SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The_Gate_way_of_India.jpg
The Gateway of India, An image by Sahajbakhda .
ഇ­ന്ത്യ­യെ വീ­ണ്ടെ­ടു­ക്കൽ: നാ­നാ­ത്വ­ത്തി­നു് അ­പ്പു­റം
സനിൽ വി.

(ബി. രാ­ജീ­വ­ന്റെ ‘ഇ­ന്ത്യ­യു­ടെ വീ­ണ്ടെ­ടു­ക്കൽ’ എന്ന പു­സ്ത­ക­ത്തെ കു­റി­ച്ചു്)

‘ഇ­ന്ത്യ­യെ വീ­ണ്ടെ­ടു­ക്കു­ക’ എന്ന ബി. രാ­ജീ­വ­ന്റെ പ്ര­ഖ്യാ­പ­ന­ത്തെ ചെ­റി­യൊ­രു ന­ടു­ക്ക­ത്തോ­ടെ­യേ കേൾ­ക്കാ­നാ­വൂ. ഇ­ന്ത്യ എന്ന പ­ര­മാ­ധി­കാ­ര റി­പ്പ­ബ്ലി­ക് രൂ­പ­പ്പെ­ടു­ന്ന­തി­നു­മു­മ്പേ ‘ഇ­ന്ത്യ വിടുക’ എ­ന്നു് ബ്രി­ട്ടീ­ഷു­കാ­രോ­ടു് ആ­ജ്ഞാ­പി­ക്കാൻ ന­മു­ക്കു ക­ഴി­ഞ്ഞി­രു­ന്നു. ആ നി­ശ്ച­യ­ദാർ­ഢ്യ­വും ആ­വേ­ശ­വും വ്യ­ക്ത­ത­യും ന­മു­ക്കി­ന്നു ന­ഷ്ട­പ്പെ­ട്ട­തു­പോ­ലെ. ‘ഇ­ന്ത്യ’ എന്ന പേരിൽ വീ­ണ്ടെ­ടു­ക്ക­പ്പെ­ടു­ന്ന എ­ന്തി­നെ­യും സം­ശ­യ­ത്തോ­ടെ­യും ഭ­യ­ത്തോ­ടെ­യു­മാ­ണു് നാം കാ­ണു­ന്ന­തു്. ആ കു­ട­ത്തിൽ നി­ന്നു് ഏ­തൊ­ക്കെ ഭൂ­ത­ങ്ങ­ളാ­ണു് പു­റ­ത്തു­വ­രി­ക എ­ന്നു് ആർ­ക്ക­റി­യാം? ‘ഇ­ന്ത്യ­യെ ക­ണ്ടെ­ത്തൽ’ എന്ന നെ­ഹ്റു­വി­യൻ പ­രി­പാ­ടി­ക്കും, ഇ­ന്ത്യ­യിൽ (ഹി­ന്ദു­വി­നെ) നിർ­മ്മി­ക്കൽ എന്ന വർ­ഗ്ഗീ­യ അ­ജ­ണ്ട­ക്കും എ­തി­രെ­യു­ള്ള ചി­ന്ത­യും രാ­ഷ്ട്രീ­യ­വു­മാ­ണു് ‘ഇ­ന്ത്യ­യെ വീ­ണ്ടെ­ടു­ക്കൽ’ എന്ന പു­സ്ത­കം മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന­തു്.

പു­രോ­ഗ­മ­ന­വൃ­ത്ത­ങ്ങ­ളിൽ ഇ­ന്ത്യ എന്ന പേ­രു­ത­ന്നെ ച­തുർ­ത്ഥി­യാ­ണു്. ഇ­ന്ത്യ ഒരു ദേ­ശ­രാ­ഷ്ട്ര സ­ങ്ക­ല്പ­ന­മാ­ണെ­ന്നും അതു് ആ­ഖ്യാ­ന നിർ­മ്മി­തി­യാ­ണെ­ന്നും അവർ വാ­ദി­ക്കു­ന്നു. ബ­ഹു­ല­ത­യാ­ണു് ആ­ഖ്യാ­ന­ങ്ങ­ളു­ടെ­യും ആ­ഖ്യാ­ന­നിർ­മ്മി­തി­ക­ളു­ടെ­യും പൊ­തു­സ്വ­ഭാ­വം. ഇ­ന്നു് ഹിന്ദു-​ഇന്ത്യ എന്ന ആ­ഖ്യാ­നം മേൽ­ക്കൈ നേ­ടി­യെ­ടു­ത്തു് മ­റ്റു് ആ­ഖ്യാ­ന­ങ്ങ­ളെ പു­റ­ന്ത­ള്ളു­ക­യോ അ­ടി­ച്ച­മർ­ത്തു­ക­യോ ചെ­യ്തി­രി­ക്കു­ന്നു. ഇ­ന്ത്യ എന്ന ദേ­ശ­രാ­ഷ്ട്ര­സ­ങ്ക­ല്പ­ന­ത്തെ ഏ­തെ­ങ്കി­ലും ഒരു ക­ഥ­യ്ക്കു് വി­ട്ടു­കൊ­ടു­ക്കാ­തെ, എല്ലാ ക­ഥ­ക­ളെ­യും ചേർ­ത്തു­നിർ­ത്തി ആ­ഘോ­ഷി­ക്കു­ക­യാ­ണു് വേ­ണ്ട­തു്. ഹിന്ദു-​ഇന്ത്യ എന്ന കഥ മുസ്ലീം-​ഇന്ത്യ, ദ്രാവിഡ-​ഇന്ത്യ, ആദിവാസി-​ഇന്ത്യ തു­ട­ങ്ങി­യ പല ഇ­ന്ത്യാ സ­ങ്ക­ല്പ­ന­ങ്ങൾ­ക്കു­മൊ­പ്പം, അവയിൽ ഒ­ന്നാ­യി ഈ ആ­ഘോ­ഷ­ത്തിൽ പ­ങ്കു­കൊ­ണ്ടോ­ട്ടെ. സെ­ക്കു­ലർ ജ­നാ­ധി­പ­ത്യ ഇ­ന്ത്യ എ­ന്ന­താ­ണു് ഈ ആ­ഘോ­ഷ­ത്തി­ന്റെ പേരു്. ഹിന്ദു-​ഇന്ത്യ ജാതി ഇ­ന്ത്യ­യാ­ണു്. ഇ­ന്ത്യ­യു­ടെ ച­രി­ത്രം ബ്രാ­ഹ്മ­ണാ­ധി­പ­ത്യ­ത്തി­ന്റെ ച­രി­ത്ര­മാ­ണെ­ന്നു് ചിലർ വാ­ദി­ക്കു­ന്നു. മറ്റു ചി­ലർ­ക്കു് ഇതു് പു­രു­ഷാ­ധി­പ­ത്യ­ത്തി­ന്റെ ച­രി­ത്രം കൂ­ടി­യാ­ണു്. ഈ ആ­ന്ത­ര­വൈ­രു­ദ്ധ്യ­ങ്ങ­ളെ നേ­രി­ട്ടു­കൊ­ണ്ടു­മാ­ത്ര­മേ സെ­ക്കു­ലർ വീ­ണ്ടെ­ടു­പ്പു് സാ­ധ്യ­മാ­കൂ.

എ­ന്നാൽ, നാ­നാ­ത്വ­ത്തി­ലെ ഏ­ക­ത്വം എ­ന്ന­താ­ണു് ഹിന്ദു-​ഇന്ത്യാവാദിയുടെയും മു­ദ്രാ­വാ­ക്യം. സെ­ക്കു­ല­റി­സം ഒരു പാ­ശ്ചാ­ത്യ ക്രി­സ്ത്യൻ ആ­ഖ്യാ­ന­മാ­ണു്. ഏ­ക­ശി­ലാ­രൂ­പി­യാ­യ അ­ബ്ര­ഹാ­മി­ക മ­ത­ങ്ങ­ളി­ലാ­ണു് അ­തി­ന്റെ അ­ടി­സ്ഥാ­നം. നാ­നാർ­ത്ഥ­ങ്ങൾ അതു് അ­നു­വ­ദി­ക്കു­ക­യി­ല്ല. മു­പ്പ­ത്തി­മു­ക്കോ­ടി ദേവി-​ദേവന്മാരെയും സാം­സ്കാ­രി­ക വൈ­വി­ധ്യ­ങ്ങ­ളെ­യും മു­ന്നോ­ട്ടു­വെ­ക്കു­ന്ന ഒ­രേ­യൊ­രു മ­ത­മാ­ണു് ഹി­ന്ദു­മ­തം. യ­ഥാർ­ത്ഥ­ത്തിൽ അ­ബ്ര­ഹാ­മി­ക സ­ങ്ക­ല്പ­ത്തി­ലു­ള്ള മ­ത­മ­ല്ല അതു്. ഹൈ­ന്ദ­വ­ധർ­മ്മം ഒരു ജീ­വി­ത­സ­മ്പ്ര­ദാ­യ­മാ­ണു്. അ­തു­കൊ­ണ്ടു് ഇ­ന്ത്യ­യെ­ന്നാൽ ഹി­ന്ദു­ത്വ ഇ­ന്ത്യ എന്ന നാ­നാർ­ത്ഥ­ത്തി­ലെ ഏ­ക­ത്വ­മാ­ണു്. സെ­ക്കു­ലർ ഇ­ന്ത്യ­യ്ക്കും പല ക­ഥ­ക­ളിൽ ഒ­ന്നാ­യി അതിൽ ചേരാം.

ഏതു് ഇ­ന്ത്യ­യാ­ണു്, ആരുടെ ഇ­ന്ത്യ­യാ­ണു് വീ­ണ്ടെ­ടു­ക്ക­പ്പെ­ടേ­ണ്ട­തു? ആരിൽ നി­ന്നാ­ണു്, എവിടെ നി­ന്നാ­ണു് വീ­ണ്ടെ­ടു­ക്ക­പ്പെ­ടേ­ണ്ട­തു? ഈ തർ­ക്ക­ങ്ങൾ അ­ന്ത­മി­ല്ലാ­തെ തു­ട­രാം. ഈ വി­വാ­ദ­ങ്ങൾ­ക്കു് ഒരു തീർ­പ്പു­ണ്ടാ­ക്കു­ക­യ­ല്ല ഈ പു­സ്ത­ക­ത്തി­ന്റെ ല­ക്ഷ്യം. ആരുടെ, ഏതു് ഇ­ന്ത്യ­യാ­ണു് വീ­ണ്ടെ­ടു­ക്ക­പ്പെ­ടേ­ണ്ട­തു് എന്ന ചോ­ദ്യ­ത്തി­നു് വ്യ­ക്ത­മാ­യ ഉ­ത്ത­ര­മു­ണ്ടു് രാ­ജീ­വ­നു്. കീഴാള ജ­ന­സ­ഞ്ച­യ­ത്തി­ന്റെ ജൈ­വാ­ധി­കാ­ര പ്ര­യോ­ഗ­മാ­യ കേവല ജ­നാ­ധി­പ­ത്യം. ഇവിടെ ആ­രാ­ണു് ‘കീ­ഴാ­ളൻ’ എന്ന ചോ­ദ്യ­മു­യർ­ന്നേ­ക്കാം. സെ­ക്കു­ലർ ജ­നാ­ധി­പ­ത്യ­വാ­ദി­യും ഹി­ന്ദു­രാ­ഷ്ട്ര­വാ­ദി­യും ത­ങ്ങ­ളു­ടെ നാ­നാ­ത്വ­ത്തി­ലാ­ണു് കീ­ഴാ­ള­ന്റെ സ്ഥാ­നം എന്നു വാ­ശി­പി­ടി­ച്ചേ­ക്കാം. ഇനി കീ­ഴാ­ളൻ എന്ന പ­ദ­ത്തെ ഏ­റ്റെ­ടു­ക്കാൻ മ­ടി­യു­ള്ള­വ­രു­മു­ണ്ടാ­കാം. കീഴാള-​മേലാള വേർ­തി­രി­വി­നെ എ­തിർ­ക്കാ­നാ­ണെ­ങ്കിൽ പോലും അം­ഗീ­ക­രി­ക്കു­ന്നു എന്ന ആ­ക്ഷേ­പ­മു­ണ്ടാ­യേ­ക്കാം. കീ­ഴാ­ള­നെ ഇ­ര­യാ­യി തെ­റ്റി­ദ്ധ­രി­ച്ചു്, അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ടു എന്ന ഒറ്റ കാ­ര­ണ­ത്താൽ, ആരും ഒരു ന­ന്മ­യു­ടെ­യും അ­വ­കാ­ശി­ക­ളാ­വു­ന്നി­ല്ല എ­ന്നു് ശ­ഠി­ച്ചേ­ക്കാം. മാർ­ക്സി­സ്റ്റ് ഭൗ­തി­ക­വാ­ദ രാ­ഷ്ട്രീ­യ­ത്തി­ന്റെ ത­കർ­ച്ച­യെ പൂർ­ണ്ണ­മാ­യും അം­ഗീ­ക­രി­ക്കാ­തെ വ്യാ­വ­സാ­യി­ക തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തി­നു് പകരം കൈ­ത്തൊ­ഴി­ലാ­ളി­കൾ, കൃ­ഷി­ക്കാർ, സ്ത്രീ­കൾ, ആ­ദി­വാ­സി­കൾ തു­ട­ങ്ങി­യ ഗതി കി­ട്ടാ­ത്ത സ­ക­ല­രു­ടെ­യും മു­ന്ന­ണി­യാ­ണു് കീഴാള ജ­ന­സ­ഞ്ച­യം എ­ന്നും സം­ശ­യി­ച്ചേ­ക്കാം. നി­ങ്ങ­ളു­ടെ സം­ശ­യ­ങ്ങ­ളും ആ­ക്ഷേ­പ­ങ്ങ­ളും സം­ഭ്രാ­ന്തി­ക­ളും എ­ല്ലാം വി­ല­യേ­റി­യ­തു തന്നെ. അ­വ­യു­ണ്ടാ­വു­ന്ന­തു് നി­ങ്ങൾ ചി­ന്തി­ക്കു­ന്ന­തു­കൊ­ണ്ടും ന­മ്മു­ടെ സ­മ­കാ­ലി­ക ജീ­വി­ത­ത്തെ ഗൗ­ര­വ­മാ­യെ­ടു­ക്കു­ന്ന­തു കൊ­ണ്ടു­മാ­ണു്. ജീ­വി­ത­ത്തിൽ അ­ന്തഃ­സ്ഥി­ത­മാ­യി­രി­ക്കു­ന്ന ശ­ക്തി­ക­ളു­ടെ ആ­വി­ഷ്കാ­ര­മാ­വു­മ്പോ­ഴേ ചി­ന്ത­യ്ക്കും ഈ സം­ശ­യ­ങ്ങ­ളെ നേ­രി­ടാ­നാ­വൂ. അ­ല്ലാ­തെ സം­ശ­യ­ങ്ങൾ­ക്കൊ­ന്നും ഇ­ള­ക്കാ­നാ­വാ­ത്ത ഭ­ദ്ര­മാ­യ ഒ­ര­ടി­ത്ത­റ ആദ്യം ക­ണ്ടെ­ത്തി അവിടെ നി­ന്നു് തു­ട­ങ്ങു­ന്ന­ത­ല്ല ചിന്ത. ഇ­താ­ണു് രാ­ജീ­വ­ന്റെ പ്ര­ബു­ദ്ധ­മാ­യ സ്പി­നോ­സി­സം!

images/Baruch_de_Spinoza.jpg
സ്പി­നോ­സ

ന­മ്മു­ടേ­തു­പോ­ലെ ഗ­തി­കെ­ട്ട മ­റ്റൊ­രു സ­ന്ദർ­ഭ­ത്തിൽ രാ­ഷ്ട്രീ­യ ധാർ­മ്മി­ക­ത­യ്ക്കു വേ­ണ്ടി­യു­ള്ള അ­ന്വേ­ഷ­ണ­മാ­യി­രു­ന്നു സ്പി­നോ­സ­യു­ടേ­തു്. ഒരു ജ്യാ­മി­തീ­യ നിർ­ധാ­ര­ണ­ത്തി­ലെ­ന്നോ­ണം പ്ര­മാ­ണ­ങ്ങ­ളിൽ നി­ന്നു് അ­നു­മാ­ന­ങ്ങ­ളി­ലേ­ക്കു് യു­ക്തി­ഭ­ദ്ര­മാ­യി ചി­ന്തി­ച്ചു പൊ­യ്ക്കൊ­ണ്ടാ­ണു് സ്പി­നോ­സ തന്റെ ‘എ­ത്തി­ക്സ്’ ത­യ്യാ­റാ­ക്കി­യ­തു്. സ്വ­യം­ഭൂ­വും സ്വ­യം­സി­ദ്ധ­വു­മാ­യ ദൈവം എന്ന പ്ര­മാ­ണ­ത്തിൽ നി­ന്നാ­യി­രു­ന്നു തു­ട­ക്കം. എ­ന്നാൽ ദൈ­വ­ത്തെ­ക്കു­റി­ച്ചും ഒ­ട്ട­ന­വ­ധി ഉ­ത്ത­രം കി­ട്ടി­യി­ട്ടി­ല്ലാ­ത്ത ചോ­ദ്യ­ങ്ങ­ളു­ണ്ടു്. ദൈ­വ­മു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ തന്നെ സർ­വ്വ­ശ­ക്ത­നാ­ണോ? സ­ക­ല­തി­ന്റേ­യും സ്ര­ഷ്ടാ­വാ­ണോ? സ്ര­ഷ്ടാ­വി­നെ ആരു് സൃ­ഷ്ടി­ച്ചു? ഈ സം­ശ­യ­ങ്ങ­ളെ സ്പി­നോ­സ നി­ഷേ­ധി­ച്ചി­ല്ല. എ­ന്നാൽ എ­ല്ലാ­റ്റി­നും പ­രി­ഹാ­ര­മു­ണ്ടാ­ക്കി­യി­ട്ട­ല്ല ധാർ­മ്മി­ക ചിന്ത തു­ട­ങ്ങി­യ­തു്. ധാർ­മ്മി­ക­ത­യു­ടെ അ­ടി­യ­ന്ത­ര പ്രാ­ധാ­ന്യം ചി­ന്ത­യു­ടെ ഞ­ര­മ്പിൽ അ­റി­ഞ്ഞു ക­ഴി­ഞ്ഞാൽ പി­ന്നെ ന­മ്മു­ടെ സം­ശ­യ­ങ്ങ­ളു­ടെ­യും വി­ശ്വാ­സ­ത്തി­ന്റെ­യും ല­ക്ഷ്യ­മാ­യ ദൈ­വ­ത്തിൽ നി­ന്നു് ഒ­ട്ടും സമയം ക­ള­യാ­തെ തു­ട­ങ്ങു­ക തന്നെ. ഇ­താ­ണു് സ്പി­നോ­സി­സം.

images/ReneDescartes.jpg
ദ­ക്കാർ­ത്ത

എ­ന്നാൽ സ്പി­നോ­സ­യു­ടെ സ­മ­കാ­ലി­ക­നാ­യി­രു­ന്ന ദ­ക്കാർ­ത്താ­ക­ട്ടെ, ഒരു സം­ശ­യ­ത്തി­നും തൊ­ടാ­നാ­കാ­ത്ത ഭ­ദ്ര­മാ­യ അ­ടി­ത്ത­റ­യിൽ നി­ന്നേ ചി­ന്തി­ച്ചു തു­ട­ങ്ങൂ എ­ന്നു് ശ­ഠി­ച്ചു. ആർ­ക്കും നി­ഷേ­ധി­ക്കാ­നാ­വാ­ത്ത ‘ഞാ­നു­ണ്ടു്’ എന്ന അ­ടി­ത്ത­റ, അ­ദ്ദേ­ഹം ചി­ന്തി­ച്ചു തു­ട­ങ്ങി­യ­തോ­ടെ ശ­രീ­ര­വും മ­ന­സ്സു­മാ­യി വി­ണ്ടു­കീ­റി­പ്പോ­യി. ദൈ­വ­ത്തിൽ നി­ന്നു് ത­കൃ­തി­യാ­യി തു­ട­ങ്ങി­യ സ്പി­നോ­സ­യാ­ക­ട്ടെ സം­ശ­യ­ങ്ങ­ളെ ചി­ന്ത­യ്ക്കു് അ­ന്തഃ­സ്ഥി­ത­മാ­യ ശ­ക്തി­വി­ശേ­ഷ­ങ്ങ­ളു­മാ­യി ഘ­ടി­പ്പി­ച്ചു. അതോടെ പലതും കപട പ്ര­ശ്ന­ങ്ങ­ളാ­യി കൊ­ഴി­ഞ്ഞു­പോ­യി. ചി­ന്ത­യു­ടെ ശ­ക്തി­കൾ പ്ര­വർ­ത്തി­ച്ചി­രു­ന്ന സം­ശ­യ­ങ്ങൾ അ­റി­വാ­യി പൂ­ത്തു­കാ­യ്ചു. ഇ­ങ്ങ­നെ ചി­ന്ത­യു­ടെ സ്വാ­ധി­കാ­ര­ത്തെ വ­ളർ­ത്തി­യെ­ടു­ക്കാ­നു­ള്ള ഇ­ട­മാ­യി­രു­ന്നു സ്പി­നോ­സ­യു­ടെ ദൈവം. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് ദൈ­വ­ത്തിൽ തു­ട­ങ്ങി­യ സ്പി­നോ­സ­യെ പിൽ­ക്കാ­ല­ത്തു് ദൈ­വ­നി­ഷേ­ധി­ക­ളാ­യ മാർ­ക്സി­സ്റ്റ് ചി­ന്ത­ക­രും ഭൗ­തി­ക­വാ­ദി­ക­ളും ഏ­റ്റെ­ടു­ത്ത­തു്. ഇ­തേ­പോ­ലെ രാ­ഷ്ട്രീ­യ ചി­ന്ത­യി­ലൂ­ടെ ജൈ­വ­മാ­യ ശ­ക്തി­വി­ശേ­ഷ­ത്തെ തെ­ളി­യി­ച്ചെ­ടു­ക്കാ­നു­ള്ള ഇ­ട­മാ­ണു് കീഴാള ജ­ന­സ­ഞ്ച­യം. രാ­ജീ­വ­ന്റെ രാ­ഷ്ട്രീ­യ­ചി­ന്ത പ്ര­വർ­ത്തി­ക്കു­ന്ന­തു് സാ­മ്പ്ര­ദാ­യി­ക രാ­ഷ്ട്ര­മീ­മാം­സ­യു­ടെ ആധാര സ­ങ്ക­ല്പ­ങ്ങ­ളാ­യ ഭ­ര­ണ­കൂ­ടം, പൊ­തു­സ­മൂ­ഹം, ദേശീയ ജ­നാ­ധി­പ­ത്യം, പ്ര­ത്യ­യ­ശാ­സ്ത്രം, ച­രി­ത്രം തു­ട­ങ്ങി­യ­വ­യിൽ നി­ന്നു് അകലെ മാ­റി­യാ­ണു്.

