SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-01-21-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Yasunari_Kawabata.jpg
കാ­വ­ബാ­ത്ത

ഗൾഫ് രാ­ജ്യ­ത്തു് ജോ­ലി­യു­ള്ള ഒരു സ്നേ­ഹി­തൻ വർ­ഷ­ത്തി­ലൊ­രി­ക്കൽ നാ­ട്ടി­ലെ­ത്തു­മ്പോൾ എ­ന്നെ­ക്കാ­ണാൻ വരും. വി­ല­കൂ­ടി­യ വ­സ്തു­ക്ക­ളാ­ണു് അ­ദ്ദേ­ഹം സ്നേ­ഹ­ത്തി­ന്റെ പേരിൽ എ­നി­ക്കു ത­രു­ന്ന­തു്. സ­മ്മാ­ന­ങ്ങൾ സ്വീ­ക­രി­ക്കാൻ എ­നി­ക്കു മ­ടി­യു­ണ്ടെ­ങ്കി­ലും ഒ­രു­ദേ­ശ്യ­വു­മി­ല്ലാ­തെ നി­ഷ്ക­ള­ങ്ക­മാ­യ സൗ­ഹൃ­ദം കൊ­ണ്ടു­മാ­ത്രം ത­രു­ന്ന അവയെ ഞാൻ സ്വീ­ക­രി­ക്കാ­റു­ണ്ടു്. ഒ­രി­ക്കൽ അ­ദ്ദേ­ഹം ആ­ദ­ര­പൂർ­വ്വം എ­നി­ക്കു ത­ന്ന­തു് ഒരു വലിയ ക­ത്തി­യാ­യി­രു­ന്നു. അ­തി­ന്റെ ബ്ല­യ്ഡ് വെ­ട്ടി­ത്തി­ള­ങ്ങു­ന്നു. നീളം ഒ­ന്ന­ര­യ­ടി. വീതി ര­ണ്ടി­ഞ്ച്. പി­ടി­യാ­ണെ­ങ്കിൽ അ­തി­സു­ന്ദ­രം. സ്നേ­ഹി­തൻ അതു് എ­നി­ക്കു ത­ന്ന­തു് എ­ങ്ങ­നെ­യാ­ണെ­ന്നോ? ചില സ­മ്മേ­ള­ന­ങ്ങൾ­ക്കു പോ­കു­മ്പോൾ യുവതി പ്ലാ­സ്റ്റി­ക്കി­ന­ക­ത്തു­വ­ച്ച ഇ­ല­ക­ളോ­ടു­കൂ­ടി­യ ചു­വ­ന്ന പ­നി­നീർ­പ്പു ന­മു­ക്കു ത­രാ­റി­ല്ലേ? അ­തു­പോ­ലെ തന്നെ. “മലായള സാ­ഹി­ത്യ­ത്തി­ലെ കോൾ­റി­ജ്ജും മാ­ത്യം ഓർ­നോൾ­ഡും എ­ല്യ­റ്റു­മാ­യ പ്ര­ഫെ­സർ എം. കൃ­ഷ്ണൻ­നാ­യർ­ക്കു് എന്റെ സ്വ­ന്തം പേ­രി­ലും ഈ സം­ഘ­ട­ന­യു­ടെ പേ­രി­ലും ഞാൻ സ്വാ­ഗ­ത­മാ­ശം­സി­ക്കു­ന്നു” എ­ന്നു് ന­മ്മു­ടെ തൊലി പൊ­ള്ള­ത്ത­ക്ക­വി­ധ­ത്തിൽ സ്വാ­ഗ­ത­പ്ര­ഭാ­ഷ­കൻ പ­റ­യു­മ്പോൾ ദുർ­ബ്ബ­ല­വും പു­ച്ഛം ക­ലർ­ന്ന­തു­മാ­യ കൈയടി. അ­പ്പോ­ഴാ­ണു് ഒരു ചെ­റു­പ്പ­ക്കാ­രി റോ­സാ­പ്പു എ­ടു­ത്തു­കൊ­ണ്ടു് കു­ണു­ങ്ങി­ക്കു­ണു­ങ്ങി ദൂ­രെ­നി­ന്നു് വ­രു­ന്ന­തു്. വേ­ദി­യി­ലേ­യ്ക്കു കയറി അതു് കൈയിൽ അർ­പ്പി­ക്കു­ന്ന­തു്. അ­തു­പോ­ലെ­യാ­ണു് സ്നേ­ഹി­തൻ കത്തി ത­ന്ന­തു് എ­നി­ക്കു്. അ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­ധർ­മ്മി­ണി ചി­രി­ച്ചു­കൊ­ണ്ടു ചോ­ദി­ച്ചു: “എ­ന്തി­നാ മാ­ഷി­നു് ഈ ഭ­യ­ങ്ക­ര­മാ­യ കത്തി? വ­ല്ല­വ­നെ­യും കൊ­ല്ലാ­നാ­ണോ? ക­ത്തി­യി­ല്ലാ­തെ പേന കൊ­ണ്ടു് അ­ദ്ദേ­ഹം ആ­ഴ്ച­തോ­റും ആ­ളു­ക­ളെ കൊ­ല്ലു­ക­യ­ല്ലേ?” ഞാൻ അ­തു­കേ­ട്ടു് വി­ന­യ­ത്തോ­ടെ ചി­രി­ച്ച­തേ­യു­ള്ളു. ‘ജ­ന­ങ്ങൾ­ക്കു് അർ­ഹ­ത­യു­ള്ള സർ­ക്കാർ അ­വർ­ക്കു കി­ട്ടു­ന്നു’ എന്നു പ­റ­യാ­റി­ല്ലേ? അ­തു­പോ­ലെ എ­നി­ക്കു അർ­ഹ­മാ­യ­തു് എ­നി­ക്കു കി­ട്ടു­ന്നു. സ്വാ­ഗ­ത പ്ര­ഭാ­ഷ­ണ­ത്തി­ന്റെ ഒ­ടു­വിൽ പ­നി­നീർ­പ്പു കൊ­ണ്ടു­വ­രു­ന്ന ചെ­റു­പ്പ­ക്കാ­രി­കൾ­ക്കും വ്യ­ത്യാ­സ­മു­ണ്ടു്. അ­ധ്യ­ക്ഷ­നും ഉ­ദ്ഘാ­ട­ക­നും പൂ കൊ­ടു­ക്കു­ന്ന­തു് സു­ന്ദ­രി­ക­ളാ­യി­രി­ക്കും, ല­ല­നാ­മ­ണി­ക­ളാ­യി­രി­ക്കും. എ­ന്നെ­പ്പോ­ലെ പ്രാ­ധാ­ന്യ­മ­ല്ലാ­ത്ത­വ­നു്, ആകൃതി സൗ­ഭ­ഗ­മി­ല്ലാ­ത്ത­വ­നു് സൗ­ന്ദ­ര്യം ഒ­ട്ടു­മി­ല്ലാ­ത്ത സ്ത്രീ­യാ­വും പൂ കൊ­ണ്ടു­വ­രു­ന്ന­തു്. ഈ ലോ­ക­ത്തു് ആ­ളു­കൾ­ക്കു് അർ­ഹ­ത­യു­ള്ള­തു കി­ട്ടു­ന്നു. സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ച്ചും ഇ­തു­ത­ന്നെ­യാ­ണു് പ­റ­യാ­നു­ള്ള­തു്. മ­ല­യാ­ളി­കൾ­ക്കു അർ­ഹ­ത­യു­ള്ള സാ­ഹി­ത്യം അ­വർ­ക്കു കി­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

പ­ക്ഷി­യെ­പ്പി­ടി­ച്ചു കൂ­ട്ടി­ലി­ട്ടു് പ­ഞ്ചാ­മൃ­തം വച്ചു കൊ­ടു­ത്താ­ലും അതു ച­ത്തു­പോ­കും. അതു ജി­വി­ക്ക­ണ­മെ­ങ്കിൽ? മ­ര­ക്കൊ­മ്പു­ക­ളി­ലി­രു­ന്നു അതിനു ര­സി­ക്ക­ണം. അ­ന്ത­രീ­ക്ഷ­ത്തിൽ പാ­റി­പ്പ­റ­ക്ക­ണം. കായും ക­നി­യും കൊ­ത്തി­ത്തി­ന്ന­ണം. സാ­ഹി­ത്യ­വി­ഹം­ഗ­മ­ത്തെ കൂ­ട്ടി­ലി­ട്ടു് എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സ­ത്തി­ന്റെ പാലു് കൊ­ടു­ത്താൽ പോരാ, ‘ഡി­കൺ­സ്ട്ര­ക്ഷ’ന്റെ­യും സ­റ്റൈ­ലി­സ്റ്റി­ക്ക്സി­ന്റെ­യും പ­ല­ഹാ­ര­ങ്ങൾ നൽ­കി­യാൽ പോരാ.

