തില്‍ കട​ന്നു​കൂ​ടി​യ​ത്.

സൂ​ക്തം 34.

ഹി​ര​ണൃ​സ്തൂ​പൻ ഋഷി; ജഗ​തി​യും, ത്രി​ഷ്ടു​പ്പും ഛന്ദ​സ്സു​കൾ; അശ്വി​കൾ ദേവത.

മേ​ധാ​വി​ക​ളായ അശ്വി​ക​ളേ, ഞങ്ങൾ​ക്കു​വേ​ണ്ടി മൂ​ന്നു തവ​ണ​യെ​ങ്കി​ലും നി​ങ്ങൾ ഇതില്‍ വന്നു​ചേ​ര​ണം: നി​ങ്ങ​ളു​ടെ തേര്‍ എങ്ങും നട​ക്കും, എന്തും കൊ​ടു​ക്കും. പൊൻ​പ​ക​ലും മഞ്ഞി​ര​വു​മെ​ന്ന​പോ​ലെ തമ്മി​ലൊ​ട്ടി​പ്പി​ടി​ച്ച​വ​രാ​ണ​ല്ലോ, നി​ങ്ങൾ. രണ്ടു​പേ​രും മനീ​ഷി​കൾ​ക്കു വശ​പ്പെ​ടു​വിൻ! 1
അശ്വി​ക​ളേ, നി​ങ്ങ​ളു​ടെ തേ​രി​ന്നു കെ​ല്പേ​റിയ മൂ​ന്നു ചക്ര​ങ്ങ​ളു​ണ്ട്; അതില്‍ മധു​ര​ദ്ര​വ്യ​ങ്ങൾ വെ​ച്ചു, നി​ങ്ങൾ ചന്ദ്രന്‍െറ വേ​നാ​വി​വാ​ഹ​ത്തി​ന്നു പോയത് എല്ലാ​വർ​ക്കും അറി​യാം. അതില്‍ മൂ​ന്നു തൂ​ണു​ക​ളും നാ​ട്ടി​യി​ട്ടു​ണ്ട്, പി​ടി​യ്ക്കാൻ. രാ​പ​ക​ലു​ക​ളില്‍ മു​മ്മൂ​ന്നു​ത​വണ നി​ങ്ങൾ സഞ്ച​രി​ക്കും! 2
അശ്വി​ക​ളേ, നി​ങ്ങൾ ഓരോ നാ​ളി​ലും മൂ​ന്നു​രു പിഴ തീർ​ക്ക​ണം. ഇന്നു മൂ​ന്നു​രു ഹവി​സ്സിൽ തേ​നൊ​ഴി​യ്ക്ക​ണം. രാ​ത്രി​ക​ളി​ലും പക​ലു​ക​ളി​ലും മു​മ്മൂ​ന്നു​ത​വണ ഞങ്ങൾ​ക്കു ബല​ക​ര​ങ്ങ​ളായ അന്ന​ങ്ങൾ തരണം. 3
അശ്വി​ക​ളേ, നി​ങ്ങൾ മൂ​ന്നു​ത​വണ ഞങ്ങ​ളു​ടെ ഗൃ​ഹ​ത്തില്‍ വരണം; മൂ​ന്നു​ത​വണ ആൾ​ക്കാ​രില്‍ ചെ​ല്ല​ണം; മൂ​ന്നു​ത​വണ സം​ര​ക്ഷ​ണീ​യ​ത്തില്‍ മു​മ്മ​ട്ടില്‍ത്ത​ന്നേ ശീ​ലി​പ്പി​യ്ക്ക​ണം; മൂ​ന്നു​ത​വണ കൊ​ണ്ടാ​ട​ത്ത​ക്ക​തു കൊ​ണ്ടു​വ​ര​ണം; മൂ​ന്നു​ത​വണ അന്നം മഴ​പോ​ലെ പൊ​ഴി​യ്ക്ക​ണം. 4
അശ്വി​ക​ളേ. നി​ങ്ങൾ ഞങ്ങൾ​ക്കു മൂ​ന്നു​ത​വണ ധനം കൊ​ണ്ടു വരണം; മൂ​ന്നു​രു യജ്ഞ​ത്തില്‍ വരണം; മൂ​ന്നു​രു ബു​ദ്ധി നന്നാ​ക്ക​ണം; ഞങ്ങൾ​ക്കു മൂ​ന്നു​രു സൌ​ഭാ​ഗ്യ​വും മൂ​ന്നു​രു അന്ന​വും കൊ​ണ്ടു​വ​ര​ണം. സൂ​ര്യ​പു​ത്രി നി​ങ്ങ​ളു​ടെ മൂ​വ​രുൾ​ത്തേ​രില്‍ കേ​റാ​റു​ണ്ട​ല്ലോ. 5
അശ്വി​ക​ളേ, നി​ങ്ങൾ ഞങ്ങൾ​ക്കു മൂ​ന്നു​ത​വണ ദി​വ്യ​ങ്ങ​ളും, മൂ​ന്നു​ത​വണ ഭൌ​മ​ങ്ങ​ളും, മൂ​ന്നു​ത​വണ ആന്ത​രി​ക്ഷ​ങ്ങ​ളു​മായ മരു​ന്നു​കൾ കൊ​ണ്ടു​വ​ര​ണം; ശം​യു​വി​ന്റെ സുഖം എന്റെ മക​ന്നു​ണ്ടാ​ക്ക​ണം; നന്മ​യു​ടെ നാ​ഥ​ന്മാ​രേ; ത്രി​ദോ​ഷ​സ്വാ​സ്ഥ്യം തരു​മാ​റാ​ക​ണം! 6
അശ്വി​ക​ളേ, യജ്ഞാർ​ഹ​രായ നി​ങ്ങൾ നാ​ളില്‍ നാ​ളില്‍ ഞങ്ങ​ളു​ടെ സ്ഥ​ല​ത്തു വന്നു, മു​ദ്ദർ​ഭ​യില്‍ മൂ​ന്നു​രു കി​ട​ക്ക​ണം; സ്വ​ന്തം തേ​രു​ള്ള നാ​സ​ത്യ​രേ, നി​ങ്ങൾ ദൂ​ര​ത്തു​നി​ന്നു വന്നു മൂ​ന്നു​വേ​ദി​ക​ളില്‍, ആത്മാ​വു ശരീ​ര​ങ്ങ​ളി​ലെ​ന്ന​പോ​ലെ സ്ഥി​തി​ചെ​യ്യ​ണം! 7
അശ്വി​ക​ളേ, സപ്ത​ന​ദീ​ജ​ല​ങ്ങൾ​കൊ​ണ്ടു മൂ​ന്നു​വ​ട്ടം പി​ഴി​ഞ്ഞ നീരും, മൂ​ന്നു കു​ട്ട​ക​ങ്ങ​ളും, മു​മ്മ​ട്ടില്‍ നിർ​മ്മി​യ്ക്ക​പ്പെ​ട്ട ഹവി​സ്സും ഇതാ. മൂ​വു​ല​കിൻ​മീ​തേ സഞ്ച​രി​യ്ക്കു​ന്ന നി​ങ്ങ​ളാ​ണ​ല്ലോ, ദ്യോ​വില്‍ പക​ലി​ര​വു​ക​ളാല്‍ വ്യ​വ​സ്ഥാ​പി​ത​നായ സൂ​ര്യ​ന്റെ കാ​വ​ല്ക്കാര്‍! 8
നാ​സ​ത്യ​രേ, നി​ങ്ങൾ യാ​തൊ​ന്നി​ലൂ​ടേ യജ്ഞ​ത്തില്‍ വന്നു ചേ​രു​മോ. ആ മു​ക്കോണ്‍തേ​രി​ന്റെ മൂ​ന്നു ചക്ര​ങ്ങൾ എവിടെ? മു​ക​ളി​ലെ കൂ​ടി​ന്റെ മൂ​ന്നു മര​ക്ക​ഷ്ണ​ങ്ങൾ എവിടെ? കരു​ത്തു​ള്ള കഴു​ത​യെ എപ്പോൾ പൂ​ട്ടും? 9
നാ​സ​ത്യ​രേ വരു​വിൻ; ഹവി​സ്സു ഹോ​മി​യ്ക്കു​ക​യാ​യി; മധു​ര​പാ​യി​ക​ളായ മു​ഖ​ങ്ങൾ​കൊ​ണ്ടു മധു​ര​ഹ​വി​സ്സു​കൾ നു​ക​രു​വിൻ! നൈ കരു​തി​വെ​ച്ചി​ട്ടു​ള്ള​തും വി​ചി​ത്ര​വു​മായ നി​ങ്ങ​ളു​ടെ രഥ​ത്തെ​യാ​ണ​ല്ലോ, പു​ല​രി​യ്ക്കു മു​മ്പു സൂ​ര്യൻ യജ്ഞ​ത്തി​ന്ന​യ​യ്ക്കു​ന്ന​ത്. 10
നാ​സ​ത്യ​രായ അശ്വി​ക​ളേ, നി​ങ്ങൾ പതി​നൊ​ന്നു ത്രി​വർ​ഗ്ഗ​ദേ​വ​ക​ളോ​ടൊ​ന്നി​ച്ചു മധു​പാ​ന​ത്തി​ന്നാ​യി ഇവിടെ വന്നു​ചേ​രു​വിൻ; ഞങ്ങൾ​ക്കാ​യു​സ്സു വർ​ദ്ധി​പ്പി​ക്കു​വിൻ; ഞങ്ങ​ളു​ടെ പാ​പ​ങ്ങൾ കഴു​കി​ക്ക​ള​യു​വിൻ; ഞങ്ങ​ളു​ടെ ശത്രു​ക്ക​ളെ അക​റ്റു​വിൻ; ഞങ്ങ​ളോ​ടൊ​ന്നി​ച്ചി​രി​യ്ക്കു​വിന്‍! 11
അശ്വി​ക​ളേ, നി​ങ്ങൾ മൂ​ന്നു​ല​കി​ലും പെ​രു​മാ​റു​ന്ന രഥ​ത്തി​ലൂ​ടേ, ഞങ്ങൾ​ക്കാ​യി, നല്ല വീരരെ കി​ട്ടി​യ്ക്കു​ന്ന ധനം കൊ​ണ്ടു​വ​രു​വിന്‍. ഞങ്ങ​ളു​ടെ സ്തു​തി കേൾ​ക്കു​ന്ന നി​ങ്ങ​ളെ ഞാന്‍ രക്ഷ​യ്ക്കാ​യി വി​ളി​യ്ക്കു​ന്നു: നി​ങ്ങൾ ഞങ്ങ​ളെ യു​ദ്ധ​ത്തില്‍ പൊ​ന്തി​യ്ക്കു​ക​യും ചെ​യ്യ​ണം! 12
കു​റി​പ്പു​കൾ: സൂ​ക്തം 34.

[1] ഇതില്‍–ഈ യജ്ഞ​ത്തില്‍. മൂ​ന്നു​ത​വണ–മൂ​ന്നു​സ​വ​ന​ങ്ങൾ​ക്ക്.പൊൻ​പ​ക​ലും മഞ്ഞി​ര​വും–പകൽ വെ​യി​ലി​നാല്‍ പൊ​ന്നു​പോ​ലി​രി​യ്ക്കു​മ​ല്ലോ; രാ​ത്രി മഞ്ഞു​ള്ള​തു​മാ​യി​രി​യ്ക്കും. സ്വ​ഭാ​വോ​ക്തി മാ​ത്ര​മാ​ണി​ത്. ദി​ന​രാ​ത്രി സം​ബ​ന്ധം​പോ​ലെ ശാ​ശ്വ​ത​മാ​ണ്, നി​ങ്ങ​ളി​രു​വ​രു​ടെ ചേർ​ച്ച. വശ​പ്പെ​ടു​വിൻ–അനു​ഗ്ര​ഹം നല്കു​വിൻ.

[2] അതില്‍–തേ​രില്‍. വേന–ചന്ദ്ര​ന്റെ പ്രി​യ​തമ. എല്ലാ​വർ​ക്കും–ദേ​വ​കൾ​ക്കൊ​ക്കെ. പി​ടി​യ്ക്കാൻ–വല്ലാ​തെ പാ​യു​മ്പോൾ, തങ്ങൾ വീ​ണു​പോ​കാ​തി​രി​പ്പാന്‍ പി​ടി​യ്യു​ന്ന​തി​ന്ന്.

[3] പിഴ–ഞങ്ങൾ​ക്കു ചട​ങ്ങു​ക​ളില്‍ വരു​ന്ന തെ​റ്റ്.

[4] ആൾ​ക്കാര്‍–ഞങ്ങ​ളു​ടെ ആളുകൾ. സം​ര​ക്ഷ​ണീ​യ​ത്തില്‍–നി​ങ്ങൾ സം​ര​ക്ഷി​യ്ക്കേ​ണ്ട​തായ ഞങ്ങ​ളു​ടെ കർ​മ്മ​ത്തില്‍. മു​മ്മ​ട്ടില്‍ത്ത​ന്നേ–മൂ​ന്നു മാ​തി​രി​യില്‍ത്ത​ന്നെ ശീ​ലി​പ്പി​ക്ക​ണം; വീ​ണ്ടും വീ​ണ്ടും ഉപ​ദേ​ശി​യ്ക്ക​ണ​മെ​ന്നു സാരം. കൊ​ണ്ടാ​ട​ത്ത​ക്ക​തു–സന്തോ​ഷ​ക​ര​മായ ഫലം.

[5] ബു​ദ്ധി നന്നാ​ക്ക​ണം–ഞങ്ങൾ​ക്കു ബു​ദ്ധി​ഗു​ണം വരു​ത്ത​ണം.

[6] ആന്ത​രി​ക്ഷ​ങ്ങൾ = അന്ത​രി​ക്ഷ​ത്തി​ലു​ള​ളവ. ശംയു–ബൃ​ഹ​സ്പ​തി​പു​ത്ര​ന്റെ പേര്‍. നന്മ​യു​ടെ–നല്ല ഔഷ​ധ​ഗ​ണ​ത്തി​ന്റെ. ത്രി​ദോ​ഷ​സ്വാ​സ്ഥ്യം–വാ​ത​പി​ത്ത​ക​ഫ​ങ്ങ​ളു​ടെ സ്വ​സ്ഥത; ആരോ​ഗ്യം.

[7] ഞങ്ങ​ളു​ടെ സ്ഥ​ല​ത്തു–യജ്ഞ​വേ​ദി​യില്‍. മു​ദ്ദർഭ–മൂ​ന്നു വി​ഭാ​ഗ​മാ​യി വി​രി​ച്ച ദർ​ഭ​പ്പു​ല്ല്. മൂ​ന്നു വേ​ദി​കൾ–ഐഷ്ടി​കം, പാ​ശു​കം, സൌ​മി​കം.

[8] മു​മ്മ​ട്ടില്‍–സർ​വ​ന​ത്ര​യോ​ച്ചി​ത​മാം​വ​ണ്ണം. വ്യ​വ​സ്ഥാ​പി​തൻ–പക​ലി​ലു​ദി​യ്ക്കുക, ഇര​വി​ല​സ്ത​മി​യ്ക്കുക എന്നു വ്യ​വ​സ്ഥ ചെ​യ്യ​പ്പെ​ട്ടി​രി​യ്ക്കു​ന്ന​വൻ.

[9] കൂട്–ഇരി​പ്പി​ടം. മര​ക്ക​ഷ്ണ​ങ്ങൾ–ഊന്നു​കൾ. കഴു​ത​യെ–കു​തി​ര​യ്ക്കു പകരം. ഇതൊ​ന്നും ഞങ്ങൾ​ക്കാ​ി​ഞ്ഞു​കൂ​ടാ!

[10] ഇട​യ്ക്കി​ട​യ്ക്ക് അച്ചു​ത​ണ്ടി​ന്മേല്‍ പു​ര​ട്ടാ​നാ​ണ്, നെ​യ്യു കരു​തി​വെ​യ്ക്കു​ന്ന​ത്.

[11] പതി​നൊ​ന്നു ത്രി​വർ​ഗ്ഗ​ദേ​വ​കൾ–മൂ​ന്നു​വർ​ഗ്ഗ​ത്തില്‍ പതി​നൊ​ന്നു​പേര്‍ വീതം മു​പ്പ​ത്തി​മൂ​ന്നു ദേ​വ​ന്മാര്‍. മധു–സോ​മ​നീര്‍.

[12] നല്ല വീരരെ കി​ട്ടി​യ്ക്കു​ന്ന–ധന​മു​ണ്ടാ​യാൽ വീ​ര​രായ പു​ത്ര​ഭൃ​ത്യാ​ദി​ക​ളും ഉണ്ടാ​യി​വ​രും. പൊ​ന്തി​യ്ക്കുക–ശൌ​ര്യ​വാ​ന്മാ​രാ​ക്കുക എന്നു സാരം.

സൂ​ക്തം 35.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പ​ത്തവ; സവി​താ​വ്, അഗ്നി, മി​ത്രൻ, വരുണൻ, രാ​ത്രി, ദേ​വ​ത​കൾ.

ഞാന്‍ നി​ല​നി​ല്പി​ന്നാ​യി ആദ്യം അഗ്നി​യെ വി​ളി​യ്ക്കു​ന്നു; ഇതില്‍ രക്ഷ​യ്ക്കാ​യി മി​ത്രാ​വ​രു​ണ​രെ വി​ളി​യ്ക്കു​ന്നു; ജഗ​ത്തി​നെ വി​ശ്ര​മി​പ്പി​യ്ക്കു​ന്ന രാ​ത്രി​യെ വി​ളി​യ്ക്കു​ന്നു; പാ​ല​ന​ത്തി​ന്നാ​യി സവി​തൃ​ദേ​വ​നെ​യും വി​ളി​യ്ക്കു​ന്നു. 1
ഇരു​ണ്ട ലോ​ക​ത്തി​ലൂ​ടേ വീ​ണ്ടും വീ​ണ്ടും ആവിർ​ഭ​വി​ച്ച്, അമൃ​ത​നെ​യും മർ​ത്ത്യ​നേ​യും സ്വ​സ്ഥാ​ന​ങ്ങ​ളില്‍ നിർ​ത്തു​ന്ന സവി​താ​വായ ദേ​വന്‍ ഭു​വ​ന​ങ്ങ​ളെ തൃ​ക്കൺ​പാർ​ത്തു​കൊ​ണ്ടു പൊ​ന്നിൻ​തേ​രി​ലൂ​ടേ വരു​ന്നു. 2
യജി​യ്ക്ക​പ്പെ​ടേ​ണ്ടു​ന്ന ദേ​വന്‍ ചാ​യ്പി​ലൂ​ടേ എഴു​ന്ന​ള്ളു​ന്നു; മു​ക​ളി​ലൂ​ടേ എഴു​ന്ന​ള്ളു​ന്നു; രണ്ടു വെ​ള്ള​ക്കു​തി​ര​ക​ളു​മാ​യി എഴു​ന്ന​ള്ളു​ന്നു. സവി​തായ ദേ​വന്‍ സർ​വ​പാ​പ​ങ്ങ​ളേ​യും പോ​ക്കി​ക്കൊ​ണ്ടു ദൂ​ര​ത്തു​നി​ന്നു വന്നെ​ത്തു​ന്നു. 3
യജി​യ്ക്ക​പ്പെ​ടേ​ണ്ടു​ന്ന ചി​ത്ര​ഭാ​നു​വായ സവി​താ​വ് ഇരു​ണ്ട ലോ​ക​ങ്ങ​ളില്‍ വെ​ളി​ച്ചം വീ​ശാന്‍, ചു​റ​റും നട​ക്കു​ന്ന​തും പലതരം സ്വർ​ണ്ണ​ക്കൊ​ത്തു​പ​ണി​കൾ ചെ​യ്ത​തും സ്വർ​ണ്ണ​ക്കു​റ്റി​ക​ളു​ള്ള​തു​മായ വമ്പി​ച്ച തേ​രില്‍ കേ​റു​ന്നു. 4
പൊ​ന്നിൻ​നു​ക​ത്ത​ണ്ടു​ള്ള തേര്‍ വലി​യ്ക്കു​ന്ന കാല്‍ വെ​ളു​ത്ത​വ​യായ ശ്യാ​വ​ങ്ങൾ ജന​ങ്ങൾ​ക്കു വെ​ളി​ച്ചം നല്ക​ന്നു. പ്ര​ജ​കൾ മാ​ത്ര​മ​ല്ല, സർ​വ​ഭു​വ​ന​ങ്ങ​ളും സദാ മറ്റു ദേ​വ​ക​ളു​ടെ സവി​താ​വിന്‍റെ സന്നി​ധി​യില്‍ നി​ല​ക്കൊ​ള്ളു​ന്നു. 5
പ്ര​കാ​ശി​യ്ക്കു​ന്ന ലോ​ക​ങ്ങൾ മൂ​ന്നു​ണ്ട്: രണ്ടെ​ണ്ണം സൂ​ര്യ​ന്റെ അടു​ക്കൽ; ഒന്നു യമ​ലോ​ക​ത്തെ​യ്ക്കു കൊ​ണ്ടു​പോ​കു​ന്ന​ത്. അമൃ​ത​ങ്ങൾ, ഒരു തേർ ആണിയെ എന്ന​പോ​ലെ, സവി​താ​വി​നെ അവ​ലം​ബി​ച്ചു നി​ല്ക്കു​ന്നു. അത​റി​യു​ന്ന​വന്‍ ഇവിടെ പറ​യ​ട്ടെ! 6
ഗഭീ​ര​മാ​യി ചലി​യ്ക്കു​ന്ന​തും, പ്രാ​ണ​നെ നല്കു​ന്ന​തും, വേ​ണ്ടേ​ട​ത്തു സുഖേന എത്തി​യ്ക്കു​ന്ന​തു​മായ രശ്മി അന്ത​രി​ക്ഷാ​ദി​ക​ളെ വെ​ളി​പ്പെ​ടു​ത്തു​ന്നു. ആ സൂ​ര്യൻ ഇപ്പോൾ (രാ​ത്രി​യില്‍) എവിടെ? ആർ​ക്ക​റി​യാം: ഏതു വാ​ന​ത്താ​ണ്, അവ​ന്റെ രശ്മി വ്യാ​പി​ച്ചി​രി​യ്ക്കു​ന്ന​ത്? 7
ഭൂ​മി​യു​ടെ എട്ടു ദി​ക്കു​ക​ളെ​യും ഭോ​ഗ​യു​ക്ത​ങ്ങ​ളായ മൂ​ന്നു ലോ​ക​ങ്ങ​ളെ​യും, എഴു സി​ന്ധു​ക്ക​ള​ളെ​യും പ്ര​കാ​ശി​പ്പി​യ്ക്കു​ന്ന സു​വർ​ണ്ണ​നേ​ത്ര​നായ ദേ​വന്‍, സവി​താ​വു ഹോ​താ​വി​ന്നാ​യി വര​ണീ​യ​ങ്ങ​ളായ രത്ന​ങ്ങ​ളു​മെ​ടു​ത്ത് ഇവിടെ വന്നു​ചേ​ര​ട്ടെ! 8
സ്വർ​ണ്ണ​പാ​ണി​യും വി​ശ്വ​ദർ​ശി​യു​മായ സവി​താ​വു വാ​നൂ​ഴി​ക​ളു​ടെ ഇട​യില്‍ നട​കൊ​ള്ളു​ന്നു; രോ​ഗാ​ദി​ബാ​ധ​യെ നീ​ക്കു​ന്നു; സൂ​ര്യ​ങ്ക​ല​ണ​യു​ന്നു; ഇരു​ട്ട​ക​റ്റു​ന്ന തേ​ജ​സ്സി​നെ വാ​നില്‍ പര​ത്തു​ന്നു. 9
സ്വർ​ണ്ണ​പാ​ണി​യും, പ്രാ​ണ​ദാ​താ​വും, ശരി​യ്ക്കു കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​നും, സു​ഖ​പ്ര​ദ​നും, ധന​വാ​നു​മായ ദേവൻ ഇങ്ങോ​ട്ടെ​ഴു​ന്ന​ള്ള​ട്ടെ; രാ​ത്രി​തോ​റും സ്തു​തി​യ്ക്കു​പ്പെ​ട്ടു, ദ്രോ​ഹി​ക​ളായ യാ​തു​ധാ​ന​രെ അക​റ്റി​ക്കൊ​ണ്ട് ഇരു​ന്ന​രു​ള​ട്ടെ! 10
സവി​താ​വേ, പണ്ടേ അന്ത​രി​ക്ഷ​ത്തില്‍ നന്നാ​യി നിർ​മ്മി​യ്ക്ക​പ്പെ​ട്ട​വ​യും പൊ​ടി​യി​ല്ലാ​ത്ത​വ​യു​മാ​ണ​ല്ലോ, അങ്ങ​യു​ടെ മാർ​ഗ്ഗ​ങ്ങൾ; ദേവ, അങ്ങ് ആ സു​ഗ​മ​മാർ​ഗ്ഗ​ങ്ങ​ളി​ലൂ​ടേ ഇന്നു വന്നെ​ത്തി, ഞങ്ങ​ളെ രക്ഷി​യ്ക്ക​ണം; ഞങ്ങ​ളെ​പ്പ​റ്റി ദേ​വ​ക​ളോ​ട് അധികം പറ​യു​ക​യും​ചെ​യ്യ​ണം! 11
കു​റി​പ്പു​കൾ: സൂ​ക്തം 35.

[2] ഇരു​ണ്ട ലോകം–അന്ത​രി​ക്ഷം; അതു സൂ​ര്യോ​ദ​യ​ത്തി​ന്നു​മു​മ്പ് ഇരു​ള​ട​ഞ്ഞ​താ​യി​രി​യ്ക്കു​മ​ല്ലോ. അമൃ​തന്‍–മര​ണ​മി​ലാ​ത്ത ദേ​വ​ന്മാര്‍. മർ​ത്ത്യൻ–മര​ണ​മു​ള്ള മനു​ഷ്യർ. തൃ​ക്കണ്‍പാർ​ത്തു​കൊ​ണ്ടു–പ്ര​കാ​ശി​പ്പി​ച്ചു​കൊ​ണ്ടു.

[3] ചാ​യ്പ്–ആകാ​ശ​ത്തി​ന്റെ അററം.

[4] കു​റ​റി​കൾ–തേ​രി​ന്നു പൂ​ട്ടിയ കു​തി​ര​ക​ളു​ടെ കഴു​ത്തി​നി​രു​വ​ശ​വും നി​യ​ന്ത്ര​ണ​ത്തി​ന്നാ​യി ഇടു​ന്നവ.

[5] ശ്യാ​വ​ങ്ങൾ–സൂ​ര്യാ​ശ്വ​ങ്ങ​ളു​ടെ പേര്‍. ജന​ങ്ങൾ–ജനി​യ്ക്കു​ന്നവ, പ്രാ​ണി​കൾ. പ്ര​ജ​കൾ–മനു​ഷ്യര്‍. സവി​താ​വ്–പ്രേ​ര​ക​നായ സൂ​ര്യൻ.

[6] രണ്ടെ​ണ്ണം–ദ്യോ​വും ഭൂവും. ഒന്നു–നടു​വി​ലെ അന്ത​രി​ക്ഷ​ലോ​കം.മരി​ച്ച​വര്‍ അന്ത​രി​ക്ഷ​മാർ​ഗ്ഗ​ത്തി​ലൂ​ടെ​യ​ത്രേ, യമ​ലോ​ക​ത്തി​ലെ​യ്ക്കു പോ​കു​ന്ന​ത്. അമൃ​ത​ങ്ങൾ–ചന്ദ്ര​ന​ക്ഷ​ത്രാ​ദി​ജ്യോ​തി​സ്സു​കൾ. ആണി–അച്ചു​ത​ണ്ടു​കു​റ​റി. അത്–സവി​തൃ​സ്വ​രൂ​പം. ആരു​മി​ല്ല, അറി​ഞ്ഞ​വൻ.

[7] സുഖേന എത്തി​യ്ക്കു​ന്ന​തും–വെ​ളി​ച്ചം വീ​ശു​ന്ന​തു​കൊ​ണ്ട്, ആളു​കൾ​ക്കു നിര്‍ബാ​ധം നട​ക്കാം. ആ–താ​ദൃ​ശ​ര​ശ്മി​യു​ള്ള. സവി​ത​വി​ന്റെ കിരണം രാ​ത്രി​യില്‍ എവിടെ വ്യാ​പി​യ്ക്കു​ന്നു എന്ന് ആർ​ക്കും അറി​ഞ്ഞു​കൂ​ടാ.

[8] സി​ന്ധു​ക്കൾ = നദികൾ,സമു​ദ്ര​ങ്ങൾ,സു​വർ​ണ്ണ​നേ​ത്രൻ = സ്വർ​ണ്ണ​മ​യ​ങ്ങ​ളായ, നല്ല നി​റ​മു​ള്ള​വ​യായ, കണ്ണു​ക​ളോ​ടു കൂ​ടി​യ​വൻ. ഹോ​താ​വി​ന്നാ​യി–യജ​മാ​ന​ന്നു കൊ​ടു​ക്കാൻ.

[9] സ്വർ​ണ്ണ​പാ​ണി–സ്വർ​ണ്ണ​ഭൂ​ഷി​ത​ക​രൻ; അല്ലെ​ങ്കില്‍, യജ​മാ​നർ​ക്കു കൊ​ടു​ക്കാൻ കനകം കയ്യി​ലെ​ടു​ത്ത​വന്‍. സൂ​ര്യ​ങ്കൽ–സവി​താ​വും സൂ​ര്യ​നും ഒന്നു​ത​ന്നെ. മൂ​ത്തി​ഭേ​ദ​മ​നു​സ​രി​ച്ചാ​ണ്, രണ്ടാ​ക്ക​പ്പെ​ട്ടി​രി​യ്ക്കു​ന്ന​ത്.

[10] ശരി​യ്ക്കു–വെ​ളി​ച്ചം പര​ത്തു​ന്ന​തി​നാല്‍. ഇങ്ങോ​ട്ട്–യജ​ന​സ്ഥ​ല​ത്തെ​യ്ക്ക്. യാ​തു​ധാ​നര്‍ = രാ​ക്ഷ​സര്‍.

[11] അധികം–ഞങ്ങ​ളെ​പ്പ​റ്റി മതി​പ്പു​ണ്ടാ​ക​ത്ത​ക്ക​വ​ണ്ണം.

സൂ​ക്തം 36.

ഘോ​ര​ന്റെ മകന്‍ കണ്വന്‍ ഋഷി; ബൃഹതി ഛന്ദ​സ്സ്; അഗ്നി ദേവത. (മാ​ക​ന്ദ​മ​ഞ്ജ​രി)

ദേ​വ​രെ​ത്തേ​ടു​ന്ന ഭൂ​രി​പ്ര​ജ​ക​ളാ​യ്
മേ​വു​ന്ന നി​ങ്ങൾ​ക്കാ​യ്,സ്സൂ​ക്തം ചൊ​ല്ലി,
അന്യ​രും വാ​ഴ്ത്തും മഹാ​നാ​കു​മ​ഗ്നി​യോ–
ടന്യൂ​നം യാ​ചി​ച്ചു​കൊൾ​വൂ ഞങ്ങൾ. 1
ലോ​ക​രെ​ടു​ത്തൂ, കരു​ത്തേ​റ്റു​മ​ഗ്നി​യെ;-
പ്പൂ​ജി​യ്ക്കാം, നി​ന്നെ ഹവി​സ്സാ​ലെ​ങ്ങൾ;
ഇന്നി​തി​ലെ​ങ്ങ​ളെ​പ്പാ​ലി​ച്ച​രു​ളേണ–
മന്ന​ദാ​താ​വേ, കനി​ഞ്ഞു ഭവാന്‍! 2
ദൂ​ത​നും സർ​വ​വി​ജ്ഞാ​ന​നു​മാ​കിയ
ഹോ​താ​വാം നി​ന്നെ വരി​പ്പൂ ഞങ്ങൾ.
നാ​നാ​ഗ​തി​കള്‍, മഹാ​നാം നിന്‍ ദീ​പ്തി​കൾ:
വാ​ന​ത്തു​മെ​ത്തു​ന്നൂ, നിൻ​ക​തിര്‍കൾ. 3
മി​ത്രാ​വ​രു​ണാ​ര്യ​മാ​ക്ക​ളാം ദേ​വ​രാൽ
വർ​ദ്ധി​തൻ, പണ്ടേ തദ്ദൂ​ദ​നാം നീ;
അത്ര​ഭ​വാ​നെ യജി​യ്ക്കു​ന്ന മർ​ത്ത്യ​ങ്ക–
ലെ​ത്തി​പ്പൂ, നീ​യ​ഗ്നേ, വി​ത്ത​മെ​ല്ലാം! 4
പ്രീ​തി​പ്പെ​ടു​ത്തി പ്ര​ജാ​ഗൃ​ഹം പാ​ലി​യ്ക്കും
ഹോ​താ​വാം ദൂ​ത​നാ​ണ​ഗ്നേ, ഭവാൻ;
ചേര്‍ന്നി​രി​യ്ക്കു​ന്നു ഭവാ​ങ്ക​ലേ, ദേവകൾ
ചെയ്ത നി​ര​ത്യ​യ​കർ​മ്മ​മെ​ല്ലാം! 5
നി​ന്നില്‍ത്താ​ന​ല്ലോ പൊ​ഴി​പ്പൂ ഹവി​സ്സെ​ല്ലാം,
ധന്യ​യു​വ​ത​മ​നാ​കു​മ​ഗ്നേ;
ഇന്നും യജി​യ്ക്ക നീ നാ​ളെ​യു,മെ​ങ്ങ​ളില്‍
നന്ദി​ച്ചു,ദ്വീ​ര്യ​രാം ദേ​വ​ന്മാ​രെ 6
താനേ വി​ള​ങ്ങു​മാ നി​ന്നെ​ത്താ​നി​ങ്ങ​നെ
താ​ണു​പ​തി​ഞ്ഞു​പാ​സി​ച്ചു മർ​ത്ത്യൻ
സപ്ത​വ​ഷ​ട്കാ​രം​കൊ​ണ്ടു​ജ്ജ്വ​ലി​പ്പി​പ്പു,
ശത്രു​വർ​ഗ്ഗ​ത്തെ​ക്ക​ട​പ്പാ​ന​ഗ്നേ! 7
വൃ​ത്ര​നെ​പ്പോ​രില്‍ വെ​ന്നൂ,ഴി​വാ​ന​ന്ത​രി–
ക്ഷ​ത്തെ​പ്പ​ര​ത്തി​നാ​ര​ല്ലോ, പാർ​പ്പാൻ;
പെ​യ്യു​കാ,ഹൂതൻ നീ വി​ത്ത​ങ്ങൾ കണ്വ​ങ്കല്‍,–
പ്പൈ​പ്പോ​രില്‍ക്കൂ​റ​റി​ടു​മ​ശ്വം​പോ​ലെ! 8
സ്വ​സ്ഥത പു​ണ്ടി​ങ്ങി​രി​യ്ക്ക, മഹാ​നാം നീ;
കത്തുക, ദേ​വ​രില്‍ക്കൂ​റേ​റും നീ;
പാ​റി​യ്ക്ക, ചാ​രു​വാം ധൂ​മ​ത്തെ പ്രാ​ശ​സ്ത്യം
ചേരും മഖാര്‍നാ​മ​ഗ്നേ, ഭവാൻ! 9
ദേ​വ​ന്മാർ കൈ​ക്കൊ​ണ്ടു​വ​ല്ലോ, മനു​വി​ന്നാ​യ്,–
പ്പാ​വക, സം​പൂ​ജ്യ​നായ നി​ന്നെ;
വന്ദ്യാ​തി​ഥ്യ​ന്വി​തൻ വി​ത്താർ​ത്ഥി കണ്വ​നു;-
മി​ന്ദ്ര​നു;-​മന്യരാം സ്തോ​താ​ക്ക​ളും. 10
ആരെ​യർ​ക്ക​ങ്കല്‍നി​ന്നാ​ഹ​രി​ച്ചാ​ളി​ച്ചാ–
നാ​ര്യാ​തി​ഥ്യ​ന്വി​ത​നായ കണ്വന്‍,
കത്തി​ജ്ജ്വ​ലി​പ്പി​താ,യഗ്നി​തൻ രശ്മി​കൾ;
വർ​ദ്ധി​പ്പി​പ്പു​താ​കീ,യൃ​ക്ക​വ​നെ! 11
സമ്പ​ത്തു തന്നാ​ലു,മന്ന​വാ​ന​ഗ്നേ, നീ;-
യു​മ്പ​രാ​യ് ക്കൂ​ട്ടു​കെ​ട്ടു​ണ്ട​ല്ലോ തേ;
ചൊ​ല്ക്കൊ​ണ്ട ചോ​റി​ന്റെ രാ​ജാ​വാ​കു​ന്നു നീ;-
യഗ്ര്യൻ നീ​യെ​ങ്ങൾ​ക്കു നല്ക സൌ​ഖ്യം! 12
പൊ​ങ്ങി​നി​ന്നീ​ടുക ഞങ്ങ​ളെ രക്ഷി​പ്പാ–
നി​ന്നു നീ,യാ​ദി​ത്യ​ദേ​വൻ​പോ​ലെ:
പൊ​ങ്ങി​നി​ന്ന​ന്ന​ങ്ങൾ നല്കാന്‍ വി​ളി​യ്ക്കു​ന്നൂ
ഞങ്ങ​ളും, നൈ​തേ​യ്ക്കും കർ​മ്മി​ക​ളും. 13
പൊ​ങ്ങി​നി​ന്നം​ഹ​സ്സിൽ​നി​ന്നു രക്ഷി​യ്ക്ക നീ–
യെ​ങ്ങ​ളെ; നീ​റ്റുക തി​നി​ക​ളെ;
ജീ​വി​പ്പാൻ, സാ​ധി​പ്പാൻ, പൊ​ങ്ങി​യ്ക്കു​കെ​ങ്ങ​ളെ;–
ദ്ദേ​വ​രി​ലെ​ത്തി​യ്ക്കുക,സ്മ​ദ്ധ​നം. 14
രക്ഷി​യ്ക്ക രക്ഷ​സ്സില്‍നി​ന്ന​ഗ്നേ, ഞങ്ങ​ളെ;
രക്ഷി​യ്ക്ക, ദു​ഷ്പി​ശു​ക്ക​ങ്കൽ​നി​ന്നും;
രക്ഷി​യ്ക്ക, ഹിം​സ്ര–ജി​ഘാം​സു​ക്ക​ളില്‍നി​ന്നു,–
മക്ഷീ​ണ​ദീ​ധി​തേ, സദ്യു​വാ​വേ! 15
തല്ലി​ച്ച​ത​യ്ക്ക, തരാ​ത്തോ​നെ​ത്ത​പ്താം​ശോ;
വല്ലാ​തെ ഞങ്ങ​ളെ ദ്രോ​ഹി​പ്പോ​നും
ശസ്ത്ര​ങ്ങൾ​കൊ​ണ്ടു ചട​പ്പി​യ്ക്കു​വോ​നു​മാം
ശത്രു ചെ​റ്റാ​ളാ​യ് വരൊ​ല്ലെ​ങ്ങ​ളില്‍! 16
അഗ്നി​യോ​ടര്‍ത്ഥി​ച്ചൂ സദ്വീ​ര്യ​മാം ധന;-
മഗ്നി കണ്വ​ന്നു സൌ​ഭാ​ഗ്യം നല്കി;
അഗ്നി രക്ഷി​ച്ചു സഖാ​ക്ക​ളെ,ദ്ദാ​ന​ത്താ–
ലഗ്ര്യാ​തി​ഥ്യാ​ഢ്യ​നെ, സ്തോ​താ​വെ​യും! 17
ദൂ​രാല്‍ വി​ളി​യ്ക്ക നാ​മ​ഗ്നി​പാർ​ശ്വ​സ്ഥ​രാ–
മു​ഗ്ര​ദേവ–യദു–തുർ​വ​ശ​രെ;
ശ്രീ​ന​വ​വാ​സ്തു–തുർ​വീ​തി–ബൃഹദ്രഥ-​
ന്മാ​രെ​യി​ങ്ങെ​ത്തി​യ്ക്കുക,ച്ചോ​ര​ഘ്നൻ! 18
നാ​നാ​ജ​ന​ങ്ങൾ​ക്കാ​യ്, ജ്യോ​തി​സ്സാ​മ​ങ്ങ​യെ
സ്ഥാ​ന​ത്തു വാ​ഴി​ച്ചാ​ന​ഗ്നേ, മനു;
കത്തി​ജ്ജ്വ​ലി​ച്ചു കണ്വ​ങ്കൽ മഖോ​ത്ഥ​നാ​യ്,
മർ​ത്ത്യര്‍ വണ​ങ്ങും നീ തർ​പ്പ​ണ​ത്താൽ. 19
അഗ്നേ, നിന്‍ജ്വാ​ല​കൾ ദീ​പ്ത​ങ്ങൾ, ശക്ത​ങ്ങ–
ളു,ഗ്ര​ങ്ങ​ളേ,വർ​ക്കു​മ​ജ്ഞേ​യ​ങ്ങൾ;
നീ​റാ​ക്കു​കെ​ന്നെ​ന്നും, കെ​ല്പൂ​ററ രാ​ക്ഷസ–
ന്മാ​രെ​യും തി​ന്മ​ന്മാ​രേ​യു​മെ​ല്ലാം! 20
കു​റി​പ്പു​കൾ: സൂ​ക്തം 36.

[1] ദേ​വ​രെ​ത്തേ​ടു​ന്ന (ദേ​വ​ന്മാ​രെ യജ്ഞ​ത്തില്‍ വരു​ത്താ​നാ​ഗ്ര​ഹി​യ്ക്കു​ന്ന) ഭൂ​രി​പ്ര​ജ​ക​ളാ​യ്മേ​വു​ന്ന (വളരെ ആളു​ക​ളില്‍ പെ​ട്ട​വ​രായ) നി​ങ്ങൾ​ക്കു (ഋത്വി​ഗ്യ​ജ​ന്മാ​ന​ന്മാർ​ക്കു)വേ​ണ്ടി. അന്യൂ​നം–പ്ര​കർ​ഷേണ.

[2] ലോ​കര്‍–അനു​ഷ്ഠാ​താ​ക്കൾ. കരു​ത്തേ​റ്റും (ബല​വർ​ദ്ധ​ന​നായ) അഗ്നി​യെ എടു​ത്തു–യഥാ​സ്ഥാ​നം വെ​ച്ചു ജ്വ​ലി​പ്പി​ച്ചു ബാ​ക്കി പ്ര​ത്യ​ക്ഷം: നി​ന്നെ–അയെ. ഇതില്‍–യജ്ഞ​ത്തില്‍.

[3] ദൂതൻ–ദേ​വ​ന്മാ​രു​ടെ ദൂതൻ. സർ​വ​വി​ജ്ഞാ​നന്‍ = സർ​വ​ജ്ഞന്‍. വരി​പ്പു–യാ​ഗ​നിർ​വ​ഹ​ണ​ത്തി​ന്ന്. നാ​നാ​ഗ​തി​കള്‍ = നാ​നാ​പ്ര​കാ​രേണ ചരി​യ്ക്കു​ന്നവ. ദീ​പ്തി​കൾ = ജ്വാ​ല​കൾ. കതിര്‍കൾ = രശ്മി​കൾ.

[4] വർ​ദ്ധി​തന്‍–വളര്‍ത്ത​പ്പെ​ട്ട​വൻ, ജ്വ​ലി​പ്പി​യ്ക്ക​പ്പെ​ട്ട​വൻ. തദ്ദൂതൻ-​അവരുടെ ദൂ​തന്‍. അത്ര​ഭ​വാൻ–ഇവി​ടു​ന്ന്, അങ്ങ്.

[5] പ്ര​ജാ​ഗൃ​ഹം–അനു​ഷ്ഠാ​താ​ക്ക​ളു​ടെ ഗൃഹം. നി​ര​ത്യ​യം = ശാ​ശ്വ​തം.

[6] ധന്യ​യു​വ​ത​മൻ = സൌ​ഭാ​ഗ്യ​വാ​നും അതി​യു​വാ​വു​മാ​യി​ട്ടു​ള്ള​വന്‍, ഉദ്വീ​ര്യർ = വീ​ര്യ​മേ​റി​യ​വര്‍.

[7] താനേ–പരാ​പേ​ക്ഷ​യി​ല്ലാ​തെ, സ്വ​ത​വേ. ഇങ്ങ​നെ–ഹവി​സ്സർ​പ്പി​ച്ചും മറ്റും. ശത്രു​വർ​ഗ്ഗ​ത്തെ​ക്ക​ട​പ്പാൻ–അങ്ങ​യെ ആരാ​ധി​യ്ക്കു​ന്ന​വൻ ശത്രു​ക്ക​ളെ ജയി​ക്കും.

[8] വൃ​ത്ര​നെ–ദേവകൾ ത്വ​ത്സാ​ഹാ​യ്യ​ത്താൽ പോ​രില്‍ വെ​ന്ന്. പാർ​പ്പാന്‍–പ്രാ​ണി​കൾ​ക്കു വസി​പ്പാൻ. ആഹൂതൻ = വി​ളി​യ്ക്ക(ആവാ​ഹി​യ്ക്ക)പ്പെ​ട്ട​വൻ. കണ്വ​ങ്കൽ–എങ്കൽ. പൈ​പ്പോ​രിൽ–പൈ​ക്ക​ളെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള യു​ദ്ധ​ത്തിൽ. കൂ​റ്റി​ടും(ശബ്ദി​യ്ക്കു​ന്ന) അശ്വം എങ്ങ​നെ അഭീ​ഷ്ടം സാ​ധി​യ്ക്കു​മോ, അങ്ങ​നെ അങ്ങ് എന്റെ അഭീ​ഷ്ടം സാ​ധി​പ്പി​യ്ക്കുക.

[9] ഇങ്ങ്–ദർ​ഭ​യില്‍. പ്രാ​ശ​സ്ത്യം–മേന്മ. മഖാര്‍ഹൻ = യജ​നീ​യന്‍.

[10] വന്ദ്യാ​തി​ഥ്യ​ന്വി​തൻ = വന്ദ്യ​രായ അതി​ഥി​ക​ളോ​ടു​കൂ​ടി​യ​വന്‍. കൈ​ക്കൊ​ണ്ടു എന്ന ക്രി​യാ​പ​ദം ഉത്ത​രാർ​ദ്ധ​ത്തി​ലും എടു​ക്ക​ണം.

[11] ആഹ​രി​ച്ച് = കൊ​ണ്ടു​വ​ന്ന്. ആളി​ച്ചാൻ = ഉജ്ജ്വ​ലി​പ്പി​ച്ചാന്‍. ആര്യാ​തി​ഥ്യ​ന്വി​തന്‍–പൂ​ജ്യ​നായ അതി​ഥി​ക​ളോ​ടു കൂ​ടി​യ​വന്‍. ഈ ഋക്ക്–ഞങ്ങ​ളു​ടെ സ്തു​തി​ഗാഥ. അവനെ–അഗ്നി​യെ. വര്‍ദ്ധി​പ്പി​പ്പൂ​താക–വദ്ധി​പ്പി​യ്ക്കു​മാ​റാ​ക​ട്ടെ.

[12] അന്ന​വാൻ = അന്ന​ങ്ങ​ളോ​ടു​കൂ​ടി​യ​വൻ. തേ = അങ്ങ​യ്ക്ക്. അഗ്ര്യന്‍– ഗു​ണ​ങ്ങൾ​കൊ​ണ്ടു മു​മ്പൻ.

[13] നീ പൊ​ങ്ങി​നി​ന്നു ഞങ്ങൾ​ക്ക് അന്നം തരാൻ, നി​ന്നെ ഞങ്ങ​ളും, നൈ തേ​യ്ക്കും (യൂ​പ​ത്തി​ന്മേല്‍ നെ​യ്യു​തേ​യ്ക്കു​ന്ന) കർ​മ്മി​ക​ളും (ഋത്വി​ക്കു​ക​ളും) വി​ളി​യ്ക്കു​ന്നു. ഈ ഋക്കും അടു​ത്ത ഋക്കും യൂ​പ​ത്തോ​ടോ യൂ​പ​സ്ഥി​ത​നായ അഗ്നി​യോ​ടോ ഉള്ള​താ​ണ്.

[14] അം​ഹ​സ്സ് = പാപം. തീ​നി​ക​ളെ നീ​റ്റുക–എന്തും തി​ന്നൊ​ടു​ക്കു​ന്ന രാ​ക്ഷ​സ​രെ ഭസ്മീ​ക​രി​യ്ക്കുക. സാ​ധി​പ്പാന്‍–ലോ​ക​യാ​ത്ര നി​റ​വേ​റ്റാന്‍. പൊ​ന്തി​യ്ക്കുക = ഉന്ന​ത​രാ​ക്കുക. അസ്മ​ദ്ധ​നം (ഞങ്ങ​ളു​ടെ ധനം, ഹവി​സ്സ്) ദേ​വ​നി​ലെ​ത്തി​യ്ക്കുക (ദേ​വ​കൾ​ക്കു കൊ​ണ്ടു​കൊ​ടു​ക്കുക).

[15] രക്ഷ​സ്സ് = രാ​ക്ഷ​സൻ. ദു​ഷ്പി​ശു​ക്കൻ = ദു​ഷ്ട​നായ പി​ശു​ക്കന്‍. ഹിം​സ്ര​ജി​ഘാം​സു​ക്കൾ = ഹിം​സി​യ്ക്കു​ന്ന​വ​രും, ഹനി​യ്ക്കാ​നൊ​രു​ങ്ങു​ന്ന​വ​രും. അക്ഷീ​ണ​ദീ​ധി​തേ = മഹ​ത്തായ ശോ​ഭ​യു​ള്ള​വ​നേ. സദ്യു​വാ​വേ = നല്ല (ഏറ​റ​വും) യു​വാ​വാ​യി​രി​യ്ക്കു​ന്ന​വ​നേ.

[16] തരാ​ത്തോ​നെ–തരാ​നു​ള്ള​തു (കടം) തരാ​തി​രി​യ്ക്കു​ന്ന​വ​നെ. തപ്താം​ശോ = ചു​ടു​ര​ശ്മി​ക​ളു​ള്ള​വ​നേ. ശസ്ത്ര​ങ്ങൾ (ആയു​ധ​ങ്ങൾ) കൊ​ണ്ടു ചട​പ്പി​യ്ക്കു​വോ​നും (പ്ര​ഹ​രി​യ്ക്കു​ന്ന​വ​നും) ആയ ശത്രു ഞങ്ങ​ളില്‍ ആളായ് വരൊ​ല്ല (ഞങ്ങ​ളെ കഷ്ട​പ്പെ​ടു​ത്താന്‍ ശക്ത​നാ​ക​രു​ത്).

[17] അർ​ത്ഥി​ച്ചൂ–കണ്വൻ യാ​ചി​ച്ചു. സദ്വീ​ര്യം = നല്ല വീ​ര്യ​ത്തോ​ടു​കൂ​ടി​യ​ത്. സൌ​ഭാ​ഗ്യം–സമ്പ​ത്തും മറ്റും. സഖാ​ക്കൾ–ഞങ്ങ​ളു​ടെ മി​ത്ര​ങ്ങൾ. ദാനം–ധനാ​ദി​കൾ​കൊ​ടു​ക്കല്‍. അഗ്ര്യാ​തി​ഥ്യാ​ഡ്യ​നെ–ശ്രേ​ഷ്ഠ​രായ അതി​ഥി​ക​ളോ​ടു​കൂ​ടി​യ​വ​നെ, ഋഷിയെ. സ്തോ​താ​വ് = സ്തു​തി​യ്ക്കു​ന്ന​വൻ. യജ​മാ​നന്‍.

[18] അഗ്നി​പാർ​ശ്വ​സ്ഥര്‍ = അഗ്നി​സ​മീ​പ​വര്‍ത്തി​കൾ. ഉഗ്ര​ദേ​വന്‍, യദു, തുർ​വ​ശന്‍, നവ​വാ​സ്തു, തുർ​വീ​തി, ബൃ​ഹ​ദ്ര​ഥൻ എന്നി​വര്‍ രാ​ജർ​ഷി​ക​ള​ത്രേ. അച്ചോ​ര​ഘ്നൻ–ചോ​ര​ന്മാ​രെ ഹനി​യ്ക്കു​ന്ന അഗ്നി.

[19] സ്ഥാ​ന​ത്തു–യജ്ഞ​സ്ഥ​ല​ത്ത്. കണ്വ​ങ്കല്‍–കണ്വ​നായ എന്റെ അടു​ക്കല്‍. മഖോ​ത്ഥൻ = യാ​ഗം​മൂ​ല​മു​ണ്ടാ​യ​വൻ.

[20] തി​ന്മ​ന്മാര്‍–വി​ശ്വ​ഭ​ക്ഷ​കര്‍.

സൂ​ക്തം 37.

കണ്വൻ ഋഷി; ഗാ​യ​ത്രി ഛന്ദ​സ്സ്; മരു​ദ്ഗ​ണം ദേവത.

അശ്വ​വര്‍ജി​ത​രാ​യ്ത്തേ​രിൽ​ശ്ശോ​ഭി​യ്ക്കു​ന്നൂ മരു​ത്തു​കൾ;
താ​യാ​ടു​മ​ശ്ശ​ക്തി​ക​ളെ​പ്പ​റ്റി​പ്പാ​ടുക, കണ്വ​രേ! 1
പു​ള്ളി​മാ​മ്പേ​ട​കള,ലങ്കാ​രം, ചുരിക, ചീ​റ​റ​വും
ഇവ​യൊ​ത്തു പി​റ​ന്നോ​രാ​ണ​ല്ലോ, സ്വ​പ്ര​ഭ​രാ​മ​വര്‍. 2
ഞാ​നി​ങ്ങു​ത​ന്നേ കേൾ​ക്കു​ന്നു​ണ്ട,വർ​തന്‍ ചാ​ട്ടു​വാ​റൊ​ലി:
നാ​നാ​ഭം​ഗി വരു​ത്തു​ന്നൊ​ന്ന​ല്ലോ, പോ​രി​ല​തേ​റ​റ​വും! 3
പുകൾ മി​ന്നും പ്ര​ബ​ല​രിൽ,സ്സ​ഹി​പ്പാൻ പോന്ന ശൂ​ര​രില്‍,
ദേ​വ​ന്മാ​രേ​കിയ ഹവി​സ്സർ​പ്പി​പ്പാൻ നി​ങ്ങൾ പാ​ടു​വിന്‍! 4
അഹിം​സ്യ​മാ​യ്ഗ്ഗോ​ത​തി​യില്‍ത്താ​യാ​ടു​ന്നൂ മരു​ദ്ബ​ലം;
വയ​റ്റിൽ വായ്ച പാ​ലി​ന്റേ​താ​മ​ത്തേ​ജ​സ്സു വാ​ഴ്ത്തു​വിന്‍! 5
മൂ​പ്പാർ​ക്കു, വാ​നൂ​ഴി കു​ലു​ക്കു​ന്ന നേ​താ​ക്കൾ നി​ങ്ങ​ളില്‍?
വൃ​ക്ഷാ​ഗ്രം​പോ​ലു​ല​ച്ചീ​ടു​ന്നു​ണ്ട​ല്ലോ, നി​ങ്ങ​ളെ​ങ്ങു​മേ! 6
ഊക്കും കു​റു​മ്പു​മു​ള്ളൊ​ന്നാം നി​ങ്ങൾ​തൻ​പോ​ക്കി​നാ​യ് നരൻ
തൂണ്‍നാ​ട്ടി വീ​ട്ടി​ന്നു: തെ​റി​ച്ചേ​യ്ക്കു​മ​ല്ലോ, മഹാ​ദ്രി​യും! 7
ആഞ്ഞെ​ടു​ത്തെ​റി​യു​ന്നൊ​ന്നാം നി​ങ്ങൾ​തൻ​പോ​ക്കില്‍ മേ​ദി​നി
വി​റ​ച്ചു​പോ​കു​ന്നു, ഭയാല്‍ മു​ത്തൻ രാ​ജാ​വു​പോ​ല​പ​വേ! 8
ഈറ്റി​ല്ല​മി​ള​കി​ല്ല,മ്മ പക്ഷി​യാ​ത്രാ​പ്ര​വർ​ത്തി​നി;
ക്ര​മേണ രണ്ടാ​യ് നി​ല്ക്കു​ന്നി​തെ​മ്പാ​ടു​മി​വർ​തൻ ബലം! 9
ആ വാ​ഗ്ജ​ന​കര്‍തന്‍ പോ​ക്കില്‍ വെ​ള്ളം പൊ​ങ്ങി​പ്പ​ര​ക്ക​യാല്‍
മു​ട്ടോ​ള​മാ​ണ്ടു പോ​യ്ക്കൊ​ണ്ടാര്‍ പൈ​ക്ക​ളു​മ്പാ​ര​വ​ത്തൊ​ടേ. 10
തടി​ച്ചു​നീ​ണ്ട നീര്‍ തൂ​കാ​ത്തൊ​ര​ധൃ​ഷ്യ​ഘ​ന​ത്തെ​യും
അതീവ ചി​ന്നി​ച്ചി​ത​റി​യ്ക്കു​ന്നൂ ഗതി​ക​ളാ​ല​വർ! 11
ഹേ മരു​ത്തു​ക്ക​ളേ, നി​ങ്ങൾ​ക്കു​ണ്ട​ല്ലോ കെല്പ,തൊ​ന്നി​നാൽ
പ്രേ​രി​പ്പി​പ്പിൻ പ്ര​ജ​ക​ളെ; പ്രേ​രി​പ്പി​പ്പിൻ ഘന​ങ്ങ​ളെ! 12
ഈ മരു​ത്തു​ക്കൾ നട​കൊ​ള്ളു​മ്പോൾ വഴി​യി​ലെ​ങ്ങു​മേ
സം​സാ​രി​യ്ക്കും സഹി​ത​രാ​യ്;ക്കേൾ​ക്കു​ന്നു​ണ്ടാ​മ​ത​ങ്ങൊ​രാൾ! 13
ദ്രു​ത​വാ​ഹ​സ്ഥ​രാ​യ്ശ്ശീ​ഘ്രം പോ​കു​വിൻ: കണ്വര്‍ നി​ങ്ങ​ളെ
പരി​പൂ​ജി​യ്ക്കു;–മവ​രില്‍ത്ത​ന്നേ സന്തൃ​പ്തി കൊ​ള്ളു​വിന്‍! 14
ഹവ്യം വേ​ണ്ടോ​ള​മു​ണ്ട​ല്ലോ; ഞങ്ങൾ നി​ങ്ങ​ടെ​യാ​ളു​കൾ;
ആയു​സ്സു മു​ഴു​വൻ നല്കു​കി,ങ്ങു ജീ​വി​ച്ചി​രി​യ്ക്കു​വാൻ! 15
കു​റി​പ്പു​കൾ: സൂ​ക്തം 37.

[1] അശ്വ​വര്‍ജി​തര്‍–മരു​ത്തു​ക്കൾ​ക്കു കു​തി​രി​യി​ല്ല​പോല്‍. താ​യാ​ടും–യഥേ​ഷ്ടം ക്രീ​ഡി​യ്ക്കു​ന്ന. അശ്ശ​ക്തി​കൾ–ബലി​ഷ്ഠ​രായ മരു​ത്തു​ക്കൾ. കണ്വ​രേ–കണ്വ​ഗോ​ത്ര​ക്കാ​രേ. കണ്വ​പ​ദ​ത്തി​ന്നു മേ​ധാ​വി എന്നും അർ​ത്ഥ​മു​ണ്ട്.

[2] പു​ള്ളി​മാ​മ്പേ​ട​ക​ള​ത്രേ, അവ​രു​ടെ വാ​ഹ​ന​ങ്ങൾ. അല​ങ്കാ​രം = ആഭരണം. ചീററം–ശബ്ദ​വി​ശേ​ഷം. സ്വ​പ്ര​ഭർ = തനതായ ശോ​ഭ​യു​ള്ള​വര്‍. ഒരു​ത​രം വാ​ളാ​ണ്, ചുരിക.

[3] അത്–ചമ്മ​ട്ടി​യൊ​ച്ച.

[4] സഹി​പ്പാൻ–ആക്ര​മ​ണ​ങ്ങ​ളെ തടു​ക്കാൻ. ദേ​വ​ന്മാ​രേ​കിയ–ദേ​വ​ന്മാ​രു​ടെ അനു​ഗ്ര​ഹ​ത്താല്‍ കി​ട്ടിയ.

[5] അഹിം​സ്യം = ഹിം​സി​യ്ക്കാ​വു​ന്ന​ത​ല്ലാ​ത്ത​ത്; തോൽവി പറ​റാ​ത്ത​ത്. ഗോ​ത​തി​യില്‍ = പൈ​ക്കൂ​ട്ട​ത്തില്‍; മരു​ത്തു​ക്ക​ളു​ടെ അമ്മ​യായ പൃ​ശ്നി​യു​ടെ​യും മറ്റും ഇട​യില്‍. മരു​ദ്ബ​ലം–മരു​ത്തു​ക്ക​ളു​ടെ ബലം (ആക്ര​മ​ണ​നി​വാ​ര​ണ​ശ​ക്തി). അവ​രു​ടെ തേ​ജ​സ്സ് ഗോ​ക്ഷീ​ര​പാ​ന​ജ​നി​ത​മ​ത്രേ.

[6] മൂ​പ്പ്–കാ​ര​ണ​വ​സ്ഥാ​നം. നി​ങ്ങൾ എങ്ങും എന്തും വൃ​ക്ഷാ​ഗ്ര​മെ​ന്ന​പോ​ലെ ഉല​യ്ക്കു(ഇള​ക്കു)ന്നു​ണ്ട​ല്ലോ; ആ നി​ങ്ങ​ളില്‍ ആർ​ക്കാ​ണ് കൂ​ടു​തല്‍ പ്രാ​യം?

[7] കു​റു​മ്പ്–എന്തി​നെ​യും കു​ലു​ക്കാ​മെ​ന്ന ഗർവ്. നി​ങ്ങൾ​തൻ​പോ​ക്കി​നാ​യ്–നി​ങ്ങ​ളു​ടെ ഗതിയെ താ​ങ്ങാൻ; നി​ങ്ങ​ളു​ടെ ഗതി​യാല്‍ വീടു കു​ലു​ങ്ങി വീ​ഴു​മെ​ന്ന പേ​ടി​യാല്‍, വീ​ട്ടി​ന്റെ ഉറ​പ്പി​ന്നാ​യി മനു​ഷ്യൻ തൂണ്‍ നാ​ട്ടി. അവ​ന്റെ പേടി വെ​റു​തെ​യ​ല്ല: മഹാ​ദ്രി​യും നി​ങ്ങ​ളു​ടെ പോ​ക്കില്‍ തെ​റി​ച്ചു​പോ​യേ​യ്ക്കും!

[8] മു​ത്തൻ (വാർ​ദ്ധ​ക്യാ​ദി​യാല്‍ കെ​ല്പി​ല്ലാ​ത്ത) രാ​ജാ​വു വൈ​രി​ഭ​യ​ത്താ​ലെ​ന്ന​പോ​ലെ ഭൂമി വി​റ​ച്ചു​പോ​കു​ന്നു.

[9] മരു​ത്തു​ക്ക​ളു​ടെ ഈറ​റി​ല്ലം–ആകാശം; അതി​നെ​ത്ത​ന്നെ അമ്മ​യാ​യും കല്പി​ച്ചി​രി​യ്ക്കു​ന്നു. ആകാശം ചല​ന​ര​ഹി​ത​വും പക്ഷി​കൾ പറ​ന്നു നട​ക്കു​ന്ന​തു​മാ​ണ​ല്ലോ. രണ്ടാ​യ്–ദ്യാ​വാ​പൃ​ഥി​വി​ക​ളില്‍ വേര്‍തി​രി​ഞ്ഞ്.

[10] വാ​ഗ്ജ​ന​കര്‍–വാ​ക്കു​ക​ളെ ഉല്‍പ്പാ​ദി​പ്പി​യ്ക്കു​ന്ന​വര്‍: അണ്ണാ​ക്കി​ലും ചു​ണ്ടി​ലും മറ്റും സഞ്ച​രി​യ്ക്കു​ന്ന വാ​യു​ക്ക​ളാ​ലാ​ണ​ല്ലോ, മനു​ഷ്യർ​ക്കു വാ​ക്കു​കൾ പു​റ​പ്പെ​ടു​ന്ന​ത്. മു​ട്ടോ​ള​മെ​ത്തിയ വെ​ള്ള​ത്തി​ലാ​ണ്, പൈ​ക്കൾ മേ​ച്ചില്‍പ്പു​റ​ങ്ങ​ളില്‍ നി​ന്നു പോയത്.

[11] നീര്‍ തൂ​കാ​ത്ത–മഴ​പെ​യ്യാ​ത്ത. അധൃ​ഷ്യ​ഘ​നം = അധൃ​ഷ്യ​മായ മേഘം. അതീവ = ഏറ​റ​വും.

[12] പ്ര​ജ​ക​ളെ (പ്രാ​ണി​ക​ളെ) പ്രേ​രി​പ്പി​പ്പിൻ–സ്വ​സ്വ​കർ​മ്മ​ങ്ങ​ളി​ലി​റ​ക്കു​വിൻ. ഘന​ങ്ങ​ളെ (മേ​ഘ​ങ്ങ​ളെ മഴ​പെ​യ്യാൻ) പ്രേ​രി​പ്പി​പ്പിൻ.

[13] സഹി​ത​രാ​യ് (കൂ​ടി​ച്ചേർ​ന്നു) സം​സാ​രി​യ്ക്കും; അത് ഒരാൾ (ആരാ​നും) കേൾ​ക്കു​ന്നു​ണ്ടാ​വാം. ശബ്ദം പു​റ​പ്പെ​ടു​ന്ന​തി​നെ സം​സാ​രി​യ്ക്ക​ലാ​ക്കി കല്പി​ച്ചി​രി​യ്ക്കു​ന്നു.

[14] ദ്രു​ത​വാ​ഹ​സ്ഥ​രാ​യ്–വേ​ഗ​വ​ത്തു​ക്ക​ളായ വാ​ഹ​ന​ങ്ങ​ളില്‍ കേ​റി​യി​രു​ന്ന്.

[15] ഹവ്യം വേ​ണ്ടോ​ള​മു​ണ്ട​ല്ലോ–നി​ങ്ങൾ​ക്കു മതി​വ​രും​വ​രെ തരു​വാൻ ഹവി​സ്സ് ഞങ്ങൾ ഒരു​ക്കി​യി​ട്ടു​ണ്ട്. നല്കുക–ഞങ്ങൾ​ക്കു തരു​വിൻ.

സൂ​ക്തം 38.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

സ്തു​തി​യാല്‍ പ്രീ​ത​രാ​യ് നി​ങ്ങള,ച്ഛൻ മക​നെ​യാം​വി​ധം
എന്നൊ​ന്നെ​ടു​ക്കും തൃ​ക്ക​യ്യില്‍,ദ്ദർ​ഭ​പ്പുല്‍ കൊയ്ത ഞങ്ങ​ളെ? 1
എങ്ങെ,ന്നു പോം നി​ങ്ങൾ? മന്നില്‍നി​ന്ന​ല്ലാ വാ​നില്‍നി​ന്നു​താൻ
പോ​വി​നെ;-ങ്ങു വി​ളി​യ്ക്കേ​ണ്ടൂ നി​ങ്ങ​ളെ,ഗ്ഗോ​ക്കൾ​പോ​ല​വേ? 2
എങ്ങു, മാ​രു​ത​രേ, നി​ങ്ങ​ളു​ടെ നവ്യ​ത​രം ധനം?
എങ്ങു, ശോ​ഭ​ന​വ​സ്തു​ക്ക?–ളെ​ങ്ങു, സൌ​ഭാ​ഗ്യ​മൊ​ക്ക​യും? 3
മർ​ത്ത്യ​ന്മാ​രാ​യി​രി​യ്ക്കാ​മേ, നി​ങ്ങൾ പൃ​ശ്നി​ത​നൂ​ജ​രേ;
എന്നാ​ല​മർ​ത്ത്യ​നാ​യ്ത്തീ​രും, ഭവാ​ന്മാ​രെ സ്തു​തി​പ്പ​വൻ! 4
സ്തു​തി​പ്പ​വന്‍ ഭവാ​ന്മാർ​ക്കു, പു​ല്ലു മാ​നി​ന്നു​പോ​ല​വേ
കൊ​ള്ളാ​വു​ന്ന​വ​നാ​ക​ട്ടേ; പോ​കൊ​ലാ, കാ​ല​നൂർ​ക്ക​വൻ! 5
പെ​രും​കെ​ല്പു​ളള ദുർ​ദ്ധർ​ഷ​യാ​കും നി​ര്യ​തി ഞങ്ങ​ളെ
ദ്രോ​ഹി​ച്ചീ​ടൊ​ല്ല; വീ​ഴ​ട്ടെ​യ​വൾ തൃ​ഷ്ണു​യൊ​ടൊ​പ്പ​മേ! 6
മരു​സ്ഥ​ല​ത്തി​ലും രു​ദ്ര​ത്രാ​ത​ര​ദ്ദീ​പ്തി​ശാ​ലി​കൾ
കരു​ത്തര്‍ കാ​റ​റു​കൂ​ടാ​തേ പെ​യ്യു​ന്നു മഴ; വാ​സ്ത​വം! 7
മി​ന്ന​ലു,മ്പ​യി​ടും പൈ​പോ​ലി​ടി​വെ​ട്ടൊ​ലി​യോ​ടു​മേ
ചേ​രു​ന്നി​തീ വർ​ഷ​ദ​രിൽ, വത്സ​ങ്കല്‍ത്താ​യ​പോ​ല​വേ! 8
നീര്‍കൊ​ണ്ട കാര്‍കൊ​ണ്ട​ലി​നാല്‍പ്പ​കല്‍നേ​ര​ത്തു​മ​ല്ലി​നെ
ഉള​വാ​ക്കു​ന്നു, ധര​യെ​ജ്ജ​ല​ത്തില്‍ മു​ഴു​കി​ച്ചി​വര്‍! 9
മരു​ത്തു​ക്ക​ളൊ​ലി​ക്കൊ​ണ്ടാ​ലു​ടൻ ഞെ​ട്ടി​വി​റ​ച്ചു​പോം,
മന്നി​ങ്ക​ലു​ള്ള ഗൃ​ഹ​വും മർ​ത്ത്യ​വർ​ഗ്ഗ​വു​മൊ​ക്ക​വേ! 10
ഹേ മരു​ത്തു​ക്ക​ളേ, നി​ങ്ങ​ളു​റ​പ്പേ​റിയ കയ്യു​മാ​യ്
നാ​നാ​ന​ദി​കൾ​തൻ​നേര്‍ക്കു നട​കൊൾ​വൂ നി​ര​ന്ത​രം! 11
ഈ നി​ങ്ങൾ​തൻ തേരു,മു​രുൾ​ച്ചു​റ്റു,മശ്വ​വു​മൊ​ക്ക​വേ
കെ​ല്പു​ള്ള​താക; വി​രു​തു​ണ്ടാ​ക​ട്ടെ വി​രല്‍കൾ​ക്കു​മേ! 12
ഈ ബ്ര​ഹ്മ​ണ​സ്പ​തി​യെ​യും രമ്യ​മി​ത്രാ​ഗ്നി​മാ​രെ​യും
സ്തു​തി​യ്ക്കു​വിൻ നേര്‍ക്കു, വെ​ളി​പ്പെ​ടു​ത്തും വച​ന​ങ്ങ​ളാല്‍! 13
ഉണ്ടാ​ക്കി​ച്ചൊ​ല്ലു​വിന്‍ ശ്ലോ​കം; മേ​ഘം​പോ​ലെ​പ്പ​ര​ത്തു​വിന്‍;
ഉക്ഥ​ത്തി​നൊ​ത്ത ഗാ​യ​ത്ര​സൂ​ക്ത​വും നി​ങ്ങൾ പാ​ടു​വിന്‍. 14
സ്തൂ​ത്യ​രും സൃ​പ്ര​ഭ​രു​മാം മരു​ത്തൃ​ക്ക​ളെ​യേ​വ​രും
വന്ദി​പ്പി​നർ​ച്ച ചെ​യ്തി;-ങ്ങു വർ​ദ്ധി​യ്ക്ക​ട്ടെ നമു​ക്ക​വര്‍! 15
കു​റി​പ്പു​കൾ: സൂ​ക്തം 38.

[1] മക​നെ​യാം​വി​ധം = മകനെ എന്ന​പോ​ലെ. എടു​ക്കും–പരി​ലാ​ളി​യ്ക്കു​മെ​ന്നു സാരം. ദർ​ഭ​പ്പൂല്‍ കൊയ്ത–നി​ങ്ങ​ളെ യജി​പ്പാൻ ദർ​ഭ​പ്പു​ല്ലു മു​റി​ച്ചൊ​രു​ക്കിയ.

[2] നി​ങ്ങൾ എങ്ങ്–എവി​ടെ​യാ​ണ്. എന്നു പോം–യജ്ഞ​സ്ഥ​ല​ത്തെ​ക്ക് എന്നു പോവും? വൈ​കി​യ്ക്കു​രു​ത്. നി​ങ്ങ​ളെ യജ​മാ​ന​ന്മാര്‍, ഗോ​ക്ക​ളെ​ന്ന​പോ​ലെ, എവിടെ വി​ളി​യ്ക്കേ​ണ്ടു?

[3] മാ​രു​തര്‍ = മരു​ത്തു​ക്കൾ. നവ്യ​ത​രം = ഏറ​റ​വും പു​തു​തായ. ധനം–പ്ര​ജ​ക​ളും പശു​ക്ക​ളും. ശോ​ഭ​ന​വ​സ്ത​ക്കൾ–രത്നാ​ദി​കൾ. സൌ​ഭാ​ഗ്യം–ആന, കുതിര മു​ത​ലാ​യവ. എല്ലാ​മെ​ടു​ത്ത് ഇങ്ങോ​ട്ടു വരു​വിന്‍.

[4] പൃ​ശ്നി​ത​നൂ​ജ​രേ (പ്ര​ശ്നി എന്ന പയ്യി​ന്റെ പു​ത്ര​ന്മാ​രേ), നി​ങ്ങൾ മർ​ത്ത്യ (മര​ണ​മു​ള്ളവ)രാ​യി​രി​യ്ക്കാം; എന്നാല്‍, നി​ങ്ങ​ളെ സ്തു​തി​യ്ക്കു​ന്ന​വൻ (യജ​മാ​നൻ) അമർ​ത്ത്യ(മര​ണ​ര​ഹിത)നായി (ദേ​വ​നാ​യി) തീരും.

[5] കൊ​ള്ളാ​വു​ന്ന​വ​നാ​ക​ട്ടേ–സ്വീ​ക​ര​ണീ​യ​നാ​യി​ബ്ഭ​വി​യ്ക്ക​ട്ടെ. പു​ല്ലി​നെ മാന്‍ ഉപേ​ക്ഷി​യ്ക്കാ​റി​ല്ല​ല്ലോ. അവന്‍ കാ​ല​നൂർ​ക്കു പോ​കൊ​ലാ–സ്തോ​താ​വി​നെ ഭവാ​ന്മാര്‍ മര​ണ​ര​ഹി​ത​നാ​ക്കു​ക​യും ചെ​യ്യ​ണം.

[6] നി​ര്യ​തി–പാ​പ​ദേ​വത. തൃ​ഷ്ണ​യൊ​ടൊ​പ്പ​മേ–ഞങ്ങ​ളു​ടെ തൃ​ഷ്ണ​യും അവളും ഒപ്പം വീ​ഴ​ട്ടെ (നശി​ച്ചു​പോ​ക​ട്ടെ).

[7] രു​ദ്ര​ത്രാ​തർ = രു​ദ്ര​നാല്‍ രക്ഷി​യ്ക്കു​പ്പെ​ട്ട​വര്‍. ഇക്കഥ പു​രാ​ണ​ങ്ങ​ളി​ലു​ണ്ട്. ദീ​പ്തി​ശാ​ലി​കൾ = തി​ള​ങ്ങു​ന്ന​വർ.

[8] ഈ വർ​ഷ​ദ​രിൽ–മഴ പെ​യ്യു​ന്ന മരു​ത്തു​ക്ക​ളില്‍. വത്സൻ = കാ​ള​ക്കു​ട്ടി. തായ–അമ്മ, പയ്യ്.

[11] കയ്യ്–ചല​ന​ഭേ​ദ​ങ്ങ​ളെ കൈ​ക​ളാ​ക്കി​യി​രി​യ്ക്ക​യാ​ണ്.

[12] അശ്വം–വാ​ഹ​ന​മെ​ന്നേ അർ​ത്ഥ​മെ​ടു​ക്കേ​ണ്ടു: മരു​ത്തു​കൾ​ക്കു കു​തി​ര​യി​ല്ലെ​ന്നാ​ണ​ല്ലോ, മു​മ്പു പറ​ഞ്ഞ​ത്. വി​രല്‍കൾ​ക്കു കടി​ഞാണ്‍ പി​ടി​യ്ക്കു​ന്ന​തില്‍ വി​രു​തു​ണ്ടാ​യി​വ​ര​ട്ടെ.

[13] ബ്ര​ഹ്മ​ണ​സ്പ​തി–മന്ത്ര​ത്തെ​യോ ഹവി​സ്സി​നെ​യോ പാ​ലി​യ്ക്കു​ന്ന മരു​ദ്ഗ​ണം. രമ്യ​മി​ത്രാ​ഗ്നി​മാര്‍ = രമ്യ​രായ (അഴ​കു​ള്ള) മി​ത്രന്‍, അഗ്നി എന്നി​വര്‍. വെ​ളി​പ്പെ​ടു​ത്തും–അവ​രു​ടെ സ്വ​രൂ​പ​ത്തെ വെ​ളി​പ്പെ​ടു​ത്തു​ന്ന. ഇത് ഋത്വി​ക്കു​ക​ളോ​ടു പറ​യു​ന്ന​താ​ണ്.

[14] പര​ത്തു​വിൻ–മേഘം മഴയെ എന്ന​പോ​ലെ, നി​ങ്ങൾ ശ്ലോ​ക​ത്തെ വി​സ്ത​ര​പ്പെ​ടു​ത്തു​വിന്‍. ഒത്ത–യോ​ഗ്യ​മായ.

[15] അർ​ച്ച​ചെ​യ്ത് = പൂ​ജി​ച്ച്. ഇങ്ങ്–ഈ യജ്ഞ​ത്തില്‍.

സൂ​ക്തം 39.

കണ്വൻ ഋഷി. ബൃഹതി ഛന്ദ​സ്സ്. മരു​ദ്ഗ​ണം ദേവത.