ഇ­ന്ത്യ എന്ന പേരു്:
images/vinayachandran.jpg
വി­ന­യ­ച­ന്ദ്രൻ

“ഭാ­ര­ത­മെ­ന്ന പേരു കേ­ട്ടാൽ… ” എന്ന ക­വി­വാ­ക്യ­ത്തിൽ ഒരു സ­ത്യ­മു­ണ്ടു്. ഭാരതം എ­ന്നാൽ ഒരു പേ­രാ­ണു്. രാ­ജീ­വൻ വി­ളി­ക്കു­ന്ന പേരു് ഇ­ന്ത്യ എ­ന്നാ­ണു്. ഒരു പേരു കേ­ട്ടാൽ അതു കു­റി­ക്കു­ന്ന വ­സ്തു­വോ വ്യ­ക്തി­യോ ഏതു് എ­ന്നാ­വും ന­മ്മു­ടെ ചോ­ദ്യം. എ­ന്നാൽ, വി­ന­യ­ച­ന്ദ്രൻ എ­ഴു­തി­യ­തു­പോ­ലെ, പേ­രി­ലാ­ണു് പെ­രു­മാ­ളി­രി­ക്കു­ന്ന­തു്. ‘വാ­ക്കു­ക­ളും വ­സ്തു­ക്ക­ളും’ എന്ന പു­സ്ത­ക­ത്തിൽ രാ­ജീ­വൻ ക­ണ്ടെ­ത്തു­ന്ന­തു് പേരു് കു­റി­ക്കു­ന്ന വ­സ്തു­വി­ല­ല്ല വ­സ്തു­യാ­ഥാർ­ത്ഥ്യം, മ­റി­ച്ചു് പേരിൽ തന്നെ ഉ­ള്ള­ട­ങ്ങി­യി­രി­ക്കു­ന്ന പ­രോ­ക്ഷ യാ­ഥാർ­ത്ഥ്യ­ത്തിൽ ആ­ണെ­ന്നാ­ണു്.

images/Vakkukalum_vasthukkalum.png

ഇ­ന്ത്യ­യെ­ന്ന­തു് ഒരു പേ­രാ­ണു്. പേരു് അതു് കു­റി­ക്കു­ന്ന വ­സ്തു­വി­ന്റെ വ­സ്തു­താ­വി­വ­ര­ണ­മോ വി­വ­ര­ങ്ങ­ളു­ടെ സ­മാ­ഹാ­ര­മോ അല്ല. അതു് വ­സ്തു­വി­നെ­ക്കു­റി­ച്ചു് ന­മ്മു­ടെ മ­ന­സ്സി­ലു­ള്ള ചി­ത്ര­മോ ആശയമോ അല്ല. വാ­ല്മീ­കി എന്ന പേ­രു­കാ­രൻ രാ­മാ­യ­ണ­കർ­ത്താ­വാ­ണു്. എ­ന്നാൽ പിൽ­ക്കാ­ല­ച­രി­ത്രം, രാ­മാ­യ­ണം എ­ഴു­തി­യ­തു് വ്യാ­സ­നാ­ണു് എ­ന്നു് തെ­ളി­യി­ച്ചു എ­ന്നി­രി­ക്ക­ട്ടെ, അ­തു­കൊ­ണ്ടു് നമ്മൾ രാ­മാ­യ­ണ­കർ­ത്താ­വാ­യ വ്യാ­സ­നെ വാ­ല്മീ­കി എ­ന്നു് വി­ളി­ക്കു­ക­യി­ല്ല­ല്ലോ? വാ­ല്മീ­കി എന്ന പേരു് വാ­ല്മീ­കി­യെ തന്നെ കു­റി­ക്കും.

ചൂ­ണ്ടി­ക്കാ­ണി­ക്കൽ മാ­ത്ര­മ­ല്ല പേ­രി­ന്റെ ധർ­മ്മം. പേരു് വി­ളി­ച്ചാ­ണു് നമ്മൾ മ­റ്റൊ­രാ­ളെ അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്ന­തു്. ഒ­രു­ത­ര­ത്തി­ലു­മു­ള്ള ബ­ല­പ്ര­യോ­ഗ­മി­ല്ലാ­തെ വേണം (ശബ്ദം കൊ­ണ്ടു­പോ­ലും) മ­റ്റൊ­രാ­ളു­ടെ ശ്ര­ദ്ധ­യാ­കർ­ഷി­ക്കാൻ. അ­താ­യ­തു്, പേ­രി­നു് അതിനു ബാ­ഹ്യ­മാ­യ ഒ­ന്നി­നെ­യും ആ­ശ്ര­യി­ക്കാ­തെ, അ­തി­ന്റെ മാ­ത്രം ശ­ക്തി­കൊ­ണ്ടു മ­റ്റൊ­രാ­ളെ വി­ളി­ച്ചു­ണർ­ത്തി­യെ­ടു­ക്ക­ണം. പേരു് വ­സ്തു­താ­വി­വ­ര­ണ­ത്തി­ലും അർ­ത്ഥ­വി­നി­മ­യ­ത്തി­ലും നി­ന്നു് പൂർ­ണ്ണ­മാ­യി സ്വ­ത­ന്ത്ര­മാ­ണു് എ­ന്ന­ല്ല. ഒരു പേരു കേ­ട്ടാൽ അതു് കു­റി­ക്കു­ന്ന വ്യ­ക്തി­യെ­പ്പ­റ്റി­യു­ള്ള ചില അ­നു­മാ­ന­ങ്ങ­ളി­ലൊ­ക്കെ എ­ത്താൻ ക­ഴി­യും. എ­ന്നാൽ ഇ­തൊ­ന്നും പേ­രി­നു് അ­നി­വാ­ര്യ­മ­ല്ല. ഈ വി­വ­ര­ണ­ങ്ങ­ളൊ­ക്കെ തെ­റ്റാ­ണെ­ന്നു വ­ന്നാ­ലും പേരു് പെ­രു­മാ­റി­ക്കൊ­ള്ളും. വ­സ്തു­വി­നെ കു­റി­ച്ചു­ള്ള വ­സ്തു­ത­ക­ളെ­ല്ലാം വ­സ്തു­താ­വി­രു­ദ്ധ­ങ്ങ­ളാ­യി മാ­റാ­നു­ള്ള സാ­ധ്യ­ത­യു­ള്ള­പ്പോ­ഴും വ­സ്തു­വി­ന്റെ പ­രോ­ക്ഷ യാ­ഥാർ­ത്ഥ്യ­ത്തെ ധ­രി­ച്ചു­വ­യ്ക്കു­ന്ന­താ­ണു് പേരു്.

വ­സ്തു­വി­നെ­ക്കു­റി­ച്ചു­ള്ള വ­സ്തു­ത­ക­ളു­ടെ സ­മാ­ഹാ­ര­മ­ല്ല പേരു്. വ­സ്തു­ത­കൾ­ക്ക­പ്പു­റ­ത്തു­ള്ള അതീത യാ­ഥാർ­ത്ഥ്യ­വു­മ­ല്ല. ന­മു­ക്കു പ­രി­ചി­ത­മാ­യ ലോ­ക­ത്തി­ലെ വ­സ്തു­ത­കൾ­ക്കു് ക­ട­ക­വി­രു­ദ്ധ­മാ­യ വ­സ്തു­ത­കൾ നി­ല­നിൽ­ക്കു­ന്ന മ­റ്റൊ­രു ലോ­ക­ത്തി­ലും പേരു് വ­സ്തു­യാ­ഥാർ­ത്ഥ്യ­ത്തെ തന്നെ കു­റി­ക്കും. ഇ­ത്ത­രം ലോ­ക­ങ്ങ­ളി­ലേ­ക്കു് നൂ­ണ്ടി­റ­ങ്ങാ­നു­ള്ള ദ്വാ­ര­മാ­ണു് പേരു്. ഈ അ­പ­രി­ചി­ത ലോ­ക­ങ്ങൾ ടെ­ല­സ്കോ­പ്പു­കൾ ക­ണ്ണു­ന­ട്ടി­രി­ക്കു­ന്ന അ­ന­ന്ത­ത­യി­ലൊ­ന്നു­മ­ല്ല. അവ ഇവിടെ ത­ന്നെ­യു­ണ്ടു്. വി­വ­ര­ണ­ങ്ങ­ളു­ടെ­യും ആ­ഖ്യാ­ന­ങ്ങ­ളു­ടെ­യും ബ­ഹു­ല­ത­യി­ലും നാ­നാർ­ത്ഥ­ങ്ങ­ളി­ലും നി­ന്നു് അർ­ത്ഥം ഊ­റ്റി­ക്ക­ള­ഞ്ഞു് ഉ­ണ്ടാ­ക്കു­ന്ന­താ­ണു് പേ­രു­കൾ. ഏ­തെ­ങ്കി­ലും വ­സ്തു­താ­ലോ­ക­ത്തി­ലേ അ­വ­യ്ക്കു് അ­വ­ത­രി­ക്കാൻ കഴിയൂ. എ­ന്നാൽ അവ അപര ലോ­ക­ങ്ങ­ളി­ലേ­ക്കു് തു­റ­ന്നി­രി­ക്കു­ക­യും ചെ­യ്യും. ആ­രെ­ങ്കി­ലും ആ­രെ­യെ­ങ്കി­ലും മ­റ്റു­ള്ള­വർ വി­ളി­ച്ചു­വ­രു­ന്ന­തു­പോ­ലെ വി­ളി­ച്ചാ­ലേ പേ­രു­ള്ളൂ. എ­ന്നാൽ പേ­രി­നെ ത­ള­ച്ചി­ടാൻ ബോ­ധ­ത്തി­നോ, സ­മ്മ­തി­ക്കോ, നി­യ­മ­ത്തി­നോ സാ­ധി­ക്കു­ക­യി­ല്ല. അ­തു­കൊ­ണ്ടാ­ണു് പേരു് സമരം ചെ­യ്യു­ന്ന ജ­ന­ങ്ങ­ളു­ടെ കർ­ത്തൃ­നിർ­മ്മാ­ണ വേ­ദി­യാ­വു­ന്ന­തു്. ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി, ജനകീയ ആർമി, വാൾ­സ്ട്രീ­റ്റ് കൈ­യേ­റ്റ­ക്കാർ തു­ട­ങ്ങി ഇ­ത്ത­രം പേ­രു­ക­ളു­ടെ നിര ത­ന്നെ­യു­ണ്ടു്.

പേ­രി­നെ­ക്കു­റി­ച്ചു് ഇ­ത്ര­യും വി­സ്ത­രി­ച്ചു­പ­റ­യാൻ കാ­ര­ണ­മു­ണ്ടു്. രാ­ജീ­വ­ന്റെ ചി­ന്ത­യി­ലെ ഇ­ന്ത്യ നാ­മ­രൂ­പ­മാ­ണു്. അതു് ച­രി­ത്ര­ത്തിൽ നി­ന്നോ സാ­മൂ­ഹി­ക­ശാ­സ്ത്ര­ങ്ങ­ളിൽ നി­ന്നോ സാം­സ്കാ­രി­ക പ­ഠ­ന­ങ്ങ­ളിൽ നി­ന്നോ രൂ­പ­പ്പെ­ടു­ത്തി­യെ­ടു­ത്തി­രി­ക്കു­ന്ന വ­സ്തു­താ­പ­ര­മാ­യ സ­ങ്ക­ല്പ­ന­മ­ല്ല. ആ­ഖ്യാ­ന­ങ്ങ­ളു­ടെ ബ­ഹു­ല­ത­യി­ല­ല്ല പേ­രി­ലെ പെ­രു­ക്ക­വും പെ­രു­മ­യും. എ­ന്നാൽ പൗ­ര­ത്വ­നി­യ­മ­ത്തി­ന്റെ­യും ആധാർ കാർ­ഡി­ന്റെ­യും പോ­ലീ­സ് കാ­ല­ത്തി­ലാ­ണു് രാ­ജീ­വൻ പേ­രി­ന്റെ പൊ­ളി­റ്റി­ക്സു് മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന­തു്. വർ­ഗ്ഗീ­യ ഫാ­സി­സ­ത്തി­ന്റെ പോ­ലീ­സ് രാ­ജി­നെ­തി­രെ­യു­ള്ള സൂ­ക്ഷ്മ­മാ­യ നീ­ക്ക­മാ­ണി­തു്. ‘വാ­ക്കു­ക­ളും വ­സ്തു­ക്ക­ളും’ എന്ന പു­സ്ത­ക­ത്തി­ലെ ഭാ­ഷാ­പ­ര­വും സാ­ഹി­ത്യ­പ­ര­വു­മാ­യ പ­ഠ­ന­ങ്ങ­ളി­ലൂ­ടെ ഈ നീ­ക്ക­ത്തി­നു­വേ­ണ്ട താ­ത്വി­ക­മാ­യ ശേഷി രാ­ജീ­വൻ വി­ക­സി­പ്പി­ച്ചെ­ടു­ത്തി­രു­ന്നു.

images/VD_Savarkar.jpg
സ­വർ­ക്കർ

ഹി­ന്ദു­ത്വ­രാ­ഷ്ട്രീ­യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­മാ­യി സ­വർ­ക്കർ മു­ന്നോ­ട്ടു­വെ­ച്ച­തു് പേ­രി­ന്റെ രാ­ഷ്ട്രീ­യ­മാ­ണു്. ഹി­ന്ദു­വി­ന്റെ സത്ത ഹി­ന്ദു­മ­ത­ത്തി­ലോ ഭാ­ര­ത­വർ­ഷം എ­ന്ന­റി­യ­പ്പെ­ട്ട രാ­ഷ്ട്രീ­യാ­ധി­കാ­ര­രൂ­പ­ത്തി­ലോ, ജാ­തി­വ്യ­വ­സ്ഥ എന്ന സാ­മൂ­ഹി­ക­ഘ­ട­ന­യി­ലോ ഏ­തെ­ങ്കി­ലും ജീ­വി­ത­സ­മ്പ്ര­ദാ­യ­ത്തി­ലോ അല്ല. ഹി­ന്ദു എ­ന്ന­തു് സി­ന്ധു ന­ദി­ക്ക­ര­യിൽ താ­മ­സി­ച്ചി­രു­ന്ന­വ­രു­ടെ പേ­രാ­ണു്. ഈ ന­ദീ­ത­ട­ത്തിൽ യാഗം ന­ട­ത്തി ക­ഴി­ഞ്ഞി­രു­ന്ന സാ­ത്വി­ക­രാ­യ ആ­ര്യ­ന്മാർ ആ പേരു് സ്വയം വി­ളി­ച്ചി­രി­ക്കാം. എ­ന്നാൽ ആരും പേരു് സ്വയം ഇ­ടു­ന്ന­ത­ല്ല. പേ­രി­ന്റെ അ­ടി­സ്ഥാ­നം സാ­മൂ­ഹി­ക­ത­യാ­ണെ­ന്നു് സ­വർ­ക്കർ ക­രു­തു­ന്നു. ആ­രെ­ങ്കി­ലും മ­റ്റൊ­രാ­ളെ, വേറെ ആ­രെ­ങ്കി­ലും വി­ളി­ച്ച­തു­പോ­ലെ വി­ളി­ക്കു­ന്ന­താ­ണു് പേരു്.

ഒരു പേ­രി­ലെ­ന്തി­രി­ക്കു­ന്നു എന്ന ‘റോ­മി­യോ ആൻഡ് ജൂ­ലി­യ­റ്റി’ലെ ഷേ­ക്സ്പി­യർ ചോ­ദ്യ­വു­മാ­യാ­ണു് ഹി­ന്ദു­ത്വ­യു­ടെ സ­ത്ത­യെ­ക്കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണ­ത്തി­നു് സ­വർ­ക്കർ തു­ട­ക്ക­മി­ടു­ന്ന­തു്. ഇ­തു­വ­ഴി ഹി­ന്ദു­ത്വ­ത്തെ ഹി­ന്ദു­മ­ത­ത്തിൽ നി­ന്നും വൈ­ദി­ക­പാ­ര­മ്പ­ര്യ­ത്തിൽ നി­ന്നും സാ­മൂ­ഹി­ക ച­രി­ത്ര­വ­സ്തു­ത­ക­ളി­ലും നി­ന്നും വി­ടു­വി­ക്കാ­നാ­യി­രു­ന്നു സ­വർ­ക്ക­റു­ടെ ശ്രമം. ഹി­ന്ദു എന്ന പേ­രി­നാൽ ഉ­ത്തേ­ജി­ത­മാ­കു­ന്ന സ്നേ­ഹ­മാ­ണു് ഹി­ന്ദു­വി­ന്റെ കാതൽ. ഹിന്ദു-​മുസ്ലിം വേർ­തി­രി­വു് സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തെ പി­ന്നോ­ട്ടു വ­ലി­ച്ചു­കൊ­ണ്ടി­രു­ന്ന സ­മ­യ­ത്തു്, റാ­യ്പൂർ ജ­യി­ലിൽ സ­വർ­ക്കർ ന­ട­ത്തി­യ ചി­ന്താ­പ­രീ­ക്ഷ­ണ­മാ­യി­രു­ന്നു ഇതു്. ഹി­ന്ദു­ക്ക­ളും മു­സ്ലീ­ങ്ങ­ളും രാ­ഷ്ട്രീ­യ പ്രാ­തി­നി­ധ്യ­ത്തി­നു­വേ­ണ്ടി ന­ട­ത്തി­ക്കൊ­ണ്ടി­രു­ന്ന വി­ല­പേ­ശ­ലു­കൾ­ക്ക­പ്പു­റം രാ­ഷ്ട്രീ­യ­ത്തെ ഈ ജ­ന­ത­യു­ടെ സ്വ­തഃ­സി­ദ്ധ­മാ­യ ശ­ക്തി­ക­ളി­ലേ­ക്കു് എ­ടു­ത്തു­വ­യ്ക്കാ­നു­ള്ള ശ്ര­മ­മാ­യി­രു­ന്നു അതു്. എ­ന്നാൽ ഈ ചി­ന്ത­യെ മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കാൻ സ­വർ­ക്ക­റി­നു് ക­ഴി­യു­മാ­യി­രു­ന്നി­ല്ല. ഹി­ന്ദു­വി­ന്റെ സ്നേ­ഹ­ത്തെ വം­ശീ­യ­മാ­യ ദേ­ശീ­യ­ത­ക്കു­ള്ളിൽ നി­ന്നേ അ­ദ്ദേ­ഹ­ത്തി­നു് തി­രി­ച്ച­റി­യാ­നാ­യു­ള്ളൂ. ഹി­ന്ദു എന്ന പേ­രി­ന്റെ ഊർ­ജ്ജ­ത്തെ പൊ­തു­ച­രി­ത്രം, ര­ക്ത­ബ­ന്ധം, സം­സ്കൃ­ത ഭാ­ഷാ­പൈ­തൃ­കം തു­ട­ങ്ങി­യ­വ­യു­ടെ തു­ടർ­ച്ച­യാ­യി അ­വ­രോ­ധി­ച്ചു. അതോടെ ഹി­ന്ദു എന്ന പേരു് ഞ­ങ്ങ­ളും അവരും ത­മ്മിൽ വേർ­തി­രി­ച്ച­റി­യാ­നു­ള്ള ഐ­ഡ­ന്റി­റ്റി കാർ­ഡാ­യി (ഒ­രു­പ­ക്ഷേ, ഗാ­ന്ധി­ക്കു­പോ­ലും വംശീയ ദേ­ശീ­യ­ത­യി­ലേ­ക്കു­ള്ള ഈ വ­ഴു­ക്ക­ലിൽ നി­ന്നു് പൂർ­ണ്ണ­മാ­യും ര­ക്ഷ­പ്പെ­ടാ­നാ­യി­ല്ല). രാ­ജീ­വൻ തി­രി­ച്ച­റി­യു­ന്ന­തു­പോ­ലെ ഇ­ന്ത്യ­യിൽ സം­ഭ­വി­ച്ച ഏ­റ്റ­വും വലിയ മ­ത­പ­രി­വർ­ത്ത­ന­ത്തി­നു് ഇതു് തു­ട­ക്കം കു­റി­ച്ചു. അതു് ഇ­സ്ലാ­മി­ലേ­ക്കാ­യി­രു­ന്നി­ല്ല. നാ­നാ­വി­ശ്വാ­സ­ങ്ങ­ളും ആ­ചാ­ര­ങ്ങ­ളും സ്വ­ത്വ­ബോ­ധ­ങ്ങ­ളും പേ­റി­യി­രു­ന്ന ഹി­ന്ദു­ക്ക­ളിൽ നി­ന്നു് കൊ­ളോ­ണി­യൽ അ­ധി­കാ­രം സൃ­ഷ്ടി­ച്ച വംശീയ ഹി­ന്ദു­ത്വ­ത്തി­ലേ­ക്കാ­യി­രു­ന്നു ആ മാർ­ഗ്ഗം­കൂ­ടൽ. കാ­ല­ങ്ങ­ളാ­യി പല വി­ളി­ക­ളിൽ പെ­രു­ത്ത പേ­രി­നെ പു­തി­യൊ­രു മാ­മോ­ദീ­സ­യ്ക്കു­ള്ള വേ­ദി­യാ­ക്കി സ­വർ­ക്കർ.