ചെറിയ എ­ഴു­ത്തു­കാ­രൻ

ഈ ലോ­ക­ത്തു് ആ­ളു­കൾ­ക്കു് അർ­ഹ­ത­യു­ള്ള­തു് കി­ട്ടു­ന്നു. സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ച്ചും ഇ­തു­ത­ന്നെ­യാ­ണു് പ­റ­യാ­നു­ള്ള­തു്. മ­ല­യാ­ളി­കൾ­ക്കു് അർ­ഹ­ത­യു­ള്ള സാ­ഹി­ത്യം അ­വർ­ക്കു­കി­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

ഇ­ന്ത്യ­യിൽ സി­ദ്ധി­ക­ളു­ള്ള­വ­രെ ക­ണ്ടു­പി­ടി­ക്കാൻ വ­യ്യാ­ത്ത­തു­കൊ­ണ്ടോ അ­നു­ഗൃ­ഹീ­തർ ഇല്ല എ­ന്ന­തു കൊ­ണ്ടോ ആവാം ഇ­വി­ട­ത്തെ പെൻ­ഗ്വിൻ ബു­ക്സ്, മ­റ്റു­ള്ള­വർ പണ്ടു പ്ര­സാ­ധ­നം ചെയ്ത പു­സ്ത­ക­ങ്ങൾ വീ­ണ്ടും പ്ര­സാ­ധ­നം ചെ­യ്യു­ന്ന­തു്. ഒ­ബ്രി­മേ­ന­ന്റെ The Fig Tree 1957-​ലാണു് ഇം­ഗ്ല­ണ്ടിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്. ആ തു­ച്ഛ­മാ­യ നോവൽ മു­പ്പ­ത്തി­ര­ണ്ടു വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം ഇവിടെ ഉ­യിർ­ത്തെ­ഴു­ന്നേ­റ്റി­രി­ക്കു­ന്നു. ഇ­ത്ത­ര­ത്തി­ലു­ള്ള പു­ന­രുൽ­പാ­ദ­നം കൊ­ണ്ടു് പ്ര­സാ­ധ­കർ­ക്കു നി­ല­നിൽ­ക്കാൻ ക­ഴി­യു­മോ? അ­തി­രി­ക്ക­ട്ടെ. ന­മു­ക്കു് നോ­വ­ലി­ലേ­ക്കു ക­ട­ക്കാം.

ഹാരി വെ­സ്ലി ഇം­ഗ്ലീ­ഷു­കാ­ര­നാ­ണു്. അയാൾ ല­ണ്ടി­നി­ലെ ഒരു സ്ക്കൂ­ളിൽ പ­ഠി­ക്കു­ന്ന കാ­ല­ത്തു ഹെ­ഡ്മാ­സ്റ്റർ ചോ­ദി­ച്ചു. ഭാ­വി­യെ­ക്കു­റി­ച്ചു് എ­ന്തെ­ങ്കി­ലും തീ­രു­മാ­നി­ച്ചി­ട്ടു­ണ്ടോ­യെ­ന്നു്. മ­റു­പ­ടി ഇ­ങ്ങ­നെ: Yes, Sir, I have. I wish to invent an oral contraceptive. അ­ന്ന­നാ­ള­ത്തി­ലൂ­ടെ ക­ഴി­ക്കു­ന്ന ഗർ­ഭ­നി­രോ­ധ­ന മ­രു­ന്നു ക­ണ്ടു­പി­ടി­ക്കാ­നാ­യി­രു­ന്നു ഹാരി വെ­സ്ലി­യു­ടെ താൽ­പ­ര്യം. പക്ഷേ, അ­തി­നു­ള്ള പ­രീ­ക്ഷ­ണ­ങ്ങൾ ന­ട­ത്തി­യ­പ്പോൾ അയാൾ ക­ണ്ടു­പി­ടി­ച്ച­തു് ഫ­ല­വൃ­ക്ഷ­ങ്ങ­ളു­ടെ ഫ­ലോൽ­പാ­ദ­നം വർ­ദ്ധി­പ്പി­ക്കു­ന്ന ഒരു ദ്രാ­വ­ക­മാ­യി­രു­ന്നു. അ­തി­ന്റെ പേരിൽ ഹാ­രി­ക്കു് നോബൽ സ­മ്മാ­നം കി­ട്ടി. ഇ­റ്റ­ലി­യി­ലെ സർ­ക്കാർ ഇ­ത­റി­ഞ്ഞു. അയാളെ ആ ദ്രാ­വ­ക­മു­ണ്ടാ­ക്കാ­നാ­യി അ­ങ്ങോ­ട്ടു ക്ഷ­ണി­ക്കു­ക­യും ചേ­യ്തു. ഒ­ര­ത്തി­മ­ര­ത്തിൽ ദ്രാ­വ­കം കു­ത്തി­വ­ച്ച­പ്പോൾ അതിൽ വ­ലി­പ്പം കൂടിയ കാ­യ്ക­ളു­ണ്ടാ­യി. ഹാ­രി­യു­ടെ കൂ­ട്ടൂ­കാ­രൻ കോ­ടീ­ശ്വ­ര­നാ­യ ജോ­ബെൽ­മാ­നാ­യി­രു­ന്നു. ര­ണ്ടു­പേ­രും അ­ത്തി­പ്പ­ഴം ക­ഴി­ച്ച­പ്പോൾ അ­വർ­ക്കു കാ­മോ­ത്സു­ക­ത കൂടി. പ­ഴ­ത്തി­നു കാ­മോ­ദ്ദീ­പ­ക­ശ­ക്തി­യു­ണ്ടെ­ന്ന­റി­യാ­തെ­യാ­ണു് അവരതു ഭ­ക്ഷി­ച്ച­തു്. അതോടെ അവർ സ്ത്രീ­ജി­ത­രാ­യി മാറി. ആദ്യം അതു ക­ഴി­ച്ച ജോ, ഇ­സ­ബെ­ല്ല എന്ന യു­വ­തി­യെ­ക്ക­ണ്ടു കാ­മ­ത്തിൽ വീണു്. (“I’am a good man, a soberman, a clean-​minded man, a man who keeps himself to himself. Just look’ he said suddenly, ‘What I am doing with my hands’.

images/Kazuo_Ishiguro.jpg
കാ­സു­ദാ ഈ­ഷി­ഗു­രോ

She did not need to look, because he was stroking her breasts through her frock: expertly, she thought.” pp. 40). ഈ സ­മാ­രം­ഭം പി­ന്നീ­ടു് വേ­ഴ്ച­യിൽ അ­വ­സാ­നി­ച്ചു. ഹാ­രി­ക്കു് കാമം തു­ട­ങ്ങി­യ­പ്പോൾ വേ­റൊ­രു വി­ധ­ത്തി­ലാ­ണു് അയാൾ അതു് പ്ര­ക­ടി­പ്പി­ച്ച­തു്. (She felt Harry’s hand on her seat. pp. 50). ഇ­സ­ബെ­ല്ല­യു­ടെ നി­തം­ബ­ത്തിൽ ന­ട­ത്തി­യ സ്പർ­ശം ക്ര­മാ­നു­ഗ­ത­മാ­യി മ­റ്റ­വ­യ­വ­ങ്ങ­ളി­ലു­ള്ള സ്പർ­ശ­മാ­യി വി­കാ­സം­കൊ­ണ്ടു് വേ­ഴ്ച­യി­ലെ­ത്തി. ഇ­സ­ബെ­ല്ല­യിൽ മാ­ത്രം അതു ഒ­തു­ങ്ങി­നി­ന്നി­ല്ല. ഹാ­രി­യും ജോ­യി­യും പല സ്ത്രീ­ക­ളെ­യും വീ­ഴ്ത്തി. അ­വർ­ക്ക­തി­നു സ­മ്മ­ത­വു­മാ­യി­രു­ന്നു. ഒ­ടു­വിൽ ബ­ഹ­ള­മാ­യ­പ്പോൾ അ­ത്തി­മ­രം മു­റി­ച്ചു­ക­ള­യാ­നു­ള്ള തീ­രു­മാ­ന­മു­ണ്ടാ­യി. പള്ളി, സർ­ക്കാർ, കു­ടും­ബ­ക്ഷേ­മ സം­ഘ­ട­ന­കൾ ഇ­വ­യു­ടെ പ്ര­തി­നി­ധി­കൾ അ­ട­ങ്ങി­യ ഒരു ക­മ്മീ­ഷ­ന്റെ മുൻ­പിൽ വ­ച്ചു് മരം ന­ശി­പ്പി­ച്ചു. അതോടെ അ­വ­രു­ടെ ലൈം­ഗി­ക­വി­കാ­രം കെ­ട്ട­ട­ങ്ങി.

