ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; സമിഗ്ദ്ധാദ്യഗ്നികൾ ദേവത. (കാകളി)
യാദൃശ്യനായ്ത്തീർന്നു, സർവലോകത്തിനും;
പാവകൻ ഹോതാവു മേധാവിയർഹനായ്-
ദ്ദേവരെപ്പൂജിയ്ക്ക, ദേവന്‍, പുരാതനൻ! 1
വെവ്വേറെ കാട്ടും നരാശംസനുജ്ജ്വലൻ
ഹൃത്തിനാല്‍ നൈ വീഴ്ത്തി ഹവ്യം കുതിർത്തുകൊ-
ണ്ടധ്വരാഗ്രേ തെളിയിയ്ക്കട്ടെ,യുമ്പരെ! 2
യർച്ചിപ്പു, മർത്ത്യന്നു മുമ്പിന്നമർത്ത്യരെ;
ആ നീ വിളിയ്ക്ക, കെല്പാർന്ന മരുത്ത്വാനെ;-
യർച്ചിപ്പിനഗ്ര്യരേ, ദർഭസ്ഥനിന്ദ്രനെ! 3
നീ വിരിയ്ക്കുപ്പെടുകെ,ങ്ങുമീ വേദിമേല്‍:
ഹേ വസുവിശ്വദേവാദിത്യയാജ്യരേ,
വാഴ്‌വിൻ ധനാർത്ഥം ഘൃതാസിക്തമാമിതില്‍! 4
ദ്വാർദ്ദേവിമാരേ, തുറപ്പിനുൾപ്പൂകുവാൻ;
വ്യാപ്തമാരധ്വസ്തമാര്‍ നിങ്ങൾ സദ്വീര-
കീർത്തിമത്താം നിറം കൂട്ടി,പ്പുകഴുവിന്‍! 5
ഭംഗിയില്‍ നെയ്യുവോർപോലേ സമേതരായ്
നൂല്ക്കട്ടെ വാര്‍നൂല്‍ മഖത്തിന്നുടുപ്പിനായ്-
നേർക്കു നീര്‍ പാറ്റുന്ന വാസരരാത്രികൾ! 6
ഹോതാക്കളാദിമര്യക്കാല്‍ യജിപ്പവര്‍
വേദിയില്‍ത്തുംഗമാം മുന്നിടത്തു വസി-
ച്ചാദിത്യരെ യജിയ്ക്കട്ടെ, കാലങ്ങളില്‍! 7
യമ്മട്ടിളാദേവി, സര്‍വഗ ഭാരതി,
ഇമ്മൂന്നുദേവിമാര്‍ കാക്കട്ടെ, ഗേഹമാ-
ണ്ടിമ്മഖം, ഹാനി പറ്റാതെ ഹവിസ്സിനാല്‍! 8
യാഗന്‍ ജനിയ്ക്കട്ടെ, കാഞ്ചനനേര്‍നിറന്‍:
ത്വഷ്ടാവു വേരാം പ്രജയെ നമുക്കു ന-
ല്കട്ടെ; ദേവാന്നവുമെത്തട്ടെ, നമ്മളില്‍! 9
ചെമ്മേ പചിയ്ക്കട്ടെ, യഗ്നി ഹവിസ്സിനെ;
ദിവ്യൻ ശമിതാവഭിജ്ഞൻ ത്രിസിക്തമാം
ഹവ്യത്തെയെത്തിച്ചിടട്ടേ, നിലിമ്പരില്‍! 10
നെയ്യില്‍ വാഴ്‌വോനിവൻ, നെയ്യാല്‍ജ്ജ്വലിപ്പവൻ;
ആഹുതിതോറും വിളിയ്ക്ക, രസിപ്പിയ്ക്ക;
സ്വാഹാകൃതം ഹവിസ്സേല്ക്ക, വൃഷാവു നീ! 11
[1] ആദൃശ്യന്‍ = കാണാകുന്നവൻ. സർവലോകത്തിനും = എല്ലാ ജ്ജനങ്ങൾക്കും. അർഹന്‍ – ദേവയജനയോഗ്യന്‍. സമിഗ്ദ്ധന്‍, നരാശംസന്‍ മുതലായവര്‍ അഗ്നികളാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടു്. പൂജിയ്ക്ക – യജിയ്ക്കട്ടെ.
[2] ഇടങ്ങൾ – ആഹുതിസ്ഥാനങ്ങൾ. കാട്ടും – വെളിപ്പെടുത്തുന്ന. ഹൃത്തിനാല്‍ നൈ വീഴ്ത്തി – ഉപസ്തരിച്ച്; തന്റെ ഹൃദയം നെയ്യാണ്, അലിവേറിയതാണ്! അധ്വരാഗ്രേ – ഹോമസമയത്ത്. തെളിയിയ്ക്കട്ടെ – വ്യക്തീകരിയ്ക്കട്ടെ; തൃപ്തിപ്പെടുത്തട്ടെ എന്നർത്ഥം.