ഇ­വി­ടെ­യാ­ണു് രാ­ജീ­വ­ന്റെ ചി­ന്ത­യു­ടെ ധൈ­ര്യ­വും സൂ­ക്ഷ്മ­ത­യും കാ­ണേ­ണ്ട­തു്. സ­വർ­ക്ക­റു­ടെ ഹി­ന്ദു എന്ന പേ­രി­നെ­തി­രെ രാ­ജീ­വൻ ഇ­ന്ത്യ എന്ന പേ­രെ­ടു­ത്തു­വ­യ്ക്കു­ന്നു. ഇ­താ­ണു് പേ­രിൽ­പ്പോ­രു്. പേ­രി­ന്റെ അർ­ത്ഥ­മ­ല്ല, അതു് കു­റി­ക്കു­ന്ന വ­സ്തു­യാ­ഥാർ­ത്ഥ്യ­മ­ല്ല, അതിലെ പ­രി­വർ­ത്ത­ന സാ­ധ്യ­ത­കൾ ത­മ്മി­ലു­ള്ള രാ­ഷ്ട്രീ­യ നേ­രി­ട­ലാ­ണ­തു്. സ­വർ­ക്ക­റെ അ­യാ­ളു­ടെ തന്നെ ത­ട്ട­ക­ത്തിൽ ക­ട­ന്നു­ക­യ­റി നേ­രി­ടു­ക­യാ­ണു് രാ­ജീ­വൻ. സ­വർ­ക്കർ ഇ­ന്ത്യ­യെ ഹി­ന്ദു­മ­ത­ത്തി­ലേ­ക്കു് ചു­രു­ക്കി­യ­പ്പോൾ, രാ­ജീ­വൻ സർ­വ്വ­ധർ­മ്മ­ങ്ങൾ­ക്കും സ­മ­ഭാ­വ­ന­യോ­ടെ ക­ഴി­യാ­വു­ന്ന ഒരു പൊ­തു­വി­ട­മാ­യി ഇ­ന്ത്യ­യെ അ­വ­ത­രി­പ്പി­ക്കു­ന്നു എ­ന്ന­ത­ല്ല അവർ ത­മ്മി­ലു­ള്ള വ്യ­ത്യാ­സം. രാ­ജീ­വ­ന്റെ ഇ­ന്ത്യ കീഴാള ജ­ന­സ­ഞ്ച­യ­ത്തി­ന്റെ കേ­വ­ല­മാ­യ ജ­നാ­ധി­പ­ത്യ­ത്തി­നു­ള്ള ഇ­ട­മാ­ണു്. കേ­വ­ല­ജ­നാ­ധി­പ­ത്യം ബ­ഹു­ല­ത­യി­ലെ പാ­ര­സ്പ­ര്യ­ത്തി­ലും കൊ­ടു­ക്കൽ വാ­ങ്ങ­ലു­ക­ളി­ലും കൂടി ഉ­ണ്ടാ­യി­വ­രു­ന്ന സ­മ­വാ­യ­മ­ല്ല. ഈ സ­മ­വാ­യ­മ­ല്ല സർ­വ്വ­ധർ­മ സ­മ­ഭാ­വ­ന. നാ­നാ­ത്വ­ത്തി­ന്റെ ബ­ഹു­ല­ത­ക്കെ­തി­രെ അതു് ഏ­ക­ത്വ­മാ­യു­ള്ള പേ­രി­ന്റെ അ­സ്ഥി­ര­വും അ­നി­യ­ത­വു­മാ­യ ദൃ­ഢ­ബ­ന്ധ­ത്തെ മു­ന്നോ­ട്ടു വ­യ്ക്കു­ന്നു.

സ­വർ­ക്ക­റെ­ക്കു­റി­ച്ചു­ള്ള വി­ശ­ദ­മാ­യ പ­ഠ­ന­ങ്ങൾ ഈ സ­മാ­ഹാ­ര­ത്തി­ലി­ല്ല. എ­ങ്കി­ലും ഇടതു ലിബറൽ സെ­ക്കു­ലർ വി­മർ­ശ­ന­ങ്ങ­ളിൽ നി­ന്നു് വ്യ­ത്യ­സ്ത­മാ­യി രാ­ജീ­വൻ തു­റ­ക്കു­ന്ന പോർ­മു­ഖം നാം വ്യ­ക്ത­മാ­യി കാ­ണേ­ണ്ട­തു­ണ്ടു്.

വർ­ഗ്ഗീ­യ­വി­രു­ദ്ധ വാ­ക്സി­നെ­ടു­ത്തു് ഫാ­സി­സ­ത്തി­ന്റെ തി­രി­ച്ച­റി­യൽ കാർ­ഡു­മാ­യി ഹി­ന്ദു വർ­ഗ്ഗീ­യ­ത­യെ­യും ഇ­സ്ലാ­മി­ക ഭീ­ക­ര­ത­യെ­യും സ­മാ­സ­മം വി­മർ­ശി­ക്കു­ന്ന യു­ക്തി­വാ­ദി­ക­ളു­ടെ മാ­ന്യ­മ­ര്യാ­ദ­ക­ള­ല്ല രാ­ജീ­വ­ന്റെ രീ­തി­ശാ­സ്ത്രം. ശ­ത്രു­വു­മാ­യി അ­പ­ക­ട­ക­ര­മാ­യ സാ­മീ­പ്യം ഏ­റ്റെ­ടു­ക്കു­ക­യും എ­തിർ­ചി­ന്ത­യി­ലെ ഊർ­ജ്ജ­ത്തെ അ­തി­ന്റെ തന്നെ ത­മോ­ഗർ­ത്ത­ങ്ങ­ളിൽ നി­ന്നു് വ­ഴി­തി­രി­ച്ചു­വി­ടു­ക­യും ചെ­യ്യു­ക­യാ­ണു് രാ­ജീ­വൻ. ബ്രി­ട്ടീ­ഷു­കാ­രെ അവർ പെ­ട്ടു­കി­ട­ന്നി­രു­ന്ന കെ­ണി­യിൽ നി­ന്നു് വി­ടു­വി­ക്കു­ന്ന­തി­ലൂ­ടെ ഇ­ന്ത്യ­യെ­യും ബ്രി­ട്ട­നെ­യും ബ്രി­ട്ട­നിൽ നി­ന്നു് വി­മോ­ചി­പ്പി­ക്കു­ന്ന ഗാ­ന്ധി­യൻ രീ­തി­യാ­ണു് രാ­ജീ­വ­ന്റേ­തു്. അ­തു­കൊ­ണ്ടു് പോ­ള­മി­ക്സും വി­വാ­ദ­വും രാ­ജീ­വ­നു് അ­ന്യ­മാ­ണു്.

മാർ­ക്സി­സ­ത്തെ മാർ­ക്സി­സ­ത്തിൽ കൂടി തന്നെ രാ­ജീ­വൻ മ­റി­ക­ട­ക്കു­ന്നു. മാർ­ക്സി­സ­ത്തി­ന്റെ ആ­ണി­ക്ക­ല്ലു­ക­ളാ­യ വൈ­രു­ദ്ധ്യാ­ത്മ­ക ചിന്ത, പാർ­ട്ടി, ച­രി­ത്ര­വാ­ദം, ഭ­ര­ണ­കൂ­ടം, വി­പ്ല­വം ഇ­വ­യൊ­ന്നും രാ­ജീ­വൻ അം­ഗീ­ക­രി­ക്കു­ന്നി­ല്ല. എ­ന്നാൽ മാർ­ക്സി­സ­ത്തി­ന്റെ സ­മ്പൂർ­ണ്ണ നി­രാ­സം രാ­ജീ­വ­നെ മാർ­ക്സി­സ്റ്റ് അ­ല്ലാ­താ­ക്കു­ന്നി­ല്ല. മാർ­ക്സി­സം വി­ട്ടു വ­രു­ന്ന­വർ­ക്കു ക­ല്പി­ച്ചു­കൊ­ടു­ത്തി­ട്ടു­ള്ള സാ­മ്പ്ര­ദാ­യി­ക നി­ല­പാ­ടു­ക­ളിൽ രാ­ജീ­വൻ സു­ര­ക്ഷ തേ­ടു­ന്നി­ല്ല. ഇ­തി­നു­കാ­ര­ണം മാർ­ക്സി­സം ഇ­നി­യും ബാ­ക്കി­നിൽ­ക്കു­ന്ന എന്തോ പ്ര­തീ­ക്ഷ­യാ­ണെ­ന്ന­ത­ല്ല. പുതിയ വ്യാ­ഖ്യാ­ന­ങ്ങ­ളി­ലൂ­ടെ മാർ­ക്സി­നെ ര­ക്ഷി­ക്കാ­നു­ള്ള ശ്ര­മ­മൊ­ന്നും രാ­ജീ­വൻ ന­ട­ത്തു­ന്നി­ല്ല. മാർ­ക്സി­സ­ത്തി­ന്റെ ത­കർ­ച്ച പലതിൽ ഒരു പ്ര­ത്യ­യ­ശാ­സ്ത്ര­ത്തി­ന്റെ ത­കർ­ച്ച­യ­ല്ല. ന­മ്മു­ടെ കാ­ല­ത്തെ രാ­ഷ്ട്രീ­യ പ്ര­യോ­ഗ­ത്തി­ന്റെ അ­സാ­ധ്യ­ത ത­ന്നെ­യാ­ണു്.

മാർ­ക്സി­സ­ത്തോ­ടൊ­പ്പം ലിബറൽ പാർ­ല­മെ­ന്റ­റി ജ­നാ­ധി­പ­ത്യ­വും സ്വ­ത്വ­രാ­ഷ്ട്രീ­യ പ്ര­സ്ഥാ­ന­ങ്ങ­ളും മറ്റു സാ­മൂ­ഹി­ക പ്ര­സ്ഥാ­ന­ങ്ങ­ളും പങ്കു പ­റ്റി­യി­രു­ന്ന രാ­ഷ്ട്രീ­യം അ­പ്ര­സ­ക്ത­മാ­യി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു് ഒരു മാർ­ക്സി­സ്റ്റേ­ത­ര നി­ല­പാ­ടിൽ നി­ന്നു­കൊ­ണ്ടു് മാർ­ക്സി­സ­ത്തെ വി­ചാ­ര­ണ ചെ­യ്യു­ന്ന­തിൽ ക­ഴ­മ്പി­ല്ല. കർ­ഷ­ക­സ­മ­രം, പൗ­ര­ത്വ­നി­യ­മ വി­രു­ദ്ധ­സ­മ­രം, ആ­ദി­വാ­സി­ക­ളു­ടെ ഭൂ­മി­സ­മ­രം തു­ട­ങ്ങി­യ മു­ന്നേ­റ്റ­ങ്ങ­ളു­ടെ വെ­ളി­ച്ച­ത്തിൽ മാർ­ക്സി­സ­ത്തി­നു­ള്ളിൽ നി­ന്നു­കൊ­ണ്ടു് മാർ­ക്സി­സ്റ്റ് സ­ങ്ക­ല്പ­ന­ങ്ങ­ളെ ഉ­ച്ചാ­ട­നം ചെ­യ്യു­ക­യാ­ണു് രാ­ജീ­വൻ. ഈ മാർ­ക്സി­സ്റ്റ് നി­രാ­സ­ത്തി­ലൂ­ടെ­യാ­ണു് രാ­ജീ­വ­ന്റെ ചിന്ത ഈ സ­മ­ര­ങ്ങ­ളി­ലെ ചി­ന്ത­യു­മാ­യി പ്ര­തി­വർ­ത്തി­ക്കു­ന്ന­തു്. ച­രി­ത്ര­പ­ഠ­ന­ത്തി­ലോ സാ­മൂ­ഹി­ക ശാ­സ്ത്ര­ങ്ങ­ളി­ലോ കൂ­ടി­യ­ല്ല രാ­ജീ­വൻ മാർ­ക്സി­സ­ത്തി­ന്റെ പ­രാ­ജ­യം—അ­പ്ര­സ­ക്തി —തി­രി­ച്ച­റി­യു­ന്ന­തു്. പുതിയ സ­മ­ര­ങ്ങ­ളോ­ടൊ­ത്തു­ള്ള ചി­ന്ത­യി­ലാ­ണു് മാർ­ക്സി­സ­വും വി­പ്ല­വ­രാ­ഷ്ട്രീ­യ­വും നാം ക­ട­ന്നു­പോ­കു­ന്ന ഭൂ­ഖ­ണ്ഡ­ങ്ങ­ളാ­യി തെ­ളി­യു­ന്ന­തു്.

വർ­ഗ്ഗം എന്ന മാർ­ക്സി­സ്റ്റ് ഗ­ണ­ത്തി­ന്റെ അ­പ­ര്യാ­പ്ത­ത­യ്ക്കു മു­ന്നി­ലാ­ണു് കീഴാള ജ­ന­സ­ഞ്ച­യ സ്വാ­ധി­കാ­രം എന്ന സ­ങ്ക­ല്പ­നം രാ­ജീ­വൻ അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. വർ­ഗ്ഗ­ത്തെ അ­പ്ര­സ­ക്ത­മാ­ക്കു­ന്ന­തു് തൊ­ഴി­ലാ­ളി­സ­മ­ര­ങ്ങ­ളു­ടെ പ­രാ­ജ­യ­മോ തൊ­ഴി­ലാ­ളി­കൾ­ക്കു് വർ­ഗ്ഗ­ശു­ദ്ധി ന­ഷ്ട­പ്പെ­ടു­ന്ന­തോ കൊ­ണ്ട­ല്ല. തൊ­ഴി­ലാ­ളി­ക്കു് പുറമേ, തൊ­ഴി­ലാ­ളി­യേ­ക്കാൾ ക­ഷ്ട­പ്പെ­ടു­ന്ന സ്ത്രീ­ക­ളും തൊ­ഴിൽ­ര­ഹി­ത­രും ആ­ദി­വാ­സി­ക­ളും ഉ­ണ്ടെ­ന്നും, അവരെ കൂടി ഉൾ­പ്പെ­ടു­ത്തി വർ­ഗ്ഗ­സ­ങ്ക­ല്പ­ത്തെ വി­ക­സി­പ്പി­ച്ചു­ക­ള­യാം എന്ന പ്ലാ­നു­മ­ല്ല. മാർ­ക്സി­ന്റെ വർ­ഗ്ഗ­മെ­ന്ന­തു് വ­സ്തു­താ­വി­വ­ര­ണ­ങ്ങ­ളി­ലൂ­ടെ ക­ണ്ടെ­ത്താ­വു­ന്ന അ­നു­ഭ­വ­വേ­ദ്യ­മാ­യ സാ­മൂ­ഹി­ക ഗ­ണ­മാ­യി­രു­ന്നി­ല്ല. പ്ര­തി­നി­ധാ­നം, അ­രി­കു­വൽ­ക്ക­ര­ണം, ഒ­ഴി­വാ­ക്കൽ ഇ­വ­യൊ­ക്കെ രാ­ഷ്ട്രീ­യ­കർ­ത്തൃ­ത്വ­ത്തെ സാ­മൂ­ഹി­ക വ­സ്തു­ത­യാ­യി കാ­ണു­ന്ന­തി­ന്റെ ഫ­ല­മാ­ണു്. രാ­ഷ്ട്രീ­യ­ഗ­ണം ക­ണ­ക്കെ­ടു­പ്പി­ലൂ­ടെ സം­ഘ­ടി­പ്പി­ക്ക­പ്പെ­ടു­ന്ന­ത­ല്ല. ദു­രി­താ­നു­ഭ­വം ഉൾ­പ്പെ­ടെ­യു­ള്ള ഒരു സാ­മൂ­ഹി­കാ­നു­ഭ­വ­വും അം­ഗ­ത്വ­ത്തി­നു­ള്ള മാ­ന­ദ­ണ്ഡ­വു­മ­ല്ല.

images/Samir_Amin.jpg
സമീർ അമീൻ

ലോ­ക­മാ­കെ ഒരു ഫാ­ക്ട­റി­യാ­യി മാ­റി­യി­രി­ക്കു­ക­യാ­ണെ­ന്നും വ്യാ­വ­സാ­യി­ക തൊ­ഴി­ലാ­ളി­ക­ളോ­ടൊ­പ്പം സേ­വ­ക­രും ഹാ­ക്കർ­മാ­രും കു­ടും­ബി­നി­ക­ളും കർ­ഷ­ക­രും എ­ല്ലാം ആ­ഗോ­ള­വൽ­ക്ക­രി­ക്ക­പ്പെ­ട്ട മൂ­ല­ധ­ന­ത്തി­ന്റെ നേ­രി­ട്ടു­ള്ള പി­ടി­യി­ല­ക­പ്പെ­ട്ടി­രി­ക്കു­ക­യാ­ണെ­ന്നും രാ­ജീ­വൻ. അ­ങ്ങ­നെ­യെ­ങ്കിൽ ജ­ന­സ­ഞ്ച­യം എന്ന അ­വി­യ­ലി­നു പകരം വി­പു­ലീ­ക­രി­ച്ച വർ­ഗ്ഗം എന്ന സം­വർ­ഗ്ഗം ത­ന്നെ­യാ­ണു് വേ­ണ്ട­തു് എ­ന്നു് സമീർ അമീനെ പോ­ലെ­യു­ള്ള മാർ­ക്സി­സ്റ്റു­കൾ വാ­ദി­ക്കു­ന്നു. വർ­ഗ്ഗ­മോ ജ­ന­സ­ഞ്ച­യ­മോ എ­ന്ന­തു് സാ­മൂ­ഹി­ക­ശാ­സ്ത്ര­പ­ഠ­ന­ത്തി­ലൂ­ടെ തി­രു­മാ­നി­ക്കേ­ണ്ട­ത­ല്ല. മാർ­ക്സി­സ്റ്റ് ചി­ന്ത­യ്ക്കു­ള്ളിൽ നി­ന്നു­കൊ­ണ്ടു­ത­ന്നെ വർ­ഗ്ഗം എന്ന സ­ങ്ക­ല്പ­ന­ത്തെ നിർ­ത്തി­വെ­ക്കു­ക­യാ­ണു് രാ­ജീ­വൻ. ഒരു സ­ങ്ക­ല്പ­ന­ത്തി­ന്റെ നിർ­ത്തി­വെ­യ്ക്കൽ അ­തി­ന്റെ പ­രാ­ജ­യ­മ­ല്ല. യാ­ഥാർ­ത്ഥ്യ­ത്തെ നിർ­ണ്ണ­യി­ക്കാ­നും വി­ധി­ക്കാ­നു­മു­ള്ള മാ­ന­ദ­ണ്ഡ­മ­ല്ല സ­ങ്ക­ല്പ­നം.

വർ­ഗ്ഗം എന്ന ഗണം പ്ര­സ­ക്ത­മാ­യി­രു­ന്ന മ­ഹ­ത്താ­യ സ­മ­ര­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. എ­ന്നാൽ ഈ ഗ­ണ­ത്തെ ചി­ന്ത­യ്ക്കു­ള്ളിൽ നി­രോ­ധി­ക്കു­മ്പോ­ഴാ­ണു് പുതിയ സ­മ­ര­ങ്ങ­ളു­ടെ സ­വി­ശേ­ഷ­ത തെ­ളി­യു­ന്ന­തു്. വർ­ഗ്ഗ­ബോ­ധം എന്ന ഗ­ണ­ത്തെ സ­മർ­ത്ഥ­മാ­യി പ്ര­യോ­ഗി­ച്ച റഷ്യൻ വി­പ്ല­വം ന­മ്മു­ടെ യാ­ഥാർ­ത്ഥ്യ­മ­ല്ല. അ­തി­നു­കാ­ര­ണം ന­മ്മു­ടെ ചി­ന്ത­യി­ലു­ള്ള വി­മോ­ച­നം എന്ന സ­ങ്ക­ല്പ­ത്തി­നൊ­ത്തു് അ­തി­നു് നി­റ­വേ­റാ­നാ­യി­ല്ല എ­ന്ന­ല്ല. ക­ഴി­ഞ്ഞു­പോ­യ വി­പ്ല­വ­ങ്ങ­ളെ­ല്ലാം ന­മ്മു­ടെ പ്ര­തീ­ക്ഷ­യ്ക്കൊ­ത്തു­യ­രാൻ ക­ഴി­യാ­തെ പോയ പാ­ഴ്ശ്ര­മ­ങ്ങ­ള­ല്ല. വി­ജ­യി­ക്കാൻ മ­റ്റൊ­ര­വ­സ­രം കാ­ത്തു കി­ട­ക്കു­ന്ന അപൂർണ ശ്ര­മ­ങ്ങ­ളു­മ­ല്ല. ജീ­വൽ­ശ­ക്തി­യു­ടെ ആ­വി­ഷ്കാ­രം എന്ന നി­ല­യിൽ നേ­ടാ­നാ­വാ­ത്ത ല­ക്ഷ്യ­ങ്ങൾ­ക്കും, ആ­ശ­യ­ക്കു­ഴ­പ്പ­ങ്ങൾ­ക്കും, ത­ന്ത്ര­പ്പി­ഴ­വു­കൾ­ക്കും അ­പ്പു­റം എല്ലാ സ­മ­ര­ങ്ങ­ളും സ്വ­യം­പൂർ­ണ്ണ­മാ­ണു്. നമ്മൾ അ­നു­ഭ­വി­ക്കു­ക­യും അ­റി­യു­ക­യും ചെ­യ്യു­മ്പോൾ സ്വ­യം­പൂർ­ണ്ണ­രാ­യി അ­മ­ര­ത്വം നേ­ടു­ന്നു എ­ന്നു് സ്പി­നോ­സ. ന­മ്മു­ടെ അ­റി­വും അ­നു­ഭ­വ­വും ന­മ്മു­ടെ ശാ­രീ­രി­ക­വും മാ­ന­സി­ക­വും സാ­മൂ­ഹി­ക­വു­മാ­യ പ­രി­മി­തി­കൾ­ക്കു­ള്ളി­ലാ­ണു് സം­ഭ­വി­ക്കു­ന്ന­തെ­ന്നും, ഈ പ­രി­മി­തി­ക­ളു­ടെ അ­നി­വാ­ര്യ­ത തി­രി­ച്ച­റി­യു­ന്ന­താ­ണു് ന­മ്മു­ടെ സ്വാ­ത­ന്ത്ര്യം എ­ന്നും വി­ന­യാ­ന്വി­ത­മാ­യി ഘോ­ഷി­ക്കു­ന്ന പാ­ശ്ചാ­ത്യ ചി­ന്താ­സ­മ്പ്ര­ദാ­യ­ത്തി­നെ­തി­രെ­യു­ള്ള നി­ല­പാ­ടാ­ണു് സ്പി­നോ­സ­യു­ടേ­തു്.

