അംഗിരോഗോത്രൻ സപ്തഗു ഋഷി; തിഷ്ടുപ്പ് ഛന്ദസ്സ്; വൈകുണ്ഠേന്ദ്രൻ ദേവത. (കാകളി.)
തുംഗവിത്തങ്ങൾക്കധീശ, വിത്താശയാൽ:
ഞങ്ങൾക്കറിയാം, ഭവാൻ ശുര, ഗോനാഥ;-
നെങ്ങൾക്കു നല്ക, വർഷിയ്ക്കുമർച്ച ്യം ധനം! 1
വിത്തഭൃത്താ,ഴികൾനാലിലും ചെന്നവൻ,
അങ്ങുന്നനേകവരേണ്യൻ, പെരുതീജ്യ;-
നെങ്ങൾക്കു നല്ക, വർഷിയ്ക്കുമർച്ച ്യം ധനം! 2
നു,ന്നതൻ, ദേവവൈഷി, കെല്പൻ, ശ്രുതശ്രുതൻ-
ഇങ്ങനെയുള്ളരിജിത്താം ഗഭീരനൊ-
ത്തെങ്ങൾക്കു നല്ക, വർഷിയ്ക്കമർച്ച ്യം ധനം! 3
നുന്നമ്രന,സ്താരി, സത്യൻ പുരന്ദരൻ-
ഇങ്ങനെയുള്ള വിത്താന്നവാൻ പുത്രനൊ-
ത്തെങ്ങൾക്കു നല്ക, വർഷിയ്ക്കുമർച്ച ്യം ധനം! 4
കൂറുറ്റ സേവകർ, വീരർ, മേധാവികൾ
എന്നിവയൊത്തിന്ദ്ര, സാർവത്രികൌര്‍ജ്ജിത്യ-
മെങ്ങൾക്കു നല്ക, വർഷിയ്ക്കമർച്ച ്യം ധനം! 5
സപ്തഗുവുണ്ടൊരുങ്ങുന്നൂ, സ്തുതിയ്ക്കുവാൻ:
അങ്ങു ചെല്വൂ, നമിച്ചാംഗിരസനിവ;-
നെങ്ങൾക്കു നല്ക, വർഷിയ്ക്കുമർച്ച ്യം ധനം! 6
യുക്തം സ്തവം തിരുവുള്ളമിരക്കുവാൻ
എൻദൂതനായിട്ടു ചെല്വതുണ്ടിന്ദ്രങ്ക;-
ലെങ്ങൾക്കു നല്ക, വർഷിയ്ക്കുമർച്ച ്യം ധനം! 7
മന്യാദൃശാലയ – മേകുകെ, ങ്ങൾക്കു നീ:
ഇങ്ങതു, വാഴ്ത്തട്ടെ, യിന്ദ്ര, വാനൂഴിക;-
ളെങ്ങൾക്കു നല്ക, വർഷിയ്ക്കുമർച്ച ്യം ധനം! 8
[1] വികുണ്ഠ എന്നൊരസുരസ്ത്രീ ഇന്ദ്രസദൃശനായ പുത്രനുണ്ടാകാൻ കടും തപസ്സനുഷ്ഠിച്ചു. ‘എന്നോടു തുല്യനായി മറ്റൊരുത്തൻ പിറന്നുകൂടാ’ എന്നു കരുതി, ഇന്ദ്രൻതന്നേ അവളുടെ പുത്രനായി ജനിച്ചു. ആ വൈകുണ്ഠ (വികുണ്ഠാപുത്ര)നായ ഇന്ദ്രനെയാണു്, ഈ സൂക്തം സ്തുതിയ്ക്കുന്നതു്: തുംഗവിത്തങ്ങൾ – ഉൽക്കൃഷ്ടധനങ്ങൾ. വർഷിയ്ക്കും – അഭീഷ്ടങ്ങളെ വർഷിയ്ക്കുന്ന.
[2] വിത്തഭൃത്ത് = ധനധാരി. ചെന്നവൻ – കീർത്തികൊണ്ടു വ്യാപിച്ചവൻ, എങ്ങും പുകൾപ്പെട്ടവൻ. ഈജ്യൻ – യജനീയൻ.
[3] ഉന്നതൻ – മഹാൻ. ദേവൈഷി = ദേവകാമൻ. ശ്രുതശ്രുതൻ – വിശ്രുതജ്ഞാനൻ. ഗഭീരനൊത്ത് – ഗഭീരനായ പുത്രനോടുകൂടി; പുത്രനെയും ധനത്തെയും നല്ക.
[4] എടുത്തുപറയുന്നു: കടത്തുവോൻ – ദുഃഖതാരകൻ. ഉന്നമ്രൻ – വളർച്ച നേടുന്നവൻ. അസ്താരി = ശത്രുനാശനൻ. പുരന്ദരൻ – ശത്രുപുരികളെ പിളർത്തുന്നവൻ.
[5] സാർവത്രികൌര്‍ജ്ജിത്യം = സർവവ്യാപിയായ ബലത്തോടുകൂടിയതു്; ധനത്തിന്റെ വിശേഷണം.
[6] സപ്തഗു – ഞാൻ. അങ്ങു – ദേവസന്നിധിയിൽ.
[7] ചിത്തേരിതം – മനസ്സിനാൽ ചൊല്ലപ്പെട്ടതു്. വശീകാരയുക്തം – വശീകരിയ്ക്കുന്നതു്. തിരുവുള്ളം – ഇന്ദ്രന്റെ പ്രസാദം.
[8] അതു – ഭവദ്ദാനം.