കു​ലു​ക്കു​ന്ന മരു​ത്തു​ക്ക​ളേ, നി​ങ്ങ​ളു​ടെ ബലം, സൂ​ര്യ​ര​ശ്മി​പോ​ലെ ദൂ​ര​ത്തു​നി​ന്ന് ഇങ്ങോ​ട്ടെ​റി​യ​പ്പെ​ടു​ന്നു​ണ്ട​ല്ലോ: അപ്പോൾ നി​ങ്ങൾ ആരുടെ യാ​ഗ​ത്തില്‍ ചേരും? ആരുടെ സ്തോ​ത്രം കേൾ​ക്കും? ആരില്‍ ചെ​ല്ലും? ആരെ അനു​ഗ്ര​ഹി​യ്ക്കും? 1
നി​ങ്ങ​ളു​ടെ ആയു​ധ​ങ്ങൾ ശത്രു​ക്ക​ളെ അക​റ്റാൻ കെ​ല്പു​ള്ള​വ​യാ​വ​ട്ടെ–തടു​ക്കാൻ ഉറ​പ്പു​ള്ള​വ​യാ​വ​ട്ടെ! നി​ങ്ങ​ളു​ടെ ബലം സ്തു​ത്യ​മാ​യി​ബ്ഭ​വി​യ്ക്ക​ട്ടെ; മാ​യാ​വി​യായ മനു​ഷ്യ​ന്റേ​ത് അങ്ങ​നെ​യാ​ക​രു​ത്! 2
നേ​താ​ക്ക​ളേ, നി​ങ്ങൾ സ്ഥാ​വ​ര​ത്തെ ഒടി​യ്ക്കു​ക​യും കന​ത്ത​തി​നെ തട്ടി​നീ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട​ല്ലോ; അപ്പോൾ ഭൂ​മി​യി​ലെ വൃ​ക്ഷ​ങ്ങ​ളെ​യും പർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളെ​യും വേര്‍പെ​ടു​ത്തി​വെ​ച്ചു നട​കൊ​ള്ളു​ന്നു. 3
ശത്രു​സൂ​ദ​ന​രേ, നി​ങ്ങള്‍ക്ക് ഒരു വൈരി ദ്യോ​വി​ലു​ണ്ടാ​യി​ട്ടി​ല്ല; ഭൂ​വി​ലു​മി​ല്ല. രു​ദ്ര​പു​ത്ര​ന്മാ​രേ, നി​ങ്ങൾ​ക്ക് ഒരു​മ​മൂ​ലം നീളെ ആക്ര​മി​പ്പാൻ ശക്തി ശീ​ഘ്രം തഴ​യ്ക്ക​ട്ടെ! 4
മരു​ദ്ദേ​വ​ക​ളേ, നി​ങ്ങൾ മലകളെ വി​റ​പ്പി​യ്ക്കു​ന്നു; മര​ങ്ങ​ളെ വേർ​പെ​ടു​ത്തു​ന്നു; എല്ലാ പ്ര​ജ​ക​ളോ​ടും​കൂ​ടി, കു​റു​മ്പ​ന്മാ​രെ​ന്ന​പോ​ലെ കു​തി​യ്ക്കു​ന്നു! 5
നി​ങ്ങൾ തേ​രു​ക​ളില്‍ പു​ള്ളി​മാ​മ്പേ​ട​ക​ളെ അണ​ച്ചു​പൂ​ട്ടു​ന്നു, ചു​ക​ന്ന പ്ര​ഷ്ടി വലി​യ്ക്കു​ന്നു; നി​ങ്ങ​ളു​ടെ യാ​ത്ര​യ്ക്കു് അന്ത​രി​ക്ഷ​വും മൂ​ളു​ന്നു; മനു​ഷ്യര്‍ പേ​ടി​ച്ചു, ഭയം പകർ​ത്തു​ന്നു! 6
രു​ദ്ര​പു​ത്ര​ന്മാ​രേ, നി​ങ്ങൾ ഞങ്ങ​ളു​ടെ മകനെ രക്ഷി​യ്ക്കേ​ണ​മെ​ന്നു ഞങ്ങൾ ചി​ക്കെ​ന്നു പ്രാർ​ത്ഥി​യ്ക്കു​ന്നു. മു​മ്പു ഞങ്ങ​ളെ എന്ന​പോ​ലെ, ഇന്നു ഭീ​ത​നായ കണ്വ​നെ രക്ഷി​പ്പാന്‍ തീർ​ച്ച​യാ​യും വന്നു​ചേ​രു​വിൻ! 7
മരു​ത്തു​ക്ക​ളേ, നി​ങ്ങ​ളാ​ലോ മനു​ഷ്യ​രാ​ലോ അയ​യ്ക്ക​പ്പെ​ട്ട യാ​തൊ​രു ശത്രു ഞങ്ങ​ളെ നേ​രി​ടു​മോ, അവനെ നി​ങ്ങൾ അന്ന​ത്തോ​ടും ബല​ത്തോ​ടും നി​ങ്ങ​ളു​ടേ​തായ രക്ഷ​യോ​ടും വേര്‍പെ​ടു​ത്ത​ണം! 8
തി​ക​ച്ചും യജ​നീ​യ​രും മി​ക​ച്ച ജ്ഞാ​ന​മു​ള്ള​വ​രു​മായ മരു​ത്തു​ക്ക​ളേ, നി​ങ്ങൾ കണ്വ​നെ കൈ​ക്കൊ​ള്ളു​വിൻ; അതു​കൊ​ണ്ടു​ത​ന്നേ, നി​ങ്ങൾ പൂ​ണ്ണ​ര​ക്ഷ​ക​ളോ​ടേ, മി​ന്ന​ലു​കൾ മഴ​യി​ലെ​ന്ന​പോ​ലെ, ഞങ്ങ​ളില്‍ വന്ന​ണ​യു​വിൻ! 9
നല്ല ദാ​താ​ക്ക​ളായ മരു​ത്തു​ക്ക​ളേ, നി​ങ്ങൾ തി​ക​ഞ്ഞ ഓജ​സ്സെ​ടു​പ്പിൻ: കു​ലു​ക്കു​ന്ന നി​ങ്ങൾ തി​ക​ഞ്ഞ ബലം, കോ​പി​ഷ്ഠ​നായ ഋഷി ദ്വേ​ഷി​യെ കൊ​ല്ലാന്‍ അമ്പെ​ന്ന​പോ​ലെ അയ​ച്ചാ​ലും! 10
കു​റി​പ്പു​കൾ: സൂ​ക്തം 39.

[2] മാ​യാ​വി​യായ–ഞങ്ങ​ളെ ചതി​യ്ക്കാൻ​നോ​ക്കു​ന്ന. അങ്ങ​നെ​യാ​ക​രു​ത്–നി​ന്ദ്യ​മാ​യി​ത്തീ​ര​ട്ടെ.

[3] സ്ഥാവരം-​വൃക്ഷവും മറ്റും. കന​ത്ത​ത്–കല്ലും മറ്റും. വേര്‍പെ​ടു​ത്തി​വെ​ച്ചു–അവ​യു​ടെ ഇട​യി​ലൂ​ടേ–ഗമി​യ്ക്കു​ന്നു.

[4] രു​ദ്ര​പു​ത​ന്മാ​രേ–രു​ദ്ര​നാല്‍ വള​ത്ത​പ്പെ​ട്ട​വ​രേ. നീളെ ആക്ര​മി​പ്പാന്‍–എങ്ങും ശത്രു​ക്ക​ളെ ആക്ര​മി​പ്പാൻ.

[5] കു​റു​മ്പ​ന്മാ​രെ​ന്ന​പോ​ലെ–സ്വേ​ച്ഛ​യാ പാ​ഞ്ഞു​ന​ട​ന്നു കളി​യ്ക്കു​ന്നു.

[6] പ്ര​ഷ്ടി–അവ​യില്‍പ്പെ​ട്ട ഒരു മാ​നി​ന്റെ പേര്‍. മൂളൽ–അപ്പോൾ പു​റ​പ്പെ​ട്ട ശബ്ദം​ത​ന്നെ. ഭയം പകർ​ത്തു​ന്നു–മറ്റു​ള്ള​വർ​ക്കും ഭയം വരു​ത്തു​ന്നു.

[7] മു​മ്പു ഞങ്ങ​ളെ–മു​മ്പു കർ​മ്മ​സ​മ​യ​ങ്ങ​ളില്‍, ഞങ്ങ​ളെ രക്ഷി​പ്പാൻ നി​ങ്ങൾ വന്നു​ചേ​രു​ക​യു​ണ്ടാ​യ​ല്ലോ. അതു​പോ​ലെ.

[8] അവനെ നി​ങ്ങൾ–അവ​ന്നു ചോറും കെ​ല്പും കി​ട്ട​രു​ത്; നി​ങ്ങ​ളു​ടെ രക്ഷ(തുണ)യും ഉണ്ടാ​ക​രു​ത്.

[9] ഓജ​സ്സ് = കരു​ത്ത്.

സൂ​ക്തം 40.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; ബ്ര​ഹ്മ​ണ​സ്പ​തി ദേവത. (പാന)

ബ്ര​ഹ്മ​ണ​സ്പ​തേ, പേർ​ത്തെ​ഴു​ന്നേ​ല്ക്ക നീ;
നി​ന്നൊ​ടർ​ത്ഥി​പ്പു ഞങ്ങൾ ദേ​വൈ​ഷി​കൾ:
ഇങ്ങ​ണക, സു​ദാ​നർ മരു​ത്തു​ക്ക–
ളി;–ന്ദ്ര, നീ​യൊ​രു​മി​ച്ചു ഭു​ജി​ച്ചാ​ലും! 1
നി​ങ്ക​ലേ വന്നു​രു​ബ​ല​പാ​ലക,
സങ്ക​ടം​ചൊ​ല്വു മർ​ത്ത്യന്‍, മുതൽ പോയാൽ;
ആസ്ഥ​യാ മരു​ത്തു​ക്ക​ളേ, നി​ങ്ങ​ളെ
വാ​ഴ്ത്തു​വോന്‍ സു​വീ​ര്യാ​ശ്വ​സ​മ്പ​ന്ന​നാം! 2
വന്ന​ണ​യ​ട്ടെ,യാ ബ്ര​ഹ്മ​ണ​സ്പ​തി;
വന്ന​ണ​യ​ട്ടെ, സൂ​നൃ​താ​ദേ​വി​യും;
നമ്മെ​യെ​ത്തി​യ്ക്ക, വൈ​രി​ഘ്നർ ദേവകൾ
നല്ല​താം ‘പങ്ക്തി​രാ​ധസ’യജ്ഞ​ത്തില്‍! 3
യാ​ജ​ക​ന്നു സു​നേ​യ​മാ​കും ധന-
മേ​കി​യോന്‍ നേടു,മക്ഷ​യ​മാ​മ​ന്നം;
ആയാൾ​ക്കാ​യ്,ക്കൊ​ല​യേ​ല്ക്കാ​തെ കൊല്ലുമു-​
ദ്വീ​ര​യാ​കു​മി​ള​യെ യജി​യ്ക്ക നാം! 4
ഇന്ദ്രമിത്രാവരുണാര്യമദേവ-​
രൊ​ന്നു​ചേർ​ന്നു യാ​തൊ​ന്നി​ലോ മേ​വു​ന്നു,
നന്മ​യോ​ടു​ക്ഥ​യോ​ഗ്യ​മാ​മാ മന്ത്രം
ബ്ര​ഹ്മ​ണ​സ്പ​തി ചൊ​ല്ലു​മേ, തീർ​ച്ച​യാ​യ്! 5
മംഗളം നല്കു​മ​ത്തി​രു​മ​ന്ത്ര​മേ
ഞങ്ങൾ ചൊ​ല്ലാ​വു ദേവരേ, യജ്ഞ​ത്തില്‍;
പഥ്യ​മീ വാ​ക്യ​മെ​ങ്കില്‍, നല്‍ച്ചൊല്ലെല്ലാ-​
മെ​ത്തു​മ​ല്ലോ, ഭവാ​ന്മാ​രില്‍ നാഥരേ! 6
ആര​ണ​ഞ്ഞി​ടും, ദേ​വ​കാ​മ​ങ്കല്‍? മ-
ററാ​ര​ണ​ഞ്ഞി​ടും, ദർഭ മു​റി​ച്ചോ​നില്‍?
ആൾ​ക​ളൊ​ത്തു പു​റ​പ്പെ​ട്ട ഹോതാവുൾ-​
പ്പൂ​കി​ടു​ന്നു ധനാ​പൂര്‍ണ്ണ​മാം ഗൃഹം! 7
കെ​ല്പെ​ടു​ക്കു​ന്നു, കൊല്‍വൂ സരാ​ജ​നാ​യ്,
നി​ല്പു കൊൾവൂ ഭയ​ത്തി​ലും വജ്ര​വാൻ;
പ്രേ​ര​ക​നി​ല്ല, താ​ര​ക​നി​ല്ല, വൻ–
പോ​രി​ലു​മി​വ​ന്ന​ല്പ​മാം പോ​രി​ലും! 8
കു​റി​പ്പു​കൾ: സൂ​ക്തം 40.

[1] ദേ​വൈ​ഷി​കൾ = ദേ​വ​ന്മാ​രെ ഇച്ഛി​യ്ക്കു​ന്ന​വര്‍; ദേ​വ​ന്മാര്‍ ഞങ്ങ​ളു​ടെ കർ​മ്മ​ത്തില്‍ സന്നി​ഹി​ത​രാ​ക​ണ​മെ​ന്ന​ഭി​ല​ഷി​യ്ക്കു​ന്ന​വര്‍. സു​ദാ​നര്‍ = നല്ല ദാ​ന​ത്തോ​ടു കൂ​ടി​യ​വര്‍; അത്യു​ദാ​രർ. ഒരു​മി​ച്ചു ഭു​ജി​ച്ചാ​ലും–ബ്ര​ഹ്മ​ണ​സ്പ​തി​യോ​ടൊ​ന്നി​ച്ചു സോമം ഭക്ഷി​ച്ചാ​ലും.

[2] ഉരു​ബ​ല​പാ​ലക–വളരെ ബല​ത്തെ പാ​ലി​യ്ക്കു​ന്ന ബ്ര​ഹ്മ​ണ​സ്പ​തേ. മു​തല്‍ പോയാല്‍-​ശത്രുക്കളില്‍പ്പെട്ടു തി​രി​ച്ചു​കി​ട്ടാ​തെ വന്നാല്‍. സങ്ക​ടം​ചൊല്‍വു–പോയ ധനം കി​ട്ടു​മാ​റാ​ക്കേ​ണ​മേ എന്ന​പേ​ക്ഷി​യ്ക്കു​ന്നു. സു​വീ​ര്യാ​ശ്വ​സ​മ്പ​ന്ന​നാം–നല്ല വീ​ര്യം, അശ്വ​ങ്ങൾ എന്നി​വ​യോ​ടു​കൂ​ടിയ ധന​വാ​നാ​യി​ത്തീ​രും.

[3] സൂ​നൃ​താ​ദേ​വി = പ്രി​യ​സ​ത്യ​രൂ​പ​യായ വാ​ഗ്ദേ​വത. ഈ ദേവകൾ വൈ​രി​ക​ളെ ഹനി​ച്ചു, നമ്മെ പങ്ക്തി​രാ​ധസ(യഥോ​ക്ത​ഹ​വി​ഷ്പ​ങ്ക്ത്യാ​ദി​സ​മൃ​ദ്ധ​മായ) യജ്ഞ​ത്തില്‍ എത്തി​യ്ക്ക​ട്ടെ.

[4] സു​നേ​യം = സുഖേന കൊ​ണ്ടു​പോ​കാ​വു​ന്ന​ത്. ഏകി​യോൻ–കൊ​ടു​ത്ത യജ​മാ​നൻ. ആയാൾ​ക്കാ​യ്–ആ യജ​മാ​ന​ന്നു​വേ​ണ്ടി. കൊ​ല​യേ​ല്ക്കാ​തെ കൊല്ലും-​ശത്രുക്കളാല്‍ ഹിം​സി​യ്ക്ക​പ്പെ​ടാ​തെ, അവരെ വധി​യ്ക്കു​ന്ന. ഉദ്വീര-​ഉല്‍ക്കൃഷ്ടരായ വീര(ഭട)രോ​ടു​കൂ​ടി​യ​വാൾ. ഇള–മനു​പു​ത്രി.

[5] ബ്ര​ഹ്മ​ണ​സ്പ​തി ഹോ​തൃ​മു​ഖ​സ്ഥി​ത​നാ​യി, ഇന്ദ്ര​മി​ത്രാ​വ​രു​ണാ​ര്യ​മാ​ക്ക​ളുൾ​പ്പെ​ട്ട മന്ത്രം ചൊ​ല്ലും, തീർ​ച്ച.

[6] ഈ വാ​ക്യം പഥ്യ​മെ​ങ്കില്‍–ഞങ്ങൾ ചൊ​ല്ല​ന്ന മന്ത്രം നി​ങ്ങൾ​ക്കു പ്രി​യ​മാ​ണെ​ങ്കില്‍. നാഥരേ = നേ​താ​ക്ക​ളേ.

[7] ദേ​വ​കാ​മന്‍–ദേ​വ​ക​ളു​ടെ സാ​ന്നി​ധ്യം ഇച്ഛി​യ്ക്കു​ന്ന​വന്‍. ആര​ണ​ഞ്ഞി​ടും–ബ്ര​ഹ്മ​ണ​സ്പ​തി​യ​ല്ലാ​തെ. ദർഭ മു​റി​ച്ചോ​നില്‍–യജ​മാ​ന​ങ്കല്‍. ആൾ​ക​ളൊ​ത്തു പു​റ​പ്പെ​ട്ട ഹോ​താ​വ് (ഋത്വി​ക്കു​ക​ളും മറ്റു​മൊ​ന്നി​ച്ചു യാ​ഗ​ശാ​ല​യി​ലേ​യ്ക്കു പു​റ​പ്പെ​ട്ട യജ​മാ​നൻ) ധനം നി​റ​ഞ്ഞ ഗൃഹം പൂ​കു​ന്നു; അവൻ ബ്ര​ഹ്മ​ണ​സ്പ​തി​യു​ടെ പ്ര​സാ​ദ​ത്താല്‍ വലിയ ധക​നാ​യി​ത്തീ​രു​ന്നു.

[8] വജ്ര​വാൻ–വജ്ര​ധാ​രി​യായ ബ്ര​ഹ്മ​ണ​സ്പ​തി. സരാ​ജ​നാ​യ്–വരു​ണാ​ദി​രാ​ജാ​ക്ക​ന്മാ​രോ​ടു​കൂ​ടി. കൊൽവൂ–ശത്രു​ക്ക​ളെ കൊ​ല്ലു​ന്നു. ഭയ​ത്തി​ലും (ആപ​ത്തു നേ​രി​ട്ടാ​ലും) നി​ല്പു കൊൾവൂ (സ്ഥൈ​ര്യം വി​ടു​ക​യി​ല്ല). ഇവ​ന്ന് (ബ്ര​ഹ്മ​ണ​സ്പ​തി​യ്ക്കു) വലിയ പോ​രി​ലും ചെറിയ പോ​രി​ലും പ്രേ​രക(പ്ര​വ​ത്തർ​ത്തി​പ്പി​യ്ക്കു​ന്നവ)നില്ല; അദ്ദേ​ഹം സ്വയം പ്ര​വർ​ത്തി​യ്ക്കു​ന്നു. താ​ര​ക​നി​ല്ല (കട​ത്തി​വി​ടു​ന്ന​വന്‍, ജയി​പ്പി​യ്ക്കു​ന്ന​വൻ) ഇല്ല; അദ്ദേ​ഹം സ്വയം ജയി​യ്ക്കു​ന്നു.

സൂ​ക്തം 41.

കണ്വന്‍ ഋഷി; ഗാ​യ​ത്രി ഛന്ദ​സ്സ്; വരു​ണ​മി​ത്രാ​ര്യ​മാ​ദി​ത്യര്‍ ദേ​വ​ത​കൾ.

പ്ര​ജ്ഞാ​നര്‍ മി​ത്രന്‍, വരു​ണ​നാ,ര്യ​മാ​വി​വ​രേ​വ​നെ
രക്ഷി​ച്ചു​പോ​രു,മാ​യാൾ​ക്കു കി​ട്ടും, ശത്രു​ജ​യം ക്ഷ​ണാല്‍! 1
നി​റ​യ്ക്കും, കൈ​കൾ​പോ​ലാ​രെ; വി​ദ്രോ​ഹി​ക​ളില്‍നി​ന്നി​വര്‍
രക്ഷി​യ്ക്കു​മാ​രെ; മാ​ലെ​ന്ന്യേ തഴ​യ്ക്കു,മവ​രേ​വ​രും! 2
മു​ടി​യ്ക്കും, ദുർ​ഗ്ഗ​ന​ഗ​രം; മു​ടി​യ്ക്കു,മെ​തി​രാ​ള​രെ;
ദു​രി​ത​ങ്ങ​ളെ​യും തട്ടി​നീ​ക്കും, രാ​ജാ​ക്ക​ളാ​മി​വര്‍! 3
മു​ള്ളെ​ന്നി​യേ സു​ഗ​മ​മാക,ധ്വ​ര​ത്തില്‍ വരും വഴി;
ഇതില്‍ച്ചീ​ത്ത ഹവി​സ്സൊ​ന്നു​മു​ണ്ടാ​കി​ല്ലാ,ദി​തേ​യ​രേ! 4
നി​ങ്ങൾ നേ​താ​ക്ക​ളേ, നേ​രു​വ​ഴി​യ്ക്കേ കൊ​ണ്ടു​പോം മഖം
ആസ്വാ​ദ്യ​മാ​യി​ത്തീ​ര​ട്ടേ, ഭവാ​ന്മാർ​ക്കാ​ദി​തേ​യ​രേ! 5
അമ്മർ​ത്ത്യൻ ദ്രോ​ഹ​മേ​ല്കാ​തേ രമ്യ​മാം ധന​മൊ​ക്ക​യും
നേരേ നേ​ടു​ന്നു, തന്നോ​ടു നേരാം സന്ത​തി​യേ​യു​മേ! 6
എവ്വ​ണ്ണം മി​ത്ര​വ​രു​ണാ​ര്യ​മാ​ക്ക​ളു​ടെ രൂ​പ​വും
തക്ക​താം സ്തോ​ത്ര​വും നമ്മൾ കല്പി​യ്ക്കേ​ണ്ടൂ സഖാ​ക്ക​ളേ? 7
ദേ​വൈ​ഷി​യെ​പ്പ​ഴി​പ്പോ​നെ, ദ്രോ​ഹി​പ്പോ​നെ​യു​മി​യ്യി​വൻ
ചൊ​ല്ലാ നി​ങ്ങ​ളൊ​ടെ;–മ്പാ​ടും ശു​ശ്രൂ​ഷി​യ്ക്കാം, ധന​ങ്ങ​ളാല്‍! 8
എറി​യാന്‍ നാലു കവി​ടി​യെ​ടു​ത്തോന്‍ വീ​ഴ്ത്തു​വോ​ള​വും
മറ്റ​വൻ ഭീ​ത​നാ​മ​ല്ലോ; തോ​ന്നൊ​ലാ, തിന്മ ചൊ​ല്ലു​വാൻ! 9
കു​റി​പ്പു​കൾ: സൂ​ക്തം 41.

[1] പ്ര​ജ്ഞാ​നര്‍ = പ്ര​കൃ​ഷ്ടു​മായ (മി​ക​ച്ച) ജ്ഞാ​ന​മു​ള്ള​വര്‍.

[2] ഇവര്‍ (മി​ത്ര​വ​രു​ണാ​ര്യ​മാ​ക്കൾ) ആരെ, ധനം​കൊ​ണ്ടു നി​റ​യ്ക്കും; കൈ​കൾ​പോ​ലെ–ഒരാ​ളു​ടെ കൈകൾ എപ്ര​കാ​രം ധനം​കൊ​ണ്ടു​വ​ന്ന്, അവനെ നി​റ​യ്ക്കു​മോ, അപ്ര​കാ​രം. അവര്‍-​നിറയ്ക്കുപ്പെടുന്നവരും, രക്ഷി​യ്ക്കു​പ്പെ​ടു​ന്ന​വ​രും. മാ​ലെ​ന്ന്യേ–ഉപ​ദ്ര​വം പറ​റാ​തെ. തഴ​യ്ക്കും–അഭി​വൃ​ദ്ധി​പ്പെ​ടും.

[3] ദുർ​ഗ്ഗ​ന​ഗ​രം–ദു​ഷ്പ്രാ​പ​മായ (യജ​മാ​ന​ന്റെ ശത്രു​ക്ക​ളു​ടെ) നഗരം. എതി​രാ​ള​രെ–യജ​മാ​ന​ന്റെ ശത്രു​ക്ക​ളെ. ദു​രി​ത​ങ്ങ​ളെ​യും തട്ടി​നീ​ക്കും–യജ​മാ​ന​ന്റെ പാ​പ​ങ്ങ​ളെ അക​റ്റു​ക​യും ചെ​യ്യും.

[4] വരും വഴി–നി​ങ്ങൾ ഞങ്ങ​ളു​ടെ അധ്വര(യാഗ)ത്തി​ലെ​യ്ക്കു വരു​ന്ന മാർ​ഗ്ഗം. ആദി​തേ​യര്‍ = ദേ​വ​ന്മാർ.

[5] നേ​രു​വ​ഴി​യ്ക്കേ കൊ​ണ്ടു​പോം മഖം–നി​ങ്ങൾ യഥാ​വി​ധി നട​ത്തി​യ്ക്കു​ന്ന ഞങ്ങ​ളു​ടെ യാഗം.

[6] അമ്മർ​ത്ത്യൻ–നി​ങ്ങ​ളാല്‍ അനു​ഗ്ര​ഹി​യ്ക്കു​പ്പെ​ട്ട മനു​ഷ്യന്‍. ദ്രോ​ഹ​മേ​ല്ക്കാ​തെ–ആരാ​ലും ഉപ​ദ്ര​വി​യ്ക്കു​പ്പെ​ടാ​തെ. തന്നോ​ടു നേരാം = സ്വ​തു​ല്യ​മായ.

[7] സഖാ​ക്ക​ളേ–സ്നേ​ഹി​ത​ന്മാ​രായ ഋത്വി​ക്കു​ക​ളേ, മി​ത്രാ​ദി​ക​ളു​ടെ രൂപം വർ​ണ്ണി​പ്പാ​നും, വേ​ണ്ട​തിൻ​വ​ണ്ണം സ്തു​തി​പ്പാ​നും നമ്മൾ ശക്ത​ര​ല്ല.

[8] ദേ​വൈ​ഷി = ദേ​വ​കാ​മൻ, യജ​മാ​നന്‍. ഇയ്യി​വന്‍–ഞാന്‍. നി​ങ്ങ​ളോ​ടു (മി​ത്ര​വ​രു​ണാ​ര്യ​മാ​ക്ക​ളോ​ടു) ചൊ​ല്ലാ (പറ​യി​ല്ല); നി​ങ്ങൾ​ത​ന്നെ അറി​ഞ്ഞ് ആവനെ ശി​ക്ഷി​യ്ക്ക​ണം. ഞാൻ നി​ങ്ങ​ളെ ധന​ങ്ങൾ​കൊ​ണ്ട് എമ്പാ​ടും പരി​ച​രി​യ്ക്കു​ക​മാ​ത്രം ചെ​യ്യാം.

[9] ഒരു​ത​രം ചൂ​തു​ക​ളി: രണ്ടു കരു​ക്കൾ​ക്കു​പ​ക​രം നാലു കവി​ടി​കൾ; അവ ഒരാൾ വീ​ഴ്ത്തു​ന്ന​തു​വ​രെ മറ്റ​വൻ, ‘ഞാൻ തോ​റേ​റ​യ്ക്കു​മോ’ എന്നു ഭയ​പ്പെ​ടു​മ​ല്ലോ. അത്ര ഭയം വേണം, ഒരാളെ ദു​ഷി​യ്ക്കു​ന്ന​തില്‍. അതു​കൊ​ണ്ടു പഴി​പ്പോ​നെ​യും ദ്രോ​ഹി​പ്പോ​നെ​യും ഞാൻ നി​ങ്ങ​ളോ​ടു പറ​യി​ല്ല. ഇതില്‍പ്പ​റ​ഞ്ഞ കവി​ടി​ച്ചൂ​തു​ക​ളി കേ​ര​ള​ത്തി​ലു​മു​ണ്ടാ​യി​രു​ന്നു.

സൂ​ക്തം 42.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; പൂ​ഷാ​വ് ദേവത.

പൂ​ഷാ​വേ, ദേവ,വഴി​യില്‍നി​ന്നു കൊ​ണ്ടാ​ക്കു​കെ​ങ്ങ​ളെ:
തട​സ്സം നീ​ക്കി നീ മു​ന്നില്‍ നടക്ക, ജല​ദാ​ത്മജ! 1
ദ്രോ​ഹി​പ്പാ​നോ, മു​തല്‍ പി​ടു​ങ്ങാ​നോ, ദുര്‍വൃ​ത്ത​നാ​മൊ​രാൾ
ഞങ്ങൾ​ക്കു വഴി കാ​ണി​യ്ക്കില,കറ്റേ​ണ​മ​യാ​ളെ നീ! 2
ഏവം തട​സ്സ​മു​ണ്ടാ​ക്കി​ക്ക​ക്കും കൌ​ടി​ല്യ​മൂർ​ത്തി​യെ
മാർ​ഗ്ഗ​ത്തില്‍നി​ന്നു വളരെ ദ്ദൂ​ര​ത്താ​ക്കേ​ണ​മേ, ഭവാൻ! 3
ഏതോ രണ്ടു​നി​ല​ക്ക​ള്ള​ന​മ്മ​ട്ടി​ടർ​പെ​ടു​ത്തു​കില്‍,
കാ​ലാല്‍ച്ച​വു​ട്ടി​നി​ല്ക്കേണ,മവ​ന്റെ കനൽ​മെ​യ്യില്‍ നീ! 4
അച്ഛ​ന്മാ​രെ​സ്സ​ഹാ​യി​ച്ചു​പോ​ന്ന താ​വ​ക​ര​ക്ഷ​യെ
യാ​ചി​പ്പൂ ഞങ്ങൾ പൂ​ഷാ​വേ, ജ്ഞാ​നിൻ, വൈ​രി​ഘ്ന, നീളവേ! 5
ഇനി,സ്സ​മ​ഗ്ര​സൌ​ഭാ​ഗ്യ, സ്വർ​ണ്ണാ​യു​ധ​സ​മൃ​ദ്ധ, നീ
ധന​ങ്ങൾ തരി​കെ​ങ്ങൾ​ക്കു, ദാനം നേര്‍ക്കാ​ച​രി​യ്ക്കു​വാന്‍! 6
പൂ​ഷാ​വേ, നീ​യെ​തിര്‍പ്പോ​രെ​യ​ക​ല​ത്താ​ക്കി, ഞങ്ങ​ളെ
നട​ത്തു​കു​ത്ത​മ​വ​ഴി​യ്ക്കി;–തില്‍ക്ക​രു​തല്‍ വേണമേ!7
പു​ഷാ​വേ, നല്ല പു​ല്ലു​ള്ളേ​ട​ത്തെ​യ്ക്കേ കൊ​ണ്ടു​പോക നീ:
വഴി​യ്ക്കേ​ശാ​യ്ക പു​തു​ചൂ​ടി;–തില്‍ക്ക​രു​തല്‍ വേണമേ! 8
കൂ​ട്ടു​കാ,ളാക, പൂ​ഷാ​വേ, നല്ക, മൂർ​ച്ച​വ​രു​ത്തുക;
നി​റ​യ്ക്കു​കെ​ങ്ങ​ടെ വയറി;–തില്‍ക്ക​രു​തല്‍ വേണമേ! 9
നി​ന്ദി​യ്ക്കു​കി​ല്ല പൂ​ഷാ​വെ,സ്സൂ​ക്തൌ​ഘ​ത്താല്‍ സ്തു​തി​ച്ചി​ടും;
അദ്ദർ​ശ​നീ​യ​നോ​ടെ​ങ്ങ​ളർ​ത്ഥി​ച്ചീ​ടും, ധന​ങ്ങ​ളെ! 10
കു​റി​പ്പു​കൾ: സൂ​ക്തം 42.

[1] കൊ​ണ്ടാ​ക്കുക–അഭീ​ഷ്ട​സ്ഥാ​നം പ്രാ​പി​പ്പി​യ്ക്കു​കു; അതി​ന്നു ഭവാന്‍ മു​മ്പില്‍ നട​ന്നാ​ലും. ജല​ദാ​ത്മജ = മേ​ഘ​ത്തി​ന്റെ മകനേ.

[2] വഴി കാ​ണി​യ്ക്കില്‍–‘ഇതിലേ പോകാ’മെ​ന്നു നിർ​ദ്ദേ​ശി​ച്ചാല്‍. അയാളെ (ആ വഞ്ച​ക​നെ) അക​റേ​റ​ണം (വഴി​യില്‍നി​ന്ന് ആട്ടി​പ്പാ​യി​യ്ക്ക​ണം).

[4] ഏതോ രണ്ടു​നി​ല​ക്ക​ള്ളന്‍–പ്ര​ത്യ​ക്ഷ​മാ​യും പരോ​ക്ഷ​മാ​യും മോഷണം നട​ത്തു​ന്ന ആരാ​നും. കനല്‍മെ​യ്യില്‍–തീ​ക്ക​നല്‍പോ​ലെ അന്യ​രെ പൊ​ള്ളി​യ്ക്കു​ന്ന ദേ​ഹ​ത്തില്‍, ഉപ​ദ്ര​വ​ക​ര​മായ ശരീ​ര​ത്തില്‍.

[5] അച്ഛ​ന്മാ​രെ–ഞങ്ങ​ളു​ടെ പൂർ​വ​ന്മാ​രെ.

[6] അങ്ങു ധനം തന്നാല്‍, ഞങ്ങൾ ദാനം വഴി​പോ​ലെ അനു​ഷ്ഠി​യ്ക്കും.

[7] ഇതില്‍ക്ക​രു​തല്‍ വേണമേ–ഇതില്‍ അങ്ങ​യ്ക്കു കരു​തല്‍ (ശ്ര​ദ്ധ, ആലോചന) ഉണ്ടാ​ക​ണം.

[8] നല്ല പു​ല്ല്–നല്ല ഓഷ​ധി​കൾ: ഞങ്ങൾ​ക്കു വഴി​യില്‍ പു​തു​ചൂ​ട് (മു​മ്പ​നു​ഭ​വി​ച്ചി​ട്ടി​ല്പാ​ത്ത ക്ലേ​ശ​മൊ​ന്നും) ഉണ്ടാ​ക​രു​ത്.

[9] കൂ​ട്ടുക–കൂ​ടു​തല്‍ (മറ്റ​ഭീ​ഷ്ടു​ങ്ങ​ളും) തരിക. ആളാക–ഞങ്ങ​ളെ അനു​ഗ്ര​ഹി​പ്പാന്‍ ശക്ത​നാ​വുക. നല്ല–ഞങ്ങൾ​ക്കു നല്ല​തൊ​ക്കെ തരിക. മൂർ​ച്ച​വ​രു​ത്തുക–ഞങ്ങ​ളെ ഉശി​രു​പി​ടി​പ്പി​യ്ക്കുക. നി​റ​യ്ക്കു​കെ​ങ്ങ​ടെ വയര്‍–ധാ​രാ​ളം ആഹാരം ഞങ്ങൾ​ക്കു തരിക.

[10] എങ്ങൾ പൂ​ഷാ​വി​നെ നി​ന്ദി​യ്ക്കി​ല്ല; നേ​രേ​മ​റി​ച്ചു, സ്തു​തി​യ്ക്കും. അദ്ദർ​ശ​നീ​യ​നോ​ട്–ദർ​ശ​നീയ(സു​ന്ദര)നായ അദ്ദേ​ഹ​ത്തോ​ട്.

സൂ​ക്തം 43.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; (ഒടു​വി​ലെ​ത്തേ​ത് അനു​ഷ്ട​പ്പ്). രു​ദ്ര​നും മി​ത്രാ​വ​രു​ണ​ന്മാ​രും സോ​മ​നും ദേ​വ​ത​കൾ.

രു​ദ്രന്‍, പ്ര​ജ്ഞാ​നി, കാ​മ​ങ്ങൾ പെ​യ്വോന്‍, പാരം വളർ​ന്ന​വൻ;
എന്നാ ഹൃ​ദി​സ്ഥ​നെ​പ്പ​റ്റി​ച്ചൊ​ല്ലും, നാം സു​ഖ​ദ​സ്ത​വം? 1
ഈ നമ്മ​ളു​ടെ ഗോ​ക്കൾ​ക്കും പശു​ക്കൾ​ക്കും ജന​ത്തി​നും
കു​ഞ്ഞി​നും രു​ദ്രി​യം കി​ട്ടു​മാ​റാ​ക്കീ​ട​ട്ടെ മേ​ദി​നി! 2
രു​ദ്ര​നും, മി​ത്ര​വ​രു​ണ​ന്മാ​രു,മമ്മ​ട്ടു തു​ഷ്ട​രാ​യ്
വി​ശ്വേ​ദേ​വ​ക​ളും കല്പി​ച്ചോർ​ക്കു​മാ​റാക നമ്മ​ളെ! 3
ഗാ​ഥാ​പാ​ലന്‍ മേ​ധ​പാ​ലന്‍ രുദൻ സലി​ല​ഭേ​ഷ​ജൻ;
അവി​ടു​ത്തോ​ടു യാ​ചി​യ്ക്ക, നമ്മ​ള​ശ്ശം​യു​വിൻ സുഖം! 4
സൂ​ര്യ​നെ​പ്പോ​ലെ തേ​ജ​സ്വി, പൊ​ന്നു​പോ​ലെ വി​ള​ങ്ങു​വോൻ,
ശര​ണ​പ്ര​ദ​ന​ദ്ദേ​ഹം, ദേ​വ​ന്മാ​രില്‍ മി​ക​ച്ച​വന്‍! 5
അവന്‍ നമ്മു​ടെ മേ​ഷി​യ്ക്കും മേ​ഷ​ത്തി​ന്നും ഹയ​ത്തി​നും
നാ​രീ​ന​രർ​ക്കും ഗോ​വി​ന്നും നല്കു​ന്നൂ, സുഗമം സുഖം! 6
സോമ, നീ​യൊ​രു നൂ​റാൾ​ക്കു മതി​യാം മു​ത​ലെ​ങ്ങ​ളില്‍
നി​ക്ഷേ​പി​യ്ക്കുക, ധാ​രാ​ളം ബല​വ​ത്താ​കു​മ​ന്ന​വും! 7
സോ​മ​ദ്വേ​ഷി​കൾ പീ​ഡി​പ്പി​യ്ക്കാ​യ്കെ​ങ്ങ​ളെ, രി​പു​ക്ക​ളും;
ഞങ്ങൾ​ക്ക​ന്നം തരാന്‍ ചന്ദ്ര, കനി​ഞ്ഞ​രു​ളു​കെ​ങ്ങു​മേ! 8
അമർ​ത്ത്യൻ, സല്‍പ​ദം പുക്ക തല​വന്‍ നീ സ്വ​ലോ​ക​രെ
യജ്ഞ​സ്ഥ​രാ​ക്ക​ണം സോമ; സോമ, കാണ്ക,വര്‍ ഭൂഷ തേ! 9
കു​റി​പ്പു​കൾ: സൂ​ക്തം 43.

[1] ആ ഹൃ​ദി​സ്ഥ​നെ​പ്പ​റ​റി–നമ്മു​ടെ ഹൃ​ദ​യ​ത്തി​ലി​രി​യ്ക്കു​ന്ന രു​ദ്ര​നെ​പ്പ​റ​റി സു​ഖ​പ്ര​ദ​മായ സ്തോ​ത്രം നാം എന്നു ചൊ​ല്ലം?

[2] പശു​ക്കൾ–മഹി​ഷാ​ശ്വാ​ദി​കൾ. കു​ഞ്ഞി​നും–സന്ത​തി​യ്ക്കും. രു​ദ്രി​യം–രുദ്ര൯േറതായ മരു​ന്ന്.

[3] ഓർ​ക്കു​മാ​റാക–അനൻ​ഗ്രാ​ഹ്യ​രെ​ന്നു ഗണി​യ്ക്ക​ട്ടെ.

[4] ഗാഥ = സ്തു​തി. മേധം = യാഗം. സലി​ല​ഭേ​ഷ​ജന്‍ = സലിലം (ജലം) ആകു​ന്ന മരു​ന്നോ​ടു​കൂ​ടി​യ​വൻ. രു​ദ്ര​നാ​മാ​ഭി​മ​ന്ത്രി​ത​മായ ജലം രോ​ഗ​ശാ​ന്തി വരു​ത്തു​മ​ത്രേ. ശംയു–ബൃ​ഹ​സ്പ​തി.

[5] പൊ​ന്നു​പോ​ലെ–എല്ലാ​വർ​ക്കും സ്വർ​ണ്ണം​പോ​ലെ പ്രി​യ​പ്പെ​ട്ട്. ശര​ണ​പ്ര​ദന്‍–മനു​ഷ്യർ​ക്കു പാർ​പ്പി​ടം നല്കു​ന്ന​വൻ. അദ്ദേ​ഹം–രു​ദ്രന്‍.

[6] അവൻ–രു​ദ്രന്‍. മേഷി = പെ​ണ്ണാ​ട്. മേഷം = ആണാട്. ഇതൊ​ക്കെ ജാ​ത്യേ​ക​വ​ച​ന​മാ​കു​ന്നു.

[7] സോമൻ–ചന്ദ്രൻ. നി​ക്ഷേ​പി​യ്ക്കുക–എന്നെ​യ്ക്കു​മാ​യി തരിക.

[8] സോ​മ​ദ്വേ​ഷി​കൾ = സോ​മ​നീ​രി​നെ (യാ​ഗ​ത്തെ) ദ്വേ​ഷി​യ്ക്കു​ന്ന​വര്‍.

[9] അമർ​ത്ത്യന്‍ = മര​ണ​ര​ഹി​തൻ. സൽപദം = ഉത്ത​മ​സ്ഥാ​നം. സ്വ​ലോ​ക​രെ = സ്വ​ന്തം പ്ര​ജ​ക​ളെ. യജ്ഞ​സ്ഥ​രാ​ക്ക​ണം–യാ​ഗ​ശാ​ല​യില്‍ നിർ​ത്ത​ണം. അവര്‍ (പ്ര​ജ​കൾ) തേ (അങ്ങ​യ്ക്കു) ഭൂഷ (ഒര​ല​ങ്കാ​രം) ആണെ​ന്നു കാണ്‍ക (അറി​ഞ്ഞാ​ലും).

സൂ​ക്തം 44.

കണ്വ​പു​ത്രൻ പ്ര​സ്ക​ണ്വൻ ഋഷി; ബൃഹതി ഛന്ദ​സ്സ്; അഗ്നി ദേവത. (കേക)

ജാ​ത​വേ​ദ​സ്സേ, പു​ലര്‍വേ​ള​ത​ന്ന​ടു​ക്കല്‍നി–
ന്നാ,തും​ഗ​നി​കേ​ത​നോ​പേ​ത​മാം നാ​നാ​ധ​നം
ഹോ​താ​വി​നേ​കാന്‍ കൊ​ണ്ടു​വ​രി​കി​ന്ന​മർ​ത്ത്യ, നീ
പ്രാ​ത​രു​ത്ഥി​ത​രായ ദേ​വ​ന്മാ​രെ​യു​മ​ഗ്നേ! 1
അഗ്നേ, നീ നി​ഷേ​വി​തൻ, ഹവ്യ​വാ​ഹ​നൻ, ദൂത,-
നധ്വ​ര​ങ്ങൾ​തന്‍ തൃ​ത്തേ​രി;–ങ്ങ​നെ​യു​ള്ള ഭവാന്‍
അശ്വികളൊടുമുഷസ്സോടുമന്വിതനായി-​
ട്ട​ച്ഛ​വീ​ര്യ​മാ​മ​ന്നം തന്ന​രുൾ​കെ​ങ്ങൾ​ക്കേ​റ്റം! 2
ദൂ​ത​നും, വള​രെ​പ്പേര്‍ക്ക​രി​മ​പ്പെ​ട്ടു​ള്ളോ​നും,
ഖ്യാ​ത​തേ​ജ​സ്സും, ധൂ​മ​ധ്വ​ജ​നും, ഗൃ​ഹ​ദ​നും,
പ്ര​ത്യു​ഷ​സ്സി​ങ്കൽ യജി​പ്പോ​രു​ടെ യാ​ഗ​ങ്ങ​ളില്‍
വർ​ത്തി​യ്ക്കു​ന്ന​വ​നു​മാ​മ​ഗ്നി​യെ വരി​യ്ക്ക നാം! 3
ഉത്ത​മൻ, യു​വ​ത​മന,തിഥി, ഹോ​മാ​ധാ​രം,
ദത്ത​ഹ​വ്യ​രില്‍ പ്രീ​തൻ, ജാ​ത​വേ​ദ​സ്സാ​മ​ഗ്നി;
അത്തി​രു​വ​ടി​യെ ഞാ​നാ​സ്ഥ​യാ സ്തു​തി​യ്ക്കു​ന്നേന്‍:
പ്ര​ത്യു​ഷ​സ്സി​ങ്കല്‍ദ്ദേ​വ​ന്മാ​രി​ലെ​ത്തു​ക​ദ്ദേ​ഹം! 4
മേ​ധാർഹ, മൃ​തി​ഹീന, ഹവ്യ​വാ​ഹാ​ഗ്നേ, വിശ്വ-​
ത്രാ​താ​വേ, സു​യ​ജ്വാ​വാ​മ​ങ്ങ​യെ സ്തു​തി​പ്പൻ ഞാന്‍! 5
മാ​ദ​ക​ജ്വാ​ലന്‍, സ്തോ​താ​വി​ന്നാ​യി പ്ര​ശം​സ്യൻ നീ
സാ​ധു​വാ​ഹു​തി കൈ​ക്കൊ​ണ്ട​റിക സു​യു​വാ​വേ;
പ്ര​സ്ക​ണ്വ​ന്നു​യിർ​ക്കൊൾ​വാ​നാ,യു​സ്സു വർ​ദ്ധി​പ്പി​ച്ചു,
സല്‍ക്ക​രി​യ്ക്ക​യും​ചെ​യ്ക ദി​വ്യ​രാം ജന​ങ്ങ​ളെ! 6
ഉജ്ജ്വ​ലി​പ്പി​യ്ക്ക​പ്പെ​ടു​ന്നു​ണ്ട​ല്ലോ പ്ര​ജ​ക​ളാല്‍,
വി​ശ്വ​വേ​ദ​സ്സാം ഹോ​താ​വായ നീ പു​രു​ഹൂത;
അബ്ഭ​വാ​ന​ഗ്നേ വരു​ത്തീ​ട​ണ​മി​വി​ട​ത്തില്‍,
ക്ഷി​പ്ര​മു​ന്ന​ത​ജ്ഞാ​ന​ന്മാ​രായ ദേ​വ​ന്മാ​രെ: 7
സവി​താ​വു,ഷസ്സ,ഗ്നി,യശ്വി​കൾ, ഭഗൻ, രാവെ-
ന്നി​വ​രെ വരു​ത്തുക, പു​ലര്‍വേ​ള​കൾ​തോ​റും;
സോ​മ​നീര്‍ പി​ഴി​ഞ്ഞു​വെ​ച്ചു​ജ്ജ്വ​പ​ലി​പ്പി​യ്ക്കു​ന്നു​ണ്ടു,
ഹേ മഹാ​യ​ജ്ഞ. ഹവിർ​വാ​ഹന, നി​ന്നെ​ക്ക​ണ്വര്‍. 8
ദൂ​ത​നാ​ണ​ല്ലോ, പ്ര​ജാ​വർ​ഗ്ഗ​ത്തിൽ മഖ​ങ്ങൾ​ക്കു
നാ​ഥ​നാ​യ​രു​ളു​ന്ന നി​ന്തി​രു​വ​ടി​യ​ഗ്നേ;
എത്തി​യ്ക്കു​കിഹ സോ​മ​പാ​ന​ത്തി​ന്നു,ഷസ്സി​ങ്കല്‍
നിദ്ര വിട്ട,രു​ണ​നെ​ദ്ദർ​ശി​ച്ച ദേ​വ​ന്മാ​രെ! 9
വി​ശ്വ​ദർ​ശ​നീ​യ​നാ​മ​ങ്ങ​ഗ്നേ, വി​ഭാ​വ​സോ,
വി​ജ്വ​ലി​ച്ച​രു​ളു​ന്നൂ മുൻ​പു​ല​രി​കൾ നോ​ക്കി;
ഗ്രാ​മ​ത്തെ​യെ​ല്ലാം രക്ഷി​യ്ക്കു​ന്നു നി​ന്തി​രു​വ​ടി,-
യീ മനു​ഷ്യർ​ക്കു ഹിതൻ, യജ്ഞ​ത്തില്‍പ്പു​രോ​ഹി​തൻ.10
ക്ര​തു​സാ​ധ​കന്‍, മാ​റ​റാർ​ക്കാ​യു​സ്സു കു​റ​യ്ക്കു​വോ,–
നൃ​തു​ക്കൾ​തോ​റും ഹോ​മ​കാ​രി, നീ​യ​ഗ്നേ, ദേവ;
പ്ര​തി​ഷ്ഠി​ഷ്ക്ക​ട്ടേ മനു​പോ​ലെ​ങ്ങള,മർ​ത്ത്യ​നും
പ്ര​കൃ​ഷ്ട​വി​ജ്ഞാ​ന​നും ദൂ​ത​നു​മാ​കും നി​ന്നെ! 11
മി​ത്ര​പൂ​ജ​കൻ പു​രോ​ഹി​ത​നാ​മ​വി​ടു​ന്നു
മധ്യ​വർ​ത്തി​യാ​യ് ദ്ദേ​വ​ദൂ​ത്യ​ത്തെ വഹി​യ്ക്കു​മ്പോൾ
പരി​ഭ്രാ​ജി​യ്ക്കു​ന്നൂ നിന്‍ജ്വാ​ല​ക​ള​ഗ്നേ, പാര-
മി​ര​മ്പും സമു​ദ്ര​ത്തിൻ തി​ര​മാ​ല​കൾ​പോ​ലേ. 12
ചെ​വി​യു​ള്ളോ​നാ​മ​ഗ്നേ, കേൾ​ക്കെ,ഴു​ന്ന​ള്ളും​നേര–
ത്തി​വി​ടു​ത്തോ​ടൊ​ന്നി​യ്ക്കും വഹ്നി​ദേ​വ​രോ​ടൊ​പ്പം
അധ്വ​ര​ത്തി​ന്നാ​യ് വന്നു ദർ​ഭ​യി​ലി​രി​യ്ക്ക​ട്ടേ,
മി​ത്രന,ര്യ​മാവ,ഹര്‍മ്മു​ഖ​ഗാ​മി​കൾ മററും! 13
ഇസ്തോ​ത്രം ചെ​വി​ക്കൊ​ള്ളക,ഗ്നി​യാം നാ​വു​ള്ളോ​രും
സത്യ​വർ​ദ്ധ​ക​രു​മാം സദ്ദാ​നര്‍ മരു​ത്തു​ക്കൾ;
സോ​മ​നീര്‍ നു​ക​ര​ട്ടേ വരു​ണന്‍ ധൃ​ത​കർ​മ്മ–
സ്തോ​മ​നാ,യു​ഷ​സ്സോ​ടു​മ​ശ്വി​ക​ളൊ​ടു​മൊ​പ്പം! 14
കു​റി​പ്പു​കൾ: സൂ​ക്തം 44.

[1] ജാ​ത​വേ​ദ​സ്സ് = ജനി​ച്ച​വ​യെ (ജഗ​ത്തി​നെ​യെ​ല്ലാം) അറി​യു​ന്ന​വന്‍; അഗ്നി​പ​ര്യാ​യ​ങ്ങ​ളി​ലൊ​ന്ന്. പു​ലര്‍വേള = ഉഷ​സ്സ്. ആതും​ഗ​നി​കേ​ത​നോ​പേ​തം = ഉയർ​ന്ന (മി​ക​ച്ച) പാർ​പ്പി​ട​ത്തോ​ടു​കൂ​ടി​യ​ത്. ഹോ​താ​വ്–യജ​മാ​നന്‍. പ്രാ​ത​രു​ത്ഥി​തര്‍ = പ്ര​ഭാ​ത​ത്തില്‍ ഉണർ​ന്നെ​ണീ​റ്റ​വര്‍. ദേ​വ​ന്മാ​രെ​യും കൊ​ണ്ടു​വ​രിക.

[2] നി​ഷേ​വി​തൻ–ലോ​ക​രാല്‍ സേ​വി​യ്ക്ക​പ്പെ​ട്ട​വൻ. ദൂതൻ–ദേ​വ​ക​ളു​ടെ ദൂതൻ. അധ്വ​ര​ങ്ങൾ​തൻ തൃ​ത്തേർ–യാ​ഗ​ഹ​വി​സ്സി​നെ വഹി​ച്ചു​കൊ​ണ്ടു​പോ​യി ദേ​വ​കൾ​ക്കു കൊ​ടു​ക്കു​ന്ന പള്ളി​ത്തേർ. അച്ഛ​വീ​ര്യം = നിർ​മ്മ​ല​മായ വീ​ര്യ​ത്തോ​ടു​കൂ​ടി​യ​ത്.

[3] ഖ്യാ​ത​തേ​ജ​സ്സ് = പ്ര​സി​ദ്ധ​മായ തേ​ജ​സ്സോ​ടു​കൂ​ടി​യ​വന്‍. ധൂ​മ​ധ്വ​ജൻ = പു​ക​യാ​കു​ന്ന കൊ​ടി​മ​ര​ത്തോ​ടു​കൂ​ടി​യ​വൻ. ഗൃ​ഹ​ദന്‍ = പാർ​പ്പി​ടം കൊ​ടു​ക്കു​ന്ന​വന്‍. വരി​യ്ക്ക–രക്ഷി​താ​വാ​യി വരി​യ്ക്കുക; രക്ഷി​യ്ക്കേ​ണ​മേ എന്നു പ്രാർ​ത്ഥി​യ്ക്കുക.

[4] യു​വ​ത​മന്‍ = ഏറ​റ​വും യു​വാ​വ്. ഹോ​മാ​ധാ​രം = ഹോ​മ​ത്തി​ന്റെ സ്ഥാ​നം. ദത്ത​ഹ​വ്യർ = ഹവി​സ്സു കൊ​ടു​ത്ത​വർ, യജ​മാ​നർ. അദ്ദേ​ഹം പ്ര​ത്യു​ഷ​സ്സി​ങ്കൽ (പ്ര​ഭാ​ത​ത്തില്‍) ദേ​വ​ന്മാ​രി​ലെ​ത്തുക; ദേ​വ​ന്മാ​രു​ടെ അടു​ക്കല്‍ ചെ​ന്ന്, അവരെ ഇവിടെ കൊ​ണ്ടു​വ​രു​മാ​റാ​ക​ട്ടെ.

[5] മേ​ധാർഹ = യജനീയ. മൃ​തി​ഹീന = മര​ണ​ര​ഹിത. ഹവ്യ​വാഹ = ഹവി​സ്സി​നെ വഹി​യ്ക്കു​ന്ന​വ​നേ. വി​ശ്വ​ത്രാ​താ​വേ = സർ​വ​ജ​ഗ​ദ്ര​ക്ഷക. സു​യ​ജ്വാ​വ് = നല്ല യജ്വാ​വ്.

[6] മാ​ദ​ക​ജ്വാ​ലന്‍ = മത്തു​പി​ടി​പ്പി​യ്ക്കു​ന്ന ജ്വാ​ല​ക​ളോ​ടു​കൂ​ടി​യ​വന്‍. സ്തോ​താ​വി​ന്നാ​യി–യജ​മാ​ന​ന്നു​വേ​ണ്ടി. പ്ര​ശം​സ്യൻ = സ്തു​ത്യൻ. സാധു = വഴി​പോ​ലെ. അറിക–ഞങ്ങ​ളു​ടെ അഭി​ലാ​ഷം ഗ്ര​ഹി​യ്ക്കുക. ദി​വ്യ​രാം ജന​ങ്ങ​ളെ–ദേ​വ​ക​ളു​ടെ ആളു​ക​ളെ.

[7] വി​ശ്വ​വേ​ദ​സ്സ് = സർ​വ​ജ്ഞൻ. പു​രു​ഹൂത–വള​രെ​പ്പേ​രാല്‍ വി​ളി​യ്ക്കു​പ്പെ​ട്ട​വ​നേ.

[8] മഹാ​യ​ജ്ഞ = മഹ​ത്തായ യജ്ഞ​ത്തോ​ടു​കൂ​ടി​യ​വ​നേ. ആഹ​വ​നീ​യാ​ഗ്നി​യോ​ടു പറ​യു​ന്ന​താ​ണി​ത്.

[9] നാ​ഥന്‍ = രക്ഷി​താ​വ്. അരുണൻ = സൂ​ര്യന്‍.

[10] വി​ശ്വ​ദർ​ശ​നീ​യൻ = എല്ലാ​വർ​ക്കും കാ​ണാ​വു​ന്ന​വൻ. മുന്‍പു​ല​രി​കൾ നോ​ക്കി–കഴി​ഞ്ഞു​പോയ പ്ര​ഭാ​ത​ങ്ങ​ളി​ലെ​ന്ന​പോ​ലെ. ഈ മനു​ഷ്യര്‍ = ഋത്വി​ക്കു​ക​ളും യജ​മാ​ന​നും. പു​രോ​ഹി​തൻ–വേ​ദി​യു​ടെ കി​ഴ​ക്കു​വ​ശ​ത്തു സ്ഥാ​പി​തൻ.

[11] ക്ര​തു​സാ​ധ​കന്‍ = യജ്ഞ​നി​ഷ്പാ​ദ​കൻ. ഹോ​മ​കാ​രി = ഹോമം ചെ​യ്യു​ന്ന​വൻ. മനു​പോ​ലെ–മനു പ്ര​തി​ഷ്ഠി​യ്ക്കാ​റു​ള്ള​തു​പോ​ലെ.

[12] മി​ത്ര​പൂ​ജ​കൻ = സ്നേ​ഹി​ത​ന്മാ​രെ സല്‍ക്ക​രി​യ്ക്കു​ന്ന​വന്‍. മധ്യ​വർ​ത്തി​യാ​യ് = യജ​ന​മ​ധ്യ​ത്തില്‍ സ്ഥി​തി​ചെ​യ്ത്. ദേ​വ​ദൂ​ത്യ​ത്തെ വഹി​യ്ക്കു​മ്പോൾ–ഹവി​സ്സു ദേ​വ​ന്മാർ​ക്കു കൊ​ടു​ക്കാൻ ഏറ്റു​വാ​ങ്ങു​മ്പേ​ാൾ. പരി​ഭ്രാ​ജി​യ്ക്കു​ന്നൂ–മി​ന്നി​ത്തി​ള​ങ്ങു​ന്നു.

[13] കേൾ–ഞങ്ങൾ പറ​യു​ന്ന​ത്. ഇവി​ടു​ത്തോ​ടൊ​ന്നി​യ്ക്കും–ആഹ​വ​നീ​യാ​ഗ്നി​യായ അങ്ങ​യു​ടെ​കൂ​ടെ​പ്പോ​രു​ന്ന. വഹ്നി​ദേ​വര്‍–മറ്റ​ഗ്നി​കൾ. അഹര്‍മ്മു​ഖ​ഗാ​മി​കൾ = പ്ര​ഭാ​ത​ത്തില്‍ (യാ​ഗ​സ്ഥ​ല​ത്തെ​യ്ക്കു) ഗമി​യ്ക്കു​ന്ന​വർ.

[14] സദ്ദാ​നര്‍ = നല്ല ദാ​ന​ത്തോ​ടു​കൂ​ടി​യ​വര്‍; ഫലം വഴി​പോ​ലെ നല്ക​ന്ന​വര്‍. ധൃ​ത​കർ​മ്മ​സ്തോ​മ​നാ​യ് = കർ​മ്മ​സ​മൂ​ഹ​ത്തെ കൈ​ക്കൊ​ണ്ട്.

സൂ​ക്തം 45.

പ്ര​സ്ക​ണ്വന്‍ ഋഷി; അനു​ഷ്ടു​പ്പ് ഛന്ദ​സ്സ്; അഗ്നി ദേവത.

അഗ്നേ, അങ്ങ് ഇവിടെ വസു–രു​ദ്രാ–ദി​ത്യ​രേ​യും, ശോഭന യജ്ഞ​രാ​യി വെ​ള്ളം പൊ​ഴി​യ്ക്കു​ന്ന മറ​റു​ള്ള​വ​രെ​യും യജി​യ്ക്കക! 1
അഗ്നേ, രോ​ഹി​ദ​ശ്വ, സ്തോ​ത്രം​കൊ​ണ്ടു വശീ​ക​രി​യ്ക്കു​പ്പെ​ടേ​ണ്ടു​ന്ന​വ​നേ, ഹോ​താ​വി​ന്നു ഫലം നല്കു​ന്ന മു​പ്പ​ത്തി​മൂ​ന്നു ദേ​വ​ന്മാ​രെ ഇവിടെ കൊ​ണ്ടു​വ​ന്നാ​ലും! 2
കർ​മ്മ​ങ്ങ​ളേ​റിയ ജാ​ത​വേ​ദ​സ്സേ, പ്രി​യ​മേ​ധ​ന്റെ​യും, അത്രി​യു​ടെ​യും, വി​രൂ​പ​ന്റെ​യും, അം​ഗി​ര​സ്സി​ന്റെ​യു​മെ​ന്ന​പോ​ലെ പ്ര​സ്ക​ണ്വ​ന്റെ വിളി കേ​ട്ട​രു​ളുക! 3
പ്രൌ​ഡ​കർ​മ്മാ​ക്ക​ളായ യജ്ഞ​പ്രി​യര്‍ അധ്വ​ര​ങ്ങ​ളിൽ വി​ശു​ദ്ധ തേ​ജ​സ്സോ​ടേ വി​ള​ങ്ങു​ന്ന അഗ്നി​യെ​യാ​ണ​ല്ലോ, രക്ഷ​യ്ക്കു വി​ളി​യ്ക്കുക. 4
നെ​യ്യു ഹോ​മി​യ്ക്ക​പ്പെ​ടു​ന്ന​വ​നേ, ഫല​ദാ​താ​വേ, ഈ സ്തോ​ത്ര​ങ്ങ​ളും വഴി​പോ​ലെ കേൾ​ക്കുക: ഇവ​കൊ​ണ്ടാ​ണ​ല്ലോ, കണ്വ​പു​ത്ര​ന്മാര്‍ രക്ഷാർ​ത്ഥം അങ്ങ​യെ വി​ളി​യ്ക്കു​ന്ന​ത്. 5
ധാ​രാ​ളം വി​വി​ധാ​ന്ന​ങ്ങ​ളു​ള്ള​വ​നേ, ബഹു​ജ​ന​പ്രിയ, അഗ്നേ, മനു​ഷ്യ​വര്‍ഗ്ഗം, ഹവി​സ്സു വഹി​പ്പാൻ, ജ്വാ​ല​ത്ത​ല​മു​ടി​യു​ള്ള നി​ന്തി​രു​വ​ടി​യെ വി​ളി​ച്ചു​പോ​രു​ന്നു. 6
അഗ്നേ, ഋതു​ക്ക​ളിൽ യജി​യ്ക്കു​ന്ന ഹോ​താ​വും, ചെ​വി​യു​ള്ള​വ​നും, യശ​സ്സേ​റി​യ​വ​നും, ധാ​രാ​ളം ധനം നല്കു​ന്ന​വ​നു​മായ നി​ന്തി​രു​വ​ടി​യെ​യ​ത്രേ, മേ​ധാ​വി​കൾ യാ​ഗ​ങ്ങ​ളില്‍ പ്ര​തി​ഷ്ഠി​ച്ചു​പോ​ന്ന​ത്. 7
അഗ്നേ, മേ​ധാ​വി​കൾ സോമം പി​ഴി​ഞ്ഞു, ദാ​താ​വായ മനു​ഷ്യ​ന്റെ ഹവി​സ്സെ​ടു​ത്തു, തേ​ജ​സ്സേ​റിയ നി​ന്തി​രു​വ​ടി​യെ അന്ന​ത്തി​ന്നാ​യി വി​ളി​ച്ചു​വ​രു​ത്തു​ന്നു. 8
കട​ഞ്ഞു​ണ്ടാ​ക്ക​പ്പെ​ട്ട​വ​നേ, ഫല​ദാ​താ​വേ, പാർ​പ്പി​ടം നല്‍കു​ന്ന​വ​നേ, പു​ലർ​കാ​ല​ത്തു പു​റ​പ്പെ​ടു​ന്ന​വ​രെ​യും മറ്റു ദേ​വ​ക​ളെ​യും ഭവാൻ സോ​മ​പാ​ന​ത്തി​ന്നാ​യി ഇന്നി​വി​ടെ യാ​ഗ​ത്തില്‍ വരു​ത്തക! 9
അഗ്നേ, അഭി​മു​ഖ​രായ ദേ​വ​ക​ളെ​യും മറ്റും ഒപ്പം വി​ളി​ച്ചു പൂ​ജി​യ്ക്കുക: സു​ഫ​ല​പ്ര​ദാ​താ​ക്ക​ളേ, ഇതാ ഇന്ന​ലെ പി​ഴി​ഞ്ഞു​വെ​ച്ച സോമം; അതു നു​ക​രു​വിൻ! 10
കു​റി​പ്പു​കൾ: സൂ​ക്തം 45.

[1] യജി​യ്ക്കുക–പൂ​ജി​ച്ചാ​ലും.

[2] രോ​ഹി​ദ​ശ്വ = രോ​ഹി​ത്ത് എന്ന കു​തി​ര​യു​ള്ള​വ​നേ.

[3] പ്രി​യ​മേ​ധാ​ദി​കൾ നാൽ​വ​രും ഋഷി​മാർ​ത​ന്നെ.

[6] ജ്വാ​ല​ത്ത​ല​മു​ടി = ജ്വാ​ല​ക​ളാ​കു​ന്ന കേശം.

[8] അന്ന​ത്തി​ന്നാ​യി–ഹവി​സ്സു സ്വീ​ക​രി​പ്പാൻ.

[10] സു​ഫ​ല​പ്ര​ദാ​താ​ക്ക​ളേ–നന്നാ​യി ഫലം നല്കു​ന്ന ദേ​വ​ന്മാ​രേ. ഇന്ന​ലെ പി​ഴി​ഞ്ഞു​വെ​ച്ച സോ​മ​ത്തി​ന്നു തി​രോ​അ​ഹ്ന്യം എന്ന​ത്രേ പേര്‍.

സൂ​ക്തം 46.

പ്ര​സ്ക​ണ്വൻ ഋഷി; ഗാ​യ​ത്രി ഛന്ദ​സ്സ്; അശ്വി​കൾ ദേവത.

മുൻ​വ​രാ​ത്തോ​മ​ന​യു​ഷ​സ്സാ​കാ​ശ​ത്തി​ങ്കല്‍നി​ന്നി​താ,
ഇരുൾ പോ​ക്കു​ന്നു; വാ​ഴ്ത്താം ഞാൻ ദസ്ര​രേ, നി​ങ്ങ​ളെ​ത്തു​ലോം. 1
സമു​ദ്ര​ത്തിൻ തനൂ​ജ​ന്മാർ, മന​സ്സാല്‍ദ്ധ​ന​വർ​ഷി​കൾ,
കർ​മ്മ​ത്താല്‍പ്പാർ​പ്പി​ടം നല്കു​ന്നോ​ര​ല്ലോ, ദസ്ര​ദേ​വ​കൾ! 2
വർ​ണ്ണി​യ്ക്ക​പ്പെ​ട്ട വി​ണ്ണി​ങ്കല്‍, നി​ങ്ങൾ കേറിയ തേ​രി​നെ
തു​രം​ഗ​ങ്ങൾ വലി​യ്ക്കു​മ്പോൾ സ്തു​തി​യ്ക്കും, ഞങ്ങൾ നി​ങ്ങ​ളെ. 3
നേ​താ​ക്ക​ളേ, ദേ​വ​ക​ളെ, വെ​ള്ളം വറ്റി​യ്ക്കു​മീ​ശ്വ​രൻ
പൂ​രി​പ്പി​യ്ക്കു​ന്നു ഹവ്യ​ത്താല്‍,ക്കർ​മ്മ​ദ്ര​ഷ്ടാ​വു, പൂരകൻ. 4
ദസ്ര​രേ, നി​ങ്ങൾ​തന്‍ ബു​ദ്ധി​യ്ക്കേ​തൊ​ന്നൊ​രു​ണര്‍വേ​കു​മോ,
കു​ടി​പ്പി,നക്ക​ടും​സോ​മം ഭവാ​ന്മാര്‍, നു​തി​തല്‍പ​രർ! 5
തേ​ജ​സ്സു​കൊ​ണ്ട​ശ്വി​ക​ളേ, തി​മി​രം നീ​ക്കി, ഞങ്ങ​ളെ
തൃ​പ്ത​രാ​ക്കു​ന്ന​താ​മ​ന്നം നി​ങ്ങ​ളെ​ങ്ങൾ​ക്കു നല്കു​വിൻ! 6
ഈ ഞങ്ങൾ​തൻ നു​തി​ക​ളെ​ക്ക​ട​പ്പാ​നൊ​രു തോ​ണി​യില്‍
വന്നെ​ത്തു​കി,ങ്ങ​ശ്വി​ക​ളേ; പൂ​ട്ടു​വിൻ നി​ങ്ങൾ തേ​രി​നെ: 7
കടൽ​ക്ക​ട​വി​ലു​ണ്ട​ല്ലോ വഞ്ചി,യാ​കാ​ശ​വി​സ്തൃ​തം;
തൃ​ത്തേ​രു​മു​ണ്ടു; നി​ങ്ങൾ​ക്കി​ങ്ങൊ​രു​ങ്ങി​പ്പോ​യി സോ​മ​നീര്‍! 8
ചോ​ദി​പ്പിൻ കാ​ണ്വ​രേ:–‘സൂ​ര്യ​ര​ശ്മി​യും തു​വെ​ളി​ച്ച​വും
മേ​ഘ​സ്ഥാ​ന​ത്തി​താ! നി​ങ്ങൾ നി​ല്ക്കാ​നോർ​ക്കു​വ​തെ​ങ്ങു​വാൻ?’ 9
എത്തീ, കതിരൊ,ളി​ക്കൊൾ​വാൻ; പൊ​ന്നു​പോ​ലാ​യ്, ദി​വാ​ക​രൻ;
കറു​ത്തു​പോ​യി താ​നെ​ന്നു കഥി​ച്ചാ​ന​ഗ്നി, നാ​ക്കി​നാല്‍! 10
മാർ​ഗ്ഗം സു​ഗ​മ​മാ​യ്ത്തീർ​ന്നൂ, സൂ​ര്യ​ന്ന​ല്ലു കട​ക്കു​വാൻ;
വി​ശേ​ഷാല്‍ക്കാ​ണു​മാ​റാ​യീ, വാ​നില്‍നി​ന്നൊ​ഴു​കും കതിര്‍! 11
രക്ഷ​ണാർ​ത്ഥ​മൊ​രു​ക്കു​ന്നു​ണ്ടോ,രോ​ന്നു​മ​തി​ഭം​ഗി​യില്‍,
മത്തേ​കും സോ​മ​നീര്‍ മോ​ന്തു​മ​ശ്വി​കൾ​ക്കാ​യ് സ്ത​വോ​ന്മു​ഖൻ. 12
മനു​വില്‍പ്പോ​ലർ​ച്ച​ക​ങ്കല്‍ മേവും നി​ങ്ങൾ സു​ഖ​പ്ര​ദര്‍
സോ​മ​പാ​ന​ത്തി​നും സ്തോ​ത്ര​ത്തി​ന്നു​മാ​യ് വന്നു​ചേ​രു​വിന്‍! 13
നീ​ളെ​ച്ചു​റ്റും ഭവാ​ന്മാര്‍തൻ പി​മ്പേ വരി​കു​ഷ​സ്സൊ​ളി:
ഹവ്യ​മി​ച്ഛി​യ്ക്കു​വോ​ര​ല്ലോ, നി​ങ്ങ​ള​ല്ലു​ക​ളില്‍ സ്വയം. 14
സോ​മ​മ​ശ്വി​ക​ളേ, നി​ങ്ങ​ളി​രു​പേ​രും കു​ടി​യ്ക്കു​വിൻ;
നല്ക​യും ചെ​യ്വി​നെ​ങ്ങൾ​ക്കു, നല്ല രക്ഷ​ക​ളാല്‍സ്സു​ഖം! 15
കു​റി​പ്പു​കൾ: സൂ​ക്തം 46.

[1] മുൻ​വ​രാ​ത്ത–അര്‍ദ്ധ​രാ​ത്രി​യി​ലും മറ്റും ആവിർ​ഭ​വി​യ്ക്കാ​ത്ത, ഇപ്പോൾ മാ​ത്രം വന്ന. ഓമന = പ്രി​യ​പ്പെ​ട്ട. ദസ്രർ = അശ്വി​കൾ.

[2] സമു​ദ്ര​ത്തിൻ തനൂ​ജ​ന്മാര്‍–സൂ​ര്യ​ചാ​ന്ദ്ര​ന്മാ​രെ​ന്ന​പോ​ലെ, അശ്വി​ക​ളും, തദ്രൂ​പ​രാ​ക​യാല്‍ സമു​ദ്ര​ജാ​ത​രാ​ണെ​ന്നു ചി​ലര്‍ അഭി​പ്രാ​യ​പ്പെ​ട്ടി​രി​യ്ക്കു​ന്നു.

[4] വെ​ള്ളം വറ്റി​യ്ക്കു​മീ​ശ്വ​രന്‍ (വെ​ള്ള​ത്തെ ആവി​യാ​ക്കു​ന്ന രക്ഷി​താ​വ്, സൂ​ര്യൻ) ഹവ്യ​ത്താല്‍ (ഞങ്ങ​ളർ​പ്പി​ച്ച ഹവി​സ്സു​കൊ​ണ്ടു) ദേ​വ​ക​ളെ പൂ​രി​പ്പി​യ്ക്കു​ന്നു (തൃ​പ്തി​പ്പെ​ടു​ത്തു​ന്നു). സൂ​ര്യോ​ദ​യ​സ​മ​യ​ത്താ​ണ​ല്ലോ, ഹോമം; അതു​കൊ​ണ്ട​ത്രേ, സൂ​ര്യ​ന്നു ദേ​വ​പൂ​ര​ക​ത്വം. നി​ങ്ങ​ളി​രു​വ​രും സൂ​ര്യോ​ദ​യ​സ​മ​യ​ത്തു വന്നു​ചേ​ര​ണ​മെ​ന്നു വ്യം​ഗ്യം.

[5] കടും​സോ​മം–മത്തു​പി​ടി​പ്പി​യ്ക്കു​ന്ന സോ​മ​നീര്‍. നു​തി​തല്‍പ​രർ = സ്തു​തി​പ്രി​യര്‍; ഞങ്ങ​ളു​ടെ സ്തു​തി​യാല്‍ പ്ര​സാ​ദി​ച്ചു, സോ​മ​നീര്‍ കു​ടി​യ്ക്കു​വിന്‍.

[6] തേ​ജ​സ്സ്–രസ​വീ​ര്യാ​ദി​ജ്യോ​തി​സ്സ്. തി​മി​രം–ദാ​രി​ദ്ര്യ​മാ​കു​ന്ന (ഇരു​ട്ട്).

[7] നു​തി​ക​ളെ​ക്ക​ട​പ്പാൻ–സ്തു​തി​കൾ മു​ഴു​വൻ കേൾ​പ്പാന്‍. ഒരു തോ​ണി​യില്‍ സമു​ദ്ര​ത്തില്‍നി​ന്നു വരു​വിൻ. (സമു​ദ്ര​മ​ത്രേ, അശ്വി​ക​ളു​ടെ പാർ​പ്പി​ടം). ഭൂ​മി​യിൽ സഞ്ച​രി​പ്പാൻ തേര്‍ പൂ​ട്ടു​വിൻ.

[8] നി​ങ്ങൾ​ക്ക് ഇവിടെ വന്നെ​ത്താൻ ഒരു ക്ലേ​ശ​വു​മി​ല്ല. ആകാ​ശ​വി​സ്തൃ​തം = ആകാ​ശം​പോ​ലെ വി​ശാ​ലം; വഞ്ചി​യു​ടെ വി​ശേ​ഷ​ണം. ഒരു​ങ്ങി​പ്പോ​യി–വരാന്‍ വൈ​ക​രു​ത്.

[9] ചോ​ദി​പ്പിൻ–അശ്വി​ക​ളോ​ടു ചോ​ദി​യ്ക്കു​വിന്‍. മേ​ഘ​സ്ഥാ​നം–അന്ത​രി​ക്ഷം. നേരം പു​ലർ​ന്നു; നി​ങ്ങൾ എവിടെ നി​ല്ക്കാന്‍ വി​ചാ​രി​യ്ക്കു​ന്നു? ഇവിടെ പ്ര​ത്യ​ക്ഷ​രാ​കുക എന്നു താല്‍പ​ര്യം.

[10] കതിര്‍ = സൂ​ര്യ​ര​ശ്മി. ഒളി​ക്കൊൾ​വാൻ–പ്ര​ഭാ​ത​ശോ​ഭ​യെ നേ​ടാന്‍. കറു​ത്തു​പോ​യി–സൂ​ര്യ​ര​ശ്മി വന്നാല്‍, അഗ്നി നി​ഷ്പ്ര​ഭ​നാ​കു​മ​ല്ലോ. നാ​ക്കി​നാല്‍–ജ്വാ​ല​കൊ​ണ്ട്.

[11] അല്ലു കട​ക്കു​വാന്‍–രാ​ത്രി​യു​ടെ അപ്പു​റ​ത്ത് ഉദ​യാ​ദ്രി​യില്‍ ചെ​ല്ലാന്‍.

[12] രക്ഷ​ണാർ​ത്ഥം–അശ്വി​കൾ ഞങ്ങ​ളെ രക്ഷി​പ്പാൻ​വേ​ണ്ടി. സ്ത​വോ​ന്മു​ഖൻ–സ്തോ​താ​വ്, യജ​മാ​നൻ.

[13] അർ​ച്ച​ക​ങ്കല്‍–പരി​ച​രി​യ്ക്കു​ന്ന​വ​ന്റെ, യജ​മാ​ന​ന്റെ അടു​ക്കല്‍. സ്തോ​ത്ര​ത്തി​ന്നു​മാ​യ്–സ്തോ​ത്രം കേ​ട്ടു പ്ര​സാ​ദി​പ്പാ​നു​മാ​യ്.