മ­നു­ഷ്യ­ന്റെ വീ­ഴ്ച­യ്ക്കു കാ­ര­ണ­മാ­യ ഫ­ലാ­ശ­ന­ത്തെ മ­ന­സ്സിൽ വ­ച്ചു­കൊ­ണ്ടു് എ­ഴു­തി­യ ഈ നോവൽ വെറും അ­ലി­ഗ­റി­യാ­ണു് (ലാ­ക്ഷ­ണി­ക ക­ഥ­യാ­ണു്). അ­ലി­ഗ­റി യാ­ന്ത്രി­ക സ്വ­ഭാ­വ­മാർ­ന്ന­താ­ണു്. സിം­ബ­ലി­സ­ത്തി­ന്റെ ച­ല­നാ­ത്മ­ക­ത്വം അ­തി­നി­ല്ല. കനി എ­പ്പോ­ഴും വി­കാ­ര­ത്തി­ന്റെ പ്ര­തി­രൂ­പ­മാ­ണു് പ­ശ്ചാ­ത്യ സാ­ഹി­ത്യ­ത്തിൽ. വി­കാ­ര­വി­വ­ശ­രാ­യ ര­ണ്ടു­പേ­രെ മേനൻ ഇതിൽ ചി­ത്രീ­ക­രി­ക്കു­ന്നു. വി­കാ­രം ഇ­ല്ലാ­താ­വു­മ്പോൾ (കനി കി­ട്ടാ­തെ­യാ­വു­മ്പോൾ) അവർ അ­നി­യ­താ­വ­സ്ഥ­യിൽ നി­ന്നു മോചനം നേ­ടു­ന്നു. തു­ച്ഛ­മാ­യ ഈ നോ­വ­ലി­നെ പ­രി­ഹാ­സ­കൃ­തി­യാ­യി കാണാം. അ­ങ്ങി­ങ്ങാ­യി കാ­ണു­ന്ന നേ­ര­മ്പോ­ക്കി­നു­വേ­ണ്ടി ഇതു വാ­യി­ക്കു­ക­യും ചെ­യ്യാം. ഒ­ബ്രി­മേ­നൻ ഒരു ചെറിയ എ­ഴു­ത്തു­കാ­ര­നാ­ണെ­ന്നു് ഈ നോ­വ­ലും തെ­ളി­യി­ക്കു­ന്നു (The Fig Tree, Penguin Books, Rs. 50).

ഈ ചെറിയ എ­ഴു­ത്തു­കാ­രൻ ചി­ല­പ്പോൾ ജീവിത നി­രീ­ക്ഷ­ണം ന­ട­ത്താ­റു­ണ്ടു്. അവ സ­ത്യ­ത്തി­ന്റെ നാ­ദ­മു­യർ­ത്തു­ന്നു. ഒ­രു­ദാ­ഹ­ര­ണം.

ജോ പ­റ­ഞ്ഞു: ‘സ്ത്രീ­യും പു­രു­ഷ­നും ര­തി­ലീ­ല­ക­ളിൽ ഏർ­പ്പെ­ടു­മ്പോൾ ഓരോ വ്യ­ക്തി­യും മറ്റേ വ്യ­ക്തി­യെ­ക്കു­റി­ച്ചാ­യി­രി­ക്കും ചി­ന്തി­ക്കു­ക. അല്ലേ?’

ഇ­സ­ബെ­ല്ല: ‘അല്ല. അവർ ത­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് വി­ചാ­രി­ക്കു­ന്നു­തു്.’

‘അയാൾ ത­ന്നെ­ക്കു­റി­ച്ചും അവൾ അ­വ­ളെ­ക്കു­റ­ച്ചും വി­ചാ­രി­ക്കു­ന്നു­വോ?’

‘തീർ­ച്ച­യാ­യും. അ­ല്ലെ­ങ്കിൽ വി­വാ­ഹം ക­ഴി­ഞ്ഞു വ­ള­രെ­ക്കാ­ല­മാ­യ ഭാ­ര്യാ­ഭർ­ത്താ­ക്ക­ന്മാർ­ക്കു് വേ­ഴ്ച­യി­ലേർ­പ്പെ­ടാൻ ക­ഴി­യു­ന്ന­തെ­ങ്ങ­നെ? ഒരാൾ മ­റ്റൊ­രാ­ളെ­ക്കു­റി­ച്ചു വി­ചാ­രി­ച്ചാൽ അഞ്ചു മി­നി­റ്റി­ന­കം ശ­ണ്ഠ­യു­ണ്ടാ­വു­ക­യി­ല്ലേ?’ (പുറം 95).

ദൗർ­ഭാ­ഗ്യം

അ­ന്ത­സ്സും ആ­ഭി­ജാ­ത്യ­വും ആ­ത്മ­ധൈ­ര്യ­വും വി­ന­യ­ത്തി­ലൂ­ടെ­യാ­ണു് പ്ര­ക­ട­മാ­കു­ന്ന­തു്. അ­പ­മാ­ന­ത്തി­ലൂ­ടെ­യ­ല്ല, നി­ന്ദ­ന­ത്തി­ലൂ­ടെ­യ­ല്ല. എ­വി­ടെ­യൊ­ക്കെ നാ­ട്യ­മു­ണ്ടോ അ­വി­ടെ­യൊ­ക്കെ കാ­പ­ട്യ­വും നൃ­ശം­സ­യു­മു­ണ്ടു്. ചില ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ പ്രൗ­ഢി­യി­ലും വി­ദ്വാ­ന്മാ­രു­ടെ ഗർ­വ്വി­ലും ഇ­വ­യു­ണ്ടു്. അതു തെ­റ്റാ­ണെ­ന്നു് മ­നീ­ഷി­കൾ പണ്ടേ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്.

പ­ണ്ടൊ­രു ഡെ­പ്യൂ­ട്ടി മു­ഖ്യ­മ­ന്ത്രി­യു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം മു­ഖ്യാ­തി­ഥി­യാ­യി­രു­ന്ന ഒരു സ്ഥാ­പ­ന­ത്തിൽ പ്ര­സം­ഗി­ക്കാ­നു­ള്ള ദൗർ­ഭാ­ഗ്യ­മു­ണ്ടാ­യി എ­നി­ക്കു്. സ്വാ­ഗ­ത­വും റി­പോർ­ട്ട് വാ­യ­ന­യും ക­ഴി­ഞ്ഞു. മു­ഖ്യാ­തി­ഥി ഒ­രു­മ­ണി­ക്കൂർ നേരം പ്ര­സം­ഗി­ച്ചു. ഞാൻ ആ പ്ര­ഭാ­ഷ­ണം മുൻപു പലതവണ കേ­ട്ടി­ട്ടു­ണ്ടെ­ങ്കി­ലും ആ­ദ്യ­മാ­യി കേൾ­ക്കു­ക­യാ­ണെ­ന്ന ഭാ­വ­ത്തിൽ ഇ­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ഭാ­ഷ­ണ­ത്തി­നു­ശേ­ഷം ഡാൻസ് എന്ന ‘ഉ­ഡാൻ­സ് ’ ന­ട­ന്നു. പി­ന്നീ­ടു് എന്റെ പ്ര­ഭാ­ഷ­ണ­വും അ­തി­നു­ശേ­ഷം ഡെ­പ്യൂ­ട്ടി മു­ഖ്യ­ന്റെ സ­ഹ­ധർ­മ്മി­ണി നിർ­വ­ഹി­ക്കു­ന്ന സ­മ്മാ­ന­ദാ­ന­വു­മാ­യി­രു­ന്നു ‘കാ­ര്യ­പ­രി­പാ­ടി’യിൽ എ­ഴു­തി­വ­ച്ചി­രു­ന്ന­തു്. പക്ഷേ, ഡാൻസ് ക­ഴി­ഞ്ഞ­യു­ട­നെ അ­ദ്ദേ­ഹം സ­മ്മാ­ന­ദാ­നം എന്നു മൈ­ക്കിൽ­ക്കൂ­ടെ പ­റ­ഞ്ഞു. തീ­പ്പെ­ട്ടി­ക്കൂ­ടു­വ­രെ എ­ടു­ത്തു കൊ­ടു­ക്കു­ന്ന ആ കൃ­ത്യം ക­ഴി­ഞ്ഞ­യു­ട­നെ അ­ദ്ദേ­ഹ­വും സ­ഹ­ധർ­മ്മി­ണി­യും സ്ഥലം വി­ട്ടു. അവരെ യാ­ത്ര­യാ­ക്കാൻ സ്ഥാ­പ­ന­ത്തി­ന്റെ അ­ധ്യ­ക്ഷ­നും മ­റ്റു­ള്ള­വ­രും ഓടി. അ­വ­രൊ­ട്ടു തി­രി­ച്ചു സ­മ്മേ­ള­ന സ്ഥ­ല­ത്തേ­ക്കു വ­ന്ന­തു­മി­ല്ല. സ­ദ­സ്സ് എന്നു പ­റ­യു­ന്ന­തു് പ­ത്തു­പേർ. ഞാൻ പ്ര­സം­ഗി­ക്കാ­നാ­യി എ­ഴു­ന്നേ­റ്റ­പ്പോൾ അവരിൽ പ­കു­തി­യും എ­ഴു­ന്നേ­റ്റു പോയി. എ­നി­ക്കു് ആ അ­പ­മാ­നം സം­ഭ­വി­ച്ച­തു് ഡെ­പ്യൂ­ട്ടി മു­ഖ്യ­മ­ന്ത്രി­യു­ടെ പ്ര­വൃ­ത്തി­യാ­ലാ­യി­രു­ന്നു. അ­ദ്ദേ­ഹം എന്റെ മു­ഖ­ത്തു് ഒരു സെ­ക്കൻ­ഡ് നേരം പോലും നോ­ക്കി­യി­ല്ല. പോകാൻ നേ­ര­ത്തു് എന്നെ നോ­ക്കാ­തി­രി­ക്കാൻ അ­ദ്ദേ­ഹം വളരെ ശ്ര­ദ്ധി­ക്കു­ക­യും ചെ­യ്തു. അ­ദ്ദേ­ഹ­ത്തി­നു് എന്നെ അ­റി­യാൻ പാ­ടി­ല്ലാ­ത്ത­തു കൊ­ണ്ട­ല്ല അ­ത്ത­ര­ത്തി­ലു­ള്ള പെ­രു­മാ­റ്റ­മു­ണ്ടാ­യ­തെ­ന്ന­തി­നു് തെ­ളി­വു­ണ്ടു്. ഈ സം­ഭ­വ­ത്തി­നു­ശേ­ഷം ആശാൻ സ്മാ­ര­ക­ക്ക­മ്മി­റ്റി അ­ദ്ദേ­ഹ­ത്തോ­ടു് ആ­രെ­യൊ­ക്കെ­യാ­ണു് മ­ഹാ­ക­വി­യു­ടെ ജ­ന്മ­ദി­നാ­ഘോ­ഷ­ത്തി­നു് വി­ളി­ക്കേ­ണ്ട­തെ­ന്നു ചോ­ദി­ച്ച­പ്പോൾ ‘മം­ഗ­ളാ­ന­ന്ദ­സ്സ്വാ­മി­യെ വി­ളി­ക്കൂ. പി­ന്നെ പ്ര­സം­ഗി­ക്കാൻ ആ ​എം. കൃ­ഷ്ണൻ­നാ­യ­രെ­യും വി­ളി­ക്ക­ണം. അയാളെ വി­ളി­ച്ചാൽ അയാൾ ആശാനെ ചീത്ത പറയും. അ­പ്പോൾ മ­റു­പ­ടി പറയും മം­ഗ­ളാ­ന­ന്ദൻ. മീ­റ്റി­ങ് കൊ­ഴു­ക്കും’ എ­ന്നു് സം­ഘാ­ട­ക­രോ­ടു പ­റ­ഞ്ഞു. പി­ന്നെ­ന്തി­നാ­യി­രു­ന്നു അ­ദ്ദേ­ഹം എന്നെ കൊ­ട്ടി­യ­ത്തു­വ­ച്ചു് അ­വ­ഗ­ണി­ച്ച­തു്? തന്റെ സ്ഥാ­ന­വ­ലി­പ്പ­ത്തി­ലു­ള്ള ദു­രി­ഭി­മാ­ന­ത്താൽ എന്നെ മ­റു­പ­ടി­യു­ള്ളു. ഗാ­ന്ധി­ജി­യു­ടെ ത­ത്ത്വ­ങ്ങൾ പ്ര­ച­രി­പ്പി­ച്ചി­രു­ന്ന അ­ദ്ദേ­ഹം അ­ങ്ങ­നെ പെ­രു­മാ­റി­യ­തിൽ എ­നി­ക്കു് വലിയ ദുഃഖം തോ­ന്നി. ഈ സം­ഭ­വ­ത്തോ­ടു് താ­ഴെ­പ്പ­റ­യു­ന്ന സംഭവം ഒന്നു ത­ട്ടി­ച്ചു നോ­ക്കു­ക.