[3] ഈഡിതന്‍ = സ്തുതന്‍; ഈഡിതന്‍ എന്ന അഗ്നി. മർത്ത്യന്നു മുമ്പ് – മനുഷ്യന്‍ ഹോമിയ്ക്കുന്നതു പിന്നീടാണ്. മരുത്ത്വാനെ – മരുത്തുക്കളോടുകൂടിയ ഇന്ദ്രനെ. നാലാംപാദം ഋത്വിക്കുകളോടുള്ളതാണ്: ദർഭസ്ഥന്‍ = ദർഭപ്പുല്ലിലിരിയ്ക്കുന്നവനായ.
[4] ബർഹിസ്സ് = ദർഭ; ഇതിന്റെ ദേവതയായ ബർഹിസ്സെന്ന അഗ്നിയോടു പറയുന്നത്: സുവീരം = നല്ല വീരന്മാരോടുകൂടിയത്; ഞങ്ങൾക്കു നല്ല വീരന്മാരെ (പുത്രാദികളെ) നല്കുന്നത്. ഹേ വസുക്കളും വിശ്വേദേവകളും ആദിത്യരുമാകുന്ന യാജ്യരേ(യജനീയരേ), നിങ്ങൾ ധനാർത്ഥം (ഞങ്ങൾക്കു ധനം തരാന്‍) ഘൃതാസിക്തമാം (ഉപസ്തരിയ്ക്കപ്പെട്ട) ഇതില്‍ (ദർഭവിരിപ്പില്‍) വാഴ്‌വിന്‍ (ഇരിയ്ക്കുവിന്‍).
[5] മഹാദ്വാർദ്ദേവിമാര്‍ = മഹതികളായ (അഗ്നിയുടെ) ദ്വാരദേവതമാര്‍; വാതിലുകൾ. അധ്വസ്തമാര്‍ – ഉപദ്രവിയ്ക്കപ്പെടാത്തവര്‍, ശക്തിമതികൾ. സദ്വീരകീർത്തിമത്താം നിറം കൂട്ടി – യജമാനന്നു നല്ല വീരന്മാരാലും യശസ്സാലുമുള്ള ശോഭയുളവാക്കി.
[6] ഭംഗിയില്‍ നെയ്യുവോര്‍ – രണ്ടു നെയ്ത്തുവിദഗ്ദ്ധമാര്‍. സമേതരായ് = തമ്മില്‍ച്ചേർന്ന്. വാര്‍നൂല്‍ – യജ്ഞാംഗങ്ങൾ. നേർക്കു – ശരിയ്ക്കു, വഴിപോലെ. ഓരോ യജ്ഞാംഗത്തെയും ക്രമേണ അനുഷ്ഠിപ്പിച്ചു, പൂർത്തിവരുത്തട്ടെ!
[7] ബോധം = അറിവ്. മൈമാണ്‍പ് = ആകാരസൌഷ്ഠവം. വിണ്‍ഹോതാക്കൾ – ദിവ്യാഗ്നിജാതരായ ഹോതാക്കൾ; ഭൌമാഗ്നിയും അന്തരിക്ഷാഗ്നിയും. ആദിമര്‍ – പ്രഥമപൂജ്യന്മാര്‍. ഋക്കാല്‍ – മന്ത്രം ചൊല്ലി. മൂന്നിടം – ഗാർഹപത്യാഹവനീയദക്ഷിണസ്ഥാനങ്ങൾ. ആദിത്യര്‍ = ദേവന്മാര്‍.
[8] സര്‍വഗ – സർവവിഷയവ്യാപ്ത. ഗേഹമാണ്ട് – യാഗശാലയില്‍ വന്ന്. ഫവിസ്സിനാല്‍ – നമ്മൾ കൊടുത്ത ഹവ്യം കൊണ്ട്.
[9] ജനിയ്ക്കട്ടെ – വേഗവാനും മറ്റുമായ പുത്രന്‍ നമുക്കു പിറക്കട്ടെ. വേരാം പ്രജയെ – കുലത്തെ നിലനിർത്തുന്ന സന്താനത്തെ. ദേവാന്നം – ദേവന്മാർക്കുള്ള അന്നം.
[10] സമ്മതിച്ച് – കർമ്മത്തിന്ന് അനുമതി തന്ന്. അന്തികേ – നമ്മുടെ അരികില്‍. വനസ്പതി – യൂപദേവതയായ അഗ്നി. അഗ്നി – അടുപ്പിലെ അഗ്നി. ശമിതാവ് – ശമിതാവ് എന്ന അഗ്നി. ത്രിസിക്തം – ഉപസ്തരണം, അവദാനം, അഭിഘാരണം എന്നിവകൊണ്ടു ശുദ്ധീകൃതം. നിലിമ്പരില്‍ – ദേവന്മാരുടെ അടുക്കല്‍.
[11] തൂകുന്നു – അഗ്നിയില്‍ വീഴ്ത്തുന്നു. ഇവന്‍ – അഗ്നി. ഉത്തരാർദ്ധം പ്രത്യക്ഷവചനം: വിളിയ്ക്ക – ദേവന്മാരെ. സ്വാഹാകൃതം – സ്വാഹാ എന്നുച്ചരിച്ചു ഹോമിയ്ക്കപ്പെട്ട. ഏല്ക്ക – വഹിച്ചാലും.