കുത്സൻപുത്രൻ ദുർമ്മിത്രൻ ഋഷി; ഗായത്രിയും ഉഷ്ണിയ്ക്കും പിപീലികമധ്യായം ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘താമരക്കണ്ണൻ’പോലെ.)
സന്നുതി, തോടുപോലെവേ,
നേരേ കൊതിയ്ക്കുമങ്ങയെ നീണ്ട
നീരിന്നും തണ്ണീരിന്നുമായ്? 1
പൂട്ടാവുന്നവർ, സന്മേഢ്റർ,
കുഞ്ചിരോമങ്ങൾ വായ്ചവരി,മ്പം
തഞ്ചിയ്ക്കുമിരുപേർക്കൊത്തോർ-
ആയിരുഹരികൾക്കീശൻ ധന-
ദായി നീയിച്ഛവെച്ചാലും! 2
പ്പേടിച്ചു, മർത്ത്യൻപോലിന്ദ്രൻ;
മോടിയ്ക്കു പിന്നെക്കെല്പോടൊന്നിച്ചു-
കൂടിനാൻ, തള്ളിമാറ്റിനാൻ! 3
നിന്നരന്നിഷ്ടമേകുവാൻ,
രണ്ടു സുവ്രതർ കുറ്റിട്ടോടിയ്ക്കും
വണ്ടിയിലർച്ച ്യമാനനായ്! 4
ക്കാരിലാർ കേറും, പുഷ്ടിയ്ക്കായ്;
നല്ലണക്കടയുള്ളോനാമവൻ
ചൊല്ലി വാങ്ങുമേ, (സോമനീർ)! 5
വാഴുമസ്സുഭഗൗജസ്കൻ;
കല്പിച്ചുകാട്ടീ, ശൂരൻ ബുദ്ധിയും
കെല്പുമൃഭുക്കൾപോലവേ! 6
നുത്യാ കൊല്ലാവൂ, ഹീനരെ!
അസ്തവമായ മറ്റൊരു യജ്ഞം
മുത്തവിടെയ്ക്കേകില്ലല്ലോ. 8
ത്രേതാഗ്നികർമ്മം വായ്പിയ്ക്കേ,
മാനുഷനൊത്തു കേറും, പ്രീത്യാ നീ
താനേ പുകഴ്‌ന്ന തോണിയിൽ! 9
യ്ക്കേ; – തൊന്നാൽ നീ തൻപാത്രത്തിൽ
കോരിപ്പകരു,മക്കയിലുമേ
കോട്ടമില്ലാതിണങ്ങട്ടെ! 10
കൈവരുത്താനദ്ദുർമ്മിത്രൻ-
ഏവം സ്തുതിച്ചാൻ നിന്നെസ്സുമിത്രൻ:
നീ വൈരിപ്പോരിലൂർജ്ജസ്വിൻ,
കുത്സപുത്രനെക്കാത്തല്ലോ – കുത്സ-
വത്സനെത്തുലോം കാത്തല്ലോ! 11
[1] സന്നുതി – ഞങ്ങളുടെ സ്തുതി. നീണ്ട നീര് – മൂന്നു സവനങ്ങളിലെയും സോമരസം സോമം കുടിപ്പിയ്ക്കാനും, ഞങ്ങൾക്കു ജലം കിട്ടാനുംവേണ്ടി അങ്ങയെ, ഞങ്ങളുടെ സ്തുതി, ഒരു തോടു വെള്ളത്തെയെന്നപോലെ തടുത്തുനിർത്തുക എന്നായിരിയ്കും – ആ കാലം എന്നു വരും ?