കുറെ മാസം മുൻ­പു് ഞാൻ തൃ­ശ്ശൂർ തീ­വ­ണ്ടി­യാ­പ്പീ­സിൽ വണ്ടി വ­രു­ന്ന­തു നോ­ക്കി നിൽ­ക്കു­ക­യാ­യി­രു­ന്നു. ഒരാൾ മു­ണ്ടു് മ­ട­ക്കി­ക്കു­ത്തി പ്ല­റ്റ്ഫോ­മിൽ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ന­ട­ക്കു­ന്നു­ണ്ടു്. പെ­ട്ടെ­ന്നു് അ­ദ്ദേ­ഹം എന്റെ അ­ടു­ത്തെ­ത്തി ചോ­ദി­ച്ചു: “സാറ് എ­ങ്ങോ­ട്ടു്?” ഞാൻ അ­ദ്ഭു­ത­പ്പെ­ട്ടു­പോ­യി. മ­ന്ത്രി­യാ­യ പ­ങ്ക­ജാ­ക്ഷൻ. ഞാൻ വി­ന­യ­ത്തോ­ടെ മ­റു­പ­ടി നൽകി: “ഞാൻ സാ­ഹി­ത്യ അ­ക്കാ­ഡ­മി­യു­ടെ മീ­റ്റി­ങ്ങി­നു വ­ന്ന­താ­ണു്. ഈ ട്രെ­യി­നിൽ തി­രി­ച്ചു പോ­കു­ന്നു. അ­ദ്ദേ­ഹം ചി­രി­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞു: ഞാനും ഇതേ വ­ണ്ടി­യിൽ വ­രു­ന്നു­ണ്ടു്.”

നോ­ക്കൂ വാ­യ­ന­ക്കാ­രേ സാ­ത്ത്വി­ക ഗാ­ന്ധി­സ­ത്തി­ന്റെ­യും മി­ലി­റ്റ­ന്റ് മാർ­ക്സി­സ­ത്തി­ന്റെ­യും വ്യ­ത്യാ­സം. ഞാൻ മാർ­ക്സി­സ്റ്റ­ല്ലെ­ങ്കി­ലും റെ­വ­ല്യൂ­ഷ­ന­റി സോ­ഷ്യ­ലി­സ്റ്റ് അ­ല്ലെ­ങ്കി­ലും മ­ന്ത്രി പ­ങ്ക­ജാ­ക്ഷ­നെ ബ­ഹു­മാ­നി­ക്കു­ന്നു. എ­ന്നോ­ടു് രണ്ടു വാ­ക്കു് അ­ദ്ദേ­ഹം ചോ­ദി­ച്ച­തു കൊ­ണ്ട­ല്ല; അതു ചോ­ദി­ക്കാ­നു­ള്ള മ­നു­ഷ്യ­സ്നേ­ഹം അ­ദ്ദേ­ഹ­ത്തി­നു­ള്ള­തു­കൊ­ണ്ടു മാ­ത്രം.

അ­ന്ത­സ്സും ആ­ഭി­ജാ­ത്യ­വും ആ­ത്മ­ധൈ­ര്യ­വും വി­ന­യ­ത്തി­ലൂ­ടെ­യാ­ണു് പ്ര­ക­ട­മാ­കു­ന്ന­തു്. അ­പ­മാ­ന­ന­ത്തി­ലൂ­ടെ­യ­ല്ല, നി­ന്ദ­ന­ത്തി­ലൂ­ടെ­യ­ല്ല. എ­വി­ടെ­യൊ­ക്കെ നാ­ട്യ­മു­ണ്ടോ അ­വി­ടെ­യൊ­ക്കെ കാ­പ­ട്യ­വും നൃ­ശം­സ­ത­യു­മു­ണ്ടു്. ചില ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ പ്രൌ­ഢി­യി­ലും വി­ദ്വാ­ന്മാ­രു­ടെ ഗർ­വ്വി­ലും ഇ­വ­യു­ണ്ടു്. അതു തെ­റ്റാ­ണെ­ന്നു് മ­നീ­ഷി­കൾ പണ്ടേ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­മു­ണ്ടു്.

ഒ­രി­ക്കൽ ലൗ­റ്റ്സ­റു ടെ (Laotse) ഒരു ശി­ഷ്യൻ വ­ന­ത്തിൽ നി­ന്നു വിറകു ശേ­ഖ­രി­ക്കു­ക­യാ­യി­രു­ന്നു. അ­വി­ടെ­വ­ച്ചു് അയാൾ കൺ­ഫ്യൂ­ഷ്യ യ­സ്സി­നെ കണ്ടു. ശി­ഷ്യൻ ഗു­രു­വ­ന്റെ അ­ടു­ക്ക­ലെ­ത്തി­പ്പ­റ­ഞ്ഞു: “ഞാൻ കാ­ട്ടിൽ ത­ല­പൊ­ക്കി­പ്പി­ടി­ച്ചു നടന്ന ത­ടി­ച്ചു കു­റു­കി­യ ഒ­രു­ത്ത­നെ കണ്ടു. ഈ ലോകം മു­ഴു­വൻ ഭ­രി­ക്കു­മെ­ന്ന ഭാ­വ­മാ­യി­രു­ന്നു അ­യാ­ളു­ടെ ക­ണ്ണു­ക­ളിൽ. ആ­രാ­ണ­യാൾ?”

ഗുരു പ­റ­ഞ്ഞു: “അതു കൺ­ഷ്യൂ­ഷ്യ­സ് തന്നെ. അ­യാ­ളോ­ടു് ഇവിടെ വരാൻ പറയു.”

അ­ദ്ദേ­ഹ­മെ­ത്തി­യ­പ്പോൽ ലൗ­റ്റ്സർ പ­റ­ഞ്ഞു. “കൺ­ഷ്യൂ­ഷ്യ­സ്, നി­ങ്ങ­ളു­ടെ ഈ അ­ഹ­ങ്കാ­ര­വും പ­ണ്ഡി­ത­നാ­ണെ­ന്ന നാ­ട്യ­വും ഉ­പേ­ക്ഷി­ക്കു. എ­ങ്കിൽ നി­ങ്ങൾ മാ­ന്യ­നാ­യി മാറും.”

