കവഷനോ, മുജവൽപുത്രൻ അക്ഷനോ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; ചുക്കിണികളും കൃഷിയും ദേവതകൾ (കാകളി.)
ചുക്കിണിയെന്നെ മയക്കുന്നു, മേദുരം-
നിദ്രാഹരം താന്നി, മൌജവതേന്ദുനീർ-
ബ്ഭുക്തിപോലെത്രയും മത്തേകിടുന്നു, മേ! 1
ളുണ്ടാക്കുമേ, സുഖം മിത്രർക്കെ,നിയ്ക്കുമേ-
ചൂതൊന്നിനായ് ഞാൻ വെടിഞ്ഞുവല്ലോ, മതി-
ഭേദം ഭവിയ്ക്കാതെ മേവിന പത്നിയെ! 2
പിച്ച ചോദിച്ചാൽക്കൊടുക്കില്ലൊ,രുത്തനും;
വിറ്റഴിയ്ക്കേണ്ടും കിഴട്ടുകുതിരയ്ക്കു
കൊറ്റെങ്ങു കിട്ടും? കിതവന്നുമേവമാം! 3
മപ്പുമാൻതൻ പത്നിയന്യരാൽ സ്പൃഷ്ടയാം!
തായ്താതസോദരർ ചൊല്ലു: – ‘മെങ്ങൾക്കിവ-
നേതോ നരൻ; കൊണ്ടുപോയ്ക്കൊൾക, ബദ്ധനെ!’ 4
വന്നാലൊഴിഞ്ഞുതാൻ നില്ക്കു’മെന്നോർക്കവേ
അക്കുരാൽച്ചുക്കിണിയൊച്ച കേട്ടാൽ സ്ഥല-
ത്തെയ്ക്കു നടക്കയായ്, സ്വൈരിണിപോലെ ഞാൻ! 5
ച്ചെല്ലുന്നു, ചൂതാളി മിന്നുന്ന മെയ്യുമായ്;
അങ്ങെതിരാളിയ്ക്കു ചെയ്തതു കാണിച്ചു
തുംഗമാക്കുന്നു, തൽക്കാംഷയെച്ചുക്കിണി! 6
നീറ്റു,മെരിയ്ക്കും – കരുക്കളിനിപ്പൊടേ
ഉണ്ണിയെ നല്കുന്നു,വെന്ന ചൂതാളിയ്ക്കു;
പിന്നെയും കൊല്ലുന്നു, തട്ടിപ്പറികളാൽ! 7
സത്യനാം ദേവൻ സവിതാവുപോലവേ:
കുമ്പിടില്ലൂ,ഗ്രന്റെ കോപത്തിനുമിവ;
തമ്പുരാൻ പോലുമിവയെ വണങ്ങുമേ! 8
കീഴമർത്തീടു,മഹസ്തർ സഹസ്തരെ;
ദാരുമേൽ വീണാ വിയൽക്കരിക്കട്ടകൾ
നീറിയ്ക്കുമേ മനം, ശീതങ്ങളെങ്കിലും! 9
മുങ്ങുന്നു മാലിൽ, മകനെയോർത്തമ്മയും!
പേടിച്ചുകൊണ്ടു, കടം വീട്ടുവാൻ ധനം
തേടിപ്പരാലയം പൂകൂ,മല്ലിലവൻ! 10
കണ്ണിനാൽക്കണ്ടു ചൂതാളിയഴൽപ്പെടും;
പൂട്ടും, കുരാൽത്തുരംഗങ്ങളെക്കാലത്തു;
ചേട്ടയേറ്റോനഥ തീയ്ക്കൽ വീഴും നിശി! 11
നിങ്ങൾതൻ വർഗ്ഗത്തിനാരൊരു തമ്പുരാൻ,
കൈതൊഴാ,മായാൾക്കു – കാശിറക്കില്ല,നേ-
രോതുവൻ, പത്തും കിഴക്കോട്ടു നീട്ടി ഞാൻ! 12
യാദരം പൂണ്ട,ദ്ധനത്താൽസ്സുഖിയ്ക്ക, നീ:
ഗോക്കളതി,ലതിൽപ്പത്നി – യെന്നോടിതു
നേർക്കോതിനാനി,സ്സവിതാവുടയവൻ! 13
വമ്പിച്ച മുഷ്കോടടുക്കായ്പിനെങ്ങളിൽ:
നിങ്ങൾതൻ ക്രോധമമിത്രനിൽച്ചെല്ലട്ടെ-
യിങ്ങവനെക്കുടുക്കട്ടേ, കുരാലുകൾ! 14
[1] മേദുരം ചുക്കിണി – കനത്ത ചുക്കിണികൾ, അക്ഷങ്ങൾ. താന്നി – താന്നിക്കുരുകൊണ്ടത്രേ, ചുക്കിണി. മൌജവതേന്ദുനീർഭുക്തി – മുജവൽപർവതത്തിലെ ഇന്ദുവിന്റെ (സോമത്തിന്റെ) നീർ കുടിയ്ക്കൽ. ഈ സോമത്തിന്നു മദകരത്വം കൂടുമായിരിയ്ക്കാം. നിദ്രാഹാരം – ചൂതുകളിക്കാരന്നു വിചാരംമൂലം ഉറക്കം ശരിയ്ക്കു വരില്ല.