[14] ചു​റ്റും = സഞ്ച​രി​യ്ക്കു​ന്ന. നി​ങ്ങ​ളു​ടെ പി​ന്നാ​ലെ​യാ​വ​ണം, ഉഷ​ശ്ശോ​ഭ​യു​ടെ വരവ്; മു​മ്പില്‍, നി​ങ്ങ​ളു​ടെ ആഗ​മ​ന​ത്തി​ന്റെ ശോഭ; പി​മ്പില്‍, ഉഷ​സ്സി​ന്റെ ശോഭ. നി​ങ്ങൾ പു​ലർ​ച്ച​യ്ക്കു​മു​മ്പു വരണം. എന്തു​കൊ​ണ്ടെ​ന്ന് ഉത്ത​രാർ​ദ്ധ​ത്തില്‍ പറ​യു​ന്നു.

സൂ​ക്തം 47.

പ്ര​സ്ക​ണ്വന്‍ ഋഷി; ബൃഹതി ഛന്ദ​സ്സ്; അശ്വി​കൾ ദേവത. (അന്ന​നട)

ഇതാ, നി​ങ്ങൾ​ക്ക​തി​മ​ധു​ര​മാം സോമം,
ക്ര​തു​വി​നെ വളർ​ത്തി​ടു​മ​ശ്വി​ക​ളേ;
കു​ടി​പ്പി​നി,ന്ന​ലെ​പ്പി​ഴി​ഞ്ഞ​താ​മി​തു;
കൊ​ടു​ക്കു​വിൻ, ഹോ​താ​വി​നു രത്ന​ങ്ങ​ളും! 1
ത്രി​ലോ​ക​ചാ​രി​യാ​യ്ത്ത​ള​മ​രം മൂ​ന്നു–
ള്ള ലഘു​പ്പൊൻ​തേ​രില്‍ വരിക,ശ്വി​ക​ളേ;
ഹവി​സ്സൊ​രു​ക്കു​ന്നൂ ക്ര​തു​വി​ങ്കൽ​ക​ണ്വര്‍
ഭവാ​ന്മാർ​ക്കാ​യ്;–ക്കേൾ​പ്പി​ന​വ​രു​ടെ വിളി! 2
സ്വ​ദി​യ്ക്കു​വി​ന​തി​മ​ധു​ര​മാം സോമം,
ക്ര​തു​വി​നെ വളർ​ത്തി​ടു​മ​ശ്വി​ക​ളേ;
ധൃ​ത​ദ്ര​വി​ണ​രാ​യ് രഥ​മേ​റി​യിഹ
പ്ര​ദാ​താ​വിൻ ചാരേ വരിക ദസ്ര​രേ! 3
മഖ​ത്തെ, മു​ദ്ദർ​ഭ​വി​രി​ക​ളി​ലി​രു–
ന്ന​ഖി​ല​ജ്ഞർ നി​ങ്ങൾ നന​യ്ക്കു​വിൻ തേ​നാല്‍;
ഭവാ​ന്മാർ​ക്കാ​യ്സ്സോ​മം പി​ഴി​ഞ്ഞ​ശ്വി​ക​ളേ,
സു​വർ​ണ്ണു​രാം കണ്വർ വി​ളി​പ്പു നി​ങ്ങ​ളെ! 4
വരം നല്കി നി​ങ്ങൾ, ശു​ഭേ​ശര്‍ കണ്വ​നെ–
പ്പ​രി​പാ​ലി​ച്ച​ല്ലോ, കനി​ഞ്ഞ​ശ്വി​ക​ളേ;
അതേ​വി​ധം രക്ഷി​യ്ക്കു​വി​നെ​ങ്ങ​ളെ​യും;
ക്ര​തു​വർ​ദ്ധ​ന​രേ, കു​ടി​യ്ക്കു​വിൻ സോമം! 5
രഥേ കൊ​ണ്ടു​വ​ന്നി​ല്ല​യോ ധന​വു​മാ​യ്–
സ്സു​ദാ​സ്സി​നു ദസ്രാ​ശ്വി​കൾ നി​ങ്ങ​ള​ന്നം;
തി​രു​വി​ണ്ണില്‍നി​ന്നോ സമു​ദ്ര​ത്തില്‍നി​ന്നോ
പു​രു​കാ​മ്യം ധന​മ​ണ​പ്പി​നെ​ങ്ങ​ളില്‍! 6
അരി​ക​ത്താ​യ്വ​രാ,മക​ല​ത്താ​യ്വ​രാ,-
മി​രി​പ്പ​തു നി​ങ്ങ​ള​യി നാ​സ​ത്യ​രേ;
അവി​ടെ​നി​ന്ന,ർക്ക​ക​ര​ങ്ങ​ളോ​ടൊ​പ്പ–
മരിയ തേ​രേ​റി വരു​വി​നെ​ങ്ങ​ളില്‍! 7
ഭവാ​ന്മാ​രെ​ക്കൊ​ണ്ടു​വ​ര​ട്ടെ യജ്ഞ​ത്തില്‍,–
സ്സ​വ​ന​സേ​വി​കൾ കു​തി​ര​കൾ നേരേ;
സു​ദാ​ന​നാം ശു​ഭ​ക്രി​യ​ന്നു ചോ​റു​മാ​യ്
സ്ഥി​തി​ചെ​യ്വിൻ, ദർ​ഭ​ക​ളില്‍ നേ​താ​ക്ക​ളേ! 8
പ്ര​ദാ​താ​വി​ന്നാ​യി​ദ്ധ​നം കൊ​ണ്ടു​പോ​രു–
ന്ന​തേ​തി​ലോ നി​ങ്ങൾ സദാ നാ​സ​ത്യ​രേ;
വരു​വി​നാ,സ്സൂ​ര്യ​പ്ര​ഭ​മായ തേ​രില്‍,
നറും​തേ​നാം സോ​മ​ര​സം നു​ക​രു​വാന്‍! 9
വി​ഹി​തോ​ക്ഥാർ​ക്ക​രാ​യ്ത്തു​ലോം രക്ഷ​യ്ക്കെ​ങ്ങൾ
വി​ളി​പ്പു നി​ങ്ങ​ളെ​ദ്ധ​നാ​ഢ്യാ​ശ്വി​ക​ളേ;
സദാ കണ്വ​രു​ടെ പ്രി​യ​സ​ദ​സ്സി​ങ്കല്‍
മധു​വെ​ത്ര നകർ​ന്നി​രി​യ്ക്കു​ന്നു നി​ങ്ങൾ! 10
കു​റി​പ്പു​കൾ: സൂ​ക്തം 47.

[1] ഹോ​താ​വ്–യജ​മാ​നന്‍. രത്ന​ങ്ങൾ–രമ്യ​ധ​ന​ങ്ങൾ.

[2] തളമരം = കെ​ട്ടു​കു​റ​റി.

[3] സ്വ​ദി​യ്ക്കു​വിൻ = നു​ക​രു​വിൻ. ധൃ​ത​ദ്ര​വി​ണ​രാ​യ്–ഞങ്ങൾ​ക്കു തരാന്‍ ധന​മെ​ടു​ത്ത്. ഇഹ–ഇന്ന്. പ്ര​ദാ​താ​വ്–ഹവി​സ്സു നല്കു​ന്ന​വൻ, യജ​മാ​നൻ.

[4] അഖി​ല​ജ്ഞ(സർ​വ​ജ്ഞ)രായ നി​ങ്ങൾ മു​ദ്ദർ​ഭ​വി​രി​ക​ളില്‍ (മൂ​ന്നി​ട​ത്താ​യി വി​രി​ച്ച ദർ​ഭ​യില്‍) ഇരു​ന്നു, മഖ​ത്തെ (യാ​ഗ​ത്തെ) തേ​നാല്‍ (തേ​നി​ന്നൊ​ത്ത സോ​മ​ര​സം​കൊ​ണ്ടു) നന​യ്ക്കു​വിന്‍. സു​വര്‍ണ്ണര്‍ = നല്ല നിറം (ശോഭ) ഉള്ള​വര്‍.

[5] ശൂ​ഭേ​ശര്‍–സൽ​ക്കർ​മ്മ​പാ​ല​ക​രായ നി​ങ്ങൾ.

[6] രഥേ = തേ​രില്‍. ധന​വു​മാ​യ് = ധന​ത്തോ​ടു​കൂ​ടി. സു​ദാ​സ്സ്–ഒരു രാ​ജാ​വ്. സമു​ദ്രം–അന്ത​രി​ക്ഷ​മെ​ന്നു സാ​യ​ണാ​ചാ​ര്യര്‍. പു​രു​കാ​മ്യം = വളരെ ആളു​ക​ളാല്‍ കാ​മി​യ്ക്ക​പ്പെ​ടേ​ണ്ട​ത്. എങ്ങ​ളില്‍ അണ​പ്പിന്‍–ഞങ്ങൾ​ക്കു കൊ​ണ്ടു​വ​ന്നു തരു​വിൻ.

[7] അരിയ = പ്രി​യ​പ്പെ​ട്ട, ശോ​ഭ​ന​മായ. അർ​ക്ക​ക​ര​ങ്ങ​ളോ​ടൊ​പ്പം (സൂ​ര്യോ​ദ​യ​സ​മ​യ​ത്ത്) എങ്ങ​ളില്‍ (ഞങ്ങ​ളു​ടെ അടു​ക്കല്‍) വരു​വിന്‍.

[8] സവ​ന​സേ​വി​കൾ–പതി​വാ​യി യാ​ഗ​ങ്ങ​ളില്‍ ചെ​ല്ലു​ന്നവ. സു​ദാ​ന​നാം ശു​ഭ​ക്രി​യ​ന്നു–ചോ​റു​മാ​യ്–നല്ല ദാ​ന​ത്തോ​ടു​കൂ​ടിയ സല്‍ക്കർ​മ്മി​യ്ക്കു, യജ​മാ​ന​ന്നു, കൊ​ടു​പ്പാൻ അന്ന​ത്തോ​ടു​കൂ​ടി. സ്ഥി​തി​ചെ​യ്വിൻ–ഇരി​യ്ക്കു​വിന്‍.

[9] പ്ര​ദാ​താ​വി​ന്നാ​യി–യജ​മാ​ന​ന്നു കൊ​ടു​പ്പാന്‍. സദാ–പതി​വാ​യി. നറും​തേ​നാം–മധു​മ​ധു​ര​മായ.

[10] വി​ഹി​തോ​ക്ഥാർ​ക്ക​രാ​യ്–ഉക്ഥം, അർ​ക്കം എന്നീ സ്തോ​ത്ര​ങ്ങൾ ചൊ​ല്ലി. ധനാ​ഢ്യാ​ശ്വി​കൾ = സമ്പ​ത്തേ​റിയ അശ്വി​കൾ. സദ​സ്സ് = യജ്ഞ​സ്ഥാ​നം. മധു–സോ​മ​ര​സം. അതിന്‍വ​ണ്ണം, ഇപ്പോ​ഴും നു​ക​രു​വിന്‍.

സൂ​ക്തം 48.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; ഉഷ​സ്സ് ദേവത. (കാകളി)

ദ്യോ​വിൻ​മ​ക​ളാ​മു​ഷ​സ്സേ, വി​ഭാ​വ​രി,
ദേവി, നീ​യൌ​ദാ​ര്യ​മാർ​ന്നു ധന​ത്തൊ​ടും
പീ​വ​രാ​ന്ന​ത്തൊ​ടും, സമ്പ​ത്തൊ​ടും​കൂ​ടി–
യാ​വി​ഷ്ക​രി​യ്ക്കു​കെ​ങ്ങൾ​ക്കു പു​ല​രി​യെ! 1
സ്വ​ത്തൊ​ക്കെ നല്കും ഗവാ​ശ്വാ​ഢ്യ​മാർ നിങ്ങ–
ളെത്ര വന്നെ​ത്തീ, ജന​ത്തിൻ പൊ​റു​പ്പി​നാ​യ്!
സത്യ​പ്രി​യം ചൊ​ല്ലു​കെ​ന്നെ​ക്കു​റി​ച്ചെ,ങ്ക–
ലെ​ത്തി​യ്ക്ക, ധന്യർ​തൻ വി​ത്തം പുലരി, നീ! 2
സ്വാ​ഗ​മ​ന​ത്തി​ലൊ​രു​ക്കിയ തേര്‍ക​ളെ,–
സ്സാ​ഗ​ര​ത്തില്‍ദ്ധ​ന​കാം​ക്ഷി​കൾ​പോ​ല​വേ
നേര്‍ക്കു നട​ത്തി​ച്ചു​കൊ​ണ്ടു​ഷ​സ്സാം ദേവി
പാർ​ക്കാന്‍ തു​ട​ങ്ങീ; പര​ത്തീ വെ​ളി​ച്ച​വും. 3
നി​ന്നാ​ഗ​മ​ത്തി​ലു​ഷ​സ്സേ, പ്ര​ദാ​ന​ത്തി–
നു​ന്നു​ന്നു, വി​ജ്ഞ​രാ​മേ​വര്‍തന്‍ മാനസം;
അന്ന​ര​ന്മാ​രു​ടെ പേ​രെ​ടു​ത്തു പുക-
ഴ്ത്തു​ന്നു കണ്വന്‍, മഹാ​മേ​ധാ​വി​യി​പ്പൊ​ഴേ! 4
വൃ​ദ്ധത ജീ​വി​കൾ​ക്കേ​കു​മു​ഷ​സ്സാ​കെ
വൃ​ത്തി ചേർ​പ്പാ​നൊ,രു വീ​ട്ട​മ്മ​പോ​ല​വേ
വന്നു​ചേ​രു​ന്നു; കാ​ലു​ള്ളോര്‍ നി​കേ​ത​ത്തില്‍–
നി​ന്നി​റ​ങ്ങു​ന്നു; പറ​ക്കു​ന്നു പക്ഷി​കൾ. 5
കാ​ലു​റ​പ്പി​യ്ക്കാ​ത്തു​ഷോ​ദേ​വി നല്ലാ​ളെ
വേ​ല​യ്ക്കി​റ​ക്കു​ന്നു, യാ​ച​ക​ന്മാ​രെ​യും;
ഹേ വാ​ജി​നീ​വ​തി, നിൻ​പു​ലര്‍വേ​ള​യില്‍–
പ്പോ​വാ​ത​ട​ങ്ങി​യി​രി​യ്ക്കാ, പറവകൾ. 6
സൂ​ര​നു​ദി​യ്ക്കു​മി​ട​ത്തി​നെ​ക്കാ​ള​തി–
ദൂ​ര​ത്തു​നി​ന്നൊ,രു​നൂ​റു രഥ​ങ്ങ​ളില്‍
മാ​നു​ഷ​ലോ​ക​ത്തി​ലെ​യ്ക്കേ​ഴു​ന​ള്ളു​ന്നു,
ചേ​ണു​റ്റ സൌ​ഭാ​ഗ്യ​മൊ​ക്കു​മു​ഷ​സ്സി​വൾ! 7
ദ്യോ​വി​ന്മ​ക​ളാം സു​നേ​ത്രി, പണ​ക്കാ​രി,
ജീ​വി​ക​ളെ​ല്ലാം വണ​ങ്ങു​മു​ഷ​സ്സി​വൾ
തൂ​വെ​ളി​ച്ചം പര​ത്തു​ന്നു; തു​ര​ത്തു​ന്നു
മാൽ വളർ​പ്പോ​രെ​യും വി​ദ്വേ​ഷി​ക​ളെ​യും! 8
ദ്യോ​വി​ന്മ​ക​ളാ​മു​ഷ​സ്സേ, കുളിര്‍മയെ-​
പ്പാ​വു​ന്ന കാ​ന്ത്യാ വി​ള​ങ്ങു​കെ​മ്പാ​ടു​മേ,
കൂ​രി​രുൾ നീ​ക്കി, പ്ര​തി​ദി​നം ഞങ്ങൾ​ക്കു
വാ​രു​ററ സൌ​ഭാ​ഗ്യ​മെ​ത്തി​ച്ചു​കൊ​ണ്ടു നീ! 9
അല്ല​ക​റ​റു​ന്ന സു​നേ​ത്രി​യാം നി​ങ്ക​ലാ–
ണല്ലോ, ജഗ​ത്തി​ന്റെ ചേ​ഷ്ട​യും ജീ​വ​നും;
ഇങ്ങെ​ത്തു​കാ, നീ വി​ഭാ​വ​രി, വൻ​തേ​രി–
ലെ;–ങ്ങൾ വി​ളി​പ്പ​തു കേൾ​ക്ക നാ​നാ​ധ​നേ! 10
കൈ​ക്കൊ​ള്ളു​മാ​റാ​കു​ഷ​സ്സേ, മനു​ഷ്യ​രു–
ണ്ടാ​ക്കും വി​ചി​ത്ര​മാ​മ​ന്നം കനി​ഞ്ഞു നീ;
നി​ന്നെ സ്തു​തി​യ്ക്കു​ന്ന യജ​ഞ​പ്ര​വൃ​ത്ത​രാം
ധന്യ​രെ​ക്കൊ​ണ്ടാ​ക്കുക,ധ്വ​ര​ത്തി​ങ്കല്‍ നീ! 11
വ്യോ​മ​ത്തിൽ​നി​ന്നി​ങ്ങു​ഷ​സ്സേ, വരു​ത്തുക,
സോ​മ​പാ​ന​ത്തി​നു വാ​നോ​രെ​യൊ​ക്ക​യും;
എത്തി​യ്ക്ക, നീ ബഹു​ഗോ​വാ​ജി​ക​ളെ​യും
സ്തു​ത്യ​സു​വീ​ര്യ​മാ​മ​ന്ന​വും ഞങ്ങ​ളില്‍! 12
ആരുടെ തേ​ജ​സ്സു കല്യാ​ണ​കാ​രി​യാ​യ്
വൈ​രി​വി​ധ്വം​സി​യാ​യ്ക്കാ​ണ​പ്പെ​ടു​ന്നി​തോ;
നമ്മൾ​ക്കു നല്ക​ട്ടെ വി​ത്ത​മു​ഷ​സ്സ​വൾ
ശർ​മ്മ​ദം, വി​ശ്വ​വ​രേ​ണ്യം, ശു​ഭാ​ത്മ​കം! 13
അന്ന​വും രക്ഷ​യും തേടി, മഹി​ത​യാം
നി​ന്നെ​യ​ല്ലോ തുലോം വാ​ഴ്ത്തി, പൂര്‍വർ​ഷി​മാര്‍;
കൊ​ണ്ടാ​ടു​ക​മ്മ​ട്ടു​ഷ​സ്സേ, തെ​ളി​ഞ്ഞൊ​ളി–
ക്കൊ​ണ്ടു, സമ്പ​ത്തെ​ടു​ത്തെ,ങ്ങൾ​തൻ സ്തോ​ത്ര​വും! 14
തൂ​വെ​ളി​ച്ച​ത്താ​ലു​ഷോ​ദേ​വി, സാ​മ്പ്ര​തം
ദ്യോ​വിൻ​പ​ടി​കൾ തു​റ​ന്നി​ങ്ങു വന്ന നീ
തന്ന​രുൾ​കെ​ങ്ങൾ​ക്കു, നിര്‍ബാധവിസ്തീർണ്ണ-​
സു​ന്ദ​ര​ഗേ​ഹ​വും, ഗോ​യു​ത​മ​ന്ന​വും! 15
തന്ന​രുൾ​കെ​ങ്ങൾ​ക്കു​ഷ​സ്സേ, പലതരം
കു​ന്നി​ച്ച വി​ത്ത​വും, ഗോ​നി​ക​ര​ത്തെ​യും;
വന്ദ്യേ, സമ​സ്താ​രി​മർ​ദ്ദി​യാം കീർ​ത്തി​യും
തന്ന​രുൾ​ക​ന്ന​വും, നീ വാ​ജി​നീ​വ​തി! 16
കു​റി​പ്പു​കൾ: സൂ​ക്തം 48.

[1] ധന​ത്തൊ​ടും പീ​വ​രാ​ന്ന​ത്തൊ​ടും സമ്പ​ത്തൊ​ടും​കൂ​ടി–ഞങ്ങൾ​ക്കു തരാൻ ധന​ത്തൊ​ടും തടി​ച്ച (മഹ​ത്തായ) അന്ന​ത്തൊ​ടും, സമ്പ​ത്തൊ​ടും (ഗവാ​ശ്വാ​ദി യൊടും)കൂടി, പു​ല​രി​യെ ആവി​ഷ്ക്ക​രി​യ്ക്കുക (പ്ര​ഭാ​ത​ത്തെ പ്ര​ത്യ​ക്ഷ​മാ​ക്കുക, പ്ര​ഭാ​ത​ത്തില്‍ വന്നു​ചേ​രുക). വി​ഭാ​വ​രി എന്ന​ത് ഉഷ​സ്സി​ന്റെ മറെ​റാ​രു പേ​രാ​ണ്.

[2] സ്വ​ത്തൊ​ക്കെ നല്കും = സർ​വ​സ​മ്പ​ദ്ദാ​ത്രി​കൾ. നി​ങ്ങൾ ഉഷോ​ദേ​വ​ത​മാര്‍. എത്ര വന്നെ​ത്തീ–വളരെ പ്രാ​വ​ശ്യം വന്നി​രി​യ്ക്കു​ന്നു. ധന്യർ = ധന​വാ​ന്മാർ.

[3] സ്വാ​ഗ​മ​ന​ത്തില്‍–താൻ പോ​രു​മ്പോൾ. ധനകാംക്ഷികൾപോലവേ-​കച്ചവടക്കാര്‍ സാ​ഗ​ര​ത്തില്‍ തോ​ണി​ക​ളെ​യെ​ന്ന​പോ​ലെ.

[4] ആഗമം = ആഗമനം. ഉന്നു​ന്നു–താല്‍പ​ര്യ​പ്പെ​ടു​ന്നു. ഇപ്പൊ​ഴേ–നീ വന്ന സമ​യ​ത്തു​ത​ന്നെ. ദാ​ന​വും ദാ​തൃ​സ്തു​തി​യും പ്ര​ഭാ​ത​ത്തില്‍ത്ത​ന്നേ ചെ​യ്യ​പ്പെ​ടു​ന്ന​ത് ഉഷ​സ്സി​ന്റെ പ്ര​ഭാ​വ​ത്തെ വെ​ളി​പ്പെ​ടു​ത്തു​ന്നു.

[5] വൃ​ദ്ധത ജീ​വി​കൾ​ക്കേ​കും–ഓരോ പു​ല​രി​യി​ലും ആയു​സ്സി​ന്റെ ഓരോ അംശം കു​റ​ഞ്ഞു, ജീ​വി​കൾ വാർ​ദ്ധ​ക​മ​ട​യു​ന്നു. ആകെ വൃ​ത്തി ചേർ​പ്പാന്‍–എല്ലാ​ട​ത്തും സ്വ​ച്ഛത വരു​ത്താന്‍. വീട്ടമ്മ-​ഗൃഹകൃത്യങ്ങൾ നട​ത്തി​യ്ക്കു​ന്ന ഗൃ​ഹി​ണി. കാ​ലു​ള്ളോര്‍ നി​കേ​ത​ത്തില്‍നി​ന്നി​റ​ങ്ങു​ന്നു–മനു​ഷ്യ​രും മറ്റും ഉറ​ക്കം​വി​ട്ടു പാ​പ്പി​ട​ങ്ങ​ളില്‍നി​ന്നു സ്വ​ന്തം സ്വ​ന്തം ജോ​ലി​കൾ​ക്കാ​യി പു​റ​പ്പെ​ടു​ന്നു.

[6] കാ​ലു​റ​പ്പി​യ്ക്കാ​ത്ത–നി​ല്ക്കാ​തെ വേഗം പോ​യ്ക്ക​ള​യു​മ​ല്ലോ, പു​ലര്‍കാ​ലം. യാ​ച​ക​ന്മാ​രെ​യും വേ​ല​യ്ക്കു് (കൊ​ടു​ക്കു​ന്ന​വ​രു​ടെ ഗൃ​ഹ​ങ്ങ​ളില്‍ പോകാൻ) ഇറ​ക്കു​ന്നു. വാ​ജി​നീ​വ​തി–ഉഷോ​ദേ​വ​ത​യു​ടെ ഒരു പേര്‍.

[8] സു​നേ​ത്രി–അഭി​മ​ത​ഫ​ല​ത്തെ നന്നാ​യി കൊ​ണ്ടു​വ​രു​ന്ന​വൾ. ഈ ഉഷ​സ്സു ജഗ​ത്തി​ന്ന് ഇഷ്ട​ത്തെ നല്കു​ന്നു; അനി​ഷ്ട​ത്തെ നീ​ക്കു​ന്നു.

[9] കു​ളിര്‍മ–ആഹ്ലാ​ദം.

[10] വി​ഭാ​വ​രി–ഉഷഃ​പ​ര്യാ​യം. നാ​നാ​ധ​നേ = വി​വി​ധ​ങ്ങ​ളായ ധന​ങ്ങ​ളോ​ടു​കൂ​ടി​യ​വ​ളേ.

[11] മനുഷ്യര്‍-​യജമാനനും മറ്റും. ധന്യര്‍–സു​കൃ​തി​കൾ. അധ്വ​രം–ഹിം​സാ​ര​ഹി​ത​മായ യാഗം.

[12] വ്യോ​മം–അന്ത​രി​ക്ഷം. വാ​നോര്‍ = ദേവകൾ. സ്തു​ത്യ​സു​വീ​ര്യം = സ്തു​ത്യ​വും നല്ല വീ​ര്യ​ത്തോ​ടു​കൂ​ടി​യ​തും.

[13] ശർ​മ്മ​ദം = സു​ഖ​പ്ര​ദം. വി​ശ്വ​വ​രേ​ണ്യം = സർ​വാ​ഭി​കാ​മ്യം. ശു​ഭാ​ത്മ​കം = ശോ​ഭ​ന​രു​പം. മൂ​ന്നും വി​ത്ത​ത്തി​ന്റെ വി​ശേ​ഷ​ണം.

[14] മഹിത = പൂജിത. സമ്പ​ത്ത്–ഞങ്ങൾ തന്ന ഹവി​സ്സ്.

[15] ദ്യോ​വിന്‍പ​ടി​കൾ–ഇരു​ട്ട​ട​ഞ്ഞി​രു​ന്ന കി​ഴ​ക്കും പടി​ഞ്ഞാ​റു​മാ​കു​ന്ന ദി​ഗ്ഭാ​ഗ​ങ്ങൾ. ഗോ​യു​തം = ഗോ​ക്ക​ളോ​ടു​കു​ടി​യ​ത്; അന്ന​ത്തെ​യും ഗോ​ക്ക​ളെ​യും.

[16] സമ​സ്താ​രി​മർ​ദ്ദി = ശത്രു​ക്ക​ളെ​യെ​ല്ലാം നശി​പ്പി​യ്ക്കു​ന്ന​ത്. വാ​ജി​നീ​വ​തി–ഉഷോ​ദേ​വത.

സൂ​ക്തം 49.

പ്ര​സ്ക​ണ്വൻ ഋഷി: അനു​ഷ്ടു​പ്പ് ഛന്ദ​സ്സ്; ഉഷ​സ്സു ദേവത. (കാകളി)

പൂ​ത​മാർ​ഗ്ഗ​ങ്ങ​ളി​ലൂ​ടേ വരി​കി​ങ്ങു,
മീതേ വി​ള​ങ്ങു​ന്ന വാ​നി​ങ്കൽ​നി​ന്നു നീ:
നി​ന്നെ​യെ​ത്തി​യ്ക്ക​ട്ടെ, സോ​മ​വാൻ​തൻ ഗൃഹം-
തന്നി​ലു​ഷ​സ്സേ, തു​ടു​പ്പാർ​ന്ന ഗോ​വു​കൾ! 1
ദ്യോ​വിൻ​കു​മാ​രി, നീ കേ​റു​മാ​റു​ള്ള​തു
സൌ​വർ​ണ്ണ​മാ​മേ​തു സൌ​ഖ്യ​ദ​ത്തേ​രി​ലോ;
കല്പി​ച്ച​തി​ലൂ​ടെ വന്നു​ചേർ​ന്നീ​ടു​കി,–
ന്നി​പ്പോ​ളു​ഷ​സ്സേ, സു​ഹ​വ്യ​പ്ര​ദ​ങ്കല്‍ നീ! 2
വെണ്‍നി​റം വീ​ശു​മു​ഷ​സ്സേ, തി​രു​വ​ടി
വന്നു​ചേ​രു​ന്ന​തു കണ്ടാൽ​ത്തെ​രു​തെ​രെ
പോ​ക്കു തു​ട​ങ്ങും, ദി​ഗ​ന്ത​ങ്ങ​ളില്‍നി​ന്നു
നാ​ല്ക്കാ​ലി​യു​മി​രു​കാ​ലി​യും പക്ഷി​യും. 3
കൂ​രി​രുൾ പോ​ക്കി​യു​ഷ​സ്സേ, കതിര്‍ക​ളാല്‍–
പ്പാ​രിൽ വെ​ളി​ച്ചം പര​ത്തി ലസി​പ്പു നീ;
സ്തോ​ത്ര​വ​ച​സ്സു​കൾ​കൊ​ണ്ട​ബ്ഭ​വ​തി​യെ
വാ​ഴ്ത്തു​ന്നു കണ്വർ, ധനാ​വാ​പ്തി​വാ​ഞ്ഛ​യാല്‍! 4
കു​റി​പ്പു​കൾ: സൂ​ക്തം 49.

[1] സോ​മ​വാൻ = സോ​മ​ത്തോ​ടു​കൂ​ടി​യ​വന്‍, യജ​മാ​നന്‍. തു​ടു​പ്പാർ​ന്ന ഗോ​വു​കൾ–ചു​ക​ന്ന പൈ​ക്ക​ള​ത്രേ, ഉഷ​സ്സി​ന്റെ വാഹനം.

[2] സൌ​വർ​ണ്ണം = സ്വർ​ണ്ണു​മ​യം. സു​ഹ​വ്യ​പ്ര​ദ​ങ്കല്‍–നി​ന​ക്കു നല്ല ഹവി​സ്സു തരു​ന്ന യജ​മാ​ന​ന്റെ അടു​ക്കല്‍.

[4] ധനാ​വാ​പ്തി​വാ​ഞ്ഛ = ധനം കി​ട്ടേ​ണ​മെ​ന്ന അഭി​ലാ​ഷം.

സൂ​ക്തം 50.

പ്ര​സ്ക​ണ്വൻ ഋഷി; ഗാ​യ​ത്രി​യും അനു​ഷ്ടു​പ്പും ഛന്ദ​സ്സു​കൾ; സൂ​ര്യൻ ദേവത.

എടു​ത്തു​പൊ​ക്കു​ന്നു, ജഗ​ത്തി​ന്നു കാ​ണാ​യ്വ​രും​വി​ധം,
ആജ്ജാ​ത​വേ​ദ​സ്സാ​യു​ള്ള സൂ​ര്യ​ദേ​വ​നെ രശ്മി​കൾ! 1
അച്ചോ​രർ​പോ​ലെ മാ​യു​ന്നു രാ​ക്ക​ളും താ​ര​ക​ങ്ങ​ളും,
വെ​ളി​ച്ചം പാരിൽ വീ​ശു​ന്ന സൂ​ര്യ​നി​ങ്ങെ​ഴു​ന​ള്ള​വേ! 2
ഇവ​ന്റെ​യ​ട​യാ​ള​ങ്ങൾ കി​ര​ണ​ങ്ങൾ ജന​ങ്ങ​ളെ
ക്ര​മേണ തൃ​ക്കണ്‍പാർ​ക്കു​ന്നൂ; കത്തു​മ​ഗ്നി​കൾ​പോ​ല​വേ! 3
വി​ശ്വൈ​ക​ദൃ​ശ്യൻ, തര​ണി​യ​ല്ലോ, ജ്യോ​തി​ഷ്ക​രൻ ഭവാൻ;
അന്ത​രി​ക്ഷ​പ്പ​ര​പ്പാ​കെ​ശ്ശോ​ഭി​പ്പി​യ്ക്കു​ന്നു സൂര്യ, നീ. 4
ദേ​വ​പ്ര​ജ​കൾ​തൻ മു​ന്നില്‍ മനു​ഷ്യ​രു​ടെ മു​ന്നി​ലും
ഉദി​ച്ചു​പോ​രു​ന്നു ഭവാന്‍, വാര്‍വി​ണ്ണിൻ മി​ഴി​മു​ന്നി​ലും! 5
ഹേ പാവക, വെ​ളി​ച്ച​ത്താ​ലി​ജ​ജ​നാ​വാ​സ​ഭൂ​മി​യെ
ക്ര​മാൽ ക്ര​മാൽ​സ്സ​മീ​ക്ഷി​പ്പോ​ന​ല്ലോ, വരു​ണ​നാം ഭവാന്‍! 6
വി​ശാ​ല​മാം ദ്യു​ലോ​ക​ത്തില്‍ വി​ശേ​ഷാ​ല​ണ​യു​ന്നു നീ,
സൂര്യ, രാ​പ​കല്‍ നിർ​മ്മി​ച്ചും ഭൂ​ത​ജാ​ത​ത്തെ നോ​ക്കി​യും! 7
തേ​രി​ലേ​ഴു ഹരി​ത്തു​ക്കൾ വഹി​യ്ക്കു​ന്നൂ പ്ര​കാ​ശക,
കതിര്‍ക്കേ​ശ​ങ്ങ​ളൂ​ടയ ഭവാ​നെ​ദ്ദേവ, ഭാ​സ്ക്കര! 8
തേര്‍ക്കു പൂ​ട്ടു​ന്നു, വീ​ഴ്ത്താ​തെ പാ​യു​മേ​ഴ​ശ്വ​മാ​ത​രെ;
സ്വ​യ​മേ ചേ​രു​മ​വ​യാ​ലെ​ഴു​ന​ള്ളു​ന്നു ഭാ​സ്ക​രൻ. 9
ഇരു​ളിൻ​മീ​തേ മു​ന്തിയ
തേ​ജ​സ്സി​നെ നോ​ക്കി​യു​പ​ച​രി​യ്ക്കുക നാം,
ദേ​വ​ക​ളിൽ​വെ​ച്ചു ദേവനു–
മു​ത്ത​മ​തേ​ജ​സ്സു​മായ കതി​ര​വ​നെ! 10
ഇപ്പൊ​ഴു​തു​ദി​ച്ചു​പൊ​ങ്ങി
ദ്യോ​വില്‍ക്കേ​റും പ്രി​യ​പ്ര​കാ​ശന്‍ നീ
പേർ​ത്തു ശമി​പ്പി​ച്ച​രു​ളുക,
ഹൃ​ദ്രോ​ഗ​വു​മർ​ക്ക, പച്ച​നി​റ​വും മേ. 11
വെ​യ്ക്കാ​വു, തത്ത​ക​ളി​ലോ
ശാ​രി​ക​ക​ളി​ലോ ഇവ​ന്റെ പച്ച​നി​റം;
അരി​താ​ര​മ​ര​ങ്ങ​ളി​ലും
കൊ​ണ്ടേ​ല്പി​യ്ക്കാ,മി​വ​ന്റെ പച്ച​നി​റം; 12
സർ​വ​ബ​ല​ത്തൊ​ടു​മൊ​ത്തെ,ൻ–
ശത്രു​വി​നെ​ക്കൊ​ല്ലു​വാ​നി​താ, സൂ​ര്യൻ
നന്നാ​യു​ദി​ച്ചു​യർ​ന്നാൻ;
എന്നാൽ, ഞാൻ ഹിം​സി​യാ​യ്ക ശത്രു​വി​നെ! 13
കു​റി​പ്പു​കൾ: സൂ​ക്തം 50.

[1] ജാ​ത​വേ​ദ​സ്സ് = ജനി​ച്ച​തി​നെ (ജീ​വ​ലോ​ക​ത്തെ) എല്ലാം അറി​ഞ്ഞ​വന്‍.

[2] രാ​ക്കൾ = രാ​ത്രി​കൾ. സൂ​ര്യ​നു​ദി​യ്ക്കു​ന്ന​തോ​ടേ ചോരൻ ഒളി​യ്ക്കു​മ​ല്ലോ. താ​ര​ക​ങ്ങൾ = നക്ഷ​ത്ര​ങ്ങൾ,

[4] തരണി–സൂ​ര്യ​പ​ര്യാ​യ​ങ്ങ​ളി​ലൊ​ന്ന്. വളരെ വഴി കട​ക്കു​ന്ന​വന്‍ എന്നു പദാർ​ത്ഥം:

“യോ​ജ​നാ​നാം സഹ​സ്രേ ദ്വേ ദ്വേ ശതേ ദ്വേ ച യോജനേ
ഏകേന നി​മി​ഷാർ​ദ്ധേന ക്ര​മ​മാണ, നമോ​സ്തു തേ.”
എന്ന പദ്യം ഇവിടെ സ്മ​ര​ണീ​യം. ജ്യോ​തി​ഷ്ക​രൻ = ജ്യോ​തി​സ്സി​നെ (പ്ര​കാ​ശ​ത്തെ) ഉണ്ടാ​ക്കു​ന്ന​വൻ.

[5] ദേ​വ​പ്ര​ജ​കൾ = മരു​ത്തു​ക്കൾ. വാര്‍വി​ണ്ണ് = വി​ശാ​ല​മായ സ്വർ​ഗ്ഗം. സൂ​ര്യ​നെ നോ​ക്കു​ന്ന ആർ​ക്കും തോ​ന്നു​മ​ല്ലോ, ‘എന്റെ മു​മ്പി​ലാ​ണ്, ഉദി​ച്ചി​രി​യ്ക്കു​ന്ന​തെ’ന്ന്!

[6] പാവക = ശു​ദ്ധി​പ്പെ​ടു​ത്തു​ന്ന​വ​നേ. വരുണൻ–അനി​ഷ്ട​നി​വാ​ര​കന്‍. സമീ​ക്ഷി​യ്ക്കുക = നോ​ക്കുക; പ്ര​കാ​ശി​പ്പി​യ്ക്കുക എന്നു സാരം.

[7] ദ്യു​ലോ​കം–അന്ത​രി​ക്ഷം. രാ​പ​കല്‍ = രാ​ത്രി​ക​ളും പക​ലു​ക​ളും. ഭൂ​ത​ജാ​തം = ജീ​വ​ജാ​ലം.

[8] ഹരി​ത്തു​ക്കൾ = അശ്വ​ങ്ങൾ; അല്ലെ​ങ്കില്‍ രശ്മി​കൾ. കതിര്‍ക്കേ​ശ​ങ്ങൾ = കി​ര​ണ​ങ്ങ​ളാ​കു​ന്ന തല​മു​ടി.

[9] അശ്വ​മാ​ത​രെ = പെൺ​കു​തി​ര​ക​ളെ. അവ സ്വ​യ​മേ ചേ​രു​ന്ന​വ​യാ​ണ്; കൊ​ണ്ടു വന്നു പൂ​ട്ടേ​ണ്ട. എഴു​ന​ള്ളു​ന്നു–യാ​ഗ​ശാ​ല​യി​ലെ​യ്ക്കു വരു​ന്നു; അവി​ടെ​യ്ക്ക് ഹാ​വി​സ്സർ​പ്പി​യ്ക്ക​ണം.

[10] തേ​ജ​സ്സി​നെ–സൂ​ര്യ​ന്റെ ദീ​പ്തി​യെ.

[11] പ്രി​യ​പ്ര​കാ​ശൻ–ഏവർ​ക്കും പ്രി​യ​പ്പെ​ട്ട പ്ര​കാ​ശ​ത്തോ​ടു​കൂ​ടി​യ​വന്‍. മേ = എന്റെ. ഹൃ​ദ്രോ​ഗ​വും പച്ച​നി​റ​വും (ദേ​ഹ​ത്തില്‍ വന്നു​കൂ​ടിയ വൈ​വര്‍ണ്യ​വും) ശമി​പ്പി​ച്ച​രു​ളുക.

[12] എന്റെ പച്ച​നി​റം തത്ത​കൾ​ക്കും മറ്റു​മേ ചേരു; മനു​ഷ്യ​ന്നു ചേ​രി​ല്ല. അതി​നാല്‍ ഇതു ശമി​പ്പി​ച്ച​രു​ളുക.

[13] ശത്രു​വി​നെ (രോ​ഗ​ത്തെ) ഞാൻ ഹിം​സി​യാ​യ്ക (ഹിം​സി​യ്ക്കാ​തി​രി​യ്ക്കു​ട്ടെ); എന്റെ ശത്രൂ​വി​നെ​പ്പോ​ലും ഞാൻ ഉപ​ദ്ര​വി​യ്ക്കി​ല്ല. സൂ​ര്യൻ​ത​ന്നെ എന്റെ വൈ​വര്‍ണ്യ​രോ​ഗ​ത്തെ ശമി​പ്പി​ച്ച​രു​ള​ട്ടെ.

സൂ​ക്തം 51.

അം​ഗി​ര​സ്സി​ന്റെ പു​ത്രൻ സവ്യന്‍ ഋഷി; ജഗ​തി​യും ത്രി​ഷ്ടു​പ്പും ഛന്ദ​സ്സ്; ഇന്ദ്രന്‍ ദേവത. (കേക)

ആ മേഷൻ പു​രു​ഹൂ​ത​നൃ​ക്കി​നു വി​ല്പോൻ, വിത്ത-​
സ്തോ​മാ​ബ്ധി​യി​ന്ദ്ര​ന്നി​മ്പം വളർ​പ്പിൻ, സ്തു​തി​ക​ളാൽ;
ആരുടെ കർ​മ്മം വെ​യില്‍പോ​ല​വേ നരർ​ക്കി​ഷ്ടം,
സ്ഫാ​രാ​നു​ഭ​വ​നാ​മാ വി​പ്ര​നെ​പ്പൂ​ജി​യ്ക്കു​വിന്‍! 1
ഭദ്രാ​ഭി​ഗ​മ​ന​നാം കെ​ല്പേ​റു​മി​ന്ദ്രൻ​ത​ങ്ക–
ലൊത്ത കാ​വ​ലാ​യ് നി​ന്നാര്‍ ദക്ഷ​രാം മരു​ത്തു​ക്കൾ;
മദ​ഹർ​ത്താ​വാ​യ് വാ​ന​ത്തൊ​ളി വീ​ശു​ന്ന ശത–
ക്ര​തു​വെ പ്രേ​രി​പ്പി​ച്ചൂ സൂ​നൃ​തോ​ക്തി​യും ചാരേ. 2
അം​ഗി​ര​സ്സു​കൾ​ക്കാ​യി​ത്തു​റ​ന്നൂ ഗോ​ത്ര​ത്തെ നീ–
യ;–ത്രി​യെ​ശ്ശ​ത​ദ്വാ​ര​ങ്ങ​ളിൽ​നി​ന്ന​യ​ച്ചൂ നീ;
സ്വ​ത്തു​മ​ന്ന​വും കൊ​ണ്ടു​വ​ന്നു നീ വി​മ​ദ​ന്നാ​യ്;
നൃ​ത്ത​മാ​ടി​ച്ചൂ പോ​രില്‍ വജ്ര​ത്തെ, വാ​സ്ത​വ്യ​ന്നാ​യ് ! 3
തു​റ​ന്നൂ വെ​ള്ള​ത്തി​ന്റെ പാ​ഴ​ട​പ്പു​ക​ളെ നീ;
ഗി​രി​മേല്‍ നി​ക്ഷേ​പി​ച്ചൂ, ദാ​ന​വ​രു​ടെ ധനം;
വൃ​ത്ര​നാം വി​ദ്രോ​ഹി​യെ​ക്കൊ​ന്നു നീ കരു​ത്താ​ലേ;
പ്ര​ത്യ​ക്ഷ​മാ​കും​വ​ണ്ണും കേററി, സൂ​ര്യ​നെ വാ​നില്‍! 4
സ്വ​ധ​യെ സ്വ​ന്തം തെ​ളി​വാ​യി​ലേ തൂ​കി​പ്പോ​ന്ന
ധൃ​ത​മാ​യ​രെ​ബ്ഭ​വാൻ മാ​യ​യാല്‍പ്പ​റ​പ്പി​ച്ചൂ;
പി​പ്രു​വിൻ പു​ര​ങ്ങ​ളെ​പ്പൊ​തു​ക്കീ, ദയാലു നീ;
ദസ്യു​യു​ദ്ധ​ത്തി​ലൃ​ജി​ശ്വാ​വി​നെ​സ്സം​ര​ക്ഷി​ച്ചൂ ! 5
അഭി​ര​ക്ഷി​ച്ചൂ ഭവാന്‍ കു​ത്സ​നെ​ശ്ശൂ​ഷ്ണ​പ്പോ​രി–
ല;–തി​ഥി​ഗ​ന്ത​വ്യ​ന്നാ​യ്ക്കൊ​ന്നു ശം​ബ​ര​നെ​യും;
കൂ​റ​റ​നര്‍ബു​ദൻ​ത​ങ്കല്‍ച്ച​വു​ട്ടി​ക്കേ​റീ കാ​ലാല്‍;
മാ​റ​റാ​രെ മഥി​പ്പ​തില്‍ ശ്ര​ദ്ധാ​ലു, ഭവാന്‍ പണ്ടേ! 6
നി​ല്പു​ണ്ടു പി​ന്മാ​റാ​തേ നി​ഖി​ലൌ​ജ​സ്സും നി​ങ്കല്‍;
നിൻ​തി​രു​മ​നം സോ​മ​പാ​ന​ത്തി​നി​മ്പം​കൊൾ​വൂ;
വജ്ര​മു​ണ്ട​ല്ലോ–ഞങ്ങൾ​ക്കാ​റി​യാം–നിൻ​തൃ​ക്ക​യ്യില്‍;
വി​ച്ഛേ​ദി​ച്ച​രുൾക നീ വൈ​രി​തൻ വീ​റെ​ല്ലാ​മേ! 7
മാ​ന്യ​ന്മാ​രെ​യും കള്ള​ന്മാ​രെ​യു​മ​റി​ഞ്ഞി​ട്ടു
മാ​റ​റാ​രെ​ശ്ശി​ക്ഷി​ച്ച​ട​ക്കുക, നീ യജ്ഞ​സ്ഥ​ന്നാ​യ്;
പേർ​ത്തു​ണർ​ത്തുക യജ​മാ​ന​നെ​സ്സു​ശ​ക്തൻ നീ;
വാ​ഴ്ത്താ​വൂ മഖ​ങ്ങ​ളില്‍, ത്വല്‍ക്കർ​മ്മ​മി​തെ​ല്ലാം ഞാന്‍! 8
കീ​ഴ​ട​ക്കു​ന്നൂ യജ്ഞ​പ്ര​വൃ​ത്ത​ന്ന,യജ്ഞ​രെ;
വീ​ഴി​പ്പൂ സ്തു​തി​പ്പോ​രാല,സ്തോ​താ​ക്ക​ളെ​യി​ന്ദ്രൻ;
മു​തിർ​ന്നു വീ​ണ്ടും മു​തി​രു​ന്ന വിണ്‍പെ​രു​മാ​ളെ
സ്തു​തി​ച്ചി​ട്ട​ല്ലോ, വമ്രൻ വരു​ത്തീ ഭൂ​സാ​ര​ത്തെ! 9
കെ​ല്പി​നാല്‍ശ്ശൂ​ക്രന്‍ മൂർ​ച്ച​കൂ​ട്ടി നിൻ​കെ​ല്പി​ന്നെ​പ്പോ–
ളപ്പൊ​ള​ത്തീ​ക്ഷ്ണൌ​ജ​സ്സാല്‍ നടു​ങ്ങി, ദ്യോ​വും ഭൂവും;
നിറവു വരും നി​ന്നെ ഹവി​സ്സി​ന്നെ​ത്തി​യ്ക്ക​ട്ടേ,
നി​ന​ച്ചാല്‍ച്ചേ​രും വാ​താ​ശ്വ​ങ്ങ​ള​ത്യു​ദാ​രാ​ത്മൻ! 10
ശു​ക്ര​നി​ച്ഛി​യ്ക്കെ,സ്സമം സ്തു​തി​യ്ക്ക​പ്പെ​ട്ടാ​ലി​ന്ദ്രൻ
വക്ര​ഗാ​മി​ക​ളായ രണ്ട​ശ്വ​ങ്ങ​ളില്‍ക്കേ​റും;
ഉഗ്ര​നം​ബു​ദ​ത്തില്‍നി​ന്നൊ​ഴു​ക്കീ ജല​ങ്ങ​ളെ;–
യുൽ​ക്ക​ട​ങ്ങ​ളാം ശു​ഷ്ണ​പു​ര​ങ്ങൾ ചി​ത​റി​ച്ചൂ! 11
സോ​മ​പാ​ന​ത്തി​ന്നാ​യ് നീ സ്വ​യ​മേ തേ​രില്‍ക്കേ​റു,–
മാ​മോ​ദ​പ്ര​ദ​ങ്ങൾ തേ, ശാ​ര്യാ​ത​സം​ഭാ​ര​ങ്ങൾ;
മറ്റു സോ​മ​ത്തെ​പ്പോ​ലേ കൈ​ക്കൊ​ള്ളു​കി​വ​യും നീ;-
യറ്റു​പോ​കാ​ത്ത യശ​സ്സു​ള​വാം, സ്വർ​ഗ്ഗ​ത്തില്‍ത്തേ! 12
സോ​മ​നീര്‍ തെ​യ്യാ​റാ​ക്കി സ്തു​തി​ച്ച കക്ഷീ​വാ​നാ–
മാ മഹാ​ന്ന​രു​ളി, നീ വൃ​ച​യാ​ത​രു​ണി​യെ;
മേ​ന​യാ​യ്, വൃ​ഷ​ണ​ശ്വ​ന്നി​ന്ദ്ര, നീ സു​കർ​മ്മാ​വേ;
നൂ​ന​മ​ധ്വ​ര​ങ്ങ​ളില്‍ സ്തോ​ത​വ്യ,മി​തെ​ല്ലാ​മേ! 13
അം​ഗി​ര​സ്സു​ക​ളെ​വര്‍ നു​തി​യാല്‍ നാ​ട്ടീ യൂപ–
മസ്സു​ധീ​ക​ളെ​യി​ന്ദ്രൻ താ​ങ്ങി​നാൻ, വറു​തി​യില്‍;
മാ​ടി​നെ,ക്കു​തി​ര​യെ,ത്തേ​രി​നെ,സ്സ​മ്പ​ത്തി​നെ–
ത്തേ​ടു​വോ​നാ​ണി​പ്പോ​ഴും, ധന​ദാ​താ​വാ​മി​ന്ദ്രൻ! 14
വൃ​ഷ്ടി​കർ​ത്താ​വും സ്വ​യം​ദീ​പ്ത​നും സത്യൌ​ജ​സ്സും
പു​ഷ്ടി​മാ​നു​മാ​മ​വി​ടെ​യ്ക്കി​താ, നമ​സ്കാ​രം!
ഇന്ദ്ര, പോ​രി​തില്‍ വീ​രാ​ന്വി​ത​രാം ഞങ്ങൾ, ഭവാൻ
തന്ന നല്‍ഗൃ​ഹ​ത്തി​ങ്കല്‍പ്പാർ​ക്കാ​വൂ, ബു​ധ​രു​മാ​യ്! 15
കു​റി​പ്പു​കൾ: സൂ​ക്തം 51.

അം​ഗി​ര​സ്സ് എന്ന ഋഷി ഇന്ദ്ര​തു​ല്യ​നായ ഒരു പു​ത്ര​നെ കാം​ക്ഷി​ച്ചു ദേ​വ​ത​ക​ളെ ഉപാ​സി​ച്ചു​തു​ട​ങ്ങി. അപ്പോൾ, ഇന്ദ്രന്‍, സ്വ​തു​ല്യ​നായ ഒരു​വന്‍ ഉണ്ടാ​ക​രു​തെ​ന്നു കരുതി, താൻ​ത​ന്നെ അം​ഗി​രഃ​പു​ത്ര​നാ​യി ജനി​ച്ചു; ആ പു​ത്ര​ന​ത്രേ, സവ്യന്‍.

[1] ആ മേഷൻ–ഇന്ദ്രന്‍ ഒരാ​ടാ​യി​ച്ച​മ​ഞ്ഞു മേ​ധാ​തി​ഥി എന്ന ഋഷി​യു​ടെ സോമം കു​ടി​ച്ചു​ക​ള​ഞ്ഞു; അപ്പോൾ ആ ഋഷി ഇന്ദ്ര​നെ ആടെ​ന്നു വി​ളി​ച്ചു. അതി​നാല്‍ ഇന്ദ്ര​ന്നു മേ​ഷ​മെ​ന്ന പേർ ഇന്നും നി​ല​നി​ല്ക്കു​ന്നു. ഋക്കി​നു വി​ല്പോന്‍–ഋക്കാ​കു​ന്ന വി​ല​യ്ക്കു തന്നെ​ത്താന്‍ വി​ല്ക്കു​ന്ന​വൻ; സ്തോ​താ​വി​ന്നു വശ​ഗ​നാ​യി​ത്തീ​രു​ന്ന​വന്‍. സ്ഫാ​രാ​നു​ഭ​വന്‍–പ്ര​വൃ​ദ്ധോ​പ​ഭോ​ഗൻ. വി​പ്രൻ = മേ​ധാ​വി.

[2] ഭദ്രാ​ഭി​ഗ​മ​നന്‍ = ശോ​ഭ​ന​മായ യാത്ര(ജൈ​ത്ര​യാ​ത്ര)യോ​ടു​കൂ​ടി​യ​വന്‍. വൃ​ത്ര​യു​ദ്ധ​ത്തില്‍ മറ്റു ദേ​വ​ക​ളെ​ല്ലാം പി​ന്മാ​റി​ക്ക​ള​ഞ്ഞു; എന്നാല്‍ ദക്ഷ​രായ (സമർ​ത്ഥ​രായ) മരു​ത്തു​ക്കൾ ഇന്ദ്ര​ന്റെ രക്ഷ​ക​രാ​യി നി​ന്നു. മദ​ഹർ​ത്താ​വ്–ശത്രു​ക്ക​ളു​ടെ ഗർ​വ​ട​ക്കു​ന്ന​വൻ. സൂ​നൃ​തോ​ക്തി = പ്രി​യ​സ​ത്യ​യായ വാ​ഗ്ദേ​വി. പ്രേ​രി​പ്പി​ച്ചു–‘ഭഗ​വന്‍, പ്ര​ഹ​രി​യ്ക്കുക’ എന്നു​ത്സാ​ഹ​പ്പെ​ടു​ത്തി.

[3] ഗോത്ര(മേഘ)ത്തെ തു​റ​ന്നു–മഴ​പെ​യ്യി​ച്ചു. അല്ലെ​ങ്കില്‍, ഗോ​ത്ര​ത്തെ (പേ​ണി​ക​ളാല്‍ അപ​ഹൃ​ത​മായ ഗോ​സ​മൂ​ഹ​ത്തെ) തു​റ​ന്നു (വെ​ളി​പ്പെ​ടു​ത്തി); അസു​ര​ന്മാ​രാല്‍ ശത​ദ്വാ​ര​യ​ന്ത്ര​ങ്ങ​ളി​ലി​ട​പ്പെ​ട്ട അത്രി​യെ (അത്രി എന്ന ഋഷിയെ) മോ​ചി​പ്പി​ച്ച​യ​ച്ചു. വിമദൻ–ഒരു ഋഷി. വാ​സ്ത​വ്യ​ന്നാ​യ്–സ്തു​തി​ച്ചു​നി​ല്ക്കു​ന്ന​വ​ന്നു​വേ​ണ്ടി.

[4] വെ​ള്ള​ത്തി​ന്റെ പാ​ഴ​ട​പ്പു​ക​ളെ–മേ​ഘ​ങ്ങ​ളെ. ദാ​ന​വ​രു​ടെ (വൃ​ത്രാ​ദി​ക​ളു​ടെ) ധനം കൈ​വ​ശ​പ്പെ​ടു​ത്തി, ഗി​രി​മേൽ (സ്വാ​വാ​സ​സ്ഥാ​ന​മായ പർ​വ​ത​ത്തില്‍) നി​ക്ഷേ​പി​ച്ചു. പ്ര​ത്യ​ക്ഷ​മാ​കും​വ​ണ്ണം–അതു​വ​രെ, കനത്ത മൂ​ട​ലി​ലാ​യി​രു​ന്നു, സൂ​ര്യന്‍.

[5] സ്വധ–ഹവി​സ്സ്. തെ​ളി​വാ​യി​ലേ–തെ​ളി​ഞ്ഞ വാ​യില്‍ത്ത​ന്നെ; അഗ്നി​യി​ല​ല്ല. ധൃ​ത​മാ​യര്‍–മാ​യാ​വി​കൾ, അസു​രര്‍. മായ–ജയോ​പാ​യ​ജ്ഞാ​നം. പി​പ്രു–ഒര​സു​രൻ; അവ​നാല്‍ ഉപ​ദ്ര​വി​യ്ക്കു​പ്പെ​ട്ട ഋജി​ശ്വാ​വി​നെ (എന്ന യജ​മാ​ന​നെ) സം​ര​ക്ഷി​ച്ചു. ദസ്യു​യു​ദ്ധം–ദസ്യു​ക്ക​ളോ​ടു​ള്ള യു​ദ്ധം.

[6] കു​ത്സൻ–ഒരു ഋഷി. ശു​ഷ്ണ​പ്പോ​രിൽ–ശു​ഷ്ണൻ എന്ന അസു​ര​നെ കൊ​ല്ലാന്‍ ചെയ്ത യു​ദ്ധ​ത്തില്‍. അതി​ഥി​ഗ​ന്ത​വ്യ​ന്നാ​യ്–ദി​വോ​ദാ​സ​നെ രക്ഷി​പ്പാന്‍ വേ​ണ്ടി. അര്‍ബു​ദൻ–ഒര​സു​രൻ.

[7] വി​ച്ഛേ​ദി​യ്ക്കുക–മു​റി​യ്ക്കുക, നശി​പ്പി​യ്ക്കുക. വീറ് = വീ​ര്യം.

[8] അറി​ഞ്ഞി​ട്ട്–തി​രി​ച്ച​റി​ഞ്ഞി​ട്ട്. യജ്ഞ​സ്ഥ​ന്നാ​യ്–യജ​മാ​ന​ന്നു​വേ​ണ്ടി. മാ​റ​റാ​രെ–യജ്ഞ​വി​രോ​ധി​ക​ളെ. യജ​മാ​ന​നെ പേർ​ത്തു​ണർ​ത്തുക–യജ്ഞം യഥാ​വി​ധി അനു​ഷ്ഠി​പ്പി​ച്ചാ​ലും.

[9] അയ​ജ​ഞ​രെ (യജ്ഞം​ചെ​യ്യാ​ത്ത​വ​രെ, അസു​ര​രെ) യജ്ഞ​പ്ര​വൃ​ത്ത​ന്നു കീ​ഴ​ട​ക്കു​ന്നു; യജ​മാ​ന​ന്ന് ഉപ​ദ്ര​വം നേ​രി​ടാ​താ​ക്കു​ന്നു. വീ​ഴി​പ്പൂ–വധി​യ്ക്കു​ന്നു. മു​തിർ​ന്നു വീ​ണ്ടും മു​തി​രു​ന്ന–മു​മ്പു​ത​ന്നേ വളർ​ന്ന​വ​നാ​ണെ​ങ്കി​ലും, വീ​ണ്ടും വള​രു​ന്ന. വമ്രൻ–ഒരു ഋഷി. ഇദ്ദേ​ഹം ഇന്ദ്ര​പ്ര​സാ​ദ​ത്താ​ല​ത്രേ, ഭൂ​മി​യു​ടെ സാ​ര​ഭൂ​ത​മായ സം​ഭാ​ര​ത്തെ യജ്ഞ​ത്തി​ന്നു വരു​ത്തി​യ​ത്.

[10] നിറവു വരും–മു​മ്പ​റ​ഞ്ഞ തീ​ക്ഷ്ണൌ​ജ​സ്സു​കൊ​ണ്ടു നി​റ​യു​ന്ന. ഹവി​സ്സി​ന്ന്–ഞങ്ങ​ളു​ടെ ഹവി​സ്സ​ശി​പ്പാൻ. എത്തി​യ്ക്കു​ട്ടേ–ഇവിടെ കൊ​ണ്ടു​വ​ര​ട്ടെ. നി​ന​ച്ചാല്‍ ചേരും–വി​ചാ​രി​ച്ചാ​ല​പ്പോൾ തേ​രി​നോ​ടു ചേർ​ന്നു​നി​ല്ക്കു​ന്ന. വാ​താ​ശ്വ​ങ്ങൾ–കാ​റ​റി​ന്നൊ​ത്ത ഗതി​വേ​ഗ​മു​ളള കു​തി​ര​കൾ. അത്യു​ദാ​രാ​ത്മൻ–രക്ഷ​ണീ​യ​രെ അനു​ഗ്ര​ഹി​യ്യു​ന്ന​തില്‍ ഉദാ​ര​ബു​ദ്ധി​യേ​റി​യ​വ​നേ.

[11] സമം = ഒപ്പം. വക്ര​ഗാ​മി​കൾ = വള​ഞ്ഞു​പാ​യു​ന്നവ. രണ്ട​ശ്വ​ങ്ങ​ളില്‍–രണ്ടു കു​തി​ര​ക​ളെ പൂ​ട്ടിയ തേ​രില്‍. ഉഗ്രൻ–ശത്രു​ക്കൾ​ക്കു ക്രൂ​രൻ. ഉല്‍ക്ക​ട​ങ്ങൾ–അഭി​വൃ​ദ്ധി​യേ​റി​യവ. ശുഷ്ണപുരങ്ങൾ-​ശുഷ്ണാസുരന്റെ നഗ​ര​ങ്ങൾ.

[12] ശാ​ര്യാ​ത​സം​ഭാ​ര​ങ്ങൾ–ശാ​ര്യാ​ത​നെ​ന്ന രാ​ജർ​ഷി​യു​ടെ യാ​ഗ​വി​ഭ​വ​ങ്ങൾ. തേ = അങ്ങ​യ്ക്ക്. ആമോ​ദ​പ്ര​ദ​ങ്ങൾ–അങ്ങ​യെ ആമോ​ദി​പ്പി​യ്ക്കും. ഇവ-​ശാര്യാതസംഭാരങ്ങൾ. ശാ​ര്യാ​ത​യ​ജ്ഞ​ത്തെ​സ്സം​ബ​ന്ധി​ച്ച് ഒരി​തി​ഹാ​സ​മു​ണ്ട്.

[13] കക്ഷീ​വാ​നാ​മാ മഹാ​ന്ന്–ഇദ്ദേ​ഹം, ദീർ​ഗ്ഘ​ത​മ​സ്സെ​ന്ന ഋഷി​യ്ക്ക് അം​ഗ​രാ​ജ​മ​ഹി​ഷീ​ദാ​സി​യില്‍ ജനി​ച്ച​വ​നും, രാ​ജാ​വി​ന്ന് ഋഷി​യാല്‍ നല്ക​പ്പെ​ട്ട പു​ത്ര​നു​മ​ത്രേ. വൃ​ച​യാ​ത​രു​ണി = വൃചയ എന്ന യുവതി. അരുളി = സ്തു​തി​യാല്‍ പ്ര​സ​ന്ന​നാ​യി പ്ര​ദാ​നം​ചെ​യ്തു. വൃ​ഷ​ണ​ശ്വൻ–ഒരു രാ​ജാ​വ്. ഇന്ദ്രൻ ആ രാ​ജാ​വി​ന്റെ മക​ളാ​യി ജനി​ച്ചു; അവ​ളു​ടെ പേ​ര​ത്രേ, മേന. സ്ത്രോ​ത​വ്യം = സ്തു​തി​യ്ക്ക​പ്പെ​ടേ​ണ്ട​ത്.

[14] നു​തി​യാല്‍ നാ​ട്ടീ യൂപം–യൂപം(യജ്ഞ​സ്തം​ഭം)പോലെ നി​ശ്ച​ല​മായ സ്തു​തി ചൊ​ല്ലി. സു​ധീ​കൾ = ശോ​ഭ​ന​പ്ര​ജ്ഞര്‍. വറു​തി​യില്‍ താ​ങ്ങി​നാൻ–ദാ​രി​ദ്ര്യം പോ​ക്കി രക്ഷി​ച്ചു. മാ​ടി​നെ​യും മറ്റും തേ​ടു​ന്ന​തു, യജ​മാ​ന​ന്മാർ​ക്കു സമ്മാ​നി​പ്പാൻ​ത​ന്നെ.

[15] പു​ഷ്ടി​മാന്‍ = സമൃ​ദ്ധി​മാൻ. വീ​രാ​ന്വി​തര്‍–വീ​ര​ഭ​ട​രോ​ടു​കൂ​ടി​യ​വര്‍.

സൂ​ക്തം 52.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ. (കേക)

സ്വൈ​ര​മർ​ച്ചി​യ്ക്ക ഭവാനാ, മേ​ഷ​നാ​മാ​വാ​കും
നൂ​റു​പേ​രൊ​പ്പം പു​ക​ഴ്ത്തു​ന്ന വിണ്‍പെ​രു​മാ​ളെ:
ക്ര​തു​വി​ന്നൊ​ര​ശ്വം​പോ​ലോ​ടു​മി​ന്ദ്ര​ന്റെ രഥം
സ്തു​തി​ച്ചി​ങ്ങോ​ട്ടു തി​രി​പ്പി​യ്ക്കു​വൻ, രക്ഷ​യ്ക്കാ​യ് ഞാൻ! 1
എന്നു, ഹവ്യ​ത്താ​ലി​മ്പം മൂ​ത്തി​ന്ദ്രന്‍ ജലം തടു–
ക്കു​ന്ന വൃ​ത്ര​നെ​ക്കൊ​ന്നു നീര്‍ കി​ഴ്പോ​ട്ടൊ​ഴു​ക്കി​യോ;
അന്ന,തി​ലൊ​രു മല​പോ​ലെ നി​ശ്ച​ല​നാ​യ് നി–
ന്നു​ന്ന​ത​ബ​ലം പൂ​ണ്ടാ​നാ,യിരം രക്ഷ​യൊ​ടും! 2
വൈ​രി​കൾ​ക്ക​തി​വൈ​രി​യി​ന്ദ്ര​ന​ദ്ദേ​ഹം സോമ-
നീ​രി​നാല്‍ത്ത​ടി​ച്ചി,മ്പം നല്കി വാ​ഴ്ച​ന്നൂ വാ​നില്‍;
അന്ന​ദ​നാ​മ​ബ്ഭൂ​രി​വി​ത്ത​നെ​ദ്ധീ​മാ​ന്മാ​രോ–
ടന്വി​ത​നാ​യ് ഞാൻ സല്‍ക്കർ​മ്മേ​ച്ഛ​യാ വി​ളി​യ്ക്കു​ന്നേൻ! 3
വി​ണ്ട​ല​ത്താ​രില്‍ച്ചേർ​ന്നീ​ടു​ന്നു സോ​മ​ത്തിൻ നീര്‍കൾ,
തന്റെ​യാ​റു​കൾ നേരേ ചെ​ന്നം​ഭോ​ധി​യില്‍പ്പോ​ലേ;
വൃ​ത്ര​ഹ​ത്യ​യി​ലാ​യി​ന്ദ്ര​ന്നു കാ​വ​ലാ​യ് നി​ന്നാർ,
സദ്രൂ​പ​ര​സ​പ​ത്ന​ര​രി​ഘ്നർ മരു​ത്തു​ക്കൾ. 4
മത്തു​പൂ​ണ്ട​ട​രാ​ടു​മി​ന്ദ്ര​ന്റെ കാ​വ​ല്ക്കാ​രാ
വൃ​ത്ര​ങ്കല്‍ക്കു​തി​ച്ചെ​ത്തീ, വെ​ള്ള​ങ്ങൾ കു​ണ്ടില്‍പ്പോ​ലേ;
തെ​ളി​സോ​മ​ത്താല്‍ദ്ധൃ​ഷ്ടൻ വജ്ര​വാൻ വല​നെ​യും
പി​ളർ​ത്തീ, മൂ​ന്നാ​മ​നാ മൂ​ടി​യെ​ക്ക​ണ​ക്കി​നെ! 5
നീര്‍ തടു​ത്താ​കാ​ശ​ത്തിൻ​മു​ക​ളില്‍ശ്ശ​യി​ച്ച ദു-
ര്‍ബ്ബോ​ധ​വ്യാ​പ​ന​നാ​കും വൃ​ത്ര​ന്റെ ഹനു​ക്ക​ളില്‍
എയ്ത​ല്ലോ ഭവാ​നി​ന്ദ്ര, വജ്ര;–മപ്പൊ​ഴു​തു നിന്‍
ജ്യോ​തി​സ്സു ചൂ​ഴെ​പ്പാ​ളീ, തി​ള​ങ്ങി ബലവും തേ! 6
നീ​രൊ​ഴു​ക്കു​കൾ കയ​ത്തി​ങ്ക​ലാം​വി​ധം നിങ്കല്‍-​
ച്ചേ​രു​ന്നൂ, തുലോം നി​ന്നെ​പ്പു​ക​ഴ്ത്തും വന്മ​ന്ത്ര​ങ്ങൾ;
ത്വ​ഷ്ടാ​വു വളർ​ത്തി നിന്‍ തക്ക​താം ബല​മി​ന്ദ്ര;
നി​ഷ്ഠു​രൌ​ജ​സ്സാം വജ്ര​ത്തി​ന്നു മൂർ​ച്ച​യും കൂ​ട്ടീ! 7
ഇന്ദ്ര, സാ​ധി​ത​ക്ര​തോ, മർ​ത്ത്യ​രെ നട​ത്ത​നാ​യ്–
ക്കൊ​ന്നു വൃ​ത്ര​നെ,പ്പെ​യ്തൂ മഴയും ഹര്യ​ശ്വന്‍ നീ;
ഹസ്ത​ത്തി​ലെ​ടു​ത്തു നീ​യി​രി​മ്പാ​കിയ വജ്രം;
നിർ​ത്തി സൂ​ര്യ​നെ വാ​നില്‍,ക്കാ​ണു​മാ​റാ​കും​വ​ണ്ണം! 8
അന്നാ,ഹ്ലാ​ദ​ക​ശ്രീ​യും, ബല​വ​ത്തു​മാ​യ്, വി​ണ്ണേ–
റ്റു​ന്ന​താം ബൃ​ഹ​ത്സാ​മം പാടി വാ​ഴ്ത്തി​നാര്‍ ഭീ​തര്‍;
നാ​ക​ര​ക്ഷി​കൾ മരു​ത്തു​ക്ക​ളു​മു​യി​രാ​യ് നി-
ന്നേ​കി​നാ​രി​ന്ദ്ര​ന്നി​മ്പം, മാ​നു​ഷാർ​ത്ഥ​മാം പോ​രാല്‍! 9
പേ​ടി​ച്ചു പത​റി​പ്പോ​യ് ബല​വ​ത്താ​കും സ്വർ​ഗ്ഗം–
കൂ​ടി​യു,മഹി​യാ​മീ വൃ​ത്ര​ന്റെ​യ​ലർ​ച്ച​യാല്‍;
ബാ​ധി​ത​ക്ഷി​തി​ദ്യോ​വാ​മ​വ​ന്റെ ശി​ര​സ്സി​ന്ദ്ര,
കൊ​യ്ത​ല്ലോ ബലാല്‍, സോ​മ​മ​ത്ത​നാം തവ വജ്രം! 10
എപ്പൊ​ഴോ ക്ഷി​തി​യി​ന്ദ്ര, പത്തി​ര​ട്ടി​യാ​യ്ത്തീ​രു,–
മെ​പ്പൊ​ഴോ നര​രെ​ല്ലാ​നാൾ​ക​ളും വലു​താ​ക്കും;
അപ്പൊ​ഴേ പു​കൾ​പ്പെ​ടൂ, നിൻ​ബ​ലം മഘ​വാ​വേ:
ത്വല്‍പ്ര​ഭാ​വ​ത്താല്‍ച്ചെ​യ്യ​പ്പെ​ട്ട​തു വി​ണ്ണി​ന്നൊ​പ്പം! 11
ഈയ​ന്ത​രി​ക്ഷ​ത്തി​ന്നു​മു​ക​ളില്‍സ്സ​ഹ​ജൌജ–
സ്സാ​യി വാ​ഴ്‌​വോ​നേ, രി​പു​ധ്വം​സോല്‍ക്ക, രക്ഷ​യ്ക്കാ​യ് നീ
ഭൂ​വി​നെ​ത്തീർ​ത്തൂ; ബല​ത്തി​ന്നു നീ​യു​പ​മാ​നം;
സേ​വ​നാർ​ഹ​മാം വാനും സ്വർ​ഗ്ഗ​വും കൈ​ക്കോ​ണ്ടോന്‍ നീ. 12
വാ​രു​ററ ഭൂര്‍ല്ലോ​ക​ത്തി​ന്നു​പ​മാ​ഭൂ​തന്‍ ഭവാൻ;
വീ​ര​സു​ന്ദ​ര​രു​ടെ വൻ​നാ​ടി​ന്നു​ട​യ​വൻ;
അന്ത​രി​ക്ഷ​ത്തില്‍ നി​റ​ഞ്ഞു​ള്ളൊ​ന്നു, മഹ​ത്ത്വം തേ;
നി​ന്തി​രു​വ​ടി​യ്ക്കൊ​പ്പ​മി​ല്ല, മറെ​റാ​രാൾ നൂനം! 13
ഹന്ത, നിന്‍വ്യ​പ്തി​യ്ക്കൂ​ഴി​വാ​നു​കൾ തി​ക​ഞ്ഞ​തി–
ല്ല,ന്ത​രി​ക്ഷ​ത്തിൻ​മീ​തേ വെ​ള്ള​ങ്ങൾ കണ്ടീ​ല​റ​റം;
മത്താർ​ന്നു മഴ​യ്ക്കാ​യ് മല്ലി​ട്ട നി​ന്ന​തി​രും ക-
ണ്ടെ​ത്തി​യി​ല്ല;–ടക്കി നീ മറ്റു പാ​രെ​ല്ലാം താനേ! 14
അപ്പോ​രി​ല​ഭ്യർ​ച്ചി​ച്ചാ​ര​ങ്ങ​യെ മരു​ത്തു​ക്ക;–
ളദ്ദേ​വ​രെ​ല്ലാ​മ​ങ്ങ​യ്ക്കി​മ്പ​വു​മു​ള​വാ​ക്കീ;
എട്ടു​കോ​ണൊ​ക്കും കൊ​ല​യാ​യു​ധം ശരിയ്ക്കാഞ്ഞു-​
വി​ട്ട​ല്ലോ ഭവാ​നി​ന്ദ്ര, വൃ​ത്ര​ന്റെ മൂ​ക്ക​ത്തെ​യ്ക്കാ​യ്! 15
കു​റി​പ്പു​കൾ: സൂ​ക്തം 52.

[1] അധ്വ​ര്യു​വോ​ടു പറ​യു​ന്നു: മേ​ഷ​നാ​മാ​വ് = മേ​ഷ​നെ​ന്ന പേ​രു​ള്ള​വന്‍. ക്ര​തു​വി​ന്ന്–യാ​ഗ​സ്ഥ​ല​ത്തെ​യ്ക്ക് ഒരു കു​തി​ര​പോ​ലെ കു​തി​ച്ചോ​ടു​ന്ന​വ​നാ​ണ്, ഇന്ദ്രന്‍!

[2] അതില്‍–വെ​ള്ള​ത്തില്‍.

[3] വൈ​രി​കൾ​ക്ക​തി​വൈ​രി–ശത്രു​വി​ജ​യി എന്നു സാരം. ഇമ്പം–എല്ലാ​വർ​ക്കും ആഹ്ലാ​ദം നല്കി. ധീ​മാ​ന്മാ​രോ​ട്–ഋത്വി​ക്കു​ക​ളോ​ട്.

[4] വി​ണ്ട​ല​ത്ത് = സ്വർ​ഗ്ഗ​ത്തില്‍. തന്റെ–അം​ഭോ​ധി​യു​ടെ. സമു​ദ്ര​മാ​ണ​ല്ലോ,നദി​ക​ളു​ടെ നാഥൻ. വൃ​ത്ര​ഹ​ത്യ​യില്‍–വൃ​ത്ര​നെ കൊ​ല്ലാൻ ചെയ്ത യു​ദ്ധ​ത്തില്‍. സദ്രൂ​പര്‍ = ശോ​ഭ​ന​ഗാ​ത്ര​ന്മാർ. അസ​പ​ത്നര്‍ = ശത്രു​വി​ല്ലാ​ത്ത​വര്‍; ആർ​ക്കും എതിര്‍ത്തു​കൂ​ടാ​ത്ത​വര്‍ എന്നു താല്‍പ​ര്യം.

[5] തെ​ളി​സോ​മ​ത്താല്‍–നിർ​മ്മ​ല​മായ സോ​മ​നീര്‍ കു​ടി​ച്ച​തി​നാല്‍. ധൃ​ഷ്ടന്‍–പ്ര​ഗ​ല്ഭ​നാ​യി​ത്തീർ​ന്ന. വലൻ–ഒര​സു​രൻ. മൂ​ന്നാ​മ​നാ മൂ​ടി​യെ​ക്ക​ണ​ക്കി​നെ–ദേ​വ​കൾ​ക്കു ഹവി​സ്സു പററിയ കൈ തു​ട​യ്ക്കാന്‍ അഗ്നി​യി​ങ്കല്‍നി​ന്നു വെ​ള്ള​ത്തില്‍ മൂ​ന്നു​പേര്‍ ക്ര​മേണ ജനി​ച്ചു: ഏക​തന്‍, ദ്വി​തന്‍, ത്രി​തൻ. അവ​രില്‍ ത്രി​തന്‍ കു​ടി​പ്പാൻ വെ​ള്ളം കോ​രു​മ്പോൾ കി​ണ​റ​റില്‍ വീ​ണു​പോ​യി. ആ തക്ക​ത്തില്‍ അസു​ര​ന്മാര്‍ കി​ണ​റ​ട​ച്ചു​ക​ള​ഞ്ഞു. ആ മൂ​ടി​യെ പി​ളർ​ത്ത് അവന്‍ കി​ണ​റ​റില്‍നി​ന്നു കേറി. മൂ​ന്നാ​മൻ–ത്രി​തന്‍.

[6] ദുര്‍ബോ​ധ​വ്യാ​പ​നന്‍ = ദുര്‍ജേ്ഞ​യ​മായ വ്യാ​പ​ന​ത്തോ​ടു​കൂ​ടി​യ​വന്‍; വൃ​ത്ര​ന്റെ വ്യാ​പി​യ്ക്കുല്‍ കണ്ടു​പി​ടി​യ്ക്കു​വ​യ്യാ​യി​രു​ന്നു. ഹനു = അണ​ക്കട.

[7] നി​ഷ്ഠു​രൌ​ജ​സ്സ് = നി​ഷ്ഠു​ര​മായ (ശത്രു​ക്ക​ളെ ആക്ര​മി​യ്ക്കു​ന്ന) ഓജ​സ്സോ​ടു(ബല​ത്തോ​ടു) കൂ​ടി​യ​ത്.