അ­തേ­പോ­ലെ, ഇ­തു­വ­രെ­യു­ള്ള മ­നു­ഷ്യ­രു­ടെ എല്ലാ സ­മ­ര­ങ്ങ­ളെ­യും ജ­യ­പ­രാ­ജ­യ­ങ്ങൾ­ക്കും ശ­രി­തെ­റ്റു­കൾ­ക്കും അ­തീ­ത­മാ­യി തു­ല്യ­ത­യോ­ടെ­യും സ്നേ­ഹ­ത്തോ­ടെ­യും കാ­ണു­ന്ന ദർ­ശ­ന­മാ­ണു് രാ­ജീ­വ­ന്റേ­തും. താൻ പ­ങ്കെ­ടു­ത്തി­രു­ന്ന നക്സൽ പ്ര­സ്ഥാ­ന­ത്തി­ന്റെ തെ­റ്റു­ക­ളിൽ നി­ന്ന­ല്ല, ഇ­ന്ന­ത്തെ രാ­ഷ്ട്രീ­യ­സ­മ­ര­ങ്ങ­ളു­ടെ തു­ടർ­ച്ച­യിൽ നി­ന്നാ­ണു് രാ­ജീ­വൻ പ­ഠി­ക്കു­ന്ന­തു്. തന്റെ തെ­റ്റു­ക­ളിൽ നി­ന്നു് എ­ല്ലാ­വ­രും പ­ഠി­ക്ക­ണ­മെ­ന്നും, തെ­റ്റു­ക­ളിൽ നി­ന്നേ പ­ഠി­ക്കാ­വൂ എ­ന്നു­മു­ള്ള ശാ­ഠ്യം രാ­ജീ­വ­നി­ല്ല. ച­രി­ത്ര­സാ­ഹ­ച­ര്യ­ങ്ങൾ നീ­ട്ടി­വെ­ച്ചു­ത­രു­ന്ന സു­വർ­ണ്ണാ­വ­സ­ര­ങ്ങ­ളാ­ണു് സ­മ­ര­ങ്ങൾ എന്ന ധാ­ര­ണ­യും ഇ­വി­ടെ­യി­ല്ല. വൈ­രു­ദ്ധ്യാ­ത്മ­ക ച­രി­ത്ര­വാ­ദ­ത്തിൽ നി­ന്നു് പൂർ­ണ്ണ­മാ­യും മു­ക്തി നേടിയ രാ­ഷ്ട്രീ­യ ദർ­ശ­ന­മാ­ണു് രാ­ജീ­വ­ന്റേ­തു്.

images/Wagah_border_ceremony2.jpg
ഇന്ത്യ-​പാകിസ്ഥാൻ അ­തിർ­ത്തി, വാഗ.

ജ­ന­സ­ഞ്ച­യം എ­ന്നാൽ ജ­ന­സം­ഖ്യ­യാ­യി എ­ണ്ണി­ത്തി­ട്ട­പ്പെ­ടു­ത്താ­വു­ന്ന ജ­ന­ങ്ങ­ളോ “we the people” എ­ന്നു് പ്ര­ഖ്യാ­പി­ക്കു­ന്ന ജ­ന­ത­യു­ടെ പൊതു ഇ­ച്ഛ­യോ അല്ല. അതൊരു ഗണമോ കൂ­ട്ട­മോ അല്ല. ജ­ന­ങ്ങൾ­ക്കു­വേ­ണ്ടി ജ­ന­ങ്ങ­ളെ ഭ­രി­ക്കു­ന്ന ജ­ന­ങ്ങ­ളു­ടെ ഒ­റ്റ­ക്കെ­ട്ടാ­യ ഇ­ച്ഛ­യാ­ണു് “we the people”. സാ­മ്പ്ര­ദാ­യി­ക പാ­ശ്ചാ­ത്യ ജ­നാ­ധി­പ­ത്യ സ­ങ്ക­ല്പ­ത്തി­ന്റെ അ­ടി­സ്ഥാ­നം ഈ ജ­നേ­ച്ഛ­യാ­ണു്. ഞങ്ങൾ തന്നെ ഞ­ങ്ങ­ളു­ടെ മേൽ അ­ടി­ച്ചേൽ­പ്പി­ക്കു­ന്ന നി­യ­മ­ങ്ങ­ളു­ടെ—സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ—പ്ര­ഖ്യാ­പ­ന­മാ­ണ­തു്. ജ­ന­ഗ­ണ­ത്തി­ന്റെ മ­ന­മാ­ണി­തു്. എ­ന്നാൽ ‘ഞങ്ങൾ ജ­ന­ങ്ങൾ’ എ­ന്നു് സ്വയം വി­ശേ­ഷി­പ്പി­ക്കു­മ്പോൾ അതു് ഞ­ങ്ങ­ള­ല്ലാ­ത്ത ചിലരെ ഒ­ഴി­ച്ചു നിർ­ത്തു­ന്നു­ണ്ടു്. വാ­ഗ­യി­ലെ ഇന്ത്യ-​പാകിസ്ഥാൻ അ­തിർ­ത്തി­യിൽ ചെ­ന്നാൽ ദി­വ­സ­വും ര­ണ്ടു് ‘ഞങ്ങൾ ജ­ന­ങ്ങൾ’ ഒരു മ­തി­ലി­നി­രു­പു­റ­വും നി­ന്നു് പ­ര­സ്പ­രം കൂകി തോൽ­പ്പി­ക്കു­ന്ന­തു് കാണാം!

ഈ ‘ഞങ്ങൾ ജ­ന­ങ്ങൾ­ക്കു്’ ഞ­ങ്ങ­ളെ പൂർ­ണ്ണ വി­ശ്വാ­സ­മി­ല്ല. നി­യ­മ­ങ്ങൾ ഉ­ണ്ടാ­ക്കു­ന്ന­തു് ജ­ന­ങ്ങ­ളാ­ണെ­ങ്കി­ലും അവർ അതിനെ ക­യ്യി­ലെ­ടു­ക്ക­രു­തു്. ജ­നാ­ധി­പ­ത്യ­മെ­ന്നാൽ ജ­ന­ങ്ങ­ളു­ടെ തോ­ന്നി­യ­വാ­സ­മ­ല്ല. ജ­ന­ങ്ങ­ളു­ടെ ഇച്ഛ എ­ത്ര­മാ­ത്രം ശ­ക്ത­വും ഒ­രു­മ­യു­ള്ള­തു­മാ­കു­മോ അ­ത്ര­യും അതിനെ അതിൽ നി­ന്നു് തന്നെ അ­ക­റ്റി നിർ­ത്തേ­ണ്ട­തു­ണ്ടു്. ഇ­വി­ടെ­യാ­ണു് പ്ര­തി­നി­ധാ­ന­ത്തി­ന്റെ റോൾ. ജ­ന­ങ്ങൾ അവരെ അവരിൽ നി­ന്നു തന്നെ സം­ര­ക്ഷി­ക്കാ­നു­ള്ള അ­ധി­കാ­രി­ക­ളെ തി­ര­ഞ്ഞെ­ടു­ക്കു­ന്നു. അവരും വി­ദ­ഗ്ദ്ധ­രും ചേർ­ന്നു് കാ­ര്യ­ങ്ങൾ തീ­രു­മാ­നി­ക്കും. ജ­ന­ങ്ങൾ­ക്കു് അ­ഞ്ചു് വർ­ഷ­ത്തി­ലൊ­രി­ക്കൽ ത­ങ്ങ­ളു­ടെ പ്ര­തി­നി­ധി­ക­ളെ മാ­റ്റാം.

ഇ­ങ്ങ­നെ ജ­ന­ങ്ങ­ളെ ജ­ന­ങ്ങ­ളിൽ നി­ന്നു തന്നെ അ­ക­റ്റി­നിർ­ത്തി അ­വ­രു­ടെ ശ­ക്തി­യെ അ­വർ­ക്കെ­തി­രെ തന്നെ തി­രി­ച്ചു­വി­ടു­ന്ന അ­ധി­കാ­ര­രൂ­പ­ങ്ങൾ­ക്കെ­തി­രെ­യാ­ണു് രാ­ജീ­വൻ കേ­വ­ല­ജ­നാ­ധി­പ­ത്യം എന്ന സ്പി­നോ­സി­യൻ ആശയം മു­ന്നോ­ട്ടു് വ­യ്ക്കു­ന്ന­തു്. ജ­ന­സ­ഞ്ച­യം അ­തി­ന­തീ­ത­മാ­യ പാർ­ട്ടി ഭ­ര­ണ­കൂ­ടം, ആ­ശ­യ­ങ്ങൾ, ല­ക്ഷ്യ­ങ്ങൾ തു­ട­ങ്ങി­യ­വ­യാൽ ന­യി­ക്ക­പ്പെ­ടാൻ വി­സ­മ്മ­തി­ക്കു­ന്നു. അ­വ­രു­ടെ അ­ധി­കാ­രം അ­തി­ന്റെ പ്ര­ക­ട­നം ത­ന്നെ­യാ­ണു്, അ­ല്ലാ­തെ തെ­ര­ഞ്ഞെ­ടു­പ്പി­നു തൊ­ട്ടു­മു­മ്പു­ള്ള ക­ലാ­ശ­ക്കൊ­ട്ട­ല്ല. മൂ­ല­ധ­നം സാ­മൂ­ഹി­ക­ബ­ന്ധ­ങ്ങ­ളെ­യും പൊ­തു­ജ­നാ­ഭി­പ്രാ­യ­ത്തെ­യും നേ­രി­ട്ടു് ഉ­ത്പാ­ദി­പ്പി­ക്കു­മ്പോൾ ജനം അ­ഭി­പ്രാ­യ സ­മ­ന്വ­യ­ത്തി­ന­പ്പു­റ­ത്തു് ആ­വേ­ശ­തു­ന്ദി­ല­രാ­യി നി­ര­ത്തി­ലി­റ­ങ്ങു­ക­യാ­ണു്. കേ­വ­ല­ജ­നാ­ധി­പ­ത്യം പ്ര­തി­നി­ധാ­ന­ത്തെ­യും സ്ഥാ­പ­ന­ങ്ങ­ളെ­യും നി­രാ­ക­രി­ക്കു­ന്നി­ല്ല. ജ­ന­ങ്ങൾ അവയെ കൈ­യി­ലെ­ടു­ത്തു് പെ­രു­മാ­റും എ­ന്നേ­യു­ള്ളൂ. കേ­വ­ല­ജ­നാ­ധി­പ­ത്യം ആളുകൾ ഒ­ത്തു­കൂ­ടി തീ­രു­മാ­ന­ങ്ങ­ളെ­ടു­ക്കു­ന്ന ഖാപ് പ­ഞ്ചാ­യ­ത്ത­ല്ല. ജാതി, മത, ഭാഷാ, ദേശീയ കൂ­ട്ടാ­യ്മ­ക­ളെ ചീ­ന്തി­യൊ­ട്ടി­ക്കു­ന്ന അ­തി­നൂ­ത­ന വി­വ­ര­സാ­ങ്കേ­തി­ക വിദ്യ പ­യ­റ്റു­ന്ന സ­മ­കാ­ലി­ക ലോ­ക­ത്തി­ലാ­ണു് രാ­ജീ­വൻ കേ­വ­ല­ജ­നാ­ധി­പ­ത്യ­ത്തെ മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന­തു്.

images/Hegel.jpg
ഹേഗൽ

ജ­ന­സ­ഞ്ച­യ­ത്തി­ന്റെ കേ­വ­ല­ജ­നാ­ധി­പ­ത്യ­ത്തെ ‘ഞങ്ങൾ ജനങ്ങ’ളുടെ ഭ­ര­ണ­കൂ­ടാ­ധി­പ­ത്യ­ത്തിൽ നി­ന്നു് വേ­റി­ട്ടു­കാ­ണേ­ണ്ട­തു­ണ്ടു്. ലെ­നി­ന്റെ വർ­ഗ്ഗ­ബോ­ധം എന്ന ആശയം ‘ഞങ്ങൾ ജ­ന­ങ്ങൾ’ എന്ന രാ­ഷ്ട്രീ­യ കർ­ത്തൃ­ത്വ­ത്തോ­ടു് നേ­ര­ത്തെ വിട പ­റ­ഞ്ഞി­രു­ന്നു. ഏ­തെ­ങ്കി­ലും ഭ­ര­ണ­കൂ­ട­ത്തോ­ടു് മൂർ­ത്ത­മാ­യ സാ­ഹ­ച­ര്യ­ങ്ങ­ളിൽ പോ­രാ­ടു­ന്ന­വ­രാ­ണു് ‘ഞങ്ങൾ ജ­ന­ങ്ങൾ’. ഞ­ങ്ങ­ളും നി­ങ്ങ­ളും ത­മ്മി­ലു­ള്ള ഭേ­ദ­ത്തി­ന­പ്പു­റ­ത്തു­ള്ള ബ­ഹു­ല­ത­യെ മു­റു­കെ പു­ണ­രു­ന്ന­താ­ണു് ജ­ന­സ­ഞ്ച­യം. ജ­ന­സ­ഞ്ച­യ­വും ‘ഞങ്ങൾ ജനങ്ങ’ളും ത­മ്മി­ലു­ള്ള അ­ക­ല­ത്തെ നമ്മൾ ഗൗ­ര­വ­ത്തോ­ടെ കാണണം. ക­ലാ­പ­വും ല­ഹ­ള­യും ത­മ്മി­ലു­ള്ള ഭേദം പോ­ലീ­സി­ന്റെ മാ­ത്രം പ്ര­ശ്ന­മ­ല്ല; ജ­ന­ങ്ങ­ളു­ടേ­തു കൂ­ടി­യാ­ണു്. കേ­വ­ല­ജ­നാ­ധി­പ­ത്യം ജാ­ക്കോ­ബി­യൻ ഭീ­ക­ര­ത­യാ­ണെ­ന്ന ഹെ­ഗ­ലി­ന്റെ മു­ന്ന­റി­യി­പ്പു് കാ­ണാ­തി­രു­ന്നു കൂടാ. കേ­വ­ല­ജ­നാ­ധി­പ­ത്യം ന­മ്മു­ടെ ആ­പേ­ക്ഷി­ക സ­മ­ര­ങ്ങൾ ല­ക്ഷ്യം വെ­യ്ക്കേ­ണ്ട­തും എ­ന്നാൽ ഒ­രി­ക്ക­ലും സാ­ക്ഷാ­ത്ക­രി­ക്കാ­നാ­വാ­ത്ത­തു­മാ­യ ആദർശ സ­ങ്ക­ല്പ­മ­ല്ല. ജ­ന­കീ­യ­സ­മ­ര­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­നി­ല­യാ­ണു് ജ­ന­സ­ഞ്ച­യം. വ്യ­വ­സ്ഥ­യും ഉ­ട­മ്പ­ടി­യു­മി­ല്ലാ­തെ സ­മ്പൂർ­ണ ജ­നാ­ധി­പ­ത്യ­ത്തെ മു­ന്നോ­ട്ടു­വെ­യ്ക്കു­മ്പോ­ഴാ­ണു് സ­മ­ര­ങ്ങൾ രാ­ഷ്ട്രീ­യ പ്ര­സ­ക്തി നേ­ടു­ന്ന­തു്.

images/Thomas_Hobbes.jpg
ഹോ­ബ്സ്

രാ­ഷ്ട്രീ­യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­രൂ­പം സു­സ്ഥി­ര­ത­യും സു­ര­ക്ഷ­യും ഉ­റ­പ്പു വ­രു­ത്തു­ന്ന സു­ഗ­മ­മാ­യ ഭ­ര­ണ­മാ­ണെ­ന്നും സ­മ­ര­ങ്ങൾ ഭ­ര­ണ­പ്പി­ഴ­വി­നോ­ടു­ള്ള പ്ര­തി­ഷേ­ധ­മാ­ണെ­ന്നു­മു­ള്ള സ­മ്പ്ര­ദാ­യി­ക വീ­ക്ഷ­ണ­മ­ല്ല രാ­ജീ­വ­ന്റേ­തു്. മാർ­ക്സി­സ­ത്തിൽ വർ­ഗ്ഗം കേ­ന്ദ്ര­സ്ഥാ­ന­ത്തു നിൽ­ക്കു­ന്ന­തു് ച­രി­ത്രം വർ­ഗ്ഗ­സ­മ­രം ആ­യ­തു­കൊ­ണ്ടാ­ണു്, മ­റി­ച്ച­ല്ല എ­ന്നു് രാ­ജീ­വൻ വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. ഭ­ര­ണ­കൂ­ട­ത്തോ­ടു­ള്ള പ്ര­തി­ഷേ­ധം എന്ന നി­ല­യി­ല­ല്ലാ­തെ സ­മൂ­ഹ­ത്തി­നു­ള്ളിൽ ന­ട­ക്കു­ന്ന പോ­രാ­ട്ട­ങ്ങ­ളെ ആ­ഭ്യ­ന്ത­ര­യു­ദ്ധം (civil war) എന്ന അ­ല­മ്പാ­യാ­ണു് ക­ണ്ടു­വ­രു­ന്ന­തു്. ഹോ­ബ്സ് മു­ത­ലു­ള്ള പാ­ശ്ചാ­ത്യ ചി­ന്ത­കർ ഈ ‘യുദ്ധ’ങ്ങളെ രാ­ഷ്ട്രീ­യ­പൂർ­വ്വ­മാ­യ, സാ­മൂ­ഹി­ക­മാ­യ പ്രാ­കൃ­താ­വ­സ്ഥ­യി­ലേ­ക്കു­ള്ള തി­രി­ച്ചു­പോ­ക്കാ­യാ­ണു് കാ­ണു­ന്ന­തു്.

images/Michel_Foucault1.jpg
ഫൂ­ക്കോ

സ്വാർ­ത്ഥ താ­ല്പ­ര്യ­ങ്ങൾ­ക്കു വേ­ണ്ടി തന്റെ അ­ധി­കാ­ര­ങ്ങൾ ഭ­ര­ണ­കൂ­ട­ത്തി­നു് വെ­ച്ചൊ­ഴി­ഞ്ഞു് ശാ­ന്തി­യും സു­ര­ക്ഷ­യും തേ­ടു­ന്ന മ­നു­ഷ്യ­നാ­ണു് രാ­ഷ്ട്രീ­യ­ജീ­വി. എ­ന്നാൽ, മാർ­ക്സ് മുതൽ ഫൂ­ക്കോ­യും നെ­ഗ്രി­യും വ­രെ­യു­ള്ള ചി­ന്ത­കർ പോ­രി­നെ­യാ­ണു് രാ­ഷ്ട്രീ­യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­നി­ല­യാ­യി കാ­ണു­ന്ന­തു്. ഇതു് വ്യ­ക്തി­കൾ അ­വ­രു­ടെ താൽ­പ്പ­ര്യ­ങ്ങൾ­ക്കും അ­വ­കാ­ശ­ങ്ങൾ­ക്കും വേ­ണ്ടി ന­ട­ത്തു­ന്ന സ­മ­ര­മ­ല്ല. സംഘം ചേർ­ന്നു­ള്ള വി­ല­പേ­ശ­ല­ല്ല. എ­ല്ലാ­വ­രും എ­ല്ലാ­വർ­ക്കു­മെ­തി­രെ ന­ട­ത്തു­ന്ന ഹോ­ബ്സി­യൻ പ്രാ­കൃ­ത­യു­ദ്ധ­വു­മ­ല്ല. അ­ധി­കാ­ര­ത്തി­ന്റെ അ­പ­ച­യ­മോ അ­ഭാ­വ­മോ അല്ല; മ­റി­ച്ചു് സൃ­ഷ്ട്യു­ന്മു­ഖ­മാ­യ വി­ന്യാ­സ­മാ­ണു് ആ­ഭ്യ­ന്ത­ര­യു­ദ്ധം. കേ­വ­ല­ജ­നാ­ധി­പ­ത്യ­ത്തെ അ­ന്തർ­നി­ഹി­ത­ങ്ങ­ളാ­യ അ­ധി­കാ­ര­ശ­ക്തി­ക­ളു­ടെ ആ­വി­ഷ്കാ­ര­ത്തിൽ നി­ന്നു് അ­ടർ­ത്തി മാ­റ്റാ­നാ­വി­ല്ല. യു­ദ്ധ­ഭൂ­മി­യിൽ നേർ­ക്കു­നേർ പോ­ര­ടി­ക്കു­ന്ന ഞ­ങ്ങ­ളും നി­ങ്ങ­ളും ഈ അ­ന്ത­ച്ഛി­ദ്ര­ങ്ങ­ളി­ലൂ­ടെ­യാ­ണു് ഉ­രു­വാ­യി വ­രു­ന്ന­തു്. അ­ധി­കാ­ര­പ്ര­യോ­ഗ­ത്തി­ന്റെ കർ­ത്താ­വും കർ­മ്മ­വും ഈ ഞ­ങ്ങ­ളോ നി­ങ്ങ­ളോ അല്ല.

