ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
വാഴ്ത്തിയജിപ്പിൻ ഹവിസ്സാല്‍സ്സമിദ്ധനെ,
സ്വന്നനെ,ക്കെല്പേകുവോനെ, ഹോതാവിനെ,
വിണ്ണിനു കൊണ്ടുപോം ദിവ്യനാമഗ്നിയെ! 1
പ്പൈക്കൾ തൊഴുത്തില്‍ക്കിടാവിനെപ്പോലവേ;
നിത്യം ദ്യുചാരി നീയഗ്നേ, പുരുകാമ്യ,
മർത്ത്യകാലത്തും ജ്വലിയ്ക്കുന്നു രാവിലും! 2
രോചിഷ്ണുവാം വേദ്യനഗ്നിയെദ്ദേവകൾ
തേരിനെപ്പോലേ നടത്തുന്നു വേദിമേല്‍,-
സ്സൂരന്‍ കണക്കേ നരർക്കു നുത്യർഹനെ! 3
പ്രാണായിതജ്വാലനപ്പൊന്നൊളിപ്രഭൻ
സ്ഥാപിതനാകുന്നു തൻവിവിക്താലയേ,
നീര്‍പോലെ പാലകന്‍, വിണ്ണിന്നു പോകുവോൻ! 4
വാഴ്ത്തി ഹവ്യത്താല്‍ച്ചമയിപ്പിതാളുകൾ.
പൊൻതൊപ്പിയിട്ടവൻ സസ്യമെരിയ്ക്കുന്നു;
ചിന്തുന്നു, രോദസ്സില്‍ വാൻപോലുഡുക്കളെ; 5
നല്പിനായെങ്ങൾക്കു വായ്ക്കും ധനം തരാൻ;
വാനൂഴികളെ വശത്താക്കുകെങ്ങൾക്കു,
മാനുഷന്നുമ്പരെ ഹവ്യങ്ങളൂട്ടുവാൻ. 6
ചോറെന്ന കേൾവിക്കതകു തുറക്ക നീ;
വാനൂഴിയെ വഴങ്ങിയ്ക്ക വൻകർമ്മണാ,
ഭാനുപോലേ പ്രഭാതോദ്യോതിതൻ ഭവാന്‍! 7
ഭാനുമാൻപോലേ വിളങ്ങും സുശോഭനായ്;
മർത്ത്യസ്തുതനാ,ളുകൾക്കു പുരാൻ, ശുഭ
സത്രൻ, ചരിയ്ക്കുമതിഥി നരന്നവൻ! 8
മുമ്പരില്‍ മുമ്പനാം നിന്‍ ബുദ്ധി മർത്ത്യരെ:
അധ്വരസ്തോതാവിനപ്പൈ ചുരത്തുമേ,
പത്തുനൂറീപ്സിതവിത്തമഗ്നേ, സ്വയം! 9
ളഗ്ര്യവീര്യത്താല്‍,ക്കുതിരയാൽ,ച്ചോറിനാല്‍;
ഞങ്ങൾതന്‍ പഞ്ചജനങ്ങളില്‍ശ്ശോഭിയ്ക്ക,
തുംഗദുഷ്പ്രാപമാം വിത്തം, രവിസമം! 10
ന്മാക്കൾ പുകഴ്ത്തും പ്രശംസ്യനഗ്നേ, ഭവാന്‍:
അന്നവാൻ സേവിപ്പു, പുത്രങ്കലാംവിധം
തന്നിടത്താളുന്ന യാജ്യനാമങ്ങയെ! 11
ജാതവേദസ്സേ, സുഖിതരാകങ്ങയാല്‍:
പോരുമല്ലോ നീ പൊറുപ്പിനഗ്നേ, തരാന്‍
ഭൂരിഹേമപ്രജാസല്‍പുത്രമാം ധനം! 12
മർത്ഥം കൊടുക്കുന്ന ബുദ്ധിമാന്മാരെയും
ഞങ്ങളെയും കൊണ്ടുപോക, നീ നല്പാരില്‍;
ഞങ്ങൾ യജ്ഞത്തില്‍ വാഴ്ത്താവൂ, സുവീരരായ്! 13
[1] ഋത്വിക്കുകളോടു പറയുന്നു: ഇഷ്ടി = യജ്ഞം. സമിദ്ധനെ – ഉജ്ജ്വലിപ്പിച്ച അഗ്നിയെ. സ്വന്നന്‍ = നല്ല അന്നമുള്ളവന്‍. കെല്പേകുവോന്‍ – ജഠരാഗ്നിയായി വർത്തിച്ചു ശരീരത്തിന്നു ബലം നല്കുന്നവന്‍. വിണ്ണിനു കൊണ്ടുപോം – യജമാനന്മാരെ.
[2]രാത്രിപകലുകൾ – സായംപ്രാതഃകാലങ്ങൾ. അങ്ങയെ കാക്കുന്നു – കാത്തുനില്ക്കുന്നു. സായംകാലത്തും പ്രഭാതത്തിലുമാണല്ലോ, അഗ്നിഹോത്രം. നിത്യം – നിയമേന. ദ്യുചാരി = ദ്യോവില്‍ ചരിയ്ക്കുന്ന. മർത്ത്യകാലം – മനുഷ്യരുടെ കർമ്മസമയങ്ങൾ.
[3] രോദോവിഹാരി = വാനൂഴികളില്‍ വ്യാപരിയ്ക്കുന്നവന്‍. ശോഭനാലോകൻ = ശുഭദർശനന്‍. രോചിഷ്ണു = പ്രകാശമാനന്‍. വേദ്യന്‍ = ജ്ഞേയന്‍. തേരിനെപ്പോലെ – തേര്‍ ആളുകളെ ഉദ്ദിഷ്ടസ്ഥാനത്തേയ്ക്കു കൊണ്ടുപോകുമല്ലോ; അതുപോലെ അഗ്നി ആളുകൾക്ക് അഭീഷ്ടസിദ്ധി വരുത്തുന്നു. നുത്യർഹന്‍ = സ്തുത്യന്‍.