ഒ­ന്നും അതിരു ക­ട­ക്ക­രു­തു്. വി­കാ­രം ഒരു പരിധി ക­ഴി­ഞ്ഞാൽ വി­കാ­ര­ചാ­പ­ല്യ­മാ­കും. “ആ­ന­ന്ദം കൊ­ണ്ടു ത­ളർ­ന്ന­ല്ലോ ഞാൻ, ആരു നീ­യാ­രു­നീ ഓ­മ­ലാ­ളേ?” എന്ന ചോ­ദ്യ­ത്തിൽ വി­കാ­ര­മ­ല്ല, വി­കാ­ര­ചാ­പ­ല്യ­മാ­ണു­ള്ള­തു്. I fall upon the thorns of life! I bleed എ­ന്നെ­ഴു­തി­യ­തു് ഷെ­ല്ലി­യാ­ണോ? ആ­ണെ­ങ്കി­ലു­മി­ല്ലെ­ങ്കി­ലും അതു ക­വി­ത­യ­ല്ല; അ­തി­ഭാ­വു­ക­ത്വ­മാ­ണു്.

ഈ വി­കാ­ര­ചാ­പ­ല്യ­ത്തി­നു് ശ­രി­യാ­യ ഉ­ദാ­ഹ­ര­ണ­മാ­ണു് സതീഷ് ബാബു പ­യ്യ­ന്നൂർ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘വി­ശു­ദ്ധ ഹൃദയം’ എന്ന ചെ­റു­ക­ഥ. ഗ്രാ­മ­വി­ക­സ­ന വ­കു­പ്പിൽ ജോ­ലി­യു­ണ്ടാ­യി­രു­ന്ന ഒ­രു­ത്ത­നു് പൊന്ന എ­ന്നൊ­രു കൊ­ച്ചു­കു­ട്ടി­യെ പ­രി­ച­യ­പ്പെ­ടാ­നു­ള്ള സ­ന്ദർ­ഭം കി­ട്ടി. അവൻ അ­യാ­ളു­ടെ മകൾ അ­നി­ത­യു­ടെ കൂ­ട്ടു­കാ­ര­നാ­യി. ഉ­ടു­പ്പിൽ തീ­പി­ടി­ച്ച­തു് അ­വ­നാ­ണു്. കാലം ക­ഴി­ഞ്ഞു. അ­നി­ത­യു­ടെ വി­വാ­ഹ­ദി­ന­മാ­യി. ‘അ­നി­ത­യു­ടെ ക­ല്യാ­ണ­ത്തി­നു് എ­ന്നെ­യും വി­ളി­ക്കി­ല്ലേ സാർ’ എ­ന്നു് അവൻ എ­ഴു­തി­ച്ചോ­ദി­ച്ച ക­ത്തു് രണ്ടു ദി­വ­സ­ത്തി­നു­മുൻ­പു് അ­യാൾ­ക്കു കി­ട്ടി. പ­ശ്ചാ­ത്താ­പ­വി­വ­ശ­നാ­യി അവനെ വരാൻ കമ്പി കൊ­ടു­ത്തി­ട്ടു് മകൾ ക­ല്യാ­ണ­മ­ണ്ഡ­പ­ത്തിൽ ക­യ­റു­മ്പോ­ഴും അതിൽ ശ്ര­ദ്ധി­ക്കാ­തെ നിൽ­ക്കു­ന്ന അയാളെ ചി­ത്രീ­ക­രി­ച്ചു­കൊ­ണ്ടു് ക­ഥാ­കാ­രൻ കഥ അ­വ­സാ­നി­പ്പി­ക്കു­ന്നു. സ­ന്ദർ­ഭ­ത്തി­നു യോ­ജി­ക്കാ­ത്ത ഈ വി­കാ­രാ­ധി­ക്യ­മാ­ണു കഥയെ അ­സ­ത്യ­പൂർ­ണ്ണ­മാ­ക്കു­ന്ന­തു്. ‘വാ­യ­ന­ക്കാർ­ക്കു ക­ണ്ണീ­രു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ ഞാനതു പ്ര­വ­ഹി­പ്പി­ക്കും’ എ­ന്നാ­ണു് ക­ഥാ­കാ­ര­ന്റെ മ­ട്ടു്. അ­ദ്ദേ­ഹം ചെ­ക്കോ­വും ക­മ്യൂ­വു­മൊ­ക്കെ ക­ഥ­യെ­ഴു­തു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് മ­ന­സ്സി­ലാ­ക്ക­ണം. അതു മ­ന­സ്സി­ലാ­ക്കി­യാൽ ഈ രീ­തി­യിൽ കഥകൾ എ­ഴു­തു­കി­ല്ല.

പാവം വൃ­ദ്ധൻ
images/Swift_Charles.jpg
സ്വി­ഫ്റ്റ്

ഞാൻ സ്വി­ഫ്റ്റി ന്റെ കൃ­തി­ക­ളിൽ ചിലതു വാ­യി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വ­ച­രി­ത്രം വാ­യി­ച്ചി­ട്ടി­ല്ല. ജീ­വ­ച­രി­ത്രം വി­ഷ­യ­ക­മാ­യി ഇ­നി­പ്പ­റ­യു­ന്ന കാ­ര്യം കീർ­ക്ക­ഗോ­റി­ന്റെ ഒരു പു­സ്ത­ക­ത്തിൽ നി­ന്നു കി­ട്ടി­യ­താ­ണു്. താൻ ചെ­റു­പ്പ­ത്തിൽ സ്ഥാ­പി­ച്ച ഭ്രാ­ന്താ­ല­യ­ത്തിൽ സ്വി­ഫ്റ്റ് വാർ­ദ്ധ്യ­ക്യ­കാ­ല­ത്തു ന­യി­ക്ക­പ്പെ­ട്ടു. ക­ണ്ണാ­ടി­യു­ടെ മുൻ­പിൽ ‘പെ­ങ്ങ­ച്ച’ത്തോ­ടു­കൂ­ടി നിൽ­ക്കു­ന്ന യു­വ­തി­യെ­പ്പോ­ലെ അ­ദ്ദേ­ഹം നി­ന്നു. പക്ഷേ, ചെ­റു­പ്പ­ക്കാ­രി­യു­ടെ വി­ചാ­ര­ങ്ങൾ അ­ദ്ദേ­ഹ­ത്തി­നി­ല്ലാ­യി­രു­ന്നു. അ­ങ്ങ­നെ ക­ണ്ണാ­ടി­യു­ടെ മുൻ­പിൽ നിന്ന സ്വി­ഫ്റ്റ് തന്റെ പ്ര­തി­ഫ­ല­നം നോ­ക്കി “പാ­വ­പ്പെ­ട്ട വൃ­ദ്ധൻ” എന്നു പ­റ­ഞ്ഞി­രു­ന്നു. വേണു ആ­ല­പ്പു­ഴ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ “ഒ­ഴു­ക്കി­നൊ­പ്പം” എന്ന ചെ­റു­ക­ഥ എ­ന്നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ക­ണ്ണാ­ടി­യാ­ണു്. ഞാൻ എന്റെ പാ­വ­ത്ത­ത്തെ ഇവിടെ നി­ന്നു് ഉ­ദ്ഘോ­ഷി­ക്കു­ന്നു. ഭ്രാ­ന്ത­നാ­യ­തു­കൊ­ണ്ടു് ഞാ­ന­തിൽ നോ­ക്കു­ന്നു. ക­ലാ­ത്മ­ക­ത­യ്ക്കു പകരം ചോ­ര­യും നീരും വ­റ്റി­യ എ­ന്നെ­ത്ത­ന്നെ കാ­ണു­ന്നു. ഒരു സൈ­ക്കിൾ റി­ക്ഷാ­ക്കാ­ര­ന്റെ ദു­ര­ന്തം ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. പക്ഷേ, ദു­ര­ന്ത­വു­മ­ല്ല, ചി­ത്രീ­ക­ര­ണ­വു­മി­ല്ല. അ­നു­ഭൂ­തി ഉ­ള­വാ­ക്കാ­ത്ത ഒരു ഉ­പ­ന്യാ­സ­മാ­ണി­തു്.

