മധുച്ഛന്ദസ്സിന്റെ മകന്‍ ജേതാവ് ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
ച്ചോറിന്റെ നാഥനായ്സ്സജ്ജനപാലനായ്
വാരാശിപോലേ വിശാലനാമങ്ങയെ-
പ്പാരം വളർത്തുമാറാക, വാക്കൊക്കയും! 1
നിന്നുടെ മൈത്രിയാലിന്ദ്ര, ബലപ്രഭോ;
ഞങ്ങൾ നികാമം പരക്കെ സ്തുതിയ്ക്കാവു,
ഭംഗം പെടാത്ത ജേതാവാകുമങ്ങയെ! 2
ണ്ടെന്നോ തുടങ്ങിയതാണെന്നിരിയ്ക്കയാല്‍,
ചേരില്ല രക്ഷയ്ക്കിടിച്ചില്‍, പശുവിനും
ചോറിന്നുമായ്പ്പണം കർമ്മികൾക്കേകിയാല്‍! 3
യെന്നും യുവാവ,പ്രമേയബലാന്വിതൻ,
കർമ്മത്തെയൊക്കയും പുഷ്ടിപ്പെടുത്തുവോ–
നു,ന്മിഷദ്വജ്രന,നേകത്ര സംസ്തുതൻ! 4
ഗോവൃന്ദനായ വലന്റെ ബിലത്തെ നീ;
അപ്പോൾ ഭവാങ്കലണഞ്ഞാര്‍ ഭയം വെടി-
ഞ്ഞു,ല്‍പ്പന്നപീഢരായ് മേവിന ദേവകൾ. 5
നീരില്‍ പ്രകീർത്തിച്ചുകൊണ്ടു ഞാന്‍ പിന്നെയും:
ഭൂരിസ്തവാർഹ, ഭവാനെശ്ശരിയ്ക്കറി-
ഞ്ഞോരാണു, മുല്പാടുപാസിച്ച കർമ്മികൾ! 6
മായാവിയാകിന ശുഷ്ണനെയിന്ദ്ര, നീ;
ആയതറിഞ്ഞിരിയ്ക്കുന്നു മേധാവികൾ
ഭൂയിഷ്ടമാക്കുക, ഭക്ഷ്യമവർക്കു നീ! 7
ളോരായിരമോ, ശരിയ്ക്കതിലേറെയോ,
പാരിച്ച കെല്പൊക്കുമാ നാഥനിന്ദ്രനെ
സ്വൈരം സ്തുതിയ്ക്കുവിൻ, നിങ്ങള്‍ഋത്വിക്കുകൾ! 8
[1] തേരാളി–തേരിൽക്കേറി പൊരുതുന്നവന്‍. വാക്ക്–ഞങ്ങളുടെ സ്തുതി.
[2] ബലപ്രഭു = ബലരക്ഷകൻ. നികാമം = ഏററവും. ഭംഗം = തോല്മ.
[3] കർമ്മികൾക്കു (ഋത്വിക്കുകൾക്കു) ദക്ഷിണയായി പണം കൊടുത്ത യജമാനന്നു ചേതമൊന്നും വരില്ല: ഇന്ദ്രന്‍ എന്നും ധനം കൊടുത്തുകൊണ്ടിരിയ്ക്കും.
[4] പുരങ്ങൾ = അസുരനഗരങ്ങൾ. കവി = മേധാവി. ഉന്മിഷദ്വജ്രന്‍ = പ്രകാശിയ്ക്കുന്ന വജ്രത്തോടുകൂടിയവൻ. അനേകത്ര = വളരെ (യാഗ)സ്ഥലങ്ങളില്‍. സംസ്തുതന്‍ = നന്നായി സ്തുതിയ്ക്കപ്പെട്ടവൻ.
[5] വലൻ എന്ന അസുരൻ ദേവന്മാരുടെ വളരെ ഗോക്കളെ അപഹരിച്ച് ഒരു ബിലത്തില്‍ (ഗുഹയില്‍) ഒളിപ്പിച്ചു; അവയെ ഇന്ദ്രൻ ഗ്രഹ തുറന്നു വീണ്ടെടുത്തു. ഇങ്ങനെ ഒരു കഥയുണ്ട്. ഉല്‍പന്നപീഡര്‍–വലൻമൂലം ഉപദ്രവമുളവായവര്‍.
[6] നീരില്‍–സോമയാഗത്തില്‍. പ്രകീർത്തിച്ചുകൊണ്ട്–അങ്ങയുടെ ദാനശീലത്വം ഉദ്ഘോഷിച്ചുകൊണ്ട്. മുല്പാടുപാസിച്ച (മുമ്പു ഭവാനെ സമീപിച്ച) കർമ്മികൾക്കറിയാം, ഭവാന്‍റെ ഔദാര്യം.
[7] മഥിച്ചു–കൊന്നു. ശുഷ്ണന്‍–ഒരസുരന്‍െറ പേര്‍. ഭൂയിഷ്ഠമാക്കുക–ധാരാളം കൊടുക്കുക.
[8] വിത്തപ്രദാനങ്ങൾ = ധനദാനങ്ങൾ.