അംഗിരോഗോത്രൻ വരുവോ ഇന്ദ്രപുത്രൻ സർവഹരിയോ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഹരികൾ ദേവത. (കേക.)
പ്രാർത്ഥിപ്പു, ഹന്താവാം നിൻ കാമ്യമാം മത്തോടു ഞാൻ.
ഹരിമാനെവൻ തൂകും, സ്വാദുനൈപോലുള്ളൊന്നാ,
ഹരിദംഗനാം നിങ്കലെത്തട്ടേ, സ്തവനങ്ങൾ! 1
സദസ്സിലെയ്ക്കു തെളിച്ചാ ഹരികളെപ്പൂർവർ;
പച്ചയാൽപ്പൈപോലേകി, തൃപ്തിയുമിന്ദ്ര; – ന്നമ്മ-
ട്ടർച്ചനംചെയ്വിൻ, പച്ചക്കുതിരക്കരുത്തിനെ! 2
ഹരിയ്ക്കും ഹരിയതു തൃക്കയ്യിലിരിയ്ക്കുന്നു.
അമ്പാലും ക്രുധയാലുമെതിർക്കും സുഹനുവാം
സമ്പന്നനവങ്കലേ പൊഴിച്ചൂ, പച്ചദ്രവ്യം! 3
യഹിയെപ്പിളർത്താതാമിരിമ്പുവജ്രം, കാമ്യം
പച്ചവാജികൾപോലേ പാഞ്ഞെത്തുമെങ്ങു; – മണ
പച്ചച്ചാ ഹരീശ്വരനായിരം കതിർ വീശും! 4
യജ്വാക്കൾ പുരാതനർ വാഴ്ത്തിയ നീതാൻ, നീതാൻ:
പചവർണ്ണത്തിൽ വെളിപ്പെട്ടോനേ, ഭവാനിന്നു-
മിച്ഛിപ്പൂ, കാമ്യം സ്തുത്യം നിൻനാനാഹവിസ്സെല്ലാം! 5
റ്റപ്പച്ചക്കുതിരകൾ മത്തിനിങ്ങെത്തിയ്ക്കട്ടേ:
ഈ മനോജ്ഞനാം വജ്രമേന്തുമിന്ദ്രനു പച്ച-
സ്സോമങ്ങൾ വെച്ചിട്ടുണ്ടു, വളരെസ്സവനത്തെ! 6
പച്ചയിതക്ഷോഭ്യന്നായ്പ്പായിയ്ക്കും, ഹരികളെ;
കല്യവജികളുമായ്പ്പോർ പൂകും രഥമിവ-
ന്നുള്ളതാം കമനീയപ്പച്ചയുള്ളേടത്തെത്തും! 7
വിരവിൽക്കുടിയ്ക്കേണ്ടും പച്ചനീർ കുടിച്ചെവൻ;
ചരിയ്ക്കും പച്ചച്ചാറാം ഹവിസ്സുണ്മോനാമവൻ
ദുരിതമെല്ലാം കടത്തീടട്ടേ, ഹരികളാൽ! 8
മവന്റെ പച്ചയണ ചലിയ്ക്കും, ഹവിസ്സിന്നായ്;
മോറിയ ചമസത്തിൽവെച്ച മത്തേകും നല്ല
നീരശിച്ചവിടുന്നു തലോടും, ഹരികളെ! 9
പോവുമേ പോരിന്നശ്വയുക്തനായ,ശ്വംപോലെ;
കാമിപ്പ, മഹതിയാം സ്തുതിയുമക്കെല്പനെ;-
ക്കാമയമാനന്നേകുകല്ലോ, നീ പെരുതന്നം! 10
കാമിപ്പൂ, നവനവമരിമപ്പെടും സ്തോത്രം:
പ്രാണവൻ, ഭവാൻ വെള്ളം കവരും കതിരോനെ-
കാണിയ്ക്ക, കമനീയം തണ്ണീർതന്നിരിപ്പിടം! 11
യണയ്ക്ക, ജനങ്ങളിൽത്തേർക്കുതിരകളിന്ദ്ര:
പത്തുകൈവിരലിനാൽ ജതമാം യജ്ഞമധു
യുദ്ധത്തിനായിബ്ഭവാൻ കുടിയ്ക്ക, കൊതിയോടേ! 12
നിപ്പിഴിഞ്ഞതു ഹരിയുക്തനാമങ്ങയ്ക്കുതാൻ.
ഇനിപ്പേറിയ സോമമിന്ദ്ര, നീ നുകർന്നാലും-
കനക്കെ വർഷിപ്പോനേ, വയറ്റിൽപ്പകർന്നാലും! 13
[1] ഇന്ദ്രനോടു്: പ്രാർത്ഥിപ്പു – അഭിമതം യാചിയ്ക്കുന്നു ഹന്താവ് – വൈരിഘ്നൻ. ഹരിമാൻ = ഹരികളോടു(രണ്ടശ്വങ്ങളോടു)കൂടിയവൻ; ഹരികളെപ്പൂട്ടിയ തേരിൽ എന്റെ യാഗത്തിൽ വന്ന് എന്നർത്ഥം. സ്വാദുനൈപോലുള്ളൊന്ന് – വർഷജലം. ഹരിദംഗൻ – പച്ചനിറശ്ശരീരൻ. സ്തവനങ്ങൾ – ഞങ്ങളുടെ സ്തുതികൾ.