സ­മു­ദാ­യ­ത്തെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന എ­ഴു­ത്തു­കാ­രൻ വ്യ­ക്തി­യി­ലൂ­ടെ­യാ­ണു് അതു് അ­നു­ഷ്ഠി­ക്കു­ന്ന­തു്. വ്യ­ക്തി­യെ ശ­രി­യാ­യി പ്ര­തി­ഫ­ലി­പ്പി­ക്കാൻ അ­യാ­ളെ­ക്കു­റി­ച്ചു് ജി­ജ്ഞാ­സ­യു­ണ്ടാ­ക­ണം എ­ഴു­ത്തു­കാ­ര­നു്. ചതഞ്ഞ, വി­കാ­ര­ശൂ­ന്യ­ങ്ങ­ളാ­യ വാ­ക്യ­ങ്ങൾ ധാ­രാ­ള­മെ­ഴു­തി­വ­യ്ക്കാ­ന­ല്ലാ­തെ ഈ ക­ഥാ­കാ­ര­നു് ഒ­ന്നു­മ­റി­ഞ്ഞു­കൂ­ടാ.

images/Omar_Chayym.jpg
ഓമാർ കൈയാം

ഞാൻ ആ­ല­പ്പു­ഴെ സനാതന ധർ­മ്മ­വി­ദ്യാ­ല­യ­ത്തിൽ സെ­ക്കൻ­ഡ് ഫോമിൽ പ­ഠി­ക്കു­ന്ന കാലം. താ­മ­സി­ച്ചി­രു­ന്ന­തു് ത­ത്തം­പ­ള്ളി­ക്ക­ടു­ത്തു്. ഞാനും എന്റെ അ­ച്ഛ­നും കൂടി കി­ട­ങ്ങാം പ­റ­മ്പു മൈ­താ­നം ക­ട­ന്നു് വി­ദ്യാ­ല­യ­ത്തി­ന്റെ മുൻ­പി­ലെ­ത്തി­യ­പ്പോൾ ഞ­ങ്ങൾ­ക്കെ­തി­രെ ഒരു ലോറി പാ­ഞ്ഞു വ­രു­ന്നു­ണ്ടാ­യി­രു­ന്നു. എന്റെ വ­ല­തു­ഭാ­ഗ­ത്താ­യി ന­ട­ന്നി­രു­ന്ന പി­താ­വി­നെ അതു സ്പർ­ശി­ച്ചു­കൊ­ണ്ടു പോ­കു­മെ­ന്നും ആ­പ­ത്തു­ണ്ടാ­കു­മെ­ന്നും ഞാൻ വ­ല്ലാ­തെ ഭ­യ­ന്നു. പക്ഷേ, ഒരു നി­മി­ഷ­ത്തി­ന­കം അച്ഛൻ എ­ന്നെ­പ്പി­ടി­ച്ചു് വലതു ഭാ­ഗ­ത്തു നി­റു­ത്തി. ചാ­കു­ന്നെ­ങ്കിൽ മകൻ ച­ത്തു­കൊ­ള്ള­ട്ടെ എന്ന വി­ചാ­ര­മ­ല്ലാ­തെ മ­റ്റൊ­ന്നു­മാ­യി­രു­ന്നി­ല്ല പി­താ­വി­നു്. ലോറി എന്നെ തൊ­ടാ­തെ ഇ­ര­ച്ചു കൊ­ണ്ടു­പോ­യി. വേണു ആ­ല­പ്പു­ഴ­ക്കാ­ര­ന­ല്ലേ. അ­ദ്ദേ­ഹം യു­വാ­വാ­യി­രി­ക്കാം. എ­ങ്കി­ലും അ­ദ്ദേ­ഹം പ്രാ­യം കൂടിയ ആ­ളാ­ണെ­ന്നു ഞാൻ സ­ങ്ക­ല്പി­ച്ചു കൊ­ള്ള­ട്ടെ. ബാ­ല­നാ­യ സ­ഹൃ­ദ­യ­നെ അ­ദ്ദേ­ഹം ഇ­ര­ച്ചു വ­രു­ന്ന ലോ­റി­യു­ടെ മുൻ­പിൽ പി­ടി­ച്ചു നി­റു­ത്തു­ന്നു. എന്റെ പി­താ­വി­നെ ഞാ­ന­ന്നു­തൊ­ട്ടു വെ­റു­ത്തു. വേ­ണു­വി­നോ­ടു് എ­നി­ക്കു വെ­റു­പ്പി­ല്ല. ക­ഥാ­ര­ച­ന­യിൽ അ­ദ്ദേ­ഹ­ത്തി­നു വൈ­ദ­ഗ്ദ്ധ്യ­മി­ല്ലെ­ന്നേ­യു­ള്ളു; ക്രൂ­ര­ത­യി­ല്ല­ല്ലോ.

മ­റ്റൊ­രാ­ളി­ന്റെ ചൊ­ല്ലു­കൾ

“‘നി­ങ്ങൾ വി­വാ­ഹം ക­ഴി­ഞ്ഞ­യാ­ളാ­ണു് അല്ലേ?’—‘ഹേയ്. എന്റെ പു­റ­ത്തു് കാ­റി­ടി­ച്ച­തേ­യു­ള്ളു.’”

“അ­യാൾ­ക്കു വ­ള­രെ­ക്കു­റ­ച്ചു വാ­ക്കു­ക­ളേ അ­റി­യാ­മാ­യി­രു­ന്നു­ള്ളു. അ­തു­കൊ­ണ്ടു് അയാൾ വി­വാ­ഹം ക­ഴി­ച്ചു.”

“‘ഈ വീടു് ചോ­രു­മോ എ­പ്പോ­ഴും?’—‘ഇല്ല. മ­ഴ­ക്കാ­ല­ത്തു മാ­ത്ര­മേ അ­തു­ള്ളു.’”

“എ­നി­ക്കു ടാ­ക്സി­യിൽ പോ­കാ­നാ­ണി­ഷ്ടം. പക്ഷേ, വ­ണ്ടി­യെ­ക്കാൾ വേ­ഗ­ത്തിൽ മീ­റ്റർ ക­റ­ങ്ങും.”

“പ്രേ­ത­ങ്ങ­ളിൽ എ­നി­ക്കു വി­ശ്വാ­സ­മി­ല്ലാ­യി­രു­ന്നു—ടെ­ലി­വി­ഷൻ സെ­റ്റ് വാ­ങ്ങു­ന്ന­തു വരെ.”

“(ഓ­ഫീ­സിൽ) എത്ര വൈ­കി­വ­ന്നു­വെ­ന്നു സ്ത്രീ­യെ അ­റി­യി­ക്കാൻ സ­ഹാ­യി­ക്കു­ന്ന ഉ­പ­ക­ര­ണ­മെ­ന്നു് റി­സ്റ്റ് വാ­ച്ച്.”

“ജോൺ, നീ അ­ടു­ക്ക­ള­യിൽ നി­ന്നു ക­ളി­ക്ക­രു­തെ­ന്നു് ഞാൻ എത്ര തവണ പ­റ­ഞ്ഞെ­ടാ.” ‘പ­തി­നേ­ഴു തവണ’ പ­റ­ഞ്ഞു.

“‘എന്റെ അ­ച്ഛ­നു നി­ന്റെ അ­ച്ഛ­നെ അടി കൊ­ടു­ക്കാൻ ക­ഴി­യും.’ ‘അ­തി­നെ­ന്താ എന്റെ അ­മ്മ­യ്ക്കും അതിനു ക­ഴി­യു­മ­ല്ലോ.’”

“‘എന്നെ നി­ങ്ങൾ വി­വാ­ഹം ക­ഴി­ക്കാ­ത്ത­തി­ന്റെ ഒരു കാരണം പറയു.’ ‘ഒ­ന്ന­ല്ല, നാലു കാ­ര­ണ­ങ്ങൾ പറയാം. എന്റെ ഭാ­ര്യ­യും മൂ­ന്നു പി­ള്ളേ­രും.’”

(Leopold Fechtner സ­മാ­ഹ­രി­ച്ച ചൊ­ല്ലു­കൾ)

റു­ബൈ­യാ­ത്
images/Rubaiyat_cover.jpg

പെർഷൻ കവി ഓമാർ കൈ­യാ­മി ന്റെ (Omar Khayyam) ‘റു­ബൈ­യാ­ത് ’ എന്ന കാ­വ്യം ഇം­ഗ്ലീ­ഷ് കവി ഫി­റ്റ്സ് ജെ­റൾ­ഡാ ണു് (Edward Fitz-​Gerald, 1809–83) ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തു് 1859-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്. പി­ന്നീ­ടു് മൂ­ന്നു പ്ര­സാ­ധ­ന­ങ്ങൾ കൂ­ടി­യു­ണ്ടാ­യി. ഓ­രോ­ന്നി­ലും മാ­റ്റ­ങ്ങൾ നി­ര­വ­ധി. ആ­ദ്യ­ത്തെ പ്ര­സാ­ധ­ന­ത്തിൽ.

(Here with a Loaf of Bread beneath the Bough)

A Flask of Wine, a Book of Verse—and Thou

Beside me singing in the Wilderness-​

And Wilderness is Paradise now.