images/Antonio_Negri.jpg
നെ­ഗ്രി

പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടിൽ ബ്രി­ട്ട­നി­ലെ ക­മ്പോ­ള ല­ഹ­ള­ക്കാർ അ­വർ­ക്കു വേ­ണ്ടി ധാ­ന്യ­ങ്ങൾ പി­ടി­ച്ചെ­ടു­ക്കു­ക മാ­ത്ര­മാ­യി­രു­ന്നി­ല്ല. ധാ­ന്യ­ങ്ങ­ളു­ടെ ശേ­ഖ­ര­ണം, സം­ഭ­ര­ണം, വി­പ­ണ­നം ഇ­വ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട എല്ലാ അ­ധി­കാ­ര­രൂ­പ­ങ്ങ­ളെ­യും അവർ പി­ടി­ച്ചെ­ടു­ത്തു് പു­നർ­വി­ന്യ­സി­ച്ചു. നി­ല­നിൽ­ക്കു­ന്ന സ്ഥാ­പ­ന­രൂ­പ­ങ്ങ­ളെ ഇ­ത്ത­രം ലഹളകൾ കൈ­യി­ലെ­ടു­ത്തു പു­നർ­വി­ന്യ­സി­ച്ചേ­ക്കാം. പുതിയ രൂ­പ­ങ്ങൾ ക­ണ്ടെ­ത്തി­യേ­ക്കാം. ഫ്രാൻ­സി­ലെ ന്യൂ­പെ­ഡ് ക­ലാ­പ­ത്തി­ലെ പോലെ കേ­ന്ദ്രീ­കൃ­ത നേ­തൃ­ത്വ­മി­ല്ലാ­ത്ത­പ്പോ­ഴും വെ­റു­തെ ഒരു നേ­താ­വി­ന്റെ അ­നു­യാ­യി­ക­ളാ­യി ഭാ­വി­ച്ചു് ഇവർ സ്വയം അ­ണി­നി­ര­ന്നേ­ക്കാം. അ­ല്ലെ­ങ്കിൽ ബ്ര­സീ­ലി­ലെ സാ­പ­തി­സ്റ്റ­ക­ളെ പോലെ മു­ഖം­മൂ­ടി ധ­രി­ച്ച ആർ­ക്കും തി­രി­ച്ച­റി­യാ­നാ­കാ­ത്ത നേ­താ­വി­നു കീഴിൽ യു­ദ്ധ­സ­ന്ന­ദ്ധ­രാ­യേ­ക്കാം. പാർ­ല­മെ­ന്റ­റി ഭ­ര­ണ­കൂ­ടം മാ­ത്ര­മ­ല്ല, ഇൻ­ഷു­റൻ­സും സു­ര­ക്ഷാ­ക്യാ­മ­റ­ക­ളും ആ­രോ­ഗ്യ­സം­വി­ധാ­ന­ങ്ങ­ളും ഈ യു­ദ്ധ­ത­ന്ത്ര യ­ന്ത്ര­ത്തി­ന്റെ ഭാ­ഗ­മാ­യേ­ക്കാം.

ജ­ന­സ­ഞ്ച­യ­ത്തി­നു് സ്വ­തേ­യു­ള്ള ഭാവം സ്നേ­ഹ­മാ­ണു്. പാ­ക്കി­സ്ഥാ­നു­മാ­യു­ള്ള എല്ലാ ക്രി­ക്ക­റ്റ് മ­ത്സ­ര­ങ്ങ­ളി­ലും ഇ­ന്ത്യ ജ­യി­ക്ക­ണ­മെ­ന്നു് വാശി പി­ടി­ക്കു­ന്ന ദേ­ശ­സ്നേ­ഹ­മ­ല്ലി­തു്. കാ­ശ്മീ­രി­ലെ വേ­ട്ട­യാ­ട­പ്പെ­ടു­ന്ന ജ­ന­ങ്ങൾ­ക്കു് സൂഫി സം­ഗീ­തം കേൾ­പ്പി­ച്ചു കൊ­ടു­ക്കു­ന്ന സെ­ക്കു­ലർ സ്നേ­ഹ­വു­മ­ല്ല. വ്യ­ക്തി­ക­ളോ സം­ഘ­ങ്ങ­ളോ ത­മ്മി­ലു­ള്ള ബ­ന്ധ­മ­ല്ല ജ­ന­സ­ഞ്ച­യ­ത്തി­ലെ സ്നേ­ഹം. ആ­ധു­നി­ക ലിബറൽ ചി­ന്ത­യ്ക്കു് അ­പ­രി­ചി­ത­മാ­ണു് ഈ ഭാവം. ഗ്രീ­സിൽ ഉ­ട­ലെ­ടു­ത്ത പാ­ശ്ചാ­ത്യ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ഭാ­വ­പ്ര­പ­ഞ്ചം സൗ­ഹൃ­ദ­ത്തി­ന്റേ­താ­ണു്, സ്നേ­ഹ­ത്തി­ന്റേ­ത­ല്ല. നമ്മൾ വെറും സു­ഹൃ­ത്തു­ക്കൾ മാ­ത്ര­മാ­ണെ­ന്നു് പ­റ­യു­മ്പോൾ ഏതോ തീ­വ്ര­ത­യു­ടെ അ­ഭാ­വ­മാ­ണു് സൂ­ചി­പ്പി­ക്ക­പ്പെ­ടു­ന്ന­തു്.

images/Lacan2.jpg
ഷാ­ക്ക് ലകാൻ

സ്നേ­ഹ­ത്തി­ലു­ള്ള­തും സൗ­ഹൃ­ദ­ത്തി­ലി­ല്ലാ­ത്ത­തും ലൈം­ഗി­ക­ത­യാ­ണെ­ന്നാ­ണു് പൊ­തു­ധാ­ര­ണ. ലൈം­ഗി­ക­ത ബ­ന്ധ­ത്തെ കൂ­ടു­തൽ തീ­വ്ര­മാ­ക്കു­ന്നു എ­ന്നാ­ണു് സ­ങ്ക­ല്പം! എ­ന്നാൽ ലൈം­ഗി­ക­ത ഒരു ബ­ന്ധ­മ­ല്ല എ­ന്നു് തു­റ­ന്നു പ­റ­ഞ്ഞ­തു് ല­ക്കാ­നാ­ണു്. ലൈം­ഗി­ക­ത ര­ണ്ടു­പേർ ത­മ്മി­ലു­ള്ള ബ­ന്ധ­മാ­യി­രി­ക്കു­ന്ന അ­സാ­ധ്യ­ത­യെ­ക്കു­റി­ച്ചു­ള്ള തി­രി­ച്ച­റി­വാ­ണു്, ലൈം­ഗി­ക­ത­യിൽ ആറാടി നിൽ­ക്കു­മ്പോ­ഴും, സ്നേ­ഹ­ത്തെ സൗ­ഹൃ­ദ­ത്തിൽ നി­ന്നു മാ­റ്റി നിർ­ത്തു­ന്ന­തു്. മാ­താ­പി­താ­ക്ക­ളു­ടെ­യും സ­ഹോ­ദ­ര­ങ്ങ­ളു­ടെ­യും സ്നേ­ഹ­ത്തി­ലെ അ­ഗ­മ്യ­ഗ­മ­ന­ത്തി­നെ­തി­രെ­യു­ള്ള നി­രോ­ധ­നാ­ജ്ഞ­യാ­ണു് സാ­മൂ­ഹി­ക സൗ­ഹൃ­ദ­ബ­ന്ധ­ങ്ങ­ളെ സാ­ധ്യ­മാ­ക്കു­ന്ന നി­യ­മ­വ്യ­വ­സ്ഥ­യി­ലേ­ക്കു് ന­മു­ക്കു് പ്ര­വേ­ശ­നം ത­രു­ന്ന­തു്. ഈ നി­യ­മ­വ്യ­വ­സ്ഥ­യ്ക്കു് പു­റ­ത്താ­ണു് ഇ­ല്ലാ­ത്ത­തി­നെ കാ­മി­ക്കു­ന്ന പ്ര­ലോ­ഭ­ന­ങ്ങ­ളിൽ നി­ന്നു് സ്വ­ത­ന്ത്ര­മാ­യ സ്നേ­ഹ­ത്തി­ന്റെ ലോകം. ഈ നി­യ­മ­വ്യ­വ­സ്ഥ­യ്ക്കു­ള്ളിൽ നിൽ­ക്കു­ന്ന ലിബറൽ ജ­നാ­ധി­പ­ത്യം സൗ­ഹൃ­ദ­ത്തെ ആ­ദർ­ശ­വൽ­ക്ക­രി­ക്കു­ന്നു. നല്ല ക­മി­താ­ക്കൾ പ്രാ­ഥ­മി­ക­മാ­യി നല്ല സു­ഹൃ­ത്തു­ക്കൾ ആ­യി­രി­ക്ക­ണം എ­ന്നു് നമ്മൾ വാശി പി­ടി­ക്കു­ന്നു. ലിബറൽ ധാർ­മ്മി­ക­ത, ഒരു വ­ശ­ത്തു്, വി­വാ­ഹ­ബ­ന്ധ­മെ­ന്നാൽ ദ­മ്പ­തി­ക­ളു­ടെ ലൈം­ഗി­കാ­വ­യ­വ­ങ്ങൾ­ക്കു് മേൽ പ­ര­സ്പ­ര­മു­ള്ള സ്വ­ത്താ­വ­കാ­ശ­മാ­ണു് എ­ന്നു് നിർ­വ്വ­ചി­ക്കും. മ­റു­വ­ശ­ത്തു്, ദ­മ്പ­തി­കൾ പ­ര­സ്പ­രം വ്യ­ക്തി­ക­ളാ­യി ക­ണ്ടു് ബ­ഹു­മാ­നി­ക്ക­ണം എ­ന്നു് നിർ­ബ­ന്ധി­ക്കും.

ഈ ലിബറൽ ബാ­ന്ധ­വ­ത്തി­ന്റെ ഉ­റ­വി­ടം പു­രാ­ത­ന ഗ്രീ­സി­ലെ പു­രു­ഷ­ന്മാ­രു­ടെ സൗ­ഹൃ­ദ­ത്തി­ലാ­ണു്. സ­മ­ത്വ­മാ­യി­രു­ന്നു ന­ഗ­ര­രാ­ഷ്ട്രീ­യ­ങ്ങ­ളി­ലെ നിയമം. പി­ന്നീ­ടാ­ണ­തു് നി­യ­മ­ത്തി­നു മു­ന്നി­ലെ സ­മ­ത്വ­മാ­യി മാ­റി­യ­തു്. പൗ­ര­പു­രു­ഷ­ന്മാർ നേ­രി­ട്ടു് പ­ങ്കെ­ടു­ത്ത അ­സം­ബ്ലി­ക­ളാ­യി­രു­ന്നു ഗ്രീ­സി­ലെ രാ­ഷ്ട്രീ­യ­രം­ഗം. എ­ന്നാൽ സ­മ­ത്വ­സു­ന്ദ­ര­മാ­യ ഗ്രീ­ക്ക് ആ­ദി­പു­രു­ഷൻ സ്ത്രീ­യു­മാ­യു­ള്ള ലൈം­ഗി­ക­ബ­ന്ധ­ത്തിൽ നി­ന്നു് പി­റ­ന്ന­വ­ന­ല്ല. ആ­ദി­പു­രു­ഷൻ ഭൂ­മി­യിൽ നി­ന്നു് നേ­രി­ട്ടു് പി­റ­ന്ന­വ­നാ­ണു്. ഇ­ത്ത­രം പു­രു­ഷ­ന്മാ­രു­ടെ സൗഹൃദ കൂ­ട്ടാ­യ്മ­യാ­ണു് ഗ്രീ­ക്ക് ന­ഗ­ര­രാ­ഷ്ട്ര­ത്തി­ലെ പൗ­ര­ജ­ന­ത. ഭൂ­മി­ശാ­സ്ത്ര­പ­ര­മാ­യ സ­വി­ശേ­ഷ­ത­ക­ളാൽ കടൽ ക­ട­ന്നു് യാത്ര ചെ­യ്യു­ക­യും അ­ഭ­യാർ­ത്ഥി­ക­ളെ സ്വീ­ക­രി­ക്കു­ക­യും ചെ­യ്ത­പ്പോ­ഴും കി­ഴ­ക്കി­ലെ സാ­മ്രാ­ജ്യ­ങ്ങ­ളിൽ നി­ന്നും വേ­റി­ട്ട ജ­നാ­ധി­പ­ത്യ­മു­ണ്ടാ­ക്കാൻ അ­വർ­ക്കു് ക­ഴി­ഞ്ഞ­തു്, സ്ത്രീ­യിൽ നി­ന്ന­ല്ലാ­തെ പി­റ­ന്ന പു­രു­ഷൻ­മാ­രു­ടെ സൗ­ഹൃ­ദ­ത്തി­ലൂ­ടെ­യാ­ണു്. ഗ്രീ­ക്ക് ജ­നാ­ധി­പ­ത്യ­ത്തി­ന്റെ മ­റ്റൊ­രു അ­ടി­വേ­രു് ജ­ന­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ങ്ങൾ­ക്കും വി­ശ്വാ­സ­ങ്ങൾ­ക്കു­മു­ള്ള വി­ല­യാ­ണു്. അ­ഭി­പ്രാ­യ­സ­മ­ന്വ­യ­മാ­ണു് അ­റി­വു്, അ­ല്ലാ­തെ ഏ­തെ­ങ്കി­ലും ജ്ഞാ­നി­യു­ടെ ബു­ദ്ധി­യി­ലു­ദി­ക്കു­ന്ന­ത­ല്ല.

പു­രു­ഷ­സൗ­ഹൃ­ദ­ത്തി­ലും അ­ഭി­പ്രാ­യ­സ­മ­ന്വ­യ­ത്തി­ലും സ്വകാര്യ-​പൊതുമണ്ഡല വി­ഭ­ജ­ന­ത്തി­ലും ഉ­റ­പ്പി­ച്ചി­രു­ന്ന ജ­നാ­ധി­പ­ത്യ­ത്തി­നു് ബ­ദ­ലാ­യാ­ണു് സ്നേ­ഹ­ത്തി­ലൂ­ടെ പൂർ­ണ്ണ­രാ­വു­ന്ന ജ­ന­സ­ഞ്ച­യ­ത്തി­ന്റെ കേ­വ­ല­ജ­നാ­ധി­പ­ത്യ­ത്തെ രാ­ജീ­വൻ അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. ഈ സ്നേ­ഹ­ത്തി­നൊ­രു ഗാ­ന്ധി­യൻ പാ­ര­മ്പ­ര്യ­മു­ണ്ടു്. ബ്ര­ഹ്മ­ച­ര്യ­യെ രാ­ഷ്ട്രീ­യ­ജീ­വി­ത­ത്തി­ലെ അ­വ­ശ്യ­വ്ര­ത­മാ­യെ­ടു­ത്ത ഗാ­ന്ധി ലൈം­ഗി­ക­ത­യെ രാ­ഷ്ട്രീ­യ­പ്ര­ശ്ന­മാ­യി മു­ന്നോ­ട്ടു വെ­ച്ചു. വർ­ഗ്ഗീ­യ­സം­ഘർ­ഷം മൂ­ത്തു നിന്ന ന­വ­ഖ­ലി­യി­ലെ വീ­ടു­ക­ളി­ലേ­ക്കു് ന­ട­ന്നു ചെന്ന ഗാ­ന്ധി സം­സാ­രി­ച്ച­തു് ഹിന്ദു-​മുസ്ലിം സൗ­ഹൃ­ദ­ത്തെ പ­റ്റി­യാ­യി­രു­ന്നി­ല്ല. മ­റി­ച്ചു് തന്റെ ലൈം­ഗി­ക പ­രീ­ക്ഷ­ണ­ങ്ങ­ളെ­ക്കു­റി­ച്ചാ­യി­രു­ന്നു. ഈ പ­രീ­ക്ഷ­ണ­ങ്ങൾ ഗാ­ന്ധി­യു­ടെ സ­ത്യാ­ന്വേ­ഷ­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്നു. കാമ-​ബന്ധ-ബന്ധനത്തിൽ നി­ന്നും സ­ദാ­ചാ­ര നി­യ­മ­ബോ­ധ­ത്തിൽ നി­ന്നും സ്നേ­ഹ­ത്തെ സ്വ­ത­ന്ത്ര­മാ­ക്കി ഭാ­വ­തീ­വ്ര­മാ­ക്കാ­നു­ള്ള ജീ­വി­ത­ക്ര­മ­മാ­ണു് ഗാ­ന്ധി­യു­ടെ രാ­ഷ്ട്രീ­യം. അം­ബേ­ദ്കർ ഉ­യർ­ത്തി­യ മൈ­ത്രി­യും സൗ­ഹൃ­ദ­ബ­ന്ധ­മാ­യി­രു­ന്നി­ല്ല. സ്വയം ഹ­നി­ക്കാൻ സ­ന്ന­ദ്ധ­നാ­യ­വ­നു് മ­റ്റു­ള്ള­വ­രി­ലു­ള്ള ക­രു­ത­ലാ­ണു് അം­ബേ­ദ്കർ ബു­ദ്ധ­മ­ത­ത്തിൽ നി­ന്നെ­ടു­ത്ത മൈ­ത്രി. മിത്ര-​വരുണ ദ്വ­ന്ദ­ത്തി­ലെ വ­രു­ണ­ന്റെ രാ­ജ­കീ­യാ­ധി­കാ­ര­ത്തി­നു വെ­ളി­യിൽ ദുഃഖ-​ദുരിത ബ­ന്ധ­ങ്ങ­ളിൽ നി­ന്നും സ്വയം ത്യ­ജി­ച്ചു മു­ക്ത­നാ­വു­ന്ന­വ­രു­ടെ ഭാ­വ­പ്ര­പ­ഞ്ച­മാ­ണി­തു്.

images/Cayyappan.jpg
സി. അ­യ്യ­പ്പൻ

അ­യൽ­ക്കാ­ര­നെ­യും പാ­പി­യെ­യും ശ­ത്രു­വി­നെ­യും സ്നേ­ഹി­ക്കാൻ പ­ഠി­പ്പി­ക്കു­ന്ന ക്രി­സ്ത്യൻ സ­ദാ­ചാ­ര­മ­ല്ല ഈ സ്നേ­ഹ­ത്തി­ന്റേ­തു്. വെ­റു­പ്പു് ഒരു പാ­പ­മ­ല്ല. ശ­ത്രു­വി­നെ വെ­റു­ക്കാ­തെ നി­വൃ­ത്തി­യി­ല്ല. എ­ന്നാൽ വെ­റു­പ്പു് ദുഃ­ഖ­ദാ­യ­ക­വും ജീ­വ­ശ­ക്തി­യു­ടെ അ­പ­ച­യ­വു­മാ­ണെ­ന്നു് സ്പി­നോ­സ പ­ഠി­പ്പി­ക്കു­ന്നു. നാ­ശോ­ന്മു­ഖ­മെ­ങ്കി­ലും വെ­റു­പ്പിൽ അ­ന്തഃ­സ്ഥി­ത­മാ­യി­രി­ക്കു­ന്ന ശ­ക്തി­യെ ജീ­വോ­ന്മു­ഖ­മാ­ക്കി പ­രി­വർ­ത്തി­പ്പി­ക്കു­ന്ന­താ­ണു് സ്നേ­ഹം. വെ­റു­ക്കു­ന്ന­തു് നിർ­ത്തി പുതിയ അ­ധ്യാ­യ­മാ­യി പെ­ട്ടെ­ന്നു് തു­ട­ങ്ങാൻ പ­റ്റു­ന്ന ഒ­ന്ന­ല്ല സ്നേ­ഹം. വെ­റു­പ്പി­നു് അ­തി­ന്റെ ഭാ­വ­തീ­വ്ര­ത­യി­ലൂ­ടെ­യേ സ്നേ­ഹ­മാ­വാൻ കഴിയൂ. അ­തു­കൊ­ണ്ടാ­യി­രി­ക്ക­ണം ചെ­ഗു­വേ­ര വെ­റു­പ്പി­നെ ഒരു വി­പ്ല­വ­വി­കാ­രം എ­ന്നു് വി­ളി­ച്ച­ത്—അ­ല്ലെ­ങ്കിൽ വി­ളി­ച്ചു എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന­തു്! വൈ­ഷ്ണ­വ ഭ­ക്തി­മാർ­ഗ്ഗ­ത്തിൽ ഭക്തി മാ­ത്ര­മ­ല്ല വെ­റു­പ്പും വി­ഷ്ണു­പ­ദ­ത്തി­ലെ­ത്താ­നു­ള്ള മാർ­ഗ്ഗ­മാ­ണു്. ‘സംരംഭ ഭയ യോഗേന’ ഈ­ശ്വ­ര­നി­ലെ­ത്താം. ഭാ­ഗ­വ­ത­പു­രാ­ണ­ത്തിൽ ജ­യ­വി­ജ­യ­ന്മാർ ഭൂ­മി­യിൽ ന­രൻ­മാ­രാ­യി ജ­നി­ക്കാൻ ശ­പി­ക്ക­പ്പെ­ട്ടു. ശാ­പ­മോ­ക്ഷ­ത്തി­നു് ര­ണ്ടു് വ­ഴി­ക­ളാ­ണു് ഉ­ണ്ടാ­യി­രു­ന്ന­തു്. വി­ഷ്ണു­വി­നെ ഭ­ജി­ച്ചാൽ ഒൻ­പ­തു് ജ­ന്മ­ങ്ങൾ കൊ­ണ്ടു് സ്വർ­ഗ്ഗ­ത്തിൽ തി­രി­ച്ചെ­ത്താം. എ­ന്നാൽ വി­ഷ്ണു­വി­നെ വെ­റു­ത്താൽ വെറും മൂ­ന്നു് ജന്മം കൊ­ണ്ടും. ജ­യ­വി­ജ­യ­ന്മാർ ര­ണ്ടാ­മ­ത്തെ വ­ഴി­യാ­ണെ­ടു­ത്ത­തു്. പു­രാ­ണം ഈ മോ­ക്ഷ­മാർ­ഗ്ഗ­ത്തെ വി­ശ­ദീ­ക­രി­ക്കു­ന്ന­തു് പ്രാ­ണി­യും അ­തി­ന്റെ ഇരയായ കീ­ട­വും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തി­ലൂ­ടെ­യാ­ണു്. പ്രാ­ണി­യു­ടെ പി­ടി­യി­ലാ­യ കീടം തീ­ഷ്ണ­മാ­യ ഭ­യ­ത്തി­ലും വെ­റു­പ്പി­ലും പ്രാ­ണി­യിൽ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ച്ചു് അ­തു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­ക്കു­ന്നു. ഒ­രു­പ­ക്ഷേ, കീടം സ്വ­ത­ന്ത്ര­മാ­യേ­ക്കാം. അ­ല്ലെ­ങ്കിൽ പ്രാ­ണി­യു­ടെ ഭ­ക്ഷ­ണ­മാ­യേ­ക്കാം. ഇ­ത്ത­രം സ­ന്ദി­ഗ്ദ്ധ­ത­ക­ളി­ലൂ­ടെ­യു­ള്ള ഭാ­വ­പ­രി­ണാ­മ­ത്തെ സാ­ധ്യ­മാ­ക്കു­ന്ന­താ­ണു് രാ­ഷ്ട്രീ­യം. ഇ­ന്നി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ നാ­ളെ­യെ നിർ­ണ്ണ­യി­ക്കാ­നാ­വു­ന്ന­തി­ന്റെ ക­ണ­ക്ക­ല്ല സാ­ധ്യ­ത. ഇ­ന്നി­ന്റെ ക­വ­ടി­പ്പ­ല­ക­യിൽ നാളെ പൂർ­ണ്ണ­മാ­യി കാലം നി­ര­ത്തു­ക­യാ­ണ­തു്. അ­നി­കേ­തു് ജവാറെ ‘ആ­ത്മോ­ച്ചാ­ട­നം’ എ­ന്നു് വി­ളി­ക്കു­ക­യും സി. അ­യ്യ­പ്പൻ ‘ബാധ കൂടലി’ലൂടെ ആ­വി­ഷ്ക­രി­ക്കു­ക­യും ചെയ്ത ദ­ളി­തു് രാ­ഷ്ട്രീ­യ­മാ­ണി­തു്. ‘ഞങ്ങൾ ജ­ന­ങ്ങൾ’ സ്വ­ത്വ­ബോ­ധ­ത്തി­ന്റെ ആ­ഴ­ങ്ങൾ വെ­ടി­ഞ്ഞു് ഞങ്ങൾ ജ­ന­ങ്ങൾ (വെറും) ഇ­ന്ത്യ­ക്കാർ എന്ന പേ­രി­ലേ­ക്കു് ഉ­യ­രു­ന്ന രാ­ഷ്ട്രീ­യം.