[8] സാ​ധി​ത​ക്ര​തോ = യജ്ഞ​ങ്ങൾ നിർ​വ​ഹി​ച്ച​വ​നേ. ഹര്യ​ശ്വന്‍ = ഹരി​ക​ളെ​ന്ന കു​തി​ര​ക​ളോ​ടു​കൂ​ടി​യ​വൻ.

[9] ആഹ്ലാ​ദ​ക​ശ്രീ = ആഹ്ലാ​ദി​പ്പി​യ്ക്കു​ന്ന ശോ​ഭ​യോ​ടു​കൂ​ടി​യ​ത്. വി​ണ്ണേ​റ്റു​ന്ന​ത്–ചൊ​ല്ലു​ന്ന​വർ​ക്കു സ്വർ​ഗ്ഗ​വാ​സം നല്കു​ന്ന​ത്. ബൃ​ഹ​ത്സാ​മം–സ്തോ​ത്ര​ത്തി​ന്റെ പേര്‍. ഭീ​തര്‍–വൃ​ത്ര​നെ പേ​ടി​ച്ചി​രു​ന്ന​വര്‍. നാ​ക​ര​ക്ഷി​കൾ = സ്വർ​ഗ്ഗ​ത്തി​ന്റെ കാ​വ​ല്ക്കാര്‍. ഉയി​രാ​യ്നി​ന്ന്–മനു​ഷ്യ​രില്‍ പ്രാ​ണ​രൂ​പേണ വർ​ത്തി​ച്ച്. മാനുഷാർത്ഥമാം-​മനുഷ്യരുടെ നന്മ​യ്ക്കു​വേ​ണ്ടി​യു​ള്ള.

[10] ബാ​ധി​ത​ക്ഷി​തി​ദ്യോ​വ് = ഭൂ​മി​യെ​യും ആകാ​ശ​ത്തെ​യും ഉപ​ദ്ര​വി​ച്ച​വന്‍. സോ​മ​മ​ത്തന്‍ = സോമം കു​ടി​ച്ചു മത്തു​പി​ടി​ച്ച​വൻ.

[11] അങ്ങ​യു​ടെ ബല​യ​ശ​സ്സ് ഒതു​ങ്ങേ​ണ​മെ​ങ്കില്‍, ഭൂമി പതി​ന്മ​ട​ങ്ങു വലു​താ​വ​ണം; വർ​ണ്ണി​യ്ക്ക​പ്പെ​ട​ണ​മെ​ങ്കില്‍, മനു​ഷ്യ​രു​ടെ ദി​വ​സ​ങ്ങൾ​ക്കു നീളം കൂ​ടി​വ​ര​ണം. അങ്ങു ചെ​യ്ത​തു (വൃ​ത്ര​വ​ധ​വും മറ്റും) സ്വർ​ഗ്ഗം​പോ​ലെ മഹ​ത്താ​കു​ന്നു.

[12] രി​പു​ധ്വം​സോല്‍ക്ക = ശത്രു​വ​ധ​തല്‍പര. രക്ഷ​യ്ക്കാ​യ്–ഞങ്ങ​ളെ രക്ഷി​പ്പാന്‍. ബല​ത്തി​ന്നു നീ​യു​പ​മാ​നം–ബല​വാ​ന്മാ​രെ അങ്ങ​യോ​ടാ​ണു​പ​മി​യ്ക്കുക. സേ​വ​നാർ​ഹം = സേ​വ്യം.

[13] വീ​ര​സു​ന്ദ​രര്‍–വീ​ര​രും സു​ന്ദ​ര​രു​മാ​യി​ട്ടു​ള്ള​വര്‍, ദേ​വ​ന്മാര്‍.

[14] അററം–നിന്‍വ്യാ​പ്തി​യു​ടെ, തേ​ജ​സ്സി​ന്റെ, അതിര്‍. കണ്ടെ​ത്തി​യി​ല്ല–വൃ​ത്രാ​ദി​കൾ കണ്ടി​ല്ല. താനേ = ഒറ​റ​യ്ക്ക്.

[15] അഭ്യർ​ച്ചി​ച്ചാര്‍ = പൂ​ജി​ച്ചാര്‍; ‘ഭഗവൻ, പ്ര​ഹ​രി​യ്ക്കുക’ എന്നു സ്തു​തി​ച്ചു. അദ്ദേ​വര്‍–മരു​ത്തു​ക്കൾ.

സൂ​ക്തം 53.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ. (കേക)

സ്വ​ച്ഛ​മാ​യ് സ്തു​തി​യ്ക്കേ​ണ​മി​ന്ദ്ര​നാം മഹാനെ നാ,-
മർ​ച്ച​ക​ഗൃ​ഹ​ത്തി​ന്നു യോ​ജി​ച്ച മൊ​ഴി​ക​ളാല്‍:
നി​ദ്രി​ത​രു​ടേ​തു​പോ​ലാ​ശു നേ​ടി​നാന്‍ രത്നം;
വി​ത്ത​ദ​ന്മാ​രില്‍ സ്തോ​ത്രം ചീ​ത്ത​യാ​വ​രു​ത​ല്ലോ! 1
അശ്വ​ദന്‍ ഭവാ​നി​ന്ദ്ര, ഗോ​പ്ര​ദൻ, യവ​പ്ര​ദൻ,
വസ്വ​ധി​പ​തി, രക്ഷാ​കർ​ത്താ​വു, പു​രാ​ത​നൻ,
കാ​മ​പൂ​ര​കൻ, ദാ​ന​നാ​യ​കൻ, സഖാ​ക്കൾ​ക്കൊ–
രോ​മ​ന​സ്സ​ഖാവ;–ങ്ങ​യ്ക്കെ​ങ്ങൾ​തന്‍ സ്തോ​ത്ര​മി​താ! 2
ബു​ദ്ധി​മ​ന്നി​ന്ദ്ര, ദീ​പ്തി​മ​ത്തര, ബഹു​കർ​മ്മൻ,
സ്വ​ത്തി​തെ​ല്ലാ​മേ–ഞങ്ങൾ​ക്ക​റി​യാം–നി​ന്റേ​തു​താൻ;
സം​ഭ​രി​ച്ച​ണ​യ്ക്കു​കി,ങ്ങ​രി​ജേ​താ​വേ; നിങ്ക–
ലൻ​പൊ​ടേ സ്തു​തി​പ്പോ​ന്റെ വാ​ഞ്ഛി​ത​മി​ടി​യ്ക്കൊ​ലാ! 3
ഇസ്സ്വ​ച്ഛ​ഹ​വി​സ്സു​മി​സ്സോ​മ​വും ഭു​ജി​ച്ചൻ​പാ–
ർന്ന,ശ്വ​ഗോ​ക്ക​ളെ​ത്ത​ന്നു ദാ​രി​ദ്ര്യം തടു​ക്ക നീ:
ഇന്ദ്ര​ന്നു സോമം നല്കി, ദ്രോ​ഹി​യെ വീ​ഴ്ത്തി,ശ്ശ​ത്രു–
വെ​ന്നി​യേ, ശരി​യ്ക്ക​ന്ന​ത്തോ​ടു ചേ​രാ​വൂ ഞങ്ങൾ! 4
ഇന്ദ്ര, സമ്പ​ത്തോ,ടന്ന​ത്തോ​ടൊ,ളി​വീ​ശും ബഹ്വാ–
നന്ദ​കാ​രി​യാം ബല​ത്തോ​ടു ചേ​രാ​വൂ ഞങ്ങൾ;
വീ​റു​റ്റ കെ​ല്പും, മു​ന്നി​ല​ശ്വ​ഗോ​ക്ക​ളും, ഭാ​സ്സു
മേറിയ നി​ന്നൌ​ദാ​ര്യ​ത്തോ​ടു ചേ​രാ​വൂ ഞങ്ങൾ! 5
എന്നെ​തി​രി​ല്ലാ​ത​ങ്ങു പോ​ക്കി സല്‍പ​തേ, സ്തു​തി–
യ്ക്കു​ന്ന കർ​മ്മി​യ്ക്കാ​യ്പ്പ​തി​നാ​യി​ര​മു​പ​ദ്ര​വം;
അന്നാ,മാ​ദ​ക​രു,മാ ഹവ്യ​വു,മസ്സോ​മ​വു–
മങ്ങ​യ്ക്കൊ​രി​മ്പം നല്കീ, വൃ​ത്ര​നെ വധി​യ്ക്കു​വാൻ! 6
ഇന്ദ്ര, ധർ​ഷ​ക​നാം നീ പോര്‍കൊ​ണ്ടു പോ​രില്‍ക്കേ​റും;
വെ​ന്നി​ടും പു​രി​കൊ​ണ്ടി​പ്പു​രി​യെ​ക്ക​രു​ത്താല്‍ നീ;
വൈ​രി​യെ വണ​ങ്ങി​യ്ക്കും മി​ത്ര​മാം വജ്ര​ത്താല്‍ നീ;
ദൂ​ര​ത്തു കൊ​ന്നാ​ന​ല്ലോ, മാ​യി​യാം നമു​ചി​യെ! 7
വധി​ച്ചൂ കര​ഞ്ജ​നെ​പ്പർ​ണ്ണ​യ​നെ​യും ഭവാ-
നതി​ഥി​ഗ്വ​നു​വേ​ണ്ടി,ക്ക​തിര്‍ മി​ന്നിയ വേലാൽ;
ഒറ്റ​യ്ക്കേ പി​ളർ​ത്തി​നാ​ന​ല്ലോ നീ,യൃ​ജി​ശ്വാ​വാല്‍–
ച്ചു​റ്റ​പ്പെ​ട്ടി​രു​ന്ന​താം വം​ഗൃ​ദ​പു​രം നൂറും! 8
നി​സ്സ​ഹാ​യ​നാം സു​ശ്ര​വ​സ്സോ​ടു പോ​രി​ന്നേ​റ്റ
നാ​ലു​മീ​രെ​ട്ടും മാ​ട​മ്പി​ക​ളെ ഖ്യാ​തൻ ഭവാൻ
പതിററായിരത്തിത്തൊണ്ണൂറ്റൊമ്പതാൾക്കാരൊ-​
ത്ത​ക​റ്റി​ക്കൊ​ണ്ടാ​ന​ല്ലോ, ദു​സ്സ​ഹ​ത്തേർ​ച്ച​ക്ര​ത്താല്‍! 9
സു​ശ്ര​വ​സ്സി​നെ​ക്കാ​ത്തൂ ത്വൽ​പാ​ല​ന​ത്താൽ​ബ്ഭ​വാൻ,
ത്വ​ത്സം​ര​ക്ഷ​യാ​ലി​ന്ദ്ര, തൂർ​വ​യാ​ണാ​ഖ്യ​നെ​യും;
ആ യു​വ​മ​ഹാ​രാ​ജാ​വി​ന്ന​ധീ​ന​രു​മാ​ക്കീ,
നീ​യ​തി​ഥി​ഗ്വ​നെ​യു,മാ​യു​വെ, കു​ത്സ​നെ​യും. 10
ഒടു​വില്‍ദ്ദേ​വ​ത്രാ​ത​രാ​യി, നിൻ​സ​ഖാ​ക്ക​ളാ​യ്,
സ്ഫു​ട​സൗ​ഭ​ഗ​രായ ഞങ്ങ​ള​ങ്ങ​യെ വീ​ണ്ടും
സ്തു​തി​പ്പൂ: ഭവാൻ​മൂ​ല​മി​ന്ദ്ര, ശോ​ഭാ​ന​പു​ത്രാ–
ന്വി​ത​രാ​യ്ത്തു​ലോം ദീർ​ഘാ​യു​സ്സു നേ​ടാ​വൂ ഞങ്ങൾ! 11
കു​റി​പ്പു​കൾ: സൂ​ക്തം 53.

[1] സ്വ​ച്ഛ​മാ​യ് = വെ​ടു​പ്പില്‍. അർ​ച്ച​ക​ഗൃ​ഹം–യാ​ഗ​ശാല. ഇന്ദ്രൻ അസു​ര​ന്മാ​രു​ടെ രത്നം (സമ്പ​ത്ത്), ഒരു ചോരൻ ഉറ​ങ്ങു​ന്ന​വ​രു​ടെ ധന​മെ​ന്ന​പോ​ലെ നി​ഷ്പ്ര​യാ​സം നേ​ടി​യി​രി​യ്ക്കു​ന്നു; അതി​നാല്‍ നമു​ക്കു ധനം തരാന്‍ ശക്ത​നാ​ണ്. ധന​ദാ​താ​ക്ക​ളെ സ്തു​തി​യ്ക്കു​ന്ന​തു നന്നാ​വ​ണം.

[2] വസ്വ​ധി​പ​തി = ധന​ങ്ങ​ളു​ടെ നാഥൻ. കാ​മ​പൂ​ര​കന്‍–അഭീ​ഷ്ട​മെ​ന്തും കൊ​ടു​ക്കു​ന്ന​വൻ.

[3] ബു​ദ്ധി​മ​ന്നി​ന്ദ്ര–ബു​ദ്ധി​മൻ, ഇന്ദ്ര. ദീ​പ്തി​മ​ത്തര = ഏറ​റ​വും ദീ​പ്തി (തേ​ജ​സ്സ്) ഉള്ള​വ​നേ. ബഹു​കർ​മ്മൻ = വളരെ കർ​മ്മ​ങ്ങൾ ചെ​യ്തു​വ​നേ. സ്വ​ത്തി​തെ​ല്ലാ​മേ–ഇക്കാ​ണു​ന്ന സമ്പ​ത്തെ​ല്ലാം. സം​ഭ​രി​ച്ച​ണ​യ്ക്കു​കി​ങ്ങ്–ധനം എടു​ത്ത് ഇവിടെ കൊ​ണ്ടു​വ​ന്നാ​ലും. അൻ​പൊ​ടേ–സ്നേ​ഹ​ത്തോ​ടേ.

[4] ദാ​രി​ദ്ര്യം തടു​ക്ക–ഞങ്ങ​ളു​ടെ വറുതി നീ​ക്കുക. ഞങ്ങൾ ശരി​യ്ക്ക​ന്ന​ത്തോ​ടു ചേ​രാ​വൂ–ഇന്ദ്ര​നെ പൂ​ജി​ച്ച​തി​ന്റെ ഫല​മാ​യി, ഞങ്ങൾ​ക്ക് ആഹാ​ര​സ​മൃ​ദ്ധി ലഭി​യ്ക്കു​മാ​റാ​ക​ട്ടെ.

[5] ബഹ്വാ​ന​ന്ദ​കാ​രി = വള​രെ​പ്പേർ​ക്ക് ആന​ന്ദ​മു​ള​വാ​ക്കു​ന്ന​ത്. ഭാ​സ്സ് = ശോഭ. ഞങ്ങൾ അങ്ങ​യു​ടെ ഔദാ​ര്യ​ത്തി​ന്നു പാ​ത്രീ​ഭ​വി​യ്ക്ക​ട്ടെ.

[6] പതി​നാ​യി​രം–വളരെ വളരെ. ആ മാ​ദ​കര്‍–മരു​ത്തു​ക്കൾ.

[7] ധർഷകൻ–ശത്രു​ക്ക​ളെ ആക്ര​മി​യ്ക്കു​ന്ന​വൻ. പോര്‍കൊ​ണ്ടു പോ​രിൽ​ക്കേ​റും–സദാ യു​ദ്ധ​ശീ​ല​നാ​ണ്. കരു​ത്താല്‍ ഓരോ പു​രി​യെ​യും (അസു​ര​ന​ഗ​ര​ത്തെ​യും) വെ​ന്നി​ടും (കീ​ഴ​ട​ക്കും). ഇപ്പുരി-​ഹസ്തനിർദ്ദേശം. ദൂ​ര​ത്ത്–അക​ലെ​വെ​ച്ച്. നമുചി–ഒര​സു​രൻ.

[8] കര​ഞ്ജ​നും, പർ​ണ്ണ​യ​നും വം​ഗൃ​ദ​നും അസു​ര​ന്മാര്‍. അതി​ഥി​ഗ്വൻ–ഒരു രാ​ജാ​വ്. ഋജി​ശ്വാ​വും ഒരു രാ​ജാ​വു​ത​ന്നെ. ഇദ്ദേ​ഹ​മാ​ണ്, വം​ഗൃ​ദ​ന്റെ നഗരം വള​ഞ്ഞു, യു​ദ്ധം തു​ട​ങ്ങി​യ​ത്; ഇന്ദ്രൻ സഹാ​യി​ച്ചു.

[9] സു​ശ്ര​വ​സ്സ്–ഒരു രാ​ജാ​വ്. നാ​ലു​മീ​രെ​ട്ടും–ഇരു​പ​ത്. മാ​ട​മ്പി​കൾ = നാ​ടു​വാ​ഴി​കൾ. അവ​രെ​യും, അവ​രു​ടെ അറു​പ​തി​നാ​യി​ര​ത്തി​ത്തൊ​ണ്ണൂ​റെ​റാ​മ്പ​തു ഭട​ന്മാ​രെ​യും അക​റ്റി, സു​ശ്ര​വ​സ്സി​നാൽ സ്തു​തി​യ്ക്കു​പ്പെ​ട്ടു യു​ദ്ധാ​ഗ​ത​നായ ഭവാന്‍ ജയി​ച്ചു.

[10] ത്വല്‍പാ​ല​നം = അങ്ങ​യു​ടേ​തായ രക്ഷ; ഇതു​ത​ന്നെ, ത്വ​ത്സം​ര​ക്ഷ​യും. തുർ​വ​യാ​ണൻ–ഒരു രാ​ജാ​വ്. ആ യു​വ​മ​ഹാ​രാ​ജാ​വി​ന്ന്–ആ യു​വാ​വായ മഹാ​രാ​ജാ​വി​ന്ന്; സു​ശ്ര​വ​സ്സി​ന്ന്. അതി​ഥി​ഗ്വൻ–മുൻ​പ​റ​ഞ്ഞ രാ​ജാ​വ്. ആയു, കു​ത്സന്‍ എന്നി​വ​രും രാ​ജാ​ക്ക​ന്മാർ​ത​ന്നെ.

[11] ഒടു​വില്‍–യജ്ഞാ​വ​സാ​ന​ത്തില്‍. ദേ​വ​ത്രാ​ത​രാ​യ് = ദേ​വ​ക​ളാല്‍ രക്ഷി​യ്ക്ക​പ്പെ​ട്ട്.

സൂ​ക്തം 54.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

മഘ​വാ​വേ, അങ്ങു ഞങ്ങ​ളെ ഈ പാ​പ​ത്തി​ലും പട​യി​ലും ചാ​ടി​യ്ക്ക​രു​തേ! അങ്ങ​യു​ടെ ബലം അതി​ക്ര​മി​യ്ക്കാ​വു​ന്ന​ത​ല്ല​ല്ലോ; അതി​നാല്‍ അങ്ങ് ഇടി​വെ​ട്ടി​ക്കൊ​ണ്ടു നദി​ക​ളെ​യും ജല​ങ്ങ​ളെ​യും ഇര​മ്പി​യ്ക്കു​ന്നു. ലോ​ക​ങ്ങൾ എങ്ങ​നെ ഭയ​പ്പെ​ടാ​തി​രി​ക്കും? 1
ശക്തി​യും ബൃ​ദ്ധി​യു​മേ​റിയ ശക്ര​നെ പൂ​ജി​യ്ക്കു; കേ​ട്ടാല്‍ അറി​യു​ന്ന ഇന്ദ്ര​നെ​പ്പ​റ്റി മാ​നി​ച്ചു സ്തു​തി​യ്ക്കു. മഴ പെ​യ്യി​യ്ക്കു​ന്ന​വ​നും, അതി​നാൽ​ത്ത​ന്നേ കാ​മ​വർ​ഷ​ക​നും, ധർ​ഷ​ക​മായ ബലം​കൊ​ണ്ടു ദ്യാ​വാ​പൃ​ഥി​കൾ രണ്ടി​നെ​യും കീ​ഴ​ട​ക്കി​യ​വ​നു​മാ​ണ​ല്ലോ, അദ്ദേ​ഹം! 2
ആ തേ​ജ​സ്വി​യായ മഹാ​നെ​പ്പ​റ്റി സു​ഖ​ക​ര​മായ വാ​ക്കു​ച്ച​രി​യ്ക്കു. എന്നാല്‍, അദ്ദേ​ഹ​ത്തി​ന്റെ പ്ര​കൃ​ത്യാ ബല​വ​ത്തായ മന​സ്സി​ന്ന് ഒരു ധൃ​ഷ്ടത വരും. അദ്ദേ​ഹം അതി​കീർ​ത്തി​മാ​നും പ്രാ​ണ​ദാ​താ​വും, വൈ​രി​സൂ​ദ​ന​നും, അശ്വ​ങ്ങ​ളാല്‍ പു​ര​സ്തൃ​ത​നും, കാ​മ​വർ​ഷ​ക​നും വേ​ഗ​വാ​നു​മാ​ണ​ല്ലോ! 3
ഇന്ദ്ര, ഇമ്പ​വും കൂ​സ​ലി​ല്ലാ​യ്മ​യും പൂണ്ട ഭവാന്‍ കൂ​ട്ട​മി​ട്ട മാ​യാ​വി​ക​ളു​ടെ നേര്‍ക്കു തീ​ക്ഷ്ണ​മായ ഒളി​മി​ന്നു​ന്ന ഇടി​വാൾ അയ​ച്ച​പ്പോൾ, വമ്പി​ച്ച ദ്യോ​വി​ന്റെ കൊ​ടു​മു​ടി കു​ലു​ങ്ങി​പ്പോ​യി! ഭവാന്‍ സ്വയം ആക്ര​മി​ച്ചു ശം​ബ​ര​നെ പി​ളർ​ത്തി. 4
അവി​ടു​ന്നാ​ണ​ല്ലോ ഒലി​കൂ​ട്ടി​ക്കൊ​ണ്ടു വെ​ള്ള​ത്തെ വാ​യു​വി​ന്റെ​യും പതം വരു​ത്തു​ന്ന പക​ല​വന്‍റെ​യും മു​ക​ളി​ലെ​ത്തി​യ്ക്കു​ന്ന​ത്; പി​ന്മാ​റാ​ത്ത ശത്രു​വ​ധ​പ്ര​വ​ണ​മായ തി​രു​വു​ള്ളം​കൊ​ണ്ട് അത് ഇന്നും ചെ​യ്തു​വ​രു​ന്നു. ആരു​ണ്ട്, അങ്ങ​യ്ക്കു മീതെ? 5
ശത​ക്ര​തോ, നര്യൻ, തുർ​വ​ശന്‍, യദു എന്നി​വ​രെ അങ്ങു രക്ഷി​ച്ചു; വയ്യ​വം​ശ​ജ​നായ തൂർ​വീ​തി​യെ​യും അങ്ങു രക്ഷി​ച്ചു. യു​ദ്ധം ചെ​യ്യേ​ണ്ടി​വ​ന്ന​പ്പോൾ, രഥാ​ശ്വ​ങ്ങ​ളെ​യും അങ്ങു രക്ഷി​ച്ചു. ശം​ബ​ര​ന്റെ തൊ​ണ്ണൂ​റ്റൊ​മ്പ​തു നഗ​ര​ങ്ങൾ അവി​ടു​ന്നു തകർ​ത്തു! 6
ആര്‍ ഹവി​സ്സു നല്കി സ്തു​തി​യ്ക്കു​ന്നു​വോ, ആ മനു​ഷ്യന്‍ തേ​ജ​സ്സും വളർ​ച്ച​യും നേടി, സജ്ജ​ന​ര​ക്ഷ​ക​നാ​യി​ച്ച​മ​യും. അന്ന​മർ​പ്പി​ച്ചു പു​ക​ഴ്ത്തു​ന്ന​വ​ന്ന് അഭീ​ഷ്ടം കൊ​ടു​ക്കു​ന്ന ഇന്ദ്രന്‍ ആകാ​ശ​ത്തു​നി​ന്നു മേ​ഘ​ങ്ങ​ളെ പി​ഴി​യു​ന്നു!7
ഇന്ദ്ര, ഭവാ​ന്റെ ബലം നി​സ്തു​ല്യ​മാ​കു​ന്നു; ബു​ദ്ധി​യും നി​സ്തു​ല്യം തന്നെ. യാ​വ​ചി​ലര്‍ ദാ​താ​വായ ഭവാ​ന്റെ ഉയർ​ന്ന ബല​ത്തെ​യും പര​പൌ​രു​ഷ​ത്തെ​യും വാ​ഴ്ത്തു​ന്നു​വോ, ആ സോ​മ​പാ​യി​കൾ കർ​മ്മ​ത്താല്‍ വർ​ദ്ധി​യ്ക്കു​മാ​റാ​ക​ട്ടെ! 8
ഇന്ദ്ര, ഇതാ, അങ്ങ​യ്ക്കു കു​ടി​പ്പാ​നാ​യി, അമ്മി​മേൽ ചത​ച്ചു​പി​ഴി​ഞ്ഞ വള​രെ​സ്സോ​മം, ചമ​സ​ങ്ങ​ളിൽ; വരിക, ഇവ​കൊ​ണ്ടു കാമം പൂ​രി​പ്പി​യ്ക്കുക; ഞങ്ങൾ​ക്കു ധനം തരു​ന്ന​തില്‍ മന​സ്സും വെ​യ്ക്കുക! 9
ഒരി​രു​ട്ടു മഴയെ തടു​ത്തു​നി​ന്നു–വൃ​ത്ര​ന്റെ വയ​റ്റി​ലാ​യി, മേഘം! ആ ആവരകൻ ജല​മെ​ല്ലാം അട​ച്ചു​വെ​ച്ചു; എന്നാല്‍ ഇന്ദ്രൻ അതിനെ ക്ര​മേണ കീ​ഴ്പ്പോ​ട്ട​യ​ച്ചു! 10
ഇന്ദ്ര, സു​ഖ​ത്താല്‍ വള​രു​ന്ന യശ​സ്സും, ശത്രു​ധർ​ഷ​ക​മാ​യി മഹ​ത്താ​യി തഴച്ച ബലവും ഞങ്ങൾ​ക്കു കൈ​വ​രു​ത്തുക; ഞങ്ങ​ളെ ധന​വാ​ന്മാ​രാ​ക്കി രക്ഷി​യ്ക്കുക; വി​ദ്വാ​ന്മാ​രെ പാ​ലി​യ്ക്കുക; ഞങ്ങൾ​ക്കു നല്ല സന്താ​ന​ങ്ങ​ളെ​യും അന്ന​വും തന്ന​രു​ളുക! 11
കു​റി​പ്പു​കൾ: സൂ​ക്തം 54.

[1] പട​യി​ലും–പാ​പ​ത്തി​ന്റെ ഫലമായ യു​ദ്ധ​ത്തി​ലും.

[2] അധ്വ​ര്യു​വി​നോ​ടു പറ​യു​ന്നു: അറി​യു​ന്ന–ഗു​ണ​ദോ​ഷ​ങ്ങൾ വേര്‍തി​രി​ച്ച​റി​യു​ന്ന.

[3] വാ​ക്ക്–സ്തു​തി. ധൃ​ഷ്ടത = പ്ര​ഗ​ത്ഭത. അശ്വ​ങ്ങ​ളാല്‍ പു​ര​സ്കൃ​തൻ–ഹരികൾ എന്ന രണ്ടു കു​തി​ര​ക​ളാല്‍ മു​ന്നി​ലാ​ക്ക​പ്പെ​ടു​ന്ന​വൻ, ഹരി​വാ​ഹ​നന്‍.

[4] കൊ​ടു​മു​ടി–മു​കൾ​വ​ശം. ശംബരൻ–ഒര​സു​രൻ.

[5] ഒലി–ഇടി​യൊ​ച്ച. പതം വരു​ത്തു​ന്ന–കാ​യ്ക​ളെ​യും മറ്റും സ്വ​ര​ശ്മി​കൊ​ണ്ടു മൃ​ദൂ​ക​രി​യ്ക്കു​ന്ന. പകലവൻ = സൂ​ര്യൻ. അത്–അങ്ങ​നെ മഴ പെ​യ്യി​യ്ക്കല്‍.

[6] നര്യ​നും, തുർ​വ​ശ​നും, തുർ​വീ​തി​യും രാ​ജാ​ക്ക​ന്മാ​ര​ത്രേ. രഥാ​ശ്വ​ങ്ങൾ–അവ​രു​ടെ തേ​രു​ക​ളും കു​തി​ര​ക​ളും.

[7] മേ​ഘ​ങ്ങ​ളെ പി​ഴി​യു​ന്നു–മഴ പെ​യ്യി​ക്കു​ന്നു.

[8] ദാ​താ​വ്–യാ​ഗ​ഫ​ല​പ്ര​ദൻ.

[9] കാമം–അങ്ങ​യു​ടെ സോ​മ​പാ​നാ​ഭി​ലാ​ഷം.

[10] ആ ആവ​ര​കന്‍–മേ​ഘ​ത്തെ മറച്ച വൃ​ത്രൻ.

സൂ​ക്തം 55.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

ഇന്ദ്ര​ന്റെ പ്ര​ഭാ​വം വി​ണ്ണി​നെ​ക്കാ​ളൂം വി​സ്തീർ​ണ്ണ​മാ​ണ്; മഹ​ത്ത്വ​ത്തി​ന്നു മന്നും കി​ട​നി​ല്ക്കി​ല്ല! ഭീ​മ​നും ബല​വാ​നും മനു​ഷ്യർ​ക്കു വെ​യി​ലു​മായ അദ്ദേ​ഹം വജ്ര​ത്തെ തീ​പ്പൊ​രി പറ​ക്കു​മാ​റു, കാ​ള​പോ​ലെ, മൂർ​ച്ച​പ്പെ​ടു​ത്തു​ന്നു. 1
ആ ഇന്ദ്രൻ അന്ത​രി​ക്ഷ​സ്ഥ​നാ​യി​ട്ടു, മഹ​ത്ത്വ​ത്താല്‍ ജല​പൂ​ര​ത്തെ സമു​ദ്ര​മെ​ന്ന​പോ​ലെ സ്വാ​യ​ത്ത​മാ​ക്കി, വർ​ഷി​ച്ച​രു​ളു​ന്നു. സോ​മ​പാ​ന​ത്തില്‍, ഒരു കാ​ള​പോ​ലെ​യാ​ണ​ദ്ദേ​ഹം. ആ യോ​ദ്ധാ​വു പണ്ടേ ഓജ​സ്സു​മൂ​ലം സ്തു​തി​യർ​ഹി​യ്ക്കു​ന്നു. 2
ഇന്ദ്ര, അങ്ങ് ആ മേ​ഘ​ത്തി​ന്നു കൊ​റ്റൊ​ടു​ക്കി. അങ്ങാ​ണ്, വമ്പി​ച്ച സമ്പ​ത്തി​ന്റെ ഉട​മ​കൾ​ക്കു മേലാൾ. ഞങ്ങൾ തി​ക​ച്ചും അറി​ഞ്ഞി​രി​യ്ക്കു​ന്നു–വീ​ര്യം​കൊ​ണ്ടു ദേ​വ​ത​ക​ളില്‍ മീതെ അവി​ടു​ന്നാ​ണ്. എല്ലാ​ക്കർ​മ്മ​ത്തി​ന്നും മുൻ​നിർ​ത്ത​പ്പെ​ട്ട​വ​നാ​കു​ന്നു, ആ ഉഗ്രന്‍. 3
ആ ഇന്ദ്ര​നെ​ത്ത​ന്നേ വന​ത്തില്‍ നമ​സ്കർ​ത്താ​ക്കൾ സ്തു​തി​ക​ളില്‍ കു​തു​കി​യാ​ക്കു​ന്നു. അവി​ടു​ന്നു ജന​ങ്ങ​ളില്‍ സ്വ​വീ​ര്യം വെ​ടു​പ്പില്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. ആ വൃ​ഷാ​വു യജ്ഞേ​ച്ഛു​ക്ക​ളെ അനു​കൂ​ലി​ക്കു​ന്നു; ഇതു​കൊ​ണ്ടാ​ണ​ല്ലോ, ഹവിര്‍വർ​ഷി​യായ ധന​വാന്‍ ക്ഷേ​മം നേടി, സ്തു​തി​ച്ചു​പോ​രു​ന്ന​ത്. 4
ആ യോ​ദ്ധാ​വു​ത​ന്നേ ജന​ങ്ങൾ​ക്കു​വേ​ണ്ടി, പരി​പാ​വ​ന​മായ ഓജ​സ്സ​കൊ​ണ്ടു വമ്പി​ച്ച യു​ദ്ധ​ങ്ങൾ ചെ​യ്യു​ന്നു. അവി​ടു​ന്നു കൊ​ല​യാ​യു​ധ​മായ വജ്രം എറി​ഞ്ഞേ​ല്പി​യ്ക്കു​ന്ന​തോ​ടേ, ഇന്ദ്രൻ തേ​ജ​സ്വി​ത​ന്നേ എന്നു സക​ലർ​ക്കും ഉറ​പ്പു വരു​ന്നു. 5
ആ യശ​സ്കാ​മൻ നിർ​മ്മി​യ്ക്ക​പ്പെ​ട്ട നഗ​ര​മൊ​ക്കെ ബല​ത്താല്‍ നശി​പ്പി​ച്ചു, ഭൂ​മി​യോ​ളം വളർ​ന്നു. ആ ശോ​ഭ​ന​കർ​മ്മാ​വു ജ്യോ​തി​സ്സു​ക​ളു​ടെ മൂടൽ നീ​ക്കി, യജ​മാ​ന​ന്നാ​യി ജല​ത്തെ പ്ര​വ​ഹി​പ്പി​ച്ചു. 6
ഹേ സോ​മ​പാ​യിന്‍, അങ്ങ​യ്ക്കു ദാ​ന​ത്തില്‍ തി​രു​വു​ള്ള​മു​ണ്ടാ​ക​ണം. സ്തു​തി​ശ്രോ​താ​വേ, അങ്ങ​യു​ടെ ഹരി​ക​ളെ ഇങ്ങോ​ട്ടു തെ​ളി​ച്ചാ​ലും: ഇന്ദ്ര, മി​ടു​മി​ടു​ക്ക​ന്മാ​രാ​ണ​ല്ലോ, അങ്ങ​യു​ടെ സാ​ര​ഥി​കൾ; അതി​നാല്‍ പേ​ടി​മൂ​ലം എതി​രാ​ളി​കൾ അങ്ങ​യെ ഉപ​ദ്ര​വി​യ്ക്കി​ല്ല. 7
ഇന്ദ്ര, അക്ഷ​യ​മായ ധനം അങ്ങു തൃ​ക്കൈ​ക​ളില്‍ പി​ടി​ച്ചി​രി​യ്ക്ക​ന്നു. കേൾ​വി​പ്പെ​ട്ട ഭവാനു തോൽവി പറ്റാ​ത്ത മൈ​ക്ക​രു​ത്തു​ണ്ട്. അങ്ങ​യു​ടെ തി​രു​വു​ടല്‍ ഈ വി​ക്ര​മ​ങ്ങ​ളാല്‍, കി​ണര്‍പോ​ലെ ചു​റ്റ​പ്പെ​ട്ടി​രി​യ്ക്കു​ന്നു; വളരെ കർ​മ്മ​ങ്ങ​ളു​ണ്ട്, തി​രു​മെ​യ്യില്‍! 8
കു​റി​പ്പു​കൾ: സൂ​ക്തം 55.

[1] വെ​യില്‍–വെ​ളി​ച്ച​വും വളർ​ച്ച​യും കൊ​ടു​ക്കു​ന്ന​വൻ. കാ​ള​പോ​ലെ–കാള കൊ​മ്പി​നെ എന്ന​പോ​ലെ.

[2] കാ​ള​പോ​ലെ–കൊ​തി​യോ​ടേ ധാ​രാ​ളം കു​ടി​യ്ക്കും.

[3] കൊ​റെ​റാ​ടു​ക്കി–കൊ​ന്നു. മര​ണാർ​ത്ഥ​ത്തില്‍, ‘അരി​യൊ​ടു​ങ്ങി’ എന്നൊ​രു ചൊ​ല്ലു മല​യാ​ണ്മ​യി​ലു​മു​ണ്ട​ല്ലോ. ഉഗ്രന്‍–ശത്രു​ഭീ​ഷ​ണൻ.

[4] വൃ​ഷാ​വ്–ഇന്ദ്ര​പ​ര്യാ​യം: അഭീ​ഷ്ട​ങ്ങ​ളെ വർ​ഷി​ച്ചു​കൊ​ടു​ക്കു​ന്ന​വന്‍, ഹവിവർഷി-​ഹവിസ്സുകളെ ധാ​രാ​ളം അർ​പ്പി​യ്ക്കു​ന്ന​വൻ; യജ​മാ​നൻ.

[5] എറി​ഞ്ഞ്–ലക്ഷ്യ​ങ്ങ​ളില്‍.

[6] നഗരം–അസു​ര​പു​രം. ജ്യോ​തി​സ്സു​കൾ–സൂ​ര്യാ​ദി​കൾ. മൂ​ടല്‍–വൃ​ത്ര​കൃ​ത​മായ ആവരണം.

[7] ദാ​ന​ത്തില്‍–ഞങ്ങൾ​ക്ക​ഭീ​ഷ്ട​ഫ​ലം തരു​ന്ന​തില്‍. ഹരികൾ–രണ്ടി​ന്ദ്രാ​ശ്വ​ങ്ങ​ളു​ടെ പേര്‍.

[8] ധനം–സ്തോ​താ​ക്കൾ​ക്കു കൊ​ടു​ക്കാന്‍. കി​ണര്‍പോ​ലെ–വെ​ള്ളം കോരാൻ ചെന്ന ആളു​ക​ളാല്‍ കി​ണര്‍പോ​ലെ.

സൂ​ക്തം 56.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

ഇതാ, ആ മഹാ​കർ​മ്മ​കു​ശ​ലൻ അദ്ദേ​ഹ​ത്തി​ന്റെ ചമ​സ​ങ്ങ​ളില്‍ വെ​യ്ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഒരു​പാ​ട​ന്നം അമ​റേ​ത്തി​ന്നാ​യി, അശ്വം പെണ്‍കു​തി​ര​യെ​യെ​ന്ന​പോ​ലെ കല്പി​ച്ചെ​ടു​ക്കു​ന്നു; ഹരി​ക​ളെ​പ്പൂ​ട്ടിയ പു​രു​പ്ര​ഭ​മായ പൊൻ​തേര്‍ നിർ​ത്തി​യി​ട്ടു, കു​ടി​യ്ക്കു​ക​യും​ചെ​യ്യു​ന്നു. 1
ഹവി​സ്സു കൊ​ണ്ടു​വ​ന്നു നീളെ പെ​രു​മാ​റു​ന്ന​വര്‍ സ്തു​തി​ക​ളാൽ തന്തി​രു​വ​ടി​യി​ങ്കല്‍, വണി​ക്കു​കൾ സഞ്ചാ​ര​ത്തി​ന്നു സമു​ദ്ര​ത്തി​ലെ​ന്ന പോലെ ചെ​ല്ലു​ന്നു. ഭവാന്‍ മി​ക​ച്ച യാ​ഗ​ത്തെ പരി​പാ​ലി​യ്ക്കു​ന്ന ബല​വാ​ങ്കല്‍ പ്ര​കാ​ശ​ക​മായ സ്തോ​ത്ര​ത്താല്‍, സു​ന്ദ​രി​മാർ പർ​വ​ത​ത്തി​ലെ​ന്ന​പോ​ലെ ചെ​ല്ലുക. 2
ക്ഷി​പ്ര​കാ​രി​യും മഹാ​നു​മാ​ണ്, തന്തി​രു​വ​ടി! ഇരു​മ്പു​ച​ട്ട​യി​ട്ട ആ ദൂ​ഷ്ട​ദ​മ​നന്‍ മത്തു പൂ​ണ്ടു, മാ​യാ​വി​യായ ശു​ഷ്ണ​നെ തു​റു​ങ്കില്‍ ചങ്ങ​ല​യി​ലി​ട്ട​തു യാ​തൊ​ന്നു​കൊ​ണ്ടോ, ആ ബലം യു​ദ്ധ​ത്തില്‍ ഇടിവു പറ​റാ​തെ വൈ​രി​ധ്വം​സ​ക​മാ​യി, ഒരു പർ​വ​ത​ത്തി​ന്റെ കൊ​ടു​മു​ടി​പോ​ലെ ഉദ്ഭാ​സി​യ്ക്കു​ന്നു! 3
യാ​തൊ​രു​വൻ ധർ​ഷ​ക​മായ ബലം​കൊ​ണ്ടു തമ​സ്സി​നെ തട്ടി​നീ​ക്കി​യോ, ഭവാ​നാല്‍ രക്ഷ​യ്ക്കാ​യി സ്തു​തി​യ്ക്ക​പ്പെ​ട്ട ആ ഇന്ദ്ര​നെ തി​ള​ങ്ങു​ന്ന ശക്തി, സൂ​ര്യൻ ഉഷ​സ്സി​നെ​യെ​ന്ന​പോ​ലെ സമാ​ശ്ലേ​ഷി​യ്ക്കു​ന്നു; അപ്പോൾ, കൂ​ട​ല​രെ നി​ല​വി​ളി​പ്പി​യ്ക്കു​ന്ന തന്തി​രു​വ​ടി വി​പു​ല​മായ വധം നട​ത്തു​ന്നു! 4
മറ​യ്ക്ക​പ്പെ​ട്ട​തി​നാല്‍ കീ​ഴ്പ്പോ​ട്ടു വീ​ഴാ​തി​രു​ന്ന സർ​വ​ജീ​വ​ന​മായ ജല​ത്തെ ഇന്ദ്ര, ഹന്താ​വായ ഭവാൻ വാ​നില്‍നി​ന്നു ദി​ക്കു​ക​ളില്‍ പ്ര​തി​ഷ്ഠി​ച്ച​തെ​ന്നോ; മത്തു​പി​ടി​ച്ച് ഇമ്പം പൂ​ണ്ടു വൃ​ത്ര​നെ യു​ദ്ധ​ത്തില്‍ വധി​ച്ച​തെ​ന്നോ; അന്നു നീര്‍മു​കി​ലു​കൾ​ക്കു മുഖം മു​ഴു​ക്കെ കു​നി​ഞ്ഞു! 5
ഇന്ദ്ര, വളർ​ച്ച പൂണ്ട ഭവാൻ സോ​മ​ത്താല്‍ മത്തു​പി​ടി​ച്ചു, വെ​ള​ള​ത്തെ പു​റ​ത്തെ​യ്ക്കി​റ​ക്കി; കൂ​സ​ലി​ല്ലാ​ത്ത ശക്തി​കൊ​ണ്ടു വൃ​ത്ര​നെ ചത​യ്ക്കു​ക​യും​ചെ​യ്തു. ഇങ്ങ​നെ​യാ​ണ​ല്ലോ, ഭവാന്‍ വാ​നില്‍നി​ന്നു ജല​ത്തെ ബലേന ഭൂ​വി​ഭാ​ഗ​ങ്ങ​ളിൽ ഉറ​പ്പി​ച്ച​ത്! 6
കു​റി​പ്പു​കൾ: സൂ​ക്തം 56.

[1] അദ്ദേ​ഹ​ത്തി​ന്റെ–യജ​മാ​ന​ന്റെ; ചൂ​ണ്ടി പറ​യു​ന്ന​താ​ണ്. അശ്വം രത്യർ​ത്ഥം പെൺ​കു​തി​ര​യെ സമീ​പി​യ്ക്കു​ന്ന​തു​പോ​ലെ.

[2] ഭവാൻ–സ്തോ​താ​വി​നോ​ടാ​ണ്, ഇതു പറ​യു​ന്ന​ത്. ബലവാൻ–ഇന്ദ്രൻ. പ്ര​കാ​ശ​കം–ദേ​വ​ത​യെ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. പർ​വ​ത​ത്തി​ലെ​ന്ന​പോ​ലെ–മല​യില്‍ പൂ​വ​റു​ക്കാ​നെ​ന്ന​പോ​ലെ.

[3] ശു​ഷ്ണന്‍–ഒര​സു​രൻ.

[4] തമ​സ്സി​നെ–വൃ​ത്രാ​ദി​ക​ളെ. ഭവാൻ–സ്തോ​താ​വ്.

[5] മത്ത്–സോ​മ​പാ​ന​ത്താല്‍. വെ​ള്ളം താ​ഴ​ത്തെ​യ്ക്കു വി​ടു​മ്പേ​ാൾ മുഖം കു​നി​യു​മ​ല്ലോ!

സൂ​ക്തം 57.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

ആരുടെ ബലമോ, കു​ഴി​യി​ലെ​യ്ക്കൊ​ഴു​കു​ന്ന വെ​ള്ളം​പോ​ലെ നിർ​ത്താ​വു​ന്ന​ത​ല്ലാ​ത്ത​ത്; ആരുടെ വി​ശ്വ​വ്യാ​പി​യായ നധം കെ​ല്പി​ന്നാ​യി തു​റ​ന്നു​വെ​ച്ചി​രി​യ്ക്കു​ന്നു​വോ; ആ അതി​ദാ​താ​വി​നെ, മഹാനെ, വി​പു​ല​വി​ത്ത​നെ, അമോ​ഘ​ബ​ല​നെ, തടി​ച്ചു​നീ​ണ്ട​വ​നെ ഞാൻ ആവോളം സ്തു​തി​യ്ക്കു​ന്നു. 1
പറ​റ​ല​രെ പതി​പ്പി​യ്ക്കു​ന്ന മി​ന്നി​ത്തി​ള​ങ്ങു​ന്ന പൊ​ന്നിൻ​വ​ജ്രം പർ​വ​ത​ത്തില്‍ ഉറ​ങ്ങു​ക​യ​ല്ല​ല്ലോ ചെ​യ്ത​ത്; ഇന്ദ്ര, അതോ​ടു​കൂ​ടി​ത്ത​ന്നേ, ലോ​ക​മെ​ല്ലാം അങ്ങ​യെ യജി​പ്പാൻ തു​ട​ങ്ങി. യജ​മാ​ന​ന്റെ സവ​ന​മൊ​ക്കെ, ജലം കു​ഴി​യി​ലെ​ന്ന​പോ​ലെ ഭവാ​ങ്കല്‍ വന്നു​ചേ​രു​ന്നു! 2
ആരുടെ ധാ​ര​ക​വും വി​ശ്രു​ത​വും ഇന്ദ്ര​ത്വ​ചി​ഹ്ന​വു​മായ തേ​ജ​സ്സ് അന്ന​ത്തി​ന്നാ​യി, കു​തി​ര​പോ​ലെ ചുററി നട​ത്ത​പ്പെ​ടു​ന്നു​വോ; ആ ഭീ​മ​ന്നാ​യി, പര​മ​സ്തു​ത്യ​ന്നാ​യി, ഹേ ശോ​ഭ​ന​യായ ഉഷ​സ്സേ,നീ ഈ അധ്വ​ര​ത്തില്‍ ഹവി​സ്സു വഴി​പോ​ലെ ഒരു​ക്കി​യാ​ലും! 3
ഇന്ദ്ര, ബഹു​സ്തുത, പ്ര​വൃ​ദ്ധ​ധന, ഈ ഞങ്ങൾ അങ്ങ​യു​ടെ​യാ​ണ്: അങ്ങ​യെ അവ​ലം​ബി​ച്ചാ​ണ​ല്ലോ, ഞങ്ങൾ പ്ര​വര്‍ത്തി​യ്ക്കു​ന്ന​ത്.ഹേ സ്തു​തി​സേ​വ്യ, അങ്ങ​ല്ലാ​തെ മറ്റാ​രു​മി​ല്ല, സ്തോ​ത്ര​വി​ഷ​യ​ഭൂ​തൻ; ഞങ്ങ​ളു​ടെ സ്തു​തി​ക​ളെ അങ്ങു പൃ​ഥി​വി​പോ​ലെ വഹി​ച്ച​രു​ളി​യാ​ലും. 4
ഇന്ദ്ര, നി​ന്തി​രു​വ​ടി​യു​ടെ കഴിവു വലു​താ​ണ്. ഞങ്ങൾ ത്വ​ദീ​യ​രാ​കു​ന്നു. മഘ​വാ​വേ. നി​ന്തി​രു​വ​ടി​യെ സ്തു​തി​യ്ക്കു​ന്ന ഇദ്ദേ​ഹ​ത്തി​ന്റെ അഭി​ലാ​ഷം പൂ​രി​പ്പി​ച്ചാ​ലും. വി​ശാ​ല​മായ ദ്യോ​വും നി​ന്തി​രു​വ​ടി​യു​ടെ കഴിവു സമ്മ​തി​ച്ചി​രി​യ്ക്കു​ന്നു; ഈ ഭൂമി നി​ന്തി​രു​വ​ടി​യു​ടെ ബല​ത്തി​ന്നു വണ​ങ്ങു​ക​യും​ചെ​യ്യി​രി​യ്ക്കു​ന്നു! 5
ഇന്ദ്ര, വജ്രാ​യുധ, ആ ഉയർ​ന്നു പരന്ന പർ​വ​ത​ത്തെ ഭവാന്‍ വജ്രം​കൊ​ണ്ടു നു​റു​ക്കി നു​റു​ക്കി, മറ​യ്ക്ക​പ്പെ​ട്ടി​രു​ന്ന ജല​ത്തെ ഒഴു​കാന്‍ കീ​ഴ്പോ​ട്ട​യ​ച്ചു​വ​ല്ലോ; വാ​സ്ത​വ​ത്തില്‍, ഭവാ​ങ്കല്‍മാ​ത്ര​മേ​യു​ള്ളു, ബല​മെ​ല്ലാം! 6
കു​റി​പ്പു​കൾ: സൂ​ക്തം 57.

[1] കെ​ല്പി​ന്നാ​യി–സ്തോ​താ​വി​ന്റെ ബല​ത്തി​ന്നു​വേ​ണ്ടി.

[2] പർ​വ​ത​ത്തി​ന്നു വൃ​ത്ര​നെ​ന്നും അർ​ത്ഥ​മെ​ടു​ക്കാം. അതോ​ടു​കൂ​ടി–പർ​വ​ത​ങ്ങ​ളു​ടെ ചി​റ​ക​രി​ക​യോ വൃ​ത്ര​നെ കൊ​ല്ലു​ക​യോ ചെ​യ്തു​ക​ഴി​ഞ്ഞ ഉടൻ.

[3] ധാരകം–ലോ​ക​ത്തെ നി​ല​നിർ​ത്തു​ന്ന​ത്. അന്നം–ഹവി​സ്സ്. യജ്ഞ​സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ ചെ​ല്ലു​മ​ല്ലോ ഇന്ദ്ര​ന്റെ തേ​ജ​സ്സ്.

[4] ബഹു​സ്തു​തൻ = വളരെ ജന​ങ്ങ​ളാല്‍ സ്തു​തി​യ്ക്കു​പ്പെ​ട്ട​വൻ. പൃ​ഥി​വി​പോ​ലെ–ഭൂമി ഭൂ​ത​ജാ​ത​ത്തെ വഹി​ച്ചു​പോ​രു​ന്ന​തു​പോ​ലെ.

[5] ഇദ്ദേ​ഹ​ത്തി​ന്റെ–യജ​മാ​ന​ന്റെ. ഭൂമി ആകാ​ശ​ത്തി​ന്റെ ചു​വ​ട്ടി​ലാ​ണ​ല്ലോ; അതിനെ വണ​ങ്ങ​ലാ​ക്കി കല്പി​ച്ചി​രി​യ്ക്കു​ന്നു.

[6] പർവതം = മേഘം, അല്ലെ​ങ്കില്‍ വൃ​ത്രൻ.

സൂ​ക്തം 58.

ഗൌ​ത​മ​നായ നോ​ധ​സ്സ് ഋഷി; ജഗ​തി​യും ത്രി​ഷ്ടു​പ്പും ഛന്ദ​സ്സ്; അഗ്നി ദേവത.

ബല​ത്താല്‍ ജനി​ച്ച മര​ണ​ര​ഹി​തൻ അപ്പോൾ​ത്ത​ന്നെ നോ​വി​ച്ചു​ക​ള​യും! ആ ഹോ​താ​വു, യജ​മാ​ന​ന്റെ ദൂ​ത​നാ​ക്ക​പ്പെ​ടു​മ്പോൾ സന്മാര്‍ഗ്ഗ​ങ്ങ​ളി​ലൂ​ടേ ഗമി​ച്ച്, അന്ത​രി​ക്ഷ​ത്തെ സൃ​ഷ്ടി​യ്ക്കു​ന്നു; യജ്ഞ​ത്തിൽ ഹവി​സ്സു​കൊ​ണ്ടു (ദേ​വ​ന്മാ​രെ) പരി​ച​രി​യ്ക്കു​ന്നു. 1
ആ നിര്‍ജ​രൻ, തന്റെ തീ​റ​റ​യെ കട​ന്നു​പി​ടി​യ്ക്കു​ന്നു, വി​ഴു​ങ്ങു​ന്നു; ചി​ക്കെ​ന്നു വി​റ​കു​ക​ളില്‍ കേ​റു​ന്നു. ആ ദഹ​ന​ന്റെ മു​തു​ക് ഒരു കു​തി​ര​പോ​ലെ കാ​ണ​പ്പെ​ടും. അദ്ദേ​ഹം ദ്യോ​വി​ന്റെ കൊ​ടു​മു​ടി​യെ ഇര​മ്പി​ച്ചും​കൊ​ണ്ട​ല​റും!2
ഹവിർ​വാ​ഹി​യും, രു​ദ്ര​വ​സു​ക്ക​ളാല്‍ പു​ര​സ്കൃ​ത​നും, ഹോ​താ​വും, ശത്രു​ധ​ന​ങ്ങ​ളെ കി​ഴ​ട​ക്കു​ന്ന​വ​നും, മര​ണ​ര​ഹി​ത​നു​മായ ദേ​വന്‍ പ്ര​ജ​ക​ളില്‍ ഒരു തേ​രു​പോ​ലെ​യാ​യും, യജ​മാ​ന​രില്‍ ഇരു​ന്ന​രു​ളി സ്തു​തി​യ്ക്ക​പ്പെ​ടു​ന്ന​വ​നാ​യും, ധന​ങ്ങ​ളെ തു​ട​രെ​ത്തു​ട​രെ നല്കി​പ്പോ​രു​ന്നു. 3
അദ്ദേ​ഹം കാ​റ​റ​ത്തി​ള​കി, കൂ​റ​റ​നൊ​ച്ച പു​റ​പ്പെ​ടു​വി​ച്ചു, നാ​ക്കു​കൾ പര​ത്തി, തേ​ജ​സ്സു പടർ​ത്തി, നി​ഷ്പ്ര​യാ​സം മാ​മ​ര​ങ്ങ​ളില്‍ കു​ടി​കൊ​ള്ളു​ന്നു. ഓളും​വെ​ട്ടു​ന്ന നാ​ള​ങ്ങ​ളു​ള്ള ജരാ​ര​ഹി​ത​നായ അഗ്നേ, വൃ​ക്ഷ​ങ്ങ​ളെ ചു​ട്ടെ​രി​യ്ക്കു​ന്ന ഭവാന്‍ ചി​ക്കെ​ന്ന് ഒരു കാ​ള​പോ​ലെ​യാ​യി​ച്ച​മ​യു​ന്നു. അങ്ങ​യു​ടെ നടവഴി കറു​ത്തി​രു​ളു​ന്നു. 4
ആ ജ്വാ​ലാ​മു​ഖൻ കാ​റ​റി​നാ​ലി​ള​ക്ക​പ്പെ​ട്ടു കത്തി​പ്പ​ടർ​ന്ന്, അക്ഷീ​ണ​മായ ജല​ത്തെ തേ​ജോ​ബ​ലം​കൊ​ണ്ടാ​ക്ര​മി​ച്ചു, കാ​ട്ടില്‍ സർ​വ​ധർ​ഷ​ക​നാ​യി, ഒരു കാ​ള​പോ​ലെ നേ​രി​ട്ടു പാ​ളു​ന്നു; ആ പറ​ക്ക​ലില്‍ ചരാ​ച​ര​ങ്ങൾ പേ​ടി​ച്ചു​ചൂ​ളൂ​ന്നു! 5
അഗ്നേ, മനു​ഷ്യ​രു​ടെ ഇടയിൽ ഭൃ​ഗു​ക്കൾ ദേ​വ​ത്വ​പ്രാ​പ്തി​യ്ക്കാ​യി, ആളു​കൾ​ക്കു വി​ളി​യ്ക്കാ​വു​ന്ന​വ​നും ഹോ​താ​വും അതി​ഥി​യും വരേ​ണ്യ​നും ഒരു സഖാ​വി​നെ​പ്പോ​ലെ സു​ഖ​ക​ര​നു​മായ നി​ന്തി​രു​വ​ടി​യെ, ഒരു ശോ​ഭ​ന​മായ നി​ധി​യെ എന്ന​പോ​ലെ ആധാ​നം​ചെ​യ്തു. 6
അധ്വ​ര​ങ്ങ​ളില്‍ ഏഴു ഹോ​താ​ക്ക​ളായ ഋത്വി​ക്കു​കൾ അതി​യ​ഷ്ടാ​വായ യാ​തൊ​രു​വ​നെ ഹോ​താ​വാ​യി വരി​യ്ക്കു​ന്നു​വോ; എല്ലാ​ദ്ധ​ന​ങ്ങ​ളും കൊ​ണ്ടു​വ​രു​ന്ന ആ അഗ്നി​യെ ഞാന്‍ അന്നം​കൊ​ണ്ടു പൂ​ജി​യ്ക്കു​ന്നു; രത്നം യാ​ചി​യ്ക്കു​ക​യും​ചെ​യ്യു​ന്നു. 7
അഗ്നേ, ബല​ത്തി​ന്റെ മകനേ, പ്രി​യ​പ്ര​കാശ, ഇവിടെ സ്തു​തി​യ്ക്കു​ന്ന ഞങ്ങൾ​ക്ക് അഭം​ഗ​ങ്ങ​ളായ സു​ഖ​ങ്ങൾ കല്പി​ച്ചു​ത​ന്നാ​ലും; അന്ന​ത്തി​ന്റെ മകനേ, അങ്ങ​യെ സ്തു​തി​യ്ക്കു​ന്ന​വ​നെ ഇരി​മ്പി​നൊ​ത്ത പാ​ല​ന​ങ്ങൾ​കൊ​ണ്ടു പാ​പ​ത്തില്‍നി​ന്നു രക്ഷി​യ്ക്കു​ക​യും ചെ​യ്താ​ലും! 8
അഗ്നേ, വി​ശി​ഷ്ട​പ്ര​കാശ, അങ്ങു സ്തു​തി​യ്ക്കു​ന്ന​വ​ന്ന് ഒരു ഭവ​ന​മാ​യി​ബ്ഭ​വി​ച്ചാ​ലും; ധന​വാ​നേ, ധന​വാ​ന്മാ​രെ സു​ഖി​പ്പി​ച്ചാ​ലും; സ്തു​തി​യ്ക്കു​ന്ന​വ​നെ പാ​പ​ത്തില്‍നി​ന്നു രക്ഷി​ച്ചാ​ലും; ആ കർ​മ്മാര്‍ജി​ത​ദ്ര​വി​ണന്‍ നാ​ളെ​ക്കാ​ല​ത്തും ചീ​ളെ​ന്നു വരു​മാ​റാ​ക​ട്ടെ! 9
കു​റി​പ്പു​കൾ: സൂ​ക്തം 58.

[1] ബല​ത്താല്‍–അര​ണി​മ​ഥ​നം​മൂ​ലം. നോ​വി​യ്ക്കുക–തൊ​ട്ടാല്‍ പൊ​ള്ളി​യ്ക്കുക. ദൂ​തന്‍–ദേ​വ​ന്മാ​രെ വി​ളി​യ്ക്കു​ന്ന​വൻ. അന്ത​രി​ക്ഷം മു​മ്പു​മു​ണ്ടെ​ങ്കി​ലും, അതു ദൃ​ഗ്വി​ഷ​യ​മാ​കു​ന്ന​ത്, അവിടെ ചെന്ന അഗ്നി​യു​ടെ തേ​ജ​സ്സാ​ലാ​ക​യാ​ലാ​ണ്, സൃ​ഷ്ടി​യ്ക്കു​ന്നു എന്നു പറ​ഞ്ഞ​ത്.

[2] തീററ–തൃ​ണ​ഗു​ല്മാ​ദി​ക​ളായ ദാ​ഹ്യ​വ​സ്തു​ക്കൾ. മു​തു​ക്–പൃ​ഷ്ഠ​ജ്വാ​ലാ​ജാ​ലം. കുതിര–പല വഴി​യ്ക്കോ​ടു​ന്ന അശ്വം. ദവാ​ഗ്നി​യെ വർ​ണ്ണി​ച്ചി​രി​യ്ക്ക​യാ​ണ്.

[4] നാ​ക്കു​കൾ–ജ്വാ​ല​കൾ. കാ​ള​പോ​ലെ–തി​മർ​ക്കു​ന്നു. കറു​ക്കു​ന്ന​തു, പു​ക​കൊ​ണ്ടാ​ണ്.

[5] ജ്വാ​ലാ​മു​ഖൻ = ജ്വാ​ല​ക​ളാ​കു​ന്ന മു​ഖ​ങ്ങ​ളോ​ടു​കൂ​ടി​യ​വന്‍. ജലം–വൃ​ക്ഷ​ങ്ങ​ളു​ടെ നീര്.

[6] ഭൃ​ഗു​ക്കൾ–ഭൃ​ഗു​വി​ന്റെ ഗോ​ത്ര​ക്കാ​രായ ഋഷി​മാര്‍. നി​ധി​യെ​പ്പോ​ലെ–ഒരു അനർ​ഗ്ഘ​നി​ധി​യെ​യെ​ന്ന​പോ​ലെ സൂ​ക്ഷി​ച്ചു​വെ​ച്ചു!

[7] രത്നം–രമ​ണീ​യ​മായ കർ​മ്മ​ഫ​ലം.

[8] ബല​ത്തി​ന്റെ മകൻ–അര​ണി​മ​ഥ​ന​ത്താല്‍ ജനി​ച്ച​വൻ. അന്ന​ത്തി​ന്റെ മകന്‍–ഭക്ഷി​യ്ക്ക​പ്പെ​ട്ട അന്ന​മാ​ണ​ല്ലോ, ജഠ​രാ​ഗ്നി​യെ വളർ​ത്തു​ന്ന​ത്. ഇരി​മ്പി​ന്നൊ​ത്ത–ഉറ​പ്പേ​റിയ.

[9] ഭവനം–അനി​ഷ്ട​നി​വാ​ര​ക​മായ വാ​സ​സ്ഥാ​നം. ധന​വാ​ന്മാര്‍–ഹവി​സ്സാ​കു​ന്ന ധനം അങ്ങ​യ്ക്കു സമർ​പ്പി​യ്ക്കു​ന്ന​വര്‍. കർ​മ്മാര്‍ജി​ത​ദ്ര​വി​ണന്‍ = കർ​മ്മ​ങ്ങൾ കൊ​ണ്ടു ധനം നേ​ടി​യ​വന്‍. ചീ​ളെ​ന്നു = ശീ​ഘ്രം.

സൂ​ക്തം 59.

നോ​ധ​സ്സ് ഋഷി; ത്രി​ഷ്ടു​പ്പ് ഛന്ദ​സ്സ്; വൈ​ശ്വാ​ന​രാ​ഗ്നി ദേവത.

അഗ്നേ, അങ്ങ​യ​യു​ടെ​ത​ന്നെ ശാ​ഖ​ക​ളാ​ണ്, മറ്റ​ഗ്നി​കൾ. അങ്ങ​യെ​ക്കൊ​ണ്ടേ, അമർ​ത്ത്യ​രെ​ല്ലാം സന്തു​ഷ്ട​രാ​കൂ. വൈ​ശ്വാ​നര, മനു​ഷ്യ​രെ നി​ല​നിർ​ത്തു​ന്ന​വ​നാ​കു​ന്നു ഭവാൻ; അങ്ങു, നാ​ട്ട​പ്പെ​ട്ട ഒരു തൂ​ണു​പോ​ലെ ജന​ങ്ങ​ളെ താ​ങ്ങി​നി​ല്ക്കു​ന്നു. 1
ദ്യോ​വി​ന്റെ ശി​ര​സ്സും ഭൂ​വി​ന്റെ നാ​ഭി​യു​മാ​കു​ന്നു അഗ്നി; അതി​നാല്‍ ദ്യാ​വാ​പൃ​ഥി​വി​കൾ​ക്ക​ധി​നാ​ഥ​നാ​ണ​ദ്ദേ​ഹം. വൈ​ശ്വാ​നര, ആ ദേ​വ​നായ അങ്ങ​യെ ദേവകൾ ആര്യ​ന്നു​വേ​ണ്ടി തേ​ജോ​രൂ​പ​ത്തില്‍ത്ത​ന്നേ ഉല്‍പാ​ദി​പ്പി​ച്ചു. 2
ശാ​ശ്വ​ത​ങ്ങ​ളായ രശ്മി​കൾ സൂ​ര്യ​ങ്ക​ലെ​ന്ന​പോ​ലെ, ധന​ങ്ങൾ അഗ്നി​യി​ങ്കല്‍ വെ​യ്ക്ക​പ്പെ​ട്ടി​രി​യ്ക്കു​ന്നു. അതി​നാല്‍, പർ​വ​ത​ങ്ങ​ളി​ലും ഓഷ​ധി​ക​ളി​ലും വെ​ള്ള​ത്തി​ലും മനു​ഷ്യ​രി​ലു​മു​ള്ള സമ്പ​ത്തി​ന്റെ​യെ​ല്ലാം രാ​ജാ​വാ​ണ്, ഭവാന്‍. 3
ദ്യാ​വാ​പൃ​ഥി​വി​കൾ ഇത്ര വലു​പ്പം പു​ണ്ട​തു, സ്വ​പു​ത്ര​നായ വൈ​ശ്വാ​ന​ര​ന്നു​വേ​ണ്ടി​യാ​യി​രി​യ്ക്കാം! ആ ശോ​ഭ​ന​ഗ​മ​ന​നെ, അമോ​ഘ​ബ​ല​നെ, വലിയ നേ​താ​വി​നെ​ക്കു​റി​ച്ചു നി​പു​ണ​നായ ഹോ​താ​വ്, ഒരു സാ​ധാ​ര​ണ​നെ​ന്ന​പോ​ലെ, പലതരം മഹാ​സ്തോ​ത്ര​ങ്ങൾ ചൊ​ല്ലു​ന്നു. 4
ഹേ ജാ​ത​വേ​ദ​സ്സേ, വൈ​ശ്വാ​ന​രാ​ഗ്നേ, അങ്ങ​യു​ടെ മാ​ഹാ​ത്മ്യം സ്വർ​ല്ലോ​ക​ത്തെ​ക്കാ​ളും വി​ശാ​ല​മാ​കു​ന്നു. മാ​ന​വ​പ്ര​ജ​കൾ​ക്ക് അര​ച​നാ​ണ​വി​ടു​ന്ന്. അങ്ങു യു​ദ്ധം​ചെ​യ്ത്, അപ​ഹ​രി​യ്ക്ക​പ്പെ​ട്ടു​പോയ ധനം ദേ​വ​ക​ളെ ഏല്പി​ച്ചു! 5
യാ​തൊ​രു മേ​ഘ​ഹ​ന്താ​വി​നെ മനു​ഷ്യര്‍ സേ​വി​ച്ചു​പോ​രു​ന്നു​വോ, ആ വൃ​ഷ്ടി​കർ​ത്താ​വി​ന്റെ മഹ​ത്ത്വം ഞാന്‍ ക്ഷ​ണ​ത്തില്‍ പറയാം: വൈ​ശ്വാ​ന​രാ​ഗ്നി ദസ്യു​ക്ക​ളെ ഹനി​ച്ചു; വെ​ള്ളം കീ​ഴ്പോ​ട്ടൊ​ഴു​ക്കി; മേ​ഘ​ത്തെ പി​ളർ​ത്തി! 6
മഹി​മ​യാല്‍ സർ​വ​മ​നു​ഷ്യോല്‍പ​ത്തി​ഹേ​തു​വും വി​ശി​ഷ്ട​പ്ര​കാ​ശ​നും പ്രി​യ​സ​ത്യ​ഭാ​ഷി​യു​മായ വൈ​ശ്വാ​ന​രാ​ഗ്നി ഭര​ദ്വാ​ജ​രില്‍ യജി​യ്ക്ക​പ്പെ​ടു​ന്നു; ശാ​ത​വ​നേ​യ​ങ്ക​ലും പു​രു​ണീ​ഥ​ങ്ക​ലും വളരെ വളരെ സ്തു​തി​യ്ക്ക​പ്പെ​ടു​ന്നു.7
കു​റി​പ്പു​കൾ: സൂ​ക്തം 59.

[1] വൈ​ശ്വാ​ന​രൻ–എല്ലാ നര​രി​ലും ജഠ​രാ​ഗ്നി​രു​പേണ ചേർ​ന്ന​വന്‍. തൂ​ണു​പോ​ലെ–തൂണ്‍ വി​ട്ടി​ന്റെ മോ​ന്താ​യ​ത്തെ എന്ന​പോ​ലെ.

[2] നാഭി = പൊ​ക്കിൾ; രക്ഷ​കന്‍ എന്നു സാരം. ആര്യന്‍–വി​ദ്വാ​നായ മനു.

[3] ഓഷ​ധി​കൾ = സസ്യ​ങ്ങൾ.

[4] ദ്യാ​വാ​പൃ​ഥി​വി​ക​ളു​ടെ പു​ത്ര​നാ​ണ്, വൈ​ശ്വാ​ന​ര​നെ​ന്നു മറെ​റാ​രേ​ട​ത്തു പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ട്. മഹാ​നായ മക​ന്നു പാർ​ക്കാന്‍ ധാ​രാ​ളം സ്ഥലം വേ​ണ​മെ​ന്ന് അമ്മ​മാര്‍ കരു​തു​മ​ല്ലോ! ഒരു സാ​ധാ​ര​ണൻ, അയാൾ​ക്കു പണം​കൊ​ടു​ക്കു​ന്ന പ്ര​ഭു​വി​നെ വാ​ഴ്ത്തു​ന്ന​തു​പോ​ലെ.

[5] മാ​ന​വ​പ്ര​ജ​കൾ = മനു​വി​ങ്കല്‍നി​ന്നു ജനി​ച്ച​വര്‍. അപ​ഹ​രി​യ്ക്കു​പ്പെ​ട്ടു​പോയ–അസു​ര​ന്മാര്‍ കവർ​ന്ന.

[6] ഇതില്‍ വൈ​ദ്യു​താ​ഗ്നി​യെ​പ്പ​റ​റി​യാ​ണ്, പറ​യു​ന്ന​ത്. മേ​ഘ​ഹ​ന്താ​വ്–വെ​ള്ള​ത്തെ തടു​ത്തു​നിർ​ത്തിയ മേ​ഘ​ത്തെ കൊ​ന്ന​വന്‍, പി​ളർ​ത്ത​വന്‍; വൈ​ശ്വാ​ന​രൻ. സേ​വി​ച്ചു–മഴ കി​ട്ടാൻ​വേ​ണ്ടി. ദസ്യു​ക്കൾ–കർ​മ്മ​ങ്ങ​ളെ മു​ടി​യ്ക്കു​ന്ന രാ​ക്ഷ​സാ​ദി​കൾ.

[7] ഭര​ദ്വാ​ജര്‍–തന്നാ​മ​ക​രായ ഋഷി​മാര്‍. ശാ​ത​വ​നേ​യന്‍ = ശത​വ​നി​യു​ടെ പു​ത്രന്‍. പു​രു​ണീ​ഥന്‍–ഒരു രാ​ജാ​വ്.

സൂ​ക്തം 60.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

യശ​സ്വി​യും യജ്ഞ​പ്ര​കാ​ശ​ക​നും പ്ര​കർ​ഷേണ രക്ഷി​യ്ക്കു​ന്ന​വ​നും ദൂ​ത​നും സദ്യഃ​കർ​ത്താ​വും രണ്ടെ​ണ്ണ​ത്തില്‍ നി​ന്നു ജനി​ച്ച​വ​നും ധനം​പോ​ലെ പ്ര​ശ​സ്ത​നു​മായ വഹ്നി​യെ വായു ഭൃ​ഗു​വി​ന്നു മി​ത്ര​മാ​ക്കി​ക്കൊ​ടു​ത്തു. 1
കാ​മി​യ്ക്കു​ന്ന ദേ​വ​ക​ളും ഹോ​മി​യ്ക്കു​ന്ന മനു​ഷ്യ​രും–ഇരു​കൂ​ട്ട​രും–ഈ ശാ​സി​താ​വി​നെ സേ​വി​ച്ചു​പോ​രു​ന്നു; പൂ​ജ്യ​നും പ്ര​ജാ​പാ​ല​ക​നും ഫല​പ്ര​ദ​നു​മായ ഈ ഹോ​താ​വു സൂ​ര്യ​നെ​ക്കാ​ളും മു​മ്പെ യജ​മാ​ന​രില്‍ പ്ര​തി​ഷ്ഠി​യ്ക്ക​പ്പെ​ടു​ന്നു. 2
യു​ദ്ധം വന്ന​പ്പോൾ, മനു​വി​ന്നു പി​റ​ന്ന മനു​ഷ്യ​രായ ഋത്വി​ക്കു​കൾ അന്നം സം​ഭ​രി​ച്ചു യാ​തൊ​രു​വ​നെ ഉല്‍പാ​ദി​പ്പി​ച്ചു​വോ; ഹൃ​ദ​യ​ത്തില്‍നി​ന്നു ജനി​ച്ച ആ മാ​ദ​ക​ജ്വാ​ല​ങ്കല്‍ ചെ​ന്ന​ണ​യ​ട്ടെ, വഴി​പോ​ലെ കീർ​ത്തി​യ്ക്കു​ന്ന​തും അതി​നൂ​ത​ന​വു​മായ നമ്മു​ടെ സ്തു​തി! 3
കാ​മി​യ്ക്കു​ന്ന​വ​നും പാ​വ​ക​നും പാർ​പ്പി​ടം നല്കു​ന്ന​വ​നും വരേ​ണ്യ​നും ഹോ​താ​വു​മായ അഗ്നി യജ​മാ​ന​രായ മനു​ഷ്യ​രു​ടെ ഇട​യില്‍ പ്ര​തി​ഷ്ഠി​യ്ക്ക​പ്പെ​ടു​ന്നു: അദ്ദേ​ഹം അര​ക്ക​രെ അമർ​ക്കു​ന്ന​തിൽ മന​സ്സു വെ​യ്ക്കു​ന്നു, ഗൃ​ഹ​ങ്ങ​ളെ രക്ഷി​യ്ക്കു​ന്നു. യജ്ഞ​ശാ​ല​യില്‍ ധന​പാ​ല​ക​നാ​യി സ്ഥി​തി​ചെ​യ്യു​ന്നു; അദ്ദേ​ഹം​ത​ന്നെ എല്ലാ​ദ്ധ​ന​ങ്ങ​ളു​ടെ​യും നാഥൻ. 4
അതി​നാല്‍, അഗ്നേ, ധന​പാ​ല​ക​നും അന്ന​വാ​ഹി​യു​മായ നി​ന്തി​രു​വ​ടി​യെ ഗൌ​ത​മ​രായ ഞങ്ങൾ ഒരു കു​തി​ര​യെ എന്ന​പോ​ലെ തു​ട​ച്ചു, മന​ന​യോ​ഗ്യ​ങ്ങൾ​കൊ​ണ്ടു സ്തു​തി​യ്ക്കു​ന്നു. ആ കർ​മ്മാര്‍ജി​ത​ദ്ര​വി​ണൻ നാ​ളെ​ക്കാ​ല​ത്തും ചീ​ളെ​ന്നു വന്ന​ണ​യ​ട്ടെ. 5
കു​റി​പ്പു​കൾ: സൂ​ക്തം 60.

[1] രണ്ണെ​ണ്ണം–രണ്ട് അര​ണി​കൾ.

[2] കാ​മി​യ്ക്കു​ന്ന–ഹവി​സ്സി​നെ. സൂ​ര്യ​നെ​ക്കാ​ളും​മു​മ്പേ–സൂ​ര്യോ​ദ​യ​ത്തി​ന്നു​മു​മ്പു കഴി​യും, അഗ്നി​ഹോ​ത്ര​ഹോ​മ​ത്തി​ന്ന്, അഗ്നി​യെ പ്ര​തി​ഷ്ഠി​യ്ക്കുക.

[3] ഹൃദയം–ഹൃ​ദ​യ​സ്ഥ​മായ പ്രാ​ണ​വാ​യു. വാ​യു​വില്‍നി​ന്നാ​ണ​ല്ലോ, അഗ്നി ജനി​യ്ക്കു​ന്ന​ത്; വാ​യു​ത​ന്നെ, പ്രാ​ണന്‍. മാ​ദ​ക​ജ്വാ​ലൻ = മത്തു​പി​ടി​പ്പി​യ്ക്കു​ന്ന (മോ​ഹ​ന​ങ്ങ​ളായ) ജ്വാ​ല​ക​ളോ​ടു​കൂ​ടി​യ​വൻ; അഗ്നി.

[4] പാ​വ​കന്‍ = ശു​ദ്ധി​പ്പെ​ടു​ത്തു​ന്ന​വൻ.

[5] തു​ട​ച്ചു–കേറാൻ തു​ട​ങ്ങു​ന്ന​വര്‍ കു​തി​ര​യു​ടെ പുറം തു​ട​യ്ക്കു​മ​ല്ലോ; അതു​പോ​ലെ, അഗ്നി​യു​ടെ ഹവിർ​വ​ഹ​ന​പ്ര​ദേ​ശം തു​ട​ച്ച്. മന​ന​യോ​ഗ്യ​ങ്ങൾ = മന​ന​ത്തി​ന്ന് (ചി​ന്ത​ന​ത്തി​ന്) അർ​ഹ​ങ്ങ​ളായ സ്തോ​ത്ര​ങ്ങൾ. ഞങ്ങൾ–ഞാൻ; ‘ആത്മ​നി ബഹു​വ​ച​നം’ പ്ര​യോ​ഗി​ച്ചി​രി​യ്ക്ക​യാ​ണ്.

സൂ​ക്തം 61.

ഋഷി​ച്ഛ​ന്ദ​സ്സു​കൾ മു​മ്പേ​ത്തവ; ഇന്ദ്രൻ ദേവത.