ഫി­റ്റ്സ് ജെ­റൾ­ഡ് പി­ന്നീ­ടു് അ­തി­ങ്ങ­നെ മാ­റ്റി:

A Book of Verses underneath the Bough

A Jug of Wine, a Loaf of Bread—and Thou

Oh, Wilderness were Paradise now.

images/Edward_FitzGerald.jpg
ഫി­റ്റ്സ് ജെ­റൾ­ഡ്

ജി. ശ­ങ്ക­ര­ക്കു­റു­പ്പ് റു­ബൈ­യാ­ത് തർ­ജ്ജ­മ ചെ­യ്ത­ല്ലോ. ആ തർ­ജ്ജ­മ­യു­ടെ പോ­രാ­യ്മ ധ്വ­നി­പ്പി­ച്ചു­കൊ­ണ്ടു കൊ­ളാ­ടി ഗോ­വി­ന്ദൻ­കു­ട്ടി ജ­ന­യു­ഗം വാ­രി­ക­യിൽ എ­ഴു­തി­യ­തു് വാ­യി­ച്ച­പ്പോൾ എ­നി­ക്കു തെ­ല്ലു സ­ന്തോ­ഷം തൊ­ന്നി. ജി. ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ ഭാ­ഷാ­ന്ത­രി­ക­ര­ണം മാ­ത്ര­മ­ല്ല, കെ. എം. പ­ണി­ക്ക­രു ടെ തർ­ജ്ജ­മ­യു­ടെ നല്ല തർ­ജ്ജ­മ എം. പി. അ­പ്പ­ന്റേ തു മാ­ത്ര­മാ­ണു്.

images/MP_Appan.jpg
എം. പി. അപ്പൻ

ഫി­റ്റ്സ് ജെ­റൾ­ഡി­ന്റെ തർ­ജ്ജ­മ യ­ഥാർ­ത്ഥ­ത്തിൽ തർ­ജ്ജ­മ­യ­ല്ല. മൂ­ല­ഗ്ര­ന്ഥ­ത്തി­ലെ ചില ആ­ശ­യ­ങ്ങ­ളെ­ടു­ത്തു സ്വ­ന്തം ആ­ശ­യ­ങ്ങ­ളോ­ടു കൂ­ട്ടി­ചേർ­ത്താ­ണു് അ­ദ്ദേ­ഹം അ­തെ­ഴു­തി­യ­തു്. മു­ക­ളിൽ­ച്ചേർ­ത്ത പ­ദ്യ­ത്തി­ന്റെ ‘ഒ­റി­ജി­നൽ’ തി­ക­ച്ചും വി­ഭി­ന്ന­മാ­ണു്. കവി റോ­ബർ­ട് ഗ്രേ­യ്വ്സും ഓമാർ ആലിഷാ യും ചേർ­ന്നു തർ­ജ്ജ­മ ചെ­യ്ത­തിൽ അതു് ഇ­പ്ര­കാ­ര­മാ­യി കാ­ണു­ന്നു:

A gourd of wind and a Sheaf of poems

A bare subsistence, half a loaf not more-

Supplied us two alone in the free desert:

What Sultan could we envy on his throne?

images/Robert_Graves.jpg
റോ­ബർ­ട് ഗ്രേ­യ്വ്സ്

ഫി­റ്റ്സ് ജെ­റൾ­ഡി­ന്റെ തർ­ജ്ജ­മ­യും ഈ തർ­ജ്ജ­മ­യും എത്ര വി­ഭി­ന്നം! ആ­ശ­യ­ങ്ങൾ പോലും ഫി­റ്റ്സ് ജെ­റൾ­ഡ് മാ­റ്റി­ക്ക­ള­ഞ്ഞു. അ­തി­നാ­ലാ­ണു് ഫി­റ്റ്സ് ജെ­റൾ­ഡി­ന്റേ­തു് translation (തർ­ജ്ജ­മ) അല്ല, transmogrification (ബീ­ഭ­ത്സ­മാ­യ രൂ­പാ­ന്ത­രം) ആ­ണെ­ന്നു ചിലർ പ­റ­യു­ന്ന­തു്. ഇ­ക്കാ­ര­ണ­ത്താൽ ഫി­റ്റ്സ് ജെ­റൾ­ഡി­ന്റെ തർ­ജ്ജ­മ­യെ അ­വ­ലം­ബി­ച്ചു­കൊ­ണ്ടു് ഓമാർ കൈ­യാ­മി­ന്റെ ദർ­ശ­ന­ത്തെ­ക്കു­റി­ച്ചു് ഒ­ന്നും പ­റ­യാ­നാ­വി­ല്ല. കാരണം ഈ ഇം­ഗ്ലീ­ഷ് കവി ഓ­മാ­റി­ന്റെ ദർ­ശ­ന­ത്തെ­ത്ത­ന്നെ മാ­റ്റി­ക്ക­ള­ഞ്ഞു എ­ന്ന­ത­ത്രേ. കൊ­ളാ­ടി ഗോ­വി­ന്ദൻ­കു­ട്ടി­യു­ടെ പ്ര­ബ­ന്ധം ഉ­ള­വാ­ക്കാ­നി­ട­യു­ള്ള തെ­റ്റി­ദ്ധാ­ര­ണ ഒ­ഴി­വാ­ക്കാ­നാ­ണു് ഞാ­നി­ത്ര­യും എ­ഴു­തി­യ­തു്.

C. M. Bowra എ­ഴു­തി­യ In General and Particular എന്ന പു­സ്ത­ക­ത്തിൽ ഫി­റ്റ്സ് ജെ­റൾ­ഡി­ന്റെ തർ­ജ്ജ­മ­യെ­ക്കു­റി­ച്ചു് ഒരു പ്ര­ബ­ന്ധ­മു­ണ്ടു്. പ്രൌ­ഢ­മാ­ണ­തു്. റൊ­ബർ­ട് ഗ്രെ­യ്വ്സ് എ­ഴു­തി­യ The Fitz-​Omar Cult എന്ന പ്ര­ബ­ന്ധ­വും അ­തു­പോ­ലെ പ്രൌ­ഢ­മ­ത്രേ. (പെൻ­ഗ്വിൻ ബു­ക്ക്സി­ന്റെ The Rubaiyat of Omar Khayaam എന്ന പു­സ്ത­ക­ത്തി­ലു­ണ്ടു് അതു്.)

ഇനി ഞാൻ എ­ന്തോ­ന്നു ചൊ­ല്ലേ­ണ്ട­തും
images/OscarAndLucinda.jpg

‘പ്ര­താ­പി­ക­ളാ­യ വ­ട­ക്കേ­ലെ ആ­ങ്ങ­ള­മാർ കെ­ട്ടി­യ കോ­ട്ട­യിൽ വ­ള­രു­ന്ന ല­ക്ഷ്മി­യെ’ ശ­ങ്ക­രൻ­കു­ട്ടി സ്നേ­ഹി­ച്ചു. അതു് ആർ­ക്കും ഇ­ഷ്ട­മാ­യി­ല്ല. അ­പ­മാ­നം സ­ഹി­ക്കാ­നാ­വാ­തെ അയാൾ അ­മ്മ­യു­ടെ മാ­ല­യും­കൊ­ണ്ടു സ്ഥലം വി­ട്ടു. ഏ­ഴു­വർ­ഷം ക­ഴി­ഞ്ഞു് ധ­നി­ക­നാ­യി അയാൾ തി­രി­ച്ചെ­ത്തി. ആ­ഹ്ലാ­ദ­ത്തോ­ടു് ആ­ഹ്ലാ­ദം. ബ­ന്ധു­ക്കൾ വ­ന്നു­കൂ­ടി. തി­രു­വോ­ണ­മാ­ഘോ­ഷി­ക്കാ­നു­ള്ള ത­യ്യാ­റെ­ടു­പ്പാ­ണു്. പ്ര­ഭാ­ത­മാ­യ­പ്പോൾ ശ­ങ്ക­രൻ­കു­ട്ടി­യെ കാ­ണാ­നി­ല്ല. എ­ല്ലാ­വ­രും പ­രി­ഭ്ര­മി­ച്ചു നി­ന്ന­പ്പോൾ ശ­ങ്ക­രൻ­കു­ട്ടി അ­ടു­ത്ത വീ­ട്ടിൽ­നി­ന്നു തി­രി­ച്ചെ­ത്തി. സൗ­മ്യ­മാ­യി­ത്ത­ന്നെ അയാൾ പ­റ­ഞ്ഞു: ‘അമ്മേ പ­രി­ഭ്ര­മി­ക്കേ­ണ്ട. ല­ക്ഷ്മി­ക്കു ഞാൻ ബടെ വേ­ണം­ന്നാ­മോ­ഹം. അ­തോ­ണ്ടു ഇ­ക്കു­റി എന്റെ ഓണം ബ­ട്യേ­ണു്.” വി­ധ­വ­യാ­യ ല­ക്ഷ്മി­യെ സ­ഹ­ധർ­മ്മി­ണി­യാ­ക്കാൻ ശ­ങ്ക­രൻ­കു­ട്ടി തീ­രു­മാ­നി­ക്കു­മ്പോൾ മു­ണ്ടൂർ സേ­തു­മാ­ധ­വൻ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ ‘അ­ത്തം­തൊ­ട്ടു്’ എന്ന ചെ­റു­ക­ഥ അ­വ­സാ­നി­ക്കു­ന്നു. ഇ­ക്ക­ഥ­യു­ടെ ന്യൂ­ന­ത­കൾ