images/Slavoj_Zizek.jpg
സി­സേ­ക്ക്

സാ­മ്പ്ര­ദാ­യി­ക മാർ­ക്സി­സ­ത്തിൽ അ­ര­ങ്ങു ത­കർ­ക്കു­ന്ന പ്ര­ത്യ­യ­ശാ­സ്ത്ര വി­മർ­ശ­ന­ത്തെ രാ­ജീ­വൻ ഒ­ഴി­വാ­ക്കു­ന്നു. അ­ധി­കാ­രം ജ­ന­ങ്ങ­ളെ പ്ര­ത്യ­യ­ശാ­സ്ത്ര മി­ഥ്യ­ക­ളി­ലൂ­ടെ ക­ബ­ളി­പ്പി­ച്ചു കൊ­ണ്ടാ­ണു് കീ­ഴ­ട­ക്കു­ന്ന­തു് എന്ന ധാരണ രാ­ജീ­വ­നി­ല്ല (മതം ജ­ന­ങ്ങ­ളെ മ­യ­ക്കു­ന്ന ക­റു­പ്പാ­ണു് എന്ന മാർ­ക്സി­യൻ പ്ര­ത്യ­യ­ശാ­സ്ത്ര വി­മർ­ശ­ന­ത്തെ­ക്കു­റി­ച്ചു് സി­സേ­ക്ക് പറഞ്ഞ ഒരു ത­മാ­ശ­യു­ണ്ടു്. ഇവിടെ മൂ­ന്നു തരം മ­യ­ക്കു­മ­രു­ന്നു­ക­ളാ­ണു­ള്ള­തു്. ഒ­ന്നാ­മ­തു്, ശ­രി­ക്കും ക­റു­പ്പു്; ര­ണ്ടാ­മ­തു് മതം; മൂ­ന്നാ­മ­ത്തേ­താ­ണു് ഏ­റ്റ­വും കൊ­ടി­യ­തു് —ജ­ന­ങ്ങൾ!). ജ­ന­ങ്ങൾ ചി­ന്തി­ക്കു­ന്നു, അ­റി­യു­ന്നു എ­ന്ന­താ­ണു് രാ­ജീ­വ­ന്റെ നി­ല­പാ­ടു്. ദുഃ­സ­ഹ­മാ­യ സാ­ഹ­ച­ര്യ­ങ്ങൾ­ക്കെ­തി­രെ കലാപം ന­ട­ത്തി പ­ല­പ്പോ­ഴും തോൽ­വി­യേ­റ്റു വാ­ങ്ങി വം­ശ­ഹ­ത്യ­യി­ലേ­ക്കോ ആ­ത്മ­ഹ­ത്യ­യി­ലേ­ക്കോ പിൻ­വാ­ങ്ങു­ന്ന ജ­ന­ങ്ങൾ­ക്കു് കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി ശ­രി­യാ­യ ധാ­ര­ണ­കൾ ത­ന്നെ­യാ­ണു­ള്ള­തു്.

ജ­ന­ങ്ങൾ­ക്കു് ഒ­ന്നും പ­ഠി­ക്കാ­നി­ല്ലെ­ന്ന­ല്ല. പ്ര­വാ­ച­ക­രി­ലും ജ്ഞാ­നി­ക­ളി­ലും നി­ന്നു­മ­ല്ല അവർ പ­ഠി­ക്കു­ന്ന­തെ­ന്നു­മാ­ത്രം. ദൈവം ആ­ദ­ത്തോ­ടു് ഏദൻ തോ­ട്ട­ത്തി­ലെ കനി തി­ന്ന­രു­തെ­ന്നു് പ­റ­ഞ്ഞ­ല്ലോ? ആദം ഈ ദൈ­വ­നിർ­ദ്ദേ­ശ­ത്തെ ആ­ജ്ഞ­യാ­യി ധ­രി­ക്കു­ക­യും അതിനെ നി­ഷേ­ധി­ക്കു­ക­യും ചെ­യ്തു. സ്പി­നോ­സ ഇതിനെ ക­ണ്ട­തു് വേ­റൊ­രു വി­ധ­ത്തി­ലാ­ണു്. ആ കനി ആ­ദ­ത്തി­ന്റെ ശ­രീ­ര­ത്തി­നു് പി­ടി­ക്കി­ല്ലാ­യി­രു­ന്നു. അതൊരു വി­ഷ­ക്ക­നി­യാ­യി­രു­ന്നു. കനി അ­ക­ത്തു ചെ­ന്ന­യു­ട­നെ ശരീരം ക്ഷ­യി­ച്ചു. ക്ഷ­യി­ച്ച ശരീരം വി­ഷാ­ദ­ത്തിൽ മു­ഴു­കി ഹ­വ്വ­യു­മാ­യും മറ്റു ജീ­വ­ജാ­ല­ങ്ങ­ളു­മാ­യും ചീത്ത ബ­ന്ധ­ങ്ങ­ളിൽ ചെ­ന്നു­പെ­ട്ടു. ദൈവം ആ­ദ­ത്തി­നു് കൊ­ടു­ത്ത­തു് ഒരു സാദാ അ­റി­വാ­യി­രു­ന്നു. ആ­ദ­മി­ന്റെ പി­ശ­കു് അതിനെ ആ­ജ്ഞ­യാ­യി തെ­റ്റി­ദ്ധ­രി­ച്ച­താ­ണു്. ദൈ­വ­വും ക­നി­യു­മാ­യി അ­റി­വി­ന്റെ­യും ശ­രീ­ര­ത്തി­ന്റെ­യും ത­ല­ത്തിൽ ബ­ന്ധ­പ്പെ­ടാ­നാ­ണു് ആദം പ­ഠി­ക്കേ­ണ്ടി­യി­രു­ന്ന­തു്. അ­റി­വി­നെ അ­റി­വാ­യി അ­റി­യ­ണം. അ­താ­ണു് ചിന്ത. അ­ല്ലാ­തെ അ­റി­വി­നെ അ­തി­ന­പ്പു­റ­ത്തു­ള്ള പ്ര­വ­ച­ന­മാ­യോ പാ­ഠ­വ്യാ­ഖ്യാ­ന­മാ­യോ പൊ­ലി­പ്പി­ക്ക­രു­തു്. ഇ­ത്ത­ര­മൊ­രു പൊ­ലി­പ്പി­ക്ക­ലാ­ണു് പ്ര­ത്യ­യ­ശാ­സ്ത്ര വി­മർ­ശ­നം.

എ­ന്താ­ണു് ചിന്ത? ആ­ത്മ­ബോ­ധ­മാ­ണോ? അതോ ആ­ശ­യ­ങ്ങ­ളും സ­ങ്ക­ല്പ­ന­ങ്ങ­ളു­മോ? ജ­ന­സ­ഞ്ച­യ­ത്തി­ന്റെ ചിന്ത ഇ­തൊ­ന്നു­മ­ല്ല. മ­റി­ച്ചു് പേ­രി­ന്റെ പ്ര­യോ­ഗ­മാ­ണു്. ഇ­ന്ത്യ എന്ന പേ­രി­ലൂ­ടെ വീ­ണ്ടെ­ടു­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് ജ­ന­ങ്ങ­ളു­ടെ ചിന്ത പ്ര­ത്യ­യ­ശാ­സ്ത്ര വി­മർ­ശ­ന­ത്തിൽ നി­ന്നു് വി­ട്ടു­നിൽ­ക്കു­ന്ന­തു്. ഹൈ­ന്ദ­വ വർ­ഗ്ഗീ­യ­ത ത­ല­തി­രി­ഞ്ഞ പ്ര­ത്യ­യ­ശാ­സ്ത്ര പ്ര­തി­നി­ധാ­ന­മോ മ­യ­ക്കു­മ­രു­ന്നോ അല്ല. രാ­ജീ­വ­ന­തി­നെ കാ­ണു­ന്ന­തു് കെ­ണി­യാ­യി­ട്ടാ­ണു്. കെണി പോ­രാ­ട്ട­ത്തി­ലെ മൂർ­ത്ത­മാ­യ ത­ന്ത്ര­മാ­ണു്, പ്ര­തി­നി­ധാ­ന­മ­ല്ല. വി­ഭ്രാ­ന്തി­യു­മ­ല്ല. ഹി­ന്ദു വർ­ഗ്ഗീ­യ­വാ­ദി­യു­ടെ പ്ര­തി­നി­ധാ­ന­ങ്ങൾ­ക്കു് പകരം ഹി­ന്ദു­വി­ന്റെ­യോ ഇ­ന്ത്യ­യു­ടെ­യോ ശ­രി­യാ­യ നിർ­വ്വ­ച­ന­ങ്ങൾ തി­ര­യു­ന്ന പ്ര­ത്യ­യ­ശാ­സ്ത്ര­വി­മർ­ശ­കൻ വർ­ഗ്ഗീ­യ­വാ­ദി­യു­ടെ കെ­ണി­യിൽ പെ­ട്ടു് കി­ട­ക്കു­ക­യാ­ണു്. വി­വ­ര­ണ­ത്തെ പേ­രി­ലൂ­ടെ പ്ര­യോ­ഗി­ക്കു­ക­യാ­ണു് ഈ കെണി.

മു­സ്ലിം എന്ന പേരു് എ­ടു­ക്കു­ക. ഹി­ന്ദു വർ­ഗ്ഗീ­യ­വാ­ദി ഇതിനെ നാ­മ­വി­ശേ­ഷ­ണ­മാ­യാ­ണു് പ്ര­യോ­ഗി­ക്കു­ക. മു­സ്ലിം എ­ന്നാൽ ദേ­ശ­ദ്രോ­ഹി­കൾ. സെ­ക്കു­ലർ­വാ­ദി ഈ ആ­രോ­പ­ണ­ത്തെ ഖ­ണ്ഡി­ക്കാ­നാ­യി ഒ­രു­മ്പെ­ട്ടി­റ­ങ്ങു­ന്നു. എല്ലാ മു­സ്ലീ­ങ്ങ­ളും ദേ­ശ­ദ്രോ­ഹി­ക­ള­ല്ല. ചു­രു­ക്കം ചില അ­പ­വാ­ദ­ങ്ങ­ളൊ­ഴി­ച്ചാൽ മി­ക്ക­വാ­റും മു­സ്ലീ­ങ്ങൾ ദേ­ശ­സ്നേ­ഹി­ക­ളാ­ണു്. ചില ഹി­ന്ദു­ക്ക­ളെ­ങ്കി­ലും ദേ­ശ­വി­രു­ദ്ധ­രു­മാ­ണു്. എ­ന്നാൽ ഈ സെ­ക്കു­ലർ വാ­ദ­ങ്ങ­ളെ­യെ­ല്ലാം സ­ന്തോ­ഷ­ത്തോ­ടെ അം­ഗീ­ക­രി­ക്കാൻ ഹി­ന്ദു­വാ­ദി ത­യ്യാ­റാ­ണു്. ദേ­ശ­സ്നേ­ഹി­ക­ളാ­യ ഒ­ട്ടേ­റെ മു­സ്ലീ­ങ്ങൾ സു­ഹൃ­ത്തു­ക്ക­ളാ­യി ഉ­ണ്ടെ­ന്നു് അയാൾ അ­ഭി­മാ­നം കൊ­ണ്ടേ­ക്കാം. എ­ന്നാൽ അതല്ല അ­യാ­ളു­ടെ പ്ര­ശ്നം. ചില മു­സ്ലീ­ങ്ങൾ ദേ­ശ­ദ്രോ­ഹി­ക­ളാ­യി­രി­ക്കു­ന്ന­തു് അവർ മു­സ്ലീ­ങ്ങൾ ആ­യ­തു­കൊ­ണ്ടു് മാ­ത്ര­മാ­ണു്. ചില ഹി­ന്ദു­ക്കൾ ദേ­ശ­ദ്രോ­ഹി­ക­ളാ­യി­രി­ക്കു­ന്ന­തു് മി­ക്ക­വാ­റും മു­സ്ലീ­ങ്ങൾ ദേ­ശ­സ്നേ­ഹി­കൾ ആ­യി­രി­ക്കു­ന്ന­തു­പോ­ലെ ബാ­ഹ്യ­മാ­യ കാ­ര­ണ­ങ്ങ­ളാ­ലാ­ണു്! വർ­ഗ്ഗീ­യ­വാ­ദി­യു­ടെ മു­സ്ലിം വി­മർ­ശ­നം ‘മു­സ്ലിം’ എന്ന പേ­രി­ലാ­ണു് കൊ­ളു­ത്തി­യി­ട്ടി­രി­ക്കു­ന്ന­തു്. ദേ­ശ­ദ്രോ­ഹി എന്ന വി­ശേ­ഷ­ണ­ത്തെ പേ­രാ­യി പ്ര­യോ­ഗി­ക്കു­ക­യാ­ണു്. പേ­രി­ലെ ഈ കെ­ണി­യെ­യാ­ണു് ഇ­ന്ത്യ എന്ന പേ­രി­ലൂ­ടെ രാ­ജീ­വൻ മ­റി­ക­ട­ക്കു­ന്ന­തു്.

ഇ­ന്ത്യ­യെ ‘കീ­ഴാ­ള­രു­ടെ ഇ­ന്ത്യ’ എ­ന്നു് വി­ശേ­ഷി­പ്പി­ക്കു­മ്പോൾ ഒരു പുതിയ വി­വ­ര­ണ­മ­ല്ല രാ­ജീ­വൻ ല­ക്ഷ്യ­മാ­ക്കു­ന്ന­തു്. ‘ഞങ്ങൾ ജ­ന­ങ്ങൾ ഇ­ന്ത്യ’ എന്ന പേരു് വി­ളി­ക്കു­ക­യാ­ണു്. ആർ­ക്കും പേരു് സ്വ­യ­മി­ട്ടു് വി­ളി­ക്കാ­നാ­വി­ല്ല. അന്യർ വി­ളി­ക്കു­ന്ന­താ­ണു് പേരു്. എ­ന്നാൽ ഞാനും നി­ങ്ങ­ളും ചേർ­ന്നു­ണ്ടാ­കു­ന്ന പൊ­തു­ബോ­ധ­ത്തി­ലോ ഉ­ട­മ്പ­ടി­യി­ലോ പേ­രി­നെ ത­ള­ച്ചി­ടാ­നാ­വി­ല്ല. അ­തു­കൊ­ണ്ടാ­ണു് പേ­രി­ലെ യാ­ഥാർ­ത്ഥ്യ­ത്തെ പേ­രി­ട്ടു വി­ളി­ക്കാ­നാ­വാ­ത്ത­തു്. ഭാരതം, ഹി­ന്ദു­സ്ഥാൻ, ഇ­ന്ത്യ തു­ട­ങ്ങി­യ ഒരു പേ­രി­ലും ഒ­തു­ങ്ങാ­ത്ത­താ­ണു് ‘ഞങ്ങൾ ജ­ന­ങ്ങൾ ഇ­ന്ത്യ’യുടെ യാ­ഥാർ­ത്ഥ്യം (ചില മ­ത­ങ്ങൾ ദൈ­വ­ത്തി­ന്റെ പേ­രു­ച്ച­രി­ക്കു­ന്ന­തു് വി­ല­ക്കു­ന്നു. മറ്റു ചി­ല­തു് നാ­മ­വി­ശേ­ഷ­ണ­ങ്ങ­ളു­ടെ സ്തോ­ത്ര­മാ­ല തീർ­ക്കു­ന്നു).

ഗാ­ന്ധി, അം­ബേ­ദ്കർ, മാർ­ക്സ്, ഫൂ­ക്കോ, ദെ­ലൂ­സ്, നെ­ഗ്രി തു­ട­ങ്ങി ശ്ര­ദ്ധാ­പൂർ­വ്വം തെ­ര­ഞ്ഞെ­ടു­ത്ത ചി­ന്ത­ക­രെ ഘ­ടി­പ്പി­ച്ചു കൊ­ണ്ടാ­ണു് രാ­ജീ­വൻ ഇ­ന്ത്യ­യെ വീ­ണ്ടെ­ടു­ക്കു­ന്ന­തു്. ഇ­വ­രു­ടെ ചിന്ത, പ്ര­യോ­ഗ­ത്തെ പ്ര­വ­ചി­ക്കാ­നും നി­യ­ന്ത്രി­ക്കാ­നു­മു­ള്ള സി­ദ്ധാ­ന്ത­ങ്ങ­ള­ല്ല. ന്യാ­യീ­ക­ര­ണ­വു­മ­ല്ല. ഈ ചി­ന്ത­ക­രെ മ­ല­യാ­ളി­ക്കു­വേ­ണ്ടി വ്യാ­ഖ്യാ­നി­ക്കു­ക­യ­ല്ല രാ­ജീ­വൻ. ഏ­താ­ണു് ശ­രി­യാ­യ മാർ­ക്സ്, ഗാ­ന്ധി എന്ന തർ­ക്ക­വു­മ­ല്ല. ജീ­വി­തം ക­ണ്ടെ­ത്തു­ന്ന ഉ­ത്ത­ര­ങ്ങൾ­ക്കു് അ­നു­യോ­ജ്യ­ങ്ങ­ളാ­യ ചോ­ദ്യ­ങ്ങൾ രൂ­പ­പ്പെ­ടു­ത്തു­ക­യാ­ണു് ത­ത്വ­ചി­ന്ത­യു­ടെ ധർ­മ്മം. ത­ത്വ­ചി­ന്ത ഉ­ത്ത­ര­ങ്ങൾ ക­ണ്ടെ­ത്തു­ക­യോ ജീ­വി­ത­ത്തെ വി­ധി­ക്കു­ക­യോ ചെ­യ്യു­ന്നി­ല്ല. രാ­ജീ­വ­ന്റെ മാർ­ക്സ് വ­രാ­നി­രി­ക്കു­ന്ന വി­പ്ല­വ­ങ്ങ­ളെ പ്ര­വ­ചി­ക്കു­ക­യും കാ­ര്യ­കാ­ര­ണ­സ­ഹി­തം വി­ശ­ദീ­ക­രി­ക്കു­ക­യും ന­മ്മു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളെ ന­യി­ക്കു­ക­യും ചെ­യ്യു­ന്ന സൈ­ദ്ധാ­ന്തി­ക കൺ­സൾ­ട്ട­ന്റോ പോ­ലീ­സു­കാ­ര­നോ അല്ല. മാർ­ക്സി­സ­ത്തെ കാ­ലോ­ചി­ത­മാ­യി പ­രി­ഷ്ക­രി­ക്കു­ക­യോ മെ­ച്ച­പ്പെ­ടു­ത്തു­ക­യോ അല്ല രാ­ജീ­വൻ. ഉ­ല്പാ­ദ­ന­ബ­ന്ധ­ങ്ങൾ തന്നെ ഉൽ­പ്പാ­ദ­ന­ശ­ക്തി­കൾ നേ­രി­ട്ടു് എ­ടു­ക്കു­മ്പോൾ വർ­ഗ്ഗ­സ­മ­രം ഉ­യർ­ത്തു­ന്ന ചോ­ദ്യ­മെ­ന്താ­ണു്? ഇ­താ­ണു് രാ­ജീ­വൻ അ­ന്വേ­ഷി­ക്കു­ന്ന­തു്. ഉ­ത്ത­രം കൈ­യി­ലു­ള്ള­പ്പോൾ ചോ­ദ്യ­ങ്ങൾ തി­ര­യു­ന്ന­തു് എ­ന്തി­നാ­ണു്? ഉ­ത്ത­ര­ങ്ങ­ളി­ലൂ­ടെ ജീ­വി­തം ആ­വി­ഷ്ക­രി­ക്കു­ന്ന സർ­ഗ്ഗാ­ത്മ­ക­ത തി­രി­ച്ച­റി­യു­ന്ന­തും റെ­ക്കോർ­ഡ് ചെ­യ്യു­ന്ന­തും പുതിയ ഉ­യ­ര­ങ്ങ­ളി­ലേ­ക്കു് ന­യി­ക്കു­ന്ന­തും ചോ­ദ്യ­ങ്ങ­ളാ­ണു്. ഉ­ത്ത­ര­ത്തെ മസിലു പി­ടു­ത്ത­വും മ­ര­വി­പ്പും ഇ­ല്ലാ­തെ ജീ­വ­ത്താ­യി നി­ല­നിർ­ത്തു­ന്ന­തു് ചോ­ദ്യ­ത്തി­ലെ നി­ഷേ­ധാ­ത്മ­ക­ത­യാ­ണു്.