[2] ഇന്ദ്രന്റെ ഹരികളെ വർണ്ണിയ്ക്കുന്നതാണ്, ഈ ഋക്ക്. ഓട്ടക്കാർ – ദ്രുതഗാമികൾ. ചെമ്മേ പൂട്ടുന്നവർ – സുശിക്ഷിതർ എന്നർത്ഥം സന്മേഢ്റർ = നല്ല ലിംഗമുള്ളവർ. ഇമ്പം തഞ്ചിയ്ക്കുമിരുപേർ – ആഹ്ലാദകരരായ സൂര്യചന്ദ്രന്മാർ. ആ – താദൃശരായ. ഇച്ഛവെച്ചാലും – ഞങ്ങളുടെ സ്തോത്രങ്ങളിൽ.
[3] പാപജാതൻ – വൃത്രൻ. വൃത്രനോടുള്ള യുദ്ധത്തിൽ ഇന്ദ്രൻ ക്ഷീണിയ്ക്കയുണ്ടായിപോൽ. മോടിയ്ക്കു – ജയശ്രീയ്ക്കായി. കെല്പോട് – മരുൽബലത്തോട്. തള്ളിമാറ്റിനാൻ – വൃത്രനെ.
[4] ഇന്നരന്ന് – സ്തോതവിന്ന്. രണ്ടു സുവ്രതര്‍ – സുകര്‍മ്മാക്കളായ ഹരികള്‍. വണ്ടി – രഥം.
[5] ചാരുകേസരർ – നല്ല കുഞ്ചിരോമങ്ങളുള്ളവ. രണ്ടോട്ടക്കാരിൽ – ഹരികളെപ്പൂട്ടിയ തേരിൽ. പുഷ്ടിയ്ക്കായ് – സോമം കുടിച്ചു തടിപ്പാൻ. അവൻ – ഇന്ദ്രൻ. ചൊല്ലി – യാചിച്ച്.
[6] സുഭഗന്മാർ – അഴകുറ്റവർ, മരുത്തുക്കൾ. വാഴ്ത്തും – സ്തോതാവിനെ പ്രശംസിയ്ക്കും. കല്പിച്ചുകാട്ടീ – വൃത്രവാധാദിയാൽ. ഋഭുക്കൾപോലവേ – ഋഭുക്കൾ അസാധാരണമായ രഥചമാസാദിനിർമ്മാണംകൊണ്ടു തങ്ങളുടെ ബുദ്ധിയും കെല്പും വെളിപ്പെടുത്തിയല്ലോ.
[7] അക്ഷതഹനു – കേടുപറ്റാത്ത അണക്കടകൾ. വാനെതിർമഹാവജ്രം – അന്തരിക്ഷംപോലെ വലുതായ വജ്രം. വധ്യനാം ദസ്യുവിന്നായി – ദസ്യുവിനെ കൊല്ലാൻ.
[8] ചെത്തുക – നശിപ്പിയ്ക്കുക. നുത്യാ – അങ്ങയെക്കുറിച്ചുള്ള സ്തുതികൊണ്ടു്. ഹീനരെ – സ്തുതിരഹിതരെ, സ്തുതിയ്ക്കാത്തവരെ. അസ്തവമായ – സ്തുതിയ്ക്കലില്ലാത്ത. മറ്റൊരു – സസ്തവയജ്ഞേതരമായ.
[9] നേതാക്കൾ – ഋത്വിക്കുകൾ. മാനുഷന്‍ – യജമാനൻ. താനേ പുകഴ്‌ന്ന – പരാപേക്ഷയില്ലാതെ യശസ്സു നേടിയ. തോണി – തരണസാധനം, രഥം; യജമാനനെ തന്റെ തേരിൽ കേറ്റും.
[10] ചേർക്കാൻ – സോമനീരിൽ. തൻപാത്രത്തിൽ – വായിൽ. കോരിപ്പകരും – സോമനീർ. കയിൽ – കോരിയെടുക്കുന്ന കരണ്ടി. ഇണങ്ങട്ടേ – ഉപകരിയ്ക്കട്ടെ.
[11] നൂറുമേറെയും – ധനം. ദ്ദുർമ്മിത്രന്നു സുമിത്രനെന്നും പേരുണ്ടു്. കുത്സുപുത്രനെ – എന്നെ.