  • കോ­ടാ­നു­കോ­ടി­യാ­ളു­കൾ കൈ­കാ­ര്യം ചെയ്ത വി­ഷ­യ­മാ­ണി­തു്. അതിനു പുതുമ നൽ­കാ­നോ വൈ­വി­ധ്യം വ­രു­ത്താ­നോ ക­ഥാ­കാ­ര­നു ക­ഴി­ഞ്ഞി­ട്ടി­ല്ല.
  • ഭാ­വ­ത്തെ­ക്കാൾ പ്രാ­ധാ­ന്യം ഭാ­ഷ­യ്ക്കാ­ണു്. കഥ വാ­യി­ക്കു­മ്പോൾ ഭാഷ നമ്മൾ മ­റ­ക്കു­ക­യും ചി­ത്ര­ങ്ങൾ മാ­ത്രം മ­ന­സ്സിൽ ത­ങ്ങി­നിൽ­ക്കു­കു­ക­യും ചെ­യ്യും. ഈ കഥയിൽ ഭാഷ നമ്മെ ആ­ക്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.
  • ജീ­വി­ത­ത്തി­ന്റെ അ­ഗാ­ധ­ത­യിൽ യു­ക്തി­കൊ­ണ്ടു പി­ടി­ച്ചെ­ടു­ക്കാൻ വ­യ്യാ­ത്ത പല ര­ഹ­സ്യ­ങ്ങ­ളു­മു­ണ്ടു്. സാ­ഹി­ത്യ­കാ­രൻ സ­ഹ­ജാ­വ­ബോ­ധം­കൊ­ണ്ടു് അതു് ആ­ഗ്ര­ഹി­ക്കു­ന്നു, ആ­വി­ഷ്ക­രി­ക്കു­ന്നു. ന­മ്മു­ടെ ക­ഥാ­കാ­രൻ ജീ­വി­ത­ത്തി­ന്റെ ഉ­പ­രി­ത­ലം മാ­ത്ര­മേ കാ­ണു­ന്നു­ള്ളു.
  • ജീ­വി­ത­ത്തി­ന്റെ പുതിയ പുതിയ മാ­ന­ങ്ങൾ ക­ലാ­സൃ­ഷ്ടി­യിൽ വ­രു­മ്പോ­ഴാ­ണു് അതു് അ­ന്യാ­ദൃ­ശ്യ­മാ­കു­ന്ന­തു്. ഈ ര­ച­ന­യിൽ ഒരു മാ­ന­വും (dimension) ഇല്ല.
  • ഭാ­വ­ന­യു­ടെ ശ­ക്തി­യും വി­കാ­ര­ത്തി­ന്റെ­യും ക­ലാ­സൃ­ഷ്ടി­യിൽ വേണം. ര­ണ്ടും ഇതിൽ കാ­ണാ­നി­ല്ല.

“ഇനി ഞാൻ എ­ന്തോ­ന്നു ചൊ­ല്ലേ­ണ്ട­തും?”

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ചി­രി­ക്കു­ന്ന­തു ന­ല്ല­ത­ല്ലേ?

ഉ­ത്ത­രം: അതേ. പക്ഷേ, കാർ­ട്ട­നെ­പ്പോ­ലെ ഏതു സ­മ­യ­വും പ­ല്ലി­ളി­ച്ചാൽ അതു ക­ള്ള­ത്ത­ര­മാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കാം.

ചോ­ദ്യം: ജ­പ്പാ­നി­ലെ ഏ­റ്റ­വും നല്ല എ­ഴു­ത്തു­കാ­രൻ ആരു്?

ഉ­ത്ത­രം: നോ­വ­ലി­സ്റ്റു­ക­ളിൽ കാ­വ­ബാ­ത്ത. ചി­ന്ത­ക­രിൽ എ­നി­ക്കേ­റ്റ­വും ഇഷ്ടം ദ­സൈ­ക്കു ഐ­ക്കേ­ഡ. അ­ദ്ദേ­ഹ­ത്തി­ന്റെ രണ്ടു പു­സ്ത­ക­ങ്ങൾ വാ­യി­ച്ച­പ്പോൾ എ­നി­ക്കു് അ­ദ്ദേ­ഹ­ത്തോ­ടു ബ­ഹു­മാ­നം തോ­ന്നി. ഞാൻ അ­ദ്ദേ­ഹ­ത്തി­നു് ക­ത്ത­യ­ച്ചു. ഐ­ക്കേ­ഡ അ­ദ്ദേ­ഹ­ത്തി­ന്റെ എ­ല്ലാ­പ്പു­സ്ത­ക­ങ്ങ­ളും എ­നി­ക്ക­യ­ച്ചു­ത­ന്നു.

ചോ­ദ്യം: പ്ര­സം­ഗി­ക്കാൻ പോ­കാ­മെ­ന്നു് ഏ­റ്റി­ട്ടു പോ­കാ­തി­രി­ക്കു­ന്ന­തി­നെ­ക്കാൾ ന­ല്ല­തു് ഏൽ­ക്കാ­തി­രി­ക്കു­ന്ന­ത­ല്ലേ?

ഉ­ത്ത­രം: ചി­ല­പ്പോൾ അ­സൗ­ക­ര്യ­ങ്ങ­ളു­ണ്ടാ­കും. അ­പ്പോൾ പോ­കാ­നൊ­ക്കു­ക­യി­ല്ല. പ­ല­രു­ടെ­യും കാ­ര്യം അ­ങ്ങ­നെ­യ­ല്ല. ക്ഷ­ണി­ക്കു­മ്പോൾ പ്ര­സം­ഗി­ക്കാ­നു­ള്ള കൗ­തു­കം കൊ­ണ്ടു് അതു് ഏൽ­ക്കും. പി­ന്നീ­ടു് ഭാര്യ ത­ട­സ്സ­പ്പെ­ടു­ത്തു­മ്പോൾ പോ­കു­ക­യി­ല്ല. എന്റെ കൂടെ ച­ങ്ങ­നാ­ശ്ശേ­രി­യിൽ ഒരു സ­മ്മേ­ള­ന­ത്തി­നു വ­രു­മെ­ന്നു് ഏറ്റ ഒരു സാ­ഹി­ത്യ­കാ­രൻ സ­മ­യ­മാ­യ­പ്പോൾ വ­യ്യെ­ന്നു പ­റ­ഞ്ഞു. എ­ന്താ­ണു് കാ­ര­ണ­മെ­ന്നു് ഞാൻ ചോ­ദി­ച്ച­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഭാര്യ ‘റ്റെ­റി­ബിൾ ബ്ലീ­ഡി­ങ്ങാ’യി അ­ക­ത്തു കി­ട­ക്കു­ന്നു­വെ­ന്നു മ­റു­പ­ടി. ഞാൻ ഉ­ള്ളി­ലേ മു­റി­യി­ലേ­ക്കു ക­ണ്ണോ­ടി­ച്ച­പ്പോൾ ഭാര്യ കു­തി­ര­ക്കു­ട്ടി­യെ­പ്പോ­ലെ ചാ­ടി­ച്ചാ­ടി ന­ട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

ചോ­ദ്യം: ഏതു പു­രു­ഷ­നാ­ണു് ഒ­റ്റ­യ്ക്കി­രി­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്ന­തു് ?

ഉ­ത്ത­രം: വി­വാ­ഹം ക­ഴി­ഞ്ഞ­വൻ.

ബു­ക്കർ സ­മ്മാ­നം
images/TheRemainsOfTheDay.jpg

ബു­ക്കർ സ­മ്മാ­ന­ങ്ങൾ­ക്കു സ­ത്യ­സ­ന്ധ­ത­യി­ല്ലാ­ത്ത അ­വ­സ്ഥ­യി­ലാ­ണു്. പീ­റ്റർ കാരി യുടെ Oscar and Lucinda വി­ര­സ­മാ­യ നോ­വ­ലാ­ണു്. സ­മ്മാ­നം അ­ദ്ദേ­ഹ­ത്തി­നു കി­ട്ടി. അ­തി­നു­മുൻ­പു് Bone People എന്ന നോ­വ­ലെ­ഴു­തി­യ ഒരു ന്യൂ­സി­ല­ണ്ടു­കാ­രി കെറി ഹൂമി നു് (Keri Kulme) ആ­യി­രു­ന്നു സ­മ്മാ­നം. പാ­രാ­യ­ണ­യോ­ഗ്യ­മ­ല്ലാ­ത്ത നോ­വ­ലാ­ണ­തു്. 1889-ലെ ബു­ക്കർ സ­മ്മാ­നം കാ­സു­ദാ ഈ­ഷി­ഗു­രോ ക്കാ­ണു് നൽ­കി­യ­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ The Remains of the Day എന്ന നോ­വ­ലി­നു് റ്റൈം, ന്യൂ­സ് വീ­ക്ക് ഈ വാ­രി­ക­ക­ളിൽ­നി­ന്നു പ്ര­ശം­സ­യാ­ണു് ല­ഭി­ച്ച­തു്. ഒരു ബ­ട്ല­റു­ടെ അ­നു­ഭ­വ­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കു­ന്ന ഈ നോ­വ­ലി­ന്റെ കേ­ന്ദ്രം ക­ലാ­ത്മ­ക­മ­ല്ല. അതു് പ്ര­തി­പാ­ദി­ക്കു­ന്ന അ­നു­ഭ­വ­ങ്ങൾ­ക്കു് സാർ­വ­ലൗ­കി­ക സ്വ­ഭാ­വ­വു­മി­ല്ല. ഇം­ഗ്ല­ണ്ടി­ലു­ള്ള­വർ­ക്കു് ഇതു ര­സ­ക­ര­മാ­യി­ത്തോ­ന്നി­യെ­ന്നു വരും. ആ രസം ക­ലാ­ബാ­ഹ്യ­മാ­യ വ­സ്തു­ത­യാ­ലാ­ണു് ഉ­ണ്ടാ­കു­ന്ന­തു്. പ­രി­തഃ­സ്ഥി­തി­ക­ളും ചി­ന്ത­ക­ളും എ­ന്തു­മാ­ക­ട്ടെ അ­വ­യ്ക്കു സാർ­വ­ജ­നീ­ന­സ്വാ­ഭാ­വം ഇ­ല്ലെ­ങ്കിൽ ആ നോ­വൽ­കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-01-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.