തടി​ച്ചു​നീ​ണ്ട​വ​നാ​യി, ത്വ​രാ​വാ​നാ​യി, മഹാ​നാ​യി, സ്തു​തി​കൾ​ക്ക​നു​രൂ​പ​നാ​യി, യാ​ത്ര​യ്ക്കു തട​വി​ല്ലാ​ത്ത​വ​നാ​യി​രി​യ്ക്കു​ന്ന ഈ ഇന്ദ്ര​ന്നു ഞാൻ മി​ക​ച്ച സ്തോ​ത്ര​വും, പൂർ​വ​ന്മാര്‍ നല്കി​പ്പോ​ന്ന ഹവി​സ്സു​ക​ളും, ചോ​റെ​ന്ന​പോ​ലെ വി​ള​മ്പു​ന്നു. 1
ഈ ഇന്ദ്ര​ന്നു​ത​ന്നെ ഞാൻ ചോ​റെ​ന്ന​പോ​ലെ നല്കു​ന്നു–ശത്രു​രോ​ധി​യും അത്യാ​വര്‍ജ​ക​വു​മായ ഒരു സ്തോ​ത്രാ​ഘോ​ഷം നട​ത്തു​ന്നു. മറ്റു​ള്ള​വ​രു​മു​ണ്ട്, അന്തഃ​ക​ര​ണം​കൊ​ണ്ടും ബു​ദ്ധി​കൊ​ണ്ടും ആ പഴയ സ്വാ​മി​യ്ക്കാ​യി സ്തു​തി​കൾ തു​ട​ച്ചു​വെ​യ്ക്കു​ന്നു! 2
ഈ ഇന്ദ്ര​ന്നാ​യി​ത്ത​ന്നെ–ഉപ​മാ​ന​ഭൂ​ത​നും ധന​ദാ​താ​വു​മായ ആ പണ്ഡി​ത​നെ മഹ​ത്ത്വ​പ്പെ​ടു​ത്താൻ–അത്യാ​വര്‍ജ​ക​ങ്ങ​ളായ വി​ശു​ദ്ധ​സ്തോ​ത്ര​വാ​ക്യ​ങ്ങ​ളാൽ, ഏറ്റ​വും മഹ​ത്തായ ഒരാ​ഘോ​ഷം ഞാൻ മു​ഖം​കൊ​ണ്ടു നട​ത്തു​ന്നു. 3
ഈ ഇന്ദ്ര​ന്നാ​യി​ത്ത​ന്നേ ഞാന്‍ ഒരു സ്തോ​മം, സ്വാ​മി​യ്ക്കാ​യി തച്ചൻ തേ​രെ​ന്ന​പോ​ലെ തെ​ളി​ച്ചു​കൊ​ള്ളു​ന്നു; ആ സ്തു​തി​വാ​ഹ്യ​മാ​ന​ന്ന് അത്യാ​വർ​ജ​ക​ങ്ങ​ളായ ഋക്കു​ക​ളും, ആ മേ​ധാ​വി​യ്ക്കു സവോല്‍കൃ​ഷ്ട​മായ ഹവി​സ്സും സമർ​പ്പി​ച്ചു​കൊ​ള്ളു​ന്നു. 4
ഈ ഇന്ദ്ര​ന്നാ​യി​ത്ത​ന്നേ, ധനേ​ച്ഛു​വായ ഞാന്‍ സ്തോ​ത്ര​മ​ന്ത്ര​ത്തെ നാ​ക്കി​നോ​ടു, കു​തി​ര​യെ​യെ​ന്ന​പോ​ലെ ചേർ​ക്കു​ന്നു; ആ വീരനെ, ദാ​ന​നി​ധി​യെ, ശ്ലാ​ഘ്യാ​ന്ന​നെ, നഗ​ര​ഭേ​ദി​യെ വന്ദി​പ്പാ​നും തു​ട​ങ്ങു​ന്നു. 5
ഈ ഇന്ദ്ര​ന്നാ​യി​ത്ത​ന്നേ, തുലോം ശോ​ഭ​ന​കാ​രി​യും സ്തു​ത്യ​വു​മായ വജ്രം യു​ദ്ധ​ത്തി​ന്നു ത്വ​ഷ്ടാ​വ് മൂർ​ച്ച​പ്പെ​ടു​ത്തി; ആ കൊ​ല​യാ​യു​ധ​മാ​ണ​ല്ലോ, ശത്രു​മർ​ദ്ദ​ന​നും അമി​ത​ബ​ല​നു​മായ തി​രു​മേ​നി വൃ​ത്ര​ന്റെ​പോ​ലും മർ​മ്മ​ത്തെ​യ്ക്ക​യ​ച്ച​ത്. 6
ആ സർ​വ​വ്യാ​പി​യും ശത്രു​ക്ക​ളെ തുലോം ആക്ര​മി​യ്ക്കു​ന്ന​വ​നു​മായ വജ്രാ​യു​ധൻ ഈ വർ​ഷ​ഹേ​തു​വായ മഹാ​യ​ജ്ഞ​ത്തി​ന്റെ സവ​ന​ങ്ങ​ളില്‍ സോ​മ​വും നല്ല ഭക്ഷ്യ​ങ്ങ​ളും തല്‍ക്ഷ​ണം ഭക്ഷി​ച്ച​രു​ളി; അസു​ര​സ​മ്പ​ത്ത് അപ​ഹ​രി​ച്ചു; ചെ​ന്നു മേ​ഘ​ത്തെ പി​ളർ​ത്തി.7
ഈ ഇന്ദ്ര​ന്നാ​യി​ത്ത​ന്നേ, വൃ​ത്ര​വ​ധ​ത്തില്‍, ദേ​വ​പ​ത്നി​കൾ ചു​റ്റി​ന​ട​ക്കല്‍ വി​ട്ട് അർ​ച്ച​ന​സ്തോ​ത്രം ഉച്ച​രി​ച്ചു. ഇദ്ദേ​ഹം പരന്ന ദ്യാ​വാ​പൃ​ഥി​വി​ക​ളെ ചെ​റു​താ​ക്കി: അവ ഇദ്ദേ​ഹ​ത്തി​ന്റെ മഹി​മാ​വി​ന്നു മതി​യാ​യി​ല്ല. 8
ഇദ്ദേ​ഹ​ത്തി​ന്റെ മഹ​ത്ത്വം ദ്യോ​വി​നെ​യും ഭൂ​വി​നെ​യും അന്ത​രി​ക്ഷ​ത്തെ​യും കവി​ച്ചു പൊ​ങ്ങി. സ്വ​തേ​ജ​സ്സു​കൊ​ണ്ടു​ത​ന്നെ അട​ക്കം വരു​ത്തു​ന്ന​വ​നും, എന്തി​നും പോ​ന്ന​വ​നും, മി​ക​ച്ച ശത്രു​ക്ക​ളു​ള്ള​വ​നും, അപ്ര​മേ​യ​നു​മായ ഇന്ദ്രന്‍ (മേ​ഘ​ങ്ങ​ളെ) പോ​രി​ന്നി​റ​ക്കു​ന്നു. 9
തന്റെ ബല​ത്താല്‍ത്ത​ന്നെ​യാ​ണ്, ഇന്ദ്രന്‍ വരൾ​ച്ച​പെ​ടു​ത്തിയ വൃ​ത്ര​നെ വജ്രം​കൊ​ണ്ട​രി​ഞ്ഞ​തും, അട​യ്ക്ക​പ്പെ​ട്ട ജല​ങ്ങ​ളെ, ഗോ​ക്ക​ളെ​യെ​ന്ന​പോ​ലെ തു​റ​ന്നു​വി​ട്ട​തും. അദ്ദേ​ഹം ഹവിർ​ദ്ദാ​താ​വി​ന്നു സമാ​ന​ചി​ത്ത​നാ​യി ഫലം നേ​രി​ട്ടു കൊ​ടു​ക്കു​ന്നു. 10
ഇദ്ദേ​ഹ​ത്തി​ന്റെ തേ​ജ​സ്സാ​ലാ​ണ്, വജ്രം​കൊ​ണ്ട് അച്ച​ട​ക്കം വെ​ച്ച​തി​നാ​ലാ​ണ്, സി​ന്ധു​ക്കൾ അതി​രില്‍ നി​ല്ക്കു​ന്ന​തു്; ഐശ്വ​ര്യം നേടിയ, യജ​മാ​ന​ന്നു ഫലം നല്കു​ന്ന, ഈ ശത്രു​മർ​ദ്ദ​ന​ന​ത്രേ, തുർ​വീ​തി​യ്ക്കു നില കി​ട്ടി​ച്ച​ത്! 11
വെ​മ്പല്‍ക്കൊ​ള്ളു​ന്ന​വ​നും അമി​ത​ബ​ല​നു​മായ തി​രു​മേ​നി ഈ വൃ​ത്ര​ന​ന്റെ​നേ​രേ വജ്രം വി​ട്ടാ​ലും; ജല​ത്തെ പു​റ​ത്തി​റ​ക്കി പ്ര​വ​ഹി​പ്പി​പ്പാൻ വി​ല​ങ്ങി​ച്ച വജ്രം​കൊ​ണ്ട് അവ​ന്റെ ഓരോ ഗാ​ത്ര​സ​ന്ധി​യെ​യും, ഗോ​വി​ന്റേ​തി​നെ​പ്പോ​ലെ നു​റു​ക്കി​യാ​ലും! 12
ഉക്ഥ​ങ്ങൾ​കൊ​ണ്ടു സ്തു​ത്യ​നും വെ​മ്പല്‍ക്കൊ​ള്ളു​ന്ന​വ​നു​മായ അവി​ടു​ന്നു മു​മ്പു കല്പി​ച്ചു​ചെ​യ്ത​വ​യെ ഭവാന്‍ പ്ര​ശം​സി​യ്ക്കുക: യു​ദ്ധ​ത്തി​ന്ന് ആയു​ധ​ങ്ങൾ തെ​രു​തെ​രെ അയ​ച്ചു​കൊ​ണ്ട് ഇദ്ദേ​ഹം ഒരു കൊ​ല​യാ​ളി​യു​ടെ​മ​ട്ടില്‍ കൂ​ട​ല​രെ കൊ​ന്നൊ​ടു​ക്കി​യ​ല്ലോ! 13
ഇദ്ദേ​ഹ​ത്തെ പേ​ടി​ച്ചു പർ​വ​ത​ങ്ങൾ അന​ങ്ങാ​താ​യി; കണ്ട​തോ​ടേ ദ്യാ​വാ​പൃ​ഥി​പി​കൾ വി​റ​ച്ചു​പോ​യി. ഈ സു​ന്ദ​രാം​ഗ​ന്റെ ദുഃ​ഖ​നാ​ശ​ക​ത്വ​ത്തെ​പ്പ​റ്റി പേർ​ത്തും പേർ​ത്തും പാടിയ നോ​ധ​സ്സ് ഉടനടി വീ​ര്യ​വാ​നാ​യി​ച്ച​മ​ഞ്ഞു!14
ഏകനും വി​വി​ധ​ധ​നേ​ശ​നു​മായ ഇന്ദ്ര​ന്നു യാ​തൊ​ന്നു വേ​ണ​മെ​ന്നു തോ​ന്നി​യോ, അത് ഇവ​രാല്‍ നല്ക​പ്പെ​ട്ടു. സ്വ​ശ്വ​ന്നു മക​നാ​യി​പ്പി​റ​ന്ന സൂ​ര്യ​നോ​ടു പൊ​രു​തു​ന്ന ഏതശനെ അവി​ടു​ന്നു സോ​മ​നീര്‍ കൈ​ക്കൊ​ണ്ടു രക്ഷ​പ്പെ​ടു​ത്തി. 15
ഇന്ദ്ര, രണ്ട​ശ്വ​ങ്ങ​ളെ പൂ​ട്ടു​ന്ന​വ​നേ, അങ്ങ​യ്ക്കാ​യി​ത്ത​ന്നെ അത്യാ​വര്‍ജ​ക​ങ്ങ​ളായ സ്തോ​ത്ര​മ​ന്ത്ര​ങ്ങൾ ഗോ​ത​മ​ഗോ​ത്ര​ക്കാര്‍ നിർ​മ്മി​ച്ചി​ട്ടു​ണ്ട്. ഇവര്‍ക്കു ഭവാന്‍ നാ​നാ​രൂ​പ​മായ ധനം നല്കി​യാ​ലും. ആ കർ​മ്മാർ​ജി​ത​ദ്ര​വി​ണൻ നാ​ളെ​ക്കാ​ല​ത്തും ചീ​ളെ​ന്നു വന്ന​ണ​യ​ട്ടെ! 16
കു​റി​പ്പു​കൾ: സൂ​ക്തം 61.

[1] ത്വ​രാ​വാന്‍–കർ​ത്ത​വ്യ​ങ്ങ​ളെ ചെ​യ്തു​ക​ഴി​യ്ക്കു​ന്ന​തില്‍ വെ​മ്പ​ലു​ള്ള​വൻ.

[2] നല്കു​ന്നു എന്ന​തി​ന്റെ വി​വ​ര​ണ​മാ​ണ്, അടു​ത്ത വാ​ക്യം. അത്യാ​വര്‍ജ​കം = ഹൃ​ദ​യ​ത്തെ തുലോം ആകർ​ഷി​യ്ക്കു​ന്ന​ത്. തു​ട​ച്ചു​വെ​യ്ക്കു​ന്നു–സം​സ്കാ​ര​പ്പെ​ടു​ത്തു​ന്നു.

[3] ഉപ​മാ​ന​ഭൂ​തൻ–മഹാ​ന്മാ​രെ ഇന്ദ്ര​നോ​ടു​പ​മി​യ്ക്ക സാ​ധാ​ര​ണ​മാ​ണ​ല്ലോ. മു​ഖം​കൊ​ണ്ടു നട​ത്തു​ന്നു–ഉറ​ക്കെ ചൊ​ല്ലു​ന്നു.

[4] സ്തോ​മം–സ്തോ​ത്ര​വി​ശേ​ഷം. സ്തു​തി​വാ​ഹ്യ​മാ​നന്‍ = സ്തു​തി​ക​ളാല്‍ വഹി​യ്ക്കു​പ്പെ​ടു​ന്ന​വൻ; സ്തു​തി​ക​ളില്‍ കേ​റി​സ​ഞ്ച​രി​യ്ക്കു​ന്ന​വൻ!

[5] കു​തി​ര​യെ എന്ന​പോ​ലെ–യാ​ത്രോ​ദ്യ​തന്‍ കു​തി​ര​യെ തേ​രി​നോ​ടു ചേർ​ക്കു​ന്ന​തു​പേ​ലെ. ശ്ലാ​ഘ്യാ​ന്നൻ = ശ്ലാ​ഘ​നീ​യ​ങ്ങ​ളായ അന്ന​ങ്ങ​ളോ​ടു​കൂ​ടി​യ​വന്‍. നഗ​ര​ഭേ​ദി–അസു​ര​പു​ര​ങ്ങ​ളെ പി​ളർ​ത്തു​ന്ന​വന്‍.

[6] ശോ​ഭ​ന​കാ​രി = നല്ല​തു ചെ​യ്യു​ന്ന​ത്.

[7] വർഷഹേതു-​മഴ പെ​യ്യി​യ്ക്കു​ന്ന​ത്. തല്‍ക്ഷ​ണം–ഹോ​മി​ച്ച ഉടന്‍ത​ന്നെ.

[8] ചെ​റു​താ​ക്കി–ഇതി​ന്റെ വി​വ​ര​ണ​മാ​ണ്, അടു​ത്ത വാ​ക്യം.

[9] അട​ക്കം–എതി​രാ​ളി​കൾ​ക്ക്. മി​ക​ച്ച ശത്രു​ക്ക​ളെ വധി​യ്ക്കു​ന്ന​താ​ണ​ല്ലോ, വീ​ര​പ്ര​ശ​സ്തി​യ്ക്കു കാ​ര​ണ​മാ​വുക. പോ​രി​ന്നി​റ​ക്കു​ന്നു–മേ​ഘ​ങ്ങ​ളെ​ക്കൊ​ണ്ടു പര​സ്പ​രം പൊ​രു​തി​ച്ചു, മഴ പെ​യ്യി​ക്കു​ന്നു.

[10] വരൾ​ച്ച​പെ​ടു​ത്തിയ–വെ​ള്ള​ത്തെ തടു​ത്തു​നിർ​ത്തി​യ​തി​നാല്‍, ലോകം ഉണ​ങ്ങി​പ്പോ​യി. ഗോ​ക്ക​ളെ–ചോ​ര​ന്മാർ കട്ടു​കൊ​ണ്ടു​പോ​യി ഒളി​പ്പി​ച്ച. സമാ​ന​ചി​ത്തന്‍–ഹവിർ​ദ്ദാ​താ​വി​ന്റെ മന​സ്സോ​ടു യോ​ജി​ച്ച മന​സ്സോ​ടു​കൂ​ടി​യ​വന്‍.

[11] സിന്ധുക്കൾ-​സമുദ്രങ്ങൾ, അല്ലെ​ങ്കില്‍ നദികൾ. തുർ​വീ​തി–ഒരു ഋഷി: ഇദ്ദേ​ഹം വെ​ള്ള​ത്തില്‍ മു​ങ്ങി​പ്പോ​യി; ഇന്ദ്ര​നാല്‍ കര​യേ​റ​റ​പ്പെ​ട്ടു. തുർ​വീ​തി രാ​ജാ​വാ​ണെ​ന്നും അഭി​പ്പാ​യ​മു​ണ്ടു്.

[12] ഈ ഋക്ക് വൃ​ത്ര​വ​ധ​ത്തില്‍ പ്രേ​രി​പ്പി​ച്ച സ്തോ​താ​ക്കൾ പറ​യു​ന്ന​താ​ണ്. ഗോ​വി​ന്റേ​തി​നെ​പ്പോ​ലെ–കശാ​പ്പു​കാര്‍ നാ​ല്ക്കാ​ലി​യു​ടെ അവ​യ​വ​ങ്ങ​ളെ മു​റി​യ്ക്കു​ന്ന​തു​പോ​ലെ.

[13] ഇതു സ്തോ​താ​വി​നോ​ടു പറ​യു​ന്ന​താ​ണ്: ഉക്ഥം–സ്തോ​ത്ര​വി​ശേ​ഷം.

[15] സ്വ​ശ്വന്‍ (ഒരു രാ​ജാ​വ്) പു​ത്ര​കാ​മ​നാ​യി സൂ​ര്യ​നെ സേ​വി​ച്ചു. അദ്ദേ​ഹ​ത്തി​ന്നു സൂ​ര്യൻ​ത​ന്നെ പു​ത്ര​നാ​യി ജനി​ച്ചു. ഈ രാ​ജ​പു​ത്ര​നോ​ടു യു​ദ്ധം​ചെ​യ്യേ​ണ്ടി​വ​ന്ന ഏതശൻ എന്ന ഋഷി ഇന്ദ്ര​നാ​ല​ത്രേ രക്ഷി​യ്ക്ക​പ്പെ​ട്ട​ത്.

സൂ​ക്തം 62.

നോ​ധ​സ്സ് ഋഷി; ത്രി​ഷ്ടു​പ്പു് ഛന്ദ​സ്സ്; ഇന്ദ്രൻ ദേവത. (കേക)

സ്തോ​ത്ര​സേ​വ്യ​നാം ബല​രൂ​പ​ന്നു സു​ഖ​ദ​മാം
സ്തോ​ത്ര​മോർ​ത്ത​റിക നാ,മം​ഗി​ര​സ്സു​കൾ​ക്കൊ​പ്പം;
അത്യാ​വര്‍ജ​ക​മാ​യി സ്തു​തി​പ്പോ​ന്ന​ഭ്യർ​ച്ച ്യനാം
മർ​ത്ത്യ​വി​ശ്രു​ത​ന്നു​ച്ച​രി​യ്ക്കു, നാം നു​തി​മ​ന്ത്രം. 1
പെ​രി​യോ​നാ​മ​ബ്ബ​ല​രൂ​പ​നെ വാ​ഴ്ത്താൻ നി​ങ്ങൾ
കരു​തി​വെ​പ്പിൻ, നീ​ട്ടി​പ്പാ​ടാ​വും മഹാ​സാ​മം:
അവ​നെ​പ്പു​ജി​ച്ച​ല്ലോ നേടി ഗോ​ക്ക​ളെ, സ്ഥാന-​
മറി​ഞ്ഞി​ട്ട​സ്മ​ത്താ​ത​രം​ഗി​ര​സ്സു​കൾ മു​ന്നം! 2
ഇന്ദ്ര​നം,ഗി​ര​സ്സു​ക​ളി​വര്‍ ചൊ​ന്ന​യ​യ്ക്ക​യാല്‍
നന്ദ​ന​ന്നിര നേടീ സര​മ​യെ​ളു​പ്പ​ത്തില്‍:
കൊ​ന്നു തി​ന്മ​നെ; നേടീ ഗോ​ക്ക​ളെ നി​ലി​മ്പര്‍കോൻ;
നി​ന്നാർ​ത്തു​കൂ​ക്കീ, പൈ​ക്ക​ളോ​ടു​മൊ​ത്ത​ന്നേ​താ​ക്കൾ! 3
ശക്ര,സത്ര​ത്തെ​പ്പ​ത്തു​മൊ​മ്പ​തും നാ​ളാല്‍ത്തീർ​ത്ത
സദ്ഗ​തി​തേ​ടു​ന്നേ​ഴു മേ​ധാ​വി​മാ​രാ​ലി​ന്ദ്ര,
സു​സ്തോ​ഭ​സ്വ​ര​സ്തോ​ത്ര​കീർ​ത്തി​തന്‍ ഭവാ​നാർ​പ്പാ–
ലദ്രി​മേ​ഘ​ങ്ങ​ളെ​യും പി​ളർ​ത്തീ, വല​നെ​യും! 4
അം​ഗി​ര​സ്സു​ക​ളാ​ലേ വാ​ഴ്ത്ത​പ്പെ​ട്ട,ഭിരൂപ–
നങ്ങു​ഷ​സ്സോ​ടും ഭാ​നു​മാ​നോ​ടു​മൊ​ന്നി​ച്ചി​ന്ദ്ര,
അന്ധ​കാ​ര​ത്തെ​പ്പോ​ക്കീ രശ്മി​യാല്‍;–ച്ചു​വ​ടുറ–
പ്പ​ന്ത​രി​ക്ഷ​ത്തി​ന്നേ​കീ; മന്നി​ടം നി​ര​പ്പാ​ക്കി! 5
അന്നു തന്തി​രു​വ​ടി ചെ​യ്ത​തേ തുലോം മാ​ന്യം–
സു​ന്ദ​രാ​കാ​ര​ന്റെ​യ​ക്കർ​മ്മ​മേ തുലോം രമ്യം:
നി​ന​ച്ചാ​ന​ല്ലോ തേൻ​ത​ണ്ണീര്‍ക​ളാല്‍, പൃ​ഥി​വി​തൻ
നികടേ നിർ​ത്ത​പ്പെ​ട്ട നാലു നി​മ്ന​ഗ​ക​ളെ! 6
ആയാ​സി​കൾ​ക്കി​ല്ല,ർക്ക​സ്തു​തി​യാല്‍ വാ​ഴ്ത്തു​ന്നോർ​ക്കേ,
ധ്യേ​യോ​ച്ച​ന​ഭ​സ്ഥ​ന​സ്സല്‍ക്കർ​മ്മി വശ​പ്പെ​ടൂ;
പണ്ടെ​ന്നു​മൊ​രേ​കൂ​ട്ടില്‍പ്പാർ​ത്ത വാ​നൂ​ഴി​ക​ളെ
രണ്ടാ​ക്കി​നിർ​ത്തി​ക്കൊ​ണ്ട​ത​വ​നാണ,ർക്കന്‍പോ​ലെ! 7
ഭി​ന്ന​മാ​രി​രു​യു​വ​മ​ങ്ക​മാർ പണ്ടേ​മുത–
ല്ക്ക​ന്വ​ഹം വെ​ളി​പ്പെ​ട്ടു, വാ​നി​ലും ക്ഷി​തി​യി​ലും
മു​റ​യ്ക്കു ചു​റ​റി​ന​ട​ക്കു​ന്നു​ണ്ടു, വേറേ വേറേ:
കറു​മ്പി രജ​നി​യും, പൊ​ന്നൊ​ളി​പ്പു​ല​രി​യും! 8
സു​കർ​മ്മം​പോ​ലാ​യ്ത്തീർ​ന്ന സു​കർ​മ്മാ​വൂര്‍ജ​സ്സൂ​നു
സഖി​ത്വം പണ്ടേ​ത​ന്നെ സം​ഭ​രി​ച്ച​രു​ളു​ന്നു:
പക്വ​മാം ക്ഷീ​രം പാ​ക​മെ​ത്താ​ത്ത പശു​വി​ലും
വെ​യ്ക്കു​ന്നൂ, ഭവാന്‍ വെ​ണ്പാല്‍ കൃഷ്ണ–ശോ​ണ​ക​ളി​ലും! 9
പണ്ടു​തൊ​ട്ടൊ​രേ​കൂ​ട്ടില്‍ച്ചേ​ഷ്ട​യെ​ന്നി​യേ കിട–
ക്കൊ​ണ്ട കൈ​വി​ര​ലു​ക​ളു​ച്ച​ലി​ച്ചു​യിര്‍ നേടി
നൂ​റു​നൂർ കർ​മ്മ​ങ്ങ​ളെ​പ്പാ​ലി​പ്പു രക്ഷാ​ശ​ക്ത്യാ;
ധീ​ര​നെ​ശ്ശു​ശ്രൂ​ഷി​പ്പൂ, ദേ​വ​പ​ത്നി​കൾ​പോ​ലെ! 10
നി​ത്യ​കർ​മ്മ​വും സ്വ​ത്തും നേ​ടാ​നാ​യ് മതി​മാ​ന്മാ–
രെ​ത്തി​നാര്‍, നമി​ച്ചർ​ക്കം, ജപി​ച്ചൂര്‍ജ​സ്വിൻ, നി​ങ്കല്‍;
സദ്രൂപ, തലോ​ടു​ന്നൂ സ്തു​തി​കൾ നി​ന്നെ,ക്കാമ–
മൊത്ത നാ​ഥ​നെ​ക്കാ​മം​പൂ​ണ്ട പത്നി​കൾ​പോ​ലെ! 11
പണ്ടേ​തൊ​ട്ട​ഭി​രൂപ, സമ്പ​ത്തു നിൻ​തൃ​ക്ക​യ്യി–
ലു​ണ്ട​ല്ലോ; വി​നാ​ശ​മി​ല്ലി,ടി​വി​ല്ല​തി​ന്നി​ന്ദ്ര;
ഉന്മി​ഷല്‍പ്ര​ഭൻ, ധീ​രന്‍, കൃ​ത്യ​വാ​നി​വി​ടു​ന്നു;
കർ​മ്മ​വൻ, തരി​കെ​ങ്ങൾ​ക്കാ,ത്മ​കർ​മ്മ​ത്താല്‍ വി​ത്തം! 12
ഇന്ദ്ര, നീ നി​ത്യന്‍: ഹരി​ദ്വ​ന്ദ്വ​ത്തെ നേരേ നട–
ത്തു​ന്ന കെ​ല്പേ​റും നി​ന്നെ​ക്കൊ​ണ്ടോ​രു നവ്യ​സ്തോ​ത്രം
ഗൌ​ത​മന്‍ നോ​ധ​സ്സെ​ങ്ങൾ​ക്കാ​യി നിർ​മ്മി​ച്ചാൻ: ക്ഷി​പ്രം
പ്രാ​ത​രാ​ഗ​മി​യ്ക്ക​ട്ടെ,യക്കർ​മ്മാര്‍ജി​ത​ദ്ര​വ്യൻ! 13
കു​റി​പ്പു​കൾ: സൂ​ക്തം 62.

[1] ബല​രൂ​പ​ന്ന്–ഉട​ലെ​ടു​ത്ത ബലം​ത​ന്നെ​യായ ഇന്ദ്ര​ന്ന്. അം​ഗി​ര​സ്സു​കൾ​ക്കൊ​പ്പം–അം​ഗി​രോ​ഗോ​ത്ര​ക്കാർ ചി​ന്തി​ച്ച​റി​ഞ്ഞു​വെ​ച്ച​തു​പോ​ലെ. സ്തു​തി​പ്പോ​ന്ന​ഭ്യർ​ച്ച ്യൻ–യജ​മാ​ന​നാല്‍ അർ​ച്ചി​യ്ക്ക​പെ​ടേ​ണ്ടു​ന്ന​വന്‍. മർ​ത്ത്യ​വി​ശ്രു​തന്‍–യജി​യ്ക്കു​ന്ന മനു​ഷ്യ​നില്‍ യജ​നീ​യ​ത്വേന വി​ഖ്യാ​ത​നായ ഇന്ദ്രൻ. നു​തി​മ​ന്ത്രം = മന്ത്രാ​ത്മ​ക​മായ സ്തോ​ത്രം. നാം–യജ്ഞ​പ്ര​വൃ​ത്തര്‍.

[2] ഗോ​ക്ക​ളെ–പണി എന്ന അസുരൻ അപ​ഹ​രി​ച്ച പൈ​ക്ക​ളെ. സ്ഥാ​നം–അവയെ ഒളി​പ്പി​ച്ച സ്ഥലം. അസ്മ​ത്താ​തര്‍–നമ്മു​ടെ പൂർ​വ​ന്മാര്‍.

[3] അം​ഗി​ര​സ്സു​ക​ളു​ടെ അഭി​പ്രാ​യ​മ​നു​സ​രി​ച്ച് ഇന്ദ്രന്‍, പൈ​ക്ക​ളെ ഒളി​പ്പി​ച്ച സ്ഥലം അറി​ഞ്ഞു​വ​രാൻ സരമ എന്ന ദേ​വ​ശു​നി​യെ നി​യോ​ഗി​ച്ചു. ‘എന്റെ കു​ട്ടി​യ്ക്കു പാലും മറ്റും കൊ​ടു​ത്തു​കൊ​ണ്ടി​രി​യ്ക്കാ​മെ​ന്നേ​റ്റാല്‍ ഞാന്‍ പോകാ’മെ​ന്നാ​യി​രു​ന്നു, പട്ടി​യു​ടെ മറു​പ​ടി; ഇന്ദ്രന്‍ സമ്മ​തി​ച്ചു. അവൾ പോയി, പൈ​ക്കൾ നി​ല്ക്കു​ന്നി​ടം കണ്ടു​പി​ടി​ച്ച് ഇന്ദ്ര​നെ അറി​യി​ച്ചു. അങ്ങ​നെ സരമ മക​ന്ന് ഇര (ഉപ​ജീ​വ​ന​ത്തി​ന്നു​ള്ള വക) സമ്പാ​ദി​ച്ചു​വെ​ച്ചു. നി​ലി​മ്പര്‍കോന്‍–സര​മ​യില്‍ നി​ന്നു ഗോ​സ്ഥാ​ന​മ​റി​ഞ്ഞ ഇന്ദ്രൻ. തി​ന്മൻ–വലിയ തീ​റ​റ​ക്കാ​ര​നായ അസു​രന്‍. അന്നേ​താ​ക്കൾ–പൈ​ക്ക​ളെ തി​ര​ഞ്ഞു​ന​ട​ന്ന ദേ​വ​ന്മാർ.

[4] സത്ര​ത്തെ പത്തു​നാൾ​കൊ​ണ്ടു തീർ​ത്ത(അവ​സാ​നി​പ്പി​ച്ച)വര്‍, ഒമ്പ​തു നാൾ​കൊ​ണ്ട​വ​സാ​നി​പ്പി​ച്ച​വര്‍–ഇങ്ങ​നെ രണ്ടു​ത​ര​ക്കാ​രായ ഏഴു മേ​ധാ​വി​മാ​രാല്‍ (മേ​ധാ​തി​ഥി​പ്ര​ഭൃ​തി​ക​ളായ ഏഴം​ഗി​ര​സ്സു​ക​ളാല്‍). സു​സ്തോ​ഭ​സ്വ​ര​സ്തോ​ത്ര​കീർ​ത്തി​തന്‍ = നല്ല സ്തോ​ഭ​വും സ്വ​ര​വു​മു​ള്ള സ്തോ​ത്ര​ങ്ങൾ​കൊ​ണ്ടു കീർ​ത്തി​യ്ക്കു​പ്പെ​ട്ട​വന്‍. വലന്‍-​അസുരന്റെ പേര്‍.

[5] അഭി​രൂ​പന്‍ = സു​ന്ദ​രൻ. ഭാ​നു​മാൻ = സു​ര്യന്‍.

[6] നിര്‍ത്ത​പ്പെ​ട്ട–ഒഴു​കാ​തെ നിന്ന. തേൻ​ത​ണ്ണീര്‍കൾ = തേ​നി​ന്നൊ​ത്ത (മധു​ര​ങ്ങ​ളായ) ജല​ങ്ങൾ.

[7] ആയാ​സി​കൾ​ക്ക് (യു​ദ്ധാ​ദി​പ്ര​യ​ത്ന​ങ്ങൾ ചെ​യ്യു​ന്ന​വർ​ക്ക്) ആ സല്‍കർ​മ്മി (ശോ​ഭ​ന​കർ​മ്മാ​വായ ഇന്ദ്രൻ) വശ​പ്പെ​ടു​ക​യി​ല്ല. യു​ദ്ധം​കൊ​ണ്ടും മറ്റും ഇന്ദ്ര​നെ വശ​ത്താ​ക്കുക സാ​ധ്യ​മ​ല്ല; അതി​ന്നു സ്തു​തി​യ്ക്കു​ക​ത​ന്നെ വേണം. ധ്യേ​യോ​ച്ച​ന​ഭ​സ്ഥന്‍ = ധ്യാ​നി​യ്ക്കേ​ണ്ടു​ന്ന ഉന്ന​ത​മായ ആകാ​ശ​ത്തു വസി​യ്ക്കു​ന്ന​വന്‍. ഒരേ​കൂ​ട്ടില്‍പ്പാർ​ത്ത–വേ​റു​തി​രി​യാ​തെ​നി​ന്ന. വാ​നൂ​ഴി​കൾ = ദ്യാ​വാ​പൃ​ഥി​വി​കൾ.

[8] ഭി​ന്ന​മാര്‍–വ്യ​ത്യ​സ്ത​രൂ​പ​കൾ. യു​വ​മ​ങ്ക​മാര്‍ = തരു​ണി​മാര്‍. രാ​ത്രി​യെ​യും ഉഷ​സ്സി​നെ​യും രണ്ടു യു​വ​തി​മാ​രാ​ക്കി​യി​രി​യ്ക്കു​ന്നു. ഇന്ദ്ര, ഇതൊ​ക്കെ അങ്ങു​ത​ന്നെ​യാ​ണ്, ചെ​യ്യി​യ്ക്കു​ന്ന​ത്!

[9] സു​കർ​മ്മം​പോ​ലാ​യ്ത്തീ​ന്ന–ഉട​ലെ​ടു​ത്ത സല്‍ക്കർ​മ്മ​മെ​ന്നു തോ​ന്നു​മാ​റി​രി​യ്ക്കു​ന്ന. ഊർ​ജ​സ്സൂ​നു = ബല​ത്തി​ന്റെ മകൻ; അതി​ബ​ല​വാന്‍ എന്നര്‍ത്ഥം. സഖി​ത്വം–യജ​മാ​ന​ന്മാ​രു​മാ​യി സഖ്യം. പശു-​പൈക്കൾ; ജാ​ത്യേ​ക​വ​ച​നം. കൃഷ്ണ–ശോ​ണ​ക​ളി​ലും–കറു​ത്ത പൈ​ക്ക​ളി​ലും ചു​ക​ന്ന പൈ​ക്ക​ളി​ലും വെ​ളു​ത്ത പാൽ ഉല്‍പാ​ദി​പ്പി​യ്ക്കു​ന്നു! പാകം-​മൂപ്പ്, വളർ​ച്ച.

[10] ഒരേ​കൂ​ട്ടില്‍–മനു​ഷ്യ​രു​ടെ കൈ​പ്പ​ട​ത്തില്‍. കി​ട​ക്കൊ​ണ്ട = കി​ട​ന്ന, വസി​ച്ച. കർ​മ്മ​ങ്ങ​ളെ–യജ്ഞ​ത്തി​ന്നു​വേ​ണ്ടു​ന്ന ജോ​ലി​ക​ളെ. പാ​ലി​പ്പു–ഹാ​നി​വ​രാ​തെ നട​ത്തു​ന്നു. ധീരൻ–പ്ര​ഗ​ല്ഭ​നായ ഇന്ദ്രന്‍. ശു​ശ്രൂ​ഷി​പ്പൂ–തൊ​ഴു​തു പ്ര​സാ​ദീ​പ്പി​യ്ക്കു​ന്നു.

[11] നി​ത്യ​കർ​മ്മം–അഗ്നി​ഹോ​ത്രാ​ദി. ഊര്‍ജസ്വിൻ-​ബലമേറിയവനേ. സദ്രൂപ = സു​ന്ദര. നാ​ഥന്‍ = ഭർ​ത്താ​വ്.

[12] ഇടിവ് = ഹാനി. കർ​മ്മ​വന്‍ = കർ​മ്മ​ങ്ങ​ളോ​ടു​കൂ​ടി​യ​വ​നേ.

[13] ഹരി​ദ്വ​ന്ദ്വ​ത്തെ = ഹരികൾ എന്ന രണ്ട​ശ്വ​ങ്ങ​ളെ. നി​ന്നെ​ക്കൊ​ണ്ടു്–അങ്ങ​യെ​പ്പ​റ്റി. പ്രാ​തഃ = പ്ര​ഭാ​ത​ത്തിൽ. ആഗമിയ്ക്കുക-​വരിക. ഋത്വി​ക്കു​ക​ളു​ടെ പ്രാർ​ത്ഥ​ന​യാ​ണി​ത്.

സൂ​ക്തം 63.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ. (കേക)

ഇന്ദ്ര, നീ മഹാ​നാ​പ​ദ്വേ​ള​യില്‍ പ്ര​ത്യ​ക്ഷ​നാ​യ്
വന്നു താ​ങ്ങി​നാ​ന​ല്ലോ, വാ​നൂ​ഴി​ക​ളെ​ക്കെ​ല്പാല്‍;
അങ്ങ​യെ​പ്പേ​ടി​ച്ചു​റ​പ്പ​റ്റു പാ​റി​പ്പോ​യ്, പാടേ
തും​ഗ​ശൈ​ലാ​ദി​ക​ളും, സൂ​ര്യ​ര​ശ്മി​കൾ​പോ​ലേ! 1
വി​വി​ധ​ക്രി​യ​ഹ​രി​ദ്വ​യി​യെ​പ്പൂ​ട്ടു​മ്പോ​ഴേ
പവി​യർ​പ്പി​യ്ക്കും, സ്തോ​താ​വി​ന്ദ്ര, നിൻ​തൃ​ക്കൈ​ക​ളില്‍:
അതു​മാ​യ്ക്കേ​റി​ച്ചെ​ല്ലും, ബഹ്വ​രി​പു​ര​ങ്ങ​ളി–
ലവി​ടു​ന്ന​ഭീ​പ്സി​ത​കർ​മ്മാ​വേ, പു​രു​ഹൂത! 2
ഇന്ദ്ര, നീ സർ​വോല്‍ക്കൃ​ഷ്ട​നൃ,ഭു​ക്ഷാ​വെ,തിർ​പ്പോ​രെ
വെ​ന്നി​ടും രി​പു​ഘ്നന്‍ നീ; മാ​നു​ഷാ​നു​കൂ​ലന്‍ നീ.
വീ​ഴ്ത്ത​ലും വീറും ചേർ​ന്ന യു​ദ്ധ​ത്തില്‍, യു​വാ​വാം ശ്രീ
ചീർ​ത്ത കു​ത്സ​നു​വേ​ണ്ടി​ശ്ശു​ഷ്ണ​നെ​ക്കൊ​ന്ന​ല്ലോ നീ! 3
മി​ത്ര​മാ​യ്പ്പു​കൾ നേ​ടി​ക്കൊ​ടു​ത്തു ഭവാ​നി​ന്ദ്ര:
പു​ത്ര​നെ​ക്കു​ലി​ശ​ത്താല്‍ക്കൊ​ന്ന​ല്ലോ, വൃ​ഷാ​വേ, നീ;
മറ്റു ദസ്യു​ക്ക​ളെ​യും മട​ക്കി​യ​ല്ലോ പോ​രില്‍,–
ശ്ശ​ത്രു​വെ സ്വൈ​രം വെ​ല്ലും ശൂ​ര​നാം വർ​ഷോല്‍ക്കന്‍ നീ! 4
മർ​ത്ത്യ​രി​ലൊ​രാ​ളില്‍ത്തേ പ്രീതികേടുണ്ടായ്വന്നാ-​
ല,ദ്ദൃ​ഢാ​സ്പ​ദ​നെ​യും ഹിം​സി​പ്പാൻ നി​ന​യ്ക്കാ നീ;
ദി​ക്കു​കൾ തു​റ​ന്ന​രുൾ​കെ​ങ്ങൾ​തൻ കു​തി​ര​കൾ–
ക്കു;–ഗ്ര​മാം വജ്രം​കൊ​ണ്ടു കൊ​ന്ന​രുൾ​കെ,തിർ​ത്തോ​രെ! 5
ആ നി​ന്നെ​യ​ല്ലോ മർ​ത്ത്യ​ന്മാ​രി​ന്ദ്ര, വി​ളി​യ്ക്കു​ന്ന–
താ,തത​വി​ഭൂ​തി​യാ​യ് ലാ​ഭ​വ​ത്താ​കും പോ​രില്‍;
ആജിയിലാര്‍ജിയ്ക്കേണ്ടുവൊന്നാമിബ്ഭവദ്രക്ഷ-​
യാ​ഗ​മി​യ്ക്ക​ട്ടേ, ഞങ്ങൾ​ക്ക​ട​രില്‍ബ്ബ​ല​വാ​നേ! 6
നീ​യ​ല്ലോ കു​ലി​ശ​ത്താല്‍പ്പി​ളര്‍ത്തീ, പു​രു​കു​ത്സ–
ന്നാ​യി​ട്ടു യു​ദ്ധം​ചെ​യ്ത​പ്പു​ര​സ​പ്ത​ക​മി​ന്ദ്ര;
എരി​ച്ചൂ കളി​യാ​യ് നീ​യം​ഹു​വിന്‍ ധനം തീപോ–
ല;–രുളീ പുരാൻ പി​ന്നെ,പ്പൂ​രു​വാം സു​ദാ​സ്സി​ന്നാ​യ്! 7
വർ​ദ്ധി​പ്പി​ച്ച​രു​ളുക, പൃ​ത്ഥ്വി​യി​ലെ​ല്ലാ​മി​ന്ദ്ര,
ചി​ത്ര​മാ​മാ​ഹാ​ര​ത്തെ​ദ്ദേവ, വെ​ള്ള​ത്തെ​പ്പോ​ലേ:
ജീവനെ ഞങ്ങൾ​ക്കി​തൊ​ന്നാ​ല​ല്ലോ ഭവാന്‍ ശൂര,
കൈ​വ​രു​ത്തു​ന്നൂ നീ​ളെ​യൊ​ഴു​കും ജലം​പോ​ലേ! 8
ഇന്ദ്ര, തീർ​ത്തി​രി​യ്ക്കു​ന്നൂ ഗോ​ത​മര്‍, ധൃ​ത​ഹ​രി–
ദ്വ​ന്ദ്വ​നാ​മ​ങ്ങ​യ്ക്കാ​യി ഹവ്യ​വും മന്ത്ര​ങ്ങ​ളും:
പ്രാ​ജ്യ​മാ​മ​ന്നം കൊ​ണ്ടു​വ​രി​കെ​ങ്ങൾ​ക്കാ​യ്; ക്ഷി​പ്രം
പ്രാ​ത​രാ​ഗ​മി​യ്ക്ക​ട്ടെ,യക്ക​മ്മാര്‍ജി​ത​ദ്ര​വ്യന്‍! 9
കു​റി​പ്പു​കൾ: സൂ​ക്തം 63.

[1] ആപ​ദ്വേ​ള​യില്‍–അസു​ര​രില്‍നി​ന്ന് ആപ​ത്തു​ണ്ടായ സമ​യ​ത്ത്. സൂ​ര്യ​ര​ശ്മി​കൾ–സൂ​ര്യ​കി​ര​ണ​ങ്ങൾ പാ​റു​ന്ന​തു​പോ​ലെ. തും​ഗ​ശൈ​ലാ​ദി​ക​ളും–ഭൂ​ത​ജാ​തം​മാ​ത്ര​മ​ല്ല, മാ​മ​ല​കൾ​പോ​ലും ഉറ​പ്പ​റ്റു (അടി​യി​ള​കി) പാ​റി​പ്പോ​യ്!

[2] വി​വി​ധ​ക്രി​യ​ഹ​രി​ദ്വ​യി​യെ​പ്പൂ​ട്ടു​മ്പോ​ഴേ–നാ​നാ​കർ​മ്മ​ങ്ങൾ (വി​ക്ര​മ​ങ്ങൾ) ചെയ്ത രണ്ടു ഹരി​ക​ളെ തേ​രോ​ടു യോ​ജി​പ്പി​യ്ക്കു​ന്ന സമ​യ​ത്തു​ത​ന്നെ. പവി = വജ്രം. സ്തോ​താ​വു സ്തു​തി​യ്ക്കു​ന്ന​തോ​ടേ, വജ്രം സ്വയം തൃ​ക്ക​യ്യി​ലെ​ത്തും. ബഹ്വ​രി​പു​ര​ങ്ങ​ളില്‍–വളരെ ശത്രു(അസുര)നഗ​ര​ങ്ങ​ളില്‍.

[3] ഋഭു​ക്ഷാ​വ്–ഇന്ദ്ര​പ​ര്യാ​യം: ഋഭു​ക്ക​ളോ​ടൊ​ന്നി​ച്ചു വസി​യ്ക്കു​ന്ന​വന്‍, അല്ലെ​ങ്കില്‍ മഹാന്‍. വീ​ഴ്ത്ത​ലും (കൊ​ല്ല​ലും) വീറും (വീ​ര്യ​പ്ര​ക​ട​ന​വും) ചേർ​ന്ന​താ​ണ​ല്ലോ, യു​ദ്ധം. ശ്രീ ചീർത്ത-​ശോഭ (തേ​ജ​സ്സ്) ഏറിയ. കു​ത്സന്‍–ഒരു ഋഷി.

[4] മി​ത്ര​മാ​യ് (സഹാ​യി​ച്ചു) കു​ത്സ​നെ യശ​സ്വി​യാ​ക്കി. കു​ലി​ശം = വജ്രം. മട​ക്കി = പി​ന്തി​രി​പ്പി​ച്ചു, തോ​ല്പി​ച്ചു. സ്വൈ​രം–അനാ​യാ​സേന. വർ​ഷോല്‍ക്കന്‍ = കാ​മ​വർ​ഷ​ണ​ത്തില്‍ തല്‍പ​രൻ.

[5] അദ്ദൃ​ഢാ​സ്പ​ദ​നെ​യും–അപ്രീ​തി​യ്ക്കു വി​ഷ​യ​മായ മനു​ഷ്യന്‍ ഒരു ദൃ​ഢാ​സ്പൃദ(’ഉറച്ച പു​ള്ളി’)നാ​ണെ​ങ്കില്‍പ്പോ​ലും, അവനെ അങ്ങു പീ​ഡി​പ്പി​യ്ക്കു​ക​യി​ല്ല; കരു​ത്ത​രായ അമി​ത്ര​രെ ഹനി​യ്ക്കുക വീ​ര​കർ​മ്മം​ത​ന്നെ എങ്കി​ലും, അത് അവ​ങ്കല്‍ പ്ര​യോ​ഗി​യ്ക്കി​ല്ല; അനു​ഗ്ര​ഹി​യ്ക്കു​ക​യേ ചെ​യ്യൂ. ഞങ്ങ​ളു​ടെ കു​തി​ര​കൾ എല്ലാ​ദ്ദി​ക്കു​ക​ളി​ലും തട​വെ​ന്ന്യ സഞ്ച​രി​യ്ക്ക​ട്ടെ!

[6] മർ​ത്ത്യ​ന്മാര്‍–പൊ​രു​താ​നൊ​രു​ങ്ങിയ ആളുകൾ. ആത​ത​വി​ഭൂ​തി = സമ്പ​ത്തു പര​ത്ത​പ്പെ​ട്ട​ത്; വലിയ ധന​വ്യ​യം വരു​മ​ല്ലോ, യു​ദ്ധ​ത്തില്‍. ലാ​ഭ​വ​ത്ത് = ലാ​ഭ​മു​ള്ള​ത്; ജയി​ച്ച​വർ​ക്കു ധനം വളരെ കി​ട്ടു​മ​ല്ലോ. ആജി​യില്‍( = യു​ദ്ധ​ത്തില്‍) അങ്ങ​യു​ടെ രക്ഷ കൂ​ടി​യേ​ക​ഴി​യൂ.

[7] പു​രു​കു​ത്സന്‍ എന്ന ഋഷി​യ്ക്കു​വേ​ണ്ടി, തദ്വൈ​രി​ക​ളോ​ടു പൊ​രു​തി, അവ​രു​ടെ ഏഴു നഗരം നശി​പ്പി​ച്ചു. അംഹു എന്ന അസു​ര​ന്റെ സമ്പ​ത്തു നി​ഷ്പ്ര​യാ​സം ചു​ട്ടെ​രി​ച്ചു. പുരാൻ (തമ്പു​രാൻ, അവി​ടു​ന്ന്) സു​ദാ​സ്സി​ന്നു ധനം അരുളി (കല്പി​ച്ചു നല്കി). പൂരു = ഹവി​സ്സു​കൊ​ണ്ട് (അങ്ങ​യെ) പൂ​രി​പ്പി​ച്ച​വൻ.

[8] ചി​ത്രം = മാ​ന​നീ​യം, വിവധം. വെ​ള്ള​ത്തെ​പ്പോ​ലേ–അങ്ങാ​ണ​ല്ലോ മഴ​കൊ​ണ്ടു വെ​ള്ള​ത്തെ വർ​ദ്ധി​പ്പി​യ്ക്കു​ന്ന​ത്. ഇത്–ആഹാരം. ജലം​പോ​ലെ–ജലം ജീവനെ നല്‍കു​ന്ന​താ​ണ​ല്ലോ.

[9] ധൃ​ത​ഹ​രി​ദ്വ​ന്ദ്വന്‍ = ഹരി​ദ്വ​ന്ദ്വ​ത്തെ (രണ്ട​ശ്വ​ങ്ങ​ളെ) കൈ​ക്കൊ​ണ്ട​വന്‍. പ്രാ​ജ്യം = ബഹു.

സൂ​ക്തം 64.

നോ​ധ​സ്സ് ഋഷി; ജഗ​തി​യും ത്രി​ഷ്ടു​പ്പും ഛന്ദ​സ്സ്; മരു​ത്തു​കൾ ദേവത. (കേക)

‘സു​ഷ്ഠു​വാ​യ് സ്തു​തി​ച്ചാ​ലും, വർ​ഷി​യും സു​യ​ജ്ഞ​വും
സ്ര​ഷ്ടാ​വു​മായ മരു​ദ്വർ​ഗ്ഗ​ത്തെ നോ​ധ​സ്സേ, നീ.’
‘നല്ല കൈ​വി​ര​ലു​ള്ള ധീരൻ ഞാന്‍ മനം​കൊ​ണ്ടു
വെ​ള്ളം​പോ​ലൊ​ഴു​ക്കു​വൻ, സത്ര​യോ​ഗ്യ​മാം വാ​ക്യം.’ 1
രു​ദ്ര​പു​ത്ര​രാ​യ് ദ്യോ​വിൽ​നി​ന്നു സഞ്ജാ​ത​ര​വര്‍,
സദ്രൂ​പര്‍, യു​വാ​ക്ക​ന്മാര,രി​ഘ്നര,നഘ​ന്മാർ,
ശു​ദ്ധി​കാ​രി​കൾ, സൂ​ര്യ​പ്രോ​ജ​ജ്വ​ലര്‍, ഭൂ​ത​ങ്ങൾ​പോ–
ലത്യു​ഗ്ര​ശ​രീ​ര​ന്മാര്‍, മഴ​നീ​രി​റ്റി​പ്പ​വര്‍. 2
രു​ദ്ര​ജര്‍, തരു​ണ​ന്മാർ, ദാ​നോല്‍ക്ക,രൂ​ട്ടാ​ത്തോ​രെ
മർ​ദ്ദി​പ്പോര്‍, മല​യ്ക്കൊ​ത്തോര്‍, ഗതി​യ്ക്കു തട​വ​റേ​റാര്‍,
നിര്‍ജ​രർ, നഭ​സ്സി​ലും മന്നി​ലു​മു​റ​പ്പോ​ടേ
നി​ല്പ​വ​യെ​യു​മൊ​ട്ടു​ക്കി​ട്ടു​ല​യ്ക്കു​മേ കെ​ല്പാല്‍! 3
ചേ​ലു​ട​ല്ക്കു​ള​വാ​ക്കീ വി​ചി​ത്രാ​ഭ​ര​ണ​ങ്ങൾ:
ഞാ​ലു​ന്നു​ണ്ടൊ​ളി​മു​ത്തു​മാ​ല​കൾ തി​രു​മാ​റില്‍;
മി​ന്നു​ന്നു തോ​ളില്‍ക്കൈ​വാൾ–വാ​നില്‍നി​ന്നി​വ​യൊ​ടും
തന്നൂര്‍ജ​സ്സൊ​ടും​കൂ​ടി​ജ്ജ​നി​ച്ചോ​രാ, നേ​താ​ക്കൾ! 4
ഐശ്വ​ര്യ​പ്ര​ദര്‍, ദു​ഷ്ട​സൂ​ദ​നർ, കു​ലു​ക്കു​വോർ
വായ്ച കെ​ല്ലി​നാല്‍ക്കാ​റ​റും മി​ന്ന​ലു​മു​ണ്ടാ​ക്കു​ന്നു;
ദ്യോ​വി​ന്റെ​യ​കി​ടു​ക​ളി​ള​ക്കി​ക്ക​റ​ക്കു​ന്നൂ;
ഭൂ​വി​നെ നന​യ്ക്കു​ന്നൂ, ജല​ത്താല്‍ച്ചൂ​ഴെ​ച്ചു​റ്റി! 5
ഉദ്ദാ​നർ മരു​ത്തു​ക്കൾ പകർ​ന്നു​കൊ​ടു​ക്കു​ന്നൂ
നല്‍ത്തോ​യം, മഖ​ങ്ങ​ളില്‍ യാ​ജ​കര്‍ തു​നൈ​പോ​ലേ;
മേ​ഘ​ത്തെ,ക്കു​തി​ര​യെ​പ്പോ​ല​വേ മെ​രു​ക്കു​ന്നൂ
മൈ​ക​ന​ത്തൊ​ലി​കൂ​ട്ടും കാ​റി​നെ​ക്ക​റ​ക്കു​ന്നു! 6
ജ്ഞാ​ന​വും വലു​പ്പ​വും നൽ​ത്തി​ള​ക്ക​വും ശീഘ്ര–
യാ​ന​വും മല​യ്ക്കൊ​ത്ത കെ​ല്പു​മു​ള്ള​വര്‍ നി​ങ്ങൾ
കാനനം കടി​ച്ചു​ട​യ്ക്കു​ന്നു, ഹസ്തി​കൾ​പോ​ലേ;
ശോ​ണ​പ്പെണ്‍കു​തി​ര​കൾ​ക്കു​ള​വാ​ക്കു​ന്നൂ ബലം! 7
സിം​ഹം​പോ​ല​ല​റു​വോര,രി​ശം​കൊൾ​കില്‍ക്കെ​ല്പാല്‍–
സ്സം​ഹ​രി​പ്പ​വ​രം,ഗശ്രീ​കൊ​ണ്ടു രു​രു​തു​ല്യര്‍,
ശത്രു​ഘ്നര്‍, തോ​ഷി​പ്പി​പ്പോര്‍, പു​ള്ളി​മാന്‍–വാ​ളൊ​ത്തൊ​പ്പ–
മെ​ത്തു​മേ വിന നീ​ക്കാൻ, പ്ര​ജ്ഞാ​നർ, സർ​വ​ജ്ഞ​ന്മാര്‍! 8
ചൊ​ടി​യ്ക്കില്‍ക്കൊ​ല്ലും കെ​ല്പാർ​ന്നൊ​ലി​ക്കൊ​ള്ളി​പ്പിൻ, മർ​ത്ത്യ–
ക്കി​ട​യില്‍ വരും മരു​ത്തു​ക്ക​ളേ, മന്നും വാനും:
ബന്ധു​ര​ത്തേ​രില്‍ക്കാ​ണാം നി​ങ്ങൾ​ത​ന്നൊ​ളി, ശൌ​ര്യം
മു​ന്തിയ ഗണ​ങ്ങ​ളേ, മി​ന്നല്‍പോ​ലു,ടല്‍പോ​ലേ! 9
സമ്പ​ത്തോ​ടൊ​രേ​ട​ത്തേ വാ​ഴു​വോർ, സർ​വ​ജ്ഞ​ന്മാര്‍
സമ്പ​ന്ന​ബ​ലർ, തീ​രാ​ക്കെ​ല്പു,ള്ളോര്‍, പെ​രി​യ​വര്‍
അമ്പു കൈ​ക​ളി​ലെ​ടു​ത്തി​ട്ടു​ണ്ടു, രി​പു​ക്കൾ​തൻ
വമ്പ​ക​റ്റു​വോര്‍, സോ​മ​ഭോ​ജി​ക​ളാ നേ​താ​ക്കൾ! 10
വാ​രി​യെ വളർ​പ്പ​വർ, പൊ​ന്നു​തേര്‍വ​ട്ടു​ക​ളാല്‍,
വാ​ര​ണ​ക്കൂ​ട്ടം​പോ​ലേ ശൈ​ല​ത്തെ​യു​ട​പ്പ​വര്‍,
ദുർ​ദ്ധർ​ഷര്‍, ദൃ​ഢ​ത്തെ​യും വീ​ഴ്ത്തു​വോർ, സ്വയം നേർ​പ്പോർ,
സത്രി​കൾ, ചെല്‍വോര്‍, സന്ദീ​പ്താ​യു​ധര്‍, മരു​ത്തു​ക്കൾ. 11
ചെ​ത്തി​നീ​ക്കു​ന്നൂ, സർവം കാ​ണു​ന്നു, നീ​രേ​ന്തു​ന്നൂ,
ശു​ദ്ധി ചേർ​ക്കു​ന്നൂ, പൊടി പാ​റി​പ്പു, വർ​ഷി​യ്ക്കു​ന്നു–
രദ്ര​ജ​രൃ​ജീ​ഷി​ക​ള​പ്പെ​രും​മ​രു​ത്തു​ക്കൾ–
ക്കെ​ത്തി​യ്ക്ക നു​തി​കൾ നാം; ചെ​ല്ലു​വിൻ, സമ്പ​ത്തി​ന്നാ​യ്! 12
രക്ഷ​യാല്‍ മരു​ത്തു​ക്കൾ നി​ങ്ങൾ പാ​ലി​ച്ച നരൻ
തല്‍ക്ഷ​ണം ജന​ങ്ങ​ളില്‍ മീ​തെ​യാ​യ്വ​രും, കെ​ല്പാല്‍;
വർ​ദ്ധി​യ്ക്കും; ഹയ​ങ്ങ​ളാ​ല​ന്ന​വു,മാൾ​ക്കാ​രാ​ലേ
വി​ത്ത​വും സമ്പാ​ദി​യ്ക്കും; നല്ല യജ്ഞ​വും ചെ​യ്യും! 13
മു​ന്നില്‍ നിർ​ത്താ​വും കെ​ല്പൻ, യു​ദ്ധ​ദു​സ്ത​രൻ, ശ്രീമാ-​
നു​ണ്ണി​യു​ണ്ടാക, മരു​ത്തു​ക്ക​ളേ, ധന്യർ​ക്കെ​ല്ലാം:
സ്തു​ത്യ​രും ധനി​ക​രും വി​ശ്വ​ദർ​ശി​ക​ളു​മാം
പുത്ര–പൌ​ത്ര​രെ​പ്പു​ലർ​ത്തീ​ടാ​വു, നൂ​റ​റാ​ണ്ടെ​ങ്ങൾ! 14
വൈ​രി​ധർ​ഷ​ണ​ക്കെ​ല്പും വീ​ര​രും വാ​യ്പും ചേർ​ന്ന
നൂ​റു​മാ​യി​ര​വു​മാ​മ​ക്ഷ​യ​ദ്ര​വി​ണ​ത്തെ
ഏകു​കെ​ങ്ങൾ​ക്കു മരു​ത്തു​ക്ക​ളേ; പ്ര​ഭാ​ത​ത്തില്‍
വൈ​കാ​തെ വന്നെ​ത്ത​ട്ടെ,യക്കർ​മ്മാർ​ജി​ത​ദ്ര​വ്യര്‍! 15
കു​റി​പ്പു​കൾ: സൂ​ക്തം 64.

[1] സു​ഷ്ഠു​വാ​യ് = നന്നാ​യി. വർഷി = കാ​മ​വർ​ഷ​കം. സ്ര​ഷ്ടാ​വ്–പു​ഷ്പ​ഫ​ലാ​ദി​ക​ളെ ഉല്‍പാ​ദി​പ്പി​യ്ക്കു​ന്ന​ത്; വാ​യു​വു​ണ്ടാ​യാ​ലേ, പു​ഷ്പ​ഫ​ലാ​ദി​ക​ള​ണ്ടാ​വു​ക​യു​ള്ളു​വ​ല്ലോ. മരു​ദ്വർ​ഗ്ഗം = മരു​ത്തു​ക്ക​ളു​ടെ ഗണം. ഋത്വി​ക്കു​കൾ നോ​ധ​സ്സി​നെ പ്രേ​രി​പ്പി​ച്ച​താ​ണ്, പൂർ​വാർ​ദ്ധ​വാ​ക്യം; ഉത്ത​രാർ​ദ്ധം, നോ​ധ​സ്സി​ന്റെ മറു​പ​ടി. നല്ല കൈ​വി​ര​ലു​ളള–മരു​ദ്ഗ​ണ​ത്തെ തൊ​ഴു​ത് എന്നു സാരം. ധീരൻ = ധീ​മാന്‍. മനം​കൊ​ണ്ട്–ആലോ​ചി​ച്ചു​ണ്ടാ​ക്കി. വാ​ക്യം–സ്തോ​ത്രം.

[2] സദ്രൂ​പര്‍ = അഴ​ക​ള്ള​വര്‍. ഭൂ​ത​ങ്ങൾ–ശി​വ​പാർ​ഷ​ദര്‍. മഴ​നീ​രി​റ്റി​പ്പ​വര്‍–കാ​റ്റു വീ​ശു​മ്പോൾ മഴ​വെ​ള്ളം ഇറ്റു​വീ​ഴു​മ​ല്ലോ.

[3] ഊട്ടാ​ത്തോ​രെ–ദേ​വ​കൾ​ക്കു ഭക്ഷ​ണ​ത്തി​ന്നു ഹവി​സ്സു കൊ​ടു​ക്കാ​ത്ത​വ​രെ.

[4] തന്നൂര്‍ജ​സ്സ് = സ്വ​ന്തം ബലം.

[5] കു​ലു​ക്കു​വോര്‍–മേ​ഘാ​ദി​ക​ളെ ഇള​ക്കു​ന്ന​വര്‍. ദ്യോ​വി​ന്റെ​യ​കി​ടു​കൾ–മേ​ഘ​ങ്ങൾ. ജല​ത്താല്‍–കറ​ന്നെ​ടു​ത്ത(വർഷ)ജലം​കൊ​ണ്ടു ഭൂ​വി​നെ നന​യ്ക്കു​ന്നു.

[6] ഉദ്ദാ​നര്‍–ഉൽ​കൃ​ഷ്ട​മായ ദാ​ന​ത്തോ​ടു​കൂ​ടി​യ​വര്‍; മി​ക​ച്ച ദാ​ന​ശീ​ലര്‍. യാ​ജ​കര്‍ (ഋത്വി​ക്കു​കൾ) ഉരു​ക്കു​നെ​യ്യു വീ​ഴ്ത്തി​ക്കൊ​ടു​ക്കു​ന്ന​തു​പോ​ലെ, മരു​ത്തു​ക്കൾ നല്ല വെ​ള്ളം ഭൂ​മി​യ്ക്കു പെ​യ്തു​കൊ​ടു​ക്കു​ന്നു. മെ​രു​ക്കു​ന്നൂ–കു​തി​ര​യെ നട പഠി​പ്പി​പ്പാ​നെ​ന്ന​പോ​ലെ, മേ​ഘ​ത്തെ വർഷം പഠി​പ്പി​യ്ക്കാൻ ഇണ​ക്കു​ന്നു. ഒലി​കൂ​ട്ടും–ഇടി​വെ​ട്ടു​ന്ന, ഉമ്പ​യി​ടു​ന്ന. കാ​റി​നെ പയ്യാ​ക്കി​യി​രി​യ്ക്കു​ന്നു.

[7] ശോണ(തു​ടു​ത്ത)പ്പെണ്‍കു​തി​ര​കൾ​ക്കും (സ്വ​വാ​ഹ​ന​ങ്ങൾ​ക്കും) ബലം കൂ​ട്ടു​ന്ന നി​ങ്ങൾ എന്തും തകർ​ക്കു​ന്ന​തില്‍ അത്ഭു​ത​മി​ല്ല.

[8] രുരു = കൃ​ഷ്ണ​മൃ​ഗം. തോഷിപ്പിപ്പോർ-​സ്തോതാക്കളെ. പു​ള്ളി​മാന്‍–വാൾ = വാ​ഹ​ന​മായ പു​ള്ളി​മാ​നു​ക​ളും, ചു​രി​ക​ക​ളും. വിന–യജ​മാ​നർ​ക്കു നേ​രി​ടു​ന്ന ഉപ​ദ്ര​വം. പ്ര​ജ്ഞാ​നര്‍ = പ്ര​കൃ​ഷ്ട​മായ (മി​ക​ച്ച) ജ്ഞാ​ന​മു​ള്ള​വര്‍.

[9] മർ​ത്ത്യര്‍ക്കി​ട​യില്‍ വരും–ഹവി​സ്സു സ്വീ​ക​രി​പ്പാന്‍ മനു​ഷ്യ​രു​ടെ അടു​ക്കല്‍ വരു​ന്ന​വ​രായ. ഒലി​ക്കൊ​ള്ളി​പ്പിൻ–നി​ങ്ങ​ളു​ടെ ആഗ​മ​ന​ത്തില്‍ മന്നും വാനും ശബ്ദാ​യ​മാ​ന​മാ​കു​മ​ല്ലോ; വന്നു​ചേ​രു​വിൻ എന്നു താല്‍പ​ര്യം. ബന്ധു​ര​ത്തേര്‍ = ബന്ധുര(സൂ​ത​നി​രി​യ്ക്കു​ന്ന സ്ഥാന)ത്തോ​ടു കൂടിയ തേര്‍. ഒളി–തേ​ജ​സ്സ്. ഉടല്‍–നിർ​മ്മ​ല​മായ രൂപം; ഇതും മി​ന്ന​ലും പര​ക്കെ കാ​ണ​പ്പെ​ടു​മ​ല്ലോ.

[10] ഒരേ​ട​ത്തേ–സമ്പ​ത്തും മരു​ത്തു​ക്ക​ളും ഒരു​മി​ച്ചാ​ണ് വസി​യ്ക്കു​ന്ന​ത്; സമ്പ​ത്തി​ന്റെ ഉടമകൾ എന്നു സാരം. തീ​രാ​ക്കെ​ല്പു​ള്ളോര്‍ = ഒടു​ങ്ങാ​ത്ത ബല​മു​ള്ള​വര്‍; ഇതു, സമ്പ​ന്ന​ബ​ലര്‍ എന്ന​തി​ന്റെ വി​വ​ര​ണ​മാ​കു​ന്നു.

[11] വാരി = വെ​ള്ളം. വട്ടു​കൾ = ചക്ര​ങ്ങൾ. വാ​ര​ണ​കൂ​ട്ടം = ഗജ​വൃ​ന്ദം. ദൃ​ഢ​ത്തെ​യും–ഉറ​പ്പില്‍ നി​ല്ക്കു​ന്ന​വ​യെ​പ്പോ​ലും. നേർ​പ്പോർ–ശത്രു​ക്ക​ളെ ചെ​റു​ക്കു​ന്ന​വര്‍. സത്രി​കൾ = യജ്ഞ​വാ​ന്മാർ. ചെല്വോര്‍-​യജ്ഞശാലകളില്‍ ചെ​ല്ലു​ന്ന​വര്‍.

[12] ചെ​ത്തി​നീ​ക്കു​ന്നൂ–ശത്രു​ക്ക​ളു​ടെ ബലം പു​ല്ലും മറ്റു​മെ​ന്ന​പോ​ലെ പോ​ക്കു​ന്നു. നീ​രേ​ന്തു​ന്നൂ–വർ​ഷ​ജ​ലം വഹി​യ്ക്കു​ന്നു. ഋജീ​ഷി​കൾ–ഋജീ​ഷ​ത്തോ​ടു​കൂ​ടി​യ​വര്‍. മൂ​ന്നാ​മ​ത്തെ സവ​ന​ത്തില്‍ മരു​ത്തു​ക്കൾ​ക്കാ​യി വെ​യ്ക്ക​പ്പെ​ട്ട സോ​മ​നീര്‍പ്പാ​ത്ര​മ​ത്രേ, ഋജീഷം. നു​തി​കൾ = സ്തു​തി​കൾ. ഹേ ഋത്വി​ക്കു​ക​ളേ, നി​ങ്ങൾ സമ്പ​ത്തി​ന്നാ​യ് ചെ​ല്ലു​വിൻ–മരു​ത്തു​ക്ക​ളു​ടെ അടു​ക്കല്‍ ധനം യാ​ചി​യ്ക്കു​വിന്‍.

[13] വർ​ദ്ധി​യ്ക്കും–സന്ത​തി​കൊ​ണ്ടും പശു​ക്ക​ളെ​ക്കൊ​ണ്ടും അഭി​വൃ​ദ്ധി​പ്പെ​ടും. ഹയ​ങ്ങൾ = കു​തി​ര​കൾ.

[14] മു​ന്നില്‍നിർ​ത്താ​വും–കാ​ര്യ​ങ്ങ​ളിൽ മുന്‍നിർ​ത്ത​പ്പെ​ടാ​വു​ന്ന; കർ​മ്മ​കു​ശ​ലന്‍ എന്നർ​ത്ഥം. യു​ദ്ധ​ദു​സ്ത​രൻ–യു​ദ്ധ​ത്തില്‍ കട​ക്കാ​വു​ന്ന(ജയി​യ്ക്കാ​വു​ന്ന)വന​ല്ലാ​ത്ത​വന്‍. ശ്രീ​മാൻ = തേ​ജ​സ്വി. ധന്യർ-​ഹവിസ്സാകുന്ന ധന​മു​ള്ള​വര്‍, യജ​മാ​ന​ന്മാര്‍.

[15] വീരര്‍-​വീരപുത്രന്മാര്‍. വാ​യ്പ് = അഭി​വൃ​ദ്ധി.

സൂ​ക്തം 65.

പരാ​ശ​രന്‍ ഋഷി; ദ്വി​പ​ദാ​വി​രാ​ട്ട് ഛന്ദ​സ്സ്; അഗ്നി ദേവത.

ധീ​ര​ന്മാർ ഒരേ പ്രീ​തി​യോ​ടേ, ഹവി​സ്സു ഭു​ജി​യ്ക്കു​ന്ന​വ​നും ഹവി​സ്സു നയി​യ്ക്കു​ന്ന​വ​നു​മായ അങ്ങ​യെ, മാ​ടി​നെ കട്ട കള്ള​നെ​യെ​ന്ന​പോ​ലേ, കാ​ല്പാ​ടു​കൾ നോ​ക്കി പി​ന്തു​ടർ​ന്നു; അങ്ങ​നെ, ഗു​ഹ​യില്‍ക്കി​ട​ക്കു​ന്ന അങ്ങ​യെ യജ​നീ​യ​രെ​ല്ലാം കണ്ടെ​ത്തി. [1] 1–2
ചാ​ടി​പ്പോ​യ​വ​ന്റെ ചെ​യ്തി​കൾ അന്വേ​ഷി​പ്പാൻ ദേവകൾ പു​റ​പ്പെ​ട്ടു; എമ്പാ​ടു​മു​ണ്ടാ​യി, തി​ര​ച്ചില്‍. ഭൂമി സ്വർ​ഗ്ഗം​പോ​ലാ​യി! അന്ന​ത്തി​ന്റെ ഉല്‍പ​ത്തി​കാ​ര​ണ​മായ വെ​ള്ള​ത്തില്‍, അടി​യില്‍ പ്ര​ത്യ​ക്ഷ​നായ അദ്ദേ​ഹ​ത്തെ ജല​ദേ​വ​ത​കൾ സ്തു​തി​ച്ചു മഹ​ത്ത്വ​പ്പെ​ടു​ത്തി സം​ര​ക്ഷി​ച്ചു​പോ​ന്നു. 3–4
അഭി​വൃ​ദ്ധി​പോ​ലെ രമ​ണീ​യൻ; ഭൂ​മി​പോ​ലെ വി​ശാ​ലൻ; ഗി​രി​പോ​ലെ ഭക്ഷ്യ​പ്ര​ദൻ; ജലം​പോ​ലെ സു​ഖ​ക​രൻ; യു​ദ്ധ​ത്തില്‍, കു​തി​ര​പോ​ലെ അഴി​ച്ചു​വി​ട​പ്പെ​ട്ട​വൻ; വെ​ള്ളം​പോ​ലെ പാ​യു​ന്ന​വൻ–ഇങ്ങ​നെ​യു​ള്ള​വ​നെ ആര്‍ തടു​ത്തു​നിർ​ത്തും? 5–6
അഗ്നി തണ്ണീ​രി​ന്നു, പെ​ങ്ങൾ​ക്കാ​ങ്ങ​ളെ​പോ​ലെ ബന്ധു​വാ​ണ്; വന​ങ്ങ​ളെ, രാ​ജാ​വു പണ​ക്കാ​രെ എന്ന​പോ​ലെ വി​ഴു​ങ്ങും; മാ​രു​ത​നാല്‍ പ്രേ​രി​ത​നാ​യി കാ​ടു​ക​ളില്‍ കട​ന്നാല്‍, ഭൂ​മി​യു​ടെ രോ​മ​ങ്ങൾ വടി​ച്ചു​ക​ള​യും! 7–8
വെ​ളി​ച്ചം​കൊ​ണ്ട് ആളു​കൾ​ക്കു തുലോം അറി​വു​ണ്ടാ​ക്കു​ന്ന​വൻ; പു​ലര്‍കാ​ല​ത്ത് ഉണ​രു​ന്ന​വൻ; ചന്ദ്രൻ​പോ​ലെ ഉല്‍പാ​ദി​പ്പി​യ്ക്കു​ന്ന​വൻ; വെ​ള്ള​ത്തിൽ​നി​ന്നു വെ​ളി​പ്പെ​ട്ട​വൻ; കി​ട​ക്കു​ന്ന പശു​പോ​ലെ മെ​ലി​ഞ്ഞ​വൻ; പി​ന്നെ തടി​ച്ച​വൻ; അക​ല​ത്തും ഒളി​വീ​ശു​ന്ന​വൻ–ഇങ്ങ​നെ​യു​ള്ള​വൻ വെ​ള്ള​ത്തില്‍, ഇരി​യ്ക്കു​ന്ന ഒരു ഹംസം പോലെ ജീ​വി​യ്ക്കു​ക​യാ​യി! 9–10
കു​റി​പ്പു​കൾ: സൂ​ക്തം 65.

[1–2] ധീ​ര​ന്മാര്‍–ദേ​വ​ന്മാർ. നയി​യ്ക്കു​ന്ന​വന്‍–ദേ​വ​കൾ​ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​വന്‍. യജ​നീ​യര്‍ = ദേ​വ​ന്മാർ. അഗ്നി ഒരു കൊ​ല്ലം ഗുഹ (വെ​ള്ള​ത്തി​ന്റെ അടി)യില്‍ ഒളി​ച്ചു താ​മ​സി​ച്ചു​പോല്‍.

[3–4] അഗ്നി​യെ തി​ര​ഞ്ഞു​ന​ട​ക്കു​ന്ന ദേ​വ​ക​ളെ​ക്കൊ​ണ്ടു ഭൂമി സ്വർ​ഗ്ഗം പോ​ലാ​യി.

[5–6] ഗി​രി​പോ​ലെ ഭക്ഷ്യ​പ്ര​ദൻ–ഫല​മൂ​ല​ങ്ങൾ വള​രെ​യു​ണ്ടാ​കു​മ​ല്ലോ, മല​യില്‍. അഴി​ച്ചു​വി​ട​പ്പെ​ട്ട​വന്‍–ശത്രു​ക്ക​ളെ ചെ​ന്നെ​തിർ​ക്കു​ന്ന​വന്‍.

[7–8] തണ്ണീ​രി​ന്നു ബന്ധു​വാ​ണ്–അതി​ലാ​ണ​ല്ലോ ഇപ്പോൾ പാർ​ക്കു​ന്ന​ത്. രോ​മ​ങ്ങൾ–സസ്യ​ങ്ങൾ. വടി​ച്ചു​ക​ള​യും–ചു​ട്ടെ​രി​യ്ക്കും.

[9–10] അറി​വു​ണ്ടാ​ക്കു​ന്ന​വൻ–രാ​ത്രി​യില്‍ വസ്തു​ജ്ഞാ​ന​മു​ണ്ടാ​കു​ന്ന​ത്, അഗ്നി​യു​ടെ പ്ര​കാ​ശ​ത്താ​ലാ​ണ​ല്ലോ. പു​ലര്‍കാ​ല​ത്ത് ഉണ​രു​ന്ന​വന്‍–പ്ര​ഭാ​ത​ത്തില്‍ കർ​മ്മി​കൾ അഗ്നി​യെ ഉജ്ജ്വ​ലി​പ്പി​യ്ക്കു​മ​ല്ലോ. ഉല്‍പാ​ദി​പ്പി​യ്ക്കു​ന്ന​വന്‍–ഭോ​ക്താ​ക്ക​ളെ. പി​ന്നെ–വെ​ള്ള​ത്തില്‍ കാ​ണ​പ്പെ​ട്ട​തി​ന്നു​ശേ​ഷം.