ത­ത്വ­ചി­ന്ത­യു­ടെ ധർ­മ്മ­ങ്ങ­ളി­ലൊ­ന്നു് ശ­രി­യാ­യ ചോ­ദ്യ­ത്തെ ക­പ­ട­പ്ര­ശ്ന­ങ്ങ­ളിൽ നി­ന്നു് വേർ­തി­രി­ക്കു­ക­യാ­ണു്. വർ­ഗ്ഗീ­യ­വാ­ദി ക­പ­ട­പ്ര­ശ്ന­ങ്ങ­ളു­ന്ന­യി­ച്ചു് സാ­മാ­ന്യ­ബോ­ധ­ത്തെ കു­ഴ­യ്ക്കു­ന്നു. ബാബറി മ­സ്ജി­ദ് ഇ­രു­ന്ന­തു് രാമൻ ജ­നി­ച്ചി­ട­ത്താ­ണോ എ­ന്ന­തു് അ­ത്ത­ര­ത്തി­ലു­ള്ള ക­പ­ട­പ്ര­ശ്ന­മാ­ണു്. രാ­മ­നും കൃ­ഷ്ണ­നും ജീ­വി­ച്ചി­രു­ന്നി­ട്ടു­ണ്ടോ എ­ന്ന­താ­ണു് യു­ക്തി­വാ­ദി­യു­ടെ ക­പ­ട­പ്ര­ശ്നം. കാ­ശ്മീ­രിൽ മു­സ്ലിം പ­ട­യോ­ട്ട­ക്കാർ ത­കർ­ത്ത അ­മ്പ­ല­ങ്ങൾ ക­ണ്ടു് പ്ര­തി­കാ­ര­സ­ന്ന­ദ്ധ­നാ­യ വി­വേ­കാ­ന­ന്ദ­നോ­ടു് കാളി ചോ­ദി­ച്ച­ത്രെ, “ആരു് ആ­രെ­യാ­ണു് ഇവിടെ സം­ര­ക്ഷി­ക്കു­ന്ന­തു? നീ എ­ന്നെ­യോ, ഞാൻ നി­ന്നെ­യോ?”. ഇ­താ­ണു് ശ­രി­യാ­യ ചോ­ദ്യ­ത്തി­ന്റെ വഴി.

ഗാ­ന്ധി, അം­ബേ­ദ്കർ, മാർ­ക്സ് തു­ട­ങ്ങി ചി­ന്ത­യു­ടെ ച­രി­ത്ര­ത്തിൽ ഏറെ അ­ക­ല­ത്തിൽ നിൽ­ക്കു­ന്ന ചി­ന്ത­കർ രാ­ജീ­വ­ന്റെ ചി­ന്ത­യിൽ ഒ­ത്തു­ചേ­രു­ന്നു. ത­ല­നാ­രി­ഴ കീ­റി­യു­ള്ള വ്യാ­ഖ്യാ­ന­ത്തി­ലൂ­ടെ വി­പ­രീ­ത­ധ്രു­വ­ങ്ങ­ളിൽ നിൽ­ക്കു­ന്ന ചി­ന്ത­ക­ളെ ഒരു കു­ട­ക്കീ­ഴിൽ കൊ­ണ്ടു­വ­രാ­നു­ള്ള ശ്ര­മ­മ­ല്ല രാ­ജീ­വ­ന്റേ­തു്. ഇന്നു ന­ട­ക്കു­ന്ന സ­മ­ര­ങ്ങ­ളിൽ ഇ­വ­രു­ടെ പേ­രു­കൾ ഉ­യർ­ന്നു വ­രു­ന്നു എ­ന്ന­താ­ണു് ഇവർ ഒ­രു­മി­ച്ചു­വ­രാ­നു­ള്ള കാരണം. അ­ഭി­പ്രാ­യ­സർ­വ്വേ ന­ട­ത്തി­യ­ല്ല പേരു് തി­ര­ഞ്ഞെ­ടു­ക്കു­ന്ന­തു്. നാ­രാ­യ­ണ­ഗു­രു മാ­ത്ര­മ­ല്ല, മ­ല­വാ­രി ച­ണ്ഡാ­ള­ബാ­ബ­യും ഈ നി­ര­യി­ലേ­ക്കു് ഉ­യർ­ന്നു­വ­ന്നേ­ക്കാം. വർ­ഗ്ഗ­വും ജാ­തി­യും വർ­ഗ്ഗ­സ­മ­ര­വും ബ്ര­ഹ്മ­ച­ര്യ­വും ജ­ന­സ­ഞ്ച­യ­ത്തി­ന്റെ ചി­ന്ത­യിൽ പ­ര­സ്പ­രം സം­ക്ര­മി­ക്കു­ന്നു. ഈ കൂ­ട്ടി­ക്കെ­ട്ടൽ രാ­ജീ­വൻ അ­ടി­ച്ചേൽ­പ്പി­ക്കു­ന്ന­ത­ല്ല. ന­ട്ടെ­ല്ലു­ള്ള­വ­രു­ടെ സ­ങ്ക­ല്പ­ന­ങ്ങൾ സ്വതേ സം­ക്ര­മ­ണ­ക്ഷ­മ­ങ്ങ­ളാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് അം­ബേ­ദ്കർ ജാതി എന്ന സ­ങ്ക­ല്പ­ന­ത്തെ രൂ­പ­പ്പെ­ടു­ത്തി­യ­തു് ശ്ര­ദ്ധി­ക്കു­ക. ദ­ളി­ത­രു­ടെ എല്ലാ ദു­രി­ത­ങ്ങ­ളെ­യും താ­ങ്ങാൻ കെൽ­പ്പു­ള്ള, അ­വ­രു­ടെ അ­വ­സ്ഥ­യെ വി­ശ­ദീ­ക­രി­ക്കു­ക­യും മോ­ച­ന­ത്തി­നു­ള്ള വഴി കാ­ട്ടി കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്ന യ­മ­ണ്ടൻ സ­ങ്ക­ല്പ­ന­മ­ല്ല അതു്. ജാതി ഒരു വ്യ­വ­സ്ഥ­യോ ഘടനയോ ബ്രാ­ഹ്മ­ണ­ന്റെ ബു­ദ്ധി­യിൽ വി­രി­ഞ്ഞ ത­ന്ത്ര­മോ ഒ­ന്നു­മ­ല്ലെ­ന്നു് അം­ബേ­ദ്കർ 1911-ലെ ‘ഇ­ന്ത്യ­യി­ലെ ജാ­തി­കൾ’ എന്ന പ്ര­ബ­ന്ധ­ത്തിൽ വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്.

ജാതി മേൽ­പ്പ­റ­ഞ്ഞ­തിൽ ഏ­തെ­ങ്കി­ലു­മാ­യി­രു­ന്നെ­ങ്കിൽ അ­തി­നു് ആ­രു­ടെ­യെ­ങ്കി­ലും പ­ക്ഷ­ത്തു­നി­ന്നു്—തെ­റ്റോ ശരിയോ ആ­ക­ട്ടെ—ന്യാ­യീ­ക­ര­ണ­ത്തി­നു് സാ­ധ്യ­ത­യു­ണ്ടു്. ഈ സാ­ധ്യ­ത അം­ഗീ­ക­രി­ച്ചു ക­ഴി­ഞ്ഞാൽ ജാ­തി­യു­ടെ ഉ­ച്ചാ­ട­നം (Annihilation of Caste) സാ­ധ്യ­മ­ല്ല. പി­ന്നീ­ടു­ണ്ടാ­വു­ക ഈ ന്യാ­യീ­ക­ര­ണ­ങ്ങ­ളെ കു­റി­ച്ചു­ള്ള ഒ­ടു­ങ്ങാ­ത്ത വി­വാ­ദ­ങ്ങ­ളാ­യി­രി­ക്കും. അതോടെ ജാ­തി­യെ ചു­റ്റി­പ്പ­റ്റി­യു­ള്ള സാ­മൂ­ഹി­ക പ­രി­ഷ്ക­ര­ണ­ത്തി­നേ ഇ­ട­യു­ള്ളൂ എന്ന നില വരും.

images/Tarde.jpg
ഗ­ബ്രി­യേൽ ടാർഡേ

ജാ­തി­യെ­പ്പ­റ്റി അന്നു നി­ല­വി­ലി­രു­ന്ന ന­ര­വം­ശ­ശാ­സ്ത്ര ധാ­ര­ണ­ക­ളെ നി­ര­സി­ച്ചു­കൊ­ണ്ടാ­ണു് അം­ബേ­ദ്കർ ജാ­തി­യു­ടെ ഉ­ത്ഭ­വ­ത്തെ പ­ഠി­ച്ച­തു്. അ­ദ്ദേ­ഹം ആകെ അം­ഗീ­ക­രി­ച്ച­തു് രാ­ജീ­വ­നു് പ്രി­യ­ങ്ക­ര­നാ­യ ദ­ലൂ­സി­ലൂ­ടെ പിൽ­ക്കാ­ല­ത്തു് ന­മ്മ­ള­റി­ഞ്ഞ ഗ­ബ്രി­യേൽ ടാർഡേ എന്ന ഫ്ര­ഞ്ച് സാ­മൂ­ഹി­ക ശാ­സ്ത്ര­ജ്ഞ­നെ മാ­ത്ര­മാ­ണു്. ടാർഡേ, പ­ത്തൊൻ­പ­താം നൂ­റ്റാ­ണ്ടിൽ തന്നെ മു­ത­ലാ­ളി­ത്തം, വർ­ഗ്ഗം തു­ട­ങ്ങി­യ സ­ങ്ക­ല്പ­ന­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യ­സ്വ­ഭാ­വ­ത്തെ ഊ­ന്നി­പ്പ­റ­ഞ്ഞി­രു­ന്നു. മു­ത­ലാ­ളി­ത്തം മു­ക­ളിൽ നി­ന്നു് താ­ഴേ­ക്കു് അ­ടി­ച്ചേൽ­പ്പി­ക്ക­പ്പെ­ടു­ന്ന വ്യ­വ­സ്ഥ­യ­ല്ലെ­ന്നും വ്യ­ക്തി­യേ­ക്കാൾ സൂ­ക്ഷ്മ­വും എ­ന്നാൽ സാ­മൂ­ഹി­ക­വു­മാ­യ മ­നു­ഷ്യ­വൃ­ത്തി­ക­ളു­ടെ പ­ര­സ്പ­രാ­നു­ക­ര­ണ­ത്തി­ലൂ­ടെ ഉ­രു­വാ­കു­ന്ന മേഘം പോലെ കനം കു­റ­ഞ്ഞ ഉ­ന്മ­യാ­ണെ­ന്നും ടാർഡേ വാ­ദി­ച്ചു. ഈ ലൈൻ ത­ന്നെ­യാ­ണു് ജാ­തി­യു­ടെ കാ­ര്യ­ത്തിൽ അം­ബേ­ദ്ക­റും സ്വീ­ക­രി­ച്ച­തു്. നി­ല­നി­ന്നി­രു­ന്ന അ­ന്യ­ജാ­തീ­യ വി­വാ­ഹ­ക്ര­മ­ത്തി­നു­മേൽ സ്വ­ജാ­തീ­യ വി­വാ­ഹ­ക്ര­മം എ­ടു­ത്തു­വെ­ച്ച­തി­ലാ­ണു് അം­ബേ­ദ്കർ ജാ­തി­യു­ടെ ഉ­ത്ഭ­വം ക­ണ്ട­തു്.

പുതിയ സ­ങ്ക­ര­ക്ര­മ­ത്തിൽ ഒരു പു­രു­ഷ­നു് ഒരു സ്ത്രീ എന്ന അ­നു­പാ­തം സൂ­ക്ഷി­ക്കേ­ണ്ടി വന്നു. ഇതിനു വേ­ണ്ടി­യു­ണ്ടാ­ക്കി­യ ത­ന്ത്ര­ങ്ങൾ (സതി, വൈ­ധ­വ്യം, ശൈശവ വി­വാ­ഹം, എൻ­ഡോ­ഗാ­മി­യും എ­ക്സോ­ഗാ­മി­യും) ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യ­ത്തിൽ വീണു ലക്കു കെ­ട്ടു പാ­ഞ്ഞ­തി­ന്റെ ഫ­ല­മാ­ണു് ജാ­തി­കൾ. ജാതി ഇ­ച്ഛാ­പ്പൂർ­വ്വം കെ­ട്ടി­പ്പെ­ടു­ത്ത ഘ­ട­ന­യ­ല്ല. നി­യ­ന്ത്ര­ണ­ങ്ങൾ നി­യ­ന്ത്ര­ണം വി­ട്ടു ക­ല­മ്പി­യാ­ണു് ജാ­തി­യു­ണ്ടാ­യ­തു്. അതിനു നി­ല­നിൽ­ക്കാൻ യാ­തൊ­രു ന്യാ­യീ­ക­ര­ണ­വും ഇല്ല. ജാ­തി­യെ മേ­ലാ­ള­ന്മാർ അ­ടി­ച്ച­മർ­ത്ത­ലി­നു­പ­യോ­ഗി­ച്ചി­ട്ടു­ണ്ടു്. എ­ന്നാൽ ആ­രു­ടെ­യും വ­രു­തി­ക്കു് നിൽ­ക്കാ­ത്ത ഉൾ­ക്ക­ന­മി­ല്ലാ­ത്ത ഉ­ണ്മ­ക്കു­മി­ള­യാ­ണ­തു്. അം­ബേ­ദ്ക്ക­റോ­ടു് വ­ഴ­ക്കി­ട്ട ഗാ­ന്ധി­യു­ടെ സ­മീ­പ­ന­വും ഏ­താ­ണ്ടി­ങ്ങ­നെ ത­ന്നെ­യാ­യി­രു­ന്നു. തൊ­ട്ടു­കൂ­ടാ­യ്മ­യോ­ടാ­യി­രു­ന്നു ഗാ­ന്ധി­യു­ടെ പോരു്. മ­നു­ഷ്യ­ത്വ­ര­ഹി­ത­മാ­യ ഈ കൊടിയ തി­ന്മ­യ്ക്കു് ജാ­തി­വ്യ­വ­സ്ഥ­യി­ലോ ഹി­ന്ദു­മ­ത ഗ്ര­ന്ഥ­ങ്ങ­ളി­ലോ ന്യാ­യീ­ക­ര­ണം തെ­ര­യാൻ ഗാ­ന്ധി വി­സ­മ്മ­തി­ച്ചു. ഇതു് ജാ­തി­വ്യ­വ­സ്ഥ­യോ­ടോ വേ­ദ­പാ­ര­മ്പ­ര്യ­ത്തോ­ടോ ഉള്ള അ­ന്ധ­മാ­യ ഭക്തി കൊ­ണ്ടാ­യി­രു­ന്നി­ല്ല. ജാ­തി­യെ കു­റി­ച്ചു­ള്ള സാ­മൂ­ഹി­ക ശാ­സ്ത്ര­പ­ഠ­ന­ങ്ങൾ തൊ­ട്ടു­കൂ­ടാ­യ്മ­യ്ക്കു് അ­ടി­സ്ഥാ­നം ക­ല്പി­ച്ചു കൊ­ടു­ക്കു­ക­യും വാ­ദ­വി­വാ­ദ­ങ്ങൾ­ക്കു് തു­ട­ക്ക­മി­ടു­ക­യും ചെ­യ്യും. ഇതു് അ­യി­ത്ത­ത്തി­നെ­തി­രെ­യു­ള്ള ആ­ത്മ­ശു­ദ്ധീ­ക­ര­ണ ശ്ര­മ­ങ്ങ­ളെ വെ­ച്ചു താ­മ­സി­പ്പി­ക്കു­ക­യേ­യു­ള്ളൂ.

ആ­യി­ര­ങ്ങൾ കൊ­ല്ല­പ്പെ­ട്ട 1934-ലെ ഭൂ­ക­മ്പ­ത്തെ അ­യി­ത്ത­ത്തി­നു­ള്ള ശി­ക്ഷ­യാ­യാ­ണു് ഗാ­ന്ധി ക­ണ്ട­തു്. മ­ഹാ­തി­ന്മ­യും മ­ഹാ­ദു­ര­ന്ത­വും ത­മ്മി­ലു­ള്ള ധാർ­മ്മി­ക­ബ­ന്ധ­ത്തി­ലെ ആ­ജ്ഞാ­ശ­ക്തി­യി­ലാ­ണു്, സാ­മൂ­ഹി­ക­ശാ­സ്ത്ര വ­സ്തു­ത­ക­ളി­ല­ല്ല ഗാ­ന്ധി­യൻ രാ­ഷ്ട്രീ­യം തു­ട­ങ്ങു­ന്ന­തു്. ഒ­രു­പ­ക്ഷേ, ഗാ­ന്ധി അ­യി­ത്ത­ത്തി­നെ എ­തിർ­ക്കു­ന്ന­തി­നു­ള്ള ശി­ക്ഷ­യാ­യി­രു­ന്നി­രി­ക്കാം ഭൂ­ക­മ്പം. ര­ണ്ടാ­യാ­ലും ആ ദൃ­ഢ­ബ­ന്ധ­ത്തെ തി­രി­ച്ച­റി­ഞ്ഞു് ആ­ത്മ­ശു­ദ്ധീ­ക­ര­ണ­ത്തി­നും ആ­ത്മ­രൂ­പീ­ക­ര­ണ­ത്തി­നും സ­ന്ന­ദ്ധ­മാ­കു­ന്ന­താ­ണു് രാ­ഷ്ട്രീ­യം. രാ­ജീ­വൻ അം­ബേ­ദ്ക­റെ ഉ­ദ്ധ­രി­ച്ചു് ‘ജാതി അടഞ്ഞ വർഗ്ഗ’മാ­ണെ­ന്നു് പ­റ­യു­ന്ന­തു് മാ­ക്സി­സ­ത്തി­നു് ആ­യു­സ്സു് നീ­ട്ടി­ക്കൊ­ടു­ക്കാ­ന­ല്ല. ജാ­തി­യും വർ­ഗ്ഗ­വും വ­സ്തു­ത­ക­ള­ല്ല. ഈ രാ­ഷ്ട്രീ­യ­ഗ­ണ­ങ്ങൾ ഇ­ന്നു് നി­ല­നിൽ­ക്കു­ന്ന അ­ധാർ­മ്മി­ക­മാ­യ വ­സ്തു­താ യാ­ഥാർ­ത്ഥ്യ­ത്തെ പൂർ­ണ്ണ­മാ­യി നി­ര­സി­ക്കാ­നു­ള്ള സാ­ധ്യ­ത­യെ­യും സ­ന്ന­ദ്ധ­ത­യെ­യു­മാ­ണു് കു­റി­ക്കു­ന്ന­തു്. ‘ഞങ്ങൾ ജ­ന­ങ്ങൾ ഇ­ന്ത്യ­ക്കാർ’ ഇ­വി­ടെ­യു­ള്ള­പ്പോൾ ജാ­തി­വർ­ഗ്ഗ­ര­ഹി­ത­മാ­യ ജീ­വി­തം പൂർ­ണ്ണ­മാ­യും ജീ­വി­ക്കു­ന്നു. ഇ­താ­ണു് ജ­ന­സ­ഞ്ച­യ­ത്തി­ന്റെ മാ­നി­ഫെ­സ്റ്റോ; രാ­ജീ­വ­ന്റെ­യും.

images/ShaheenBaghProtest.jpg
ഷ­ഹീൻ­ബാ­ഗി­ലെ പൗ­ര­ത്വ­നി­യ­മ വി­രു­ദ്ധ സമരം.