[2] ലജ്ജിയ്ക്കുകില്ല – നാണംകുണുങ്ങിനില്ക്കാതെ ഗൃഹകൃത്യങ്ങൾ നടത്തും. മിത്രർക്കു സുഖം ഉണ്ടാക്കും – എന്റെ സ്നേഹിതന്മാരെ യഥോചിതം സൽക്കരിയ്ക്കും. മതിഭേദം ഭവിയ്ക്കാതെ – ഭാവപ്പകർച്ച, പിണക്കം, വരാതെ.
[3] ശ്വശ്രു – ഭാര്യയുടെ അമ്മ. വിറ്റഴിയ്ക്കാൻ നിർത്തിയ മുത്തൻകുതിരയ്ക്ക് ആരാനും തീറ്റ കൊടുക്കുമോ? കിതവന്നും (ചുതുകളിക്കാരന്നും) ഏവമാം – ഇങ്ങനെ തന്നെ; ആഹാരം എങ്ങും കിട്ടില്ല.
[4] ചുക്കിണിയാൽ അപഹൃതധനനായ പുരുഷന്റെ പത്നി പരന്മാരാൽ (എതിർകിതവന്മാരാൽ) അവമാനിയ്ക്കപ്പെട്ടേയ്ക്കും. ജയിച്ചവർ തോറ്റവനെ (പണം കിട്ടാൻ) ബന്ധിച്ചു കൊണ്ടുചെന്നാൽ, അവന്റെ അമ്മയച്ഛന്മാരും സോദരരും, ‘ഞങ്ങൾ ഇവനെ അറിയില്ല; കൊണ്ടുപോയ്ക്കൊൾക’ എന്നു പറഞ്ഞൊഴിയും.
[5] ഇവ – ചുക്കിണികൾ. കുരാൽ – തവിട്ടുനിറമാർന്ന. സ്ഥലത്തെയ്ക്കു – ചൂതുകളിപ്പുരയിലെയ്ക്ക്. സ്വൈരണിപോലെ – അഭിസാരിക ജാരസങ്കേതത്തിലെയ്ക്കു പോകുന്നതുപോലെ.
[6] ‘ഞാൻ ജയിയ്ക്കാം, ഇവിടെ പണക്കാരനാരുളളു’ എന്നു ചോദിച്ചുകൊണ്ടു ചൂതാളി (കിതവൻ) കൊട്ടിലിൽ (കളിപ്പുരയിൽ) ചെല്ലുന്നു. മിന്നുന്ന മെയ്യുമായ് – കനകരത്നാഭരണങ്ങളണിഞ്ഞ്. ചെയ്തതു – വിജയം വരുത്തിയതു്. തൽക്കാംക്ഷയെ, ചൂതാളിയുടെ ധനാശയെ, തുംഗമാക്കുന്നു – പൊന്തിയ്ക്കുന്നു, വളർത്തുന്നു. എതിരാളി ജയിച്ചതുപോലെ താനും ജയിയ്ക്കുമെന്ന്, ഇയ്യാൾ തുലോം കൊതിയ്ക്കുന്നു. അങ്ങനെ കളി തുടങ്ങുന്നു; പണ്ടങ്ങൾ ഓരോന്നായി പണയംവെയ്ക്കുന്നു.