സൂ​ക്തം 66.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

ധനം​പോ​ലെ പൂ​ജ​നീ​യൻ; സൂ​ര്യൻ​പോ​ലെ കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന​വൻ; ആയു​സ്സ​പോ​ലെ അതി​പ്രി​യൻ; പു​ത്രൻ​പോ​ലെ സദാ ഹിതൻ; അശ്വം​പോ​ലെ വഹി​യ്ക്കു​ന്ന​വൻ; പാല്‍പോ​ലെ പ്രീ​തി​ദൻ; തി​ള​ങ്ങു​ന്ന​വൻ; വി​ള​ങ്ങു​ന്ന​വൻ;–കാ​ടു​ക​ളില്‍ കേ​റു​ന്നു. 1–2
ക്ഷേ​മം പു​ലർ​ത്തു​ന്ന​വൻ; ഗൃ​ഹം​പോ​ലെ ഗന്ത​വ്യൻ; യവം​പോ​ലെ ഉപ​ഭോ​ഗ​യോ​ഗ്യൻ; മാ​റ​റ​ല​രെ വെ​ല്ലു​ന്ന​വൻ; ഋഷി​പോ​ലെ സ്തു​തി​യ്ക്കു​ന്ന​വന്‍; പ്ര​ജ​ക​ളില്‍ പ്ര​ശ​സ്തൻ; കു​തി​ര​പോ​ലെ ഇമ്പം പൂ​ണ്ട​വൻ–അന്നം തന്ന​രു​ളു​മാ​റാ​ക​ട്ടെ! 3–4
ദു​ഷ്പ്രാ​പ​തേ​ജ​സ്സും, യജ്ഞം​പോ​ലെ സദാ​ഹി​ത​നും, ഗൃ​ഹ​ത്തില്‍ ഭാ​ര്യ​പോ​ലെ എല്ലാ​വർ​ക്കും ഒര​ല​ങ്കാ​ര​വും, വി​ചി​ത്ര​നും ആളു​കൾ​ക്ക് ഒരു പൊ​ന്നിൻ​തേ​രു​പോ​ലെ യു​ദ്ധ​ങ്ങ​ളില്‍ തി​ള​ങ്ങു​ന്ന​വ​നു​മായ തന്തി​രു​വ​ടി പ്ര​കാ​ശി​യ്ക്ക​മ്പോൾ സൂ​ര്യൻ​പോ​ലെ​യാ​യി​ത്തീ​രു​ന്നു! 5–6
ഇറ​ക്ക​പ്പെ​ട്ട സേ​ന​പോ​ലെ ബലം വഹി​യ്ക്കു​ന്നു; എയ്യ​പ്പെ​ട്ട തല​പ്പു മി​ന്നു​ന്ന ശരം​പോ​ലെ ശോ​ഭി​യ്ക്കു​ന്നു; കന്യ​ക​മാർ​ക്കു പ്രാ​യം കൂ​ടു​ന്നു; വി​വാ​ഹി​ത​ക​ളെ പോ​റ​റു​ന്നു–യമൻ​ത​ന്നേ, ജനി​ച്ച​വ​യെ​ല്ലാം; ജനി​യ്ക്കാൻ​പോ​കു​ന്ന​വ​യും, യമൻ​ത​ന്നെ! 7–8
ആ ഉജ്ജ്വ​ല​നായ നി​ന്തി​രു​വ​ടി​യി​ങ്കൽ ഞങ്ങൾ സ്ഥാ​വ​ര​വും ജം​ഗ​മ​വു​മെ​ടു​ത്തു, മാ​ടു​കൾ തൊ​ഴു​ത്തി​ലെ​ന്ന​പോ​ലെ വന്ന​ണ​യു​ന്നു. ഒഴു​കു​ന്ന ജലം​പോ​ലെ, അവി​ടു​ന്നു ജ്വാ​ല​ക​ളെ ഉയർ​ത്തി​പ്പ​ടർ​ത്തു​ന്നു. ആകാ​ശ​ത്ത് ആ ദർ​ശ​നീ​യ​നെ രശ്മി​കൾ തഴു​കു​ന്നു! 9–10
കു​റി​പ്പു​കൾ: സൂ​ക്തം 66.

[1–2] കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന​വൻ–ലോ​ക​ത്തി​ലെ വസ്തു​ക്ക​ളെ. വഹി​യ്ക്കു​ന്ന​വന്‍–സേ​വ​ക​രെ.

[3–4] സ്തുതിയ്ക്കുന്നവന്‍-​ദേവകളെ. പ്ര​ജ​കൾ–മനു​ഷ്യര്‍.

[5–6] വി​ചി​ത്രന്‍ = നാ​നാ​വർ​ണ്ണൻ. പ്ര​കാ​ശി​യ്ക്കു​മ്പോൾ–രാ​ത്രി​യില്‍.

[7–8] ഇറ​ക്ക​പ്പെ​ട്ട–യു​ദ്ധ​രം​ഗ​ത്തില്‍. കൂ​ട്ടു​ന്നു–വി​വാ​ഹ​സ​മ​യ​ത്ത് അഗ്നി​യില്‍ മലരും മറ്റും ഹോ​മി​യ്ക്കു​ന്ന​തോ​ടേ, കന്യ​ക​മാര്‍ പത്നി​ക​ളാ​യി​ത്തീ​രു​മ​ല്ലോ; ഇതു പി​ടി​ച്ചാ​ണ്, കന്യ​ക​മാർ​ക്കു പ്രാ​യം കൂ​ടു​ന്നു എന്നു പ്ര​തി​പാ​ദി​ച്ച​ത്. പോ​റ്റു​ന്നു–അനു​ഷ്ഠി​ത​യാ​ഗാ​ദി​ഫ​ലം നല്കി രക്ഷി​യ്ക്കു​ന്നു. യമൻ-​ഇന്ദ്രനോടൊപ്പം ജനി​ച്ച​വന്‍; അഗ്നി.

[9–10] സ്ഥാ​വ​രം–നെ​ല്ലും മറ്റു​മാ​കു​ന്ന ആഹു​തി​ദ്ര​വ്യം. ജംഗമം–പശു​ഹൃ​ദ​യ​വും മറ്റു​മാ​കു​ന്ന ആഹു​തി​ദ്ര​വ്യം.

സൂ​ക്തം 67.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

വന​ങ്ങ​ളില്‍ ജനി​യ്ക്കു​ന്നു; മനു​ഷ്യ​രില്‍ സഖാ​വാ​യി വർ​ത്തി​യ്ക്കു​ന്നു; ക്ഷി​പ്ര​കാ​രി​യെ, രാ​ജാ​വു ദൃ​ഢ​ഗാ​ത്ര​നെ​യെ​ന്ന​പോ​ലെ കൈ​ക്കൊ​ള്ളു​ന്നു; രക്ഷ​കൻ​പോ​ലെ നിർ​വ​ഹി​യ്ക്കു​ന്നു; കർ​മ്മ​കാ​രൻ​പോ​ലെ നന്മ​പു​ലർ​ത്തു​ന്നു–ആ ഹോ​താ​വായ ഹവ്യ​വാ​ഹ​നൻ പ്ര​സാ​ദി​ച്ച​രു​ള​ട്ടെ! 1–2
അവി​ടു​ന്നു ഹവി​സ്സു​ക​ളൊ​ക്കെ കയ്യില്‍വെ​ച്ചു ഗു​ഹ​യി​ലി​രു​ന്ന​തി​നാൽ, ദേവകൾ ഭയ​ത്തി​ലാ​ണ്ടു; ഹൃ​ദ​യ​ത്താല്‍ നിർ​മ്മി​യ്ക്ക​പ്പെ​ട്ട മന്ത്ര​ങ്ങൾ ചൊ​ല്ലി​യ​പ്പോ​ളാ​ണ്, ആ കർ​മ്മ​ധാ​ര​ക​രായ നേ​താ​ക്ക​ന്മാർ അദ്ദേ​ഹ​ത്തെ കണ്ടെ​ത്തി​യ​ത്. 3–4
സൂ​ര്യ​നെ​ന്ന​പോ​ലെ അദ്ദേ​ഹം ഭൂ​മി​യെ​യും അന്ത​രി​ക്ഷ​ത്തെ​യും നി​ല​നിർ​ത്തു​ന്നു; സത്യ​മ​ന്ത്ര​ങ്ങൾ​കൊ​ണ്ടു ദ്യോ​യോ​വി​നെ ഉറ​പ്പി​ച്ചി​രി​യ്ക്കു​ന്നു. അഗ്നേ, സർ​വാ​ന്ന​സ​ഹി​ത​നായ അങ്ങു മാ​ടു​ക​ളു​ടെ മേ​ച്ചില്‍പ്പു​റ​ങ്ങ​ളെ തുലോം രക്ഷി​യ്ക്കു​മാ​റാ​ക​ണം; ഗു​ഹ​യില്‍നി​ന്നു ഗു​ഹ​യി​ലെ​യ്ക്കു പോ​യ്ക്കൊൾക! 5–6
ആ യജ്ഞ​നിർ​വാ​ഹ​കന്‍ ഗു​ഹ​യി​ലി​രു​ന്ന​ത് ആര്‍ അറി​യു​ന്നു​വോ; ആര്‍ സമീ​പി​യ്ക്കു​ന്നു​വോ; ആർ യജ്ഞ​മൊ​രു​ക്കി, സ്തോ​ത്ര​ങ്ങൾ കോർ​ക്കു​ന്നു​വോ; അവർ​ക്കൊ​ക്കെ അദ്ദേ​ഹം അപ്പോൾ​ത്ത​ന്നേ ധന​ങ്ങൾ കല്പി​ച്ച​രു​ളും! 7–8
ആര്‍ ഓഷ​ധി​ക​ളു​ടെ വളർ​ച്ച തട​യു​ന്നു; പ്ര​ജ​ക​ളെ അമ്മ​മാ​രു​ടെ വയ​റ​റില്‍ത്ത​ന്നേ നിർ​ത്തു​ക​യും ചെ​യ്യു​ന്നു; വെ​ള്ള​ത്തി​ന്റെ ചു​വ​ട്ടില്‍ പാർ​ത്ത ആ സർ​വാ​ന്ന​യു​ക്ത​നായ ജ്ഞാ​ന​പ്ര​ദ​നെ, ധീ​ര​ന്മാർ ഗൃ​ഹ​ത്തെ എന്ന​പോ​ലെ പൂ​ജി​ച്ചു, കർ​മ്മ​മ​നു​ഷ്ഠി​യ്ക്കു​ന്നു! 9–10
കു​റി​പ്പു​കൾ: സൂ​ക്തം 67.

[1–2] നിർ​വ​ഹി​യ്ക്കു​ന്നു–കാ​ര്യം സാ​ധി​യ്ക്കു​ന്നു. ഹവ്യ​വാ​ഹ​നൻ–ദേ​വ​ന്മാ​രു​ടെ അഗ്നി.

[3–4] ഭയ​ത്തി​ലാ​ണ്ടു–ഭക്ഷ​ണം കി​ട്ടാ​ഞ്ഞ​തി​നാൽ.

[5–6] ഗു​ഹ​യി​ലെ​യ്ക്കു–മാ​ടു​കൾ മേ​യാ​ത്ത സ്ഥ​ല​ത്തെ​യ്ക്കു.

[7–8] കോർ​ക്കുക–നിർ​മ്മി​യ്ക്കുക.

[9–10] പ്ര​ജ​ക​ളെ–പു​ഷ്പ​ഫ​ലാ​ദി​ക​ളെ. അമ്മ​മാര്‍–ഓഷ​ധി​കൾ.

സൂ​ക്തം 68.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

അവി​ടു​ന്നു ഹവി​സ്സു​ക​ളെ​ടു​ത്തു കാ​ച്ചി​ക്കു​റു​ക്കി, ആകാ​ശ​ത്തെ​യ്ക്കു പോ​കു​ന്നു; സ്ഥാ​വ​ര​ജം​ഗ​മ​ങ്ങ​ളി​ലും രാ​ത്രി​ക​ളി​ലും വെ​ളി​ച്ചം വീ​ശു​ന്നു. ഇവ​യു​ടെ മാ​ഹാ​ത്മ്യ​ങ്ങ​ളെ വ്യാ​പി​ച്ചു​നി​ല്ക്കു​ന്ന​തു, ദേ​വ​ക​ളി​ലെ​ല്ലാം​വെ​ച്ചു് ഈ ഒരു ദേ​വ​നാ​ണ​ല്ലോ! 1–2
ദേവ, അങ്ങ് ഉണ​ക്കു​മ​ര​ത്തില്‍നി​ന്നു കത്തി​പ്പു​റ​പ്പെ​ട്ടാ​ല​പ്പോൾ എല്ലാ​വ​രും അങ്ങ​യ്ക്കാ​യി യജ്ഞ​മ​നു​ഷ്ഠ​ക്കു​ന്നു. അവ​യെ​ല്ലാം മര​ണ​ര​ഹി​ത​നായ അങ്ങ​യെ സ്തു​തി​ച്ചു, വന്ദ്യ​വും സത്യ​വു​മായ ദേ​വ​ത്വം പ്രാ​പി​യ്ക്കു​ക​യും ചെ​യ്യു​ന്നു! 3–4
ചെ​ന്നാല്‍ സ്തു​തി, ചെ​ന്നാല്‍ യാഗം; ഇതു​മൂ​ലം അവി​ടു​ന്നു സർ​വാ​ന്ന​യു​ക്ത​നാ​കു​ന്നു. അവി​ടെ​യ്ക്കാ​യി സക​ല​രും കർ​മ്മ​ങ്ങ​ളും അനു​ഷ്ഠി​യ്ക്കു​ന്നു. അങ്ങ​യ്ക്ക് ആര്‍ നല്കു​ന്നു​വോ, ആര്‍ നല്കാന്‍ ഇച്ഛി​യ്ക്കു​ന്നു​വോ, ആ രണ്ടു​പേർ​ക്കും അറി​ഞ്ഞു ധനം കൊ​ടു​പ്പാൻ അങ്ങു ദയ​ചെ​യ്യ​ണം! 5–6
അങ്ങു മനു​വി​ന്റെ സന്താ​ന​ങ്ങ​ളില്‍ ഹോ​താ​വാ​യി സ്ഥി​തി​ചെ​യ്യു​ന്നു; അങ്ങു​ത​ന്നെ​യാ​ണ്, അവർ​ക്കും ധന​ങ്ങൾ​ക്കും ഉട​യ​വന്‍. രേ​ത​സ്സു​ശ​രീ​ര​ത്തില്‍ ഏകീ​ഭ​വി​യ്ക്കേ​ണ​മെ​ന്ന് ഇച്ഛി​ച്ച അവര്‍; സ്വ​ന്തം മി​ടു​ക്ക​ന്മാ​രോ​ടു ചേർ​ന്നു നെ​ടു​നാൾ ജീ​വി​ച്ചി​രി​യ്ക്കു​ന്നു! 7–8
അവി​ടു​ത്തെ ശാസനം, മക്കൾ അച്ഛ​ന്റേ​തു​പോ​ലെ സത്വ​രം കേൾ​ക്കു​ന്ന​വര്‍ കർ​മ്മ​മ​നു​ഷ്ഠി​യ്ക്കു​ന്നു. അവർ​ക്ക് ആ പ്ര​ഭൂ​താ​ന്നൻ യജ്ഞ​ഗൃ​ഹോ​ത്സു​കൻ, പടി​വാ​തി​ലായ സമ്പ​ത്തു കല്പി​ച്ചു​കൊ​ടു​ക്കു​ന്നു. അദ്ദേ​ഹ​മ​ത്രേ ആകാ​ശ​ത്തു നക്ഷ​ത്ര​ങ്ങൾ പതി​ച്ച​ത്! 9–10
കു​റി​പ്പു​കൾ: സൂ​ക്തം 68.

[3–4] ഉണ​ക്കു​മ​രം–അരണി.

[5–6] ചെ​ന്നാല്‍–ചെ​ല്ലു​ന്നേ​ട​ത്തൊ​ക്കെ എന്നു താല്‍പ​ര്യം. നല്കു​ന്നു–ഹവി​സ്സ്.

[7–8] മനു​വി​ന്റെ സന്താ​ന​ങ്ങൾ–മനു​ഷ്യര്‍, യജ​മാ​നർ. രേ​ത​സ്സു ശരീ​ര​ങ്ങ​ളില്‍ ഏകീ​ഭ​വി​യ്ക്കുക–പു​ത്ര​നു​ണ്ടാ​വുക. സ്വ​ന്തം മി​ടു​ക്ക​ന്മാര്‍–കർ​മ്മ​കു​ശ​ല​രായ സ്വ​പു​ത്ര​ന്മാര്‍. ത്വ​ദ​നു​ഗ്ര​ഹ​ത്താല്‍ അവർ​ക്കു പു​ത്ര​ന്മാര്‍ പി​റ​ന്നു.

[9–10] സത്വ​രം–അനു​ഷ്ഠാ​ന​ത്വ​ര​യോ​ടേ. പ്ര​ഭൂ​താ​ന്നന്‍ = വളരെ അന്ന​ങ്ങ​ളോ​ടു​കൂ​ടി​യ​വൻ. പടി​വാ​തില്‍–യജ്ഞ​ത്തി​ലെ​യ്ക്കു കട​ക്കാന്‍, യജ്ഞാ​നു​ഷ്ഠാ​ന​ത്തി​ന്ന്; സമ്പ​ദ്ര​ഹി​തര്‍ എങ്ങി​നെ യാഗം ചെ​യ്യും?

സൂ​ക്തം 69.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

ആ ശു​ഭ്ര​വർ​ണ്ണന്‍, ഉഷ​സ്സി​ന്റെ ജാരൻ പോലെ പ്ര​കാ​ശം പര​ത്തു​ന്നു; സൂ​ര്യ​ന്റെ തേ​ജ​സ്സു​പോ​ലെ വാ​നൂ​ഴി​ക​ളില്‍ വ്യാ​പി​യ്ക്കു​ന്നു. നി​ന്തി​രു​വ​ടി, ആവിർ​ഭ​വി​യ്ക്കു​ന്ന​തോ​ടേ വെ​ളി​ച്ചം വീ​ശു​ന്നു; ദേ​വ​കൾ​ക്കു പു​ത്ര​നാ​യി​ട്ടു, പി​താ​വാ​യി വർ​ത്തി​യ്ക്കു​ന്നു! 1–2
സ്ര​ഷ്ടാ​വും ദർ​പ്പ​ര​ഹി​ത​നും അഭി​ജ്ഞ​നു​മായ അഗ്നി, പൈ​ക്ക​ളു​ടെ അകി​ടു​പോ​ലെ അന്ന​ങ്ങൾ​ക്കു സ്വാ​ദു വരു​ത്തു​ന്നു; നാ​ട്ടി​ലെ ഉപ​കാ​രി​പോ​ലെ ക്ഷ​ണി​യ്ക്ക​പ്പെ​ട്ടു, ധൃ​ഹ​ത്തിൽ, നടു​വില്‍, രസി​പ്പി​ച്ചു​കൊ​ണ്ടു സ്ഥി​തി​ചെ​യ്യു​ന്നു. 3–4
പു​ത്രൻ​പോ​ലെ, പി​റ​ന്ന അഗ്നി ഗൃ​ഹ​ത്തില്‍ രസി​പ്പി​യ്ക്കു​ന്നു; കു​തി​ര​പോ​ലെ ഇമ്പം പൂ​ണ്ടു പോ​രാ​ളി​ക​ളെ കട​ക്കു​ന്നു; ഞാൻ ആളു​ക​ളോ​ടു​കൂ​ടി ഒരേ സ്ഥാ​ന​ത്തു​ള്ള​വ​രെ വി​ളി​യ്ക്കു​മ്പോൾ, താൻ​ത​ന്നേ എല്ലാ​ദ്ദേ​വ​ന്മാ​രു​മാ​യി​ച്ച​മ​യു​ന്നു! 5–6
അങ്ങ​യ്ക്കു​ള്ള​വ​യായ ഈ കർ​മ്മ​ങ്ങൾ​ക്ക് ഉപ​ദ്ര​വ​മൊ​ന്നും വരാ​റി​ല്ല: ഈ ആളു​കൾ​ക്ക് അങ്ങു ഫലം നല്കു​ന്നു​ണ്ട​ല്ലോ. അങ്ങ​യ്ക്കു​ള്ള ആ കർ​മ്മം മു​ട​ക്ക​പ്പെ​ടു​മെ​ങ്കില്‍, അങ്ങു സമാ​ന​സം​ഖ്യ​രൊ​ടൊ​ന്നി​ച്ചു വി​ഘ്ന​കാ​രി​ക​ളെ ആട്ടി​പ്പാ​യി​യ്ക്കു​മ​ല്ലോ! 7–8
ഉഷ​സ്സി​ന്റെ ജാ​രൻ​പോ​ലെ വി​ശി​ഷ്ട​പ്ര​കാ​ശ​നും കണ്ട​റി​യ​പ്പെ​ട്ട​വ​നു​മായ അഗ്നി ഇവനെ അറി​യു​മാ​റാ​ക​ട്ടെ! അദ്ദേ​ഹ​ത്തി​ന്റെ രശ്മി​കൾ സ്വയം വഹി​പ്പാന്‍ പടി​യ്ക്കല്‍ ചെ​ല്ലു​ന്നു; പി​ന്നെ, അവ​യെ​ല്ലാം ദർ​ശ​നീ​യ​മായ ആകാ​ശ​ത്തെ​യ്ക്കു തി​രി​യ്ക്കു​ന്നു. 9–10
കു​റി​പ്പു​കൾ: സൂ​ക്തം 69.

[1–2] ഉഷ​സ്സി​ന്റെ ജാരൻ–സൂ​ര്യൻ. ജാരൻ = ജര (വാർ​ദ്ധ​ക്യം) വരു​ത്തു​ന്ന​വൻ, പുത്രൻ-​പുത്രൻപോലെ പ്രി​യന്‍. പി​താ​വ്–അച്ഛ​നെ​ന്ന​പോ​ലെ (ഹവി​സ്സു​കൊ​ണ്ടു​കൊ​ടു​ത്തു) പാ​ലി​യ്ക്കു​ന്ന​വൻ.

[3–4] സ്ര​ഷ്ടാ​വ്–സർ​വ​കർ​ത്താ​വ്. പൈ​ക്ക​ളു​ടെ അകിട്–പാല്‍; ഗോരസം ചേർ​ത്താല്‍ അന്ന​ങ്ങൾ​ക്കു സ്വാ​ദു കൂ​ടു​മ​ല്ലോ; അതു​പോ​ലെ, പച​ന​ഗു​ണം​കൊ​ണ്ടു സ്വാ​ദു വരു​ത്തു​ന്നു. ഗൃഹം–യജ്ഞ​ശാല. ജനോ​പ​കാ​രി​യെ വി​ശേ​ഷാ​വ​സ​ര​ങ്ങ​ളില്‍ നാ​ട്ടു​കാർ ക്ഷ​ണി​യ്ക്കു​മ​ല്ലോ; യജ​മാ​ന​ന്മാര്‍ അഗ്നി​യെ യജ്ഞ​ത്തി​നു ക്ഷ​ണി​ച്ച​വ​രു​ത്തു​ന്നു.

[5–6] കട​ക്കു​ന്നു–പി​ന്നി​ടു​ന്നു; ജയി​യ്ക്കു​ന്നു. ആളുകൾ–ഋത്വി​ക്കു​കൾ. ഒരേ​സ്ഥാ​ന​ത്തു​ള്ള​വ​രെ–സഹ​വാ​സി​ക​ളായ ദേ​വ​ന്മാ​രെ. എല്ലാ ദേ​വ​ന്മാ​രും, അഗ്നി​ത​ന്നെ.

[7–8] ഈ ആളുകൾ–കർ​മ്മാ​നു​ഷ്ഠാ​താ​ക്കൾ. സമാ​ന​സം​ഖ്യര്‍–എണ്ണം (സപ്ത​ഗ​ണ​ങ്ങൾ എന്ന​തു)കൊ​ണ്ടു തു​ല്യര്‍; മരു​ത്തു​ക്കൾ.

[9–10] കണ്ട​റി​യ​പ്പെ​ട്ട​വൻ–മറ്റു​ദേ​വ​ത​കൾ മനു​ഷ്യർ​ക്കു പ്ര​ത്യ​ക്ഷ​ര​ല്ല​ല്ലോ. ഇവന്‍–യജ​മാ​നൻ. വഹി​പ്പാൻ–ഹവി​സ്സി​നെ. പടി​യ്ക്കല്‍–യജ്ഞ​ഗൃ​ഹ​ദ്വാ​ര​ത്തില്‍.

സൂ​ക്തം 70.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

നാം വള​രെ​യ​ന്നം നേ​ടാ​വൂ! ബു​ദ്ധി​കൊ​ണ്ടു തല​വ​നും സു​പ്ര​ഭ​നു​മായ അഗ്നി, ദേ​വ​ക​ളു​ടെ കർ​മ്മ​വും മനു​ഷ്യ​രു​ടെ ജന്മ​വും മു​ഴു​ക്കെ പാർ​ത്ത​റി​ഞ്ഞു​കൊ​ണ്ട്, എല്ലാ​റ​റി​ലും വ്യാ​പി​ച്ച​രു​ളു​ന്നു.1–2
അദ്ദേ​ഹം വെ​ള്ള​ത്തി​ന്റെ ഉള്ളി​ലു​ണ്ട്, കാ​ടി​ന്റെ ഉള്ളി​ലു​ണ്ട്, അച​ര​ങ്ങു​ളു​ടെ ഉള്ളി​ലു​ണ്ട്, ചര​ങ്ങ​ളു​ടെ ഉള്ളി​ലു​മു​ണ്ട്. ദുർ​ഗ്ഗ​മ​സ്ഥാ​ന​ത്തു, പർ​വ​ത​ത്തില്‍പ്പോ​ലും പൂ​ജി​യ്ക്ക​പ്പെ​ടു​ന്ന ആ മര​ണ​ര​ഹി​ത​ന്നു നമ്മ​ളില്‍, രാ​ജാ​വി​ന്നു പ്ര​ജ​ക​ളി​ലെ​ന്ന​പോ​ലെ തി​രു​വു​ള്ളം തോ​ന്ന​ട്ടെ! 3–4
ആ രാ​ത്രി​യു​ക്ത​നായ അഗ്നി, അദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു സൂ​ക്തം ചൊ​ല്ലു​ന്ന​വ​ന്നു ധനം നല്കു​ന്നു. ദേ​വ​ന്മാ​രു​ടെ ജന്മ​വും മനു​ഷ്യ​രെ​യും അറി​ഞ്ഞ നി​ന്തി​രു​വ​ടി ഈ ഭൂ​ത​ജാ​ത​ത്തെ സം​ര​ക്ഷി​ച്ച​രു​ളി​യാ​ലും!5–6
വി​ഭി​ന്ന​രൂ​പ​ക​ളായ ഉഷ​സ്സു​ക​ളൂം രാ​ത്രി​ക​ളും സ്ഥാ​വ​ര​ജം​ഗ​മ​ങ്ങ​ളും യജ്ഞ​പ​രി​വൃ​ത​നായ ആരെ മഹ​ത്ത്വ​പ്പെ​ടു​ത്തു​ന്നു​വോ, ആ അഗ്നി യാ​ഗ​ശാ​ല​യി​ലി​രു​ന്നു, ഹോ​താ​വാ​യി നി​ശ്ച​യി​യ്ക്ക​പ്പെ​ട്ടുു; അവ​ശ്യ​ഫ​ല​മായ കർ​മ്മ​മെ​ല്ലാം അദ്ദേ​ഹം അനു​ഷ്ഠി​യ്ക്കു​ന്നു.7–8
അങ്ങു ലോ​ഭ​നീ​യ​ങ്ങ​ളായ നാ​ല്ക്കാ​ലി​ക​ളെ നന്മ​പ്പെ​ടു​ത്തു​ന്നു; ഞങ്ങൾ​ക്കു സക​ല​രും മി​ക​ച്ച കാ​ഴ്ച​ദ്ര​വ്യം തര​ട്ടെ: മനു​ഷ്യർ അങ്ങ​യെ വള​രെ​യി​ട​ങ്ങ​ളില്‍ പൂ​ജി​ച്ചു, വൃ​ദ്ധ​നായ അച്ഛ​ങ്കല്‍നി​ന്നെ​ന്ന പോലെ ധനം കൈ​ക്ക​ലാ​ക്കു​ന്നു.9–10
വേ​ല​ക്കാ​രൻ​പോ​ലെ വാ​ങ്ങു​ന്ന​വ​നും, എയ്ത്തു​കാ​രൻ​പോ​ലെ ശൂ​ര​നും, കൊ​ല​യാ​ളി​പോ​ലെ ഘോ​ര​നും, യു​ദ്ധ​ങ്ങ​ളില്‍ തി​ള​ങ്ങു​ന്ന​വ​നു​മാ​ണ്, അഗ്നി! 11
കു​റി​പ്പു​കൾ: സൂ​ക്തം 70.

[1–2] നേ​ടാ​വൂ = നേ​ടു​മാ​റാ​ക​ട്ടെ; അഗ്നി നമു​ക്കു ധാ​രാ​ളം ഭക്ഷ​ണം തര​ട്ടെ!

[5–6] രാ​ത്രി​യു​ക്തൻ–‘അഗ്നി​യു​ടേ​ത​ത്രേ, രാ​ത്രി.’ രാ​ത്രി​യി​ലാ​ണ​ല്ലോ, അഗ്നി​യ്ക്കു പ്ര​കാ​ശാ​ധി​ക്യ​വും. ഭൂതജാതം-​ജീവജാലം.

[7–8] അവ​ശ്യ​ഫ​ലം = തീർ​ച്ച​യാ​യും ഫല​മു​ള്ള​ത്.

[9–10] ലോ​ഭ​നീ​യ​ങ്ങൾ:സ്പ്ര​ഹ​ണീ​യ​ങ്ങൾ; സമ്പാ​ദി​യ്ക്കേ​ണ്ടു​ന്നവ. ഞങ്ങള്‍ക്കു നല്ല നാ​ല്ക്കാ​ലി​ക​ളെ കി​ട്ടി​യ്ക്കുക എന്ന​ത്ഥം. തര​ട്ടെ–ഞങ്ങൾ ഉപ​ചാ​ര​യോ​ഗ്യ​രാ​യി​ത്തീ​ര​ട്ടെ. അങ്ങു പൂ​ജ​കര്‍ക്ക്, അച്ഛന്‍ മക്കൾ​ക്കെ​ന്ന​പോ​ലെ ധനം നല്കു​ന്നു.

[11] വേ​ല​ക്കാ​രൻ കൂലി വാ​ങ്ങു​ന്ന​തു​പോ​ലെ, അഗ്നി ഹവി​സ്സു കൈ​ക്കൊ​ള്ളു​ന്നു. എയ്ത്തു​കാ​രൻ = വി​ല്ലാ​ളി.

സൂ​ക്തം 71.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

ഒരേ ഗൃ​ഹ​ത്തില്‍ വസി​യ്ക്കു​ന്ന കരാം​ഗു​ലി​കൾ കാമം പൂണ്ട അഗ്നി​യെ കാ​മ​ത്തോ​ടേ, ഭാ​ര്യ​മാർ അസാ​ധാ​ര​ണ​നായ ഭർ​ത്താ​വി​നെ എന്ന​പോ​ലെ, സമീ​പി​ച്ചു പ്രീ​തി​പ്പെ​ടു​ത്തു​ന്നു; ആ പൂ​ജ​നീ​യ​നെ കറു​പ്പു വി​ട്ടു വെ​ളി​ച്ചം ചേർ​ന്നു ശോ​ഭി​യ്ക്കു​ന്ന ഉഷ​സ്സി​നെ രശ്മി​ക​ളെ​ന്ന​പോ​ലെ, ഉപ​ച​രി​യ്ക്കു​ക​യും ചെ​യ്യു​ന്നു. 1
ഞങ്ങ​ളു​ടെ പി​താ​ക്ക​ളായ അം​ഗി​ര​സ്സു​കൾ ഉക്ഥ​ങ്ങൾ ചൊ​ല്ലി, കെ​ല്പേ​റിയ തി​ന്മ​നെ​പ്പോ​ലും ശബ്ദം​കൊ​ണ്ടു ചത​ച്ചു; ഞങ്ങൾ​ക്കു മഹ​ത്തായ സ്വർ​ഗ്ഗ​ത്തി​ലെ​യ്ക്കു പോ​കാന്‍ വഴി തു​റ​ന്നു; സു​ഗ​മ​മായ ദിവസം കണ്ടെ​ത്തി; പക​ലോ​നെ പൈ​ക്ക​ളും. 2
അഗ്നി യജ്ഞ​സ്ഥ​ല​ത്തു ചെ​ന്ന​പ്പോൾ, അവര്‍ കൈ​ക്കൊ​ണ്ടു; അഗ്നി കർ​മ്മം ഒരു ധന​മാ​യും കരുതി. ഉടന്‍ത​ന്നേ, പണ​ക്കാര്‍ ആ ധാനം അനു​ഷ്ഠി​ച്ച്, ആ അഗ്നി​ക​ളില്‍ പെ​രു​മാ​റി: അവര്‍ മറെ​റാ​ന്നി​ലും താൽ​പ​ര്യ​മി​ല്ലാ​തെ കർ​മ്മം ചെ​യ്തു, ദേ​വ​ക​ളെ​യും മനു​ഷ്യ​രെ​യും അന്നം​കൊ​ണ്ടു തൃ​പ്തി​പ്പെ​ടു​ത്തി, തന്തി​രു​വ​ടി​യെ പരി​ച​രി​യ്ക്കു​ക​യാ​യി. 3
വി​ഭ​ക്ത​നായ വായു കട​ഞ്ഞ​പ്പോൾ, തന്തി​രു​വ​ടി വെൺ​നി​റ​ത്തോ​ടേ ഗൃ​ഹ​ത്തില്‍ ആവിർ​ഭ​വി​ച്ചു. ഉടനേ തന്തി​രു​വ​ടി​യെ ഭൃ​ഗു​തു​ല്യൻ, ആക്ര​മി​ക്കു​ന്ന രാ​ജാ​വി​ന്നു സഖ്യം​കൊ​ള്ളു​ന്ന രാ​ജാ​വു​പോ​ലെ, ദൂ​ത്യ​ത്തി​ലേർ​പ്പെ​ടു​ത്തി. 4
പെരിയ രക്ഷി​താ​ക്ക​ളായ ദേ​വ​ന്മാർ​ക്കാ​യി ഈ സത്തു നല്ക​പ്പെ​ടു​മ്പോൾ, തീ​ണ്ടു​ന്ന​വ​ക​ക്കാര്‍ അറി​ഞ്ഞ് ഓടി​പ്പോ​കു​ന്നു: അവ​രു​ടെ നേര്‍ക്ക് അഗ്നി ധര്‍ഷ​ക​മായ ധനു​സ്സു​കൊ​ണ്ട് അമ്പെ​യ്യു​ന്നു. ആ ദേ​വന്‍ ശോഭ സ്വ​പു​ത്രി​യായ ഉഷ​സ്സി​നെ ഏല്പി​യ്ക്കു​ന്നു! 5
അഗ്നേ, അങ്ങ​യെ യജ്ഞ​ഗൃ​ഹ​ത്തില്‍ യഥാ​വി​ധി ഉജ്ജ്വ​ലി​പ്പി​യ്ക്കു​ക​യോ, കാ​മ​യ​മാ​ന​നായ അങ്ങ​യെ നാൾ​തോ​റും ഹവി​സ്സൂ​ട്ടു​ക​യോ ചെ​യ്യു​ന്ന​വ​ന്നു, രണ്ടി​ട​ങ്ങ​ളില്‍ വർ​ദ്ധി​ത​നായ ഭവാന്‍ അന്നം വർ​ദ്ധി​പ്പി​യ്ക്കു​മാ​റാ​ക​ണം! അങ്ങ​യാല്‍ പ്രേ​രി​പ്പി​യ്ക്ക​പ്പെ​ടു​ന്ന തേ​രാ​ളി ധന​വാ​നാ​യി​ത്തീ​രു​ന്നു. 6
എല്ലാ അന്ന​ങ്ങ​ളും, ഏഴു മഹാ​ന​ദി​കൾ സമു​ദ്ര​ത്തി​ലെ​ന്ന​പോ​ലെ, അഗ്നി​യി​ങ്കല്‍ ചെ​ന്നു​ചേ​രു​ന്നു. ഞങ്ങ​ളു​ടെ അന്നം ജ്ഞാ​തി​കൾ​ക്ക​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല! ഈ മി​ക​ച്ച സ്തോ​ത്രം ദേ​വ​ക​ളെ അറി​യി​ച്ചാ​ലും! 7
വർ​ഷി​യ്ക്ക​പ്പെ​ട്ട ജലം അന്ന​ത്തി​ന്നാ​യി, മനു​ഷ്യ​ര​ക്ഷ​ക​വും ദീ​പ്ത​വു​മായ യാ​തൊ​ന്നി​നോ​ടു ചേ​രു​ന്നു​വോ; ആ തേ​ജ​സ്സു​കൊ​ണ്ടു തി​ള​ങ്ങു​ന്ന അഗ്നി അടു​ത്ത കാ​ല​ത്തു​ത​ന്നേ, ബല​വാ​നും അന​ഘ​നും ജരാ​ര​ഹി​ത​നു​മായ ഒരു ശോ​ഭ​ന​കർ​മ്മാ​വി​നെ ജനി​പ്പി​യ്ക്ക​ട്ടെ; പ്രേ​രി​പ്പി​യ്ക്കു​ക​യും ചെ​യ്യു​ട്ടെ! 8
സൂ​ര്യൻ ഒറ​റ​യ്ക്കു മാർ​ഗ്ഗ​ങ്ങ​ളെ, മന​സ്സെ​ന്ന​പോ​ലെ ശീ​ഘ്രം പി​ന്നി​ടു​ന്നു; സമ്പ​ത്തൊ​ക്കെ ഒന്നി​ച്ച് അദ്ദേ​ഹ​ത്തി​ന്ന​ധീ​ന​മാ​ണ്. നല്ല കൈ​ക​ളു​ള്ള രാ​ജാ​ക്ക​ളായ മിത്ര–വരു​ണ​ന്മാ​രും പൈ​ക്ക​ളിൽ പ്രീ​തി​ക​ര​മായ അമൃതു രക്ഷി​ച്ചു​പോ​രു​ന്നു. 9
അഗ്നേ, അച്ഛൻ​മു​ത​ല്ക്കു​ള്ള മൈ​ത്രി​യെ അങ്ങു മാ​യ്ചു​ക​ള​യ​രു​തേ! കവി​യായ ഭവാ​ന്ന​റി​യാ​മ​ല്ലോ: രശ്മി അന്ത​രി​ക്ഷ​ത്തെ​യെ​ന്ന​പോ​ലെ, ജര എന്നെ മൂ​ടി​ക്ക​ള​യും; ആ ദ്രോ​ഹ​ത്തി​ന്നു​മു​മ്പേ അങ്ങു മന​സ്സു​വെ​യ്ക്ക​ണേ! 10
കു​റി​പ്പു​കൾ: സൂ​ക്തം 71.

[1] 62-ാം സൂ​ക്ത​ത്തി​ലെ 10-ാം പദ്യം നോ​ക്കുക. അസാ​ധാ​ര​ണൻ–അത്യ​നു​ര​ക്തന്‍ എന്നർ​ത്ഥം. കറു​പ്പ്–രാ​ത്രി​യി​ലെ ഇരു​ട്ട്.

[2] തി​ന്മൻ–പണി എന്ന അസുരൻ. അം​ഗി​ര​സ്സു​ക​ളാല്‍ സ്തു​തി​യ്ക്ക​പ്പെ​ട്ട അഗ്നി പണിയെ കൊ​ന്നു. പക​ലോ​നെ (സൂ​ര്യ​നെ) പൈ​ക്ക​ളും കണ്ടെ​ത്തി: പണി​യാല്‍ അപ​ഹ​രി​യ്ക്ക​പ്പെ​ട്ട പൈ​ക്കൾ ഒരു ഗു​ഹ​യി​ലാ​യി​രു​ന്നു​വ​ല്ലോ; അവ ഗു​ഹ​യില്‍നി​ന്നു കേ​റ​റ​പ്പെ​ട്ടു സൂ​ര്യ​പ്ര​കാ​ശം കണ്ടു.

[3] അവര്‍–അം​ഗി​ര​സ്സു​കൾ. തന്തി​രു​വ​ടി–അഗ്നി.

[4] വി​ഭ​ക്ത​നായ–പ്രാ​ണാ​പാ​നാ​ദി​പ​ഞ്ച​വാ​യു​ക്ക​ളാ​യി വി​ഭ​ജി​യ്ക്കു​പ്പെ​ട്ട. വായു–വ്യാ​നൻ. മു​ഖ്യ​പ്രാ​ണ​നായ വ്യാ​ന​വാ​യു​വാ​ലാ​ണ്, ബല​സാ​ധ്യ​ങ്ങ​ളായ പ്ര​വൃ​ത്തി​കൾ നട​ക്കു​ന്ന​ത്; അര​ണി​മ​ഥ​ന​ത്തി​ന്നു ബലം വേ​ണ​മ​ല്ലോ; അതി​നാല്‍, മഥ​ന​കര്‍ത്തൃ​ത്വം വ്യാ​ന​ന്നു കല്പി​ച്ചു. ഗൃഹം–യാ​ഗ​ശാല. ഭൃ​ഗു​തു​ല്യൻ–യജ​മാ​നന്‍. സഖ്യം സാ​ധി​പ്പാന്‍ ദൂതനെ അയ​യ്ക്കു​മ​ല്ലോ; അതു​പോ​ലെ, ദേ​വ​സ​ഖ്യ​ത്തി​ന്ന് അഗ്നി​യെ ദൂ​ത​നാ​ക്കി.

[5] ഈ സത്ത്–ഭൂ​മി​യു​ടെ സത്തായ ഹവി​സ്സ്. തീ​ണ്ടു​ന്ന​വ​ക​ക്കാര്‍–രാ​ക്ഷ​സാ​ദി​കൾ. സ്വ​പു​ത്രി–പി​റ​ക്കാൻ തു​ട​ങ്ങു​ന്ന സ്വ​ന്തം മകൾ. പു​ലര്‍കാ​ല​ത്ത് അഗ്നി നി​ഷ്പ്ര​ഭ​നാ​കു​മ​ല്ലോ; അതിനെ ആസ്പ​ദ​മാ​ക്കി​യാ​ണ്, ഈ കല്പ​നം. സൂ​ര്യന്‍ വൈ​കു​ന്നേ​രം തന്റെ തേ​ജ​സി​നെ അഗ്നി​യില്‍ നി​ക്ഷേ​പി​യ്ക്കു​ന്നു എന്നും, അഗ്നി പു​ലര്‍കാ​ല​ത്ത് അതിനെ സൂ​ര്യ​ന്നു തി​രി​ച്ചു​കൊ​ടു​ക്കു​ന്നു എന്നും ശ്രു​തി​വാ​ക്യ​ങ്ങ​ളു​ണ്ട്.

[6] കാ​മ​യ​മാ​നൻ–ഹവി​സ്സി​നെ കാ​മി​യ്ക്കു​ന്ന​വന്‍. രണ്ടി​ട​ങ്ങ​ളില്‍–മധ്യ​മോ​ത്ത​മ​സ്ഥാ​ന​ങ്ങ​ളില്‍. വർ​ദ്ധി​തൻ = ജ്വ​ലി​പ്പി​യ്ക്കു​പ്പെ​ട്ട​വൻ. പ്രേ​രി​പ്പി​യ്ക്ക​പ്പെ​ടു​ന്ന–യു​ദ്ധ​ത്തി​ന്ന​യ​യ്ക്ക​പ്പെ​ടു​ന്ന. അഗ്നി​യെ പ്ര​സാ​ദി​പ്പി​ച്ചു യു​ദ്ധ​ത്തി​ന്നു പോയ തേ​രാ​ളി (രഥികൻ) ശത്രു​ക്ക​ളെ ജയി​ച്ചു, ധന​ങ്ങൾ കൈ​ക്ക​ലാ​ക്കും.

[7] അനു​ഭ​വ​പ്പെ​ടു​ന്നി​ല്ല–ജ്ഞാ​തി​കൾ​ക്കു കൊ​ടു​ക്കാന്‍ വേ​ണ്ടു​വോ​ളം അന്നം ഞങ്ങ​ളു​ടെ പക്ക​ലി​ല്ല.

[8] അന്ന​ത്തി​ന്നാ​യി–സസ്യോല്‍പ​ത്തി​യ്ക്കാ​യി. മഴ​വെ​ള്ളം അഗ്നി​യോ​ടു (ഊഷ്മാ​വി​നോ​ടു) ചേ​രു​മ്പോ​ളാ​ണ​ല്ലോ, സസ്യ​ങ്ങ​ളു​ണ്ടാ​വുക. ശോ​ഭ​ന​കർ​മ്മാ​വി​നെ–പു​ത്ര​നെ. ജനി​പ്പി​യ്ക്ക​ട്ടെ–ഞങ്ങൾ​ക്കു സല്‍പു​ത്രൻ പി​റ​ക്കാന്‍ അനു​ഗ്ര​ഹി​യ്ക്ക​ട്ടെ. പ്രേ​രി​പ്പി​യ്ക്കുക–ആ പു​ത്ര​നെ​ക്കൊ​ണ്ടു സല്‍ക്കർ​മ്മ​ങ്ങൾ ചെ​യ്യി​യ്ക്കുക.

[9] മന​സ്സെ​ന്ന​പോ​ലെ–മനോ​വേ​ഗ​ത്തില്‍. രാ​ജാ​ക്കൾ = ശോ​ഭ​മാ​നര്‍. അമൃത്–മധു​ര​മായ പാൽ. അഗ്നേ, അങ്ങു​ത​ന്നെ​യാ​ണ്, ഇങ്ങ​നെ സര്യാ​ദി​രൂ​പേണ വർ​ത്തി​യ്ക്കു​ന്ന​ത് എന്നു താല്‍പ​ര്യം.

[10] അച്ഛൻ–മു​ത്ത​ച്ഛ​നായ വസി​ഷ്ഠന്‍. വസി​ഷ്ഠ​പു​ത്ര​നായ ശക്തി​യു​ടെ പു​ത്ര​ന​ത്രേ, പരാ​ശ​രന്‍. കവി–ക്രാ​ന്ത​ദർ​ശി. രശ്മി–സൂ​ര്യ​കി​ര​ണം. മു​മ്പേ–ജര പി​ടി​പെ​ടാ​താ​ക്കേ​ണ​മേ, എന്നെ മര​ണ​ര​ഹി​ത​നാ​ക്കേ​ണ​മേ എന്നു സാരം.

സൂ​ക്തം 72.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

അഗ്നി മനു​ഷ്യ​ഹി​ത​ങ്ങ​ളായ വളരെ ധന​ങ്ങ​ളെ കയ്യി​ലെ​ടു​ത്തു, ശാ​ശ്വ​ത​നായ വി​ധാ​താ​വി​ന്റെ കാ​വ്യ​ങ്ങ​ളെ സ്വാ​ഭി​മു​ഖ​ങ്ങ​ളാ​ക്കു​ന്നു. എല്ലാ​സ്സ​മ്പ​ത്തു​ക​ളും ഒന്നി​ച്ചു നല്കു​ന്ന അവി​ടു​ന്ന​ത്രേ, ധന​ങ്ങ​ളു​ടെ അധി​പ​തി! 1
നമ്മു​ടെ മകന്‍, അഗ്നി, മറ​ഞ്ഞ​പ്പോൾ, എല്ലാ​ദ്ദേ​വ​ക​ളും മരു​ത്തു​ക്ക​ളും അന്വേ​ഷ​ണം തു​ട​ങ്ങി; കണ്ടെ​ത്തി​യി​ല്ല. അവര്‍ ചെ​യ്തി​ക​ള​റി​യാന്‍ നട​ന്നു വല​ഞ്ഞ്, അദ്ദേ​ഹ​ത്തി​ന്റെ അഴ​കൊ​ത്ത ഒടു​ക്ക​ത്തെ ഇരി​പ്പി​ട​ത്തില്‍ ചെ​ന്നു​ചേർ​ന്നു. 2
അഗ്നേ, മരു​ത്തു​ക്കൾ ശു​ചി​യായ അങ്ങ​യെ മൂ​ന്നു സം​വ​ത്സ​രം മു​ഴു​വൻ നൈ​കൊ​ണ്ടു പൂ​ജി​ച്ചു; യജ്ഞാർ​ഹ​ങ്ങ​ളായ പേ​രു​ക​ളും നേടി. പി​ന്നീ​ടു, പു​നർ​ജ്ജ​നി​ച്ച​പോ​ലെ​യാ​യി; ഉട​ലോ​ടേ സ്വർ​ഗ്ഗം പ്രാ​പി​ച്ചു. 3
പെരിയ ദ്യാ​വാ​പൃ​ഥി​വി​ക​ളോ​ടു പര​ക്കെ ചോ​ദി​ച്ചു​കൊ​ണ്ടു യജ്ഞ​ഭു​ക്കു​കൾ രു​ദ്ര​സ്തോ​ത്ര​ങ്ങൾ ചൊ​ല്ലി; നേര്‍പ​കു​തി​ക്കാ​ര​നോ​ടു​കൂ​ടിയ മരു​ത്തു​ക്കൾ ഒടു​വി​ലെ സ്ഥ​ല​ത്തി​രി​യ്ക്കു​ന്ന അഗ്നി​യെ അറി​ഞ്ഞു കണ്ടു പി​ടി​ച്ചു. 4
ശരി​യ്ക്ക​റി​ഞ്ഞ​തോ​ടേ അവര്‍ പത്നി​മാ​രോ​ടൊ​പ്പം അടു​ത്തു ചെ​ന്നു, മു​മ്പില്‍ നി​ന്നു, പൂ​ജ​നീ​യ​നെ പൂ​ജി​ച്ചു. സഖാ​വി​നെ കണ്ടെ​ത്തി​യ​തു​കൊ​ണ്ടു രക്ഷി​യ്ക്ക​പ്പെ​ട്ട സഖാ​ക്കൾ ശരീരം മെ​ലി​യു​മാ​റു യാ​ഗ​ങ്ങൾ അനു​ഷ്ഠി​ച്ചു. 5
ഇരു​പ​ത്തൊ​ന്നു രഹ​സ്യ​യ​ജ്ഞ​ങ്ങൾ അങ്ങ​യില്‍ത്ത​ന്നെ​യാ​ണ​ല്ലോ, വെ​യ്ക്ക​പ്പെ​ട്ടി​രി​യ്ക്കു​ന്ന​ത്; അവ ലഭി​ച്ച യജ്ഞാ​ധി​കാ​രി​കൾ അവ​കൊ​ണ്ടു മര​ണ​ര​ഹി​ത​നായ അങ്ങ​യെ യജി​ച്ചു​പോ​രു​ന്നു. അവ​രോ​ടൊ​പ്പം പ്രീ​തി​പൂ​ണ്ടു ഭവാൻ പശു​ക്ക​ളെ​യും സ്ഥാ​വ​ര​ജം​ഗ​മ​ങ്ങ​ളെ​യും രക്ഷി​ച്ചാ​ലും! 6
അഗ്നേ, അറി​യേ​ണ്ട​ത​റി​ഞ്ഞ ഭവാന്‍ പ്ര​ജ​കൾ​ക്കു ജീ​വി​പ്പാന്‍ ദുഃ​ഖ​ത്തെ തടു​ക്കു​ന്ന അന്നം സദാ കല്പി​ച്ച​രു​ളി​യാ​ലും! വാ​നൂ​ഴി​ക​ളു​ടെ ഇട​യില്‍ ദേവകൾ നട​ക്കു​ന്ന വഴികൾ അറി​യു​ന്ന ഭവാൻ മടി​കൂ​ടാ​തെ ഹവി​സ്സു​കൾ വഹി​ച്ചു​കൊ​ണ്ടു, ദൂ​ത​നാ​യി വർ​ത്തി​യ്ക്കു​ന്നു. 7
സ്വർ​ഗ്ഗ​ത്തില്‍നി​ന്ന് ഏഴു വലിയ പു​ണ്യ​ന​ദി​കൾ; മു​തല്‍ പോയ വഴി യജ്ഞ​കോ​വി​ദര്‍ കണ്ടു​പി​ടി​ച്ചു; സര​മ​യ്ക്ക ധാ​രാ​ളം ഗോരസം കി​ട്ടി. ഇതു​കൊ​ണ്ടാ​ണ​ല്ലോ, മനു​ഷ്യ​രു​ടെ ഭക്ഷ​ണം. 8
യാ​വ​ചി​ലർ മര​ണ​രാ​ഹി​ത്യ​ത്തി​ന്നു വഴി തു​റ​ന്നു, സല്‍പ്ര​ജാ​ല​ബ്ലി​യ്ക്കു​ള്ള യജ്ഞ​മൊ​ക്കെ ചെ​യ്തു​പോ​ന്നു​വോ–ഭവാൻ ഭു​ജി​യ്ക്കു​യു​ണ്ടാ​യ​ല്ലോ!–ആ മഹാ​ന്മാ​രായ പു​ത്ര​ന്മാ​രോ​ടു​കൂ​ടി അമ്മ​യായ അദിതി, ഭൂമി, മഹ​ത്ത്വം​കൊ​ണ്ടു വഹി​ച്ചു​പോ​രു​ന്നു. 9
യജ​മാ​ന​ന്മാര്‍ തന്തി​രു​വ​ടി​യ്ക്കു് അഴ​കൊ​ത്ത ശ്രീ​യെ ഉള​വാ​ക്കി​യി​ട്ടു, രണ്ടു കണ്ണു​കൾ വെ​യ്ക്കു​ന്ന​തെ​പ്പൊ​ഴോ, അപ്പോൾ ദേ​വ​ന്മാര്‍ സ്വർ​ഗ്ഗ​ത്തില്‍നി​ന്നു വന്നെ​ത്തും. ഉടനേ, അഗ്നേ, അങ്ങ​യു​ടെ തി​ള​ങ്ങു​ന്ന ജ്വാ​ല​കൾ ചൂ​ഴെ​പ്പ​ടർ​ന്നു, നദി​കൾ​പോ​ലെ പ്ര​വ​ഹി​യ്ക്കു​ക​യാ​യി; അവര്‍ നോ​ക്കി​നി​ല്ക്കും! 10
കു​റി​പ്പു​കൾ: സൂ​ക്തം 72.

[1] വി​ധാ​താ​വി​ന്റെ കാ​വ്യ​ങ്ങ​ളെ (മന്ത്ര​സ്തോ​ത്ര​ങ്ങ​ളെ) സ്വാ​ഭി​മു​ഖ​ങ്ങ​ളാ​ക്കു​ന്നു; അഗ്നി​യെ എല്ലാ​വ​രും മന്ത്ര​സ്തോ​ത്ര​ങ്ങൾ ചൊ​ല്ലി സ്തു​തി​യ്ക്കു​ന്നു എന്നര്‍ത്ഥം. നല്കു​ന്ന–സ്താ​തോ​ക്കൾ​ക്കു കൊ​ടു​ക്കു​ന്ന.

[2] നമ്മു​ടെ മകൻ–യജ​മാ​ന​ന്മാർ അര​ണി​മ​ഥ​നം​കൊ​ണ്ട് ഉല്‍പാ​ദി​പ്പി​ച്ച​വൻ; മക​നെ​ന്ന​പോ​ലെ അരു​മ​പ്പെ​ട്ട​വൻ. ഒടു​ക്ക​ത്തെ–ഒടു​വില്‍ ചെ​ന്നൊ​ളി​ച്ച.

[3] യജ്ഞാർ​ഹ​ങ്ങൾ–യജ്ഞ​ത്തില്‍ പ്ര​യോ​ഗി​യ്ക്കാ​വു​ന്നവ.

[4] ചോ​ദി​ച്ചും​കൊ​ണ്ട്–അഗ്നി എവിടെ, എവിടെ? എന്ന്. നേര്‍പ​കു​തി​ക്കാ​രൻ–ഇന്ദ്രൻ: എല്ലാ​ദ്ദേ​വ​ക​ളു​ടേ​യും പപ്പാ​തി​യ​ട​ങ്ങി​യ​ത​ത്രേ, ഇന്ദ്ര​ന്റെ രൂപം.

[5] സഖാ​ക്കൾ–ദേ​വ​ന്മാർ. മെ​ലി​യു​മാ​റ്–അനാ​ഹാ​രാ​ദി​നി​യ​മം​മൂ​ലം.

[6] ഇരു​പ​ത്തൊ​ന്ന്–ഔപാ​സ​നാ​ദി​കൾ ഏഴ്; അഗ്ന്യാ​ധാ​നാ​ദി​കൾ ഏഴ്; അഗ്നി​ഷ്ടോ​മാ​ദി​കൾ ഏഴ്.

[7] അരു​ളുക = കൊ​ടു​ക്കുക.

[8] സ്വർ​ഗ്ഗ​ത്തില്‍നി​ന്ന്–വന്ന്; നദികൾ–ഭൂ​മി​യില്‍ പ്ര​വ​ഹി​യ്ക്കു​ന്നു. ഈ പദ​ങ്ങൾ അധ്യാ​ഹ​രി​യ്ക്ക​ണം. ഹവ്യ​വാ​ഹ​ന​നാ​ണ​ല്ലോ, മഴ പെ​യ്യി​ച്ചു, നദി​ക​ളെ നിർ​മ്മി​യ്ക്കു​ന്ന​ത്. ‘അഗ്നി​യില്‍ ഹോ​മി​യ്ക്കു​പ്പെ​ട്ട​തു സൂ​ര്യ​നില്‍ ചെ​ല്ലു​ന്നു; സൂ​ര്യ​നില്‍നി​ന്നു മഴ​യു​ണ്ടാ​കു​ന്നു.‘ മു​തല്‍–ഗോധനം. യജ്ഞ​കോ​വി​ദര്‍–അം​ഗി​ര​സ്സു​കൾ. സര​മ​യ്ക്കു–കു​ട്ടി​യ്ക്കു കൊ​ടു​ക്കാന്‍.

[9] യാ​വ​ചി​ലര്‍–പു​ത്ര​ന്മാർ, ആദി​തേ​യ​ന്മാര്‍. ഭവാന്‍ ഭു​ജി​യ്ക്കു​ക​യു​ണ്ടാ​യ​ല്ലോ–അവ​രു​ടെ യജ്ഞ​ങ്ങ​ളി​ലെ ഹവി​സ്സ്. വഹി​ച്ചു​പോ​രു​ന്നു–ജഗ​ത്തി​നെ എന്ന് അധ്യാ​ഹ​രി​യ്ക്ക​ണം.

[10] ശ്രീ–പരി​സ്ത​രണ–പരി​ഷേ​ച​നാ​ദി​യായ യജ്ഞ​സ​മ്പ​ത്ത്. രണ്ടു കണ്ണു​കൾ–നെ​യ്യി​ന്റെ രണ്ടം​ശ​ങ്ങ​ളെ​യ​ത്രേ, കണ്ണു​ക​ളാ​ക്കു​ന്ന​ത്.

സൂ​ക്തം 73.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

അദ്ദേ​ഹം, അച്ഛ​ങ്കല്‍നി​ന്നു കി​ട്ടിയ മു​തല്‍പോ​ലെ ആഹാരം നല്കു​ന്നു; വി​ദ്വാ​ന്റെ ശാ​സ​നം​പോ​ലെ കൊ​ണ്ടു​പോ​ക​പ്പെ​ടു​ന്നു; സു​ഖ​സ്ഥ​ല​ത്തു ശയി​ച്ച്, ഒര​തി​ഥി​പോ​ലെ സന്തോ​ഷി​യ്ക്കു​ന്നു; ഹോ​താ​വു​പോ​ലെ പരി​ചാ​ര​ക​ന്റെ ഗൃ​ഹ​ത്തെ സമൃ​ദ്ധ​മാ​ക്കു​ന്നു. 1
അദ്ദേ​ഹം സൂ​ര്യ​ദേ​വൻ​പോ​ലെ സത്യ​ദർ​ശി​യും, കർ​മ്മം​കൊ​ണ്ടു സർ​വ​യു​ദ്ധ​ങ്ങ​ളില്‍നി​ന്നും രക്ഷി​യ്ക്കു​ന്ന​വ​നും, വള​രെ​യാ​ളു​ക​ളാല്‍ സ്തു​തി​യ്ക്ക​പ്പെ​ട്ട​വ​നും, സ്വ​രൂ​പം​പോ​ലെ മാ​റ്റം​പെ​ടാ​ത്ത​വ​നും, ആത്മാ​വു​പോ​ലെ സു​ഖ​ക​ര​നും, വരി​യ്ക്ക​പ്പെ​ടേ​ണ്ടു​ന്ന​വ​നു​മാ​കു​ന്നു. 2
അദ്ദേ​ഹം സൂ​ര്യൻ​പോ​ലെ ലോ​ക​ത്തെ​യെ​ല്ലാം നി​ല​നിർ​ത്തു​ന്നു; അനു​കൂ​ല​രായ സു​ഹൃ​ത്തു​ക്ക​ളു​ള്ള ഒരു രാ​ജാ​വു​പോ​ലെ ഭൂ​മി​യില്‍ വാ​ഴു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ മു​ന്നി​ലി​രി​യ്ക്കു​ന്ന​വർ, അച്ഛ​ന്റെ ഗൃ​ഹ​ത്തില്‍ പു​ത്ര​രെ​ന്ന​പോ​ലെ സു​ഖി​യ്ക്കു​ന്നു. ഒരു പതി​വ്ര​ത​പോ​ലെ പരി​ശു​ദ്ധ​നാ​ണ​ദ്ദേ​ഹം! 3
അഗ്നേ, ആ അങ്ങ​യെ നേ​താ​ക്കൾ നിര്‍ബാ​ധ​സ്ഥ​ല​ങ്ങ​ളിൽ യാ​ഗ​ശാ​ല​യില്‍ പതി​വാ​യി ജ്വ​ലി​പ്പി​ച്ചു സേ​വി​ച്ചു​പോ​രു​ന്നു: ഭവാ​ങ്കല്‍ വളരെ അന്നം നി​ക്ഷേ​പി​യ്ക്കു​ന്നു. സർ​വാ​ന്ന​സ​ഹി​ത​നായ അങ്ങു ധന​ങ്ങൾ കയ്യി​ലെ​ടു​ത്താ​ലും! 4
അഗ്നേ, കോ​പ്പു​കൂ​ട്ടി​യ​വർ അന്നം നേ​ട​ട്ടെ; വി​ദ്വാ​ന്മാർ​ക്കും ദാ​താ​ക്ക​ന്മാർ​ക്കും പൂർ​ണ്ണാ​യു​സ്സു​ണ്ടാ​ക​ട്ടെ; ഞങ്ങൾ യു​ദ്ധ​ങ്ങ​ളില്‍ ശത്രു​വി​ന്റെ ധനം കൈ​ക്ക​ലാ​ക്കി, യശ​സ്സി​ന്നാ​യി ദേ​വ​കൾ​ക്കു പങ്കി​ടു​മാ​റാ​ക​ട്ടെ! 5
യജ​ന​സ്ഥ​ല​ത്തു ചെന്ന അഗ്നി​യെ, വീ​ണ്ടും വീ​ണ്ടും കാ​മി​യ്ക്കു​ന്ന പൈ​ക്കൾ–എന്നും കറ​വു​ള്ള തേ​ജ​സ്വി​നി​കൾ–പാല്‍ കു​ടി​പ്പി​യ്ക്ക​ന്നു; നദികൾ അനു​ഗ്ര​ഹം യാ​ചി​ച്ചു​കൊ​ണ്ട്, അക​ലെ​നി​ന്നു പർ​വ​ത​സ​മീ​പ​ത്തൊ​ഴു​കു​ന്നു! 6
അഗ്നേ, അനു​ഗ്ര​ഹം യാ​ചി​യ്ക്കു​ന്ന യജ്ഞാർ​ഹർ അന്നം ഉജ്ജ്വ​ല​നായ ഭവാ​ങ്കൽ വി​ക്ഷേ​പി​ച്ചു; എന്നി​ട്ടു, വി​ഭി​ന്ന​രൂ​പ​ങ്ങ​ളായ രാ​പ​ക​ലു​ക​ളെ നിർ​മ്മി​ച്ചു–കറു​പ്പും വെ​ളു​പ്പു​മാ​കു​ന്ന നി​റ​ങ്ങ​ളെ ഉറ​പ്പി​ച്ചു. 7
അഗ്നേ, ധനാർ​ത്ഥം അങ്ങ​യാൽ പ്രേ​രി​പ്പി​യ്ക്ക​പ്പെ​ടു​ന്ന മനു​ഷ്യ​രായ ഞങ്ങ​ളും ധനി​ക​രാ​യി​ബ്ഭ​വി​യ്ക്ക​ട്ടെ! വാ​നൂ​ഴി​ക​ളെ​യും അന്ത​രി​ക്ഷ​ത്തെ​യും നി​റ​യ്ക്കു​ന്ന ഭവാൻ ഉല​ക​ത്തെ​യെ​ല്ലാം, തണൽ​പോ​ലെ സം​ര​ക്ഷി​യ്ക്ക​ന്ന​വ​നാ​ണ​ല്ലോ. 8
അഗ്നേ, ഞങ്ങൾ അങ്ങ​യാൽ രക്ഷി​ത​രാ​യി​ട്ട്, അശ്വ​ങ്ങ​ളെ​ക്കൊ​ണ്ട് അശ്വ​ങ്ങ​ളെ​യും, ആൾ​ക്കാ​രെ​ക്കൊ​ണ്ട് ആൾ​ക്കാ​രെ​യും, പു​ത്ര​ന്മാ​രെ​ക്കൊ​ണ്ടു പു​ത്ര​ന്മാ​രെ​യും വധി​യ്ക്ക​മാ​റാ​ക​ട്ടെ; ഞങ്ങ​ളു​ടെ പു​ത്ര​ന്മാര്‍ പി​തൃ​സ്വ​ത്തി​ന്റെ ഉട​മ​ക​ളാ​യി, വി​ദ്വാ​ന്മാ​രാ​യി, നൂ​റ​റാ​ണ്ടു​കാ​ലം സു​ഖി​യ്ക്കു​ക​യും ചെ​യ്യ​ട്ടെ! 9
മേ​ധാ​വി​യായ അഗ്നേ, ഈ സ്തോ​ത്ര​ങ്ങൾ അങ്ങ​യു​ടെ മന​സ്സി​ന്നും ഹൃ​ദ​യ​ത്തി​ന്നും പ്രീ​തി വരു​ത്ത​ട്ടെ: ദേ​വ​കൾ​ക്കു​ള്ള ഭക്ഷ​ണം ഭവാ​ങ്കൽ സമർ​പ്പി​യ്ക്കു​ന്ന ഞങ്ങൾ കൃ​ത്യ​സാ​ധ​ക​മായ ധന​ത്തെ നി​യ​ന്ത്രി​പ്പാൻ ശക്ത​രാ​യി​ത്തീ​ര​ട്ടെ! 10
കു​റി​പ്പു​കൾ: സൂ​ക്തം 73.

[1] അദ്ദേ​ഹം–അഗ്നി. മു​തല്‍ വഴി​പോ​ലെ പെ​രു​മാ​റി​യാല്‍ ചോ​റ​റി​നു വക കി​ട്ടു​മ​ല്ലോ; അതു​പോ​ലെ അഗ്നി​യെ യഥാ​വി​ധി പരി​ച​രി​ച്ചാല്‍, അദ്ദേ​ഹം ഭക്ഷ​ണം തരും. വി​ദ്വാ​ന്റെ ശാസനം (ധർ​മ്മോ​പ​ദേ​ശം) സം​ശ​യ​നി​വൃ​ത്തി​യ്ക്കാ​യി കൊ​ണ്ടു​പോ​ക​പ്പെ​ടു​ന്ന​തു​പോ​ലെ, അഗ്നി യാ​ഗ​ങ്ങ​ളി​ലൊ​ക്കെ നയി​യ്ക്ക​പ്പെ​ടു​ന്നു. സു​ഖ​സ്ഥ​ല​ത്തു–യാ​ഗ​ശാ​ല​യില്‍ വി​ഹി​ത​സ്ഥാ​ന​ത്ത്. ഹോ​താ​വ്–ഹോ​മ​കർ​ത്താ​വായ അധ്വ​ര്യു. പരി​ചാ​ര​കൻ–യജ​മാ​ന​നൻ.

[2] സ്വ​രൂ​പം–സഹ​ജ​രൂ​പം; ഇതി​ന്നു മാററം വരി​ല്ല​ല്ലോ; അതു​പോ​ലെ അഗ്നി സർ​വ​ത്ര ഏക​രൂ​പ​നാ​യി വർ​ത്തി​യ്ക്കു​ന്നു. ആത്മാ​വ്–നി​ര​തി​ശ​യാ​ന​ന്ദ​മ​യ​നാ​ണ​ല്ലോ, ആത്മാ​വ്.

[4] നേ​താ​ക്കൾ–യജ​മാ​ന​ന്മാര്‍. അന്നം–ഹവി​സ്സ്. ധന​ങ്ങൾ കയ്യി​ലെ​ടു​ത്താ​ലും–ഞങ്ങൾ​ക്കു തരാന്‍.

[5] കോ​പ്പു​കൂ​ട്ടി​യ​വര്‍–യജ​മാ​ന​ന്മാര്‍. നേ​ട​ട്ടെ–അതി​ന്നു ഭവാൻ അനു​ഗ്ര​ഹി​യ്ക്കുക. പങ്കി​ടുക–ഓരോ ദേ​വ​ന്നും യജ്ഞം​ച്ചെ​യ്യുക.

[6] നദികൾ ഒഴു​കു​ന്ന​തു ഹവ്യ(സസ്യ)സമ്പാ​ദ​ന​ത്തി​ന്നു​ത​ന്നെ.

[7] യജ്ഞാർ​ഹര്‍–ദേ​വ​ന്മാര്‍. രാ​പ​ക​ലു​ക​ളെ വേര്‍തി​രി​ച്ച​തു കർ​മ്മാ​നു​ഷ്ഠാ​ന​ത്തി​ന്നാ​ണ്.

[9] അശ്വ​ങ്ങ​ളെ–യു​ദ്ധ​ത്തില്‍ ശത്രു​ക്ക​ളു​ടെ കു​തി​ര​ക​ളെ.

സൂ​ക്തം 74.

രഹൂ​ഗ​ണ​ന്റെ മകന്‍ ഗോ​ത​മന്‍ ഋഷി; ഗാ​യ​ത്രി ഛന്ദ​സ്സ്; അഗ്നി ദേവത.

മന്ത്ര​മൊ​ന്ന​ഗ്നി​യെ​പ്പ​റ്റി​ച്ചൊ​ല്ക, യജ്ഞാ​നു​ഷ​ക്തര്‍ നാം:
അവി​ടു​ന്നു ചെ​വി​ക്കൊ​ള്ളു​മ​ല്ലോ, ദൂ​ര​സ്ഥാ​നാ​കി​ലും! 1
ഉപ​ദ്ര​വി​യ്ക്കു​വാന്‍വേ​ണ്ടി നരര്‍ നേ​രി​ട്ട​ടു​ക്കു​കില്‍,
രക്ഷി​യ്ക്കു​മേ ധനം ഹവ്യ​പ്ര​ദ​ന്നാ,യച്ചി​ര​ന്ത​നൻ! 2
ശത്രു​സൂ​ദ​ന​നാ​മ​ഗ്നി, പോ​രില്‍പ്പോ​രില്‍ദ്ധ​ന​ഞ്ജ​യൻ
പി​റ​ന്ന​രു​ജി​നാ​ന​ല്ലോ; സ്തോ​ത്രം ചൊ​ല്ല​ട്ടെ,യാ​ളു​കൾ! 3
ആർതൻ ഗൃഹേ ദൂ​ത​നാ​യ് നീ ഹവ്യ​ങ്ങ​ള​മ​റേ​ത്തി​നാ​യ്
കൊ​ണ്ടു​പോ​കു​ന്നു, കാ​ണേ​ണ്ടു​മൊ​ന്നാ​ക്കീ​ടു​ന്നു യാ​ഗ​വും; 4
ആയാളെ വാ​ഴ്ത്തു​മേ ലോ​ക​രം​ഗി​ര​സ്സേ, ബലാ​ത്മജ;
സു​ദേ​വ​നെ​ന്നും, സു​ഹ​വി​സ്സെ​ന്നും, സു​മ​ഖ​നെ​ന്നു​മാ​യ്! 5
അദ്ദേ​വ​ന്മാ​രെ​യി​വി​ടെ​യ്ക്കാ​വാ​ഹി​യ്ക്കുക ചാരവേ,
സ്വാ​ഹ്ലാ​ദക, പു​ക​ഴ്ത്താ​നും ഹവി​സ്സൂ​ട്ടാ​നു​മാ​യ്ബ്ഭ​വാൻ! 6
അഗ്നേ, ഭവാന്‍ ദൂ​ത്യ​മെ​ടു​ത്തെ​ഴു​ന്ന​ള്ളു​ന്ന വേ​ള​യില്‍
തേ​രി​ന്റെ കു​തി​ര​ശ്ശ​ബ്ദം കേൾ​ക്കു​മാ​റി​ല്ലൊ​രി​യ്ക്ക​ലും! 7
മു​ന്മ​ട്ടില്‍നി​ന്നു താ​ന്നോ​നു​മ​ഗ്നേ, ഹവ്യ​ങ്ങ​ളേ​കു​കില്‍,
ത്വ​ദ്ര​ക്ഷ നേടി, നാണം വിട്ട,ന്ന​വ​നാ​യു​യർ​ന്നി​ടും! 8
ദേ​വ​കൾ​ക്കു ഹവി​സ്സ​ഗ്നേ, ദേവ, നല്കു​ന്ന​വ​ന്നു നീ
സു​വീ​ര്യ​യ​വും ദീ​പ്ത​വു​മാം പെ​രും​സ്വ​ത്തും കൊ​ടു​ക്കു​മേ! 9
കു​റി​പ്പു​കൾ: സൂ​ക്തം 74.

[1] യജ്ഞാ​നു​ഷ​ക്തര്‍–യാഗം അനു​ഷ്ഠി​യ്ക്കു​ന്ന​വര്‍.

[2] ഹവ്യ​പ്ര​ദ​ന്നാ​യ്–ഹവി​സ്സു നല്കു​ന്ന​വ​ന്നു(യജ​മാ​ന​നു)വേ​ണ്ടി.

[3] ധനജ്ഞയൻ-​അഗ്നിപര്യായം; ശത്രു​ക്ക​ളു​ടെ ധനം കീ​ഴ​ട​ക്കു​ന്ന​വന്‍. പി​റ​ന്നു​വ​ല്ലോ–അര​ണി​ക​ളില്‍ നി​ന്ന്.

[4] അമ​റേ​ത്തി​നാ​യ്–ദേ​വ​കൾ​ക്കു ഭക്ഷി​പ്പാൻ.

[5] സു​ദേ​വൻ = നല്ല ദേ​വ​ന്മാ​രോ​ടു​കൂ​ടി​യ​വൻ.

[6] സ്വാ​ഹ്ലാ​ദക = വഴി​പോ​ലെ ആഹ്ലാ​ദി​പ്പി​യ്ക്കു​ന്ന​വ​നേ.

[7] ദൂ​ത്യ​മെ​ടു​ത്ത് = ദൂ​ത​ത്വം കൈ​ക്കൊ​ണ്ട്. കു​തി​ര​ശ്ശ​ബ്ദം (കു​തി​ര​ക്കു​ള​മ്പു​കൾ തട്ടി പു​റ​പ്പെ​ടു​ന്ന ഒച്ച) കേൾ​ക്കാ​ത്ത​തു, വേ​ഗാ​ധി​ക്യം​മൂ​ല​മാ​കു​ന്നു.

[8] മുന്‍മ​ട്ട്–മു​മ്പേ​ത്തെ നല്ല സ്ഥി​തി. നാണം–തനി​യ്ക്കു താ​ഴ്ച​വ​ന്ന​തി​നാല്‍ പററിയ ലജ്ജ.

[9] അന്നം(ആഹാരം)മാ​ത്ര​മ​ല്ല, വലിയ സമ്പ​ത്തും.

സൂ​ക്തം 75.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ.

കേ​ട്ടാ​ലും, ദേ​വ​കൾ​ക്കി​മ്പം കൂ​ട്ടു​ന്ന പെ​രു​താം സ്തവം,
ഹവ്യ​യ​ങ്ങൾ തി​രു​വാ​യ്ത​ന്നില്‍ച്ചെ​മ്മേ ഹോ​മി​ച്ചു​കൊ​ണ്ടു നീ! 1
അം​ഗി​ര​ശ്ശ്രേ​ഷ്ഠ​നാ​മ​ഗ്നേ, മേ​ധാ​വി​ക​ളില്‍ മു​മ്പ​നേ,
ചൊ​ല്ലാ​വൂ ഞങ്ങ​ള​ങ്ങ​യ്ക്കാ​യ്,ക്കൊ​ള്ളാ​വും പ്രി​യ​മാം സ്തവം! 2
അങ്ങ​യ്ക്കാർ ബന്ധു നര​രി​ലാ?–രഗ്നേ, സാ​ധി​താ​ധ്വ​രൻ?
എവ്വ​ണ്ണ​മു​ള്ളോ​നി​വി​ടു​ന്നെ?–ങ്ങ,ങ്ങ​യു​ടെ പാർ​പ്പി​ടം? 3
എന്നാല്‍,ബ്ഭ​വാൻ ജന​ങ്ങൾ​ക്കു ബാ​ന്ധ​വന്‍, സ്നേ​ഹി​തന്‍, പ്രി​യൻ;
സഖാ​ക്കൾ​ക്കു സഖാ​വ​ഗ്നേ, സ്തു​തി​കൾ​ക്കർ​ഹ​നാം ഭവാൻ! 4
ഞങ്ങൾ​ക്കാ​യ് മി​ത്ര​വ​രു​ണ​രെ​യും ദേ​വ​ഗ​ണ​ത്തെ​യും
യജി​യ്ക്ക; ചെയ്ത വൻ​യാ​ഗം; പൂ​കു​ക​ഗ്നേ, സ്വ​ശാ​ല​യില്‍! 5
കു​റി​പ്പു​കൾ: സൂ​ക്തം 75.

[1] ഹോ​മി​യ്ക്കുക–പ്ര​ക്ഷേ​പി​യ്ക്കുക.

[3] ആര്‍ ബന്ധു?–അങ്ങ​യ്ക്ക​നു​രൂ​പ​നായ ബന്ധു​വി​ല്ല. സാ​ധി​താ​ധ്വ​രൻ = യാഗം ചെ​യ്ത​വന്‍. അങ്ങ​യെ ശരി​യ്ക്കു യജി​പ്പാൻ ആരും ആളാ​വി​ല്ല. അങ്ങ​യു​ടെ രൂപം, പാർ​പ്പി​ടം എന്നി​വ​യും ആരു​മ​റി​ത്തി​ട്ടി​ല്ല.

[4]സഖാ​ക്കൾ–ഋത്വി​ക്കു​കൾ.

[5] സ്വ​ശാല = തന്റെ യാ​ഗ​ശാല.

സൂ​ക്തം 76.