[4] ക്ഷോണീനഭശ്ചാരി = രോദോവിഹാരി. വാനം നനപ്പവന്‍ – അന്തരീക്ഷത്തില്‍ മഴവെള്ളം പാറ്റുന്നവന്‍. പ്രാണായിതജ്വാലന്‍ – ജ്വാലകളാണല്ലോ, അഗ്നിയുടെ പ്രാണങ്ങൾ. തൻവിവിക്താലയേ സ്ഥാപിതനാകുന്നു – തനിയ്ക്കുള്ളതായ വിജനമായ യജ്ഞഗൃഹത്തില്‍ പ്രതിഷ്ഠിയ്ക്കപ്പെടുന്നു. നീര്‍പോലെ – വെള്ളം സർവജീവനമാണല്ലോ. വിണ്ണിന്നു പോകുവോന്‍ – ഉയരെജജ്വലിയ്ക്കുന്നതിനെ സ്വർഗ്ഗഗമനമാക്കി ഉല്‍പ്രേക്ഷിച്ചിരിയ്ക്കുന്നു.
[5] ആ ഹോതാവു് – അഗ്നി. ചമയിപ്പിതു – സ്തുതിച്ചും ഹോമിച്ചും അദ്ദേഹത്തെ പ്രശോഭിപ്പിയ്ക്കുന്നു. പൊന്തൊപ്പി – പൊങ്ങിയ ജ്വാല. വാന്‍ – ആകാശം. ഉഡുക്കൾ = നക്ഷത്രങ്ങൾ; തീപ്പൊരികൾക്കു നക്ഷത്രത്വം കല്പിച്ചിരിയ്ക്കയാണു്. ചിന്തുന്നു – വിതറുന്നു.
[6] നല്പ് – ക്ഷേമം. വീണ്ടും വീണ്ടും യാഗങ്ങൾ ചെയ്വാന്‍ മനുഷ്യന്നു കഴിവുണ്ടാകുമാറു, ദ്യാവാപൃഥിവികളെ ഞങ്ങൾക്കു് അനുകൂലകളാക്കിനിർത്തുക!
[7] ഭൂരി – വളരെ ഗവാശ്വാദിധനം. ശതം – വളരെ വളരെ പുത്രാദികളെ. ചോറെന്ന കീർത്തിക്കതക് – അന്നമുണ്ടായാലേ കേൾവി (കീർത്തി) കിട്ടുകയുള്ളവല്ലോ. വഴങ്ങിയ്ക്കു – വശത്തു നിർത്തിയാലും. വന്‍കർമ്മണാ = വലിയ കർമ്മംകൊണ്ട്. ഭാനു = സൂര്യൻ. പ്രഭാതോദ്യോതിതന്‍ = പ്രഭാതത്താല്‍ പ്രകാശിപ്പിയ്ക്കപ്പെടുന്നവന്‍; പുലർകാലത്താണല്ലോ, അഗ്നിയെ ജ്വലിപ്പിയ്ക്കുക.
[8] ഭാനുമാന്‍ = സൂര്യൻ. ശുഭസത്രന്‍ = സുയജ്ഞൻ, ചരിയ്ക്കും – സഞ്ചാരിയായ. അതിഥി – അതിഥിപോലെ പൂജനീയന്‍.
[9] ബുദ്ധി = നിനവു്. അപ്പൈ – അങ്ങയുടെ നിനവാകുന്ന കറവുപയ്യ്. ഈപ്സിതവിത്തം – ഇച്ഛിയ്ക്കപ്പെട്ട പലതരം (ഗവാശ്വാദി) ധനം അങ്ങയുടെ നിനവില്‍നിന്നു സ്തോതാവു കറന്നെടുക്കുന്നു!
[10] ഞങ്ങൾ സാധാരണരില്‍ മീതെയാകുമാറു, ഞങ്ങൾക്കു ശ്രേഷ്ഠമായ വീര്യവും കുതിരയെയും അന്നവും അവിടുന്നു തന്നരുളക. തുംഗദുഷ്പ്രാപം = തുംഗവും (ബഹുവും) ദുഷ്പ്രാപ(ദുർല്ലഭ)വുമായിട്ടുള്ളതു്. രവിസമം ശോഭിയ്ക്ക – സൂര്യനെപ്പോലെ ശോഭിയ്ക്കുമാറാകട്ടെ.
[11] ബുധര്‍ = വിദ്വാന്മാര്‍. സുജന്മാക്കൾ = നല്ല ആളുകൾ. പ്രശംസ്യന്‍ = സ്തുത്യന്‍. അന്നവാൻ – ഹവിഷ്മാന്‍, യജമാനന്‍. പുത്രങ്കലാംവിധം – അച്ഛന്‍ മകന്റെ അടുക്കലെന്നപോലെ തന്നിടത്തു് (യാഗശാലയില്‍ സ്വസ്ഥാനത്തു്) ആളുന്ന – ജ്വലിയ്ക്കുന്ന.
[12] മേധാഢ്യര്‍ = യജമാനന്മാര്‍. ഇരുപേര്‍ – രണ്ടുകൂട്ടര്‍. അങ്ങയാല്‍ – അങ്ങയുടെ കനിവിനാല്‍. പൊറുപ്പു് – കാലക്ഷേപം. ഹേമം = സ്വർണ്ണം. പ്രജകൾ = ആൾക്കാര്‍.