സ­മ­കാ­ലീ­ന രാ­ഷ്ട്രീ­യ­സ­മ­ര­ങ്ങ­ളെ ശ്ര­ദ്ധി­ച്ചു പ­ഠി­ച്ചു കൊ­ണ്ടാ­ണു് രാ­ജീ­വൻ തന്റെ കീ­ഴാ­ള­ജ­ന­സ­ഞ്ച­യ കേ­വ­ല­ജ­നാ­ധി­പ­ത്യ സ­ങ്ക­ല്പ­ന­ത്തി­നു് രൂപം നൽ­കി­യി­രി­ക്കു­ന്ന­തു്. ജൈ­വ­രാ­ഷ്ട്രീ­യ­ത്തി­ന്റെ­യും കേവല ജ­നാ­ധി­പ­ത്യ­ത്തി­ന്റെ­യും വേ­ദി­ക­ളാ­യ രണ്ടു സ­മ­ര­ങ്ങ­ളാ­ണു് ഷ­ഹീൻ­ബാ­ഗി­ലെ പൗ­ര­ത്വ­നി­യ­മ വി­രു­ദ്ധ സ­മ­ര­വും കാർ­ഷി­ക ബി­ല്ലി­നെ­തി­രെ നടന്ന കർ­ഷ­ക­സ­മ­ര­വും. സാ­മ്പ്ര­ദാ­യി­ക രാ­ഷ്ട്രീ­യ­പാർ­ട്ടി­ക­ളു­ടെ ഭ­ര­ണ­കൂ­ട രാ­ഷ്ട്രീ­യ­ത്തി­നു് പു­റ­ത്തു നടന്ന ഈ രണ്ടു സ­മ­ര­ങ്ങൾ­ക്കും പൊ­തു­വാ­യ സ്വ­ഭാ­വം ഏറെ ചർച്ച ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടു്. എ­ന്നാൽ ഇവ ത­മ്മി­ലു­ള്ള ഒരു പ്ര­ധാ­ന വ്യ­ത്യാ­സം, കോ­വി­ഡ് ഭ്രമം കൊ­ണ്ടു­വ­ന്ന അ­ധി­കാ­ര­രൂ­പ­ങ്ങ­ളോ­ടു­ള്ള അ­വ­രു­ടെ സ­മീ­പ­ന­ത്തി­ലാ­ണു്. ഷ­ഹീൻ­ബാ­ഗ് സ­മ­ര­ത്തെ­ക്കു­റി­ച്ചു് വ­ല­തു­പ­ക്ഷ ഗ്രൂ­പ്പു­ക­ളിൽ പ്ര­ച­രി­ച്ചി­രു­ന്ന ക്രൂ­ര­മാ­യ ഒരു ത­മാ­ശ­യു­ണ്ടു്, “രണ്ടു കോ­വി­ഡ് രോ­ഗി­ക­ളെ ഷ­ഹീൻ­ബാ­ഗിൽ കൊ­ണ്ടു­വി­ടൂ. സ­മ­ര­ക്കാർ പേ­ടി­ച്ചു പമ്പ ക­ട­ന്നു കൊ­ള്ളും”. കോ­വി­ഡ് എന്ന പേരു് കേ­ട്ട­പ്പോ­ഴേ ഭ­ര­ണ­കൂ­ട പോ­ലീ­സി­നും പൊ­തു­ജ­നാ­രോ­ഗ്യ ലോ­ബി­ക്കും കീ­ഴ­ട­ങ്ങി ‘സ്വ­ര­ക്ഷ തന്നെ അ­പ­ര­ര­ക്ഷ’ എന്ന മു­ദ്രാ­വാ­ക്യ­വു­മാ­യി സ­മ­ര­ക്കാർ പി­രി­ഞ്ഞു പോയി.

images/farmers_protest.jpg
കാർ­ഷി­ക ബി­ല്ലി­നെ­തി­രെ മ­ഹാ­രാ­ഷ്ട്ര ആ­ദി­വാ­സി­കൾ.

എ­ന്നാൽ ഡൽ­ഹി­യു­ടെ അ­തി­രു­ക­ളിൽ ത­മ്പ­ടി­ച്ചി­രു­ന്ന കർഷകർ കോ­വി­ഡ് നി­യ­ന്ത്ര­ണ­ങ്ങ­ളെ പാടെ അ­വ­ഗ­ണി­ച്ചു. അവർ സാ­മൂ­ഹി­കാ­ക­ലം പാ­ലി­ക്കു­ക­യോ മാ­സ്ക് ധ­രി­ക്കു­ക­യോ ചെ­യ്തി­ല്ല. മാ­സ്കി­നു് പകരം പ്രാ­യ­മാ­യ­വ­രു­ടെ കാ­ലു­കൾ തി­രു­മ്മാ­നു­ള്ള യ­ന്ത്ര­ങ്ങൾ അവർ സ­ജ്ജ­മാ­ക്കി­യി­രു­ന്നു. പ­ഞ്ചാ­ബി­ലെ ഗ്രാ­മ­ങ്ങ­ളിൽ നി­ന്നു് നല്ല ഗോ­ത­മ്പും പ­ച്ച­ക്ക­റി­ക­ളു­മാ­യി ജ­യി­ക്കും വരെ സ­മ­ര­മു­ഖ­ത്തു് ജീ­വി­ക്കാൻ ത­യ്യാ­റാ­യാ­ണു് അവർ വ­ന്ന­തു്. മ­ര­ണ­ഭ­യം കൊ­ണ്ടു­വ­ന്ന വ്യ­ക്തി­സു­ര­ക്ഷ­യി­ലൂ­ന്നു­ന്ന സാ­മൂ­ഹി­ക­ത­യെ അവർ അം­ഗീ­ക­രി­ച്ചി­ല്ല. ഭൂ­മി­യും കീ­ട­നാ­ശി­നി­ക­ളു­മാ­യും ഇ­ട­പ­ഴ­കി വ­ളർ­ന്ന കർഷകർ ത­ങ്ങ­ളു­ടെ സ­ഹ­ജാ­വ­ബോ­ധ­ത്താൽ ആ­രോ­ഗ്യ­സു­ര­ക്ഷ ഉ­റ­പ്പു വ­രു­ത്തി. എ­ന്നാൽ ഷ­ഹീൻ­ബാ­ഗി­ലേ­യും ജെ­എൻ­യു­വി­ലെ­യും ഐ­തി­ഹാ­സി­ക സ­മ­ര­ങ്ങൾ സ്വയം പി­രി­ഞ്ഞു പോയി. ആ­ഗോ­ളാ­ടി­സ്ഥാ­ന­ത്തിൽ ശേ­ഖ­രി­ച്ച വി­വ­ര­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തിൽ ഇ­റ്റ­ലി­യി­ലെ മ­നഃ­ശാ­സ്ത്ര­ജ്ഞർ കോ­വി­ഡി­നോ­ടു­ള്ള പ്ര­തി­ക­ര­ണ­ത്തെ പറ്റി പ­ഠി­ക്കു­ക­യു­ണ്ടാ­യി. കോ­വി­ഡ് പെ­രു­മാ­റ്റ­ച­ട്ട­ങ്ങൾ ആൾ­ക്കാർ അ­നു­സ­രി­ക്കു­ന്ന­തു് മ­റ്റു­ള്ള­വ­രോ­ടു­ള്ള കരുതൽ കൊ­ണ്ടോ സ്വ­ജീ­വ­നി­ലു­ള്ള കൊതി കൊ­ണ്ടോ അല്ല എ­ന്നാ­യി­രു­ന്നു അ­വ­രു­ടെ ക­ണ്ടെ­ത്തൽ. സാ­മൂ­ഹി­ക അം­ഗീ­കാ­രം ഉ­ണ്ടു് എ­ന്നു­തോ­ന്നു­ന്ന പെ­രു­മാ­റ്റ­ങ്ങ­ളെ വെ­റു­തെ അ­നു­ക­രി­ക്കു­ക­യാ­യി­രു­ന്നു നമ്മൾ.

ലോ­ക­മെ­മ്പാ­ടു­മു­ള്ള ജ­ന­ങ്ങൾ ഒരു ചെറിയ കാ­ല­യ­ള­വി­നു­ള്ളിൽ തങ്ങൾ ഇ­തു­വ­രെ തു­ടർ­ന്നി­രു­ന്ന ജീ­വി­ത­രീ­തി­കൾ മാ­റ്റി­വെ­ച്ചു് പു­തി­യൊ­രു പെ­രു­മാ­റ്റ­ച്ച­ട്ട­ത്തി­നു് നി­ന്നു­കൊ­ടു­ക്കു­ക. ഈ നി­യ­ന്ത്ര­ണ­ങ്ങൾ­ക്കു് ഏ­റ്റ­വും സ്വ­കാ­ര്യ­മാ­യ ഇ­ട­ങ്ങൾ കൂടി വി­ട്ടു കൊ­ടു­ക്കു­ക. എ­ന്നാൽ ഈ പെ­രു­മാ­റ്റ­ങ്ങൾ അ­വ­രു­ടെ ആ­ന്ത­രി­ക­ദാർ­ഢ്യ­ത്തി­ലോ ധാർ­മ്മി­ക­ചി­ന്ത­യി­ലോ സ്പർ­ശി­ക്കാ­തെ ബാ­ഹ്യ­മാ­യ അ­നു­ക­ര­ണ­ങ്ങ­ളി­ലൂ­ടെ ഒരു പുതിയ സാ­മൂ­ഹി­ക­ത സൃ­ഷ്ടി­ക്കു­ക. ഇ­ത്ത­രം പൊ­തു­ച­ര്യ­ക­ളിൽ നി­ന്നു് ജീ­വ­ന്റെ സ­ഹ­ജാ­ധി­കാ­രം മു­ന്നോ­ട്ടു­വെ­ക്കു­ന്ന സം­ശ്ലേ­ഷ­ണ­ങ്ങ­ളെ വേർ­തി­രി­ച്ചു കാ­ട്ടാ­നാ­ണു് രാ­ജീ­വൻ ജൈ­വ­രാ­ഷ്ട്രീ­യ­ത്തെ മു­ന്നോ­ട്ടു വ­യ്ക്കു­ന്ന­തു്.

ആ­രോ­ഗ്യ­കാ­ര്യ­ങ്ങ­ളിൽ ഏറെ ശ്ര­ദ്ധി­ക്കു­ക­യും യോ­ഗ­യേ­യും ആ­യുർ­വേ­ദ­ത്തേ­യും സം­ശ­യി­ക്കു­ക­യും ശ­രീ­ര­ത്തെ പ­രീ­ക്ഷ­ണ­വി­ധേ­യ­മാ­ക്കു­ക­യും പാ­ട്യാ­ല­യിൽ ചെ­ന്ന­പ്പോൾ ഗു­സ്തി­ക്കാ­ര­നാ­യ ഗാമയെ വെ­ല്ലു­വി­ളി­ക്കു­ക­യും ചെയ്ത ഗാ­ന്ധി വ­സൂ­രി­ക്കെ­തി­രെ­യു­ള്ള വാ­ക്സിൻ എ­ടു­ക്കാൻ വി­സ­മ്മ­തി­ച്ചു. മ­രി­ക്കു­മെ­ന്നു­റ­പ്പാ­ണെ­ങ്കി­ലും താൻ വാ­ക്സി­നെ­ടു­ക്കു­ക­യോ തന്റെ മ­ക്ക­ളെ അ­തെ­ടു­ക്കാൻ നിർ­ബ­ന്ധി­ക്കു­ക­യോ ഇ­ല്ലെ­ന്നു് ഗാ­ന്ധി ശ­ഠി­ച്ചു. പ­കർ­ച്ച­വ്യാ­ധി എന്ന ആ­ശ­യ­ത്തോ­ടു് ക­ല­ഹി­ക്കു­ക­യും ജ­ന­ങ്ങ­ളു­ടെ വാ­ക്സിൻ അ­വ­കാ­ശ­വാ­ദ­ത്തെ ക­ളി­യാ­ക്കു­ക­യും ചെയ്ത ഗാ­ന്ധി, വാ­ക്സി­നെ­തി­രെ ഉ­യർ­ത്തി­യ രാ­ഷ്ട്രീ­യ­പ്ര­ശ്നം ഇ­താ­യി­രു­ന്നു — വാ­ക്സിൻ ഫ­ല­പ്ര­ദ­മാ­ണെ­ങ്കിൽ അതു് എ­ല്ലാ­വ­രി­ലും അ­ടി­ച്ചേൽ­പ്പി­ക്ക­ണം. വേ­ണ്ട­വർ എ­ടു­ത്തു­കൊ­ള്ള­ട്ടെ എന്ന ഔ­ദാ­ര്യ­ത്തി­നു് അതിൽ ഇ­ട­മി­ല്ല. വ്യ­ക്തി­സ്വാ­ത­ന്ത്ര്യം ഹ­നി­ക്ക­പ്പെ­ടു­ന്നു എന്ന വ­ല­തു­പ­ക്ഷ വാ­ദ­മ­ല്ലി­തു്. വാ­ക്സിൻ നിർ­ബ­ന്ധി­ക്കു­ന്ന സാ­മൂ­ഹി­ക­ത­യ്ക്കു് ശാ­സ്ത്രീ­യ­മോ ധാർ­മ്മി­ക­മോ ആയ പിൻ­ബ­ല­മി­ല്ല എ­ന്നാ­യി­രു­ന്നു ഗാ­ന്ധി­യു­ടെ വാദം. അ­തു­കൊ­ണ്ടു് വാ­ക്സിൻ കാ­ട­ത്ത­മാ­ണു്.

എ­ന്നാൽ ആരും വാ­ക്സി­നെ­ടു­ക്ക­രു­തു് എ­ന്നു് ഗാ­ന്ധി ശ­ഠി­ച്ചി­ല്ല. വാ­ക്സിൻ ഒരു ആ­രോ­ഗ്യ­പ്ര­ശ്നം മാ­ത്ര­മാ­യി കാ­ണു­ന്ന­വർ ആ വി­ഷ­യ­ത്തിൽ പൂർ­ണ്ണ­മാ­യ അ­റി­വു് നേടി മ­റ്റു­ള്ള­വ­രെ ത­ങ്ങ­ളു­ടെ പ­ക്ഷ­ത്തേ­ക്കു് കൊ­ണ്ടു വ­ര­ട്ടെ. എ­ന്നാൽ വാ­ക്സിൻ കാ­ട­ത്ത­ത്തി­നെ­തി­രെ ധാർ­മ്മി­ക നി­ല­പാ­ടെ­ടു­ക്കു­ന്ന­വർ ജീവൻ പോ­യാ­ലും ശാ­സ്ത്ര­ത്തി­ന്റെ­യും നി­യ­മ­ത്തി­ന്റെ­യും പേ­രി­ലു­ള്ള വാ­ക്സിൻ പീ­ഡ­ന­ത്തെ ചെ­റു­ക്ക­ണം. ര­ണ്ടി­ലേ­തെ­ങ്കി­ലു­മൊ­ന്നിൽ അ­ടി­യ­ന്തി­ര പ്രാ­ധാ­ന്യ­ത്തോ­ടെ നമ്മൾ മു­ഴു­ക­ണം. അ­ല്ലാ­തെ വാ­ക്സി­നെ­പ്പ­റ്റി ആ­ധി­കാ­രി­ക­മാ­യി പ­റ­യാ­നു­ള്ള യോ­ഗ്യ­ത­യൊ­ന്നും ത­നി­ക്കി­ല്ലെ­ന്നും മ­റ്റു­ള്ള­വ­രു­ടെ ആ­ശ്വാ­സ­ത്തി­നെ­ന്നോ­ണം എ­ല്ലാ­വ­രും ചെ­യ്യു­ന്ന­തു­പോ­ലെ താനും വാ­ക്സി­നെ­ടു­ക്കു­ന്നു എ­ന്നു­മു­ള്ള ശാ­സ്ത്രീ­യ ‘സേഫ് ഓപ്ഷ’നെ നി­രാ­ക­രി­ക്കു­ന്ന­താ­ണു് ഗാ­ന്ധി­യു­ടെ ജൈ­വ­രാ­ഷ്ട്രീ­യം.

ക­ഴി­ഞ്ഞ പ­ത്തു­പ­തി­ന­ഞ്ചു വർ­ഷ­ങ്ങ­ളാ­യി കീഴാള ജ­ന­സ­ഞ്ച­യ­ത്തി­ന്റെ രാ­ഷ്ട്രീ­യ സർ­ഗ്ഗ­ശ­ക്തി­യു­ടെ പുതിയ ആ­വി­ഷ്ക­ര­ണ­ങ്ങ­ളെ ക­ണ്ടെ­ത്താ­നും പ­ഠി­ക്കാ­നും രാ­ജീ­വൻ ന­ട­ത്തി­വ­രു­ന്ന ത­ത്വ­ശാ­സ്ത്ര­പ­ര­വും രാ­ഷ്ട്രീ­യ മീ­മാം­സ­പ­ര­വു­മാ­യ ശ്ര­മ­മാ­ണു് ‘ഇ­ന്ത്യ­യു­ടെ വീ­ണ്ടെ­ടു­ക്കൽ’. പ­ഠ­ന­ങ്ങ­ളോ­ടൊ­പ്പം തന്നെ പ്ര­ധാ­ന­മാ­ണു് ഇതിലെ അ­ഭി­മു­ഖ­ങ്ങൾ. വി­ശ­ദീ­ക­ര­ണ­ങ്ങ­ളോ വി­മർ­ശ­കർ­ക്കു­ള്ള മ­റു­പ­ടി­ക­ളോ മാ­ത്ര­മ­ല്ല ഈ സം­ഭാ­ഷ­ണ­ങ്ങ­ളിൽ. ശ്ര­ദ്ധാ­ലു­വാ­യ കേൾ­വി­ക്കാ­ര­നൊ­പ്പം ന­മ്മു­ടെ സ­മ­കാ­ലി­ക ജീ­വി­തം ഉ­യർ­ത്തു­ന്ന ശ­രി­യാ­യ ചോ­ദ്യ­ങ്ങൾ തേ­ടു­ക­യാ­ണു് രാ­ജീ­വൻ. ഭയം പോലെ പ്ര­തീ­ക്ഷ­യും വി­ഷാ­ദാ­ത്മ­ക­മെ­ന്നു് സ്പി­നോ­സ. ചി­ന്ത­യി­ലെ സ്നേ­ഹ­ത്തി­ലാ­ണു് ജീ­വി­ത­ത്തി­ന്റെ ഉ­ണർ­വും ഉ­ന്മേ­ഷ­വു­മെ­ന്നു് രാ­ജീ­വൻ.

സനിൽ, വി.
images/sanil.jpg

ത­ല­യോ­ല­പ്പ­റ­മ്പ് സ്വ­ദേ­ശി. ദി­ല്ലി ഐ. ഐ. റ്റി. യിലെ ഹൂ­മാ­നി­റ്റീ­സ് ആന്റ് സോ­ഷ്യൽ സ­യൻ­സ­സ് വി­ഭാ­ഗ­ത്തിൽ പ്രൊ­ഫ­സ­റാ­ണു്. തി­രു­വ­ന­ന്ത­പു­രം ഗ­വൺ­മെ­ന്റ് എൻ­ജി­നീ­യ­റി­ങ് കോ­ളേ­ജിൽ നി­ന്നു് മെ­ക്കാ­നി­ക്കൽ എൻ­ജി­നീ­യ­റി­ങ് ബി­രു­ദം, കാൻ­പൂർ ഐ. ഐ. റ്റി.-യിൽ നി­ന്നു പി­എ­ച്ച്.ഡി. ശാ­സ്ത്രം, സാ­ങ്കേ­തി­ക­വി­ദ്യ, കല, രാ­ഷ്ട്രീ­യം തു­ട­ങ്ങി­യ മ­ണ്ഡ­ല­ങ്ങ­ളിൻ ത­ത്ത്വ­ചി­ന്താ­പ­ര­മാ­യ അ­ന്വേ­ഷ­ണ­ങ്ങ­ളിൽ താ­ല്പ­ര്യം. അനേകം ഗവേഷണ പ്ര­ബ­ന്ധ­ങ്ങൾ ഇം­ഗ്ലീ­ഷിൽ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. അ­മേ­രി­ക്ക­യി­ലെ ഹവായ് യൂ­ണി­വേ­ഴ്സി­റ്റി­യി­ലെ വാ­റ്റു­മൽ പ്രൊ­ഫ­സർ, ബ്രി­ട്ട­നി­ലെ ലി­വർ­പൂൾ യൂ­ണി­വേ­ഴ്സി­റ്റി­യിൽ ചാൾസ് വാലസ് ഫെലോ, പാ­രീ­സി­ലെ മിസോ ദി­സ്യോ­സ് ദ്ലൂ­മി­ലെ അ­സോ­സ്സി­യേ­റ്റ് റി­സർ­ച്ച് ഡ­യ­റ­ക്ടർ, ബു­ഡോ­പെ­സ്റ്റ് സെൻ­ട്രൽ യൂ­റോ­പ്യൻ യൂ­ണി­വേ­ഴ്സി­റ്റി­യി­ലെ റി­സേർ­ച്ച് എ­ക്സ­ലൻ­സ് ഫെലോ എന്നീ നി­വൃ­ത്തി­ക­ളി­ലും ഏർ­പ്പെ­ട്ടി­ട്ടു­ണ്ടു്.

(ചി­ത്ര­ങ്ങൾ­ക്കും വി­വ­ര­ങ്ങൾ­ക്കും വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്).

Colophon

Title: Indiaye Veendedukal: Nanathvathinu appuram (ml: ഇ­ന്ത്യ­യെ വീ­ണ്ടെ­ടു­ക്കൽ: നാ­നാ­ത്വ­ത്തി­നു് അ­പ്പു­റം).

Author(s): Sanil V.

First publication details: Sayahna Foundation; Trivandrum, Kerala; 2022-09-22.

Deafult language: ml, Malayalam.

Keywords: Article, Sanil V, Indiaye Veendedukal: Nanathvathinu appuram, സനിൽ വി., ഇ­ന്ത്യ­യെ വീ­ണ്ടെ­ടു­ക്കൽ: നാ­നാ­ത്വ­ത്തി­നു് അ­പ്പു­റം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Gateway of India, An image by Sahajbakhda . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.