ഗോതമൻ ഋഷി; ത്രി​ഷ്ടു​പ്പു് ഛന്ദ​സ്സ്; അഗ്നി ദേവത. (കാകളി)

എന്തെ​തി​രേ​ല്പു, നിൻ​ചി​ത്തം തി​രി​യ്ക്കു​വാ–
നെ?–ന്തു​വാ​ന​ഗ്നേ, സുഖം വളർ​ത്തും സ്തവം?
ആർ​ക്കു​ള്ളു ശേഷി, ഭവാനെ യജി​യ്ക്കു​വാൻ?
നേർ​ക്കെ​ങ്ങ​ളേ​കേ​ണ്ട​തേ,തൊരു ബു​ദ്ധി​യാൽ? 1
അഗ്നേ, വരിക: ദുർ​ദ്ധർഷ, വന്നെ​ങ്ങൾത–
ന്ന​ഗ്രേ ശരി​യ്ക്കു ഹോ​താ​വാ​യി​രി​യ്ക്ക നീ;
പാ​ലി​യ്ക്ക, നി​ന്നെ​പ്പ​ര​ന്ന വാ​നൂ​ഴി​കൾ;
ചാലേ യജി​യ്ക്ക, വൻ​പ്രീ​തി​യ്ക്ക​മർ​ത്ത്യ​രെ! 2
രക്ഷോ​ഗ​ണ​ത്തെ​യെ​രി​യ്ക്കു​ക​ഗ്നേ, ഭവാൻ;
രക്ഷി​യ്ക്ക ബാ​ധ​യില്‍നി​ന്നു യജ്ഞ​ങ്ങ​ളെ;
ആന​യി​യ്ക്ക ഹരി​യു​ക്ത​നാ​മി​ന്ദ്ര​നെ;–
യാ​തി​ഥ്യ​മ​സ്സു​ദാ​ന​ന്നെ​ങ്ങൾ ചെ​യ്യു​വോം! 3
സല്‍ഫ​ല​ച്ചൊ​ല്ലാല്‍ വി​ളി​പ്പന്‍, ഹവിർ​വാ​ഹി–
വക്ത്ര​നെ:–ദ്ദേ​വ​ക​ളൊ​ത്തി​ങ്ങി​രി​യ്ക്ക നീ;
കൈ​ക്കൊൾക യജ്ഞാർഹ, ഹോ​ത്ര​വും പോ​ത്ര​വു;-
മോർ​ക്കെ,ങ്ങ​ളെ​ജ്ജ​നി​താ​വേ, ധനേ​ശ്വര! 4
പ്രാ​ജ്ഞ​മ​നു​വിൻ ഹവി​സ്സു​കൊ​ണ്ടു​മ്പ​രെ
പ്രാ​ജ്ഞാ​ന്വി​തൻ നീ യജി​ച്ചു​വ​ല്ലോ കവേ;
അവ്വ​ണ്ണ​മി​ങ്ങു യജി​യ്ക്ക ഹോ​താ​വു നീ-
യഗ്നേ, മഹാ​സ​ത്യ, ഹർ​ഷ​ദ​സ്രു​ക്കി​നാൽ! 5
കു​റി​പ്പു​കൾ: സൂ​ക്തം 76.

[1] തി​രി​യ്ക്കു​വാൻ–ഞങ്ങ​ളു​ടെ നേർ​ക്കാ​ക്കാന്‍. എന്തെ​തി​രേ​ല്പ്–അങ്ങ​യെ എങ്ങ​നെ എതി​രേ​ല്ക്ക​ണം? ഞങ്ങൾ​ക്ക​റി​ഞ്ഞു​കൂ​ടാ. ഏതൊരു ബു​ദ്ധി​യാല്‍–അതി​ന്നു തക്ക മനോ​വൃ​ത്തി​ത​ന്നെ​യി​ല്ല, ഞങ്ങൾ​ക്ക്.

[2] പാ​ലി​യ്ക്ക–രക്ഷി​യ​യ്ക്ക​ട്ടെ.

[3] രക്ഷോ​ഗ​ണം = രാ​ക്ഷ​സ​വർ​ഗ്ഗം. അസ്സു​ദാ​ന​ന്ന്–ശോ​ഭ​ന​ദാ​ന​ങ്ങ​ളോ​ടു കൂടിയ ഇന്ദ്ര​ന്ന്.

[4] സല്‍ഫ​ല​ച്ചൊ​ല്ല്–നല്ല ഫല​മു​ള​വാ​ക്കു​ന്ന സ്തോ​ത്രം. ഹവിർ​വാ​ഹി​വ​ക്ത്ര​നെ–ദേ​വ​കൾ​ക്കു​ള്ള ഹവി​സ്സി​നെ വക്ത്ര​ത്തില്‍ (ജ്വാ​ല​യില്‍) വഹി​യ്ക്കു​ന്ന അഗ്നി​യെ. നീ–അഗ്നി. ഹോ​ത്രം–ഹോ​താ​വി​ന്റെ കർ​മ്മം. പോ​ത്രം–പോ​താ​വ് എന്ന ഋത്വി​ക്കി​ന്റെ കർ​മ്മം. ഓർക്ക–ഞങ്ങ​ളെ മറ​ക്ക​രു​തേ! ജനി​താ​വ്–ആഹു​തി​കൊ​ണ്ടു വർ​ഷാ​ദി​ക​ളെ ഉല്‍പാ​ദി​പ്പി​യ്ക്കു​ന്ന​വൻ.

[5] പ്രാ​ജ്ഞാ​ന്വി​തൻ = പ്രാ​ജ്ഞ​രോ​ടു(ഋത്വി​ക്കു​ക​ളോ​ടു)കൂ​ടി​യ​വന്‍. മഹാ​സ​ത്യ–വലിയ സത്യ​മു​ള്ള​വ​നേ. ഹർ​ഷ​ദ​സ്രു​ക്കി​നാല്‍ = ഹർ​ഷ​ത്തെ നല്കു​ന്ന സ്രു​ക്കു​കൊ​ണ്ട്.

സൂ​ക്തം 77.

ഋഷി​ച്ഛ​ന്ദോ​ദേ​വ​ത​കൾ മു​മ്പേ​ത്തവ. (കാകളി)

സത്യ​വാൻ, യജ്വാവ,മൃ​ത്യു, ഹോ​താ​വെ​വൻ
മർ​ത്ത്യ​രില്‍നി​ന്നു വാ​നോർ​ക്കു കൊ​ടു​പ്പി​തോ;
എമ്മ​ട്ടില്‍ നാ​ല്കു,മാ​ദ്ദീ​പ്ത​നാ​മ​ഗ്നി​യ്ക്കു
നമ്മള?–വന്നെ​ന്തു, ദേ​വാ​ദൃ​ത​സ്ത​വം? 1
സത്യ​വാ​നാർ മഖേ സൌ​ഖ്യ​ദൻ ഹോ​താ​വു,
നൽ​സ്ത​വ​മർ​പ്പി​പ്പിന,ത്തി​രു​മേ​നി​യില്‍:
അഗ്നി മർ​ത്ത്യ​ന്നാ​യ് നി​ലി​മ്പ​രില്‍ച്ചെ​ന്നി​ടു;–
മൊ​ക്കെ​യ​റി​യും, വണ​ങ്ങി യജി​ച്ചി​ടും! 2
കർ​ത്താ​വ​വൻ; തീർ​ത്ത,ഴി​പ്പോ​ന​വൻ; പുതു–
വസ്തു കൊ​ണ്ടു​വ​രും, ചങ്ങാ​തി​പോ​ല​വൻ;
അദ്ദർ​ശ​നീ​യ​നെ യജ​ഞ​ത്തി​ലാ​ദ്യ​നെ–
ന്നെ,ത്തി​പ്പു​ക​ഴ്ത്തു​ന്നു ദേ​വൈ​ഷി​യാം ജയം. 3
അശ്ശ്രേ​ഷ്ഠ​നേ​താവ,രാ​തി​ഘ്ന​നാ​മ​ഗ്നി–
യി​ച്ഛി​യ്ക്ക, നമ്മൾ​തന്‍ സ്തോ​ത്ര​വും, ഹവ്യ​വും;
സ്വ​ത്തും കരു​ത്തും പെ​രു​ത്ത​വ​ര​ന്ന​ങ്ങ–
ളെ​ത്തി​ച്ചു, ചൊ​ല്ലി​ച്ചു​പോ​രും സ്ത​വ​ങ്ങ​ളും! 4
ഗോ​ത​മര്‍ മേ​ധാ​ഢ്യ​രേ​വം സ്തു​തി​യ്ക്ക​യാല്‍,–
ജാ​ത​വേ​ദ​സ്സായ സത്യ​വാ​ന​ഗ്നി​യും
സോമം നു​കർ​ന്നാന,വരില്‍നി​ന്ന​ന്ന​വും;
കാ​മ​മ​റി​ഞ്ഞ​വൻ പു​ഷ്ടി നല്കേ​ണ​മേ! 5
കു​റി​പ്പു​കൾ: സൂ​ക്തം 77.

[1] അമൃ​ത്യു = മൃ​ത്യു (മരണം) ഇല്ലാ​ത്ത​വൻ. കൊ​ടു​പ്പി​തോ–ഹവി​സ്സു കൊ​ടു​ക്കു​ന്നു​വോ. നല്കും–ഹവി​സ്സ്. ദേ​വാ​ദൃ​ത​സ്ത​വം = ദേ​വ​ന്മാ​രാല്‍ ആദ​രി​യ്ക്ക​പ്പെ​ട്ട സ്തോ​ത്രം. അഗ്നി​യ്ക്ക് അനു​രൂ​പ​മായ ഹവി​സ്സും സ്തോ​ത്ര​വും ഏതേ​തെ​ന്നു നമു​ക്ക​റി​ഞ്ഞു​കൂ​ടാ.

[2] മഖേ = മഖ(യാഗ)ത്തില്‍. മർ​ത്ത്യ​ന്നാ​യ്–യജ​മാ​ന​നായ മനു​ഷ്യ​ന്നു​വേ​ണ്ടി. ഒക്കെ–യജ​നീ​യ​ദേ​വ​ന്മാ​രെ​യെ​ല്ലാം.

[3] തീർ​ത്ത​ഴി​പ്പോന്‍–സ്ര​ഷ്ടാ​വും സം​ഹർ​ത്താ​വും. കൊ​ണ്ടു​വ​രും–നമു​ക്കു തരാന്‍. ആദ്യൻ–പ്ര​ധാ​ന​ഭൂ​തൻ. ദേ​വൈ​ഷി​യാം ജനം–ദേ​വ​കാ​മ​രായ മനു​ഷ്യര്‍.

[4] സ്വ​ത്തും കരു​ത്തും പെ​രു​ത്ത​വര്‍–ധനവും ബലവും വള​രെ​യു​ള്ള​വര്‍. ചൊ​ല്ലി​ച്ചു​പോ​രും–തക്ക ദക്ഷിണ കൊ​ടു​ത്ത് ഋത്വി​ക്കു​ക​ളെ​ക്കൊ​ണ്ടു ചൊ​ല്ലി​യ്ക്കു​ന്ന. ഇച്ഛി​യ്ക്ക–കൈ​ക്കൊ​ള്ള​ട്ടെ.

സൂ​ക്തം 78.

ഗോതമൻ ഋഷി; ഗാ​യ​ത്രി ഛന്ദ​സ്സ്; അഗ്നി ദേവത.

ഗോതമൻ ജാ​ത​വേ​ദ​സ്സേ, സ്തു​തി​ച്ചാൻ തി​രു​മേ​നി​യെ;
ദ്ര​ഷ്ടാ​വേ, വെ​ളി​വാം​വ​ണ്ണം സ്തോ​ത്രം ചൊ​ല്ലു​ന്നു, ഞങ്ങ​ളും. 1
സ്തു​തി​ച്ചു​പ​ച​രി​ച്ച​ല്ലോ, ഗോതമൻ ധന​വാ​ഞ്ഛ​യാൽ;
ആ നി​ങ്കല്‍ വെ​ളി​വാം​വ​ണ്ണം സ്തോ​ത്രം ചൊ​ല്ലു​ന്നു, ഞങ്ങ​ളും. 2
അന്ന​പ്ര​ദാ​യി​യാം നി​ന്നെ​യം​ഗി​ര​സ്സു​കൾ​പോ​ല​വേ
വി​ളി​ച്ചു, വെ​ളി​വാം​വ​ണ്ണം സ്തോ​ത്രം ചൊ​ല്ലു​ന്നു, ഞങ്ങ​ളും. 3
തി​ക​ച്ചും പോ​ക്കു​മാര്‍ പാപ,മാര്‍ ദസ്യു​ക്ക​ളെ വീ​ഴ്ത്തി​ടും.
ആ നി​ങ്കല്‍ വെ​ളി​വാം​വ​ണ്ണം സ്തോ​ത്രം ചൊ​ല്ലു​ന്നു, ഞങ്ങ​ളും.4
ചൊ​ന്നേൻ രാ​ഹൂ​ഗ​ണ​നി​വ​ന​ഗ്നി​യ്ക്കാ​യ്ത്തേന്‍ പെറും സ്തു​തി;
വെ​ളി​വാം​വ​ണ്ണ​മാ സ്തോ​ത്രം​ത​ന്നെ പേർ​ത്തു​ച്ച​രി​യ്ക്ക നാം! 5
കു​റി​പ്പു​കൾ: സൂ​ക്തം 78.

[1] വെ​ളി​വാം​വ​ണ്ണം–അങ്ങ​യു​ടെ ഗു​ണ​ങ്ങൾ വെ​ളി​പ്പെ​ടു​മാ​റ്.

[5] രാ​ഹൂ​ഗ​ണൻ–രഹൂ​ഗ​ണ​ന്റെ പു​ത്രൻ, ഗോതമൻ. അഗ്നി​യ്ക്കാ​യ്–അഗ്നി​യെ​പ്പ​റ്റി.

സൂ​ക്തം 79.

ഗോ​ത​മന്‍ ഋഷി; ത്രി​ഷ്ടു​പ്പും, ഉഷ്ണി​ക്കും, ഗാ​യ​ത്രി​യും ഛന്ദ​സ്സു​കൾ; അഗ്നി ദേവത. (കാകളി)

ചെ​ന്ന​ടി​ച്ചൂ​ക്കി​ലു​ല​ച്ചു മരു​ത്തു​പോ–
ലോടും ഹി​ര​ണ്മ​യ​കേ​ശൻ, ശു​ചി​പ്ര​ഭൻ
പെ​യ്യി​ച്ചു നീരി;–തില്‍ മൂ​ഢ​രു​ഷ​സ്സു​കൾ,
ചോര്‍വേല നോ​ക്കു​ന്ന നേ​രു​കാര്‍പോ​ല​വേ! 1
കാ​റെ​റാ​ത്തു നിൻ​ക​തിര്‍ തല്ലു​ന്നു വൃ​ഷ്ടി​യ്ക്ക;-
തേ​റ്റു നി​ല​വി​ളി​യ്ക്കു​ന്നൂ കരി​മു​കില്‍;
ചേ​രു​ന്നു, സസ്മി​ത​സു​ന്ദ​രി​മാര്‍പോ​ലെ;
മാരി പൊ​ഴി​യു​ന്നു; ഗർ​ജി​പ്പു കാ​റു​കൾ! 2
നീ​ര​സാ​ര​ത്താല്‍ത്ത​ഴ​പ്പി​ച്ചി,വനതിൻ
നേ​രു​മാർ​ഗ്ഗ​ങ്ങ​ളി​ലൂ​ടേ നട​ത്ത​വേ,
അര്യ​മ​മി​ത്രാ​വ​രു​ണ​മ​രു​ത്തു​ക്കൾ
നീ​ക്കു​ന്നു, കാ​റി​ന്റെ തണ്ണീ​ര​ട​പ്പി​നെ! 3
അഗ്നേ, ഭവാൻ ഗവാ​ന്ന​ത്തിൻ നാ​ഥാ​ന​ല്ലോ, ബലാ​ത്മജ;
ഞങ്ങൾ​ക്കു ജാ​ത​വേ​ദ​സ്സേ, പെ​രു​ത​ന്നം തരേ​ണ​മേ! 4
അഗ്നി ദീ​പ്തന്‍, കവി, ഗൃ​ഹ​പ്ര​ദന്‍, വാ​ഴ്ത്ത​പ്പെ​ടേ​ണ്ട​വൻ;
പ്ര​ഭൂ​ത​മുഖ, ഞങ്ങൾ​ക്കു നല്ക, വി​ത്ത​വു​മ​ന്ന​വും! 5
താനും മു​ടി​യ്ക്ക, ഭാ​സ്സാ​ളു​മ​ഗ്നേ, പക​ലു​മ​ല്ലി​ലും;
അര​ക്ക​രെ​ച്ചു​ടു​ക​യും​ചെ​യ്ക, തീ​ക്ഷ്ണ​മു​ഖൻ ഭവാന്‍! 6
അഗ്നേ, ഞങ്ങ​ളെ രക്ഷി​യ്ക്ക ഗാ​യ​ത്ര​സ്തു​തി ചൊ​ല്ലു​വാൻ,
സമ​സ്ത​കർ​മ്മ​വ​ന്ദ്യൻ നീ നി​ജ​സം​ര​ക്ഷ​ണ​ങ്ങ​ളാല്‍! 7
അഗ്നേ, തരിക ഞങ്ങൾ​ക്കു വരി​യ്ക്ക​ത്ത​ക്ക​താം ധനം,
ഒപ്പ​മേ ദുർ​ഗ്ഗ​തി​ഹ​രം, പോ​രി​ലൊ​ട്ടു​ക്കു ദു​സ്ത​രം. 8
അഗ്നേ, തരിക, ജീ​വി​പ്പാൻ ശു​ഭ​ജ്ഞാ​നാ​ന്വി​തം ധനം;
സു​ഖാ​വ​ഹം തന്ന​രുൾക, യാ​വ​ജ്ജീ​വി​ത​പോ​ഷ​കം! 9
തി​ഗ്മാർ​ച്ചി​സ്സാ​കു​മ​ഗ്നി​യ്ക്കാ​യ് സ്പ​ഷ്ട​ട​പു​ണ്യ​സ്ത​വ​ങ്ങ​ളെ
രച്ചി​ച്ചു​വെ​യ്ക്കുക, ധന​പ്രേ​പ്സു​വാം താ​ങ്കൾ ഗോതമ! 10
ആർ ചാ​ര​ത്തോ വി​ദൂ​ര​ത്തോ നി​ന്നെ​ങ്ങ​ളെ മു​ടി​ച്ചി​ടും,
അഗ്നേ, മല​യ്ക്ക​ട്ടെ​യ​വൻ; നല്കെ​ങ്ങൾ​ക്കു വളർ​ച്ച നീ! 11
ദ്ര​ഷ്ടാ​വാ​ഗ്നി സഹ​സ്രാ​ക്ഷ​ന​ര​ക്ക​രെ​യ​ക​റ്റി​ടും;
നമ്മാല്‍പ്പു​ക​ഴ്ത്ത​പ്പെ​ട്ടി​ട്ടു ഹോ​താ​വാ​യി സ്തു​തി​ച്ചി​ടും! 12
കു​റി​പ്പു​കൾ: സൂ​ക്തം 79.

[1] മരു​ത്ത് = വായു. ഹി​ര​ണ്മ​യ​കേ​ശന്‍ = സു​വർ​ണ്ണ​വർ​ണ്ണ​ങ്ങ​ളായ കേ​ശ​ങ്ങ(ജ്വാ​ലക)ളോ​ടു​കൂ​ടി​യ​വൻ. ഇതില്‍–അഗ്നി ഇങ്ങ​നെ മേ​ഘ​ങ്ങ​ളെ ചെ​ന്ന​ടി​ച്ചു​ല​ച്ചു മഴ പെ​യ്യി​യ്ക്കു​ന്ന​തില്‍ ഉഷ​സ്സു​കൾ (ഉഷോ​ദേ​വ​ത​മാര്‍) മൂഢ(അജ്ഞ)കളാണ്. ചോര്‍വേല (ഭക്ഷ​ണം സമ്പാ​ദി​പ്പാ​നു​ള്ള തൊ​ഴില്‍) നോ​ക്കു​ന്ന നേ​രു​കാര്‍ (നി​ഷ്ക​പ​ട​രായ സാ​ധു​ക്കൾ) പ്ര​കൃ​തി​ഭാ​വ​ങ്ങ​ളിൽ അത്ര കണ്ണു വെ​യ്ക്കാ​റി​ല്ല​ല്ലോ; അതു​പോ​ലെ, ഈ മഴ​പെ​യ്യി​യ്ക്ക​ലി​നെ ഉഷ​സ്സു​കൾ കണ്ട​റി​യാ​റി​ല്ല! വൈ​ദ്യു​താ​ഗ്നി​യെ​ക്കു​റി​ച്ചു​ള്ള​താ​ണ്, ഈ ഋക്കും, അടു​ത്ത രണ്ടും.

[2] വൃ​ഷ്ടി​യ്ക്ക്–വർ​ഷ​ണ​ത്തി​ന്നാ​യി. അത്–അഗ്നി​ജ്വാ​ല​യു​ടെ തല്ല്. നി​ല​വി​ളി​യ്ക്കു​ന്ന–ഇടി​വെ​ട്ടു​ന്നു. സസ്മിത(പു​ഞ്ചി​രി​ക്കൊ​ണ്ട)സു​ന്ദ​രി​മാർ​പോ​ലെ മി​ന്ന​ലു​കൾ (ഈ പദം അധ്യാ​ഹ​രി​യ്ക്ക​ക്ക​ണം) കരി​മു​കി​ലി​നോ​ടു ചേ​രു​ന്നു.

[3] നീർ​സാ​രം = വെ​ള്ള​ത്തി​ന്റെ സത്ത്. തഴ​പ്പി​ച്ച്–തൃ​പ്തി​പ്പെ​ടു​ത്തി. ഇവൻ–വൈ​ദ്യു​താ​ഗ്നി. ലോ​ക​ത്തെ അതിന്‍ (ജല​ത്തി​ന്റെ) നേ​രു​മാർ​ഗ്ഗ​ങ്ങ​ളി​ലൂ​ടേ നട​ത്ത​വേ–സ്സാ​ന​പാ​നാ​ദി​കൾ ചെ​യ്യി​യ്ക്കു​വേ എന്നു താല്‍പ​ര്യം. തണ്ണീ​ര​ട​പ്പി​നെ നീ​ക്കു​ന്നു–മഴ പെ​യ്യി​യ്ക്കു​ന്നു.

[4] ഗവാ​ന്നം–ഗോ​ക്ക​ളും അന്ന​ങ്ങ​ളും.

[5] പ്ര​ഭൂ​ത​മുഖ–വളരെ മു​ഖ​ങ്ങൾ (ജ്വാ​ല​കൾ) ഉള്ള​വ​നേ.

[6] അര​ക്ക​രെ ആൾ​ക്കാ​രെ​ക്കൊ​ണ്ടു മു​ടി​പ്പി​യ്ക്കു​ക​മാ​ത്ര​മ​ല്ല, താനും മു​ടി​യ്ക്കുക.

[7] ഗാ​യ​ത്ര​സ്തു​തി–ഗാ​യ​ത്രീ​ച്ഛ​ന്ദ​സ്സി​ലു​ള്ള സ്തോ​ത്രം.

[8] ഒപ്പ​മേ ദുർ​ഗ്ഗ​തി​ഹ​രം–ദുർ​ഗ്ഗ​തി​ക​ളെ (ദാ​രി​ദ്ര്യ​ങ്ങ​ളെ) ഒക്കെ ഒന്നി​ച്ചു​ത​ന്നെ നശി​പ്പി​യ്ക്കു​ന്ന​ത്. ദു​സ്ത​രം–ശത്രു​ക്കൾ​ക്കു കട​ക്കാൻ​വ​യ്യാ​ത്ത​ത്; ശത്രു​വ​ശ​ഗ​മാ​കാ​ത്ത​ത് എന്നര്‍ത്ഥം.

[9] യാവജ്ജീവിതപോഷകം-​മരണംവരെയ്ക്കും മതി​യാ​കു​ന്ന ധനം.

[10] ഋത്വി​ക്കു​കൾ പറ​യു​ന്നു. ധനപ്രേപ്സു-​ധനലാഭേച്ഛു.

[11] മല​യ്ക്ക​ട്ടെ–ചത്തു​വീ​ഴ​ട്ടെ.

[12] സഹ​സ്രാ​ക്ഷൻ–അസം​ഖ്യ​ജ്വാ​ലാ​യു​ക്തൻ. സ്തു​തി​ച്ചി​ടും–ദേ​വ​ന്മാ​രെ.

സൂ​ക്തം 80.

ഗോ​ത​മന്‍ ഋഷി; പങ്ക്തി ഛന്ദു​സ്സ്; ഇന്ദ്രൻ ദേവത. (മാ​ക​ന്ദ​മ​ഞ്ജ​രി)

ബ്ര​ഹ്മന്‍ ചമ​ച്ചാ​നി​സ്തോ​ത്രം, നീ സോമത്താ-​
ലു​ന്മ​ദം​കൊൾ​കെ​ബ്ബ​ലി​ഷ്ഠ, വജ്രിൻ:
വൃ​ത്ര​നെ​പ്പാ​രില്‍നി​ന്നോ​ടി​ച്ചു​വ​ല്ലോ നീ,
ശക്തി​യാൽ​ത്തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 1
ഇമ്പം വരു​ത്തീ, മദ്രാ​വ​ഹം വജ്രിൻ, തേ
പെണ്‍പ​രു​ന്തെ​ത്തി​ച്ച നല്‍സ്സോ​മ​നീർ:
വൃ​ത്ര​നെ വാ​ന​ത്തു​വെ​ച്ചു നീ കൊ​ന്ന​ല്ലോ,
ശക്തി​യാല്‍ത്തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 2
ചെ​ല്കി​ന്ദ്ര, നേര്‍ക്കുക, കേറുക: പൂരുഷ–
രാകെ വണ​ങ്ങു​വൊ​ന്നൌർ​ജി​ത്യം തേ;
കൊല്ക, നീ വൃ​ത്ര​നെ:–ദ്ദുർ​വാ​രം, നിന്‍വ​ജ്രം;
വെല്ക നീര്‍, തന്‍കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 3
കൊ​ന്ന​ല്ലോ, മന്നി​നു​മീ​തേ നഭ​സ്സില്‍വെ–
ച്ചി​ന്ദ്ര, നീ വൃ​ത്ര​നെ;–ക്കാ​റ​റാ​ലി​നി
പെ​യ്യി​യ്ക്ക, ജീ​വ​സ​ന്തർ​പ്പ​ക​മി​ജ്ജ​ലം
നി​യ്യിഹ തന്‍കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 4
ക്രു​ദ്ധ​നാ​യ്ച്ചെ​ന്നെ​തിര്‍ത്തി​ന്ദ്രൻ വി​റ​ക്കൊ​ണ്ട
വൃ​ത്ര​ന്റെ പൊ​ന്ത​ന​ണ​ക്ക​ട​യിൽ
വജ്ര​മേ​ല്പി​ച്ചു, പു​റ​ത്തെ​യ്ത്തി​റ​ക്കി​നാ–
നജ്ജ​ലം, തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 5
പൊ​ന്ത​ന​ണ​ക്കട നൂര്‍മു​ന​വ​ജ്രം​കൊ–
ണ്ട,ന്തരാ, വാ​ഴ്ത്ത​പ്പെ​ട്ടീ​ടു​മി​ന്ദ്രൻ
കീ​റി​നാന്‍; മാർ​ഗ്ഗ​വും തേ​ടി​നാൻ, മി​ത്രർ​ക്കു
ചോ​റി​നു തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 6
മാ​നി​തം നിന്‍വീ​ര്യ​മി​ന്ദ്ര, വജ്രാ​യുധ:
മാ​യ​യാല്‍ത്ത​ന്നേ നീ മേ​ഘ​വാഹ,
അന്നാ മൃ​ഗ​ത്വം വഹി​ച്ച മാ​യാ​വി​യെ–
ക്കൊ​ന്ന​ല്ലോ, തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 7
ഉത്തും​ഗ​മി​ന്ദ്ര, നിന്‍വി​ര്യ​വും കൈ​ക്കെ​ല്പും:
പത്തു​കു​റ​ഞ്ഞ നൂ​റാ​റു​കൾ​ക്കാ​യ്
എത്തി​ച്ചു​വ​ല്ലോ, നീ വജ്രായുധങ്ങളെ-​
ച്ചി​ത്ര​മാ​യ്ത്തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 8
ആയി​രം​പേ​രൊ​പ്പ​മർ​ച്ചി​ച്ചാ​രി​ന്ദ്ര​നെ;-
യാകവേ വാ​ഴ്ത്തി​നാ​രൈ,നാ​ങ്കു​പേർ;
നൂ​റു​പേര്‍ പേർ​ത്തും സ്തു​തി​ച്ചാ​രു,യർ​ത്തി​നാര്‍
ചോ​റു​മി​ത്തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 9
ശസ്ത്ര​ത്താല്‍ ശസ്ത്ര​ത്തെ നിർ​ത്തി​ത്തു​ര​ത്തി​നാൻ
വൃ​ത്ര​ന്റെ കെ​ല്പെ–ന്തൊ​രാ​ണ​ത്തം ഹാ:
വൃ​ത്ര​നെ​ക്കൊ​ന്നാൻ, പു​റ​ത്താ​ക്കി​നാ​നി​ന്ദ്ര–
നത്ത​ണ്ണീര്‍, തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 10
ഇന്ദ്ര, നീ കോ​പി​ച്ച​നേ​രം വി​റ​ച്ചു​പോ​യ്,
വന്‍ന​ഭോ​ഭൂ​മി​കൾ വജ്ര​പാ​ണേ:
കൊ​ന്ന​ല്ലോ വൃ​ത്ര​നെ​ക്കെ​ല്പാല്‍, മരു​ത്ത്വാ​നാ​യ്
നിന്ന നീ, തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 11
വൃ​ത്ര​ന്റെ​യാർ​പ്പും കു​ലു​ക്ക​ലും കൂ​സാ​തെ
വർ​ത്തി​ച്ച,വങ്ക​ല​യ​ച്ചാ​നി​ന്ദ്രന്‍,
ആയിരം വാ​യ്ത്തല ചേർ​ന്നു​ള്ളി​രി​മ്പുവ–
ജ്രാ​യു​ധം, തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 12
വൃ​ത്ര​ന്റെ പാ​ഴി​ടി​വാ​ളു​മാ​യ് നിൻ​വ​ജ്രം
യു​ദ്ധം തു​ടർ​ന്ന​പ്പോ​ളി​ന്ദ്ര, വാ​നില്‍,
വൃ​ത്ര​നെ​ക്കൊല്‍വാൻ മു​തിർ​ന്ന നിൻ​കെ​ല്പ​ഭി–
വൃ​ദ്ധ​മാ​യ്, തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 13
സ്ഥാ​വ​രം, ജം​ഗ​മ​മൊ​ക്കെ വി​റ​യ്ക്ക​യാ​യ്,
താ​വ​ക​സിം​ഹ​നാ​ദ​ത്താല്‍ വജ്രിൻ;
ത്വ​ഷ്ടാ​വു​മി​ന്ദ്ര, നിന്‍ക്രോ​ധ​ത്തില്‍പ്പേ​ടി​ച്ചു
ഞെ​ട്ടി​പ്പോ​യ്, തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 14
നാ​മ​റി​യി​ല്ലെ,ങ്ങും വ്യാ​പ്ത​നാ​മി​ന്ദ്ര​നെ:–
യാര്‍ കണ്ടൂ വീര്യ?–മവ​ങ്ക​ല​ല്ലോ
വെ​ച്ചൂ, വി​ഭൂ​തി​യും കർ​മ്മ​വു​മോ​ജ​സ്സും
നിര്‍ജ​രര്‍; തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 15
അച്ഛന്‍ മനു,വഥർ​വാവ,ഥ ദധ്യങ്ങു-​
മച്ചെ​യ്ത കർ​മ്മ​ത്തിൻ സ്തോ​ത്ര​ങ്ങ​ളും
ഹവ്യ​വു​മി​ന്ദ്ര​ങ്ക​ല​ല്ലോ, മു​ന്മ​ട്ടി​ലേ
ചെ​ന്നെ​ത്തീ; തൻ​കോ​യ്മ കാ​ട്ടി​ക്കൊ​ണ്ടേ! 16
കു​റി​പ്പു​കൾ: സൂ​ക്തം 80.

[1] ബ്ര​ഹ്മൻ–ബ്ര​ഹ്മാ​വെ​ന്ന ഋത്വി​ക്ക്. പാര് = ഭൂമി, ശക്തി = ബലം. കോയ്മ = രാ​ജ​ത്വം. കാ​ട്ടി​ക്കൊ​ണ്ടേ–വെ​ളു​പ്പെ​ടു​ത്തി​ക്കൊ​ണ്ട്.

[2] മദാ​വ​ഹം = മത്തി​നെ ഉള​വാ​ക്കു​ന്ന​ത്; സോ​മ​നീ​രി​ന്റെ വി​ശേ​ഷ​ണം. തേ = അങ്ങ​യ്ക്ക്. പെണ്‍പ​രു​ന്തെ​ത്തി​ച്ച–പരു​ന്തിൻ​പി​ട​യു​ടെ രൂപം ധരി​ച്ച ഗാ​യ​ത്രി സ്വർ​ഗ്ഗ​ത്തില്‍നി​ന്നു കൊ​ണ്ടു​വ​ന്ന. ആ സോ​മ​നീര്‍ കു​ടി​ച്ചു ഹൃ​ഷ്ട​നാ​യി​ട്ടാ​ണ്, അങ്ങു വൃ​ത്ര​നെ കൊ​ന്ന​ത്.

[3] കേറുക–ശത്രു​ക്ക​ളെ ആക്ര​മി​യ്ക്കുക. തേ( = അങ്ങ​യു​ടെ) ഔര്‍ജി​ത്യ(ബല​ത്തെ വണ​ങ്ങാ​ത്ത (ബല​ത്തി​ന്ന​ടി​പെ​ടാ​ത്ത) ഒരു പു​രു​ഷൻ ഇല്ല​ത​ന്നെ. നീര്‍ (വൃ​ഷ്ടി​ജ​ലം) വെല്ക (ജയി​ച്ചാ​ലും, കീ​ഴ​ട​ക്കി​യാ​ലും). ദേവകൾ ഇന്ദ്ര​നെ വൃ​ത്ര​വ​ധ​ത്തി​ന്നു പ്രേ​രി​പ്പി​യ്ക്കു​ന്ന​താ​ണി​ത്.

[4] ജീ​വ​സ​ന്തർ​പ്പ​കം = പ്രാ​ണി​ക​ളെ തൃ​പ്ത​രാ​ക്കു​ന്ന​ത്. ഇജ്ജ​ലം–വൃ​ത്ര​നി​രു​ദ്ധ​മായ വർ​ഷ​ജ​ലം.

[5] പൊ​ന്ത​ന​ണ​ക്കട = പൊ​ങ്ങിയ ഹനു.

[6] നൂർ​മു​ന​വ​ജ്രം = നൂ​റു​മു​ന​ക​ളു​ള്ള വജ്രം. അന്ത​രാ = ഇട​യില്‍. കീ​റി​നാന്‍ = പി​ളർ​ത്താന്‍. മി​ത്രർ​ക്കു (സ്തോ​താ​ക്കൾ​ക്കു) ചോ​റി​നു (ആഹാരം കൊ​ടു​ക്കാന്‍) മാർ​ഗ്ഗം തേ​ടു​ക​യും (അന്വേ​ഷി​യ്ക്കു​ക​യും, ആലോ​ചി​യ്ക്കു​ക​യും)ചെ​യ്തു.

[7] യു​ദ്ധ​ത്തി​ന്നി​ട​യില്‍ മൃ​ഗ​ത്വം വഹി​ച്ച (മാ​നി​ന്റെ രൂപം ധരി​ച്ച) മാ​യാ​വി​യെ (വൃ​ത്ര​നെ) അങ്ങു മാ​യ​കൊ​ണ്ടു​ത​ന്നെ കൊ​ന്നു.

[8] പത്തു​കു​റ​ഞ്ഞ നൂ​റാ​റു​കൾ​ക്കാ​യ്–വൃ​ത്രന്‍ തടു​ത്ത തൊ​ണ്ണൂ​റു നദി​ക​ളെ പ്ര​വ​ഹി​പ്പി​പ്പാന്‍. സർ​വ​ത്ര വ്യാ​പി​ച്ചു​നി​ന്ന വൃ​ത്ര​ങ്ക​ലെ​യ്ക്കു വജ്രാ​യു​ധ​ങ്ങ​ളെ അയ​ച്ചു​വ​ല്ലോ. ഒരേ വജ്രം അനേ​ക​മാ​യി​ത്തീർ​ന്നു എന്നു താല്‍പ​ര്യം. ചി​ത്രം = നാ​നാ​പ്ര​കാ​രം.

[9] ഐനാ​ങ്കു​പേര്‍–പതി​നാ​റ് ഋത്വി​ക്കു​കൾ, യജ​മാ​നന്‍, പത്നി, സദ​സ്യന്‍, ശമി​താ​വ് എന്നീ ഇരു​പ​താ​ളു​കൾ. നൂ​റു​പേര്‍–ഋഷി​മാര്‍. ചോറ് = അന്നം, ഹവി​സ്സ്. ഉയർ​ത്തി​നാര്‍–ഇന്ദ്ര​ന്നു കൊ​ടു​ക്കാന്‍. എടു​ത്തു​പൊ​ക്കി. തന്‍കോ​യ്മ–തന്റെ, ഇന്ദ്ര​ന്റെ രാ​ജ​ത്വം.

[10] ശസ്ത്രം = ആയുധം. എന്തൊ​രാ​ണ​ത്തം ഹാ–ഇന്ദ്ര​ന്റെ പൌ​രു​ഷം.

[11] മരു​ത്ത്വാ​നാ​യ് = മരു​ത്തു​ക്ക​ളോ​ടു​കൂ​ടി​യ​വ​നാ​യി.

[13] പാ​ഴി​ടി​വാൾ–മാ​യാ​നിർ​മ്മി​ത​മായ അശനി. അഭി​വൃ​ദ്ധ​മാ​യ് = വളർ​ന്നു.

[14] ത്വ​ഷ്ടാ​വും–അങ്ങ​യ്ക്കു വജ്രം ഉണ്ടാ​ക്കി​ത്ത​ന്ന ശി​ല്പി​കൂ​ടി​യും.

[15] വി​ഭൂ​തി = സമ്പ​ത്ത്. കർ​മ്മം–വീ​ര​കർ​മ്മം. ഓജ​സ്സു് = ബലം. നിര്‍ജ​രര്‍ = ദേ​വ​ന്മാര്‍.

[16] അച്ഛന്‍–പ്ര​ജ​കൾ​ക്കൊ​ക്കെ പി​താ​വാ​യി​ട്ടു​ള്ള​വന്‍. അഥർ​വാ​വ്–ഋഷി. ദധ്യ​ങ്ങ്–അഥർ​വാ​വി​ന്റെ പു​ത്രന്‍. മു​ന്മ​ട്ടി​ലേ–വസി​ഷ്ഠാ​ദി​പൂർ​വ​രു​ടെ യജ്ഞ​ങ്ങ​ളി​ലെ​ന്ന​പോ​ലെ.

സൂ​ക്തം 81.

ഗോ​ത​മന്‍ ഋഷി; പങ്ക്തി ഛന്ദ​സ്സ്; ഇന്ദ്രന്‍ ദേവത. (മാ​ക​ന്ദ​മ​ഞ്ജ​രി)

മത്തി​നും കെ​ല്പി​നു​മാ​യ് നരര്‍ വാ​യ്ത്തിയ
വൃ​ത്ര​ഘ്ന​നി​ന്ദ്ര​ര​നെ​ത്ത​ന്നെ നമ്മൾ
മെ​ത്തിയ പോ​രില്‍ വി​ളി​യ്ക്ക, ചെ​റു​തി​ലും:
യു​ദ്ധ​ത്തില്‍പ്പാ​ലി​യ്ക്ക, നമ്മെ​യ​വൻ! 1
വീര, നീ സൈ​ന്യം​താന്‍: മാ​റ​റ​രെ​പ്പി​ന്മാ​റ്റി–
ബ്ഭൂ​രി​സ​മ്പ​ത്തു കവർ​ന്നു​വ​ല്ലോ!
തു​ച്ഛ​നെ​പ്പോ​ലും വളർ​ത്തു​ന്നു; സോ​മ​നീര്‍
വെ​ച്ച​വ​ന്നേ​കു​ന്നു, വൻധനം നീ! 2
പോര്‍ വന്നാല്‍,സ്സ്വ​ത്തൊ​ക്കെ​ജ്ജേ​താ​വിന്‍ പക്ക​ലാം:
നീ വമ്പ​ക​റ്റും ഹരി​ദ്വ​യ​ത്തെ
പൂ​ട്ടു​കൊ,രാളെ വധി​യ്ക്കു​കൊ,രാ​ളില്‍ ശ്രീ
കൂ​ട്ടുക; നല്കെ​ങ്ങൾ​ക്കി​ന്ദ്ര, വി​ത്തം! 3
സോ​മ​ത്താല്‍ക്കെ​ല്പു​യർ​ന്നാ​ലാ, ഹര്യ​ന്വി​തൻ
ഭീ​മന്‍ സു​നാ​സി​കന്‍ കർ​മ്മോല്‍ക്കൃ​ഷ്ടന്‍
ശ്രീ​യ്ക്കാ​യെ​ടു​ക്കു,മി​ടം​വ​ലം​കൈ​ളില്‍
ശ്ലാ​ഘ്യ​സ്വ​രൂ​പ​നി​രി​മ്പു​വ​ജ്രം! 4
ഭൂ​വ​ന്ത​രി​ക്ഷം നി​റ​ച്ചൂ, തൻ​തേ​ജ​സ്സാല്‍;
ദ്യോ​വി​ങ്കല്‍ നിർ​ത്തീ, നക്ഷ​ത്ര​ങ്ങ​ളെ;
ഉണ്ടാ​യി​ട്ടി​ല്ലു;ണ്ടാ​കി​ല്ല, നി​ന്മ​ട്ടൊ​രാൾ;
ഉദ്വ​ഹി​യ്ക്കു​ന്നു നീ വി​ശ്വ​മി​ന്ദ്ര! 5
മർ​ത്ത്യർ​തൻ ഭക്ഷ്യ​മാര്‍ നല്കു​മോ ഹവ്യദ–
ന്ന;ത്ത​മ്പു​രാ​നേ​കു​കീ,നമ്മൾ​ക്കും;
വീ​തി​ച്ചു​കൊൾ​കി​ന്ദ്ര: വാ​രു​റ്റ നിൻ​സ്വ​ത്തി–
ലേ​താ​നും ഭാഗമേ വേ​ണ്ടൂ മമ! 6
മത്തേ​ല്ക്കെ, മത്തേ​ല്ക്കെ, നമ്മ​ളില്‍ഗ്ഗോ​ക​ളെ–
യെ​ത്തി​പ്പോ​ന​ല്ലോ, സു​കർ​മ്മാ​വ​വന്‍:
വി​ത്ത​ങ്ങൾ നൂര്‍നൂ​റെ​ടു​ത്തി​രു​കൈ​കൊ​ണ്ടു–
മത്ര തന്നാ​ലും നീ, ധീ​മൂർ​ച്ച​യും! 7
ഒപ്പം നീര്‍കൊ​ണ്ടി​മ്പം​കൊൾക, നീ സ്വ​ത്തി​നും
കെ​ല്പി​നും–ഞങ്ങൾ​ക്ക​റി​യാം ശൂര:
തും​ഗ​വി​ത്താ​ഢ്യന്‍ നീ; നി​ങ്ക​ലേ ചേർ​ക്കു​ന്നൂ,
ഞങ്ങ​ള​ഭീ​പ്സി​തം; രക്ഷി​ച്ചാ​ലും! 8
ഇന്ദ്ര, ഹവി​സ്സെ​ല്ലാം വാ​യ്പി​പ്പ​തു​ണ്ടി​വർ;
എന്നാ​ല​തേ​കാ​ത്ത പു​ള്ളി​ക​ളില്‍
കാ​ണു​ന്നു​ണ്ട​ല്ലോ സ്വ​ത്തീ,ശന്‍ നീ;–യദ്ധന–
ശ്രേ​ണി​യെ ഞങ്ങ​ളി​ലെ​ത്തി​ച്ചാ​ലും! 9
കു​റി​പ്പു​കൾ: സൂ​ക്തം 81.

[1] മത്തി​നും കെ​ല്പി​നു​മാ​യ്–ഇന്ദ്ര​ന്ന് ഇമ്പ​വും ബലവും വർ​ദ്ധി​പ്പാൻ​വേ​ണ്ടി. നരർ–നേ​താ​ക്കൾ, ഋത്വി​ക്കു​കൾ. മെ​ത്തിയ (വലിയ) പോ​രി​ലും ചെ​റു​തി​ലും (ചെറിയ പോ​രി​ലും) വി​ളി​യ്ക്കുക.

[2] നീ സൈ​ന്യം​താന്‍–അങ്ങ് ഏക​നെ​ങ്കി​ലും, ഒരു സേ​ന​ത​ന്നെ​യാ​ണ്. അല്ലെ​ങ്കില്‍, മാ​റ​റ​രെ(ശത്രു​ക്ക​ളെ)യെ​ല്ലാം തോ​ല്പി​ച്ച​തു സം​ഭാ​വ്യ​മ​ല്ല​ല്ലോ. തു​ച്ഛൻ = അല്പന്‍. സോ​മ​നീര്‍ വെ​ച്ച​വന്‍–അങ്ങ​യ്ക്കു തരാന്‍ സോമം പി​ഴി​ഞ്ഞു​വെ​ച്ച യജ​മാ​നന്‍.

[3] കു​രു​സൃ​ഞ്ജ​യ​രാ​ജാ​ക്ക​ന്മാ​രു​ടെ പു​രോ​ഹി​ത​നാ​യി​രു​ന്നു, രഹൂ​ഗ​ണ​പു​ത്രന്‍ ഗോ​ത​മന്‍; അവർ​ക്കു ശത്രു​ക്ക​ളു​മാ​യു​ണ്ടായ യു​ദ്ധ​ത്തില്‍ വിജയം ലഭി​പ്പാന്‍, അദ്ദേ​ഹം ഇന്ദ്ര​നോ​ടു പ്രാർ​ത്ഥി​ച്ച​ത​ത്രേ, ഈ സൂ​ക്തം. വന്‍പ്–ശത്രു​ക്ക​ളു​ടെ ഗർവ്. ഹരി​ദ്വ​യ​ത്തെ (ഹരി​ക​ളെ​ന്ന രണ്ടു കു​തി​ര​ക​ളെ) പൂ​ട്ടുക (തേ​രി​ന്നു കെ​ട്ടി​യാ​ലും). ഒരാളെ–അങ്ങ​യെ പരി​ച​രി​യ്ക്കാ​ത്ത​വ​നെ. ഒരാ​ളില്‍ ശ്രീ കൂ​ട്ടുക–അങ്ങ​യെ പരി​ച​രി​യ്ക്കു​ന്ന​വ​നെ ധന​വാ​നാ​ക്കുക. ഞങ്ങൾ​ക്ക്–അങ്ങ​യെ പരി​ച​രി​യ്ക്കു​ന്ന​വ​രായ എന്റെ രാ​ജാ​ക്ക​ന്മാർ​ക്ക്.

[4] ഹര്യ​ന്വി​തന്‍ = ഹരി​ക​ളോ​ടു​കൂ​ടി​യ​വന്‍. കർ​മ്മോല്‍ക്കൃ​ഷ്ടൻ = കർ​മ്മ​ങ്ങൾ കൊ​ണ്ടു് ഉല്‍ക്കൃ​ഷ്ടന്‍, മഹാന്‍. ശ്രീ​യ്ക്കാ​യ്–ശത്രു​ക്ക​ളെ വധി​ച്ചു, ധനം കൈ​ക്ക​ലാ​ക്കാന്‍. ശ്ലാ​ഘ്യ​സ്വ​രൂ​പന്‍–സു​ന്ദ​രാ​കാ​രന്‍.

[5] ഭൂ​വ​ന്ത​രി​ക്ഷം = ഭൂ​മി​യും അന്ത​രി​ക്ഷ​വും. നി​ന്മ​ട്ടൊ​രാൾ = അങ്ങ​യ്ക്കു തു​ല്യ​നായ ഒരു​വന്‍.

[6] മർ​ത്ത്യര്‍തന്‍ ഭക്ഷ്യം–മനു​ഷ്യ​യോ​ഗ്യ​മായ ആഹാരം. ഹവ്യ​ദന്‍–യജ​മാ​നന്‍. ഈ നമ്മൾ​ക്കും ഏകുക–മനു​ഷ്യ​യോ​ഗ്യ​മായ ആഹാരം തര​ട്ടെ. ഉത്ത​രാർ​ദ്ധം പ്ര​ത്യ​ക്ഷ​വ​ച​ന​മാ​ണ്.

[7] മത്ത്–സോ​മ​പാ​ന​മ​ദം. ധീ​മൂർ​ച്ച = ബു​ദ്ധി​കൂർ​മ്മ.

[8] ഒപ്പം–ഞങ്ങ​ളോ​ടൊ​ന്നി​ച്ച്. നീര്‍–സോ​മ​ര​സം. സ്വ​ത്തി​നും–ഞങ്ങൾ​ക്കു ധനം തരാ​നും. ഞങ്ങൾ അഭീ​പ്സി​തം (അഭീ​ഷ്ടം) നി​ങ്ക​ലേ ചേർ​ക്കു​ന്നു–മറ്റാ​രു​മി​ല്ല, ഞങ്ങൾ​ക്ക്, അഭീ​ഷ്ടം തരാന്‍.

[9] ഇവര്‍–യജ​മാ​ന​ന്മാര്‍. അത്–ഹവി​സ്സ്. ഏകാ​ത്ത–അങ്ങ​യ്ക്കു തരാ​ത്ത. ഈശന്‍–സ്വാ​മി. യജ്ഞ​ര​ഹി​ത​രു​ടെ സമ്പ​ത്തൊ​ക്കെ ഞങ്ങൾ​ക്കു തന്നാ​ലും.

സൂ​ക്തം 82.

ഗോ​ത​മന്‍ ഋഷി; പങ്ക്തി​യും ജഗ​തി​യും ഛന്ദ​സ്സ്; ഇന്ദ്രന്‍ ദേവത. (മാ​ക​ന്ദ​മ​ഞ്ജ​രി)

ഗീ​രൻ​പില്‍ക്കേൾ​ക്ക വന്നി​ന്ദ്ര: മഘ​വന്‍, തേ
മാ​റൊ​ല്ലാ മട്ടെ;–ങ്ങൾ ചൊ​ല്ലു​ന്ന​തില്‍
നേരും പ്രി​യ​ത്വ​വും ചേർ​ക്ക, തേ കൈ​ക്കൊ​ള്ളാൻ;
പാ​രാ​തേ പൂ​ട്ടുക, വാ​ജി​ക​ളെ! 1
ഊണി​നാല്‍ക്കു​മ്പ വീർ​ത്തി​ന്ദ്ര, നേര്‍ക്കാം​ഗ്യ​ങ്ങൾ
കാ​ണി​പ്പൂ, ദീ​പ്ത​രാം മേ​ധാ​വി​കൾ;
പാരം നവീ​ന​മാം സ്തോ​ത്ര​വും ചൊ​ല്ലു​ന്നൂ;
പാ​രാ​തെ പൂ​ട്ടുക, വാ​ജി​ക​ളെ! 2
ഭം​ഗി​യില്‍ നോ​ക്കും ഭവാ​നെ​പ്പു​ക​ഴ്ത്താ​വൂ,
ഞങ്ങൾ മഘ​വാ​വേ: സം​സ്തു​തൻ നീ
തേരു നി​റ​ച്ചി​ന്ദ്ര, ചെ​ല്കി,ച്ഛി​യ്ക്കു​ന്നോ​രില്‍;–
പ്പാ​രാ​തെ പൂ​ട്ടുക, വാ​ജി​ക​ളെ! 3
ആ ഹാ​രി​യോ​ജ​ന​പൂർ​ണ്ണ​പാ​ത്ര​ജ്ഞ​മാ​യ്,
മാ​ഹാ​ഗ​ണ​ത്തെ ലഭി​പ്പി​ച്ച​താ​യ്;
മാ​രി​പൊ​ഴി​പ്പ​താം തേ​രേ​റു​കി​ന്ദ്ര, നീ:
പാ​രാ​തെ പൂ​ട്ടുക, വാ​ജി​ക​ളെ! 4
തേ​രില്‍ വല​ത്തു​മി​ട​ത്തു​മേ നി​ല്ക്ക​ട്ടെ:
നീരു നു​കർ​ന്നി​മ്പം​പൂ​ണ്ടി​ന്ദ്ര, നീ
ആരോ​മല്‍പ്പ​ത്നി​യില്‍ച്ചെ​ല്ക ശത​ക്ര​തോ;
പാ​രാ​തെ പൂ​ട്ടുക, വാ​ജി​ക​ളെ! 5
പൂ​ട്ടാം ഞാന്‍ മന്ത്ര​ത്താല്‍ നിൻ​കേ​സ​രീ​ന്ദ്ര​രെ;
കൂ​ട്ടി​പ്പി​ടി​യ്ക്ക, കടി​ഞാണ്‍ കയ്യില്‍:
ചെ​ല്ലുക, നീരാൽ മദി​ച്ചു തഴച്ച നീ
വല്ല​ഭ​യൊ​ത്തു രമി​യ്ക്ക, വജ്രിന്‍! 6
കു​റി​പ്പു​കൾ: സൂ​ക്തം 82.

[1] ഗീര്–വാ​ക്ക്, സ്തു​തി. മാ​റൊ​ല്ലാ മട്ട്–മു​മ്പെ​ന്ന​പോ​ലെ​ത​ന്നെ ഞങ്ങ​ളില്‍ അനു​ഗ്ര​ഹ​ബു​ദ്ധി വേണം. ചൊ​ല്ലു​ന്ന​തില്‍ നേരും പ്രി​യ​ത്വ​വും ചേർ​ക്ക–ഞങ്ങ​ളു​ടെ സ്തു​തി പ്രി​യ​വും സത്യ​വു​മാ​ക്കി​യാ​ലും: അല്ലാ​തെ, അങ്ങ​യ്ക്കു കൈ​ക്കൊ​ള്ളാ​വു​ന്ന​താ​വി​ല്ല​ല്ലോ. പൂ​ട്ടുക–ഞങ്ങ​ളു​ടെ അടു​ക്ക​ലെ​യ്ക്കു വരാന്‍.

[2] ഊണി​നാല്‍–അങ്ങു നല്കിയ ആഹാരം കഴി​ച്ചി​ട്ട്. ആം​ഗ്യ​ങ്ങൾ കാ​ണി​പ്പൂ–അമി​ത​ഭ​ക്ഷ​ണം​മൂ​ലം സം​സാ​രി​യ്ക്കാന്‍ വയ്യാ​താ​വു​ക​യാല്‍. പാരം നവീനം = ഏറ​റ​വും പുതിയ.

[3] ഭം​ഗി​യില്‍ നോ​ക്കും–അനു​ഗ്ര​ഹ​ദൃ​ഷ്ട്യാ വീ​ക്ഷി​യ്ക്കു​ന്ന. തേരു നി​റ​ച്ച്–സ്തോ​താ​ക്കൾ​ക്കു കൊ​ടു​പ്പാ​നു​ള്ള ധന​ങ്ങൾ​കൊ​ണ്ട്. ഇച്ഛി​യ്ക്കു​ന്നോ​രില്‍–അങ്ങ​യു​ടെ ആഗമനം അഭി​ല​ഷി​യ്ക്കു​ന്ന യജ​മാ​ന​ന്മാ​രു​ടെ അടു​ക്കല്‍.

[4] ഹാ​രി​യോ​ജ​ന​പൂർ​ണ്ണ​പാ​ത്ര​ജ്ഞം–ഹാ​രി​യോ​ജ​ന​മെ​ന്ന (പൊ​രി​യ​വില്‍ ചേർ​ത്ത) സോമം നി​റ​ച്ച പാ​ത്ര​ത്തെ അറി​യു​ന്ന​ത്; അതി​ന്റെ അടു​ക്ക​ലെ​യ്ക്കു പോ​കു​മാ​റു​ള്ള​ത് എന്നർ​ത്ഥം. മാ​ഹാ​ഗ​ണം = പൈ​ക്കൂ​ട്ടം. മാരി–അഭീ​ഷ്ട​വർ​ഷം.

[5] നി​ല്ക്ക​ട്ടേ–രണ്ടു കു​തി​ര​കൾ. നീരു–സോ​മ​ര​സം. ചെല്ക–രമി​പ്പാന്‍.

[6] കേ​സ​രീ​ന്ദ്ര​രെ–അശ്വ​ശ്രേ​ഷ്ഠ​രായ ഹരി​ക​ളെ.

സൂ​ക്തം 83.

ഗോ​ത​മന്‍ ഋഷി; ജഗതി ഛന്ദ​സ്സ്; ഇന്ദ്രന്‍ ദേവത. (കേക)

ത്വ​ദ്ര​ക്ഷ​ണ​ത്താല്‍ ത്രാ​ത​നാ​കിയ മർ​ത്ത്യന്‍ മുമ്പി-​
ട്ടെ​ത്തു​ന്നു ശരി​യ്ക്കി​ന്ദ്ര, പശ്വ​ശ്വ​സ​മൃ​ദ്ധി​യില്‍;
അവ​നെ​ത്ത​ന്നേ നി​റ​യ്ക്കു​ന്നു നീ പെ​രും​സ്വ​ത്താ–
ല,ലയാ​ഴി​യെ​ച്ചൂ​ഴേ ജ്ഞാ​ന​ദം ജലം​പോ​ലെ! 1
ത്വി​ട്ടോ​ലും ജലം​പോ​ലേ പൂ​കു​ന്നു ചമ​സ​ത്തില്‍;–
ദൃ​ഷ്ടി കീ​ഴ്പ​തി​യു​ന്നു, പരന്ന വെ​യില്‍പോ​ലെ;
സോ​മ​നീര്‍ നി​റ​ഞ്ഞ മു​മ്പാ​നീ​ത​മാ​മ​ദ്ദേവ–
കാ​മ​ത്തെ​യു​പാ​സി​പ്പൂ ദേവകൾ, വരര്‍പോ​ലെ! 2
സ്രു​ക്കു​കൾ ചേർ​ന്നു​ള്ള​താം ത്വല്‍പൂ​ജാ​ഹ​വിർ​ദ്ധാന–
യു​ഗ്മ​ത്തില്‍ വെ​ച്ചാ​ന​ങ്ങു​ന്നു​ക്ഥ്യ​മാ​മൊ​രേ​വാ​ക്യം:
ത്വല്‍ക്കർ​മ്മം പ്ര​ശാ​ന്ത​നാ​യ്ച്ചെ​യ്യു​വോൻ വള​രു​ന്നൂ;
നല്‍ക്ക​രു​ത്താര്‍ജി​യ്ക്കു​ന്നൂ, പി​ഴി​യും യജ​മാ​നന്‍! 3
അം​ഗി​ര​സ്സു​ക​ളെ​വര്‍ മു​ല്പാ​ടു ഹവി​സ്സാര്‍ജി–
ച്ച,ഗ്നി​യെ​ജ്ജ്വ​ലി​പ്പി​ച്ചു, സല്‍ക്കർ​മ്മം നട​ത്തി​യോ;
നേ​താ​ക്ക​ള​വര്‍ കൈ​ക്ക​ലാ​ക്കി​നാര്‍, പണി​യു​ടെ
ഗോ​തു​രം​ഗാ​ദി​പ​ശു​യു​ക്ത​മാം മു​ത​ലെ​ല്ലാം! 4
മു​ല്പാ​ടു വഴി വെ​ട്ടീ, യജ്ഞ​ത്താ​ല​ഥർ​വാ​വു;
സു​പ്ര​ത്യ​ക്ഷ​നാ​യ് പി​ന്നെ,ക്കർ​മ്മ​പന്‍, കാ​ന്തന്‍, സൂ​ര്യൻ;
ഗോ​ക്ക​ളെ​ക്ക​ണ്ടെ​ത്തി​നാൻ; തു​ണ​ച്ചാൻ, കാ​വ്യന്‍ ഭൃഗു;
നീ​ക്കു​വാന്‍ വെ​ളി​പ്പെ​ട്ട നി​ത്യ​നെ യജി​യ്ക്ക നാം! 5
എങ്ങു സല്‍ക്കർ​മ്മ​ത്തി​ന്നാ​യ് മു​റി​യ്ക്ക​പ്പെ​ടും ദർഭ;-
യെ​ങ്ങു​ച്ച​രി​യ്ക്കും, ശ്ലോ​കം സ്തോ​താ​വു യജ​ന​ത്തില്‍;
എങ്ങ​മ്മി​യൊ​ലി​കൂ​ട്ടു,മു​ക്ഥ​മോ​തു​വോൻ​പോ​ലെ;–
യങ്ങെ​ല്ലാ​മ​ഭി​വൃ​ദ്ധി ചേർ​ക്കു​ന്നൂ, കനി​ഞ്ഞി​ന്ദ്രന്‍! 6
കു​റി​പ്പു​കൾ: സൂ​ക്തം 83.

[1] ത്രാ​തന്‍ = രക്ഷി​തന്‍. പശ്വ​ശ്വ​സ​മൃ​ദ്ധി​യില്‍ എത്തു​ന്നു–വളരെ മാ​ടു​ക​ളും കു​തി​ര​ക​ളു​മു​ള്ള​വ​നാ​യി​ത്തീ​രു​ന്നു. ജഞാ​ന​ദം = ജ്ഞാ​ന​ത്തെ കൊ​ടു​ക്കു​ന്ന​ത്; സ്നാ​ന​വും മറ്റും ജ്ഞാ​ന​ജ​ന​ക​മാ​ണ​ല്ലോ.

[2] ദൃ​ഷ്ടി–മു​ക​ളില്‍ നിൽ​ക്കു​ന്ന ദേ​വ​ക​ളു​ടെ നോ​ട്ടം, ത്വി​ട്ടോ​ലും (ശോ​ഭ​യു​ള്ള) ജലം​പോ​ലെ, ചമ​സ​ത്തില്‍ (സോ​മ​നീര്‍പ്പാ​ത്ര​ത്തില്‍) പൂ​കു​ന്നു. ആനീതം = കൊ​ണ്ടു​വെ​യ്ക്ക​പ്പെ​ട്ട​ത്. ദേ​വ​കാ​മം–ചമസം. ദേ​വ​ന്മാര്‍, വര​ന്മാര്‍ കന്യ​യെ (ഈ പദം അധ്യാ​ഹ​രി​യ്ക്ക​ണം.) എന്ന​പോ​ലെ ചമ​സ​ത്തെ ഉപാ​സി​പ്പൂ (സമീ​പി​ച്ചു നി​ല്ക്കു​ന്നു). ’ഇവൾ എനി​യ്ക്കെ​നി​യ്ക്കെ’ന്നു കരുതി വര​ന്മാര്‍ കൊ​തി​ച്ചു​നി​ല്ക്കു​ന്ന​തു​പോ​ലെ, സോ​മ​ലോ​ലു​പ​രായ ദേ​വ​ന്മാര്‍ ചമ​സ​ത്തെ സമീ​പി​ച്ചു, നോ​ക്കി​നി​ല്ക്കു​ന്നു. ദേ​വ​കാ​മം എന്ന പദ​ത്തി​ന്റെ അർ​ത്ഥം, ദേ​വ​ന്മാ​രെ കാ​മി​യ്ക്കു​ന്ന​ത് (‘ദേ​വ​ന്മാര്‍ എന്നെ സ്വീ​ക​രി​യ്ക്കേ​ണ​മേ‘ എന്നാ​ശി​യ്ക്കു​ന്ന​ത്) എന്നാ​ണ്; കന്യ​ക​യും വരനെ ഇച്ഛി​യ്ക്കു​ന്ന​വ​ളാ​യി​രി​യ്ക്കു​മ​ല്ലോ.

[3] ത്വല്‍പൂ​ജാ​ഹ​വിർ​ദ്ധാ​ന​യു​ഗ്മം = അങ്ങ​യെ പൂ​ജി​പ്പാ​നു​ള്ള രണ്ടു ഹവിർ​ദ്ധാ​ന​ങ്ങൾ (ഹവി​സ്സു നി​റ​ച്ച പാ​ത്ര​ങ്ങൾ). അങ്ങു​ന്ന്–ഇന്ദ്രന്‍. ഉക്ഥ്യം = സ്തു​ത്യം. ഒരേ​വാ​ക്യം–ഒരു മന്ത്രം. ത്വല്‍ക്കർ​മ്മം–അങ്ങ​യെ ഉദ്ദേ​ശി​ച്ചു​ള്ള കർ​മ്മം. പ്ര​ശാ​ന്ത​നാ​യ്–ശത്രു​ക്ക​ളോ​ടു യു​ദ്ധ​ത്തി​ന്നു പോ​വു​ക​യും മറ്റും ചെ​യ്യാ​തെ. പി​ഴി​യും–അങ്ങ​യ്ക്കാ​യി സോമം പി​ഴി​യു​ന്ന.

[4] ആര്‍ജി​ച്ച്–ഒരു​ക്കി. പശു–നാ​ല്ക്കാ​ലി. പണി–അസു​രന്‍.

[5] വഴി–ഗോ​ക്കൾ ഒളി​പ്പി​യ്ക്കു​പ്പെ​ട്ട സ്ഥ​ല​ത്തേ​യ്ക്ക്. കർ​മ്മ​പന്‍ = കർ​മ്മ​പാ​ല​കൻ. കാ​ന്തന്‍ = സു​ന്ദ​രൻ. സൂ​ര്യന്‍–സൂ​ര്യ​രൂ​പ​നായ ഇന്ദ്രൻ. കണ്ടെ​ത്തി​നാന്‍–അഥർ​വാ​വ്. കാ​വ്യൻ = കവി(ശുക്ര)പു​ത്രൻ.നീ​ക്കു​വാന്‍ വെ​ളി​പ്പെ​ട്ട നി​ത്യ​നെ–അസു​ര​ബാധ നീ​ക്കാന്‍ ആവിര്‍ഭൂ​ത​നായ നി​ത്യ​നെ (മര​ണ​ര​ഹി​ത​നായ ഇന്ദ്ര​നെ).

[6]ശ്ലോ​കം–സ്തോ​ത്ര​രൂ​പ​മായ പദ്യം. ഒലി​കൂ​ട്ടം–സോമലത ചത​യ്ക്കു​മ്പോൾ.

സൂ​ക്തം 84.

ഗോതമൻ ഋഷി; അനു​ഷ്ടു​പ്പും, ഉഷ്ണി​ക്കും, പങ്ക്തി​യും, ഗാ​യ​ത്രി​യും, ത്രി​ഷ്ടു​പ്പും, ബൃ​ഹ​തി​യും സതോ​ബൃ​ഹ​തി​യും ഛന്ദ​സ്സു​കൾ; ഇന്ദ്രന്‍ ദേവത. (മാ​ക​ന്ദ​മ​ഞ്ജ​രി)

സോമം പി​ഴി​ഞ്ഞു​ക​ഴി​ഞ്ഞു ഭവാ​ന്നി​ന്ദ്ര;
നീ മഹൌ​ജ​സ്സേ, വരിക, ധൃ​ഷ്ണോ:
സാ​മർ​ത്ഥ്യ​മ​ങ്ങ​യെ​പ്പാ​ടേ നി​റ​യ്ക്ക​ട്ടെ,
വ്യോ​മ​ത്തെ രശ്മി​യാല്‍സൂ​ര്യന്‍പോ​ലെ! 1
കൊ​ണ്ടു​ചെ​ന്നീ​ടു​മേ വാ​ജി​ളൌ,ര്‍ജി​ത്യം–
കൊ​ണ്ടു ദുർ​ദ്ധർ​ഷ​നാ​മ​ണ്ടര്‍കോ​നെ,
മാ​മു​നി​മാ​രു​മി​ങ്ങ​ന്യ​മ​നു​ഷ്യ​രും
ശ്രീ​മഖ–സ്തോ​ത്ര​ങ്ങൾ ചെ​യ്യും ദി​ക്കിൽ! 2
തേ​രേ​റി​ക്കൊൾക: ഞാന്‍ പൂ​ട്ടി​നേന്‍ മന്ത്ര​ത്താല്‍–
ദ്ദാ​രി​ത​വൃ​ത്ര, നി​ന്ന​ശ്വ​ങ്ങ​ളെ;
നി​ന്മാ​ന​സ​ത്തെ​യി​ങ്ങോ​ട്ടു തി​രി​യ്ക്ക​ട്ടെ–
യമ്മി​ക്ക​ല്ലി​ന്റെ മനോ​ജ്ഞ​നാ​ദം! 3
മത്തേ​കു,മെ​ന്നാല്‍ മരി​പ്പി​യ്ക്കി​ല്ലി,ത്ര​യും
ശസ്ത​മാം സോമം നു​കർ​ന്നാ​ലും നീ;
നിൻ​നേർ​ക്ക​ണ​യു​ന്നു, യജ്ഞാ​ല​യ​ത്തി​ലീ,
വെണ്‍നീ​രിൻ ധാ​ര​യോ​രോ​ന്നു​മി​ന്ദ്ര! 4
അർ​ച്ചി​പ്പി​നി​ന്ദ്ര​നെ നി​ങ്ങൾ പൊ​ടു​ന്ന​നെ:-
യു​ച്ച​രി​ച്ചീ​ടു​വി​നു,ക്ഥ​ങ്ങ​ളും;
മത്ത​വ​ന്നേ​ക​ട്ടേ, സോ​മ​നീര്‍; കെ​ല്പേ​റും
സ്തൂ​ത്യ​നെ​പ്പി​ന്നെ നമ​സ്ക​രി​പ്പിൻ! 5
ഇല്ല, ഹരി​ക​ളെ​പ്പൂ​ട്ടും ഭവാ​നോ​ടു
തു​ല്യ​നാ​യി​ട്ടൊ​രു വൻ​തേ​രാ​ളി;
ഇല്ലി​ന്ദ്ര, നിൻ​കി​ട​യ്ക്കാ​രു​മേ കെ​ല്പാ​ലു;–
മില്ല, നി​ന്മ​ട്ടി​ലൊ​ര​ശ്വ​വാ​നും! 6
ഏക​നാ​യ്ത്താ​നെ​വ​നെ​ത്തി​പ്പൂ, ഹവ്യദ-​
നാകിയ മർ​ത്ത്യ​നെ​സ്സ​മ്പ​ത്തി​ങ്കല്‍;
ഏതു​മെ​തിര്‍ശ​ബ്ദ​മേ​ശാ​തേ പാ​രി​നു
നാ​ഥ​നാ​യ്ത്തീർ​ന്നാ​നാ,യി​ന്ദ്രന്‍ ക്ഷി​പ്രം! 7
കൂ​ണി​നെ​യെ​ന്ന​പോ​ലെ​ന്നു ഹവിർ​ദ്ധന–
ഹീ​ന​നെ​ക്കാ​ലാല്‍ച്ച​വു​ട്ടി​ത്തേ​യ്ക്കം?
എന്നു​വാൻ, നമ്മൾ​തന്‍ സ്തോ​ത്ര​വാ​ക്യ​ങ്ങ​ളെ
നി​ന്നു ചെ​വി​ക്കൊ​ള്ളു,മി​ന്ദ്രന്‍ ക്ഷി​പ്രം? 8
ഭൂ​രി​ജ​ന​ങ്ങ​ളില്‍നി​ന്നേ​തൊ​രു​ത്ത​നോ
നീ​രി​നാല്‍ നി​ന്നെ​പ്പ​രി​ച​രി​യ്ക്കും;
ആയ​വ​ന്നാ​യ​ത്ത​മാ​ക്കു​മേ, മേത്തര-​
മായ കരു​ത്തി​നെ​യി​ന്ദ്രന്‍ ക്ഷി​പ്രം! 9
മോ​ടി​യ്ക്കാ​യ്,സ്സാ​ഹ്ലാ​ദം, വർ​ഷി​യാ​മി​ന്ദ്ര​ന്റെ
കൂ​ടെ​പ്പോം വെണ്‍പൈ​ക്കൾ, വാ​സ​ദ​കൾ
ഇമ്മ​ട്ടി​ലെ​ങ്ങു​മു​ള്ളൊ​ന്നാം നറു​മ​ധു
ചെ​മ്മേ കു​ടി​പ്പൂ, തല്‍ക്കോ​യ്മ നോ​ക്കി! 10
പാല്‍ വീ​ഴ്ത്തും, സോ​മ​ത്തി​ലി​ന്ദ്ര​സ്പർ​ശേ​ച്ഛു​ക്ക–
ളാ​വാ​സ​ദാ​ത്രി​കൾ ചി​ത്ര​പ്പൈ​ക്കൾ;
ഇന്ദ്ര​ന്റെ​യാ പ്രി​യ​ഗോ​ക്കൾ കൊ​ടും​വ​ജ്രം
നി​ന്ന​യ​പ്പി​യ്ക്കും, തല്‍ക്കോ​യ്മ നോ​ക്കി! 11
കെ​ല്പ​വി​ടെ​യ്ക്കു വളർ​ത്തു​ന്നു, പാല്‍കൊ​ണ്ടാ
നിർ​ഭ​ര​ജ്ഞാ​ന​കൾ, വാ​സ​ദ​കൾ;
നേര്‍ക്ക​റി​യു​ന്നു തല്‍ഭൂ​രി​കർ​മ്മ​ങ്ങ​ളും,
താ​ക്കീ​തു​ചെ​യ്വാൻ, തല്‍ക്കോ​യ്മ നോ​ക്കി! 12
എണ്ണു​റു​മൊ​രു​പ​ത്തും വൃ​ത്ര​രെ​ദ്ദ​ധീ​ച​ന്റെ–
യെ​ല്ലി​നാല്‍ക്കൊ​ന്നാ​നെ,തിര്‍ശ​ബ്ദ​മൊ​ന്നേ​ശാ​തി​ന്ദ്രന്‍: 13
ഗി​രി​യില്‍ നി​പ​തി​ച്ച കു​തി​ര​ത്ത​ല​യ​തു
തി​ര​ഞ്ഞു കണ്ടെ​ത്തി​നാൻ, ശര്യ​ണ​സ​ര​സ്സി​ങ്കല്‍. 14
യാ​തൊ​ന്നു ചലി​യ്ക്കു​ന്ന ചന്ദ്ര​ബിം​ബ​ത്തില്‍പ്പൂ​കു,-
മാ​ദി​ത്യ​ന്റെ​യാ​യ് നണ്ണു​മ​ത്തേ​ജ​സ്സി​വ​ന്റെ​താന്‍! 15
വാ​രൊ​ളി, പരാ​ക്ര​മം, തീ​വ്ര​മാം ക്രോ​ധം, സുഖ–
കാരിത, വാ​യില്‍ബ്ബാ​ണം, നെ​ഞ്ഞ​ത്തു വീ​ക്കും കാലും
ചേ​രു​ന്ന ഹയ​ങ്ങ​ളെ​ത്തേര്‍മു​ന്നി​ലി​ന്നാർ പൂ​ട്ടും
നേരേ തദ്വ​ഹ​ന​ത്തെ സ്തു​തി​പ്പോ​നു​യിര്‍ക്കൊൾ​വോന്‍! 16
ആര്‍ പോകു,മാര്‍ പേ​ടി​യ്ക്കു,മാർ​ക്കു​പ​ദ്ര​വം പറ്റു,-
മാ​ര​റി​ഞ്ഞി​ടു,മി​ന്ദ്ര​ന​രി​ക​ത്തു​ണ്ടെ​ന്ന​തും?
ആര്‍ മക​ന്നാ​യി​ക്ക​ട​ന്നർ​ത്ഥി​യ്ക്കു,മാരാനയയ്ക്കാ-​
യാ,ര്‍ ധന​ത്തി​ന്നാ​യാ,ർ തന്നു​ട​ല്ക്കു​മാൾ​ക്കാർ​ക്കു​മാ​യ്? 17
അഗ്നി​യെ സ്തു​തി​ച്ചെ​വന്‍ യജി​യ്ക്കും, നൈ​ഹ​വ്യ​ത്താല്‍,
സ്രു​ക്കി​നാല്‍, ചെ​റ്റും നീ​ക്കു​പോ​ക്കി​ല്ലാ​ത്തൃ​തു​ക്ക​ളാല്‍?
ഏവനു കൊ​ണ്ടു​വ​രും ദേവകൾ ധനം ചി​ക്കെ–
ന്നേ?–തൊരു സു​ദേ​വ​നാം യജ്ഞ​കൃ​ത്ത​റി​യു​ന്നു? 18
മർ​ത്ത്യ​നെ ശ്ലാ​ഘി​യ്ക്കി​ന്ദ്ര, മഘവൻ, മഹാബല:
മറ്റി​ല്ല, സു​ഖ​പ്ര​ദൻ; ദേവ, ഞാന്‍ സ്തു​തി​യ്ക്കു​ന്നേന്‍! 19
അംഗ, നിൻ​ഭൂ​ത​ങ്ങ​ളും നിന്‍പ്ര​ക​മ്പ​ന​ന്മാ​രു–
മെ​ങ്ങ​ളെ​യൊ​രി​യ്ക്ക​ലും തീ​ണ്ടൊ​ല്ലേ ശരണദ!
മർ​ത്ത്യർ​ക്കു ഹി​ത​നാം നീ​യെ​ത്തി​യ്ക്ക സമ്പ​ത്തെ​ല്ലാം
മന്ത്ര​ദർ​ശി​ക​ളായ ഞങ്ങൾ​തൻ സവി​ധ​ത്തില്‍! 20
കു​റി​പ്പു​കൾ: സൂ​ക്തം 84.

[1]മഹൌ​ജ​സ്സ് = മഹാ​ബ​ലന്‍. ധൃ​ഷ്ണു = ശത്രു​ധർ​ഷ​കന്‍. അങ്ങു സാ​മർ​ത്ഥ്യം (ത്രാ​ണി) നി​റ​ഞ്ഞ​വ​നാ​യി​ബ്ഭ​വി​യ്ക്ക​ട്ടെ.

[2]ശ്രീ​മ​ഖ​സ്തോ​ത്ര​ങ്ങൾ = ശ്രീ​മ​ത്തായ മഖ(യാഗ)വും സ്തു​തി​യും.

[3]ദാ​രി​ത​വൃ​ത്ര = വൃതനെ (അല്ലെ​ങ്കില്‍ ശത്രു​ക​ളെ) പി​ളർ​ത്ത​വ​നേ. മനോ​ജ്ഞ​നാ​ദം–സോമം ചത​യ്ക്കു​മ്പോ​ഴ​ത്തെ ഹൃ​ദ്യ​ശ​ബ്ദം.

[4] സോ​മ​പാ​ന​മ​ദം മറ്റു മദം​പോ​ലെ മാ​ര​ക​മ​ല്ല. വെണ്‍നീര്‍–സ്വ​ച്ഛ​മായ സോ​മ​ര​സം.