[2] സ്തോതാക്കളോടു്: യാനഹരിയെ – ഇന്ദ്രന്റെ വാഹനമായ രണ്ടശ്വത്തെ. ദേവന്മാർതൻസദസ്സ് – യാഗശ്ശാല. തെളിച്ച് – സ്തുതിയ്ക്കപ്പെട്ടാലപ്പോൾ ഇന്ദ്രൻ ഹരികളെ തേരിനു പൂട്ടി യാഗശാലയിലെയ്ക്കു പുറപ്പെടുമെന്നു താൽപര്യം. പൂവർ – പണ്ടേത്തെ ഋഷിമാർ. പച്ച – സോമരസം. പൈപോലെ – പൈക്കൾ പാലുകൊണ്ടെന്നപോലെ. അമ്മട്ട് – പൂർവന്മാർ ചെയ്തപോലെ. അർച്ചനം ചെയ്വിൻ – പൂജിയ്ക്കുവിൻ, സ്തുതിയ്ക്കുവിൻ.
[3] ഹരിതം – പച്ചനിറത്തിലുള്ളതാകുന്നു. ഹരിയ്ക്കും – ശത്രുക്കളെ കൊല്ലുന്ന. ഹരിയതു – ആ ഹരിതവജ്രം. ക്രുധ = ക്രോധം. എതിർക്കും – ശത്രുക്കളെ നേരിടുന്ന. സുഹനു = നല്ല അണക്കടകളുള്ളവൻ. സമ്പന്നൻ = ധനവാൻ. അവങ്കലേ – ഇന്ദ്രങ്കൽത്തന്നെ. പച്ചദ്രവ്യം – സോമനീര്. പൊഴിച്ചൂ – യഷ്ടാക്കൾ.
[4] അരുണൻ = സൂര്യൻ. പച്ചവാജികൾ – സൂര്യാശ്വങ്ങൾ. അണ പച്ചച്ച – സോമപാനത്താൽ അണക്കടകൾക്കു പച്ചനിറം വന്ന. ഹരീശ്വരൻ – ഇന്ദ്രൻ.
[5] ഇച്ഛിച്ചുപോന്നൂ – സ്തോത്രത്തെയോ, ഹവിസ്സിനെയോ.
[6] പച്ചസ്സോമങ്ങൾ വളരെസ്സവനത്തെ വെച്ചിട്ടുണ്ടു് – ഇന്ദ്രനു വളരെ സവനങ്ങളിൽ സോമം കുടിയ്ക്കാം.
[7] എടുത്തുപറയുന്നു: പച്ച – സോമനീര്. അക്ഷോഭ്യന്നായ് – യുദ്ധങ്ങളിൽ സുസ്ഥിരനായ ഇന്ദ്രനെ കൊണ്ടുവരാൻ. കല്യവാജികൾ – നടമിടുക്കുള്ള കുതിരകൾ. പച്ചയുള്ളേടത്ത് – സോമയാഗത്തിൽ.
[8] ഇരിമ്പൻ – ഇരിമ്പിനൊത്ത കരൾക്കട്ടിയുള്ളവൻ. വിരവിൽ – വേഗേന. പച്ചനീർ – സോമരസം. പൊന്തി – വളർന്നു. ചരിയ്ക്കും – ദേഹത്തിലെങ്ങും വ്യാപിയ്ക്കുന്ന. ഹരികളാൽ – സ്വന്തം കുതിരകളെക്കൊണ്ടു, നമ്മെ എല്ലാദുരിതവും കടത്തട്ടെ.
[9] പതിയും – സ്രുക്കുപോലെ സോമരസത്തിൽ പതിയും, ഇന്ദ്രൻ സോമത്തെ ഉറ്റുനോക്കും. ചലിയ്ക്കും – കൊതികൊണ്ടു്. നീര് – സോമരസം.
[10] നാലാംപാദം പ്രത്യക്ഷോക്തി:
[11] പ്രാണവൻ = ബലവാനേ.
[12] തൽപരൻ – യജ്ഞകാമൻ. ജനങ്ങളിൽ – യഷ്ടാക്കളുടെ അടുക്കൽ. ഭൃതം – പകർന്നുവെയ്ക്കപ്പെട്ടതു്. യജ്ഞമധു സോമം. യുദ്ധത്തിന്നായി – യുദ്ധത്തിൽ ശത്രുക്കളെ ജയിപ്പാൻ.
[13] മുല്പാടു – പ്രഭാതത്തിൽ. ഇപ്പിഴിഞ്ഞതു – ഉച്ചയ്ക്കു പിഴിഞ്ഞ സോമം. ഇന്ദ്രന്നുമാത്രമത്രേ, മധ്യാഹ്നസോമം. ഇനിപ്പ് – മാധുര്യം. വർഷിപ്പോനേ – അഭീഷ്ടവർഷിൻ.