[7] തോല്‍വിയെയും വിജയത്തെയും പ്രതിപാദിയ്ക്കുന്നു: കരുക്കൾ (ചുക്കിണികൾ) തോറ്റവനെ തോട്ടി വെച്ചാലത്തെ വേദനയും മറ്റും അനുഭവിപ്പിയ്ക്കും. നേരേമറിച്ചു, ജയിച്ച ചൂതാളിയ്ക്ക് ഇനിപ്പൊടേ (മാധുര്യത്തോടുകൂടി) ഉണ്ണിയെ നല്കുന്നു; അയാളെ സുഖിതനും ധനികനുമാക്കുന്നു. എന്നാൽ, വീണ്ടും പണമെല്ലാം തട്ടിപ്പറിച്ച്, അയാളെ മൃതപ്രായനാക്കുന്നു.
[8] അമ്പത്തിമൂന്നു താന്നിക്കുരുച്ചുക്കിണികൾ എറിഞ്ഞുരുട്ടുന്ന ഒരുതരം കളിയാണിതു്. സവിതാവുപോലവേ – സൂര്യൻ ആകാശത്തു വിഹരിയ്ക്കുന്നതുപോലെ. ഇവ – ചുക്കിണികൾ.
[9] മീതെ – പരാജയഭീതരായ ചുതാടികളുടെ ഹൃദയത്തിൻമുകളിൽ. അഹസ്തർ – കയ്യില്ലാത്ത ചുക്കിണികൾ. സഹസ്തരെ – കയ്യുള്ള കളിക്കാരെ. ദാരു – പലക. ആ വിയൽക്കരിക്കട്ടകൾ – ആകാശത്തുനിന്നു വീണ കരിക്കട്ടകൾപോലുള്ള ചുക്കിണികൾ. ശീതങ്ങളെങ്കിലും, മനം (ചൂതാളികളുടെ ഹൃദയത്തെ പരാജയസന്താപത്താൽ) നീറിയ്ക്കും.
[10] എങ്ങോ നടക്കുന്ന – ചൂതാളി മുതലൊക്കെ മുടിഞ്ഞ്, അലഞ്ഞുനടക്കുന്നു; അവന്റെ പത്നിയും, മകനോടു വേർപെട്ട അമ്മയും മാലിൽ മുങ്ങുന്നു. പരാലയം, അന്യഗൃഹം, പൂകും – കക്കാൻ.
[11] അഴൽപ്പെടും – തനിയ്ക്കു ഭാര്യയുമില്ല, നല്ല ഗൃഹവുമില്ല എന്നു ദുഃഖിയ്ക്കും. കാലത്തു – നേരംപുലർന്നാൽ, കുരാല്‍ത്തുരംഗങ്ങളെ (തവിട്ടുനിറച്ചുക്കിണികളെ) പൂട്ടും, എടുത്തു കളിപ്പാൻ പോകും. ചേട്ടയേറ്റാൻ – അലക്ഷ്മി പിടിച്ചവൻ. നിശി = രാത്രിയിൽ. തീയ്ക്കൽ വീഴും – പുതയ്ക്കാൻ ഒരു കഷ്ണം തുണിപോലുമില്ലായ്കയാൽ തണുത്തുവിറച്ചു, വല്ലേടത്തും തിയ്യിന്നരികിൽ കിടക്കും.
[12] പശ്ചാത്താപം പൂണ്ട കിതവൻ ശപഥം ചെയ്യുന്നു: കാശിറക്കില്ല – മേലിൽ ചൂതുകളിയ്ക്ക്. പത്തും (പത്തു കൈവിരലുകളും, രണ്ടു കൈപ്പടങ്ങളും) കിഴക്കോട്ടു നീട്ടി ഞാൻ നേരോതുവൻ – സത്യം പറയുന്നു.
[13] ഗോക്കളതില,തിൽപ്പത്നി – കൃഷി ചെയ്താൽ ഗോക്കളെ കിട്ടും; പത്നിയെക്കിട്ടും; വേണ്ടതൊക്കെ കിട്ടും. ഉടയവൻ – ഈശ്വൻ.
[14] ചുക്കിണികളോട്: അമിത്രനിൽ – ഞങ്ങളുടെ വൈരിയിൽ. നാലാം പാദം പരോക്ഷം: കുരാലുകൾ – ചുക്കിണികൾ. അവനെ വൈരിയെ.