[6] വന്‍തേ​രാ​ളി = മഹാ​ര​ഥന്‍.

[7] എതിര്‍ശ​ബ്ദ​മേ​ശാ​തേ–ആരും മറി​ച്ചു​പ​റ​ഞ്ഞി​ല്ല.

[8] ഹവിര്‍ദ്ധ​ന​ഹീ​നന്‍–ഹവി​സ്സാ​കു​ന്ന ധന​മി​ല്ലാ​ത്ത​വൻ യജ്ഞാ​നു​ഷ്ഠാ​ന​ര​ഹി​തന്‍ എന്നു താല്‍പ​ര്യം.

[9] പൂ​വാർ​ദ്ധം പ്ര​ത്യ​ക്ഷ​വ​ച​നം.

[10] വാ​സ​ദ​കൾ = പാർ​പ്പി​ട​ത്തെ നല്കു​ന്നവ; പാല്‍കൊ​ണ്ട് ആളു​കൾ​ക്കു പൊ​റു​തി കൊ​ടു​ക്കു​ന്നവ. എങ്ങും–യജ്ഞ​ഗൃ​ഹ​ങ്ങ​ളി​ലെ​ല്ലാം. നറും​മ​ധു–തേന്‍പോ​ലെ മധു​ര​മായ സോ​മ​ര​സം. തല്‍ക്കോ​യ്മ–ഇന്ദ്ര​ന്റെ രാ​ജ​ത്വം.

[11] ചി​ത്ര​പ്പൈ​ക്കൾ = നാ​നാ​വര്‍ണ്ണ​ക​ളായ പൈ​ക്കൾ. അയ​പ്പി​യ്ക്കും–ശത്ര​ക്ക​ളു​ടെ നേരെ.

[12] ആ നിർ​ഭ​ര​ജ്ഞാ​ന​കൾ–കനത്ത അറി​വു​ള്ള പൈ​ക്കൾ. താ​ക്കീ​തു​ചെ​യ്വാൻ–വൃ​ത്രാ​ദി​ക​ളെ​പ്പോ​ലും ജയി​ച്ച ഇന്ദ്ര​നോ​ടു യു​ദ്ധ​ത്തി​നു പു​റ​പ്പെ​ട്ടാല്‍ മരണം ഫലം എന്നു, യു​ദ്ധേ​ച്ഛു​ക്കൾ​ക്കു മു​ന്ന​റി​യി​പ്പു കൊ​ടു​ക്കാന്‍.

[13] വെറും നോ​ട്ടം​കൊ​ണ്ട് അസു​ര​ന്മാ​രെ പി​ന്തി​രി​പ്പി​ച്ചി​രു​ന്ന അഥർ​വ​പു​ത്രന്‍ ദധീ​ചന്‍ (ദധീചി എന്നും കാ​ണു​ന്നു). സ്വർ​ഗ്ഗം പു​ക്ക​പ്പോൾ, ഭൂമി അസു​ര​ന്മാ​രെ​ക്കൊ​ണ്ടു നി​റ​ഞ്ഞു. അവ​രോ​ടു പൊ​രു​താന്‍ പു​റ​പ്പെ​ട്ട ഇന്ദ്രൻ അതി​ന്നാ​ളാ​യി​ല്ല. അതി​നാല്‍ അദ്ദേ​ഹം, ദധീ​ച​ന്റെ അവ​ശി​ഷ്ടം വല്ല​തും കി​ട​പ്പു​ണ്ടോ എന്ന​ന്വേ​ഷി​ച്ചു. അപ്പോൾ ആളു​ക​ളില്‍നി​ന്നു മന​സ്സി​ലാ​യി, ഋഷി​യു​ടെ പക്കല്‍ ഒരു കു​തി​ര​ത്ത​ല​യു​ണ്ടാ​യി​രു​ന്നു എന്ന്. ഇന്ദ്രന്‍ അന്വേ​ഷ​ണം തു​ടർ​ന്ന്, ആ കുതിര ത്തല ശര്യ​ണ​മെ​ന്ന ദേ​ശ​ത്ത് ഒരു സര​സ്സില്‍ കണ്ടെ​ത്തി. അതി​ന്റെ അസ്ഥി​കൊ​ണ്ട​ത്രേ, അദ്ദേ​ഹം അസു​ര​വ​ധം സാ​ധി​ച്ച​ത്. ഈ ഉപാ​ഖ്യാ​ന​മാ​ണു്, ഈ ഋക്കി​ലും, അടു​ത്ത​തി​ലും. എണ്ണൂ​റു​മൊ​രു​പ​ത്തും വൃ​ത്ര​രെ–മാ​യ​കൊ​ണ്ട് എണ്ണൂ​റ്റി​പ്പ​ത്തു രൂ​പ​ങ്ങൾ ധരി​ച്ചു, പത്തു​ദി​ക്കി​ലും വ്യാ​പി​ച്ചു​നി​ന്ന വൃ​ത്ര​നെ. ദധീ​ച​ന്റെ​യെ​ല്ലി​നാല്‍–ദധീ​ചന്‍ എന്ന ഋഷി​യു​ടെ പക്ക​ലു​ണ്ടാ​യി​രു​ന്ന അശ്വ​ശി​ര​സ്സി​ന്റെ അസ്ഥി​കൊ​ണ്ട്.

[15] ചന്ദ്ര​ബിം​ബ​ത്തില്‍ പ്ര​വേ​ശി​യ്ക്കു​ന്ന തേ​ജ​സ്സു സൂ​ര്യ​ന്റേ​താ​ണെ​ന്നു കരു​ത​പ്പെ​ടു​ന്നു; എന്നാല്‍, അത് ഇവ​ന്റെ(ഇന്ദ്ര​ന്റെ)തന്നെ​യാ​ണ്.

[16] വാ​യില്‍ ശത്രു​ക്ക​ളാല്‍ എയ്യ​പ്പെ​ട്ട ബാണം. നെ​ഞ്ഞ​ത്തു വീ​ക്കും കാലും–ശത്രു​ക്ക​ളു​ടെ മാ​റ​ത്തു ചവു​ട്ടു​ന്ന കാ​ലു​ക​ളും. ആര്‍ പൂ​ട്ടും?–ഇന്ദ്ര​ന​ല്ലാ​തെ ആരും ആളാ​കി​ല്ല. തദ്വ​ഹ​ന​ത്തെ (അവ തേര്‍ വലി​യ്ക്കു​ന്ന​തി​നെ) സ്തു​തി​പ്പോ​നാ​ണ് ഉയിര്‍ക്കൊ​ള്ളു​ന്ന​വൻ; ജീ​വി​തം സഫ​ല​മാ​ക​ണ​മെ​ങ്കില്‍, അതിനെ സ്തു​തി​യ്ക്ക​ണം!

[17] ആര്‍ പോകും?–ഇന്ദ്രന്‍ വന്നു​ചേർ​ന്നാല്‍, ആരും വൈ​രി​യെ പേ​ടി​ച്ചു പി​ന്മാ​റി​ല്ല. ഉപ​ദ്ര​വം–ശത്രു​പീഡ. ആര​റി​ഞ്ഞി​ടും?–നാ​മ​ല്ലാ​തെ ആരും അറി​യി​ല്ല. മക​ന്നാ​യി–പു​ത്ര​ല​ബ്ധി​യ്ക്കു​വേ​ണ്ടി. പു​ത്ര​നെ​ത്ത​ര​ണം, ആന​യെ​ത്ത​ര​ണം എന്നും മറ്റും ആരും ഇന്ദ്ര​നോ​ട​പേ​ക്ഷി​യ്ക്കേ​ണ്ട​തി​ല്ല; അദ്ദേ​ഹം എല്ലാം സ്വയം തന്നു രക്ഷി​ച്ച​രു​ളും.

[18] ചെ​റ്റും നീ​ക്കു​പോ​ക്കി​ല്ലാ​ത്ത–യഥാ​കാ​ലം ശരി​യ്ക്കു വന്നു​ചേ​രു​ന്ന. എവന്‍ യജി​യ്ക്കും?–ദുർ​ജ്ഞേ​യ​നായ ഇന്ദ്ര​നെ യജി​പ്പാൻ ആരും ആളാ​വി​ല്ല. ദേവകൾ ഏവനു ധനം കൊ​ണ്ടു​വ​രും? യജ​മാ​ന​ന്നു കൊ​ടു​ക്കാന്‍ ധനം ഇന്ദ്രന്‍ത​ന്നെ​യേ കൊ​ണ്ടു​വ​രൂ. സു​ദേ​വ​നായ (നല്ല ദേ​വ​ത​ക​ളോ​ടു കൂടിയ) ഏതൊരു യജ്ഞ​കൃ​ത്ത് (യജ​മാ​നന്‍) ഇന്ദ്ര​നെ അറി​യു​ന്നു?–ആരും അറി​യി​ല്ല: അജ്ഞേ​യ​നാ​കു​ന്നു, ഇന്ദ്രന്‍.

[19] മർ​ത്ത്യ​നെ ശ്ലാ​ഘി​യ്ക്ക–അങ്ങ​യെ സ്തു​തി​ച്ച മനു​ഷ്യ​നെ, സ്തു​തി നന്നാ​യി എന്നു പ്ര​ശം​സി​ച്ചാ​ലും. മറ​റി​ല്ല, സു​ഖ​പ്ര​ദന്‍–അങ്ങു​മാ​ത്ര​മേ ഉള്ളു, സുഖം തരാന്‍.

[20] അംഗ-​ഹേ ഇന്ദ്ര. ഭൂ​ത​ങ്ങൾ–പരി​വാ​ര​ങ്ങ​ളായ ഗണ​ങ്ങൾ. പ്ര​ക​മ്പ​ന​ന്മാര്‍–മരു​ത്തു​ക്കൾ. തീ​ണ്ടൊ​ല്ലേ–ഉപ​ദ്ര​വി​യ്ക്കു​രു​തേ! ഹി​തന്‍–അനു​കൂ​ലന്‍.

സൂ​ക്തം 85.

ഗോ​ത​മന്‍ ഋഷി; ജഗ​തി​യും ത്രി​ഷ്ടു​പ്പും ഛന്ദ​സ്സ്; മരു​ത്തു​കൾ ദേവത.

സഞ്ചാ​രി​ക​ളായ മരു​ത്തു​ക്കൾ യാ​ത്ര​യ്ക്കു, പത്നി​മാർ​പോ​ലെ പണ്ട​മ​ണി​യു​ന്നു. ആ രു​ദ്ര​പു​ത്രർ സല്‍ക്കർ​മ്മി​ക​ളാ​ണ്: വാ​നൂ​ഴി​ക​ളെ അഭി​വൃ​ദ്ധി​യ്ക്കാ​ക്കി​യ​ല്ലോ. ആ വീ​ര​ന്മാര്‍ യജ്ഞ​ങ്ങ​ളില്‍ മത്ത​ടി​യ്ക്കും, ഉട​യ്ക്കും, ഒടി​യ്ക്കും! 1
ആ ഭൂ​മി​പു​ത്ര​രായ രു​ദ്ര​പു​ത്ര​ന്മാര്‍ അഭി​ഷി​ക്ത​രാ​യി മഹ​ത്ത്വം നേടി; ആകാ​ശ​ത്ത് ഇരി​പ്പി​ടം നിർ​മ്മി​ച്ചു. ഇന്ദ്ര​നെ പൂ​ജി​ച്ചു, പ്ര​വൃ​ദ്ധ​വീ​ര്യ​നാ​ക്കി. തുലോം ഐശ്വ​ര്യ​വാ​ന്മാ​രു​മാ​യി. 2
ആ ഗോ​പു​ത്ര​ന്മാര്‍ ശരീ​ര​ത്തി​ന്നു മോടി കൂ​ട്ടു​മ്പോൾ, ശോഭ പൂ​ണ്ടു മി​ന്നി​ത്തി​ള​ങ്ങു​ന്ന ആഭ​ര​ണ​ങ്ങൾ ധരി​യ്ക്കു​ന്നു. മാ​റ​റ​ല​രെ മു​ച്ചൂ​ടും മു​ടി​യ്ക്കു​ന്നു. അവര്‍ സഞ്ച​രി​യ്ക്കു​മ്പോൾ കൂ​ടെ​യു​ണ്ടാ​വും, വെ​ള്ളം! 3
ആ സു​യ​ജ​ഞ​ന്മാര്‍ ചു​രി​ക​കൾ​കൊ​ണ്ട് ഒളി​വീ​ശു​ന്നു. മഴ പെ​യ്യി​യ്ക്കു​ന്ന മനോ​വേ​ഗി​ക​ളായ മരു​ത്തു​ക്ക​ളേ, തേ​രു​ക​ളില്‍ പു​ള്ളി​മാന്‍പേ​ട​ക​ളെ പൂ​ട്ടിയ നി​ങ്ങൾ ഉറ​പ്പേ​റി​യ​വ​യെ​പ്പോ​ലും ബല​ത്താല്‍ വീ​ഴ്ത്തു​ന്നു! 4
മരു​ത്തു​ക്ക​ളേ, അന്ന​ത്തി​ന്നു മേ​ഘ​ത്തെ പ്രേ​രി​പ്പി​ച്ചു​കൊ​ണ്ടു നി​ങ്ങൾ തേ​രു​ക​ളില്‍ പു​ള്ളി​മാൻ​പേ​ട​ക​ളെ പൂ​ട്ടി​യാല്‍, ഇടി​ത്തി​യ്യില്‍ നി​ന്നു മഴ പെ​യ്തു​തു​ട​ങ്ങും; വെ​ള്ളം​കൊ​ണ്ടു ഭൂമി, ഒരു തോ​ലു​പോ​ലെ കു​തി​രു​ക​യും ചെ​യ്യും! 5
മരു​ത്തു​ക്ക​ളേ, നി​ങ്ങ​ളെ കു​തി​ച്ചോ​ടു​ന്ന കു​തി​ര​കൾ ഇവിടെ കൊ​ണ്ടു​വ​ര​ട്ടെ: ഊക്കില്‍ വീ​ശു​ന്ന നി​ങ്ങൾ കൈ​ക​ളില്‍ ധന​വു​മാ​യി വന്നെ​ത്തു​വിൻ; നി​ങ്ങൾ​ക്കാ​യി നിർ​മ്മി​ച്ചി​ട്ടു​ള്ള വി​ശാ​ല​സ്ഥാ​ന​ത്തു ദർ​ഭ​യി​ലി​രി​യ്ക്കു​വിൻ; തേൻ​പോ​ലു​ള്ള സോ​മ​നീര്‍കൊ​ണ്ടു മദം​കൊ​ള്ളു​വിന്‍! 6
അവര്‍ സ്വ​ന്തം ബല​ത്താല്‍ വളർ​ന്നു: മഹ​ത്ത്വം​കൊ​ണ്ടു വി​ണ്ണില്‍ പാർ​ക്കു​ക​യാ​യി; വി​ശാ​ല​മായ ഭവനം നിർ​മ്മി​ച്ചു. എവർ​ക്കു​വേ​ണ്ടി, കാ​മ​വർ​ഷി​യും ആഹ്ലാ​ദ​ത്തെ പൊ​ഴി​യ്ക്കു​ന്ന​തു​മായ യാഗം വി​ഷ്ണു​ത​ന്നെ രക്ഷി​ച്ചു​വോ; അവര്‍ പക്ഷി​കൾ​പോ​ലെ പറ​ന്നെ​ത്തി, നമ്മു​ടെ പ്രിയ യജ്ഞ​ത്തില്‍ ഉപ​വേ​ശി​യ്ക്ക​ട്ടെ! 7
ശൂ​രര്‍പോ​ലെ​യും പൊ​രു​തു​ന്ന​വര്‍പോ​ലെ​യും ശീ​ഘ്ര​ഗാ​മി​ക​ളായ മരു​ത്തു​ക്കൾ അന്ന​കാ​മര്‍പോ​ലെ യു​ദ്ധ​ത്തില്‍ പ്ര​വർ​ത്തി​യ്ക്കു​ന്നു. രാ​ജാ​ക്ക​ന്മാര്‍പോ​ലെ മി​ന്നി​ത്തി​ള​ങ്ങു​ന്ന ഈ നേ​താ​ക്ക​ളെ സർ​വ​ലോ​ക​ങ്ങ​ളും പേ​ടി​യ്ക്കു​ന്നു! 8
നല്ല​തു ചെ​യ്യു​ന്ന ത്വ​ഷ്ടാ​വ് ആയിരം മു​ന​ക​ളു​ള്ള ഒരു പൊൻ​വ​ജ്രം വെ​ടു​പ്പില്‍ ഉണ്ടാ​ക്കി​ക്കൊ​ടു​ത്തു; അതു യു​ദ്ധ​ത്തി​ലു​പ​യോ​ഗി​പ്പാ​നെ​ടു​ത്ത്, ഇന്ദ്രൻ ജല​രോ​ധി​യായ മേ​ഘ​ത്തെ പി​ളർ​ത്തി, മഴ പെ​യ്യി​ച്ചു. 9
യാ​വ​ചി​ലര്‍ ഒരു കി​ണര്‍ ബല​ത്താല്‍ പൊ​ക്കി​യെ​ടു​ത്തു, മാർ​ഗ്ഗം തടഞ്ഞ മാ​മ​ല​യെ​പ്പോ​ലും ഉട​ച്ചു​ക​ള​ഞ്ഞു​വോ; ആ ശോ​ഭ​ന​ദാ​ന​രായ മരു​ത്തു​കൾ സോ​മ​ത്തി​ന്റെ മത്തില്‍ ‘വാണം’ മീ​ട്ടി​ക്കൊ​ണ്ടു, ധന​ങ്ങൾ നല്കു​ന്നു! 10
ആ വി​ചി​ത്ര​ശോ​ഭ​ന്മാർ കി​ണര്‍ വി​ല​ങ്ങ​നെ ആ സ്ഥ​ല​ത്തെ​യ്ക്കു കൊ​ണ്ടു​പോ​ന്നു, ദാഹം മൂത്ത ഗോ​ത​മ​ന്നാ​യി വെ​ള്ളം കോ​രി​വെ​ച്ചു; അങ്ങ​നെ, രക്ഷ​യു​മാ​യി സമീ​പി​ച്ച അവര്‍ ഈ മേ​ധാ​വി​യ്ക്കു വെ​ള്ളം വേ​ണ്ടു​വോ​ളം കൊ​ടു​ത്തു! 11
മരു​ത്തു​ക്ക​ളേ, നി​ങ്ങ​ളു​ടെ ത്രി​സ്ഥാ​ന​സ്ഥി​ത​ങ്ങ​ളായ സു​ഖ​ങ്ങൾ–സേ​വ​ക​ന്നാ​യി വെ​യ്ക്ക​പ്പെ​ട്ടവ–നി​ങ്ങൾ ഹവിർ​ദ്ദാ​താ​വി​ന്നു നല്കാ​റു​ണ്ട​ല്ലോ; അവ ഞങ്ങൾ​ക്കു കി​ട്ടി​യ്ക്കു​വിന്‍! വർ​ഷ​ക​രേ, ഞങ്ങൾ​ക്കു ധന​ത്തെ​യും നല്ല വീ​ര​ന്മാ​രെ​യും തന്ന​രു​ളു​വിൻ! 12
കു​റി​പ്പു​കൾ: സൂ​ക്തം 85.

[1] അഭി​വൃ​ദ്ധി​യ്ക്ക്–മഴ പെ​യ്തും മറ്റും പ്രാ​ണി​കൾ​ക്ക് അഭ്യു​ദ​യം വരു​ത്താന്‍. മത്ത​ടി​യ്ക്കും–സോമം കു​ടി​ച്ച്. ഉട​യ്ക്കും–പാ​റ​ക​ളെ​യും മറ്റും. ഒടി​യ്ക്കും–വൃ​ക്ഷാ​ദി​ക​ളെ.

[2] അഭി​ഷി​ക്ത​രാ​യി–ദേ​വ​ന്മാ​രാല്‍ അഭി​ഷേ​ചി​യ്ക്ക​പ്പെ​ട്ട്. പൂജിച്ച്-​സ്തുതിച്ച്.

[3] ഗോ​പു​ത്ര​ന്മാര്‍–പയ്യി​ന്റെ രൂപം ധരി​ച്ച ഭൂ​മി​യു​ടെ പു​ത്ര​ന്മാര്‍.

[5] അന്ന​ത്തി​ന്ന്–ഭൂ​മി​യില്‍ സസ്യ​ങ്ങ​ളു​ണ്ടാ​കാന്‍. പ്രേ​രി​പ്പി​ച്ചു​കൊ​ണ്ട്–മഴ പെ​യ്യാൻ.

[6] ധന​വു​മാ​യി–ഞങ്ങൾ​ക്കു തരാന്‍.

[7] അവര്‍–മരു​ത്തു​ക്കൾ. ഉപ​വേ​ശി​യ്ക്ക–ഇരി​യ്ക്കുക.

[10] ഗോ​ത​മർ​ഷി ദാ​ഹി​ച്ചു​വ​ല​ഞ്ഞു മരു​ത്തു​ക്ക​ളോ​ടു വെ​ള്ളം യാ​ചി​ച്ചു. അവര്‍ അടു​ത്തു​ള്ള ഒരു കി​ണര്‍ അടി​യോ​ടേ എടു​ത്ത്, ഋഷി​യു​ടെ അടു​ക്കല്‍ കൊ​ണ്ടു​വെ​ച്ചു; കി​ണ​റ​റി​ലെ വെ​ള്ളം ഒരു വലിയ പാ​ത്ര​ത്തില്‍ ഒഴി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. ഈ കഥ​യ​ത്രേ, ഈ ഋക്കി​ലും അടു​ത്ത​തി​ലും: വാണം–നൂറു കമ്പി​യു​ള്ള ഒരു​ത​രം വീണ. നല്‍കു​ന്നു–സ്തോ​താ​ക്കൾ​ക്ക്.

[11] ഈ മേ​ധാ​വി–ഗോ​ത​മന്‍.

[12] ത്രി​സ്ഥാ​ന​ങ്ങൾ–പൃ​ഥി​വി, അന്ത​രി​ക്ഷം, ആകാശം. സേ​വ​ക​ന്നാ​യി–സേ​വ​കു​ന്നു കൊ​ടു​പ്പാന്‍. വീ​ര​ന്മാര്‍–പു​ത്രാ​ദി​കൾ.

സൂ​ക്തം 86.

ഗോ​ത​മന്‍ ഋഷി; ഗാ​യ​ത്രി ഛന്ദ​സ്സ്; മരു​ത്തു​കൾ ദേവത.

ഹേ മരു​ത്തു​ക്ക​ളേ, വാ​നില്‍നി​ന്നു വന്നെ​വര്‍തന്‍ ഗൃഹേ
നീര്‍ മോ​ന്തും നി​ങ്ങള;–വര്‍താന്‍, സു​ര​ക്ഷി​തര്‍ സു​ശോ​ഭ​രേ! 1
യജ്ഞം വഹി​യ്ക്കു​ന്ന മരു​ത്തു​ക്ക​ളേ, നി​ങ്ങൾ കേൾ​ക്ക​ണം,
യജ്ഞ​കൃ​ത്തി​ന്റെ​യും, വാ​ഴ്ത്തും മേ​ധാ​വി​യു​ടെ​യും വിളി! 2
എവ​ന്റെ​യൃ​ത്വി​ക്കു​ക​ളാ മേ​ധാ​ഢ്യർ​ക്കു​ണര്‍വേ​കു​മോ;
അവ​ന്നു കൈ​വ​ശ​ത്താ​മേ, ഗോ​ക്ക​ളേ​റി​യൊ​രാ​ല​യും! 3
യാ​ഗാ​ഹ​ങ്ങ​ളി​ലാ വീ​രർ​ക്കാ​യി വെ​യ്ക്കു​ന്നു സോ​മ​നീര്‍;
ഉക്ഥം, നി​വി​ത്തി​വ​യെ​യും ചൊ​ല്ലു​ന്നു യജ​നാ​ന്ത​രേ. 4
ഇതു കേൾ​ക്ക​ട്ടെ, നി​ശ്ശേ​ഷ​ശ​ത്രു​മർ​ദ്ദ​ക​രാ​മ​വര്‍;
സ്തു​തി​പ്രേ​ര​ക​നെ പ്രാ​പി​യ്ക്ക​ട്ടെ,യന്ന​സ​മൃ​ദ്ധി​യും! 5
തന്നു​പോ​രു​ന്ന​തു​ണ്ട​ല്ലോ ഞങ്ങ​ളൊ​ട്ടേ​റെ വർ​ഷ​മാ​യ്,
ഹേ മരു​ത്തു​ക്ക​ളേ, വി​ശ്വം കണ്ട നി​ങ്ങൾ​ക്കു രക്ഷ​യാല്‍! 6
ഹേ മരു​ത്തു​ക്ക​ളേ, പാരം യജി​യ്ക്കേ​ണ്ടു​ന്ന നി​ങ്ങ​ളെ
ഹവ്യ​ങ്ങ​ളാല്‍ക്കു​ളിര്‍പ്പി​യ്ക്കും നരൻ നേ​ട​ട്ടെ, നല്‍ദ്ധ​നം! 7
അമോ​ഘ​ബ​ല​രാം നേ​താ​ക്ക​ളേ, നി​ങ്ങ​ളെ​യി​ച്ഛ​യാ
വി​യർ​പ്പോ​ടേ ഭജി​പ്പോ​ന്നും വി​ള​യി​പ്പി​ന​ഭീ​പ്സി​തം! 8
വെ​ളി​പ്പെ​ടു​ത്തു​വിന്‍, വി​ദ്യോ​തി​യ്ക്കു​മാ മഹി​മാ​വി​നെ:
നി​ങ്ങൾ നിർ​വ്യാ​ജ​ബ​ല​രേ, നി​ഹ​നി​പ്പി​ന​ര​ക്ക​രെ! 9
അട​യ്ക്കു​വിന്‍ ഗു​ഹ​യി​ലു​ള്ളി​രുൾ; വി​ശ്വം​വി​ഴു​ങ്ങി​യെ
പോ​ക്കു​വിൻ; ഞങ്ങൾ തേ​ടു​ന്ന തൂ​വെ​ളി​ച്ചം പര​ത്തു​വിന്‍! 10
കു​റി​പ്പു​കൾ: സൂ​ക്തം 86.

[1] നീര്‍ മോ​ന്തും–സോ​മ​ര​സം കു​ടി​യ്ക്കും.

[2] യജ​മാ​ന​ന്റെ​യും സ്തോ​താ​വി​ന്റെ​യും–രണ്ടു​പേ​രു​ടെ​യും–വിളി നി​ങ്ങൾ കേൾ​ക്കു​മാ​റാ​ക​ണം.

[3] ആ മേ​ധാ​ഢ്യര്‍–മേ​ധ​യേ​റിയ മരു​ത്തു​ക്കൾ. ഉണര്‍വ്–ഹവിര്‍ഭു​ക്തി​ജ​ന്യ​മായ ഉന്മേ​ഷം. ആലയും–മറ്റു വി​ഭൂ​തി​കൾ​ക്കു പുറമേ, വളരെ ഗോ​ക്കു​ളു​ള്ള ഒരു തൊ​ഴു​ത്തും.

[4] യാ​ഗാ​ഹ​ങ്ങൾ–യാ​ഗോ​ചി​ത​ങ്ങ​ളായ ദി​വ​സ​ങ്ങൾ. ഉക്ഥം​പോ​ലെ, മരു​ദ്ദേ​വ​താ​ക​മായ ഒരു മന്ത്ര​സ്തോ​ത്ര​മ​ത്രേ, നി​വി​ത്ത്.

[5] ഇതു–സ്തു​തി. സ്തു​തി​പ്രേ​ര​കന്‍–സ്തു​തി ചൊ​ല്ലി​ച്ച​വന്‍, യജ​മാ​നൻ.

[6] നി​ങ്ങൾ​ക്കു തന്നു​പോ​രു​ന്ന​തു​ണ്ട​ല്ലോ–ഹവി​സ്സു​കൾ. രക്ഷ​യാൽ–നി​ങ്ങ​ളാല്‍ രക്ഷി​ത​രാ​ക​കൊ​ണ്ട്.

[8] വി​യർ​പ്പോ​ടേ–സ്തോ​ത്ര​പ​ഠ​ന​ശ്ര​മ​ത്താല്‍ വി​യർ​ത്തും​കൊ​ണ്ട്. യജ​മാ​ന​ന്നെ​ന്ന​പോ​ലെ, ഇച്ഛ​യാ സ്തു​തി​യ്ക്കു​ന്ന​വ​ന്നും നി​ങ്ങൾ അഭീ​ഷ്ടം നല്കു​ണം.

[9] വി​ദ്യോ​തി​യ്ക്കും = വി​ള​ങ്ങു​ന്ന. ആ മഹി​മാ​വ്–വൃ​ത്ര​വ​ധ​ത്തി​ലും മറ്റും കാ​ണി​ച്ച സ്വ​മാ​ഹാ​ത്മ്യം. അര​ക്ക​രെ–ഞങ്ങ​ളെ ഉപ​ദ്ര​വി​യ്ക്ക​ന്ന രാ​ക്ഷ​സാ​ദി​ക​ളെ.

[10] ഗു​ഹ​യി​ലു​ള്ള ഇരുൾ (തമ​സ്സ്) അട​യ്ക്കു​വിന്‍–അതു പു​റ​ത്തെ​യ്ക്കു വരാതെ ഗു​ഹ​യില്‍ത്ത​ന്നെ കി​ട​ക്ക​ട്ടെ! വി​ശ്വം​വി​ഴു​ങ്ങി–രാ​ക്ഷ​സാ​ദി​കൾ. തേ​ടു​ന്ന–ഇച്ഛ​ക്കു​ന്ന

സൂ​ക്തം 87.

ഗോ​ത​മന്‍ ഋഷി; ജഗതി ഛന്ദ​സ്സ്; മരു​ത്തു​ക്കൾ ദേവത.

മഹ​ത്തായ ബല​ത്താല്‍ മാ​റ​റ​ല​രെ മെ​ലി​യി​യ്ക്കും; വി​ജ​യ​ഘോ​ഷ​ങ്ങൾ മു​ഴ​ക്കും; തല കു​നി​യ്ക്കി​ല്ല; വേര്‍പെ​ടി​ല്ല; അത്യ​ന്തം സേ​വി​യ്ക്ക​പ്പെ​ടും–ഇങ്ങ​നെ​യു​ള്ള ആ ഋജീ​ഷി​ക​ളായ മഹാ​നേ​താ​ക്ക​ന്മാര്‍ ആഭ​ര​ണ​ങ്ങ​ള​ണി​ഞ്ഞു, ചില സൂ​ര്യ​ര​ശ്മി​കൾ​പോ​ലെ കാ​ണ​പ്പെ​ടും. 1
മരു​ത്തു​ക്ക​ളേ, നി​ങ്ങൾ പക്ഷി​കൾ​പോ​ലെ ഒരു വഴി​യി​ലൂ​ടേ പറ​ന്നു, സമീ​പ​സ്ഥ​ല​ങ്ങ​ളിൽ മേ​ഘ​ങ്ങ​ളെ ഒന്നി​ച്ചു​കൂ​ട്ടു​ന്നു; ഉടനേ, നി​ങ്ങ​ളു​ടെ തേ​രു​ക​ളില്‍ പറ്റി​പ്പി​ടി​ച്ച മഴ​ക്കാ​റു​കൾ ജലം പൊ​ഴി​ച്ചു​തു​ട​ങ്ങും. ആ നി​ങ്ങൾ തേ​നിൻ​നി​റ​മു​ള്ള വെ​ള്ളം​കൊ​ണ്ടു സ്വ​പൂ​ജ​ക​നെ കു​ളിര്‍പ്പി​ച്ചാ​ലും! 2
നന്മ​യ്ക്കാ​യി തേര്‍പൂ​ട്ടിയ അവ​രു​ടെ പൊ​ക്കി​യെ​റി​യു​ന്ന പോ​ക്കില്‍ ഭൂമി, ഒരു വി​ര​ഹി​ണി​യെ​പ്പോ​ലെ വി​റ​ക്കൊ​ള്ളും! ആ കളി​മ്പ​ക്കാര്‍, വീ​ശു​ന്ന​വര്‍, ചു​രി​ക​കൊ​ണ്ടു വി​ളു​ങ്ങു​ന്ന​വര്‍, കു​ലു​ക്കു​ന്ന​വര്‍ മഹ​ത്ത്വ​ത്തെ സ്വയം പ്ര​ഖ്യാ​പി​യ്ക്കു​ന്നു. 3
സ്വയം ചരി​യ്ക്കു​ന്ന, പു​ള്ളി​മാ​ന​ശ്വ​ങ്ങ​ളോ​ടു​കൂ​ടിയ, നി​ത്യ​യൌ​വ​ന​മായ, ബല​ങ്ങ​ളാല്‍ ചു​റ​റ​പ്പെ​ട്ട, ആ മരു​ദ്ഗ​ണ​മാ​ണ​ല്ലോ, ഇക്ക​ണ്ട​തി​ന്നെ​ല്ലാം ഉടമ; സല്‍ക്കർ​മ്മാർ​ഹ​വും, കടം വീ​ട്ടു​ന്ന​തും അന​വ​ദ്യ​വും മഴ പെ​യ്യി​യ്ക്കു​ന്ന​തു​മായ ആ ഗണം​ത​ന്നെ, ഈ കർ​മ്മ​ത്തി​ന്നു മി​ക​ച്ച രക്ഷി​താ​വ്! 4
ഞാന്‍ പഴ​മ​ക്കാ​ര​നായ അച്ഛ​ന്റെ മക​നാ​ക​കൊ​ണ്ടു പറ​ക​യാ​ണ്: സോ​മാ​ഹു​തി​യും സ്തു​തി​യും മരു​ത്തു​ക്ക​ളില്‍ ചെ​ന്നെ​ത്തും. അവര്‍ ഈ ഇന്ദ്ര​നെ കർ​മ്മ​ത്തില്‍ വാ​ഴ്ത്തി​ക്കൊ​ണ്ടു സമീ​പി​യ്ക്കു​ക​യും, ഉടൻ​ത​ന്നെ യജ്ഞാർ​ഹ​ങ്ങ​ളായ പേ​രു​കൾ വഹി​യ്ക്കു​ക​യും ചെ​യ്തു​വ​ല്ലോ! 5
അവര്‍ തി​ള​ങ്ങു​ന്ന സൂ​ര്യ​ര​ശ്മി​ക​ളോ​ടു​കൂ​ടി ജല​ത്തെ പ്രാ​ണി​സേ​വ​ന​ത്തി​ന്ന​യ​പ്പാൻ നോ​ക്കു​ന്നു; അവര്‍ ഋത്വി​ക്കു​ക​ളോ​ടു​കൂ​ടി നല്ല ഭക്ഷ​ണം കഴി​യ്ക്കു​ന്നു; അവര്‍ സ്തു​തി​യ്ക്കു​ന്നു, നിർ​ഭ​യം സഞ്ച​രി​യ്ക്കു​ന്നു; പ്രി​യ​പ്പെ​ട്ട മാ​രു​ത​സ്ഥാ​ന​വും നേ​ടി​യി​രി​യ്ക്കു​ന്നു. 6
കു​റി​പ്പു​കൾ: സൂ​ക്തം 87.

[1] മെ​ലി​യി​യ്ക്കും–നശി​പ്പി​യ്ക്കു​മെ​ന്നു താല്‍പ​ര്യം. തല കു​നി​യ്ക്കി​ല്ല–എവി​ടെ​യും നി​വർ​ന്നു​ത​ന്നെ നി​ല്ക്കും. വേര്‍പെ​ടി​ല്ല–ഏഴു ഗണ​ങ്ങ​ളും ഒന്നി​ച്ചു വസി​യ്ക്കു​ന്നു. ഋജീ​ഷി​കൾ = ഋജീ​ഷ​ത്തോ​ടു​കൂ​ടി​യ​വര്‍; 64-ാം സൂ​ക്ത​ത്തി​ലെ 12-ാം ഋക്കി​ന്റെ ടി​പ്പ​ണി നോ​ക്കുക.

[3] പൊ​ക്കി​യെ​റി​യു​ന്ന–മേ​ഘ​ങ്ങ​ളെ.

[4] കടം വീ​ട്ടു​ന്ന​തും–സ്തോ​താ​ക്കൾ​ക്കു തക്ക പ്ര​തി​ഫ​ലം കൊ​ടു​ക്കു​ന്ന​തെ​ന്നർ​ത്ഥം.

[5] കർ​മ്മ​ത്തില്‍–വൃ​ത്ര​വ​ധ​ത്തി​ലും മറ്റും. പേ​രു​കൾ–ഇന്ദ്രൻ കൊ​ടു​ത്തവ ഇതൊ​ക്കെ എനി​യ്ക്കു്, അച്ഛന്‍ രഹു​ൂ​ഗ​ണൻ പറ​ഞ്ഞു​ത​ന്ന​താ​ണ്.

[6] ജല​ത്തെ പ്രാ​ണി​സേ​വ​ന​ത്തി​ന്ന​യ​പ്പാന്‍–മഴ പെ​യ്യി​യ്ക്കാന്‍. ഭക്ഷ​ണം–ഹവി​സ്സ്. സ്തു​തി​യ്ക്കു​ന്നു–യജ​മാ​ന​നെ വാ​ഴ്ത്തു​ന്നു.

സൂ​ക്തം 88.

ഗോ​ത​മന്‍ ഋഷി; പ്ര​സ്താ​ര​പ​ങ്ക്തി​യും വി​രാ​ഡ്രൂ​പ​യും ഛന്ദ​സ്സ്. മരു​ത്തു​ക്കൾ ദേവത. (കേക)

വരു​വിന,ശ്വ​ങ്ങൾ​പോ​ല​ഴ​കില്‍ നട​ക്കു​ന്ന,
ചുരിക വെ​യ്ക്ക​പ്പെ​ട്ട, മി​ന്നു​ന്ന രഥ​ങ്ങ​ളില്‍;
പറ​ന്നെ​ത്തു​വി​നെ, ങ്ങൾ​ക്കു​രു​ഭ​ക്ഷ്യ​വു​മേ​ന്തി,–
പ്പ​റ​വ​യ്ക്കൊ​പ്പം മരു​ത്തു​ക്ക​ളേ, സു​ജ്ഞാ​ന​രേ! 1
നല്ല​തേ​കാ​നാ​യ്,ദ്ദേ​വ​കാ​മ​നാം സ്തോ​താ​വി​ങ്കല്‍–
ച്ചെ​ല്ലു​ന്നൂ, തുടു–മഞ്ഞ​ത്തേ​ര​ശ്വ​ങ്ങ​ളാ​ല​വർ:
കൊ​ല്ലു​മാ​യു​ധ​മു​ള്ള​ക്കാ​ഞ്ച​ന​സു​ഭ​ഗര്‍തന്‍
പള്ളി​ത്തേ​രു​രുൾ തട്ടി​പ്പാ​രി​ട​മു​ട​യു​ന്നു! 2
ശ്രീ​ക​ര​മേര്‍ക്കാ​ലൊ​ന്നു തോ​ളി​ലേ​ന്തിയ നി​ങ്ങൾ
യാ​ഗ​ത്തെ​ത്ത​രു​വി​നെ​യെ​ന്ന​പോ​ലു​യർ​ത്തി​പ്പൂ;
നി​ങ്ങൾ​ക്കാ​യ്,സ്സു​ഖ​ദ​മാ​മ​മ്മി​യെ സ്വ​ത്താ​ക്കു​ന്നൂ,
തും​ഗ​സ​മ്പ​ന്നര്‍ മരു​ത്തു​ക്ക​ളേ, സു​ജാ​ത​രേ! 3
വന്നെ​ത്തീ, തൃ​ഷി​ത​രാം നി​ങ്ങൾ​ക്കു ദി​വ​സ​ങ്ങൾ;
നന്നാ​ക്കി​താ​നും, വെ​ള്ളം വേ​ണ്ട​താ​മി​ക്ക​മ്മ​ത്തെ;
ഗോ​ത​മര്‍ ദാഹം മാ​റ​റാൻ, ചോ​റൊ​രു​ക്കി​യും മന്ത്ര–
മോ​തി​യും പറി​ച്ചെ​ടു​ത്താ​ര​ല്ലോ, കി​ണ​റേ​വം! 4
പൊൽ​ത്തേർ​വ​ട്ടി​രി​മ്പു​രുൾ​ച്ചു​റ്റു​മൊ​ത്ത​ങ്ങി​ങ്ങോ​ടു–
മു​ത്ത​മാ​ഹ്വാ​താ​ക്ക​ളാം നി​ങ്ങ​ളെ​ക്ക​ണ്ടും​കൊ​ണ്ടേ
ഗോ​ത​മ​ന​യി മരു​ത്തു​ക്ക​ളേ, നന്നാ​യ്ച്ചൊ​ന്ന
ഗാ​ഥ​യി​തെ​ണ്ണ​പ്പെ​ട്ടൂ, ഖ്യാ​ത​മാ​മൊ​ന്നി​ന്നൊ​പ്പം! 5
ചേരു,മി​സ്തു​തി നി​ങ്ങൾ​ക്കൃ;–ത്വി​ക്കു​മെ​ളു​പ്പ​ത്തില്‍–
ഗ്ഗീ​രി​തേ ചൊല്‍വൂ മരു​ത്തു​ക്ക​ളേ, ഭോ​ജ്യാ​പ്തി​യ്ക്കാ​യ്! 6
കു​റി​പ്പു​കൾ: സൂ​ക്തം 88.

[1] പറ​വ​യ്ക്കൊ​പ്പം–പക്ഷി​കൾ​ക്കൊ​ത്ത വേ​ഗ​ത്തില്‍. സു​ജ്ഞാ​ന​രേ = ശോ​ഭ​ന​മായ ജ്ഞാ​ന​മു​ള്ള​വ​രേ.

[2] തു​ടു​മ​ഞ്ഞ​ത്തേ​ര​ശ്വ​ങ്ങൾ–തു​ടു​പ്പും മഞ്ഞ​യു​മാ​കു​ന്ന രണ്ടു നിറം ചേർ​ന്ന തേര്‍ക്കു​തി​ര​കൾ. കാ​ഞ്ച​ന​സു​ഭ​ഗര്‍ = സ്വർ​ണ്ണ​ത്തി​നൊ​ത്ത അഴ​കു​ള്ള​വര്‍. ഉരുൾ = ചക്രം.

[3] ഏര്‍ക്കാല്‍–വണ്ടി​ച്ച​ക്ര​ത്തി​ന്റെ അഴി; മരു​ത്തു​ക്ക​ളു​ടെ ഒരാ​യു​ധം. തരു = വൃ​ക്ഷം. ഉയർ​ത്തി​പ്പൂ–യജ​മാ​ന​ന്മാ​രെ​ക്കൊ​ണ്ട് ഉന്ന​ത​മാ​ക്കി​യ്ക്കു​ന്നു. തും​ഗ​സ​മ്പ​ന്നര്‍ = ഉയർ​ന്ന പണ​ക്കാര്‍: അവര്‍, നി​ങ്ങൾ​ക്കു​വേ​ണ്ടി സോമലത ചത​യ്ക്കു​ന്ന കല്ലി​നെ ഒരു ധന​മാ​യി കരു​തു​ന്നു! സു​ജാ​തര്‍ = ശോ​ഭ​ന​ജ​ന്മാ​ക്കൾ.

[4] മരു​ത്തു​ക്കൾ ഗോ​ത​മ​ന്നു കി​ണര്‍ കൊ​ണ്ടു​വ​ന്ന​തു കണ്ടി​ട്ട് ഒരു ഋഷി പറ​യു​ന്നു: തൃ​ഷി​തര്‍ = ദാ​ഹ​മു​ള്ള​വര്‍. നി​ങ്ങൾ​ക്കു–ഗോ​ത​മർ​ക്ക്. ദി​വ​സ​ങ്ങൾ–സു​ദി​ന​ങ്ങൾ. കർ​മ്മം–ജ്യോ​തി​ഷ്ടോ​മ​വും മറ്റും. ചോറ്–ഹവി​സ്സ്. ഏവം = ഇങ്ങ​നെ.

[5] പൊല്‍ത്തേര്‍വ​ട്ടി​രി​മ്പു​രുൾ​ച്ചു​റ്റു​മൊ​ത്ത്–സ്വർ​ണ്ണ​മ​യ​ങ്ങ​ളായ രഥ​ച​ക്ര​ങ്ങ​ളോ​ടും, ഇരി​മ്പു​കൊ​ണ്ടു​ള്ള ഉരുൾ​ച്ചു​റ്റു​ക​ളോ​ടും (നേമി) കൂടി. ഉത്ത​മാ​ഹ്വാ​താ​ക്കൾ–ശ്രേ​ഷ്ഠ​രെ (ദേ​വ​ക​ളെ) വി​ളി​യ്ക്കു​ന്ന​വര്‍. കണ്ടും​കൊ​ണ്ടേ–മനസാ. ഗാഥ-​സ്തോത്രം. ഖ്യാ​ത​മാ​മൊ​ന്നി​ന്നൊ​പ്പം–പണ്ടേ പ്ര​സി​ദ്ധ​മായ ഒരു സ്തോ​ത്രം​പോ​ലെ.

[6] ചേരും–അനു​രൂ​പ​മാ​ണ്. ഗീ​രി​തേ–ഈ സ്തു​തി​ത​ന്നെ. ഭോ​ജ്യാ​പ്തി​യ്ക്കാ​യ്–നി​ങ്ങ​ളില്‍നി​ന്ന് ആഹാരം ലഭി​പ്പാൻ.

സൂ​ക്തം 89.

ഗോ​ത​മന്‍ ഋഷി; ജഗ​തി​യും വി​രാ​ട്സ്ഥാ​ന​യും ത്രി​ഷ്ട​പ്പും ഛന്ദ​സ്സ്; അനേ​ക​ദേ​വ​കൾ ദേവത.

ഉപ​ദ്ര​വി​യ്ക്ക​പ്പെ​ടാ​ത്ത, തട​യ​പ്പെ​ടാ​ത്ത, (ശത്രു​ക്ക​ളെ) പി​ളർ​ത്തു​ന്ന ശു​ഭ​യ​ജ്ഞ​ങ്ങൾ എല്ലാ​ട​ത്തു​നി​ന്നും നമ്മ​ളില്‍ വന്ന​ണ​യ​ട്ടെ; വി​ട്ടൊ​ഴി​യാ​തെ നാ​ളില്‍ നാ​ളില്‍ രക്ഷി​യ്ക്കു​ന്ന ദേ​വ​ന്മാര്‍ നമ്മെ സദാ അഭി​വൃ​ദ്ധി​പ്പെ​ടു​ത്ത​ട്ടെ! 1
ആർ​ജ്ജ​വ​മി​ച്ഛി​യ്ക്കു​ന്ന ദേ​വ​ന്മാർ​ക്കു നമ്മ​ളില്‍ സു​ഖ​ക​ര​മായ സന്മ​ന​സ്സു​ണ്ടാ​ക​ട്ടെ; ദേ​വ​ന്മാ​രു​ടെ ദാനം നമ്മു​ടെ നേര്‍ക്കു തി​രി​യ​ട്ടെ! നാം ദേ​വ​ന്മാ​രു​ടെ സഖ്യം സമ്പാ​ദി​യ്ക്കുക: ദേ​വ​ന്മാര്‍ നമു​ക്കു ജീ​വി​ച്ചി​രി​യ്ക്കാൻ ആയു​സ്സു വർ​ദ്ധി​പ്പി​യ്ക്ക​ട്ടെ! 2
ഭഗന്‍, മി​ത്രന്‍, അദിതി, ദക്ഷന്‍, മരു​ദ്ഗ​ണം, സൂ​ര്യന്‍, വരു​ണന്‍, സോ​മന്‍, അശ്വി​കൾ എന്നി​വ​രെ നാം പണ്ടേ​ത്തെ നി​വി​ത്തു​കൊ​ണ്ട് ആവാ​ഹി​യ്ക്കുക; സു​ഭ​ഗ​യായ സര​സ്വ​തി നമു​ക്കു സുഖം തര​ട്ടെ! 3
ആ സു​ഖ​പ്ര​ദ​മായ മരു​ന്നി​നെ വാ​യു​വും അതിനെ അമ്മ ഭൂ​മി​യും അതിനെ അച്ഛന്‍ വാ​നു​ല​കും, അതിനെ സോമം ചത​യ്ക്കു​ന്ന സു​ഖ​പ്ര​ദ​ങ്ങ​ളായ അമ്മി​ക​ളും നമ്മ​ളില്‍ എത്തി​യ്ക്കു​മാ​റാ​ക​ട്ടെ; അതിനെ ബു​ദ്ധി​മാ​ന്മാ​രായ അശ്വി​ക​ളേ, നി​ങ്ങൾ കേ​ട്ട​റി​യ​ണം! 4
ആ ചരാ​ച​ര​പ​തി​യും, കർ​മ്മ​ങ്ങൾ​കൊ​ണ്ടു പ്രീ​തി​പ്പെ​ടു​ത്തേ​ണ്ടു​ന്ന​വ​നു​മായ പെ​രു​മാ​ളെ നാം രക്ഷ​യ്ക്കാ​യി വി​ളി​യ്ക്കുക! ഉപ​ദ്ര​വി​യ്ക്ക​പ്പെ​ടാ​ത്ത പൂ​ഷാ​വു നമ്മു​ടെ ധനം വർ​ദ്ധി​പ്പാന്‍ രക്ഷി​ച്ചു​പോ​രു​ന്നു​ണ്ട​ല്ലോ; അതു​പോ​ലെ അന​ശ്വ​ര​ത​യ്ക്കും പാ​ല​ക​നാ​യി​ബ്ഭ​വി​യ്ക്ക​ട്ടെ! 5
വൃ​ദ്ധ​ശ്ര​വ​സ്സായ ഇന്ദ്രന്‍ നമു​ക്കു സ്വ​സ്തി നല്ക​ട്ടെ; വി​ശ്വ​വേ​ദ​സായ പൂ​ഷാ​വു നമു​ക്കു സ്വ​സ്തി നല്ക​ട്ടെ; അരി​ഷ്ട​നേ​മി​യായ താര്‍ക്ഷ്യൻ നമു​ക്കു സ്വ​സ്തി നല്ക​ട്ടെ; ബൃ​ഹ​സ്പ​തി നമു​ക്കു സ്വ​സ്തി നല്ക​ട്ടെ! 6
ഗോ​പു​ത്ര​രും പൃ​ഷ​ദ​ശ്വ​രും ശോ​ഭ​ന​ഗ​തി​ക​ളും യജ്ഞ​ങ്ങ​ളില്‍ ചെ​ല്ലു​ന്ന​വ​രും അഗ്നി​ജി​ഹ്വ​ക​ളില്‍ വർ​ത്തി​യ്ക്കു​ന്ന​വ​രും മന​ന​ശീ​ല​രും സൂ​ര്യ​തേ​ജ​സ്വി​ക​ളു​മായ മരു​ദ്ദേ​വ​ക​ളെ​ല്ലാ​വ​രും നമ്മെ രക്ഷി​പ്പാന്‍ ഇപ്പോൾ വന്നെ​ത്ത​ട്ടെ! 7
ദേ​വ​ന്മാ​രേ, ഞങ്ങൾ ചെ​വി​കൊ​ണ്ടു നല്ല​തു കേൾ​ക്കു​മാ​റാ​ക​ണം; യജ​നീ​യ​രേ, ഞങ്ങൾ കണ്ണു​കൊ​ണ്ടു നല്ല​തു കാ​ണു​മാ​റാ​ക​ണം; ഞങ്ങൾ ദൃ​ഢാം​ഗ​ശ​രീ​ര​രാ​യി (നി​ങ്ങ​ളെ) സ്തു​തി​ച്ചും കൊ​ണ്ട്, ഈശ്വ​ര​നി​ശ്ചി​ത​മായ ആയു​സ്സു മു​ഴു​വൻ നേ​ടു​മാ​റാ​ക​ണം! 8
ദേ​വ​ക​ളേ, നൂ​റു​വ​യ​സ്സാ​ണ​ല്ലോ, മനു​ഷ്യർ​ക്കു വെ​ച്ചി​രി​യ്ക്കു​ന്ന​ത്; ആ ആയു​സ്സു കഴി​യു​ന്ന​തി​ന്നു​മു​മ്പ്, ഇട​യ്ക്കു​വെ​ച്ചു, ഞങ്ങ​ളെ നി​ങ്ങൾ മരി​പ്പി​യ്ക്ക​രു​ത്: ഞങ്ങ​ളു​ടെ ദേ​ഹ​ത്തില്‍ ജര കേറണം; മക്കൾ അച്ഛ​ന്മാ​രു​മാ​ക​ണം! 9
സ്വർ​ഗ്ഗം, അദിതി; അന്ത​രി​ക്ഷം, അദിതി. അമ്മ, അദിതി; അച്ഛന്‍, അദിതി; മകന്‍, അദിതി; എല്ലാ​ദ്ദേ​വ​ക​ളും, അദിതി; പഞ്ച​ജ​ന​ങ്ങൾ, അദിതി; ജനി​ച്ച​തെ​ല്ലാം അദിതി; ജനി​യ്ക്കാൻ​പോ​കു​ന്ന​തും അദിതി! 10
കു​റി​പ്പു​കൾ: സൂ​ക്തം 89.

[2] ആർ​ജ്ജ​വ​മി​ച്ഛി​യ്ക്കു​ന്ന–തങ്ങ​ളു​ടെ യജ​മാ​നന്‍ നി​ഷ്ക​പ​ട​നാ​യി​രി​യ്ക്കേ​ണ​മെ​ന്ന​ഭി​ല​ഷി​യ്ക്കു​ന്ന.

[3] സുഭഗ = നല്ല ധന​ത്തോ​ടു​കൂ​ടി​യ​വൾ.

[4] അച്ഛന്‍–മഴ​കൊ​ണ്ട് എല്ലാ​വ​രെ​യും രക്ഷി​യ്ക്കു​ന്ന.

[5] പെ​രു​മാൾ–ഇന്ദ്രന്‍. ഉപ​ദ്ര​വി​യ്ക്ക​പ്പെ​ടാ​ത്ത–ഇന്ദ്ര​നെ ഉപ​ദ്ര​വി​പ്പാൻ ആരും ആളാ​വി​ല്ല. അന​ശ്വ​ര​ത​യ്ക്കും–നമു​ക്ക് അന​ശ്വ​ര​ത​യും നി​ല​നിർ​ത്ത​ട്ടെ.

[6] വൃ​ദ്ധ​ശ്ര​വ​സ്സ് = സ്തു​തി​യേ​റി​യ​വൻ; പര​ക്കെ സ്തു​തി​യ്ക്ക​പ്പെ​ടു​ന്ന​വന്‍. ഇന്ദ്ര​പ​ര്യാ​യ​മാ​ണ്, ഈ പദം. സ്വ​സ്തി–നാ​ശ​മി​ല്ലാ​യ്മ. വി​ശ്വ​വേ​ദ​സ്സ് = സർ​വ​ജ്ഞന്‍. അരി​ഷ്ട​നേ​മി–തന്റെ തേ​രു​രുൾ​ച്ചു​റ​റി​ന്നു കേ​ടു​പ​റ​റാ​ത്ത​വന്‍, അപ്ര​തി​ഹ​ത​പ്ര​യാ​ണന്‍. ഗരു​ഡ​പ​ര്യാ​യ​മാ​ണ്, അരി​ഷ്ട​നേ​മി. താര്‍ക്ഷ്യന്‍ = തൃ​ക്ഷ​പു​ത്രൻ, ഗരു​ഡന്‍.

[7] പൃ​ഷ​ദ​ശ്വര്‍ = പു​ള്ളി​മാ​നു​ക​ളാ​കു​ന്ന അശ്വ(വാഹന)ങ്ങ​ളോ​ടു​കൂ​ടി​യ​വര്‍. അഗ്നി​ജി​ഹ്വ(ജ്വാല)കളില്‍ വർ​ത്തി​ച്ചാ​ണ്, എല്ലാ​ദ്ദേ​വ​ന്മാ​രും ഹവി​സ്സു കൈ​ക്കൊ​ള്ളു​ന്ന​ത്.

[8] ദൃ​ഢാം​ഗ​ശ​രീ​രര്‍ = അവ​യ​വ​ങ്ങൾ​ക്ക് ഉറ​പ്പു​ള്ള ദേ​ഹ​ത്തോ​ടു​കൂ​ടി​യ​വര്‍. ആയു​സ്സു മു​ഴു​വന്‍–നൂ​റ​റി​രു​പ​തോ നൂ​റ്റി​പ്പ​തി​നാ​റോ വയ​സ്സ്.

[9] ജര കേറണം–വാർ​ദ്ധ​ക്യ​ത്തി​ലേ മരി​യ്ക്കാ​വൂ; പൌ​ത്ര​രെ കാ​ണാ​നും ഇട​വ​ര​ണം.

[10] പഞ്ച​ജ​ന​ങ്ങൾ–ചതു​വർ​ണ്ണ​ങ്ങ​ളും നി​ഷാ​ദ​രും; അല്ലെ​ങ്കില്‍, ഗന്ധർവ-​പിതൃ-ദേവാ–സുര–രക്ഷ​സ്സു​കൾ.

സൂ​ക്തം 90.

ഗോ​ത​മന്‍ ഋഷി ഗാ​യ​ത്രി​യും അനു​ഷ്ടു​പ്പും ഛന്ദ​സ്സ്; അനേ​ക​ദേ​വ​കൾ ദേവത.

വി​ദ്വാന്‍ മി​ത്രൻ, വരു​ണ​നും, സൂ​ര്യ​നും, മറ്റു ദേ​വ​രും
നേരേ കൊ​ണ്ടു​ന​ട​ക്ക​ട്ടേ, നമ്മെ​ത്തു​ല്യ​പ്ര​സാ​ദ​രാ​യ് ! 1
അവര്‍ സമ്പ​ത്തു​ടു​പ്പി​പ്പോ​ര​ല്ലോ; തേ​ജ​സ്സു​കൊ​ണ്ട​വര്‍
മറ​ക്കാ​തെ നട​ത്തി​പ്പോ​രു​ന്നൂ, കർ​മ്മ​ങ്ങ​ള​ന്വ​ഹം! 2
മർ​ത്ത്യ​രാ​കിയ നമ്മൾ​ക്കു, മര​ണോ​ജ്ഝി​ത​രാ​മ​വര്‍
അമി​ത്ര​രെ​യ​മർ​ത്തി​ക്കൊ​ണ്ട​രു​ളീ​ടേ​ണ​മേ, സുഖം! 3
ഇന്ദ്രന്‍, ഭഗൻ, മരു​ത്തു​ക്കൾ, പൂ​ഷാ​വീ വന്ദ്യ​ദേ​വ​കൾ
വേര്‍തി​രി​യ്ക്ക​ട്ടെ, വേ​ണ്ടു​ന്ന നന്മ​യ്ക്കാ​യ് നമ്മൾ​തന്‍ വഴി! 4
പൂ​ഷാ​വേ, ഞങ്ങൾ​തന്‍ കർ​മ്മം വി​ഷ്ണോ, മരു​ദ​നീ​ക​മേ,
ഗോ​യു​ക്ത​മാ​ക്കു​വിൻ നി​ങ്ങൾ; നാ​ല്കെ​ങ്ങൾ​ക്ക​ക്ഷ​യ​ത്വ​വും! 5
മധു തൂ​കു​ന്നു, യജ​മാ​ന​ന്നു വാ​യു​വു​മാർ​ക​ളും;
അമ്മ​ട്ടു തേ​നാ​യ്ത്തീ​ര​ട്ടേ, നമ്മൾ​ക്കി​ങ്ങോ​ഷ​ധീ​ഗ​ണം! 6
തേനാക രാ​ത്രി; തേനാക പകല്‍; തേനാക മന്നി​ടം;
നമു​ക്കു തേ​നാ​യ്ച്ച​മ​യുക,ച്ഛന്‍പോ​ലു​ള്ള നാ​ക​വും! 7
മധു​വേ​ക​ട്ടെ നമ്മൾ​ക്കു വന​സ്പ​തി; ദി​നേ​ശ​നും
മധു​വേ​ക​ട്ടെ; നമ്മൾ​ക്കു മധു തൂ​ക​ട്ടെ, ഗോ​ക്ക​ളും! 8
സുഖം വരു​ത്ത​ട്ടെ നമു​ക്കു മി​ത്രൻ;
സുഖം, പ്ര​ചേ​ത​സ്സു; സുഖം വി​വ​സ്വാൻ;
സുഖം വരു​ത്ത​ട്ടെ, സു​രേ​ശ​നി​ന്ദ്രൻ;
സുഖം മഹ​ത്താ​മ​ടി വെച്ച വി​ഷ്ണു! 9
കു​റി​പ്പു​കൾ: സൂ​ക്തം 90.

[1] കൊ​ണ്ടു​ന​ട​ക്ക​ട്ടേ–ഉത്ത​മ​സ്ഥാ​ന​ത്തെ​യ്ക്ക്.

[2] സമ്പ​ത്തു​ടു​പ്പി​പ്പോര്‍–ലോ​ക​ത്തെ ധനം​കൊ​ണ്ടാ​ച്ഛ​ദ​നം​ചെ​യ്യു​ന്ന​വര്‍; ലോ​ക​ത്തില്‍ സമ്പ​ത്തു നി​റ​യ്ക്കു​ന്ന​വര്‍. മറ​ക്കാ​തെ–മന​സ്സു​വെ​ച്ച്.

[3] മര​ണോ​ജ്ഝി​തര്‍–മര​ണ​ര​ഹി​തര്‍. അമി​ത്രര്‍–ശത്രു​ക്കൾ.

[4] വേര്‍തി​രി​യ്ക്ക​ട്ടെ–അസ​ന്മാർ​ഗ്ഗ​ങ്ങ​ളില്‍നി​ന്ന്.

[5] മരു​ദ​നീ​കം = മരു​ദ്ഗ​ണം. ഗോ​യു​ക്തം = പശു​ക്ക​ളോ​ടു​കൂ​ടി​യ​ത്. അക്ഷ​യ​ത്വം = നാ​ശ​രാ​ഹി​ത്യം.

[6] മധു–മധു​ര​മായ കർ​മ്മ​ഫ​ലം. ആര്‍കൾ = നദികൾ. തേ​നാ​യ്–മാ​ധു​ര്യ​ത്തോ​ടു​കൂ​ടി​യ​താ​യി. ഔഷ​ധീ​ഗ​ണം = സസ്യ​വർ​ഗ്ഗം.

[7] അച്ഛന്‍പോ​ലു​ള്ള–രക്ഷി​ച്ചു​പോ​രു​ന്ന. നാകം = സ്വർ​ഗ്ഗം.

[8] വന​സ്പ​തി–യൂ​പ​ദേ​വത.

[9] പ്ര​ചേ​ത​സ്സ് = വരു​ണന്‍. വി​വ​സ്വാന്‍ = സൂ​ര്യന്‍. മഹ​ത്താ​മ​ടി വെച്ച-​മുവ്വടികൊണ്ടു മു​പ്പാ​ര​ള​ന്ന, വാ​മ​ന​രൂ​പ​നായ.

സൂ​ക്തം 91.

ഗോ​ത​മന്‍ ഋഷി; ത്രി​ഷ്ടു​പ്പും ഗാ​യ​ത്രി​യും ഉണ്ണി​ക്കും ഛന്ദ​സ്സ്; സോ​മന്‍ ദേവത.

സോമ, അങ്ങ​യെ ഞങ്ങൾ ചി​ന്തി​ച്ച​റി​ഞ്ഞി​രി​യ്ക്കു​ന്നു: അങ്ങു ഞങ്ങ​ളെ നേര്‍വ​ഴി​യി​ലെ​ത്തി​യ്ക്കു​ന്നു; ഇന്ദോ, അങ്ങ​യു​ടെ മി​ക​ച്ച നേ​തൃ​ത്വം​കൊ​ണ്ടാ​ണ​ല്ലോ, ഞങ്ങ​ളു​ടെ ധീ​ര​രായ പി​താ​ക്ക​ന്മാര്‍ ദേ​വ​ക​ളില്‍ നി​ന്നു രത്നം നേ​ടി​യ​ത്! 1
സോമ, അങ്ങു കർ​മ്മ​ങ്ങൾ​കൊ​ണ്ടു സു​കർ​മ്മാ​വാ​യി​രി​യ്ക്കു​ന്നു; വി​ശ്വ​വേ​ദ​സ്സായ അങ്ങു ബലം​കൊ​ണ്ടു പ്ര​ബ​ല​നാ​യി​രി​യ്ക്കു​ന്നു; അങ്ങു കാ​മ​വർ​ഷ​ണ​ങ്ങൾ​കൊ​ണ്ടും മഹ​ത്ത്വം​കൊ​ണ്ടും വൃ​ഷാ​വാ​യി​രി​യ്ക്കു​ന്നു, നേ​താ​ക്കൾ​ക്കു (ഇഷ്ട​ഫ​ലം) കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന അങ്ങ് അന്ന​ങ്ങൾ​കൊ​ണ്ടു പ്ര​ചു​രാ​ന്ന​നാ​യി​രി​യ്ക്കു​ന്നു! 2
സോമ, രാ​ജാ​വും വരു​ണ​നു​മായ അങ്ങ​യു​ടെ​യാ​ണ​ല്ലോ, കർ​മ്മ​ങ്ങൾ; വി​ശാ​ല​വും ഗഭീ​ര​വു​മ​ത്രേ, അങ്ങ​യു​ടെ തേ​ജ​സ്സ്. സോമ, അങ്ങു, പ്രി​യ​പ്പെ​ട്ട മി​ത്രൻ​പോ​ലെ പാ​വ​ന​നാ​കു​ന്നു–സൂ​ര്യൻ​പോ​ലെ വർ​ദ്ധ​യി​താ​വാ​കു​ന്നു! 3
സോമ, രാ​ജാ​വേ, അങ്ങ​യു​ടെ തേ​ജ​സ്സു​കൾ ദ്യോ​വില്‍ എവയോ, ഭൂ​വില്‍ എവയോ, പർ​വ​ത​ങ്ങ​ളില്‍ എവയോ, ഓഷ​ധി​ക​ളില്‍ എവയോ, ജല​ങ്ങ​ളില്‍ എവയോ; അവ​യോ​ടെ​ല്ലാ​മൊ​ന്നി​ച്ചു ഭവാന്‍, അരി​ശ​പ്പെ​ടാ​തെ മനം​തെ​ളി​ഞ്ഞു, ഞങ്ങ​ളു​ടെ ഹവി​സ്സു​കൾ കൈ​ക്കൊ​ണ്ടാ​ലും! 4
സോമ, അങ്ങു സല്‍പ​തി​യാ​കു​ന്നു; അങ്ങു രാ​ജാ​വാ​കു​ന്നു, വൃ​ത്ര​സൂ​ദ​ന​നാ​കു​ന്നു; അങ്ങു​ത​ന്നെ, ശോ​ഭ​ന​മായ യാഗം! 5
സോമ, സ്തോ​ത്ര​ങ്ങ​ളില്‍ പ്രീ​തി​യു​ള്ള വന​സ്പ​തി​യായ ഭവാ​ന്ന് ഇഷ്ട​മാ​ണ് ഞങ്ങ​ളു​ടെ ജീ​വി​ത​മെ​ങ്കില്‍, ഞങ്ങൾ മരി​ച്ചു​പോ​കി​ല്ല! 6
സോമ, വൃ​ദ്ധ​നായ യജ്ഞ​കർ​ത്താ​വി​ന്നും യു​വാ​വി​ന്നും ജീ​വി​പ്പാൻ മതി​യായ ധനം ഭവാൻ കല്പി​ച്ചു​കൊ​ടു​ക്കു​ന്നു! 7
സോമ, രാ​ജാ​വേ, ഭവാന്‍ ഞങ്ങ​ളെ എല്ലാ ദ്രോ​ഹേ​ച്ഛു​ക്ക​ളില്‍നി​ന്നും രക്ഷി​യ്ക്കുക: അങ്ങ​യെ​പ്പോ​ലു​ള്ള​വ​ന്റെ സഖാവു നശി​യ്ക്കി​ല്ല​ല്ലോ! 8
സോമ, ഹവിർ​ദ്ദാ​താ​വി​നെ സു​ഖി​പ്പി​യ്ക്കു​ന്ന രക്ഷ​ക​ളു​ണ്ട​ല്ലോ, ഭവാ​ന്റെ​പ​ക്കൽ; അവ​കൊ​ണ്ടു ഞങ്ങ​ളെ പാ​ലി​ച്ച​രു​ളുക! 9
സോമ, അവി​ടു​ന്ന് ഈ യജ്ഞ​വും ഈ സ്തു​തി​യും സ്വീ​ക​രി​ച്ച്, എഴു​ന്ന​ള്ളി​വ​രിക; ഞങ്ങൾ​ക്ക് അഭി​വൃ​ദ്ധി വരു​ത്തുക! 10
സോമ, വാ​ക്യ​ജ്ഞ​രായ ഞങ്ങൾ അങ്ങ​യെ സ്തു​തി​കൾ​കൊ​ണ്ടു വളർ​ത്തു​ന്നു; അങ്ങു ഞങ്ങൾ​ക്കു നല്ല സുഖം നല്കാന്‍ വന്നു​ചേ​രുക! 11
സോമ, അങ്ങു ഞങ്ങൾ​ക്കു ധനം വർ​ദ്ധി​പ്പി​യ്ക്കുക; രോ​ഗ​ങ്ങൾ ശമി​പ്പി​യ്ക്കുക; (സ്തോ​താ​ക്കൾ​ക്കു) സമ്പ​ത്തു നല്കുക; പു​ഷ്ടി കൂ​ട്ടുക; നല്ല സഖാ​ക്ക​ളെ തരിക! 12
സോമ, ഗോ​ക്കൾ പു​ല്പ​ര​പ്പി​ലെ​ന്ന​പോ​ലെ​യും, മനു​ഷ്യൻ സ്വ​ഗൃ​ഹ​ത്തി​ലെ​ന്ന​പോ​ലെ​യും, അങ്ങു ഞങ്ങ​ളു​ടെ ഹൃ​ദ​യ​ത്തില്‍ രമി​ച്ചാ​ലും! 13
സോമ, ദേവ, അങ്ങ​യു​ടെ സഖ്യ​ത്തി​ന്നാ​യി യാ​തൊ​രു മർ​ത്ത്യൻ സ്തു​തി​യ്ക്കു​മോ; അവനെ കവി​യും നി​പു​ണ​നു​മായ ഭവാന്‍ അനു​ഗ്ര​ഹി​ച്ച​രു​ളും! 14
സോമ, അങ്ങു ഞങ്ങ​ളെ അഭി​ശാ​പ​ത്തില്‍നി​ന്നു രക്ഷി​യ്ക്ക​ണം; ഞങ്ങ​ളു​ടെ പാ​പ​വും നീ​ക്ക​ണം. എന്നി​ട്ടു, ഞങ്ങൾ​ക്കു സുഖം നല്കു​ന്ന സഖാ​വാ​യി വർ​ത്തി​ച്ചാ​ലും! 15
സോമ, വർ​ദ്ധി​പ്പൂ​താക: അങ്ങ​യു​ടെ വീ​ര്യം എങ്ങും ചേർ​ന്നു​നി​ല്ക്ക​ട്ടെ! അന്നം തന്ന​രു​ളുക! 16
ഇമ്പം മു​ഴു​ത്ത സോമ, ഭവാന്‍ എല്ലാ രശ്മി​ക​ളോ​ടും​കൂ​ടി വർ​ദ്ധി​ച്ചാ​ലും: നല്ല ഭക്ഷ​ണം ധാ​രാ​ളം തന്നു, ഞങ്ങ​ളെ പു​ഷ്ടി​പ്പെ​ടു​ത്തു​ന്ന സഖാ​വാ​യി​ത്തീർ​ന്നാ​ലും! 17
സോമ, പാലും ചോറും വി​ര്യ​വു​മൊ​ക്കെ വൈ​രി​ഹ​ന്താ​വായ ഭവാ​ങ്കല്‍ വന്നു​ചേ​ര​ട്ടെ; ഭവാന്‍ ഞങ്ങ​ളെ മര​ണ​ര​ഹി​ത​രാ​ക്കാന്‍ മു​തിർ​ന്നു​കൊ​ണ്ടു, സ്വർ​ഗ്ഗ​ത്തില്‍ മി​ക​ച്ച ഭോ​ജ്യ​ങ്ങൾ സം​ഭ​രി​ച്ചാ​ലും! 18
സോമ, ഹവി​സ്സു​കൊ​ണ്ടു പൂ​ജി​യ്ക്ക​പ്പെ​ടു​ന്ന​വ​യാ​ണ​ല്ലോ, ഭവാ​ന്റെ തേ​ജ​സ്സു​കൾ; അവ​യെ​ല്ലാം (ഞങ്ങ​ളു​ടെ) യജ്ഞ​ത്തെ ചു​ഴ​ന്നു​നി​ല്ക​ട്ടെ: ഗൃ​ഹ​ത്തെ അഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ന്ന, ദു​രി​ത​ങ്ങ​ളില്‍നി​ന്നു കേ​റ്റു​ന്ന, നല്ല വീ​ര​രോ​ടു​കൂ​ടിയ, പു​ത്ര​പോ​ഷ​ക​നായ ഭവാന്‍ (ഞങ്ങ​ളു​ടെ) ഗൃ​ഹ​ങ്ങ​ളില്‍ വന്നു​ചേർ​ന്നാ​ലും! 19
സോ​മന്‍ ഹവിർ​ദ്ദാ​താ​വി​ന്നു പയ്യി​നെ കൊ​ടു​ക്കു​ന്നു; സോ​മന്‍ കു​തി​ച്ചോ​ടു​ന്ന കു​തി​ര​യെ കൊ​ടു​ക്കു​ന്നു; സോ​മന്‍ കർ​മ്മ​കു​ശ​ല​നും, ഗൃ​ഹ​ത്തി​ന്നു കൊ​ള്ളാ​വു​ന്ന​വ​നും, യജ്ഞാർ​ഹ​നും, സഭ്യ​നും, അച്ഛ​നെ വി​ളി​പ്പെ​ടു​ത്തു​ന്ന​വ​നു​മായ പു​ത്ര​നെ കൊ​ടു​ക്കു​ന്നു! 20
യു​ദ്ധ​ങ്ങ​ളില്‍ അധൃ​ഷ്യന്‍, സേ​ന​ക​ളില്‍ തി​ക​വു​വ​രു​ത്തു​ന്ന​വന്‍, സ്വർ​ഗ്ഗ​പ്രാ​പ​കന്‍, മഴ പൊ​ഴി​യ്ക്കു​ന്ന​വൻ, ബല​ര​ക്ഷ​കന്‍, യാ​ഗ​ങ്ങ​ളില്‍ ചെ​ല്ലു​ന്ന​വന്‍, നല്ല പാർ​പ്പി​ട​വും നല്ല യശ​സ്സു​മു​ള്ള​വൻ, വിജയി–ഇപ്ര​കാ​ര​മു​ള്ള അങ്ങ​യെ ഓർ​ത്തു സോമ, ഞങ്ങൾ ഇമ്പം​കൊ​ള്ള​ട്ടെ! 21
സോമ, അങ്ങ് ഈ ഓഷ​ധി​ക​ളെ​യെ​ല്ലാം സൃ​ഷ്ടി​ച്ചു; അങ്ങു ജല​ത്തെ ജനി​പ്പി​ച്ചു; ഗോ​ക്ക​ളെ ഉല്‍പാ​ദി​പ്പി​ച്ചു; അങ്ങു വി​ശാ​ല​മായ അന്ത​രി​ക്ഷ​ത്തി​ന്നു വീതി കൂ​ട്ടി; അങ്ങു പ്ര​കാ​ശം​കൊ​ണ്ട് ഇരു​ട്ടി​നെ പോ​ക്കി! 22
ബല​വാ​നായ സോ​മ​ദേവ, തി​രു​വു​ള്ളം തെ​ളി​ഞ്ഞു കു​റെ​ദ്ധ​നം ഞങ്ങൾ​ക്ക​യ​ച്ചു​ത​ന്നാ​ലും! അങ്ങ​യ്ക്ക് ഉപ​ദ്ര​വം നേ​രി​ടി​ല്ല: ഇരു​കൂ​ട്ട​രു​ടെ​യും വീ​ര്യം അങ്ങ​യു​ടെ വരു​തി​യി​ലാ​ണ​ല്ലോ; അവി​ടു​ന്നു പോ​രില്‍ ഞങ്ങ​ളെ രക്ഷി​യ്ക്കുക! 23
കു​റി​പ്പു​കൾ: സൂ​ക്തം 91.

[1] ഇന്ദോ–അമൃ​ത​കി​ര​ണം​കൊ​ണ്ടു ലോ​ക​ത്തെ കു​തിർ​ക്കു​ന്ന​വ​നേ. രത്നം–രമ​ണീ​യ​മായ ധനം.

[2] പ്ര​ചു​രാ​ന്നൻ = വളരെ അന്ന​ങ്ങ​ളു​ള്ള​വന്‍.

[3] രാ​ജാ​വ്–ചന്ദ്ര​പ​ര്യാ​യം; ‘ബ്രാ​ഹ്മ​ണ​രു​ടെ രാ​ജാ​വ്.’ വരു​ണന്‍–യാ​ഗാർ​ത്ഥം കൊ​ണ്ടു​വ​ര​പ്പെ​ട്ട​വൻ. മി​ത്രൻ–അഹർ​ദ്ദേ​വത. പാ​വ​നന്‍ = ശു​ദ്ധി​ക​രന്‍. വർ​ദ്ധ​യി​താ​വ്–സൂ​ര്യൻ പക​ലി​ലെ​ന്ന​പോ​ലെ, അങ്ങു രാ​ത്രി​യില്‍ സസ്യാ​ദി​ക​ളെ തഴ​പ്പി​യ്ക്കു​ന്നു.

[5] വൃത്രസൂദനൻ-​ശത്രുനാശനന്‍.

[6] വന​സ്പ​തി–ഔഷ​ധി​ക​ളെ​യും മറ്റും പാ​ലി​യ്ക്കു​ന്ന​വൻ.

[11] വളർ​ത്തു​ന്നു–മഹ​ത്ത്വ​പ്പെ​ടു​ത്തു​ന്നു.

[23] അങ്ങ​യ്ക്ക് ഉപ​ദ്ര​വം നേ​രി​ടി​ല്ല–ആരു​ണ്ട്, അങ്ങ​യെ ദ്രോ​ഹി​പ്പാന്‍ പോ​ന്ന​വ​നാ​യി​ട്ട്? ഇരു​കൂ​ട്ട​രു​ടെ​യും പൊ​രു​തു​ന്ന രണ്ടു കക്ഷി​ക​ളു​ടെ​യും.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേ​ദ​സം​ഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ള​ത്തോൾ നാ​രാ​യണ മേനോൻ, ഋഗ്വേ​ദ​സം​ഹിത, വി​വർ​ത്ത​നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.